Monday, April 29, 2019

തറാവീഹ് പതിനൊന്നി നേക്കാൾ വർദ്ധിപ്പിക്കാറില്ല. എന്ന ഹദീസിന്റെ ഉദ്ധേശ മെന്ത് ഭാഗം I

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ് (വിശദമായി) ഭാഗം 2
തറാവീഹ് പതിനൊന്നി നേക്കാൾ വർദ്ധിപ്പിക്കാറില്ല. എന്ന ഹദീസിന്റെ ഉദ്ധേശ മെന്ത് ഭാഗം I
ഇരുപതിന്റെ രഹസ്യം

തറാവീഹ് ഇരുപതായത്തിന്റെ രഹസ്യം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്.

وسر العشرين أن الرواتب المؤكدة غير رمضان عشر فضوعفت فيه،  لأنه وقت جد وتشمير(تحفة المحتاج في شرح المنهاج: ٢٤١/٢)

റമളാനേതരമാസങ്ങളിൽ ശക്തമായ സുന്നത്ത്നിസ്കാരമായ റവാത്തിബ് പത്ത് റക്അത്താണല്ലോ. റമളാൻ കൂടുതൽ പരിശ്രമത്തിന്റെയും ഉത്സാഹത്തിന്റെയും മാസമായതിനാൽ പത്തിനെ ഇരട്ടിപ്പിച്ച് ഇരുപതാക്കി. (തുഹ്ഫത്തുൽ മുഹ്താജ്  2/241)

പുത്തൻ വാദികൾ പറയുന്നത്


തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്ത് നിസ്കാരമാണെന്നുംഅത് ഇരുപത് റക്അത്താണെന്നും തന്നെയായിരുന്നു ആദ്യകാല വഹാബികൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് നബി(സ) റമളാനിലും അല്ലാത്തപ്പോഴും 11 റക്അത്തുകൾ മാത്രമാണ് നിസ്കരിച്ചത്. അതിൽ 8 തറാവീഹും 3 വിത്റുമാണ്. ഇതിനവർ പ്രമാണമായി കാണിക്കുന്നത് മൂന്ന് ഹദീസുകളാണ്.
    (1) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها كَيْفَ كَانَتْ صَلاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ ؟ فقَالَتْ : مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي شَهْرِ رَمَضَانَ وَلا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكصحيح البخاري: ١٨

അബൂസലമ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം ആഇഷാ(റ) യോട് ചോദിച്ചു. റമളാനിൽ  റസൂലുല്ലാഹി(സ) യുടെ നിസ്കാരം എങ്ങനെയായിരുന്നു?. അപ്പോൾ ആഇഷ(റ) പറഞ്ഞു: "റമളാനിലും റമളാനല്ലാത്തതിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല". (ബുഖാരി 1874)


  

(3) ഇബ്നുഹിബ്ബാൻ (റ) നിവേദനം:

حدثنا جابر بن عبد الله، قال: جاء أبي بن كعب إلى النبي صل الله عليه وسلم فقال: يا رسول الله! كان مني الليلة شيئ فى رمضان، قال: ((وما ذاك يا أبي؟)) قال: نسوة فى داري قلن: إنا لا نقرأ القرآن، فنصلي بصلاتك، قال: فصليت بهن ثماني ركعات، ثم أوترت، قال: فكان شبه الرضا، ولم يقل شيئا(صحيح ابن حبان: ٢٥٩٩)


ജാബിർ(റ) പറയുന്നു: "ഉബയ്യുബ്നു കഅബ്(റ) നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ! റമളാനിലെ ഈന്നലത്തെ രാത്രി ഒരു സംഭവമുണ്ടായി. അതെന്താണെന്ന് നബി(സ) അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. എന്റെ വീട്ടിലുള്ള സ്ത്രീകൾ പറഞ്ഞു: 'ഞങ്ങൾക്ക് ഖുർആൻ ഓതാൻ അറിയില്ല. അതിനാൽ ഞിങ്ങളെ തുടർന്ന് ഞങ്ങൾ നിസ്കരിക്കാം'. അങ്ങനെ അവർക്കിമാമായി എട്ട് റക്അത്തും  പിന്നെ വിത്റും ഞാൻ നിസ്കരിച്ചു.അതെപറ്റി നബി(സ) അത്രപ്തിയായി ഒന്നും പറഞ്ഞില്ല. (ഇബ്നു ഹിബ്ബാൻ 2599)
Moosa sonkal
പുത്തൻ വാദികൾക്ക് ഖണ്ഡനം
ഖണ്ഡനം 1

ഇമാം ബുഖാരി(റ)യുടെ ഹദീസിൽ പരമാർഷിച്ച വിഷയം തറാവീഹല്ല. പ്രത്യുത വിത്റാണ്. 'സ്വഹീഹുൽ ബുഖാരി' യുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഇർഷാദുസ്സാരി' യിൽ ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു:

وأما قول عائشة((ما كان  يزيد في رمضان ولا في غيره على إحدى عشرة ركعة )) فحمله أصحابنا على الوتر. (إرشاد الساري: ٤٢٦/٣)



റമളാനിലും റമളാനല്ലാത്തദിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്നാ ആഇഷ(റ) യുടെ പ്രസ്താവനയെ നമ്മുടെ  അസ്വഹാബ് വിത്റിന്റെ മേൽ ചുമത്തിയിരിക്കുന്നു".(ഇർഷാദുസ്സാരി 3/426)

വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്താണെന്നതിന് കർമ്മശാസ്ത്ര പണ്ഡിതന്മാർ ഈ ഹദീസാണ് രേഖയായി എടുത്തു കാണിക്കുന്നത്.  ഇബ്നു ഹജർ(റ) എഴുതുന്നു:

( وأكثره إحدى عشرة ) ركعة للخبر المتفق عليه عن عائشة وهي أعلم بحاله من غيرها { ما كان رسول الله صلى الله عليه وسلم يزيد في رمضان ولا في غيره على إحدى عشرة ركعة } (تحفة: ٢٢٥/٢)


വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്തുകളാണ് . "നബി(സ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന, നബി(സ) യുടെ അവസ്ഥ മറ്റുള്ളവരേക്കാൾ കൂടുതലായി അറിയുന്ന, ആഇഷ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും (റ)യും നിവേദനം ചെയ്ത ഹദീസാണ് അതിനു പ്രമാണം.(തുഹ്ഫ 2/225)
 പ്രസ്തുത ഹദീസിൽ പരമാർഷിച്ച നിസ്കാരം തറാവീഹല്ലെന്നു ഇനിപ്പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നമുക്ക് വ്യക്തമാകുന്നു:



ഒന്ന്: പതിനൊന്ന് റക്അത്ത് നബി(സ) നിസ്കരിച്ചിരുന്നതിന്റെ രൂപം അതെ ഹദീസിന്റെ ബാക്കി ഭാഗത്ത് ആഇഷ(റ) തന്നെ വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:    


يصلي أربعا فلا تسل عن حسنهن وطولهن ، ثم يصلي أربع فلا تسل عن حسنهن وطولهن، ثم يصلي ثلاث،


നബി(സ) നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട.പിന്നെ നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട. പിന്നെ മൂന്ന് റക് അത്ത് നിസ്കരിക്കും".


അപ്പോൾ 4,4,3 എന്നിങ്ങനെയാണ് നബി(സ) പതിനൊന്ന് റക്അത്ത് നിസ്കരിച്ചിരുന്നതെന്ന് ആഇഷ(റ) തന്നെ വിശദീകരിക്കുന്നു. ഇങ്ങനെ നിസ്കരിക്കാവുന്ന നിസ്കാരം വിത്റാണ്. തറാവീഹല്ല. തരാവീഹ് ഈരണ്ട് ഈരണ്ട്  റക്അത്തായി നിസ്കരിക്കൽ നിർബന്ധമാണ്‌. നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിക്കാൻ പറ്റില്ല. നാല് മദ്ഹബുകളും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവർ പോലും അങ്ങനെയാണ് ചെയ്യുന്നതും. ഈ ഹദീസ് തറാവീഹിന്നു പ്രമാണമാക്കുന്നവർ 4,4,3 എന്നിങ്ങനെയല്ലെ നിസ്കാരിക്കേണ്ടത്?. എന്തുകൊണ്ടവർ അതിൽ നബി(സ)യുടെ മാത്രക സ്വീകരിക്കുന്നില്ല?!!!.

    ഇമാം നവവി(റ) എഴുതുന്നു:   


التراويح عشرون ركعة بعشر تسليمات، قلت : فلو صلى أربعا بتسليمة ، لم يصح،  ذكره القاضي حسين في الفتاوى، لأنه خلاف المشروع ، وينوي التراويح ، أو قيام رمضان،  ولا يصح بنية مطلقة ، بل ينوي ركعتين من التراويح في كل تسليمة . والله أعلم . (روضة الطالبين: ٣٣٤/١)


തറാവീഹ് പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്. അപ്പോൾ ഒരാൾ നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ചാൽ അത് സാധുവാകുന്നതല്ല.കാരണം അതിൽ വന്നതിന്റെ മാറ്റമാണ്. തറാവീഹ് എന്നോ ഖിയാമുറമളാൻ എന്നോ അവൻ നിയ്യത്ത് ചെയ്യണം. നിരുപാധികമുള്ള നിയ്യത്തുകൊണ്ട് അത് സാധുവാകുന്നതല്ല. പ്രത്യുത ഓരോ സലാം വീട്ടിയാലും തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്തിനെ അവൻ കരുതണം.(റൗളത്തുത്ത്വാലിബീൻ  1/334)
 "അത് മതത്തിൽ വന്നതിന്റെ മാറ്റമാണ്" എന്ന പരമാർശത്തെ അധികരിച്ച് ഇമാം ഖൽയൂബി(റ) എഴുതുന്നു:


قوله : ( لأنه خلاف المشروع ) أي مع تأكد هذه بطلب الجماعة فيها فأشبهت الفرائض ، فلا تغير عن الإجماع الوارد فيها ، وبذلك فارقت جواز جمع سنة الظهر ونحوها مما مر .(حاشيتا قليوبي ٢١٧/١)


തറാവീഹിൽ ജമാഅത്ത് സുന്നത്തായതിനാൽ ഫർള്  നിസ്കാരങ്ങളോടാണ് അതിനു സാദ്രശ്യമുള്ളത്. അതിനാൽ അത് എപ്രകാരമാണോ മുസ്ലിം ലോകം നിർവഹിച്ചുവന്നത്  അതിൽ മാറ്റം വരുത്താൻ പറ്റില്ല. ള്വുഹ്റിന്റെ സുന്നത്തും മറ്റും ഒന്നിച്ച് നിസ്കരിക്കാമെന്നതുമായി ഈ വീക്ഷണം തറാവീഹിനെ മാറ്റി നിർത്തുന്നു.(ഖൽയൂബി 1/217)


അപ്പോൾ തറാവീഹ് രണ്ടു റക്അത്തുകളായി തന്നെ നിർവഹിക്കണം. നാല് ഒന്നിച്ച് പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇജ്മാഅ അതാണ്‌. ആഇഷ(റ)യുടെ ഹദീസിൽ പറഞ്ഞത് സമ്പൂർണ്ണമായ നിലയിൽ നബി(സ) നാല് റക്അത്തുകൾ നിസ്കരിക്കും, പിന്നെ നാല് നിസ്കരിക്കും, പിന്നെ മൂന്നു നിസ്കരിക്കും എന്നാണല്ലോ. അതിനാൽ അത് തര്രാവീഹാകാൻ തരമില്ല. വിത്റാകാനേ തരമുള്ളൂ. വിത്ര്ർ അപ്രകാരം നിസ്കരിക്കാവുന്നതാണ്.



രണ്ട്: ഇതേ ഹദീസിന്റെ അവസാനത്തിൽ മഹതിയായ ആഇഷ(റ) പറയുന്ന ഭാഗം ശ്രദ്ദേയമാണ്.


فقلت يا رسول الله أتنام قبل أن توتر؟ قال :((يا عائشة إن عيني تنامان، ولا ينام قلبي )).(صحي البخاري: ١٨٧٤)


"അപ്പോൾ ഞാൻ  ചോദിച്ചു: വിത്റ് നിസ്കരിക്കുന്നതിന്റെ മുമ്പ് നിങ്ങൾ ഉറങ്ങുകയാണോ?". നബി(സ) പറഞ്ഞു: "ആഇഷാ! നിശ്ചയം എന്റെ രണ്ടു കണ്ണുകൾ ഉറങ്ങും. എന്റെ ഹ്രദയം ഉറങ്ങുകയില്ല".
    ഹദീസിൽ പറഞ്ഞ 11 വിത്റാണെന്ന് ആഇഷാബീവി(റ) യുടെ ഈ ചോദ്യം വ്യക്തമാക്കുന്നു. കാരണം 'ഫഖുൽത്തു' എന്ന വാക്കിലെ ഫാഇന്റെ ശേഷം പറയുന്ന വിഷയം തന്നെയായിരിക്കും ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും. ഫാഇന്റെ ശേഷം പറഞ്ഞ വിഷയം വിഷയം വിത്റാണല്ലോ. അതിനാല ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും വിത്റാണ്. റമളാനിലും  അല്ലാത്തപ്പോഴും വിത്റ് പതിനൊന്നിൽ കൂടുതൽ നബി(സ) നിസ്കരിക്കാറില്ല എന്നർത്ഥം. വിത്റ് നിസ്കരിക്കാതെ ഉറങ്ങാൻ പോകുന്ന ഭർത്താവിനെ വിത്റിന്റെ കാര്യം ഉണർത്തുകയാണ് മഹതി ചെയ്യുന്നത്. അതിനുള്ള കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്:



قال فى الإكمال عن القاضي عياض: لما رأته أنه ينام قبل أن يوتر، وعهدت من أبيها العكس على ما علم، وكانت صغيرة ليس عندها كبير علم، ظنت أن فعل أبيها لا يجوز غيره سألت، فأجابها بذلك.(بذل المجهود: ١٠٦/٧)


മഹാനായ ഖാളീ ഇയാളീ(റ) നെ ഉദ്ദരിച്ച് 'ഇക്മാൽ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം: വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നബി(സ) ഉറങ്ങാൻ പോകുന്നത് മഹതി കാണുകയും തന്റെ പിതാവിന്റെ സമ്പ്രദായം ഇതിന്റെ മാറ്റമാണെന്നു മഹതി മനസ്സിലാക്കുകയും ചെറു പ്രായമായതിനാൽ അതിന്റെ മാറ്റം പ്രവർത്തിക്കാൻ പറ്റുകയില്ലെന്ന് മഹതി അനുമാനിക്കുകയും ചെയ്തതിനാലാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) മേൽ പറഞ്ഞ പ്രകാരം പ്രതിവചിച്ചു. (ബദ് ലുൽ മജ്ഹൂദ്‌ 7/106)
    ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കുന്നവരായിരുന്നു ആഇഷ(റ)യുടെ പിതാവ് സിദ്ദീഖ്(റ). ഉറക്കം കാരണമായി വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ചാണ് മഹാൻ അപ്രകാരം ചെയ്തിരുന്നത്. തന്റെ പിതാവിൽ നിന്ന് താൻ മനസ്സിലാക്കിയ സമ്പ്രദായത്തിന്നെതിരായി ഭർത്താവ് ചെയ്യുന്നത് കണ്ടപ്പോഴാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) വിശദീകരിച്ചു. വിത്റ് നിസ്കരിക്കാതെ ഉറങ്ങിയത് കൊണ്ട്  ഇന്റെ വിത്റ് നഷ്ടപ്പെടുന്നതല്ല. കാരണം എൻറെ രണ്ട് കണ്ണുകൾ മാത്രമേ ഉറങ്ങൂ. എൻറെ ഹ്രദയം ഉറങ്ങുകയില്ല. മഹാനായ ഇബ്നുഅല്ലാൻ(റ) എഴുതുന്നു:


قال محمد بن علان الصديقي رحمه الله: (فقلت يا رسول الله أتنام قبل أن توتر) استفهام لبيان حكمة النوم قبله، مع أن النوم ربما يغلب على النائم، فيؤدي النوم قبله إلى فواته، (فقال) مرشدا للفرق بينه وبين باقي الأمة((إن عيني تنامان، ولا ينام قلبي)).(دليل الفالحين: ٦٥٩/٣)



"വിതര്റ നിസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങുന്നതിലെ യുക്തിയെ കുറിച്ചാണ് മഹതി അന്വേഷിക്കുന്നത്. കാരണം ചിലപ്പോൾ ഉറക്ക് അതിജയിച്ച് വിത്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ തനിക്കും മറ്റുള്ളവർക്കുമിടയിൽ നിലനില്ക്കുന്ന അന്തരം സൂചിപ്പിച്ച് അവിടുന്ന് പറഞ്ഞു: "നിശ്ചയം എൻറെ രണ്ട് കണ്ണുകൾ ഉറങ്ങും. എൻറെ ഹ്രദയം ഉറങ്ങുകയില്ല". (ദലീലുൽ ഫാലിഹീൻ 3/659)
    അനുയായികളിൽ പലരോടും ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെലിച്ചത്തിലുമാവാം മഹതിയുടെ പ്രസ്തുത ചോദ്യം. ഇബ്റാഹീം ബൈജൂരി(റ) എഴുതുന്നു:  


قال إبراهيم البيجوري: (قوله: أتنام قبل أن توتر) أي مع أنك أمرت بعض أصحابك كأبي هريرة بالوتر قبل النوم مخافة أن يغلبه النوم، فيفوته الوتر.(المواهب اللدنية على الشمائل المحمدية: ١٤٧)


ഉറക്ക് അതിജയിച്ചു പോകുന്നതിനാൽ വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അബൂഹുറൈറ(ര)യെ  പോലുള്ള അങ്ങയുടെ അനുയായികളിൽ ചിലരോട് ഉറങ്ങുന്നത്നു മുമ്പ് വിത്റ് നിസ്കരിക്കാൻ അങ്ങ് കല്പ്പിച്ചിട്ടുണ്ടല്ലോ. അതോടപ്പം വിത്റ് നിസ്കരിക്കാതെ നിങ്ങൾ ഉറങ്ങുകയാണോ എന്നർത്ഥം. (അൽമവാഹിബുല്ലദുന്നിയ്യ പേ 147)


ഈ ഹദീസിന്റെ വിവരണത്തിൽ ഇബ്നു ഹജർ(ര) എഴുതുന്നു:


وفيه كراهة النوم قبل الوتر لاستفهام عائشة عن ذلك ، كأنه تقرر عندها منع ذلك(فتح الباري ٥٢/٤)



ആഇഷ(റ)യുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് വിത്റ് നിസ്കരിക്കാതെ ഉറങ്ങൾ കറാഹത്താണെന്നാണ്. അത് പാടില്ലെന്ന് മഹതി മനസ്സിലാക്കിയിരിക്കാം. (ഫത്ഹുൽ ബാരി  4/52)
    ഇത് കൊണ്ടും ഹദീസിൽപ്പറഞ്ഞ 11 വിത്റാണെന്ന് വ്യക്തമാവുന്നു. റമളാൻ ഇബാദത്തുകൾ വർദിപ്പിക്കേണ്ട മാസമായതിനാൽ റമളാനേതര മാസങ്ങളിൽ നിസ്കരിക്കുന്നതിനേക്കാൾ കൂടുതൽ റക്അത്തുകൾ റമളാനിൽ  നബി(സ) വിത്റ് നിസ്കരിക്കാറുണ്ടാകുമെന്ന ധാരണയാണ് അബൂസലമ(റ) യുടെ ചോദ്യത്തിന്നാധാരം. അപ്പോൾ "റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല" എന്ന പ്രസ്ഥാവനയിലൂടെ ചോദ്യകർത്താവിന്റെ പ്രസ്തുത ധാരണ മഹതിയായ ആഇഷ(റ) തിരുത്തുകയായിരുന്നു.
    വിത്റിനെ കുറിച്ചുള്ള ഏതു ചോദ്യത്തിനും  മറുവടി പൂരിപ്പിക്കാൻ അർഹതപ്പെട്ടവർ മഹതിയായ ആഇഷബീവി(റ) തന്നെയാണ്. കാരണം അത്രമാത്രം ബന്ധം വിത്റു മായി മഹതിക്കുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:   



عن عائشة قالت كان النبي صلى الله عليه وسلم يصلي وأنا راقدة معترضة على فراشه فإذا أراد أن يوتر أيقظني فأوترت(بخاري: ٤٨٢)


ആഇഷ(റ) യിൽ നിന്ന് നിവേദനം: "ഞാൻ നബി(സ)യുടെ വിരിപ്പിൽ വിലങ്ങനെ കിടന്നുറങ്ങുമ്പോൾ നബി(സ) നിസ്കരിക്കുകയായിരിക്കും. അങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാനുദ്ദേശിച്ചാൽ എന്നെ ഉണർത്തും അപ്പോൾ ഞാൻ വിത്റ് നിസ്കരിക്കും". (ബുഖാരി: 482)

ഈ ഹദീസിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
    (1)-വിത്റിന്നു മുമ്പ് വിത്റല്ലാത്ത നിസ്കാരം നബി(സ) നിർവഹിച്ചിരുന്നു.
    (2)-ആഇഷ(റ) ഉറങ്ങുമ്പോൾ ചില നിസ്കാരങ്ങൾ നബി(സ) നിർവഹിച്ചിരുന്നു.
    (3)- ഉറങ്ങുന്നതിനു മുമ്പ് നബി(സ) വിത്റ് നിസ്കരിക്കാറുണ്ട്.
    (4)- ഉറങ്ങുന്ന വ്യക്തിക്ക് നിസ്കരിച്ചുകൊണ്ടിരിക്കുന്ന ആളുടെ നിസ്കാരത്തിന്റെ എണ്ണം പറയാൻ കഴിയാത്തത് കൊണ്ട് അതിന്റെ എണ്ണം ആഇഷാബീവി(റ) പറഞ്ഞിട്ടില്ല.
    (5)- തറാവീഹിന്റെ ജമാഅത്ത് നടന്ന വർഷത്തെ അവസാനത്തെ 7 രാത്രികൾക്ക്‌ മുമ്പുള്ള 23 രാത്രികളിലും ആഇഷ(റ) ഉറങ്ങുമ്പോൾ വിത്റിന്നു മുമ്പ് നിസ്കരിക്കുന്ന പതിവ് നബി(സ)ക്കുണ്ടാകാവുന്നതാണ്.
    (6)- ഈ സഹചര്യത്തിൽ ആഇഷ(റ) ഉറങ്ങുമ്പോഴുള്ള നബി(സ) യുടെ നിസ്കാരത്തിൽ റമളാൻ സ്പെഷ്യൽ നിസ്കാരം ഉണ്ടാകാവുന്നതാണ്.
    (7)- നബി(സ) വീട്ടില് വെച്ച് 23 രാത്രികളിൽ തറാവീഹ് നിസ്കരിക്കുമ്പോൾ ആഇഷബീവി(റ) അതുമാത്രം കാണാതിരിക്കുകയും അങ്ങനെ വിത്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുവടി പറയാൻ യോഗ്യയാവുകയും ചെയ്യാവുന്നതാണ്. ഈ ഹദീസുമായി ബന്ധപ്പെട്ട് ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് ഏട്ടാണെന്നതിനു രേഖയായി അതിനെ സ്വീകരിക്കാൻ പറ്റില്ല.
    ആഇഷ(റ) അങ്ങനെ ചോദിച്ചത് 11 റക്അത്ത് നിസ്കരിച്ച ശേഷം നബി(സ) ഉറങ്ങാൻ പോകുമ്പോഴാണെന്ന് വിചാരിക്കാൻ തരമില്ല. കാരണം 11 നിസ്കരിച്ചാൽ അത് വിത്റായി പരിഗണിക്കുമല്ലോ. ഒരു രാത്രിയില രണ്ട് വിത്റില്ലെന്നു നബി(സ) പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ "എന്റെ കണ്ണുകള ഉറങ്ങും ഹ്രദയം ഉറങ്ങുകയില്ല"  എന്ന നബി(സ)യുടെ വിശദീകരണം ചോദ്യവുമായി യൊജിക്കുകയുമില്ല. അല്ലെങ്കിൽ ആഇഷാബീവി(റ) യുടെ ചോദ്യത്തെ "വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നിങ്ങൾ ഉറങ്ങാറുണ്ടോ" എന്ന അർത്ഥത്തിൽ വിലയിരുത്തെണ്ടി വരും.
   മൂന്ന്: "റമളാൻ അല്ലാത്തപ്പോഴും" എന്നർത്ഥം കാണിക്കുന്ന 'വലാ ഫീ ഗൈരിഹി' (ولا فى غيره) എന്ന ആഇഷ(റ)യുടെ പരമാർശവും ആ നിസ്കാരം റമളാനിൽ മാത്രമുള്ള തറാവീഹല്ലെന്നു വ്യക്തമാക്കുന്നു. തറാവീഹ് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്ന് പ്രമാണബദ്ദമായി നേരത്തെ സമർത്ഥിച്ചതാണ്‌. മറിച്ച് റമളാനിലും അല്ലാത്ത മാസങ്ങളിലും നിർവഹിക്കപ്പെടുന്ന വിത്റിനെ കുറിച്ചാണ് മഹതിയുടെ പരാമർശം.
  നാല്: ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.    

عن سعيد بن هشام بن عامر قال: يا أم المؤمنين أنبئيني عن وتر رسول الله صلى الله عليه وسلم فقالت كنا نعد له سواكه وطهوره فيبعثه الله ما شاء أن يبعثه من الليل فيتسوك ويتوضأ ويصلي تسع ركعات لا يجلس فيها إلا في الثامنة فيذكر الله ويحمده ويدعوه ثم ينهض ولا يسلم ثم يقوم فيصل التاسعة ثم يقعد فيذكر الله ويحمده ويدعوه ثم يسلم تسليما يسمعنا ثم يصلي ركعتين بعد ما يسلم وهو قاعد وتلك إحدى عشرة ركعة يا بني، فلما أسن  وأخذه اللحم أوتر بسبع وصنع في الركعتين مثل صنيعه الأول فتلك تسع يا بني.(مسلم: ١٢٣٣)


സഈദുബ്നുഹിശാം(റ) പറയുന്നു: സത്യവിശ്വാസികളുടെ മതാവായവരേ! നബി(സ)യുടെ വിത്റിനെ കുറിച്ച് എനിക്കൊന്നു പറഞ്ഞുതരൂ. അപ്പോൾ ആഇഷ(റ) പറഞ്ഞു: "ഞങ്ങൾ നബി(സ)ക്ക് ശുദ്ദിവരുത്താനുള്ള  വെള്ളവും മിസ്വാക്കും ഒരുക്കിക്കൊടുക്കുമായിരുന്നു.അല്ലാഹു ഉദ്ദേശിച്ചത്ര ഉറങ്ങിയ ശേഷം നബി(സ) എണീറ്റ്‌ മിസ്‌വാക്ക് ചെയ്യുകയും അംഗശുദ്ദി വരുത്തി ഒമ്പത് റക്അത്ത് നിസ്കരിക്കുകയും ചെയ്യും. അതിൽ എട്ടാമത്തെ റക്അത്തിൽ മാത്രമേ നബി(സ) ഇരിക്കാറുള്ളൂ. ആ ഇരുത്തത്തിൽ നബി(സ) അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിനു സ്തുതി പറയുകയും അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യും. പിന്നീട് എണീക്കും സലാം വീട്ടുകയില്ല. പിന്നെ നിന്ന് ഒമ്പതാമത്തെ റക്അത്ത് നിസ്കരിക്കും.പിന്നെ ഇരുന്നു ദിക്റും ഹംദും ഉരുവിടുകയും പ്രാർത്ഥിക്കുകയും ചെയ്യും.പിന്നീട് ഞങ്ങൾ കേൾക്കും വിധം സലാം വീട്ടും. പിന്നീട് സലാം വീട്ടിയ ശേഷം ഇരുന്നു രണ്ടു റക്അത്ത് നിസ്കരിക്കും.  എന്റെ കുഞ്ഞിമോനെ! അതാണ്‌ പതിനൊന്നു റക്അത്തുകൾ. നബി(സ)ക്ക് പ്രായമായപ്പോൾ ഏഴ് റക്അത്ത് വിത്റ് നിസ്കരിക്കും. രണ്ടു റക്അത്തുകളിൽ ആദ്യത്തേതിൽ ചെയ്തത് പോലെ ചെയ്യും. എന്റെ കുഞ്ഞിമോനെ അതാണ്‌ ഒമ്പത് റക്അത്തുകൾ...". (മുസ്ലിം 1233)




വിത്റിനെ കുറിച്ചാണ് ഈ ഹദീസിൽ ആഇഷ(റ)യോട് ചോദ്യമുള്ളത്. പതിനൊന്നു റക്അത്തുകൾ നബി(സ) നിസ്കരിക്കുന്ന രൂപം വിശദീകരിച്ച് അതാണ്‌ പതിനൊന്ന് റക്അത്തുകൾ എന്ന് മഹതി തന്നെ പ്രസ്താവിക്കുന്നു. അപ്പോൾ ആഇഷ(റ) പറയുന്ന പതിനൊന്ന് വിത്റാണെന്ന്   ഇതിൽ നിന്ന് വ്യക്തമാണ്.
   അഞ്ചു: ഇമാം അഹ്മദ്(റ), ഇമാം ബൈഹഖി(റ),ഇമാം അബൂദാവൂദ് (റ) തുടങ്ങിയവർ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:


عن عبد الله بن أبي قيس قال: قلت لعائشة رضي الله عنها بكم كان رسول لله صل الله عليه وسلم يوتر؟ قالت: (( كان يوتر باربع وثلاث وست وثلاث،وثمان وثلاث، وعشر وثلاث، ولم يكن يوتر بانقص من سبع، ولا بأكثر من ثلاث عشرة ))(أبو داود: ١١٥٥، مسند أحمد: ٢٤٠٠٤، السنن الكبري للبيهقي: ٢٨/٣)


അബ്ദുല്ലഹിബ്നുഅബീഖൈസ്(റ) ൽ നിന്ന് നിവേദനം : നബി(സ) എത്ര റക്അത്താണ് വിത്റ് നിസ്കരിച്ചിരുന്നതെന്ന് മഹതിയായ ആഇഷ(റ)യോട് ഞാൻ ചോദിച്ചു: "നാലും മൂന്നും,ആറും മൂന്നും, എട്ടും മൂന്നും,പത്തും മൂന്നും എന്നിങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നു. എഴിനേക്കാൾ കുറഞ്ഞും പതിമൂന്നിനെക്കാൾ കൂടിയും നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നില്ല". (അബൂദാവൂദ് 1155,മുസ്നദ് അഹ്മദ്  24004, സുനൻ 3/26)Moosa sonkal
 ആഇഷ(റ)യുടെ സംസാരം വിത്റിനെ കുറിച്ചാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. എന്നാൽ നബി(സ) പതിനൊന്നിനെക്കാൾ വർധിപ്പിക്കാറുണ്ടെന്ന്  ഈ ഹദീസിൽ ആഇഷാബീവി(റ) തന്നെ പ്രസ്താവിക്കുന്നു. അതിനാൽ ചിലപ്പോൾ പതിനൊന്നും ചിലപ്പോൾ പതിമൂന്നും നിസ്കരിക്കാറുണ്ടെന്നാണ് മഹതിയുടെ വിവക്ഷയെന്നു വെച്ച് അവരുടെ രണ്ട് പ്രസ്താവനകൾ ഐക്യപ്പെടുത്തേണ്ടതുണ്ട്.   


ആറ്: തറാവീഹ് ഏട്ടാണെന്നതിന് ആഇഷ (റ)യുടെ ഹദീസ് രേഖയല്ല. കാരണം പതിനൊന്നിൽ ഏഴ് വിത്റും നാല് തറാവീഹും ആകാമല്ലോ. എഴിൽ കുറച്ച് നബി(സ) വിത്റ് നിസ്കരിക്കാറില്ലെന്നു മഹതി തന്നെ പ്രസ്താവിക്കുമ്പോൾ വിശേഷിച്ചും.  



ഏഴ്: ഇമാം മാലിക്(റ) ;മുവത്വയി'ൽ വിത്റിന്റെയും ഖിയാമു റമളാനിന്റെയും അദ്ധ്യായങ്ങൾ വെവ്വെറെയുണ്ട്. എന്നിരിക്കെ ആ ഇഷബീവി(റ) യുടെ ഈ ഹദീസ് അദ്ദേഹം കൊണ്ടുവന്നത് വിത്റിന്റെ അധ്യായത്തിലാണ്. ഖിയാമുറമളാനിന്റെ അധ്യായത്തിലല്ല. ഖിയാമുറമളാനിൽ അദ്ദേഹം കൊണ്ട്വന്നിരിക്കുന്നത് ഉമർ(റ) ഹദീസാണ്. ഇമാം മാലിക്(റ) മുഖേന മാത്രമാണ് ഇമാം ബുഖാരി(റ)ക്കും ഇമാം മുസ്ലിമി(റ)നും ആഇഷാബീവി(റ)യുടെ ഈ ഹദീസ് ലഭിക്കുന്നത്.അതിനാൽ പ്രസ്തുത ഹദീസിലെ ചർച്ചാവിഷയം വിത്റാണെന്ന് ഇമാം മാലിക്(റ) ഹദീസിനു നൽകിയ തല വാചകം വ്യക്തമാകുന്നു.
    ഇമാം ബുഖാരി(റ) പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊടുത്തത് റമളാനാണെങ്കിലും വിത്റ് പതിനൊന്ന് റക്അത്ത് തന്നെയാണെന്നും റമളാനായതിനാൽ അതിന്റെ എണ്ണത്തിൽ വർദ്ദനവില്ലെന്നും പടിപ്പിക്കാനാകാം. അതിനാൽ പരാമ്രഷ്ട ഹദീസിലെ ചർച്ചാ വിഷയം ത്റാവീഹാണെന്ന് അത് രേഖയാക്കാൻ പറ്റില്ല.  


എട്ട്: ഉമർ(റ) ന്റെ വഫാത്തിനു ശേഷമാണ്  ആഇഷ(റ)യുടെ മരണം. അതിനാൽ മദീനാ പള്ളിയിൽ ഉമർ(റ) ന്റെ നിർദേശ പ്രകാരം  ഉബയ്യുബ്നുകഅബ്(റ)ന്റെ നേത്രത്വത്തിൽ സ്വഹാബികിറാം(റ) ഐക്യകണ് ണ്ടേന ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചത് മഹതിയായ ആഇഷ(റ)യുടെ ജീവിതകാലത്താണെന്ന കാര്യം തീർച്ചയാണ്.  നബി(സ) എട്ട് റകഅത്ത് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെന്നും പരിശുദ്ദ റമളാൻ മാസത്തിൽ, ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, ഒറ്റയടിക്ക് 12 റക്അത്ത് സ്വഹാബാകിറാം(റ) കടത്തിക്കൂട്ടിയതാണെന്നും മഹതിക്കുറപ്പുണ്ടെങ്കിൽ അവരുടെ പ്രവർത്തനത്തെ മഹതി ചോദ്യംചെയ്യുകയും നബി(സ) തറാവീഹ് നിസ്കരിച്ചത് ഏട്ടാണെന്ന് അവർ വെട്ടിതുറന്നു പറയുകയും ചെയ്യുമെന്ന കാര്യം തീച്ചയാണ്. മഹതിയുടെ ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതുണ്ടായിട്ടില്ല. അതിനാൽ തറാവീഹ് ഇരുപതാണെന്നതിൽ മഹതിയും ഉമർ(റ)ന്റെയും സ്വഹാബത്തിന്റെയും പ്രവർത്തനത്തോട് യോജിച്ചുവെന്നു മനസ്സിലാക്കാം.



ഒമ്പത്: "മാകാന യസീദു" എന്ന ആഇഷബീവി(റ)യുടെ പരമാർശം തര്ക്ക ശാസ്ത്രന്ജരുടെ വീക്ഷണത്തിൽ 'ദാഇമ  മുത്ഥ് ലഖ' യാണ്. കാരണം ദവാമിനെ കുറിക്കാൻ 'കാന' വരാറുണ്ട്. അപ്പോൾ 'കാനയസീദു' എന്ന് പറഞ്ഞാൽ എപ്പോഴും വർദ്ദിപ്പിക്കും എന്നർത്ഥം ലഭിക്കും. അതിന്റെ നിഷേധ്യവാക്യം 'മുത്ഥ് ലഖ ആമ്മ' യാണ്. അപ്പോൾ എപ്പോഴും വർദ്ദിപ്പിക്കാറില്ല എന്നാണു ഹദീസിനർത്ഥം.  'മായസീദു' എന്ന് പറയാതെ 'മാകാന യസീദു' എന്ന് പറഞ്ഞത് അതിന്നാവാം. ചിലപ്പോഴൊക്കെ പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടെന്ന് അത് കാണിക്കുന്നു. "സൈദിനെ എപ്പോഴും അങ്ങാടിയിൽ കാണാറില്ല" എന്ന് പറയുന്നത് അവനെ ചിലപ്പോൾ അങ്ങാടിയിൽ കാണുന്നതിനു എതിരല്ലല്ലോ. ഇതനുസരിച്ച് വേണം നബി(സ) പതിമൂന്നും വിത്റ് നിസ്കരിക്കാറുണ്ടെന്ന ആഇഷബീവി(റ)യുടെ തന്നെ പ്രസ്താവനയെ ഈ ഹദീസുമായി ഐക്യപ്പെടുത്താൻ. അതിനാൽ റമളാനിൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു ആഇഷാബീവി(റ)യുടെ പ്രസ്താവം ഒരിക്കലും എതിരല്ല.   



പത്ത്: ആഇഷ(റ)യുടെ പ്രസ്തുത പ്രസ്താവം അവരുടെ അറിവനുസരിച്ച് മാത്രമുള്ളതാണ്. അതിനാൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു അതെതിരല്ല.ഇതിനൊരു ഉദാഹരണം പറയാം: ഇമാം തുർമുദി(റ) നിവേദനം ചെയ്ത രണ്ട് ഹദീസുകൾ കാണുക:


عن عائشة قالت من حدثكم أن النبي صلى الله عليه وسلم كان يبول قائما فلا تصدقوه ما كان يبول إلا قاعدا(ترمذي: ١٢)


ആഇഷാബീവി(റ) പറയുന്നു: നബി(സ) നിന്ന് മൂത്രമൊഴിച്ചിരുന്നുവെന്ന് നിങ്ങളോട് വല്ലവരും പറഞ്ഞാൽ അവരെ നിങ്ങൾ വിശ്വസിക്കരുത്. ഇരുന്നു മാത്രമായിരുന്നു നബി(സ) മൂത്രമൊഴിച്ചിരുന്നത്. (തുർമുദി: 12)


عن حذيفة قال: أتى النبي صل الله عليه وسلم سباطة قوم فبال عليها قائما،(ترمذي: ١٣)


ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: "നബി(സ) ഒരു വിഭാഗത്തിന്റെ കുപ്പകുന്നിൽ ചെന്ന് നിന്ന് മൂത്രമൊഴിച്ചു". (തുർമുദി 13)


ഈ രണ്ട് ഹദീസുകൾ പണ്ഡിതന്മാർ ഐക്യപ്പെടുത്തുന്നതിങ്ങനെ:


وأجابوا عن حديث عائشة الذي أخرجه الترمذي في الباب المتقدم بأنه مستند إلى علمها ، فيحمل على ما وقع منه في البيوت . وأما في غير البيوت فلم تطلع هي عليه ، وقد حفظه حذيفة وهو من كبار الصحابة ، وعن حديثها الذي أخرجه أبو عوانة في صحيحه والحاكم قالت : ما بال رسول الله صلى الله عليه وسلم قائما منذ أنزل عليه القرآن ، بأنه أيضا مستند إلى علمها،(تحفة الأحوذي: ١٧/١)


മുൻ അധ്യായത്തിൽ ആഇഷ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ദരിച്ച ഹദീസിനു പണ്ഡിതന്മാർ നല്കുന്ന മറുവടി അത് അവരുടെ അറിവനുസരിച്ച് പറഞ്ഞതാണ് എന്നാണ്. അതിനാൽ വീട്ടിൽ വെച്ച് നബി(സ) സ്വീകരിച്ചിരുന്ന രീതിയാണ് മഹതി പറയുന്നത്. വീട്ടിന്റെ പുറത്ത് വെച്ച് നബി(സ) ചെയ്തത് മഹതി കണ്ടിട്ടില്ല. സ്വഹാബി പ്രമുഖരിൽപ്പെട്ട  ഹുദൈഫ(റ) അത് കണ്ടിട്ടുണ്ട്. "ഖുർആൻ അവതരിക്കൽ തുടങ്ങിയ സമയം മുതൽ നബി(സ) നിന്ന് മൂത്രമൊഴിച്ചിട്ടില്ല" എന്ന ആഇഷ(റ)യുടെ പ്രസ്താവനക്കും അതെ മറുവടി തന്നെയാണ് പണ്ഡിതന്മാർ നല്കുന്നത്. ഈ ഹദീസ് അബുഅവാന(റ)യും ഹാകിമും(റ)യും നിവേദനം ചെയ്തിട്ടുണ്ട്. (തുഹ്ഫത്തുൽ അഹ് വദി 1/17)



അതുപോലെ 'റമളാനിലും അല്ലാത്തപ്പോഴും നബി(സ) പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറില്ല' എന്ന് ആഇഷബീവി(റ) പറയുന്നത് വീട്ടിലെ കാര്യവും മഹതിയുടെ അറിവനുസരിച്ചുമാണ്. ഇമാം ശാഫിഈ(റ) പ്രസ്താവിച്ച പോലെ മഹതിയടക്കമുള്ള നബി(സ)യുടെ ഭാര്യമാരും മറ്റു ബന്ധുക്കളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയിൽ പോകാറില്ലല്ലോ. അതിനാൽ പള്ളിയിൽ വെച്ച് നബി(സ) ഇരുപത് നിസ്കരിച്ചുവെന്നുപറയുന്നതുമായി മഹതിയുടെ പ്രസ്താവന ഏറ്റുമുട്ടുന്നില്ല. മുല്ലാ അലിയ്യുൽ ഖാരി ജംഉൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു:  

قال القاري فى جمع الوسائل: سأله عن لياليه وقت التهجد، فلا ينافيه زيادة ما صلاه من صلاة التراويح، أو يقال: ما يزيد عندها، فلا ينافى ما ثبت عند غيرها، لأن الزيادة مقبولة، ومن حفظ حجة على من لم يحفظ اه من أو جز المسالك: ٢٣٠/٢


അബൂസലമ(റ) ആഇഷബീവി(റ) യോട് അന്വേഷിക്കുന്നത് റമളാൻ രാത്രികളിലെ തഹജ്ജുദിന്റെ സമയത്തെ പറ്റിയാണ്. അതിനാൽ മുമ്പ് നിസ്കരിച്ച തറാവീഹ്  പതിനൊന്നിനെക്കാൾ കൂടുന്നത് അതിനോടെതിരല്ല. അല്ലെങ്കിൽ ആഇഷബീവി(റ)യുടെ അടുത്ത് വെച്ച് പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല എന്നാണര്ത്ഥം. അതിനാൽ മറ്റുള്ളവരുടെ അടുത്ത് വെച്ച് സ്ഥിരപ്പെട്ടതിനോട് അതെതിരല്ല. കാരണം വർദ്ദനവ്‌ സ്വീകാര്യമാണ്. അറിഞ്ഞവർ അറിയാത്തവർക്കെതിരെയുള്ള പ്രമാണവുമാണ്.(ഔജസുൽ മസാലിക് 2/230)
അല്ലാമ ബൈജൂരി(റ) എഴുതുന്നു:

(قوله: كيف كانت صلوة رسول الله صل الله عليه سلم فى رمضان) أي فى لياليه وقت التحجد زيادة على ما صلاه بعد العشاء من التراويح، (المواهب اللدنية على الشمائل المحمدية: ١٤٦)


"റമളാനിൽ നബി(സ)യുടെ നിസ്കാരം എങ്ങനെയായിരുന്നു" എന്ന ചോദ്യം ഇശാഇനു ശേഷം നബി(സ) നിസ്കരിച്ച തറാവീഹിനേക്കാൾ കൂടുതലായി തഹജ്ജുദിന്റെ സമയത്ത് നിർവഹിക്കുന്ന നിസ്കാരത്തെപ്പറ്റിയാണ്‌. (അൽമവാഹിബുല്ലദുന്നിയ്യ പേ 146)   


(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)


അല്ലാമ ബൈജൂരി(റ) തന്നെ പറയട്ടെ,


(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)


പതിനൊന്നിനെക്കാൾ ഏറ്റാറില്ല എന്ന് പറഞ്ഞത് വിത്റിന്റെ മുന്നോടിയായി നബി(സ) നിസ്കരിക്കാറുള്ള രണ്ട് റക്അത്തുകൾ കൂടാതെയാണ്. അപ്പോൾ മൊത്തം പതിമൂന്ന് റകഅത്തുകളാകും. ഉറങ്ങിയതിനു ശേഷം നബി(സ) നിർവഹിക്കുന്ന നിസ്കാരമാണ് ഇവിടത്തെ ചർച്ചാ വിഷയം. അതിനാൽ ഉറങ്ങുന്നതിന്റെ മുമ്പ് വിത്റല്ലാത്ത മറ്റൊരു സുന്നത്ത് നിസ്കരിക്കുന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. അതിനാൽ തറാവീഹ് നിസ്കാരത്തെ മഹതി നിഷേധിക്കുന്നില്ല. (അൽമവാഹിബുല്ലദുന്നിയ്യ പേ: 147)


പതിനൊന്ന്: റമളാനിൽ റമളാനേതരമാസങ്ങളേക്കാൾ വിത്റിൽ നബി(സ) വർദ്ദിപ്പിക്കാറുണ്ടാകുമെന്ന ചോദ്യകർത്താവിന്റെ ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. മഹതിയുടെ പ്രസ്താവനക്ക് തറാവീഹുമായി യാതൊരു ബന്ധവുമില്ല. അല്ലാമ ഖലീൽ അഹ്മദ്(റ) പറയുന്നു:


فغرضها بهذا الكلام الرد على ما يظن أنه صلى الله عليه وسلم كان يزيد فى رمضان على غيره، فلا ينافيه ما كان يصليه فى بعض الأوقات ركعتين.(بذل المجهود:١٠٥/٧ )


റമളാനിൽ അല്ലാത്തമാസങ്ങളേക്കാൾ നബി(സ) വർദ്ദിപ്പിക്കാമെന്ന ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. അതിനാൽ ചില സമയങ്ങളിൽ ഒരു രണ്ടു റക്അത്തും കൂടി (നബി(സ) നിസ്കരിച്ചിരുന്നുവെന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. (ബദ് ലുൽ  മഝൂദു 7/105)
    അദ്ദേഹം തുടരുന്നു:


فإن هذا الحديث لا تعلق له بالتراويح لا نفيا ولا إثباتا، فكأنها صلوة أخري، والإستدلال بهاذا الحديث على أن التراويح ثمان ركعات لغو، هكذا كتب مولانا محمد يحيى المرحوم من تقرير شيخه رضي الله عنه.(بذل المجهود:١٠٥/٧ )


ആഇഷാബീവി(റ) യുടെ ഈ ഹദീസിനു തറാവീഹുമായി യാതൊരു ബന്ധവുമില്ല. തറാവീഹിനെ സ്ഥിരപ്പെടുത്തുന്നതോ നിഷേധിക്കുന്നതോ ആയി അതിനെ കാണാൻ പറ്റില്ല.അത് മറ്റൊരു നിസ്കാരമാണ്. അതിനാൽ തറാവീഹ് ഏട്ടാണെന്നതിനു അതിനെ രേഖയാക്കുന്നത് നിഷ്ഫലമാണ്. ഇപ്രകാരം മർഹൂം മൗലാനാ യഹ് യാ അദ്ദേഹത്തിനെ ശൈഖിനെ ഉദ്ദരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (ബദ് ലുൽ മജ്ഹൂദ് 7/105)  

      മറുപടി
തുടരും

തറാവീഹ് ഇരുപത് നിസ്കരിക്കാം സലഫി പണ്ഡിതൻ ഇബ്നു ഉസൈമീൻ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


തറാവീഹ് ഇരുപത് നിസ്കരിക്കാം 

 സലഫി പണ്ഡിതൻ ഇബ്നു ഉസൈമീൻ
............... ............

ചോദ്യം


തറാവീഹ് നിസ്കാരത്തിന് എണ്ണം എത്ര?

السؤال:

 أسأل عن عدد ركعات صلاة التراويح، وكم أدناها إذا أردنا التخفيف فضيلة الشيخ؟

الجواب:

മറുപടി

 തറാവീഹ് നിസ്കാരം അത് റമദാനിലെ നിസ്കാരമാണ് '

 ഒരാൾ 11 നേക്കാൾ 33 വരെ
അല്ലെങ്കിൽ അതിൽ കൂടുതൽ
 വർദ്ധിപ്പിച്ചാൽ  യാതൊരു വിരോധവുമില്ല

 കാരണം നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ അതിൻറെ റക്അത്തുകൾ കൃത്യമായ എണ്ണം നിശ്ചയിച്ചിട്ടില്ല
الشيخ: صلاة التراويح؛ هي قيام رمضان، .............

 وإن زاد الإنسان على إحدى عشرة ركعة إلى ثلاثة وعشرين ركعة، أو أكثر، فلا حرج؛ لأنه لم يجعل النبي صلى الله عليه وآله وسلم تحديد الركعات، بل سئل صلى الله عليه وسلم عن قيام الليل، فقال: صلاة الليل مثنى مثنى، فإذا خشي أحدكم الصبح صلى واحدة، فأوتر له ما صلى. فبيّن العدد المحدد؛ وهو مثنى مثنى، فدل هذا على أن الأمر مركون للإنسان، وأن الأمر واحد(،فتاوي ابن عثيمين)
(ഫതാവാ ഇബ്ന് ഉസൈമീൻ )

നിവർത്തനം

 സഖാഫി പരപ്പനങ്ങാടി


തറാവീഹ് ഇരുപത് നിസ്കരിക്കാം ഇബ്നു ബാസ്

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



തറാവീഹ് ഇരുപത് നിസ്കരിക്കാം ഇബ്നു ബാസ്
....................................
حكم صلاة التراويح عشرين ركعة

حكم صلاة التراويح عشرين ركعة

السؤال:

إحدى الأخوات المستمعات من الخبر بعثت برسالة ضمنتها ثلاثة أسئلة، في أحدها تقول: لقد قرأت في بعض الكتب أن صلاة التراويح عشرين ركعة لم ترد عن الرسول ﷺ وكذلك لم ترد عن عمر بن الخطاب كما يزعم بعض الناس، فهل صلاة عشرين ركعة بدعة؟ أم هي جائزة ولا حرج فيها أبدًا؟ جزاكم الله خيرًا
ചോദ്യം

 തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് ആണെന്ന്  റസൂലിൽ സ്വ നിന്നും ഉമർ റ നിന്നും വന്നിട്ടില്ല എന്ന്  ചിലർ പറയുന്നു അത് ശരിയാണോ?

 ഇരുപത് റക്അത്ത് തറാവീഹ് നിസ്കാരം അനുവദനീയമാണോ?
 യാതൊരു കുറവും ഇല്ല എന്നാണോ?

മറുപടി

തറാവീഹ് നിസ്കാരത്തിന് കൃത്യമായ ഒരെണ്ണം ഇല്ല '

 ഒരാൾ 20 നിസ്കരിച്ചാൽ യാതൊരു കുഴപ്പവുമില്ല.

 ഒരാൾ 30 നിസ്കരിച്ചാൽ യാതൊരു കുഴപ്പവുമില്ല '

 നാൽപത് നിസ്കരിച്ചാൽ യാതൊരു കുഴപ്പവുമില്ല


11 '13 നിസ്കരിച്ചാലും കുഴപ്പമില്ല

അതിൽ കൂടുതലോ കുറവോ നിസ്കരിച്ചാലും കുഴപ്പമില്ല ഇല്ല അതിൻറെ കാര്യം വിശാലമാണ് ആണ് '

11 നേക്കാൾ വർദ്ധിപ്പിക്കരുതെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമ നിരോധിച്ചിട്ടില്ല '

ഉദ്ദേശിച്ചവൻവർധിപ്പിക്കേണ്ട താണ് '

23 നിസ്കരിച്ചത് ഉമർ റ വിൽ നിന്നും മറ്റു സ്വഹാബിമാരിൽ നിന്നും സ്ഥിരപ്പെട്ടതാണ്.


ഉമർ റ വിൽ നിന്നും
 അത് സ്ഥിരപ്പെട്ടു എന്നതിനെ അതിന് നിഷേധിക്കുന്നവൻ പിഴച്ചവൻ ആണ്


23 നിസ്കരിച്ചത് സ്ഥിരപ്പെട്ടതാണ്:
11നിസ്കരിച്ചിട്ടുണ്ട്
 കാര്യം വിശാലമാണ്

സഹാബത്ത് നിസ്കരിച്ചത് പോലെ കൂടുതൽ നിസ്കരിച്ചാൽ യാതൊരു വിരോധവുമില്ല

 സലഫികളിൽ ചിലർ 36 റ ക് അത്  നിസ്കരിക്കുന്നവർ ആയിരുന്നു '


ചിലർ 41 നിസ്കരിക്കുന്ന വരായിരുന്നു'



:ഉമർ റദിയല്ലാഹു പ്രവർത്തിച്ചതുപോലെ 23 നിസ്കരിച്ചാൽ യാതൊരു വിരോധവുമില്ല
الجواب
صلاة التراويح ليس فيها حد محدود، من صلى عشرين فلا بأس، ومن صلى ثلاثين فلا بأس، ومن صلى أربعين فلا بأس، ومن صلى إحدى عشرة فلا بأس، ومن صلى ثلاث عشرة فلا بأس، ومن صلى أكثر أو أقل فلا بأس أمرها واسع....، 




 ولكن ما نهى عن الزيادة عليه الصلاة والسلام من شاء زاد، وثبت عن عمر  والصحابة أنهم فعلوا ذلك، صلوا إحدى عشرة وصلوا ثلاثة وعشرين ثبت هذا وهذا عن عمر .



فالذي أنكر ثبوته عن عمر قد غلط بل هو ثابت عن عمر أنه صلى ثلاثة وعشرين وفي بعض الليالي صلى إحدى عشرة، فالأمر واسع والحمد لله،

 ومن صلى أكثر كما فعل بعض الصحابة فلا بأس، بعض السلف كان يصلي ستًا وثلاثين ويوتر بثلاث الجميع تسعة وثلاثين، وبعضهم يصلي إحدى وأربعين، فليس في هذا حد محدود والحمد لله،......
..
، وإن صلى ثلاثًا وعشرين كما فعل عمر في بعض الأحيان فلا بأس، وإن أحب الزيادة هو وجماعته فلا بأس،



 .
المقدم: اللهم آمين جزاكم الله خيرًا.
വിവർത്തനം
അസ്ലം സഖാഫി
പരപ്പനങ്ങാടി


തറാവീഹ്' 20 റകഅത്ത് ഇബ്ന് തൈമിയ പറയുന്നു



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


തറാവീഹ് 20 റക്അത്ത് തന്നെ
വഹാബികളും അങ്ങീകരിക്കുന്നു

തറാവീഹ്' 20 റകഅത്ത് ഇബ്ന് തൈമിയ പറയുന്നു


ഇബ്ന് ൈതമിയ പറയുന്നത് കാണുക ,


5 فقيام رمضان سنةسنها رسول الله صلى الله عليه وسلم لأمته وصلى بهم جماعة عدة ليال و كانوا علي عهد رسول الله صلى الله عليه وسلم  يصلون جماعة وفرادي ، لكن لم يداوم على جماعة لانلا يفترض عليهم فلما مات صلى الله عليه وسلم استقرت الشريعة فلما كان عمر رضي الله عنه جمعهم على إمام واحد والذي جمعهم أبي بن كعب جمع الناس عليها بامر عمربن الخطارضي الله عنه وعمر هو من الخلفاء الراشدين حيث يقول صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين من بعدي عضوا عليها بالنواجد يعني الأضراس لأنها أعظم في القوة ( فتاوي ۲ / ۹۲ ) (


 " ഖിയാമു റമളാൻ ( തറാവീഹ് )
 ഉമമത്തികൾക്കായുള്ള റസൂലുല്ലാഹി ( സ ) യുടെടെ സാന്നത്താന് നബി സ്വ അവരക്കൊണ്ട് പല രാത്രിയും ജമാഅതായി നിസ്കരിച്ചു .


 സ്വഹാബത്ത് ( റ ) , റസൂലുല്ലാഹി ( സ ) യുടെ കാലത് ഒറ്റക്കും ജമാഅത്തിലുമായി അത് തുടർന്നു .

എന്നാൽഫർളാക്കപ്പെടാ തിരിക്കാനായി ഒരു ജമാഅത്തിൻ കീഴിൽ പതിവായി നടന്നില്ല .

 റസൂലുല്ലാഹി ( സ ) യുടെ വഫാത്താടെ ശരീഅത്ത് സ്ഥിരപ്പെട്ടു . ഉമർ ( റ ) എല്ലാവരേയും ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിച്ചു .

ഉമർ ( റ ) ന്റെ കല്പന പ്രകാരം
 ഉബയ്യിബ്ൻ കഅ്ബ് ( റ ) ആയിരുന്നു ഒരുമിപ്പിച്ച് കൂട്ടിയത് .

 ഉമർ ( റ ) ഖുലഫാഉറാശിദുകളിൽ പെട്ടവരല്ലേ ! അവരെക്കുറിച്ച് റസൂലുല്ലാഹി ( സ ) ഇപ്രകാരം പ്രസ്താവിച്ചിരിക്കു കയാണല്ലോ “ നിങ്ങൾ എന്റെ സുന്നത്തിനെയും എന്റെ ശേഷം സന്മാർഗ്ഗസിദ്ധരും , നേർമാർഗ്ഗലബ്ദരും ആയ ഭരണാധികാരികളു ടെയും സുന്നത്തിനെയും അവലംബിക്കുക . അതിന്മേൽ അണപ്പല് കൊണ്ട് കടിച്ച് പിടിക്കുക " പ്രത്യുത ആ പല്ലുകൾക്കാണ് കൂടുതൽ ശക്തി . ( ഫതാവ 2 : 120)


ولكن الرافضة تكره صلاة التراويح فتاوي ابن تيمية ٢/١٢.
റാഫിളികളാവുന്ന പുത്തൻ വാദികളാണ് (ശിയാക്കൾ) തറാവീഹ് നമസ്കാരത്തെ എത്രിത്തത് . ( ഫതാവ 2 : 120)

തറാവീഹ്' 20 റകഅത്ത് ഇബ്ന് തൈമിയ പറയുന്നു

فالقيام بعشرين هو الأفضل وهم الذي يعمل به أكثر المسلمين فتاوي ابن تيمية ۲/۱۲۰ ) ۱


  20 റക്സത്ത് തറാവീഹ് നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രഷ്ഠകരമായത് . മുസ്ലിംകളിൽ ബഹുഭൂരിപക്ഷവും അനുഷ്ഠിക്കുന്നത്  അപ്രകാരമാണ് . ” ( ഫതാവ ഇബ്ന് തൈമിയ്യ 2 : 120 )




ഇവനെ തൈമിയ്യ പറയുന്നു

നീ അറിയുക റമദാൻ നിസ്കാരം (തറാവീഹ് )

അതിന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പ്രത്യേകമായ ഒരു എണ്ണം നിശ്ചയിച്ചു തന്നിട്ടില്ല'


ഉമർ റ ഉബയ്യ് ബ്ന് കഅബ് റ ന്റെ നേതൃത്വത്തിൽ അവരെ ഒരുമിച്ചു കൂട്ടിയപ്പോൾ  അവരെ കൊണ്ട്  ഇരുപത് റക്അത്ത് ആയിരുന്നു നിസ്കരിച്ചത്

 പിന്നീട് മൂന്ന് റക്അത്ത് വിത്റ് നമസ്കരിക്കും


ഒരു റക്അത്ത് തന്നെ നീട്ടി നിസ്കരിക്കുന്നതിനേക്കാൾ മഅമൂമങ്ങൾക്ക് അത് ഏറ്റവും ലഘൂകരണം ആയിരുന്നു'

 പിന്നെ സലഫികളിൽ ഒരു വിഭാഗം 40 റക്അത്ത് നമസ്കരിക്കുകയും മൂന്ന് റക്അത്ത് വിത്റ് നമസ്കരിക്കുകയും ചെയ്യുന്നതായിരുന്നു'


 മറ്റൊരുവിഭാഗം 36 റകഅത്ത് നിസ്കരിക്കുകയും 3 റകഅത്ത് വിത്റും നിസ്കരിക്കുന്നവരായിരുന്നു -

 ഇതെല്ലാം അനുവദനീയമാണ്.
  ഇവയിൽ ഏത് രൂപത്തിൽ നിർവഹിച്ചാലും  അവൻ നന്മ ചെയ്തവൻ തന്നെയാണ് ഫതാവാ ഇബ്ന് തൈമിയ്യ129 /
2

كما أن نفس قيام رمضان لم يوقت النبي صلى الله عليه وسلم فيه عدداً معيناً

فلما جمعهم عمر على أبي بن كعب كان يصلي بهم عشرين ركعة تم يوتر بثلاث ، وكان تخفف القراءة بقدر ما زاد من الركعات . لأن ذلك أخف على المأمومين من تطويل الركعة الواحدة ، ثم كان طائفة من السلف يقومون بأربعين ركعة ، ويوترون بثلاث ، وآخرون قاموا بست وثلاثين ، وأوتروا بثلاث ، وهذا كله سائغ ، فكيفما قام في رمضان من هذه الوجوه ، فقد أحسن .
فتاوي ابن تيمية
120/2





فالقيام بعشرين هو الأفضل ، وهو الذي يعمل به أكثر المسلمين ، فإنه وسط بين العشر وبين الأربعين ، وإن قام بأربعين وغيرها جاز ذلك ولا يكره شيء من ذلك . وقد نص على ذلك غير واحد من الأئمة كأحمد وغيره . ومن ظن أن قيام رمضان فيه عدد موقت عن النبي صلى الله عليه وسلم لا يزاد فيه ولا ينقص منه فقد أخطأ ،


20 റക്സത്ത് തറാവീഹ് നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രഷ്ഠകരമായത് . മുസ്ലിംകളിൽ ബഹുഭൂരിപക്ഷവും അനുഷ്ഠിക്കുന്നത്  അപ്രകാരമാണ് .


ഇനി ഒരാൾ 40 റക്അത്ത് കൊണ്ടോ മറ്റോ നിസ്കരിച്ചാലും അനുവദനീയമാണ് 'അതിൽ യാതൊരു ഒരു കുഴപ്പവുമില്ല അല്ല ഇമാം അഹ്മദ് റ നെ പോലെയുള്ള ഉള്ളവരും  മറ്റു പണ്ഡിതന്മാരെ പോലെയുള്ള വരുമായധാരാളം പണ്ഡിതന്മാർ അത് വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്

 വർദ്ധിപ്പിക്കാനോ ചുരുക്കാനോ പാടില്ലാത്തതായ കൃത്യമായ ഒരു എണ്ണം  റമദാൻ നിസ്കാരത്തിന് നബി സല്ലല്ലാഹു അലൈഹിവസല്ലമ നിക്ഷയിച്ചു എന്ന് വാദിക്കുന്നവർ പിഴച്ചിരിക്കുന്നു

. ” ( ഫതാവ ഇബ്ന് തൈമിയ്യ 2 : 120 )


 ഇബ്ന് തൈമിയയെ സ്വീകരിക്കു ബിദഇകൾ മുഖ്യധാരാ ഇസ് ലാമിൽ അലിഞ്ഞ് ചേരു വിവാദങ്ങൾക്ക് വിട നൽകാം .


തറാവീഹ് 20 റക്അത്ത് തന്നെ
വഹാബികളും അങ്ങീകരിക്കുന്ന


 നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമു റമളാൻ വിത്റ് ന്ന് പുറമേ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് '


 ( വിചിന്തനം 2009 ജൂലൈ 3 പേജ് 4 )

റമളാനിലെ തറാവീഹ് 20 റക്അത്താണന്ന്
മുജാഹിദുകൾ കുറിച്ചിട്ടത് വീണ്ടും കാണുക

“ എന്നാൽ ഒട്ടുമിക്ക കർമശാസ്ത്ര പണ്ഡിതരും തറാവീഹ് ഇരുപത് റക്അത്തും പുറമേ വിത്റും നിസ്കരിക്കണമെന്നും
ചിലർ  അതിലേറെയാണെന്നും
 അഭിപ്രായപ്പെടുകയും
തദടിസ്ഥാനത്തിൽ ഭൂരിപക്ഷ മുസ്ലിംകൾ  തറാവീഹ് നമസ്കരിച്ചു വരികയും ചെയ്യുന്നു
(ഇസ്ലാം ഇസ്ലാം വാല്യം ആദ്യം 2 കർമ്മാനുഷ്ഠാനങ്ങൾ 262 )


 വിശുദ്ധ റമളാനിന്റെ രണ്ടു സവിശേഷതയാണ് പകൽ നോമ്പും രാത്രിയിലെ പ്രത്യേക സുന്നത്തു നിസ്കാരവും .

 ഇതേ കുറിച്ച് കേരള മുജാഹിദ് പ്രസ്ഥാനം 1996 - ൽ പുറത്തിറ ക്കിയ
കിതാബ് അവലു ഫിൽ അമലിയ്യാത്ത് വിശദീകരിക്കുന്നത വായിക്കുക


 ഇത് ഇന്നത്തെ മുജാഹിദുകൾ സ്വീകരിച്ച് 20 തറാവീഹ് നിസ്കരിച്ച് കൊണ്ട് വെടി നിർത്തൽ ശാശ്വതമായി പ്രഖ്യാപിക്കുക .

ഇ . കെ മൗലവി , ടി . കെ . മൗലവി , എം . സി . സി അഹ്മദ് മൗലവി എന്നിവർ ചേർന്ന് തയ്യാറാക്കിയതാണ് മേൽ പ്രസ്തുത കിതാബുകളിലൂടെ വായിക്കുക


“ തറാവീഹ് ഇതും ഇശാഇന് ശേഷമാണ് പക്ഷ റമളാനിൽ മാത്രമേയുളളു . ഇത് ഇരുപത് റക്അത്ത് ഉണ്ട് . എല്ലാം ഈ രണ്ട് - റക്അത്തിലും സലാം വാജിബാണ് . " .  ( കിതാബുൽ അവ്വലൂഫിൽ അമലിയ്യാത്ത് )


  മക്കയിലും മദീനയിലും തറാവീഹ് 20 റകഅത്താണ് സഹാ ബത്തിന്റെ ഐക്യ കണ്േഠനയുളള നടപടിയും ഇപ്രകാരമാണ് .


-മുജാഹിദുകളുടെ കൃതികൾ സാക്ഷ്യപ്പെടുത്തുന്നത് കാണുക

 ' ഹറമുകളിൽ ജുമുഅക്കു രണ്ടു ബാങ്കുണ്ട് . തറാവീഹിനു ഇരുപത് റകഅത്താണ് നമസ്കരിക്കുന്നത് . . . . രണ്ടു ഹറമുകളിലെ ബാങ്കുകളും തറാവീവീഹും പഴയതുപോലെ നിലനിർത്തി പ്രകാരമാണ് . ( തീർതഥാടന ഭൂമിയിലൂടെ പേജ് 470 മങ്കട അബ്ദുൽ അസീസ് മൗലവി )


അസ് ലം സഖാഫി
പരപ്പനങ്ങാടി

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...