Friday, January 31, 2020

മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിള്‍ തിരുത്തുന്നതു സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകള്‍*🌹

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣3⃣5⃣4⃣_*
  〰〰〰〰〰〰〰〰〰〰
*🌹മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിള്‍ തിരുത്തുന്നതു സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകള്‍*🌹











*👉🌹ചിന്തിക്കൂ സത്യം മനസ്സിലാക്കു*🌹👈


ബൈബിളില്‍ മുഹമ്മദ്‌ നബി സ്വ.യുടെ ആഗമനത്തെ സൂചിപ്പിക്കുന്ന അനേകം വചനങ്ങള്‍ ഇപ്പോഴും ഉണ്ട്. അവയില്‍ ഒന്നാണ് യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തിലെ "ആ പ്രാവചകന്‍".  കാലാകാലങ്ങളായി ദുര്‍വ്യാഖ്യാനിച്ചു രക്ഷപ്പെടുകയാണ് ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പതിവ്. എന്നാല്‍ പതിവ് കസര്‍ത്തുകള്‍ കൊണ്ട് സത്യത്തിനു മുമ്പില്‍ പിടിച്ചു നിലക്കാനാവാതെ വന്ന പുരോഹിതന്‍മാര്‍ ഇപ്പോള്‍ ബൈബിള്‍ തിരുത്തുന്നു. തിരുത്തുന്നതിനു  മുമ്പും പിമ്പുമുള്ള ചിത്രങ്ങള്‍ കാണുക. ഇംഗ്ലീഷില്‍ that, the, അറബിയില്‍ അന്നബി,ഹീബ്രുവില്‍ ഹന്നബി എന്നിങ്ങനെ ഉദ്ദരിച്ചിരിക്കുന്നു. പിന്നീട് ഇവയിലെ "ആ" വെട്ടി മാറ്റി....?!
💐💐💐💐💐💐💐💐💐💐💐💐

നിയ്യത്തിലൂടെ ലാഭം കൊയ്യാം🌹*

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣️️3⃣5⃣5⃣_*
  〰〰〰〰〰〰〰〰〰〰
*🌹നിയ്യത്തിലൂടെ ലാഭം കൊയ്യാം🌹*


وقيل : إنّها (النيّة) تفيد أنّ الأعمال العادية تصير طاعة يثاب عليها فاعلها إذا نوى بها القربة ؛ كاالأكل والشرب ، إذا قصد بها التقوّي على العبادة. والنوم إذا قصد بها الإستراحة لأجل الإستيقاظ لصلاة الصبح أداءً. والوطءِ إذا أراد به العفّة عن الزنى وحصول النسل. والتنظّف إذا أراد به دفع الرّوائح المؤذية لعباد الله. والأنفاق على الزّوجة والرّقيق والدّابّة إذا قصد به إمتثال أمر الشارع.

*(الجواهر اللّؤلؤيّة في شرح الأربعين النووية)*

പണ്ഡിതർ പറഞ്ഞു : ഏത് കാര്യത്തിനും നിയ്യത്ത് വെക്കുന്നതിലൂടെ സാധാരണ പ്രവർത്തനങ്ങൾ പോലും പാരത്രിക ലോകത്ത് പ്രതിഫലം ലഭിക്കുന്നതായിത്തീരും, ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോഴം വെള്ളം കുടിക്കുമ്പോഴുമൊക്കെ ആരാധനാ കർമ്മങ്ങൾക്ക് ഊർജ്ജം ലഭിക്കാനാണ് ഞാനിത് ചെയ്യുന്നത് എന്ന് കരുതുന്നതിലൂടെ അത് പ്രതിഫലാർഹമായ ഇബാദത്തായിത്തീരുന്നു. അതുപോലെ രാത്രി ഉറങ്ങാൻ കിടക്കുന്നയാൾ രാവിലെ ഉന്മേശത്തോടെ ഉണർന്ന് സുബ്ഹി നിസ്കരിക്കാനാണ് ഞാൻ ഉറങ്ങുന്നത് എന്ന് കരുതിയാൽ ഉറക്കവും ഇബാദത്തായി. ഭാര്യയുമായി സംഭോഗത്തിലേർപ്പെടുമ്പോൾ   വ്യഭിചാരത്തിലൊന്നും പെട്ട് പോകാതിരിക്കാനും സ്വാലിഹായ സന്താനങ്ങളുണ്ടാകാനും വേണ്ടിയാണ് എന്ന് കരുതുന്നതിലൂടെ അതും ഇബാദത്തായി.
ശരീരം വൃത്തിയാക്കുമ്പോൾ എന്നിൽ നിന്ന് ജനങ്ങൾക്ക് ദുർഗന്ധമില്ലാതിരിക്കാനാണെന്ന് കരുതുന്നതിലൂടെ അതും പ്രതിഫലാർഹമായി. ഭാര്യസന്താനങ്ങൾ, ഭൃത്യന്മാർ, വളർത്തു മൃഗങ്ങൾ എന്നിവക്കെല്ലാം വേണ്ടി ചെലവാക്കുമ്പോൾ അല്ലാഹുﷻവിന്റെ കൽപനക്ക് വഴിപ്പെടാൻ എന്ന് നിയ്യത്ത് ചെയ്താൽ അതും പ്രതിഫലാർഹമായി.
ചുരുക്കത്തിൽ മുബാഹായ മുഴുവൻ കാര്യങ്ങളെയും നിയ്യത്തിലൂടെ ഇബാദത്താക്കാൻ സാധിക്കും.
💐💐💐💐💐💐💐💐💐💐💐

ഖുർആൻ കാല് കൊണ്ട് എഴുതൽ

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚(മസ്അല)📚📚📚*
              👉 *_Episode0️⃣️️3⃣5⃣7⃣_*
  〰〰〰〰〰〰〰〰〰〰
രണ്ട് കയ്യും ഇല്ലാത്ത ഒരു വിദ്യാർത്ഥി. അവന്റെ എഴുത്തും മറ്റു പ്രവർത്തനങ്ങളും കാൽ കൊണ്ടാണ് ചെയ്യുന്നത്. വിശുദ്ധ ഖുർആനിന്റെ പേജുകൾ മറിക്കുന്നതും എഴുതുന്നതും  കാൽ കൊണ്ടാണ്. ഈ വിദ്യാർത്ഥിയെ വിശുദ്ധ ഖുർആനിനെ കാല് കൊണ്ട് സ്പർശിക്കുന്നതിൽ നിന്നും തടയേണ്ടതുണ്ടോ! ഖുർആനിനെ അപമാനിക്കലാകുമോ ❓

          👉🏻 വേണ്ട.!
തടയേണ്ടതില്ല. കൈയില്ലാത്തതു കൊണ്ടാണല്ലോ കാലു കൊണ്ടെഴുതുന്നത്. ആ നിലക്കു ഖുർആനെഴുതുന്നത് ഖുർആനിനെ അപമാനിക്കലല്ല. അതിനാൽ നിഷിദ്ധവുമല്ല.(ഹാശിയത്തു നിഹായ : 7/416)

*[ فائدة] وقع السؤال عن شخص يكتب القرآن برجله لكونه لا يمكنه أن يكتب بيديه لمانع بهما، والجواب عنه كما أجاب عنه شيخنا الشوبري بأنه لا يحرم عليه ذلك والحالة ما ذكر؛ لأنه لا يعد إزراء؛ لأن الإزراء أن يقدر على الحالة الكاملة وينتقل عنها إلى غيرها وهذا ليس كذلك.( حاشية النهاية : ٧/٤١٦)*
💐💐💐💐💐💐💐💐💐💐💐💐

ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ❓?*🌹


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹* 
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚* 
              👉 *_Episode0️⃣3⃣5⃣8⃣_*
  〰〰〰〰〰〰〰〰〰〰
*🌹
 *ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ❓?*🌹
____________________________________
ബഹ്ദൈവാരാധന തിൻമയാണെന്നും
ഏകദൈവത്വമാണ് ശരിയെന്നും അറിയാമെങ്കിലും, പ്രയോഗതലത്തിൽ ബഹുദൈവത്വവും വിഗ്രഹാരാധനയുമാണ് ക്രൈസ്തവർ അനുവർത്തിക്കുന്നത്. ഇതേക്കുറിച്ച് ചോദിക്കുമ്പോഴുള്ള ജാള്യത മറച്ചുവെക്കാനാണ് ഹജറുൽ അസ്’വദിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തി ഇസ്ലാമിലും വിഗ്രഹാരാധന ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
എന്താണ് ഹജറുൽ അസ്’വദ് ?
ലോകത്താദ്യമായി ഏകദൈവാരാധനയ്ക്ക് വേണ്ടി ഇബ്റാഹീം പ്രവാചകൻ (അ) അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ച ആരാധനാലയമാണ് മക്കയിലെ കഅ്ബ.
ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻱ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِﻠْﻌَﺎﻟَﻤِﻴﻦَ
“തീര്ച്ചയായും മനുഷ്യര്ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില് ഉള്ളതത്രെ. ( അത് ) അനുഗൃഹീതമായും ലോകര്ക്ക് മാര്ഗദര്ശകമായും (നിലകൊള്ളുന്നു.).”3:96
ഈ ആരാധനാലയത്തിനുള്ള അംഗീകാരമുദ്രയായി അല്ലാഹു സ്വർഗത്തിൽ നിന്നും ഇറക്കിക്കൊടുത്ത കല്ലാണ് ഹജറുൽ അസ്’വദ്.
കഅ്ബയുടെ പടിഞ്ഞാറേ മൂലയിൽ സ്ഥാപിച്ചിട്ടുള്ള ഈ കല്ലിനെയാണ് അറബിയിൽ ഹജറുൽ അസ്വദ് (കറുത്ത കല്ല്) എന്ന് പറയുന്നത്. ആരംഭം മുതൽ തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്നതാണ് ഇത്.
മുഹമ്മദ് നബി(സ) അതിനെ കഅബാ പ്രദക്ഷിണം ആരംഭിക്കാനുള്ള അടയാളമായി നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്.
എന്നാൽ അതിനപ്പുറം യാതൊരു ദിവ്യത്വവും അതിന് സങ്കൽപ്പിച്ചു കൂടാ എന്നത് മുസ്ലിം സമൂഹത്തിൽ ആർക്കിടയിലും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.
ഹജറുൽ അസ്’വദ് മാത്രമോ?
കഅ്ബയിൽ ഒരു തിരുശേഷിപ്പായി പ്രത്യേകം സംരക്ഷിക്കപ്പെടുന്നത് ഹജറുൽ അസ്’വദ് മാത്രമാണോ ? അല്ലെന്നതാണ് വാസ്തവം. കഅ്ബ നിർമിക്കുന്ന വേളയിൽ ഇബ്റാഹീം (അ) കയറിനിൽക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ പതിയുകയും ചെയ്തിട്ടുള്ള കല്ലായ മക്വാമു ഇബ്റാഹീമും അവിടെ പ്രാധാന്യപൂർവം സൂക്ഷിച്ചിട്ടുണ്ട്.
അല്ലാഹുവിനെ അനുസരിക്കൽ എന്ന നിലയിൽ ഹജറുൽ അസ്’വദിൽ ചുംബിക്കുന്നത് പോലെ തന്നെ മക്വാമു ഇബ്റാഹീമിനു പിന്നിലായി നമസ്കരിക്കുന്നതും പ്രവാചക ചര്യയാണ്. എന്നാൽ അത് വിഗ്രഹമാണെന്നോ അവിടെ വെച്ചുള്ള നമസ്കാരം വിഗ്രഹാരാധനയാണെന്നോ ആരും പറയില്ലല്ലോ.
ചുംബിക്കുന്നതെല്ലാം ദൈവാരാധനയാണോ?
കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന വേളയിൽ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് അതിനോടുള്ള ആരാധനയുടെ ഭാഗമാണ് എന്നാണ് ആക്ഷേപം.
ആരെ ചുംബിക്കുന്നു, എന്ത് മനോഭാവത്തോടെ ചുംബിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ചുംബനത്തിന് പല മാനങ്ങളും വരും. വാത്സല്യവും പ്രേമവും ആദരവും ആരാധനയുമെല്ലാം ചുംബനത്തിലൂടെ പ്രകടിപ്പിക്കാം.
ജൂദാസ് ചെയ്തതായി ബൈബിളിൽ പറഞ്ഞ പോലെ ഒറ്റുകൊടുക്കാൻ വേണ്ടി ചുംബിക്കുന്നവരുമുണ്ട്.
ഹജറുൽ അസ്’വദ് ചുംബിക്കുന്നവർ അതിലൂടെ ഉദ്ദേശിക്കുന്നത് പ്രവാചക ചര്യ പിന്തുടരൽ മാത്രമാണ്.
ഉമർ(റ) ഹജറുൽ അസ് വദിൽ ചുംബിച്ചുകൊണ്ട് പറഞ്ഞ ഈ വാക്കുകൾ പ്രസിദ്ധമാണ്.
ﺇﻧﻲ ﻷﻋﻠﻢ ﺃﻧﻚ ﺣﺠﺮ ﻻ ﺗﻀﺮ ﻭﻻ ﺗﻨﻔﻊ، ﻓﻠﻮﻻ ﺃﻧﻲ ﺭﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳُﻘﺒﻠﻚ ﻣﺎ ﻗﺒﻠﺘُﻚ
“നീ കേവലമൊരു കല്ലുമാത്രമാണെന്നും, എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യുവാൻ നിനക്കൊരു ശേഷിയുമില്ലെന്നും എനിക്കറിയാം. അല്ലാഹുവിന്റെ ദൂതർ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല”
സ്വഹീഹുൽ ബുഖാരി അധ്യായം 25, ഹദീസ് – 91 . ക്രമനമ്പർ – 1605
പ്രവാചകന്റെ കാലത്തോ പിൽക്കാലത്തോ ആരുംതന്നെ ഹജറുൽ അസ് വദിന് യാതൊരു ദിവ്യത്വവും കൽപിച്ചിരുന്നില്ല എന്നതിന് തെളിവാണിത്.
ഹജറുൽ അസ്’വദിന് ഏതെങ്കിലും തരത്തിൽ ദൈവികത ഉള്ളതായി മക്കയിലെ വിഗ്രഹാരാധകർ പോലും മനസ്സിലാക്കുകയോ അതിനെ ആരാധിക്കുകയോ ചെയ്തിട്ടില്ല.
മുഹമ്മദ് നബി(സ)ക്ക് ശേഷം പിൽക്കാലത്ത് അടിസ്ഥാനങ്ങളിൽ നിന്നും പിഴച്ചുപോയ അവാന്തര വിഭാഗങ്ങളിൽ ആരെങ്കിലും ഒരു അനാചാരമായിട്ടെങ്കിലും ഹജറുൽ അസ്’വദിനെ ദൈവമായി കാണുകയോ അതിന് പൂജാവഴിപാടുകൾ അർപിക്കുകയോ ചെയ്തിട്ടില്ല.
കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ ഹജറുൽ അസ്’വദിൽ ചുംബിക്കാറുണ്ടെങ്കിലും അത് ഒരിക്കലും ഒരു നിർബന്ധ കർമമല്ല.
ഒരു കാലത്ത് ഹജറുൽ അസ്’വദ് ചില ദുഷ്ട ശക്തികൾ അവിടെ നിന്നും മോഷ്ടിച്ചു കൊണ്ടു പോയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. ആ കാലയളവിലും ഹജ്ജും ഉംറയും ത്വവാഫുമെല്ലാം സ്വാഭാവികമായ രീതിയിൽ തന്നെ നടന്നിട്ടുണ്ടായിരുന്നു എന്നതും ചരിത്ര വസ്തുതയാണ്.
ചില ചുംബനങ്ങൾ
ക്രൈസ്തവ സമൂഹം തിരുശേഷിപ്പുകളായി കരുതുന്ന നിരവധി വസ്തുക്കൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ കല്ലറ മുതൽ യേശുവിന്റെ ചേലാകർമം ചെയ്ത ചർമം വരെ
സഭയും മാർപ്പാപ്പയും വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ തിരുശേഷിപ്പുകൾ വേറെയും. ഇവയെല്ലാം ക്രൈസ്തവർ ആദരപൂർവം ചുംബിക്കുക മാത്രമല്ല, അവയെ വണങ്ങുക പോലും ചെയ്യുന്നുണ്ട്.
അതൊന്നും തന്നെ ആരാധനയാണെന്ന് പറയാത്ത ക്രൈസ്തവ മിഷണറിമാരാണ് ഹജറുൽ അസ്’വദ് എന്ന കല്ലിനെ വിഗ്രഹമാക്കാൻ പരിശ്രമിക്കുന്നത് എന്ന് കൂടി നാം മനസ്സിലാക്കുക.
ഹജറുൽ അസ്’വദിന്റെ മറ്റ് പ്രത്യേകതകൾ
ഹജറുൽ അസ് വദിന്റെ ചില പ്രത്യേകതകൾ വിവരിക്കുന്ന ഏതാനും ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹജറുൽ അസ് വദിന്റെ നിറം തൂവെളളയായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ കാരണമായി അത് കറുത്തുപോയെന്നും വിശദീകരിക്കുന്ന ഹദീസുകൾ സ്വീകാര്യമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ﻧَﺰَﻝَ ﺍﻟْﺤَﺠَﺮُ ﺍﻷَﺳْﻮَﺩُ ﻣِﻦَ ﺍﻟْﺠَﻨَّﺔِ ﻭَﻫُﻮَ ﺃَﺷَﺪُّ ﺑَﻴَﺎﺿًﺎ ﻣِﻦَ ﺍﻟﻠَّﺒَﻦِ ﻓَﺴَﻮَّﺩَﺗْﻪُ ﺧَﻄَﺎﻳَﺎ ﺑَﻨِﻲ ﺁﺩَﻡَ
തിർമിദി- അധ്യായം 9 ഹദീസ് 70. ക്രമനമ്പർ – 877
ഇവിടെ പാപങ്ങൾ മൂലം കല്ല് കറുത്തുപോയി എന്ന പദത്തെ ദുർവ്യാഖ്യാനിച്ച് യേശു പാപം ഏറ്റെടുക്കും എന്ന് പറയുന്നതു പോലെ കല്ല് പാപം ഏറ്റെടുക്കും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മിഷണറിമാർ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
വാസ്തവത്തിൽ കല്ല് പാപം ഏറ്റെടുക്കുമെന്നും അതോടുകൂടി മനുഷ്യന്റെ പാപങ്ങൾ മോചിക്കപ്പെടുമെന്നും ഇവിടെ പരാമർശമുണ്ടോ?. ഇല്ല എന്നതാണ് സത്യം. മനുഷ്യന്റെ പാപത്തിന്റെ പ്രതിഫലനം ആ കല്ലിൽ ഉണ്ടാക്കി എന്നല്ലാതെ മനുഷ്യപാപങ്ങൾ അത് ഏറ്റെടുത്തു എന്ന് ഇവിടെ പറയുന്നില്ല. പിന്നെ എങ്ങനെയാണ് ഹജറുൽ അസ്’വദ് മനുഷ്യരുടെ പാപമോചനം സാധ്യമാക്കുന്ന കല്ലാണെന്ന് മിഷണറിമാർ ആരോപിക്കുന്നത് ?
സമാനമായ മറ്റൊരു ഹദീസ് ഇതിന്റെ ആശയം വ്യക്തമാക്കിത്തരും
ﺇِﻥَّ ﺍﻟْﻌَﺒْﺪَ ﺇِﺫَﺍ ﺃَﺧْﻄَﺄَ ﺧَﻄِﻴﺌَﺔً ﻧُﻜِﺘَﺖْ ﻓِﻲ ﻗَﻠْﺒِﻪِ ﻧُﻜْﺘَﺔٌ ﺳَﻮْﺩَﺍﺀُ ﻓَﺈِﺫَﺍ ﻫُﻮَ ﻧَﺰَﻉَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻭَﺗَﺎﺏَ ﺳُﻘِﻞَ ﻗَﻠْﺒُﻪُ ﻭَﺇِﻥْ ﻋَﺎﺩَ ﺯِﻳﺪَ ﻓِﻴﻬَﺎ ﺣَﺘَّﻰ ﺗَﻌْﻠُﻮَ ﻗَﻠْﺒَﻪُ ﻭَﻫُﻮَ ﺍﻟﺮَّﺍﻥُ ﺍﻟَّﺬِﻱ ﺫَﻛَﺮَ ﺍﻟﻠَّﻪُ
: ‏( ﻛﻼَّ ﺑَﻞْ ﺭَﺍﻥَ ﻋَﻠَﻰ ﻗُﻠُﻮﺑِﻬِﻢْ ﻣَﺎ ﻛَﺎﻧُﻮﺍ ﻳَﻜْﺴِﺒُﻮﻥَ ‏)
മനുഷ്യൻ പാപം ചെയ്യുമ്പോൾ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നു. അവൻ അതിൽ നിന്ന് പിന്തിരിയുകയും പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്താൽ അവന്റെ ഹൃദയം വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു. അവൻ പാപത്തിലേക്ക് തന്നെ മടങ്ങുകയാണെങ്കിൽ ആ പുള്ളികൾ അധികരിക്കുകയും ഹൃദയത്തെ ഒന്നാകെ മൂടുകയും ചെയ്യും. അല്ലാഹു പറഞ്ഞ കറ അതാണ്. “അവരുടെ പ്രവർത്തനങ്ങൾ കാരണമായി അവരുടെ ഹൃദയങ്ങൾ കറ പിടിച്ചിരിക്കുന്നു”
തിർമിദി – ഹദീസ് നമ്പർ – 3654
പാപം കാരണമായി ഹൃദയം കറുത്തുപോയി എന്നതിന് ഹൃദയം മനുഷ്യന്റെ പാപം ഏറ്റെടുത്തെന്ന് പറയുമോ ?
മറ്റുചില ഹദീസുകൾ
മറ്റുചില ഹദീസുകളിൽ ഹജറുൽ അസ് വദിന് അന്ത്യനാളിൽ കണ്ണും നാവും നൽകപ്പെടും എന്നു കാണാം.
എന്നാൽ ഹജറുൽ അസ് വദ് അല്ലാഹുവിന്റെ വലം കൈയ്യാണെന്നുള്ളത് കെട്ടിച്ചമക്കപ്പെട്ട ഹദീസാകുന്നു.
അന്ത്യനാളിൽ ഭൂമിയും നമ്മുടെ അവയവങ്ങളും മറ്റു പല വസ്തുക്കളും അല്ലാഹുവിന്റെയടുക്കൽ സാക്ഷ്യം പറയും എന്ന് വിശദീകരിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീസുകളും നിരവധിയുണ്ടല്ലോ.
ഉപസംഹാരം
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ അത് ഏത് സാങ്കൽപികദൈവത്തിന്റെ വിഗ്രഹമാണ് ? ലാത്ത, ഉസ്സ, മനാത്ത തുടങ്ങി മക്കയിൽ മുൻപ് ആരാധിക്കപ്പെട്ടിരുന്ന വ്യാജദൈവങ്ങളുടെ കൂട്ടത്തിൽ ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഹജറുൽ അസ് വദിനും ഏതെങ്കിലും പുണ്യവാന്റെ പേര് ചാർത്തപ്പെട്ടിരുന്നേനെ.
മുസ്ലിംകളിൽ ആരും ഹജറുൽ അസ് വദിന്റെ രൂപങ്ങളുണ്ടാക്കി അവരുടെ പള്ളികളിലോ വീടുകളിലോ അത് സ്ഥാപിച്ച് അതിനെ വണങ്ങുകയോ പൂജിക്കുകയോ അതിനോട് പ്രാർത്ഥിക്കുകയോ അതിൽ നിന്ന് പുണ്യം പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. അതിന്റെ മുമ്പിൽ മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിച്ചുവരുന്നില്ല, പുഷ്പാഞ്ചലി അർപിക്കുന്നില്ല.
ആരും അതിന്റെ രൂപം മാലയിൽ കോർത്തിട്ട് നടക്കുന്നില്ല.
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഇപ്രകാരമായിരുന്നോ സംഭവിക്കുക?
കറുത്ത കല്ല് എന്ന അർത്ഥമുള്ള ഹജറുൽ അസ് വദ് എന്ന പേര് തന്നെ അത് യാതൊരു ദിവ്യത്വവുമില്ലാത്ത കേവലമൊരു കല്ല് മാത്രമാണെന്ന് തെളിയിക്കുന്നു.__________
💐💐💐💐💐💐💐💐💐💐💐💐💐💐💐💐

കൂട്ടുപ്രാർതഥന ഹദീസുകളിലൂടെ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹* 
    *➿➿➿➿➿➿➿➿➿➿*
     *📚📚📚(ആദർശം )📚📚📚* 
              👉 *_Episode0️⃣️️3⃣5⃣9⃣_*
  〰〰〰〰〰〰〰〰〰〰
*🌹കൂട്ടുപ്രാർതഥന ഹദീസുകളിലൂടെ🌹*


                  നിസ്കാരാ നന്തരം നബി (സ) പ്രാര്‍ത്ഥിച്ചതായി ഹദീസുകളിലു ണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ നിങ്ങള്‍ ആമീന്‍ പറയണമെന്ന പ്രവാചക നിര്‍ദേശവും ഹദീസില്‍ കാണാം. എങ്കില്‍ ഇവിടെ തര്‍ക്കം സ്വഹാബത്ത് നബി (സ)യെ അനുസരിച്ചോ , ഇല്ലയോ എന്നതാകുന് നു. അനുസരി ച്ചെന്ന് പറയുന്നവര് ‍ സ്വഹാബത്ത് ആമീന്‍ പറഞ്ഞിരുന്നതായി സമര്‍ത്ഥിക്കുന്നു.

ഇല്ലെന്ന് പറയുന്നവര് ‍ കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളായി കഴിഞ്ഞു കൂടുന്നു.. ....

ഒരു സ്ഥലത്ത് ധാരാളം ആളുകള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ നയ്ക്കാണ് കൂട്ടു പ്രാര്‍ത്ഥ ന എന്നു പറയുന്നത്. ഇത് രണ്ട് നിലയ്ക്കാകാം . ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്ന രൂപമാണ് ഒന്നാമത്തേ ത്. ഈ രൂപത്തില്‍ ആമീന്‍ ചൊല്ലുന്ന വനും പ്രാര്‍ത്ഥ ിക്കുന്നവന്ന് തന്നെയാണെണെന്നും  ആമീന്‍ ദുആയാണെന്ന ും ഖുര്‍ആനും സുന്നത്തും വ്യക്തമാക് കുന്നുണ്ട് ......

മൂസാ നബി (അ)യും, ഹാറൂന്‍നബി (അ)യും നടത്തിയ കൂട്ടു പ്രാര്‍ത്ഥ നയില്‍ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും, അപരന്‍ ആമീന്‍ പറയുകയും ചെയ്തതിനെക ്കുറിച്ച് തീര്‍ച്ചയാ യും നിങ്ങളുടെ രണ്ടു പേരുടെയും ദുആയ്ക്ക് ഉത്തരം നല്‍കപ്പെട ്ടിരിക്കുന ്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. (യൂനുസ് 89)ഒരുമിച് ചു കൂടിയ എല്ലാവരും കൂടി പ്രാര്‍ത്ഥ ിക്കുന്ന രൂപമാണ് രണ്ടാമത്തേ ത്. ഭാഷാപരമായി ഇത് കൂട്ടു പ്രാര്‍ത്ഥ ന തന്നെയാണ്. രണ്ട് രൂപത്തേയും പ്രോല്സാഹി പ്പിക്കുന് ന പരാമര്‍ശങ് ങള്‍ നബി(സ)യുടെ സുന്നത്തില ്‍ ദര്‍ശിക്കാ വുന്നതാണ്. .....

ഹബീബ് ബിന്‍ മസ്ലമ (റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായ ി ഞാന്‍ കേട്ടിരിക് കുന്നു. ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ മററു ചിലര്‍ പ്രാര്‍ത്ഥ ിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ഇല്ല. അല്ലാഹു അവര��
തുടരും...... 
💐💐💐💐💐💐💐💐💐💐💐

സ്ത്രീകൾ സമരരംഗത്ത് ഇറങ്ങണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞൊ?

സ്ത്രീകൾ സമരരംഗത്ത് ഇറങ്ങണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞൊ?
മൗദൂദി തട്ടിപ്പിന് മറുപടി
അസ് ലം സഖാഫി
തെറ്റിദ്ധരിപ്പിക്കുന്നവർക്ക് മറുപടി...
https://youtu.be/vOMxU4Lb37Y
https://youtu.be/vOMxU4Lb37Y
https://youtu.be/vOMxU4Lb37Y

👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

⭕⭕⭕⭕⭕⭕⭕⭕⭕⭕
ആദർശ പഠനങ്ങൾക്കും ആദർശ സംശയങ്ങൾക്കും
 *സുന്നി ആദർശം* യൂടൂബ് ചാനൽ  നിങ്ങളിലേക്ക്.
👇🏻കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്‌ ചാനൽ *സബ്സ്ക്രൈബ്* ചെയ്യുക,ഒപ്പം *ഷെയർ* ചെയ്യാനും മറക്കരുത്!
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ?view_as=subscriber
📲📲📲📲📲📲📲📲📲📲📲📲

സഹാബിസ്ത്രീകളും പടവാൾ യുദ്ധവും*

✍️എം ടി അബൂബക്കർ ദാരിമി.✍️എം ടി അബൂബക്കർ ദാരിമി.
*സഹാബിസ്ത്രീകളും പടവാൾ യുദ്ധവും*
**************************************
സഹാബി വനിതകൾ യുദ്ധവേളയിൽ വീട്ടിൽ കഴിയാതെ പടവാളേന്തി പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പോകലായിരുന്നു പതിവ് എന്ന്, ചില ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തുകാട്ടുന്നവർക്ക്
തൽകാലം താഴെ രണ്ടു ഖണ്ഡനതെളിവ് മാത്രം തരാം:-

9653 عن أم كبشة امرأة من عذرة - عذرة بني قضاعة - أنها قالت : يا رسول الله ائذن [ لي ] أن أخرج في جيش كذا وكذا ؟ قال : " لا " . قالت : يا رسول الله إنه ليس أريد أن أقاتل إنما أريد أداوي الجرحى والمرضى أو أسقي المرضى قال : " لولا أن تكون سنة ويقال : فلانة خرجت لأذنت لك ولكن اجلسي " .

رواه الطبراني في الكبير [ ص: 324 ] والأوسط ورجالهما رجال الصحيح .
ഉദ്റത്തു ബനീ ഖുളാഅക്കാരിയായ ഉമ്മു കബ്ശാ ബീവി(റ) നബി(സ)യോട് ഒരു യുദ്ധത്തിൽ, കൂടെപുറപ്പെടുവാൻ സമ്മതം തരുമോ എന്നു ചോദിച്ചു. നബി (സ) ഇല്ലെന്ന് പറഞ്ഞു. അവർ പറഞ്ഞു. റസൂലേ, ഞാൻ യുദ്ധം ചെയ്യാനുദ്ദേശിക്കുന്നില്ല. രോഗികൾക്കും മുറിവേറ്റവർക്കും മരുന്നുകൊടുക്കാനും വെള്ളം നൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.

നബി(സ) പ്രത്യുത്തരം നൽകി: "ഇതൊരു മാതൃക ആകില്ലെങ്കിൽ, ഇന്നാലിന്നവൾ യുദ്ധത്തിന് പുറപ്പെട്ടുവെന്ന് പിന്നീട് ഉദ്ധരിക്കപ്പെടില്ലെങ്കിൽ ഞാൻ സമ്മതം തരുമായിരുന്നു. (അതുണ്ടാകുന്നതിനാൽ സമ്മതം തരുന്നില്ല. അല്ലാത്തപക്ഷം നിനക്കു വരാമെങ്കിലും) പക്ഷേ നീ വീട്ടിലിരുന്നുകൊള്ളുക.
(ഥബ്റാനി - 20938)

9656 وعن أنس بن مالك قال : قالت أم سليم : يا رسول الله أخرج معك إلى الغزو ؟ قال : " يا أم سليم إنه لم يكتب على النساء الجهاد " . قالت : أداوي الجرحى وأعالج العين وأسقي الماء ؟ قال : " فنعم إذا " .
قلت : لأنس حديث في الصحيح وغيره بغير سياقه .
رواه الطبراني عن شيخه جعفر بن سليمان بن حاجب ولم أعرفه ، وبقية رجاله ثقات
ഉമ്മു സുലൈം ബീവി(റ) നബിയോട് പറഞ്ഞു. റസൂലേ അങ്ങയുടെ കൂടെ ഞാൻ യുദ്ധത്തിനു പോരട്ടെയോ. നബി(സ) പ്രതിവചിച്ചു:- ഓ ഉമ്മുസുലൈം! സ്ത്രീകളുടെ മേൽ യുദ്ധം നിർബന്ധമല്ലല്ലോ.
മഹതി പറഞ്ഞു: ഞാൻ മുറിവേറ്റവർക്ക് മരുന്നു പുരട്ടാം, ജലാശയം നന്നാക്കാം, വെള്ളം കുടിപ്പിക്കാം.
നബി പറഞ്ഞു : എന്നാൽ ആയ്ക്കോട്ടെ.
(ഥബ്റാനി: 739)

ഒറ്റപ്പെട്ട സംഭവങ്ങൾ പൊക്കിക്കൊണ്ടുവന്നു അത് പൊതു നിയമമാക്കാൻ നോക്കുന്ന ഇത്തരക്കാരോടാണോ നബി (സ) യുടെ ഉമ്മുകബ്‌ശ സംഭവത്തിലെ ദീർഘദർശനം ഉപദേശിക്കുന്നതെന്നു ചിന്തിക്കൂ.
* ' പടവാൾ യുദ്ധവും*
**************************************
സഹാബി വനിതകൾ യുദ്ധവേളയിൽ വീട്ടിൽ കഴിയാതെ പടവാളേന്തി പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പോകലായിരുന്നു പതിവ് എന്ന്, ചില ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തുകാട്ടുന്നവർക്ക്
തൽകാലം താഴെ രണ്ടു ഖണ്ഡനതെളിവ് മാത്രം തരാം:-

9653 عن أم كبشة امرأة من عذرة - عذرة بني قضاعة - أنها قالت : يا رسول الله ائذن [ لي ] أن أخرج في جيش كذا وكذا ؟ قال : " لا " . قالت : يا رسول الله إنه ليس أريد أن أقاتل إنما أريد أداوي الجرحى والمرضى أو أسقي المرضى قال : " لولا أن تكون سنة ويقال : فلانة خرجت لأذنت لك ولكن اجلسي " .

رواه الطبراني في الكبير [ ص: 324 ] والأوسط ورجالهما رجال الصحيح .
ഉദ്റത്തു ബനീ ഖുളാഅക്കാരിയായ ഉമ്മു കബ്ശാ ബീവി(റ) നബി(സ)യോട് ഒരു യുദ്ധത്തിൽ, കൂടെപുറപ്പെടുവാൻ സമ്മതം തരുമോ എന്നു ചോദിച്ചു. നബി (സ) ഇല്ലെന്ന് പറഞ്ഞു. അവർ പറഞ്ഞു. റസൂലേ, ഞാൻ യുദ്ധം ചെയ്യാനുദ്ദേശിക്കുന്നില്ല. രോഗികൾക്കും മുറിവേറ്റവർക്കും മരുന്നുകൊടുക്കാനും വെള്ളം നൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.

നബി(സ) പ്രത്യുത്തരം നൽകി: "ഇതൊരു മാതൃക ആകില്ലെങ്കിൽ, ഇന്നാലിന്നവൾ യുദ്ധത്തിന് പുറപ്പെട്ടുവെന്ന് പിന്നീട് ഉദ്ധരിക്കപ്പെടില്ലെങ്കിൽ ഞാൻ സമ്മതം തരുമായിരുന്നു. (അതുണ്ടാകുന്നതിനാൽ സമ്മതം തരുന്നില്ല. അല്ലാത്തപക്ഷം നിനക്കു വരാമെങ്കിലും) പക്ഷേ നീ വീട്ടിലിരുന്നുകൊള്ളുക.
(ഥബ്റാനി - 20938)

9656 وعن أنس بن مالك قال : قالت أم سليم : يا رسول الله أخرج معك إلى الغزو ؟ قال : " يا أم سليم إنه لم يكتب على النساء الجهاد " . قالت : أداوي الجرحى وأعالج العين وأسقي الماء ؟ قال : " فنعم إذا " .
قلت : لأنس حديث في الصحيح وغيره بغير سياقه .
رواه الطبراني عن شيخه جعفر بن سليمان بن حاجب ولم أعرفه ، وبقية رجاله ثقات
ഉമ്മു സുലൈം ബീവി(റ) നബിയോട് പറഞ്ഞു. റസൂലേ അങ്ങയുടെ കൂടെ ഞാൻ യുദ്ധത്തിനു പോരട്ടെയോ. നബി(സ) പ്രതിവചിച്ചു:- ഓ ഉമ്മുസുലൈം! സ്ത്രീകളുടെ മേൽ യുദ്ധം നിർബന്ധമല്ലല്ലോ.
മഹതി പറഞ്ഞു: ഞാൻ മുറിവേറ്റവർക്ക് മരുന്നു പുരട്ടാം, ജലാശയം നന്നാക്കാം, വെള്ളം കുടിപ്പിക്കാം.
നബി പറഞ്ഞു : എന്നാൽ ആയ്ക്കോട്ടെ.
(ഥബ്റാനി: 739)

ഒറ്റപ്പെട്ട സംഭവങ്ങൾ പൊക്കിക്കൊണ്ടുവന്നു അത് പൊതു നിയമമാക്കാൻ നോക്കുന്ന ഇത്തരക്കാരോടാണോ നബി (സ) യുടെ ഉമ്മുകബ്‌ശ സംഭവത്തിലെ ദീർഘദർശനം ഉപദേശിക്കുന്നതെന്നു ചിന്തിക്കൂ.

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...