Tuesday, June 5, 2018

സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നതിന്ന് ധാരാളം ഹദീസുകൾ..


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നതിന്ന് ധാരാളം ഹദീസുകൾ..part .1.

ﻧﺎ ﺃَﺑُﻮ ﻣُﻮﺳَﻰ، ﻧﺎ ﻋَﻤْﺮُﻭ ﺑْﻦُ ﻋَﺎﺻِﻢٍ، ﺛﻨﺎ ﻫَﻤَّﺎﻡٌ، ﻋَﻦْ ﻗَﺘَﺎﺩَﺓَ، ﻋَﻦْ ﻣُﻮَﺭِّﻕٍ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ §اﻟْﻤَﺮْﺃَﺓَ ﻋَﻮْﺭَﺓٌ، ﻓَﺈِﺫَا ﺧَﺮَﺟَﺖِ اﺳْﺘَﺸْﺮَﻓَﻬَﺎ اﻟﺸَّﻴْﻄَﺎﻥُ، ﻭَﺃَﻗْﺮَﺏُ ﻣَﺎ ﺗَﻜُﻮﻥُ ﻣِﻦْ ﻭَﺟْﻪِ ﺭَﺑِّﻬَﺎ ﻭَﻫِﻲَ ﻓِﻲ ﻗَﻌْﺮِ ﺑَﻴْﺘِﻬَﺎ» K1685 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ

صحيح ابن خزيمة 👆

സ്ത്രീകള്‍ വീടുവിട്ടു പുറത്തിറങ്ങുന്നതു നബി (സ്വ) കര്‍ശനമായി വിലക്കുന്നു. ഇബ്നു ഖുസൈമഃ (റ) ഇബ്നു മസ്ഊദ് (റ) വില്‍ നിന്നു തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസ് കാണുക. നബി (സ്വ) പറഞ്ഞു:
“നിശ്ചയം സ്ത്രീ നഗ്നതയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ പ്രത്യക്ഷ പ്പെടും. റബ്ബുമായി അവള്‍ ഏറ്റവുമടുക്കുന്ന സമയം, വീടിന്റെ അന്തര്‍ഭാഗത്തായിരിക്കു മ്പോഴാണ്” (സ്വഹീഹു ഇബ്നുഖുസൈമഃ, 3/93).
امام طبراني
യും ഇത് ഉധരിക്കുന്നുൻ ട്

1683 - ﻧﺎ ﻳُﻮﻧُﺲُ ﺑْﻦُ ﻋَﺒْﺪِ اﻷَْﻋْﻠَﻰ، ﺃَﺧْﺒَﺮَﻧَﺎ اﺑْﻦُ ﻭَﻫْﺐٍ، ﺃَﺧْﺒَﺮَﻧَﺎ ﻋَﻤْﺮُﻭ ﺑْﻦُ اﻟْﺤَﺎﺭِﺙِ، ﺃَﻥَّ ﺩَﺭَّاﺟًﺎ ﺃَﺑَﺎ اﻟﺴَّﻤْﺢِ ﺣَﺪَّﺛَﻪُ ? ﻋَﻦِ اﻟﺴَّﺎﺋِﺐِ ﻣَﻮْﻟَﻰ ﺃُﻡِّ ﺳَﻠَﻤَﺔَ، ﻋَﻦْ ﺃُﻡِّ ﺳَﻠَﻤَﺔَ، ﺯَﻭْﺝِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «§ﺧَﻴْﺮُ ﻣَﺴَﺎﺟِﺪِ اﻟﻨِّﺴَﺎءِ ﻗَﻌْﺮُ ﺑُﻴُﻮﺗِﻬِﻦَّ» K1683 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺣﺪﻳﺚ ﺣﺴﻦ ﻳﺸﻬﺪ ﻟﻪ ﻣﺎ ﻳﺄﻧﻲ

صحيح ابن خزيمة 👆

'ഉമ്മു സലമ റ വിൽ നിന്ന് നിവെദനം : നബി (സ) പറഞു : സ്ത്രീകളുടെ പള്ളികളിലുത്തമം അവരുടെ വീടിൻ റ്റെ ഉള്ളറയാണ്'.
(അഹ്മദ്, ത്വബ്രാനി, ഇബ്നു ഖുസൈമ)

ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഹദീസ് കൂടുതല്‍ വ്യക്തമാണ്. ഉമ്മുസലമഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “സ്ത്രീകളുടെ പള്ളികളില്‍ ഏറ്റവും ഉത്തമം അവരുടെ വീടുകളുടെ അന്തര്‍ഭാഗമാകുന്നു” (മജ്മഉസ്സവാഇദ്, 2/35)

1689 - ﻧﺎ ﻋِﻴﺴَﻰ ﺑْﻦُ ﺇِﺑْﺮَاﻫِﻴﻢَ اﻟْﻐَﺎﻓِﻘِﻲُّ، ﺛﻨﺎ اﺑْﻦُ ﻭَﻫْﺐٍ، ﻋَﻦْ ﺩَاﻭُﺩَ ﺑْﻦِ ﻗَﻴْﺲٍ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﺳُﻮَﻳْﺪٍ اﻷَْﻧْﺼَﺎﺭِﻱِّ، ﻋَﻦْ ﻋَﻤَّﺘِﻪِ، اﻣْﺮَﺃَﺓِ ﺃَﺑِﻲ ﺣُﻤَﻴْﺪٍ اﻟﺴَّﺎﻋِﺪِﻱِّ ﺃَﻧَّﻬَﺎ ﺟَﺎءَﺕِ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓَﻘَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﺇِﻧِّﻲ ﺃُﺣِﺐُّ اﻟﺼَّﻼَﺓَ ﻣَﻌَﻚَ، ﻓَﻘَﺎﻝَ: «ﻗَﺪْ ﻋَﻠِﻤْﺖُ ﺃَﻧَّﻚِ ﺗُﺤِﺒِّﻴﻦَ اﻟﺼَّﻼَﺓَ ﻣَﻌِﻲ، §ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺑَﻴْﺘِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﺣُﺠْﺮَﺗِﻚِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺣُﺠْﺮَﺗِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﺩَاﺭِﻙِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺩَاﺭِﻙِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﻣَﺴْﺠِﺪِ ﻗَﻮْﻣِﻚِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﻣَﺴْﺠِﺪِ ﻗَﻮْﻣِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﻣَﺴْﺠِﺪِﻱ» ، ﻓَﺄَﻣَﺮَﺕْ، ﻓَﺒُﻨِﻲَ ﻟَﻬَﺎ ﻣَﺴْﺠِﺪٌ ﻓِﻲ ﺃَﻗْﺼَﻰ ﺷَﻲْءٍ ﻣِﻦْ ﺑَﻴْﺘِﻬَﺎ ﻭَﺃَﻇْﻠَﻤِﻪِ، ﻓَﻜَﺎﻧَﺖْ ﺗُﺼَﻠِّﻲ ﻓِﻴﻪِ ﺣَﺘَّﻰ ﻟَﻘِﻴَﺖِ اﻟﻠَّﻪَ ﻋَﺰَّ ﻭَﺟَﻞَّK1689

صحيح ابن خزيمة 👆

ഏറെ പ്രത്യേകതകളുള്ള മദീനാപള്ളിയില്‍ പോലും സ്ത്രീകളെ നിസ്കരിക്കാന്‍ നബി (സ്വ) അനുവദിക്കുന്നില്ല.

""അന്‍സ്വാരികളില്‍
പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:
“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”

(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)

പുണ്യം ലഭിക്കാന്‍ പള്ളിപ്രവേശം ആവശ്യപ്പെട്ട സ്വഹാബി വനിതയോട് നബി (സ്വ) ഉപദേശിക്കുന്നത് പുണ്യം നേടലാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് പള്ളികളേക്കാള്‍ ഉത്തമം വീടാണെന്നാണ്. ഈ ഉപദേശം അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബീ വനിതകള്‍ ചെയ്തത്.

👉👉ഹദീസ് നിവേദകന്‍ തുടര്‍ന്ന് ഇത് വ്യക്തമാക്കുന്നു.
“വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).👆👆💜💚

1690 - ﻧﺎ ﺃَﺑُﻮ ﻣُﻮﺳَﻰ، ﺛﻨﺎ ﻋَﻤْﺮُﻭ ﺑْﻦُ ﻋَﺎﺻِﻢٍ، ﺛﻨﺎ ﻫَﻤَّﺎﻡٌ، ﻋَﻦْ ﻗَﺘَﺎﺩَﺓَ، ﻋَﻦْ ﻣُﻮَﺭِّﻕٍ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «§ﺻَﻼَﺓُ اﻟْﻤَﺮْﺃَﺓِ ﻓِﻲ ﻣَﺨْﺪَﻋِﻬَﺎ ﺃَﻓْﻀَﻞُ ﻣِﻦْ ﺻَﻼَﺗِﻬَﺎ ﻓِﻲ ﺑَﻴْﺘِﻬَﺎ، ﻭَﺻَﻼَﺗُﻬَﺎ ﻓِﻲ ﺑَﻴْﺘِﻬَﺎ ﺃَﻓْﻀَﻞُ ﻣِﻦْ ﺻَﻼَﺗِﻬَﺎ ﻓِﻲ ﺣُﺠْﺮَﺗِﻬَﺎ»

صحيح ابن خزيمة 👆

അബ്ദുല്ലഹിബ്നു മസ് ഊദ് റ വിൽ നിന്ന് നിവേദനം . നബി സ പറഞു സ്ത്രീ സ്വന്തം റൂമിൽ വെച് നിസ്കരിക്കുന്നത് പാർഷ്വ റൂമുകളിൽ വെച്ചുള്ളതിനെക്കാള്‍ പുണ്യമാണ്. സ്വന്തം റൂമിൻ റ്റെ അന്തർ ഭാഗത്തെ ചെറിയ മുറിയിൽ വെചാണ് മറ്റു റൂമിനെക്കാള്‍ കൂടുതൽ ഉത്തമമായത് (അബൂ ദാവൂദ്, ഇബ്നു ഖുസൈമ)
💙💚💜💜💚💙

: 1691 - ﻧﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﻳَﺤْﻴَﻰ، ﻧﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﻋِﻴﺴَﻰ، ﻧﺎ ﺃَﺑُﻮ ﻣُﻌَﺎﻭِﻳَﺔَ، ﻋَﻦْ ﺇِﺑْﺮَاﻫِﻴﻢَ اﻟْﻬَﺠَﺮِﻱِّ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ §ﺃَﺣَﺐَّ ﺻَﻼَﺓٍ ﺗُﺼَﻠِّﻴﻬَﺎ اﻟْﻤَﺮْﺃَﺓُ ﺇِﻟَﻰ اﻟﻠَّﻪِ ﻓِﻲ ﺃَﺷَﺪِّ ﻣَﻜَﺎﻥٍ ﻓِﻲ ﺑَﻴْﺘِﻬَﺎ ﻇُﻠْﻤَﺔً» K1691 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺣﺴﻦ ﺑﻤﺎ ﺑﻌﺪﻩ

صحيح ابن خزيمة 👆

അബ്ദുല്ലാഹ് റ വിൽ നിന്ന് നിവേദനം . നബി  സ പറഞ്ഞു.തീർചയായും സ്ത്രീ നിസ്കരിക്കുന്നതിൽ അല്ലാഹുവിനു എറ്റവും ഇഷ്ട്ടം തൻ റ്റെ വീട്ടിലെ കൂടുതൽ  ഇരുട്ടുള്ള റൂമിൽ വെച്ചുള്ള നിസ്കാരമാണ്.

(സ്വഹീഹ് ഇബ്നു ഖുസൈമ)......

ബിദ്അത്തുകളിൽ മുങ്ങിയ മുജാഹിദ് സമ്മേളനങ്ങൾ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ബിദ്അത്തുകളിൽ മുങ്ങിയ മുജാഹിദ് സമ്മേളനങ്ങൾ
*ഈ പോസ്റ്റ് നിർബന്ധമായും വായിക്കണേ*_______♦

*എനിക്ക് കുറേ സലഫീ സുഹൃത്തുക്കളുണ്ട്..  മിണ്ടിയാൽ തുടങ്ങും ഖബർ പൂജ... !!നബിദിനം ശിർക്ക്...!! മക്കത്തുണ്ടൊ മദീനത്തുണ്ടൊ... ?. അവസാനം നബിദിനത്തിന് പള്ളി അലംഘരിച്ചിരിക്കുന്ന ഫോട്ടോയും ക്ര്യസ്ത്യാനികളുടെ പള്ളി പെരുന്നാളും ഒരുമിച്ചിട്ട് നബി (സ) ഹദീസ് ' മറ്റുള്ളവരോട് മുഴത്തോട് മുഴം ചാണോട് ചാൺ എന്നൊക്കെ ചേർത്ത് തട്ടും....!!*


*കഴിഞ്ഞ ദിവസം എനിക്ക് എറണാകുളത്ത് നിന്നു ചാപ്പനങ്ങാടിക്കും  അവിടന്നു  കോഴിക്കോടിനും  പോകേണ്ട ആവശ്യം വന്നു. കൂരിയാട് പാലം എത്തുന്നതിന് മുമ്പേ വഴി ബ്ലോക്ക്.... !!പിന്നെ വഴിനീളെ ട്യൂബ് ലൈറ്റും... കാര്യം എന്താണെന്ന് പിടികിട്ടിയില്ല. ബ്ലോക്കിൽ നിരങ്ങി നിരങ്ങി  അടുത്തെത്തിയപ്പോളാ കാര്യ മറിയുന്നത് . സലഫികൾ ലയിച്ച ശേഷ മുള്ള ആദ്യ സംസ്ഥാന സമ്മേളനമാണെന്ന്. ഗ്രൗണ്ടിലേയ്ക്ക് നോക്കിയപ്പോൾ LED കൊണ്ട് അമ്പലത്തിലൊക്കെ അലംഘരിക്കുന്നത് പോലെ അലംഘരിച്ചിരിക്കുന്നു... പിന്നെ താത്തമാർ റോഡ്ഫുൾ...!! എല്ലാം കണ്ടെപ്പോൾ ഒരു ഉത്സവ പ്രതീതി...ഞാൻ ശരിക്കൊന്ന് വീക്ഷിച്ചു....*

*ഒന്നും കുറ്റം പറയാൻ പറ്റില്ല...എല്ലാം ശരിയാണ്.... ട്യൂബ് ഇട്ടിരികുന്നത്  ഹദീസിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ...  LED ബോർഡ് ആണെങ്കിൽ ഖുർആനിൽ ഉള്ള ആയത്ത് നോക്കി തന്നെ ഒരിഞ്ച് പോലും വ്യത്യാസം വരുത്താതേ....!! സ്ത്രീകളൊക്കേ സ്വഹാബി വനിതകൾ നടന്നത് പോലെ..... പിന്നെ എക്സിബിഷൻ നബിയുടെ കാലത്ത് നടന്ന മോഡലിൽ....എന്തൊരു പിൻപറ്റൽ....!!എന്തൊരു പ്രാമാണീകത....!! കണ്ണ് നിറഞ്ഞു പോയി....!!*
*അങ്ങനെ അലങ്കാരത്തിന്ന് LED ബൾബ് കത്തിക്കലിന്നും, വർണ്ണങ്ങളാൽ അലങ്കരിക്കുന്നതിന്നും, റോഡ് ബ്ലോക്ക് ഉണ്ടാക്കി സമ്മേളിക്കുന്നതിന്നും,  ഹദീസും ആയത്തുമായി*______✒♦

*കാരണം ഖുർ ആനും ഹദീസും തോളിൽ മുറുക്കിപ്പിടിച്ച് മാത്രം അമൽ ചെയ്യണ KNM കാരാണ് ട്ടൊ മുകളിലുള്ള കാര്യങ്ങൾ കെങ്കേമമായി ചെയ്തത്*____👆
👇
 *KNM  പ്രവർത്തകരോട് ഒരു അപേക്ഷ; നിങ്ങൾ ഇതിനൊക്കെ  തെളിവ് ആക്കിയ ആയത്തും ഹദീസും ചരിത്രവും പാവം സുന്നികൾക്ക് കൂടി കൊടുക്കണം.... അവരും ഈ തെളിവുകളുടെ വെളിച്ചത്തിൽ ലൈറ്റ് ഇടട്ടെ....!!*___________

*ഒരു സത്യാന്വേഷി ✒*

ചെമ്പിലെ തൗഹീദ് !
കൂരിയാട്മു ജാഹിദ് സമ്മേളനത്തിന് കയറ്റിയ ചെമ്പുകൾ താഴെ!.ബദർ ദിനത്തിനും നബി ദിനത്തിനും ബിദ്അത്തും വഹാബീ സമ്മേള നത്തിന്  സുന്നത്തുമായി ഈ ചെമ്പുകൾ മാറുന്നതിന്റെ ഗുട്ടൻസ് എന്താണ് ?നബിയോ സഹാബത്തോ ചെമ്പ് കേറ്റിയിരുന്നോ എന്ന വഹാബിയൻ ചോദ്യവുമായി ഒരു സലഫിയും വരാതിരുന്നത് ഭാഗ്യം!
copy

Saturday, June 2, 2018

ബദ്ർ അനുസ്മരണംവഹാബികളും നടത്തി

[03/06, 12:17 AM] DB Aslam Saqafi Payyoli: മൂജ .. ജിന്ന് ഗ്രൂപ്പിന്റെ
ബദ്ർ അനുസ്മരണ
വാഹന പ്രചരണം
😃
ബിദ്അത്ത് ന് നാല്
ചക്രം വെച്ച് കൊടുത്തപ്പോൾ
[മുഹമ്മദ് ബുഖാരി കൊല്ലം: ബദ്ര്‍ മൗലിദ് ഒടുവില്‍ എം എം അക്ബര്‍ കാക്കാടെ വക പച്ച മലയാളത്തില്‍.....M.M Akbar
മൗലവീ ഞങ്ങള്‍ അറബിയില്‍ ഇത്തരം മദ്ഹുകള്‍ പാടുമ്പോള്‍ അതൊക്കെ നബി സ്വ പാടിയിട്ടുണ്ടോ, സ്വഹാബത്ത് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചു കൊണ്ട് മൗലിദുകളെ ബിദ്അത്താക്കിയിരുന്ന നിങ്ങള്‍...
 ഇത്തരം മദ്ഹുകള്‍(മൗലിദുകള്‍) മലയാളത്തില്‍ ആലപിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം എന്താണ്...??
ഇത് നബി തങ്ങളോ സ്വഹാബത്തോ ആലപിച്ചിരുന്നോ....???

സവാദ് (റ)ന്റെ ഈ സംഭവത്തിന് ബദ്റില്‍ ദൃസ്സാക്ഷികളായ ഏതെങ്കിലും ഒരു സ്വഹാബിയെങ്കിലും ഇതിനെ ആസ്പദമാക്കി കവിത രചിച്ചോ...??

ഇങ്ങനെ മദ്ഹ് ഗീതം രചിക്കണമെന്ന് നബി സ്വ ആഹ്വാനം ചെയ്തോ...???

പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത്തരം ബിദ്അത്തുകള്‍(നിങ്ങളുടെ ഉസൂല്‍ അനുസരിച്ച്) കാട്ടിക്കൂട്ടുന്നത്....??

ഇനി...., മഹാന്‍മാരുടെ മദ്ഹുകള്‍ അറബിയില്‍ പാടിയാല്‍ ബിദ്അത്തും മലയാളത്തില്‍ പാടിയാല്‍ സുന്നത്തും എന്നാണോ.....????

ബദ്രീങ്ങൾ:വിമർശകരുടെ കള്ള ത്തരങ്ങൾക്ക് മറുപടി, :

💦ബദ്രീങ്ങൾ:വിമർശകരുടെ കള്ള ത്തരങ്ങൾക്ക് മറുപടി, :
➖➖➖➖➖➖അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

ശപിക്കപ്പെട്ട പുത്തൻ നാശയക്കാർ ഖുർആനിനെയും, തിരുസുന്നത്തിനെയും, തള്ളുന്നതിന്റെ ഒരു ഉദാഹരണമാണ് ബദ്രീങ്ങളെയും മറ്റു മഹാൻമാരേയും തവസ്സുൽ (ഇടയാളന്മാരാക്കി പ്രാർത്ഥിക്കൽ) ചെയ്യുന്നതിനോടുള്ള എതിർപ്പും, അതിനെതിരെ കള്ള പ്രചരണങ്ങൾ നടത്തുന്നതും.
എന്നാൽ അത്തരം കളവുകൾ തെളിവുകൾ കൊണ്ട് ഖണ്ഡിക്കുന്നു.

>കളവ്:
□□□□□□□□□□□□□
🎾"നിങ്ങൾ എന്നെ വിളിക്കൂ. ഞാൻ നിങ്ങൾക്കുത്തരം ചെയ്യാം"എന്ന പടച്ചവന്റെ പ്രഖ്യാപനം കേട്ടുണർന്ന്‌ ഇടയാളന്മാരെയും മദ്ധ്യവർത്തികളെയും ശുപാർശക്കാരെയും സങ്കൽപ്പിച്ച്‌ വഴിതെറ്റിയവർക്കെതിരായി തൗഹീദിന്റെ പടനയിച്ച ബദ്‌രീങ്ങളെ നേർച്ചക്കാരും ഇടയാളന്മാരാക്കുന്ന വിരോധാഭാസം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക്‌ കടകവിരുദ്ധമാണ്‌.
°°°°°°°°°°°
മറുപടി:👇

ഇsയാളന്മാരാക്കുന്നത് തെറ്റാണെന്നും,അനിസ്ലാമികമാണെന്നുംപറയുന്നത് പച്ചക്കള്ളവും, ഖുർആനിന് തന്നെ എതിരുമാണ്.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ (المائدة)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവനിലേക്ക് വസീലയെ തേടുകയും ചെയ്യുക.
ഈ തിരുവാക്യത്തിന് അല്ലാമ ആലൂസി നല്‍കിയ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം.

أَنَا لَا أَرَى بَأْسًا فِي التَّوَسُّلِ إلَى اللَّهِ تَعَالَى بِجَاهِ النَّبِيِّ صلى الله عليه وسلم عِنْدَ اللَّهِ تَعَالَى حَيًّا وَمَيِّتًا (روح المعاني في تفسير القرآن العظيم 3/297)

(നബി(സ)യുടെ ജീവിത കാലത്തും മരണാനന്തരവും 'ജാഹ്' കൊണ്ട് ഇടതേടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ യാതൊരു വിരോധവും ഞാന്‍ കാണുന്നില്ല.)
♢♢♢♢
സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന്  ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:

كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)

ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)
♢♢♢♢
ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് പ്രാർത്ഥിക്കാൻ പാടില്ല എന്ന വാദവും തെറ്റാണ്.കാരണം അഇമ്മത്തുകൾ അപ്രകാരം അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞതും, നബി(സ) തന്നെ പ്രാർത്ഥിച്ചതും കാണാം
♢♢♢♢
➡ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:

فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)

റസൂൽ(സ) ന്റെ ജാഹ് കൊണ്ട് തൗഫീഖിനെയും സ്വീകാര്യതയെയും അല്ലാഹുവോട് ഞാൻ ചോദിക്കുന്നു. (അദ്ദുർറുൽ മുഖ്‌താർ. 1/71)

 ➡മാലികീ മദ്ഹബുകാരനായ മുഹമ്മദ്‌ ഖർശീ(ര) പറയുന്നു:

نتوسل إليك بجاه الحبيب أن تبلغ المقاصد عن قريب، فإنك قريب مجيب (شرح مختصر الخليل: ٢٤٣/١)

വളരെ പെട്ടെന്ന് ഉദ്ദേശ്യങ്ങൾ എത്തിച്ചു തരുന്നതിനു വേണ്ടി ഹബീബിന്റെ ജാഹ് കൊണ്ട് നിന്നിലേക്ക്‌ ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. നിശ്ചയം നീ (സഹായം കൊണ്ട്) സമീപസ്ഥനും ഉത്തരം നൽകുന്നവനുമാണ്. (ശർഹു മുഖ്‌തസ്വരിൽ ഖലീൽ. 1/243)
♢♢♢♢
അമ്പിയാക്കളുടെ നേതാവായ തിരുനബി(സ്വ)തന്നെ തവസ്സുല്‍ നടത്തിയതായി സ്വാഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ തെളിഞ്ഞു കിടക്കുന്നു, തവസ്സുലിന്റെ പ്രാധാന്യം ഉമ്മത്തിനെ പഠിപ്പിക്കുകയാണിവിടെ തിരുനബി (സ്വ). അനസ് (റ) ല്‍ നിന്ന് ഉദ്ധരിക്കുന്നു, അലി (റ) ന്റെ ഉമ്മ, അസദിന്റെ മകള്‍ ഫാത്വിമ എന്നിവര്‍ നിര്യാതരായപ്പോള്‍ നബി (സ്വ) സ്വന്തം കൈ കൊണ്ട് അവര്‍ക്ക് ഖബര്‍ കുഴിക്കുകയും ശേഷം അതില്‍ ഇറങ്ങികിടക്കുകയും ചെയ്തു.
തുടര്‍ന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു. ‘വേദകര്‍ പ്രബലജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നാഥാ, നിന്റെ നബിയുടെയും എനിക്ക് മുമ്പ് കഴിഞ്ഞു പോയ എല്ലാ അംമ്പിയാക്കളുടെയും ഹഖ് കൊണ്ട് എന്റെ (പോറ്റു)മ്മാക്ക് നീ പൊറുത്ത് കൊടുക്കുകയും അവരുടെ ഖബര്‍ നീ വിശാലമാക്കുകയും ചെയ്യേണമേ, നീ ഏറ്റവും വലിയ കാരുണ്യവാനാണ്’ 
(ഇമാം ത്വബ്റാനി, ഹാകിം, ഇബ്നു ഹിബ്ബാന്‍, അബൂനുഎം, ഇബ്നു അബ്ദില്‍ ബര്‍റ്, തുടങ്ങി പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. മജ്മഉസ്സവാജിദ്  4/219 പറഞ്ഞിട്ടുണ്ട്.)
♢♢♢♢♢♢
അപ്പോൾ മുകളിൽ പറഞ്ഞ ആരോപണം ഏതോ പെരുച്ചാഴി മൗലവിയുടെ വകയാണ് എന്ന് ഏതൊരു മുസ്ലിമിനും മനസ്സിലാക്കാം.
▪▪▪▪▪▪▪▪▪▪▪
ചോദ്യങ്ങൾ:
➖➖➖➖
●ബദ്രീങ്ങളുടെ ഹഖ്, ജാഹ്, ബറക്കത്ത് എന്നിങ്ങനെയുടെ പ്രാർത്ഥന തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുമോ?

●ബദ്രീങ്ങളെ കൊണ്ട് ഇടയാളനാക്കി പ്രാർത്ഥിക്കൽ തെറ്റാണെന്ന് പറഞ്ഞ ഒരു തെളിവെങ്കിലും ഉദ്ധരിക്കാൻ സാധിക്കുമോ?
●ബദ്രീങ്ങളിൽ പെട്ട നബി(സ) തന്നെ തവസുൽ ചെയ്ത സംഭവത്തെക്കുറിച്ച് തെറ്റാണെന്ന് പറയാൻ ധൈര്യമുണ്ടോ?
..........
ബദ്രീങ്ങളെ കൊണ്ടും,മറ്റു മഹാന്മാരെ കൊണ്ടും തവസ്സുൽ ചെയ്യാമെന്ന് സൂറത്ത് മാഇദയുടെ വ്യാഖ്യാനത്തിൽ ആ ലൂസി പറഞ്ഞത് തെറ്റാണോ?
..........
ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മെ സത്യത്തിൽ അടിയുറച്ച് നിർത്തട്ടെ! ആമീൻ              〰〰〰〰〰〰〰〰

ബദ്രീങ്ങൾ:കുപ്രചരണങ്ങൾക്ക് അക്കമിട്ട് മറുപടി, ഭാഗം: 1💦

💦ബദ്രീങ്ങൾ:കുപ്രചരണങ്ങൾക്ക് അക്കമിട്ട് മറുപടി, ഭാഗം: 1💦
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
➖➖➖➖➖➖

✍ഹാരിസ് തറമ്മൽ

📞+971502087 206

➖➖➖➖➖➖


 🚧🚧🚧🚧🚧🚧🚧🚧🚧

സോഷ്യൽ മീഡിയകളിൽ ഈയിടെ ബദ്രിങ്ങളുടെ പേരിൽ പച്ചക്കള്ളങ്ങൾ പുത്തൻ വാദികളായ ചില അലവലാതികൾ പ്രചരിപ്പിക്കുന്നതായി കാണാൻ സാധിച്ചു. അതിന് അക്കമിട്ട് മറുപടി കൊടുക്കുന്നു.


🚨🚨🚨🚨🚨🚨🚨🚨🚨


ആരോപണം:👇

📙തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും തങ്ങൾക്കുവേണ്ടി ശുപാർശകരാവാൻ വേണ്ടിയുമാണ് ലാത്തയെയും മനാത്തയെയും ഞങ്ങൾ സഹായികളായി വെക്കുന്നത് എന്നായിരുന്നു മക്കാ മുശ്റിക്കുകളുടെ വാദം.

📘എന്നാൽ ഇന്ന് കേരളത്തിലെ സമസ്തക്കാരുടെ വാദമോ❓

📒നമ്മളെല്ലാവരും പാപികളാണ്.
അതുകൊണ്ട് അല്ലാഹുവിൻറെ അടുക്കൽ ഉന്നതിയിലുള്ള മരിച്ചുപോയ അമ്പിയാക്കൾ ഔലിയാക്കൾ എന്നിവരോട് സഹായം തേടിയാൽ അവർ നമുക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യും
എന്നതല്ലേ❓

📕മക്കാ മുശ്രിക്കുകളുടെ വിശ്വാസവും സമസ്തക്കാരുടെ വിശ്വാസവും തമ്മിൽ എന്ത് അന്തരമാണ് ഉള്ളത്❓

✳✳✳

മറുപടി:👇

തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും തങ്ങൾക്കുവേണ്ടി ശുപാർശകരാവാൻ വേണ്ടിയുമാണ് ലാത്തയെയും മനാത്തയെയും ഞങ്ങൾ സഹായികളായി വെക്കുന്നത് എന്നായിരുന്നു മക്കാ മുശ്റിക്കുകളുടെ വാദം.

എന്നത് പച്ച കള്ളമാണ് ലാത്തയെയും, ഉസ്സയെയും ആരാധിച്ചിരുന്നു എന്നും, അല്ലാഹു വിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ശുപാർശ ചെയ്യുമെന്നും, അവർ അല്ലാഹുവിന്റെ പെൺ മക്കളാണെന്നും മുശ്രിക്കുകൾ വാദിച്ചിരുന്നു. അല്ലാതെ സഹായികളാക്കി എന്ന് മാത്രം പറഞ്ഞിട്ടില്ല.

ആയത്ത് കാണുക

 وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِ‌كُونَ (يونس 18)

"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.(യൂനസ്-18)

🔻🔻🔻

👉ലാത്തയും ഉസ്സയും അല്ലാഹു വിന്റെ പെൺമക്കളാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിന്നതായി പണ്ഡിതന്മാർ പറയുന്നു പിന്നെ എങ്ങനെയാണ് മക്കാ മുശ്രിക്കുകളും സുന്നികളും ഒന്നാകുക❓

🔻🔻🔻
സൂറത്തു നിസാഇൽ ഇബ്നു കസീർ(റ)വിൻറെ  വിശദീകരണംകാണുക.

إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا(117)

. وروى عن أبي سلمة بن عبدالرحمن وعروة بن الزبير ومجاهد وأبي مالك والسدي ومقاتل نحو ذلك وقال ابن جرير عن الضحاك في الآية: قال المشركون للملائكة بنات الله وإنما نعبدهم ليقربونا إلى الله زلفى قال فاتخذوهن أربابا وصـوروهن جواري فحكموا وقلدوا وقالوا هؤلاء يشبهن بنات الله الذي نعبده يعنون الملائكة وهذا التفسير شبيه بقول الله تعالى "أفرأيتم اللات والعزى" الآيات وقال تعالى"وجعلوا الملائكة الذين هم عباد الرحمن إناثا" الآية وقال "وجعلوا بينه" وبين الجنة نسبا" الآيتين (تفسير ابن كثير سورة النساء)

ഇബ്നു കസീർ (റ)പറയുന്നു .ളഹാക്ക് (റ)വിനെ ഉദ്ധരിച്ച് ഇബ്നു ജരീർ (റ)പറഞ്ഞു .മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്നും .നിശ്ചയം ഞങ്ങൾ അവരെ ആരാധിക്കുന്നത് അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാകുന്നു .ളഹാക്ക് (റ)പറയുന്നു :അങ്ങിനെ മക്കാ മുശ് രിക്കുകൾ മലക്കുകളെ റബ്ബ് കളായി സ്വീകരിക്കുകയും ,മലക്കുകളെ പെണ്‍മക്കളായി രൂപപ്പെടുത്തുകയും ചെയ്തു .(ഇബ്നു കസീർ )

🔻🔻🔻

ശൗകാനിയുടെ വാക്കുകൾ ശ്രദ്ദിക്കുക.

وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)


അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാദത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).

ഇബ്നു കസീർ പറയുന്നത് കാണുക :

( ما نعبدهم إلا ليقربونا إلى الله زلفى ) أي : إنما يحملهم على عبادتهم لهم أنهم عمدوا إلى أصنام اتخذوها على صور الملائكة المقربين في زعمهم ، فعبدوا تلك الصور تنزيلا لذلك منزلة عبادتهم الملائكة ; ليشفعوا لهم عند الله في نصرهم ورزقهم ، وما ينوبهم من أمر الدنيا ، فأما المعاد فكانوا جاحدين له كافرين به .(تفسيرابن كثير سورة الزمر 3)
മക്കാ മുശ് രിക്കുകളെ  വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കാൻ പ്രേരിപ്പിച്ചത്  അവരുടെ വാദ പ്രകാരം മലക്കുകളുടെ രൂപത്തിൽ ഉണ്ടാക്കിയ  വിഗ്രഹങ്ങളിലേക്ക് അവർ ഉദ്ദേശിക്കുകയും എന്നിട്ട് മലക്കുകൾക്കുള്ള ആരാധനയുടെ സ്ഥാനത്ത് ആ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തത് ആ മലക്കുകൾ  അല്ലാഹുവിൻറെ അരികിൽ അവരെ സഹായിക്കുന്നതിലും ,അവർക്ക് ഭക്ഷണം നൽകുന്നതിലും ,ദുനിയാവിൻറെ മറ്റു കാര്യങ്ങളിലുമെല്ലാം ശുപാർശ പറയാൻ വേണ്ടിയാണ് .അപ്പോൾ പരലോകത്തിൻറെ കാര്യമോ ?അതിൽ അവർക്ക് വിശ്വാസം ഇല്ലായിരുന്നു .പരലോകത്തെ അവർ നിശേദിക്കുന്നവരായിരുന്നു.(തഫ്സീർ ഇബ്നു കസീർ )

⏬👀

മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് പെണ്‍മക്കൾ എന്ന നിലക്ക് അല്ലാഹുവുമായി പ്രതേക ബന്ധമുണ്ട് .അല്ലാഹുവിൻറെ "അനുമതി ഇല്ലാതെ തന്നെ" അവർ ശുപാർശ ചെയ്യും എന്ന് വിശ്വാസിച്ചതാണ് അവരുടെ ശിർക്ക് .

⬇👀

ആ വിശ്വാസത്തെ ഖണ്ഡിച്ചു  കൊണ്ട് അല്ലാഹു മറ്റൊരു ആയത്തിൽ പറഞതിനെ


إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321


ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).🔻🔻🔻

അപ്പോൾ മക്കാ മുശരിക്കുകൾ ആരാധിച്ചിരുന്ന വസ്തുക്കൾ അല്ലാഹുവിലേക്ക് അടുപ്പിക്കമെന്ന വിശ്വാസം മുസ്ലിമീങ്ങളുടെ മേൽ വെച്ച് കെട്ടാൻ സാധിക്കില്ലെന്നും, അങ്ങനെ ഒരു വിശ്വാസമില്ലെന്നും തെളിയിച്ചു.

🔻🔻🔻

ഇമാം നവവി(റ) പറയുന്നത് കാണുക:


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....


നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ  തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും നല്ലതായി കണ്ടുകൊണ്ട് ഉത്ബി(റ) യിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നവാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്....(ശർഹുൽ മുഹദ്ദബ് 8/217).

📢ബദ്രിങ്ങളിൽ പെട്ട നബി(സ)യോട് ഇമാം നവവി(റ) അടക്കമുള്ള പണ്ഡിതന്മാർ ശുപാർശ ചോദിക്കുന്ന ഉദ്ധരണിയാണ് മുകളിലുള്ളത്.

അതിനാൽ അവരുടെ ഈ പ്രസ്താവന മക്കാ മുശ്രിക്കുകളുടെ വാദമാണെന്ന് പറയാൻ ധൈര്യമുണ്ടോ❓

🔻🔻🔻

📢മക്കാ മുശ്രിക്കുകൾ ആരാധിച്ചിരുന്ന ലാത്ത, മനാത്ത, മലക്കുകൾ പെൺമക്കളാണെന്ന് വിശ്വസിച്ചിരുന്ന അവരോട് സുന്നികളെ എങ്ങനെയാണ് തുലനം ചെയ്യുന്നത്❓

🔻🔻🔻

📢സുന്നികൾ മേൽ പറഞ്ഞവർ അല്ലാഹു വിന്റെ പെൺമക്കളാണെന്ന് പറഞ്ഞതായി ഒരു സുന്നീ പ്രസിദ്ധീകരണങ്ങളിൽ നിന്നെങ്കിലും തെളിയിക്കാമോ❓

🔻🔻🔻

📢ബദ്രീങ്ങളിൽ പെട്ട നബി(സ) യോട് സ്വഹാബാക്കൾ വഫാത്തിന് ശേഷവും ചോദിച്ചതായി ഉള്ള സംഭവങ്ങൾ നിരവധി ഗ്രന്ഥങ്ങളിൽ കാണാം.ഒരു ഉദാഹരണം കാണുക.

ഇമാം നവവി(റ) എഴുതുന്നു:

ووصل المدينة فى سبعة أيام ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صلى الله عليه وسلم - وتشفعه به فى تقريب طريقه( تهذيب الأسماء واللغات : ٣٣٦/١)

ഏഴുദിവസമെടുത്ത്  ശാമിൽ നിന്ന് മദീനയിലെത്തിയ ഉഖ്ബത്തുബ്നുആമിർ (റ) നബി(സ) യുടെ ഖബ്റിങ്കൽ വന്നു ദുആ ചെയ്യുകയും വഴി ചുരുക്കി കിട്ടുവാൻ നബി(സ) യോട് ശുപാർശ ആവശ്യപ്പെടുകയും ചെയ്തതിന്റെ  ഫലമായി രണ്ടര ദിവസം കൊണ്ട് മദീനയിൽ നിന്ന് ശാമിൽ തിരിച്ചെത്തി.(തഹ്ദീബുൽ അസ്മാഈ വല്ലുഗാത്ത്: 1/336)

📢മേൽ സംഭവം ശിർക്കാണെന്ന് പറഞ്ഞ ഒരു ഇമാമിന്റെ കിതാബിൽ പറഞ്ഞ ഉദ്ധരണി കാണിക്കാമോ❓

🔻🔻🔻

📢ബദ്ർ യുദ്ധത്തിൽ സ്വഹാബിമാർ ശഹീദായതിനാൽ അവരോട് സഹായം ചോദിക്കൽ ശിർക്കാണെന്ന് തെളിയിക്കാമോ❓

🔻🔻🔻

📢ബദ്രീങ്ങളുടെ മൗലിദ് പാരായണം ചെയ്യുന്നതും, അവർക്ക് വേണ്ടി സ്വദഖ ചെയ്യുന്നതും തെറ്റാണെന്ന് തെളിയിക്കാമോ❓

➖➖➖➖➖➖

മരിച്ചവർ കേൾക്കും ഇബ്നു ഖയ്യിം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മരിച്ചുപോയ അമ്പിയാക്കൾ ഇസ്‌റാഅ്-മിഅ്റാജിന്റെ രാത്രിയിൽ നബി(സ)യുടെ പിന്നിൽ അണിനിരന്നതും നബി(സ)യെ തുടർന്ന് നിസ്കരിച്ചതും പ്രബലമായ ഹദീസുകളിൽ വന്നതാണ്. തുടർന്ന് നബി(സ)യെ സ്വീകരിക്കുന്നതിനായി ഓരോ ആകാശങ്ങളിലും നബി(സ) എത്തും മുമ്പ് അവർ എത്തിയതും ബുഖാരി(റ), മുസ്ലിം(റ) തുടങ്ങി എല്ലാ ഹദീസുപണ്ഡിതരും നിവേദനം ചെയ്ത ഹദീസുകളിൽ കാണാവുന്നതാണ്.

സാധാരണക്കാരുടെ ആത്മാക്കളും മരണശേഷം ഐഹികലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിയുമെന്ന് പുത്തൻപ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തിയ ഇബ്നുൽഖയ്യിം റൂഹ് എന്ന ഗ്രൻഥത്തിൽ പ്രമാണ സഹിതം സമർത്ഥിച്ചിട്ടുണ്ട്. അതില്പറഞ്ഞ ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ വായിക്കാം,

وصحَّ عن حماد بن سلمة، عن ثابت ، عن شهر بن حوشب، أن الصعب بن جثامة، وعوف بن مالك، كانا متآخيين، قال صعب لعوف، أي أخي، أيُّنا مات قبل صاحبه فليتراء له. قال: أو يكون ذلك؟ قال: نعم. فمات صعب فرآه عوف فيما يرى النائم كأنه قد أتاه، قال: قلت: أي أخي، قال: نعم، قلت: ما فُعَل بكم؟ قال: غُقر لنا بعد المصائب،قال: ورأيتُ لمعةً سوداء في عنقه، قلت: أي أخي؛ ما هذا؟ قال: عشرة دنانير استلفتُها من فلان اليهودي فهن في قَرَني فأعطوه إياها، واعلم أخي؛ أنه لم يحدثْ في أهلي حَدَثٌ بعد موتي، إلا قد لحقَ بي خبرهُ ، حتى هرّة لنا ماتت منذ أيام، واعلم أنَّ بنتي تموتُ إلى ستة أيام فاستوصوا بها معروفًا،فلما أصبحت قلت: إنَّ في هذا لمعلمًا. فأتيتُ أهله فقالوا: مرحبًا بعوف، أهكذا تصنعون بتركة إخوانكم، لم تقربْنا منذ مات صعب. قال: فاعتللتُ بما يعتلُّ به الناس، فنظرت إلى القَرَنِ فأنزلته، فانتثلت ما فيه فوجدتُ الصرّة التي فيها الدنانير، فبعثتُ بها إلى اليهودي، فقلت: هل كان لك على صعب شيء؟ قال: رحم الله صعبًا كان من خيار أصحاب رسول الله صلى الله عليه وسلم، هي له. قلت: لتخبرني. قال: نعم، أسلفتُه عشرة دنانير، فنبذتها إليه، قال: هي والله بأعيانها، قال: قلت هذه واحدة. قال: فقلت: هل حَدَثَ فيكم حَدَثُ بعد موت صعب؟ قالوا: نعم، حدث فينا كذا حدث، قال: قلت: اذكروا، قالوا: نعم! هِرّة ماتت منذ أيام، فقلت: هاتان اثنتان، قلت: أين ابنة أخي؟ قالوا: تلعب، فأتيت بها فمسستُها فإذا هي محمومة، فقلت: استوصوا بها معروفًا، فماتت لستة أيام.(كتاب الروح لابن القيم:١٨-١٧)

 സ്വഅ്ബുബ്നുജൂസാമ(റ)യും ഔഫുബ്നുമാലികും(റ)ഉറ്റ മിത്രങ്ങളായിരുന്നു. ഒരിക്കൽ സ്വഅ്ബ്(റ) ഔഫ്(റ) നോട് പറഞ്ഞു. നമ്മിൽ ആരാണോ ആദ്യം മരണപ്പെടുന്നത് അയാൾ മറ്റേയാൾക്ക് സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തട്ടെ. ഇത് കേട്ട ഔഫ്(റ) തിരിച്ചു ചോദിച്ചു. അതിനു സാധിക്കുമോ?. സ്വഅ്ബ്(റ) പറഞ്ഞു. തീർച്ചയായും സാധിക്കും. തുടർന്ന് സ്വഅ്ബ്(റ) ആദ്യം വഫാത്താകുകയും ഔഫ്(റ)നെ സ്വപ്നത്തിലൂടെ ബന്ധപ്പെടുകയും ചെയ്തു. അങ്ങനെ ഔഫ്(റ) സ്വഅ്ബ്(റ)വിനോദ് തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്വഅ്ബ്(റ) വിശദീകരിച്ചു കൊടുത്ത്. ദുരിതങ്ങൾക്ക് ശേഷം അല്ലാഹു എനിക്ക് പൊറുത്തുതന്നിരിക്കുന്നു. ഔഫ്(റ) പറയുന്നു: അദ്ദേഹത്തിൻറെ പിരടിയിൽ കണ്ട ഒരു കറുത്ത അടയാളത്തെപ്പറ്റി ഞാൻ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അത് ഇന്നാലിന്ന യഹൂദിയിൽ നിന്ന് ഞാൻ കടം വാങ്ങിയിരുന്ന പത്ത് ദീനാറുകളാണ്. അവ എന്റെ അമ്പുറയിൽ ഇരിപ്പുണ്ട്. അതെടുത്ത് നിങ്ങൾ അദ്ദേഹത്തിന് നൽകണം. അദ്ദേഹം തുടരുന്നു. എന്റെ സഹോദരാ! എന്റെ മരണശേഷം എന്റെ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാനറിയുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ ചത്ത പൂച്ചയുടെ കാര്യം വരെ ഞാനറിഞ്ഞിരിക്കുന്നു. ആര് ദിവസത്തിനകം എന്റെ മകൾ മരണപ്പെടുന്നതാണ്. അതിനാൽ അവളോട് നിങ്ങൾ നന്മ ഉപദേശിക്കണം.

ഔഫ്(റ) പറയുന്നു: നേരം പുലർന്നുയുടനെ ഞാൻ കണ്ട സ്വപ്നത്തിൽ നല്ലൊരു പാഠമുണ്ടെന്നു മനസ്സിലാക്കി ഞാനെന്റെ സ്നേഹിതന്റെ വീട് ലക്ഷ്യമാക്കി നടന്നു. എന്നെ കണ്ടയുടനെ എനിക്ക് സ്വാഗതമോതിയ സ്വഅ്ബ്(റ)ന്റെ കുടുംബം എന്നോട് ചോദിച്ചു. സ്വഅ്ബ്(റ) മരിച്ചതു മുതൽ നിങ്ങളെ ഇങ്ങോട്ടു കണ്ടിട്ടില്ലല്ലോ. ഇങ്ങനെയാണോ താങ്കളുടെ സഹോദരന്റെ അനന്തരകാമികളോട് പെരുമാറേണ്ടത്?. ഔഫ്(റ) പറയുന്നു: സാധാരണ ജനങ്ങൾ പറയാറുള്ള ഒഴിവ് കഴിവുകൾ ഞാനും പറഞ്ഞു. തുടർന്ന് സ്വപ്‍നത്തിലൂടെ സ്വഅ്ബ്(റ) ഉണർത്തിയ അമ്പിന്റെ ഉറ ഞാൻ താഴെയെടുത്തുനോക്കുമ്പോൾ അതിൽ ഒരു സഞ്ചിയിൽ പത്ത് ദീനാറുകൾ കാണാനിടയായി. അതുമായി യഹൂദിയെ സമീപിച്ച് അദ്ദേഹത്തോട് ഞാനന്വേഷിച്ചു. നിങ്ങൾക്ക് സ്വഅ്ബ്(റ) വല്ലതും തരാനുണ്ടോ? യഹൂദിയുടെ പ്രതികരണം നബി(സ)യുടെ അനുചരന്മാരിൽവെച്ച് ഏറ്റവും നല്ലയാളായിരുന്നു സ്വഅ്ബ്. അദ്ദേഹത്തിന് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ അത് അദ്ദേഹത്തിനു ഉള്ളതാകുന്നു.  ഇത് കേട്ട് ഔഫ്(റ) കാര്യം തിരക്കി തിരക്കി ചോദിച്ചപ്പോൾ യഹൂദി പറഞ്ഞു. അതെ , അദ്ദേഹത്തിനു ഞാൻ പത്ത് ദീനാർ കടം കൊടുത്തിരുന്നു. അതെ പത്ത് ദീനാർ തന്നെയാണ് ഈ പണ സഞ്ചിയിലുള്ളത്. തുടർന്ന് ഔഫ്(റ) വീട്ടുകാരോടന്വേഷിച്ചു. സ്വഅ്ബി(റ)ന്റെ വിയോഗ ശേഷം ഇനി വല്ലതും ഇവിടെ സംഭവിച്ചിട്ടുണ്ടോ?. വീട്ടുകാർ പലതും വിശദീകരിച്ചു. അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോൾ പൂച്ച ചത്ത കഥയും അവർ പറഞ്ഞു കൊടുത്തു. ഔഫ്(റ) പറയുന്നു. തുടർന്ന് സഹോദരൻ സ്വഅ്ബ്(റ)ന്റെ പുത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ കളിക്കുകയാണെന്നു മറുപടികിട്ടി. അതേത്തുടർന്ന് അവളുടെ സമീപത്തെത്തി തൊട്ടുനോക്കുമ്പോൾ അവൾക്കു നല്ല പനിയുണ്ടായിരുന്നു. അങ്ങനെ അവളോട് നല്ല കാര്യങ്ങൾ ഉപദേശിക്കാൻ നിർദേശം നൽകി. സ്വഅ്ബ്(റ) സ്വപ്നത്തിൽ അറിയിച്ച പ്രകാരം ആറുദിവസത്തിനുള്ളിൽ അവൾ മരിക്കുകയും ചെയ്തു. ഈ സംഭവം ഹമ്മാദുബ്നുസലമ(റ), സാബിത്(റ), വഴിയായി ശഹ്‌റുബ്നുഹൌശബ്(റ)ൽ നിന്ന് പ്രബലമായി വന്നിരിക്കുന്നു.(റൂഹ്: പേ: 17-18)

ഇബ്നുൽ ഖയ്യിം തുടരുന്നു: 

 അർത്ഥം:
ഫള് ലുബ്‌നുൽമുവഫഖ്(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാൻ പലപ്രാവശ്യം എന്റെ പിതാവിന്റെ ഖബ്ർ സന്ദർശിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഒരു ജനാസയുടെ കൂടെ എന്റെ പിതാവിനെ മറവുചെയ്ത മഖ്ബറയിൽ പോയി. പക്ഷെ എന്റെ ഒരാവശ്യത്തിനുവേണ്ടി പിതാവിനെ സന്ദർശിക്കാൻ സമയം കാണാതെ ഞാൻ അതിവേഗം അവിടന്ന് പുറപ്പെട്ടു. അന്ന് രാത്രി പിതാവിനെ ഞാൻ സ്വപനത്തിൽ ദർശിച്ചു. പിതാവ് ചോദിച്ചു: "എന്റെ കുഞ്ഞിമോനെ! നീ എന്തുകൊണ്ട് എന്റെയടുക്കൽ വന്നില്ല?". അപ്പോൾ ഞാൻ പിതാവിനോട് തിരിച്ചു ചോദിച്ചു: 'താങ്കളുടെ അടുത്ത ഞാൻ വരുന്നത് താങ്കൾ അറിയുമോ?'. പിതാവ് പറഞ്ഞു: "എന്റെ കുഞ്ഞിമോനെ!. നീ വീട്ടിൽ നിന്ന് പുറപ്പെട്ട് വഴിക്കുള്ള പാലത്തിൽ എത്തിയതുമുതൽ എന്റെയടുത്ത് വന്നിരുന്ന് തിരിച്ചു പോകുമ്പോൾ പാലാ കടക്കുന്നതുവരെ ഞാൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നതാണ്". 
 
قال ابن أبى الدنيا حدثنى إبراهيم بن بشار الكوفي قال حدثني الفضل بن الموفق فذكر القصة،

ഈ സംഭവം മഹാനായ ഇബ്നു അബിദ്ദുൻയാ(റ) ഇബ്റാഹീമുബ്നുബശ്ശാർ(ർ) വഴിയായി ഫള് ലുബ്‌നുൽ മുവഫഖ്(ർ) വിൽ നിന്ന് നിവേദനം ചെയ്യുന്നുണ്ട്. 

وصح عن عمرو بن دينار أنه قال ما من ميت يموت إلا وهو يعلم ما يكون في أهله بعده وأنهم ليغسلونه ويكفنونه وانه لينظر إليهم (كتاب الروح لابن القيم: ١٦-١٥)

മഹാനായ അംറുബ്നു ദീനാർ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്. "ഏതൊരു മയ്യിത്തും അവന്റെ മരണ ശേഷം അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നതാണ്. അവർ അവനെ കുളിപ്പിക്കുമ്പോഴും കഫൻ ചെയ്യമ്പോഴും അവൻ അവരിലേക്ക്‌ നോക്കികൊണ്ടിരിക്കും". (റൂഹ്: 15-16)

മുഹമ്മദുബ്നു അലി(റ)യിൽ നിന്ന് അബൂ ഹാതിം റാസി(റ) വഴി ഇബ്നുഅബിദ്ദുൻയാ(റ) ഉദ്ധരിക്കുന്നു:

അർത്ഥം:
ഞങ്ങൾ മക്കയിലെ മസ്ജിദുൽഹറാമിൽ ഇരിക്കുമ്പോൾ ഒരാൾ എഴുന്നേറ്റു നിന്നു. അയാളുടെ മുഖത്തിന്റെ പകുതി ഭാഗം കറുപ്പുനിറവും പകുതി ഭാഗം വെളുപ്പുനിറവുമാണ്. അദ്ദേഹം പറയുന്നു: അല്ലയോ ജനങ്ങളെ! നിങ്ങൾ എന്നിൽ നിന്ന് പാഠമുൾക്കൊള്ളുക. നിശ്ചയം ഞാൻ ശൈഖാനി(സിദ്ദീഖ്(റ), ഉമർ(റ)) എന്നിവരെ ചീത്തപറയുന്ന ആളായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കിടന്നുറങ്ങുമ്പോൾ ഒരാൾ വന്ന് കൈയുയർത്തി എന്റെ മുഖത്തടിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ശത്രൂ, തെമ്മാടി, നീ അബൂബക്ർ(റ)വിനേയും ഉമർ(റ) വിനേയും ചീത്ത പറയാറുണ്ട് അല്ലെ?. അങ്ങനെ നേരം പുലർന്നുനോക്കുമ്പോൾ ഞാൻ ഈ അവസ്ഥയിലായിരുന്നു. (റൂഹ്: 232)

قال القيرواني أخبرني شيخ لنا من أهل الفضل قال أخبرني أبو الحسن المطلبي أمام مسجد النبي قال رأيت بالمدينة عجبا كان رجل يسب أبا بكر وعمر رضي الله عنهما فبينا نحن يوما من الأيام بعد صلاة الصبح إذ أقبل رجل وقد خرجت عيناه وسالتا على خديه فسألناه ما قصتك فقال رأيت البارحة رسول الله وعلى بين يديه ومعه أبو بكر وعمر فقالا يا رسول الله هذا الذي يؤذينا ويسبنا فقال لي رسول الله من أمرك بهذا يا أبا قيس فقلت له على وأشرت عليه فأقبل علي بوجهه ويده وقد ضم أصابعه وبسط السبابة والوسطى وقصد بها إلى عيني فقلت إن كنت كذبت ففقأ الله عينيك وادخل أصبعيه في عيني فانتهت من نومي وأنا على هذه الحال فكان يبكي يخبر الناس وأعلن بالتوبة (الروح - ابن قيم الجوزية: ٢٣٢-٢٣٣)

അല്ലാമ ഖൈറുവാനി(റ) പറയുന്നു: മസ്ജിദുന്നബവിയിലെ ഇമാം അബുൽ ഹസനിൽ മുത്ത്വലിബി(റ)യെ ഉദ്ദരിച്ച സച്ചരിതരിൽ പെട്ട ഒരു ശൈഖ് എന്നോട് പറഞ്ഞു: "ഞങ്ങൾ മദീനയിൽ വെച്ച് ഒരു മഹാത്ഭുതം കാണുകയുണ്ടായി. അബൂബക്ർ സിദ്ദീഖ്(റ)വിനേയും ഉമർ(റ) വിനേയും ചീത്തപറയുന്ന ഒരാൾ മദീനയിലുണ്ടായിരുന്നു. ഒരു ദിവസം സുബ്ഹ് നിസ്കരിച്ച് ഞങ്ങൾ പള്ളിയിലിരിക്കുമ്പോൾ ഇരുകണ്ണുകളും സ്ഥാനത്തുനിന്ന് പറയപ്പെട്ടു കവിളിലൂടെ ഒലിച്ചിറങ്ങിയ നിലയിൽ ഒരാൾ അവിടെ വന്ന്. കഥയന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. ഇന്നലെ രാത്രി നബി(സ)യെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. അലി(റ) നബി(സ)യുടെ മുമ്പിൽ നിൽപ്പുണ്ട്. അബൂബക്ർ സിദ്ദീഖ്(റ) ഉമറും(റ) നബി(സ)യുടെ കൂടെയുണ്ട്. അവർ രണ്ടുപേരും എന്നെ ചൂണ്ടി നബി(സ്)യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഞങ്ങളെ ചീത്തപറയുകയും ബുദ്ദിമുട്ടാക്കുകയും ചെയ്യുന്നവനാണ് ഇയാൾ. അപ്പോൾ നബി(സ) തങ്ങൾ എന്നോട് ചോദിച്ചു. അബുഖൈസേ!. അവരെ ചീത്തപറയാൻ നിന്നോട് കല്പിച്ചതാരാണ്?. അലി(റ)നെ ചൂണ്ടി അലിയാണെന്ന് റസൂലിനോട് പറഞ്ഞപ്പോൾ അലി(റ) ചൂണ്ടുവിരലും  നടുവിരലും മാത്രം ഉയർത്തിപ്പിടിച്ച 'നീ കളവാണ് പറയുന്നതെങ്കിൽ അല്ലാഹു നിന്റെ രണ്ടുകണ്ണുകളും പൊട്ടിക്കട്ടെ' എന്ന് പറഞ്ഞു എന്റെ രണ്ടു കണ്ണുകളിൽ കുത്തുകയുണ്ടായി. ഉറക്കിൽ നിന്നുണർന്നപ്പോൾ ഞാൻ ഈ അവസ്ഥയിലായിരുന്നു. തുടർന്ന് ഇക്കാര്യം ജനങ്ങളോട് പറഞ്ഞു അദ്ദേഹം കരയുകയും പരസ്യമായി പശ്ചാതപിക്കുകയും ചെയ്യുമായിരുന്നു. (റൂഹ്: 233)

ഇബ്നുൽ ഖയ്യിം തുടരുന്നു:

وكان سماك بن حرب قد ذهب بصره فرأى إبراهيم الخليل في المنام فمسح على عينيه وقال: اذهب إلى الفرات فانغمس فيه ثلاثًا ففعل فأبصر.(كتاب الروح لابن القيم: ٢٣٤)

മഹാനായ സിമാക്ബ്നു ഹർബ്(റ) വിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മഹാനായ ഖലീലുല്ലാഹി ഇബ്‌റാഹീം(അ) സ്വപ്നത്തിൽ വന്ന് അദ്ദേഹത്തിൻറെ കണ്ണുകൾക്കുമേൽ തടവുകയും യൂഫ്രട്ടീസ് നദിയിൽപോയി മൂന്നു പ്രാവശ്യം മുങ്ങികുളിക്കാൻ അദ്ദേഹത്തിനു നിർദ്ദേശം നൽകുകയും ചെയ്തു. അതുപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയുണ്ടായി. (റൂഹ്:  234)

ആത്മാക്കൾക്ക് സ്വപ്നത്തിലൂടെ വന്ന് ചികിൽസിക്കാനും മറ്റു സഹായങ്ങൾ ചെയ്യാനും സാധിക്കുമെന്നാണ് ഇത്തരം സംഭവങ്ങൾ എടുത്തുനിരത്തി ഇബ്നുൽ ഖയ്യിം സമർത്ഥിക്കുന്നത്. വിശുദ്ധ ഖുർആനും തിരു സുന്നത്തും അതിനുരേഖയായി അദ്ദേഹം എടുത്തുപറയുന്നുമുണ്ട്.

ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ആയത്തുൽ കുർസിയ്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്തിന്റെ മഹത്വം*

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു :-

"ആരെങ്കിലും എല്ലാ നിർദിഷ്ട നമസ്കാരങ്ങൾക് ശേഷവും ഉടനെ ആയത്തുൽ കുർസി ഓതിയാൽ, അവനും അവന്റെ സ്വർഗപ്രവേഷണതിനുമിടയിൽ മരണം അല്ലാതെ വേറോന്നും ഉണ്ടായിരിക്കുന്നതല്ല"

(അൻ-നസായി, അൽ-ഹസൻ ഇബ്‌നു ബിഷറിൽ നിന്നും. ഇബ്‌നു ഹിബ്ബാനും മുഹമ്മദ് ഇബ്‌നു ഹുമയ്‌റിൽ നിന്നും ഉദ്ധരിച്ചത്. സഹീഹ് എന്ന് രേഖപ്പെടുത്തിയത്)

👆🏼👆🏼👆🏼 ഇത് നിങ്ങളുടെ നിത്യ ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരിലേക് എത്തിക്കുകയും ചെയ്യുക...

കാരണം ഇതൊരു "ജാരിയായ സ്വദഖ"യാകുന്നു.

"ജാരിയായ സ്വദഖ" എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.

റസൂൽ (ﷺ) പറഞ്ഞു : "ആര് ഒരു നല്ല കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പ്രതിഫലവും ഉണ്ട് പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായതും ഉണ്ട്, അവരുടെ പ്രതിഫലത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ. ആര് ഒരു ചീത്ത കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പാപവും ഉണ്ട് പിൻപറ്റിയവരുടെ പാപത്തിന് തുല്യമായതും ഉണ്ട്, അവരുടെ പാപത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ."
(അൽ-തിർമിധി ഹദീസ് 2675)

അത് കൊണ്ട് ഈ വിജ്ഞാനം നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍കും കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്...അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ...

പുണ്ണ്യ നബി (ﷺ)ക്കൊരായിരം സ്വലാത്ത്

*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

ℹ ഷെയർ ചെയാൻ മറക്കരുത്
നന്ദി
═══════════

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....