Friday, September 4, 2020

ഉസ്താദ് ആലിമായാൽ പോരാ, ആമിലുമാകണം

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m

 


ഉസ്താദ് ആലിമായാൽ പോരാ, ആമിലുമാകണം


● റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ


0 COMMENTS



ഉസ്താദിന്റെ ചെറുപ്പകാലത്ത് മദ്‌റസാ സംവിധാനം ഉണ്ടായിരുന്നില്ലല്ലോ, അന്നത്തെ മതപഠന രീതി പറയാമോ?

അക്കാലത്ത് ബാപ്പ എഴുതിത്തരും, ഉമ്മ ചൊല്ലിത്തരും. അങ്ങനെയായിരുന്നു പഠിപ്പ്. വീട്ടിൽതന്നെ ഓത്തുപള്ളിയുണ്ടായിരുന്നു. സഹോദരൻമാരൊക്കെ അതിലാണ് പഠിച്ചത്. വേറെയും കുറെ ആൾക്കാര് അതിൽ വന്ന് പഠിച്ചിരുന്നു. എന്നാൽ എന്റെ കാലമായപ്പോഴേക്ക് ബാപ്പ ആ ഓത്തുപള്ളി ഒഴിവാക്കി. എനിക്ക് ബാപ്പ പലകയിൽ എഴുതിത്തരും. ഉമ്മ ചൊല്ലിത്തരും. ഉമ്മാക്ക് എഴുത്തറീല. എഴുതൂലാന്ന് മാത്രേള്ളൂ, എന്നാലും ഉമ്മാക്ക് എല്ലാം അറിയാം. എഴുതാതെ മുസ്വ്ഹഫ് നോക്കിപ്പഠിച്ചതാ. ഓത്തുപള്ളീലെ മൊല്ലാക്ക ആൺകുട്ട്യോൾക്കും പെൺകുട്ട്യോൾക്കും എഴുത്ത് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. അത് മൊല്ലാക്ക എഴുതിത്തരലാ. ഞമ്മൾ എഴുതണ്ട. അങ്ങനെ ഞാനെന്റെ വീട്ട്ന്ന് തന്നെ ഓത്ത് പഠിച്ചു.


എന്തായിരുന്നു അന്നത്തെ ഓത്തുപള്ളിയുടെ സ്ഥിതി?

ഞങ്ങളുടെ അടുത്ത് ഒരു മൊല്ലാക്ക ഓത്തുപള്ളി ഉണ്ടാക്കീട്ടുണ്ടായിരുന്നു. അയാളെപ്പോഴും പെരീല് വരും. എന്നെക്കാണുമ്പോൾ പറയും: അങ്ങട്ട് പോര്. അവിടെ പഠിക്കാലോ. ഉമ്മാനോട് പറയും: ഓനെ അങ്ങട്ട് പറഞ്ഞയച്ചോളീ, അവ്ട്ന്ന് പഠിച്ചോളും.’ അങ്ങനെ ചെലപ്പോ ഓത്തുപള്ളീക്കും പോവും.

ഓത്തുപള്ളീക്ക് പോയാലുള്ള സ്ഥിതി ഒന്നു വേറെയാണ്. മൊല്ലാക്ക ഒന്നങ്ങട്ട് ചൊല്ലിത്തരും. പിന്നെ ആലിന്റെ ചോട്ടിൽ പോയി ആൾക്കാരോടങ്ങനെ വർത്താനം പറയും. ആ തക്കത്തിന് ഞങ്ങളും വർത്താനം പറയും. വർത്താനം കൂടുമ്പോ മൊല്ലാക്ക വടിയും കൊണ്ട് വരും. എന്നിട്ട് ഇങ്ങേ തലക്കന്ന് അങ്ങേത്തല വരെ അടിക്കും. അതുകൊണ്ട് പിന്നെ മൊല്ലാക്ക വര്ണത് കണ്ടാ കുട്ട്യാൾ ഓത്ത് തുടങ്ങും, നല്ലോണം തലയാട്ടിത്തന്നെ ഓതും.


എന്തൊക്കെയാണ് പഠിപ്പിച്ചിരുന്നത്?

അന്ന് ഖുർആൻ മാത്രേള്ളൂ. പിന്നെ നിസ്‌കാരക്കണക്ക്ന്ന് പറഞ്ഞിട്ട് ഒരു പുസ്തകണ്ടായിരുന്നു. അതിൽ നിസ്‌കാരത്തിന്റെ ശർത്വും ഫർളും പറയും, അതല്ലാത്ത വേറൊന്നൂല്ല്യ. ഖുർആൻ പഠിച്ചാൽ പിന്നെ ദർസിൽ പോക്ണ വരെ ഓത്താ.


ഉസ്താദിന്റെ ദർസിലെ ഓത്ത്?

ഞാൻ പത്താം വയസ്സിലാണ് ഓതാൻ പോയത്. ന്റെ കാക്കാന്റെ മോന്ണ്ട് ഓതാൻ പോണ്. മൊടക്കീലെ പള്ളിക്കല്. അത് ഞങ്ങളെ പഴേ മഹല്ലാ, അവട്ന്ന് പിരിഞ്ഞതാ ഞങ്ങളൊക്കെ. ഓൻ നേരം വെളുക്ക്‌മ്പോ ചായയും കുടിച്ച് പോവും, ഒരുദിവസം ഞാനും പോരുന്നൂന്ന് പറഞ്ഞു. അങ്ങനെ പോയാ പറ്റൂല. കിതാബും കൊണ്ട് പോവണംന്ന് അവനും. എവിടെ കിതാബ്? ഞാൻ അകത്ത് കേറി കുറേ തെരഞ്ഞോക്കി, ഒരു കിതാബ് കിട്ടി. പത്ത് കിതാബ്. ഈ കിതാബാണ് ഓതല്. ഓൻ എന്റെ മൂന്ന് വയസ്സിന് മൂത്തതാ.

നേരം വെള്ക്കുമ്പോ ചായ കുടിച്ചു പോയാല് പതിനൊന്ന് മണിക്ക് വരും. പിറ്റേന്ന് പിന്നേം പോവും, അങ്ങനെ നാട്ടുകാരനായിട്ട് ഓതി. പത്ത് കിതാബിലെ മുതഫരിദാണ് അന്നോതിയത്. അതാണല്ലോ ആദ്യം ഓതല്. ആ ഉസ്താദ് ശൈഖുനാ(ഒ.കെ ഉസ്താദ്)ന്റെ ശിഷ്യൻ ശംസുദ്ദീൻ മുസ്‌ലിയാരാണ്. ന്റെ രണ്ടാമത്തെ പുത്യാപ്ല അബൂബക്കറിന്റെ ബാപ്പ. ശൈഖുനാന്റട്ത്ത് കുഴിപ്പുറത്ത് ഓതിയിട്ട് വെല്ലൂര് പോയിവന്ന ആളാ.

അങ്ങനെ നിക്കുമ്പളാണ് ഒരിക്കെ അള്യാൻക്ക വന്ന് പറഞ്ഞത്: മോനേ, ഇത് എടങ്ങാറാ. നേരം വെളുക്കുമ്പോ പോയിട്ട് ഉച്ചവരെ പട്ടിണി ഇരിക്ക്യേ. ഇത് വല്യ എടങ്ങാറാ. നീ അങ്ങ് പോരെ എന്ന് പറഞ്ഞ് അള്യാൻക്ക മൂപ്പരെ നാട്ട്ക്ക് ഓതാൻ കൊണ്ടോയി; പുകയൂർക്ക്. ചെലവ് പെങ്ങളോടെയാക്കി. അവ്‌ടെ ഉസ്താദ് കുഞ്ഞീൻ കുട്ട്യോല്യേര് ആയിരുന്നു. രാത്രി ചോറു തിന്ന് പെങ്ങളെ വീട്ടിൽ കെടക്കും. സുബ്ഹി നിസ്‌കരിച്ച് പിന്നേം ദർസിൽ പോവും.

പത്ത് കിതാബിന്റെ ബാക്കിയുള്ളത് ഓതിത്തുടങ്ങി, ബാബു മഅ്‌രിഫത്. അതു കഴിഞ്ഞ് മുരിഖാതുൽ ഖുലൂബ്. പിന്നെ നുബ്ദയും അർബഊന ഹദീസുമൊക്കെ ഓതി. നൂറുൽ അബ്‌സ്വാർ അഞ്ച് ഫസ്വ്‌ല് ഓതിക്കഴിഞ്ഞപ്പോ ഉസ്താദ് പറഞ്ഞു: ഇനി മീസാൻ ഓതാം. അങ്ങനെ അജ്‌നാസും അജ്‌നാസുൽ കുബ്‌റയുമൊക്കെ ഓതിക്കഴിഞ്ഞ് സൻജാൻ തൊടങ്ങി. അസ്വ്‌ലിന്റെ അവ്‌ടെ എത്തീട്ടില്ല. ചില കാരണങ്ങളാൽ അവ്ട്ന്ന് പോന്നു.


എന്നിട്ടോ?

ഉണ്ണീൻ കുട്ട്യോല്യേര്പ്പാപ്പാന്റടുത്ത് കൊണ്ടാക്കിത്തരാന്ന് ബാപ്പ പറഞ്ഞു. അപ്പോഴേക്ക് മൊടക്കീലെ പള്ളിക്കന്ന് ശംസുദ്ദീൻ മുസ്‌ലിയാര് പൊയ്ക്ക്ണ്. മൂപ്പര് ഒരു കൊല്ലേ അവിടെ നിന്നുള്ളൂ. അവ്‌ടെ ഇപ്പോ ഉണ്ണീൻ കുട്ട്യോല്യാര് പാപ്പയാണ്. അവിടെ പോയി. ചെന്നപ്പോ മോല്യാര് പാപ്പ അന്നവ്ടല്യ. നാഇബായിട്ട് ഒരു മുസ്‌ലിയാരെ ആക്കീക്ക്ണ്. ഒരു മുതഅല്ലിമിനെ. അയാളെര്ത്ത് രണ്ട് പ്രാവശ്യം ഓത്യപ്പോഴേക്ക് മോല്യേര്പാപ്പ വന്നു. എല്ലാരും പോരീന്നും പറഞ്ഞ് ഞങ്ങളെ അരീക്കാട്ടെ പള്ളിക്കക്ക് കൊണ്ടോയി. അവിടെന്ന് സൻജാൻ ഓത്ത് തുടങ്ങി. ഭയങ്കര സൻജാൻ. ഓത്ണ എല്ലാ കുട്ട്യാളും സൻജാനിൽ കൂടി. അതിൽ അൽഫിയ്യ ഓത്‌ണോരും ഖത്‌റുന്നദ ഓത്‌ണോരും ഒക്കെണ്ട്. സൻജാൻ തീര്ണവരെ എല്ലാരും സൻജാൻ തന്നെ. അസ്വ്‌റിന്റെ ശേഷം സർഫാക്കൽ. ഓത്തൊക്കെ വേഗം നീളം പോവും. നല്ല ഉസ്താദാ. നല്ലോണം മനസ്സിലാക്കിത്തരും.

മോല്യേര്പ്പാപ്പ ഒരു സ്ഥലത്ത് ദർസ് നടത്തി തമ്പടിച്ചു നിക്കൂല. അവിടെ ദർസ് ഒറപ്പിച്ച് വേറെ സ്ഥലത്തേക്ക് പോവും. കുറച്ച് കുട്ട്യാള് മൂപ്പരെ ഒപ്പം പോവും. കൊറച്ച് അവിടെ നിക്കും (എല്ലാ നാട്ടിലും ദർസ് സ്ഥാപിക്കുകയായിരുന്നു ഇത് കൊണ്ട് ലക്ഷ്യമെന്ന് മുമ്പൊരിക്കൽ ഉസ്താദ് പറഞ്ഞതോർക്കുന്നു-ലേഖ). ഞാനൊക്കെ പോവുന്ന കൂട്ടത്തിലാ. മോല്യേരൊപ്പം കൂടീട്ട് പിരിഞ്ഞിട്ട്‌ല്യ. അരീക്കാട്ട്ന്ന് വലിയ പറപ്പൂർക്കും അവിടുന്ന് വാവൂർക്കും പിന്നെ പുകയൂർക്കും ഓത്ത് മാറി. വാവൂര് നിക്കുമ്പൊ എന്റെ അള്യാൻക്ക മോല്യേര്പ്പാപ്പാന്റെയടുത്ത് ചെന്ന് പറഞ്ഞു: നമ്മളെ നാട് കൊറേ കാലം ദർസ് നടന്നിരുന്ന സ്ഥലാണ്. ഇപ്പൊ അവിടെ ദർസ് നടക്ക്ണില്ല്യ. മോല്യേര് പാപ്പ അവിടെ വന്ന് ദർസ് തൊടങ്ങണം.’ അങ്ങനെ മോല്യേര് പാപ്പ വാവൂര്ന്ന് പോന്ന്. വാവൂരാണ് മൂപ്പരെ നാട്. പോരുമ്പോ മൂപ്പരെ മൂത്ത ആളായ ബീരാൻ കുട്ട്യേല്യാരോട് പോയി പറഞ്ഞു: ഒഴിവുണ്ടാവുമ്പോ പള്ളിക്കലൊന്ന് പോയി കുത്തിര്ക്കണം. പത്ത് കുട്ട്യാളെ ഞാനിവിടെ നിർത്താണ്. പത്താളെ ഞാൻ കൊണ്ടോവാണ്.

അതിൽപെട്ടതാ ഞാനൊക്കെ. അങ്ങനെ അരക്കൊല്ലം പുകയൂര് നിന്നു, റബീഉൽ അവ്വൽ 7 വരെ. പിന്നെ മോല്യേര് പാപ്പ, ഞാൻ മുതഅല്ലിമായി മരിക്കാൻ പോവാണ്ന്നും പറഞ്ഞ് ഓമച്ചപ്പുഴയിൽ കരിങ്കപ്പാറ മോല്യാരെ അടുത്ത് ഓതാൻ പോയി. അവര് ശരീക്കന്മാരും വല്യ സ്‌നേഹമുള്ളവരുമായിരുന്നു. അവിടെ പോയി ഓതുകയും അതിനിടെ മരിക്കുകയും ചെയ്തു. (ഓമച്ചപ്പുഴ താഴെപള്ളി ഖബർസ്ഥാനിലാണ് ഉണ്ണീൻ കുട്ടി മോല്യേർപാപ്പ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ സിയാറത് ചെയ്യാൻ ഉസ്താദ് മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നു-ലേഖ). മൂന്നര കൊല്ലേ ആകെ ഞാൻ മോല്യാര് പാപ്പാന്റടുത്ത് നിന്ന്ട്ടുള്ളൂ. അപ്പോഴേക്ക് അൽഫിയ്യ കഴിയുകയും ഫത്ഹുൽ മുഈൻ പകുതിയാവുകയും ചെയ്തിരുന്നു. പിന്നെ കൈപ്പറ്റ ഉസ്താദിന്റടുത്തേക്ക് മാറി.


മുതഅല്ലിമുകൾ എങ്ങനെയായിരിക്കണമെന്നാണ് ഉസ്താദിന്റെ നിർദേശം?

ഉസ്താദിന്റെ സമ്മതമില്ലാതെ എവ്ട്ക്കും പോവരുത്. ഞങ്ങളൊക്കെ ഓതീന്ന കാലത്ത് ഉസ്താദ് എന്തൊരു കർശനാ. എവ്ട്ക്കും പോവാൻ വിടൂല. പൊട്ടി (ചിക്കൻപോക്‌സ്) പിടിച്ചിട്ട് കൂടി നാട്ടിൽ പോവാൻ അയച്ചിട്ടില്ല്യ, വഅള് കേക്കാനോ പരിപാടിക്കോ ഒന്നിനും പോവാനയക്കൂല.

ഉണ്ണീൻ കുട്ട്യേല്യേര് പാപ്പാന്റെ ദർസിന്റെ പ്രത്യേകത, ഒക്കെ അവ്ട്ന്ന് മനസ്സിലാക്കിത്തരും. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തഖ്‌വീമുല്ലിസാൻ ഓത്ണ കാലത്ത് കുട്ട്യാൾ മുതിർന്ന ഒരാളോട് ചെന്ന്ങ്ങനെ സംശയങ്ങൾ ചോദിക്കും. അയാള് കിതാബോതായിരിക്കും. മൂപ്പരുടെ ഓത്ത് ഒരു വഖ്ഫ് എത്തുന്നതു വരെ ഞമ്മള് കാത്തിരിക്കണം. ഒരു ദിവസം ഒരു കാര്യം തീരുമാനിച്ചു. ഇയാളോട് ചോദിക്കണ്ട, ഉസ്താദിനോട് തന്നെ ചോദിച്ച് പഠിക്കാം.

ഞാൻ ക്ലാസിൽ നല്ലോണം ശ്രദ്ധിക്കും. ഉസ്താദ് പറഞ്ഞാ നല്ലോണം മനസ്സിലാവും ചെയ്യും. ഓത്ത് കഴിഞ്ഞാൽ തിരിയാത്തത് ഉസ്താദിനോടെന്നെ ചോദിക്കും. മൂപ്പര് പറഞ്ഞ് മനസ്സിലാക്കിത്തരും. അപ്പത്തന്നെ ഉസ്താദ് പറഞ്ഞ മാതിരി ഒരുവട്ടം ഓതും. ന്നാ പിന്നെ മറക്കൂല. പിന്നെ ആരെട്ത്തും പോവൂല, അങ്ങനെ ആ രീതി ശീലിച്ചു. ഉണ്ണീൻ കുട്ട്യേല്യേര് പാപ്പാന്റെ അടുത്ത് നിന്ന് ഓത്തിന്റെ പ്രയാസം മാറി. മോല്യാര് ഉപ്പാപ്പക്ക് ആരു പഠിച്ചു, ഇല്ല എന്നതൊക്കെ മനസ്സിലാവുമായിരുന്നു.

അൽഫിയ്യ ഓതുമ്പോ എനിക്ക് സൻജാൻ സബ്ഖ് ഏൽപിച്ച് തന്നിരുന്നു.


ഉസ്താദുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

എന്തു നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നുവോ ആ കാര്യങ്ങൾ ഉസ്താദുമാർ ചെയ്തിരിക്കണം. ഒരു കുട്ടിയോട് ഞെരിയാണിക്കു മേലെ തുണി കേറ്റിയുടുക്കാൻ പറഞ്ഞാൽ ഉസ്താദിന്റെ തുണിയും അങ്ങനെയായിരിക്കണം. വാങ്ക് കേട്ടാൽ പള്ളിയിൽ പോവണമെന്ന് പറഞ്ഞാൽ ഉസ്താദും പോയിരിക്കണം.

വലി ആലിമിൻ ഉഖ്‌റ അലാമതുൻ തുറാ (ഉഖ്‌റവിയ്യായ പണ്ഡിതന് കാണപ്പെടാവുന്ന ചില അടയാളങ്ങളുണ്ട്) എന്ന് തുടങ്ങി അദ്കിയാഇൽ പറഞ്ഞില്ലേ. അൻലാ യുഖാലിഫ ഖൗലുഹൂ മാ യഫ്അലാ (തന്റെ വാക്കുകൾ തന്റെ പ്രവർത്തനങ്ങളോട് എതിരാവാതിരിക്കുക). കുട്ടിയുടെ ബുദ്ധിക്കനുസരിച്ച്, സ്വഭാവത്തിനനുസരിച്ച് അവരോട് പെരുമാറുക. പഠനം പൂർത്തിയാക്കാനുള്ള രീതികൾ പ്രാവർത്തികമാക്കുക.


കുട്ടികളെ തല്ലാമോ?

മുറൂ ഔലാദകും…(നിങ്ങളുടെ കുട്ടികളോട് ഏഴ് വയസ്സായാൽ നിസ്‌കാരം കൽപിക്കുക. പത്ത് വയസ്സായാൽ ഉപേക്ഷിച്ചാൽ അടിക്കുക).


പത്തു വയസ്സാകുമ്പോൾ അടിക്കണമെന്ന് പറഞ്ഞത് നിസ്‌കാരത്തെ കുറിച്ചല്ലേ?

നിസ്‌കാരത്തെ പോലെ എല്ലാ ചിട്ടകളും പഠിപ്പിക്കണമല്ലോ. ആദ്യം പറഞ്ഞ് പഠിപ്പിക്കുക. ഇത് ഫലം ചെയ്തില്ലെങ്കിൽ പേടിപ്പിക്കുക. ചുറ്റുപാടുകളൊക്കെ മാറിയ കാലാവുമ്പോ അടിച്ചാൽ ആ കുട്ടി പേടിച്ച് പിന്നെ പോവൂല. ഇങ്ങനത്തെ നെലപാടൊക്കെ ആവുമ്പോ അത്തരക്കാർക്ക് ‘വള്‌രിബൂ അലൈഹി’ എന്നത് ബാധകമായിക്കൊള്ളണമെന്നില്ല. ഉസ്താദ് തല്ലും, ഞാനങ്ങട്ട് പോവൂലാന്ന് പറയും കുട്ടികൾ. അങ്ങനെണ്ടാവരുത്. അതൊക്കെ സൂക്ഷിക്കണം. ഉസ്താദ് തല്ലും എന്നു പേടിച്ച് കുട്ടികൾ പഠിക്കുന്ന നെലപാടിലേക്ക് ഉസ്താദിന് എത്തിക്കാൻ കഴിയണം. തല്ലരുത്, തച്ചാൽ അതിന്റെ സ്വാധീനം പോയി.

എനിക്ക് ഉസ്താദിന്റട്ത്ത് പഠിക്ക്ണ വിഷയത്തിൽ തല്ല് കിട്ടീട്ടില്ല. ന്നാലും ഉസ്താദ് ശിക്ഷിക്കോ എന്ന് ഭയങ്കര പേട്യായിരുന്നു. കാരണം, നല്ലോണം പഠിക്കണം എന്ന് ഉസ്താദിന്റെ പെരുമാറ്റത്തിൽ നിന്ന് ഉറപ്പായിപ്പോയി. ആ ഒരു നെലപാടിൽ കൂടി കുട്ട്യാളെ പോറ്റണം.


മറ്റു ഉസ്താദുമാർ ആരൊക്കെ?

കൈപ്പറ്റ ഉസ്താദ്. മൂപ്പര് സ്‌കൂളില് നാല് വരെയേ പോയിട്ടുള്ളൂ. ബാപ്പാന്റെ സമ്മതമില്ലാതെ കിതാബോതാൻ ചാടിപ്പോയതാ. ബാപ്പ അധികാരിയായിരുന്നു. അങ്ങനെ ഒരുദിവസം കുട്ടിനെ കാണാതായി. കൊറേ ദിവസം കഴിഞ്ഞപ്പോ പറപ്പൂര് ഓത്ണ്ണ്ട് ന്നറിഞ്ഞു. അപ്പോ ബാപ്പ പോയിട്ട് ഒരു പുരയിൽ അരിയൊക്കെ വാങ്ങിക്കൊടുത്ത് ഭക്ഷണണ്ടാക്കാൻ ഏൽപിച്ചു. കുട്ടിക്ക് ചെലവ് ഞാൻ തന്നെ കൊടുത്തോളാം, എന്നെക്കൊണ്ട് കഴിയും. മൂപ്പരെ ഓത്ത് അധികാരിയായ ബാപ്പ പാസ്സാക്കി. ഓതിക്കോട്ടെ, നല്ല കാര്യല്ലേ. ഞങ്ങളെക്കൊണ്ട് ഏതായാലും പറ്റീല. വാഴക്കാട്ട് ഓത്ണ കാലത്ത് ഔഖാഫിന്റെ ചെലവായിരുന്നു. മോല്യേര് മിന്നത്ത് (മറ്റുള്ളവരുടെ ഔദാര്യം) സ്വീകരിക്കാത്ത ആളായിരുന്നു. ആരോടും വെറുപ്പൊന്നും ഉണ്ടായിരുന്നില്ല.

ഉസ്താദ് നേരെ ഒരോത്തോതും, പ്രയാസമുള്ള സ്ഥലമാണെങ്കിൽ അത് മട്ടത്തിൽ പറയും. അതുമായി ബന്ധപ്പെട്ട കിതാബുകളൊക്കെ ചർച്ചക്കെടുത്ത് ‘ബഹ്‌സ്’ ജോറാക്കും. തഹ്ഖീഖാക്കിത്തരും. ദർസ് എന്നു പറഞ്ഞാൽ വിഷയം തഹ്ഖീഖാക്കലാണല്ലോ. ആ കിതാബിലുള്ളത് മാത്രം ഓതലല്ല. ഉസ്താദിന്റെ തർബിയത് ഹാലിയ്യായിരുന്നു (ശിക്ഷിച്ചും ഉപദേശിച്ചുമല്ല കൈപറ്റ ഉസ്താദ് മുതഅല്ലിമുകളെ നന്നാക്കിയത് എന്നർത്ഥം. മറിച്ച്, ഉസ്താദ് ദീനി ചിട്ടകളിലെല്ലാം അണുഅളവ് തെറ്റാതെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ആ അവസ്ഥ തന്നെ ഒരു തർബിയതാകുമായിരുന്നു. ഒരു കുട്ടിയോടും ജമാഅത്ത് പാഴാക്കരുത് എന്ന് ഉസ്താദ് ഉപദേശിക്കില്ല. എന്നാലും ആരും ഒറ്റ ജമാഅത്തും മുടക്കില്ല. ഉസ്താദ് ഒരിക്കൽ പറഞ്ഞതോർക്കുന്നു: ഖിബ്‌ലക്ക് തിരിഞ്ഞാണ് പലപ്പോഴും അദ്ദേഹം ക്ലാസെടുക്കുക. കുട്ടികൾ പിറകിലായിരിക്കും. എന്നാലും ഒരൊറ്റ കുട്ടിയും കളിക്കൂല… ഉറങ്ങൂല… ശ്രദ്ധിച്ചിരിക്കും. ഇതാണ് ‘ഹാലിയ്യാ’യ തർബിയത്-ലേഖ).

ശൈഖുനാ ഒകെ ഉസ്താദിന്റെയടുത്ത് ഓതാൻ പോവുമ്പോ കൈപ്പറ്റ ഉസ്താദ് പറഞ്ഞു: വല്യ ആലിമും നല്ല നസബയുമുള്ള, സ്വാലിഹുകളിൽ പെട്ട, ചിട്ടയുള്ള ആളാണ്. എല്ലാറ്റിനും പറ്റിയ ആളാണ്. നീ അവടെ തന്നെ പൊയ്‌ക്കോ.


വീട്ടുകാരുടെ താൽപര്യമാണല്ലോ മക്കളുടെ പഠനത്തിൽ പ്രധാന ഘടകം. രക്ഷിതാക്കളോട് ഉസ്താദിന് എന്താണ് പറയാനുള്ളത്?

തന്റെ കുട്ടി പഠിക്കണമെന്നതിൽ അത്യാഗ്രഹം കാണിക്കുക. അവരെ മറ്റുള്ള ജോലിയിലേക്ക് തിരിക്കാതിരിക്കുക. പഠിക്കാൻ പോവാനുള്ള എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും പൂർത്തിയാക്കി ചെയ്യുക.


ഉസ്താദിന്റെ ബാപ്പയോ?

എന്റെ ബാപ്പ നല്ല ബാപ്പയായിരുന്നു. ഒരനാവശ്യത്തിനും വീട്ടിൽ നിന്നും സമ്മതമില്ലാതെ പൊറത്തിറങ്ങിപ്പോവാൻ പറ്റാത്ത കോലത്തില് എന്നെ വളർത്തി. ഞാൻ മുദരിസായിട്ട് വരെ പുരയിൽ ചെന്നാൽ എവിടേക്കെങ്കിലും പോവണങ്കിൽ ചോദിച്ചിട്ടേ പോവൂ. അതാണ് ചിട്ട. ഞാൻ രണ്ട് കൊല്ലം മുദരിസായാരെയാണ് എന്റെ ബാപ്പ മരിച്ചത്.

ഇശാഅ് നിസ്‌കരിച്ചാൽ പള്ളിക്കന്ന് വരാൻ വൈകാൻ പറ്റൂല. എത്രീം വേഗം വീട്ടിലെത്തിക്കൊള്ളണം. ബാപ്പാന്റെ തർബിയത് പൂർണമായും എനിക്കുണ്ടായിരുന്നു. ഏഴ് വയസ്സ് മുതലേ ബാപ്പ കൈപ്പിടിച്ച് പള്ളീക്ക് കൊണ്ടോവും. ബാപ്പാന്റൊപ്പം നിസ്‌കരിപ്പിക്കും. ബാപ്പ ചെയ്യുമ്പോലെ ചെയ്യും, ബാപ്പ വലത്തോട്ട് സലാം വീട്ട്യാൽ അസ്അലുകൽ ഫൗസ ബിൽ ജന്ന എന്നും ഇടത്തോട്ട് വീട്ട്യാൽ അസ്അലുകന്നജാത്ത മിനന്നാർ എന്നും ചൊല്ലും. ഞാനും ചൊല്ലും. പക്ഷേ, ഇങ്ങനെയാരും ചെയ്യ്ണത് ഞാൻ കണ്ടിര്ന്നീല. പിന്നെയൊരിക്കൽ പത്ത് കിതാബിലെ അർകാനുസ്സ്വലാത് നോക്കിയപ്പോൾ അതിൽ ഞാനിത് കണ്ടു.

ബാപ്പ വിത്‌റ് നിസ്‌കരിക്കുമ്പോ ഇഖ്‌ലാസ്വും മുഅവ്വിദതൈനിയും ഓതും. ഞാനും അങ്ങനെ ഓതും. ഞാനൊരിക്കെ കൊണ്ടോട്ടി പോയപ്പോ അവിടൊരു മുസ്‌ലിയാര് വിത്‌റ് നിസ്‌കാരത്തിന് ഖുൽഹുവല്ലാഹു മാത്രം ഓതി. അപ്പോ ഞാൻ വിചാരിച്ച്, ‘പടച്ച റബ്ബേ, ന്റെ ബാപ്പ മൊല്ലാക്കയായിട്ടായിരിക്കും അങ്ങനെ, ഇയാള് ചെയ്തതാകും ശരി.’ നോക്കുമ്പോ അങ്ങനെയല്ല, ന്റെ ബാപ്പ ചെയ്തതാണ് സുന്നത്ത്. അപ്പോ ബാപ്പാന്റൊപ്പം കൂടി ചെയ്തതൊന്നും പൊളിഞ്ഞിട്ടില്ല.


ലൗകിക പഠനത്തെക്കുറിച്ച്?

ഭൗതിക വിദ്യാഭ്യാസം മതപഠന കാര്യങ്ങൾ സ്ഥിരപ്പെടുത്താനുള്ള ഒരു ഉപാധിയാണ്. മതത്തോട് എതിരുള്ളത് തള്ളിക്കളയണം. ബുദ്ധിയെ മതത്തോട് ഒപ്പിക്കരുത്. മതമെന്നുള്ളത് സത്യമാണല്ലോ. ഒരുകാര്യം സത്യമാണെന്നതിന് തെളിവ് അക്കാര്യം ബുദ്ധിപരമായി തെളിയുക എന്നത് മാത്രമല്ല, സത്യം മാത്രം പറയുന്ന ഒരാളിലൂടെ ലഭിച്ചാലും അതൊരു തെളിവാണ്. രണ്ട് തെളിവുണ്ട് എന്നർത്ഥം. ഞമ്മക്ക് അതിന്റെ വശം മനസ്സിലായില്ലാന്ന് വെക്കാ, എന്നാലും അത് സത്യം തന്നെ. ഉദാഹരണത്തിന് കാഫ് ഹായാ… ഇതിന്റെ ആശയം നമുക്ക് മനസ്സിലായിട്ടില്ലെങ്കിലും സത്യം മാത്രം പറയുന്ന ആള് പറഞ്ഞതുകൊണ്ട് നാം വിശ്വസിക്കണം. കാരണം ഇത് നമ്മോട് പറഞ്ഞത് തിരുനബി(സ്വ)യാണ്. നബി(സ്വ)യോട് പറഞ്ഞത് ജിബ്‌രീലാ(അ)ണ്. ജിബ്‌രീലിന് കിട്ടിയത് അല്ലാഹുവിൽ നിന്നും. നബിക്ക് തെറ്റൂല. ജിബ്‌രീലിനും തെറ്റൂല. അല്ലാഹുവിനും തെറ്റൂല. അപ്പോൾ ഈ വാക്ക് സത്യാണ്. അതിന്റെ ബന്ധങ്ങൾ നമുക്ക് മനസ്സിലായിട്ടില്ലെങ്കിലും അതിൽ പൊള്ള് ഇല്ല. അപ്പോ ദീൻ ഒക്കെ സത്യമാണ്. നബി തങ്ങൾ കൊണ്ടുവന്നതാണെന്ന് ളറൂറത്ത് കൊണ്ട് അറിയപ്പെട്ടതെല്ലാം വിശ്വസിക്കലാണ് ഈമാൻ. അപ്പോ ദീനിനോട് ബുദ്ധിയെ ഒപ്പിക്കാൻ വേണ്ടീട്ടാവണം ലൗകിക പഠനം.


ഉസ്താദിന്റെ ലൗകിക പഠനം?

എല്ലാം ലൗകിക വിദ്യാഭ്യാസം തന്നെയാണല്ലോ. സ്‌കൂളിൽ പോയോ പോയില്ലേ എന്നതല്ല, അന്ന് ഉമ്മ പഠിപ്പിച്ചതും ലൗകികമാണ്. ബാപ്പ പഠിപ്പിച്ചതും അതുതന്നെ. ലോകത്തോട് എങ്ങനെ ഇടപ്പെട്ടു ജീവിക്കണം? അതാണ് ലൗകികം. ചെറിയവർ വലിയവരോട് എങ്ങനെ പെരുമാറണം, ഭക്ഷണം എങ്ങനെ കഴിക്കണം, എങ്ങനെ കൈ കഴുകണം, എങ്ങനെയാണ് കുളിക്കേണ്ടത്, മത്സ്യം എവിടുന്ന് വാങ്ങണം, സ്റ്റാമ്പ് വാങ്ങാൻ എവിടെ പോണം ഈ കാര്യങ്ങളൊക്കെയല്ലേ അന്ന് പഠിപ്പിച്ചിരുന്നത്. ഇപ്പറഞ്ഞതൊക്കെ തന്നെ ലൗകികം.

അന്ന് കോയക്കുട്ട്യോല്യേര് ഒരു ഓത്തുപള്ളി തൊടങ്ങീന്ന്. അതില് സ്‌കൂളും പഠിപ്പിച്ചീന്നു. പിന്നെ സ്‌കൂളൊക്കെ പാസായപ്പോ അയാള്‌ടെ സ്‌കൂളിന് അംഗീകാരം കൊടുത്തു. അങ്ങനെ ഓത്തുപള്ളീല് മലയാളവും പഠിപ്പിച്ചു. അറ, തറ… ഓത്തുപള്ളീല് നേരം വെളുത്ത് പോയാൽ നാല് മണിവരെ ഇതാണ്. കുറേ ആളെ ഓത്ത് പഠിപ്പിച്ചും കുറേ മലയാളം പഠിപ്പിച്ചും കഴിഞ്ഞ അവിടെ സ്‌കൂൾ പാസായപ്പോ ‘കോയക്കുട്ട്യേല്യേരെ സ്‌കൂൾ’ എന്നായി അതിന്റെ പേര്.

അതിന്റെ ശേഷം ആൾക്കാര് സ്വന്തം കെട്ടിടങ്ങളുണ്ടാക്കി സ്‌കൂൾ പഠിപ്പിക്കാൻ തുടങ്ങി. പിന്നെ കുറേ കഴിഞ്ഞപ്പോ സ്‌കൂളിൽ സ്‌കൂൾ വിഷയങ്ങളേ പഠിപ്പിക്കാൻ പാടുള്ളൂ, മറ്റേത് പഠിപ്പിക്കാൻ പാടില്ല എന്നു പാസായി. ഇങ്ങനെ പാസായി വന്നപ്പോ, ഇത് വല്യൊരു ഗതികേടിലേക്കാണ് എന്ന് മനസ്സിലാക്ക്യേപ്പോ മതം പഠിപ്പിക്കാൻ ഒരു വഴി കണ്ടെത്താഞ്ഞാൽ ആകെ താറുമാറായിപ്പോകുമോ എന്നു കരുതി പറവണ്ണ മൊയ്തീൻകുട്ടി മോല്യാരും കൊറച്ച് മുസ്‌ലിയാർമാരും യോഗം കൂടി. സ്‌കൂൾ പത്തു മണിക്കല്ലേ തൊടങ്ങൂ. അപ്പോ എട്ടു മണി മുതൽ പത്ത് മണി വരെ മതം പഠിപ്പിക്കാൻ ഒരു സിലബസുണ്ടാക്കി. വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചു. മൂപ്പര് തന്നെ പുസ്തകവും എഴുതിണ്ടാക്കി. എന്നെക്കാളും പ്രായണ്ടാവില്ല വിദ്യാഭ്യാസ ബോർഡിന്. എനിക്കിപ്പോ എഴുപത്തിനാല് വയസ്സായി. വിദ്യാഭ്യാസ ബോർഡ് ഉണ്ടാക്കീട്ട് ഏകദേശം അറുപത് കൊല്ലേ ആയിട്ടുണ്ടാവുള്ളൂ…

(സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഉസ്താദിന് ഉറക്ക് വന്നപ്പോൾ സംഭാഷണം നിറുത്തി തിരിച്ചുപോന്നു).

പിന്നീടൊരിക്കൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഉസ്താദിനെ കാണാൻ ചെന്നു. പാലും മുട്ടയും കഴിക്കാനിരിക്കുകയായിരുന്നു അപ്പോൾ. പാലു കുടിക്കുന്നതിനിടെ ഉസ്താദ് പറഞ്ഞു: എനിക്ക് എല്ലാറ്റിനും ഇജാസതുണ്ട്, പാലു കുടിക്കാനും ഇജാസതുണ്ട്. അതിനു ചില രീതിയൊക്കെയുണ്ട്. ഒരു ഗ്ലാസ് പാലിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക. അതിൽ ഇരട്ടി മധുരവും കൽക്കണ്ടവും ചേർത്ത് കുടിക്കണം.

എണ്ണ തേക്കാൻ കൈപ്പറ്റ ഉസ്താദിന്റെയും എന്റെ ഉമ്മാന്റെയും ഇജാസതുണ്ട്. അസ്‌നാദി തൈലമാണ് തേക്കുക. ആഴ്ചയിൽ രണ്ട് ദിവസം. പരമാവധി കടമാക്കാതെ നോക്കണമെന്നാണ് ഉസ്താദ് എന്നെ പഠിപ്പിച്ചത്. ചായ കുടിക്കാൻ പണമില്ലെങ്കിൽ ഒരു ഗ്ലാസിൽ ചായയുടെ അത്ര വെള്ളം എടുത്ത് അങ്ങ് കുടിക്കുക.

ദലാഇലുൽ ഖൈറാതിനും അസ്മാഉൽ ഹുസ്‌നാ റാതീബിനുമൊക്കെ ഇജാസതുണ്ട്. ചിശ്തി, ബാ അലവി, രിഫാഈ, ഖാദിരിയ്യ എന്നീ ത്വരീഖതുകളൊക്കെ വാങ്ങിയിട്ടുണ്ട്.

അവാർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു: എത്താണ്ണീ ഈ അവാർഡ്? പൈസേ? പൈസേണെങ്കിൽ എനിക്ക് വേണ്ടാ. എന്റാവശ്യത്തിന് പൈസ ഇന്റട്ത്ത്ണ്ട്… ഇനിക്ക് അവാർഡ് വേണ്ടാന്ന് പറഞ്ഞപ്പോ ഖലീൽ തങ്ങൾ നിർബന്ധിച്ചു. തങ്ങള് അങ്ങനെ പറയുമ്പോ ഞമ്മളെന്താ ചെയ്യാ?…

അന്നും കുറേ നേരം സംസാരിച്ചു. ഉസ്താദിനോട് എപ്പോൾ സംസാരിച്ചാലും ഒരുപാട് ഇൽമുകൾ കിട്ടും. വെറും വർത്തമാനം പറയാറില്ല. പറയുന്നതെല്ലാം മുത്തുകളാണ്. ചെയ്യുന്നതെല്ലാം സത്തും. മൗനങ്ങളും ഭാവങ്ങളും പോലും ആശയങ്ങൾ കൈമാറും. അന്ന് പേനയും കടലാസും കൈയിലില്ലാത്തതിൽ ഒരുപാട് സങ്കടപ്പെട്ടു. ഒന്നും കുറിച്ചുവെച്ചില്ല. ഊഹിച്ചെഴുതാൻ പേടിയാകുന്നു. അതിനാൽ അവസാനിപ്പിക്കാം.


റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ/ 


ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

ഇസ്ലം:സൂറത് കോവിദ്: നാസ്തിക പരാജയത്തിന്റെ സാഹിത്യദുരന്തം

 


https://fineislam.blogspot.com/?m=1

 

ISLAM REAL PATH

https://t.me

/islamdeensathyamatham

 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7



സൂറത് കോവിദ്: നാസ്തിക പരാജയത്തിന്റെ സാഹിത്യദുരന്തം


● അസീസ് സഖാഫി വാളക്കുളം


0 COMMENTS



‘നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്ത ഖുർആനെ പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങൾക്കുള്ള ഏത് സഹായികളെയും വിളിച്ചു കൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ! നിങ്ങൾക്കതിന് സാധിച്ചില്ലെങ്കിൽ- ഒരിക്കലും നിങ്ങൾക്കത് സാധ്യമല്ല- മനുഷ്യരും കല്ലുകളും കത്തിക്കപ്പെടുന്ന അതിഭീകര നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്ക് വേണ്ടി ഒരുക്കിവെച്ചതാണ് അത്’ (വിഖു: 2/ 23,24).

എതിരാളികളോട് ഖുർആൻ നടത്തിയ ആരുറപ്പുള്ള വെല്ലുവിളിയാണിത്. ഖുർആനിന്റെ ദൈവികത നിഷേധിച്ചവർക്കു മുമ്പിൽ അതിനോട് തതുല്യമായ ഒന്ന് കൊണ്ടുവരാമോ എന്നായിരുന്നു ആദ്യവെല്ലുവിളി (52: 33,34). ഏറ്റെടുക്കാൻ എതിരാളികൾക്ക് കഴിയാതെ വന്നപ്പോൾ ‘പോകട്ടെ പത്ത് സൂറതുകൾ കൊണ്ടുവരാമോ’ എന്നായി (11: 13,14). ‘അതും നടക്കാതെ വന്നപ്പോൾ ഒരു സൂറതെങ്കിലും കൊണ്ടുവരാമോ’ എന്നായി. പ്രതിയോഗികളെ ഖുർആൻ ആവർത്തിച്ച് വെല്ലുവി ളിച്ചു. പക്ഷേ നാളിതുവരെ അത് ഏറ്റെടുക്കാൻ ഒരാൾക്കും സാധിച്ചില്ല. ഇനി ഒരാൾക്കും സാധിക്കുകയുമില്ല.



പ്രവാചകന്മാർക്ക് അവരുടെ പ്രബോധന ദൗത്യ പൂർത്തീകരണത്തിനു സഹായകമായി അല്ലാഹു നൽകുന്ന അമാനുഷിക സിദ്ധികളാണല്ലോ മുഅ്ജിസതുകൾ. തിരുനബി(സ്വ)ക്ക് നൽകിയ ഏറ്റവും വലിയ അമാനുഷികതയായ ഖുർആനോ തി അവിടുന്ന് പ്രബോധനം തുടങ്ങിയപ്പോൾ ചിലർ അതിന്റെ ദൈവികത ചോദ്യംചെയ്തു. മുഹമ്മദ് നബി(സ്വ)യുടെ തൂലികയിൽ നിന്ന് വിരചിതമായതാണ് ഖുർആനെന്ന് അവർ വാദിച്ചു. അങ്ങനെയെങ്കിൽ, അക്ഷരജ്ഞാനം നേടിയിട്ടില്ലാ ത്ത മുഹമ്മദ് നബി(സ്വ) ഓതിക്കേൾപ്പിക്കുന്ന ഖുർആനിന് തുല്യമായ ഒരു ചെറിയ സൂറതെങ്കിലും കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കുമോ എന്നാണ് ഖുർആൻ ചോദിക്കുന്നത്. അറബി സാഹിത്യ സാമ്രാട്ടുകളായിരുന്ന ആറാം നൂറ്റാണ്ടിലെ ജനത ഖുർആനിന്റെ മൂർച്ചയേറിയ ചോദ്യശരങ്ങൾക്കു മുന്നിൽ പതറിവിറച്ചു. സാഹിത്യ ലോകത്തെ അതികായരായിരുന്ന അവർ ഈ വെല്ലുവിളി നേരിടാൻ പലവുരു കിണഞ്ഞു ശ്രമിച്ചെങ്കിലും അതിദയനീയമായി പരാജയപ്പെടാനായിരുന്നു അവ രുടെ വിധി. മാത്രമല്ല, ഖുർആനെ നേരിടാൻ മെനഞ്ഞുണ്ടാക്കിയ അക്ഷരക്കൂട്ടങ്ങൾ സമൂഹമധ്യേ അവതരിപ്പിക്കാൻ പോലും അവർ ധൈര്യപ്പെട്ടില്ല.


വലീദുബ്‌നു മുഗീറയുടെ സാക്ഷ്യം


ഇന്നും അറബി സാഹിത്യത്തിൽ നാം ഉപമിക്കാറുള്ളത് ആറാം നൂറ്റാണ്ടിലെ കവി കളെയാണ്. സാഹിത്യ വിദ്യാർത്ഥികൾക്ക് അവരെ സുപരിചിതവുമാണ്. അറബി സാഹിത്യലോകം അത്രമേൽ അടക്കിവാണവരായിരുന്നു അവർ. ഖുറൈശികളിലെ പ്രമുഖനും അറബി സാഹിത്യത്തിൽ അഗ്രേസരനുമായിരുന്ന വലീദുബ്‌നുൽ മുഗീറ ഒരിക്കൽ തിരുനബി(സ്വ)യിൽ നിന്ന് ഖുർആൻ കേൾക്കാനിടയായി. സാഹിത്യ പ്രപഞ്ചത്തിലെ ചക്രവർത്തിയായ അദ്ദേഹം മറ്റെല്ലാം മറന്ന് അതിൽ ലയിച്ചുപോയി.

ഈ വിവരമറിഞ്ഞ ഖുർആൻ വിരോധികളുടെ നേതാവ് അബൂജഹ്ൽ ഞെട്ടിവിറച്ചു. ഉടനെ വലീദിനെ സമീപിച്ച് പറഞ്ഞു: നാട്ടുകാർ പിരിവെടു ത്ത് അങ്ങേക്ക് സാമ്പത്തിക സഹായം ചെയ്തുതരാൻ ഉദ്ദേശിക്കുന്നുണ്ട്. ധനാഢ്യനും പ്രതാപിയുമായ വലീദ് ക്ഷുഭിതനായി. ‘എന്തിന്, ഖുറൈശികളിലെ ഏറ്റവും വലിയ സമ്പന്നനാണ് ഞാനെന്ന് അറിയില്ലേ?’

അബൂജഹ്ൽ: താങ്കൾ എന്തിനാണ് മുഹമ്മദിന്റെ ഖുർആൻ പാരായണം ശ്രവിച്ച് അതിൽ ആകൃഷ്ടനായത്? അതിനെതിരെ ഒരു പരസ്യ പ്രസ്താവന നടത്താൻ തയ്യാറുണ്ടോ?

വികാരഭരിതനായ വലീദിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഞാനെന്തു പറയാനാണ്? ദൈവമാണ് സത്യം. കവിതകളും അവയുടെ ഇശലുകളും ജിന്നുകളുടെ കവിതകളും നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി അറിയുന്നത് ഞാനാണ്. ദൈവംതന്നെ സത്യം, മുഹമ്മദ് പറയുന്ന തിന് ഇവയിൽ ഒന്നിനോടും സാമ്യതയില്ല. ദൈവം സാക്ഷി, അദ്ദേഹത്തിന്റെ വചനങ്ങൾ അതീവ മധുരിതവും സൗന്ദര്യദായകവുമാണ്. അതിന്റെ മേൽഭാഗം ഫലങ്ങൾ നിറഞ്ഞതും അടിഭാഗം മണ്ണിൽ ഉറച്ചതുമാണ്. നിശ്ചയം സർവവചനങ്ങളേ ക്കാൾ മികച്ചതാണത്. ഒരു വചനത്തിനും അതിനെ അതിജയിക്കാൻ സാധ്യമല്ലതന്നെ. അതിന്റെ കീഴിൽ അകപ്പെടുന്നതിനെയല്ലാം അത് തകർത്തുകളയുക തന്നെ ചെയ്യും’ (സീറ: ഇബ്‌നു കസീർ).

ഖുർആനിന്റെ ഏറ്റവും വലിയ പ്രതിയോഗികളിലൊരാളുടേതാണീ തുറന്നുപറച്ചിൽ. ഖുർആനിന്റെ അമാനുഷികത സാഹിത്യ ചക്രവർത്തികളായ അവർക്ക് മനസ്സിലാകും. സാഹിത്യ സമ്പന്നത, ആശയ സമ്പുഷ്ടത തുടങ്ങിയവ സമ്പൂർണമായി മികവിന്റെ പരമാവധി പ്രാപിച്ച വിശുദ്ധ ഖുർആൻ ലോകത്തിനു മുമ്പിൽ ഓതുന്നത് അക്ഷരാഭ്യാസം നേടിയിട്ടില്ലാത്ത തിരുനബി(സ്വ)യാണ്. അതുതന്നെ മതി ഖുർആൻ നബി(സ്വ)യുടെ സൃഷ്ടിയല്ല, അവിടുത്തേക്ക് ലഭ്യമായ ദൈവിക വചനമാണെന്ന് ഗ്രഹിക്കാൻ.

നൂറ്റാണ്ടുകൾക്കു മുമ്പേ ഖുർആൻ നടത്തിയ വെല്ലുവിളികൾ എന്നും എതിരാളികളെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. ഖുർആൻ അതിന്റെ പ്രൗഢിയും പ്രതാപവും ഇടക്കിടെ അവരെ ഓർമിപ്പിച്ചു. ‘അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ പിഴവ് വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത് (41:42).

‘അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യങ്ങൾ കണ്ടെത്തുമായിരുന്നു (4:82). ഖുർആനിന്റെ ദൈവികത നിഷേധിക്കുന്നവരെയാണ് അത് കൈകാര്യം ചെയ്യുന്നത്. മൂർച്ചയേറിയ ഈ പ്രഖ്യാപനങ്ങൾക്കു മുമ്പിൽ അവരെല്ലാം പതറിപ്പോയി. ഖുർആൻ ദൈവികമല്ലെന്ന് തെളിയിക്കാൻ ഒരു വൈരുധ്യം, ഒരു പിഴവ് അതിലുണ്ടെന്ന് സമർത്ഥിച്ചാൽ മാത്രം മതി. പക്ഷേ സാഹിത്യപ്രപഞ്ചം അടക്കിവാണ അറബികൾ മുതൽ ഇന്നുവരെ ഒരാൾക്കും അതി ന് സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. കാരണം അത് ലോകസ്രഷ്ടാവിന്റെ കലാമാണ്.


ദുരന്തമായി സൂറത് കോവിദ്


ഖുർആനിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന നിലക്ക് യുക്തിവാദികൾ കൊണ്ടുവന്ന ഒരു വാറോലയാണ് സൂറത് കോവിദ്. അൾജീരിയക്കാരനായ ജീലു എന്ന നാസ്തികനാണ് അതെഴുതിയത്. കേരളത്തിലെ ഭൗതികവാദികളും മഹാസംഭവമായി അത് ഏറ്റുപിടിച്ചു രംഗത്തുവന്നിരിക്കുകയാണ്. യുക്തിഭദ്രമായ വിശുദ്ധ ഖുർആനെ നേരിടാൻ എതിരാളികൾ ആഘോഷമായെഴുന്നള്ളിച്ച ഈ ചവറ് കാണുമ്പോൾ ഖുർആന്റെ വെല്ലുവിളി ശത്രുപക്ഷത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും.

അറബി സാഹിത്യ മൂല്യങ്ങളുടെ ചേരുവകൾ ഒന്നുപോലും മേളിക്കാത്ത, ഭാഷാപരമായി കേവലം ഒരു വേസ്റ്റ് മാത്രമായ യുക്തരുടെ സൂറതിന്റെ ആശയതലം മാത്രം വിലയിരുത്തിയാൽ തന്നെ വിശുദ്ധവേദത്തിനു മുമ്പിൽ വിമർശകർ എത്രമേൽ ദുർബലരാണെന്ന് മനസ്സിലാക്കാനാവും.

 اعوذ بجيل من البلاءالرجيم

(ശപിക്കപ്പെട്ട ഈ ദുരന്തത്തിൽ നിന്ന് ജീലുവിനോട് അഭയം തേടുന്നു.)

മഹാമണ്ടത്തരം. ആരാണ് ജീലു? എന്താണ് അയാളുടെ കഴിവ്? ലോകമാകെ വ്യാപിച്ച ഈ മഹാമാരിക്കു മുമ്പിൽ മരുന്ന് വികസിപ്പിക്കാൻ കഴിയാതെ ശാസ്ത്രലോകം ഒന്നടങ്കം വിറങ്ങലിച്ചു നിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ ഏതോ ഒരു ജീലുവിനോട് അഭയം തേടിയിട്ട് എന്തു കാര്യം?

بسم بجيل الرحمن الرحيم

(പരമകാരുണ്യവാനായ ജീലുവിന്റെ നാമം കൊണ്ട്…)

മഹാകളവ്. ഖുർആനിക വാക്യങ്ങളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് പരമകാരുണ്യവാൻ എന്ന് വിശ്വാസികൾ പറയുന്നത് സർവചരാചരങ്ങൾക്കും കരുണ ചെയ്യുന്നവൻ എന്ന അർത്ഥത്തിലാണ്. എന്നാൽ ജീലു ആർക്കാണ് കരുണ ചെയ്തത്? അദ്ദേഹത്തി ന്റെ കുടുംബത്തിന് പോലും പൂർണമായ കാരുണ്യം ചെയ്യാൻ അയാൾക്ക് സാധിക്കില്ല. തന്റെ കുട്ടിക്ക് പെട്ടെന്ന് ശ്വസിക്കാൻ കഴിയാതെ വന്നാൽ ഇയാൾക്ക് എന്ത് ചെയ്യാൻ കഴിയും? ഇയാൾ തന്നെ കാര്യണ്യവാനായ അല്ലാഹുവിന്റെ ഔദാര്യം കൊണ്ടാണ് ജീവിക്കുന്നത്. തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടാൽ ബലഹീനനായ ഇയാൾക്ക് അത് വീണ്ടെടുക്കാൻ കഴിയുമോ?

كوفيد (കോവിദ്)

Corona Viruse Diseases 2019 എന്നതിന്റെ ചുരുക്കപ്പേരാണ് Covid 19. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന്റെ പേരാണിത്. ആ പേര് പൂർണമായും പറയാതെ മുറിക്കുകയാണ് ഇവിടെ ചെയ്തത്. അത് തെറ്റാണ്. അറബി ഭാഷയിൽ തർഖീം എന്ന ശൈലി(പേരു വിളിക്കുമ്പോൾ ആദ്യ ഭാഗം മാത്രം ഉപയോഗിക്കുക. മിർശാദേ എന്നത് മിർശോ എന്നു വിളിക്കുംപോലെ) ഉപയോഗിക്കൽ നിദാ(വിളി)യുടെ സമയത്ത് മാത്രമാണ്.

والفيروس المبيد

(മാരകമായ വൈറസ് തന്നെ സത്യം)

വൈറസിനെ പിടിച്ച് സത്യം ചെയ്യുകയാണ്. അങ്ങനെ ചെയ്തിട്ട് എന്ത് കാര്യം? ഇത് അർത്ഥശൂന്യമാണ്. മാത്രമല്ല, സത്യം ചെയ്തിട്ട് എന്താണ് പറയുന്നത്? സത്യം(ഖസമ്)ചെയ്തു പറയുന്ന ഒരു പ്രധാന സംഗതി(ജവാബ്) വചനം പൂർത്തിയാവാൻ ആവശ്യമാണല്ലോ. ഇവിടെ വ്യക്തമായി അതില്ല. വ്യംഗ്യമായി ശേഷമുള്ളതിൽ നിന്ന് അത് മനസ്സിലാകുന്നുമില്ല. ഖുർആനിലെ സൂറത് ഖാഫ് കോപ്പിയടിക്കാൻ ശ്രമിച്ചപ്പോൾ വൻ അബദ്ധങ്ങളിൽ വീണു. അവിടെ ഖുർആൻ സത്യം ചെയ്യുന്നു: ‘മഹത്ത്വമേറിയ ഖുർആൻ തന്നെയാണ് സത്യം, ഈ ഖുർആൻ കൊണ്ട് കാഫിറുകൾ വിശ്വസിച്ചിട്ടില്ല. മറിച്ച് അവർ കൗതുകപ്പെടുകയാണ്’.

സത്യം ചെയ്ത് ഖുർആൻ പറയുന്ന കാര്യം വ്യക്തമാണ്. ‘കോവിദ്’ സത്യത്തിൽ അങ്ങനെ ഒന്നില്ല! അറബി ഭാഷ പ്രകാരം അത് മഹാ അബദ്ധമാണ്. എന്നാൽ അബദ്ധജടിലമായ ഈ ചവറ് കേരളത്തിൽ അവതരിപ്പിച്ച യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഈ വാചകത്തിന് നൽകിയ അർത്ഥം മഹാതമാശയാണ്- ‘മാരക വൈറസാകുന്നു’ എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഈ അറബി പദത്തിന് ഇങ്ങനെയൊരർത്ഥം ഒരിക്കലും ലഭിക്കില്ല. അറബി ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാത്ത ഇത്തരം മണ്ടശിരോമണികളാണ് വിശുദ്ധ ഖുർആനെ ചോദ്യം ചെയ്യുന്നത്! സത്യത്തിന്റെ ജവാബ് നിർവചിക്കാതെ അബദ്ധം സംഭവിച്ചത് സത്യം ചെയ്യുന്ന ശൈലി മാറ്റി അർത്ഥം പറഞ്ഞ് നേരെ നിർത്താനുള്ള ശ്രമമാവാം ഇത്.

മാത്രമല്ല, കൊറോണയാണ് വൈറസ്. വൈറസ് മുഖേനയുണ്ടാകുന്ന രോഗമാണ് കോവിഡ് എന്ന് എല്ലാവർക്കും അറിയാവുന്നതുമാണല്ലോ.

بل عجبوا أن جاءهم من الصين البعيد

(ദൂരെ ചൈനയിൽ നിന്ന് അവരിലേക്ക് അത് വന്നതിൽ അവർ കൗതുകപ്പെട്ടു).

ദൂരെയുള്ള ചൈന! ആർക്ക് ദൂരെയുള്ള? ചൈനയിൽ തന്നെയുള്ളവർക്ക് അതെങ്ങനെ ദൂരെയാകും? ചൈനയുടെ അയൽ രാജ്യങ്ങളിലുള്ളവർക്കോ? ചൈനയിൽ നിന്ന് വൈറസ് വന്നതിന് എന്തിന് കൗതുകപ്പെടണം? ഇത് കൊണ്ട് പ്രത്യേകിച്ച് വല്ല ഗുണവുമുണ്ടോ? പോഴത്തം ആവർത്തിക്കുകയാണ് ജീലു.

‘ بل ‘ എന്നത് എന്തിനാണ് ഇവിടെ പ്രയോഗിച്ചത്? ജബ്ബാർ നൽകിയ അർത്ഥം ഇപ്രകാരമാണ്: ‘അല്ല, അവർ ഉറ്റുനോക്കുന്നില്ലേ; എപ്രകാരമാണ് ദൂരെ ചൈന ദേശത്ത് നിന്ന് അവർക്ക് നേരെ വന്നതെന്ന്’.

ഉറ്റുനോക്കുന്നില്ലേ, എപ്രകാരമാണ്… തുടങ്ങിയവ ഇതിൽ ഏതിന്റെ അർത്ഥമാണാവോ!

فقال الكافرون انه مرض عنيد

(അവിശ്വാസികൾ പറഞ്ഞു, അതൊരു കീഴൊതുങ്ങാത്ത രോഗമാണ്). അവിശ്വാസികൾ പറഞ്ഞു പോലും!

ഇത് മറ്റൊരു തമാശയാണ്. കൊറോണ വ്യാപനത്തിന്റെ വിഷയത്തിൽ എന്ത് വിശ്വാസി, അവിശ്വാസി? എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണല്ലോ ഇത്. ആരാണീ അവിശ്വാസികൾ? അവർ എന്തിലാണ് അവിശ്വസിച്ചത്? ഇപ്പോൾ നിയന്ത്രിക്കാനായിട്ടില്ലെങ്കിൽ ഇനി അതൊട്ടും സാധ്യമാവില്ല എന്നുണ്ടോ? അടുത്ത വചനം ഈ പ്രസ്താവന തിരുത്തുകയും ചെയ്യുന്നുണ്ട്.

كلا بل هو الموت الاكيد

(അല്ല, അത് സുനിശ്ചിതമായ മരണം തന്നെയാണ്).

ഈ രോഗബാധയുണ്ടായാൽ നിസ്സംശയം മരണപ്പെടുമെന്നും രോഗമുക്തി അസംഭ വ്യമാണെന്നുമാണ് ജീലു പറയുന്നത്. നട്ടാൽ മുളക്കാത്ത പച്ച നുണയാണിത്. വ്യാപനമുണ്ടെന്നതൊഴിച്ചാൽ മറ്റു പല രോഗങ്ങളേക്കാൾ അപകടം കുറഞ്ഞ രോഗമാണ് കോവിഡ് 19. ഈ കുറിപ്പ് തയ്യാറാക്കുന്ന സമയത്തെ കോവിഡിന്റെ ആഗോള സ്റ്റാറ്റസ് നോക്കാം:

ആകെ രോഗികൾ: 11615433

ആക്ടീവ് കേസുകൾ: 4778208

സുഖമായവർ: 6299253

മരണം: 537971

അതായത് മരണസംഖ്യയുടെ പന്ത്രണ്ട് ഇരട്ടിയോളമാളുകൾ രോഗമുക്തി നേടി എന്നർത്ഥം. അതിനെ കുറിച്ചാണ് സുനിശ്ചിതമായ മരണം എന്ന് പറയുന്നത്. എത്രമാത്രം പരിഹാസ്യമാണ് ഇതെന്ന് ചിന്തിക്കുക.

ജബ്ബാർ ഈ വചനത്തിനു നൽകുന്ന അർത്ഥവും ഏറെ വിചിത്രമാണ്. ‘അല്ല, അത് ഏറെക്കുറെ മരണം തന്നെയാണ്.’

‘അകീദ്’ എന്ന അറബി പദത്തിന്റെ മലയാള അർത്ഥം ‘സുനിശ്ചിതം’ എന്നാണ്. അതിന്റെ വിപരീതാർത്ഥമായ ‘ഏറെക്കുറെ’ എന്ന അർത്ഥമാണ് ജബ്ബാർ നൽകിയത്. ജീലുവിന്റെ വിവരക്കേടിനെ കുളിപ്പിച്ചെടുക്കാനുള്ള ശ്രമമോ, അറബി ഭാഷയിലുള്ള അജ്ഞതയുടെ ആഴമോ ആണിത്.

لا فرق اليوم بين الملوك والعبيد

(ഇന്ന് രാജാവിനും പ്രജകൾക്കുമിടയിൽ ഒരു വ്യത്യാസവുമില്ല).

ഇതൊരിക്കലും ശരിയല്ല. രോഗപ്രതിരോധ സംവിധാനങ്ങളുടെ ലഭ്യതയിലും ചികിത്സ, പരിചരണം പോലുള്ളവയിലും രാജാവിനും പ്രജകൾക്കുമിടയിൽ വലിയ അന്തരമുണ്ടെന്നത് സുവ്യക്തമാണ്. സമ്പന്നർക്കും ദരിദ്രർക്കുമെല്ലാം ലോകാടിസ്ഥാനത്തിൽ ഒരേ ചികിത്സയല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചികിത്സയും കിട്ടാതെ നരകിക്കുന്നവർ പോലുമുണ്ട്!

فاعتصموا بالعلم واتركو التقاليد

(ആയതിനാൽ നിങ്ങൾ ശാസ്ത്രത്തെ മുറുകെ പിടിക്കുകയും പൂർവികരുടെ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്യുക).

ലോകമാകെ അതിവേഗം പടർന്നുകൊണ്ടി രിക്കുന്ന ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ പകച്ച് നിൽക്കുകയാണ് ഇന്ന് ശാസ്ത്രലോകം. ഇപ്പോഴും പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇനി കുറേ കഴിഞ്ഞ് മരുന്ന് കണ്ടുപിടിച്ചാൽ പോലും പുതിയ മറ്റൊരു രോഗം വന്നാൽ ശസ്ത്രത്തിന് പതറേണ്ടിവരും. പതറിക്കൊണ്ടിരിക്കുന്ന, നിസ്സഹായത വരുന്ന ശാസ്ത്രത്തെ മുറുകെ പിടിച്ചിട്ട് എന്തു കാര്യം? രോഗമടക്കം എല്ലാറ്റിനെയും സൃഷ്ടിച്ച സ്രഷ്ടാവിനെ മുറുകെ പിടിക്കണമെന്ന് പറയുന്നതല്ലേ ബുദ്ധിപരം. പുറമെ, ഈ ശാസ്ത്രം യുക്തരുടെ തറവാട് സ്വത്താണോ? മതം $ ശാസ്ത്രം എന്നൊരു സമവാക്യം ആരാണുണ്ടാക്കിയത്? ഇതുവരെയുള്ള ശാസ്ത്രജ്ഞരുടെ കണക്കെടുത്താൽ മഹാഭൂരിപക്ഷവും മത-ദൈവ വിശ്വാസികളാണ്. എന്നിട്ടും മതവിരുദ്ധർക്ക് ശാസ്ത്രത്തെ പതിച്ചുനൽകുന്നത് ‘എട്ടുകാലി മമ്മൂഞ്ഞി’ ശൈലിയാണ്.

ولا تخرجو لتشتروا السميد

(നിങ്ങൾ മൈദ വാങ്ങാൻ വേണ്ടി പുറത്തിറങ്ങരുത്).

ജീലുവിന്റെ വിവരക്കേട് ഓർത്ത് നമുക്ക് സഹതപിക്കാം. മൈദ വാങ്ങാൻ പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ മറ്റുള്ള ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം പുറത്ത് പോവാം, കൊറോണ പിടിക്കില്ല എന്നാണല്ലോ വരുക. പുറത്തിറങ്ങുന്നവരെ കൊറോണ നിരീക്ഷിക്കും. മൈദ വാങ്ങാൻ വന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കും; അല്ലാത്തവരെ വെറുതെ വിടും. എന്ത് വിഡ്ഢിത്തമാണ്?!

ഗവൺമെന്റും ആരോഗ്യ സംവിധാനവും നമുക്ക് നൽകുന്ന നിർദേശം ഭക്ഷ്യവസ്തുക്കൾ വാങ്ങുക പോലുള്ള അത്യാവശ്യങ്ങൾക്കു വേണ്ടി പുറത്ത് പോകാം. അനിവാര്യാവശ്യങ്ങൾക്കല്ലാതെ പോവരുത് എന്നാണ്. അത് മനസ്സിലാക്കാം. അതിനു നേരെ എതിരാണ് യുക്തിവാദി പറയുന്നത്!

പിന്നെ ചിന്തിക്കേണ്ടത് മൈദയുടെ പ്രസക്തി എന്താണെന്നാണ്. കൊറോണയെ ആകർഷിക്കാൻ മാത്രം അതിനു വല്ല വശീകരണ ശേഷിയുമുണ്ടോ? ഒന്നുമില്ല. മൈദയുടെ അറബി വാചകത്തിൽ അവസാന അക്ഷരം ‘ദാൽ’ (????) ആകയാൽ പദാന്ത്യ പ്രാസമൊപ്പിക്കാൻ കാണിച്ച വ്യഗ്രതയാണ് ഈ അബദ്ധത്തെ വിളിച്ചുവരുത്തിയത്! ഖുർആനിലെ സൂറത് ഖാഫിന്റെ പാരഡി ഒപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീലുവിന് ഈ സാഹസം വേണ്ടിവന്നതാണ്.

وامكثو في بيوتكم انه بلاء شديد

(നിങ്ങൾ വീട്ടിലിരിക്കണം, നിശ്ചയം അതൊരു കഠിന പരീക്ഷണമാണ്).

ഇതൊരു അനാവശ്യ ആവർത്തനമാണ്. അരോചകവുമാണ്. ആശയരഹിത പദക്കസർത്തു മാത്രമായേ ഇതിനെ കാണാനൊക്കൂ.

ഖുർആനിൽ ഒന്നിലധികം തവണ ഒരേ വിഷയം അവതരിപ്പിക്കുമ്പോൾ സാഹിത്യമൂല്യവും വശ്യതയും ചോർന്നുപോകുന്നില്ല. ഖുർആൻ അവ ഓരോ തവണ ആവർത്തിക്കുമ്പോഴും കേൾവിക്കാരന് ആവർത്തന വിരസതയോ മടിയോ വരുന്നില്ലെന്ന് മാത്രമല്ല, അത് പുതുമയുള്ളതായി അനുഭവപ്പെടുകയും മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നു.

والغسلوا ايديكم بالصابون الحديد

(നിങ്ങളെല്ലാം പുതിയ സോപ്പ് കൊണ്ട് കൈ കഴുകണം).

ഇതും വലിയ തമാശയാണ്. പുതിയ സോപ്പ് കൊണ്ട് കഴുകണമത്രെ! പഴയത് കൊണ്ട് കഴുകിയാൽ കൊറോണയെ നശിപ്പിക്കാൻ കഴിയില്ലേ? അങ്ങനെ വല്ല പഠനവുമുണ്ടോ? ഇടക്കിടെ കഴുകണമെന്നാണല്ലോ, അപ്പോഴെല്ലാം പുതിയ സോപ്പ് തന്നെ വേണോ? എങ്കിൽ അത് പ്രായോഗികമാണോ? വേണ്ടെങ്കിൽ എന്തുകൊണ്ട്? ഇനിയും ചോദിക്കട്ടെ, പുതിയത് എന്നതിന്റെ പരിധി എത്ര? നിർമിച്ച് എത്ര കഴിയുമ്പോഴാണ് സോപ്പ് പഴയതാവുന്നത്? അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെ.

صدق جيل العظيم

(ജീലു സത്യം പറഞ്ഞിരിക്കുന്നു).

മേൽ പറഞ്ഞ ഒന്നുപോലും സത്യവും ശരിയുമില്ല എന്നിരിക്കെ, അവയെല്ലാം ശരിയാണെന്ന മഹാകളവ് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. പതിമൂന്ന് വചനങ്ങളിൽ ഒന്നു പോലും വസ്തുതാപരമായി ശരിയെന്ന് പറയാവതല്ല, ശൈലി കോപ്പിയടിച്ചതാകയാലും മറ്റും സാഹിത്യപരമായി പൂജ്യവുമാണ്. എന്നിരിക്കെ ഇത് ഉന്നതിയുടെ പരമാവധിക്കപ്പുറം നിൽക്കുന്ന ഖുർആനിനോട് തുല്യമാണെന്ന് പറയുന്നത് എത്രമാത്രം അപഹാസ്യമാണ്?


എതിരാളികളെ വിറപ്പിക്കുന്ന

ഖുർആനിന്റെ ഘടന


നിരീശ്വരനായ ജീലു ഈ വാറോല ഉണ്ടാക്കിയത് ഖുർആനിലെ ‘ഖാഫ്’ സൂറത് കോപ്പിയടിച്ചുകൊണ്ടാണ്. എല്ലാ യുക്തിവാദികൾക്കും അപ്രതിരോധ്യമായ പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ആ സൂറത് തുടങ്ങുന്നത് തന്നെ. ഖാഫ് എന്ന അക്ഷരമാണതിന്റെ തുടക്കത്തിൽ. നിരവധി സൂറതുകൾ ഇത്തരം കേവലാക്ഷരങ്ങളെ കൊണ്ട് തുടങ്ങിട്ടുണ്ട്.

يس, الم, الر حم, حم عسق, طس, طسم, المص, ن, ص

അക്ഷരജ്ഞാനമില്ലാത്ത ഒരാൾ  Mango  എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. കേട്ടുകേൾവി അടിസ്ഥാനത്തിലും പറയാമല്ലോ. എന്നാൽ M,a,n, g,o  ഓരോ അക്ഷരവും തെറ്റാതെ പറഞ്ഞാലോ? ഉറപ്പിക്കാം, അദ്ദേഹം ജ്ഞാനം നേടിയിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)ക്ക് ജ്ഞാനം പകർന്ന ഗുരുനാഥനാര്? അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അപ്പോൾ ഖുർആൻ വന്നത് ഭൗതികേതര സ്രോതസ്സിൽ നിന്നാണെന്ന് വ്യക്തമാണ്.

വിശുദ്ധ ഖുർആൻ ഒരു അക്ഷരം പോലും മാറ്റം വരുത്താൻ സാധിക്കാത്തവിധം ഗണിത സംഖ്യകളെ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സംരക്ഷണ കോഡ് കണ്ട് ഖുർആനെ തൊട്ടുകളിക്കാൻ വരുന്നവർ വിറച്ചുപോകും. സൂറത് മുദ്ദസിറിലെ ‘ عليها تسعة عشر‘ (അതിന്മേൽ പത്തൊമ്പതുണ്ട്) എന്ന വചനം ഈ വസ്തുതയിലേക്ക് സൂചന നൽകുന്നുണ്ട്.

സൂറത് ഖാഫ് ഖുർആനിലെ അമ്പതാമത്തെ അധ്യായമാണ്. 57 തവണയാണ് അതിൽ ق എന്ന അക്ഷരം വന്നത്. പത്തൊമ്പതിന്റെ ഗുണിതമാണ് 57 ( 3 ഃ 19 = 57). 42-ാമത്തെ സൂറതിലും  57 തവണയാണ് ق . ഈ രണ്ട് അധ്യായങ്ങളിൽ ആകെ ق ന്റെ എണ്ണം 57 + 57 = 114 (19ഃ 6). ഓരോ അക്ഷരത്തിന്റെയും ബാലൻസ് നിലനിർത്താൻ ശ്രമിച്ചത് സൂക്ഷ്മ നിരീക്ഷണത്തിൽ നമുക്ക് ബോധ്യമാവും. ലൂത്വ് നബി(അ)യുടെ സമൂഹത്തെ കുറിച്ച് ‘ قوم لوط ‘ എന്ന് തുടർച്ചയായി 5 പ്രാവശ്യം ഉപയോഗിച്ച ശേഷം സൂറത് ഖാഫിൽ ഉപയോഗിച്ചത് ‘اخوان لوط ‘ എന്നാണ്. 57 എന്ന ق ന്റെ ബാലൻസ് നിലനിർത്താൻ വേണ്ടി കൂടിയാവാം ഈ പദമാറ്റം.

ഖുർആനിൽ ആദ്യം അവതരിച്ച സൂറതി(96) യിലെ 1 മുതൽ 5 വരെയുള്ള വാക്യങ്ങളിൽ 19-ന്റെ സാന്നിധ്യം കാണൂ.

അലിഫ് 15

ലാം 14

മീം 9

ആകെ 38 (19ഃ2)

ഈ അഞ്ചു വാക്യങ്ങളിൽതന്നെ ജന്യ ശൃംഖല അലിഫ്, ലാം, റാ, ഐൻ നോക്കാം:

അലിഫ് 15

ലാം 14

റാ 5

ഐൻ 4

ആകെ 38 (19ഃ2)

ഈ അഞ്ച് വാക്യങ്ങളിൽ മൊത്തം അക്ഷരങ്ങൾ 76 ആണ് (19ത4 = 76 ).

ഈ വാക്യങ്ങൾ ഉൾപ്പെടുന്ന 96-ാമത്തെ സൂറതിൽ ആകെ 19 ആയത്തുകളാണ്.

അതിൽ ആകെ അക്ഷരങ്ങൾ 304 (19ത 16 = 304).

ഈ സൂറത് അവസാനം മുതൽ എണ്ണിയാൽ 19-ാം അധ്യായമാണ്.

അവസാന മൂന്ന് സൂറതുകളിലെ (112, 113, 114) ഖുർആനിക അക്ഷരങ്ങളുടെ ഒരടിസ്ഥാന ശൃംഖല അലിഫ്, ലാം, മീം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം:

സൂറത്: 112 113 114 ആകെ

അലിഫ് 6 11 18 35

ലാം 12 6 11 29

മീം 4 5 3 12

76

‘ (4ഃ19= 76)

ഈ മൂന്ന് സൂറതുകളിലെ അടിസ്ഥാന ശൃംഖല യ, സീൻ നോക്കുക:

സൂ: 112 113 114 ആകെ

യ 3 1 2 6

സീൻ 0 3 10 13

ആകെ: 19

സൂറ: 107 ,യ, സീൻ അടിസ്ഥാന ശൃംഖല

യ 17

സീൻ 2

ആകെ: 19

സൂറ: 108, ജന്യ ശൃംഖല. അലിഫ്, ലാം, മീം, കാഫ്, യ

അലിഫ് 9

ലാം 4

മീം ഛ

കാഫ് 4

യ 2

ആകെ: 19

സൂറ: 97. ജന്യശൃംഖല: അലിഫ്, ലാം, മീം, കാഫ്, യ


അലിഫ് 16

ലാം 19

മീം 9

കാഫ് 3

യ 10

ആകെ: 57 (19ഃ 3)

സൂറ:55


അലിഫ് 411

ലാം 142

മീം 112

ആകെ: 665 (19 ഃ 35)

സൂറ: 88, ജന്യ ശൃംഖല


അലിഫ് 107

ലാം 70

മീം 35

കാഫ് 24

യ 49

ആകെ: 285 (19ഃ 15)

68-ാമത്തെ അധ്യായത്തിൽ ن ആകെ 133 തവണ (19ത7). അധ്യായം 42-ൽ ആകെ

ح ,م ,ع

എന്നീ അക്ഷരങ്ങൾ 570 (19ഃ30).

7, 19, 88 എന്നീ അധ്യായങ്ങളിൽ ص  ന്റെ എണ്ണം 152 (19ഃ 6)

അധ്യായം 7-ൽ  ل, م ,ص  എന്നീ അക്ഷരങ്ങൾ 5358 (19ത 282)

അധ്യായം 19-ൽ  ص, ه , ك ,ي ,ع   എന്നീ അക്ഷരങ്ങൾ 798 (19ഃ 42)

ലൗഹുൽ മഹ്ഫൂളിൽ ഖുർആൻ നേരത്തെ നിലനിന്നിരുന്നു. അതിൽ നിന്ന് അൽപ്പാൽപ്പമായി ഖുർആൻ അവതരിക്കുകയായിരുന്നു. അതിന് ഒരു ശാസ്ത്രീയ അടിത്തറ ലഭിക്കുകയാണ് ഈ പഠനത്തിലൂടെ. നേരത്തെ ഒരു മുഴുവൻ ഖുർആനിന്റെ രൂപം നിലനിൽക്കാതെ സംഖ്യാബന്ധിതമായ അക്ഷരങ്ങളോടെ കാലത്തിന്റെ പല ഘട്ടങ്ങളിലായി ഒറ്റപ്പെട്ട വാക്യങ്ങളും ചെറിയ വാക്യസമുച്ചയങ്ങളും അവതരിക്കുകയില്ലല്ലോ.

കൃത്യമായ ഒരു കണക്കിന്റെ അടിസ്ഥാന ത്തിലാണ് ഖുർആനിലെ ഓരോ വാക്യവും അവതരിച്ചത്. ഏതാനും ചില അധ്യായങ്ങൾ മാത്രമാണ് ഇവിടെ പരാമർശവിധേയമാക്കിയത്. മറ്റു അധ്യായങ്ങളെക്കുറിച്ചു പഠിച്ചാലും അവയിലെല്ലാം ഈ അദ്ഭുതം കാണാം. ഇങ്ങനെയും ചില പഠനങ്ങളുണ്ടെന്ന് സൂചിപ്പിക്കാനാണ് ഈ ഗണിത ശാസ്ത്ര കൗതുകം സൂചിപ്പിച്ചത്. അല്ലാതെ അതുകൊണ്ടാണ് ഖുർആൻ അമാനുഷികമാകുന്നതെന്നു പറയാനല്ല. നിരക്ഷരനായ ഒരാൾ, പദങ്ങളും അക്ഷരങ്ങളും സൂക്തങ്ങളും അധ്യായങ്ങളും വരെ കൃത്യമായ ഗണിതശാസ്ത്രബന്ധം വഴി ഉറപ്പിച്ചുനിർത്തിയ ഒരു ബ്രഹത്തായ ഗ്രന്ഥം സമൂഹത്തിനു സമർപ്പിക്കുക എന്നത് മനുഷ്യ സാധ്യമല്ലതന്നെ. ഇതുപോലെ അന്യൂനവും സമ്പൂർണവും സമഗ്രവുമായ ഒന്ന് കൊണ്ടുവരാമോ എന്നാണ് ചോദ്യം. അതേറ്റെടുക്കാനാണ് ഖുർആൻ വിരോധികൾ മുന്നോട്ട് വരേണ്ടത്.


അസീസ് സഖാഫി വാളക്കുളം



Tuesday, September 1, 2020

ഇസ്ലാം: മലക്കിനെ മുഹമ്മദ് അല്ലാതെ മറ്റാരും കണ്ടിട്ടില്ല ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി

 ഇസ്ലാം:

മലക്കിനെ മുഹമ്മദ് അല്ലാതെ

മറ്റാരും കണ്ടിട്ടില്ല


ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി 

Part-2)


എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)


 


മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി : (Part-2)






ആരോപണം -1

മലക്കിനെ മുഹമ്മദ് അല്ലാതെ

മറ്റാരും കണ്ടിട്ടില്ല



പച്ച കള്ളം. മുഹമ്മദ് നബി (സ) ക്

ദിവ്യ സന്ദേശങള് എത്തിക്കുകയും

പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന

ജിബ്രിയേൽ(a) നെ പ്രവാചകൻന്റെ സഹാബികള് അടങുന്ന ഒരു വ്യൂഹം തന്നെ കണ്ടിട്ട് ഉണ്ട്.


ഒരിക്കല് പ്രവാചകനും സഹാബാക്കളും നിറഞ സദസ്സില് ജിബ്രീല് ആഗതനാകുകയും

Iman (belief),  

islam (submision )

Ihsaan (perfection)

Sa'aa (Last hour)

എന്നിവയെ പറ്റി പ്രവാചകനോട് ചോദ്യങ്ങള് ചോദിക്കുകയും പ്രവാചകൻ കൊടുത്ത മറുപടികളെ വെരിഫൈ ചെയ്യുകയും ചെയ്തു.

("സദകത്ത്" മുഹമ്മദ് . . . നീ സത്യം പറഞ്ഞു )

തുടര്ന്ന് അദ്ദേഹം അവിടെ നിന്ന് നിമിഷങ്ങള്ക്കകം അപ്രത്യക്ഷൻ ആകുകയും പിന്നീട്

സഹാബികള്ക് തങളുടെ ദൃഷ്ടിയില് കാണാതാകുകയും ചെയ്തു! അദ്ദേഹം ജിബ്രീല് മാലാഖ ആയിരുന്നു എന്നും ജനങളെ മത കാര്യങ്ങളെ പറ്റി

പഠിപ്പിക്കാന് ആഗതനായതാണ് എന്നും പ്രവാചകൻ അറിയിക്കുകയും ചെയ്തു.

ജിബ്രീല് വന്നത് മനുഷ്യ രൂപത്തില് ആയിരുന്നത് കൊണ്ടായിരുന്നു അത്.

കടും വെള്ള വസ്ത്രത്തില് കടും കറുപ്പ് മുടികള് ഉള്ള

അവിടെ സന്നിഹിതരായ യാതൊരുവനും അതിനു മുൻപ് കണ്ടിട്ട് ഇല്ലാത്ത എന്നാല്

ഒരു യാത്രക്കാരൻറ്റെതായ  ഒരു വിധ ലക്ഷണങളും ഇല്ലാത്ത വ്യക്തി. 

(Sahih Al Bukhari 

Volume  1 ,Book 2 , Number  48) 

(Sahih Muslim 8 e 

In-book reference : Book 1, Hadith 5 

USC-MSA web (English) reference : Book 1, Hadith 4) 

ഇമാം നവവിയുടെ 40 hadith collections   ലും ഇത് രേഖപ്പെടുത്തുന്നു

(40 Hadith Nawawi hadith no 2)


ജിബ്രീല് മലകിനെ കണ്ടത് ഒരാള് അല്ല!

രണ്ടു പേർ അല്ല !

അനേകം പേർ!

Ther are many witnesses !!!



ഇനി മറ്റൊരു സംഭവം കൂടി കാണാം:


സഅദിബ്നു അബീ വഖാസ്(റ) നിവേദനം:

ഉഹ്ദ് യുദ്ധ ദിവസം പ്രവാചകൻന്റെ വലതും ഇടതും 

ആയി ശുഭ്രവസ്ത്രധാരികൾ ആയ രണ്ടാളുകളെ ഞാൻ കണ്ടു.

അതിന്റെ മുൻപോ ശേഷമോ ഞാൻ അവരെ കണ്ടിട്ടില്ല. അഥവാ ജിബ്രിയേലിനെയും മിഖായേലിനെയും.

(Sahih Muslim 2306 a 

In-book reference : Book 43, Hadith 63 

USC-MSA web (English) reference : Book 30, Hadith 5713 )



ഈ ഹദീസ് പ്രകാരം  പ്രവാചക ശിഷ്യൻ ആയ അബീ വക്കാസ് ജിബ്രിയേലിനെ കണ്ടിട്ടുണ്ട് എന്ന്

തെളിയുന്നു.


ഇനി നമുക്ക് ബൈബിള് പരിശോധിക്കാം.

ക്രൈസ്തവർ മുഹമ്മദ് (സ) ന്റെ കാര്യത്തില് മാത്രം

ബാധകം ആക്കുന്ന "സാക്ഷിയും . കോടതിയും

ജഡ്ജിയും ഒക്കെ

സ്വന്തം കിതാബിലെ വിശുദ്ധൻമാരുടെയും പ്രവാചകൻമാരുടെ കാര്യത്തിലും ബാധകം ആകണം അല്ലോ? അല്ലേ ???

എന്നാല് ബൈബിള് പരിശോധിച്ചാ നേരെ തിരിച്ച്

ആണ് കാര്യങളുടെ കിടപ്പ് എന്ന് കാണാം.




പ്രവാചകൻ ആയ ദാനിയേലിന് ഗബ്രിയേല് മാലാഖ പ്രത്യക്ഷപ്പെട്ടു എന്ന് ദാനിയേലിന്റെ പുസ്തകത്തില് പറയുന്നു. (ദാനിയേല് 8:17-18) എന്നാല്. ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം.(ദാനിയേലിന്റെ ജനതയില് ഒരാള് പോലും ഇതിന് സാക്ഷി അല്ല. ഉണ്ട് എങ്കില് കാണിക്കാം.


വിശുദ്ധനും സ്നാപക യോഹന്നാന്റെ പിതാവും ആയ സഖരിയാവിന് യാഗ പീഠത്തില് വെച്ചു ഗബ്രിയേലിന്റെ ദർശനം കിട്ടി എന്നും സംസാരിച്ചു എന്നും ബൈബിളില് എഴുതി വെച്ചിട്ടുണ്ട്.(ലൂക്കൊസ് 1:11-12) എന്നാല് മറ്റാരെങ്കിലും കണ്ടോ ?? സാക്ഷി ഉണ്ടോ എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 


യേശുവിന്റെ മാതാവും വിശുദ്ധയും ആയ മറിയക്ക് മലക്ക് പ്രത്യക്ഷപ്പെട്ടു.  (ലൂക്കൊസ് 1:28-30) ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 


യേശുവിന്റെ വളർത്തച്ഛനും ആശാരിയും ആയ യോസഫിന് മലക്ക് പ്രത്യക്ഷപ്പെട്ടു. (Mathew 1:20) ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 






മറ്റൊരു രസകരമായ വസ്തുത എന്താണ് വെച്ചാല്

മറിയക്കും ജോസഫിനും മലക് പ്രത്യക്ഷപ്പെട്ട സംഭവം

സാക്ഷാല് യേശു പോലും അറിയാൻ വഴിയില്ല! കാരണം യേശു അന്ന് ജനിച്ചിട്ടില്ല എന്നത് തന്നെ.

ഒരു പക്ഷേ ജനിച്ച ശേഷം അറിയാന് ചാൻസ് ഉണ്ട്.

എങ്കില് തന്നെയും

ഈ കാര്യം അറിയാവുന്ന മൂന്നെ മൂന്നു പേർ യഥാക്രമം ഇവർ ആയിരിക്കും

1. മറിയം 

2. ജോസഫ് 

3. യേശു 


ഇവർ പറയാതെ ഈ കഥ എങ്ങനെ ലീക്ക് ആയി ?സുവിശേഷം എഴുതിയ മത്തായിയും

ലുകൊസും ഇത് എങ്ങനെ അറിഞു??

യേശുവോ മറിയയോ ജോസഫോ പറഞ്ഞു എന്ന് ബൈബിളില് എവിടെയും ഇല്ല!

മാത്രം അല്ല യേശുവിന് 30 വയസ്സ് തികഞിട്ട് പോലും

ഈ സംഭവം  (യേശുവിന്റേത് അത്ഭുത ജനനം ആണ് എന്നും, ജോസഫ് അല്ല യേശുവിന്റെ പിതാവ് എന്നും ) പുറം ലോകം അറിഞ്ഞില്ല. 

അവർ എല്ലാം കരുതിയത്

യേശു ജോസഫിന്റെ മകന് ആണ് എന്ന് തന്നെ ആയിരുന്നു.



(Luke 3:23)

യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;



പിന്നെ എങ്ങനെ ഈ സംഭവം മത്തായിയും ലുകൊസും അറിഞു?

വെളിപാട് കിട്ടിയോ? എങ്കില് അതിന്റെ തെളിവ് എന്താണ് ? പരിശുദ്ധാത്മാ പ്രേരിതം ആണോ ?

എങ്കില് അതിന്റെ തെളിവ് എന്താണ് ?

സാക്ഷി എവിടെ ?


അവസാനം ആയി മറ്റൊരു രസകരമായ ഒരു വസ്തുത കൂടി പറഞ്ഞു കൊണ്ട് നിർത്താം.

ക്രൈസ്തവരുടെ പ്രമാണം ആയ പുതിയ നിയമത്തിലെ അവസാന പുസ്തകം ആണ് വെളിപാട് പുസ്തകം. 

യോഹന്നാന് ഈജിയൻ കടലിലെ പത്മോസ് എന്ന ദ്വീപിലായിരിക്കെ ലഭിച്ച ദൈവ വെളിപാടാണിതെന്നാണ് കൃതിയുടെ തന്നെ സാക്ഷ്യം.


ഈ വെളിപാട് എങ്ങനെ ആണ് മൂപ്പർക്ക് കിട്ടിയത് എന്ന് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം ആദ്യ വചനം തന്നെ പറയുന്നുണ്ട്.


(വെളിപാട് 1:1)

യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.



അതായത് യോഹന്നാൻന് ഈ വെളിപാട് ലഭിച്ചത് യഥാക്രമം

ദൈവം >> യേശു >> മാലാഖ >> യോഹന്നാൻ =total 4 പേര്. 

എന്ന ക്രമത്തിൽ ആണ്.


എന്നാൽ മുഹമ്മദ്‌ നബിക്ക് അല്ലാഹു ഗബ്രിയേൽ മാലാഖ വഴി

( അല്ലാഹു >> ഗബ്രിയേൽ >> മുഹമ്മദ്‌ = total 3 പേര്.) 

ഇറക്കി കൊടുത്ത ദൈവിക വെളിപാട് വിശ്വസിക്കാൻ  പറ്റാതെ വീർപ്പു മുട്ടി ഇരിക്കുന്ന മിഷനറികൾ

യോഹന്നാൻന്റെ വെളിപാട് എങ്ങനെ വിഷ്വസിക്കുന്നു ?


പോട്ടെ, 

ഇതിനു ഒക്കെ ആരാണ് സാക്ഷി ? തെളിവ് ?

ആരാച്ചാർ ? കോടതി ?


മണ്ണാങ്കട്ട.

കഷ്ടം തന്നെ ഇവരുടെ കാര്യം.

ഉത്തരത്തിൽ ഉള്ളത് എടുക്കാൻ വേണ്ടി ഒക്കത്ത്  ഉള്ളത് കളഞ്ഞു. എന്നിട്ട് ഉത്തരത്തിൽ ഉള്ളത് കിട്ടിയോ ? ഇല്ല.

എന്ന് പറഞ്ഞ പോലെ ആണ് ഇവരുടെ അവസ്ഥ.


അപ്പോ കാര്യം പിടി കിട്ടി ഇല്ലേ ??

മിഷിനറിമാർക് മേലെ പറഞ സംഭവങ്ങള് ഒക്കെ സാക്ഷിയും ആരാച്ചാരും ഒന്നും ഇല്ലാതെ തൊള്ള തൊടാതെ വിഴുങാൻ യാതൊരു പ്രയാസവും ഇല്ല!

മറ്റുള്ളവരുടെ കാര്യം വരുമ്പോള് ആണ്

ഈ ശുഷ്കാന്തി.

File Closed



. ‎

ഇസ്ലാം യേശുവില്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി എടുത്തു കാണിക്കാറുള്ള ബൈബിള്‍ വചനങ്ങള്‍ പരിശോധിക്കാം

 യേശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. എന്നാല്‍ ബൈബിളിലെ ചില വചനങ്ങള്‍ വൃഥാ വ്യാഖ്യാനിച്ച് പ്രസ്തുത വിശ്വാസം സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. അത്തരം വചനങ്ങളില്‍ സാധാരണ ഉദ്ധരിക്കാറുള്ള ബൈബിള്‍ വചനങ്ങളാണ് താഴെ വിശകലനം ചെയ്യുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില പദപ്രയോഗങ്ങളില്‍ അഭയം തേടിയാണ് യേശുവില്‍ ദിവ്യത്വം ആരോപിക്കാന്‍ ക്രൈസ്തവ സഹോദരങ്ങള്‍ ശ്രമിക്കാറുള്ളത്. 

ഓര്‍ത്തിരിക്കേണ്ട വസ്തുതകള്‍ 

യേശു സംസാരിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. സുവിശേഷങ്ങള്‍ എഴുതപ്പെട്ടതോ ഗ്രീക്ക് ഭാഷയിലും. 

സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല. 

പരിഭാഷകളിലെ പ്രയോഗങ്ങളുടെ മൂലപദങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്ന് നിര്‍വാഹമില്ല.

നിലവിലുള്ള സുവിശേഷങ്ങള്‍ യേശുവിന്റെ കാലശേഷം അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് രചിക്കപ്പെടുന്നത്. ക്രോഡീകരണം നടന്നതോ മൂന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞും. അതിനാല്‍ അവയില്‍ ധാരാളം പിഴവുകള്‍ കടന്നു കൂടാമല്ലോ.

പിതാവ്, ദൈവം, ദൈവപുത്രന്‍, കര്‍ത്താവ്, അനാദി തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളുമാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്.

യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്. നാല് സുവിശേഷങ്ങളില്‍ ഏറ്റവും അവസാനം എഴുതപ്പെട്ടതാണല്ലോ അത്. 

യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് യേശുവിനെ കാണുക പോലും ചെയ്യാത്ത യേശുവിന്റെ ശിഷ്യരുടെ കണ്ണിലെ കരടായ പൗലോസ് ആയിരുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും. 

എന്നിട്ട് പോലും ദൈവത്തിന്റെ ഏകത്വവും യേശുവിന്റെ ദിവ്യത്വനിഷേധവും വ്യാഖ്യാനം പോലും ആവശ്യമില്ലാത്ത വിധം വിളംബരം ചെയ്യുന്ന നിരവധി വചനങ്ങള്‍ നാം ബൈബിളില്‍ കാണുന്നു എന്നത് അത്ഭുതകരം തന്നെയാണ്. 


ഇനി  യേശുവില്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി എടുത്തു കാണിക്കാറുള്ള ബൈബിള്‍ വചനങ്ങള്‍ പരിശോധിക്കാം:

1. "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോട് കൂടിയായിരുന്നു. സകലതും അവന്‍ മുഖാന്തരം ഉളവായി. ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.'' (യോഹന്നാന്‍ 1:1-3)

ഒന്നാമത് ഇത് യേശു പറഞ്ഞതല്ല. യേശു ഒരിക്കലും തന്നെ കുറിച്ച് അപ്രകാരം പറയുന്ന ഒരു ബൈബിള്‍ വചനം പോലുമില്ല. മറ്റൊരു വസ്തുത ഇവിടെ വചനം ദൈവമായിരുന്നു എന്ന് ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നത് the Word was God എന്നാണ്. God എന്നതിലെ G capital letter ആക്കിയാണ് കൊടുത്തിരിക്കുന്നത്. അതാണ്‌ ഇവരുടെ വാദത്തിന്റെ അടിസ്ഥാനവും. എന്നാല്‍ ഇത് translation ല്‍ വന്ന കുഴപ്പമാവാന്‍ സാധ്യത ഉണ്ട്‌. the Word was god എന്നായിരുന്നുവെങ്കില്‍ ഇവരുടെ വാദം നിലനില്‍ക്കുകയില്ല. കാരണം god എന്നാല്‍ യഥാര്‍ത്ഥ ദൈവം ആകണമെന്നില്ല. ആര്‍ക്കും പ്രയോഗിക്കാം. 

ഇവിടെ വചനം കൊണ്ട് ഉദ്ദേശിക്കുന്നത് യേശുവാണെന്നാണ് വാദം. എന്നാല്‍ ആ വാദത്തിനു ഒരു തെളിവുമില്ല എന്നതാണ് സത്യം. ഇവിടെ പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ വചനത്തെക്കുറിച്ചാണ്. എന്താണ് ദൈവത്തിന്റെ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ദൈവത്തിന്റെ സൃഷ്ടികര്‍മം എങ്ങനെയെന്നു പരിശോധിച്ചാല്‍ മതി. 

"യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകല സൈന്യവും ഉളവായി." (സങ്കീര്‍ത്തനം 33:6)

"വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. വെളിച്ചം ഉണ്ടായി." (ഉല്‍പത്തി 1:3) 

"ആകാശത്തിന് കീഴെയുള്ള വെള്ളങ്ങളെല്ലാം ഒരു സ്ഥലത്ത് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. അങ്ങനെ സംഭവിച്ചു''. (ഉല്‍പത്തി 1:9)

ദൈവം സൃഷ്ടികര്‍മ്മം നടത്തിയപ്പോള്‍ അതിനോട് 'ഉണ്ടാകട്ടെ' എന്ന് കല്‍പിച്ചു. ഇത് ദൈവത്തിന്റെ വചനമാണ്. ദൈവവചനം സൃഷ്ടിയല്ലല്ലോ. 

"അവന്‍ അരുളി ചെയ്തു: അങ്ങനെ സംഭവിച്ചു. അവന്‍ കല്‍പിച്ചു; അങ്ങനെ സ്ഥാപിതമായി.'' (സങ്കീര്‍ത്തനം 33:9)

അപ്പോള്‍ ഒരു സംഗതി ഉണ്ടാകാനുള്ള കല്‍പ്പനയാണ് ദൈവവചനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. യേശു ഉണ്ടായതും അങ്ങനെയൊരു വചനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ യേശു തന്നെ വചനമാണ്,  ദൈവമാണ് എന്ന സൂചനയൊന്നും പ്രസ്തുത ബൈബിള്‍ വാക്യത്തില്‍ കാണുക സാധ്യമല്ല.

2. "ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു." (യോഹന്നാന്‍ 1:18)

ഈ വചനത്തിലെ 'മടിയില്‍ ഇരിക്കുന്ന' 'ഏകജാതനായ പുത്രന്‍' 'വെളിപ്പെടുത്തി' എന്നീ പ്രയോഗങ്ങളാണ്  യേശുവിന്റെ ദിവ്യത്വത്തെ സ്ഥാപിക്കുവാന്‍ വേണ്ടി എടുത്തു കാണിക്കുന്നത്. എന്നാല്‍ ഇവ ആലങ്കാരികമായ പ്രയോഗങ്ങള്‍ മാത്രമാണ്.  


'മടിയില്‍ ഇരിക്കുന്ന' എന്ന പ്രയോഗം ബാഹ്യാര്‍ത്ഥത്തില്‍ എടുത്താല്‍ ദൈവത്തിനു തുടയും മടിയുമൊക്കെ ഉണ്ടെന്നു വാദിക്കേണ്ടി വരും. ദൈവം ഒരിക്കലും പദാര്‍ത്ഥമല്ലല്ലോ. ഈ പ്രയോഗം യേശുവിന്റെ ദൈവവുമായുള്ള ബന്ധത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. യേശു ദൈവമാണെന്ന് സൂചിപ്പിക്കുന്നില്ല. 

അത് പോലെ ദൈവത്തെ കുറിച്ച് സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തു എന്നാണു "വെളിപ്പെടുത്തി" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവം യേശുവിന്റെ രൂപത്തില്‍ വെളിപ്പെട്ടു എന്നല്ല.

ഇനി ഏകജാതന്‍ എന്ന പ്രയോഗം നോക്കാം. ബൈബിള്‍ യേശുവിനെ കുറിച്ച് മാത്രമല്ല, മറ്റു പലരെയും കുറിച്ച് ഏകജാതന്‍, പുത്രന്‍ എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. 

"യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ." (പുറപ്പാട് 4:22) 

"ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ." (യിരമ്യാവ് 31:9)  

"ഞാൻ അവന്നു (സോളമന്) പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും" (2 ശമുവേല്‍ 7:14) 

"നീ (ദാവിദ്) എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു." (സങ്കീര്‍ത്തനങ്ങള്‍ 2:7)

ഏകജാതന്‍ , ദൈവപുത്രന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒരിക്കലും ദിവ്യത്വത്തിനു തെളിവാകുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. യഥാര്‍ഥത്തില്‍ ദൈവപുത്രന്‍ എന്ന പ്രയോഗത്തിന് ആര്‍ അര്‍ഹനാകും എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്.

"സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും." (മത്തായി 5:9)

ഇത് വെച്ച് സമാധാനം ഉണ്ടാക്കുന്നവരൊക്കെ ദൈവങ്ങള്‍ ആണെന്ന് വാദിക്കാന്‍ പറ്റില്ലെങ്കില്‍ യേശുവിന്റെ കാര്യത്തിലും പറ്റില്ല എന്നതാണ് നീതിയും യുക്തിയും.

3. "അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍ നിന്നുള്ളവര്‍ . ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ . ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല." (യോഹന്നാന്‍ 8:23)

ഇത് യേശു ദൈവമാണെന്നതിനു തെളിവാണെങ്കില്‍ യേശുവിന്റെ ശിഷ്യന്മാരും ദൈവങ്ങളാണ് എന്ന് പറയേണ്ടി വരും. കാരണം യോഹന്നാന്‍ 15:19 ല്‍ ഇങ്ങനെ കാണാം:

"നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു."

മറ്റൊരിടത്ത് പറയുന്നു: 

"ഞാന്‍ അവര്‍ക്കും നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു." (യോഹന്നാന്‍ 17:14)

 "ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികരല്ല." (യോഹന്നാന്‍ 17:16)

വാസ്തവത്തില്‍ ഇത്തരം വചനങ്ങള്‍ കൊണ്ട് ഉദേശ്യം യേശുവും ശിഷ്യന്മാരുമൊക്കെ ഭൗതികവിരക്തി ഉള്ളവരാണ്‌ എന്നായിരിക്കാം. എന്തായാലും ദിവ്യത്വത്തിനു ഇതില്‍ തെളിവില്ല. 

4. "യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു." (യോഹന്നാന്‍ 8:58)

ഇത് യേശുവിന്റെ ദിവ്യത്വത്തിനു തെളിവാണെങ്കില്‍ താഴെ കൊടുത്ത ബൈബിള്‍ വചനങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?

"യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ. പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു. അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു." (സദൃശ വാക്യങ്ങള്‍ 8:22-30)

തീര്‍ന്നില്ല, മല്‍ക്കീ സേദേക്ക് എന്ന വ്യക്തിയിലും നാം ദിവ്യത്വം ചാര്‍ത്തി കൊടുക്കേണ്ടി വരും. 

"ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്‍ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല്‍ സമാധാനത്തിന്‍റെ രാജാവു എന്നും അര്‍ത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍ ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ." (എബ്രായേര്‍ക്ക് എഴുതിയ ലേഖനം 7:1-4)

ഈ വചനങ്ങളുടെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഒരു പക്ഷെ ദൈവം മനുഷ്യരെ ഭൂമിയിലേക്ക് അയക്കും മുമ്പ്‌ അവരുടെ ആത്മാക്കളെ സൃഷ്ടിച്ചതിനെ കുറിച്ച സൂചനകളാകാം. എന്തായാലും യേശുവിന്റെ ദിവ്യത്വത്തിനു ഒരു തെളിവും ഇതിലില്ല എന്ന് വ്യക്തം. 

5. "ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന്‍ 10:30)

തന്റെ ശിഷ്യന്മാരെ കുറിച്ച് യേശു പറയുന്നു: 

"നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതു പോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതു പോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ." (യോഹന്നാന്‍ 17:21-23)

ഇത് പ്രകാരം യേശുവിന്റെ ശിഷ്യന്മാര്‍ ദൈവങ്ങള്‍ ആണെന്ന് വാദിക്കേണ്ടതല്ലേ? അപ്പോള്‍ "ഒന്നാകുന്നു" എന്നതിന്റെ അര്‍ഥം സത്തയില്‍ ഒന്നാണ് എന്നല്ല, മറിച്ചു ആശയത്തിലുള്ള ഐക്യമാണ്. സാധാരണ മനുഷ്യര്‍ തമ്മില്‍ "നമ്മള്‍ ഒന്നാണ്" എന്ന് പറയാറുണ്ട്‌ . അതിന്റെ അര്‍ഥം ആദര്‍ശത്തിലോ ആശയത്തിലോ ഉള്ള ഐക്യം മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.

6. "യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതു കൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 10:33)

ഈ വചനത്തില്‍ യേശു ദൈവമാണ് എന്നതിന് യാതൊരു തെളിവുമില്ല. യേശു താന്‍ ദൈവമാണെന്ന് വാദിക്കുന്നു എന്നത് യഹൂദരുടെ ആരോപണം മാത്രമാണ്. യേശു അങ്ങനെ അവകാശപ്പെട്ടിട്ടില്ല. 

യഹൂദരുടെ ഈ ആരോപണത്തിന് യേശു നല്‍കിയ മറുപടി കൂടി നാം കാണുക. അപ്പോള്‍ മനസ്സിലാകും യേശുവിന്റെ ആദര്‍ശം എന്താണെന്ന്.

"യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ ." (യോഹന്നാന്‍ 10:34-38)

ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ. 

7. "തോമാസ് അവനോടു: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 20:28)

എങ്കില്‍ മോശയെയും ബൈബിള്‍ ദൈവം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

"എന്നാല്‍ അവന്‍: കര്‍ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.. അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തു: ലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തില്‍ ആനന്ദിക്കും. നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങള്‍ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും. നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും. അടയാളങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യില്‍ എടുത്തുകൊള്‍ക." (പുറപ്പാട് 4:13-17)

എന്ത് കൊണ്ട് യേശുവിനെ ദൈവമാക്കിയവര്‍ ഈ വചനങ്ങള്‍ വച്ച് മോശയെ ദൈവമാക്കുന്നില്ല?

8. "ഫിലിപ്പോസ് അവനോടു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?" (യോഹന്നാന്‍ 14:8,9)

എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന അവ്യക്തവചനം ബൈബിളിലെ മറ്റു വചനങ്ങള്‍ പരിശോധിച്ചു വേണം വ്യാഖ്യാനിക്കാന്‍ . "ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല" (യോഹന്നാന്‍ 1:18) എന്ന് ബൈബിള്‍ പറയുന്നു. അപ്പോള്‍ "എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്ന വചനത്തിന്റെ അര്‍ഥം യേശു ദൈവമാണ് എന്നല്ല. യേശുവിനെ അവര്‍ കണ്ടിരുന്നല്ലോ. പിതാവിനെ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും, അതിനു പകരം പിതാവിന്റെ സന്ദേശവാഹകനും പ്രതിനിധിയും എന്ന നിലയില്‍ തന്നെ സ്വീകരിക്കുന്നതിലൂടെ ദൈവത്തെ നിങ്ങള്‍ക്ക്‌ അനുഭവിക്കാന്‍ കഴിയുമെന്നാണ് യേശു പറയുന്നത്. മറിച്ചുള്ള വാദം ബൈബിളിലെ മേല്‍ വചനത്തിനും മറ്റും വിരുദ്ധമായി തീരും.

ഇസ് ലാം: മുഹമ്മദ് നബി(s) അല്ലാഹുവിനെ നേരില് കണ്ടിട്ടില്ല Part-1) മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി :

 '


ഇസ് ലാം:


മുഹമ്മദ് നബി(s) അല്ലാഹുവിനെ നേരില് കണ്ടിട്ടില്ല Part-1)

മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി : (Part-1)




എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)


 



മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി : (Part-1)






ആരോപണം -1

മുഹമ്മദ് നബി(s) അല്ലാഹുവിനെ നേരില് കണ്ടിട്ടില്ല ! അല്ലാഹു നേരിട്ട് മുഹമ്മദിനോട് സംസാരിച്ചിട്ടില്ല : മലക് വഴി ആണ് വെളിപാടുകള് ലഭിച്ചത് !



മറുപടി പറയും മുന്നേ തിരിച്ച് രണ്ടു മൂന്നു ചോദ്യങ്ങള് :



ബൈബിളില് എല്ലാ പ്രവാചകരും ദൈവത്തെ നേരിട്ടു കണ്ടിട്ട് ഉണ്ടോ ?


ബൈബിളില് ദൈവത്തെ നേരിട്ടു കണ്ട പ്രവാചകൻമാരുടെ പേരുകള് സഹിതം വചനം സഹിതം ഹാജർ ആക്കാമോ? 


ബൈബിളില് ഏല്ലാ പ്രവാചകൻമാരോടും ദൈവം നേരിട്ടു സംസാരിച്ചിട്ടാണോ ദിവ്യ ബോധനം നല്കിയത് ? എങ്കിൽ അവരുടെ പേരുകള് സഹിതം വചനം സഹിതം ഹാജർ ആക്കുക. 


ബൈബിളിൽ ദൈവം നേരിട്ട് കണ്ടു വെളിപാട് നൽകാത്ത പ്രവാചകർ ഒന്നും യഥാർത്ഥ പ്രവാചകർ അല്ല. കള്ള പ്രവാചകർ ആണ് എന്ന് വാദം ഉണ്ടോ? ഉണ്ട് എങ്കിൽ തുറന്നു പറയുക.


ബൈബിളില് മാലാഖ മുഖെന എത്രയോ പ്രവാചകൻമാർക് വെളിപാട് ലഭിച്ചിരിക്കുന്നു !അവര് ഒന്നും പ്രവാചകൻമാർ അല്ലേ ? തള്ളിയോ?




ഇതിന് ഒന്നിനും കഴിയുന്നില്ല എങ്കില് (കഴിയില്ല) മുഹമ്മദ് നബിയുടെ കാര്യം വരുമ്പോള് മാത്രം മിഷനറികൾ  കാണിക്കുന്ന ഇരട്ടതാപ്പ് സകലരും മനസ്സില് ആക്കട്ടെ!


രണ്ടാമത് ആയി

വിശുദ്ധ ഖുർആൻ ഈ വിഷയത്തില് എന്തു പറയുന്നു എന്ന് നമുക്ക് ആദ്യം നോക്കാം :


(Quran 42:51)

അല്ലാഹു ഒരു മനുഷ്യനോടും നേര്ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില് ദിവ്യബോധനത്തിലൂടെയാണ്. അല്ലെങ്കില് മറയ്ക്കുപിന്നില് നിന്ന്, അതുമല്ലെങ്കില് ഒരു ദൂതനെ അയച്ചുകൊണ്ട്. അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവൻ ഉദ്ദേശിക്കുന്നത് ആ ദൂതനിലൂടെ ബോധനം നല്കുന്നു. സംശയമില്ല; അല്ലാഹു അത്യുന്നതനാണ്. യുക്തിമാനും."



അതായത് അല്ലാഹു തന്റെ ദിവ്യ ബോധനം അഥവാ വെളിപാടുകള് മനുഷ്യനിലേക്ക് എത്തിക്കാൻ 3 മാർഗങ്ങളാണ് സ്വീകരിക്കുന്നത് .


നേരിട്ടു സംസാരിക്കും


മറക്ക് പിന്നില് നിന്ന്


ഒരു ദൂതൻ വഴി




ഇതില് ഏതു വേണം എന്ന് തീരുമാനിക്കുന്നത് അല്ലാഹു ആണ്!

ചിലപ്പോള് ഒരു മനുഷ്യന് ഈ 3 മാർഗങ്ങളിലൂടെയും അല്ലാഹു ദിവ്യ ബോധനം അറിയിച്ചു എന്ന് വരാം ! ചിലപ്പോള് ഏതെങ്കിലും രണ്ടു മാർഗം വഴിയോ അല്ലെങ്കില് ഒരു മാർഗമോ സ്വീകരിക്കും !

ഇത്രയും പറഞത് മേല് പറഞ 3 മാർഗങളില് ഏതു മാർഗം വഴിയും ദിവ്യ ബോധനം ലഭിക്കും എന്ന് കാണിക്കാൻ ആണ്!


(Quran 2:253)

ആ ദൂതന്മാരില് ചിലര്ക്ക് നാം മറ്റു ചിലരെക്കാള് ശ്രേഷ്ഠത നല്കിയിരിക്കുന്നു. അല്ലാഹു സംസാരിച്ചിട്ടുള്ളവര് അവരിലുണ്ട്. അവരില് ചിലരെ അവന് പല പദവികളിലേക്ക് ഉയര്ത്തിയിട്ടുമുണ്ട്.



ഇനി ആരോപണം ഉന്നയിച്ച ക്രൈസ്തവരുടെ ബൈബിള് ഈ വിഷയത്തില് എന്തു പറയുന്നു എന്ന് നോക്കാം :


അതില് വളരെ വ്യക്തമായി പറയുന്നു ഉണ്ട്

ദൈവം നേരിട്ടു പ്രത്യക്ഷപ്പെട്ടു സംസാരിക്കുക എന്നത് അല്ല ദൈവത്തിന്റെ പ്രവാചകനേ തിരിച്ച് അറിയാൻ ഉള്ള മാനദണ്ഡം! മറിച്ച്

അവന് സ്വപ്ന ദർഷനം വഴി ആദ്യം തന്നെ വെളിപ്പെടുത്തുകയാണ് അവനെ തന്റെ പ്രവാചകനായി തെരഞ്ഞെടുക്കുന്നതിന്റെ ആദ്യ പടി എന്ന്.


(സംഖ്യാ പുസ്തകം 12 :6)

പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ(Hebrew :Nabi)ഉണ്ടെങ്കിൽ കർത്താവായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയുംസ്വപ്നത്തിൽ(Hebrew : Chalowm)അവനോടു അരുളിച്ചെയ്കയും ചെയ്യും.




ഇനി മുഹമ്മദ് നബിയുടെ വെളിപാടുകളുടെ ആരംഭം എങ്ങനെ ആണ് എന്ന് നമുക്ക് പരിശോധിക്കാം :


യഹ്യ ഇബ്ന് ബുഖൈർ

പ്രവാചക പത്നി ആയിഷയില് നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകന് ആരംഭകാലത്ത്

ദൈവിക വെളിപാടുകള്

"സ്വപ്ന ദർഷനങളായാണ് "അവതരിപ്പിക്കപ്പെട്ടത്!

ആ ദർഷനങ്ങള് പകലിലെ സൂര്യ വെളിച്ചം പോലെ സത്യമായ് പുലരുകയും ചെയ്തു !

(Sahih Al Bukhari. Volume 1.Book of Revelation, Book 1. Number 3)



പിന്നീട് പ്രവാചകന് നേരിട്ടു മാലാഖ വഴി ദർഷനങള്

ലഭിച്ചു തുടങ്ങി :


ജാബിർ ഇബ്നു അൻസാരിയില് നിന്നും

നിവേദനം : വെളിപാടുകളുടെ ഇടവേളയെ സംബന്ധിച്ച് ചോദിക്കവേ

പ്രവാചകൻ പറഞ്ഞു:

എന്റെ വഴി മധ്യേ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേള്കുകയുണ്ടായ് :

ആകാശത്തിലേക് നോക്കുകയും അവിടെ ഹിറായില് വെച്ച് എന്റെ അടുക്കല് വന്ന ദൂതൻ ആകാശ ഭൂമികള്ക്കിടയില് ഒരു പീഠത്തില് ഇരിക്കുന്നതായും ഞാന് കണ്ടു !! ആ ദർശനം കാണ്കേ എനിക്ക് ഭയം തോന്നി. ഞാന് ഭവനത്തിലേക്ക് മടങ്ങി. 'എനിക്ക് പുതച്ചുതരിക' എന്ന് അഭ്യര്ത്ഥിച്ചു. ആ സന്ദര്ഭത്തില്

വീണ്ടും ഹേ പുതച്ചു മൂടിയവനേ! എഴുന്നേല്ക്കുക!

ജനങ്ങളെ താക്കീത് നല്കുക' എന്നതു മുതല് മ്ളേച്ഛങ്ങളെ വര്ജ്ജിക്കുക'

(Quran 74)

എന്ന് വരെയുള്ള വചനങ്ങള് അല്ലാഹു എനിക്കു അവതരിപ്പിച്ചു. പിന്നീട് ദൈവിക വെളിപാടുകള് ധ്രുത ഗതിയില് പ്രാപിച്ചു !

ശക്തമായും തുടര്ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു.

(Sahih Al Bukhari. Volume 1.Book of Revelation. Book 1. Number  4)


സ്വപ്ന ദർഷനങള് പിന്നീടും ഉണ്ടായിട്ടുണ്ട് !


(Quran 48:27)

അല്ലാഹു അവന്റെ ദൂതന്ന്

" സ്വപ്നം " സത്യപ്രകാരം സാക്ഷാല്ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള് ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില് പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല് നിങ്ങളറിയാത്തത് അവന് അറിഞ്ഞിട്ടുണ്ട്. അതിനാല് അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന് ഉണ്ടാക്കിത്തന്നു.


(Quran 8:43)

അവരെ (ശത്രുക്കളെ) അല്ലാഹു നിനക്ക് നിന്റെ "സ്വപ്നത്തില് " കുറച്ച് പേര് മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്ഭം ഓര്ക്കുക.



മറ്റു പ്രവാചകർകും ഇത് പോലെ സ്വപ്ന ദർഷനം നല്കിയ കാര്യങ്ങള് വിശുദ്ധ ഖുർആനില് കാണാം :


പ്രവാചകനായ അബ്രഹാമിന് സ്വപ്ന ദർഷനം നല്കിയ സംഭവം

(Quran 37:102)

പ്രവാചകനായ ജോസഫിന് സ്വപ്ന ദർഷനം നല്കിയ സംഭവം

(Quran 12:4) (12:100)


ഇനി ബൈബിളിലേക്ക് പോയാലോ ?

ബാബിലോൺ അടിമത്ത കാലത്ത് ഇസ്രയേല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകരില് പ്രമുഖനായ

ദാനിയേലിന് വെളിപാടുകള് ലഭിക്കുന്നത് ഗബ്രീയേല് മാലാഖ വഴി ആണ്

(ദാനിയേൽ 10: 4-192 )

മലക്ക് വഴി വെളിപാട് ലഭിച്ച ദാനിയേലിന്റെ വെളിപാട് മൊത്തം ക്രൈസ്തവർ തള്ളുമോ ??




ആരോപണം -2

മുഹമ്മദ് മലക്കിനെ കണ്ട് പേടിച്ചു വിറച്ചു : പനി പിടിച്ചു



പ്രധാന ദൂതൻ ആയ ഗബ്രിയേലിനെ അദ്ദേഹത്തിന്റെ യഥാര്ത്ഥ രൂപത്തില് കണ്ടാല് ആരാണ് പേടിക്കാത്തത് ? വിറക്കാത്തത് ?


(മുകളില് വിവരിച്ച ഹദീസുകള് പ്രകാരം ആകാശ ഭൂമികള്ക് ഇടയില് നിറഞ്ഞു നില്ക്കുന്ന ഭീകരമായ രൂപം. മാത്രമല്ല

ബൈബിളിലെ (ദാനിയേല് പുസ്തകം 10: 4-8) വരെ ക്രൈസ്തവർ ഒന്നു വായിക്കണം ! ഗബ്രിയേലിന്റെ രൂപം അതില് വിവരിച്ചിട്ടുണ്ട് )


ഇനി മലക്കിനെ കണ്ട് പേടിച്ചത് മുഹമ്മദ് മാത്രം ആണോ?

മുഹമ്മദ് എത്ര തവണ ഇങ്ങനെ പേടിച്ചു?

എന്നാല് മലക്കിനെ കണ്ട് പേടിച്ചവരുടെ ലിസ്റ്റ് ബൈബിള് തന്നെ തരുന്നുണ്ട് എന്നതാണ് രസകരമായ വസ്തുത.



സ്വപ്നത്തില് ദർഷനം ഉണ്ടായപ്പോ ദൈവത്തിന്റെ പ്രവാചകൻ ആയ അബ്രഹാം പേടിക്കുന്നു (ഉല്പ്പത്തി 15:1)


മലകിന്റെ സ്നേഹ വന്തനം കേട്ടു യേശുവിന്റെ അമ്മ മറിയം അസ്വസ്ഥത കാണിക്കുകയും പേടിക്കുകയും ചെയ്തു (ലൂക്കൊസ് 1:28-30)


മലകിനെ കണ്ട് വിശുദ്ധനും സ്നാപക യോഹന്നാന്റെ പിതാവും ആയ സഖരിയാ പേടിക്കുകയും അസ്വസ്ഥനാകുകയും ചെയ്തു (ലൂക്കൊസ് 1:11-12)


പ്രവാചകനായ ദാനിയേൽ മലക്കിനെ  പേടിക്കുന്നു വിറക്കുന്നു, മുട്ട് കുത്തി വീഴുന്നു മൂർഛിച് വീഴുന്നു,  മൂന്നാലഞ്ച് ദിവസം രോഗി ആയി കിടപ്പിലുമായി (ദാനിയേല് 8:17-18)




പിന്നീട് അടുത്ത തവണ വീണ്ടും മലകിനെ മുഹമ്മദ് നബി കണ്ട മാതിരിയുള്ള ഭീകരമായ രൂപത്തില് ദാനിയേല് കാണുകയുണ്ടായി

അന്ന് സംഭവിച്ച കാര്യങ്ങള് :

:ദാനിയേലിന്റെ മുഖം ചോര വാർന്ന പോലെ ആയി !

ശക്തി മുഴുവന് ചോർന്ന് പോയി!!

മലകിന്റെ ശബ്ദം കേട്ട ദാനിയെല് പ്രവാചകൻ ബോധം കെട്ട് താഴെ വീണു!

എഴുന്നേറ്റപ്പോ വിറയല് ഉണ്ടായി!

വീണ്ടും വിറയല് ഉണ്ടായി!

ഒപ്പം ഭയം കൂടി!!

മലകിനെ കണ്ട അപ്പോള് മുതല് ദാനിയേലിന് വേദന അനുഭവപ്പെടുന്നു എന്ന് ദാനിയേല് തന്നെ പറയുന്നു

(ദാനിയേൽ 10: 8-17 )



ആരോപണം -3

മുഹമ്മദിന് വന്ന മലക്ക് പേര് വെളിപ്പെടുത്തുന്നില്ല




ഇത് നമുക്ക് പരിശോധിക്കാം :


ദൈവത്തില് നിന്ന് ഉള്ള ഒരു ദൂതൻ തന്റെ പേര് വെളിപ്പെടുത്തുക എന്നത് എല്ലായ്പ്പോഴും സംഭവിക്കുന്ന കാര്യം ആണോ ?

ക്രൈസ്തവരുടെ

ബൈബിള് എന്തു പറയുന്നു എന്ന് നോക്കാം


ദൈവത്തിന്റെ ആത്മാവ് വസിച്ചിരുന്ന

(ന്യായാധിപൻമാർ 13:25)

ഇസ്രയേല് ന്റെ എക്കാലത്തെയും ശക്തനായ ന്യായാധിപൻ ആയിരുന്നു ശിംശോൻ (സാംസൺ).

ഫിലിസ്ത്യരുടെ കയ്യില് നിന്ന് ഇസ്രയേല് നെ മോചിപ്പിക്കുക എന്ന ദൌത്യം ദൈവം സാംസണിലൂടെ ആണ് ആരംഭിച്ചത് !

(ന്യായാധിപർ 13: 5)

ഈ സന്തോഷ വാർത്ത അറിയിക്കാൻ

സാംസണിന്റെ അമ്മയുടെ മുന്നില് മലക്ക് ദൈവ കല്പ്പന പ്രകാരം പ്രത്യക്ഷപെട്ടു!

പക്ഷേ പേര് പറയുന്നില്ല.


(ന്യായാധിപർ 13:3-6)

സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല!



മാത്രമല്ല പേര് ചോദിച്ചിട്ടു കൂടി പറയാത്ത മലക് ആയിരുന്നു അത്!! മലക് ഒരിക്കല് കൂടി വരുന്നു :

അന്ന് സാംസണിന്റെ അപ്പൻ മനോവയും ഉണ്ടായിരുന്നു.


(ന്യായാധിപർ 13:17-18)

മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചുയഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു ? അതു അതിശയമുള്ളതു എന്നു പറഞ്ഞു.



കണ്ടല്ലോ?

അത് പോലെ തന്നെ

ഇസ്രയേല് ന്റെ പിതാവ് ആയ യാകോബിനൊടു ഗുസ്തി പിടിച്ചു തോറ്റ ദൈവമമൊ ? മാലാഖയോ ?

ക്രൈസ്തവർ ബൈബിള് മുൻ നിർത്തി പറയുന്നത് അത് ഒരു മലക് ആണ് എന്ന് ആണ്

(ഹോഷേയ 12:4)

ആ വ്യക്തിയും പേര് പറയുന്നില്ല


(ഉല്പ്പത്തി 32:29)

യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു:

"നീ എന്റെ പേർ ചോദിക്കുന്നതു എന്തു " ? എന്നു അവൻ പറഞ്ഞു,



അത് പോലെ ദാനിയേല് പ്രവാചകന് മലക് പ്രത്യക്ഷപ്പെട്ടപ്പോഴും മലക്ക് സ്വന്തം ആയി പേര് പറയുന്നില്ല : മറ്റാരോ ആണ് പറയുന്നത്

(ദാനിയേല് 8:16)


അത് പോലെ ഗബ്രിയേൽ മാലാഖ മറിയമിനു മുന്നിൽ യേശുവിന്റെ ജനനതെ പറ്റി സുവിശേഷം അറിയിക്കാൻ വരുമ്പോഴും

പേര് പറയുന്നില്ല.

(ലുക്കോസ് 1:28-30)



എന്നാല് മുഹമ്മദ് നബിക്ക് വെളിപാടുകള് എത്തിക്കുന്നത് ഗബ്രിയേല് മലക്ക് ആണ് എന്ന് എന്ന് ഖുർആൻ തന്നെ പേര് എടുത്തു പറഞിട്ടുണ്ട്.


(Quran 2:97)

പ്രവാചകാ പറയുക:

ജിബ്രീല് എന്ന മലക്കിനോടാണ് ആര്ക്കെങ്കിലും ശത്രുതയെങ്കില് അദ്ദേഹമത് നിന്റെ മനസ്സില് അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്.



മലക്ക് ഒരു തവണ പോലും മുഹമ്മദ് നബിയോട് പേരു പറഞില്ല എന്നത് ഒക്കെ പച്ച കള്ളം ആണ് : അങ്ങനെ പറയാത്തത് ബൈബിളില് ഉള്ള കഥാ പാത്രങളുടെ സംഭവങ്ങളിലാണ് എന്ന് മുകളില് കണ്ടല്ലോ ?

മാത്രമല്ല ഗബ്രിയേല് അനേകം തവണ മുഹമ്മദ് നബിക് മുന്നില് വെളിപ്പെട്ട് ഞാന് ഗബ്രിയേല് ആണ് എന്ന് പേര് പറഞ്ഞ് വെളിപ്പെടുത്തിയ അനേകം സന്ദര്ഭങ്ങളുണ്ട് : 

താഴെ വായിക്കുക :


പ്രവാചകന്റെ സ്വർഗാരോഹണ

വേളയിലെ ആ അനുഗ്രഹീത രാത്രിയില് രണ്ടു വ്യക്തികള് പ്രവാചകന് മുന്നില്

ആഗതനായി !

പ്രവാചകൻ പറയുന്നു :

സ്വർഗാരോഹണത്തില് അനേകം കാര്യങ്ങള് ഞാന് അവിടെ കണ്ടു :

ആ കാര്യങളെ കുറിച്ച് മലക്ക് യാഥാര്ഥ്യം വ്യക്തമാക്കി :

താങ്കള് ആദ്യം കണ്ട ഭവനം വിശ്വാസികള് ക് പൊതുവായി ഉള്ളത് ആകുന്നു :

താങ്കള് രണ്ടാമത് ആയി കണ്ട ഭവനം രക്ത സാക്ഷ്യം വഹിച്ചവർക്ക് ഉള്ളതാണ് :

ഞാന് ജീബ്രിയേല് ആണ്! ഇത് മിഖായേല് ആണ്!

താങ്കള് ദൃഷ്ടി ഉയര്ത്തി നോക്കുക : അവിടെ ഞാന്

മേഘ പടലങ്ങളെ പോലെ ഒരു ദൃശ്യം കണ്ടു :

അവർ എന്നോട് പറഞ്ഞു : അതാണ് താങ്കളുടെ ഭവനം ! ഞാന് ചോദിച്ചു :

എനിക്കു അതില് പ്രവേശിക്കാമൊ ?

അവർ പറഞ്ഞു : താങ്കളുടെ സമയം ഇനിയും വന്നിട്ട് ഇല്ല.സമയം വരുമ്പോള് താങ്കള് അതില് പ്രവേശിക്കുന്നതാണ് !!

Sunnah.com reference :

(Sahih Al Bukhari

Book 18, Hadith 36

Arabic/English book reference : Book 18, Hadith 1546)


ജിബ്രീലും പ്രവാചകനും സ്വർഗത്തിന്റെ കവാട വാതില്ക്കല് എത്തി! സ്വർഗത്തിന്റെ ചുമതല ഏല്പ്പിക്കപ്പെട്ട മാലാഖ വിളിച്ച് ചോദിച്ചു : ആരാകുന്നു ?

ജിബ്രിയേല് മറുപടി പറഞ്ഞു :

ഞാന് ജിബ്രിയേല് ആണ്!

(Sahih Al Bukhari. Volume 2.Book 26.Number 701)


ഇവിടെ എല്ലാം ജിബ്രീൽ തന്റെ പേര് പറയുന്നു : ബൈബിളിലെ പല ദൂതൻമാരും പേര് ചോദിച്ചിട്ട് പോലും പറയുന്നുമില്ല!



(തുടരും...... ) 





ഇസ്ലാം: മുഹമ്മദ് നബിയുടെ പ്രവചനങ്ങളിൽ ചിലത്

 ഇസ്ലാം:

മുഹമ്മദ് നബിയുടെ പ്രവചനങ്ങളിൽ ചിലത്



എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)


 Home ഇസ്ലാം മുഹമ്മദ് നബി ഭീകരവാദം ഹദീസ് ക്രൈസ്തവത പ്രവചനങ്ങൾ BOOKS & PDF ▼


പ്രവചനങ്ങൾ




മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങളും മിഷനറികളുടെ ഇരട്ടത്താപ്പും



ഖുർആനിലെ പ്രവചനങ്ങൾ 


മക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ്‌ നബിയും അനുയായികളും നിർഭയരായി പ്രവേശിക്കുന്നതാണ് എന്ന പ്രവചനം 


വിശ്വാസികൾക്ക് ലോകഗതികളെ നിർണ്ണയിക്കുന്ന തലത്തിൽ രാഷ്ട്രീയ ആധിപത്യം ലഭിക്കുമെന്ന പ്രവചനം 


അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു. 


ഇരട്ട പ്രവചനം : റോമക്കാർ തിരിച്ചു വരും, അന്ന് മുസ്‌ലിങ്ങൾ സന്തോഷിക്കും 


വലീദിന്റെയും അബൂലഹബിന്റെയും ഭാവിയെ കുറിച്ചുള്ള പ്രവചനം 


പ്രവാചകന്റെയും സത്യവിശ്വാസികളുടെയും വിജയങ്ങൾ സംബന്ധിച്ച പ്രവചനം 


മെക്കയിലെ അവിശ്വാസികളുടെ പരാജയം പ്രവചിക്കപ്പെടുന്നു 


കപടവിശ്വാസികളെയും ജൂതഗോത്രമായ ബനൂ നദീറിനെയും സംബന്ധിച്ച പ്രവചനം 


ഭാവിയിലെ സംഘട്ടഞങ്ങളുമായി ബന്ധപ്പെട്ട പ്രവചങ്ങൾ 


മുഹമ്മദ്‌ നബിയുടെ നാമം സംബന്ധിച്ച പ്രവചനം 


ഇസ്ലാമിന്റെ വ്യാപനവും വിജയവും പ്രവചിക്കപ്പെടുന്നു 


സംഘടിതകക്ഷികളുടെ പരാജയം (Defeat of the Allies) പ്രവചിക്കപ്പെടുന്നു. 


പ്രവാചകന്റെ ദൗത്യപൂർത്തീകണത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളിൽ നിന്ന് അല്ലാഹു സംരക്ഷണം നൽകുമെന്ന പ്രവചനം 


മുസ്ലിങ്ങൾ മെക്കയിൽ വിജയക്കൊടിയുയർത്തുന്നത് സംബന്ധിച്ച പ്രവചനങ്ങൾ 


മെക്ക മുസ്ലിങ്ങളുടെ അന്തർദേശീയ കേന്ദ്രമായി മാന്നത് സംബന്ധിച്ച പ്രവചനം 


പ്രവാചകനെ ജന്മനാട്ടിലേക്കു തിരികെ കൊണ്ടുവരുമെന്ന പ്രവചനം 







ഹദീസുകളിലെ പ്രവചനങ്ങൾ 


ISIS പോലുള്ള ,തീവ്രവാദ സംഘടനകളെ പറ്റിയുള്ള പ്രവചനങ്ങള്


ആഡംബരം പ്രൌഡിയായ മുസ്ലിം പള്ളികളുടെ നിർമാണ വർദ്ധനവിനെ പറ്റിയുള്ള പ്രവചനം 


വിവിധ പേരുകളിൽ മദ്യവും (ALCOHOL) അവയുടെ വ്യാപനവും മുസ്ലീങ്ങള്‍ക് ഇടയില്‍ ഉണ്ടാകുന്നതിനെ പറ്റിയുള്ള പ്രവചനം 


ലോക മുസ്ലീങ്ങള്‍ എല്ലാ വശത്ത് നിന്നും ടാർജെറ്റ് ചെയ്യപ്പെടുന്നതിനെ പറ്റിയുള്ള പ്രവചനം


അടിമകള് രാജാക്കൻമാർ ആകുന്നതിനെ സംബന്ധിച്ചും അടിമ രാജവംശങ്ങള് ഉദയം ചെയ്യുന്നതിനെയും പറ്റിയുള്ള പ്രവചനം


ആട്ടിടയൻമാരായി നഗ്നപാദരായി നടന്നിരുന്ന അറബികളുടെ സാമ്പത്തിക വർദ്ധനവിനെ സംബന്ധിച്ചും തൻമൂലം അവർ ഏർപ്പെടുന്ന വമ്പൻ അംബര ചുംബികളായ കെട്ടിട നിർമ്മാണങ്ങളെയും പറ്റിയുള്ള പ്രവചനം 


ഹദീസ് നിഷേധികളെ പറ്റിയുള്ള പ്രവചനം


മുസ്ലീങ്ങള്‍ ബൈസാൻറ്റിയൻ സാമ്രാജ്യത്വത്തിന്റെ ക്യാപിറ്റല്‍ സിറ്റി ആയിരുന്ന കോണ്സ്റ്റാൻറ്റിനോപ്പിള് പട്ടണത്തെകീഴടക്കുന്നതിനെ പറ്റിയുള്ള പ്രവചനം 


കോണ്സ്റ്റാൻറ്റിനോപ്പിള് കീഴടക്കുന്ന സൈന്യത്തിനെയും നായകനെയും സംബന്ധിച്ച പ്രവചനം 


മുസ്ലിങ്ങള് നാവിക യുദ്ധങ്ങള് നടത്തുന്നതിനെ പറ്റിയും പ്രവാചക ശിഷ്യ ഉമ്മു ഹറാം എന്ന സ്ത്രീ അത്തരം ഒരു യുദ്ധത്തില്‍ പങ്കെടുക്കും എന്നതിനെ പറ്റിയും ഉള്ള പ്രവചനം 


ഹിജാസിൽ നിന്ന് ഉള്ള പുറപ്പെടാൻ പോകുന്ന ഒരു അഗ്നി പ്രവാഹത്തെ പറ്റിയുള്ള പ്രവചനം 


പ്രവാചക ശിഷ്യൻ ആയ അമ്മാർ ഇബ്നു യാസിർ സിവിൽ വാറിൽ വധിക്കപ്പെടും എന്ന പ്രവചനം 


രണ്ടാം ഖലീഫ ഉമർ ഇബ്നുൽ ഖത്താബ് രക്തസാക്ഷി ആകും എന്നതിനെ സംബന്ധിച്ച പ്രവചനം


മൂന്നാം ഖലീഫ ഉഥ്മാന് ഇബ്നു അഫാൻ രക്ത സാക്ഷി ആകും എന്നത് സംബന്ധിച്ച പ്രവചനം 


തനിക്ക് ശേഷം വരാൻ ഇരിക്കുന്ന കള്ള പ്രവാചകൻമാരെ പറ്റിയുള്ള പ്രവചനം 


തനിക്ക് ശേഷം തന്റെ കുടുംബത്തില് ആദ്യം മരണപ്പെടുന്നത് തന്റെ മകള് ഫാത്തിമ ആയിരിക്കും എന്ന പ്രവചനം 


തന്റെ പേരക്കുഞ് ആയ ഹസൻ ഇബ്ന് അലി പിൽക്കാലത്ത് മുസ്ലീങ്ങളിലെ രണ്ടു സംഘങ്ങള്ക് ഇടയില്‍ വരാൻ പോകുന്ന ഒരു വലിയ തർക്കത്തിൽ തീർപ്പ് ഉണ്ടാക്കും എന്നത് സംബന്ധിയായ പ്രവചനം 


തനിക്ക് ശേഷം വരാൻ പോകുന്ന ഭരണ മാതൃകകളെ പറ്റിയും അവയുടെ കാല ദൈർഘ്യം എത്രയായിരിക്കും എന്നത് സംബന്ധിയായ പ്രവചനം 


ഖിലാഫത്തും രാജവാഴ്ചയും തനിക്ക് ശേഷം ഉണ്ടാകും എന്നത് സംബന്ധിച്ച പ്രവചനം 


മുഅ്ത യുദ്ധത്തില്‍ മുസ്ലീങ്ങള്‍ക് സംഭവിച്ച സ്ഥിതി ഗതികളെ പറ്റിയും സൈദ് ,ജഅ്ഫർ , റവാഹ എന്നീ സേനാ നായകൻമാരുടെ രക്തസാക്ഷിത്വത്തെയും സംബന്ധിച്ച പ്രവചനം 


മംഗോള് അധിനിവേശങ്ങളെയും അവരുടെ ആക്രമണങ്ങളെയുംപറ്റിയുള്ള പ്രവചനം 


പേർഷ്യൻ സാമ്രാജ്യം മുസ്ലീങ്ങള് ജയിച്ചടക്കും എന്നത് സംബന്ധിച്ച പ്രവചനം


ദൈവിക മതത്തിന്റെ വിജയത്തിന്റെ മാനദണ്ഡമായി..സ്ത്രീ സുരക്ഷിതത്വത്തെയും, സാമ്രാജ്യത്വത്തിന്റെ തകര്ച്ചയെയും, സാമ്പത്തിക സുസ്ഥിരതയെയും എടുത്ത് പറഞ്ഞ പ്രവചനം 


രണ്ടാം ഖലീഫാ ഉമർ ഇബ്നുൽ ഖത്താബിന്റെ ഭരണത്തെയും അതിന്റെ സുസ്ഥിരതയെയും സംബന്ധിച്ച പ്രവചനങ്ങള്


ഭൌതികവും പാരത്രീകവുമായ ഇസ്ലാമിന്റെ ഉയർച്ചയെയും സുസ്ഥിരതയെയും സംബന്ധിച്ച പ്രവചനം 


കള്ള പ്രവാചകൻമാരായ മുസൈലിമയെയും അൻസിയെയും സംബന്ധിച്ച പ്രവചനം


അറേബ്യൻ പെനിൻസുലയിലും റോമൻ -പേർഷ്യൻ സാമ്രാജ്യങ്ങളുടെ മേലും മുസ്ലീങ്ങള്ക് ഉണ്ടാകുന്ന വിജയങ്ങളെ പറ്റിയുള്ള പ്രവചനങ്ങള് 


മുസ്ലിങ്ങള് ഈജിപ്ത് ജയിച്ചടക്കുന്നതിനെ സംബന്ധിച്ചുള്ള പ്രവചനം 


മുസ്ലീങ്ങള്‍ ജറുസലേം ജയിച്ചടക്കുന്നതിനെ സംബന്ധിച്ചും മറ്റു ചില സംഭവ വികാസങ്ങളെ കുറിച്ചും ഉള്ള 6 പ്രവചനങ്ങള് 


ബദ്ര് യുദ്ധത്തില്‍ ശത്രുക്കള് മരിച്ച് വീഴുന്ന ഇടങ്ങളെ പറ്റിയുള്ള പ്രവചനങ്ങള്


ഖൈബർ യുദ്ധ വിജയത്തെയും അലി ഇബ്നു അബീ താലിബിന്റെ നേതൃത്വവും സംബന്ധിച്ച പ്രവചനം 


ഇറാഖിനെയും അവിടെ നിന്നും പുറപ്പെടുന്ന കുഴപ്പങ്ങളെയും സംബന്ധിച്ച പ്രവചനം 


GREAT PROPHECY -1 About Muslim Conflicts 


ഇസ്ലാമിന്റെ ഭാവിയെ പറ്റിയും അതിന്റെ അതിജയത്തെ പറ്റിയും മെക്കയിലെ ക്രൂര പീഡനങ്ങള്ക് ഇടയില് കിടക്കുമ്പോഴും പ്രവാചകൻ പ്രവചിച്ച പ്രവചനം 


തഖീഫ് ഗോത്രത്തിലെ കള്ള വാദിയെയും  (മുക്തർ അതകഫി) വിനാശകാരിയെയും (ഹജാജ് ഇബ്ന് യൂസഫ്) പറ്റിയുള്ള പ്രവചനം 


ഖുറൈഷി ഗോത്രം ആയ ബനു ഉമയ്യയിലെ യുവത്വങ്ങളെയും മുസ്ലിം സമുദായത്തിന്റെ നാശത്തെയും  യസീദിനെയും മർവാനെയും പറ്റിയുള്ള പ്രവചനം 


ജൂത ക്രൈസ്തവരുടെ നടപടികൾ മുസ്ലിം സമുദായം പിന്തുടരുന്നത് സംബന്ധിച്ച പ്രവചനം 


റോമിന്റെ പരാജയവും പേർഷ്യ പിടിച്ചക്കലും സംബന്ധിച്ച പ്രവചനം 


ലോമെമ്പാടും ഇസ്ലാമിന്റെ ധ്രുതഗതിയിലുള്ള വ്യാപനം (Rapid Spread) പ്രവചിക്കപ്പെടുന്നു


ഇസ്ലാമിന്റെ രാഷ്ട്രീയ  ആധിപത്യത്തിന്റെ അപചയം പ്രവചിക്കപ്പെടുന്നു 


ലൈംഗിക അധാർമ്മികതയുടെ വ്യാപനം (Spreadof Sexual Immoraliy) പ്രവചിക്കപ്പെടുന്നു 


ലോകം പലിശയിൽ മുങ്ങുന്നതിനെ സംബന്ധിച്ച പ്രവചനം 


സാമൂഹ്യബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളെ പറ്റിയും എഴുത്ത് വ്യാപിക്കുന്നതിനെ കുറിച്ചുമുള്ള പ്രവചനം 


അറേബിയൻ മരുഭൂമികളിൽ പച്ചപ്പ് നിറയുന്നതിനെ സംബന്ധിച്ച പ്രവചനം 


ഭാര്യമാരിൽ കൈ നീണ്ടവളെ കുറിച്ചുള്ള പ്രവചനം 


ജമൽ യുദ്ധത്തിൽ അലിയും അയിഷയും  തമ്മിൽ ഉണ്ടായ സംഘട്ടനങ്ങളെ കുറിച്ച് ഉള്ള പ്രവചനം 



|

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...