Monday, October 12, 2020

ഇസ്ല ലാം പരിച്ഛേദനം ചെയ്യാന്‍ ദൈവ കല്പന ബൈബിളില്‍

 കാക്കമാരെ മുറീയൻ എന്ന്പറഞ്ഞവർ ഇത് കേൾക്കട്ടെ

മനസ്സുകൊണ്ടും ശരീരം കൊണ്ടും വൃത്തിയുള്ള മനുഷ്യൻ ആയതു ഞാൻ കാക്ക ആയതിന് ശേഷമാണു ..ഇപ്പൊ മുസ്ലിം എന്ന് പറഞ്ഞാൽ അറിയില്ല അതാ കാക്ക എന്ന് പറഞ്ഞത് ..

❤️എസ് ആം എ പ്രൗഡ കാക്ക


പരിച്ഛേദനം  ചെയ്യാന്‍ ദൈവ കല്പന ബൈബിളില്‍ 


ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.

(  ഉല്പത്തി 17 : 9 ) 


 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.

(  ഉല്പത്തി 17 : 10 )


 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.

(  ഉല്പത്തി 17 : 11 )


 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.

(  ഉല്പത്തി 17 : 12 )


 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.

(  ഉല്പത്തി 17 : 13 )


 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

(  ഉല്പത്തി 17 : 14 )


ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ

ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം. പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.

(  ഉല്പത്തി 34 : 14 - 17 )


 ജീസസ് (pbuh) ജനങ്ങളെ ഉപദേശിക്കുന്നു 

അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: “നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.

(  യോഹന്നാൻ  8 : 39 )


പരിച്ഛേദനം ചെയ്ത ബൈബിളിലെ

മഹാന്മാർ''♥


അബ്രഹാം;-ഉൽ പ്പത്തി 17-24,


ഇശ്മയേൽ ;-ഉൽ പ്പത്തി, 17-25,


അബ്രഹാമിന്റെ വീട്ടുകാർ ; -ഉൽ പ്പത്തി, 17 - 27


ഇസ്ഹാഖ്;-ഉൽ പ്പത്തി, 21-4,അപ്പൊ. പ്രവൃത്തികൾ ‍ 7 : 8 


ഹമോരിന്റെയും ശെഖേമിന്റെയും ജനങ്ങളിലും ;-ഉൽപ്പത്തി, 34-24


യോശുവ ഇസ്രായേൽ പുത്രന്മാരും; യോശുവ 5 : 3,7


യേശു;-----ലൂക്കാ-2-21,


പൗലോസ്;----ഫിലിപ്പി,3-5,


യോഹന്നാൻ----ലൂക്കോസ് 1-59,60


മോശെ - യോഹന്നാൻ 7: 22,23


അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.

(  ഉല്പത്തി 17 : 23 )


 അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.

(  ഉല്പത്തി 17 : 24 )


അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.

(  ഉല്പത്തി 17 : 25 )


 അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽപരിച്ഛേദന ഏറ്റു.

(  ഉല്പത്തി 17 : 26 )


 വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.

(  ഉല്പത്തി 17 : 27 )


ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.

(  ഉല്പത്തി 21 : 4 )പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ൿ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.

(  അപ്പൊ. പ്രവൃത്തികൾ ‍ 7 : 8 )


അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദനം ഏറ്റു.

(  ഉല്പത്തി 34 : 24 )


യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമ്മഗിരിയിങ്കൽവെച്ചു പരിച്ഛേദന ചെയ്തു.

(  യോശുവ 5 : 3 )


എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവർ അഗ്രചർമ്മികളായിരുന്നു.

(  യോശുവ 5 : 7) 


പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.

(  ലൂക്കോസ്  2 : 21 )


 എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;

(  ഫിലിപ്പിയർ  3 : 5 )


എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.

അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.

(  ലൂക്കോസ്  1 : 59,60 )


മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?

(  യോഹന്നാൻ  7 : 22,23 )


ഖുര്‍ആന്‍ 


(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്കനായ ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല..Sura :3 Aal-i-Imraan 95


ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസി കടപ്പാട് Muhammed Np

Saturday, October 10, 2020

ഇസ്ലാംഇഖറഉമായി തന്നെ സമീപിച്ചത് ജിബ്രീൽ ( അ ) ആണെന്ന് നബി തിരിച്ചറിഞ്ഞിരുന്നുവോ ?..

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



 ഇഖറഉമായി തന്നെ സമീപിച്ചത് ജിബ്രീൽ ( അ )  ആണെന്ന് നബി തിരിച്ചറിഞ്ഞിരുന്നുവോ ?..



മറുപടി


 

തീർച്ചയായും അറിഞ്ഞിരുന്നു . കാരണം  ആദ്യ വഹ്യ് യ് ഒരപ്രതീക്ഷിതമായിരുന്നില്ല . പ്ര ത്യുത മഹതിയായ ആഇഷാബീവി ( റ ) പറഞ്ഞതുപോലെ പകൽ വെളിച്ചം പോലെ പുലർന്ന സ്വപ്നങ്ങൾ ഈ വഹ്യിന്റെ മുന്നോടിയായി ഉണ്ടായിരുന്നു .

(ബുഖാരി നമ്പർ 3 )ഇതിനു പുറമെ നബി (സ്വ ) മക്കയുടെ തെരുവുകളിലൂടെ നടക്കു മ്പോൾ കല്ലുകളും മരങ്ങളും നബിയേ എന്നു വിളിച്ച് സലാം പറയുമായിരുന്നുവെന്ന്  ഹദീസുകളിൽ കാണാം . ഇതിനു പുറമെ ന ബി  ജിബ്രീലി ( അ ) നെ തന്നെ സ്വപ്നത്തിൽ  കണ്ടിരുന്നതായി ചില റിപ്പോർട്ടുകളിൽ  കാണാം . ഹാഫിള് ഇബ്നുഹജർ അസ്ഖലാനി

 ( റ ) എഴുതുന്നു : മ

ووقع في مراسيل عبد الله بن أبي بكر بن حزم عند الدولابي ما يدل على أن الذي كان يراه - صلى الله عليه وسلم - هو جبريل ولفظه أنه قال لخديجة بعد أن أقرأه جبريل اقرأ باسم ربك : أرأيتك الذي كنت أحدثك أني رأيته في المنام فإنه جبريل استعلن .


 നബി ( s ) കണ്ടിരുന്ന സ്വപ്നം ജിബ്രീലിനെയായിരുന്നുവെന്ന് ദുലാബി ( റ ) യുടെ റിപ്പോർട്ടനുസരിച്ച് അബ്ദുല്ലാഹിബ്നു അബൂബക്ർബ്നു ഹസ്മി ( റ ) ന്റെ മറാസീലിൽ കാണാം . അതിലെ പരാമർശം ഇപ്രകാരം മൊഴിമാറ്റം ചെയ്യാം : ജിബ്രീൽ ( അ ) വന്ന് ഇഖ്റഅ്  ഓതിക്കൊടുത്തശേഷം നബി ( സ്വ ) ഖദീജാബീവി ( റ ) യോട് പറഞ്ഞു : “ സ്വപ്നത്തിൽ  കണ്ടുവെന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്ന  ആ വ്യക്തി ജിബ്രീലാണ് . അദ്ദേഹം പരസ്യമായി വന്നിരിക്കുന്നു " . ( ഫത്ഹുൽബാരി : 1 / 130 )


  നബി (സ്വ ) യെ അപേക്ഷിച്ച് ജിബ്രീൽ  ( അ ) അദ്യശ്യമാണ് . അദ്യശ്യമായ ജിബ്രീലിനെ  കാണാനും അദ്ദേഹം പറയുന്നത് കേ  

 ൾക്കാനും ഗ്രഹിക്കാനും നബി (സ്വ )  യുമെന്ന് പ്രമാണബദ്ധമായി സ്ഥിരപ്പെട്ട കാര്യമാണ് . എന്നിരുന്നാലും ആദ്യമായി അദ്ദേഹം നബി ( സ്വ) യെ സമീപിക്കുമ്പോൾ വന്നത്  ജിബ്രീലാണെന്ന് അറിയണമെല്ലോ . അതിന്നായി ആദ്യമായി അദ്ദേഹത്തെ സ്വപ്നത്തിലൂടെ കാണിച്ചുകൊടുത്തുവെന്നും അത് ജിബ്രീലാണെന്ന വിവരം നബി സ്വ യുടെ ഹൃദ യത്തിലിട്ടുകൊടുത്തുവെന്നും മേൽ ഉദ്ധരണി യിൽ നിന്നു മ

നസ്സിലാക്കാം . 


അസ് ലം പരപ്പങ്ങാടി


ഇസ്ലാം ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നു അത് ആട് തിന്ന് നശിച്ചുപോയോ

 



വിമർശനം: വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന് കൽപിക്കുന്ന ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നും അത് ആട് തിന്ന് നശിച്ചുപോവുകയാണുണ്ടായ ياതെന്നും ആയിഷ പറയുന്നതായി പരാമർശിക്കുന്ന ഹദീഥുണ്ടല്ലോ. മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ഖുർആനിൽ നിന്ന് പലതും ആടും ഒട്ടകവുമെല്ലാം തിന്ന് നശിച്ചു പോയിട്ടുണ്ടാകാമെന്നല്ലേ ഈ ഹദീഥ് വ്യക്തമാക്കുന്നത്? അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.

ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീഥിന്റെ വെളിച്ചത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്. “ആയിശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതൻ മരണപ്പെട്ടപ്പോൾ, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരിക്കുകൾക്കിടയിലായിരുന്ന സന്ദർഭത്തിൽ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു.” (സുനനു ഇബ്നു മാജ, കിതാബു ന്നികാഹ്, ഹദീഥ് 1944; മുസ്നദ് അഹ്‌മദ്‌ 43/343)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്നും മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ കുടിക്കേണ്ടതുണ്ടെന്നും പഠിപ്പിക്കുന്ന വചനങ്ങൾ ഖുർആനിന്റെ ഭാഗമായി തന്നെ ആദ്യകാലത്ത് പാരായണം ചെയ്യപ്പെട്ടിരുന്നുവെന്നും പിന്നീട് അവ ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നും വ്യക്തമാക്കുന്ന ഇതല്ലാതെയുള്ള സ്വഹീഹായ നിവേദനങ്ങളുണ്ട്.

സ്വഹീഹുൽ ബുഖാരി, കിത്താബുൽ ‘ഹുദൂദി’ലെ ബാബുൽ ‘ഇഅതിറാഫി ബി സ്സിനാ’യിൽ ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ വായിക്കാം: ഉമർ (റ) പറഞ്ഞു: “കുറെ കാലം കഴിയുമ്പോൾ ആളുകൾ കല്ലെറിഞ്ഞു കൊല്ലലിന്റെ (റജ്മ്) ആയത്തുകൾ വിശുദ്ധഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (നിവേദകന്മാരുടെ പരമ്പരയിൽ പെട്ട ഒരാളായ) സുഫ്‌യാൻ (റ) കൂട്ടിച്ചേർത്തു: ഞാൻ ഈ നിവേദനം ഇങ്ങനെയാണ് മനഃപാഠമാക്കിയത്: ഉമർ (റ) ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: “തീർച്ചയായും അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിനുശേഷം ഞങ്ങളുമെല്ലാം കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്.”

സ്വഹീഹ് മുസ്‌ലിമിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’യിലും സുനനു അബൂദാവൂദിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബുൻ ‘ഫീ റജ്‌മിലും’ ഈ ഹദീഥ് ചെറിയ വ്യത്യാസങ്ങളോടെ നിവേദനം ചെയ്തിട്ടുണ്ട്.

“ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സ്വഹീഹ് മുസ്‌ലിം, കിതാബുർ റിദ്വാഅ, ബാബുത്തുഹ്‌രീമി ബി ഖംസി റദ്വആത്തിൻ)

പാരായണം ദുർബലപ്പെടുത്തി വിധി നിലനിർത്തിയ നസ്‌ഖിന് ഉദാഹരണമായി വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന വചനവും പാരായണവും വിധിയും ദുർബലപ്പെടുത്തിയ നസ്‌ഖിന് ഉദാഹരണമായി മുലകുടി ബന്ധത്തെക്കുറിച്ച വചനവും പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകാനുചരന്മാരൊന്നും തന്നെ വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന് കല്പിക്കുന്ന വചനം ഖുർആനിന്റെ ഭാഗമായി എഴുതിവെച്ചിട്ടില്ലെന്ന സത്യം വചനം ദുർബലപ്പെട്ടതാണെന്ന വസ്തുതയും പ്രസംഗപീഠത്തിൽ വെച്ച് ഈ വചനത്തിലെ നിയമം നിലനിൽക്കുന്നതാണെന്ന് ഉമർ (റ) പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന പ്രവാചകാനുചരന്മാരിൽ ഒരാൾ പോലും അതിന്നെതിരെ യാതൊന്നും പറഞ്ഞില്ലെന്ന സത്യം ഇതിലെ നിയമം നിലനിൽക്കുന്നെണ്ടെന്ന വസ്തുതയുമാണ് വ്യക്തമാക്കുന്നതെന്നും ഇമാം നവവി സമർത്ഥിക്കുന്നുണ്ട്. (ഇമാം നവവി: ശറഹ് സ്വഹീഹ് മുസ്‌ലിം, കിതാബുൽ ഹുദൂദ്, ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’ 3201ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

പത്ത് മുലകുടിയിലൂടെയാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയെന്ന് പഠിപ്പിക്കുന്ന വചനം ഖുർആനിലുണ്ടായിരുന്നുവെന്നും അത് പിന്നീട് ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നുമുള്ള ആയിശ(റ)യുടെ പരാമർശത്തിൽ നിന്ന് വചനങ്ങളും വിധികളും ദുർബലപ്പെടുത്തുന്ന രീതി പ്രവാചകാനുചരന്മാർക്ക് പരിചയമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് ഇത് സംഭവിച്ചതെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്. പ്രവാചകൻ (സ) പഠിപ്പിക്കുകയും അനുചരന്മാരെങ്കിലും എടുത്ത് മാറ്റുകയും ചെയ്ത സൂക്തങ്ങളോ ഖുർആനിൽ നിന്ന് അബദ്ധവശാൽ നഷ്ടപ്പെട്ടുപോയതോ ആട് തിന്നു നശിച്ചതിനാൽ വിസ്മരിക്കപ്പെട്ടതോ ആയ വചനങ്ങളോ അല്ല ഇവയൊന്നും തന്നെ. ഖുർആൻ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത പ്രവാചകൻ (സ) തന്നെ, തന്റെ അനുചരന്മാരോട് ഖുർആൻരേഖയിൽ എഴുതേണ്ടതില്ലെന്ന് കൽപിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്ത വചനങ്ങളാണിവ. അല്ലാഹു അവതരിപ്പിച്ച ചില വചനങ്ങൾ നില നിർത്തേണ്ടതില്ലെന്ന് അവൻ തന്നെ തീരുമാനിച്ചതിനുള്ള ഉദാഹരങ്ങൾ മാത്രമാണ് ഇവ. ഈ വചനങ്ങൾ ഇന്ന് പാരായണം ചെയ്യുന്ന ഖുർആനിൽ ഇല്ലാത്തത് അത് ആട് തിന്നു പോയത് കൊണ്ടല്ല, പ്രത്യുത അവ പഠിപ്പിച്ച പ്രവാചകൻ തന്നെ അവ ഖുർആനിന്റെ ഭാഗമായി സംരക്ഷിക്കേണ്ടതില്ല എന്ന് നിഷ്കർഷിച്ചതിനാലാണ്.

രണ്ട്) ആട് തിന്നു പോയത് വഴി നഷ്ടപ്പെട്ടുവെന്നാരോപിക്കുന്ന വചനങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ ഹദീഥ് ഗ്രൻഥങ്ങളിൽ അവ നമുക്ക് കാണാൻ കഴിയും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്ന ആട് തിന്ന് നശിപ്പിച്ചത് വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെട്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന വചനമെടുക്കുക. ഇമാമുമാരായ അബ്ദുല്ലാഹി ബ്നു ഇമാം അഹ് മദിന്റെ സവാഹിദുൽ മുസ്നദിലും (21207) അബ്ദുർറസാഖിന്റെ മുസന്നഫിലും (5990) ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹയിലും (4428) ഹാക്കിമിന്റെ മുസ്തദ്‌റക്കിലും (8068) ബൈഹഖിയുടെ അസ്സുനനിലും (16911) ഇബ്നു ഹസമിന്റെ അൽ മുഹല്ലയിലും (12/175) സ്വഹീഹായ സനദോടെ ഉദ്ധരിക്കപ്പെട്ട ഹദീഥിൽ സൂറത്തുൽ അഹ്സാബിന്റെ ഭാഗമായി “വൃദ്ധനോ വൃദ്ധയോ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക; അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണത്; പ്രതാപവാനും യുക്തിജ്ഞനുമാകുന്നു അല്ലാഹു”(الشَّيْخُ وَالشَّيْخَةُ إِذَا زَنَيَا فَارْجُمُوهُمَا الْبَتَّةَ نَكَالًا مِنَ اللهِ وَاللهُ عَزِيزٌ حَكِيمٌ) വെന്ന വചനം തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഉബയ്യു ബ്നു കഅബ് (റ) നിവേദനം ചെയ്തതായി കാണാൻ കഴിയും. ആട് തിന്നതു മൂലമോ സമുദായത്തിന്റെ അശ്രദ്ധയാലോ ഈ വചനം നഷ്ടപ്പെടുകയല്ല ഉണ്ടായതെന്നും ഈ വചനത്തെയും അതിലെ വിധിയെയും വചനം ദുർബലപ്പെട്ടതിനാൽ ഖുർആനിന്റെ ഭാഗമായി അത് പാരായണം ചെയ്യാൻ പാടില്ലെന്ന കാര്യവുമെല്ലാം പ്രവാചകാനുചരന്മാർക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ഹദീഥുകൾ. വചനം ദുർബലപ്പെടുത്തുകയും അതിലുള്ള വിധി നിലനിർത്തുകയും ചെയ്ത നസ്ഖിന് ഉദാഹരണമായി സ്വഹാബിമാർ മനസ്സിലാക്കുകയും പണ്ഡിതന്മാർ ഉദ്ധരിക്കുകയും ചെയ്തതാണ് ഈ വചനം. ആട് തിന്നു പോവുക വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെടുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്ത വചനമായിരുന്നു ഇതെങ്കിൽ പിന്നെയെവിടെനിന്നാണ് ഈ ഹദീഥ് ഉദ്ധരിച്ചവർക്ക് അവ ലഭിച്ചത്?!

മൂന്ന്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിന്റെ നിവേദക പരമ്പര ഇങ്ങനെയാണ്: ആയിശ(റ)യിൽ നിന്ന് അംറാ ബിൻത് അബ്ദുർ റഹ്‌മാനും അവരിൽ നിന്ന് അബ്ദുല്ലാഹി ബ്നു അബീബക്ർ ഇബ്ൻ ഹസമും അവരിൽ നിന്ന് മുഹമ്മദ് ബ്നു ഇസ്ഹാഖും അവരിൽ നിന്ന് അബ്ദുൽ അഅലായും അവരിൽ നിന്ന് അബൂസലമഃ യഹ്‌യ ബിൻ ഖലഫും നിവേദനം ചെയ്യുന്നു. ആയിശ- അംറാ ബിൻത് അബ്ദുർ റഹ്‌മാൻ- അബ്ദുല്ലാഹി ബ്നു അബീബക്ർ ആണ് ഈ നിവേദക പരമ്പരയിലെ അടിസ്ഥാനപരമായ കണ്ണി. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ഈ ഹദീഥിന്റെ ആദ്യഭാഗം നിരവധി പേർ നിവേദനം ചെയ്തിട്ടുണ്ട്. യഹ്‌യ ബിൻ സഈദ് അൽഅൻസാരി, ഇമാം മാലിക്ക് എന്നിവർ അവരിൽ പ്രധാനികളാണ്. സ്വഹീഹ് മുസ്‌ലിമിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 1452) മുവത്വയിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 17) അബ്ദുല്ലാഹി ബ്നു അബീബകർ- യഹ്‌യ ബിൻ സഈദ് അൽഅൻസാരി- മാലിക്ക് ബ്നു അനസ് എന്ന നിവേദകപരമ്പരയോടെയാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. ആ നിവേദകപരമ്പരയിലുള്ള ഹദീഥിൽ ആട് തിന്ന വർത്തമാനമേയില്ല. ആ ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു”.

ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ(റ) നിന്ന് ആയിശ (റ) പറഞ്ഞ ഈ സംഭവം നിവേദനം ചെയ്ത മുഹമ്മദ് ബ്നു ഇസ്ഹാഖൊഴിച്ച് മറ്റാരും തന്നെ അദ്ദേഹത്തിൽ നിന്ന് ആട് തിന്ന സംഭവം, അങ്ങനെയൊരു സംഭവം അദ്ദേഹം പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ കേട്ടില്ല എന്ന് കരുതാൻ നിർവാഹമില്ല. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ആട് തിന്ന സംഭവമില്ലാതെ ഈ ഹദീഥിന്റെ ബാക്കി ഭാഗം നിവേദനം ചെയ്ത യഹ്‌യ ബിൻ സഈദാകട്ടെ ഹദീഥ് നിവേദനത്തിൽ സ്വീകരിക്കുന്ന സൂക്ഷ്മതയുടെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ പ്രസിദ്ധനായ വ്യക്തിയുമാണ്. ഹദീഥ് വിജ്ഞാനീയത്തിൽ പ്രഗത്ഭനായ സുഫ്‌യാനു സൗരി പറഞ്ഞത് മദീനക്കാരെ സംബന്ധിച്ചിടത്തോളം ഹദീഥുകളുടെ കാര്യത്തിൽ ഇമാം സുഹ്‌രിയേക്കാൾ മഹത്വമുള്ളയാളായാണ് യഹ്‌യ ബിൻ സഈദ് എന്നാണ്. ഏറ്റവുമധികം പ്രാമാണികവും സത്യസന്ധവുമായി ഹദീഥുകൾ നിവേദനം ചെയ്യുന്നയാൾ എന്ന് അലി ബിൻ അൽ മദീനിയും കൃത്യവും കളങ്കങ്ങളൊന്നും കടന്നുവരാത്തതുമായ രീതിയിൽ നിവേദനം ചെയ്യുന്നയാൾ എന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പലും സാക്ഷ്യപ്പെടുത്തിയ വ്യക്തികൂടിയാണ് അദ്ദേഹം. (ഇബ്നു ഹജറുൽ അസ്ഖലാനി: തഹ്ദീബ് അത്തഹ്ദീബ് 11/223)

യഹ്‌യ ബിൻ സഈദ് പറഞ്ഞതിനെതിരെ നിവേദനം ചെയ്യുമ്പോൾ ഹദീഥ് നിദാനശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം മുഹമ്മദ് ബ്നു ഇസ്‌ഹാഖ്‌ തീരെ സ്വീകാര്യനാവുകയില്ല. ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്ന് ഒരേ സംഭവം നിവേദനം ചെയ്യുമ്പോൾ യഹ്‌യ ബിൻ സഈദ് കേട്ടതിനേക്കാളധികം മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ കേട്ടുവെന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമായി അവർ അംഗീകരിക്കുകയില്ല. മുഹമ്മദ് ബ്നു ഇസ്ഹാഖിനെ തെളിവിന് കൊള്ളുകയില്ലെന്നും പ്രവാചകചര്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിൽ നിന്നുള്ള നിവേദനങ്ങൾ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം മാത്രമായി നിവേദനം ചെയ്തതാണെങ്കിൽ പ്രസ്തുത ഹദീഥ് താൻ സ്വീകാര്യമായി ഗണിക്കുകയില്ലെന്നും പല നിവേദകരുടെയും വർത്തമാനങ്ങൾ ഒരൊറ്റ ഹദീഥിൽ ഉൾപ്പെടുത്തുകയും അവ തമ്മിൽ വേർതിരിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടെന്നുമെല്ലാം ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി ഇമാമിന്റെ മക്കൾ തന്നെ നിവേദനം ചെയ്തിട്ടുണ്ട്. മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ ദുർബലനാണെന്ന് യഹ്‌യ ബിൻ മഈനും, ശക്തനല്ലെന്ന് നസാഇയും പ്രാമാണികമല്ലെങ്കിലും മറ്റു നിവേദനങ്ങളോടൊപ്പം സ്വീകരിക്കാവുന്ന നിവേദനങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് ദാറഖുത്‌നിയും പറഞ്ഞതായി കാണാനാവും. (തഹ്ദീബ് അത്തഹ്ദീബ് 9/45)

അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്നല്ലാതെയുള്ള മറ്റൊരു പരമ്പരയോട് കൂടി ഇതേ സംഭവം നിവേദനം ചെയ്യപ്പെട്ടപ്പോഴും അതിൽ ആട് തിന്ന കഥയില്ലെന്നതും പ്രസ്തുത കഥയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ്. ആയിഷയിൽ നിന്ന് കേട്ടതായി അംറയും അവരിൽ നിന്ന് കേട്ടതായി അൽഖാസിമു ബ്നു മുഹമ്മദും അദ്ദേഹത്തിൽ നിന്ന് അബ്ദു റഹ്‌മാന്‌ ബ്നു ഖാസിമും അദ്ദേഹത്തിൽ നിന്ന് ഹമ്മാദ് ബ്നു സലാമയും അദ്ദേഹത്തിൽ നിന്ന് അൽഹജ്‌ജാജ് ബ്നു മിൻഹാലും അദ്ദേഹത്തിൽ നിന്ന് മുഹമ്മദ് ബ്നു ഖുസൈമയും നിവേദനം ചെയ്യുന്ന ഇതേ സംഭവം പ്രതിപാദിക്കുന്ന ഹദീഥ് അത്തഹാവി തന്റെ ശറഹ് മുഷ്‌കിലൽ അഥറിൽ(11/486) ഉദ്ധരിക്കുന്നുണ്ട്. അതിൽ ആയിശ പറയുന്നതായി “വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു”എന്ന് മാത്രമേയുള്ളൂ. ആട് തിന്ന സംഭവത്തിലേക്ക് യാതൊരു സൂചനയും അവിടെ നൽകുന്നില്ല. ആട് തിന്ന സംഭവത്തെക്കുറിച്ച വിവരങ്ങൾ തീരെ ദുർബലവും സംഭവിച്ചിരിക്കുവാൻ തീരെ സാധ്യതയില്ലാത്തതുമാണ് എന്ന് വ്യക്തമാക്കുന്ന ബലവത്തായ തെളിവുകളാണ് ഇവയെല്ലാം.

നാല്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിൽ പറഞ്ഞത് പോലെ “കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും എഴുതിയ തന്റെ തലയിണക്കടിയിലുണ്ടായിരുന്ന രേഖ ദൈവദൂതന്റെ മരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലായിരുന്നപ്പോൾ ഒരു ആട് അകത്ത് കടന്ന് തിന്നു കളഞ്ഞു”വെന്ന ആയിശ(റ)യുടെ വർത്തമാനം സത്യമാണെങ്കിൽ തന്നെ അതിൽ നിന്നെങ്ങനെയാണ് ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കാൻ കഴിയുക?! അതിൽ നിന്നെങ്ങനെയാണ് ഖുർആനിൽ നിന്ന് ഒരു വചനം നഷ്ടപ്പെട്ടു പോയി എന്നു വരിക? ഈ ഹദീഥിലുള്ളത് അവരുടെ കയ്യിലുണ്ടായിരുന്ന ഈ വചനങ്ങൾ എഴുതിയ രേഖ ആട് തിന്നു എന്ന് മാത്രമാണ്. അവരുടെ കയ്യിൽ മാത്രമായിരുന്നില്ല ആ വചനങ്ങൾ എഴുതി വെച്ചതായി ഉണ്ടായിരുന്നത് എന്ന് നേരത്തെ പറഞ്ഞ ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയെങ്ങനെയാണ് ആയിശയുടെ അടുത്തുള്ള രേഖ ആട് തിന്നതു കൊണ്ട് ആ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വാദിക്കുക?! ഖുർആനിൽ എന്നെന്നും നിലനിർത്തേണ്ട വചനങ്ങൾ ഉൾക്കൊള്ളുന്ന രേഖയായി അതിനെ ആയിശയോ മറ്റ് പ്രവാചകാനുചരന്മാരോ പരിഗണിച്ചതായി വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ല. നസ്ഖ് ചെയ്യപ്പെട്ട ആയത്തുകൾ ആയിശ അവരുടെ കയ്യിലുണ്ടായിരുന്ന ഒരു രേഖയിൽ എഴുതിവെച്ചിരുന്നു; തിരക്കുകൾക്കിടയിൽ ആ രേഖ ആട് തിന്നുപോയി. ഖുർആനിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നേയില്ല.



ഇസ്തിഗാസ : ജീലാനി പറഞ്ഞ് ത്

 ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും ദുർവ്യാഖ്യാനവും



              "ആരോടും ആവലാതിപ്പെടരുതെന്നും സൃഷ്ടികളോടാരോടും സഹായം ചോദിക്കരുത് എന്നൊക്കെ ശൈഖ് ജീലാനി (റ) പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വഫാത്തായ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന ജൽപ്പനവുമായിട്ടാണ് പുത്തനാശക്കാർ രംഗത്ത് വരാറുള്ളത് എന്നാൽ ഇതിൽ വഫാത്തായ മഹാന്മാരെന്നത് വഹാബിയുടെ വകയാണ് !!  അതങ്ങനെയാണല്ലോ ഏത് മഹാന്മാരുടെ ഉദ്ധരണി കൊണ്ട് വന്നാലും അതിൽ വഹാബി പാതിരികൾക്ക് സ്വന്തം സംഘടനക്കൊപ്പിച്ച് മാറ്റിപ്പറയാനുണ്ടാകുമല്ലോ !!! ഇത്തരം തട്ടിപ്പുകൾ പുത്തനാശക്കാർ കുറേ കാലമായി ചെയ്ത് വരുന്നു വിശ്വാസികൾ വഞ്ചിതരാവാതിരിക്കുക.


എന്താണ് ശൈഖ് ജീലാനി (റ) ഫുതൂഹുൽ ഗൈബിൽ  പറഞ്ഞത് ?


മറുഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്നും അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരമാർഷം കാണുക.


الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)


നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട്‌ സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).


തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങ്ങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻയവിയായ കാര്യങ്ങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.


സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.


സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.


അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.


നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.


അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ


ഇനി മഹാന്മാരെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ്‌ എന്നോ ഷെയ്ഖ്‌ ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇസ്തിഗാസ വിരോധിയായി ശൈഖവർകളെ കാണിക്കാൻ പുത്തനാശക്കാർ ഉദ്ധരിച്ച ഗ്രന്ഥമായ ഫുതൂഹുൽ ഗൈബിൽ തന്നെ കൃത്യമായ ഇസ്തിഗാസയുടെ വചനങ്ങൾ ശൈഖവർകൾ പഠിപ്പിക്കുന്നു.


നമുക്ക് കാണാം;


أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي


توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي


أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة


مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)


സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)


ശൈഖ് ജീലാനി തുടരുന്നു:


مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي


مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة


أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة


സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)


ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:


عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )


ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)


ശൈഖ് ജീലാനി(റ) പറയുന്നു:


ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും. തെറ്റിദ്ധരിച്ച് പോയ കൂട്ടുകാർ സത്യം മനസ്സിലാക്കുക.


ഇൻഷാ അല്ലാഹ്....



 Written By : Siddeequl Misbah Padnekad  

 +91 94962 10086

മരണപ്പെട്ട ദിവസത്തിൽ ഭക്ഷണം നൽകൽ*

 ❈═════════❁❁❁═════════❈

*_🌴🕋___🇸🇱(سبيل الرشاد)🇸🇱__🕋🌴*

❈═════════❁❁❁═════════❈

                _*(സബീലു റശാദ്)*_

   _*(മുഹയിസ്സുന്ന  ആശയ പഠനം)*_

❈═════════❁❁❁

      *അശ്റഫ് സഖാഫി*

*അൽ അർശദി വടക്കാഞ്ചേരി*

           

═════════❈

🌱🍂🌱🍂🌱🍂🌱🍂🌱🍂🌱

              _*(PART):👉2️⃣0️⃣*_

❈═════════❁❁❁═════════❈

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

*മരണപ്പെട്ട ദിവസത്തിൽ ഭക്ഷണം നൽകൽ*

▪️▪️▪️▪️▪️▪️▪️


അൻസ്വാരിയായ ഒരു സ്വഹാബി പറയുന്നു: ഒരു മയ്യിത്തിന്റെ കൂടെ മുത്ത് നബിയും ഞങ്ങളും പോയി, ഖബ്ർ കുഴിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ അവിടുന്ന് നൽകുന്നതായി ഞാൻ കണ്ടു.അങ്ങനെ മടങ്ങി വരുമ്പോൾ *മരണപ്പെട്ട വ്യക്തിയുടെ ഭാര്യ ക്ഷണിക്കാൻ ഏൽപിച്ച വ്യക്തി* നബിതങ്ങളെ ക്ഷണിക്കുകയും നബി(സ്വ)ക്ഷണം സ്വീകരിക്കുകയും ഞങ്ങൾ തങ്ങളോടൊപ്പം പോവുകയും ചെയ്തു......


ﻭﻋﻦ ﻋﺎﺻﻢ ﺑﻦ ﻛﻠﻴﺐ، ﻋﻦ ﺃﺑﻴﻪ، ﻋﻦ ﺭﺟﻞ ﻣﻦ اﻷﻧﺼﺎﺭ، ﻗﺎﻝ: «ﺧﺮﺟﻨﺎ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺟﻨﺎﺯﺓ، ﻓﺮﺃﻳﺖ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ ﻋﻠﻰ اﻟﻘﺒﺮ ﻳﻮﺻﻲ اﻟﺤﺎﻓﺮ ﻳﻘﻮﻝ: (ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺟﻠﻴﻪ، ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺃﺳﻪ) ﻓﻠﻤﺎ ﺭﺟﻊ اﺳﺘﻘﺒﻠﻪ ﺩاﻋﻲ اﻣﺮﺃﺗﻪ، ﻓﺄﺟﺎﺏ ﻭﻧﺤﻦ ﻣﻌﻪ، ﻓﺠﻲء ﺑﺎﻟﻄﻌﺎﻡ، ﻓﻮﺿﻊ ﻳﺪﻩ، ﺛﻢ ﻭﺿﻊ اﻟﻘﻮﻡ، ﻓﺄﻛﻠﻮا.........

رواه أبودود والبيهقي في دلاٸل النبوة

(مشكاة المصابيح للخطيب التبريزي)


*قال القاري* في شرحه مرقاة المفاتيح :

(استقبله داعي امرأته)،أي 

زوجة المتوفی...........

ﻫﺬا اﻟﺤﺪﻳﺚ ﺑﻈﺎﻫﺮﻩ ﻳﺮﺩ ﻋﻠﻰ ﻣﺎ ﻗﺮﺭﻩ ﺃﺻﺤﺎﺏ ﻣﺬﻫﺒﻨﺎ ﻣﻦ ﺃﻧﻪ ﻳﻜﺮﻩ اﺗﺨﺎﺫ اﻟﻄﻌﺎﻡ ﻓﻲ اﻟﻴﻮﻡ اﻷﻭﻝ ﺃﻭ اﻟﺜﺎﻟﺚ، ﺃﻭ ﺑﻌﺪ اﻷﺳﺒﻮﻉ ﻛﻤﺎ ﻓﻲ اﻟﺒﺰاﺯﻳﺔ،......... ﻓﻴﻨﺒﻐﻲ ﺃﻥ ﻳﻘﻴﺪ ﻛﻼﻣﻬﻢ ﺑﻨﻮﻉ ﺧﺎﺹ ﻣﻦ اﺟﺘﻤﺎﻉ ﻳﻮﺟﺐ اﺳﺘﺤﻴﺎء ﺃﻫﻞ ﺑﻴﺖ اﻟﻤﻴﺖ، ﻓﻴﻄﻌﻤﻮﻧﻬﻢ ﻛﺮﻫﺎ، ﺃﻭ ﻳﺤﻤﻞ ﻋﻠﻰ ﻛﻮﻥ ﺑﻌﺾ اﻟﻮﺭﺛﺔ ﺻﻐﻴﺮا ﺃﻭ ﻏﺎﺋﺒﺎ، ﺃﻭ ﻟﻢ ﻳﻌﺮﻑ ﺭﺿﺎﻩ، ﺃﻭ ﻟﻢ ﻳﻜﻦ اﻟﻄﻌﺎﻡ ﻣﻦ ﻋﻨﺪ ﺃﺣﺪ ﻣﻌﻴﻦ ﻣﻦ ﻣﺎﻝ ﻧﻔﺴﻪ ﻻ ﻣﻦ ﻣﺎﻝ اﻟﻤﻴﺖ ﻗﺒﻞ ﻗﺴﻤﺘﻪ ﻭﻧﺤﻮ ﺫﻟﻚ.

(مرقاة المفاتيح شرح مشكاة المصابيح )






♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

❈═════════❁❁❁═════════❈

     _*✍🏻 __തുടരും...إن شاء اللّٰه*_              

➖➖➖➖➖➖➖➖➖➖️➖

                 *صَـلــُّوا عَـلَـى النَّبِيِّ ﷺ*

          *وَآلـِهِ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

                 *وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ*

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

❈═════════❁❁❁═════════❈

                               👇

                     _*ഒന്ന്  മുതൽ*_ 

   _*ഇതുവരെയുള്ള പാർട്ടുകൾ ലഭിക്കാൻ*_ 

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻   

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

        _📲 *Via Telegram Channel👇*_

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*_______________https://t.me/joinchat/O8gXblHoEHxcO_7sALte5Q*

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

       _📲 *Via What's app Group👇*_

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*_______________https://chat.whatsapp.com/0l6tRweNTYZBKQQEdhWdwv*

❈═════════❁❁❁═════════❈

     

          _*Wa.me///+918156957313*_

❈═════════❁❁❁═════════❈

Friday, October 9, 2020

ഖബർ െട്ടി പൊക്കൽഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം .

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=




📚🔎___________________🔍📚

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*


i

📕📗📘📙📔📒📕📗📘


*സംശയ നിവാരണ ക്ലാസ് റൂം*

➖➖➖🔹🔸➖➖➖


*വഹാബികളുടെ തട്ടിപ്പ്*


*⭕ചോദ്യം* 3⃣2⃣



*നബി (സ)അലി (റ) വിനെ പറഞ്ഞയച്ചു ഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും* 

*ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?*




*✅ഉത്തരം👇🏻*




    *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ . ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .


*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*


മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ

രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*

*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*




🔰*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 

കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 

മുശ്രിക്കുകള്‍ കരുതിയിരുന്നത്.

ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.

അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.

തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ).

ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാകുക വരെ ചെയ്തു മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..

ഇപ്രകാരം അവരുടെ കബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*


*വുദ്ദ്,സുവാഹ്,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*



*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്തങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകൻ വിരോധിച്ചു.*





*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ പറഞ്ഞയച്ചു,രൂപമുണ്ടാകുന്നവരെ ശപിച്ചു.*


*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതുo ഇത്പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*


   *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ട്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*




*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..


അസ് ലം സഖാഫി

പരപ്പനങ്ങാടിء

Thursday, October 8, 2020

ഇസ്ലാം.ദൈവം ആരാണ്❓ഖുർആനിലും ' ബൈബിളിലും

 _✍🏻Alan Joseph wayanad_


_☝🏻 *ദൈവം ആരാണ്❓ഖുർആനിലും ' ബൈബിളിലും നമുക്ക് പരിശോധിക്കാം ചിന്തിക്കാം*_


https://m.facebook.com/story.php?story_fbid=319381859309514&id=100037131083545


1 ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.


2 അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു.


3 അവൻ ( ആർക്കും ) ജൻമം നൽകിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.


4 അവന്ന്‌ തുല്യനായി ആരും ഇല്ലതാനും


ഇനി വിശദീകരണത്തിലെക്ക് കടക്കാം , 


ദൈവം- രക്ഷകന്‍,സര്‍വ്വശക്തന്‍     

       ഞാന്‍,അതെ ഞാന്‍ തന്നെയാണ് ദൈവം.ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.അന്യ ദൈവങ്ങളില്ല.ഞാന്‍ തന്നെയാണ് പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷികുകയും ചെയ്തത്  ....ഞാന്‍ തന്നെയാണ് ദൈവം. എന്റെ പിടിയില്‍നിന്നു വിടിവിക്കുവാന്‍  ആര്‍ക്കും സാധ്യമല്ല.എന്റെ പ്രവര്‍ത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?(എശയ്യ  43 :11 ,12 )

       

         നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍  മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ് .എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല .ഞാനല്ലാതെ നിനക്ക് മറ്റൊരു രക്ഷകനില്ല. (ഹോസിയ 13 :4 )


ആദ്യനും അന്ത്യനും 

   

         ആരംഭം  മുതല്‍ തലമുറകള്‍ക്ക് ഉണ്മ നല്‍കി ഇവയല്ലാം പ്രവര്‍ത്തിച്ചത് ആരാണ് ? ആദിയിലുള്ളവനും അവസാനത്തോട് കൂടെയുള്ളവനുമായ ദൈവമായ ഞാനാണ്. ഞാന്‍ തന്നെ അവന്‍(എശയ്യ 41 :4 )


ഏകന്‍ 

      അന്ന് ദൈവം ഭൂമി മുഴുവത്തിന്റെയും രാജാവായി വാഴും അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അവന്നു ഒരു നാമം മാത്രവും(സഖറിയ 14 :9 )

     

      യിസ്രായെല്ല്യരെ , കേള്‍ക്കുക ; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ   നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.(ആവര്‍ത്തന പുസ്തകം  6:4,5) 

    

    ദാവീദ് പ്രാര്‍ത്ഥിച്ചു  "കര്‍ത്താവേ  അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെ പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല.അങ്ങല്ലാതെ  വേറൊരു ദൈവവുമില്ല (ദിന വൃത്താന്തം 17 : 20 )(2  സാമുവല്‍ 7 :22 )

     

       എന്തെന്നാല്‍      അങ്ങ് വലിയവനാണ്‌.വിസ്മയകരമായ കാര്യങ്ങള്‍ അങ്ങ് നിര്‍വ്വഹിക്കുന്നു.അങ്ങ് മാത്രമാണ് ദൈവം(സങ്കീര്‍ത്തനം 86 :10 ) 

   

        യേശു      പ്രതിവചിച്ചു ;ഇതാണ് ഒന്നാമത്തെ കല്പന ഇസ്രായെല്ല്യരെ കേള്‍ക്കുക നമ്മുടെ  ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹ്രടയത്തോടെയും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക (മാര്‍ക്കോസ് 12 :29 ,30 )

     ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ല (1 കൊരിയാന്തന്‍സ്  8 :4 ) 


അത്ത്യുന്നതനും സ്രഷ്ടാവുമായ ദൈവം 

      "അവന്‍(പുരോഹിതന്‍)  എബ്രഹാമിനെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു :ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ ക്രപാ കടാക്ഷം നിന്‍റെ മേലുണ്ടാവട്ടെ." (ഉല്പത്തി 14 : 19 )  

      എബ്രഹാം സോദോം രാജാവിനോട് പറഞ്ഞു :ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍  ,ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്ത്യുന്നത ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുന്നു. (ഉല്പത്തി 14 :22 ) 

     യഹോവ എന്ന നാമം വഹിക്കുന്ന അങ്ങ് മാത്രമാണ് ഭൂമി മുഴുവനും ഭരിക്കുന്ന അത്യുന്നതന്‍(സങ്കീര്‍ത്തനം 83 :18 )

പങ്കുകരനില്ലാത്ത  ഏക സ്രഷ്ടാവ് 

      നിന്നെ സ്രഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന ദൈവം

ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു;ഞാന്‍ ആദിയും അന്തവുമാണ്.ഞാനല്ലാതെ മറ്റൊരു ദൈവമില്ല.എനിക്ക് സമാനമായി ആരുണ്ട്‌?.... വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര് ?ഇനി എന്ത് സംഭവിക്കുമെന്ന്  അവര്‍ പറയട്ടെ ?..ഞാനെല്ലാതെ വേറെ ദൈവമുണ്ടോ ?...വിഗ്രഹം നിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ല...അവരുടെ സാക്ഷികള്‍ (വിഗ്രഹങ്ങള്‍ )കാണുന്നില്ല,അറിയുന്നുമില്ല....വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം .. 'എന്നെ രക്ഷിക്കണേ അവിടുന്നാനെല്ലോ എന്റെ ദൈവം' എന്ന് അവന്‍ അവയോടു പ്രാര്‍ഥിക്കുന്നു. ...എല്ലാം സ്രഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവാണ് ഞാന്‍.ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടോന്നിച്ചു?   (എശയ്യ 44 :  2 -24 )  

അദ്രശ്യന്‍  

     ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;(യോഹന്നാന്‍ 1 : 18)

    നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല (പുറപ്പാട് 33:20)

ദൈവത്തിനു തുല്യമായി ഒന്നുമില്ല 

     മോശ പറഞ്ഞു :ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിനു തുല്യരായി മറ്റാരുമില്ലെന്നും നീ(ഫറോവ)  ഗ്രഹിക്കും (പുറപ്പാട് 8 :10 )  

     ദൈവത്തെ     നിങ്ങള്‍ ആരോട് തുലനം ചെയ്യും?അവനോടു തുല്യമായി ഉപമിക്കാന്‍ വല്ലതുമോണ്ടോ?(എശയ്യ 40 :18 )

    ഇതെല്ലാം നിങ്ങളുടെ മുന്നില്‍ കാണിച്ച യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നെ .  അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു. (ആവര്‍ത്തനം 4 :35 ,36 )    

വലിയവന്‍, എന്നെന്നും ജീവിക്കുന്നവന്‍,പ്രക്രതി പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നവന്‍                    

       അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ് അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല ....അവയ്ക്ക് നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല.കര്‍ത്താവേ അങ്ങയെപ്പോലെ മറ്റാരുമില്ല.അങ്ങ് വലിയവനാണ്‌.അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്  എന്നാല്‍ കര്‍ത്താവാണ് സത്യ ദൈവം. ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്ന് മാത്രം.... 

തന്റെ ശക്തിയാല്‍ ഭൂമിയെ സ്രഷ്ടിച്ചതും  ജ്ഞാനത്താല്‍ ലോകത്തെ സ്ഥാപിച്ചതും അറിവിനാല്‍  ആകാശത്തെ വിരിച്ചതും അവിടുന്നാണ്.അവിടുന്ന് ശബ്ദിക്കുമ്പോള്‍ ആകാശത്തില്‍ നിന്ന് ജലം ഗര്‍ജ്ജിക്കുന്നു .ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുന്ന് മൂടല്‍ മഞ്ഞു ഉയര്‍ത്തുന്നു.മഴപ്പെയ്യിക്കാന്‍  മിന്നല്‍ പ്പിണരുകള്‍ നിര്‍മ്മിക്കുന്നു.അറപ്പുര തുറന്നു കാറ്റ്കളെ   അയക്കുന്നു. (ജെരാമയ 10 :5 - 13 )          

പ്രാര്‍ത്ഥനക്കര്‍ഹന്‍   

       സോളമന്‍ കര്‍ത്താവിന്റെ ബലി പീടത്തിന്നു മുന്നില്‍ ഇസ്രയേല്‍ ജനതയുടെ സന്നിധിയില്‍ ഉന്നതങ്ങളില്‍ കരങ്ങലുയര്‍ത്തി പ്രാര്‍ഥിച്ചു;ഇസ്രായേലിന്റെ നാഥനായ  ദൈവമേ,പൂര്‍ണ്ണ ഹ്ര്ടയത്ത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്ത സ്നേഹം അവരുടെ മേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെ പ്പോലെ ആകാശത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ല(1 രാജാക്കന്മാര്‍ 8 :22 ,23 )


      യേശു പറഞ്ഞു: 

      കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല  , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)


ആരധനക്കര്‍ഹാന്‍ 

    യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു”(മത്തായി 4:10)

നല്‍കുന്നവന്‍ 

    സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:11)

മുന്‍ ജനതകളുടെ ദൈവം 

    ദൈവം  യാക്കോബിനോടു പറഞ്ഞു:   

    ഞാന്‍ നിന്‍റെ പിതാവായ എബ്രഹാമിന്റെയും ഇസഹാഖിന്റെയും ദൈവമായ കര്‍ത്താവാകുന്നു(ഉല്‍പ്പത്തി 28 :13 ) 


    യേശു പറഞ്ഞു: നിങ്ങള്‍ ദൈവം കല്പിച്ചതു മോശയുടെ പുസ്തകത്തില്‍  വായിച്ചിട്ടില്ലേ? 'ഞാന്‍ എബ്രഹാമിന്റെ ദൈവവും ഇസഹാഖിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു'(മാര്‍ക്കോസ് 12 :26 )

ദൈവനാമം അനാവശ്യമായി ഉപയോഗിക്കരുത് 

    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത് ; തന്റെ നാമം വൃഥാ എടുക്കുന്നവനെ ദൈവം  ശിക്ഷിക്കാതെ വിടുകയില്ല.

(പുറപ്പാട് 20 : 7 ) 

     എന്റെ നാമത്തെക്കൊണ്ടു നിങ്ങള്‍ കള്ളസ്സത്യം ചെയ്യരുത്.  നിങ്ങളുടെ  ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കുകയുമരുത്  ; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 19 :12 ) 

ദൈവത്തെ ഭയപ്പെടുക 

      നീ നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ യഹോവ ആകുന്നു. ( ലേവ്യ പുസ്തകം 19 :32 )

      നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ .നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജനതകളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; (ആവര്‍ത്തനം 6 : 13 ,14 )  

     നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നെ. (ആവര്‍ത്തനം 10 :20 ,21 )

ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുക 

     എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരയുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കുകയും ചെയ്താൽ അവനെ നീ കണ്ടെത്തും.(ആവര്‍ത്തനം 4 : 29 )

 പ്രതിമകള്‍ നിര്‍മ്മിക്കരുത്, അവയെ ആരാധിക്കരുത്‌ 

      മോസ്സസ്സിന്റെ പത്ത് കല്പനകളിലെ ആദ്യ ഭാഗത്ത് പറയുന്നു,   

      അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് 

വന്ന  ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് അവയ്ക്ക് മുമ്പില്‍ പ്രണമിക്കുകയോ  അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാനാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20 :2  - 5 )  

     നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്.സ്വര്‍ണ്ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.  (പുറപ്പാട് 20 : 23 ) 

     നിങ്ങള്‍ അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; (പുറപ്പാട്  34 : 14 )

     നിങ്ങള്‍ക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുതു.(പുറപ്പാട് 34 : 17 ) 

     വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.  ( ലേവ്യ പുസ്തകം 19 : 4 )

അന്യ ദൈവങ്ങളെ വിളിക്കരുത് 

     ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മത പാലിക്കണം; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കാന്‍  ഇടയാവരുത് .(പുറപ്പാട്  23 : 12 )

     അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് ; അവരുടെ ആരാധനാ സ്തംഭങ്ങള്‍ നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തു കളയണം .നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ നിങ്ങള്‍  സേവിക്കുവിന്‍ ; എന്നാൽ ഞാന്‍  നിങ്ങളുടെ  ഭക്ഷണത്തെയും  വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ നിങ്ങളുടെ ഇടയില്‍ നിന്നും രോഗങ്ങളെ നിര്‍മ്മജനം ചെയ്യും. (പുറപ്പാട്  23 :24 , 25 )   

സ്വര്‍ണ്ണത്തിന്റെ കാളക്കുട്ടിയെ കണ്ടപ്പോള്‍  മോസ്സസ്സിന്റെ ദേഷ്യം 

     മോശ പാളയത്തിന്നു അടുത്തെത്തിയപ്പോള്‍  കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതുംകണ്ടു. അപ്പോൾ മോശെയുടെ കോപം ആളിക്കത്തി.  അവൻ കല്‍ പലകകള്‍ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു.അത് ഇടിച്ചു പൊടിച്ചു.  പൊടി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കൊണ്ട് കുടിപ്പിച്ചു. (പുറപ്പാട്  32 :19 , 20 ) 


വിഗ്രഹാരാധന പൊറുക്കപെടാത്ത  മഹാ പാതകം 

     അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ; അയ്യോ, ഈ ജനം മഹാപാതകം ചെയ്തു. സ്വര്‍ണ്ണം കൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ ഞാന്‍ അവരെ  സന്ദർശിക്കുന്ന  ദിവസം(പരലോകത്ത്) അവരുടെ പാപങ്ങളെപ്രതി ഞാന്‍  അവരെ ശിക്ഷിക്കും.  (പുറപ്പാട്  32 :31 -34)     

 വിഗ്രഹങ്ങളുടെ ബലി വസ്തു നിഷിദ്ധം 

     അവരുടെ(വിഗ്രഹങ്ങളുടെ)  ബലി വസ്തുക്കള്‍ ഭക്ഷണമായി നീ കഴിക്കരുത് (പുറപ്പാട് 34 :15 )   

ദൈവത്തിന്റെ നിയമങ്ങളും കല്പനകളും പാലിക്കുക         

    ദൈവം  പിന്നെയും മോശെയോടു അരുളിച്ചെയ്തതു:നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;നിങ്ങൾ വസിച്ചിരുന്ന  ഈജിപ്ത് ദേശത്തെ ജനങ്ങളെ പോലെ നിങ്ങൾ പ്രവര്‍ത്തിക്കരുത്‌; ഞാൻ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന   കനാൻ ദേശത്തിലെ ആളുകളെ പ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്‌; അവരുടെ ചട്ടങ്ങളും മര്യാദകളും ആചരിക്കരുത് .നിങ്ങള്‍ എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.ആകയാൽ നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക; അവ അനുസരിക്കുന്ന  മനുഷ്യൻ അതിനാല്‍  ജീവിക്കും; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 18 :1 -  5 )  


     നിങ്ങള്‍ക്ക് വസിക്കാനായി ഞാന്‍ നിങ്ങളെ എങ്ങോട്ട് നയിക്കുന്നുവോ ആ ദേശം നിങ്ങളെ തിരസ്ക്കരിക്കാതിരിക്കാന്‍  നിങ്ങൾ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ നീക്കി ക്കളയുന്ന ജനതയുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്തുടരുത്.എന്തെന്നാല്‍ ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാന്‍ അവരെ വെറുക്കുന്നു. (ലേവ്യ പുസ്തകം 20 :22 ,23 )

     നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പാലിക്കണം .നിങ്ങള്‍ക്ക്  നന്മയുണ്ടാകും.  (ആവര്‍ത്തനം 6 :17 ,18 )

     നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം അനുസരിച്ച്  നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ഇവകളാകുന്നു   നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജനതകള്‍  ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല. (ആവര്‍ത്തനം 12 :1 -  4 )

അനുഗ്രഹവും ശാപവും 

      ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവുംനിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും. (ആവര്‍ത്തനം 11 :26 -  28 )


ഒരു സ്രഷ്ടിയെയും വണങ്ങുകയോ പൂജിക്കുകയോ ചെയ്യരുത് 

     അതിനാല്‍ നിങ്ങൾ നന്നായി ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുള്‍ ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ?.അതു കൊണ്ടു നിങ്ങൾ ആണിന്റെയൊ  പെണ്ണിന്റെയൊ  സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെ തന്നെ ആശുദ്ധരാകാതിരിക്കുക.നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശ ഗോളങ്ങളെയും-കണ്ടു  അവയെ  ആരാധിക്കുകയും  സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുവിന്‍; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെയുള്ള  എല്ലാ ജനതകള്‍ക്കും വേണ്ടി നല്കിയിരിക്കുന്നവയാണ്.  (ആവര്‍ത്തനം 4 : 15 -19 )

പ്രതിമകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല 

     അവിടെ(ഇസ്രയേല്‍ ജനത പോകുന്ന സ്ഥലം),  കാണുകയോ   കേൾക്കുകയോ  ഭക്ഷിക്കുകയോ  മണക്കുകയോ ചെയ്യാത്ത  മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദൈവങ്ങളെ  നിങ്ങൾ സേവിക്കും.(ആവര്‍ത്തനം 4 :28 )  

ദേവ പൂജയിലെ അനാചാരം 

        അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കെണിയിൽ അകപ്പെടുകയും ഈ ജനതകള്‍  തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കുകയും  ചെയ്യാതിരിക്കാന്‍  സൂക്ഷിക്കണം .നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു തീയില്‍ ദാഹിപ്പിച്ചല്ലോ ?  (ആവര്‍ത്തനം 12 :30 ,31 )


ആരു പറഞ്ഞാലും  ദൈവത്തില്‍ പങ്കു ചേര്‍ക്കരുത് 

      ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും അനുസരിച്ച്  നടക്കുവിന്‍; അതിനോടു കൂട്ടരുതു; അതിൽനിന്നു ഒന്നും കുറെക്കയും അരുതു.

നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ അറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുക്കയും ചെയ്താൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു .നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്ഷ്യന്‍ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരുദ്ധമായി  ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ട നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിക്കാന്‍  നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം. ( ആവര്‍ത്തനം 13 :1 - 6 )

   

       നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ചു നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ ,മകളോ ,നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിക്കാന്‍  നോക്കിയാൽ അവനോടു യോജിക്കുകയൊ  അവന്റെ വാക്കു കേൾക്കുകയോ  ചെയ്യരുതു; അവനോടു കനിവു തോന്നുകയോ, അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. (ആവര്‍ത്തനം 13 :  7 - 9 )

അന്യജാതിക്കാരുടെ ആചാരം സ്വീകരിക്കരുത് 

        നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളുടെ ശ്രീരാം  മുറിവേല്പിക്കുകയോ  നിങ്ങൾ ശിരസ്സിന്റെ മുന്‍ ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.(ആവര്‍ത്തനം 14 : 1 )


ആഭിചാരവും ,പ്രശ്നം വെക്കുന്നതും ,ശകുനം നോക്കുന്നതും നിഷിദ്ധം   

      നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജനതകളുടെ  ദുരാചാരങ്ങള്‍  നീ അനുകരിക്കരുത് .തന്റെ മകനെയോ മകളെയോ മോഹിക്കുന്നവന്‍ , പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.നീ നീക്കിക്കള യാ നിരിക്കുന്ന ജനത കൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നിനക്ക്  അങ്ങനെ ചെയ്യുവാന്‍  നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

(ആവര്‍ത്തനം 18 :9 -14 )  


ദൈവ മന്ദിരത്തിനരികെ ഒരു ചിഹ്നവും പാടില്ല 

       നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ  അശേര ദേവതയുടെ ഒരു വ്രക്ഷവും നട്ടുപിടിപ്പിക്കരുത്. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭവും നീ  നാട്ടുകയും അരുതു.

(ആവര്‍ത്തനം 16 :21 ,22 )


വിഗ്രഹം ഉണ്ടാക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ 

      ശില്പിയുടെ കൈപ്പണിയായി യഹോവെക്കു വെറുപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം. (ആവര്‍ത്തനം 27  :15 )  


അന്യ ദൈവങ്ങളെ സേവിച്ചലുള്ള ശിക്ഷ 

 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ, സൂര്യചന്ദ്രന്മാരെയോ മറ്റേതെങ്കിലും  ആകാശ ശക്തിയെയോ  ചെന്നു സേവിച്ചു നമസ്കരിക്കയും,തിന്മ പ്രവര്‍ത്തിച്ചു ഉടമ്പടി ലംഘിക്കുകയും  ചെയ്ത, പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ,നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും

അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം അന്വേഷിക്കുക.  അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും ആണെന്ന് കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. (ആവര്‍ത്തനം 17 :3 -5

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...