Thursday, March 19, 2020

ഇമാം ഇബ്നു ഹജർ അൽ ഹൈതമീ

ഇന്ന് ഇമാം ഇബ്നു ഹജർ അൽ ഹൈതമീ رضي الله تعالى عنه വിന്റെ വഫാത്ത് (ഹിജ്റഃ 974 റജബ് 23 തിങ്കളാഴ്ച ളുഹാ സമയം) ദിനമാണല്ലോ? അവിടുത്തെ ജീവചരിത്രം വിശാലമായി എഴുതേണ്ടതാണ്. ബർകതിനായി ചില ഉദ്ധരണികൾ മാത്രം താഴെ ചേർക്കുന്നു.

സമകാലികരായ ഇമാം ശഅ്റാനീ رضي الله تعالى عنه ഇപ്രകാരം പറഞ്ഞതായി കാണാം:
صَحِبْتُه رضي الله عنه نحو أربعين سنة فما رأيته قط أعرض عن الاشتغال بالعلم والعمل. صنف رضي الله عنه عدة كتب نافعة محررة في الفقه والأصول والمعقولات... وانتفع به خلائق في مصر والحجاز واليمن وغير ذلك: وهو مفتي الحجاز الآن، يقفون كلهم عند قوله. وله أعمال عظيمة لا يطلع عليها إلا من كان خليا من الحسد، ومن صغره إلى الآن لم يزاحم على شيء من أمور الدنيا، ولا تردد إلى أحد من الولاة إلا لضرورة شرعية، فأسأل الله تعالى أن يزيده من فضله، وينفعنا ببركاته في الدنيا والآخرة اهـ بحذف
الطبقات الصغرى المنسوبة للإمام الشعراني ص: ١٣١

ശിഷ്യരായ സയ്യിദ് ശെയ്ഖ് ബ്നു അബ്ദില്ലാഹ് (റ) എന്നവരോട് ഗുരുവായ ഇമാം ഇബ്‌നു ഹജർ (റ) ദുആ ചെയ്യാൻ പറഞ്ഞത് السناء الباهر ന്റെ കർത്താവ് കൂടിയായ അല്ലാമഃ അൽ ഹബീബ് മുഹമ്മദ് അശ്ശില്ലി അൽ യമനീ വിവരിക്കുന്നു:
وطلب منه(أي: من السيد شيخ بن عبد الله رضي الله تعالى عنه) شيخُه الشيخُ ابنُ حجر أن يبلغ سلامه النبي صلى الله عليه وسلم وأن يدعو له عند القبر الشريف بدعوات أن يعافيه الله من البواسير والقبول في كتبه وقد استجاب الله دعاءه اهـ
المشرع الروي للإمام الحبيب محمد الشلي اليمني ج: ٢ ص: ١٢٠

മഹാനവർകൾക്കും സുൽത്വാനുൽ ഉലമാ എന്ന സ്ഥാനപ്പേരുണ്ടായിരുന്നുവെന്ന് ശിഷ്യൻ അല്ലാമഃ അബൂ ബക്ർ അസ്സൈഫീ رضي الله تعالى عنه വിന്റെ نفائس الدرر ൽ കാണാം (പേജ്: 78 നോക്കുക).

സ്വന്തം ജീവിതാനുഭവത്തിൽ നിന്നുള്ള ഒത്തിരി കാര്യങ്ങൾ ഇബ്നു ഹജർ (റ) തന്നെ അവിടുത്തെ ثبت= فهرست المشايخ= معجم المشايخ ൽ പറഞ്ഞിട്ടുണ്ട്.
ഒട്ടനവധി സവിശേഷതകൾ നിറഞ്ഞ ഈ ഗ്രന്ഥം ഒരു പ്രാവശ്യമെങ്കിലും നാമോരോരുത്തരും വായിച്ചിരിക്കേണ്ടതാണ്. തീർച്ച... അത്രയ്ക്കും ആശയ സമ്പുഷ്ടമാണത്. (സമീപ കാലം വരെ കയ്യെഴുത്ത് പ്രതിയായി നിലകൊണ്ട പ്രസ്തുത ഗ്രന്ഥം, ഡോ. അംജദ് റശീദിന്റെ ടിപ്പണിയോട് കൂടി ദാറുൽ ഫത്ഹ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ PDF പകർപ്പിനായി
https://archive.org/download/FP147747/147747.pdf
എന്ന ലിങ്ക് ഉപയോഗപ്പെടുത്താം). ഇബ്നു ഹജർ (റ) വിന്റെ ജീവചരിത്രം പരാമർശിക്കപ്പെട്ട രചനകൾ എണ്ണി തിട്ടപ്പെടുത്തൽ പോലും ഏറെ ശ്രമകരമാണ്.
അവയിൽ, പൗരാണികവും അതിപ്രധാനവുമായ മൂന്നെണ്ണത്തിലേക്കുള്ള ലിങ്കുകൾ താഴെ ചേർക്കുന്നു:-

1) نفائس الدرر في ترجمة شيخ الإسلام ابن حجر
മഹാനവർകളുടെ ശിഷ്യനും കർമശാസ്ത്ര പണ്ഡിതരുമായ അൽ ഖ്വാളീ അബൂ ബക്ർ ബ്നു മുഹമ്മദ് അസ്സൈഫീ (റ) വാണ് ഇതിന്റെ രചയിതാവ്.
https://archive.org/download/ibnhadjar/ibnhadjar.pdf
പ്രസ്തുത ഗ്രന്ഥത്തിൽ നിന്നും (പേജ്: 78) ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) വിന് സുൽത്വാനുൽ ഉലമാ എന്നൊരു വിശേഷണം കൂടി വായിച്ചെടുക്കാം.

2) جواهر الدرر في مناقب ابن حجر
മറ്റൊരു ശിഷ്യൻ അല്ലാമഃ അബൂബക്ർ അശ്ശാഫിഈ (റ) വാണിത് രചിച്ചത്. ഇബ്നു ഹജർ (റ) എഴുതിയ
أشرف الوسائل إلى فهم الشمائل
എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിലായി ഈ രചന നമുക്ക് ലഭ്യമാണ്.
http://www.archive.org/download/waq39890/39890.pdf

(ശ്രദ്ധിക്കുക: ഇമാം സഖാവി (റ) ക്ക് ഉസ്താദായ ഇമാം അൽ ഹാഫിള് ഇബ്നുഹജർ അൽ അസ്ഖ്വലാനി (റ) യുടെ ജീവ ചരിത്രം പറയുന്നതിനായി
الجواهر والدرر في ترجمة شيخ الإسلام ابن حجر
എന്ന പേരിൽ  മറ്റൊരു ഗ്രന്ഥമുണ്ട്. മാറിപ്പോകില്ലല്ലോ?).

3) الفتاوى الكبرى الفقهية
യുടെ ആമുഖം (ഒന്നാം വാള്യം പേജ് മൂന്ന് മുതൽ അഞ്ച് വരെ). പ്രൗഢമായ ഈ ആമുഖത്തിനു പിന്നിലും അവിടുത്തെ ശിഷ്യന്മാർ തന്നെ...
അത് അല്ലാമഃ അബ്ദുർ റഊഫ് അൽ വാഇള് رضي الله تعالى عنه വാണോ അല്ലാമഃ അബ്ദുൽ ഖ്വാദിർ അൽ ഫാകിഹീ رضي الله تعالى عنه വാണോ എന്നതിൽ അഭിപ്രായാന്തരമുണ്ട്.
https://archive.org/download/00120486_201311/01_120486.pdf

Sunday, March 15, 2020

*മന്ത്രം* *മുജാഹിദ്* *മുഖപത്രത്തിലും*

https://www.facebook.com/100000747860028/posts/3050713264963572/

https://www.facebook.com/100000747860028/posts/3050713264963572/


*ശാഹിൻ ബാഗിലെ*
*മന്ത്രം*
*മുജാഹിദ്* *മുഖപത്രത്തിലും*

*^^^^^^^^^^^^^^^^^^^^^^*

*"അറിയാത്തവർക്ക്*
*അറിയുന്നവരെ* *സമീപിച്ച്*
*മന്ത്രിപ്പിക്കാവുന്നതാണ്."*

മുജാഹിദ് മുഖപത്രം
അൽ മനാറിൽ
ഉള്ളതാണിത്.
( 2014 സെപ്തംബർ )

ചികിത്സകൾ
ഫലിക്കാതെ
വരുമ്പോൾ
നിഗമനത്തിലെത്തി,
ശരീരത്തിൽ
മന്ത്രിച്ച് ഊതുക.
ഇസ് ലാമിക വീക്ഷണത്തിൽ
ഒരേയൊരു പ്രതിവിധി
ഇതു മാത്രം.

അൽ മനാർ ഇത്രയും
വിശദമായി എഴുതിയിട്ടുണ്ട്.

_മുഹമ്മദ് സാനി നെട്ടൂർ_

മന്ത്രവും ഉറുക്കും നിശിദ്ധമല്ല- (സല്‍സബീല്‍- 1978

Ponma: അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടുള്ള മന്ത്രവും ഉറുക്കും നിശിദ്ധമല്ല- (സല്‍സബീല്‍- 1978 ജനുവരി- ലക്കം: 1)
..................................................................................
അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (ഉറുക്ക് മുതലായവ) നിശിദ്ധമായ 'തമീമത്തി' ലും ഉറുക്കിലും പെടുകയില്ല. 
ഒഹാബീ പ്രസ്ഥാനത്തിന്റെ ജിഹ്വ (സല്‍സബീല്‍- ലക്കം: 1 , 1978 ജനുവരി)
<<<<<<<<<<<<<<<<<<
Posted: 9-12-2018 (Sunday)
..............................
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

https://www.facebook.com/777959305671074/posts/1428618190605179/
 Ponma: "എല്ലാ ഉറുക്കും എല്ലാ മന്ത്രവും ശിര്‍ക്കല്ല" - കെ. ഉമര്‍ മൗലവി
.................................................
ഒഹാബീ പ്രസ്ഥാനത്തിന്റെ സംസ്ഥാന്‍ പ്രസിഡണ്ടായിരുന്ന വെളിയങ്കോട് ഉമര്‍ മൗലവി പറയുന്നു:
"മന്ത്രം അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും കലിമാത്തുകളെ കൊണ്ടും അല്ലാഹുവിനോടു മാത്രമുള്ള പ്രാര്‍ഥന കൊണ്ടുമാണെങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ലെന്ന് പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. അതേ പോലെ സ്രിഷ്ടികളുടെ നാമം എഴുതപ്പെടാത്ത സ്രിഷ്ടികളോട് സഹായതേട്ടം നടത്തപ്പെടാത്ത ഏലസ്സ് ധരിക്കുന്നതും ശിര്‍ക്കല്ല....
ഉമര്‍ മൗലവിയുടെ (സല്‍സബീല്‍- പുസ്തകം: 7 . ലക്കം: 2 , 1977 ഫെബ്രുവരി)
>>>>>>>>>>>>>>>>>>>>>>>>>>>>>
Posted:- 9-12-2018 (Sunday)
..............................................
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

https://www.facebook.com/777959305671074/posts/1428611233939208/
[3/15, 3:14 PM] Rafeeq Ponma: ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് തുടങ്ങിയ ക്ഷുദ്രവിദൃകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിർക്കാണ് വഹാബീ മതം മുൻപ് പഠിപ്പിച്ചിരുന്നത്

( ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതുമദനി പേജ് 46 )

https://www.facebook.com/777959305671074/posts/1103849463082055/ج

മന്ത്രവും ഏലസ്സും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7


ഇമാം ബുഖാരി റ പറയുന്നു .

تعليق الكتابة على الأطفال
347- قال أحمد بن خالد: حدثنا محمد بن إسماعيل عن عمرو بن شعيب، عن أبيه عن جده قال كان الوليد بن الوليد رجل يفزع في منامه، وذكر ذلك لرسول الله صلى الله عليه وسلم فقال له النبي صلى الله عليه وسلم- إذا اضطجعت للنوم فقل (بسم الله أعوذ بكلمات الله التامة من غضبه وعقابه ومن شر عباده ومن همزات الشيطان وأن يحضرون) فقالوا فذهب ذلك عنه، وكان عبد الله بن عمرو رضي الله عنهما من بلغ من بنيه علّمه إيّاهنّ ومن كان منهم صغيرا لايَعِيهَا كتَبَهَا وعَلَّقَهَا في عنقه. (خلق أفعال العباد:ص/88) للإمام محمد بن إسماعيل البخاري رحمه الله.


കുട്ടികൾക്ക് എഴുതികെട്ടൽ എന്ന അദ്ധ്യായം
അംറ് ബ്ന് ശുഐബ് പിതാവിൽ നിന്നും അവർ വല്ലിപ്പയിൽ നിന്നും വലീദ്ബ്നുൽ വലീദ് ഉറക്കിൽ ഭയമുണ്ടായപ്പോൾ നബി സ്വ ദിക്റ് പറഞ്ഞു കൊടുത്തു. അത് ചൊല്ലിയപ്പോൾ അസുഖം സുഖപെട്ടു.
അബ്ദുല്ലാഹിബ്നു ഉമർ പ്രായപൂർത്തിയായവർക്ക് ഇവ പഠിപ്പിച്ചു കൊടുക്കുകയും കുട്ടികൾക്ക് എഴുതി കെട്ടി കൊടുക്കുകയും ചെയ്യും

(ഖൽഖു അഫ്ആലുൽ ഇബാദ് 88 ഇമാം ബുഖാരി)

:
ഈ ഹദീസ് ഇബ്നു ഹജർ ദിക്റുൽആസാറിലും 71

അബൂദാവൂദ്  സുനന് 12/4
തുർമിദി റ ജാമിഉ 541/5

ഹാകിം മുസ്തദ് റക്548/1

ഇമാം അഹമ്മദ്  മുസ് നദ്169/10
എന്നിവർ റിപ്പോർട്ട് ചെയ്തു ഇസ്നാദ് സ്വഹീഹാണ്

: أخرج ابوداود من طريق محمد بن إسحاق عن عمرو بن شعيب عن أبيه عن جده قال: "كان الوليد بن الوليد يفزع في نومه.. " فذكر نحوه وزاد: "وكان عبد الله بن عمرو رضي الله عنهما يعلّمهنّ مَنْ عقل مِن بنيه ومن لم يعقل كتبها؛ فأعلقها عليه". (ذكرا الآثار الواردة:ص/71) لابن حجرالهيتمي و(ابوداود في السنن:4/12) و (والترمذي في الجامع:5/541)و(الحاكم في المستدرك:1/548)و (أحمد في المسند:10/169) وإسناده صحيح

ഇമാം നവവി റ പറയുന്നു


وَكَانَ عَبْدُ اللَّهِ بْنُ عَمْرٍو يُعَلِّمُهُنَّ مَنْ عَقَلَ مِنْ بَنِيهِ وَمَنْ لَمْ يَعْقِلْ كَتَبَهُ فَأَعْلَقَهُ عَلَيْهِ. وفي رواية قال وكان عبد الله بن عمرو يلقنها من عقل من ولده ومن لم يعقل كتبها في صك ثم علقها في عنقه .رواه ابو داود والترمذي وقال حديث حسن غريب والنسائي والحاكم وقال صحيح الإسناد

وعن ابن مسعود:(من علّق شيئا وكّل إليه) وروى البيهقي بإسناد صحيح عن سعيد بن المسيب أنّه كان يأمر بتعليق القرآن وقال لا بأس به، قال البيهقي هذا كلّه راجع إلى ما قلنا إنّ إن رقى بما لا يعرف أو على ما كانت عليه الجاهلية من إضافة العافية إلى الرقى لم يجز، وإن رقى بكتاب الله أو بما يعرف من ذكر الله تعالى متبركا به وهو يرى نزول الشفاء من الله تعالى لا بأس به –والله أعلم.(شرح المهذب:ص/1980)للامام النووي رحمه الله.


അബ്ദുല്ലാഹുബ്നു ഉമർ കുട്ടികൾക്ക് ഇത് എഴുതികെട്ടും
ഈ ഹദീസ് അബൂദാവൂദ് തിർമിദി റിപ്പോർട്ട് ചെയ്തു. തി ർമിദി റ ഈ ഹദീസ് ഹസനാണന്ന് പറഞ്ഞു.
നസാഇ റ ഹാകിം റിപ്പോർട്ട് ചെയ്തു ഹാകിം റ ഇസ്നാദ് സ്വഹീഹാണന്ന് പറഞ്ഞു '
: .

ഇബ്നു മസ്ഊദ് റ പറയുന്നു വല്ലതും കെട്ടിയാൽ അതിലേക്ക് ഏൽപിക്കപ്പെട്ടു.
ബൈഹഖി സ്വഹീഹായ സന ദിൽ  റിപ്പോർട്ട് ചെയ്യുന്നു.സഈദ് ബ്ന്ൽ മുസയ്യബ് റ ഖുർആൻ എഴുതി കെട്ടാൻ കൽപിക്കും .അതിൽ യാതൊരു വിരോധവുമില്ലന്നി പറയുകയും ചെയ്യുന്നതാണ് '
ബൈഹഖി റ പറയുന്നു വിരോധം പറയുന്ന ഹദീസുകൾ
അർഥമറിയാത്തതിനെ പറ്റിയോ ജാഹിലിയാ വിശ്വാസം പോലെ മന്ത്രത്തിലേക്ക് സുഖത്തേ ചേർത്തി കൊണ്ടുള്ള തുമാണ് 'അപ്പോൾ അനുവദനീയമല്ല.

അല്ലാഹു വിന്റെ ഖുർആൻ കൊണ്ടും അർഥമറിയുന്ന ദിക്റ് കൊണ്ടും ബറകത്ത് എടുത്തു കൊണ്ട് മന്ത്രിക്കൽ - അല്ലാഹുവിൽ നിന്നാണ് ശിഫ വരുന്നത് എന്ന വിശ്വാസത്തിലാണങ്കിൽ യാതൊരു കുഴപ്പവുമില്ല: (ശറഹുൽ മുഹദ്ധബ് 1980)


ഇബ്നു ഹജർ അൽ ഹൈതമി റ പറയുന്നു'

الرقى وتعليق التمائم والحروز
أخر ج أحمد وابو يعلى بإسناد جيد والحاكم وصححه عن عقبة بن عامر رضي الله عنه قال سمعت رسول الله صلى الله عليه وسلم يقول من علّق تميمة فلا أتم الله له ومن علق ودعة فلا ودع الله له – وقال صلى الله عليه وسلم: إنّ الرقى والتمائم والتولة شرك الخ


വല്ലവനും ഏലസ് കെട്ടിയാൽ  അല്ലാഹു അവന്ന് പൂർത്തീകരിക്കില്ല.
വദ്അത്ത് കെട്ടിയാൽ അല്ലാഹു രക്ഷ നൽകില്ല.
മന്ത്രവും തമിമത്തും (ഏലസ്) തൗലിയത്തും ശിർക്കാണ്
തുടങ്ങിയ ഹദീസുകൾ

تنبيه) عدّ هذين من الكبائر هو ما يقتضيه الوعيد الذي في هذه الأحاديث لاسيما تسميته شركا لكن لم أر أحدا صرّح بذلك بخصوصه ولكنهم صرحوا بما يفهم جريان ذلك فيه بالأولى، نعم يتعين حمله على ما كانوا يفعلونه من تعليق خرزة يسمونها تميمة أونحوها يرون أنّها تدفع عنهم الآفات ولاشكّ أنّ اعتقاد هذا جهل وضلال وأنّه من أكبر الكبائر لأنّه إن لم يكن شركا فهو يؤدي إليه إذ لاينفع ويضر ويمنع ويدفع إلاّ الله تعالى-

 തമീമത്തുകളു വദ്അത്ത് കളുമാണ്  ആഫത്തുകൾ തടുക്കുന്നത് എന്ന ജാഹിലിയാ വിശ്വാസത്തെയാണ് നബി സ്വ വിരോധിക്കുന്നത് '
നിസ്സംശയം ഈ വിശ്വാസം പിഴവും വിവരക്കേടുമാണ് '


وأمّا الرقى فهي محمولة على ذلك أو على ما إذا كانت بغير لسان العربية ولم يعرف معناها فإنّها حينئذ حرام كما صرح بع الخطابي والبيهقي وغيرهما واستدل له ابن عبد السلام بأنّهم لما سـألوه صلى الله عليه وسلم عن ذلك فقال اعرضوا علي رقاكم وسبب ذلك ما قالوه من أنّ ذلك المجهول قد يكون سحرا أوكفرا قال الخطابي بعد ذكره ذلك– فأمّا إذا كان مفهوم المعنى وكان فيه ذكر الله تعالى فإنّه مستحب متبرك به. (الزواجر عن اقتراف الكبائر:1/173-174) لابن حجرالهيتمي.
അപ്പോൾ മന്ത്രം പാടില്ലന്നതും മന്ത്രമാണ്
ആഫത്തുകൾ തടുക്കുന്നത് എന്ന ജാഹിലിയാ വിശ്വാസത്തെയാണ് നബി സ്വ വിരോധിക്കുന്നത് '
അർഥമറിയാത്ത അനറബി ഭാഷയിൽ ഉള്ള മന്ത്രങ്ങളെ പറ്റിയാണ് വിരോധം പറയുന്നത്. അത് ഹറാമാണ് ' 'ഇമാം ഖത്വാബി റ യും  ബൈഹഖി റ യും മറ്റും ഇത് വെക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു അബ്ദുസലാം റ ഇതിന് തെളിവായി പറഞ്ഞത്
സ്വഹാബികൾ നബി സ്വ മന്ത്രത്തെ പറ്റി ചോദിച്ചപ്പോൾ
നബി സ്വ പറഞ്ഞു :നിങ്ങളുടെ മന്ത്രം എനിക്ക് കാണിക്കു എന്ന് പറഞ്ഞ സംബവമാണ് '

അർഥമറിയാത്തതാവുമ്പോൾ അത് സിഹ്റോ കുഫ്റോ ആവാനുള്ള സാധ്യതയുള്ളത് കൊണ്ടാണ്  അത് ഹറാമാണന്ന് പറയാൻ കാരണമെന്ന്
അവർ പറഞ്ഞിട്ടുണ്ട് '
ഇതിന്ന് ശേഷം ഇമാം ഖത്വാബി റ പറഞ്ഞു: അപ്പോൾ അല്ലാഹു വിന്റെ ദിക്റുള്ള അർഥമറിയുന്നതാണങ്കിൽ അത് പുണ്യവും അത് കൊണ്ട് ബറകത്തടുക്കപ്പെടുന്നതുമാണ് 'അസ്സവാജിർ 1/173
:
ഇമാം മുഹ്യ ദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി 561 هـ
(റ) പറയുന്നു.

(فصل) ويكتب للمحموم ويعلق عليه ما روى عن الإمام أحمد بن حنبل رحمه الله أنّه قال: حممت فكتب لي من الحمى-بسم الله الرحمن الرحيم باسم الله وبالله محمد رسول الله، يا نار كوني بردا وسلاما على إبراهيم وأرادوا به كيدا فجعلناهم الأخسرين، اللهم ربّ جبريل وميكائيل وإسرافيل إشف صاحب هذا الكتاب بحولك وقوتك وجبروتك يا أرحم الراحمين. (الغنية لطالبي طربق الحق:1/55) للشيخ الجيلاني-561 هـ


പനിയുള്ളവന്ന് ഇമാം അഹമ്മദ് ബ്നു ഹമ്പൽ റ വിൽ നിന്ന് റിപ്പോർട്ട് ചെയ്ത ശേഷമുള്ള വജനം എഴുതി കെട്ടി (ഏലസ്) കൊടുക്കേണ്ടതാണ്
(അൽ ഗുൻയത്ത് 1/55)
[: (فصل) ويكتب للمحموم ويعلق عليه ما روى عن الإمام أحمد بن حنبل رحمه الله أنّه قال: حممت فكتب لي من الحمى-بسم الله الرحمن الرحيم باسم الله وبالله محمد رسول الله، يا نار كوني بردا وسلاما على إبراهيم وأرادوا به كيدا فجعلناهم الأخسرين، اللهم ربّ جبريل وميكائيل وإسرافيل إشف صاحب هذا الكتاب بحولك وقوتك وجبروتك يا أرحم الراحمين. (الغنية لطالبي طربق الحق:1/55) للشيخ الجيلاني-561 هـ
അസ്ലം സഖാഫി
പരപ്പനങ്ങാടി

ഇസ്ലാം വിമർശകർക്ക് മറുപടി.ഏഴ് വ്യത്യസ്ത തരം ഖുർആനുകളുണ്ടോ?*


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7



⌨⌨⌨⌨⌨⌨⌨⌨
*🌹ഇസ്ലാമിനെ അറിയുക 2⃣5⃣3⃣*
*❓ഏഴ് വ്യത്യസ്ത തരം ഖുർആനുകളുണ്ടോ?*
⌨⌨⌨⌨⌨⌨⌨⌨
✅ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന ഖുർആനുകൾ തമ്മിൽ വ്യത്യാസങ്ങളുണ്ടോ? മുഹമ്മദ് നബി പഠിപ്പിച്ച പുള്ളിയും കുത്തുകളുമില്ലാത്ത ഖുർആൻ വ്യത്യസ്ത ദേശത്തുള്ളവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവരവർക്ക് തോന്നിയതനുസരിച്ച് ഓതിയതിനാലാണോ ഈ വ്യത്യാസമുണ്ടായത്?

ഖുർആൻ പാരായങ്ങൾ തമ്മിലുള്ള വ്യത്യാസം യുക്തിവാദികളോ ഇസ്‌ലാം വിരോധികളോ ഗവേഷണം ചെയ്തു കണ്ട് പിടിച്ചതല്ല. വ്യത്യസ്ത ഖിറാഅത്തുകളിലെ വ്യത്യസ്ത പാരായണ രീതികളെക്കുറിച്ച് വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ മുസ്‌ലിം ലോകത്തുണ്ട്. പാരായണ വ്യത്യാസങ്ങളെക്കുറിച്ച അറിവ് സാധാരണക്കാരന് ആവശ്യമില്ലാത്തതു കൊണ്ടാണ് പണ്ഡിതന്മാർ അത് എല്ലാവരെയും പഠിപ്പിക്കാത്തത്. സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുത്തതുകൊണ്ട് ഖുർആനിന്റെ അഖണ്ഡതയിൽ സംശയം ജനിപ്പിക്കാനാണ് പാരായണ വ്യത്യാസത്തെ ഇസ്‌ലാമിന്റെ ശത്രുക്കൾ ചർച്ചക്കെടുക്കുന്നത്.

മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ ഖുർആൻ ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ഖുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളിൽ ഖുർആൻ അവതരിക്കപ്പെട്ടതിനാൽ തന്നെ പലരും പാരായണം ചെയ്തിരുന്നത് പലശൈലികളിലായിരുന്നുവെന്ന് കാണാൻ കഴിയും.

ഏഴു ഹർഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാർ തമ്മിൽ ഇവ്വിഷയകമായി നടന്ന തർക്കങ്ങളെക്കുറിച്ച വിവരണങ്ങളിൽ നിന്ന് ഇവയെല്ലാം അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിർദ്ദേശമാണ് ഇവയിലെല്ലാം ഖുർആൻ പാരായണം ചെയ്യാമെന്നും ഇവയിലേതിലെങ്കിലും ഒന്നിൽ പാരായണം ചെയ്താൽ മതിയെന്നും ഒന്ന് മറ്റേതിൽ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകൾ മനസ്സിലാവും.

ഉമറുബ്നുൽ ഖത്ത്വാബിൽ (റ) നിന്ന്: “റസൂലിന്റെ കാലത്ത് ഹിശാമുബ്നു ഹകീം ഒരിക്കൽ 'സൂറത്തുൽ ഫുർഖാൻ' ഓതുന്നത് ഞാൻ കേട്ടു. ഞാൻ റസൂലിനോട് പറഞ്ഞു: 'നിങ്ങൾ എനിക്ക് ഓതിത്തരാത്ത വിധം സൂറത്തുൽ ഫുർഖാൻ ഇദ്ദേഹം ഓതുന്നത് ഞാൻ കേട്ടു.' റസൂൽ പറഞ്ഞു: ‘ഹിശാം, നിങ്ങൾ ഓതൂ.' ഹിശാം ഞാൻ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.' തുടർന്ന് അവിടുന്ന് പറഞ്ഞു: 'ഉമറേ, നിങ്ങളൊന്ന് ഓതൂ.' റസൂൽ എന്നെ പഠിപ്പിച്ച പോലെ ഞാൻ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇങ്ങനെയും ഇത് അതരിപ്പിക്കപ്പെട്ടിട്ടുണ്ട്’” (സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലിൽ ഖുർആൻ വമായത അല്ലഖു ബിഹി)

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവർക്ക് ഒരേ ശൈലിയിൽ പാരായണം പ്രയാസകരമാണെന്നതിനാൽ അല്ലാഹുതന്നെ അവതരിപ്പിച്ച ഏഴ് ഹർഫുകളിലായുള്ള ഖുർആൻ പാരായണം നബി (സ) യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ഖുർആനുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും അത് പിൽക്കാലത്ത് പകർത്തിയെഴുതിയപ്പോൾ സംഭവിച്ച പിഴവാണെന്നും വിമർശകന്മാർ ആരോപിക്കുന്നത്.

നബി (സ) പഠിപ്പിച്ച ഏഴ് ഹർഫുകളിലുള്ള ഖുർആൻ വചനങ്ങൾ തമ്മിൽ ചില പാരായണ വ്യത്യാസങ്ങളുണ്ട്. ഈ പാരായണ വ്യത്യാസങ്ങളിൽ ചിലവ അർത്ഥ വ്യത്യാസങ്ങളുമുള്ളവയാണ്.

സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് 'മാലിക്കി യൗമിദ്ദീൻ' എന്നും 'മലിക്കി യൗമിദ്ധീൻ' എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. 'പ്രതിഫലനാളിന്റെ രാജാവ്' എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല.

രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.

വ്യത്യസ്ത ശൈലികളിൽ അവതരിക്കപ്പെട്ടിട്ടുപോലും ഖുർആനിൽ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെട്ട ഒരു വിമർശനം ഖുർആനിന്റെ സത്യതയെ വെളിപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്.

⌨⌨⌨⌨⌨⌨⌨⌨
💐

ഇസ്ലാം വിമർശകർക്ക് മറുപടി -സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA



⌨⌨⌨⌨⌨⌨⌨⌨
*🌹ഇസ്ലാമിനെ അറിയുക 2⃣5⃣4⃣*
*❓സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം*
⌨⌨⌨⌨⌨⌨⌨⌨
✅ഇസ്ലാം വിമർശകർ ജനങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുവാനും ആശയക്കുഴപ്പമുണ്ടാക്കാനുമായി ദുർവ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന ഒരു സംഭവമാണിത്.

മദീനയിലെ ബനൂനദീർ എന്ന ജൂതഗോത്രത്തിലെ പെൺകുട്ടിയായിരുന്നു മഹതി സ്വഫിയ ബിൻത് ഹുയയ്. അവരുടെ പിതാവ് ഹുയയ് ബിൻ അഖ്ത്താബ് ബനൂനദീർ ഗോത്രത്തിൻറെ സമുന്നത നേതാവായിരുന്നു. പ്രവാചകനുമായുണ്ടാക്കിയിരുന്ന സമാധാന, ഐക്യകരാർ ലംഘിച്ചുകൊണ്ട് ഹുയയ് ബിൻ അഖ്ത്താബിൻറെ നേതൃത്വത്തിൽ ബനൂനദീർ ഗോത്രം വലിയ ദ്രോഹമാണ് വിശ്വാസിസമൂഹത്തോടും രാഷ്ട്രത്തോടും ചെയ്തത്. മക്കയിൽനിന്നുമുള്ള സൈനികസന്നാഹങ്ങൾക്ക് പിന്തുണ നൽകിയതിലൂടെ മദീനയെ അപകടപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവർ ചെയ്തത്.

ബനൂനദീറിൻറെ നിരന്തരമായ വഞ്ചനയുടെയും ചതിയുടെയും രാജ്യദ്രോഹത്തിൻറേതുമായ നടപടികൾക്ക് അറുതിയുണ്ടാക്കണമെന്ന് പ്രവാചകൻ(സ) തീരുമാനിച്ചു. ഹിജ്റ ഏഴാം വർഷം മുഹർറം മാസത്തിൽ മുസ്ലിം സൈന്യം ബനൂനദീറിൻറെ വാസകേന്ദ്രമായ ഖൈബറിലേക്ക് മാർച്ച് ചെയ്തു.

6 കോട്ടകൾക്കുള്ളിലായി നിലയുറപ്പിച്ചിരുന്ന 20000 ത്തിൽ അധികം വരുന്ന ജൂതസൈനികരോട് 1600 ഓളം വരുന്ന മുസ്ലിം സൈന്യം 20 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ഖൈബറിലെ ബനൂനദീർ ഗോത്രഞ്ഞെകീഴടക്കി. പ്രസ്തുത പോരാട്ടത്തിൽ   വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്വഫിയയുടെ പിതാവും ഭർത്താവും ഉണ്ടായിരുന്നു.

സ്വഫിയയെ ബന്ദിയായി പിടിക്കപ്പെട്ടു . ദിഹ്-യ എന്നയാൾക്കായിരുന്നു സ്വഫിയയെ ലഭിച്ചത്. എന്നാൽ, സൈനികരിലൊരാൾ നബിയോട് ഉണർത്തിച്ചു - "പ്രവാചകരേ, ബനൂനദീറിൻറെയും ഖുറൈള ഗോത്രത്തിൻറെയും ആദരണീയയായ സ്വഫിയയെ അവിടുന്ന് ദിഹ്-യയെ ആണോ ഏൽപിക്കുന്നത്? അങ്ങല്ലാതെ മറ്റാരും അവർക്ക് യോജിക്കുന്ന ഇണയാവില്ല."

തുടർന്ന് ദിഹ്-യയെ വിളിച്ചുവരുത്തുകയും മറ്റൊരു യുവതിയെ നൽകിക്കൊണ്ട് സ്വഫിയയെ പ്രവാചകൻ സ്വീകരിക്കുകയും ചെയ്തു - പ്രവാചകൻ അവരെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. സാബിത്(റ) ചോദിച്ചു, അബൂഹംസ (അനസ്), എന്തായിരുന്നു അവർക്ക് നൽകിയ വിവാഹമൂല്യം (മഹ്ർ)? അദ്ദേഹം മറുപടി നൽകി - അവരുടെ അടിമമോചനം. (ബുഖാരി 8:23)

ഈ സംഭവത്തിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ടെന്നാണ് എതിരാളികൾ ഉന്നയിക്കുന്നത്.
ഒന്ന്, സ്വന്തം പിതാവും ഭർത്താവും കൊല്ലപ്പെട്ട ഒരു യുവതിയെ അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു! രണ്ട്, ഇസ്ലാമിലെ ഇദ്ദ നിയമം പ്രവാചകൻ പാലിച്ചില്ല!

*സമ്മതമില്ലാതെയാണോ സ്വഫിയ(റ)യെ പ്രവാചകൻ വിവാഹം കഴിച്ചത്?:*
സ്വഫിയ(റ) പ്രവാചകൻ(സ)യുടെ അടുത്ത് വന്നപ്പോൾ അവിടുന്ന് സ്വഫിയയോട് പറഞ്ഞു: “നിൻറെ പിതാവ് അല്ലാഹു നശിപ്പിക്കുന്നതുവരേക്കും അദ്ദേഹത്തിൻറെ ശത്രുതയുമായി തുടരുകയായിരുന്നു”. സ്വഫിയ പ്രതികരിച്ചു: “അല്ലാഹുവിൻറെ ദൂതരേ, തീർച്ചയായും അല്ലാഹുവിൻറെ ഗ്രന്ഥത്തിലുണ്ടല്ലോ ഒരാളും മറ്റൊരാളുടെയും പാപഭാരം വഹിക്കുകയില്ലെന്ന്”. പ്രവാചകൻ അവരോട് പറഞ്ഞു, “ശരി, നീയൊരു തീരുമാനമെടുക്കുക, നീ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ ഞാൻ നിന്നെ എൻറെ വധുവായി സ്വീകരിക്കാം. അതല്ല, നീ യഹൂദമതം തന്നെയാണ് സ്വീകരിക്കുന്നതെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കുകയും നിൻറെ ആളുകളുടെ അടുത്ത് നിന്നെ എത്തിച്ചു തരികയും ചെയ്യാം”. സ്വഫിയ പറഞ്ഞു: “താങ്കൾ എന്നെ ക്ഷണിക്കുന്നതിനു മുൻപ് തന്നെ തീർച്ചയായും ഞാൻ ഇസ്ലാമിനെ ഇഷ്ടപ്പെടുകയും അങ്ങയെ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്… താങ്കളെന്നോട് സത്യനിഷേധമോ ഇസ്ലാമോ തിരഞ്ഞെടുക്കുവാനാണ് ആവശ്യപ്പെടുന്നത്. അല്ലാഹുവും അവൻറെ ദൂതരമാണ് എനിക്ക് എൻറെ മോചനത്തേക്കാളും എൻറെ സമൂഹത്തിലേക്ക് മടങ്ങിപ്പോകുന്നതിനേക്കാളും പ്രിയങ്കരമായിട്ടുള്ളത്” (Ibn Saad 8/123)

*പ്രവാചകൻ, ഇദ്ദ നിയമം ലംഘിച്ചോ?*
യുദ്ധത്തിൽ ബന്ദികളായി പിടിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ അവർ ഗർഭിണികളാണെങ്കിൽ പ്രസവിക്കുന്നതുവരേക്കും ഗർഭിണിയല്ലെങ്കിൽ ഒരു ആർത്തവം കഴിയുന്നതുവരെയുമാണ് ഇദ്ദ കാലാവധിയെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. (അബൂദാവൂദ് 2157)

“ഖൈബർ യുദ്ധാനന്തരം, സ്വഫിയയെ തനിക്കുവേണ്ടി പ്രവാചകൻ തിരഞ്ഞെടുക്കുകയും യാത്രപുറപ്പെടുകയും ചെയ്തു. സദ്ദുസ്സഹ്ബാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഫിയ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും അവിടെ വെച്ച് പ്രവാചകൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു”. (ബുഖാരി 64:251)

ഇത്രയും വിവരിച്ചതിൽ നിന്നും ഈ വിഷയത്തിലുള്ള രണ്ട് ആരോപണങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്തവയാണെന്ന് ഏതൊരാൾക്കും വ്യക്തമാകും. ‘പ്രവാചകനോളം ഉത്തമസ്വഭാവമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല’ എന്നായിരുന്നു സ്വഫിയ്യ(റ) പിന്നീടൊരിക്കൽ അഭിപ്രായപ്പെട്ടത്.

⌨⌨⌨⌨⌨⌨⌨⌨
💐

*ഒപ്പനയുടെ ഇസ്ലാമിക വിധി എന്ത്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




*ഒപ്പനയുടെ ഇസ്ലാമിക വിധി എന്ത്?*

 സത്രീകൾ കൊഞ്ചി കുഴഞ്ഞ് കൊണ്ട് നൃത്തം വെച്ച് കൊണ്ടുള്ള ഒപ്പന ഹറാമാണ് '
കാരണം കൊഞ്ചി കുഴഞ്ഞ് കൊണ്ട് നൃത്തം ഹറാമാണന്ന് തുഹ്ഫയിൽ ഇബ്ന് ഹജർ റ പറഞ്ഞിട്ടുണ്ട്.
പുരുഷൻമാരുടെ ഒപ്പസത്രീകളോ സത്രീകളുടെ ഒപ്പന പുരുഷൻമാരൊ കണ്ടാസ്വദിക്കുന്നതും ഹറാമാണ് '
അപ്രകാരം സഭ്യാതരമോ
ശ്ലീലേതരമോ ആയ ഗാനങ്ങളോടെ ചെർന്നു വരുമ്പോൾ ഒപ്പന ഹറാമാണ്
(തുഹ്ഫ9 ൽ നോക്കുക)

വിശുദ്ധ ഖുർആൻ പറയുന്നു
ആ ഭവനത്തിന്റെ  (കഅബ )സമീപത്ത്  അവരുടെ പ്രാർഥന ചൂളം വിളിയും കൈ കൊട്ടുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. (അതിനാൽ അന്ത്യദിനത്തിൽ അവരേടി പറയപ്പെടും) നിങ്ങൾ സത്യനിഷേധികളായത് കൊണ്ട് ശിക്ഷ ആസ്വദിച്ചു കൊള്ളുക (8/35)

അത് കൊണ്ട് വിവാഹദിനത്തിലും മറ്റും പെൺകുട്ടികൾ  ഇന്ന് നടത്തുന്ന ഒപ്പന ഇസ്ലാമിക വിരുദ്ധമാണ്

അസ്ലം സഖാഫി പരപ്പനങ്ങാടി


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...