Tuesday, September 1, 2020

ഇസ് ലാം: മുഹമ്മദ് നബി(s) അല്ലാഹുവിനെ നേരില് കണ്ടിട്ടില്ല Part-1) മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി :

 '


ഇസ് ലാം:


മുഹമ്മദ് നബി(s) അല്ലാഹുവിനെ നേരില് കണ്ടിട്ടില്ല Part-1)

മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി : (Part-1)




എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)


 



മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി : (Part-1)






ആരോപണം -1

മുഹമ്മദ് നബി(s) അല്ലാഹുവിനെ നേരില് കണ്ടിട്ടില്ല ! അല്ലാഹു നേരിട്ട് മുഹമ്മദിനോട് സംസാരിച്ചിട്ടില്ല : മലക് വഴി ആണ് വെളിപാടുകള് ലഭിച്ചത് !



മറുപടി പറയും മുന്നേ തിരിച്ച് രണ്ടു മൂന്നു ചോദ്യങ്ങള് :



ബൈബിളില് എല്ലാ പ്രവാചകരും ദൈവത്തെ നേരിട്ടു കണ്ടിട്ട് ഉണ്ടോ ?


ബൈബിളില് ദൈവത്തെ നേരിട്ടു കണ്ട പ്രവാചകൻമാരുടെ പേരുകള് സഹിതം വചനം സഹിതം ഹാജർ ആക്കാമോ? 


ബൈബിളില് ഏല്ലാ പ്രവാചകൻമാരോടും ദൈവം നേരിട്ടു സംസാരിച്ചിട്ടാണോ ദിവ്യ ബോധനം നല്കിയത് ? എങ്കിൽ അവരുടെ പേരുകള് സഹിതം വചനം സഹിതം ഹാജർ ആക്കുക. 


ബൈബിളിൽ ദൈവം നേരിട്ട് കണ്ടു വെളിപാട് നൽകാത്ത പ്രവാചകർ ഒന്നും യഥാർത്ഥ പ്രവാചകർ അല്ല. കള്ള പ്രവാചകർ ആണ് എന്ന് വാദം ഉണ്ടോ? ഉണ്ട് എങ്കിൽ തുറന്നു പറയുക.


ബൈബിളില് മാലാഖ മുഖെന എത്രയോ പ്രവാചകൻമാർക് വെളിപാട് ലഭിച്ചിരിക്കുന്നു !അവര് ഒന്നും പ്രവാചകൻമാർ അല്ലേ ? തള്ളിയോ?




ഇതിന് ഒന്നിനും കഴിയുന്നില്ല എങ്കില് (കഴിയില്ല) മുഹമ്മദ് നബിയുടെ കാര്യം വരുമ്പോള് മാത്രം മിഷനറികൾ  കാണിക്കുന്ന ഇരട്ടതാപ്പ് സകലരും മനസ്സില് ആക്കട്ടെ!


രണ്ടാമത് ആയി

വിശുദ്ധ ഖുർആൻ ഈ വിഷയത്തില് എന്തു പറയുന്നു എന്ന് നമുക്ക് ആദ്യം നോക്കാം :


(Quran 42:51)

അല്ലാഹു ഒരു മനുഷ്യനോടും നേര്ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില് ദിവ്യബോധനത്തിലൂടെയാണ്. അല്ലെങ്കില് മറയ്ക്കുപിന്നില് നിന്ന്, അതുമല്ലെങ്കില് ഒരു ദൂതനെ അയച്ചുകൊണ്ട്. അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവൻ ഉദ്ദേശിക്കുന്നത് ആ ദൂതനിലൂടെ ബോധനം നല്കുന്നു. സംശയമില്ല; അല്ലാഹു അത്യുന്നതനാണ്. യുക്തിമാനും."



അതായത് അല്ലാഹു തന്റെ ദിവ്യ ബോധനം അഥവാ വെളിപാടുകള് മനുഷ്യനിലേക്ക് എത്തിക്കാൻ 3 മാർഗങ്ങളാണ് സ്വീകരിക്കുന്നത് .


നേരിട്ടു സംസാരിക്കും


മറക്ക് പിന്നില് നിന്ന്


ഒരു ദൂതൻ വഴി




ഇതില് ഏതു വേണം എന്ന് തീരുമാനിക്കുന്നത് അല്ലാഹു ആണ്!

ചിലപ്പോള് ഒരു മനുഷ്യന് ഈ 3 മാർഗങ്ങളിലൂടെയും അല്ലാഹു ദിവ്യ ബോധനം അറിയിച്ചു എന്ന് വരാം ! ചിലപ്പോള് ഏതെങ്കിലും രണ്ടു മാർഗം വഴിയോ അല്ലെങ്കില് ഒരു മാർഗമോ സ്വീകരിക്കും !

ഇത്രയും പറഞത് മേല് പറഞ 3 മാർഗങളില് ഏതു മാർഗം വഴിയും ദിവ്യ ബോധനം ലഭിക്കും എന്ന് കാണിക്കാൻ ആണ്!


(Quran 2:253)

ആ ദൂതന്മാരില് ചിലര്ക്ക് നാം മറ്റു ചിലരെക്കാള് ശ്രേഷ്ഠത നല്കിയിരിക്കുന്നു. അല്ലാഹു സംസാരിച്ചിട്ടുള്ളവര് അവരിലുണ്ട്. അവരില് ചിലരെ അവന് പല പദവികളിലേക്ക് ഉയര്ത്തിയിട്ടുമുണ്ട്.



ഇനി ആരോപണം ഉന്നയിച്ച ക്രൈസ്തവരുടെ ബൈബിള് ഈ വിഷയത്തില് എന്തു പറയുന്നു എന്ന് നോക്കാം :


അതില് വളരെ വ്യക്തമായി പറയുന്നു ഉണ്ട്

ദൈവം നേരിട്ടു പ്രത്യക്ഷപ്പെട്ടു സംസാരിക്കുക എന്നത് അല്ല ദൈവത്തിന്റെ പ്രവാചകനേ തിരിച്ച് അറിയാൻ ഉള്ള മാനദണ്ഡം! മറിച്ച്

അവന് സ്വപ്ന ദർഷനം വഴി ആദ്യം തന്നെ വെളിപ്പെടുത്തുകയാണ് അവനെ തന്റെ പ്രവാചകനായി തെരഞ്ഞെടുക്കുന്നതിന്റെ ആദ്യ പടി എന്ന്.


(സംഖ്യാ പുസ്തകം 12 :6)

പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ(Hebrew :Nabi)ഉണ്ടെങ്കിൽ കർത്താവായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയുംസ്വപ്നത്തിൽ(Hebrew : Chalowm)അവനോടു അരുളിച്ചെയ്കയും ചെയ്യും.




ഇനി മുഹമ്മദ് നബിയുടെ വെളിപാടുകളുടെ ആരംഭം എങ്ങനെ ആണ് എന്ന് നമുക്ക് പരിശോധിക്കാം :


യഹ്യ ഇബ്ന് ബുഖൈർ

പ്രവാചക പത്നി ആയിഷയില് നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകന് ആരംഭകാലത്ത്

ദൈവിക വെളിപാടുകള്

"സ്വപ്ന ദർഷനങളായാണ് "അവതരിപ്പിക്കപ്പെട്ടത്!

ആ ദർഷനങ്ങള് പകലിലെ സൂര്യ വെളിച്ചം പോലെ സത്യമായ് പുലരുകയും ചെയ്തു !

(Sahih Al Bukhari. Volume 1.Book of Revelation, Book 1. Number 3)



പിന്നീട് പ്രവാചകന് നേരിട്ടു മാലാഖ വഴി ദർഷനങള്

ലഭിച്ചു തുടങ്ങി :


ജാബിർ ഇബ്നു അൻസാരിയില് നിന്നും

നിവേദനം : വെളിപാടുകളുടെ ഇടവേളയെ സംബന്ധിച്ച് ചോദിക്കവേ

പ്രവാചകൻ പറഞ്ഞു:

എന്റെ വഴി മധ്യേ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേള്കുകയുണ്ടായ് :

ആകാശത്തിലേക് നോക്കുകയും അവിടെ ഹിറായില് വെച്ച് എന്റെ അടുക്കല് വന്ന ദൂതൻ ആകാശ ഭൂമികള്ക്കിടയില് ഒരു പീഠത്തില് ഇരിക്കുന്നതായും ഞാന് കണ്ടു !! ആ ദർശനം കാണ്കേ എനിക്ക് ഭയം തോന്നി. ഞാന് ഭവനത്തിലേക്ക് മടങ്ങി. 'എനിക്ക് പുതച്ചുതരിക' എന്ന് അഭ്യര്ത്ഥിച്ചു. ആ സന്ദര്ഭത്തില്

വീണ്ടും ഹേ പുതച്ചു മൂടിയവനേ! എഴുന്നേല്ക്കുക!

ജനങ്ങളെ താക്കീത് നല്കുക' എന്നതു മുതല് മ്ളേച്ഛങ്ങളെ വര്ജ്ജിക്കുക'

(Quran 74)

എന്ന് വരെയുള്ള വചനങ്ങള് അല്ലാഹു എനിക്കു അവതരിപ്പിച്ചു. പിന്നീട് ദൈവിക വെളിപാടുകള് ധ്രുത ഗതിയില് പ്രാപിച്ചു !

ശക്തമായും തുടര്ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു.

(Sahih Al Bukhari. Volume 1.Book of Revelation. Book 1. Number  4)


സ്വപ്ന ദർഷനങള് പിന്നീടും ഉണ്ടായിട്ടുണ്ട് !


(Quran 48:27)

അല്ലാഹു അവന്റെ ദൂതന്ന്

" സ്വപ്നം " സത്യപ്രകാരം സാക്ഷാല്ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള് ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില് പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല് നിങ്ങളറിയാത്തത് അവന് അറിഞ്ഞിട്ടുണ്ട്. അതിനാല് അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന് ഉണ്ടാക്കിത്തന്നു.


(Quran 8:43)

അവരെ (ശത്രുക്കളെ) അല്ലാഹു നിനക്ക് നിന്റെ "സ്വപ്നത്തില് " കുറച്ച് പേര് മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്ഭം ഓര്ക്കുക.



മറ്റു പ്രവാചകർകും ഇത് പോലെ സ്വപ്ന ദർഷനം നല്കിയ കാര്യങ്ങള് വിശുദ്ധ ഖുർആനില് കാണാം :


പ്രവാചകനായ അബ്രഹാമിന് സ്വപ്ന ദർഷനം നല്കിയ സംഭവം

(Quran 37:102)

പ്രവാചകനായ ജോസഫിന് സ്വപ്ന ദർഷനം നല്കിയ സംഭവം

(Quran 12:4) (12:100)


ഇനി ബൈബിളിലേക്ക് പോയാലോ ?

ബാബിലോൺ അടിമത്ത കാലത്ത് ഇസ്രയേല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകരില് പ്രമുഖനായ

ദാനിയേലിന് വെളിപാടുകള് ലഭിക്കുന്നത് ഗബ്രീയേല് മാലാഖ വഴി ആണ്

(ദാനിയേൽ 10: 4-192 )

മലക്ക് വഴി വെളിപാട് ലഭിച്ച ദാനിയേലിന്റെ വെളിപാട് മൊത്തം ക്രൈസ്തവർ തള്ളുമോ ??




ആരോപണം -2

മുഹമ്മദ് മലക്കിനെ കണ്ട് പേടിച്ചു വിറച്ചു : പനി പിടിച്ചു



പ്രധാന ദൂതൻ ആയ ഗബ്രിയേലിനെ അദ്ദേഹത്തിന്റെ യഥാര്ത്ഥ രൂപത്തില് കണ്ടാല് ആരാണ് പേടിക്കാത്തത് ? വിറക്കാത്തത് ?


(മുകളില് വിവരിച്ച ഹദീസുകള് പ്രകാരം ആകാശ ഭൂമികള്ക് ഇടയില് നിറഞ്ഞു നില്ക്കുന്ന ഭീകരമായ രൂപം. മാത്രമല്ല

ബൈബിളിലെ (ദാനിയേല് പുസ്തകം 10: 4-8) വരെ ക്രൈസ്തവർ ഒന്നു വായിക്കണം ! ഗബ്രിയേലിന്റെ രൂപം അതില് വിവരിച്ചിട്ടുണ്ട് )


ഇനി മലക്കിനെ കണ്ട് പേടിച്ചത് മുഹമ്മദ് മാത്രം ആണോ?

മുഹമ്മദ് എത്ര തവണ ഇങ്ങനെ പേടിച്ചു?

എന്നാല് മലക്കിനെ കണ്ട് പേടിച്ചവരുടെ ലിസ്റ്റ് ബൈബിള് തന്നെ തരുന്നുണ്ട് എന്നതാണ് രസകരമായ വസ്തുത.



സ്വപ്നത്തില് ദർഷനം ഉണ്ടായപ്പോ ദൈവത്തിന്റെ പ്രവാചകൻ ആയ അബ്രഹാം പേടിക്കുന്നു (ഉല്പ്പത്തി 15:1)


മലകിന്റെ സ്നേഹ വന്തനം കേട്ടു യേശുവിന്റെ അമ്മ മറിയം അസ്വസ്ഥത കാണിക്കുകയും പേടിക്കുകയും ചെയ്തു (ലൂക്കൊസ് 1:28-30)


മലകിനെ കണ്ട് വിശുദ്ധനും സ്നാപക യോഹന്നാന്റെ പിതാവും ആയ സഖരിയാ പേടിക്കുകയും അസ്വസ്ഥനാകുകയും ചെയ്തു (ലൂക്കൊസ് 1:11-12)


പ്രവാചകനായ ദാനിയേൽ മലക്കിനെ  പേടിക്കുന്നു വിറക്കുന്നു, മുട്ട് കുത്തി വീഴുന്നു മൂർഛിച് വീഴുന്നു,  മൂന്നാലഞ്ച് ദിവസം രോഗി ആയി കിടപ്പിലുമായി (ദാനിയേല് 8:17-18)




പിന്നീട് അടുത്ത തവണ വീണ്ടും മലകിനെ മുഹമ്മദ് നബി കണ്ട മാതിരിയുള്ള ഭീകരമായ രൂപത്തില് ദാനിയേല് കാണുകയുണ്ടായി

അന്ന് സംഭവിച്ച കാര്യങ്ങള് :

:ദാനിയേലിന്റെ മുഖം ചോര വാർന്ന പോലെ ആയി !

ശക്തി മുഴുവന് ചോർന്ന് പോയി!!

മലകിന്റെ ശബ്ദം കേട്ട ദാനിയെല് പ്രവാചകൻ ബോധം കെട്ട് താഴെ വീണു!

എഴുന്നേറ്റപ്പോ വിറയല് ഉണ്ടായി!

വീണ്ടും വിറയല് ഉണ്ടായി!

ഒപ്പം ഭയം കൂടി!!

മലകിനെ കണ്ട അപ്പോള് മുതല് ദാനിയേലിന് വേദന അനുഭവപ്പെടുന്നു എന്ന് ദാനിയേല് തന്നെ പറയുന്നു

(ദാനിയേൽ 10: 8-17 )



ആരോപണം -3

മുഹമ്മദിന് വന്ന മലക്ക് പേര് വെളിപ്പെടുത്തുന്നില്ല




ഇത് നമുക്ക് പരിശോധിക്കാം :


ദൈവത്തില് നിന്ന് ഉള്ള ഒരു ദൂതൻ തന്റെ പേര് വെളിപ്പെടുത്തുക എന്നത് എല്ലായ്പ്പോഴും സംഭവിക്കുന്ന കാര്യം ആണോ ?

ക്രൈസ്തവരുടെ

ബൈബിള് എന്തു പറയുന്നു എന്ന് നോക്കാം


ദൈവത്തിന്റെ ആത്മാവ് വസിച്ചിരുന്ന

(ന്യായാധിപൻമാർ 13:25)

ഇസ്രയേല് ന്റെ എക്കാലത്തെയും ശക്തനായ ന്യായാധിപൻ ആയിരുന്നു ശിംശോൻ (സാംസൺ).

ഫിലിസ്ത്യരുടെ കയ്യില് നിന്ന് ഇസ്രയേല് നെ മോചിപ്പിക്കുക എന്ന ദൌത്യം ദൈവം സാംസണിലൂടെ ആണ് ആരംഭിച്ചത് !

(ന്യായാധിപർ 13: 5)

ഈ സന്തോഷ വാർത്ത അറിയിക്കാൻ

സാംസണിന്റെ അമ്മയുടെ മുന്നില് മലക്ക് ദൈവ കല്പ്പന പ്രകാരം പ്രത്യക്ഷപെട്ടു!

പക്ഷേ പേര് പറയുന്നില്ല.


(ന്യായാധിപർ 13:3-6)

സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല!



മാത്രമല്ല പേര് ചോദിച്ചിട്ടു കൂടി പറയാത്ത മലക് ആയിരുന്നു അത്!! മലക് ഒരിക്കല് കൂടി വരുന്നു :

അന്ന് സാംസണിന്റെ അപ്പൻ മനോവയും ഉണ്ടായിരുന്നു.


(ന്യായാധിപർ 13:17-18)

മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചുയഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു ? അതു അതിശയമുള്ളതു എന്നു പറഞ്ഞു.



കണ്ടല്ലോ?

അത് പോലെ തന്നെ

ഇസ്രയേല് ന്റെ പിതാവ് ആയ യാകോബിനൊടു ഗുസ്തി പിടിച്ചു തോറ്റ ദൈവമമൊ ? മാലാഖയോ ?

ക്രൈസ്തവർ ബൈബിള് മുൻ നിർത്തി പറയുന്നത് അത് ഒരു മലക് ആണ് എന്ന് ആണ്

(ഹോഷേയ 12:4)

ആ വ്യക്തിയും പേര് പറയുന്നില്ല


(ഉല്പ്പത്തി 32:29)

യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു:

"നീ എന്റെ പേർ ചോദിക്കുന്നതു എന്തു " ? എന്നു അവൻ പറഞ്ഞു,



അത് പോലെ ദാനിയേല് പ്രവാചകന് മലക് പ്രത്യക്ഷപ്പെട്ടപ്പോഴും മലക്ക് സ്വന്തം ആയി പേര് പറയുന്നില്ല : മറ്റാരോ ആണ് പറയുന്നത്

(ദാനിയേല് 8:16)


അത് പോലെ ഗബ്രിയേൽ മാലാഖ മറിയമിനു മുന്നിൽ യേശുവിന്റെ ജനനതെ പറ്റി സുവിശേഷം അറിയിക്കാൻ വരുമ്പോഴും

പേര് പറയുന്നില്ല.

(ലുക്കോസ് 1:28-30)



എന്നാല് മുഹമ്മദ് നബിക്ക് വെളിപാടുകള് എത്തിക്കുന്നത് ഗബ്രിയേല് മലക്ക് ആണ് എന്ന് എന്ന് ഖുർആൻ തന്നെ പേര് എടുത്തു പറഞിട്ടുണ്ട്.


(Quran 2:97)

പ്രവാചകാ പറയുക:

ജിബ്രീല് എന്ന മലക്കിനോടാണ് ആര്ക്കെങ്കിലും ശത്രുതയെങ്കില് അദ്ദേഹമത് നിന്റെ മനസ്സില് അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്.



മലക്ക് ഒരു തവണ പോലും മുഹമ്മദ് നബിയോട് പേരു പറഞില്ല എന്നത് ഒക്കെ പച്ച കള്ളം ആണ് : അങ്ങനെ പറയാത്തത് ബൈബിളില് ഉള്ള കഥാ പാത്രങളുടെ സംഭവങ്ങളിലാണ് എന്ന് മുകളില് കണ്ടല്ലോ ?

മാത്രമല്ല ഗബ്രിയേല് അനേകം തവണ മുഹമ്മദ് നബിക് മുന്നില് വെളിപ്പെട്ട് ഞാന് ഗബ്രിയേല് ആണ് എന്ന് പേര് പറഞ്ഞ് വെളിപ്പെടുത്തിയ അനേകം സന്ദര്ഭങ്ങളുണ്ട് : 

താഴെ വായിക്കുക :


പ്രവാചകന്റെ സ്വർഗാരോഹണ

വേളയിലെ ആ അനുഗ്രഹീത രാത്രിയില് രണ്ടു വ്യക്തികള് പ്രവാചകന് മുന്നില്

ആഗതനായി !

പ്രവാചകൻ പറയുന്നു :

സ്വർഗാരോഹണത്തില് അനേകം കാര്യങ്ങള് ഞാന് അവിടെ കണ്ടു :

ആ കാര്യങളെ കുറിച്ച് മലക്ക് യാഥാര്ഥ്യം വ്യക്തമാക്കി :

താങ്കള് ആദ്യം കണ്ട ഭവനം വിശ്വാസികള് ക് പൊതുവായി ഉള്ളത് ആകുന്നു :

താങ്കള് രണ്ടാമത് ആയി കണ്ട ഭവനം രക്ത സാക്ഷ്യം വഹിച്ചവർക്ക് ഉള്ളതാണ് :

ഞാന് ജീബ്രിയേല് ആണ്! ഇത് മിഖായേല് ആണ്!

താങ്കള് ദൃഷ്ടി ഉയര്ത്തി നോക്കുക : അവിടെ ഞാന്

മേഘ പടലങ്ങളെ പോലെ ഒരു ദൃശ്യം കണ്ടു :

അവർ എന്നോട് പറഞ്ഞു : അതാണ് താങ്കളുടെ ഭവനം ! ഞാന് ചോദിച്ചു :

എനിക്കു അതില് പ്രവേശിക്കാമൊ ?

അവർ പറഞ്ഞു : താങ്കളുടെ സമയം ഇനിയും വന്നിട്ട് ഇല്ല.സമയം വരുമ്പോള് താങ്കള് അതില് പ്രവേശിക്കുന്നതാണ് !!

Sunnah.com reference :

(Sahih Al Bukhari

Book 18, Hadith 36

Arabic/English book reference : Book 18, Hadith 1546)


ജിബ്രീലും പ്രവാചകനും സ്വർഗത്തിന്റെ കവാട വാതില്ക്കല് എത്തി! സ്വർഗത്തിന്റെ ചുമതല ഏല്പ്പിക്കപ്പെട്ട മാലാഖ വിളിച്ച് ചോദിച്ചു : ആരാകുന്നു ?

ജിബ്രിയേല് മറുപടി പറഞ്ഞു :

ഞാന് ജിബ്രിയേല് ആണ്!

(Sahih Al Bukhari. Volume 2.Book 26.Number 701)


ഇവിടെ എല്ലാം ജിബ്രീൽ തന്റെ പേര് പറയുന്നു : ബൈബിളിലെ പല ദൂതൻമാരും പേര് ചോദിച്ചിട്ട് പോലും പറയുന്നുമില്ല!



(തുടരും...... ) 





No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...