*ഇ.എ ജബ്ബാർ നയിക്കുന്ന വിവരക്കേടിന്റെ ഘോഷയാത്രകൾ!*
-----------------------------------------------
https://m.facebook.com/story.php?story_fbid=3007605125988488&id=100002170904538
'ഖുർആനിനെയും ഇസ്‌ലാമിനെയും നന്നായി നിരൂപണം ചെയ്യാൻ അറിവുള്ളയാൾ' -യുക്തിശൂന്യ ദേഹേച്ഛാ വാദികളിലെ കാട്ടുജബ്ര വിഭാഗത്തിന്റെ നേതാവ് ഇഎ ജബ്ബാറിനെ, അനുയായികളാരോ എഴുതിയുണ്ടാക്കിയ വിക്കിപീഡിയാ പേജിൽ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്! അതേസമയം, ഖുർആനിലും ഇതര ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഒട്ടും വിവരമില്ലാത്തവനും, അവയ്ക്കെതിരായ വിമർശനങ്ങളുമായി രംഗത്തിറങ്ങുമ്പോൾ വിവരക്കേട് അലങ്കാരമാക്കുന്നവനും, വൈരുദ്ധ്യങ്ങളുടെയും തരികിടകളുടെയും തട്ടിപ്പുകളുടെയും ഘോഷയാത്ര സൃഷ്ടിക്കുന്നവനുമാണ് ജബ്ബാർ എന്ന കാര്യം ടിയാന്റെ എഫ്ബി പോസ്റ്റുകൾ ശ്രദ്ധിക്കുന്ന ബുദ്ധിയും യുക്തിയുമുള്ള ആർക്കും ബോധ്യമാകുന്ന വസ്തുതയാണ് താനും.
ഇമ്മിണി ബല്യ 'ഗവേഷണ'ത്തിലൂടെ ജബ്ബാർ കണ്ടെത്തിയ, 'ഖുർആൻ ആർക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടതാണ് എന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടിയാണ് ഖുർആൻ പറയുന്നത്' എന്ന വാദത്തെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ജബ്ബാർ എഴുതി: "കുർആൻ ആർക്കുവേണ്ടി അവതരിപ്പിച്ച വേദഗ്രന്ഥമാണ് എന്ന ചോദ്യത്തിന് കുർആനിൽ പല ഉത്തരങ്ങളാണുള്ളത്. മക്കയിലെ അറബികൾക്കു വേണ്ടി എന്നും, അറബി ഭാഷ അറിയുന്നവർക്കു മാത്രം വേണ്ടി എന്നും പറയുന്നു. പിന്നെ മാലോകർക്കാകെ എന്നും പറയുന്നു. ഇതു വൈരുദ്ധ്യമല്ലേ? എല്ലാ ഭാഷക്കാർക്കും വേറെ വേറെ ദൂതരും കിതാബും ഉണ്ട് എന്നും പറയുന്നു. നമ്മൾ മലയാളികൾക്ക് മലയാള ഭാഷയിൽ ഇറക്കിയ ഗ്രന്ഥം എവിടെ? നമ്മുടെ മലയാളി ദൂതൻ എവിടെ?"
ജബ്ബാറിന്റെ, അസംബന്ധങ്ങൾ നിറഞ്ഞ ഇത്തരം വാദങ്ങളുടെ നിരൂപണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഒരുദാഹരണം പറയാം: ജബ്ബാറിനെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത മലപ്പുറം ജില്ലകാരായ 'എ' എന്ന വ്യക്തിയും ദേഹേച്ഛാവാദിയായ 'ബി'യും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ 'ബി' പറഞ്ഞു: 'തന്റെ നാട്ടിലും പരിസര പ്രദേശങ്ങളിലും യുക്തിവാദം പ്രചരിപ്പിക്കലാണ്, പന്തല്ലൂർ (ആനക്കയം) സ്വദേശിയും ഇപ്പോൾ ചെറാട്ടുകുഴിയിൽ താമസക്കാരനുമായ ജബ്ബാർ മാഷിന്റെ മുഖ്യ ജോലി.' മറ്റൊരിക്കൽ, കാസർകോട്ടുകാരനായ 'സി' യുമായി സംസാരിക്കവേ 'ബി' പറഞ്ഞു: 'ഇ.എ ജബ്ബാറിനെ താങ്കൾക്കറിയില്ലേ, കേരളത്തിലെ യുക്തിവാദ പ്രചാരകരിൽ മുസ്‌ലിംകൾക്കിടയിൽ നന്നായി പ്രവർത്തിക്കുന്ന വ്യക്തിയാണദ്ദേഹം.' വേറൊരു സന്ദർഭത്തിൽ, സോഷ്യൽ മീഡിയയിൽ സജീവനായ 'ഡി' എന്ന വിദേശ മലയാളിയുമായി സംസാരിക്കവേ ഇതേ 'ബി' പറഞ്ഞതിങ്ങനെ: 'യൂടൂബും ഫെയ്‌സ്ബുക്കും ഉപയോഗപ്പെടുത്തി ജാതി-മത ഭേദമന്യേ മലയാളികൾക്കിടയിൽ യുക്തിവാദത്തിന്റെ പ്രചാരണം ഏറ്റെടുത്ത നേതാവാണ് ജബ്ബാറേട്ടൻ.'
മുകളിലുദ്ധരിച്ച വാചകങ്ങളിൽ, വിശുദ്ധ ഖുർആനിൽ വൈരുദ്ധ്യം ആരോപിക്കാൻ ജബ്ബാർ കണ്ടെത്തിയ ഗമണ്ടൻ 'തിയറി' പ്രകാരം, ബി എന്ന യുക്തിവാദി ഈ പറഞ്ഞതത്രെയും പരസ്പര വിരുദ്ധമായ കാര്യങ്ങളായിരിക്കും! വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രകളാണ് ടിയാന്റെ ഓരോ വാചകങ്ങളിലും ഉള്ളടങ്ങിയിരിക്കുന്നത് എന്ന് പറയേണ്ടിവരും! അഥവാ, തികഞ്ഞ ബുദ്ധി-യുക്തിശൂന്യനാണയാൾ എന്നർത്ഥം! എന്നാലും ജബ്ബാർ അയാൾക്ക് നൂറിൽ നൂറ് മാർക്ക് കൊടുക്കും. കാരണം മറ്റൊന്നുമല്ല, തന്നെ അനുകൂലിച്ചും അംഗീകരിച്ചും ഇല്ലാത്ത പബ്ലിസിറ്റി നൽകിയുമാണല്ലോ കക്ഷി സംസാരിച്ചിരിക്കുന്നത്! ഇത്രയേ ഉള്ളൂ, ഖുർആനെതിരായ ജബ്ബാറിന്റെ വൈരുദ്ധ്യാരോപണങ്ങളുടെ കഥ! ഒരു കഥയുമില്ലാതെ, പിച്ചും പേയും പറയുന്ന പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുന്നു, ഇസ്‌ലാം വിമർശനങ്ങൾക്ക് വേണ്ടി തന്റെ ജീവിതത്തിലെ നീണ്ട നാൽപത് വർഷങ്ങൾ തുലച്ച ഈ സാധു!
പ്രബോധിതർക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം പ്രബോധനം നിർവഹിക്കാൻ, പ്രവാചകന്മാർ സംസാരിക്കാൻ, അവ്വിധമാണ് മുമ്പും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളതും വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുള്ളതും എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ആ അടിസ്ഥാനത്തിൽ, ഖുർആന്റെ പ്രഥമ അഭിസംബോധിതരായ അറബികളുടെ സംസാര ഭാഷയായ തെളിഞ്ഞ അറബിയിൽ സ്പഷ്ടവും ലളിതവുമായ ശൈലിയിലാണ് ഈ ഖുർആൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, ഭക്തന്മാർക്ക് സന്തോഷവാർത്തയറിയിക്കാനും കുതർക്കികളായ അക്രമികൾക്ക് മുന്നറിയിപ്പ് നൽകാനും എന്നൊക്കെയല്ലാതെ, ഖുർആൻ ആർക്കുവേണ്ടി എന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു ഖുർആൻ സൂക്തവും മക്കക്കാർക്ക് മാത്രം വേണ്ടി എന്നോ, അറബികൾക്ക് മാത്രം എന്നോ, അറബി ഭാഷ അറിയുന്നവർക്ക് വേണ്ടി മാത്രം എന്നോ പറയുന്നില്ല. ഉണ്ടെന്നത് ജബ്ബാറിന്റെ കള്ള ആരോപണവും സ്ഥിരം സ്വഭാവമായ തള്ളുകളിൽ ചിലതുമാണ്! അല്ലെന്ന് വാദമുണ്ടെങ്കിൽ ജബ്ബാറും ജബ്രകളും ആ സൂക്തങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ.
മുഹമ്മദ് നബി(സ) മക്കയിലെ ഖുറൈശികൾക്കിടയിൽ ഖുർആൻ വഴി ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് 'കേന്ദ്ര നഗരത്തിനും പരിസരത്തുള്ളവർക്കും നീ മുന്നറിയിപ്പ് നൽകാനും...' എന്ന (അൽഅൻആം 92) സൂക്തം അവതരിക്കുന്നത്. അന്ന് പ്രവാചകൻ ചെയ്തിരുന്നതുപോലുള്ള കാര്യത്തിന് വേണ്ടിത്തന്നെയാണ് ഈ ഖുർആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് ഊന്നിപ്പറയുകയാണ് ഈ സൂക്തം. അവരെ മാത്രമേ മുഹമ്മദ് നബി പ്രബോധനം ചെയ്യേണ്ടതുള്ളൂ എന്നോ, അവർക്ക് മാത്രമുള്ളതാണ് ഈ ഖുർആൻ എന്നോ, മറ്റാരിലും ഈ സന്ദേശം എത്തിക്കേണ്ടതില്ലെന്നോ അതിനർത്ഥമില്ല. ഖുർആൻ മുഖേനയുള്ള മുന്നറിയിപ്പ് വളരെ ഗൗരവപൂർവം കണക്കിലെടുക്കണം എന്ന് ദ്യോതിപ്പിക്കുന്ന ഒരു ശൈലിയാണത്.
ഒരാൾ പലയാളുകൾക്ക് ഒരേ സന്ദേശമെത്തിക്കാൻ ഒരു ദൂതനെ അയക്കുന്നു എന്നുവെക്കുക. ദൂതൻ ആദ്യം കൊടുക്കേണ്ട കത്തിൽ, ഇന്നയാൾക്ക് ഇന്നയാൾ മുഖേന ഇന്നയാൾ അയച്ച കത്ത് എന്ന് എഴുതിയിട്ടുണ്ടെങ്കിൽ, ആ ദൂതൻ മറ്റുള്ളവർക്കൊന്നും കത്ത് കൊടുക്കേണ്ടതില്ലെന്നോ കത്തിലെ സന്ദേശം മറ്റാർക്കും ബാധകമല്ലെന്നോ അതിനർത്ഥമാകുന്നതെങ്ങനെ?! ഒന്നാമൻ ആ കത്ത് തനിക്ക് വേണ്ടി മാത്രം അയക്കപ്പെട്ടതാണെന്നവണ്ണം പ്രാധാന്യത്തോടെ പരിഗണിക്കണം എന്നാണ് അതിന്റെ താൽപര്യം. പരാമൃഷ്ട സൂക്തത്തിനും ഈ ഉദ്ദേശ്യം തന്നെയാണുള്ളത്. മക്കയിലും പരിസരത്തുമുള്ളവർ ഖുർആനെ നിഷേധിച്ചാൽ അവരല്ലാത്തവർ നിഷേധിക്കാനുള്ള സാധ്യയേറും. അറബികളുടെ നിഷേധം മറ്റുള്ളവരുടെ നിഷേധത്തിന് ന്യായമായി ഉന്നയിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് മുഹമ്മദ് നബി(സ)യുടെ പ്രബോധനത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നിടത്തും പ്രഥമ പ്രബോധിതരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ട് സൂറ: അൽഅൻആമിലെത്തന്നെ പത്തൊമ്പതാം സൂക്തത്തിൽ ഇപ്രകാരം പറഞ്ഞത്: 'നിങ്ങൾക്കും ഇതെത്തുന്ന എല്ലാവർക്കും മുന്നറിയിപ്പ് നൽകാനായി ഈ ഖുർആൻ എന്നിലേക്ക് ബോധനം ചെയ്യപ്പെട്ടിരിക്കുന്നു.' 'നിന്റെ അടുത്ത ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകുക' എന്ന സൂക്തം അവതരിച്ചപ്പോൾ ബന്ധുക്കളെ ഒരുമിച്ചുകൂട്ടിക്കൊണ്ട് നബി(സ) പറഞ്ഞ, 'നിശ്ചയമായും ഞാൻ നിങ്ങളിലേക്ക് പ്രത്യേകമായും ജനങ്ങളിലേക്ക് പൊതുവായും നിയോഗിക്കപ്പെട്ട ദൂതനാണ്' എന്ന വാചകം ഇതിന് അടിവരയിടുന്നു.
'മനുഷ്യർക്കാസകലം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ട് തന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്' എന്ന് സൂറ: സബഅ' ഇരുപത്തിയെട്ടാം സൂക്തത്തിലും, 'പറയുക, ഹേ ജനങ്ങളേ, നിശ്ചയം ഞാൻ നിങ്ങളിൽ എല്ലാവരിലേക്കുമുള്ള ദൈവദൂതനാകുന്നു' എന്ന് സൂറ: അൽ അഅറാഫ് 158ലും, 'പ്രവാചകരേ, താങ്കൾ മനുഷ്യരെ അവരുടെ റബ്ബിന്റെ അനുമതിയോടെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക്, സ്തുതീയനായ അജയന്റെ സരണിയിലേക്ക് മോചിപ്പിക്കാൻ ഈ ഗ്രന്ഥം നാം താങ്കൾക്കിറക്കിത്തന്നിരിക്കുന്നു' എന്ന് സൂറ: ഇബ്രാഹീമിലെ ഒന്നാം സൂക്തത്തിലും, 'ലോകർക്കാസകലം മുന്നറിയിപ്പായിരിക്കുന്നതിന് വേണ്ടി തന്റെ ദാസന്ന് ഈ ഖുർആൻ അവതരിപ്പിച്ചുകൊടുത്തവൻ അതീവ പരിശുദ്ധനും അത്യുന്നതനുമാകുന്നു' എന്ന് സൂറ: അൽഫുർഖാനിലെ പ്രഥമ വാക്യത്തിലും വിശുദ്ധ ഖുർആൻ പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഈ സൂക്തങ്ങൾക്കും, 'മുമ്പ് പ്രവാചകന്മാർ തങ്ങളുടെ സമുദായങ്ങളിലേക്ക് പ്രത്യേകമായി അയക്കപ്പെട്ടിരുന്നു. എന്നാൽ ഞാൻ മുഴുവൻ ജനങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു', 'കറുത്തവരിലേക്കും വെളുത്തവരിലേക്കുമെല്ലാമായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്നിങ്ങനെയുള്ള പ്രവാചക വചനങ്ങൾക്കും എതിരായി യാതൊന്നും തുടക്കത്തിൽ കൊടുത്ത -ജബ്ബാർ തെളിവാക്കിയ- സൂക്തത്തിൽ ഇല്ലെന്ന് ചുരുക്കം.
'എല്ലാ ഭാഷക്കാർക്കും വേറെ വേറെ ഗ്രന്ഥം ഉണ്ട്' എന്നും ഖുർആൻ പറഞ്ഞിട്ടില്ല. മുഹമ്മദ് നബി(സ)ക്ക് ശേഷമുള്ള ജനപഥങ്ങളെക്കൂടി ഉദ്ദേശിച്ച് ഖുർആൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണല്ലോ ജബ്ബാർ വാദിക്കുന്നത്. തീർത്തും തെറ്റും അസംബന്ധവും വിവരക്കേടുമാണത്. കഴിഞ്ഞ കാലത്തെ വിവിധ സമുദായങ്ങളിലേക്ക് അവരിൽ നിന്നുതന്നെയുള്ളവരെ പ്രവാചകന്മാരായി നിയോഗിച്ചതായും, അവരിൽ പലർക്കും അവരുടെ ഭാഷയിൽ വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതായും ഖുർആൻ പറയുന്നുണ്ട്. അതേസമയം, നബിമാരിൽ പലർക്കും വേദഗ്രന്ഥങ്ങൾ ലഭിച്ചിരുന്നില്ല. അവരെല്ലാവരും സ്വന്തമായ നിയമവ്യവസ്ഥ അവതരിപ്പിച്ച റസൂലുമാർ ആയിരുന്നുമില്ല.
അതുപോലെ, മുഹമ്മദ് നബി(സ) ലോകാവസാനം വരെ വരാനിരിക്കുന്ന മുഴുവൻ മനുഷ്യർക്കും വേണ്ടി നിയോഗിക്കപ്പെട്ട ദൂതനും പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയുമാണെന്നും, അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ മാലോകർക്ക് മുഴുവനായി ഉള്ളതും അന്തിമ വേദവുമാണെന്നും, അതിന്റെ സംരക്ഷണം നാം ഏറ്റെടുത്തിരിക്കുന്നു എന്നും പടച്ചതമ്പുരാൻ വിശുദ്ധ ഖുർആനിലൂടെ തന്നെ വ്യക്തമാക്കിയിരിക്കുന്നു. 'മുഹമ്മദ് നിങ്ങളിൽ ആരുടെയെങ്കിലും പിതാവായിട്ടില്ല, എന്നാൽ അദ്ദേഹം ദൈവദൂതനും പ്രവാചകന്മാരിൽ അവസാനത്തെയാളുമാണ്', 'നാമാണ് ഈ ഉദ്‌ബോധനം അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും' തുടങ്ങിയ സൂക്തങ്ങൾ ഉദാഹരണം. കൂടാതെ, താനുൾപ്പെടെയുള്ള പ്രവാചകന്മാരുടെ ചുമതല തന്റെ അനുയായികളായ മുസ്‌ലിംകളെ ഏൽപിച്ചുകൊണ്ടാണ് മുഹമ്മദ് നബി(സ) വിട പറഞ്ഞിട്ടുള്ളത്. എല്ലാറ്റിനും പുറമേ, ആർക്കും മാതൃകയാക്കാൻ കഴിയും വിധം മുഹമ്മദ് നബിയുടെ ചര്യയും (സുന്നത്ത്) സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ബദൽ സംവിധാനങ്ങളെല്ലാം ഉണ്ടായിരിക്കെ മറ്റൊരു പ്രവാചകന്റെയോ വേദഗ്രന്ഥത്തിന്റെയോ ആവശ്യവുമില്ല.
വസ്തുത ഇതായിരിക്കെ, 'നമ്മൾ മലയാളികൾക്കു മലയാള ഭാഷയിൽ ഇറക്കിയ ഗ്രന്ഥം എവിടെ? നമ്മുടെ മലയാളി ദൂതൻ എവിടെ?' എന്ന ജബ്ബാറിന്റെ ചോദ്യം പമ്പര വിഡ്ഢിത്തവും ഇസ്‌ലാമിനെയും ഖുർആനെയും സംബന്ധിച്ച ആഴമേറിയ അജ്ഞതയുടെ അനന്തരഫലവുമല്ലെങ്കിൽ മറ്റെന്ത്?! യുക്തിശൂന്യരുടെ ഭാഷയിൽ,
'ഖുർആനിനെയും ഇസ്‌ലാമിനെയും നന്നായി നിരൂപണം ചെയ്യാൻ അറിവുള്ള' ജബ്ബാറിന്റെ അവസ്ഥ ഇതാണെങ്കിൽ, വിമർശിക്കാനാണെങ്കിൽ പോലും ഖുർആൻ തുറന്നുനോക്കിയിട്ടില്ലാത്ത, നേതാവ് പറയുന്നത് കേട്ട് മാത്രം സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളുന്ന ചിന്താശേഷി ഒട്ടുമേയില്ലാത്ത സാധാരണ ജബ്രകളുടെ അവസ്ഥ എത്രമേൽ പരിതാപകരമായിരിക്കും എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ! പിന്നെങ്ങനെ അവർ സംസ്കാരം എന്തെന്നറിയാത്ത, ആറാം നൂറ്റാണ്ടിലെ കാട്ടറബികളെയും വെല്ലുന്ന കാട്ടുജബ്രകൾ ആകാതിരിക്കും?!