Monday, July 22, 2019

ഇസ്തി ശ്ഫാഉ ലോക പണ്ഡിതർ

اللهഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,

നബി സ്വ യോട് വഫാതിന്ന് ശേഷം ഖബർ സിയാറത്ത് ചെയ്യുന്നവൻ സുബാർശ തേടണം ലോക പണ്ടിതന്മാർ

ഇമാം നവവി റ
ثم يرجع إلى موقفه الأول قبالة وجه رسول الله
صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........

നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട്‌ ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274)

ഇതേ കാര്യം അങ്ങീകരിച്ച പണ്ഡിതന്മാർ താഴെ നൽകുന്നു.

ഇവരല്ലാം ശിർക്ക് പഠിപ്പിച്ചവരും സമ്മദിച്ചവരുമാന്നോ

*(01) - ഇബ്നുസ്സ്വബാഗ് (റ)*

ശാഫിഈ പണ്ടിതൻ - (ജനനം ഹിജ്റ -400 , വഫാത്ത് ഹിജ്റ -477)
ഗ്രന്ഥം -  കിതാബുശ്ശാമിൽ

الشيخ أبو نصر بن الصباغ -  (400 - 477)

الإمام ، العلامة ، شيخ الشافعية أبو نصر ، عبد السيد بن محمد بن عبد الواحد بن أحمد بن جعفر البغدادي ، الفقيه المعروف بابن الصباغ ، مصنف كتاب " الشامل " ، وكتاب " الكامل " ، وكتاب " تذكرة العالم والطريق السالم " .
مولده سنة أربعمائة .
توفي الشيخ أبو نصر في يوم الثلاثاء ، ثالث عشر جمادى الأولى سنة سبع وسبعين وأربعمائة ودفن من الغد بداره بدرب السلولي .

ഇബ്നു സ്വബാഗ് (റ) വിന്റെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നാണ് ഇബ്നു കസീർ (റ) സ്വന്തം തഫ്സീറിൽ ഉതുബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത്

*(02) - ഇമാം മാവർദ്ധി (റ)*

ശാഫിഈ പണ്ഡിതൻ , വഫാത്ത് - ഹിജ്റ - 450

കിതാബ് - 01 - ഹാവിൽ കബീർ - പേജ് നമ്പർ- 4/215

കിതാബ് - 02 - അഹ്കാമി സുൽത്വാനിയ - പേജ് നമ്പർ -  1/174

(01) - الكتاب:الحاوي الكبير في فقه مذهب الإمام الشافعي وهو شرح مختصر المزني

(02) - الكتاب:الأحكام السلطانية

المؤلف:أبو الحسن علي بن محمد بن محمد بن حبيب البصري البغدادي، الشهير بالماوردي (المتوفى: ٤٥٠هـ)

*(03) - ഇമാം യഹ്യ ബിൻ അംറാനി (റ)*

 - വഫാത്ത് (ഹിജ്റ - 558)
കിതാബ് - അൽ ബയാൻ ഫീ മദ് ഹബി ഇമാം ശാഫി ഈ (റ) - പേജ് നമ്പർ -  4/379

الكتاب:البيان في مذهب الإمام الشافعي

المؤلف:أبو الحسين يحيى بن أبي الخير بن سالم العمراني اليمني الشافعي (المتوفى: ٥٥٨هـ)

*(04) - ഇബ്നു അസാകിർ (റ)*

വഫാത്ത് - (ഹിജ്റ 571)

കിതാബ് - മത്ന് ഹദീസ് ഗ്രന്ഥമായ മുഹ്ജം ഇബ്നു അസാകിർ  - പേജ് നമ്പർ - 1/599 ഹദീസ് - 738

الكتاب:معجم الشيوخ المؤلف:ثقة الدين، أبو القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: ٥٧١هـ)

*(05) - ഇമാം  അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഖുദാമ (റ)*

 - ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 620)

കിതാബ് - മുഗ്നീ ഇബ്നു ഖുദാമ - പേജ് നമ്പർ  3/478

(01) - الكتاب:المغني لابن قدامة

المؤلف:أبو محمد موفق الدين عبد الله بن أحمد بن محمد بن قدامة الجماعيلي المقدسي ثم الدمشقي الحنبلي، الشهير بابن قدامة المقدسي (المتوفى: ٦٢٠هـ)

*(06) - ഇമാം (അബുൽ ഫറജ്) അബ്ദു റഹ്മാനുബ്നു ഖുദാമ (റ)*

- വഫാത്ത് (ഹിജ്റ - 682)
കിതാബ് - ഷറഹുൽ കബീർ അലാ മത്നിൽ മുഖ്നിഹ് - പേജ് നമ്പർ - 3/494

الكتاب:الشرح الكبير على متن المقنع

المؤلف:عبد الرحمن بن محمد بن أحمد بن قدامة المقدسي الجماعيلي الحنبلي، أبو الفرج، شمس الدين (المتوفى: ٦٨٢هـ)

*(07) - ഇമാം നവവി (റ)*

- രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്നു. വഫാത്ത് - ( ഹിജ്റ - 676)

- കിതാബ് - 01 - ഷറഹ് മുഹദ്ദബ് - പേജ് നമ്പർ -  8/274
(01) - الكتاب:المجموع شرح المهذب

കിതാബ് - 02 - അദ്കാർ - പേജ് നമ്പർ - 1/335

(02) - الكتاب:الأذكار النووية.
കിതാബ് - 03 - ഈളാഹ് - പേജ് നമ്പർ - 1/454

المؤلف:أبو زكريا محيي الدين يحيى بن شرف النووي (المتوفى: ٦٧٦هـ)
>>مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ<<

""നബി (സ്വ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ""

""""ഇമാം മാവർദ്ധി (റ) , ഖാളീ അബുത്വയ്യിബ് (റ) , നമ്മുടെ മറ്റ് അസ്വ് ഹാബുമാരൊക്കെ വളരെ നല്ലതായി കണ്ട് കൊണ്ട്   ഉതുബി (റ) വിൽ നിന്നുദ്ധരിക്കുന്ന വാചകം‌ തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്"""""""

*(08) - ഇമാം ഷിഹാബുദ്ദീൻ അഹ്മദ്ബ്നു ഇദ്രീസുൽ  ഖറാഫീ*
വഫാത്ത് (ഹിജ്റ - 684)
കിതാബ് - അദഖീറ - പേജ് നമ്പർ - 3/375
الكتاب:الذخيرة

المؤلف:أبو العباس شهاب الدين أحمد بن إدريس بن عبد الرحمن المالكي الشهير بالقرافي (المتوفى: ٦٨٤هـ)

*(09) - ഇബ്നുൽ മുഞ്ചീ (റ)*

ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ 631, വഫാത്ത് ഹിജ്റ 695)
കിതാബ് - അൽ മുംതിഹ് ഫീ ഷറഇൽ മുഖ്നിഹ് - പേജ് നമ്പർ - 2/214
الممتع في شرح المقنع
زين الدين المنجى بن عثمان بن أسعد ابن المنجى
التنوخي الحنبلي
(٦٣١ - ٦٩٥ هـ)

*(10) - ഇമാം ഇബ്നുൽ ഹാജ് (റ)*

- (മാലികി ഫിഖ്ഹീ പണ്ടിതൻ) വഫാത്ത് - (737)
കിതാബ് - അൽ മദ്ഖൽ -  പേജ് നമ്പർ - 3/228

الكتاب:المدخل المؤلف:أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج (المتوفى: ٧٣٧هـ)

*(11) - ഇമാം സുബുകീ (റ)*

ശാഫിഈ പണ്ഡിതൻ - ( ജനനം ഹിജ്റ - 683 വഫാത്ത് (ഹിജ്റ - 756)
കിതാബ് - ഷിഫാഉസ്സഖാം - പേജ് നമ്പർ - 65-66
الإمام المجتهد شيخ الإسلام تقي الدين السبكي  (المتوفى: ٧٧١هـ)

الكتاب: شفاء السقام

*(12) - ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റ)*

(ജനനം - 694 , വഫാത്ത് - 767)
കിതാബ് - ഹിദായതു സ്സാലിക് ഇലാ മദാഹിബിൽ അർബഅ - പേജ് നമ്പർ -  1518

*ഉതുബി (റ) വിൽ നിന്ന് ഉദ്ധരിച്ച് മഹാനവർകൾ പഠിപ്പിക്കുന്നു*✒

>>>"ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته (صلى الله عليه وسلم) بعد موته مستغفرا فإن ذلك أظهر في قصد التعظيم وصدق الإيمان."<<<
"""ഈ അഹ്റാബിയുടെ മമേന്മ അള്ളാഹുവിൽ നിന്നുള്ളതാണ് (എന്തൊരു കഴിവ് !!!) നബി (സ്വ) യുടെ വഫാത്തിന്ന്  ശേഷം പാപ മോചനം ആവശ്യപ്പെട്ട് നബി (സ്വ) യെ സന്ദർശിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ ! നബി (സ്വ) ആദരിക്കാനുള്ള ഉദ്ദേശവും  """" ശരിയായ ഈമാനുമാണ് അത് കാണിക്കുന്നത്""""' (ഹിദായതുസ്സാലികീൻ - പേജ് നമ്പർ
1519)<<<<<<<<<<<<<<

>>>>ഷിർക്കാണെന്ന് ആരോപിക്കുന്ന വഹാബികളോട് ഇത് ശരിയായ ഈമാനാണെന്ന് 700 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മഹാനവർകൾ ഓർമ്മപ്പെടുത്തുന്നു. അൽഹംദുലില്ലാഹ് !!! അള്ളാഹു അക്ബർ !!!!!!<<<<<<<<<<

*(13) - ഹാഫിള് ഇബ്നു കസീർ (റ)*

ശാഫിഈ പണ്ടിതൻ, വഫാത്ത് (ഹിജ്റ - 774)
കിതാബ് - തഫ്സീർ ഇബ്നു കസീർ -  2/306 - (സൂറത്ത് നിസാഅ് 64 വ്യാഖ്യാനം)

الكتاب:تفسير القرآن العظيم (ابن كثير)المؤلف:أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)

*(14) - അബൂബക്കർ അൽ ഹിസ്നീ (റ)*

വഫാത്ത് (ഹിജ്റ - 829)
കിതാബ് - ദഫ്ഉ ശുബ്ബഹി മൻ ശബ്ബഹ മതമർറദ - പേജ് നമ്പർ - 113

*(15) - ഇമാം സആലിബീ (റ)*

- വഫാത്ത് - ( ഹിജ്റ - 875)
കിതാബ് - ജവാഹിറുൽ ഹിസാൻ ഫീ തഫ്സീറിൽ ഖുർ ആൻ - പേജ് നമ്പർ -   2/257

الكتاب:الجواهر الحسان في تفسير القرآن

المؤلف:أبو زيد عبد الرحمن بن محمد بن مخلوف الثعالبي (المتوفى: ٨٧٥هـ)

*(16) - ഇമാം ഇബ്നു മുഫ്ലിഹ് (റ)*

-ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ - 816 -  വഫാത്ത് 884)
കിതാബ് - അൽ മുബ്ദിഹ് ഫീ ഷറഹിൽ മുഖ്നിഹ് 3/236 -
المبدع في شرح المقنع -

الكتاب:المبدع في شرح المقنع

المؤلف:إبراهيم بن محمد بن عبد الله بن محمد ابن مفلح، أبو إسحاق، برهان الدين (المتوفى: ٨٨٤هـ)

*(17)- ഇമാം സഖാവി (റ)*

 - വഫാത്ത് ( ഹിജ്റ - 902)
കിതാബ് - അൽ ഖൗലുൽ ബദീഹു  ഫീ സ്വലാതി അലൽ ഹബീബി ശഫീഹ് - പേജ് നമ്പർ - 1/167

الكتاب: القَولُ البَدِيعُ في الصَّلاةِ عَلَى الحَبِيبِ الشَّفِيعِ

المؤلف: شمس الدين أبو الخير محمد بن عبد الرحمن بن محمد السخاوي (المتوفى: ٩٠٢هـ)

*(18) - ഹാഫിള് സുംഹൂദി (റ)*

ശാഫിഈ പണ്ഡിതൻ.  വഫാത്ത് (ഹിജ്റ - 911)
കിതാബുകൾ (02):-  ഖുലാസ്വതുൽ വഫാ - 1/449 ലും വഫാഉൽ വഫാ   4/185 ലും ഉദ്ധരിക്കുന്നു

(01) الكتاب:خلاصة الوفا بأخبار دار المصطفى

(02) الكتاب:وفاء الوفاء بأخبار دار المصطفى

المؤلف:علي بن عبد الله بن أحمد الحسني السمهودي (المتوفى: ٩١١هـ)

*(19) - ഇമാം ഖസ്ത്വല്ലാനി (റ)*

ശാഫിഈ പണ്ഡിതൻ , പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി ഷറഹ്  ഇർശാദുസ്സാരിയുടെ മുസ്വന്നിഫ് , (വഫാത്ത് - 923)

കിതാബ് -  അൽ മവാഹിബുല്ലദുന്യാ - പേജ് നമ്പർ - 3/596

الكتاب:المواهب اللدنية بالمنح المحمدية

المؤلف:أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين (المتوفى: ٩٢٣هـ)

*(20) - ഇമാം ഇബ്നു മുബാറകുൽ ഹുമൈരീ അൽ ഹൾറമീ*

- ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 930)
കിതാബ്  - ഹദാഇഖിൽ അൻവാർ  - 1/494

الكتاب:حدائق الأنوار ومطالع الأسرار في سيرة النبي المختار

المؤلف:محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ «بَحْرَق» (المتوفى: ٩٣٠هـ)

*(21) - ഇമാം യൂസുഫു സ്വാലിഹി ശ്ശാമീ (റ)*

- വഫാത്ത് (ഹിജ്റ - 942)
കിതാബ് - സുബുലുൽ ഹുദാ വറഷാദ്  - പേജ് നമ്പർ - 12/390

الكتاب:سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد

المؤلف:محمد بن يوسف الصالحي الشامي (المتوفى: ٩٤٢هـ)

*(22) - ഇമാം ഇബ്നു ഹജർ ഹൈതമി (റ)*

ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ
- വഫാത്ത് (ഹിജ്റ - 974)
കിതാബ് - അൽജൗഹറുൽ മുനളം - പേജ് നമ്പർ - 18
الإمام ابن حجر الهيتمي في الجوهر المنظم ( 124 , 125)
(المتوفى: ٩٧٤هـ)
*(23) - ഇമാം ഖതീബി ശ്ശർബീനീ (റ)*

- ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 977)
കിതാബ് - മുഗ്നിൽ മുഹ്താജ് - പേജ് നമ്പർ -   2/284

الكتاب:مغني المحتاج إلى معرفة معاني ألفاظ المنهاجالمؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ)

*(24) - ഇമാം മൻസ്വൂറുബ്നു യൂനുസ് അൽ ബഹൂതി (റ)*

- ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1051)
കിതാബ് - കിശാഫുൽ ഖിനാഅ് പേജ് നമ്പർ - 2/516

الكتاب:كشاف القناع عن متن الإقناع

المؤلف:منصور بن يونس بن صلاح الدين ابن حسن بن إدريس البهوتى الحنبلى (المتوفى: ١٠٥١هـ)

*(25) - ഇബ്നു അലിആൻ (റ)*

- ശാഫിഈ പണ്ഡിതൻ -  വഫാത്ത് (ഹിജ്റ - 1057)
കിതാബ് - ഫുതൂഹാതു റബ്ബാനിയ (അദ്കാർ ഷറഹ്) - പേജ് നമ്പർ -  5/39

الكتاب:الفتوحات الربانية على الأذكار النواوية

المؤلف:محمد بن علان الصديقي الشافعي الأشعري المكي (المتوفى: ١٠٥٧ هـ)

*(26) - ഇമാം സുർഖാനി (റ)*

- മാലികീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1122)

കിതാബ് - ഷറഹ് സുർഖാനി അലൽ  മവാഹിബുല്ലദുന്യ - പേജ് നമ്പർ - 12/198

ـ[شرح العلامة الزرقاني على المواهب اللدنية بالمنح المحمدية]ـ

المؤلف: أبو عبد الله محمد بن عبد الباقي بن يوسف بن أحمد بن شهاب الدين بن محمد الزرقاني المالكي (المتوفى: ١١٢٢هـ)

*(27) - ശൈഖ് സുലൈമാനുൽ ജമൽ (റ)*

ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1204)
കിതാബ് - ഹാഷിയതു ജമൽ  - 2/485
الكتاب:فتوحات الوهاب بتوضيح شرح منهج الطلاب المعروف بحاشية الجمل (منهج الطلاب اختصره زكريا الأنصاري من منهاج الطالبين للنووي ثم شرحه في شرح منهج الطلاب)

المؤلف:سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل (المتوفى: ١٢٠٤هـ)

*(28) - ഇമാം ബകരീ (റ)*

- ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1310)
കിതാബ് - ഇആനതു ത്വാലിബീൻ  - പേജ് നമ്പർ - 2/357

الكتاب:إعانة الطالبين على حل ألفاظ فتح المعين (هو حاشية على فتح المعين بشرح قرة العين بمهمات الدين)

المؤلف:أبو بكر (المشهور بالبكري) عثمان بن محمد شطا الدمياطي الشافعي (المتوفى: ١٣١٠هـ)

*(29) - ഇമാം ത്വൻതാവി (റ)*

വഫാത്ത് - (ഹിജ്റ - 1431)
‎കിതാബ് - തഫ്സീറുൽ വസീത്വ് പേജ് നമ്പർ - 3/201

الكتاب:التفسير الوسيط للقرآن الكريم
المؤلف:محمد سيد طنطاوي. _________________________

Sunday, July 21, 2019

ഖുർആൻ പാരായണം മരിച്ചവർക്ക് ഇബ്ന് തൈമി

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 



 👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)


പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)



 മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?
------------------------------

ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..

ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..

മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..

പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി
വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..

തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട
ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,

കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..

അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?

എന്തൊരു ആശയ പാപ്പരത്തമാണിത്!..........





: سُئِلَ: عَنْ قِرَاءَةِ أَهْلِ الْمَيِّتِ تَصِلُ إلَيْهِ؟ وَالتَّسْبِيحُ وَالتَّحْمِيدُ، وَالتَّهْلِيلُ وَالتَّكْبِيرُ، إذَا أَهْدَاهُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهَا أَمْ لَا؟
الْجَوَابُ: يَصِلُ إلَى الْمَيِّتِ قِرَاءَةُ أَهْلِهِ، وَتَسْبِيحُهُمْ، وَتَكْبِيرُهُمْ، وَسَائِرُ ذِكْرِهِمْ لِلَّهِ تَعَالَى، إذَا أَهْدَوْهُ إلَى الْمَيِّتِ، وَصَلَ إلَيْهِ، وَاَللَّهُ أَعْلَمُ. ( مجموع الفتاوى : 24/ 364 / ابن تيمية الحراني (المتوفى : 728هـ)

മരിച്ചവരുടെ പേരിൽ അന്നദാനം

മരിച്ചവരുടെ പേരിൽ അന്നദാനം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



അതേ..സാക്ഷാല്‍ ശൈഖ് ഉതൈമീന്‍...!!

ഉതൈമീന്‍ തന്‍റെ "ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തിലെ 457ാം നമ്പറായി മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉംറ ചെയ്യുന്നതിന്റെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു:

س 457: هل يجوز الاعتمار عن الميت؟
الجواب: يجوز الاعتمار عن الميت كما يجوز الحج عنه، وكذلك الطواف عنه يجوز، وكذلك جميع الأعمال الصالحة تجوز عن الميت، قال الإمام أحمد – رحمه الله-: كل قربة فعلها وجعل ثوابها لحي أو ميت مسلم نفعه

'മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജജ് അനുവദനീയമായതു പോലെ ഉംറയും അനുവദനീയമാണ്, അപ്രകാരം ത്വവാഫും അനുവദനീയമാണ്.. അപ്രകാരം എല്ലാ സല്‍കര്‍മ്മങ്ങളും മയ്യിത്തിന് വേണ്ടി ചെയ്യല്‍ അനുവദനീയമാണ്.. ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുണ്ട് ഒരാള്‍ പ്രവര്‍ത്തിച്ച എല്ലാ സല്‍കര്‍മ്മങ്ങളും അതിന്‍റെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ ദാനം ചെയ്താല്‍ അത് കാരണം ഉപകാരം ലഭിക്കുന്നതാണ്.. (പേജ്/506)

എന്ന് വിശദീകരിച്ച് അവസാനം പറയുന്നത് കാണണോ??

ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.

ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്‍റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ദാനം ചെയ്താലും അത് അനുവദനീയമാണ്..

ചുമ്മാ കോണക വെളളം കുടിച്ചു നടന്നിട്ട് കാര്യമില്ല.. :p
ഈ പറഞ്ഞതും അംഗീകരിക്കാന്‍ തയ്യാറാകണം.. :-D
മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് മുസ്ലിങ്ങൾക്കിടയിൽ ഉണ്ട്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം.. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. തലതിരിഞ്ഞ മുജാഹിദ് മൌലവിമാർ എല്ലാത്തിലുമെന്ന പോലെ ഈ വിഷയത്തിലും എടുത്ത നിലപാട്  സുന്നികൾ എന്താണോ ചെയ്യുന്നത് അതിനെ കണ്ണടച്ച് നിഷേധിക്കുക എന്നുള്ളതാണ്..
നാട്ടിൽ ചീട്ടു കളിച്ചു നടക്കുകയും,  ഒരു സുപ്രഭാതത്തിൽ മുജായിദ് മതത്തിൽ ചേരുകയും പിന്നീട് അവരുടെ അര മൌലവിമാർ ഛര്‍ദ്ദിച്ചത് അപ്പാടെ എടുത്തു വിഴുങ്ങി യാതൊരു ഉളുപ്പുമില്ലാതെ അതെടുത്തു പാവപ്പെട്ട മുസ്ലിങ്ങളുടെ മുന്നില്‍ വിളമ്പുകയും ചെയ്യുന്ന ഇത്തരം മൗലവിമാരിൽ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കണം അല്ലേ..??.
വാദിക്കുന്നതിനു പിന്നിൽ വല്ല തെളിവുകളും ഉണ്ടോ എന്ന് അന്വേഷിക്കുക പോലും ചെയ്യൽ ഇക്കൂട്ടരുടെ രീതിയല്ലാ..

ഈ ഹദീസ് കാണുക.. ഇത് മുജാഹിലുകളുടെ അടിത്തറ വരെ കൊളംതോണ്ടാൻ  പര്യാപ്തമാണ്.

الكتب » صحيح البخاري » كِتَاب الْمَنَاقِبِ » بَاب تَزْوِيجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ ...
رقم الحديث: 3559

(حديث مرفوع) حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ ، حَدَّثَنَا أَبِي ، حَدَّثَنَا حَفْصٌ ، عَنْ هِشَامٍ ، عَنْ أَبِيهِ ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا ، قَالَتْ : " مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا غِرْتُ عَلَى خَدِيجَةَ , وَمَا رَأَيْتُهَا وَلَكِنْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ ذِكْرَهَا , وَرُبَّمَا ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أَعْضَاءً , ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ فَرُبَّمَا ، قُلْتُ : لَهُ كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ ، فَيَقُولُ : " إِنَّهَا كَانَتْ وَكَانَتْ وَكَانَ لِي مِنْهَا وَلَدٌ " .

ആഇഷ (റ) യില്‍ നിന്നും നിവേദനം, മഹതി പറഞ്ഞു, എനിക്ക് റസൂല്‍ (സ) യുടെ മറ്റു ഭാര്യമാരേക്കാള്‍ ഖദീജ (റ) യോട് അസൂയ തോന്നിയിരുന്നു, എന്നാല്‍ എന്നെ പ്രവാചകന്‍ (സ) വിവാഹം കഴിക്കുന്നതിനു മുമ്പായി മഹതി വഫാത്തായിരുന്നു. പ്രവാചകന്‍ (സ) ഖദീജ ബീവിയെ കുറിച്ച് പലപ്പോഴും കൂടുതലായി പ്രകീര്‍ത്തിക്കുമായിരുന്നു. എപ്പോഴെല്ലാം റസൂല്‍ (സ) ആടിനെ അറുത്താലും അതിന്‍റെ കഷ്ണങ്ങള്‍ മഹതിയുടെ കൂട്ടുകാര്‍ക്ക് വീതിച്ചു നല്‍കുമായിരുന്നു. മഹതിയെ പോലെ മറ്റൊരു സ്ത്രീയും ലോകത്ത് ഉണ്ടായിരുന്നില്ല എന്നതുപോലെ ആണല്ലോ അങ്ങ് മഹതിയെ കാണുന്നത് എന്ന് ഞാന്‍ പ്രവാചകരോട് പറഞ്ഞാല്‍ ഇപ്രകാരം മറുപടി പറയും, " ഖദീജ (റ) ഇന്നാലിന്ന പോലെയൊക്കെ ആയിരുന്നു, അവരില്‍ എനിക്ക് കുട്ടികള്‍ ഉണ്ടായിരുന്നു

ഈ ഹദീസിൽ പറയും പ്രകാരം അങ്ങനെ ഒരാള്‍ മരണപ്പെട്ടാൽ ശേഷം ആടിനെ അറുക്കുകയും അയാളുടെ വേണ്ടപ്പെട്ടവർക്ക് വിതരണം ചെയ്യുകയും ആവാമോ..??
ഇത് മുജായിദിന്‍റെ ആദര്‍ശത്തിന് അനുകൂലമാണോ..??

ഇത് കൊടുത്തപ്പോൾ ഒരു ജാഹിലിന്‍റെ ചോദ്യം കേള്‍ക്കണോ?? അതിൽ എവിടെ 3 ആം നാൾ, 7 ആം നാൾ, 40 ആം നാൾ ഒക്കെ ചെയ്യാം എന്നുള്ളത് എന്ന്..???

ഈ ഹദീസിൽ പറയും പ്രകാരം അമൽ ചെയ്യാൻ സുന്നികൾ ഏതു ദിവസം തിരഞ്ഞെടുത്താലും നിങ്ങള്‍ക്കെന്താ..??
ചെയ്യുന്ന പ്രവര്‍ത്തി ഇന്നാലിന്ന ദിവസങ്ങളിൽ നിങ്ങൾ ചെയ്തു പോകരുത് എന്ന് റസൂൽ (സ) പഠിപ്പിക്കാത്ത കാലത്തോളം ഞങ്ങൾ സുന്നികൾ അത് ചെയ്യും.. അതുകൊണ്ട് ബുദ്ധി കെട്ട ഈ മൗലവി കരുതിയത്‌ എന്താണെന്നോ,, സുന്നികൾ ഏതു  ദിവസം ചെയ്തോ,, ആ ദിവസം ഇത് ശിര്‍ക്കായി എന്നാണ്... ഹ ഹ.. എന്നിട്ട് ഇവിടെ കിടന്നു ചില ഡയലോഗ്സ്.. "ഹോ അപ്പോൾ മൂന്നാം നാളും ഏഴാം നാളും ചെയ്യാൻ തെളിവില്ല അല്ലേ..??" എന്ന്... എടോ പൊട്ടൻ മൌലവീ.. മരണപ്പെട്ട ശേഷം എപ്പോൾ ചെയ്താലും സുന്നത്ത് സുന്നത്ത് തന്നെയല്ലേ?? സുന്നികൾ ഏതെങ്കിലും ചില ദിവസങ്ങളിൽ ചെയ്യുന്നു എന്നത് കൊണ്ട് അത് മാറി കറാഹത്തോ ഹറാമോ ആകുമോ?? ഈ നിയമം എവിടുന്നാണ് പഠിച്ചത് മൌലവീ..??

ഇമാം ഗസ്സാലി(റ)പറഞ്ഞതായി ത്വബഖാത്തില്‍ ഇമാം സുബ്ക്കി(റ)ഉദ്ധരിക്കുന്നു:

وحكى يوما على رأس منبره عن أخيه حجة الإسلام أثرا غريبا فقال سمعت أخي حجة الإسلام قدس الله روحه يقول إن الميت من حين يوضع على النعش يوقف في أربعين موقفا يسائله ربه عز وجل:الحاوي للفتاوي 2/195

"മരണപ്പെട്ട വ്യക്തിയെ മറവു ചെയ്തു കഴിഞ്ഞാല്‍ നാല്പതു ദിവസം അല്ലാഹുവിന്‍റെ ചോദ്യത്തിന്‍ മുന്നില്‍ നില്ക്കേണ്ടിവരും"(അല്‍ഹാവി)

സുന്നികൾ ഇത്തരം കാര്യങ്ങൾ 3 ആം നാളും 7 ആം നാളും 40 ആം നാളും ചെയ്‌താൽ അത് തെറ്റാണത്രേ..?? എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ
ഞങ്ങൾ ഇക്കാര്യത്തിൽ സ്വഹാബാക്കളുടെ കൂടെയാണ്.. നിങ്ങള്‍ക്ക് എന്‍റെ ചര്യയും സ്വഹാബത്തിന്‍റെ ചര്യയും ഉണ്ട് എന്ന് പഠിപ്പിച്ച റസൂൽ (സ) യുടെ കൂടെയാണ്..

عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .

സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216).

ഇമാം സുയൂത്വി(റ)പറയുന്നു:

قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183

"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)

മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കൽ (ഇവരുടെ പ്രയോഗം അനുസരിച്ച് മൂക്കുമുട്ടെ തട്ടുക) പരിഹസിച്ചു നടക്കുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കൂ മൌലവീ.. സുന്നികൾ എന്തു ചെയ്തോ അതിനൊക്കെ തക്കതായ തെളിവുകൾ ഉണ്ടാകും.. അങ്ങനെ ചെയ്യുമ്പോൾ മൌലവിമാർ ഉറഞ്ഞു തുള്ളും, " മരണ വീട്ടില്‍ പോയി മൂക്ക് മുട്ടെ തട്ടി ഏമ്പക്കം ഇടുകയോ എന്ന് അല്ലേ..??

നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;

رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335

നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.  നബി(സ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)

സ്വഹാബികൾ തന്നെ പറയുന്നത് നോക്കാം

:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوائد 3/5

Saturday, July 20, 2019

കൂറ്റനാട് മുസ്ലിയാരെ കാഫിറാക്കിയോ...?*

*സുന്നികൾ പരസ്പരം കാഫിറാക്കുന്നു എന്ന് കവലകളിൽ പ്രസംഗിക്കുന്ന മുജാഹിദ് മൗലവിമാർ സുന്നികളുടെ മുന്നിൽ വെച്ച് തെളിയിക്കാൻ സാധിക്കാതെ ഉരുളുന്നു*
👇👇👇👇👇👇👇👇👇👇👇👇👇
ONE
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
*ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാർ KV കൂറ്റനാട് മുസ്ലിയാരെ കാഫിറാക്കിയോ...?*

സിറാജ് പത്രത്തിൽ പി പി മുഹ്യിദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ ഉസ്താദ് എഴുതിയ ഒരു ലേഖനത്തിൽ "ഖുർആൻ പരിഭാഷ കുഫ്രിയത്തിലേക്ക് " എന്ന് ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാർ പറഞ്ഞതായി എഴുതി.

ഇങ്ങനെ ശംസുൽ ഉലമ പറയാനുള്ള കാരണം പരിഭാഷപ്പെടുത്തുമ്പോൾ ചിലപ്പോൾ വാചകങ്ങൾ തെറ്റിയാൽ ഇത്തരത്തിൽ അബദ്ധത്തിൽ ചെന്ന് പെടാൻ സാധ്യത തള്ളിക്കളയാവതല്ല അതിനാൽ തന്നെ പരിഭാഷ സൂക്ഷിക്കണം എന്നർത്ഥം പക്ഷെ "ഖുർആൻ പരിഭാഷ കുഫ്രിയതിലേക്ക് " എന്ന വാചകം ഉള്ളതിനാലാണ് കൂറ്റനാട് ഉസ്താദിനെ EK ഉസ്താദ് കാഫിറാക്കി എന്ന് വഹാബിസം പ്രചരിപ്പിച്ചു

എന്നാൽ സുന്നികളുടെ മുന്നിൽ വെച്ച് ഈ ലേഖനം വായിച്ച് സുന്നികൾ പരസ്പരം കാഫിറാക്കുന്നവരാണെന്ന് വരുത്തിതീർക്കാൻ ഹനീഫ കായക്കൊടി ശ്രമിച്ചു പക്ഷെ പേരോട് ഉസ്താദ് മൗലവിയെ പിടിച്ചു *ഖുർആൻ പരിഭാഷ കുഫ്രിയതിലേക്ക്* എന്ന് പറഞ്ഞാൽ കുഫ്രിയത്തിൽ എത്തിയിട്ടില്ല എന്നാണ് അതിന്റെ അർത്ഥം എന്നും.

AIRPORT ൽ വെച്ച് സൗദി യാത്രക്കാരനോട് എവിടേക്കാ എന്ന് ചോദിച്ചാൽ *സൗദിയിലേക്ക്* എന്നാണ് മറുപടി പറയുക അതിനർത്ഥം ഇപ്പോ സൗദിയിൽ എത്തിയിട്ടില്ല സൗദിയിൽ എത്തും എന്നാണെന്നും വളരെ വിശദമായി മലയാളത്തിൽ ഉദാഹരണ സഹിതം പറഞ്ഞു

ഇതിനെ ഖണ്ഡച്ച് ഹനീഫ കായക്കൊടി പറഞ്ഞു നിങ്ങളെ *AIRPORT ലേക്കല്ല AIRPORT ൽ തന്നെ എത്തിച്ചു തരാം എന്ന്* വാസ്തവത്തിൽ പറയേണ്ടത് സൗദിയിൽ എത്തിച്ചുതരാംഎന്നാണ്(കാഫിറാക്കിയിട്ടില്ല) ഇതും പേരോട് ഉസ്താദ് പിടികൂടി വിശദീകരിച്ചപ്പോ ഹനീഫ കായക്കൊടി പിന്നെ എഴുന്നേറ്റില്ല പിന്നെ മറുപടി പറഞ്ഞത് സകരിയ്യ സ്വലാഹിയാണ്.

എന്നാൽ ഹനീഫക്ക് ഈ ഉദാഹരണം മനസ്സിലായില്ലെങ്കിലും നമ്മുടെ ഹുസൈൻ സലഫിക്ക് മനസ്സിലായി അദ്ധേഹം നാദാപുരം ഖണ്ഡനത്തിൽ *ദുബായിലേക്ക്* എന്ന് ശരിയാക്കി പറയുകയാണുണ്ടായത്

അതായത് കുഫ്രിയതിലേക്ക് എന്ന് പറഞ്ഞാൽ ഇപ്പോൾ കാഫിറായിട്ടില്ല സൗദിയിലേക്ക് എന്ന് പറഞ്ഞത് പോലെ പിന്നീട് അബദ്ധത്തിൽ ചെന്ന് പെട്ടേക്കാം സൗദിയിൽ എത്തിയേക്കാം എന്ന് പറയുന്നത് പോലെ.

NB : ഹുസൈൻ സലഫി പറഞ്ഞ ഭാഗം രണ്ടാമത്തെ ക്ലിപ്പിൽ കാണാം.

https://youtu.be/d4OEniwZjnM
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
SECOND
KV കൂറ്റനാട് മുസ്ലിയാർ കാഫിറും മുർതദ്ധുമാണെന്ന സിറാജിലെ രാഷ്ട്രീയക്കരന്റെ ലേഖനവുമായി സുന്നികൾക്ക് ബന്ധമില്ല

സിറാജ് പത്രത്തിൽ പി പി മുഹ്യിദീൻ കുട്ടി ഉസ്താദ് എഴുതിയ ലേഖനത്തിൽ നിന്ന് KV കൂറ്റനാട് മുസ്ലിയാർ കുഫ്രിയത്തിലേക്ക് പോയി എന്ന് സമർത്ഥിക്കാൻ സാധിക്കാത്ത ഹനീഫ കായക്കൊടി പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൊണ്ടുവന്നത് 1989 നവംബറിലെ സിറാജ് ദിനപത്രത്തിൽ ഏതോ ഒരു രാഷ്ട്രീയക്കാരൻ എഴുതിയ ലേഖനമാണ് ഈ ലേഖനം എങ്ങനെ സുന്നികളുടെ നിലപാടാകും

സിറാജ് എന്നത് പൊതുവായ പത്രമാണെന്ന് അതിൽ മുസ്ലിമും എഴുതും അമുസ്ലിമും എഴുതും മതമുള്ളവനും എഴുതും മതമില്ലാത്തവനും എഴുതും അതൊന്നും സുന്നികളുടെ നിലപാടല്ല. മുജാഹിദ് മൗലവിമാർ തന്നെ സുന്നികളുടെ മറ്റു പത്രങ്ങളിൽ എഴുതിയത് ഈ അടുത്ത കാലത്ത് വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ഈ ലേഖനവുമായി സുന്നികൾക്ക് യാതൊരു ബന്ധവും ഇല്ല

ആരോപകർ കൊണ്ട് വരേണ്ട തെളിവ്
EK ഉസ്താദോ കാന്തപുരം ഉസ്താദോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സുന്നീ പണ്ഡിതനോ ഖുർആൻ പരിഭാഷ എഴുതിയതിന്റെ പേരിൽ KV കൂറ്റനാട് മുസ്ലിയാർ കാഫിറായി എന്നോ മുർതദ്ധായി എന്നോ എഴുതിയതോ അല്ലെങ്കിൽ പ്രസംഗിച്ചതോ കൊണ്ട് വന്ന് തെളിയിക്കണം അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ എഴുതിയത് സുന്നികളുടെ നിലപാടാണെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്..

https://youtu.be/lWPC-fkWh1Y

സമസ്ത എന്തിന് പിളർന്നു എന്ന് അറിയാത്തവർ ഇത് തീർച്ചയായും വായിക്കണ്*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

*സമസ്ത എന്തിന് പിളർന്നു എന്ന് അറിയാത്തവർ ഇത് തീർച്ചയായും വായിക്കണ്*
സമസ്തയുടെ പിളർപ്പ് ; സാഹചര്യങ്ങളും കാരണങ്ങളും
കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെസംഭവബഹുലമായ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും.
ആകസ്മികമയിഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായിവന്നുചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ് .
1947ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണ സൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൻസംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു.കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീന വാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വവത്കരിക്കാൻ (തർകുൽമുവാലാത്ത്) സമസ്തക്ക് കഴിഞ്ഞു . ഈ സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതായ കേരളത്തിലെ പുത്തൻ ചിന്താഗതിക്കാരായവഹാബി - മൗദൂദി പ്രസ്ഥാനങ്ങൾക്ക്ഒരു പൊതു പ്ലാറ്റ്ഫോം അനിവാര്യമായി വന്നു. നവീന വാദികളുടെ നേതാക്കളായ കെ.എം മൗലവിയും സീതി സാഹിയുമടക്കം നേതാക്കാൾ ഈ വിഷയം ചർച്ച നടത്തുകയും ഒടുവിൽ 1948 ൽ രൂപീകൃതമായി ബാലാരിഷ്ടത പോലും വിട്ടുമാറാത്ത മുസ്ലിം ലീഗിനെതന്ത്രപൂർവ്വം ഏറ്റെടുക്കാനും അതൊരു പൊതുവേദിയാക്കി സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനും പദ്ധതിയിട്ടു . ഈ തീരുമാനത്തിന്റെ ഭാഗമായി സൗകര്യമായിടത്തെല്ലാം ലീഗിന് യുണിറ്റുകളിട്ടു. പക്ഷേ മുസ്ലിം പൊതുബോധത്തെ അടുപ്പിക്കാൻ ഇത് മതിയായില്ല ,പ്രവാചക കുടുംബത്തോടുള്ള കേരളീയ മുസ്ലിംകളുടെ ആദരവിനെയും സ്നേഹത്തെയും ചൂഷണം ചെയ്താൽ ഈ ലക്ഷ്യം പൂവണിയുമെന്ന കെ.എം മൗലവിയുടെ ദുഷ്ടലാക്കിന്റെ ഫലമായി അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉയർത്തിക്കാണിച്ച് ലീഗിനെ ശക്തിപ്പെടുത്തി. തത്ഫലമായി 1960ലെപൊതു തിരഞ്ഞെടുപ്പിൽ ലീഗ് ശക്തമായ വിജയം നേടി.

ലീഗിന്റെ ഇരട്ടമുഖം
1960ലെതിരഞ്ഞെടുപ്പ് വിജയത്താടെകേരളരാഷ്ട്രീയത്തിൽലീഗ് ശക്തസ്വധീനമായി മാറി .മന്ത്രിസഭയിൽ അംഗത്വം ആവിശ്യപ്പെട്ടങ്കിലും സ്പീക്കർ സ്ഥാനം കൊണ്ട് ലീഗിന് തൃപ്തതിപ്പെടേണ്ടി വന്നു . തന്മൂലംലീഗ് പ്രതിനിധിയായി സീതി വക്കീലെന്ന വഹാബി കേരള സ്പീക്കറായി ചുമതലയേറ്റു , ഇതോടെ ലീഗിന്റെ ഇരട്ട മുഖം വെളിവായിത്തുടങ്ങി . ബാഫഖി തങ്ങളെ ഉയർത്തിക്കാട്ടി വഹാബികൾ കരുനീക്കം തുടങ്ങി. രാഷ്ട്രീയ സ്വാധീന മുപയോഗിച്ച് സുന്നത്ത് ജമാഅത്തിനെ തകർക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്.
തുടർന്ന് വഖഫ് ബോർഡിൽ നൂറു ശതമാനവും വഹാബികളെ തിരുകിക്കയറ്റി വഹാബി വൃദ്ധം കാര്യങ്ങൾ സുഖകരമാക്കി - 99% സുന്നികളുടെ പ്രാതിനിധ്യമുള്ളൊരു പാർട്ടിയുടെ താക്കോൽ സ്ഥാനം കയടക്കിയാണ് വഹാബികൾ ഈ നീക്കങ്ങൾ നടത്തിയത്.ഇതിന്റെ ഫലമായി പട്ടാളപ്പള്ളി, മുഹ്യദ്ധീൻ പള്ളി, അടക്കമുള്ള പത്തിലധികംപള്ളികൾ മലബാറിന്റെ ഹൃദയമായ കോഴിക്കോട് ജില്ലയിൽ മാത്രംവഹാബികൾ പിടിച്ചെടുത്തു .
ഈ ഗൂഢശ്രമങ്ങൾ തിരിച്ചറിഞ്ഞത സമസ്ത ഇതിന്നെതിരിൽ ശക്തമായ പ്രതിഷേധം നടത്തിയെങ്കിയും ലീഗത് വകവെച്ചില്ല .
.1967 _ലെതിരഞ്ഞെടുപ്പിൽ ലീഗിന് 2 മന്ത്രി പദം ലഭിച്ചു ,സി.എച്ചും ,കുരിക്കളും മന്ത്രിമാരായി ചുമതലയേറ്റു.ഈ സമയത്ത് തിരുവിതാം കൂറിലെ മുസ്ലിംകളുടെ സമരം മൂലം സ്വാതന്ത്രാനന്തരം സ്കൂളുകളിൽ നിരോധിച്ചമദ്രസാ പഠനത്തിന് പകരമായി അറബി ഭാഷാ പഠനത്തിന് അംഗീകാരം ലഭിച്ചു  .[ ഇന്നിത് മുസ്ലിം ലീഗ് അവരുടെ ക്രെഡിറ്റായി കാണിക്കുന്നത്- വിരോധാഭാസം]ഈ വേക്കൻസി യിലേക്ക് വഹാബി അധ്യാപകരെ സമ്പൂർണമായി തിരുകിക്കയറ്റുന്നതിൽ അന്നത്തെ മുസ്ലിം ലീഗിലെ വഹാബി നേതൃത്വം സമ്പൂർണമായി വിജയിച്ചു.അതോടെ കേരള മുസ്ലിംകളിൽ വിദ്യാസമ്പന്നർ വഹാബികളാണെ പൊതുധാരണവന്നു ചേർന്നു –

ഇത് നവീന വാദികളെ പുരോഗമന ഇസ് 'ലാമിന്റെ വാഹകരാക്കുന്നതിനും പാരമ്പര്യ സുന്നികൾ പഴമക്കാരായി മുദ്രയടിക്കുന്നതിനും കാരണമായി.
ഈ ഇരട്ടത്താപ്പിനെതിരിൽ അന്ന് പ്രതികരിക്കാൻ മുസ് ലിംകൾക്കുള്ള ഏക ജിഹ്വ ചന്ദ്രികയായിരുന്നു . അതിന്റെ എഡിറ്റോറിയൽ ബോഡിലും വഹാബി മേൽക്കോയ്മ ആയതിനാൽ അവിടെയും നിരാശയായിരുന്നു ഫലം.

സുന്നി ജാഗരണം
വഹാബി അതിപ്രസരത്തിൽ മുസ്ലിം ലീഗ് മുങ്ങിത്തപ്പുന്നത് സുന്നി ജാഗരണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സമസ്തയെ എത്തിച്ചു . തന്മൂലം സംഘ ശാക്തീകരണത്തിന്റെ ഫലമായി ദീർഘദൃക്കായ മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാർ SჄS ന്റെ നേതൃത്വം  ഏറ്റെടുക്കുകയും വിഷയത്തിന്റെ ഗൗരവം സംഘ കുടുംബത്തെ ബോധ്യപ്പെടുത്തുകയും 1976 ൽ SჄS നെ പുന:സംഘടിപ്പിക്കുകയും ചെയ്തു.
E:K .ഹസൻ മുസ്ലിയാർ പ്രസിഡന്റെും ,A.P .അബൂബക്കർ മുസ്ലിയാർ സെക്രട്ടറിയുമായി ,പുതിയ സമിതി പ്രവൃത്തനങൾക്ക് ചുക്കാൻ പിടിച്ചു –
രാഷ്ട്രീയ ലാക്കോടെ സുന്നത്ത് ജമാഅത്തിനെ പൊളിക്കാനുള്ള ഒളിയജണ്ടക്കെതിരിൽ സംഘ ശാക്തീകരണം ശക്തിപ്പെടുത്താനും വിദ്യഭ്യാസ വിപ്ലവങ്ങൾ രചിക്കാനം കരുക്കൾ നീക്കി . ലക്ഷ്യാധിഷ്ഠിത പ്രവർത്തനത്തിന്റെ ഫലമായി107 യൂണിറ്റുകൾ മാത്രമു- ണ്ടായിരുന്ന SYS 5000 ലേറെ യൂണിറ്റുകളുള്ള ബഹുജന സംഘടനയായിത്തീർന്നു.25 വർഷം പ്രവർത്തിച്ചിട്ടും നേടിയെടുക്കാൻ സാധിക്കാത്ത  ജനകീയ മുഖമാണ് ഇക്കാലയളവിൽ SYS ന് കൈവന്നത് .
മുസ്ലിം ലീഗിനോടല്ല, മറിച്ച് ന്റെ ഭരണ ഘടനയോടാണ് പ്രതിബദ്ധത വേണ്ടതെന്ന തിരിച്ചറിവിൽ നൂതന പദ്ധതികൾക്ക് സംഘടന തുടക്കം കുറിച്ചു .സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.1978 ഏപ്രിലിൽ SჄS
ന്റെ 25-ാം വാർഷികം കോഴിക്കോട് മാനാഞ്ചിറയിൽ വച്ച് നടത്താൻ തയ്യാറെടുപ്പുകൾ തുടങ്ങി.പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളന സദസ്സിൽ മതപണ്ഡിതരെ കഴുതകളെന്ന് വിളിച്ച സി.എച്ചി ന്റെ പ്രസംഗവും  ഈ സംഭവം ആഘോഷമാക്കിയ ചന്ദ്രികയുടെ നിലപാടും മനസിലാക്കിയ പക്വമതികളായ നേതാക്കൾ സമ്മേളനത്തിൽ രാഷ്ട്രീയ ദുർമേദസ്സുകളെ അകറ്റി നിർത്താൻ തീരുമാനിച്ചു.: ഇതിൽ കലിപൂണ്ട രാഷ്ട്രീയ കുബുദ്ധികൾ സമ്മേളനം തടയാൻ ശ്രമിച്ചെങ്കിലും സമ്മേളനം ഗംഭീര വിജയമായി . ഇതോടെ സംഘടനയുടെ പ്രഖ്യാപിത പദ്ധതിയുടെ തുടക്കമെന്നോണം 1978 ഏപ്രിൽ 14 ന് മർക്കസിന് ശിലയിട്ടു .
സമസ്തയുടെ കീഴിലായി SჄS ന്റെ ഈ കുതിച്ചു കയറ്റം വഹാബി കേന്ദ്രങ്ങളെ ഞെട്ടിച്ചു.അവർകെ.എൻ.എമ്മിന്റെ നേതൃത്തത്തിൽ 1979 ജൂൺ 16ന് ഐക്യവേദി രൂപവത്ക്കരണത്തിനായി  സമസ്തക്ക് കത്ത് നൽകി, പുതിയ നീക്കം പോക്കിന് ശ്രമിച്ചു. എന്നാൽ ഈ കത്തിന്‌ വായടപ്പൻ മറുപടിയാണ് സമസ്ത നൽകിയത്,"മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിക്കാൻ ആദ്യം സുന്നികളെ മുസ്ലിമായി അംഗീകരിച്ച് പ്രസ്ഥാവനയിറക്കാനായിരുന്നു "മുശാവറ നിയമിച്ച കെ.വി മുഹമ്മദ് മുസ്ലിയാർ മറുപടി എഴുതിയത് ,എന്നാൽ വഹാബികൾ പിന്മാറിയില്ല ,ഈ ഗൂഢ നീക്കത്തിനായി പിൻവാതിൽ ശ്രമം അവർ നടത്തി .മുസ്ലിം യൂത്ത് ലീഗിനെ സമ്മർദം ചെലുത്തി ഐക്യവേദി രൂപീകരിക്കാനാവിശ്യപ്പെട്ട്    SჄS ന് കത്ത് കൊടുപ്പിച്ചു ,പക്ഷേ സമസ്തയുടെ കീഴ്‌ഘടകമായ SჄS മറുപടിയിൽ മാറ്റം വരുത്തിയില്ല.
ഈ അവസരം മുതലെടുത്ത് ലീഗിനെയും സമസ്തയെയുംപരസ്പരംഅകറ്റാൻവഹാബികൾ കഠിനശ്രമം നടത്തി. .

സമസ്ത60-ാം വാർഷികം
സമസ്തയുടെ ചരിത്രത്തിലെ സുവർണ്ണ രേഖയാണ് 1985 ൽ നടന്ന 60-ാം വാർഷിക മഹാസമ്മേളനം;
വഹാബി ചാണക്കന്മാർ കഠിഞ്ഞാൺ പിടിക്കുന്ന സമുദായപാർട്ടിയുടെ ഹൈജാക്ക്മൂലം നീണ്ട 25 വർഷം സമ്മേളനം നടത്താൻ സമസ്തക്കായില്ല ,ഈ യാഥാർത്യം മനസിലാക്കിയ സാരഥികൾ സമസ്തയുടെ 60-ാം വാർഷികം ഗംഭീരമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു . 1981 ലാണ് സമ്മേളന തീയതി പ്രഖ്യാപിച്ചതെങ്കിലും ഇന്ദിരാഗാന്ധി വധം , 1982 ആഗസ്റ്റിൽ സുന്നത്ത്ജമാഅത്തിന്റെ ഗർജിക്കുന്ന സിംഹമായിരുന്ന മർഹൂംE. K.ഹസൻ മുസ്ലിയാരുടെ വിയോഗം ( മരണ വാർത്ത ചന്ദ്രിക ആഘോഷിച്ചു സുന്നി നേതൃത്വം പൊളിഞ്ഞു ,സുന്നികൾ ഇടയനില്ലാത്ത ആട്ടിൻപറ്റമായി മാറി എന്ന സന്തോഷമായിരുന്നു ഇതിന് കാരണം ; പക്ഷേ പാണ്ഡിത്യത്തിന്റെയും പാരമ്പര്യത്തിന്റെ യും ഗാംഭീര്യം നിറഞ്ഞ ചന്ദ്രബിംബം പോലുള്ള പൂമുഖത്തോടെ ശൈഖുനാ കാന്തപുരം ആ കടിഞ്ഞാൺ ഏറ്റെടുക്കുകയും 1983 ന് കൊട്ടപ്പുറത്ത് വഹാബി കോട്ടകൊത്തളം പിടിച്ചുലച്ച് കടന്നു വരികയും ചെയ്തു. ) എന്നീ കാരണങ്ങൾ കൊണ്ട് സമ്മേളനം നീണ്ടു പോയി .
60-ാം വാർഷിക സമ്മേളനം തടയാൻ മുസ്ലിം ലീഗ് ശക്തമായ ഇടപെടൽ നടത്തി പക്ഷേ വിജയിച്ചില്ല ,പരിപാടി നടക്കുമെന്നായപ്പോൾ അത് രാഷ്ട്രീയ മേൽക്കോയ്മക്ക് കീഴിലാക്കാമെന്ന ദുരുദ്ധേത്തിന് ശ്രമിച്ചെങ്കിലും പ്രസിഡന്റൊയ കണ്ണിയത്തിന്റെ കാർക്കശ്യത്തിന് മുമ്പിൽ വിലപ്പോയില്ല ,സമ്മേളനം ഭംഗിയായി നടന്നു - കേരളത്തിലെ മുസ്ലിം സമുഹം സമസ്തയെന്ന പണ്ഡിതസഭക്ക് പിന്നിലാണെന്ന് രാഷ്ട്രീയകോമരങ്ങളോട് വിളിച്ചു പറഞ്ഞു 60-ാം വാർഷിക സമ്മേളനം .
മുസ്ലിം ലീഗിന്റെ വരുതിയിൽ സമസ്തയെ കൊണ്ടുവരാനും രാഷ്ട്രീയ മേൽക്കോയ്മക്കെതിരിൽ പ്രവർത്തിക്കുന്നവരെ സമസ്തയിൽ നിന്നും പുറത്താക്കാനുംവഹാബി  കേന്ദ്രങ്ങളും ലീഗ് നേതൃത്വവും ചർച്ച ചെയ്തു - ഈ ലക്ഷ്യ പൂർത്തീകരണത്തിന് അവരെത്തിച്ചേർന്ന പോംവഴി"രണ്ടാലൊരു അബൂബക്കറിനെ [ഇ.കെ&എ.പി ] വലവീശിപ്പിടിക്കുക എന്നതായിരുന്നു.പ്രതിയോഗിക്കെതിരിൽ ഇരുതലമൂർച്ചയുള്ളഘഡ്ഗമാണ് കാന്തപുരമെന്നറിഞ്ഞ അവർ E.Kയെ സമീപിച്ചു. ഇതിനായി സേട്ടു സാഹിബ് ,K. Eസാഹിബ് ,P. അബൂബക്കർ എന്നീ മൂവർ സംഘത്തെ ചുമതലപ്പെടുത്തി - ഇവർEKയെ കണ്ണൂരിൽ KE സാഹിബിന്റെ വസതിയിലെത്തിച്ച് തിരിപ്പിച്ച് സമസ്തയെ പിളർത്താനുള്ള പദ്ധതികളാരംഭിച്ചു .

ഇകെയുടെ പിത്തലാട്ടം
60-ാം വാർഷിക സമ്മേളനത്തിൽ മതനേതൃത്വത്തിനെതിരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കെതിരിൽ ധീരമായി ഗർജിച്ച  ഇ.കെയുടെ ആദർശ ബോധത്തിന് ഇളക്കം തട്ടിയെന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ്1985 ന് ശേഷമുണ്ടായ ഇ കെ യുടെ നിലപാടുകൾ . രാഷ്ട്രീയ പാർട്ടിക്ക് ഓശാന പാടുന്ന ഖേദകരമായ ധാരാളം രംഗങ്ങളുണ്ടായി  . [ ഈ സമയത്ത് APക്കെതി രിൽ പ്രവർത്തിക്കുന്ന ഒരു ഉപചാപക സംഘം തന്നെ E Kയോടൊപ്പമുണ്ടായിരുന്നു .]സമസ്തയുടെ മുൻകാല തീരുമാനത്തിനെല്ലാം എതിരായിരുന്നുഇ.കെയുടെ നിലപാടുകൾ .
I .1985-ലെ ശബാനു കേസും അനുബന്ധ സംഭവങ്ങളും .
2 . ഐക്യവേദിയുടെ വലയിൽ വീണു .
3 . ഐക്യവേദിയിലില്ലാത്തവരെ മുനാഫി ഖുകളാക്കി ചിത്രീകരിച്ചു.
4 . വാദപ്രതിവാദങ്ങൾ കാളപ്പൂട്ടാക്കി.
5 . ബിദ്അത്തിനോടുള്ള സമീപനത്തിൽ അയവു വരുത്തി .[ പാOപുസ്തക വിവാദം]
6 . ജനറൽ ബോഡി വിളിക്കാതെ പതിറ്റാണ്ടുകൾ കഴിച്ചു കൂടി.തുടങ്ങി ധാരാളം നയപരമായ വൈകല്യങൾ ഇ കെ യിൽ നിന്നുണ്ടായിത്തീർന്നു -പീന്നീട് അവസാന കാലത്തിൽ മഹാനവർകൾ ഖേദം പ്രകടിപ്പിച്ചു."സമസ്തയുടെ യോജിപ്പ് ,ശംസുൽ ഉലമയുടെ അന്ത്യാഭിലാഷം "എന്ന ശീർഷകത്തിൽ ചന്ദ്രികയിൽ വന്ന വാർത്ത ഇതിന്റെ ഭാഗമായിരുന്നു -അ ള്ളാഹു മഹാനവർകൾക്കും നമുക്കും പൊറുത്തുതരട്ടെ.......

വഴിത്തിരിവായസമ്മേളനം
1985 മുതൽ 1989 വരെ സമസ്തയിൽ പ്രശ്നങൾ നീറിപ്പുകഞ്ഞു . ഈ സമയത്താണ് 1989 ജനുവരിയിൽ  SჄS നെറെ സമ്മേളനം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.സമ്മേളനം നടന്നാൽ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസ്സിലാക്കിയ വഹാബി-ലീഗ് ലോബി എന്തു വില കൊടുത്തും സമ്മേളനം തടയാൻ ലീഗ് നേതൃത്വത്തോടാ വിശ്വപ്പെട്ടു ,അതിനായി ലീഗ് E കെയെ സ്വാധീനിച്ചു.തത്ഫലമായി നാട്ടിക മൂസ മൗലവിയുടെ നേതൃത്വത്തിൽ മധ്യകേരളത്തിൽ സമാന്തര സമ്മേളനം നടഞ്ഞാനാവിശ്വപ്പെടുകയും ഇത് മുഖവിലക്കിടുത്ത് അധികാരിക  സംഘടനയായ SჄS ന്നെ സമ്മേളനം മുടക്കാൻഇ കെ ശ്രമിച്ചു.ഇതിനെ
SჄS ചോദ്യം ചെയ്തു ,എതിർപ്പുകളെ വിഗണിച്ച് പ്രചണ്ഡമായ പ്രചാരണങ്ങളുമായി SჄS
മുന്നോട്ട് പോയി.
ലീഗ് തലപുകഞ്ഞാലോചിച്ചു ,എന്തു വിലകൊടുത്തും സമ്മേളനം തടയാൻ അവർ തയാറെടുത്തു - ഇതിനായിഇ കെ യെ ലീഗ് ഓഫീസിലേക്ക് വിളിച്ചു വരുത്തി, സയ്യിദ് ഉമർ ബാഫഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗംഇ കെ ക്ക് മുമ്പിൽ രണ്ട് നിർദ്ദേശങൾ വച്ചു –
1 -SYSനെഔദ്യോഗികമായി പിരിച്ചുവിടുക
2  - AP യെയും കൂട്ടരെയും സമസ്തയിൽ നിന്നും പിരിച്ചുവിടുക
ഈ രണ്ടു തീരുമാനങ്ങളും ഇ കെ ഏറ്റെടുത്തു .[ ഇത് ചോർന്നു ]അടിയന്തിര മുശാവറ ചേരാൻ തീരുമാനിച്ചു.അംഗങ്ങളിൽതന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം വിളിച്ച് നിഗൂഢമായി ചേരാനുദ്ധേശിച്ചഈ യോഗത്തിന്റെ പരിണിത ഫലം  [ സമസ്തയെ രാഷ്ട്രീയപ്പാർട്ടിക്ക് തീറെഴുതുക]മുൻകൂട്ടി മനസ്സിലാക്കി ബഹു;TC ഉസ്താദ് കോടതിയിൽ സ്റ്റേ നൽകുകയും തന്മൂലം മുശാവറ കൂടാൻ സാധിക്കാതെ വരികയും ചെയ്തു . [ ഈ സംഭവമാണ് കണ്ണിയത്തിനെതിരെ കേസ് നടത്തി എന്ന് പറഞ്ഞ് എതിർ പക്ഷം ഉയർത്തിപ്പിടിക്കുന്നത് ]
സ്റ്റേ നീങ്ങി -ജനറൽബോഡികൂടണം എന്ന ഉപാധിയോടെ സമ്മേളനത്തിന്റെ രണ്ട് ദിവസം മുമ്പ്മുശാവറ യോഗം ചേർന്നു. തിരക്ക് പിടിച്ച ഒരു തിരക്കഥയുടെ ആവിഷ്കാരമാണ് നടക്കുന്നതെന്ന്  തോന്നിപ്പിക്കുന്ന നടപടികളാണ് ഇ കെ യുടെ പെരുമാറ്റത്തി ലും പ്രവർത്തനത്തിലും കണ്ടത് [അധ്യക്ഷനെ ഇരുത്തുന്നതടക്കം]ജനറൽ ബോഡി നടത്തണമെന്ന കോടതി നിർദ്ദേശം മാറ്റി അന്ന് വരെ എതിർത്ത് വന്ന മഹല്ല് ഫെഡറേഷൻ രൂപീകരണ തീരുമാനം സെക്രട്ടറി ഇ കെ ഉസ്താദ് പ്രഖ്യാപിച്ചു.  SჄS നെ
പിരിച്ചു വിടാനുള്ള മുന്നോടിയായിരുന്നു ഇത്.]തുടർന്ന് - മിനിട്സിൽ രേഖപ്പെടുത്തിയതിനും രേഖപ്പെടുത്താനുള്ളതിനും തനിക്ക് സമ്മതം തരണമെന്നാ വിശ്വപ്പെട്ടു , പക്ഷേ ഈ അഭിപ്രായത്തെ ജോ :സെക്രട്ടറിയായ കാന്തപുരംA P ഉസ്താദ് ചോദ്യം ചെയ്തു.സമസ്ത അധികാരിക സഭയാണെന്നിരിക്കെ മിനിട്സിലുള്ളത് സഭയെക്കാണിച്ച് , മിനിട്സ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുവിൽ അംഗീകാരം നേടണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു .എന്നാൽ ഞാൻ പറഞ്ഞ അഭിപ്രായമാണ് നടപ്പിലാക്കുന്നതെന്നും അതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും ഇ കെ വാദിച്ചു , തദവസരം സത്യത്തിനെതിരിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വാദിച്ചാൽ സത്യം സത്യമല്ലാതാകുമോ എന്ന് ചോദിച്ച് താജുൽ ഉലമ ഉള്ളാൾ തങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി , മഹാനവർകളുടെ കൂടെ കാന്തപുരം ഉസ്താദക്കം പത്ത്  ആളുകൾ പുറത്ത് വന്നു - [ അകെ 23 പേരാണ്അന്നുണ്ടായിരുന്നത്.]പിന്നീട് SჄS സമ്മേളനം നടത്താൻ പാടില്ലെന്ന് സമസ്ത പ്രഖ്യാപിക്കുകയും ലീഗിന്റെ പ്രഖ്യാപനത്തോടൊപ്പം ഈ വാർത്ത ചന്ദ്രികയിലൂടെ അറിയിച്ചു.
ഇരുകൂട്ടരുടെയും തിട്ടൂരങ്ങളെ തൃണവൽക്കരിച്ച് ലീഗിന്റെ യും സമസ്തയുടെയും കൊടി ഉയർത്തിക്കെട്ടി എറണാകുളത്തേക്ക് സുന്നി കേരളം ഒഴുകിയെത്തി;തുടർന്ന് 1989 മാർച്ച് 5 ന് സമസ്തയുടെ ഔദ്യോഗിക ജനറൽ ബോഡിയും പുന :സംഘടനയും നടന്നു . [ പുതിയതല്ല,പുന:സoഘടിപ്പിച്ചതാണീ സമസ്ത ]

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ പ്രസിഡന്റും , ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർമുസ്ലിയാർജന:സെക്രട്ടറിയുമായി പുതിയ കമ്മറ്റി നിലവിൽ വന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിരിഞ്ഞ സമയത്തുണ്ടായിരുന്ന SჄS SSF SMA തുടങ്ങിഎല്ലാ കീഴ്ഘടകങ്ങളും , സിറാ ജ് ,സുന്നിവോയ്സ് ,സുന്നത്ത് ,രിസാലഅടക്കമുള്ള മുഖപ്പത്രളുംഈ പരിശുദ്ധ സമസ്ത യോടൊപ്പം നിന്നു , [ സമസ്തയുടെ പച്ച കുബ്ബയുള്ള പതാക അടക്കം ഒപ്പം ചേർന്നു ]

പിളർപ്പിന് ശേഷം
പരിശുദ്ധ സമസ്തയെ രണ്ടായി കഷ്ണം വച്ചിട്ടും രാഷ്ട്രീയവഹാബി ലോബികൾ വെറുതെയിരുന്നില്ല  , ഒരു വിഭാഗത്തെ രാഷ്ട്രീയം ഏറ്റെടുത്ത് താലോലിക്കുകയും മറുവിഭാഗത്തെയും അതിന്റെ നായകനെയും വിമർശനങ്ങളുടെ ഹിമാലയങ്ങൾ കൊണ്ടും വിദ്വേഷത്തിന്റെ എവറസ്റ്റുകൾ കൊണ്ടും  നേരിട്ടു ,
*അരിവാൾ സുന്നി എന്ന ആക്ഷേപം
* ചേകനൂർ വധക്കേസ്
* ഒ.രാജഗോപാലും 1 കോടി രൂപയും
* സുന്നി പ്രവർത്തകരുടെ കൊല
* മദ്രസ ,പള്ളിപിടിച്ചെടുക്ക ൽ
തുടങ്ങി ധാരാളം സമ്മർദങ്ങളും വൈതരണികളും വകഞ്ഞ് മാറ്റി അഗ്നിശുദ്ധി വരുത്തിയാണ്  താജുൽ ഉലമയും ശൈഖുനാ കാന്തപുരം ഉസ്താദും നേതൃത്വം കൊടുത്ത ഈ പരിശുദ്ധ സമസ്ത ഇവിടെയെത്തിയത്......

പിളർപ്പ് സമ്മാനിച്ച നേട്ടങ്ങൾ ..
1 . രാഷ്ട്രീയ അവബോധമുള്ള ഒരു സംഘമായി സുന്നികൾ മാറി
2 . ദിശാബോധം നൽകുന്ന ഒരു പണ്ഡിത നേതൃത്വമുണ്ടായി
3 . ചരിത്രപരമായി പിന്നാക്കം നിന്ന നാം( മുസ്ലിംകൾ)വിദ്യഭ്യാസ -തൊഴിൽവിപ്ലവംനടത്തി
4 . മത പണ്ഡിതന്മാർക്ക് സമൂഹത്തിൽ വലിയ  പ്രധാന്യം ലഭിച്ചു .
5 . സംഘടന സംവിധാനം ശക്തിപ്പെട്ടു .
6 . ആദർശം(സുന്നി എന്നത്) ഉറക്കെപ്പറയാൻപ്രാപ്തി ലഭിച്ചു.
7 . ചടുലമായ വളർച്ചശത്രു വിഭാഗങൾക്ക് അങ്ങേയറ്റത്തെ നിരാശ നൽകി

എഴുതിയത്:
അബ്ദുൽമജീദ്ഇർഫാനിഇടുക്കി

ശിര്‍ക് സംഭവിക്കുന്നത്.?* എപ്പോഴാണ് ഒഹാബിക്ക് മറുപടി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


*എപ്പോഴാണ് ശിര്‍ക് സംഭവിക്കുന്നത്.?*
➖➖➖➖➖➖➖➖➖➖



ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.


അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കണം എന്ന തൌഹീദിലേക്കുള്ള ക്ഷണം കേട്ടാല്‍ ഉടന്‍ അതിനെ എതിര്‍ക്കുകയും, സാധ്യമായ ദുര്‍ന്യായങ്ങള്‍ കൊണ്ട് അതിനെ തള്ളിക്കളയാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെയും അവരെ പിന്‍പറ്റുന്ന ചില പാമരജനങ്ങളെയും നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം.

മറുപടി

ദൈവമാണന്ന നിലക്ക് മുസ്ലിമീങ്ങൾ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കൽ ഉള്ളൂ
 അല്ലാഹുവിൻറെ ഇഷ്ട ദാസന്മാരായ മഹാന്മാരെ മഹബ്ബത്ത് കൊണ്ട് തവസ്സുൽ ചെയ്യുകയും അവരോട് സു ബാർഷ തേടുകയും ചെയ്യാറുണ്ട് അതിനെ പ്രാർത്ഥനാ എന്ന് പേരിട്ടു ജനങ്ങളെ കബളിപ്പിക്കുകയാണ് മൗലവി ചെയ്തിരിക്കുന്നത്


  ഒഹാബി പുരോഹിതൻ എഴുതുന്നു.


തൌഹീദിനെതിരെ കൊണ്ടു വരുന്ന എല്ലാ ന്യായങ്ങളുടെയും അവസ്ഥ വളരെ ദുര്‍ബലമായിരിക്കുമെന്ന് അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞു:

മറുപടി


തവസ്സുൽ ഇസ്തിഗാസ ഇസ്തി ശ്ഫാഇനെ തിരെ ഖുർആനിൽ പറഞ്ഞിട്ടുണ്ടങ്കിൽ അത് തെളിയിക്കുക.

തൗഹീദിനെതിരെയുള്ള ശിർക്ക് ദുർഭലമാണന്നതിൽ സംശയമില്ല.


ഒഹാബി പുരോഹിതൻ എഴുതുന്നു.


അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കുകയും, അവരോടു സഹായം തേടുകയും ചെയ്യുന്നവര്‍ പറയാറുള്ള പല ന്യായവാദങ്ങളും ഉന്നയിക്കാറുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അവര്‍ പറയും: “അല്ലാഹുവാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന് ഞങ്ങള്‍ക്ക് അറിയാം. അവന് മാത്രമേ എല്ലാം നിയന്ത്രിക്കാനും എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനും കഴിവുള്ളൂ. ഈ വിശ്വാസത്തോടെയാണ് ഞങ്ങള്‍ വലിയ്യുകളെയും നബിമാരെയും വിളിച്ചു പ്രാര്‍ഥിക്കുന്നത്.”


മറുപടി


ദൈവമാണന്നോ ദൈവ അവ ദാരമാണന്നോ ദിവ്യത്വം ഉണ്ടെന്നോ വിശ്വസിക്കാതെ  അല്ലാഹുവിന്റെ അടിമയും മഹാനുമാണെന്ന് വിശ്വാസത്തിൽ  അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ഭൗതികവും അഭൗതികവുമായ ഒരു സഹായവും ഒരാൾക്കും ചെയ്യാൻ സാധ്യമല്ല എന്ന വിശ്വാസത്തിലും മഹാന്മാരെ കൊണ്ട് തവസ്സുലും സുബാർശ തേടലും  ശിർക്കാണെന്ന്  ഖുർആനിൽ വല്ലതും  പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതൻ തെളിയിക്കേണ്ടത് '

ഒഹാബി പുരോഹിതൻ എഴുതുന്നു.

. മക്കയിലുണ്ടായിരുന്ന മുശ്രിക്കുകള്‍ അവരുടെ ശിര്‍കിനെ ന്യായീകരിക്കാന്‍ വേണ്ടി പറഞ്ഞിരുന്ന അതേ ന്യായമാണ് ഇത്. നബി -ﷺ- യുടെ ഏറ്റവും വലിയ ശത്രുക്കളായിരുന്ന മുശ്രിക്കുകള്‍ പറഞ്ഞ അതേ ന്യായീകരണം മുസ്ലിമാണെന്ന് അവകാശപ്പെടുന്ന നാം ഒരാള്‍ തന്റെ നാവ് കൊണ്ട് പറയുക എന്നത് എത്ര ഗുരുതരമാണ്!!

അല്ലാഹു -تَعَالَى- പറഞ്ഞു:

قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾

“പറയുക: ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?” (യൂനുസ്: 31)


മറുപടി

ام خلق السموات والأرض بل لايوقنون (سورة الطور ۳۹)

"അവരാണോ ആകാശഭൂമികളെ സൃഷ്ടിച്ചത്? എന്നാൽ അവർ
(ഇതിനെ)ഉറപ്പിക്കാത്തവരാകുന്നു.' (അത്തുർ 36)

ഈ സൂക്തം വിശദീ
കരിച്ചുകൊണ്ട് ഖുർആൻ വ്യാഖ്യാതാക്കൾ എഴുതുന്നത് മുശ്രിക്കുകൾക്ക്
അല്ലാഹുവിനെക്കുറിച്ച് വിശ്വാസമില്ലായിരുന്നുവെന്നാണ്.

ഇമാം ബൈളാവി(റ) പറയുന്നു.

اذا سؤلوا من خلقكم  ومن خلق السماوات والارض

قالوا الله إذ لو ايقنو ا ذلك لما يعرضوا عن عبادته

"നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്ന് അവരോട്
ചോദിച്ചാൽ അവർ പറയും അല്ലാഹുവാണെന്ന്. എന്നാൽ ഇക്കാര്യം
അവർ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ. അവർ അല്ലാഹുവിന് ആരാധന നടത്തുന്നതിനെ കുറിച്ച് അവർ തിരിഞ്ഞ് കളയുക യില്ലല്ലോ ( ബൈളാവി 4 / 405)


അല്ലാമ ശൈഖ് സാദ റ പറയുന്നു.

والمعني انهم واناعترفوا بأن الخالق هو الله تعالي لكنهم غير موقنون في ذالك الاعتراف إذ لو يقنوا ذلك لما اعرضو عن عبادته

(ഹാശിയതുശൈഖ് സാദ 4/405)



സ്രഷ്ടാവ് അല്ലാഹുവാണന്ന് അവർ പറയുന്നണ്ടെങ്കിലും അതിൽ അവർ ക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
വിശ്വാസമുണ്ടായിരുന്നെങ്കിൽ അവർ ആരാധന ചെയ്യുന്നതിൽ വിമുഖത കാണിക്കില്ലല്ലോ

ഹാശിയതുശൈഖ് സാദ 4/405)

അല്ലാമാ അബുസ്സുഊദ്(റ) പറയുന്നു

اذا سؤلوا من خلقكم وخلق  السموات والأرض قالوا الله وهو غير موقنين لما قالوا( تفسير ابو السعود ٧/١٥١)


"നിങ്ങളെയും ആകാശഭൂമികളെയും സ്രഷ്ടിച്ചത് ആരാണന്ന് അവരോട്
ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും   എന്നാൽ അവർ പറയുന്ന. കാര്യത്തിൽ അവർക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
തഫ്സീർ അബുസ്സുഊദ് 1/151)
ഇതുതന്നെ തഫ്സീർ റൂഹുൽബയാൻ 9/202ലും കാണാവുന്നതാണ്:



അല്ലാമാ അബൂഹയ്യാൻ(റ) എഴുതി,

اذا سءلوا من خلقكم وخلق السموات والأرض قالوا الله
وهم شاكون فيما يقولون  لا يوقنون اه (البحر المحيط ۸/۱۵۲)

“നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചത് ആരാണെന്ന് അവ
രോട് ചോദിച്ചാൽ, അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ആ
പറയുന്നതിൽ അവർ സംശയാലുക്കളായിരുന്നു. അതിൽ അവർക്ക് ഉറപ്പ്
വിശ്വാസം ഇല്ലായിരുന്നു.' (അൽബഹ്റു ൽ മുഹീഥ് 8/152)

അല്ലാമാ ഖാളി
സനാഉള്ളാഹിൽ മള്ഹരി(റ) തന്റെ തഫ്സീറുൽ മള്ഹരി 9 /99ലാം
ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാമാ മുഹമ്മദ് നൂവി(റ) എഴുതുന്നു.

فاذا اسئلوا من خلقكم ومن خلق السموات والارض
قالوا الله وهم غير موقنين بما قالوا اه( تفسير المنير ۲/۳۷۲)

നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്നവരോട്
ചോദിച്ചാൽ അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ഈ പറയുന്ന
തുകൊണ്ട് അവർക്ക് യാതൊരു ദൃഢവിശ്വാസവും ഇല്ലായിരുന്നു.
(തഫ്സീറുൽമുനീർ 2/372)

ആകാശഭൂമികളുടെ സ്രഷ്ടാവ് അല്ലാഹു ആണ് എന്ന് അവർ വിശ്വസിച്ചിരുന്നു എന്ന് സമ്മതിച്ചാൽ പോലും മക്കാ മുശ്രിക്കുകളുടെ വിശ്വാസം പോലെയാണ്  മുസ്ലിമീങ്ങളുടെ വിശ്വാസം എന്ന വരുകയില്ല


കാരണം മക്കാമുശ്രിക്കുകൾ

  അള്ളാഹു ഉദ്ദേശിക്കാതെ തന്നെ ഉപകാരവും ഉപദ്രവവും സുബാർശയും ചെയ്യാൻ കഴിയുന്ന വരാണ് അവരുടെ ആരാധ്യൻ മാർ എന്നായിരുന്നു ഒന്നു അവരുടെ വിശ്വാസം

അത് ഇബ്ന് തൈമിയ്യ   തന്നെ പറഞ്ഞിട്ടുണ്ട് ഇമാം റാസി റ അടക്കമുള്ള എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്

 *📓മക്ക മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ അവര്‍ ശുപാര്‍ഷകര്‍ ആണെന്നു പറഞ്ഞു , വലിയ ദൈവത്തിന്‍റെ
ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുംമെന്ന വിശ്വാസത്തില്ലാണ്.*

*📖മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*
                                             
*അയാള്‍ പറയു്നു.           ,& മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ  പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*
0
🔰രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക്
അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.

*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*
*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*
*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*

*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*
*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ).                                            *م. فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى


 ഒഹാബി പുരോഹിതൻ എഴുതുന്നു.

ഇക്രിമ -رَحِمَهُ اللَّهُ- യുടെ വാക്ക് ഇപ്രകാരം നല്‍കിയതായി കാണാം: ‘ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്നു ചോദിച്ചാല്‍ അല്ലാഹുവാണെന്നു അവര്‍ പറയും’ എന്ന വിശ്വാസമുള്ളവരായിരുന്നു മുശ്രിക്കുകള്‍. എന്നാല്‍ അതോടൊപ്പം അവര്‍ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും ചെയ്തു.” (സ്വഹീഹുല്‍ ബുഖാരി: 9/152)


മറുപടി

സ്രഷ്ടാവ്  അല്ലാഹുവാണെന്ന് പറയുകയും അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയും ചെയ്യുക എന്നത്  ശിർക്ക് തന്നെയാണ്

സ്രഷ്ടാവ് അല്ലാഹുവാണ്ന്ന് അവർ  വിശ്വസിച്ചു എന്ന് സങ്കൽപിച്ചാൽ പോലും അല്ലാഹുവല്ലാത്തവരെ ആരാധിക്കലും ആരാധ്യ വസ്തുക്കൾ  അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ഉപകാരവും ഉപദ്രവവും   ശുപാർശകളും ചെയ്യാൻ കഴിയുമെന്ന വിശ്വാസം ശിർക്കാണ് '


ഇങ്ങനെ ഒരു വിശ്വാസം സുന്നികൾക്ക് ഇല്ല അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ഒരു കൈവിരൽ പോലും ഇളക്കാൻ ഒരാൾക്കും സാധ്യമല്ല ''ഭൗതികവും അഭൗതികവുമായ കാ സഹായവും അള്ളാഹു ഉദ്ദേശിക്കാതെ സാധ്യമല്ല
എന്നാണ് മുസ്ലിമീങ്ങളുടെ വിശ്വാസം


അതുകൊണ്ടുതന്നെ മുശ്രിക്കുകളുടെ വിശ്വാസത്തെ  മുസ്ലിമീങ്ങളുടെ വിശ്വാസത്തെ തുല്യപ്പെടുത്തേണ്ടതില്ല.


 ഒഹാബി പുരോഹിതൻ വീണ്ടും

അപ്പോള്‍ എങ്ങനെയാണ് മുശ്രിക്കുകളില്‍ ശിര്‍ക് സംഭവിച്ചത്?

എങ്ങനെയാണ് അവരില്‍ കുഫ്ര്‍ സംഭവിച്ചത്?

 അല്ലാഹുവിന് മാത്രം അര്‍ഹമായ ഇബാദതുകള്‍ അവനല്ലാത്തവര്‍ക്ക് അവര്‍ നല്‍കി. അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനൊപ്പം അവര്‍ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യെ വിളിച്ചു പ്രാര്‍ഥിച്ചു. അല്ലാഹുവിന് നേര്‍ച്ച നേരുന്നതോടൊപ്പം ഇസ്മാഈല്‍ നബി -عَلَيْهِ السَّلَامُ- ക്കും അവര്‍ നേര്‍ച്ച നേര്‍ന്നു. മലക്കുകള്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ അവരില്‍ ഭരമേല്‍പ്പിച്ചു. അതാണ്‌ അവര്‍ക്ക് സംഭവിച്ച പിഴവ്.


മറുപടി

ഒരു ഇബാദത്തും സുന്നികൾ അല്ലാഹു അല്ലാത്തവർക്ക് നൽകാറില്ല ഇല്ല ദൈവമാണെന്ന് നിലക്ക്  ഒരാളെയും ആരാധനയാവുന്ന പ്രാർത്ഥന നടത്താറില്ല


 അല്ലാഹു അല്ലാത്തവർക്ക് വേണ്ടി നേർച്ച ചെയ്യാറില്ല.
 സ്വദഖയുടെ പ്രതിഫലം  മഹാന്മാർക്ക് ലഭിക്കണം എന്ന നിലക്ക് മഹാന്മാരുടെ പേരിൽ അല്ലാഹുവിന് വേണ്ടിയാണ് മുസ്ലിമീങ്ങൾ നേർച്ച അർപ്പിക്കാറുള്ളത് '
...............
ഒഹാബി പുരോഹിതൻ എഴുതുന്നു



അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ ഇക്കാര്യം എത്രയോ തവണ വിശദീകരിച്ചിട്ടുണ്ട്.

وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ

“അവന്നു പുറമെ ഔലിയാക്കളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. ” (സുമര്‍: 3)

അല്ലാഹുവിന് പുറമെ തങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഔലിയാക്കള്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന വിശ്വാസത്തിലാണ് അവരെ തങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നതെന്ന് മുശ്രിക്കുകള്‍ പറഞ്ഞതായി അല്ലാഹു നമ്മെ അറിയിക്കുന്നു.



മറുപടി


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
അടുപ്പിക്കാൻ ആരാധന
4

الالله الدين الخالص والذين اتخذوا من دونله اولياء
ما نعبدهم الا ليقربونا إلى الله زلفي (الزمر
അല്ലാന്നു വി നാണ്
യഥാർത കീഴ് വണക്കം. അവനല്ലാതെ പങ്കുകാരെ പ്രതിഷ്ഠിച്ചവർ പറയുന്നു. ഞങ്ങൾ ഇവർക്ക് ആരാധനയർപ്പിക്കുന്നത്.ഇവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണ്.' (അസുമർ

മൗലവി മാരുടെ ദുർവ്യാഖ്യാനങ്ങൾക്കു വിധേയമാവാറുള്ള മറ്റൊരു സൂക്തമാണിത്
അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി സുന്നികൾ മഹാന്മാരെ
പ്രതിഷ്ഠിക്കുന്നതിനാൽ അവർ ഉദ്ധ്യത സൂക്തത്തിലെ വിമർശനത്തിൽ
പെടുമെന്നാണ് ന്യായികരണം!
മൗലവിമാരുടെ പതിവുശൈലിയിൽ ഈ
സൂക്തവും തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ.

കാരണം, മേൽവജനത്തി
ത്തിൽ അല്ലാഹു വിമർശിക്കുന്നത് ആരെ, എന്തുകാര്യത്തിന് എന്നൊക്കയും പൂർവീകപണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അവരൊന്നും സുന്നി
കളുടെ ചെയ്തിക്ക് തുല്യമാണെന്ന് രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല ഇതിന്റെയാഥാർഥ്യം വെളിച്ചത്തുകൊണ്ടുവരികമൂലം സുന്നികളുടെ പക്ഷത്ത് ചേർന്ന്
സഞ്ചരിക്കുകകൂടി ചെയ്തിട്ടുണ്ട്. ഇത് മക്കാ മുശ്രിക്കുകൾ ബിംബ പ്രതിഷ്ഠ
നടത്തി അവയെ ആരാധിച്ചതിനെയും രക്ഷാധികാരികളാക്കിയതിനേയും
കുറിച്ച് അവതരിച്ചതാണ്.

അവർ അല്ലാഹു അല്ലാഹു അല്ലാത്തവർക്ക് ആരാധനയർ പിച്ചതിനേയാണ് സൂക്തം വിമർശിച്ചത്:

ഈവസ്തുതകൾ ഖുർആൻ വ്യാഖ്യാതാക്കളാക്കെയും വെളിപെടുത്തിയിട്ടുണ്ട്.

ചിലത് പരിശോധിക്കാം
ഇമാം സുയൂഥി റ) ഇബ്ന് അബാസ്(റ)വിൽനിന്ന് ഉദ്ധരിക്കുന്നു

واخرج ابن جرير من طريق جويبر عن ابن عباس رضی الله عنهما
والذين اتخذوا من دونه أولياء...) قال أنزلت في ثلاثة أحياء
عامر، وكنانة، وبني سلمة كانوا يعبدون الأوثان، ويقولون الملائكة بناته
فقالوا (انا نعبدهم ليقربونا إلى الله زلفی) (الدر المنثور ۹۰۲/۵)|

"ഈ സൂക്തം ആമിർ, കിനാൻ, ബനൂസലം എന്നീ ഗോത്രക്കാരെസംബന്ധിച്ചാണ്. അവതരിച്ചത്. അവർ ബിംബാരാധന നടത്തുകയുംമലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് വിശ്വസിക്കുകയും
ചെയ്തു. ഈ ബിംബാരാധന അല്ലാഹുവിലേക്ക് അവരെ കൊണ്ടെത്തി
ക്കുമെന്ന് അവർ പറയുമായിരുന്നു. (അദുർറുൽ മൻസൂർ 5/602)

ഇമാം റാസി(റ) വിശദീകരിച്ചു:

وحاصل الكلام لعباد الأصنام ان قالوا ان الاله الاعظم اجل من أن
يعبده البشر لكن اللائق بالبشران يشتغلوا بعبادة الأكابر من عباد الله مثل
الكواكب ومثل الأرواح السماوية. ثم انها تشتغل بعبادة الاله الاكبر
فهذاهو المراد من قولهم (مانعبدهم الأليقربونا... (رازی ۲۶/۲۱۱

“ബിംബാരാധകരെക്കുറിച്ചുള്ള ചുരുക്കമിതാണ്. വലിയദൈവത്തെ ആരാധിക്കാൻ മനുഷ്യന് അർഹത ഇല്ലാത്തതിനാൽ അവർ നകഷത്രങ്ങൾ ഉപരിലോകത്തെ ആത്മാക്കൾ തുടങ്ങിയ ഉന്നതർക്ക് അരാധനയർപ്പിക്കു
കയാണ് വേണ്ടത്. അവ വലിയ ദൈവത്തിന് ആരാധനടത്തുകയും ഇങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്ന് ബിംബാരാധകർ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് ഞങ്ങൾ അവരെ രക്ഷാതികാരി കളാക്കുന്നത്.
അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണന്ന് അവർ പറഞ്ഞത്.



അല്ലാഹുവിനെയല്ലാതെ ആരാധനയർപ്പിച്ചിരുന്ന കാഫിറുകൾ, ഈ
ആരാധന-ദൈവസാമീപ്യം നേടാനാണെന്ന് പറഞ്ഞിരുന്നു എന്നാണ്
തഫ്സീർ മള്ഹരി എഴുതിയത്. (8/195)

ഖുർതുബി വിശദീകരിച്ചതിങ്ങനെ:
“ബിംബങ്ങളെ രക്ഷാധികാരികളാക്കി ആരാധിച്ചിരുന്നവർ, അല്ലാഹു
വിനെ വിശ്വസിക്കുന്നുവെന്ന് പറയുമായിരുന്നു. എങ്കിൽ എങ്ങനെ
നിങ്ങൾബിംബാരാധന നടത്തുമെന്ന് അവരോടന്വേഷിക്കുമ്പോൾ അവർ
നൽകിയിരുന്ന ന്യായീകരണമാണ് "വലിയ ദൈവത്തിലേക്ക് ഞങ്ങളെ
അടുപ്പിക്കാൻവേണ്ടി മാത്രം.' എന്നത്. (തഫ്സീർ ഖുർതുബി 15/152) ഇതേ
വിശദീകരണം തന്നെ ഇമാം ബഗ്വി(റ)യുടെ മആലിമുത്തൻസീലിലും
(4/61) കാണാം.


ഇസ്മാഈൽ ഹിഖ്ഖി(റ)വിന്റെ വാക്കുകൾ: "മുശ്രിക്കുകളെക്കുറി
ച്ചാണ് പരാമർശം. അവർ അല്ലാഹുവിനെക്കൂടാതെ ഈസാ, ഉസൈർ,
ബിംബങ്ങൾ തുടങ്ങി പല റബുകളെയും സങ്കൽപ്പിച്ചാരാധിച്ചു. അതു
കാരണം ആരാധന അവർ അല്ലാഹുവിന് സ്വന്തമായി നിഷ്കളങ്കരൂപ
ത്തിൽ നിർവഹിച്ചില്ല. ഇതുസംബന്ധമായ വിമർശനങ്ങൾക്ക് ഞങ്ങളുടെ
ബിംബാരാധന യഥാർത്ഥ ദൈവത്തിലെത്താനുള്ള നിമിത്തമാകുമെന്ന്
അവർ മറുപടി പറയുമായിരുന്നു.' (റൂഹുൽബയാൻ 8/70)


സുല്ലമിമാരുടെ സ്വന്തം നേതാവ് ശൗകാനി പോലും ഈ സൂക്തം
വിശദീകരിച്ച് ബിംബാരാധകർ നടത്തിയിരുന്ന ഉദ്ധ്യതരൂപത്തിലുളള വഴി കേടിനെക്കുറിച്ചാണ് ഈ പരാമർശമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തൽഖദീർ 4/554 കാണുക.)

ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാണ് ആധു
നികപുത്തൻവാദികളുടെ നാടകാഭിനയം. സത്യത്തോട് നീതികാണിച്ചാൽ
പ്രസ്ഥാനത്തിന്റെ നിലനിൽപ്പു നഷ്ട്ടപ്പെടുമെന്ന ഉറച്ചബോധ്യമാണ്
അവരെ നയിക്കുന്നതെന്ന് ഈ സൂക്തത്തിന്റെ അർത്ഥത്തിൽ വരുന്ന
ദുർവ്യാഖ്യാനങ്ങളും വെളിപ്പെടുത്തുന്നു.

ഒഹാബി പുരോഹിതൻ
എഴുതുന്നു -

وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ ۚ

“അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.” (യൂനുസ്: 18)

സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്ക് വേണ്ടി ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യും ഇസ്മാഈല്‍ നബി -عَلَيْهِ السَّلَامُ- യും മറ്റു സ്വാലിഹീങ്ങളും ശുപാര്‍ശ ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അല്ലാഹുവിന്റെ അടുപ്പം ഈ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ക്ക് ലഭിക്കും എന്നവര്‍ ധരിച്ചിരുന്നു. എന്നാല്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാഫിറുകളായാണ് അവര്‍ മരണപ്പെട്ടത്. ഇതില്‍ ചിന്തിക്കുന്ന ഏതൊരാള്‍ക്കും പാഠമുണ്ട്.


മറുപടി

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ശഫാഅത്തും അനർഹരും




ويعبدون من دون الله مالا يضرهم ولا ينفعهم ويقولون
هاءلاء شفعاننا عند الله قل اتنبون الله مالا يعلم في السموات ولا في الأرض سبحانه وتعالى عما يشركون يونس ۱۸)

അല്ലാഹുവിനെയും വിട്ട് അവർക്ക് ഉപകാരവും ഉപദ്രവവും ചെയ
ത്തവ(ദൈവങ്ങൾ)ക്ക് അവർ ആരാധനയർപ്പിക്കുന്നു. ഇവ അല്ലാഹുവിങ്കൽ ഞങ്ങളുടെ ശുപാർശകരാണെന്ന് അവർ പറയുകയുംചെയ്യുന്നു
പറയുക. ആകാശഭൂമികളിൽ അല്ലാഹുവിനറിവില്ലാത്തതുകൊണ്ട് നിങ്ങൾഅറിയിച്ച് കൊടുക്കുകയാണോ? അവർ പങ്കുചേർക്കുന്നതിൽനിന്നും
അവൻ എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു. (യൂനുസ് 18)

അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങൾക്കും ദൈവങ്ങൾക്കും ആരാധന
നടത്തിയിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് ഇതിലെ പരാമർശമെന്ന് കൂടു
തൽ ചിന്തിക്കാതെതന്നെ വ്യക്തമാണ്.

ഇമാം ഇബ്നുജരീർ(റ) വിശദീകരിക്കുന്നു.

الذي لا يضرهم شيئا ولا ينفعهم في الدنيا ولا في الآخرة وذلك
هوالالهة والاصنام التي كانوا يعبدونها... رجاء شفاعتها عند الله وذلك
ان الالهة لا تشفع لهم عند الله في السموات ولا في الأرض
۰۰. ولاتنفع ولاتضر (جامع البيان 54۲/۹)

അവർ ആരാധിക്കുന്ന ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ
അവർ ആരാധിച്ചിരുന്ന ദൈവങ്ങളും വിഗ്രഹങ്ങളുമാകുന്നു. ഈ വിഗ്ര
ഹങ്ങൾ ശുപാർശ ചെയ്യുമെന്ന പ്രതീക്ഷയിലാണവർ.

പ്രസ്തുത വിഗ്രഹങ്ങൾ മറ്റൊരാൾക്കുവേണ്ടി ശുപാർശ ചെയ്യുക എന്നത് നടക്കുന്ന കാ
ര്യമല്ല. അവകൾ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. (ജാമിഉൽബയാൻ 6/542)

ഇമാം ബഗ്വി(റ) പറയുന്നു:


ويعبدون من دون الله مالا يضرهم ان عصوه وتر کوا
عبادته ولا ينفعهم أن عبدوه یعنی الأصنام (تفسير البغوي ۲۹/۲)

"എതിർ പ്രവർത്തിച്ചാൽ ഉപദ്രവം ചെയ്യാത്തതും ആരാധിച്ചാൽ ഉപ
കാരം ചെയ്യാത്തതുമായ വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാകുന്നു.
(തഫ്സീറുൽ ബഗ്വി 2/294)

ഇമാം ഖുർതുബി എഴുതുന്നു:

ويعبدون من دون الله مالا يضرهم ولا ينفعهم يريد الاصنام
ويقولون هؤلاء شفغائنا عند الله) وهذه غاية الجهالة منهم حيث ينتظرون
الشفاعة في المال من لا يوجد منه تفع ولاضر فی الحال اه (قرطبی ۲۰۵/۸)

'ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാ
കുന്നു. ഇവ അല്ലാഹുവിന്റെ അരികിൽ ശുപാർശകരാണന് പറയുന്നത്
അവരുടെ അങ്ങേയറ്റത്തെ അജ്ഞതയാണ്. കാരണം ഇപ്പോൾതന്നെ
യാതൊരു ഉപകാരവും ഇപ്രദവവും ലഭ്യമല്ലാത്ത അവസ്ഥയിൽനിന്ന്
ശുപാർശ പ്രതീക്ഷിക്കുകയാണവർ.' (തഫ്സീറുൽ ഖുർതുബി 8/205)


ഹാഫിള് ഇബ്നുകസീർ എഴുതുന്നു:

ഉപകാരമോ ഉപദ്രവമോ
ചെയ്യാത്ത ദൈവങ്ങൾ അല്ലാഹുവിന്റെ അരികിൽ ശുപാർശ ചെയ്യുമെന്ന്
ഭാവിച്ച് അല്ലാഹുവിനോട് കൂടെ മറ്റുള്ളവർക്ക് ആരാധനയർപ്പിച്ചിരുന്ന
വരുടെ പ്രവർത്തനത്തെ നിഷേധിക്കുകയാണ് ഈ സൂക്തത്തിലൂടെ
അല്ലാഹു ചെയ്യുന്നത്. (ഇബ്നുകസീർ 2/426)

അലാമാ മുഹമ്മദ് ജാവി(റ) എഴുതുന്നു: 'ഉപകാരവും ഉപദ്രവവും
ചെയാത്ത വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാകുന്നു. ത്വാഇഫുകാർ ലാത്ത
യെയും മക്കക്കാർ ഉസ്സ, മനാത്ത, ഹുബ്ദ് തുടങ്ങിയവയെയുമായിരുന്നു
രാധിച്ചിരുന്നത്. ഈ വിഗ്രഹങ്ങൾ ശുപാർശ ചെയ്യുമെന്നതിന്റെ ഉ
ദേശ്യം, ഭൗതികജീവതത്തിന്റെ നന്മക്കായി അവ ശുപാർശചെയ്യുമെന്നാ
യിരുന്നു. കാരണം മരണശേഷം പുനർജന്മമുണ്ടാക്കുന്നതിനെ അവർ
വിശ്വസിച്ചിരുന്നില്ല. (തഫ്സീറുൽ മുനീർ 1/400)

അല്ലാമാ ഇസ്മാഈൽ ഹിഖ്ഖി(റ) എഴുതുന്നു:
"ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ ആരാധന
ഉപേക്ഷിച്ചാൽ ഉപദ്രവം ചെയ്യാനോ ആരാധന നടത്തിയാൽ ഉപകാരം
ചെയ്യാനോ യാതൊരു കഴിവുമില്ലാത്ത വിഗ്രഹങ്ങളാകുന്നു. ഈ വിഗ്ര
ഹങ്ങൾ ശുപാർശകരാണെന്ന് പറഞ്ഞതിന്റെ താൽപ്പര്യം തങ്ങളുടെമുഖ്യ
മായ ഭൗതിക കാര്യങ്ങളിൽ ശുപാർശ ചെയ്യുമെന്നാണ്. കാരണം പുനർജ
ന്മംകൊണ്ട് അവർ അംഗീകരിച്ചിരുന്നില്ലല്ലോ? അല്ലെങ്കിൽ (സാങ്കൽപ്പി
കമായ) പുനർജന്മം ഉണ്ടായാൽ പാരത്രികലോകത്ത് വെച്ച് ശുപാർശ
ചെയ്യുമെന്നുമാവാം. (റൂഹുൽബയാൻ 4/25)

ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:

قال الإمام الرازي رحمه الله: واعلم انه تعالي  حکی
عنهم امرين احدهما انهم كانوا يعبدون الأصنام والثاني انهم
كانوا يقولون هولاء شفعاءنا عند الله رازي٨ ١٧/4
നി അറിയുക
ഇവയുടെ രണ്ടു കാര്യമാണ് അല്ലാഹു ഉദ്ധരിക്കുന്നത്. ഒന്ന് അവർ വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നവരായിരുന്നു. രണ്ട്
നിങ്ങൾ ജനങ്ങൾക്ക് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്ന് പറയുന്നവരായിരുന്നു. (റാസി 17/48)


മേൽ ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളൊക്കെ വ്യക്തമാക്കിയതുപോലെ
ഈ സൂക്തം മുശ്രിക്കുകളുടെ പ്രവണതയെ കുറ്റപ്പെടുത്തുകയാണ്. വിഗ്രഹങ്ങൾക്കും ഇതരദൈവങ്ങൾക്കും ആരാധനയർപ്പിച്ചിരുന്ന മക്കയിലെ
മുശ്രിക്കുകൾ പറയുന്ന ന്യായം ഈ വിഗ്രഹങ്ങൾ തങ്ങൾക്ക് ശുപാർശ
ചെയ്യാൻ വേണ്ടിയാണ്. ഇവക്ക് ഞങ്ങൾ ആരാധിക്കുന്നതെന്നാണ്. ഇതി
നെയാണ് ഖുർആൻ ഖണ്ഠിക്കുന്നത്.

അല്ലാഹുവിനോട് കൂടെ പങ്കുവെക്കുന്ന യാതൊരു കഴിവുമില്ലാതത
വിഗ്രഹങ്ങൾക്ക് എങ്ങനെ ശുപാർശചെയ്യാൻ കഴിയും അവകൾ അചേ തന വസ്തുവല്ലേ? ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവൾക്ക്
കഴിയില്ലല്ലോ? ഈ ആശയമാണ് ഖുർആൻ മുന്നോട്ടു വെക്കുന്നത്.

എന്നാൽ ഈ സത്യം മറച്ചുവെച്ചുകൊണ്ട് ഈ സൂക്തം തവസ്സുലും ഇസ്തിഗാസയും രേഖയാക്കുകയാണ് ആധുനിക ബിദഇകൾ


ഇത് ശുദ്ധഅബദ്ധമാണ്. കാരണം ഈ സൂക്തത്തിലൂടെ അല്ലാഹു പറഞ്ഞത് ഇതര ദൈവങ്ങൾക്ക് ആരാധന നിർവഹിക്കുന്നതിനെക്കുറി
ചാണ്. ആരാധനയുടെ പരിധിയിൽ പെടാത്ത (വിളിച്ചുപാർത്ഥിച്ചാൽ എ
ന്ന മൗലവി പേരിട്ട) മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും നേർച്ച
കളും ഈ ആയത്തിന്റെ പരിധിയിൽ പെടുന്നില്ല. പെടുമെന്ന് ഒരു
പണ്ഡിതനും ഒരു ഖുർആൻ വ്യാഖ്യാതാവും പറഞ്ഞിട്ടില്ല. ഉണ്ടങ്കിൽ
അതായിരുന്നു മൗലവിമാർ ഉദ്ധരിക്കേണ്ടിയിരുന്നത്.

ഖുർആനിന്റെ അധ്യപനമോ പണ്ഡിതോരണിയോ ഇല്ലാതെ 'ഈ ആയത്ത് ഇതിനും ബാധകമാണ്' എന്ന് മൗലവി എഴുതിയതുകൊണ്ടുമാത്രം മുസ്ലിംകൾക്കത് സ്വീകാര്യമല്ല.'

ഇതുതമ്മിൽ വളരെ വലിയ വ്യത്യാസമുണ്ടെന്ന് പ്രഥമദൃഷ്ട്യാതന്നെ
നമുക്ക് ഗ്രഹിക്കാനാവും. കാരണം അല്ലാഹുവിനെയും വിട്ട് വിഗ്രഹങ്ങൾക്കു്
ഇതരദൈവങ്ങൾക്കും ആരാധന നടത്തിയവരായിരുന്നു ഈ
വിഭാഗം മുശ്രിക്കുകൾ. സുന്നികൾ അല്ലാഹു അല്ലാത്ത ഒരാൾക്കും ആരാ
ധന നടത്തുന്നില്ലെന്നത് വ്യക്തമാണ്. ആരാധന അല്ലാഹുവിന് മാത്രമേ
പാടുള്ളൂവെന്ന കാര്യത്തിൽ സുന്നികൾക്ക് തീർത്തും വാശിയുമുണ്ട്.

അതുകൊണ്ട് സുന്നികളുടെ ഇസ്തിഗാസയും മക്കാ മുശ്രിക്കുകളുടെ
ആരാധനയും ഒരേപോലെയാകുന്ന പ്രശ്നമേയില്ല.

ഇവിടെയുള്ള ഒരു പ്രശ്നം മഹാന്മാർ അല്ലാഹുവിനോട് ശുപാർശ
ചെയ്യുമെന്ന് സുന്നികൾ വിശ്വസിക്കുന്നു. ഇതുപോലെ മക്കയിലെ മുശ്രിക്കുകളും പറഞ്ഞിരുന്നല്ലോ. അപ്പോൾ ഇത് രണ്ടും ഒരുപോലെയാവു
ന്നില്ലേ? അതിനാൽ അത് ശിർക്കുമല്ലേ എന്നാണ് ചിലർ തെറ്റിദ്ധരിപ്പി
ക്കുന്നത്.ഇത് തികഞ്ഞ അക്ഞ്ഞതയോ അക്ഞ്ഞത നടിക്കലോ ആണ്
കാരണം അല്ലാഹു വിന്റെ മഹാൻമാർ അല്ലാഹു വിങ്കൽ സുബാർശ ചെയ്യുമെന്ന് പറഞ്ഞതിനാലാണ് അവർ മുശ്രിക്കായത് എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടില്ല.

മറിച്ച് യാതൊരു കഴിവുമില്ലാത്ത വിഗ്രഹങ്ങൾക്ക് ആരാധന നടത്തുക വഴി മുശ്രിക്കായവർ
പറയുന്ന വാചകങ്ങളാണിതെന്നാണ് ഖുർആൻ പറയുന്നത്.
അവരുടെ هؤلاء شفعاءنا عند الله

എന്ന ഈ വാദത്തെ ഖുർആൻ വിമർശിക്കാനുള്ള
കാരണം തികച്ചും അചേതന വസ്തുക്കളായ അവരുടെ ദൈ വങ്ങൾക്ക്
ശഫാഅത് (ശുപാർശ) ചെയ്യാനുള്ള യാതൊരു കഴിവും സമ്മതവും
അല്ലാഹു നൽകിയിട്ടില്ല. അത്തരം വസ്തുക്കളിൽനിന്ന് അവർ ശുപാർശ
തേടിയതാണിവിടെ കുഴപ്പം.

അല്ലാതെ മഹാന്മാർ അല്ലാഹുവിന
ശുപാർശ ചെയ്യുമെന്ന് വിശ്വസിച്ചതുകൊണ്ടല്ല. ഇക്കാര്യം വേർതിരിച്ചതന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇമാംറാസി(റ) തന്റെ തഫ്സീറിൽ ഇപ്രകാരം രേഖപ്പെടുത്തിയത്
കാണാം: 'കാഫിറുകൾ സ്വശരീരത്തെ അക്രമിച്ചവരാണ്. കാര്യങ്ങൾ
അസ്ഥാനത്ത് വെക്കുകവഴിയാണിത്. കാരണം അല്ലാഹുവിങ്കൽ യാതൊരു
ശുപാർശയും ചെയ്യാത്ത വസ്തുക്കൾ ശുപാർശ ചെയ്യുമെന്നു അവർ പ്രത്യാശിച്ചു.
അവരുടെ വിഗ്രഹങ്ങളെ കുറിച്ചവർ പറഞ്ഞിരുന്നത് ഇവകൾ അല്ലാഹുവിങ്കൽ ഞങ്ങൾക്ക് ശുപാർശ ചെയ്യുമെന്നായിരുന്നു.അപ്പോൾ ഒരു ജീവനില്ലാത്ത വസ്തുവിന് ആരാധന നിർവഹിക്കുകയും
അത് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്നവർ പ്രതീക്ഷിക്കുകയും
ചെയ്തത് അക്രമമാകുന്നു. കാരണം അവയിൽനിന്നും അപ്രകാരം പതി
ക്ഷിക്കാവതല്ലല്ലോ? (റാസി 6/176)


അപ്പോൾ അവിശ്വാസികൾക്ക് പറ്റിയ തകരാർ ശഫാഅത്തിന് അർഹ
തയില്ലാത്ത വിഗ്രഹങ്ങളായ കല്ല്, മരം തുടങ്ങിയ വസ്തുക്കളിൽനിന്ന്
അത് ആഗ്രഹിച്ചുവെന്നതാണ്. അതല്ലാതെ 'ഇവഞങ്ങളുടെ ശുപാർശ
കരാണ്. എന്നുപറഞ്ഞതുകൊണ്ട് മാത്രമല്ലെന്ന് ചുരുക്കം. അതിനാൽ
അല്ലാഹുവിനെ വിട്ട് മറ്റ് ദൈവങ്ങൾക്ക് ആരാധന നടത്തുകയും അവക്ക്
ഉപകാരോപദവങ്ങൾ നടത്താനും ശുപാർശ ചെയ്യാനും കഴിയുമെന്ന്
വിശ്വസിക്കുകയും ചെയ്തിരുന്ന മുശ്രിക്കുകളുടെ പ്രവണതയെയാണ്.
ഖുർആൻ വിമർശിക്കുന്നത്.

അതേസമയം ഇബാദത്ത് അല്ലാഹുവിനുമാത്രമേ പറ്റുകയുള്ളൂവെന്ന്
ഉറപ്പിക്കുകയും അവൻ സമ്മതം നൽകുകയും കഴിവ് നൽകുകയും
ചെയ്തു അവന്റെ ഇഷ്ടദാസന്മാരോട് സഹായാർത്ഥന നടത്തുകയും
അവർ ശുപാർശ നടത്തുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന 1ത് ഈ ആയ
ത്തിന്റെ പരിധിയിൽ ഒരിക്കലും ഉൾപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

മുശ്രിക്കുകൾ തേടിയിരുന്ന ശുപാർശയും മുസ്ലിമിങ്ങളുടെ ശു ബാർശ തേടലും രണ്ടാണന്ന് ചുരുക്കം


 വിജ്ഞാനം വിരല്‍  തുമ്പിലൂടെ*

അസ്ലം സഖാഫി പരപ്പനങ്ങാടി 

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...