Sunday, July 8, 2018

തല മറക്കൽ

എന്താടോ ഇത്ര ചിരിക്കാൻ ?

"ഞങ്ങളൊന്നു  തല  മറചോട്ടെ !


" മുസ് ലിംകൾക്ക്  തല മറക്കൽ
തൊപ്പി  കൊണ്ടോ  തലപ്പാവ്  കൊണ്ടോ  എന്തായിരുന്നാലും  വേണ്ടില്ല .
സുന്നത്താണ് .

( അൽ മനാർ ,1950, പേജ് : 4, സെപ്തംബർ : 20 )

""""""""""""""""""""""""""""""""""""""""""""
മുഹമ്മദ്‌  സാനി , നെട്ടൂർ

ഖുതുബിയ്യത്ത് അകത്തളങ്ങളിലെ യാഥാർത്ത്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

🎡🎡🎡🎡🎡🎡🎡


ഖുതുബിയ്യത്ത്   അകത്തളങ്ങളിലെ യാഥാർത്ത്യം 

_________________________


.. ഭാഗം .. 2….

_______________



മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) രചിച്ച മുഹ്യദ്ദീൻ ഷൈഖ് (റ) യുടെ മദ് ഹ് കാവ്യമായ ഖുതുബിയ്യത്തിലെ ചില വരികൾ പുത്തൻ വാദികൽ വിമർഷന വിധേയമാക്കാറുണ്ട്

എന്താകുന്നു യാഥാർഥ്യമെന്ന് നമുക്ക് നോക്കാം

ആദ്യമായി കഴിഞ്ഞ ലക്കത്തിൽ ചോദിച്ചത് പോലെ   ഒരുപാട് ഇസ്ലാമിക ബൈത്തുകൾ ഉണ്ട് എല്ലാ ബൈതുകളൊന്നും വിമർഷന വിധേയമാകാറില്ല



“എന്ത് കൊണ്ട് ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ച് വിമർഷിക്കുന്നു , ഈ വരികളിൽഇസ്ലാമിക ചതുർ പ്രമാണങ്ങൾക്കെതിരായത് എന്താണെന്ന് വിമർഷകർ എന്തായാലും പറയണം” …..



അതെന്തായാലും വിമർഷകർ തന്നെ പറയട്ടെ 🔷

മരണപ്പെട്ടവരെ വിളിക്കുന്നതാണൊ , ഇസ്തിഗാസ യും തവസ്സുലുമാണൊ പ്രഷ്നം , അതല്ല അല്ലാഹു ഇഷ്ടപ്പെടുന്ന മഹാന്മാരോടുള്ള വെറുപ്പാണൊ തുറന്ന് പറയുക



നമുക്ക് വരികളിലെ യാഥാർത്ത്യം നോക്കാം

എല്ലാ വരികളും ഇവിടെ കൊടുക്കുന്നില്ല

വിമർഷന വിധേയമാക്കാറുള്ള ചില പ്രധാന വരികൾ മാത്രം….




ياقطب أهل السما والأرض غوثهما


يافيض عيني وجوديهم وغيثهما



അർത്തം: “ ആകാശ - ഭൂമി നിവാസികളുടെ ഖുത്ബും ( കേന്ദ്രബിന്ദു) ഗൗസുമായവരെ , വാന ലോകത്തും ഭൂമിയിലകത്തുള്ളവർക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്നളേ”


വളരെ സാഹിത്യ സമ്പൂർണ്ണമായ ഒരു വരിയാകുന്നു ഇത് രചയിതാവ് എന്താണ് ഇത് കൊണ്ട് വിവർത്തിക്കുന്നതെന്ന് പടിക്കാതെ വിമർഷിക്കുന്നത് ഷരിയല്ല… പദാനുപദം വായിച്ച് കണ്ടൊ മുഹ്യദ്ദീൻ ഷൈഖാണ് ഈ ലോകത്ത് മഴ പെയ്യിക്കുന്നത് നദിയൊക്കെ ഉണ്ടാക്കിയതെന്നൊക്കെ പറഞ്ഞ് പുത്തൻ വാദികൾ മുഹ്മിനീങ്ങളെ തെറ്റി ധരിപ്പിക്കുന്നു….



യഥാർത്ത വിവരണം …. ചുവടെ…



ഖുതുബ് എന്ന പദത്തിന്ന് കേന്ദ്രബിന്ദു , അച്ചുതണ്ട് , ധ്രുവം എന്നൊക്കെയാണ് അർത്തം . അൗലിയാക്കളിലെ അത്യുന്നത വിഭാഗത്തെപ്പറ്റിയാണ് ‘ ഖുതുബ് ‘ എന്ന് പ്രയോഗിക്കാറുള്ളത് , അഖ്താബ്, അൗതാദ്, നുഖബാഅ് , നുജബാഅ്, അബ് ദാൽ   തുടങ്ങിയ പേരുകളിൽ അൗലിയാക്കൾ അറിയപ്പെടുന്നു. ഇവരിൽ ഏറ്റവും ഉന്നത സ്താനമുള്ള വ്യക്തിയാണ് ഖുതുബ്’.

ഗൗസ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. . ആകാഷ ഭൂമി നിവാസികളുടെ സഹായികളായത് കൊണ്ടാണ് ഇവർക്ക് ഈ നാമം ലഭിച്ചത് . ഖുതുബ്, ഗൗസ് , എന്നീ സ്താനമലങ്കരിക്കുന്ന പുണ്യാത്മാക്കളിൽ പ്രഥമ ഗണനീയനായ വ്യക്തിയാണ് മുഹ്യദ്ദീൻ ഷൈഖ് റ… അവർകൾ..



ഭൂമിയിൽ എക്കാലത്തും മുന്നൂറ് അൗലിയാക്കളും എഴുപത് അൗതാദീങ്ങളും പത്ത് നുഖബാഉം ഏഴ് ഉറഫാഉം മൂന്ന് മുക്താറും ഒരു ഖുതുബും ഗൗസും ഉണ്ടായിരിക്കുമെന്ന് ഹസ് റത്ത് ‘ ഖിളർ നബി (അ സ) അരുളിയിരിക്കുന്നു….




ഭൂമിയിൽ മഴ വർഷിക്കുക വഴി നാശങ്ങൾ ഒഴിവാകുകയും ഭൂമി ക്റ്ഷി ചെയ്യാനുപകരിക്കുന്നതാവുകയും ചെയ്യുന്നു. അങ്ങനെ ഭൂമിയിൽ വിളയിറക്കുക വഴി ക്ർഷികൾ തഴച്ച് വളരുകയും ചെയ്തു തന്മൂലം ജീവിതം ക്ഷേമസമ്പൂർണ്ണമായി .



അത് പോലെ ആകാശ ഭൂമി നിവാസികൾക്കുണ്ടാകുന്ന വിപത്തുകൾ തടയുകയും അവരുടെ ഇരുലോക വിജയങ്ങൾക്കുപകരിക്കുന്ന സഹായം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്ന വന്ദ്യരായ ഷൈഖ് മുഹ്യദ്ദീൻ (ഖ:സി) അവർകളെ ഉപകാരപ്രദമായ നദിയോടും മഴയോടുമാണ്



‘ യാ ഖുത്വ് ബ അഹ് ലിസ്സമാ’ എന്ന് തുടങ്ങുന്ന കവിതയിലൂടെ സ്വദഖത്തുല്ലാഹിൽ ഖാഹിരി

( ന:മ) അവർകൾ ഉപമിച്ചത്…..


🔻🔻🔻🔻🔻🔻

ഇതാണ് വരിയിലെ യാഥാർത്ത്യം  ഒരു മഹദ് വ്യക്തി രചിച്ച കവിതാസമാഹാരത്തിലെ  ആഷയവും ഉപമാഷൈലിയും മനസ്സിലാക്കാതെ വിമർഷന വിധേയമാക്കുന്നത് ഷരിയല്ല….

🔷🔷🔷🔷

ബാക്കി അടുത്ത ലേഖനത്തിൽ….

🔶

ദുആ വസ്വിയ്യത്തോടെ

സിദ്ധീഖുൽ മിസ്ബാഹ്

(09496210086)


അവലംബം ഖുതുബിയ്യത്ത് വിവർത്തനം…...📒📒📑📑📒📒📒📒📒📒📒📒📔📔📔📔📔
[08/07, 2:01 PM] Text S: ⏳⏳⏳⏳


ഖുതുബിയത് അകത്തളങ്ങളിലെ യാഥാർത്ഥ്യം

    ______________________   


ഭാഗം .. 1…. 


🔷

  ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും ആവഷ്യകതയെകുറിച്ചും  അല്പം…….

🔷

സ്വിദ്ദീഖ് റ യുടെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ അഷൈഖ്   സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ  സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഹ്ലം മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് ….

🔷

പ്രഗൽഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ  ഖാഹിറുൽ മഖ്ദൂം (ഖ സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം കാര്യമായി കരസ്തമാക്കിയത് , പ്രഗൽഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ ധാരാളം ഗ്രന്തങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട് . ദർസീ കിതാബുകളും തസ്വവ്വുഫും വഷമാകിയ മഹാൻ താൻ പടിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു . പിൽക്കാല വിജ്ഞാനകുതുകികൾക്ക് ഉപകരിക്കുംവിധം ധാരാളം ശറഹുകൾ എഴുതിയിട്ടുണ്ട് . ഇക്കാരണത്താലാണ് മഹാനവർകൾ “ ശറഹിന്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത് .

🔷

നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാകുന്നു മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി , ഹാഷിയതു ദുറുൽ മൻസൂർ, ഹാഷിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്വ്രീഫുൽ സൻ ജാൻ , ഹാഷിയതു ത്വിബ്ബിൽ അസ്റഖ്, തുടങ്ങിയവ പ്രധാന കൃതികൾ മാത്രം .

🔶

കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിഷ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിൻ റ്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത് . ഹിജ് റ  1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തൻ റ്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിഷ്രമം കൊള്ളുന്നു.


ഖുതുബിയ്യത്തിലെ ബൈത്തുകൾ (പദ്യങ്ങൾ)  മാത്രമാകുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി (ന മ) യുടേത്…. ഖുതുബിയ്യത്തിൻ റ്റെ  ആദ്യ ഭാഗത്ത് കാണുന്ന ഫാതിഹ ഓതേണ്ടതായ രീതികളും ദുആകളുമെല്ലാം ക്രോഡീകരിച്ചത് പ്രഷസ്ത കർമ ശാസ്ത്ര ഗ്രന്ഥമായ ഫത് ഹുൽ മുഈനിന്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം റ വിന്റെ ഏഴാമത്തെ പുത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം റ യുടെ മൂത്ത പുത്രനായ പൊന്നാനി മുദരിസും കൂടിയായ ഇബ്റാഹീം കുട്ടി മുസ്ലിയാർ (ന മ) ആകുന്നു .   1323 ൽ മട്ടന്നൂരിൽ മതപ്രഭാഷണത്തിന്ന് പോയപ്പോൾ അവിടെ വെച്ച് വഫാത്തായി …..

🔶


എന്നാൽ നബിയും സ്വഹാബത്തു ചെയ്തൊ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജായിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് …


🔶ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഇത് മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാകുന്നു ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും  , ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടെ , അല്ലാഹുവിൻ്റെ മഹാന്മാരുടെ മദ് ഹും അവരുടെ മുഹ്ജിസത്തും കറാമത്തൊക്കെ പദ്യ രൂപത്തിലൊ ഗദ്യ രൂപത്തിലൊ  പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഹ്മിനീങ്ങൾക്ക് വലിയ പാടമുണ്ട് , അല്ലാഹു ബഹുമാനിച്ചവരെ ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു . 


🔶

ഇനി ഇത്തരം വിമർഷനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെ  സ്വഹാബത്തിന്റെ കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമൊ ?


♦ഞങ്ങളെ സംബന്ധിച്ചിടുത്തോളം നബി സ്വ വ്യക്താമായി പഠിപ്പിച്ചിട്ടുണ്ട്

♦👇👇👇

: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)........

🔷

അതിനാൽ ഖുതുബിയ്യത്ത് ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി മുഹ്മിനീങ്ങൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു ഇതിൽ ഇസ്തിഗാസയും തവസ്സുലും അടങ്ങിയിയിരിക്കുന്നു…

🔻🔻🔻🔻🔻🔻

വിമർഷനമുന്നയിക്കുന്നവർ   ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക

എല്ലാ ബൈതും വിമർഷന വിധേയമാക്കറില്ലല്ലൊ അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർഷന വിധേയമാക്കുംബോൾ ആ ബൈത്തിൽ എന്ത് പ്രാമാണ വിരുദ്ധമാണെന്ന് പറയുക…….🔻🔻🔻🔻

🔶

ഖുതുബിയ്യത്ത് വരികളിലെ യാഥാർത്ത്യം അടുത്ത ലേഖനത്തിൽ…. വായിക്കുക.


📑📒📑📑📑📑

സിദ്ധീഖുൽ മിസ്ബാഹ്..

(09496210086)


അവലംബം ഖുതുബിയ്യത്ത് വിവർത്തനം….📑📑📑📑

💡💡💡💡💡💡💡💡💡💡💡

Saturday, July 7, 2018

സ്വഹാബികൾ ദീനിൽ തെളിവല്ല ( ജുമുഅ ഖുതുബ,

സ്വഹാബത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും ദീനില്‍ തെളിവല്ല (  ഇസ്ലാഹ് മാസിക ഡിസംബർ 5 )

സ്വഹാബികൾ ദീനിൽ തെളിവല്ല    ( ജുമുഅ ഖുതുബ, പേജ്    84, MT  അബ്ദു ളള)

ജുമുഅ നിസ്‌കാരം

*🍃 അറിഞ്ഞിരിക്കേണ്ട 🍃*

     *🍃 മസ്അലകൾ 🍃*

〰〰〰〰5⃣0⃣〰〰〰അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*🕌 ജുമുഅ നിസ്‌കാരം: 🕌*

*🥀  ചില മസ്അലകള്‍ 🥀*

🌐🌀🌐🌀🌐🌀🌐🌀🌐



നിസ്‌കാരങ്ങളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും മഹത്വമുള്ള ഒന്നാണ് ജുമുഅ നിസ്‌കാരം. സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട. സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം. ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും.
(ഇആനത്ത് 2/55)

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും.
 (ഇആനത്ത് 2/54)

കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)

أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ

പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും


                                              *പുന്നാര നബി(ﷺ)ക്കൊരായിരം സ്വലാത്ത്​​* 🍒

​​اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ​​
        ​​وَعَلَى آلِ سَيِّدِنَا مُحَمَّد​​ٍ 
         ​​وَبَارِكْ وَسَلِّم عَلَيْه​​

📡📡📡📡📡📡📡📡 📡

നല്ല കാര്യങ്ങളുടെ തുടക്കം എപ്പോൾ.

*‼അറിഞ്ഞിരിക്കേണ്ട‼*
          *♻ മസ്അലകൾ ♻*
*🔘~~~~🔘   📜   🔘~~~~🔘*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*📌 നല്ല കാര്യങ്ങളുടെ തുടക്കം എപ്പോൾ..?*

   ✍️🏼 നല്ല കാര്യങ്ങൾ എന്തുതന്നെയായാലും അതെല്ലാം നല്ല സമയങ്ങളിൽ നല്ല മനസ്സോടെ നല്ല ദിവസങ്ങളിൽ നല്ലവരുടെ സാന്നിധ്യത്തിലായിത്തന്നെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും...

 പ്രത്യേകിച്ച് നികാഹ്, വീടുപണി തുടക്കം, ഗൃഹപ്രവേശം, യാത്രകൾ, വിൽക്കൽ, വാങ്ങൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ... ഇത്തരം നല്ല കാര്യങ്ങൾക്ക് നല്ല ദിവസവും സമയവും അന്വേഷിച്ച് നാം പണ്ഡിതന്മാരെ സമീപിക്കാറുണ്ട്. നമ്മുടെ നല്ല മനസ്സിന്റെ അടയാളമാണിതെല്ലാം. ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്കു പരിശോധിക്കാം ...

 രണ്ടാം ശാഫിഈയും ഔലിയാക്കളിലെ അൽ ഖുത്വുബുമായ ഇമാം നവവി (റ) എഴുതുന്നു: ഖുർആൻ പാരായണം, ഹദീസ് പാരായണം, ഫിഖ്ഹ് പഠനം, തസ്ബീഹ് ചൊല്ലൽ, ശർഇയ്യായ അറിവുകൾ, ഇഅ്തികാഫ്, ഇബാദത്തുകൾ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ അതെല്ലാം രാവിലെയോ മറ്റുള്ള സമയങ്ങളിലോ ചെയ്യുവാൻ സൗകര്യപ്രദമാവുന്ന കാര്യങ്ങളാണെങ്കിൽ രാവിലെ ചെയ്യലാണ് സുന്നത്ത്. അപ്രകാരം യാത്ര, നികാഹ് പോലോത്ത കാര്യങ്ങളും രാവിലെയാണ് സുന്നത്ത് ...
 (റഊസുൽ മസാഇൽ: 120)

 അതിനാൽ സൽകർമങ്ങളെല്ലാം പ്രഭാതത്തിൽ തന്നെ ചെയ്യുവാൻ നാം ശ്രമിക്കണം. അത് സുന്നത്താണ്. മാത്രമല്ല, പ്രഭാതത്തിൽ എന്റെ സമുദായത്തിന് നീ ബറകത്ത് നൽകേണമേ എന്ന് നബി ﷺ ദുആ ചെയ്തിട്ടുണ്ട്. ആ ബറകത്ത് നമുക്കും നമ്മുടെ പ്രവർത്തനങ്ങൾക്കും ലഭിക്കും. രാവിലെയാണ് നല്ല കാര്യങ്ങൾക്കെല്ലാം സുന്നത്തെങ്കിലും ചില കാര്യങ്ങൾക്ക് പ്രഭാതത്തിലാവലോടൊപ്പം ചില മാസങ്ങളും ദിവസങ്ങളും സ്ഥലങ്ങളും കൂടി സുന്നത്താകുന്നു. നികാഹ് അതിൽ പെട്ടതാകുന്നു ...

 ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: നികാഹും ഭാര്യയുമായുള്ള സമ്പർക്കവും ശവ്വാലിലാവൽ സുന്നത്താകുന്നു. ഇതു രണ്ടിലും ആഇശ(റ) യെ തൊട്ട് ഹദീസ് സ്വഹീഹായിട്ടുണ്ട്. നികാഹ് പള്ളിയിൽ വെച്ചാവലും വെള്ളിയാഴ്ചയാവലും പ്രഭാതത്തിലാവലും സുന്നത്താകുന്നു. അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ എന്ന ഹദീസാണിതിനാധാരം ...
  (തുഹ്ഫ: 7/255)

ഇമാം നവവി (റ) എഴുതുന്നു: സ്വഖ്റ് ബ്നു വദഅഃ (റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: 'അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ' നബി ﷺ സൈന്യത്തെ അയച്ചിരുന്നത് പ്രഭാതത്തിലായിരുന്നു ...
  (റുഊസുൽ മസാഇൽ :121)

        *''☝️അള്ളാഹു അഅ്ലം☝️''*

   

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

Wednesday, July 4, 2018

ഇസ്തിഗാസ ഒഹാബിയുടെ തെളിവ് إياك نستعين

ഇസ്തിഗാസ
ഒഹാബിയുടെ തെളിവ്
إياك نستعين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


അഭൗതിക സഹായം അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്നതിന്‌ തെളിവായി ഒഹാബി് ഓതിയ ആയത്ത്...

ഒരാള്‍ ഒരു ആയത്ത് തെളിവായി കൊണ്ട് വരുമ്പോള്‍ ഇതിൽ അത് തെളിയിക്കുന്ന ഭാഗം എവിടെ?!! എന്ന് ചോദിക്കുന്നത് ന്യായമല്ലേ ??? അതിന്‌ ഏതെങ്കിലും മുഫസ്സിറുകൾ അങ്ങനെ വ്യാഖ്യാഹാനിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത് സ്വാഭാവികം അല്ലേ...

ഞങ്ങൾ ഖുർആൻ സ്വന്തമായി വ്യാഖ്യാനിച്ച് ഊഹിച്ചു പാറയുന്നവരല്ല.


ഇനി വിഷയത്തിലേക്ക് വരാം...


🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄


പരിശുദ്ധഖുര്‍ആനിലെ പ്രഥമ അധ്യായം, "ഫാത്തിഹ"യിലെ അഞ്ചാമത്തെ വചനം.

{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ }

"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു" എന്ന് അര്‍ത്ഥം കിട്ടും. അര്‍ത്ഥമല്ലല്ലോ ആയത്ത്... അത് വ്യാഖ്യാനസാഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്ലാഹുവിന്റെ കലാമാണ്... ഭോഷന്മാരില്‍ ഭോഷന്മാര്‍ മാത്രമേ ഭാഷാര്‍ത്ഥമാണ് അല്ലാഹു പറഞ്ഞത് എന്നും പറഞ്ഞു നടക്കുകയുള്ളൂ... എന്തായാലും അല്ലാഹുവിനോടുള്ള അവന്റെ അടിമയുടെ ശരിയായ പ്രതിജ്ഞയും പ്രഖ്യാപനവും പ്രാര്‍ത്ഥനയും ആണ് ഈ ആയത്തിന്റെ ആകെത്തുക... അഥവാ അല്ലാഹു അല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ള മറ്റൊരു ഇലാഹും ഇല്ലെന്നും സഹായം അഭ്യര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹതയുള്ള അനുഗ്രഹങ്ങളുടെ പരമ സ്രോതസ്സ് ആയി മറ്റൊരു സഹായി ഇല്ലെന്നും വിശ്വാസി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ പ്രഖ്യാപിക്കുകയാണ് ഇവിടെ...

ഇതാണ് യാഥാര്‍ത്ഥ്യം. പക്ഷെ, ഈ യാഥാര്‍ത്ഥ്യത്തെ അതെ പോലെ അംഗീകരിച്ചാല്‍ ബഹുഭൂരിപക്ഷം വിശ്വാസികളെയും അവിശ്വാസികളാക്കി മുദ്രകുത്തി, അവശേഷിക്കുന്ന മതത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത് സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ പുത്തന്‍ വാദി പൗരോഹിത്യത്തിനു ആവില്ലല്ലോ? അപ്പോള്‍ പിന്നെ ദുര്‍വ്യാഖ്യാനം തന്നെ ശരണം. അങ്ങനെയാണ് ഈ ആയത്തിനെ ചുറ്റിപറ്റിയുള്ള ചില ദുര്‍വ്യാഖ്യാനങ്ങള്‍ പിറവിയെടുത്തത്. ദുര്‍വ്യാഖ്യാനത്തിനു ചുക്കാന്‍ പിടിച്ച മൗലവിമാരെ ഒന്ന് പരിചയപ്പെടാം.


ഫാത്തിഹയുടെ തീരത്ത് എന്ന കൃതിയില്‍ ഉമര്‍ മൗലവി എഴുതുന്നു:

"മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക"

പറപ്പൂര്‍ മദനി മൗലവിമാര്‍ രചിച്ച ഖുര്‍ആന്‍ പരിഭാഷയില്‍ അവര്‍ എഴുതുന്നു:

"അഭൗതികമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് തൗഹീദിനു എതിരാണ്."


വാസ്തവത്തില്‍ മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറായി മുദ്രകുത്താന്‍ വേണ്ടി ഒഹാബിസത്തിന്റെ പാതിരിമാര്‍ പടച്ചുണ്ടാക്കിയ ഒരു ദുര്‍വ്യാഖ്യാനം മാത്രമാണിത്... ഇങ്ങനെ ഒരു വ്യാഖ്യാനം മുന്‍ഗാമികളായ മുഫസ്സിറുകള്‍ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? ഇങ്ങനെ ഒരു അര്‍ത്ഥം ആ ആയത്തിന് ഉണ്ടോ? അഹ്.ലുസ്സുന്നയുടെ ഇമാമുമാര്‍ ആരെങ്കിലും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ഒരു പിഴച്ച ആശയം കൊണ്ട് വന്നിട്ടുണ്ടോ?

ഇല്ലേ ഇല്ല.

സഹായത്തെയും സഹായതേട്ടത്തെയും ഭൗതികം എന്നും അഭൗതികം എന്നും മനുഷ്യകഴിവിന്നധീനം എന്നും അതീതം എന്നും വേര്‍ തിരിച്ചത് മൗലവിമാര്‍ ഈ ദീനില്‍ പുതുതായി നിര്‍മ്മിച്ചുണ്ടാക്കിയ ഒരു നിയമം മാത്രമാണ്... അത് പിഴച്ച ബിദ്അത്ത് തന്നെയാണ്. ആ പിഴച്ച ബിദ്അത്ത് നരകത്തില്‍ ആണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല...

അറിയാതെ പെട്ട് പോയവര്‍ അറിയുക, പഠിക്കുക, ചിന്തിക്കുക, രക്ഷപ്പെടുക.

മുഫസ്സിറുകള്‍ എങ്ങനെയാണ് ഈ ആയത്തിനെ വ്യാഖ്യാനിച്ചത് എന്ന് നോക്കുക. അഭൗതികമായ സഹായതേട്ടം മാത്രമാണോ അവിടെ ഉദ്ദേശം..??

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രമാണോ അല്ലാഹുവിനോട് മാത്രം സഹായം തേടുന്നു എന്ന് പറയുന്നത്..?


മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:


ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا إياك وطاعتنا لك وفـي أمورنا كلها لا أحداً سواك،

عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.


"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."

"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)


തഫ്സീര്‍ ഇബ്നു കസീര്‍:


{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها

وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم


"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"

"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."


ബൈളാവി:


والمراد طلب المعونة في المهمات كلها، أو في أداء العبادات،


"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"


ജലാലൈനി:


{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها


"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."


ശൗകാനി:


{ وإياك نستعين } على طاعتك وعلى أمورنا كلها


“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"


ഇമാം ബഗ്.വി(റ)


{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا


"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."


ഇബ്നു അഥിയ്യ(റ):


و { نستعين } معناه نطلب العون منك في جميع أمورنا،


"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."


അൽ ഖാസിൻ:


{ وإياك نستعين } أي منك نطلب المعونة على عبادتك وعلى جميع أمورنا


"അഥവാ; നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു - നിന്നെ ആരാധിക്കുന്ന വിഷയത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും"


മനസ്സിലായല്ലോ ... ??


മൗലവിമാര്‍ ഈ ആയത്തിനു കൊടുത്ത വ്യാഖ്യാനം ത്വിബ്.രിയില്‍ ഇല്ല. ഇബ്നു കസീറില്‍ ഇല്ല. ബൈളാവിയില്‍ ഇല്ല. ജലാലൈനിയില്‍ ഇല്ല. റാസിയിലോ ഖുര്‍തുബിയിലോ ഇങ്ങനെ ഒരു വ്യാഖ്യാനം ഇല്ല. ബഗ്.വിയിലും ഖാസിനിലും നസഫിയിലും ഇല്ല. എന്തിനേറെ, ഇവരുടെ ആചാര്യനായ ശൗകാനിയുടെ തഫ്സീറില്‍ പോലും ഇല്ല.

മുസ്.ലിം ഉമ്മത്ത് നൂറ്റാണ്ടുകളായി ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അവലംബിക്കുന്ന വിവിധ നൂറ്റാണ്ടുകളിലായി വിവിധ മദ്.ഹബുകളുടെ ഇമാമുമാരാല്‍ വിരചിതമായ ഒരു ആധികാരിക തഫ്സീറിലും ഈ വ്യാഖ്യാനം ഇല്ല. ഈ ഇമാമുമാരെയെല്ലാം കൈ വിട്ടു കൊണ്ട്, അവര്‍ നല്കി‍യ തഫ്സീറിനു വിരുദ്ധമായി പരിശുദ്ധ ഖുര്‍ആനു സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമച്ചവര്‍, സത്യം മനസ്സിലാക്കിയിട്ടും സത്യവിശ്വാസികളുടെ പാതയില്‍ നിന്നും വ്യതിചലിച്ചവര്‍ അല്ലേ..?? അവർക്ക് ഭയാനകമായ ഭാവി ഉണ്ടെന്നല്ലേ പരിശുദ്ധ ഖുര്‍ആന്റെ തന്നെ അധ്യാപനം..??


وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا


“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! “


മുഫസ്സിറുകള്‍ എല്ലാം ഏകസ്വരത്തില്‍ പ്രഖ്യാപിക്കുന്നു - "നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ ആരാധിക്കുവാനുള്ള തൗഫീഖിനു വേണ്ടിയും അതെ പോലെ തന്നെ ജീവിതസ്പര്‍ശിയായ സര്‍വ്വ വിഷയങ്ങളിലും അല്ലാഹുവിനോട് മാത്രമേ ഒരു മുസ്.ലിം സഹായം തേടൂ എന്നാണ് അര്‍ത്ഥം.


പിന്നെ എവിടെ നിന്നാണ് മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രം എന്നും അഭൗതികമായ കാര്യങ്ങളില്‍ മാത്രം എന്നും മൗലവിമാര്‍ക്ക് അര്‍ത്ഥം കിട്ടിയത്..?? മറ്റെവിടെ നിന്നുമല്ല. പൈശാചികമായ ഉദ്ബോധനത്തിൽ നിന്ന് മാത്രം. പരിശുദ്ധ ഖുര്‍ആനിലെ ആയത്തിനു കടുത്ത ദുര്‍വ്യാഖ്യാനം ചമച്ച്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഉള്ള അര്‍ത്ഥങ്ങള്‍ വെട്ടിച്ചുരുക്കി, മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറാക്കാന്‍ വൃഥാ സമയം കളയുന്ന ഇവരോടല്ലേ അല്ലാഹുവിന്റെ റസൂല്‍ (സ) അല്ലാഹുവിന്റെ കലാമിനു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നല്‍കിയാല്‍ അവര്‍ നരകത്തില്‍ സ്ഥാനം ഉറപ്പിച്ചു കൊള്ളട്ടെ എന്നു മുന്നറിയിപ്പ് നല്‍കിയത്. അതു കൊണ്ട് നരകത്തില്‍ നിന്നും രക്ഷപ്പെടണമോ, എങ്കില്‍ ഈ ദുര്‍വ്യാഖ്യാന മൗലവിമാരുടെ പിടിയില്‍ നിന്നും ആദ്യം രക്ഷപ്പെടുക.

എല്ലാ സഹായവും അല്ലാഹുവിനോടാണ് തേടുന്നത് എന്ന് പറഞ്ഞാല്‍, സൃഷ്ടികള്‍ തമ്മിലുള്ള സഹായതേട്ടങ്ങള്‍ എല്ലാം അല്ലാഹു അവന്റെ സഹായമാകുന്ന അനുഗ്രഹം സിദ്ധിക്കാന്‍ കാരണമായവരെ സമീപിക്കുക എന്ന നിലയില്‍ ആണെന്ന് വ്യക്തമാണല്ലോ.. ? അല്ലാഹുവാണ് നല്‍കുന്നവന്‍, ഞാന്‍ വെറും വിതരണക്കാരന്‍ മാത്രം എന്ന് അല്ലാഹുവിന്റെ റസൂല്‍(സ) തന്നെ പ്രഖ്യാപിച്ചതുമാണല്ലോ?

അല്ലാഹു നല്‍കുന്ന ഭൗതിക അനുഗ്രഹങ്ങളില്‍ നിന്നും (അറിവ്, അധ്വാനം, സമ്പത്ത്, ,,,) ഭൗതികമായ സഹായം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടുന്നത് പോലെ തന്നെ അല്ലാഹു നല്‍കുന്ന അഭൗതികമായ അനുഗ്രഹങ്ങളില്‍ നിന്ന് (മുഅ്ജിസത്ത്, കറാമത്ത്) ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടാവുന്നതാണ്...

രണ്ട് സഹായങ്ങളുടെയും പരമമായ സ്രോതസ്സ് അല്ലാഹു തന്നെയാണ്. ആ വിശ്വാസത്തോടു കൂടി തേടുമ്പോള്‍ ഒരു തേട്ടം തൗഹീദും മറ്റൊന്ന് ശിര്‍ക്കും ആയി മാറുന്ന രസതന്ത്രം ദീനിന്റെ ഏതെങ്കിലും പ്രമാണങ്ങളില്‍ വിവരമുള്ള ആരെങ്കിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ..?

ഉണ്ടെങ്കിൽ അതല്ലേ ഖുർആൻ കൊണ്ടും തഫ്സീർ കൊണ്ടും തെളിയിക്കേണ്ടത്???

വ്യക്തമായ മറുപടി ഇത് ചോദിച്ച  വഹാബിക്ക് ദാ തന്നിട്ടുണ്ട്...

ഇനിയും തെളിവ് കണ്ടില്ല, മറുപടി കിട്ടിയില്ല  എന്ന് പറഞ്ഞ് വരരുത്... 

പിളരുന്ന മുജാഹിദ്

*സലഫികള്‍ പിന്നെയും പിളരുമ്പോള്‍*



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ഹുസൈന്‍ മടവൂരിന്റെ വലംകൈയായിരുന്നു ഉമര്‍ സുല്ലമി. മടവൂര്‍ വിഭാഗം തങ്ങളുടെ പണ്ഡിത മുഖമായി അവതരിപ്പിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. നിലവില്‍ ഏറ്റവും പ്രാമാണ്യമുള്ള സലഫി പണ്ഡിതന്‍. അദ്ദേഹത്തെയാണിപ്പോള്‍ കേരള ജംഇയ്യത്തുല്‍ ഉലമ പുറത്താക്കിയിരിക്കുന്നത്. ഭയങ്കര താര്‍ക്കികനും വാദപ്രതിവാദ വിദഗ്ധനുമാണ് അദ്ദേഹം. ഏതായാലും വയോധികനെങ്കിലും നവയാഥാസ്ഥിതികതക്കെതിരെ പൊരുതാനുറച്ച് തന്നെയാണ് സുല്ലമി. സുല്ലമിയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും കൂടെയില്ല ഹുസൈന്‍ മടവൂര്‍; വിമര്‍ശിക്കാന്‍ വേണ്ടി താന്‍ പണ്ട് ഉദ്ധരിച്ച ടി പി അബ്ദുല്ലക്കോയ മദനിയുടെ ആ വരികളില്‍ പ്രത്യാശയര്‍പ്പിച്ച് അദ്ദേഹത്തിന്റെ കൂടെയാണ് മടവൂര്‍. 'നേതൃത്വത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ ആ തെറ്റ് നേതൃത്വത്തിന് വിടുക....'
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/07/blog-post_46.html
‘ആദര്‍ശ വ്യതിയാനം ഒരു പുകമറ’ എന്നൊരു പുസ്തകമുണ്ട് മുജാഹിദ് നേതാവായ ഹുസൈന്‍ മടവൂരിന്. 2003 ഡിസംബറില്‍ ഇറക്കിയതാണ്. മുജാഹിദുകള്‍ പിളര്‍ന്ന് പോരടിച്ചുകൊണ്ടിരുന്ന ആ കാലത്ത്. എന്നാലും ഇങ്ങനെയുമുണ്ടോ ഒരെഴുത്ത്. വഹാബി/ മുജാഹിദ്/ഇസ്‌ലാഹി /സലഫി പ്രസ്ഥാനത്തിന്റെ ഉള്ളറ രഹസ്യങ്ങളും സന്ദിഗ്ധതകളും ഉള്‍പിരിവുകളും നേതാക്കളുടെ കുതന്ത്രങ്ങളും കുനുഷ്ടുകളും മാരകമായ ആരോപണ പ്രത്യാരോപണങ്ങളും എന്നുവേണ്ട എല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം. എന്നുവെച്ച് അക്കാലത്ത് പരസ്പരം പുറത്തിറക്കിയിരുന്ന ‘നീല പുസ്തകം’ അടക്കമുള്ള ക്ഷുദ്രകൃതികളുടെ അത്ര മോശമൊന്നുമല്ല സാധനം. സഭ്യമായ ഭാഷ. ശക്തമായ ആരോപണങ്ങളും പ്രതിരോധങ്ങളും. (എന്നാല്‍, തന്റെ പുതിയ പുസ്‌കത്തിന്റെ ആമുഖത്തില്‍ ഈ കിടിലന്‍ പുസ്തകത്തിന്റെ പേര് അദ്ദേഹം ചേര്‍ത്തിട്ടില്ല)

താന്‍ മക്കയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അറബി നാടുകളിലെ തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നുവെന്നു ടി പി അബ്ദുല്ലക്കോയ മദനിയും എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും വിദേശങ്ങളിലെ സലഫികള്‍ക്ക് എഴുതിയത് മടവൂര്‍ പുസതകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ബഹുദൈവത്തിലേക്ക് നയിക്കുന്ന ആളാണ് മടവൂരെന്നും മാരിഖ് (മതത്തില്‍ നിന്ന് പുറത്ത് പോയവന്‍) ആണെന്നും മറുപക്ഷം പ്രചരിപ്പിച്ചത്രേ. മരങ്ങളാണ് റബ്ബുല്‍ ആലമീന്‍(ലോകപരിപാലന്‍ ) എന്നു പറഞ്ഞുനടക്കുന്ന ആളാണെന്നും ഭള്ള് പറഞ്ഞത്രേ. മറുപക്ഷത്തെ കുറിച്ച് ഒരിടത്ത് ഉഗ്രവാദി എന്നാണ് മടവൂര്‍ പ്രയോഗിക്കുന്നത്. തീവ്ര സ്വഭാവമുള്ള ചെറുപ്പക്കാര്‍ക്ക് വേണ്ടി എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും ടി പി അബ്ദുല്ലക്കോയ മദനിയും തരം താഴ്ന്നു, ടി പി മാനേജിംഗ് ഡയറക്ടറായ ഹോസ്പിറ്റല്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന് ഹദീസില്‍ വിവരമില്ലായിരുന്നുവെന്ന് അല്‍മനാര്‍ മാസികയില്‍ (2000 ഡിസംബര്‍ പേജ് 45)എഴുതി എന്നു തുടങ്ങി, താന്‍ സുറൂരിയാണെന്ന ശത്രുക്കളുടെ ആരോപണം, മടവൂരും സംഘവും മുജാഹിദ് സെന്റര്‍ കൈയേറാന്‍ ചെന്നെന്ന പരാതി, കുഞ്ചന്‍ നമ്പ്യാരുടെ മാര്‍ഗത്തിലാണ് എന്ന് പറഞ്ഞ് മറുപക്ഷം വിദേശത്തെ സലഫികള്‍ക്ക് കത്തയച്ചത്, ഇബ്‌നു അബ്ദില്‍ വഹാബിന്റെ ആശയങ്ങള്‍ക്കെതിരായി താന്‍ പ്രവര്‍ത്തിച്ചു എന്ന മറുപക്ഷത്തിന്റെ ആരോപണം, പിന്നെ പുരോഗമനവാദികള്‍ക്കിടയിലെ മാസ്റ്റര്‍ പീസ് ചര്‍ച്ചയായ ജിന്നും സിഹ്‌റും കൂടോത്രവും തുടങ്ങി സ്വന്തം ഭാഗത്തെയും മറുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്ന എല്ലാ കാര്യങ്ങളും പുസ്തകത്തില്‍ ഉദാരമായി തന്നെ പ്രതിപാദിക്കുന്നുണ്ട് മടവൂര്‍.

ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും മറുപക്ഷവും തിരിച്ചടിക്കുകയുണ്ടായി. എ പി അബ്ദുല്‍ ഖാദിര്‍ മൗലവി സംഘടനാ തിരഞ്ഞെടുപ്പ് കാലത്ത് ഗുണ്ടകളെ ഇറക്കിയെന്നും അവരെ കള്ള് കുടിപ്പിച്ചു എന്നും മടവൂര്‍ വിഭാഗം ആക്ഷേപം ഉന്നയിച്ചതായി മൗലവി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞു. ഔദ്യോഗിക വിഭാഗത്തിനെതിരെ ദുര്‍ബോധനം ചെയ്യാന്‍ വളണ്ടിയര്‍ കോര്‍ എന്ന തീവ്രവാദ സംഘടന പോലും മടവൂര്‍ വിഭാഗം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
അല്‍മനാര്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു, ശബാബ് മറുപക്ഷത്തും. ഇരു കൂട്ടരും നല്ല ഡോസുള്ള ലേഖനങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. പത്ത് വര്‍ഷത്തോളം അങ്ങനെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കടന്നുപോയി. അതിനിടയില്‍ ഔദ്യോഗിക ഗ്രൂപ്പിലെ യുവാക്കള്‍ക്ക് ജിന്നുബാധയേറ്റു. യുവ നവോത്ഥാന പോരാളികള്‍ പലയിടങ്ങളിലും ജിന്നു ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങി. ആദ്യം കുറെയൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും മടവൂര്‍ പക്ഷത്തിന്റെ പരിഹാസവും വേറെ ചില പ്രശ്‌നങ്ങളും മൂലം നില്‍ക്കക്കള്ളിയില്ലാതെ അവരെ പുറത്താക്കേണ്ടിവന്നു.

മടവൂര്‍ വിഭാഗത്തിന്റെ കൂടെ നേരത്തെ തന്നെ ആളും അര്‍ഥവും കുറവായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളും പള്ളികളുമെല്ലാം മൗലവി പക്ഷത്തിനായിരുന്നു. ജിന്നു ബാധയേറ്റതോടെ ഔദ്യോഗിക പക്ഷത്തിന്റെ കഥയും മടവൂര്‍ ഗ്രൂപ്പിന്റെ ഗതിയായി. യുവനിര ഒന്നാകെ വിസ്ഡം ഗ്രൂപ്പില്‍ ചേക്കേറി. കുഞ്ഞിമുഹമ്മദ് പറപ്പൂരായിരുന്നു അവരുടെ താത്വക ആചാര്യന്‍. അതിനിടയില്‍ ഈ ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്ന് ഉപഗ്രൂപ്പുകള്‍ ഒരുപാട് മുള പൊട്ടി. മുജാഹിദ് ഗ്രൂപ്പുകളുടെ എണ്ണം പോലും തിട്ടപ്പെടുത്താന്‍ കഴിയാത്ത പരുവത്തിലായി നാട്ടുകാര്‍.
മടവൂര്‍ ഗ്രൂപ്പും ഔദ്യോഗിക ഗ്രൂപ്പും ക്ഷയിച്ചുവരുന്നതും ദിനേനെയെന്നോണം ഓരോരോ ഗ്രൂപ്പുകള്‍ മുള പൊട്ടുന്നതും കണ്ട് പരിഭ്രാന്തരായ ലീഗ് നേതാക്കളും സലഫിസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു നടക്കുന്ന പ്രമാണിമാരും മറ്റും മുജാഹിദ് ഐക്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി. ഇ ടി മുഹമ്മദ് ബഷീറും പി കെ ബഷീറും കെ പി എ മജീദുമൊക്കെ ഏറെ ഉറക്കമൊഴിച്ചു. അതിനിടെ എങ്ങനെയെങ്കിലും ലയിക്കണമെന്ന പൂതി ഹുസൈന്‍ മടവൂരിനുമുണ്ടായി. ഓരോ നേതാവ് മരിക്കുമ്പോഴും ഐക്യത്തെക്കുറിച്ച് അദ്ദേഹം ലേഖനമെഴുതിക്കൊണ്ടിരുന്നു. പി കെ അഹ്മദ് സാഹിബോ പി വി അബ്ദുല്‍ വഹാബോ വിളിച്ചാല്‍ എല്ലാവരും വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപദ്രവിച്ചവരോടും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചവരോടും ഭീഷണിപ്പെടുത്തിയവരോടും യാത്ര മുടക്കിയവരോടും പറയാത്തതും ചെയ്യാത്തതും തന്റെ മേല്‍ ആരോപിച്ചവരോടും താന്‍ മാപ്പ് നല്‍കിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാലും കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. കാരണം, അത്രയും അകന്നുപോയിരുന്നു ഇരു വിഭാഗവും. പരസ്പരം ബഹുദൈവത്വവും കുഫ്‌റും വരെ ആരോപിച്ചിരുന്നുവല്ലോ. (ഇത് പിന്നെ സലഫികളുടെ പൊതുസ്വഭാവമാണ്) നവയാഥാസ്ഥികര്‍ എന്നാണ് ഔദ്യോഗിക പക്ഷത്തെ മറ്റേ കൂട്ടര്‍ വിളിച്ചിരുന്നത്. മടവൂരികള്‍ എന്ന് ഔദ്യോഗിക പക്ഷവും കളിയാക്കിവന്നു. മത്സരിച്ച് സംസ്ഥാന സമ്മേളനങ്ങളും തീവ്രവാദ വിരുദ്ധ സെമിനാറുകളും അന്ധവിശ്വാസ വിരുദ്ധ സമ്മേളനങ്ങളുമൊക്കെ അങ്ങനെ നടന്നുകൊണ്ടിരുന്നു. ഐക്യശ്രമങ്ങള്‍ എങ്ങുമെത്തിയില്ല.
അതിനിടയിലാണ് അപ്രതീക്ഷിതമായി മലയാളി യുവാക്കള്‍ ഐ എസില്‍ ചേരാന്‍ പലായനം ചെയ്‌തെന്ന വാര്‍ത്ത ഇടിത്തീ ആയി വരുന്നത്. ഒന്നിടവിട്ട ദിനങ്ങളില്‍ തീവ്രവാദത്തിനെതിരെ ടൗണ്‍ ഹാള്‍ ബുക് ചെയ്ത് സെമിനാര്‍ നടത്തുകയും ഒന്നൊഴിയാതെ പിറ്റേന്നത്തെ പത്രങ്ങളില്‍ കൊടുക്കുകയും ചെയ്തുവരികയായിരുന്നു മുജാഹിദ് സംഘടനകള്‍. എന്നാല്‍ സലഫി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് പലായനം ചെയ്തവരെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി. കനകമലയെ കുറിച്ചും ദമ്മാജ് സലഫികളെ കുറിച്ചും തുടര്‍വാര്‍ത്തകള്‍ വന്നു. അതിനിടക്കാണ് പീസ് സ്‌കൂളുമായി പലായനം ചെയ്തവര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം വരുന്നത്. എം എം അക്ബറിനെതിരെ അന്വേഷണവും വന്നു. ഈ സ്‌കൂളില്‍ പഠിപ്പിക്കുന്ന സിലബസിനെതിരെയും പരാതി ഉയര്‍ന്നു. കലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിവാദ സലഫി പുസ്തകം പഠിപ്പിച്ചത് വിവാദമായി. പ്രക്ഷേഭത്തെ തുടര്‍ന്ന് അത് പിന്‍വലിച്ചു. അതിനിടക്കാണ് വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ സലഫീ പ്രചാരകര്‍ക്കെതിരെ യു എ പി എ ചുമത്തുന്നത്. മുസ്‌ലിം ലീഗ് നേതാക്കള്‍ ന്യൂനപക്ഷ പീഡനമെന്ന് പരിഭവിച്ചെങ്കിലും ഏറ്റുപിടിക്കാന്‍ ആളുണ്ടായില്ല.

നവോത്ഥാന പ്രസ്ഥാനം, പുരോഗമന പ്രസ്ഥാനം എന്നൊക്കെ മേനി നടിച്ചിരുന്ന, ഐക്യസംഘത്തിന്റെ പിന്മുറക്കാരെന്ന് അഭിമാനം കൊണ്ടിരുന്ന സലഫി സംഘടനകള്‍ ഭീകരവാദ ആരോപണത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ പ്രതിരോധത്തിലായി. ഐ എസ്, അല്‍ഖാഇദ തുടങ്ങിയ സംഘങ്ങളുടെ ഐഡിയോളജി സലഫിസമാണെന്ന കാര്യവും ഇവിടെ ചര്‍ച്ചയായി. എന്തുകൊണ്ട് സലഫി സംഘങ്ങളില്‍ നിന്ന് മാത്രം ഐ എസിലേക്ക് ആളുകള്‍ പോകുന്നു എന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്നു തന്നെയുര്‍ന്നു.
ഈ ഘട്ടത്തിലാണ്, ഇനി ഐക്യപ്പെടാതെ രക്ഷയില്ല എന്ന ചിന്തയിലേക്ക് എത്തുന്നത്. ആശയപരമായി ഇരു ഗ്രൂപ്പുകളും ഏറെ അകന്നിരുന്നല്ലോ. പരസ്പരം വാദപ്രതിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും ഇതിനിടക്ക് അത്രയും നടന്നിരുന്നു. പ്രസിദ്ധീകരണങ്ങളിലും പരസ്പരം പോരടിച്ചിരുന്നു. പരസ്പരം ശാപപ്രാര്‍ഥന നടത്താന്‍ ഔദ്യോഗിക പക്ഷത്തെ സംസ്ഥാന നേതാക്കള്‍ തന്നെ മറുപക്ഷത്തെ വെല്ലുവിളിക്കുന്നിടത്തെത്തിയിരുന്നു കാര്യങ്ങള്‍.
അടിസ്ഥാന ആശയമായ തൗഹീദില്‍ പോലും അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സി പി ഉമര്‍ സുല്ലമിയുടെ തൗഹീദ് അപൂര്‍ണമാണെന്ന് വരെ ഔദ്യോഗിക പക്ഷം ആക്ഷേപിച്ചിരുന്നു. ജിന്ന് ബാധ, പിശാച് ബാധ, സിഹ്‌റ്, മന്ത്രം, സംസമിന്റെ പുണ്യം തുടങ്ങി ഒരുപാട് വിഷയങ്ങളില്‍ വന്ന വിരുദ്ധാഭിപ്രായങ്ങള്‍ അത്ര പെട്ടെന്ന് രഞ്ജിപ്പിലെത്താനാകുന്നതായിരുന്നില്ല. എന്നാലും എന്‍ ഐ എയെ പേടിച്ച് നേതാക്കള്‍ സുല്ലായി. ആദ്യം ഐക്യമാകാം, അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നീട് തീര്‍ക്കാം എന്നാണ് തീരുമാനിച്ചത്. ഇതിന് ഒരു സമിതിയെയും നിയമിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് കടപ്പുറത്ത് ഐക്യപ്പെരുന്നാള്‍ നടന്ന ശേഷവും കാര്യങ്ങള്‍ പഴയ പടി തന്നെ തുടര്‍ന്നു.
ശബാബിലും വിചിന്തനത്തിലും തര്‍ക്കവിഷയങ്ങളില്‍ പരസ്പര വിരുദ്ധമായ ലേഖനങ്ങള്‍ വന്നു. ഐ എസ് വാര്‍ത്തകള്‍ അന്തരീക്ഷത്തിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ബഹളങ്ങള്‍ക്ക് ഇരുപക്ഷവും പേടിച്ചു. ഒടുവില്‍ കൂരിയാട്ട് മുജാഹിദ് സംസ്ഥാന സമ്മേളനം നടന്നു. വേദിയും നഗരിയും ഔദ്യോഗിക പക്ഷം കൈയടക്കി. പുസ്തക മേളയില്‍ പോലും പഴയ മടവൂര്‍ വിഭാഗത്തിന് കാര്യമായ പരിഗണനകള്‍ ലഭിച്ചില്ല. ഇതോടെയാണ് ഇനി രക്ഷയില്ലെന്ന് കണ്ട് മര്‍കസുദ്ദഅവ വിഭാഗം (പഴയ മടവൂര്‍ ഗ്രൂപ്പ് ) പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചത്. അവര്‍ ഐ എസ് എമ്മിന്റെ പേരില്‍ കോഴിക്കോട്ട് സമ്മേളനം സംഘടിപ്പിച്ചു. തന്റെ പഴയ അനുയായികള്‍ നടത്തിയ സമ്മേളനത്തില്‍ നിന്ന് മടവൂര്‍ വിട്ടുനിന്നു. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഉമര്‍ സുല്ലമി യുവാക്കളുടെ രക്ഷക്കെത്തി. ഇതിന് ശേഷവും ഇവരുടെ ചില പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചു.

ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തെ കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്. പത്ത് പതിനഞ്ച് കൊല്ലം മുമ്പ് ഹൂസൈന്‍ മടവൂരും ഉമര്‍ സുല്ലമിയും മുജീബുര്‍റഹ്മാന്‍ കിനാലൂരും ആയിരുന്നു ഔദ്യോഗിക വിഭാഗത്തില്‍ നവയാഥാസ്ഥികതയും പൗരോഹിത്യവും ആരോപിച്ച് മര്‍കസുദ്ദഅവ ഗ്രൂപ്പ് രൂവപത്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. മടവൂരിന്റെ വലംകൈയായിരുന്നു ഉമര്‍ സുല്ലമി. മടവൂര്‍ വിഭാഗം പണ്ഡിത മുഖമായി അവതരിപ്പിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. നിലവില്‍ ഏറ്റവും പ്രാമാണ്യമുള്ള സലഫി പണ്ഡിതന്‍. അദ്ദേഹത്തെയാണിപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഭയങ്കര താര്‍ക്കികനും വാദപ്രതിവാദ വിദഗ്ധനും. ഏതായാലും വയോധികനെങ്കിലും നവയാഥാസ്ഥിതികതക്കെതിരെ പൊരുതാനുറച്ച് തന്നെയാണ് സുല്ലമി. അതിന്റെ ഉദ്ഘാടനം ടി പി അബ്ദുല്ലക്കോയ മദനിയുടെ നാട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്.

ഹുസൈന്‍ മടവൂര്‍ സുല്ലമിയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും കൂടെയില്ല; വിമര്‍ശിക്കാന്‍ വേണ്ടി താന്‍ പണ്ട് ഉദ്ധരിച്ച ടി പി അബ്ദുല്ലക്കോയ മദനിയുടെ ആ വരികളില്‍ പ്രത്യാശയര്‍പ്പിച്ച് അദ്ദേഹത്തിന്റെ കൂടെയാണ് മടവൂര്‍. ”നേതൃത്വത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ ആ തെറ്റ് നേതൃത്വത്തിന് വിടുക. പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ എത്തുമ്പോള്‍, റബ്ബേ ഈ നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അതിനെ പിന്തുണച്ചത്. ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഈ പണ്ഡിതന്മാരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത് എന്ന് നിങ്ങള്‍ പറയുക. അതേറ്റെടുക്കാന്‍ കേരള ജംഇയ്യത്തുല്‍ ഉലമ തയ്യാറായിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കട്ടെ. തെറ്റായാലും ശരിയായാലും ഈ ഉലമാ സംഘടനയിലേക്ക് അതിന്റെ കുറ്റം വിട്ടേക്കുക. നിങ്ങള്‍ സംഘടനയെ അനുസരിക്കുക”
ഹുസൈന്‍ മടവൂര്‍ അനുസരിക്കുക തന്നെയാണ്; സംഘടനയെ. ഏതായാലും പാപങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു പണ്ഡിത സംഘടന അദ്ദേഹത്തിനുണ്ടല്ലോ.

✍പി കെ എം അബ്ദുര്‍ഹ്മാന്‍

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...