﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Tuesday, May 8, 2018
*നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകൾ:
. *السلام عليكم ورحمة الله وبركاته*
〰〰〰〰🌷〰〰〰〰
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒
*🍃ഒരുങ്ങാം നമുക്ക് 🍃*
👇🏽👇🏽👇🏽
*🌹💫റമളാനിലേക്ക് 💫 🌹*
💫💫💫🌹🌹🌹💫💫💫
🌻🌻 *ഭാഗം 0⃣2⃣*🌻🌻
https://chat.whatsapp.com/AfTcf7EeIGLHRYJBaUSCmC
*നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകൾ:* *••••••••••••••••••••••••••••••••*
വളരെ മഹത്വമേറിയ ഇബാദത് ഒഴിവാക്കുന്നവന് വമ്പിച്ച ശിക്ഷ ലഭിക്കുന്നതാണ് .മാത്രമല്ല വിശുദ്ധ മതത്തിൽ അവന്റെ സ്ഥാനം വളരെ താഴെയാണ് കാരണം ഒരു മുസ്ലിമും കാഫിറും തമ്മിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാകുന്നു എന്ന തിരുവചനം നിസ്കാരം നിഷേധിക്കുകയോ അത് ഉപേക്ഷിക്കൽ അനുവദനീയമാണെന്നു
വിധിക്കുകയോ ചെയ്താൽ അവൻ കാഫിറാകും എന്ന വസ്തുതയാണ് വിളിച്ചറിയിക്കുന്നത് .
ഒരു ഫർള് നിസ്കാരം അതിന്റെ തൊട്ടടുത്ത നിസ്കാരത്തിന്റെ സമയവും വിട്ടു അലസമായി ഒരാൾ പിന്തിച്ചാൽ അവൻ വധശിക്ഷക്ക് അര്ഹനാണെന്നു ഇമാം ഷാഫിഹീ (റ)പറയുന്നു
നിസ്കാരത്തിന്റെ കാര്യത്തിൽ അശ്രദ്ധയും അലസതയും കാണുന്ന വന് പതിനാലു ശിക്ഷകൾ ലഭിക്കുന്നതാണ് . ഇതിൽ അന്ജെണ്ണം ദുന്യാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബറിൽ വച്ചും മൂന്നെണ്ണം ഉയർത്തെഴുന്നേൽക്കുമ്പോഴുമാണ് ഉണ്ടാവുക.
ദുന്യാവിലെ ശിക്ഷകൾ:
•••••••••••••••••••••••••••
(1) ജീവിതത്തിൽ ബർകത്തോ ദൈവിക മായ അനുഗ്രഹങ്ങളോ ലഭിക്കുകയില്ല
(2)സജ്ജനങ്ങളുടെ മുഖപ്രസന്നത അവനിൽ ആവുകയില്ല
(3)അവന്റെ കർമ്മങ്ങൾ ക്കു പ്രതിഫലo ലഭിക്കുകയില്ല
(4)അവന്റെ പ്രാർത്ഥന സ്വീകരിക്കപ്പെടു കയില്ല
(5) മഹത്തക്കളുടെ പ്രാർത്ഥന യിൽ അവനു ഒരു വിഹിതവും ഉണ്ടാവു കയ്യില്ല .
മരണ സമയത്തെ ശിക്ഷ:
•••••••••••••••••••••••••••
(1)അവൻ നിന്ദ്യനായി മരിക്കും
(2)വിശന്നു മരിക്കും
(3)മരണസമയം അസഹ്യമായ ദാഹം ഉണ്ടാകും
ഖബറിലെ ശിക്ഷ:
••••••••••••••••••••
(1) വാരിയെല്ലുകൾ കോർക്കപ്പെടും വിധം അവനെ ഞെരിക്കും (2)ഖബറിൽ കത്തിക്കപ്പെടും
(3)ഖബറിൽ അവനെ ശിക്ഷക്കാനായി ഒരു വലിയ സർപ്പത്തെ നിശ്ചയിക്കും
മഹ്ശറയിൽ:
••••••••••••••••••
(1)കടുത്ത വിചാരണ ഉണ്ടാകും
(2)അള്ളാഹു അവനോടു കോപിക്കും
(3)അവനെ നരകത്തിലേക്ക് വലിചിഴക്കപ്പെടും
(സവാജിർ ഇബ്നു ഹജർ )
നമസ്കാരത്തിന്റെ നിബന്ധനകൾ
•••••••••••••••••••••••••••••••••
നമസ്കാരം അടിമയും ഉടമായും തമ്മിലുള്ള സംഭാഷണമാണല്ലോ. തനിക്കു ബൗതിക ജീവിതത്തിനുള്ള സകല സൗകര്യങ്ങളും ഒരുക്കി തന്ന സൃഷ്ടാവിന്ന് ദിവസവും അഞ്ചു നേരമുള്ള വിളിക്കുത്തരം ചെയ്യാൻ വിശ്വസിച്ചു വരുമ്പോൾ ആദ്യമായി ശാരീരിക ശുദ്ധി വരുത്തണം .
വലിയ അശുദ്ധിയിൽ നിന്ന് കുളിച്ചും ചെറിയഅശുദ്ധിയിൽ നിന്ന് വുളു ചെയ്തും വൃത്തിയാക്കൽ നിര്ബന്ധമാണ്. നിയ്യത്തോട് കൂടി മുഖവും കൈയും കഴുകുകയും തല തടവിയ ശേഷം ഞെരിയാനി ഉൾപ്പെട കാലുകൾ കഴുകുകയും ചെയ്യലാണ് വുളൂവിൽ നിർബന്ധം.
സൂറത്ത് മാഹിദായിലൂടെ അള്ളാഹു പറയുന്നു "സത്യവിശ്വാസികളേ നിങ്ങൾ നിസ്കാരത്തിനൊരുങ്ങിയാൽ നിങ്ങളുടെ മുഖവും മുട്ടുവരെ രണ്ടു കയ്കളും കഴുകുകയും നിങ്ങളുടെ തല തടവുകയും ഞെരിയാനി വരെ രണ്ടു കാലുകൾ കഴുകുകയും ചെയുക "....
തുടർന്ന് ഈ സൂക്തത്തിന്റെ അവസാനത്തിൽ കാണാം
നിങ്ങൾക്കു ബുദ്ധിമുട്ട് വരുത്തിവെക്കണമെന്നു അള്ളാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങൾക്കു പൂർത്തിയാക്കിതരണമെന്നുമാണ് അവനുദ്ദേശിക്കുന്നത്. നിങ്ങൾ നന്ദി ഉള്ളവരായേകാം
(സുറത് മാഹിദ )
മേൽ പറഞ്ഞ കാര്യങ്ങൾ ക്രമപ്രകാരം ചെയുക എന്നത് ഉൾപ്പെടെ വുളു വിന് ആറു ഫര്ളുകളും അഞ്ചു ശർത്തുകളുംപുറമെ സുന്നതുകളും ഉണ്ട്. വുളൂയിലൂടെ മനുഷ്യൻ അവന്റെ അവയവങ്ങൾ മാത്രമല്ല ശുദ്ധീകരിക്കുന്നത് ആദമീയമായ ശൂദ്ധീകരണവും നടക്കുന്നുണ്ട്. ഉസ്മാൻ (റളിയല്ലാഹ് )വിൽ നിന്നു നിവേദനം.....
തീരുനബി (സ )പറഞ്ഞു ആരെങ്കിലുമൊരാൾ
വുളൂഹ് ചെയുകയും പാലിക്കേണ്ട നിയമങ്ങളൊക്കെ ശ്രദ്ധിച്ചു വുളൂഹിനെ നന്നാക്കുകയും ചെയ്താൽ അവന്റെ ശരീരത്തിൽ നിന്ന് പാപങ്ങൾ ആസകലം പുറത്തു പോകും നഖത്തിന്റ താഴ് ഭാഗത്തു നിന്ന് വരെയും (മുസ്ലിം ) ഇവിഷയവുമായി ഇനിയും ധാരാളം ഹദീസുകൾ കാണാവുന്നതാണ്. നിസ്കാരത്തിനു വേണ്ടി ശരീരവും അവയവങ്ങളും ശുദ്ധിയാക്കുന്നത് പോലെ വസ്‌ത്രവും സ്ഥലവും നജസിൽനിന്ന് ശുദ്ധിയായിരിക്കൽ നിർബന്ധം ആണ്
അബുമാലികിൽ അശ്അരി (റാലിയല്ലാഹ് )യിൽ നിന്നു മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് ഇവിടെ നമുക്ക് ആവേശവും ആശ്വാസവുമാണ്. ശുദ്ധി വിശ്വാസത്തിന്റെ അർദ്ധ ഭാഗമാണ്. ഔറത് മറക്കുകഎന്നത് നിസ്കാരത്തിന്റെ മൂന്നാമത്തെ നിബന്ധനയാണ്. മുട്ടുപൊക്കിളിന്റെ ഇടയിലുള്ള ഭാഗമാണ് പുരുഷന്റെ ഔറത്. അതുകൊണ്ട് നിസ്കാരത്തിൽ ഇവ മറയത്തക്ക വസ്ത്രമാണ് അവൻ ധരിക്കേണ്ടത്. സ്ത്രീകൾ മുഖവും മുൻകൈയും ഒഴികെ ഉള്ള എല്ലാഭാഗങ്ളും മറച്ചാലേ നിസ്കാരം സാധുവാകുകയുള്ളു.
ഖിബ്‌ലക്ക് മുന്നിടൽ
മറ്റൊരു നിബന്ധനയാണ്. മക്കയിലെ വിശുദ്ധ കഅബക്കു നേരെ മുഖം തിരിക്കുക
. നിങ്ങൾ എവിടെ ആയിരുന്നാലും അതിന്റെ നേർക്കാണ് മുഖം തിരിക്കേണ്ടത്
(അൽ ബഖറ -144)
വിശുദ്ധ ഖുർആനിലെ രണ്ടാം അദ്ധ്യായത്തിൽ 144ആം വാക്യത്തിന്റെ വെളിച്ചത്തിൽ നിസ്കാര വേളയിൽ പരിശുദ്ധ ഖിബ്ലാ ക്കു നേരെ മുഖം തിരിക്കൽ നിർബന്ധമാണെന്ന് പണ്ഡിതന്മാർ പറയുന്നു. ഓരോ നിസ്കാരത്തിന്റെ യും സമയമായ ശേഷം നിർവഹിച്ചാൽ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
ഈ സമയത്തെ നിസ്കരിക്കാൻ പാടുള്ളൂ എന്നു പരിശുദ്ധ ഖുർആൻ വിവിധ സ്ഥലങ്ങളിൽ അള്ളാഹു നമ്മെ അറിയിക്കുന്നു.
ബാങ്ക്:
••••••••••••••
സമയങ്ങൾ അറിയിക്കാൻ വേണ്ടിയാണ് നിശ്ചിത പദങ്ങൾ ഉപയോഗിച്ച് ഒരു പൊതു വിളംബരമായി ബാങ്കിനെ ഇസ്ലാം സ്ഥാപിച്ചു.ഇസ്ലാമിക ചിഹ്നങ്ങളുടെ പ്രകടനവും ജമാഅത് നിസ്കാര ത്തിനുള്ള ക്ഷണവുമായി ബാങ്ക് കണക്കാക്കുന്നു. നിസ്കാര സമയം വന്നിരിക്കുന്നു അതിനാൽ എല്ലാവരും നിസ്കാരത്തി ലേക്കു വരൂ എന്ന അറിയിപ്പിനു പുറമെ ഇസ്ലാമിന്റെ ഉദ്ദേശമഹിമയും തൗഹീദിന്റെ സത്തയും ദീനിന്റെ ചൈതന്യവും സമ്പൂർണ്ണമായി ബാങ്ക് ഉൾകൊള്ളുന്നു. ബാങ്കിന്റെ മറ്റൊരു പ്രത്യേകത അത് വളരെ ഹ്രസവും എന്നാൽ വളരെ വ്യക്തവും അതിലുപരി സാഹിത്യത്തിലധിഷ്ടി തവുമാണ്. അതിന്റെ രാഗവും താളവും സൗന്ദര്യത്തിന്റെ പ്രതീകമാകുന്നു. ഇസ്ലാമിക പ്രബോധനത്തിന്റെ സ്പഷ്ടമായ ചിത്രവും കൂടിയാണത്. ആ ബാങ്ക് എത്രയോ അമുസ്ലിങ്ങളുടെ ഹൃദയം ഇസ്ലാമിലെക്ക് തുറന്നു കൊടുത്തിട്ടുണ്ട്. ഇതര മതസ്ഥരുടെ മാർഗത്തിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു.
കൈ കെട്ടൽ
••••••••••••••••••••
നിസ്കാരത്തിൽ നെഞ്ചിന്റെ മുകൾ ഭാഗത്ത് കൈ കെട്ടണമെന്ന വാദം നാലു മദ്‌ഹബിനും വിരുദ്ധമാണ്. നബി (സ )ഈ വിഷയത്തിൽ സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ വിലയിരുത്തി നെഞ്ചിനു മുകളിൽ കൈ വെക്കണമെന്ന് ഒരു മുജ്തഹിദും അഭിപ്രായപ്പെട്ടിട്ടില്ല. ബദലുൽമജ്‌ഹൂദ് എഴുതി:"നിസ്കാരത്തിൽ കൈകൾ നെഞ്ചിന്റെ മുകളിൽ വെക്കുകയെന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹബുകളിൽ നിന്നും പുറത്താകുന്നു. അവരുടെ ഇജ്മാഇനെ പൊളിച്ചു കളയുന്ന അഭിപ്രായമാണത് "(ബദലുൽമജ്‌ഹൂദ് ബി ശർഹി അബൂദാവൂദ്, 4/86).
ഇമാം ഖസ്ത്വാല്ലനി (റ )രേഖപെടുത്തുന്നു :"കൈകൾ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്ത്. ഇബ്നു ഖുസൈമ:(റ )വിന്റെ ഹദീസിൽ ഇത് പറയുന്നു. തീർച്ചയായും നബി (സ ) കൈ രണ്ടും നെഞ്ചിന്റെ താഴെയായിരുന്നു വെച്ചിരുന്നത് "(ഖസ്ത്വാല്ലനി, 2/434).
ഇമാം ബൈഹഖി രേഖപെടുത്തുന്നു. ഇബ്നു അബ്ബാസ് (റ )പറയുന്നു, "നിസ്കാരത്തിൽ വലതു കൈ ഇടതു കൈയിന്മേൽ നെഞ്ചിന്റെ അടുത്തായി വെക്കേണ്ടതാണ് "(നെഞ്ചിന്റെ മുകൾ ഭാഗത്തല്ല )(സുനനുൽകുബ്റാ, 2/313).
ഖുർആനും സുന്നത്തും ഉൾപ്പെടെയുള്ള ഇസ്ലാമിക പ്രമാണങ്ങൾ വേണ്ടത്ര പഠിക്കുകയും വിലയിരുത്തുകയും ചെയ്ത കർമശാസ്ത്ര പണ്ഡിതന്മാരെല്ലാം ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. "നിർത്തത്തിലും അതിന്റെ പകരം വരുന്ന ഘട്ടങ്ങളിലും പൊക്കിളിനു മീതെയും നെഞ്ചിനു താഴെയുമായി കൈകൾ വെക്കൽ സുന്നത്താണ്. നബി (സ ) അങ്ങനെ ചെയ്‌തിരുന്നതായി സ്വഹീഹായി വന്നിട്ട് "(നിഹായ, വാ. 1, പേ. 548).
നെഞ്ചിനു താഴെ ഹൃദയത്തിന്റെ നേരെ വെക്കണമെന്നാണ് ഷാഫിഈ പണ്ഡിതന്മാർ പറയുന്നത്. നെഞ്ചിനു മുകളിൽ വെക്കണമെന്ന് ഒരു പണ്ഡിതനും വാദിക്കുന്നില്ല. "കൈകൾ നെഞ്ചിനു താഴെ വെക്കലും സുന്നത്താകുന്നു "
(മഹല്ലി, 1/173). "നെഞ്ചിനു താഴെയും പൊക്കിളിനുമീതെയുമായി ഇടതു കയ്യിന്റെ മണ്കണ്oത്തെവലതു കൈ കൊണ്ട് പിടിക്കൽ സുന്നത്താണ് "(ശറഹുൽമൻഹജ്, 1/401).
⚪⚪⚪⚪⚪⚪⚪⚪⚪⚪
_പുണ്ണ്യനബിക്കൊരായിരം സ്വലാത്ത്_
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*
*💢🛑 ADMIN POST ONLY ALLOWED 🛑💢*
*Join Our WhatsApp group:* 👇👇👇👇

*🍒 ഇസ്ലാമിക അറിവുകൾ ® 🍒*
*വാട്സാപ്പ് ഗ്രൂപ്പ്*
♻♻♻♻♻♻♻♻♻
📱 *00919447257445*
📱 *00917593072001 📱 00918848552505*

ഇസ്തിഗാസ:മുഹ്യദ്ദീൻ ശൈഖ് ജീലാനി (റ) വിന്റെ ആദർശം
മുഹ്യദ്ദീൻ ശൈഖ് ജീലാനി (റ) വിന്റെ ആദർശം
ശൈഖ് ജീലാനി(റ)യുടെ ആദർശം
_________________________________🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒📒📕📗📗
ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്ലുസ്സുന്നയുടെ ആദർശം കൃത്യമായി വിവരിക്കുന്നതാണ്. സത്യാദർശത്തിന്റെ അനുകൂല-പ്രതികൂലങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡമായിത്തന്നെ ശൈഖവർകളെ കണക്കാക്കാം. ആ മഹത് ജീവിതം മനുഷ്യനിണങ്ങുന്നതും അവന്റെ അനിവാര്യ ദൗത്യങ്ങൾ സമ്മേളിച്ചതുമായിരുന്നു. കൃത്യമായ ഒരാദർശത്തിന്റെ പരിരക്ഷയിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
ഇസ്ലാമിക സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടുകാരിൽ നിന്നും വളരെ അകലെയല്ലാത്ത കാലത്താണ് മഹാൻ ജീവിച്ചത്. അതിനാൽ തന്നെ നേരിന്റെ സത്തും ചൈതന്യവും പകർന്നെടുക്കാനദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. അക്കാലത്തെ നവീനവാദികളുടെ നിലപാടുകളും ആദർശരാഹിത്യവും അദ്ദേഹം പഠിച്ചറിഞ്ഞു.
ഇസ്ലാമികാദർശത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ ചർച്ചകളുണ്ടാക്കി വിവാദമാക്കിയവരുടെ പ്രവർത്തനം അക്കാലത്തെ പ്രബോധന സാധ്യതയെ സങ്കീർണമാക്കുകയുണ്ടായി. അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ, നാമങ്ങൾ എന്നിവയിലുമെല്ലാം ചിലർ ഗുണകരമല്ലാത്ത തർക്കങ്ങളുന്നയിച്ചു. വികല വിശ്വാസങ്ങളുയർത്തിയവരെ തിരുത്താനും സത്യം ബോധ്യപ്പെടുത്താനും അന്നത്തെ പണ്ഡിതർ പരിശ്രമം നടത്തി. ഗ്രന്ഥങ്ങൾ രചിച്ചും സംവാദങ്ങളും ഖണ്ഡനങ്ങളും ബോധവത്കരണവും നടത്തിയും ബിദ്അത്തിനെ പിടിച്ചുകെട്ടി. തൽഫലമായി ഭൗതിക രാഷ്ട്രീയ പിന്തുണയുണ്ടായ ഘട്ടങ്ങളിൽ പോലും പുത്തൻവാദികൾക്ക് പിടിച്ചുനിൽക്കാനായില്ല. സത്യത്തെ പ്രചരിപ്പിക്കുന്നവർ ത്യാഗവും പീഡനവും സഹിച്ചും കർത്തവ്യ നിർവഹണം തുടർന്നു.
ശൈഖ് ജീലാനി(റ) ഇൽമും തർബിയത്തും യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണു നേടിയത്. ഇസ്ലാമികാദർശത്തിന്റെയും പൈതൃകത്തിന്റെയും ചൈതന്യം ചോരാതെ അവ അദ്ദേഹത്തിനു നേടാനായി. ഭരണകൂടത്തിന്റെ വീഴ്ചകളും അലംഭാവവും സമൂഹത്തിൽ പടർന്നുകൊണ്ടിരുന്ന ജീർണസംസ്കാരവും വികലവാദികളുടെ ആദർശ വ്യതിയാന പ്രവർത്തനങ്ങളും സങ്കരമായി ചേർന്ന ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു മഹാന്റെ പ്രബോധനം. ആദർശവും സംസ്കാരവും സംരക്ഷിക്കുകയും വിരുദ്ധ പ്രചാരണങ്ങളെ തിരുത്തുകയും അവയിലെ അബദ്ധങ്ങൾ പുറത്തുകാണിക്കുകയും ചെയ്തു. ആത്മീയോപദേശങ്ങളും ആദർശ പാഠങ്ങളും ധാരാളമാളുകളിൽ പരിവർത്തനമുണ്ടാക്കി. അങ്ങനെ വിജയകരമായ ഒരു പ്രബോധന ഘട്ടം മഹാനവർകൾ ചരിത്രത്തിന് സമ്മാനിച്ചു. അതിന്റെ നിരന്തരമായ തുടർച്ചക്ക് സഹായകമായ ഒരു സരണിയും അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വന്നു.
അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളായ അൽ ഫത്ഹുർറബ്ബാനി, ഫുതൂഹുൽ ഗൈബ് ഗ്രന്ഥങ്ങളിൽ പെട്ട അൽഗുൻയത് എന്നിവയിൽ ബിദ്അത്തിനെതിരെയുള്ള ഉപദേശങ്ങൾ കാണാം. ബിദ്അത്തിനും ബിദഇകൾക്കുമെതിരെ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടും വിശദീകരിച്ചിട്ടുണ്ട്: ‘നിങ്ങൾ മുമ്പുള്ളതിനെ അനുധാവനം ചെയ്യുക. പുതിയത് നിർമിക്കരുത്. അനുസരിക്കേണ്ടവരെ അനുസരിക്കുക, പുറത്തു പോകരുത്. നിങ്ങൾ തൗഹീദിൽ അടിയുറച്ച് നിൽക്കുക, ശിർക്ക് ചെയ്യരുത് (ഫുതൂഹുൽ ഗൈബ്).
‘മോനേ, നീ ദുഷ്ട സ്വഭാവികളോടു സഹവസിച്ചാൽ, നല്ലവരായ ആളുകളെക്കുറിച്ച് അവർ നിന്നെ തെറ്റിദ്ധാരണയിലാക്കും. അല്ലാഹുവിന്റെ കിതാബിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും തണലിലായി നീ സഞ്ചരിക്കുക. എങ്കിൽ നീ വിജയിക്കും’ (അൽഫത്ഹുർറബ്ബാനി).
ബിദ്അത്തിന്റെ ഗുരുതരാവസ്ഥ തിരു നബി(സ്വ) പഠിപ്പിച്ചതാണ്. പൂർവികരായ മാഹാത്മാക്കൾ അതിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ബിദ്അത്തിനെതിരെയുള്ള നബി(സ്വ)യുടെ പരാമർശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ചും മുൻഗാമികൾ ഓർമപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സ്വഹാബിവര്യൻ ഹുദൈഫതുൽ യമാനീ(റ) പറയുന്നു: ‘നിങ്ങൾ പിന്തുടരുക, പുതിയത് നിർമിക്കരുത്. എങ്കിൽ നിങ്ങൾക്കതു മതി. അതിന് നിങ്ങൾ ഞങ്ങളുടെ (സ്വഹാബത്തിന്റെ) വഴിയും വചനങ്ങളും പിന്തുടരുക. അപ്പോൾ നിങ്ങൾ വിജയത്തിൽ വളരെയേറെ മുൻകടന്നവരായിത്തീരും. ഈ നിർദേശം തെറ്റിക്കുന്നുവെങ്കിൽ നിങ്ങൾ വളരെ ഗുരുതരമായ വഴികേടിലകപ്പെടും (ഇബ്നുബത്വ).
താബിഈ പ്രമുഖനായ ഹസൻ ബസ്വരി(റ) പറയുന്നു: ‘നിങ്ങൾ മുഹാജിറുകളായ സ്വഹാബികളുടെ മഹത്ത്വം മനസ്സിലാക്കി അവരുടെ മാർഗത്തെ പിന്തുടരുക. പിൽക്കാലത്ത് ചിലയാളുകൾ മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയവയിൽ നിങ്ങളകപ്പെടരുത്. കാരണം അതെല്ലാം നാശമാണ് (കിതാബുസ്സുഹ്ദ്). താബിഉകൾക്ക് ശേഷം ഉമറുബ്നുൽ അബ്ദിൽ അസീസ്(റ)നെ പോലുള്ള മഹാൻമാരും ഇബ്നുതൈമിയ പോലും ഇതേ ആശയം വ്യക്തമാക്കിയതു കാണാം.
ഖുർആനും സുന്നത്തും എന്ന് പുറമെ പറഞ്ഞ് സ്വന്തമായി മതത്തിൽ കൂടിച്ചേർക്കലും വെട്ടിത്തിരുത്തലും നടത്തുന്ന ബിദ്അത്തിനെക്കുറിച്ച് കൂടി ഇതിൽ മുന്നറിയിപ്പുണ്ട്. സ്വഹാബത്തിന് പൊതുവെയും ഖുലഫാഉർറാശിദുകൾക്ക് പ്രത്യേകമായും നബി(സ്വ) കൽപ്പിച്ചു നൽകിയിട്ടുള്ള പ്രാമാണികത നിരാകരിക്കുന്നവരാണ് പൊതുവെ ബിദ്അത്തുകാർ എന്നു കാണാം. അല്ലാമാ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി(റ) അൽഫർഖു ബൈനൽ ഫിറഖ് എന്ന ഗ്രന്ഥത്തിൽ ഇതു വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.
സ്വഹാബത്തിന്റെ മഹത്ത്വവും അവരുടെ മാതൃകായോഗ്യതയും അനുകരണീയതയും ശൈഖ് ജീലാനി(റ) ഗുൻയതിൽ വിവരിക്കുന്നുണ്ട്. നബി(സ്വ)യുടെ സമുദായം 73 വിഭാഗമായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയികളെന്നും പറഞ്ഞ ശേഷം ചോദ്യത്തിനുത്തരമായി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ, അതുപോലെയുള്ളവരാണവർ.’ പരാജിതരാവുന്നവരിൽ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നവർ ആരാണെന്നും അവിടുന്ന് പറയുകയുണ്ടായി. ‘എന്റെ സമുദായത്തിൽ വലിയ കുഴപ്പം വരുത്തുന്നവർ, സ്വന്തം അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങളെ തുലനം ചെയ്ത്, നിഷിദ്ധമായത് അനുവദനീയമാക്കുകയും അനുവദനീയമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നവരാണ്.’
ഈ ആശയമുള്ള ഹദീസുകളുദ്ധരിച്ച ശേഷം ശൈഖ് ജീലാനി(റ) പറയുന്നു: ‘തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ ഈ ഭിന്നിപ്പ് അവിടുത്തെ കാലത്തോ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവരുടെ കാലത്തോ ഉണ്ടായിട്ടില്ല. പിന്നീട് കൊല്ലങ്ങൾക്ക് ശേഷം സ്വഹാബത്തിന്റെയും താബിഉകളുടെയും മദീനയിലെ ഫുഖഹാക്കളുടെയും ഓരോ നാട്ടിലെയും ആദർശ ശാലികളായ പണ്ഡിതരുടെയും കർമശാസ്ത്ര വിശാരദന്മാരുടെയും നൂറ്റാണ്ടുകളൊന്നൊന്നായി കഴിഞ്ഞതിന് ശേഷമാണിവിടെ ഉടലെടുത്തിട്ടുള്ളത്’ (ഗുൻയത്).
സ്വഹാബത്തിന്റെ പ്രാമാണികത സ്ഥിരപ്പെടുത്തിയും മതത്തിൽ പുതിയ നിയമങ്ങൾ കടത്തിക്കൂട്ടുന്നവരുടെ അരങ്ങേറ്റം ഉണ്ടാവുമെന്ന അറിയിപ്പും വിശ്വാസികൾക്ക് മോചനത്തിന്റെയും രക്ഷയുടെയും മാർഗം കാണിച്ചുതരുന്നതാണ്. അഹ്ലുസ്സുന്ന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുന്നത്തും ജമാഅത്തും പിന്തുടരുന്നവരാണ് യഥാർത്ഥ വിജയികൾ. കാരണം, ഉപരിവചനങ്ങളിൽ പരാമർശിക്കപ്പെട്ട പോലെ പുതിയത് നിർമിക്കുന്നതിനും ഉള്ളതു വെട്ടിച്ചുരുക്കുന്നതിനും അവർ തയ്യാറായിട്ടില്ല. പൂർവികരെ പിന്തുടരുകയായിരുന്നു അവർ.
ഖുലഫാഉർറാശിദുകളെ പിന്തുടരാൻ പ്രത്യേക നിർദേശം നൽകുന്ന ഹദീസ് ഇർബാളുബ്നു സാരിയ(റ)ൽ നിന്നും ഉദ്ധരിച്ചു കാണാം. അഭിപ്രായ വ്യത്യാസങ്ങളും മതത്തിൽ തർക്കങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ടതെന്താണെന്ന് അതിൽ പഠിപ്പിച്ചു നബി(സ്വ): ‘നിങ്ങൾ എന്റെ ചര്യയെയും എനിക്കു ശേഷം വരുന്ന ഖുലഫാഉർറാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. അതു നിങ്ങൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുക. മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).
ശൈഖ് ജീലാനി(റ) പറയുന്നു: ‘സമർത്ഥനും ബുദ്ധിമാനുമായ വിശ്വാസിക്ക് കരണീയം നിർമിച്ചുണ്ടാക്കലല്ല, അതിരുകടന്നതും അനാവശ്യമായതും ചെയ്യലുമല്ല. കാരണം, അതെല്ലാം മാർഗഭ്രംശം സംഭവിച്ച് നശിക്കാനിടവരുത്തും’ (ഗുൻയത്).
ശൈഖ് തുടരുന്നു: ‘അതിനാൽ സത്യവിശ്വാസിക്ക് സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യൽ അനിവാര്യമാണ്. സുന്നത്ത് എന്നാൽ നബിചര്യയും ജമാഅത്ത് എന്നാൽ സച്ചരിതരായ ഇമാമുകളായ നാലു ഖുലഫാഉർറാശിദുകളുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഏകോപിച്ച കാര്യങ്ങളുമാണ്.’
ബിദഇകൾക്ക് സലാം പറയുകയോ അവരുമായി കൂടി പെരുമാറുകയോ ചെയ്യരുത് എന്ന കണിശ നിലപാട് ശൈഖിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതിനദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്: ‘നമ്മുടെ ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പറയുന്നു: ഒരാൾ ബിദ്അത്തുകാരനോട് സലാം പറയുന്നുവെങ്കിൽ, അവൻ അവനെ പ്രിയം വെക്കുന്നുവെന്നാണർത്ഥം’ (ഗുൻയത്). തുടർന്ന് ബിദ്അത്തുകാരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസുകളും മഹദ്വചനങ്ങളും ഉദ്ധരിച്ച് വിശദമാക്കുകയും ചെയ്യുന്നു ശൈഖ്(റ).
നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും മതത്തിൽ പുതിയത് നിർമിച്ചുണ്ടാക്കുകയോ നിർമിക്കുന്നവനെ സംരക്ഷിക്കുകയോ ചെയ്താൽ, അവനുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകും. അവനിൽ നിന്നും നിർബന്ധമോ സുന്നത്തോ ആയ ഒരു കർമവും സ്വീകരിക്കപ്പെടുന്നതുമല്ല’ (അബൂദാവൂദ്, ഗുൻയത്).
ഓരോ കാരണം പറഞ്ഞ് അഹ്ലുസ്സുന്നക്കെതിരെ വ്യത്യസ്ത ആക്ഷേപ നാമങ്ങൾ പ്രയോഗിക്കുന്ന പുത്തൻവാദികളുടെ ശൈലിയെക്കുറിച്ച് ഇങ്ങനെ: അഹ്ലുസ്സുന്നയോടുള്ള അടങ്ങാത്ത പകയുടെ കാരണം കൊണ്ടാണവർ ആക്ഷേപിച്ച് വിളിക്കുന്നത്. നബി(സ്വ)യെക്കുറിച്ച് മക്കയിലെ അവിശ്വാസികൾ ഓരോ കാരണം പറഞ്ഞ് മാരണക്കാരൻ, കവി, ഭ്രാന്തൻ, ആഭിചാരക്കാരൻ, കുഴപ്പത്തിൽ പെട്ടവൻ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച പോലെയാണിത്. തിരുനബി(സ്വ) അതൊന്നുമല്ലായിരുന്നുവല്ലോ. ഇതുപോലെ, അഹ്ലുസ്സുന്നയും ഈ ആരോപിത കാര്യങ്ങളിൽ നിന്നു മുക്തമാണ് (ഗുൻയത്).
നബി(സ്വ) മുന്നറിയിപ്പ് നൽകിയതിനെ അന്വർത്ഥമാക്കി പ്രത്യക്ഷപ്പെട്ട പിഴച്ച 72 വിഭാഗങ്ങളെയും അഹ്ലുസ്സുന്നയോട് അവർ എതിരാകുന്ന കാര്യങ്ങളും ശൈഖ്(റ) വിശദീകരിക്കുന്നുണ്ട്.
ശൈഖവർകളെ വിമർശിക്കുന്നവർ നമുക്കിടയിലുണ്ട്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്. ശൈഖ് അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യരാണ് ആ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗുരുവെന്നുവരെ മൗലവിമാരെഴുതി. അൽമനാർ 1980 ജൂലൈ ലക്കം ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിഷലിപ്തമാണ്. ശൈഖ് ജീലാനിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്കെതിരെയും ഇത്തരം ആക്രോശങ്ങളുണ്ടാകുന്നതിൽ അത്ഭുതമില്ലല്ലോ.
ശൈഖ് ജീലാനി(റ)യെ അഹ്ലുസ്സുന്ന ബഹുമാനിക്കുന്നു എന്നതിന്റെ പേരിലാണ് ഇത്. മഹാന്റെ ജീവിതവും ദർശനവും അവിടുന്ന് പഠിപ്പിച്ച ദുആകളും സ്വലാത്തുകളും വിർദുകളും ഹിസ്ബുകളുമെല്ലാം താനാരായിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നതാണ്. വഹ്ദത്തുൽ വുജൂദ് വിശ്വസിക്കുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനായി ഒരവലംബവുമുണ്ടാവില്ല. കാരണം താൻ തന്നെയും ദൈവമാണെന്നാണല്ലോ അത്തരമൊരാളുടെ നിലപാട്. എന്നാൽ ശൈഖവർകളുടെ പ്രാർത്ഥനകൾ മാത്രം നോക്കിയാൽ മുജാഹിദുകളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യമാവും.
യഥാർത്ഥത്തിൽ മൗലവിമാരുടെ ചരിത്രബോധത്തിന്റെ കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണിത്. കാരണം മുഹ്യുദ്ദീനുബ്നു അറബി(റ)യെക്കുറിച്ച് വഹ്ദത്തുൽ വുജൂദ് സംബന്ധിച്ച ഒരാരോപണമുണ്ടായിരുന്നു. മുഹ്യുദ്ദീൻ എന്നു കേട്ടപ്പോൾ ഇത് സുന്നികൾക്കെതിരെ, മുഹ്യിദ്ദീൻ മാലയും ഖുത്ബിയത്തും റാത്തീബും ചൊല്ലുന്നവർക്കെതിരെ ഒരായുധമാക്കാം എന്നു നിനച്ച് എടുത്തുചാടിയതാണ്. മുഹ്യുദ്ദീനുബ്നു അറബിയും മുഹ്യിദ്ദീൻ ശൈഖും രണ്ടാണെന്ന ചരിത്ര ജ്ഞാനം പോലും അവർക്കില്ലാതായി പോയി. (ഇബ്നു അറബിയും പിഴച്ച വഹ്ദത്തു ഉജൂദ് വിശ്വസിച്ചിരുന്നില്ലെന്നതു വേറെ കാര്യം.)
എന്നാൽ മുസ്ലിം ലോകത്ത് ശൈഖ് ജീലാനി(റ)നെ തള്ളിപ്പറയുന്ന രീതിയല്ല ഉള്ളത്. ശൈഖവർകളുടെ ആദർശവും നിലപാടും പ്രത്യക്ഷത്തിൽ തന്നെ തങ്ങൾക്കനുകൂലമല്ല എന്നു ബിദഇകൾക്കറിയാം. അതിനാൽ ചിലതൊക്കെ നിഷേധിക്കുകയും ചിലതിനെക്കുറിച്ച് ശൈഖവർകളുടെ ബിദ്അത്ത് പ്രചാരണമായി ചാർത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ ശൈഖിന് മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കാനും ചിലർ മറക്കുന്നില്ല. ബിദ്അത്തിനെക്കുറിച്ച് വന്ന ഹദീസുകൾ ഉയർത്തിക്കാണിച്ച് മുസ്ലിംകളെ നരകത്തിലേക്കു തള്ളുന്നവർ പക്ഷേ, ശൈഖവർകളെ നരകത്തിനേൽപ്പിക്കാത്തത് ഭാഗ്യമായി കരുതുന്നു.
ശൈഖിന്റെ അഖീദയും നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. യാത്രയുടെ ചിട്ടകൾ വിവരിക്കുന്ന ഭാഗത്ത് ശൈഖ്(റ) പറയുന്നു: ‘ഹജ്ജ്, നബി(സ്വ)യെ സിയാറത്ത് ചെയ്യൽ, ഏതെങ്കിലും ശൈഖിനെയോ ശ്രേഷ്ഠകരമായ സ്ഥലങ്ങളിലേക്കോ ആയിരിക്കണം യാത്ര പോകുന്നത്. അത് ത്വാഅത് (ആരാധന)യാണ് (ഗുൻയത് 1/81). സിയാറത്ത് യാത്ര നബി(സ്വ)യുടെ സവിധത്തിലേക്കാണെങ്കിലും ഇബാദത്താണെന്ന് ഇത് വ്യക്തമാക്കുന്നു.
ഹജ്ജ് യാത്രയിലോ അല്ലാതെയോ മദീനയിലെത്താൻ ഭാഗ്യമുണ്ടായവർ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരിടത്ത് വിവരിക്കുന്നു: അല്ലാഹു ആരോഗ്യം തന്നനുഗ്രഹിച്ച് മദീനയിൽ ഒരാൾ എത്തിയാൽ അവന് സുന്നത്തായ ക്രമം ഇതാണ്; സ്വലാത്തും നിശ്ചിത ദിക്റും ചൊല്ലി പള്ളിയിൽ പ്രവേശിക്കുക. ശേഷം ഖബ്റുശ്ശരീഫിനടുത്തുചെന്ന് ഖിബ്ലയുടെ ദിശയിലേക്കു പിൻതിരിഞ്ഞു ഖബ്റിനു നേർക്കു നിൽക്കുക. നബി മിമ്പർ ഇടതുവശത്തു വരണം. എന്നിട്ട് സലാമും നിശ്ചിത ദുആയും നിർവഹിക്കുക. ശേഷം അബൂബക്കർ(റ)നും ഉമർ(റ)നും സലാം ചൊല്ലുക. ശേഷം ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലായി റൗളയിൽ വെച്ചു രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിക്കുക. മിമ്പറിൽ ബറകത്തിനായി തടവുക. പിന്നീട് മസ്ജിദ് ഖുബാഇൽ നിസ്കരിക്കുക. ശുഹദാക്കളുടെ ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യുക. അവിടെ കുറേയധികം പ്രാർത്ഥിക്കുക. മദീനയിൽ നിന്ന് വിട പറയുമ്പോൾ അല്ലാഹുവേ, നിന്റെ നബിയുടെ ഈ ഖബ്റ് സിയാറത്ത് എന്റെ അവസാനത്തേതാക്കല്ലേ എന്നു തുടങ്ങുന്ന ദുആ ചെയ്യുക (ഗുൻയത് 1/38-40).
ഇതിൽ പുത്തൻവാദികൾ ശിർക്കും ബിദ്അത്തുമാക്കുന്ന കാര്യങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമാണല്ലോ. നബി(സ്വ)യെ കൊണ്ട് തവസ്സുൽ ചെയ്യൽ, റസൂലിന്റെ ഹഖ് കൊണ്ട് ചോദിക്കൽ, തിരു മിമ്പർ തൊട്ട് ബറകത്തെടുക്കൽ, നബി(സ്വ)യുടെ ശഫാഅത്ത് ചോദിക്കൽ തുടങ്ങിയവയാണവ.
റജബ്, ശഅ്ബാൻ മാസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റു പുണ്യകർമങ്ങളും അധികരിപ്പിക്കാൻ ശൈഖ് നിർദേശിക്കുന്നു. ഇതുസംബന്ധമായി രണ്ടു ഭാഗങ്ങൾ തന്നെ ഗുൻയയിലുണ്ട്. ലൈലത്തുൽ ബറാഅത്തും മിഅ്റാജ് ദിനവും രാവും റജബ് ആദ്യത്തിലെ പ്രാർത്ഥനയും മഹത്ത്വമുള്ള രാത്രികളുടെ വിവരണവും പോലുള്ളവ ഈ ഭാഗത്ത് കാണാം.
ഖാദിരിയ്യ ത്വരീഖത്തിന്റെ ചടങ്ങുകളും വിർദുകളും ശൈഖവർകൾ പഠിപ്പിച്ച സ്വലാത്ത്, ദുആ വചനങ്ങളും ശൈഖ്(റ) എന്തു വിശ്വാസക്കാരനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. തവസ്സുലും ബറകത്തെടുക്കലും ശഫാഅത്ത് ചോദിക്കലുമെല്ലാം അവയിൽ ധാരാളമായി കാണാം. തന്നെ തവസ്സുലാക്കി ദുആ ചെയ്യുന്നതിനും ശൈഖാക്കി പിന്തുടരുന്നതിനും പല സ്ഥലങ്ങളിലായി നിർദേശിക്കുന്നു. അതിനാൽ ലഭ്യമാവുന്ന ഗുണവും മഹത്ത്വവും വിവരിക്കുന്നു. തന്റെ ബൈത്തുകളിൽ അദ്ദേഹം പ്രാപിച്ച പദവിയും വിജയവും വിവരിക്കുന്നു.
മന്ത്രത്തെക്കുറിച്ചും മന്ത്രിച്ചൂതുന്നതിനെക്കുറിച്ചും ശൈഖ്(റ) പറയുന്നു: ഖുർആൻ കൊണ്ട് കാവൽ തേടൽ അനുവദനീയമാണ്. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ടും മന്ത്രിക്കലും അനുവദനീയം. പനി പിടിച്ചവന് നിശ്ചിത ദിക്ർ എഴുതി കെട്ടിക്കൊടുക്കാം. പ്രസവത്തിന് പ്രയാസം നേരിടുമ്പോൾ നിശ്ചിത വചനങ്ങൾ എഴുതി അതുകൊണ്ട് കുളിപ്പിക്കുകയും അതിൽ നിന്നു കുടിപ്പിക്കുകയും ചെയ്യാം. ക്ഷുദ്രജീവികളിൽ നിന്നും പ്രാണികളിൽ നിന്നും കാവലിന് മന്ത്രിക്കാം (ഗുൻയത് 1/92-94). ബിദ്അത്തുകാരും അഹ്ലുസ്സുന്നയും തർക്കത്തിലിരിക്കുന്ന മറ്റാദർശങ്ങളിലും ശൈഖിന്റെ നിലപാട് ഇപ്രകാരം തന്നെയായിരുന്നു.
അല്ലാഹുവിലുള്ള വിശ്വാസത്തിലും ഖദ്ർ വിശ്വാസത്തിലും ഉന്നയിക്കപ്പെട്ട വികല വാദങ്ങളെയും വാദികളെയും ശൈഖ്(റ) തിരുത്താൻ യത്നിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ അബുൽ ഫള്ലിൽ നിന്ന് ഇബ്നു ഹജറിൽ അസ്ഖലാനി ഉദ്ധരിക്കുന്നു: ‘ഞാൻ മദ്റസത്തുന്നിളാമിയ്യയിലായിരിക്കുമ്പോൾ, അവിടെ ധാരാളം പണ്ഡിതന്മാരും മുരീദുമാരും ഉണ്ടായിരുന്നു. ശൈഖ്(റ) ഖളാഇനെയും ഖദ്റിനെയും കുറിച്ചാണ് ക്ലാസെടുത്തു കൊണ്ടിരുന്നത്. അപ്പോൾ മടിയിലേക്ക് ഒരു വലിയ സർപ്പം വന്നുവീണു. അതുകണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഓടി. ശൈഖവർകൾ പ്രത്യേകമായ അനക്കമൊന്നുമില്ലാതെ അവിടെതന്നെ ഇരുന്നു. സർപ്പം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ കടന്ന് ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. ശേഷം, കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തുവന്നു പിരടിയിൽ നിവർന്നുനിന്നു. ശൈഖവർകൾക്ക് അപ്പോഴും ഒരു ഭാവപ്പകർച്ചയുമുണ്ടായില്ല. പിന്നെ പാമ്പ് താഴെയിറങ്ങി. വാൽ നിലത്തുകുത്തി ശൈഖവർകളുടെ മുന്നിൽ നിന്നു എന്തോ ശബ്ദം പുറപ്പെടുവിച്ച് പോയ്മറഞ്ഞു. അപ്പോൾ ഓടിപ്പോയവരൊക്കെ തിരിച്ചുവന്നു. പാമ്പ് എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ശൈഖ് പറഞ്ഞു: പാമ്പ് പറഞ്ഞത്, ഞാൻ കുറെ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളെപ്പോലെ സ്ഥൈര്യം കാണിച്ചവരെ എനിക്ക് കാണാനായിട്ടില്ല എന്നാണ്. ഞാനതിനോടിങ്ങനെ പ്രതികരിച്ചു: നീ എന്റെ മേൽ വീണത് ഞാൻ ഖളാഇനെയും ഖദ്റിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ്. അല്ലാഹുവിന്റെ വിധിയാൽ ചലിക്കുന്നതും നിശ്ചലമാകുന്നതുമായ ചെറുജീവിയല്ലേ നീ. അതിനാൽ ഞാനെന്റെ ജോലി തുടരാൻ തീരുമാനിച്ചു (ഗിബ്ത്വത്തുന്നാളിർ/34).
ശൈഖവർകളുടെ ദൃഢവിശ്വാസവും കൃത്യവും കണിശവുമായ ആദർശ ജീവിതവും നമുക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ആദർശവും സരണിയും ഇസ്ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സംസ്കരണത്തിനും എന്നും ഉപയുക്തവും.

ഇസ്തിഗാസ:ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും വഹാബിയൻ ദുർവ്യാഖ്യാനവും
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും വഹാബിയൻ ദുർവ്യാഖ്യാനവും
"ആരോടും ആവലാതിപ്പെടരുതെന്നും സൃഷ്ടികളോടാരോടും സഹായം ചോദിക്കരുത് എന്നൊക്കെ ശൈഖ് ജീലാനി (റ) പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വഫാത്തായ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന ജൽപ്പനവുമായിട്ടാണ് വഹാബികൾ രംഗത്ത് വരാറുള്ളത് എന്നാൽ ഇതിൽ വഫാത്തായ മഹാന്മാരെന്നത് വഹാബിയുടെ വകയാണ് !! അതങ്ങനെയാണല്ലോ ഏത് മഹാന്മാരുടെ ഉദ്ധരണി കൊണ്ട് വന്നാലും അതിൽ വഹാബി പാതിരികൾക്ക് സ്വന്തം സംഘടനക്കൊപ്പിച്ച് മാറ്റിപ്പറയാനുണ്ടാകുമല്ലോ !!! ഇത്തരം തട്ടിപ്പുകൾ വഹാബികൾ കുറേ കാലമായി ചെയ്ത് വരുന്നു വിശ്വാസികൾ വഞ്ചിതരാവാതിരിക്കുക.
എന്താണ് ശൈഖ് ജീലാനി (റ) ഫുതൂഹുൽ ഗൈബിൽ പറഞ്ഞത് ?
മറുഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്നും അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരമാർഷം കാണുക.
ﺍﻟﻮﺻﻴﺔ ﻻ ﺗﺸﻜﻮﻥ ﺇﻟﻰ ﺃﺣﺪ ﻣﺎ ﻧﺰﻝ ﺑﻚ ﻣﻦ ﺧﻴﺮ ﻛﺎﺋﻨﺎً ﻣﻦ ﻛﺎﻥ ﺻﺪﻳﻘﺎً ﺃﻭ ﻋﺪﻭﺍً ﻭ ﻻ ﺗﺘﻬﻤﻦ ﺍﻟﺮﺏ ﻋﺰّ ﻭ ﺟﻞّ ﻓﻴﻤﺎ ﻓﻌﻞ ﻓﻴﻚ ﻭ ﺃﻧﺰﻝ ﺑﻚ ﻣﻦ ﺍﻟﺒﻼﺀ ، ﺑﻞ ﺃﻇﻬﺮ ﺍﻟﺨﻴﺮ ﻭ ﺍﻟﺸﻜﺮ ، ﻓﻜﺬﺑﻚ ﺑﺎﻇﻬﺎﺭﻙ ﻟﻠﺸﻜﺮ ﻣﻦ ﻏﻴﺮ ﻧﻌﻤﺔ ﻋﻨﺪﻙ ﺧﻴﺮ ﻣﻦ ﺻﺪﻗﻚ ﻓﻲ ﺇﺧﺒﺎﺭﻙ ﺟﻠﻴﺔ ﺍﻟﺤﺎﻝ ﺑﺎﻟﺸﻜﻮﻯ ... ﻣﻦ ﺍﻟﺬﻱ ﺧﻼ ﻣﻦ ﻧﻌﻤﺔ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ؟؟ ﻗﺎﻝ ﺍﻟﻠﻪ ﺗﻌﺎﻟﻰ : ( ﻭَ ﺇِﻥ ﺗَﻌُﺪُّﻭﺍْ ﻧِﻌْﻤَﺔَ ﺍﻟﻠّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎ ) . ﺍﻟﻨﺤﻞ .18 ﻓﻜﻢ ﻣﻦ ﻧﻌﻤﺔ ﻋﻨﺪﻙ ﻭﺃﻧﺖ ﻻ ﺗﻌﺮﻓﻬﺎ ؟؟ ﻻ ﺗﺴﻜﻦ ﺇﻟﻰ ﺃﺣﺪ ﻣﻦ ﺍﻟﺨﻠﻖ، ﻭ ﻻ ﺗﺴﺘﺄﻧﺲ ﺑﻪ ، ﻭ ﻻ ﺗﻄﻠﻊ ﺃﺣﺪﺍً ﻋﻠﻰ ﻣﺎ ﺃﻧﺖ ﻓﻴﻪ ، ﺑﻞ ﻳﻜﻮﻥ ﺃﻧﺴﻚ ﺑﺎﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ، ﻭ ﺳﻜﻮﻧﻚ ﺇﻟﻴﻪ ﻭ ﺷﻜﻮﺍﻙ ﻣﻨﻪ ﻭ ﺇﻟﻴﻪ ﻻ ﺗﺮﻯ ﺛﺎﻧﻴﺎً ، ﻓﺈﻧﻪ ﻟﻴﺲ ﻷﺣﺪ ﺿﺮ ﻭ ﻧﻔﻊ ، ﻭ ﻻ ﺟﻠﺐ ﻭ ﻻ ﺩﻓﻊ ، ﻭ ﻻ ﻋﺰَّ ﻭ ﻻ ﺫﻝ ، ﻭ ﻻ ﺭﻓﻊ ﻭ ﻻ ﺧﻔﺾ ، ﻭ ﻻ ﻓﻘﺮ ﻭ ﻻ ﻏﻨﻰ ، ﻭ ﻻ ﺗﺤﺮﻳﻚ ﻭ ﻻ ﺗﺴﻜﻴﻦ ، ﺍﻷﺷﻴﺎﺀ ﻛﻠﻬﺎ ﺧﻠﻖ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ﻭ ﺑﻴﺪ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ، ﺑﺄﻣﺮﻩ ﻭ ﺇﺫﻧﻪ ﺟﺮﻳﻨﺎﻫﺎ ، ﻭ ﻛﻞ ﻳﺠﺮﻱ ﻷﺟﻞ ﻣﺴﻤﻰ ، ﻭ ﻛﻞ ﺷﻲﺀ ﻋﻨﺪﻩ ﺑﻤﻘﺪﺍﺭ ، ﻻ ﻣﻘﺪﻡ ﻟﻤﺎ ﺃﺧﺮ ، ﻭ ﻻ ﻣﺆﺧﺮ ﻟﻤﺎ ﻗﺪﻡ ، ﻗﺎﻝ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ : ( ﻭَ ﺇِﻥ ﻳَﻤْﺴَﺴْﻚَ ﺍﻟﻠّﻪُ ﺑِﻀُﺮٍّ ﻓَﻼَ ﻛَﺎﺷِﻒَ ﻟَﻪُ ﺇِﻻَّ ﻫُﻮَ ﻭَ ﺇِﻥ ﻳُﺮِﺩْﻙَ ﺑِﺨَﻴْﺮٍ ﻓَﻼَ ﺭَﺁﺩَّ ﻟِﻔَﻀْﻠِﻪِ ﻳُﺼَﻴﺐُ ﺑِﻪِ ﻣَﻦ ﻳَﺸَﺎﺀُ ﻣِﻦْ ﻋِﺒَﺎﺩِﻩِ ﻭَ ﻫُﻮَ ﺍﻟْﻐَﻔُﻮﺭُ ﺍﻟﺮَّﺣِﻴﻢُ ) ﻳﻮﻧﺲ 107 . ( ﻓﺘﻮﺡ ﺍﻟﻐﻴﺐ : ٣٣ - ٤٣ )
നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട് സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).
തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങ്ങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻയവിയായ കാര്യങ്ങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.
സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.
സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.
അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.
നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട ( ﻭﺍﻟﻘﺪﺭ ﺧﻴﺮﻩ ﻭﺷﺮّﻩ ﻣﻦ ﺍﻟﻠﻪ ﺗﻌﺎﻝ ) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.
അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ
ഇനി മഹാന്മാരെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ് എന്നോ ഷെയ്ഖ് ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇസ്തിഗാസ വിരോധിയായി ശൈഖവർകളെ കാണിക്കാൻ വഹാബികൾ ഉദ്ധരിച്ച ഗ്രന്ഥമായ ഫുതൂഹുൽ ഗൈബിൽ തന്നെ കൃത്യമായ ഇസ്തിഗാസയുടെ വചനങ്ങൾ ശൈഖവർകൾ പഠിപ്പിക്കുന്നു.
നമുക്ക് കാണാം;
ﺃﻧﺎ ﻗﻄﺐ ﺃﻗﻄﺎﺏ ﺍﻟﻮﺟﻮﺩ ﺣﻘﻴﻘــﺔ = ﻋﻠﻰ ﺳﺎﺋﺮ ﺍﻷﻗﻄﺎﺏ ﻋﺰﻱ ﻭﺣﺮﻣﺘﻲ
ﺗﻮﺳﻞ ﺑﻨﺎ ﻓﻲ ﻛﻞ ﻫــﻮﻝٍ ﻭﺷـﺪﺓٍ = ﺃﻏﻴﺜﻚ ﻓﻲ ﺍﻷﺷﻴﺎﺀ ﻃﺮﺍ ﺑﻬﻤــﺘﻲ
ﺃﻧﺎ ﻟﻤﺮﻳـﺪﻱ ﺣﺎﻓــﻆٌ ﻣﺎ ﻳﺨﺎﻓـﻪ = ﻭﺃﺣﺮﺳﻪ ﻣﻦ ﻛﻞ ﺷـﺮ ﻭﻓﺘﻨــﺔ
ﻣﺮﻳﺪﻱ ﺇﺫﺍ ﻣﺎ ﻛﺎﻥ ﺷـﺮﻗﺎ ﻭﻣﻐـﺮﺑﺎ = ﺃﻏﺜﻪ ﺇﺫﺍ ﻣﺎ ﺻﺎﺭ ﻓﻲ ﺃﻱ ﺑﻠــﺪﺓ ( ﻓﺘﻮﺡ ﺍﻟﻐﻴﺐ : ٢٣٧ )
സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)
ശൈഖ് ജീലാനി തുടരുന്നു:
ﻣﺮﻳﺪﻱ ﻟﻚ ﺍﻟﺒﺸﺮﻯ ﺗﻜﻮﻥ ﻋﻠﻰ ﺍﻟﻮﻓﺎ = ﺇﺫﺍ ﻛﻨﺖ ﻓﻲ ﻫﻢ ﺃﻏﺜﻚ ﺑﻬﻤـــﺘﻲ
ﻣﺮﻳﺪﻱ ﺗﻤﺴـﻚ ﺑﻲ ﻭﻛــﻦ ﻭﺍﺛـﻘﺎً = ﻷﺣﻤﻴﻚ ﻓﻲ ﺍﻟﺪﻧﻴﺎ ﻭﻳﻮﻡ ﺍﻟﻘﻴـﺎﻣــﺔ
ﺃﻧﺎ ﻟﻤﺮﻳﺪﻱ ﺣﺎﻓـﻆ ﻣــﺎ ﻳﺨﺎﻓــﻪ = ﻭﺍﻧﺠﻴﻪ ﻣﻦ ﺷﺮ ﺍﻷﻣﻮﺭ ﻭﺑﻠـــﻮﺓ
സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)
ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:
ﻋﻦ ﺍﻟﺸﻴﺦ ﺃﺑﻲ ﺍﻟﻘﺎﺳﻢ ﺍﻟﺒﺰﺍﺭ ﻗﺎﻝ : ﺳﻤﻌﺖ ﺳﻴّﺪﻱ ﺍﻟﺸّﻴﺦ ﻣﺤﻴﻰ ﺍﻟﺪّﻳﻦ ﻋﺒﺪ ﺍﻟﻘﺎﺩﺭﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ : ﻣﻦ ﺍﺳﺘﻐﺎﺙ ﺑﻲ ﻓﻰ ﻛﺮﺑﺔ ﻛﺸﻔﺖ ﻋﻨﻪ، ﻭﻣﻦ ﻧﺎﺩﺍﻧﻲ ﺑﺎﺳﻤﻲ ﻓﻲ ﺷﺪﺓ ﻓﺮﺟﺖ ﻋﻨﻪ ( ﺑﻬﺠﺔ ﺍﻷﺳﺮﺍﺭ : ١٠٢ )
ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)
ശൈഖ് ജീലാനി(റ) പറയുന്നു:
ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും. തെറ്റിദ്ധരിച്ച് പോയ കൂട്ടുകാർ സത്യം മനസ്സിലാക്കുക.
ഇൻഷാ അല്ലാഹ്....📒📕📗📗📘📙

സമസ്തയുടെ പിളർപ്പ് ; സാഹചര്യങ്ങളും കാരണങ്ങളും
സമസ്തയുടെ പിളർപ്പ് ; സാഹചര്യങ്ങളും കാരണങ്ങളും🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒📒📕📗📗📘📙
കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ സംഭവബഹുലമായ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും.
ആകസ്മികമയി ഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായി വന്നുചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ് .
1947 ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണ സൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൻ സംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീന വാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വവത്കരിക്കാൻ (തർകുൽമുവാലാത്ത്) സമസ്തക്ക് കഴിഞ്ഞു . ഈ സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതായ കേരളത്തിലെ പുത്തൻ ചിന്താഗതിക്കാരായ വഹാബി - മൗദൂദി പ്രസ്ഥാനങ്ങൾക്ക് ഒരു പൊതു പ്ലാറ്റ്ഫോം അനിവാര്യമായി വന്നു. നവീന വാദികളുടെ നേതാക്കളായ കെ.എം മൗലവിയും സീതി സാഹിയുമടക്കം നേതാക്കാൾ ഈ വിഷയം ചർച്ച നടത്തുകയും ഒടുവിൽ 1948 ൽ രൂപീകൃതമായി ബാലാരിഷ്ടത പോലും വിട്ടുമാറാത്ത മുസ്ലിം ലീഗിനെ തന്ത്രപൂർവ്വം ഏറ്റെടുക്കാനും അതൊരു പൊതുവേദിയാക്കി സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനും പദ്ധതിയിട്ടു . ഈ തീരുമാനത്തിന്റെ ഭാഗമായി സൗകര്യമായിടത്തെല്ലാം ലീഗിന് യുണിറ്റുകളിട്ടു . പക്ഷേ മുസ്ലിം പൊതുബോധത്തെ അടുപ്പിക്കാൻ ഇത് മതിയായില്ല ,പ്രവാചക കുടുംബത്തോടുള്ള കേരളീയ മുസ്ലിംകളുടെ ആദരവിനെയും സ്നേഹത്തെയും ചൂഷണം ചെയ്താൽ ഈ ലക്ഷ്യം പൂവണിയുമെന്ന കെ.എം മൗലവിയുടെ ദുഷ്ടലാക്കിന്റെ ഫലമായി അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉയർത്തിക്കാണിച്ച് ലീഗിനെ ശക്തിപ്പെടുത്തി. തത്ഫലമായി 1960 ലെ പൊതു തിരഞ്ഞെടുപ്പിൽ ലീഗ് ശക്തമായ വിജയം നേടി.
ലീഗിന്റെ ഇരട്ടമുഖം
1960 ലെ തിരഞ്ഞെടുപ്പ് വിജയത്താടെ കേരള രാഷ്ട്രീയത്തിൽ ലീഗ് ശക്തസ്വധീനമായി മാറി .മന്ത്രിസഭയിൽ അംഗത്വം ആവിശ്യപ്പെട്ടങ്കിലും സ്പീക്കർ സ്ഥാനം കൊണ്ട് ലീഗിന് തൃപ്തതിപ്പെടേണ്ടി വന്നു . തന്മൂലം ലീഗ് പ്രതിനിധിയായി സീതി വക്കീലെന്ന വഹാബി കേരള സ്പീക്കറായി ചുമതലയേറ്റു , ഇതോടെ ലീഗിന്റെ ഇരട്ട മുഖം വെളിവായിത്തുടങ്ങി . ബാഫഖി തങ്ങളെ ഉയർത്തിക്കാട്ടി വഹാബികൾ കരുനീക്കം തുടങ്ങി. രാഷ്ട്രീയ സ്വാധീന മുപയോഗിച്ച് സുന്നത്ത് ജമാഅത്തിനെ തകർക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്.
തുടർന്ന് വഖഫ് ബോർഡിൽ നൂറു ശതമാനവും വഹാബികളെ തിരുകിക്കയറ്റി വഹാബി വൃദ്ധം കാര്യങ്ങൾ സുഖകരമാക്കി - 99% സുന്നികളുടെ പ്രാതിനിധ്യമുള്ളൊരു പാർട്ടിയുടെ താക്കോൽ സ്ഥാനം കയടക്കിയാണ് വഹാബികൾ ഈ നീക്കങ്ങൾ നടത്തിയത്. ഇതിന്റെ ഫലമായി പട്ടാളപ്പള്ളി, മുഹ്യദ്ധീൻ പള്ളി, അടക്കമുള്ള പത്തിലധികംപള്ളികൾ മലബാറിന്റെ ഹൃദയമായ കോഴിക്കോട് ജില്ലയിൽ മാത്രം വഹാബികൾ പിടിച്ചെടുത്തു .
ഈ ഗൂഢശ്രമങ്ങൾ തിരിച്ചറിഞ്ഞത സമസ്ത ഇതിന്നെതിരിൽ ശക്തമായ പ്രതിഷേധം നടത്തിയെങ്കിയും ലീഗത് വകവെച്ചില്ല .
.1967 _ ലെ തിരഞ്ഞെടുപ്പിൽ ലീഗിന് 2 മന്ത്രി പദം ലഭിച്ചു ,സി.എച്ചും ,കുരിക്കളും മന്ത്രിമാരായി ചുമതലയേറ്റു .ഈ സമയത്ത് തിരുവിതാം കൂറിലെ മുസ്ലിംകളുടെ സമരം മൂലം സ്വാതന്ത്രാനന്തരം സ്കൂളുകളിൽ നിരോധിച്ച മദ്രസാ പഠനത്തിന് പകരമായി അറബി ഭാഷാ പഠനത്തിന് അംഗീകാരം ലഭിച്ചു .[ ഇന്നിത് മുസ്ലിം ലീഗ് അവരുടെ ക്രെഡിറ്റായി കാണിക്കുന്നത്- വിരോധാഭാസം ] ഈ വേക്കൻസി യിലേക്ക് വഹാബി അധ്യാപകരെ സമ്പൂർണമായി തിരുകിക്കയറ്റുന്നതിൽ അന്നത്തെ മുസ്ലിം ലീഗിലെ വഹാബി നേതൃത്വം സമ്പൂർണമായി വിജയിച്ചു.അതോടെ കേരള മുസ്ലിംകളിൽ വിദ്യാസമ്പന്നർ വഹാബികളാണെ പൊതുധാരണ വന്നു ചേർന്നു –
ഇത് നവീന വാദികളെ പുരോഗമന ഇസ് 'ലാമിന്റെ വാഹകരാക്കുന്നതിനും പാരമ്പര്യ സുന്നികൾ പഴമക്കാരായി മുദ്രയടിക്കുന്നതിനും കാരണമായി.
ഈ ഇരട്ടത്താപ്പിനെതിരിൽ അന്ന് പ്രതികരിക്കാൻ മുസ് ലിംകൾക്കുള്ള ഏക ജിഹ്വ ചന്ദ്രികയായിരുന്നു . അതിന്റെ എഡിറ്റോറിയൽ ബോഡിലും വഹാബി മേൽക്കോയ്മ ആയതിനാൽ അവിടെയും നിരാശയായിരുന്നു ഫലം.
സുന്നി ജാഗരണം
വഹാബി അതിപ്രസരത്തിൽ മുസ്ലിം ലീഗ് മുങ്ങിത്തപ്പുന്നത് സുന്നി ജാഗരണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സമസ്തയെ എത്തിച്ചു . തന്മൂലം സംഘ ശാക്തീകരണത്തിന്റെ ഫലമായി ദീർഘദൃക്കായ മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാർ SYS ന്റെ നേതൃത്വം ഏറ്റെടുക്കുകയും വിഷയത്തിന്റെ ഗൗരവം സംഘ കുടുംബത്തെ ബോധ്യപ്പെടുത്തുകയും 1976 ൽ SYS നെ പുന:സംഘടിപ്പിക്കുകയും ചെയ്തു.
E:K .ഹസൻ മുസ്ലിയാർ പ്രസിഡന്റെും ,A.P .അബൂബക്കർ മുസ്ലിയാർ സെക്രട്ടറിയുമായി ,പുതിയ സമിതി പ്രവൃത്തനങൾക്ക് ചുക്കാൻ പിടിച്ചു –
രാഷ്ട്രീയ ലാക്കോടെ സുന്നത്ത് ജമാഅത്തിനെ പൊളിക്കാനുള്ള ഒളിയജണ്ടക്കെതിരിൽ സംഘ ശാക്തീകരണം ശക്തിപ്പെടുത്താനും വിദ്യഭ്യാസ വിപ്ലവങ്ങൾ രചിക്കാനം കരുക്കൾ നീക്കി . ലക്ഷ്യാധിഷ്ഠിത പ്രവർത്തനത്തിന്റെ ഫലമായി 107 യൂണിറ്റുകൾ മാത്രമു- ണ്ടായിരുന്ന SYS 5000 ലേറെ യൂണിറ്റുകളുള്ള ബഹുജന സംഘടനയായിത്തീർന്നു.25 വർഷം പ്രവർത്തിച്ചിട്ടും നേടിയെടുക്കാൻ സാധിക്കാത്ത ജനകീയ മുഖമാണ് ഇക്കാലയളവിൽ SYS ന് കൈവന്നത് .
മുസ്ലിം ലീഗിനോടല്ല, മറിച്ച് ന്റെ ഭരണ ഘടനയോടാണ് പ്രതിബദ്ധത വേണ്ടതെന്ന തിരിച്ചറിവിൽ നൂതന പദ്ധതികൾക്ക് സംഘടന തുടക്കം കുറിച്ചു .സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.1978 ഏപ്രിലിൽ ടYS ന്റെ 25-ാം വാർഷികം കോഴിക്കോട് മാനാഞ്ചിറയിൽ വച്ച് നടത്താൻ തയ്യാറെടുപ്പുകൾ തുടങ്ങി. പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളന സദസ്സിൽ മതപണ്ഡിതരെ കഴുതകളെന്ന് വിളിച്ച സി.എച്ചി ന്റെ പ്രസംഗവും ഈ സംഭവം ആഘോഷമാക്കിയ ചന്ദ്രികയുടെ നിലപാടും മനസിലാക്കിയ പക്വമതികളായ നേതാക്കൾ സമ്മേളനത്തിൽ രാഷ്ട്രീയ ദുർമേദസ്സുകളെ അകറ്റി നിർത്താൻ തീരുമാനിച്ചു.: ഇതിൽ കലിപൂണ്ട രാഷ്ട്രീയ കുബുദ്ധികൾ സമ്മേളനം തടയാൻ ശ്രമിച്ചെങ്കിലും സമ്മേളനം ഗംഭീര വിജയമായി . ഇതോടെ സംഘടനയുടെ പ്രഖ്യാപിത പദ്ധതിയുടെ തുടക്കമെന്നോണം 1978 ഏപ്രിൽ 14 ന് മർക്കസിന് ശിലയിട്ടു .
സമസ്തയുടെ കീഴിലായി SYS ന്റെ ഈ കുതിച്ചു കയറ്റം വഹാബി കേന്ദ്രങ്ങളെ ഞെട്ടിച്ചു.അവർ കെ.എൻ.എമ്മിന്റെ നേതൃത്തത്തിൽ 1979 ജൂൺ 16ന് ഐക്യവേദി രൂപവത്ക്കരണത്തിനായി സമസ്തക്ക് കത്ത് നൽകി, പുതിയ നീക്കം പോക്കിന് ശ്രമിച്ചു. എന്നാൽ ഈ കത്തിന് വായടപ്പൻ മറുപടിയാണ് സമസ്ത നൽകിയത്,"മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിക്കാൻ ആദ്യം സുന്നികളെ മുസ്ലിമായി അംഗീകരിച്ച് പ്രസ്ഥാവനയിറക്കാനായിരുന്നു "മുശാവറ നിയമിച്ച കെ.വി മുഹമ്മദ് മുസ്ലിയാർ മറുപടി എഴുതിയത് ,എന്നാൽ വഹാബികൾ പിന്മാറിയില്ല ,ഈ ഗൂഢ നീക്കത്തിനായി പിൻവാതിൽ ശ്രമം അവർ നടത്തി .മുസ്ലിം യൂത്ത് ലീഗിനെ സമ്മർദം ചെലുത്തി ഐക്യവേദി രൂപീകരിക്കാനാവിശ്യപ്പെട്ട് SYട ന് കത്ത് കൊടുപ്പിച്ചു ,പക്ഷേ സമസ്തയുടെ കീഴ്‌ഘടകമായ SYS മറുപടിയിൽ മാറ്റം വരുത്തിയില്ല.
ഈ അവസരം മുതലെടുത്ത് ലീഗിനെയും സമസ്തയെയും പരസ്പരം അകറ്റാൻ വഹാബികൾ കഠിനശ്രമം നടത്തി. .
സമസ്ത 60-ാം വാർഷികം
സമസ്തയുടെ ചരിത്രത്തിലെ സുവർണ്ണ രേഖയാണ് 1985 ൽ നടന്ന 60-ാം വാർഷിക മഹാസമ്മേളനം;
വഹാബി ചാണക്കന്മാർ കഠിഞ്ഞാൺ പിടിക്കുന്ന സമുദായപാർട്ടിയുടെ ഹൈജാക്ക്മൂലം നീണ്ട 25 വർഷം സമ്മേളനം നടത്താൻ സമസ്തക്കായില്ല , ഈ യാഥാർത്യം മനസിലാക്കിയ സാരഥികൾ സമസ്തയുടെ 60-ാം വാർഷികം ഗംഭീരമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു . 1981 ലാണ് സമ്മേളന തീയതി പ്രഖ്യാപിച്ചതെങ്കിലും ഇന്ദിരാഗാന്ധി വധം , 1982 ആഗസ്റ്റിൽ സുന്നത്ത്ജമാഅത്തിന്റെ ഗർജിക്കുന്ന സിംഹമായിരുന്ന മർഹൂം E. K.ഹസൻ മുസ്ലിയാരുടെ വിയോഗം ( മരണ വാർത്ത ചന്ദ്രിക ആഘോഷിച്ചു സുന്നി നേതൃത്വം പൊളിഞ്ഞു ,സുന്നികൾ ഇടയനില്ലാത്ത ആട്ടിൻപറ്റമായി മാറി എന്ന സന്തോഷമായിരുന്നു ഇതിന് കാരണം ; പക്ഷേ പാണ്ഡിത്യത്തിന്റെയും പാരമ്പര്യത്തിന്റെ യും ഗാംഭീര്യം നിറഞ്ഞ ചന്ദ്രബിംബം പോലുള്ള പൂമുഖത്തോടെ ശൈഖുനാ കാന്തപുരം ആ കടിഞ്ഞാൺ ഏറ്റെടുക്കുകയും 1983 ന് കൊട്ടപ്പുറത്ത് വഹാബി കോട്ടകൊത്തളം പിടിച്ചുലച്ച് കടന്നു വരികയും ചെയ്തു. ) എന്നീ കാരണങ്ങൾ കൊണ്ട് സമ്മേളനം നീണ്ടു പോയി .
60-ാം വാർഷിക സമ്മേളനം തടയാൻ മുസ്ലിം ലീഗ് ശക്തമായ ഇടപെടൽ നടത്തി പക്ഷേ വിജയിച്ചില്ല ,പരിപാടി നടക്കുമെന്നായപ്പോൾ അത് രാഷ്ട്രീയ മേൽക്കോയ്മക്ക് കീഴിലാക്കാമെന്ന ദുരുദ്ധേത്തിന് ശ്രമിച്ചെങ്കിലും പ്രസിഡന്റൊയ കണ്ണിയത്തിന്റെ കാർക്കശ്യത്തിന് മുമ്പിൽ വിലപ്പോയില്ല ,സമ്മേളനം ഭംഗിയായി നടന്നു - കേരളത്തിലെ മുസ്ലിം സമുഹം സമസ്തയെന്ന പണ്ഡിതസഭക്ക് പിന്നിലാണെന്ന് രാഷ്ട്രീയ കോമരങ്ങളോട് വിളിച്ചു പറഞ്ഞു 60-ാം വാർഷിക സമ്മേളനം .
മുസ്ലിം ലീഗിന്റെ വരുതിയിൽ സമസ്തയെ കൊണ്ടുവരാനും രാഷ്ട്രീയ മേൽക്കോയ്മക്കെതിരിൽ പ്രവർത്തിക്കുന്നവരെ സമസ്തയിൽ നിന്നും പുറത്താക്കാനും വഹാബി കേന്ദ്രങ്ങളും ലീഗ് നേതൃത്വവും ചർച്ച ചെയ്തു - ഈ ലക്ഷ്യ പൂർത്തീകരണത്തിന് അവരെത്തിച്ചേർന്ന പോംവഴി" രണ്ടാലൊരു അബൂബക്കറിനെ [ഇ.കെ & എ.പി ] വലവീശിപ്പിടിക്കുക എന്നതായിരുന്നു. പ്രതിയോഗിക്കെതിരിൽ ഇരുതലമൂർച്ചയുള്ള ഘഡ്ഗമാണ് കാന്തപുരമെന്നറിഞ്ഞ അവർ E.K യെ സമീപിച്ചു. ഇതിനായി സേട്ടു സാഹിബ് ,K. Eസാഹിബ് ,P. അബൂബക്കർ എന്നീ മൂവർ സംഘത്തെ ചുമതലപ്പെടുത്തി - ഇവർ EKയെ കണ്ണൂരിൽ KE സാഹിബിന്റെ വസതിയിലെത്തിച്ച് തിരിപ്പിച്ച് സമസ്തയെ പിളർത്താനുള്ള പദ്ധതികളാരംഭിച്ചു .
ഇ കെ യുടെ പിത്തലാട്ടം
60-ാം വാർഷിക സമ്മേളനത്തിൽ മതനേതൃത്വത്തിനെതിരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കെതിരിൽ ധീരമായി ഗർജിച്ച ഇ.കെയുടെ ആദർശ ബോധത്തിന് ഇളക്കം തട്ടിയെന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ് 1985 ന് ശേഷമുണ്ടായ ഇ കെ യുടെ നിലപാടുകൾ . രാഷ്ട്രീയ പാർട്ടിക്ക് ഓശാന പാടുന്ന ഖേദകരമായ ധാരാളം രംഗങ്ങളുണ്ടായി . [ ഈ സമയത്ത് APക്കെതി രിൽ പ്രവർത്തിക്കുന്ന ഒരു ഉപചാപക സംഘം തന്നെ E Kയോടൊപ്പമുണ്ടായിരുന്നു .] സമസ്തയുടെ മുൻകാല തീരുമാനത്തിനെല്ലാം എതിരായിരുന്നു ഇ.കെയുടെ നിലപാടുകൾ .
I .1985-ലെ ശബാനു കേസും അനുബന്ധ സംഭവങ്ങളും .
2 . ഐക്യവേദിയുടെ വലയിൽ വീണു .
3 . ഐക്യവേദിയിലില്ലാത്തവരെ മുനാഫി ഖുകളാക്കി ചിത്രീകരിച്ചു.
4 . വാദപ്രതിവാദങ്ങൾ കാളപ്പൂട്ടാക്കി.
5 . ബിദ്അത്തിനോടുള്ള സമീപനത്തിൽ അയവു വരുത്തി .[ പാOപുസ്തക വിവാദം]
6 . ജനറൽ ബോഡി വിളിക്കാതെ പതിറ്റാണ്ടുകൾ കഴിച്ചു കൂടി.തുടങ്ങി ധാരാളം നയപരമായ വൈകല്യങൾ ഇ കെ യിൽ നിന്നുണ്ടായിത്തീർന്നു -പീന്നീട് അവസാന കാലത്തിൽ മഹാനവർകൾ ഖേദം പ്രകടിപ്പിച്ചു. "സമസ്തയുടെ യോജിപ്പ് ,ശംസുൽ ഉലമയുടെ അന്ത്യാഭിലാഷം " എന്ന ശീർഷകത്തിൽ ചന്ദ്രികയിൽ വന്ന വാർത്ത ഇതിന്റെ ഭാഗമായിരുന്നു - അ ള്ളാഹു മഹാനവർകൾക്കും നമുക്കും പൊറുത്തുതരട്ടെ.......
വഴിത്തിരിവായ സമ്മേളനം
1985 മുതൽ 1989 വരെ സമസ്തയിൽ പ്രശ്നങൾ നീറിപ്പുകഞ്ഞു . ഈ സമയത്താണ് 1989 ജനുവരിയിൽ SYS ന്റെ സമ്മേളനം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചത്. സമ്മേളനം നടന്നാൽ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസ്സിലാക്കിയ വഹാബി-ലീഗ് ലോബി എന്തു വില കൊടുത്തും സമ്മേളനം തടയാൻ ലീഗ് നേതൃത്വത്തോടാ വിശ്വപ്പെട്ടു ,അതിനായി ലീഗ് E കെയെ സ്വാധീനിച്ചു. തത്ഫലമായി നാട്ടിക മൂസ മൗലവിയുടെ നേതൃത്വത്തിൽ മധ്യകേരളത്തിൽ സമാന്തര സമ്മേളനം നടഞ്ഞാനാവിശ്വപ്പെടുകയും ഇത് മുഖവിലക്കിടുത്ത് അധികാരിക സംഘടനയായ SYട ന്റെ സമ്മേളനം മുടക്കാൻ ഇ കെ ശ്രമിച്ചു. ഇതിനെ SYS ചോദ്യം ചെയ്തു ,എതിർപ്പുകളെ വിഗണിച്ച് പ്രചണ്ഡമായ പ്രചാരണങ്ങളുമായി SYS മുന്നോട്ട് പോയി .
ലീഗ് തലപുകഞ്ഞാലോചിച്ചു ,എന്തു വിലകൊടുത്തും സമ്മേളനം തടയാൻ അവർ തയാറെടുത്തു - ഇതിനായി ഇ കെ യെ ലീഗ് ഓഫീസിലേക്ക് വിളിച്ചു വരുത്തി, സയ്യിദ് ഉമർ ബാഫഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇ കെ ക്ക് മുമ്പിൽ രണ്ട് നിർദ്ദേശങൾ വച്ചു –
1 - SYS നെ ഔദ്യോഗികമായി പിരിച്ചുവിടുക
2 - AP യെയും കൂട്ടരെയും സമസ്തയിൽ നിന്നും പിരിച്ചുവിടുക
ഈ രണ്ടു തീരുമാനങ്ങളും ഇ കെ ഏറ്റെടുത്തു .[ ഇത് ചോർന്നു ] അടിയന്തിര മുശാവറ ചേരാൻ തീരുമാനിച്ചു. അംഗങ്ങളിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം വിളിച്ച് നിഗൂഢമായി ചേരാനുദ്ധേശിച്ച ഈ യോഗത്തിന്റെ പരിണിത ഫലം [ സമസ്തയെ രാഷ്ട്രീയപ്പാർട്ടിക്ക് തീറെഴുതുക] മുൻകൂട്ടി മനസ്സിലാക്കി ബഹു;TC ഉസ്താദ് കോടതിയിൽ സ്റ്റേ നൽകുകയും തന്മൂലം മുശാവറ കൂടാൻ സാധിക്കാതെ വരികയും ചെയ്തു . [ ഈ സംഭവമാണ് കണ്ണിയത്തിനെതിരെ കേസ് നടത്തി എന്ന് പറഞ്ഞ് എതിർ പക്ഷം ഉയർത്തിപ്പിടിക്കുന്നത് ]
സ്റ്റേ നീങ്ങി - ജനറൽ ബോഡി കൂടണം എന്ന ഉപാധിയോടെ സമ്മേളനത്തിന്റെ രണ്ട് ദിവസം മുമ്പ് മുശാവറ യോഗം ചേർന്നു. തിരക്ക് പിടിച്ച ഒരു തിരക്കഥയുടെ ആവിഷ്കാരമാണ് നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ഇ കെ യുടെ പെരുമാറ്റത്തി ലും പ്രവർത്തനത്തിലും കണ്ടത് [അധ്യക്ഷനെ ഇരുത്തുന്നതടക്കം ] ജനറൽ ബോഡി നടത്തണമെന്ന കോടതി നിർദ്ദേശം മാറ്റി അന്ന് വരെ എതിർത്ത് വന്ന മഹല്ല് ഫെഡറേഷൻ രൂപീകരണ തീരുമാനം സെക്രട്ടറി ഇ കെ ഉസ്താദ് പ്രഖ്യാപിച്ചു. [SYS നെ പിരിച്ചു വിടാനുള്ള മുന്നോടിയായിരുന്നു ഇത്.] തുടർന്ന് - മിനിട്സിൽ രേഖപ്പെടുത്തിയതിനും രേഖപ്പെടുത്താനുള്ളതിനും തനിക്ക് സമ്മതം തരണമെന്നാ വിശ്വപ്പെട്ടു , പക്ഷേ ഈ അഭിപ്രായത്തെ ജോ :സെക്രട്ടറിയായ കാന്തപുരംA Pഉസ്താദ് ചോദ്യം ചെയ്തു. സമസ്ത അധികാരിക സഭയാണെന്നിരിക്കെ മിനിട്സിലുള്ളത് സഭയെക്കാണിച്ച് , മിനിട്സ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുവിൽ അംഗീകാരം നേടണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു .എന്നാൽ ഞാൻ പറഞ്ഞ അഭിപ്രായമാണ് നടപ്പിലാക്കുന്നതെന്നും അതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും ഇ കെ വാദിച്ചു , തദവസരം സത്യത്തിനെതിരിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വാദിച്ചാൽ സത്യം സത്യമല്ലാതാകുമോ എന്ന് ചോദിച്ച് താജുൽ ഉലമ ഉള്ളാൾ തങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി , മഹാനവർകളുടെ കൂടെ കാന്തപുരം ഉസ്താദക്കം പത്ത് ആളുകൾ പുറത്ത് വന്നു - [ അകെ 23 പേരാണ് അന്നുണ്ടായിരുന്നത്.] പിന്നീട് SYS സമ്മേളനം നടത്താൻ പാടില്ലെന്ന് സമസ്ത പ്രഖ്യാപിക്കുകയും ലീഗിന്റെ പ്രഖ്യാപനത്തോടൊപ്പം ഈ വാർത്ത ചന്ദ്രികയിലൂടെ അറിയിച്ചു.
ഇരുകൂട്ടരുടെയും തിട്ടൂരങ്ങളെ തൃണവൽക്കരിച്ച് ലീഗിന്റെ യും സമസ്തയുടെയും കൊടി ഉയർത്തിക്കെട്ടി എറണാകുളത്തേക്ക് സുന്നി കേരളം ഒഴുകിയെത്തി; തുടർന്ന് 1989 മാർച്ച് 5 ന് സമസ്തയുടെ ഔദ്യോഗിക ജനറൽ ബോഡിയും പുന :സംഘടനയും നടന്നു . [ പുതിയതല്ല,പുന:സoഘടിപ്പിച്ചതാണീ സമസ്ത ]
താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ പ്രസിഡന്റും , ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ജന:സെക്രട്ടറിയുമായി പുതിയ കമ്മറ്റി നിലവിൽ വന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിരിഞ്ഞ സമയത്തുണ്ടായിരുന്ന SYS SSF SMA തുടങ്ങിഎല്ലാ കീഴ്ഘടകങ്ങളും , സിറാ ജ് ,സുന്നിവോയ്സ് ,സുന്നത്ത് ,രിസാല അടക്കമുള്ള മുഖപ്പത്രളും ഈ പരിശുദ്ധ സമസ്ത യോടൊപ്പം നിന്നു , [ സമസ്തയുടെ പച്ച കുബ്ബയുള്ള പതാക അടക്കം ഒപ്പം ചേർന്നു ]
പിളർപ്പിന് ശേഷം
പരിശുദ്ധ സമസ്തയെ രണ്ടായി കഷ്ണം വച്ചിട്ടും രാഷ്ട്രീയവഹാബി ലോബികൾ വെറുതെയിരുന്നില്ല , ഒരു വിഭാഗത്തെ രാഷ്ട്രീയം ഏറ്റെടുത്ത് താലോലിക്കുകയും മറുവിഭാഗത്തെയും അതിന്റെ നായകനെയും വിമർശനങ്ങളുടെ ഹിമാലയങ്ങൾ കൊണ്ടും വിദ്വേഷത്തിന്റെ എവറസ്റ്റുകൾ കൊണ്ടും നേരിട്ടു ,
* അരിവാൾ സുന്നി എന്ന ആക്ഷേപം
* ചേകനൂർ വധക്കേസ്
* ഒ.രാജഗോപാലും 1 കോടി രൂപയും
* സുന്നി പ്രവർത്തകരുടെ കൊല
* മദ്രസ ,പള്ളി പിടിച്ചെടുക്ക ൽ
തുടങ്ങി ധാരാളം സമ്മർദങ്ങളും വൈതരണികളും വകഞ്ഞ് മാറ്റി അഗ്നിശുദ്ധി വരുത്തിയാണ് താജുൽ ഉലമയും ശൈഖുനാ കാന്തപുരം ഉസ്താദും നേതൃത്വം കൊടുത്ത ഈ പരിശുദ്ധ സമസ്ത ഇവിടെയെത്തിയത്......
പിളർപ്പ് സമ്മാനിച്ച നേട്ടങ്ങൾ ..
1 . രാഷ്ട്രീയ അവബോധമുള്ള ഒരു സംഘമായി സുന്നികൾ മാറി
2 . ദിശാബോധം നൽകുന്ന ഒരു പണ്ഡിത നേതൃത്വമുണ്ടായി
3 . ചരിത്രപരമായി പിന്നാക്കം നിന്ന നാം( മുസ്ലിംകൾ) വിദ്യഭ്യാസ -തൊഴിൽ വിപ്ലവം നടത്തി
4 . മത പണ്ഡിതന്മാർക്ക് സമൂഹത്തിൽ വലിയ പ്രധാന്യം ലഭിച്ചു .
5 . സംഘടന സംവിധാനം ശക്തിപ്പെട്ടു .
6 . ആദർശം (സുന്നി എന്നത്) ഉറക്കെപ്പറയാൻ പ്രാപ്തി ലഭിച്ചു.
7 . ചടുലമായ വളർച്ച ശത്രു വിഭാഗങൾക്ക് അങ്ങേയറ്റത്തെ നിരാശ നൽകി

Subscribe to:
Posts (Atom)
കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ
കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...
-
*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല് വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സു...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...