Sunday, July 8, 2018

ഖുതുബിയ്യത്ത് അകത്തളങ്ങളിലെ യാഥാർത്ത്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

🎡🎡🎡🎡🎡🎡🎡


ഖുതുബിയ്യത്ത്   അകത്തളങ്ങളിലെ യാഥാർത്ത്യം 

_________________________


.. ഭാഗം .. 2….

_______________



മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) രചിച്ച മുഹ്യദ്ദീൻ ഷൈഖ് (റ) യുടെ മദ് ഹ് കാവ്യമായ ഖുതുബിയ്യത്തിലെ ചില വരികൾ പുത്തൻ വാദികൽ വിമർഷന വിധേയമാക്കാറുണ്ട്

എന്താകുന്നു യാഥാർഥ്യമെന്ന് നമുക്ക് നോക്കാം

ആദ്യമായി കഴിഞ്ഞ ലക്കത്തിൽ ചോദിച്ചത് പോലെ   ഒരുപാട് ഇസ്ലാമിക ബൈത്തുകൾ ഉണ്ട് എല്ലാ ബൈതുകളൊന്നും വിമർഷന വിധേയമാകാറില്ല



“എന്ത് കൊണ്ട് ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ച് വിമർഷിക്കുന്നു , ഈ വരികളിൽഇസ്ലാമിക ചതുർ പ്രമാണങ്ങൾക്കെതിരായത് എന്താണെന്ന് വിമർഷകർ എന്തായാലും പറയണം” …..



അതെന്തായാലും വിമർഷകർ തന്നെ പറയട്ടെ 🔷

മരണപ്പെട്ടവരെ വിളിക്കുന്നതാണൊ , ഇസ്തിഗാസ യും തവസ്സുലുമാണൊ പ്രഷ്നം , അതല്ല അല്ലാഹു ഇഷ്ടപ്പെടുന്ന മഹാന്മാരോടുള്ള വെറുപ്പാണൊ തുറന്ന് പറയുക



നമുക്ക് വരികളിലെ യാഥാർത്ത്യം നോക്കാം

എല്ലാ വരികളും ഇവിടെ കൊടുക്കുന്നില്ല

വിമർഷന വിധേയമാക്കാറുള്ള ചില പ്രധാന വരികൾ മാത്രം….




ياقطب أهل السما والأرض غوثهما


يافيض عيني وجوديهم وغيثهما



അർത്തം: “ ആകാശ - ഭൂമി നിവാസികളുടെ ഖുത്ബും ( കേന്ദ്രബിന്ദു) ഗൗസുമായവരെ , വാന ലോകത്തും ഭൂമിയിലകത്തുള്ളവർക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്നളേ”


വളരെ സാഹിത്യ സമ്പൂർണ്ണമായ ഒരു വരിയാകുന്നു ഇത് രചയിതാവ് എന്താണ് ഇത് കൊണ്ട് വിവർത്തിക്കുന്നതെന്ന് പടിക്കാതെ വിമർഷിക്കുന്നത് ഷരിയല്ല… പദാനുപദം വായിച്ച് കണ്ടൊ മുഹ്യദ്ദീൻ ഷൈഖാണ് ഈ ലോകത്ത് മഴ പെയ്യിക്കുന്നത് നദിയൊക്കെ ഉണ്ടാക്കിയതെന്നൊക്കെ പറഞ്ഞ് പുത്തൻ വാദികൾ മുഹ്മിനീങ്ങളെ തെറ്റി ധരിപ്പിക്കുന്നു….



യഥാർത്ത വിവരണം …. ചുവടെ…



ഖുതുബ് എന്ന പദത്തിന്ന് കേന്ദ്രബിന്ദു , അച്ചുതണ്ട് , ധ്രുവം എന്നൊക്കെയാണ് അർത്തം . അൗലിയാക്കളിലെ അത്യുന്നത വിഭാഗത്തെപ്പറ്റിയാണ് ‘ ഖുതുബ് ‘ എന്ന് പ്രയോഗിക്കാറുള്ളത് , അഖ്താബ്, അൗതാദ്, നുഖബാഅ് , നുജബാഅ്, അബ് ദാൽ   തുടങ്ങിയ പേരുകളിൽ അൗലിയാക്കൾ അറിയപ്പെടുന്നു. ഇവരിൽ ഏറ്റവും ഉന്നത സ്താനമുള്ള വ്യക്തിയാണ് ഖുതുബ്’.

ഗൗസ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. . ആകാഷ ഭൂമി നിവാസികളുടെ സഹായികളായത് കൊണ്ടാണ് ഇവർക്ക് ഈ നാമം ലഭിച്ചത് . ഖുതുബ്, ഗൗസ് , എന്നീ സ്താനമലങ്കരിക്കുന്ന പുണ്യാത്മാക്കളിൽ പ്രഥമ ഗണനീയനായ വ്യക്തിയാണ് മുഹ്യദ്ദീൻ ഷൈഖ് റ… അവർകൾ..



ഭൂമിയിൽ എക്കാലത്തും മുന്നൂറ് അൗലിയാക്കളും എഴുപത് അൗതാദീങ്ങളും പത്ത് നുഖബാഉം ഏഴ് ഉറഫാഉം മൂന്ന് മുക്താറും ഒരു ഖുതുബും ഗൗസും ഉണ്ടായിരിക്കുമെന്ന് ഹസ് റത്ത് ‘ ഖിളർ നബി (അ സ) അരുളിയിരിക്കുന്നു….




ഭൂമിയിൽ മഴ വർഷിക്കുക വഴി നാശങ്ങൾ ഒഴിവാകുകയും ഭൂമി ക്റ്ഷി ചെയ്യാനുപകരിക്കുന്നതാവുകയും ചെയ്യുന്നു. അങ്ങനെ ഭൂമിയിൽ വിളയിറക്കുക വഴി ക്ർഷികൾ തഴച്ച് വളരുകയും ചെയ്തു തന്മൂലം ജീവിതം ക്ഷേമസമ്പൂർണ്ണമായി .



അത് പോലെ ആകാശ ഭൂമി നിവാസികൾക്കുണ്ടാകുന്ന വിപത്തുകൾ തടയുകയും അവരുടെ ഇരുലോക വിജയങ്ങൾക്കുപകരിക്കുന്ന സഹായം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്ന വന്ദ്യരായ ഷൈഖ് മുഹ്യദ്ദീൻ (ഖ:സി) അവർകളെ ഉപകാരപ്രദമായ നദിയോടും മഴയോടുമാണ്



‘ യാ ഖുത്വ് ബ അഹ് ലിസ്സമാ’ എന്ന് തുടങ്ങുന്ന കവിതയിലൂടെ സ്വദഖത്തുല്ലാഹിൽ ഖാഹിരി

( ന:മ) അവർകൾ ഉപമിച്ചത്…..


🔻🔻🔻🔻🔻🔻

ഇതാണ് വരിയിലെ യാഥാർത്ത്യം  ഒരു മഹദ് വ്യക്തി രചിച്ച കവിതാസമാഹാരത്തിലെ  ആഷയവും ഉപമാഷൈലിയും മനസ്സിലാക്കാതെ വിമർഷന വിധേയമാക്കുന്നത് ഷരിയല്ല….

🔷🔷🔷🔷

ബാക്കി അടുത്ത ലേഖനത്തിൽ….

🔶

ദുആ വസ്വിയ്യത്തോടെ

സിദ്ധീഖുൽ മിസ്ബാഹ്

(09496210086)


അവലംബം ഖുതുബിയ്യത്ത് വിവർത്തനം…...📒📒📑📑📒📒📒📒📒📒📒📒📔📔📔📔📔
[08/07, 2:01 PM] Text S: ⏳⏳⏳⏳


ഖുതുബിയത് അകത്തളങ്ങളിലെ യാഥാർത്ഥ്യം

    ______________________   


ഭാഗം .. 1…. 


🔷

  ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും ആവഷ്യകതയെകുറിച്ചും  അല്പം…….

🔷

സ്വിദ്ദീഖ് റ യുടെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ അഷൈഖ്   സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ  സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഹ്ലം മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് ….

🔷

പ്രഗൽഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ  ഖാഹിറുൽ മഖ്ദൂം (ഖ സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം കാര്യമായി കരസ്തമാക്കിയത് , പ്രഗൽഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ ധാരാളം ഗ്രന്തങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട് . ദർസീ കിതാബുകളും തസ്വവ്വുഫും വഷമാകിയ മഹാൻ താൻ പടിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു . പിൽക്കാല വിജ്ഞാനകുതുകികൾക്ക് ഉപകരിക്കുംവിധം ധാരാളം ശറഹുകൾ എഴുതിയിട്ടുണ്ട് . ഇക്കാരണത്താലാണ് മഹാനവർകൾ “ ശറഹിന്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത് .

🔷

നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാകുന്നു മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി , ഹാഷിയതു ദുറുൽ മൻസൂർ, ഹാഷിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്വ്രീഫുൽ സൻ ജാൻ , ഹാഷിയതു ത്വിബ്ബിൽ അസ്റഖ്, തുടങ്ങിയവ പ്രധാന കൃതികൾ മാത്രം .

🔶

കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിഷ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിൻ റ്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത് . ഹിജ് റ  1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തൻ റ്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിഷ്രമം കൊള്ളുന്നു.


ഖുതുബിയ്യത്തിലെ ബൈത്തുകൾ (പദ്യങ്ങൾ)  മാത്രമാകുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി (ന മ) യുടേത്…. ഖുതുബിയ്യത്തിൻ റ്റെ  ആദ്യ ഭാഗത്ത് കാണുന്ന ഫാതിഹ ഓതേണ്ടതായ രീതികളും ദുആകളുമെല്ലാം ക്രോഡീകരിച്ചത് പ്രഷസ്ത കർമ ശാസ്ത്ര ഗ്രന്ഥമായ ഫത് ഹുൽ മുഈനിന്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം റ വിന്റെ ഏഴാമത്തെ പുത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം റ യുടെ മൂത്ത പുത്രനായ പൊന്നാനി മുദരിസും കൂടിയായ ഇബ്റാഹീം കുട്ടി മുസ്ലിയാർ (ന മ) ആകുന്നു .   1323 ൽ മട്ടന്നൂരിൽ മതപ്രഭാഷണത്തിന്ന് പോയപ്പോൾ അവിടെ വെച്ച് വഫാത്തായി …..

🔶


എന്നാൽ നബിയും സ്വഹാബത്തു ചെയ്തൊ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജായിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് …


🔶ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഇത് മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാകുന്നു ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും  , ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടെ , അല്ലാഹുവിൻ്റെ മഹാന്മാരുടെ മദ് ഹും അവരുടെ മുഹ്ജിസത്തും കറാമത്തൊക്കെ പദ്യ രൂപത്തിലൊ ഗദ്യ രൂപത്തിലൊ  പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഹ്മിനീങ്ങൾക്ക് വലിയ പാടമുണ്ട് , അല്ലാഹു ബഹുമാനിച്ചവരെ ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു . 


🔶

ഇനി ഇത്തരം വിമർഷനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെ  സ്വഹാബത്തിന്റെ കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമൊ ?


♦ഞങ്ങളെ സംബന്ധിച്ചിടുത്തോളം നബി സ്വ വ്യക്താമായി പഠിപ്പിച്ചിട്ടുണ്ട്

♦👇👇👇

: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)........

🔷

അതിനാൽ ഖുതുബിയ്യത്ത് ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി മുഹ്മിനീങ്ങൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു ഇതിൽ ഇസ്തിഗാസയും തവസ്സുലും അടങ്ങിയിയിരിക്കുന്നു…

🔻🔻🔻🔻🔻🔻

വിമർഷനമുന്നയിക്കുന്നവർ   ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക

എല്ലാ ബൈതും വിമർഷന വിധേയമാക്കറില്ലല്ലൊ അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർഷന വിധേയമാക്കുംബോൾ ആ ബൈത്തിൽ എന്ത് പ്രാമാണ വിരുദ്ധമാണെന്ന് പറയുക…….🔻🔻🔻🔻

🔶

ഖുതുബിയ്യത്ത് വരികളിലെ യാഥാർത്ത്യം അടുത്ത ലേഖനത്തിൽ…. വായിക്കുക.


📑📒📑📑📑📑

സിദ്ധീഖുൽ മിസ്ബാഹ്..

(09496210086)


അവലംബം ഖുതുബിയ്യത്ത് വിവർത്തനം….📑📑📑📑

💡💡💡💡💡💡💡💡💡💡💡

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....