Friday, April 27, 2018

അഹ്ലുബൈത്ത് മിഥ്യയല്ല●


🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


അഹ്ലുബൈത്ത് മിഥ്യയല്ല● 0 COMMENTS

സയ്യിദ് സ്വലാഹുദ്ദീന്‍ബുഖാരി

തിരുനബി(സ്വ)യുടെ സന്താന പരമ്പരയാണ് അഹ്ലുബൈത്ത്. അഹ്ലുബൈത്ത് സത്യമോ മിഥ്യയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അത്രയേറെ പ്രാമാണികവും ചരിത്രപരവുമായ പിന്‍ബലം അഹ്ലുബൈത്തിനുണ്ട്. അതിന്റെ നിഷേധകര്‍ചരിത്രത്തില്‍വിരളവും. അവരുന്നയിക്കുന്ന “തെളിവുകള്‍’ വാദങ്ങളാകട്ടെ അതീവ ദുര്‍ബലവുമാണ്. തിരുനബിയുടെ ആണ്‍മക്കളെല്ലാം ചെറുപ്പത്തിലേ പരലോകം പ്രാപിച്ചു. ഒരു വ്യക്തിയുടെ പരമ്പര നിലനിര്‍ത്തുന്നത് പുരുഷ സന്തതികളാണല്ലോ. പിന്നെയെങ്ങനെ നബി(സ്വ)ക്ക് സന്താന പരമ്പരയുണ്ടാകും? ഇതാണൊരു വിമര്‍ശനം.

തിരുനബിയുടെ കാലത്ത് തന്നെ സത്യനിഷേധികള്‍ഉന്നയിച്ച വാദമാണിത്. വിശുദ്ധ ഖുര്‍ആന്‍പല അര്‍ത്ഥത്തിലും ഇതിനെ ഖണ്ഡിച്ചതായി കാണാം. സൂറത്തുല്‍കൗസര്‍അവതരിച്ചതു തന്നെ ഈ ജല്‍പ്പനത്തിന് തിരിച്ചടിയായാണ്: “”അങ്ങേക്ക് അല്ലാഹു “അല്‍കൗസര്‍’ തന്നു. അതുകൊണ്ട് അങ്ങ് നിസ്കരിക്കുക. ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അങ്ങയെ അവമതിച്ചവനാണ് വാലറ്റവന്‍” ഈ സൂറത്ത് അവതരിച്ചത് അസ്വുബ്ന്‍വാഇലിനെപ്പോലുള്ള പ്രവാചക കാലത്തെ ശത്രുക്കള്‍ക്കെതിരെയാണ്. ഇമാം റാസി(റ) പറയുന്നത് കാണുക:

തിരുനബിയുടെ ആണ്‍മക്കള്‍മരണപ്പെട്ടപ്പോള്‍ഖുറൈശികള്‍പറഞ്ഞു: മുഹമ്മദ് പരമ്പരയറ്റവനായി. അവന്റെ സ്ഥാനം അലങ്കരിക്കാന്‍ഇനിയാരുമില്ല. (തഫ്സീര്‍റാസി 32/133)

അബൂജഹ്ലും അബൂലഹബും ഉഖ്ബതുബ്നു അബീ മുഐത്തുമൊക്കെ ഈ വാദം ഉന്നയിച്ചവരായിരുന്നു. എന്നാല്‍നേരെ മറിച്ചാണ് സംഭവിച്ചത്. ശത്രുപരമ്പര അറ്റുപോവുകയും തിരുപരമ്പര കാലത്തെ അതിജീവിക്കുകയും ചെയ്യുന്നു. റാസി(റ) തുടരുന്നു;

മേല്‍സൂറത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത് ശത്രുവാണ് സന്താനപരമ്പര ഇല്ലാത്തവനെന്നാണ്. സംഭവിച്ചതും അതുതന്നെ. കാരണം, നബിയുടെ പരമ്പര അനുദിനം വര്‍ധിക്കുന്നു. വളര്‍ന്നു പന്തലിക്കുന്നു. ഖിയാമത്ത് നാള്‍വരെ ആ സ്ഥിതി തുടരും. (32/133)

തിരുപരമ്പര നിലനില്‍ക്കാന്‍പുത്രി ഫാത്വിമാ ബീവിയിലൂടെ അവസരമുണ്ടായി. പ്രവാചകര്‍(സ്വ) ഒരിക്കല്‍ഒരു കറുത്ത കന്പിളിപ്പുതപ്പ് നിവര്‍ത്തിപ്പിടിച്ചു. ഹസന്‍, ഹുസൈന്‍, ഫാത്വിമ, അലി(റ) എന്നിവരെ അതിലേക്ക് പ്രവേശിപ്പിച്ചു. എന്നിട്ട് ഇതാണ് എന്റെ അഹ്ലുബൈത്ത് എന്നു പ്രഖ്യാപിച്ചു. നിരവധി നിവേദനങ്ങളിലൂടെ പ്രബലമായി വന്ന ഈ വചനം അഹ്ലുബൈത്ത് ആരെന്ന് നിര്‍ണയിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍അഹ്ലുബൈത്തുമായി ബന്ധപ്പെട്ട് അവതീര്‍ണമായ ആയത്തുകള്‍മേല്‍ഹദീസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. റസൂല്‍(സ്വ)യുടെ പ്രത്യേകതയായി അല്ലാഹു നിര്‍ണയിച്ചതാണ് ഈ പാരമ്പര്യ തുടര്‍ച്ച. സൂറത്തുല്‍കൗസറിലെ അല്‍കൗസറിന് തിരുനബി സന്തതികള്‍എന്ന വ്യാഖ്യാനവുമുണ്ട്. ഇമാം റാസി(റ) കുറിക്കുന്നത് കാണുക:

അല്‍കൗസര്‍കൊണ്ടുദ്ദ്യേം തിരുനബിയുടെ സന്താനങ്ങളാണ്. കാരണം ഈ സൂറത്ത് അവതരിച്ചത് തങ്ങള്‍ക്ക് മക്കളില്ല എന്ന് പറഞ്ഞ് ആക്ഷേപിച്ചവര്‍ക്കെതിരെയാണ്. അപ്പോള്‍അര്‍ത്ഥം ഇങ്ങനെ പറയാം. അങ്ങേക്ക് കാലാകാലവും അല്ലാഹു സന്താനങ്ങളെ അവശേഷിപ്പിക്കും. ചിന്തിച്ചു നോക്കൂ. അഹ്ലുബൈത്തില്‍എത്രപേര്‍കൊല്ലപ്പെട്ടു. എന്നിട്ടും ലോകം അവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരില്‍നിന്ന് പ്രമുഖരും പണ്ഡിതരുമായി എത്ര പേരാണ് ഉദയം ചെയ്തത്. സയ്യിദ് ബാഖിര്‍, സയ്യിദ് സ്വാദിഖ്, സയ്യിദ് കാളിമിനെയെല്ലാം പോലെ. (തഫ്സീറുല്‍കബീര്‍32/123)

തിരുനബി കുടുംബം ലോകാന്ത്യം വരെ നിലനില്‍ക്കുമെന്നതിന് പ്രസിദ്ധ ഹദീസുകള്‍തെളിവാണ്. സൈദുബ്ന്‍അര്‍ഖമില്‍നിന്ന് നിവേദനം: ഒരു പ്രഭാഷണ മദ്ധ്യേ പ്രവാചകര്‍പറഞ്ഞു: “”ഞാനും ഒരു മനുഷ്യന്‍തന്നെ. എന്റെ രക്ഷിതാവില്‍നിന്നുള്ള ദൂതന്റെ ആഗമനമടുത്തിരിക്കുന്നു. ഞാന്‍വിളിക്കുത്തരം ചെയ്യും. രണ്ടു കാര്യങ്ങള്‍നിങ്ങളില്‍ഏല്‍പ്പിച്ചാണ് ഞാന്‍പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥം. അതില്‍സന്മാര്‍ഗ പ്രഭയുണ്ട്. രണ്ട്, എന്റെ അഹ്ലുബൈത്ത്. അവരുടെ വിഷയത്തില്‍അല്ലാഹുവിനെ സൂക്ഷിക്കാന്‍ഞാന്‍നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. (മുസ്‌ലിം, അഹ്മദ്) മറ്റൊരു ഹദീസ് വചനമിങ്ങനെ: ഞാന്‍രണ്ട് പ്രതിനിധികളെ നിങ്ങളില്‍ഇട്ടേച്ചുപോകുന്നു. അല്ലാഹുവിന്റെ കിതാബും എന്റെ സന്തതികളായ അഹ്ലുബൈത്തും. ഇവ രണ്ടും ഹൗളിന്റെ അരികില്‍എത്തും വരെ വിട്ടുപിരിയുകയില്ല.”

അല്ലാമാ മനാവി(റ) കുറിക്കുന്നതു കാണുക: മേല്‍ഹദീസുകള്‍അന്ത്യദിനം വരെ അഹ്ലുബൈത്ത് അവശേഷിക്കുമെന്നതിന് പ്രമാണമാണ്. വിശുദ്ധ ഖുര്‍ആന്‍അവശേഷിക്കും പോലെ തന്നെ. അവര്‍ഈ ഭൂമിക്ക് നിര്‍ഭയത്വമാണ്. അവര്‍കുറ്റിയറ്റുപോകുന്നതോടെ ഭൂവാസികള്‍തന്നെ അസ്തമിക്കുന്നു. (ഫൈളുല്‍ഖദീര്‍3/14)

ഇതേ ആശയം കുറിക്കുന്ന ഹദീസുകള്‍നിരവധിയുണ്ട്. മുപ്പതോളം വരുന്ന സ്വഹാബികള്‍അവ ഉദ്ധരിച്ചിട്ടുണ്ടെന്നും അവയില്‍അധികവും സ്വീകാര്യയോഗ്യങ്ങളാണെന്നും ഇബ്നു ഹജറില്‍ഹൈതമി(റ) പറഞ്ഞതായി കാണാം. (അസ്വവാഇഖുല്‍മുഹ്രിഖ്)

കര്‍ബല യുദ്ധത്തോടെ നബികുടുംബം അസ്തമിച്ചു എന്ന് വാദിക്കുന്നവരുണ്ട്. ഹുസൈന്‍(റ)വിനൊപ്പം തന്റെ മക്കളെല്ലാം രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇവരുടെ ജല്‍പ്പനം. ചരിത്രാബദ്ധമാണ് ഈ വാദം. ശൈഖ് ശംസുദ്ദീന്‍ഉദ്ധരിക്കുന്നത് കാണുക:

ഹുസൈന്‍(റ)ന്റെ മക്കള്‍ഇവരാണ്. അലിയ്യുല്‍അക്ബര്‍, അലിയ്യുല്‍അസ്വ്ഗര്‍, ജഅ്ഫര്‍, ഫാത്വിമ, അബ്ദുല്‍മലിക്, സകീന, മുഹമ്മദ്. ഇതില്‍അലിയ്യുല്‍അസ്വ്ഗറാണ് പ്രസിദ്ധനായ സൈനുല്‍ആബിദീന്‍. അദ്ദേഹത്തിലൂടെയാണ് ഹുസൈന്‍(റ)ന്റെ സന്തതികള്‍തുടര്‍ന്നു വ്യാപിച്ചത്. ജഅ്ഫര്‍എന്ന സന്താനത്തെ ബലാദൂരി പരാമര്‍ശിച്ചിട്ടില്ല. മുഹിബ്ബുത്ത്വിബ്രി ദഖാഇറില്‍പറയുന്നു: ഹുസൈന്‍(റ)വിന് ആറ് ആണ്‍മക്കള്‍പിറന്നു. മൂന്ന് പെണ്‍മക്കളും. അലിയ്യുല്‍അക്ബര്‍പിതാവിന്റെ കൂടെ രക്തസാക്ഷിയായി. (സുബുലുല്‍ഹുദാവര്‍റശാദ് 11/81)

ശൈഖ് മുഅ്മിന്‍ഇബ്നു ഹസന്‍രേഖപ്പെടുത്തുന്നു: ഹുസൈന്‍(റ)വിന്റെ പരമ്പര നിലനിര്‍ത്തിയത് സൈനുല്‍ആബിദീന്‍(റ)വാണ് എന്നതില്‍ആര്‍ക്കും തര്‍ക്കമില്ല. ഭൂമുഖത്തെ ഹുസൈനീ പരമ്പര മഹാന്റെ മുതുകില്‍നിന്ന് മാത്രം ഉത്ഭവിച്ചതത്രെ (നൂറുല്‍അബ്സ്വാര്‍172)

സൈനുല്‍ആബിദീന്‍ആരാണ് എന്തില്‍ചിലര്‍തര്‍ക്കിക്കാറുണ്ട്. അലിയ്യുല്‍ഔസ്വത്വ് എന്നറിയപ്പെട്ട ഒരു സന്താനമാണത് എന്ന അഭിപ്രായക്കാരുണ്ട്. അവരുടെ വീക്ഷണം അലിയ്യുല്‍അസ്വ്ഗര്‍പിതാവിന്റെയൊപ്പം യുദ്ധത്തില്‍, ചെറുപ്പത്തിലേ ഒരമ്പ് പതിച്ച് കൊല്ലപ്പെട്ടു എന്നാണ്. (ശംസുള്ളഹീറ 7)

പേരിലെ തര്‍ക്കം മാറ്റിവെച്ചാല്‍അലി സൈനുല്‍ആബിദീന്‍എന്ന സന്തതി ഹുസൈന്‍(റ)വിന്റെ പരമ്പര നിലനിര്‍ത്തി എന്നില്‍പണ്ഡിതര്‍ക്കു സംശയമില്ല. ശൈഖ് മുഅ്മിന്‍പറയുന്നത് കാണു: അലി സൈനുല്‍ആബിദീന്‍(റ) പിതാവിന്റെ കൂടെ കര്‍ബലയില്‍ഉണ്ടായിരുന്നു. രോഗിയായതിനാല്‍വിരിപ്പില്‍ഉറങ്ങുകയായിരുന്നു. അതുകൊണ്ട് കൊല ചെയ്യപ്പെട്ടിട്ടില്ല. ഇബ്നു ഉമര്‍(റ)വും ഇത് പറഞ്ഞിട്ടുണ്ട്. ഇതാണ് പ്രബലം. ഹിജ്റ 94 മുഹറം 12നാണ് ഇദ്ദേഹം വഫാത്താകുന്നത്. 57 വയസ്സായിരുന്നു മഹാന്. മറവ് ചെയ്യപ്പെട്ടത് ബഖീഇലാണ്. അബ്ബാസുബ്നു അബ്ദുല്‍മുത്വലിബിന്റെ ഖുബ്ബക്കു കീഴിലാണ് ഖബര്‍. അദ്ദേഹത്തിന് പതിനഞ്ച് മക്കള്‍പിറന്നിട്ടുണ്ട്. പതിനൊന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. ബിഗ്യതുത്വാലിബീനിലുള്ളത് പത്ത് ആണ്‍കുട്ടികളെന്നാണ്. (നൂറുല്‍അബ്സ്വാര്‍157) ശംസുള്ളഹീറില്‍പറയുന്നത് വഫാത്ത് ഹിജ്റ 73ല്‍ആണ് എന്നാകുന്നു.

ഹസന്‍(റ)ന്റെ പരമ്പരയും ചരിത്രപ്രസിദ്ധമാണ്. പണ്ഡിതര്‍പറയുന്നു: ഹസന്‍(റ)ന്റെ മക്കള്‍ഇവരാണ്. മുഹമ്മദുല്‍അസ്വ്ഗര്‍, ജഅ്ഫര്‍, ഹംസ, ഫാത്വിമ, മുഹമ്മദുല്‍അക്ബര്‍, സൈദ്, അല്‍ഹസന്‍, ഉമ്മുല്‍ഹസന്‍, ഉമ്മുല്‍ഖൈര്‍, ഇസ്മാഈല്‍, യഅ്ഖൂബ്, ഖാസിം, അബൂബക്കര്‍, അബ്ദുല്ല(റ). ഇവരില്‍സൈദിനും ഹസനും (റ) സന്താനപരമ്പരയുണ്ടായിട്ടുണ്ട് എന്നതും പ്രസിദ്ധം. (സുബുല്‍ 11/70)

ചരിത്രപരമായ ഈ പ്രമാണങ്ങളെയെല്ലാം അട്ടിമറിച്ചാലേ അഹ്ലുബൈത്ത് അസ്തമിച്ചുവെന്ന് വാദിക്കാനാകൂ. വിവേകമുള്ളവരാരും അതിന് മുതിരുമെന്ന് തോന്നുന്നില്ല. അഹ്ലുബൈത്തിനെ ആദരിക്കുന്നതില്‍വിമുഖതയുള്ള ചില ബിദഇകള്‍പക്ഷേ അവര്‍ഉണ്ടെന്നു സമ്മതിക്കുന്നു. ഇബ്നുതൈമിയ്യ ഉദാഹരണം. തന്റെ മിന്‍ഹാജുസ്സുന്നയില്‍അദ്ദേഹം കുറിച്ചത് ഇങ്ങനെ സംഗ്രഹിക്കാം. “”തിരുകുടുംബത്തെ ആദരിക്കുക എന്നത് പ്രമുഖ കുടുംബങ്ങളെ ബഹുമാനിച്ചിരുന്ന ജാഹിലിയ്യത്തിന്റെ അടയാളങ്ങളില്‍പെട്ടതാണ്” (3/289) (മറാഖിദു അഹ്ലുബൈത്ത് 21).

അഹ് ലു ബൈത്ത്:നബികുടുംബം നിലനിന്നതെങ്ങനെ?● 0 COMMENTS


നബികുടുംബം നിലനിന്നതെങ്ങനെ?● 0 COMMENTS

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി

ആര്‍ത്തലച്ച് ചീറിയടുക്കുന്ന ജല പ്രളയം. പര്‍വതങ്ങളും മാമലകളും അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാവുന്നു. എവിടെ നോക്കിയാലും ആര്‍ത്തനാദങ്ങള്‍, രോദനങ്ങള്‍… മകന്‍നിന്ന സ്ഥലം ശൂന്യമാകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന ഉമ്മക്ക് ഒന്ന് കരയാന്‍പോലും സമയം ലഭിച്ചില്ല, അപ്പോഴേക്കും ഉമ്മ നിന്ന സ്ഥലവും ശൂന്യമായിരുന്നു. കരയും കടലും ഒന്നായത് പോലെ..

പെട്ടന്നാണ്, ദൂരെ ഒരു പൊട്ട് പോലെ എന്തോ… ഒരു ചെറു നൗകയാണെന്ന് തോന്നുന്നു. അടുക്കുന്തോറും അത് വലുതായിക്കൊണ്ടിരുന്നു. അതേ, ഒരു വലിയ കപ്പലാണത്..!! നൂഹ് നബിയുടെ കപ്പല്‍പോലെ.. പക്ഷേ, അവര്‍എല്ലാവരെയും രക്ഷപ്പെടുത്തുന്നില്ല. ചിലരെ തിരഞ്ഞ് പിടിച്ച് കപ്പലില്‍കയറ്റുന്നു. അതില്‍നിന്നൊരു രക്ഷാ കവചം നമുക്ക് നേരെയും വെച്ചു നീട്ടുന്നു. നാമെന്ത് ചെയ്യും?

ഈ ജീവാസ്തമയ സമയത്ത് ഉദിച്ചുയരാനുള്ള അവസരം തള്ളിക്കളയുമോ? ഞാന്‍കയറില്ലെന്ന് വാശി പിടിക്കുമോ? ഇല്ല. കാരണം, ഈ അവസരം നഷ്ടപ്പെടുത്തിയാല്‍പാഴാകുന്നത് നമ്മുടെ ജീവനാണ്. എന്ത് വില കൊടുത്തും ആ കപ്പലില്‍കയറി പറ്റല്‍നമ്മുടെ നിലനില്‍പ്പിന്റെ അനിവാര്യതയാണ്. ഈ കപ്പല്‍പോലെയാണ് പ്രവാചക കുടുംബം.

പ്രവാചകര്‍(സ്വ) പറഞ്ഞു: “എന്റെ അഹ്ലുബൈത്ത് നൂഹ് നബിയുടെ കപ്പല്‍പോലെയാണ്. അതില്‍കയറിയവന്‍രക്ഷ പ്രാപിച്ചു. വിമുഖത കാണിച്ചാല്‍അവന്‍മുങ്ങി നശിച്ചു’ (ജാമിഅ സ്വഗീര്‍).

ഇത്തരമൊരു സാഹചര്യത്തില്‍ആ കപ്പലിലേക്ക് നമ്മളെത്രമാത്രം ആശ്രയിക്കുന്നുവോ അത് പോലെ അധാര്‍മികതയുടെയും ചൂഷണത്തിന്റെയും നിലയില്ലാ കയത്തില്‍മുങ്ങിത്താഴുന്ന നമ്മള്‍അഹ്ലുബൈത്തിലേക്കും ആശ്രയിച്ചിരിക്കുന്നു.

ഇനി നമുക്ക് ആ കപ്പലിനെ കുറിച്ചൊന്ന് ചര്‍ച്ച നടത്താം. തുര്‍ക്കിയിലെ ജൂദീ പര്‍വതത്തില്‍പ്രയാണമവസാനിപ്പിച്ച നൂഹ് നബിയുടെ കപ്പലിനെ കുറിച്ചല്ല. അഹ്ലുബൈത്ത് എന്ന കപ്പല്‍. ലോക രക്ഷയായ ആ കപ്പലിന് യാത്ര തുടങ്ങിയ ഉടനെ മുങ്ങി നശിക്കുന്ന ഒരു ടൈറ്റാനിക്കന്‍ദുരവസ്ഥ ഉണ്ടാവാന്‍പറ്റുമോ? ഇല്ല. അത് ലോകാവസാനം വരെ നിലനില്‍ക്കണം. കപ്പിത്താന്മാര്‍മാറിക്കൊണ്ടിരിക്കാം, കപ്പല്‍ഇവിടെ നിലനില്‍ക്കും.

സെയ്ദുബ്നു അര്‍ഖം(റ)വില്‍നിന്ന് നിവേദനം: നബി(സ്വ) ഒരിക്കല്‍പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബിന്റെ ദൂതന്‍എന്നെ വിളിച്ചാല്‍ഞാന്‍അതിന് ഉത്തരം നല്‍കും. എന്നാല്‍മഹത്തായ രണ്ട് കാര്യം ഞാന്‍നിങ്ങളില്‍ഉപേക്ഷിക്കുന്നു. ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍മുറുകെ പിടിക്കുക. മറ്റൊന്ന്, എന്റെ അഹ്ലുബൈത്താണ്. അവരുടെ കാര്യം ഞാന്‍നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു ‘(മുസ്‌ലിം 15/170).

ഇതു പോലോത്ത നിരവധി ഹദീസുകള്‍കാണാം. അഹ്ലുബൈത്ത് എന്ന കപ്പല്‍ലോകവസാനം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് ഈ ഹദീസുകള്‍കൊണ്ട് സ്പഷ്ടമാണ്.

ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമാം മഹ്ദി(റ)ന്റെ ആഗമനം. നബി(സ്വ) പറയുന്നു: “മഹ്ദിയെ കൊണ്ട് നിങ്ങള്‍സന്തോഷിക്കുക, അവസാന നാളില്‍അക്രമവും അനാശ്യാസ പ്രവണതയും വര്‍ധിക്കുന്പോള്‍എന്റെ അഹ്ലുബൈത്തില്‍പെട്ട മഹ്ദി പുറപ്പെടുന്നതും രാജ്യത്ത് നന്മയും നീതിയും നിറക്കുന്നതുമാണ്.’ തുര്‍മുദിയും അബൂദാവൂദും ഇബ്നുമാജയും അഹ്മദുമെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇത്. പ്രവാചക കുടുംബം ലോകാവസാനം വരെ നിലനില്‍ക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം?

കര്‍ബലയില്‍നബി കുടുംബം മുഴുവന്‍വധിക്കപ്പെട്ടല്ലോ എന്നാണ് വാദമെങ്കില്‍അത് ചരിത്രാവബോധത്തിന്റെ അഭാവത്തില്‍നിന്ന് ഉത്ഭവിക്കുന്ന ബാലിശമായ സംശയമാണ്. 23 പുരുഷന്മാര്‍രക്തസാക്ഷികളായ കര്‍ബലയില്‍ഹുസൈന്‍(റ)ന്റെ മകന്‍സൈനുല്‍ ആബിദീന്‍(റ) രോഗം കാരണം പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിനെതിരെയുള്ള വധശ്രമം പരാജയപ്പെടുകയും ചെയ്തു. ഹിജ്റ 61 മുഹര്‍റം 10 നാണ് കര്‍ബല യുദ്ധം നടക്കുന്നത്. ഹിജ്റ 94ല്‍മുഹര്‍റം 12നാണ് മഹാനവര്‍കള്‍വഫാത്താകുന്നത്. കര്‍ബലയില്‍അദ്ദേഹം വഫാത്തായിട്ടില്ലെന്ന് വ്യക്തമാകാന്‍ഇത്രമാത്രം മതി. ഹുസൈന്‍(റ)ന്റെ പരമ്പര സൈനുല്‍ആബിദീന്‍(റ) മുഖേനെയാണ് നിലനില്‍ക്കുന്നതെന്ന് ഹാഫിള് ദഹബി, ഇബ്നു ഹജര്‍തുടങ്ങീ പണ്ഡിതന്മാര്‍രേഖപ്പെടുത്തിയിട്ടുണ്ട്. ഹസന്‍(റ)ന്റെ പരമ്പര മഹാനവര്‍കളുടെ ആറ് ആണ്‍മക്കളില്‍സെയ്ദ്(റ), ഹസനുല്‍മുസന്ന(റ) എന്നിവര്‍ മുഖേനെയാണ് നിലനില്‍ക്കുന്നത്.

തിരുനബിയുടെ വഫാത്തായപ്പോഴേക്കും ലോകഭൂപടത്തിലെ മുക്കാല്‍ഭാഗവും ഇസ്‌ലാമിലേക്ക് കടന്നു വരാന്‍വെമ്പല്‍കൊള്ളുകയായിരുന്നു. തിരുനബിയുടെ ജിവിതരിതിയാണിതിന് ഒരു നിദാനം. ലോകത്തെ സ്വാധീനിച്ച ഈ വ്യക്തിപ്രഭാവത്തില്‍നിന്ന് സന്താന പരമ്പരയും ഏറെ ഭിന്നമായില്ല. പക്ഷേ, തിരുനബിയുടെ നാടും വീടും പരിസരവും മരിച്ചാലും മരിക്കാത്ത സാന്നിധ്യവും കാരണം മദീന വിട്ട് പോകാന്‍അവര്‍ക്കായില്ല. മുസ്‌ലിം ലോകം അഹ്ലുബൈത്തിന്റെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിനും ഒരു നിദാനമെന്ന പോലെ ഉമവിയ്യ ഭരണകാലത്ത് പ്രവാചക കുടുംബം അക്രമിക്കപ്പെടുന്നത്. പീഡനങ്ങളും താഡനങ്ങളും സഹിക്ക വയ്യാതെ അവര്‍നാടുവിട്ടിറങ്ങി. ശത്രു വിഭാഗം ധന്യരായി. കാരണം, തിരുകുടുംബം വഴിയാധാരമായല്ലോ? പക്ഷേ, അത് ആഗോള നേതൃത്വത്തിലേക്കുള്ള അഹ്ലുബൈത്തിന്റെ കടന്നു വരവിന്റെ തുടക്കമായിരുന്നുവെന്ന് അവര്‍അറിഞ്ഞിരുന്നില്ല. മക്കയില്‍നിന്ന് നബിയെ ആട്ടി ഇറക്കിയപ്പോള്‍ഇതു തങ്ങളുടെ അധഃപതനത്തിന്റെ പ്രാരംഭമാണെന്ന് മക്കാ മുശ്രിക്കുകള്‍അറിയാത്തത് പോലെ.

തിരുനബിയുടെ ആറാമത്തെ പൗത്രന്‍മൂസല്‍കാളിം(റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. ഹിജ്റ 183ല്‍അവിടെ വെച്ച് വഫാത്തായി. അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ദിനംപ്രതി ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്. മഹാന്റെ അനുജ സഹോദരനും നബി(സ്വ) തങ്ങളുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുല്‍ഉറൈള്(റ) ഹിജ്റ 210ല്‍മദീനയില്‍തന്നെയാണ് മരണപ്പെട്ടെതെങ്കിലും അദ്ദേഹത്തിന്റെ മകന്‍അഹ്മദ്(റ)ഉം പൗത്രന്‍ഈസ(റ)യും ഇറാഖിലാണ് മരണപ്പെട്ടത്. ഇവരില്‍ഈസാ(റ)ന്റെ മകന്‍അഹ്മദുല്‍മുഹാജിര്‍(റ) ആണ് യമനില്‍എത്തുന്ന ആദ്യ അഹ്ലുബൈത്ത്. പ്രവാചകരുടെ എട്ടാമത്തെ പേരമകനായ ഇദ്ദേഹം ഹിജ്റ 345ലാണ് വഫാത്താകുന്നത്. അവിടന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഹ്ലബൈത്തിനെ പ്രസരണം ചെയ്യാന്‍ഭാഗ്യം ലഭിച്ച നാടുകളില്‍ഒന്നാണ് യമന്‍. കേരളത്തിലെ പ്രധാന ഖബീലകളായ ബാ അലവി, ബാ ഫഖീഅ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളെല്ലാം യമനിന്റെ ദാനങ്ങളാണ്.

മൂസല്‍കാളിം(റ)ന്റെ മകന്‍മൂസ രിളാ(റ) ഇറാഖില്‍നിന്നും തൂസിലെത്തി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മകന്‍മഹ്മൂദ്(റ) ബുഖാറയിലാണ് ജീവിച്ചത്.

യമനില്‍നിന്നും നബി കുടുംബം കേരളത്തില്‍എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബുഖാറയില്‍നിന്ന് അഹ്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്. മഹ്മൂദ്(റ)ന്റെ 19ാംമത്തെ പേര മകന്‍ജലാലുദ്ദീന്‍ബുഖാരി(റ) ആണ് കേരളത്തിലെത്തുന്ന ആദ്യ ബുഖാരി സയ്യിദ്. കണ്ണൂരിലെ വളപ്പട്ടണമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. രാജാക്കന്മാരും നാട്ടുകാരും ആ മഹാമനീഷിയെയും സന്താന പരമ്പരയെയും വളരെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഹിജ്റ 875ല്‍വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപ്പട്ടണത്തെ കക്കുളങ്ങര മഖ്ബറയിലാണ്. ഇന്നും വളപ്പട്ടണം മഖാമിലെത്തിയാല്‍ചരിത്രം നമുക്ക് മുന്പില്‍പുനര്‍ജനിക്കുകയാണെന്ന് തോന്നും. മഖാമും പരിസരവും പഴമയുടെ സൗന്ദര്യത്തെ കൈവിടാതെ പ്രൗഢിയോടെ തലയെടുത്ത് നില്‍ക്കുന്നു. മഹാനവര്‍കള്‍കേരളത്തില്‍ശിലപാകിയ ബുഖാരി പരമ്പര ഒരു വടവൃക്ഷം പോലെ വളര്‍ന്നു പന്തലിച്ചു. മതസാമൂഹിക വൈജ്ഞാനിക മേഖലകളിലെല്ലാം അവരുടെ സ്വാധീനവും ഇടപെടലും ശക്തമായി. കേരള ചരിത്രത്തിലെ മതരാഷ്ട്രീയ മേഖലകളില്‍മാറ്റി നിറുത്തപ്പെടാന്‍പറ്റാത്ത മഖ്ദൂമുമാരുടെ ശൈഖുമാരില്‍പ്രമുഖരായിരുന്നു ജലാലുദ്ദീന്‍ബുഖാരി(റ)ന്റെ മകന്‍സയ്യിദ് ഇസ്മാഈല്‍ബുഖാരി(റ).

അഹ്ലുബൈത്ത് ഉടനീളം സഞ്ചരിച്ചു.. ഉപ്പാപ്പ ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി. ഇന്നും നല്‍കി കൊണ്ടിരിക്കുന്നു. അഹ്ലു ബൈത്ത് തിരുനബിയില്‍നിന്നാണ്. അവിടുത്തെ ശരീരത്തില്‍നിന്ന് വേര്‍പിരിഞ്ഞത്.. സ്നേഹിച്ചാല്‍തീര്‍ച്ചയായും അവിടുന്ന് കൈപിടിക്കും; കൈപിടിക്കാന്‍ആളില്ലാത്ത നാളില്‍.

കര്‍ബല ശീഇസം, ഇസ്‌ലാം

ഇസ്‌ലാമിന്റെ ലേബലില്‍അറിയപ്പെടുന്നുണ്ടെങ്കിലും മതവുമായി ഒരു ബന്ധവും ഇല്ലാത്ത വിഭാഗമാണ് ശിയാക്കള്‍. ഒട്ടേറെ ഐതിഹ്യങ്ങളും അതിലേറെ നിഗൂഢതകളും നിറഞ്ഞ ഒരു കൂട്ടം അബദ്ധങ്ങളുടെ സംഗമ സ്ഥലിയാണ് ശീഇസം. നബി(സ്വ)യുടെ കാലശേഷം ഖലീഫയാകേണ്ടത് സിദ്ദീഖ്(റ) വാണെന്ന സൂചനകളുള്ള നിരവധി ഹദീസുകളുണ്ടായിട്ടും അദ്ദേഹത്തെ ഖലീഫയാക്കുന്നതില്‍സ്വഹാബികളുടെ മുഴുവന്‍ഏകാഭിപ്രായമുണ്ടായിട്ടും, പ്രവാചകന് ശേഷം മുസ്‌ലിം സമുദായത്തിന് നേതൃത്വം നല്‍കേണ്ടത് അലി(റ) ആണെന്നും അദ്ദേഹത്തിനവകാശപ്പെട്ട ഖിലാഫത്തിനെ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍തട്ടിയെടുത്തതാണെന്നുമുള്ള അബദ്ധ വാദഗതികളുമായിട്ടായിരുന്നു അബ്ദുല്ലാ ഹിബ്നു സബഇന്റെ നേതൃത്വത്തില്‍ശിയാവിഭാഗത്തിന്റെ ആഗമനം. അതിനു വേണ്ടി “ഖേദിച്ച് മടങ്ങുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവര്‍ക്കു നീ പൊറുക്കണമേ’ (40/7) എന്ന ഖുര്‍ആനിക സൂക്തം കൊണ്ടുള്ള ഉദ്ദ്യേം “അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ നേതൃത്വത്തില്‍നിന്ന് ഖേദിച്ച് മടങ്ങുകയും അലി(റ)വിന്റെ മാര്‍ഗത്തെ അനുധാവനം ചെയ്യുകയും ചെയ്തവര്‍ക്കു നീ പൊറുക്കണമേ’ എന്നാണെന്നു പോലും അവര്‍ദുര്‍വ്യാഖ്യാനം ചെയ്യുകയുണ്ടായി (തഫ്സീറുസ്സ്വാഫി).

ലോകത്താകമാനമുള്ള ശിയാക്കളില്‍മുക്കാല്‍ഭാഗവും അധിവസിക്കുന്നത് ഇറാന്‍, ഇറാഖ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബഹ്റൈന്‍, സൗദി അറ്യേ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെന്നാണ് കണക്ക്. അഹ്ലുബൈത്തിനോട് അദമ്യ സ്നേഹമുള്ളവരെന്ന പുറംമോടി പ്രഥമ ദൃഷ്ടിയില്‍ശിയാക്കള്‍ക്കുണ്ടെങ്കിലും കാപട്യവും കളങ്കവും ചേര്‍ന്നുള്ള സ്നേഹ പ്രകടനങ്ങളുടെ സങ്കലനം മാത്രമാണ് ശീഇസമെന്ന് തെളിയിക്കാന്‍കൂടുതല്‍പ്രമാണങ്ങളുടെ ആവശ്യമില്ല. അഹ്ലുബൈത്തില്‍പെട്ടവരും തിരുനബി(സ്വ)യുടെ പിതൃവ്യനുമായ അബ്ബാസ്(റ)വിനെയും അദ്ദേഹത്തിന്റെ പുത്രനെയും കുറിച്ച് ആക്ഷേപങ്ങള്‍ചൊരിയുകയും അവര്‍കാഫിറുകളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതു തന്നെ ഉദാഹരണം. “ഇഹലോകത്ത് അന്ധനായവന്‍പരലോകത്തും അന്ധനും വഴിപിഴച്ചവനുമാകുമെന്ന’ (ഇസ്റാഅ് 72) ഖുര്‍ആനിക വചനം അവതീര്‍ണമായത് അബ്ബാസ്(റ)നെ കുറിച്ചാണെന്നും മഹാപണ്ഡിതനും വിശ്രുത ഖുര്‍ആന്‍വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ്(റ) ശപിക്കപ്പെട്ടവനും വിഡ്ഢിയുമാണെന്നു പോലും അവര്‍എഴുതി വിടുകയുണ്ടായി (ഉസ്വൂലുല്‍കാഫി).

എന്നാല്‍ഇതിലേറെ മാരകമായ വിശ്വാസങ്ങളും അപകടകരമായ നിലപാടുകളും ശീഇകള്‍വച്ചു പുലര്‍ത്തുന്നുണ്ടെന്നതാണു സത്യം. ലോകത്തെ മുഴുവന്‍സത്യവിശ്വാസികളുടെയും മാതാക്കളായ ആഇശാ ബീവി(റ)യും ഹഫ്സാ ബീവി(റ)യും കാഫിറുകളാണെന്ന് പറഞ്ഞവരും ശിയാക്കളിലുണ്ട്. അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ തിരുനബി(സ്വ)യുടെ സ്വകാര്യാവയവത്തെ തീ സ്പര്‍ശി ക്കുമെന്നത് ഉറപ്പാണെന്നും(!) അതിനു കാരണം കാഫിറുകളുമായി സംഭോഗം നടത്തല്‍ഹറാമായതാണെന്നും പറഞ്ഞുണ്ടാക്കാന്‍അവര്‍ധാര്‍ഷ്ട്യം കാണിക്കുക പോലും ചെയ്തു (അലി മുഹമ്മദ് സ്വല്ലാബിയുടെ ഫിക്റുല്‍ഖവാരിജി വശ്ശീഅ ഫീ മീസാനി അഹ്ലുസ്സുന്നത്തി വല്‍ജമാഅ പേജ് 121 കാണുക). ഇങ്ങനെ തിരുനബി കുടുംബത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍തന്നെ അഹ്ലുബൈത്തിന്റെ പ്രേമികളായി ചമയുന്നത് ചരിത്രപരമായ വൈരുധ്യം തന്നെ.

റുകൂഇനു മുമ്പുള്ള ഖുനൂത്ത്, ചെറിയ കല്ലുകളുടെ മേല്‍സുജൂദ് ചെയ്യല്‍, നിസ്കാര ശേഷം തുടയില്‍അടിക്കല്‍തുടങ്ങിയവയാണ് സുന്നികളും ശിയാക്കളും തമ്മിലുള്ള പ്രധാന അന്തരമെന്നാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍അതി മാരകവും ഭീകരവുമായ വിശ്വാസങ്ങളും ആദര്‍ശങ്ങളും വച്ചു പുലര്‍ത്തുന്നവരാണ് ശിയാക്കളെന്ന് അവരുടെ ഗ്രന്ഥങ്ങള്‍പരതിയാല്‍കൃത്യമായി മനസ്സിലാക്കാ വുന്നതാണ്. അബൂബക്കര്‍(റ)വും ഉമര്‍(റ)വും ബഹുഭൂരിഭാഗം മുഹാജിറുകളും അന്‍സ്വാറുകളും ആഇശാ(റ), ഹഫ്സ(റ) തുടങ്ങിയ നബി പത്നിമാരും മറ്റു ഇമാമുകളും അല്ലാഹുവില്‍അല്‍പം പോലും വിശ്വസിച്ചിട്ടില്ല, സഅദ്ബ്നു മുസയ്യിബ്(റ), അബൂഹനീഫ(റ), ഇമാം ശാഫിഈ(റ), മഅ്റൂഫുല്‍കര്‍ഖി(റ), സഹ്ലുബ്നു അബ്ദുല്ലാഹിത്തിസ്തരി(റ), സുഫ്യാനുസ്സൗരി(റ) തുടങ്ങിയ പ്രമുഖരെല്ലാം ജൂതന്‍മാരെക്കാളും ക്രിസ്ത്യാനികളെക്കാളും വലിയ കാഫിറുകളാണ്, ഖാളിമാരെല്ലാം പിശാചുക്കളായതു കൊണ്ട് അവരില്‍നിന്ന് മാറി നില്‍ക്കണമെന്ന കല്‍പന ഖുര്‍ആനിലുണ്ട്, ഈസാ നബി(അ) മടങ്ങി വരുമെന്നും മുഹമ്മദ് നബി(സ്വ) തിരിച്ച് വരില്ലെന്നുമുള്ള വാദം അതിശയകരമാണ്, ഈസാ നബിയേക്കാള്‍തിരിച്ചുവരാനര്‍ഹതയുള്ളത് മുഹമ്മദ് നബിക്കാണെന്നും അങ്ങനെയുണ്ടാവുമെന്നും ഖുര്‍ആനിലുണ്ട്, മരണപ്പെട്ട അലി(റ) ദുന്‍യാവിലേക്ക് തന്നെ തിരിച്ചെത്തും, അലി(റ) ഇപ്പോള്‍മേഘത്തിലാണുള്ളത്, ഇടിവെട്ട് അദ്ദേഹത്തിന്റെ ശബ്ദമാണ്, ഖുര്‍ആനില്‍പരിവര്‍ത്തനങ്ങള്‍നടന്നിട്ടുണ്ട്, അഹ്ലുബൈത്തിന്റെ ശ്രേഷഠതകള്‍ഉള്‍ക്കൊള്ളുന്ന അധ്യായങ്ങളും സൂക്തങ്ങളും ഖുര്‍ആനില്‍നിന്നു സ്വഹാബികള്‍നീക്കം ചെയ്തിട്ടുണ്ട്, സൂറത്തുല്‍വിലായ എന്ന സുദീര്‍ഘമായ അധ്യായവും സൂറത്തുശ്ശര്‍ഹിലെ “നാം അലിയ്യിനെ അങ്ങയുടെ മരുമകനാക്കിയിരിക്കുന്നു’ എന്ന സൂക്തവും ഇത്തരത്തില്‍നീക്കം ചെയ്യപ്പെട്ടവയാണ് തുടങ്ങിയ ഹിമാലയന്‍വങ്കത്തങ്ങളുടെ ആകെത്തുകയാണ് ശീഇസം.

തങ്ങളുടെ ശിഥില ചിന്തകളുടെ പ്രചാരണത്തിന് വേണ്ടി പലപ്പോഴും ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് ശിയാക്കള്‍കാര്യം സാധിച്ചത്. “സത്യം നിഷേധിക്കുവാന്‍വേണ്ടി മനുഷ്യനോട് പിശാച് പറയുന്നത് പോലെ'(59/16), “കാര്യം വിധിക്കപ്പെട്ടപ്പോള്‍പിശാച് പറയും'(14/22) എന്നീ ഖുര്‍ആനിക സൂക്തങ്ങളിലെ “പിശാച്’ ഉമറുബ്നുല്‍ഖത്വാബ്(റ)വാണെന്നാണ് ’ശീഈ പണ്ഡിതനായ മുഗീറത്തുബ്നു സഈദ് വ്യാഖ്യാനം നല്‍കിയത്. “സത്യനിഷേധി തന്റെ റബ്ബിനെതിരെ സഹായിക്കുന്നവനാണ്’ (25/55) എന്ന സൂക്തത്തിലെ “സത്യനിഷേധി’ ഉമറുബ്നുല്‍ഖത്താബ്(റ)വാണെന്നും “റബ്ബ്’ അമീറുല്‍മുഅ്മിനീന്‍അലി(റ)വാണെന്നുമാണ് മറ്റൊരു ദുര്‍വ്യാഖ്യാനം (തഫ്സീറുല്‍ഖുമ്മിയ്യ്).

സ്വഹാബികളില്‍പ്രമുഖരായ ഉമര്‍(റ) വിനെയാണ് ഇവിടെ പിശാചായി ശിയാക്കള്‍ചിത്രീ കരിക്കുന്നത്. “അന്‍സ്വാറുകളിലും മുഹാജിറുകളിലും നിന്ന് ഏറ്റവും ആദ്യമായി മുന്പോട്ട് വന്നവരും നന്മ ചെയ്തു കൊണ്ട് അവരെ പിന്തുടര്‍ന്നവരെയും സംബന്ധിച്ച് അല്ലാഹു തൃപ്തനായിരിക്കുന്നു. അവനെ കുറിച്ച് അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്തു കൂടി നദികള്‍ഒഴുകുന്ന സ്വര്‍ഗങ്ങള്‍അല്ലാഹു അവര്‍ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നു. അവരതില്‍എന്നെന്നും സ്ഥിരവാസികളാണ്. അതെത്ര മഹത്തായ വിജയം’ (തൗബ/100) തുടങ്ങി നിരവധി സൂക്തങ്ങള്‍സ്വഹാബികളുടെ മാഹാത്മ്യം വരച്ചു കാണിച്ചിട്ടും സ്വഹാബികളെ ഒറ്റയായും കൂട്ടമായും കരിവാരിത്തേക്കുന്ന ശിയാക്കളുടെ കൗടില്യം അതി ക്രൂരം തന്നെ.

മഹാരഥന്മാരില്‍പെട്ട ഒരു വിഭാഗത്തെ ഇകഴ്ത്തിയും മറു വിഭാഗത്തെ പുകഴ്ത്തിയും ഇരട്ട മുഖം കാണിക്കുന്ന സ്വഭാവം ശീഈ ഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്. “ആരെങ്കിലും ഹുസൈന്‍(റ)വിന്റെ ഖബറിനെ സമീപിച്ചാല്‍മബ്റൂറായ ഒരു ഹജ്ജ് ചെയ്ത പ്രതിഫലം അവന് എഴുതപ്പെടുന്നതാണ്’ (ഇബ്നു ഖൂലവൈഹില്‍ഖുമ്മിയ്യ്/കാമിലുസ്സിയാറാത്/170). “വല്ലവനും പെരുന്നാളല്ലാത്ത ദിവസം ഹുസൈന്‍(റ)വിന്റെ മഹത്ത്വം മനസ്സിലാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഖബറിനരികെ എത്തിയാല്‍സ്വീകാര്യമായ 20 ഹജ്ജുകളുടെയും 20 ഉംറകളുടെയും നബിയുടെയോ ഇമാമിന്റെയോ കൂടെ 20 ഹജ്ജ്ഉംറകള്‍നിര്‍വഹിച്ചതിന്റെയും പ്രതിഫലം അല്ലാഹു അവനു രേഖപ്പെടുത്തുന്നതാണ്’. “ആരെങ്കിലും പെരുന്നാള്‍സുദിനത്തില്‍ഹുസൈന്‍(റ)വിനെ സിയാറത്ത് ചെയ്താല്‍100 ഹജ്ജുകളുടെയും 100 ഉംറ കളുടെയും നബിയുടെയോ ഇമാമിന്റെയോ കൂടെ 100 യുദ്ധങ്ങളില്‍പങ്കെടുത്തതിന്റെയും പ്രതിഫലം അല്ലാഹു അവനു രേഖപ്പെടുത്തുന്നതാണ്’ (അല്‍കാഫി 4/580) തുടങ്ങിയവ ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങള്‍മാത്രം.

ഹുസൈന്‍(റ)ന്റെ മഖ്ബറ സന്ദര്‍ശനം എപ്പോഴും പുണ്യകരമാണെങ്കിലും മുഹര്‍റം പത്തിനുള്ള സന്ദര്‍ശനം സ്വര്‍ഗ പ്രവേശനത്തിനു നിദാനമാകുമെന്നും ഒരു രാത്രി അവിടെ താമസിക്കുന്നത് കര്‍ബലയില്‍രക്തസാക്ഷിയായതിന്റെ പ്രതിഫലം ലഭിക്കുന്നതിനു കാരണമാകുമെന്നുമാണ് ശിയാക്കളുടെ നിലപാട്. “ആരെങ്കിലും ആശുറാഅ് ദിനത്തില്‍ഹുസൈന്‍(റ)വിന്റെ ഖബറിനരികെ രാത്രി താമസിച്ചാല്‍അദ്ദേഹത്തോടൊപ്പം വധിക്കപ്പെട്ടത് പോലെ ശരീരത്തില്‍രക്തം പുരണ്ടു കൊണ്ട് ഖിയാമത്ത് നാളില്‍അല്ലാഹുവിനെ ദര്‍ശിക്കുന്നതാണ്’, “വല്ലവനും ആശുറാഅ് ദിവസം ഹുസൈന്‍(റ)വിനെ സന്ദര്‍ശിച്ചാല്‍അവനു സ്വര്‍ഗം നിര്‍ബന്ധമാകുന്നതാണ്’, “ആരെങ്കിലും ആശുറാഅ് ദിവസത്തില്‍മഹത്ത്വം മനസ്സിലാക്കിക്കൊണ്ട് ഹുസൈന്‍(റ)വിന്റെ ഖബര്‍സന്ദര്‍ശിച്ചാല്‍അവന്‍അല്ലാഹുവിനെ അര്‍ശില്‍വെച്ച് സന്ദര്‍ശിച്ചത് പോലെയാണ്’, “വല്ലവനും ആശുറാഅ് ദിനം ഹുസൈന്‍(റ)വിന്റെ ഖബറിനരികില്‍വെച്ച് കുടിവെള്ളം നല്‍കിയാല്‍അവന്‍ഹുസൈന്‍(റ)വിന്റെ സൈന്യത്തിന് വെള്ളം നല്‍കുകയും അവരോടൊപ്പം രക്തസാക്ഷിയാവുകയും ചെയ്തവനെപ്പോലെ യാണ്’ (കാമിലുസ്സിയാറാത്/191,192). മറ്റെല്ലാ ആചാരങ്ങളിലും ആരാധനകളിലും ശിയാക്കള്‍കാണിക്കുന്ന പക്ഷപാതിത്വവും ഇരട്ടത്താപ്പും മുഹര്‍റമിലെ ആശൂറാഅ് ദിനകര്‍മങ്ങളിലും കാണാവുന്നതാണ്.

ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം അതിവിശിഷ്ടവും അവിസ്മരണീയവും സന്തോഷദായകവുമായ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ് മുഹര്‍റം. അതേസമയം പാപ പങ്കിലവും നിഷ്ഠൂരവുമായ കര്‍ബല യുദ്ധത്തിന്റെ ഓര്‍മകള്‍അയവിറക്കുന്ന മാസവുമാണത്. തിരുനബി(സ്വ)യുടെ പേരമകനായ ഹുസൈന്‍(റ)വും മുആവിയ(റ)വിന്റെ മകന്‍യസീദും തമ്മില്‍കര്‍ബലയില്‍വെച്ച് ഹിജ്റ 61 മുഹറം പത്തിന് നടന്ന യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നുമാണ്. ഹുസൈന്‍(റ)വിന്റെ മകനായ സൈനുല്‍ആബിദീന്‍(റ)വും ഏതാനും സ്ത്രീകളുമൊഴികെ തിരുനബി കുടുംബം മുഴുവന്‍ശത്രുക്കളുടെ വാളിനിരയായ ദുരന്തങ്ങളുടെ കഥ പറയുന്ന ഭൂമി തന്നെയാണ് കര്‍ബല. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍സന്തോഷിക്കുകയും വിപത്തുകളില്‍ക്ഷമ കൈക്കൊള്ളുകയും ചെയ്യണമെന്നതാണ് ഇസ്‌ലാമിക പാഠം. ആപത്തുകളുണ്ടാകുന്പോള്‍നെഞ്ചത്തടിച്ചും ആര്‍ത്തട്ടഹസിച്ചും നടത്തുന്ന ദുഖാ:ചരണങ്ങളെല്ലാം മത നിയമങ്ങള്‍ക്കു പുറത്തുള്ളതാണ്.

മതത്തിന്റെ സര്‍വസീമകളും ലംഘിച്ചു കൊണ്ട് ആശൂറാഅ് ദിനത്തില്‍ലോക വ്യാപകമായി ശിയാക്കള്‍നടത്തുന്ന രക്തം ചിന്തിയും ശരീരം മുറിപ്പെടുത്തിയുമുള്ള ഭീകരമായ ദുഖാചരണ രീതികള്‍ക്കു പ്രമാണങ്ങളുടെ പിന്‍ബലമില്ല. പരിസര പ്രദേശങ്ങളിലെ ഹോസ്പിറ്റലുകള്‍നേരത്തെ തന്നെ ബുക്ക് ചെയ്ത് കുത്തിയും കീറിയും ശാരീരിക പീഡകള്‍നടത്തിയും ചോരപ്പുഴ ഒഴുക്കിയുമാണ് മുഹര്‍റം പത്ത് അവര്‍കരിദിനമായി ആചരിക്കുന്നത്. അഹ്ലുബൈത്തിനോടുള്ള അടങ്ങാത്ത പ്രേമമാണത്രെ(?) പ്രസ്തുത ദിനത്തില്‍ശാരീരിക പീഡനങ്ങള്‍നടത്തി ദുഖത്തില്‍പങ്കുചേരാന്‍അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ഹുസൈന്‍(റ) കര്‍ബലയില്‍രക്തസാക്ഷിയായതിന്റെ പേരില്‍നടക്കുന്ന ദുഖാചരണങ്ങള്‍ക്കു യാതൊരു ന്യായീകരണവുമില്ലെന്നാണ് പണ്ഡിത മതം. ഇബ്നു റജബില്‍ഹമ്പലി(റ) എഴുതുന്നതു കാണുക: “ഹുസൈന്‍(റ) വധിക്കപ്പെട്ടതിന്റെ പേരില്‍ആശൂറാഅ് ദിനത്തില്‍അനുശോചിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍പ്രതിപാദിച്ച “ഐഹിക ജീവിതത്തില്‍പ്രവര്‍ത്തനങ്ങള്‍വഴി പിഴക്കുകയും തങ്ങള്‍പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്ന് കരുതുകയും ചെയ്യുന്നവരുടെ’ (അല്‍കഹ്ഫ്/104).

നടപടികളില്‍പെട്ടതാണ്. അന്പിയാക്കള്‍ക്ക് വിപത്തുകളുണ്ടായ ദിവസങ്ങളേയോ അവരുടെ വഫാത്തു ദിനങ്ങളേയോ ദുഃഖ ദിനങ്ങളായി ആചരിക്കാന്‍അല്ലാഹുവോ അവന്റെ പ്രവാചകനോ കല്‍പിച്ചിട്ടില്ലെന്നിരിക്കെ, അവരേക്കാള്‍താഴ്ന്ന പദവിയിലുള്ളവരുടെ പേരിലെങ്ങനെ ദു:ഖാചരണം നടത്തും? (ലത്വാഇഫുല്‍മആരിഫ്). രേഖകളില്ലാത്ത ആചാരങ്ങളും പ്രമാണങ്ങളില്ലാത്ത വിശ്വാസങ്ങളുമാണ് ശിയാക്കളെ നിയന്ത്രിക്കുന്നതെന്ന് വ്യക്തം.

വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും ഭാഗികമായോ പൂര്‍ണമായോ തള്ളുകയും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), ബദ്രീങ്ങള്‍, മുഹാജിറുകള്‍, അന്‍സ്വാറുകള്‍തുടങ്ങിയവരെല്ലാം തിരുനബി(സ്വ)യുടെ വഫാത്തിനു ശേഷം കാഫിറുകളായി മാറിയെന്നുമുള്ള അര്‍ത്ഥശൂന്യമായ വാദങ്ങളുടെയും കാപട്യങ്ങളുടെയും നിഗൂഢതകളുടെയും കൂടാരമാണ് ശിയാ വിശ്വാസങ്ങള്‍. അതിനപ്പുറം ന്യായവും പ്രമാണവും കൂട്ടുനില്‍ക്കുന്ന ഒരാദര്‍ശവും അവര്‍ക്കില്ല.

മമ്പുറം തങ്ങള്‍


പോരാളിയും പ്രബോധകനുമായിരുന്നു മമ്പുറം തങ്ങള്‍● 0 COMMENTS

മുഹമ്മദ് റഫീഖ് കാലടി

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗം മമ്പുറം തങ്ങന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം. ഇക്കാലയളവില്‍മമ്പുറം തങ്ങന്‍മാര്‍മലബാറില്‍നിര്‍വഹിച്ച വിസ്മയാവഹമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മേഖലകളിലേക്ക് ചുരുക്കുക പ്രയാസമാണ്. എല്ലാ മേഖലകളിലും അവര്‍സജീവമായി ഇടപെട്ടു. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുളള സമരങ്ങളിലെ പ്രൗഢോജ്വല നേതൃത്വവും അതിലുപരി ആത്മീയതയിലൂന്നി ആധ്യാത്മ രംഗത്തെ അപൂര്‍വ സ്ഥാനമായ ഖുതുബുസ്സമാന്‍എന്ന പദവി നേടി സമൂഹത്തെ നിയന്ത്രിച്ചിരുന്ന അല്ലാഹുവിന്റെ വലിയ്യുമായിരുന്നു മമ്പുറം തങ്ങള്‍. ഒരേ സമയം വ്യത്യസ്ത അധികാര കേന്ദ്രങ്ങളായ ബ്രിട്ടീഷ് മേധാവിത്വത്തോടും ഫ്യൂഡല്‍ജന്മി വ്യവസ്ഥിതിയോടും വിജയകരമായി സമരം നടത്താന്‍മലബാറിലെ ജന സമൂഹത്തെ സജ്ജമാക്കിയിരുന്നു മഹാനവര്‍കള്‍.

അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായ നടപടികളാണ് അദ്ദേഹം കൈകൊണ്ടത്. തനിമയാര്‍ന്ന ഇസ്‌ലാമിക പാരമ്പര്യത്തെ തകര്‍ക്കാനും സ്നേഹത്തിലമര്‍ന്ന് ജീവിച്ചിരുന്ന സഹോദര സമുദായങ്ങളെ ഭിന്നിപ്പിച്ച് ഛിദ്രത വളര്‍ത്താനും ലക്ഷ്യമിട്ട് വന്ന സാമ്രാജ്യത്വ ശക്തികളുടെ സ്വപ്നങ്ങളെ അടിവേരോടെ പിഴുതെറിയാന്‍അദ്ദേഹം പദ്ധതികള്‍ആവിഷ്കരിച്ചു. ഹിന്ദുമുസ്‌ലിം എ്യെം സുദൃഢമാക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് മനസ്സിലാക്കിയ തങ്ങള്‍സഹോദര സമുദായങ്ങള്‍ക്കിടയില്‍സൗഹൃദം കെട്ടിപ്പടുക്കുകയും ഒറ്റക്കെട്ടായി തൊളുരുമ്മി നിന്ന് വൈദേശിക ശക്തികള്‍ക്കെതിരെ പോരടിക്കാന്‍ആഹ്വാനം നടത്തുകയും ചെയ്തു.

മലബാറിന്റെ മതസാമൂഹിക പശ്ചാത്തലം വായിക്കുന്പോള്‍മമ്പുറം തങ്ങന്മാര്‍നടത്തിയ നവോത്ഥാന വിപ്ലവത്തിന്റെ ആഴം വലുതാണ്. പക്വമായ ഒരു നേതൃത്വത്തിന്റെ അഭാവത്താല്‍ഉഴറി നടക്കുകയായിരുന്നു ജനസമൂഹം. ജാതി വ്യവസ്ഥയും ജന്മി കുടിയാന്‍പ്രശ്നങ്ങളും ഹൈന്ദവര്‍ക്കിടയില്‍അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെങ്കില്‍ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്നവരായിരുന്നു മുസ്‌ലിംകള്‍. ഈയൊരു അവസ്ഥാവിശേഷത്തിലേക്കാണ് തങ്ങള്‍വന്നത്. സമൂഹത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍സന്പൂര്‍ണമായി മനസ്സിലാക്കിയ മമ്പുറം തങ്ങള്‍വ്യവസ്ഥാപിതമായ പരിഹാരമാര്‍ഗങ്ങളിലൂടെ സമൂഹത്തെ പുനരുജ്ജീവിപ്പിച്ചു. എല്ലാ മതവിഭാഗക്കാരോടും ഒരേ പോലെ സ്നേഹം പുലര്‍ത്തുകയും എല്ലാവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരകനാവുകയും ചെയ്തു. അതോടൊപ്പം യഥാര്‍ത്ഥ മതത്തിന്റെ വ്യക്തമായ ആശയങ്ങള്‍ധ്യൈപൂര്‍വ്വം തുറന്ന് പറയുകയുമുണ്ടായി.

വിശുദ്ധ ദീനി പ്രബോധന ഗോഥയിലേക്കിറങ്ങുന്ന സാത്വികരായ പണ്ഡിതര്‍പഠിച്ചത് പകര്‍ന്നുകൊടുത്തും പരിശീലിപ്പിച്ചും തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാറുണ്ട്. വശ്യമായ വാഗ്ധോരണികളില്‍മാത്രം ഒതുങ്ങാതെ നിഷ്കളങ്കമായ ആരാധനാ സപര്യകളിലൂടെ കരസ്ഥമാക്കിയ ഇലാഹീ സാമീപ്യം മുഖേന സന്പൂര്‍ണ സമര്‍പ്പിതരായ അവര്‍ക്ക് അല്ലാഹു പ്രത്യേകം നല്‍കുന്ന അദ്ഭുത സിദ്ധികള്‍(കറാമതുകള്‍) പ്രബോധനം സുഗമമാക്കുന്നതില്‍നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്. സയ്യിദ് അലവി തങ്ങളുടെ ജീവിതത്തില്‍ഇതിന്റെ വ്യക്തമായ ചിത്രം ദര്‍ശിക്കാനാവും. ഇലാഹീ സ്മരണയിലും ആരാധനയിലും സദാമുഴുകിയ തങ്ങള്‍തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ദീര്‍ഘനേരം ഖുര്‍ആന്‍പാരായണം, സുന്നത്ത് നോമ്പുകള്‍, സുന്നത്ത് നിസ്കാരങ്ങള്‍, ദാനധര്‍മങ്ങള്‍, സദുപദേശങ്ങള്‍, ഏകാന്തതയിലും അല്ലാതെയുമുള്ള ദിക്റുകള്‍, റാത്തീബുകള്‍തുടങ്ങിയവ പതിവ് തെറ്റാതെ അനുഷ്ഠിച്ചിരുന്നു. ഇതിലൂടെ അതുല്ല്യമായ ഇലാഹി സാമീപ്യം കരഗതമാക്കുകയും കാലഘട്ടത്തിന്റെ ഖുതുബായി (ഖുതുബുസ്സമാന്‍) അവരോധിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍വരെ മമ്പുറം തങ്ങളുടെ ആത്മീയ പ്രഭാവം വെളിച്ചം വീശിയിരുന്നു.

മമ്പുറം തങ്ങളുടെ കാലം മുതല്‍കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് കൃത്യമായ രീതി കൈവന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സമൂഹത്തിലേക്കിറങ്ങിയപ്പോള്‍ജനങ്ങള്‍ഗണ്യമായ തോതില്‍ഇസ്‌ലാമിക തീരത്തണഞ്ഞു. പ്രബോധനം സുഗമമാക്കുന്നതില്‍മേല്‍സൂചിപ്പിച്ച അത്ഭുത സംഭവങ്ങള്‍വഹിച്ച പങ്ക് നിസ്തുലമാണ്. ജന്മി കുടിയാന്‍വ്യവസ്ഥയില്‍പെട്ട് അസ്ഥിത്വം നഷ്ടപ്പെട്ട് കൊണ്ടിരുന്ന പിന്നാക്ക വിഭാഗത്തിന് ഇസ്‌ലാം പൂര്‍ണാര്‍ത്ഥത്തിലുള്ള സുരക്ഷാ കേന്ദ്രമായി. ആകുലതകളും ആവലാതികളുമായി അവര്‍തങ്ങളെ സമീപിച്ചു. പ്രശ്നങ്ങള്‍കേട്ടും പരിഹാരങ്ങള്‍നിര്‍ദേശിച്ചും സമാധാനത്തിന്റെ ദൂതനായി തങ്ങളവരില്‍ജീവിച്ചു. വിഷമഘട്ടങ്ങളില്‍മഹാന്മാരെ സമീപിക്കണമെന്നും അത് നിങ്ങള്‍ക്ക് സാന്ത്വനമാണെന്നും പഠിപ്പിച്ച വിശുദ്ധ ഇസ്‌ലാമിന്റെ സുന്ദരമായ പ്രഖ്യാപനങ്ങളെ ജീവിതത്തിലൂടെ സാക്ഷാത്കരിച്ചു സതീര്‍ത്ഥരായ അനുചരര്‍. അതവരെ പഠിപ്പിച്ചതും മമ്പുറം തങ്ങള്‍തന്നെ.

ഇസ്‌ലാമിന്റെ തനതായ അരാധന കര്‍മങ്ങളും വിശ്വാസ സംഹിതകളും ശരിയായി നിര്‍വഹിക്കാന്‍തങ്ങള്‍സമൂഹത്തോട് ആജ്ഞാപിച്ചു കൊണ്ടിരുന്നു. അഹ്ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍മനസ്സിലാക്കിക്കൊടുക്കുകയും അതേ സമയം മതത്തിന്റെ പേരില്‍തന്നെ ഉടലെടുത്ത അന്ധവിശ്വസങ്ങളെയും അനാചാരങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. കൊണ്ടോട്ടി തങ്ങന്മാര്‍എന്ന പേരില്‍അറിയപ്പെട്ടിരുന്ന ചില പുത്തന്‍പ്രസ്ഥാനക്കാരെ തങ്ങള്‍നേരിട്ടത് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഇവരുടെ വാദങ്ങളിലെ അല്‍പ്പത്തവും അതിയുക്തിയും തിരിച്ചറിഞ്ഞ മമ്പുറം തങ്ങള്‍ഇവരുമായി നേരിട്ട് സംസാരിച്ച് അവരുടെ അനിസ്ലാമിക പ്രവണതകള്‍മനസ്സിലാക്കിയ ശൈഖ് ജിഫ്രിയെ പിന്താങ്ങുകയും ഇവര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങുകയും ചെയ്തു. “ഫതാവാ റദ്ദു കൊണ്ടോട്ടി’എന്ന ഒരു കൃതി തന്നെ ഇവ്വിഷയകമായി മഹാന്‍രചിക്കുകയുണ്ടായി.

തീര്‍ത്തും മതവിരുദ്ധമായ ആശയങ്ങളായിരുന്നു കൊണ്ടോട്ടി തങ്ങന്മാര്‍പുലര്‍ത്തിയിരുന്നത്. ശിയാക്കളോട് സദൃശ്യമായിരുന്നു അതില്‍പലതും. മുരീദുമാര്‍ശൈഖിന് സുജൂദ് ചെയ്യുക, സ്ത്രീ പുരുഷ സങ്കലനം, ലഹരി ഉപയോഗിക്കുക തുടങ്ങിയവ അതില്‍ചിലതാണ്. സകാത്തും ഹജ്ജും നിര്‍ബന്ധമില്ലെന്നായിരുന്നു മറ്റൊരു വാദം. അന്ന് ഇതിനെതിരെ അഹ്ലുസ്സുന്നയുടെ നേതാവായ പയ്യനാട് ഖാസി ബൈത്താന്‍മുസ്‌ലിയാരുടെ പുത്രന്മാരായ അബ്ദുല്ല മുസ്‌ലിയാര്‍, അഹ്മദ് മുസ്‌ലിയാര്‍എന്നിവര്‍മുസ്‌ലിം പണ്ഡിതരുടെ ഫത്വകളുമായി രംഗത്ത് വന്നു. അവര്‍ക്ക് ഫത്വ നല്‍കിയതില്‍പ്രധാനിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്കു തന്നെ ഇത്തരത്തിലുള്ള ഇത്തിള്‍കണ്ണികള്‍മതത്തിലേക്ക് ചേക്കേറാന്‍ശ്രമങ്ങളാരംഭിച്ചിരുന്നു. ഓരോ കാലഘട്ടത്തിലേയും പണ്ഡിതന്മാരും നവോത്ഥാന നായകരും ഇത് തിരിച്ചറിയുകയും തനിനിറം തുറന്ന് കാട്ടുകയും ചെയ്തിട്ടുണ്ട്. ഉദ്ധൃത നൂറ്റാണ്ടുകളില്‍ഇതിന് നേതൃത്വം നല്‍കിയവര്‍മമ്പുറം തങ്ങന്മാരാണ്.

എന്നാല്‍ചരിത്രത്തെ ബോധപൂര്‍വം വക്രീകരിച്ച് ഉപരിസൂചിത കൊണ്ടോട്ടിക്കാരെയും മറ്റ് ചില പുത്തന്‍പ്രസ്ഥാനക്കാരെയും ആചാരങ്ങളെയും സുന്നികളുടെ പട്ടികയില്‍പെടുത്തി, ഇവര്‍ക്കെതിരായിരുന്നു മമ്പുറം തങ്ങള്‍എന്നു വരുത്തിതീര്‍ക്കാനുള്ള ചില സുന്നി വിരുദ്ധ സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഗൂഢശ്രമം സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

മുസ്‌ലിംകള്‍പാരമ്പര്യമായി അനുഷ്ഠിച്ച് പോരുന്ന മതകീയമായ പല ആചാരങ്ങളെയും നേരത്തെ മമ്പുറം തങ്ങന്മാര്‍എതിര്‍ത്തിരുന്ന അനിസ്ലാമിക ആചാരങ്ങളുമായി കൂട്ടിക്കെട്ടാന്‍ബിദഇകള്‍ഒരുന്പെടുന്നത് ചരിത്രത്തെ അപഹസിക്കലാണ്. ബഹുദൈവ വിശ്വാസിയുടേതിന് തുല്യയമായ സുജൂദ്, പരസ്ത്രീ പുരുഷ സങ്കലനം, ലഹരി ഉപയോഗം ആരാധന വിമുഖത തുടങ്ങിയ മതവിരുദ്ധതകളെയാണ് തങ്ങള്‍എതിര്‍ത്തത്. ഇതുവഴി അഹ്ലുസ്സുന്നയുടെ ആദര്‍ശത്തെയാണ് തങ്ങള്‍സമൂഹത്തില്‍സ്ഥാപിച്ചത്. കള്ളത്വരീഖത്തുകാര്‍ക്കെതിരെയും വ്യാജശൈഖുമാര്‍ക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ചരിത്രമാണ് സുന്നികളുടേത്. മമ്പുറം തങ്ങന്മാരും ഈ പാതയിലായിരുന്നെന്ന് ചരിത്രത്തെ പക്ഷാന്തരമില്ലാതെ വായിക്കുന്ന ആര്‍ക്കും സംശയലേശമന്യേ ബോധ്യപ്പെടും.

സാമൂഹിക നവോത്ഥാനവുമായി മുന്നോട്ട് പോയ സയ്യിദ് അലവി തങ്ങള്‍ആത്മാവ് മറന്നുള്ള മത പരിഷ്കരണത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതിന് വ്യക്തമായ തെളിവാണ് വ്യാജ ആത്മീയ വാദികള്‍ക്കെതിരെ അദ്ദേഹം നടത്തിയ മുന്നേറ്റം. ഇപ്രകാരം മതത്തെ ഭൗതികതയില്‍തളച്ച് യുക്തിക്ക് നിരക്കാത്തവയെ അന്ധവിശ്വാസമായി ചിത്രീകരിച്ച് യഥാര്‍ത്ഥ ഇസ്‌ലാമിനെ വക്രീകരിച്ചു രംഗത്ത് വന്ന പുത്തന്‍പ്രസ്ഥാനക്കാരെയും അദ്ദേഹം തുറന്ന്കാട്ടി.

വൈദേശിക ശക്തികളോട് ഏറ്റുമുട്ടാന്‍പുറപ്പെടുന്നതിന് മുമ്പ് മമ്പുറത്തെ പ്രസിദ്ധമായ നടുവിലത്തെ പള്ളിയിലെ മഖ്ബറ സിയാറത്ത് ചെയ്ത് അനുഗ്രഹം തേടിയിരുന്നു മഹാന്‍. കോഴിക്കോട് തെക്കുംതല ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബുല്‍വഫാ ശംസുദ്ദീന്‍മുഹമ്മദ് എന്ന ആധ്യാത്മിക നായകന്റെ മഖ്ബറയും തങ്ങള്‍പലവുരു സിയാറത്ത് ചെയ്തിട്ടുണ്ട്. മഹാത്മാവിനോടുള്ള വിനയം കാരണം മമ്പുറത്തു നിന്ന് വരുന്ന വഴിയില്‍ചെരുപ്പ് അഴിച്ചു വെച്ചായിരുന്നു സയ്യിദ് അലവി തങ്ങള്‍ഈ പ്രദേശത്തേക്ക് കടന്നു വന്നിരുന്നത്. മഖ്ബറയില്‍ചെന്ന് കുറേ നേരം പ്രാര്‍ത്ഥിക്കും. കേരള മുസ്‌ലിം ചരിത്രത്തില്‍ശ്രദ്ധേയരായ പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറയും തങ്ങള്‍സന്ദര്‍ശിക്കാറുണ്ടായിരുന്നു. പൊന്നാനി ജുമുഅത്ത് പള്ളിക്കടുത്തുള്ള മഖാമുകള്‍കാണുന്ന ദൂരമെത്തിയാല്‍പാദരക്ഷകള്‍ഊരി വെച്ച് വളരെ വിനിയാന്വിതനായിട്ടാണ് തങ്ങള്‍അവിടേക്ക് പ്രവേശിച്ചിരുന്നത്. മഖ്ബറകളിലേക്കുള്ള യാത്ര ശിര്‍ക്കും കുഫ്റുമായി മുദ്രയടിക്കുന്ന ബിദഈ പ്രസ്ഥാനങ്ങളോട് തങ്ങള്‍എത്രമാത്രം വിരോധം പുലര്‍ത്തിയിരുന്നു എന്ന് മനസ്സിലാക്കാന്‍ഇതു തന്നെ ധാരാളം. മാത്രമല്ല, ഇസ്‌ലാമിന്റെ ആരംഭം മുതല്‍തുടര്‍ന്ന് വന്ന മഹാന്മാരുടെ ആസാറുകള്‍കൊണ്ട് ബറകത്തെടുക്കുന്ന സന്പ്രദായം തന്റെ അനുചരരെ പഠിപ്പിക്കാനും തങ്ങള്‍മറന്നില്ല.

മമ്പുറം ജുമുഅത്ത് പള്ളി സ്ഥാപിച്ചത് സയ്യിദ് ഫള്ല്‍തങ്ങളാണ്. തുടര്‍ന്ന് ആ പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ വെള്ളിയാഴ്ച്ചയും സന്ദര്‍ഭോചിതമുള്ള പ്രത്യേക ഖുതുബകള്‍എഴുതി ഉണ്ടാക്കി ജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കലാണ് പതിവ്. അറബിയില്‍മാത്രമായിരുന്നു തങ്ങള്‍ഖുതുബ നിര്‍വഹിച്ചിരുന്നത്. മമ്പുറം തങ്ങള്‍മലയാളത്തിലാണ് ഖുതുബ ഓതിയതെന്ന ചില ക്ഷുദ്രകൃതികളുടെ കണ്ടെത്തലുകള്‍ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ്. മലയാളത്തിലോ ഇതര ഭാഷയിലോ ഉള്ള ഒരു ചരിത്ര ഗ്രന്ഥമോ മറ്റേതെങ്കിലും രൂപത്തിലുള്ള തെളിവുകളോ ഈ ആരോപണം സാധൂകരിക്കുന്നില്ല. ലോകത്ത് ആദ്യമായി അറബിയല്ലാത്ത ഭാഷയില്‍ഖുതുബ നടത്തിയത് തുര്‍ക്കിയിലെ കമാല്‍പാഷയാണ്. ഉല്‍പതിഷ്ണു നേതാവ് രശീദ് രിള തന്നെ അദ്ദേഹത്തിന്റെ തഫ്സീറില്‍ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക ചിഹ്നങ്ങളോട് വിദ്വേഷം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വാങ്ക് വരെ മാതൃഭാഷയിലാക്കാന്‍പാഷ ശ്രമം നടത്തിയിട്ടുണ്ട്. കേരളത്തില്‍ആദ്യമായി അറേബതര ഭാഷയിലുള്ള ഖുതുബ എന്ന അനാചാരം നടന്നത് കൊച്ചിയിലെ മട്ടാഞ്ചേരി പള്ളിയിലാണ്. അതു മലയാളത്തിലായിരുന്നില്ല, ഉറുദുവിലായിരുന്നു. വഹാബി പ്രസിദ്ധീകരണമായ സല്‍സബീലില്‍ഉമര്‍മൗലവി ഇത് തുറന്ന് പറഞ്ഞിട്ടുണ്ട് (സല്‍സബീല്‍1972 ഫെബ്രുവരി). അപ്പോള്‍ഇതിനു മുമ്പ് കേരളത്തില്‍ഏതെങ്കിലും പള്ളികളില്‍അറബിയല്ലാത്ത ഖുതുബ നടന്നിട്ടില്ലെന്ന് മുജാഹിദ് ഗ്രന്ഥത്തില്‍നിന്ന് തന്നെ വ്യക്തം.

കേരളത്തിലാകമാനം ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അന്ധവിശ്വാസഅനാചാരങ്ങള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും ചെയ്ത ഒരു സാത്വികന്റെ പേരില്‍അത് വെച്ച് കെട്ടുന്നത് ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിലപ്പുറം ആ മഹാമനീഷിയുടെ ആത്മാവ് പൊറുക്കാത്ത പാതകവുമാണ്.

എന്നാല്‍ചരിത്രത്തെ വികലമാക്കി, അഹലുസ്സുന്നയുടെ കാവല്‍ഭടന്മാരായി ജീവിതാന്ത്യം വരെ നിലകൊണ്ട മമ്പുറം തങ്ങന്മാരെ സ്വന്തക്കാരായി ചിത്രീകരിക്കാന്‍ചില ഉല്‍പതിഷ്ണുക്കള്‍നടത്തുന്ന ശ്രമം നാം തിരിച്ചറിയണം. മഹാനവര്‍കള്‍പകര്‍ന്നു തന്ന ബിദഈ വിരുദ്ധ ആദര്‍ശആചാരങ്ങള്‍ലോകത്ത് നിലനില്‍ക്കുന്പോള്‍വിശേഷിച്ചും.

ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ): ജനസേവകനായ ജ്ഞാനി


ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ): ജനസേവകനായ ജ്ഞാനി● 0 COMMENTS

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

ദര്‍സ് സംവിധാനത്തിലെ പ്രധാന ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, തഫ്സീര്‍ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മഹല്ലി(റ). തഫ്സീറുല്‍ ജലാലൈനി, മഹല്ലി (ശറഹുല്‍ മിന്‍ഹാജ്), ശറഹ് ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത് എന്നീ ഗ്രന്ഥങ്ങള്‍ കൂടുതല്‍ പ്രചാരമുള്ളവയാണ്. ഹിജ്റ 791 ശവ്വാല്‍ മാസം ആദ്യത്തില്‍ ഈജിപ്തിലെ കെയ്റോയില്‍ ജനിച്ച ഇമാം ഹിജ്റ 864 മുഹര്‍റം ഒന്നിനാണ് വഫാത്തായത്.
ഇമാം മഹല്ലി(റ)യുടെ ചരിത്രമെഴുതിയവരെല്ലാം അദ്ദേഹത്തിന്റെ വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇബ്നുല്‍ ഇമാദ്(റ) പറയുന്നു: ജലാലുദ്ദീന്‍ മുഹമ്മദ് അല്‍ മഹല്ലി അശ്ശാഫിഈ(റ) അറബികളിലെ തഫ്താസാനിയായ പണ്ഡിതപ്രവരരാണ് (ശദറാത്തുദ്ദഹബ് ഫീ അഖ്ബാരി മന്‍ദഹബ്) ഇമാം സുയൂഥി(റ) എഴുതുന്നു: വ്യത്യസ്ത വിജ്ഞാന ശാഖകളിലെല്ലാം നൈപുണ്യം നേടിയ മഹാത്മാവാണദ്ദേഹം. ഫിഖ്ഹ്, ആദര്‍ശം, നിദാനം, വ്യാകരണം, തര്‍ക്കശാസ്ത്രം തുടങ്ങിയവയില്‍ പ്രത്യേകിച്ചും (ഹുസ്നുല്‍ മുഹാളറ ഫീ അഖ്ബാരി മിസ്റ വല്‍ ഖാഹിറ).
പഠനജീവിതത്തിന്റെ ആദ്യത്തില്‍ ഗ്രാഹ്യശേഷി കുറവായിരുന്നുവെങ്കിലും കഠിന ശ്രമത്തിലൂടെ മുന്നേറിയപ്പോള്‍ അതുല്യമായ കഴിവ് ആര്‍ജിക്കാനദ്ദേഹത്തിനായി. പിന്നീട് അഗാധമായ ബുദ്ധിശക്തിയും ഓര്‍മശേഷിയും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു. അതിനെക്കുറിച്ച് ഇമാം തന്നെ പറയുന്നതിങ്ങനെ: “ഞാന്‍ മനസ്സിലാക്കിയത് തെറ്റാറില്ല’ (അള്ളൗഉല്ലാമിഅ്).
ഇബ്നുല്‍ ഇമാദ്(റ) മഹല്ലി ഇമാമിനെക്കുറിച്ച് “അറബികളിലെ തഫ്താസാനി’ എന്നു പറഞ്ഞതിലെ സാംഗത്യമിതാണ്. ഇമാം സഅ്ദുദ്ദീനുത്തഫ്താസാനി(റ) പേര്‍ഷ്യക്കാരനാണ്. ഇറാനിലെ ഖുറാസാനില്‍ പെട്ട സ്ഥലമാണ് തഫ്താസാന്‍. അദ്ദേഹം വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടുകയും തന്റെ ഗ്രന്ഥങ്ങള്‍ പണ്ഡിതവിദ്യാര്‍ത്ഥി ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുകയുണ്ടായി. ശറഹുല്‍ അഖാഇദ്, മുഖ്തസ്വര്‍, മുത്വവ്വല്‍, തഹ്ദീബ് തുടങ്ങിയ ഇമാം തഫ്താസാനി(റ)യുടെ രചനകള്‍ ഏറെ സ്വീകാര്യമായി. പഠനാരംഭത്തില്‍ നന്നായി കഠിനാധ്വാനം ചെയ്തെങ്കില്‍ മാത്രം മനസ്സിലാകുന്ന ഗ്രഹണശേഷിയേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ പില്‍ക്കാലത്ത് ഇതുമാറി. ധൈഷണികമായും വൈജ്ഞാനികമായും ഇമാം തഫ്താസാനി(റ) പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ചു. അതേ പ്രകാരമായിരുന്നു പിന്നീട് ഇമാം മഹല്ലി(റ)യുടെ ജീവിതവും. മുസ്‌ലിം മനസ്സുകളില്‍ സുസ്ഥിരമായ ഇടം നേടുംവിധം ഉന്നതിയിലേക്കുള്ള പ്രയാണമായിരുന്നു ഇരുവരുടേതും. ഇമാമിന്റെ ഗ്രാഹ്യശേഷിയും ചിന്തയും വളരെ ഉയര്‍ന്നതായിരുന്നു. അതേക്കുറിച്ച് ചരിത്രകാരന്മാര്‍ പറയുന്നു: “അദ്ദേഹത്തിന്റെ ബുദ്ധിശക്തി വജ്രത്തെപ്പോലെ തീക്ഷ്ണമാണ്’ (ഹുസ്നുല്‍ മുഹാളറ).
സമകാലത്തെ പ്രഗത്ഭരായ പണ്ഡിതരില്‍ നിന്നാണദ്ദേഹം വിദ്യ നേടിയത്. ഓരോ വിജ്ഞാനശാഖയിലും അവഗാഹം നേടിയവരില്‍ നിന്ന് വിഷയങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. ഫിഖ്ഹും ഉസ്വൂലുല്‍ ഫിഖ്ഹും ശംസുല്‍ ബിര്‍മാവീ(റ) എന്നറിയപ്പെടുന്ന ഇമാം ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് അല്‍ അസ്ഖലാനിയില്‍ നിന്നാണ് പഠിച്ചത്. ഈജിപ്തിലെ പ്രശസ്ത സ്ഥാപനമായ മദ്റസതുല്‍ ബൈബറസിയ്യയില്‍ വെച്ച് ശൈഖ് ബിര്‍മാവിയുമായുള്ള സഹവാസം ഇമാം മഹല്ലിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ശൈഖ് ബിര്‍മാവിക്ക് പുറമെ ഇമാം ബുര്‍ഹാനു ബൈജൂരി(റ)ല്‍ നിന്ന് ഫിഖ്ഹും ഇമാം ജലാലുല്‍ ബുല്‍ഖീനി(റ)യില്‍ നിന്ന് ഫിഖ്ഹും ഹദീസും ഇമാം വലിയുദ്ദീനില്‍ ഇറാഖ്(റ)യില്‍ നിന്ന് ഫിഖ്ഹും ഇല്‍മുല്‍ ഹദീസും ഹാഫിള് ഇസ്സുബ്നു ജമാഅ(റ)യില്‍ നിന്ന് ഹദീസും ഉസ്വൂലുല്‍ ഫിഖ്ഹും ഇബ്നു ഹജരില്‍ അസ്ഖലാനി(റ)യില്‍ നിന്ന് ഇല്‍മുല്‍ ഹദീസ്, ശിഹാബുദ്ദീനില്‍ അജീമിയ, ശംസുദ്ദീനിശ്ശത്നൂഫി(റ) തുടങ്ങിയവരില്‍ നിന്ന് നഹ്വും ഭാഷാശാസ്ത്രവും ഇമാം നാസ്വിറുദ്ദീനിത്തന്‍ബദാവീ(റ)യില്‍ നിന്ന് ഇല്‍മുല്‍ ഹിസാബും ഇല്‍മുല്‍ ഫലകും ഇമാം ബദ്റുദ്ദീനില്‍ അഖ്സറാഈ(റ)യില്‍ നിന്ന് മന്‍ത്വിഖും ഇല്‍മുല്‍ ജദ്ലും ഇല്‍മുല്‍ മആനിയും ഇല്‍മുല്‍ ബയാനും ഇല്‍മുല്‍ അദബും ഉസ്വൂലുല്‍ ഫിഖ്ഹും ഇമാം ശംസുദ്ദീനില്‍ ബിസാത്വി അല്‍മാലികി(റ)ല്‍ നിന്ന് തഫ്സീറും ഉസ്വൂലുദ്ദീനും ശംസുദ്ദീനില്‍ ജസ്രി(റ)ല്‍ നിന്ന് ഖുര്‍ആന്‍ പാരായണ ശാസ്ത്രവുമെല്ലാം ആര്‍ജിച്ചു. ഓരോ വിഷയങ്ങളിലും സമകാലത്ത് പ്രശസ്തരായ പ്രമുഖ ഗുരുനാഥന്മാരില്‍ നിന്നുമാണദ്ദേഹം വിജ്ഞാനം നേടിയത്.
ഹനഫി കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം അലാഉദ്ദീന്‍ മുഹമ്മദ് അല്‍ബുഖാരി(റ) ഇമാം മഹല്ലി(റ)യുടെ ഗുരുവര്യരായിരുന്നു. ഹനഫീ ഫിഖ്ഹ് അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. തന്റെ ശിഷ്യനായ മഹല്ലി ഇമാമിനെ വളരെ ബഹുമാനിക്കുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഉസ്താദിന് ഇന്ത്യയില്‍ നിന്നുമാരോ നല്‍കിയ പാരിതോഷികത്തിന്റെ വലിയൊരു വിഹിതം മഹല്ലി(റ)ന് കൊടുത്തയക്കുകയുണ്ടായി. തന്റെ പഠിതാക്കളില്‍ ഇബ്നുല്‍ ബാരിസി(റ)നെ പോലെയുള്ള പ്രശസ്തരുണ്ടായിരിക്കെയായിരുന്നു ഇതെന്നോര്‍ക്കണം. ശിഷ്യനെ മനസ്സിലാക്കിയായിരുന്നു ഈ ദാനം. ഗുരു തനിക്ക് ലഭിച്ചതെല്ലാം ദാനം ചെയ്തിരുന്നപോലെ ഇമാം മഹല്ലിയും തനിക്ക് ലഭിച്ചതില്‍ ഒന്നും ഉപയോഗിക്കാതെ മുഴുവന്‍ ദാനം ചെയ്യുമായിരുന്നു.
പൊതുസ്വീകാര്യത
സര്‍വാദരണീയനും സ്വീകാര്യനുമായിരുന്നു ഇമാം. സത്യത്തിനെതിരില്‍ ഒരു ആനുകൂല്യവും അഭിപ്രായവും അദ്ദേഹത്തില്‍ നിന്നും നേടാനാകുമായിരുന്നില്ല. ഭരണാധികാരികളും പ്രാദേശിക പ്രതിനിധികളും സാധാരണക്കാരും അതില്‍ തുല്യം. അക്രമവും അനീതിയും കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ധീരമായ നിലപാടെടുത്തു. മതവിധി തേടി വന്നവര്‍ ഏതു തരക്കാരനായിരുന്നാലും സത്യം ഉച്ചൈസ്തരം പ്രഖ്യാപിക്കും. അതില്‍ ആരെയും ഭയപ്പെട്ടില്ല. ഇതുമൂലം എല്ലാവരും ഇമാമിനെ ഭയക്കുകയും ആദരിക്കുകയും ചെയ്തു. ന്യയാധിപക്കസേര വെച്ചുനീട്ടിയപ്പോള്‍ തനിക്കതിനു കഴിയില്ലെന്നറിയിച്ച് തിരസ്കരിച്ചു. അടുത്തവരോട് പറഞ്ഞത് നരകത്തീ സഹിക്കാനാവില്ല എന്നാണ്.
സംശുദ്ധവും ആത്മീയസാന്ദ്രവുമായി ജീവിതം നയിച്ച ഇമാം ഉയര്‍ന്ന വ്യക്തിപ്രഭാവത്തിലും വിനയാന്വിതനുമായിക്കഴിഞ്ഞു. ഈജിപ്തിലെ പ്രസിദ്ധ കലാലയമായ അല്‍മദ്റസതുല്‍ ബര്‍ഖൂഖിയ്യ, അല്‍ മദ്റസതുല്‍ മുഅയ്യിദിയ്യ തുടങ്ങിയവയില്‍ അധ്യാപകനായി സേവനം ചെയ്തു. ശിഹാബുദ്ദീനില്‍ കൂറാനി(റ) എന്ന വിശ്വമഹാ പ്രതിഭക്കു പകരമായാണ് ഇമാം മഹല്ലിയെ ബര്‍ഖൂഖിയ്യയില്‍ നിയമിച്ചത്. ഈ ബന്ധം ഇമാം മഹല്ലി(റ)യുടെ ശറഹ് ജംഉല്‍ ജവാമിഇന് അനുബന്ധമെഴുതാന്‍ വരെ കാരണമായി. മദ്റസതുല്‍ മുഅയ്യിദിയ്യയില്‍ മുദരിസായിരുന്ന ഇബ്നുഹജറില്‍ അസ്ഖലാനി(റ)യുടെ മരണശേഷമാണ് അവിടെ മുദരിസായത്.
സമകാലികര്‍ക്കിടയില്‍ വിജ്ഞാനം കൊണ്ടും വൈജ്ഞാനിക സേവനം കൊണ്ടും പ്രസിദ്ധിയും സ്വീകാര്യതയും നേടിയ ഇമാമിനെ ജനങ്ങള്‍ മതവിധികള്‍ക്കായി ആശ്രയിച്ചു. വിദ്യാര്‍ത്ഥികള്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ ദര്‍സിലേക്കൊഴുകി. ഇമാം നൂറുദ്ദീനിസ്സുംഹൂദി(റ), ബുര്‍ഹാനുദ്ദീനില്‍ മഖ്ദിസി(റ), ശിഹാബുദ്ദീനില്‍ അബ്ശീഹി(റ), കമാലുദ്ദീനിത്വറാബല്‍സീ(റ), ഇബ്നു കമീലിദ്ദിംയാത്വി(റ), ശറഫുദ്ദീനിസ്സിന്‍ബാത്വി, നൂറുദ്ദീനില്‍ അദനില്‍ യമാനി(റ), സിറാജുദ്ദീനിന്നവാവി(റ), ബുര്‍ഹാനുദ്ദീനില്‍ ബിഖാഈ(റ), നജ്മുദ്ദീനില്‍ ഖാഹിരി(റ), ഇമാം സുയൂഥി(റ) പോലുള്ള അഗ്രേസരരായ പണ്ഡിത പ്രതിഭകള്‍ ഇമാം മഹല്ലി(റ)യുടെ ശിഷ്യഗണങ്ങളില്‍ പെട്ടവരാണ്. രചനകള്‍ക്കു പുറമെ ഇത്തരം ശിഷ്യസമ്പത്തും ഇമാമിന്റെ വൈജ്ഞാനികോന്നതിക്കു തെളിവായി നിലനില്‍ക്കുന്നു.
രചനാ ജീവിതം
ഇമാമിന്റെ രചനകളില്‍ വളരെ പ്രചാരം നേടിയവ ഇവയാണ്: തഫ്സീര്‍ ജലാലൈനി, ശറഹുല്‍ മിന്‍ഹാജ്, ശറഹു ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത്, സൂറതുല്‍ കഹ്ഫ് മുതല്‍ അന്നാസ് വരെയും തുടര്‍ന്ന് ഫാതിഹ സൂറത്തും അല്‍ബഖറയില്‍ നിന്ന് അല്‍പവുമാണ് തഫ്സീറുല്‍ ജലാലൈനിയില്‍ ഇമാം മഹല്ലി(റ)യുടേത്. അവസാന ഭാഗത്തിനു ശേഷം ആദ്യഭാഗം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇമാം സുയൂഥി(റ)യാണ് ബാക്കി ഭാഗം പൂര്‍ത്തീകരിച്ചത്. ജലാലുദ്ദീനില്‍ മഹല്ലി(റ)യും ജലാലുദ്ദീനിസ്സുയൂഥി(റ)യും ചേര്‍ന്ന് പൂര്‍ത്തീകരിച്ചതിനാലാണ് ഇരു ജലാലുകളുടെ തഫ്സീര്‍ എന്നര്‍ത്ഥം വരുന്ന “തഫ്സീര്‍ ജലാലൈനി’ എന്ന് പ്രചാരം നേടിയത്.
തഫ്സീറുല്‍ ജലാലൈനിക്ക് വിശദീകരണക്കുറിപ്പുകള്‍ തയ്യാറാക്കിയവരേറെയുണ്ട്. അതില്‍ ഏറ്റവും നല്ലതെന്ന് ഖ്യാതി നേടിയിട്ടുള്ള ഒന്ന് ശൈഖ് സുലൈമാനുല്‍ ജമല്‍(റ)യുടെ ഹാശിയയാണ്. അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ എന്നാണതിന്റെ പേര്. മറ്റൊന്ന് സുലൈമാനുല്‍ ജമല്‍(റ)യുടെ ശിഷ്യനായ അശ്ശൈഖ് അഹ്മദുസ്വാവീ(റ)യുടെ ഹാശിയതുസ്വാവീ അലല്‍ ജലാലൈനി. ഈ രണ്ടു ഹാശിയകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ജലാലൈനിയുടെ പാര്‍ശ്വങ്ങളില്‍ കാണുന്ന ഹാശിയതുല്‍ കമാലൈനി അലല്‍ ജലാലൈനി എന്നത് ശൈഖ് സലാമുല്ലാഹിദ്ദഹ്ലവിയുടേതാണ്. ഖബസുന്നയ്യിറതൈനി അലാ തഫ്സീറില്‍ ജലാലൈനി, മജ്മഉല്‍ ബഹ്റൈനി മ മത്വലഉല്‍ ബദ്റൈനി അലല്‍ ജലാലൈനി, ഹാശിയതുല്‍ ജമാലൈനി അലല്‍ ജലാലൈനി തുടങ്ങി 16 വിശദീകരണ ഗ്രന്ഥങ്ങള്‍ വേറെയും വിരചിതമായിട്ടുണ്ട്. സുപ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ തയ്സീറുല്‍ ജലാലൈനി എന്ന പേരില്‍ വളരെ മനോഹരമായൊരു വിശദീകരണ ഗ്രന്ഥം തഫ്സീറുല്‍ ജലാലൈനിക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതില്‍ മൂന്ന് വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ബാക്കി ഭാഗം കൂടി പുറത്തിറക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ഇമാം താജുദ്ദീനിസ്സുബ്കി(റ) ഉസ്വൂലില്‍ ഫിഖ്ഹില്‍ രചിച്ച ഗ്രന്ഥമാണ് ജംഉല്‍ ജവാമിഅ്. അതിന് കൂടുതല്‍ അവലംബിക്കപ്പെടുന്ന വ്യാഖ്യാനം ഇമാം മഹല്ലി(റ)യുടേതാണ്. അല്‍ബദ്റുത്വാലിഅ് എന്നും അല്‍ ബുറൂഖുല്ലവാമിഅ് എന്നും അറിയപ്പെടുന്നു. ജംഉല്‍ ജവാമിഅ് എന്ന് പൊതുവെ അറിയപ്പെടുന്നത് മഹല്ലി(റ)യുടെ ശറഹ് അടക്കമുള്ളതിനാണ്. ശാഫിഈ സരണിയുടെ ഉസ്വൂലില്‍ പ്രധാനമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നത് ഇതാണ്. ജംഉല്‍ ജവാമിഅ് ഓതിക്കേള്‍ക്കുന്നതിനായി വിവിധ നാടുകളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ഇമാം മഹല്ലി(റ)യുടെ ദര്‍സിലേക്കെത്തിയിരുന്നുവെന്ന് ചരിത്രം. മുകളില്‍ വിവരിച്ചവരും അല്ലാത്തവരുമായ ശിഷ്യരില്‍ അതിനായി മാത്രം വന്നവര്‍ ഏറെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വകലാശാലകളില്‍ ഇത് പ്രധാന റഫറന്‍സായി ഉപയോഗിക്കുന്നു. പ്രിന്‍റിംഗ് സൗകര്യമില്ലാതിരുന്ന കാലത്ത് ഇത് പകര്‍ത്തിയെഴുതിയിരുന്നു പണ്ഡിതര്‍.
മഹല്ലി(റ)യുടെ ശറഹിന് ധാരാളം പണ്ഡിതര്‍ ഹാശിയകള്‍ എഴുതിയിട്ടുണ്ട്. ശൈഖുല്‍ ഇസ്‌ലാം കമാലുദ്ദീന്‍ (അദ്ദുററുല്ലവാമിഅ്) ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി(റ), അല്ലാമാ നാസ്വിറുദ്ദീനില്ലഖാനീ(റ), അശ്ശൈഖുസ്സിന്‍ബാത്വീ(റ), ശൈഖ് അലിയ്യുന്നജ്ജാരീ(റ), അമീറ എന്നറയിപ്പെടുന്ന ശൈഖ് ശിഹാബുദ്ദീനില്‍ ബറല്ലസി(റ), ശൈഖ് അബ്ദുറഹ്മാനില്‍ ബന്നാനീ(റ), ശൈഖ് അബുസ്സആദാത് ഹസനുല്‍ അത്വാര്‍(റ) തുടങ്ങിയവരുടെ ഹാശിയകളില്‍ പലതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാശിയതുല്‍ ബന്നാനിയും ഹാശിയതുല്‍ അത്വാറും പ്രചാരം നേടിയവയാണ്.
ഇമാമുല്‍ ഹറമൈനി(റ)യുടെ ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥമായ കിതാബുല്‍ വറഖാതിന് മഹല്ലി ഇമാം എഴുതിയ ശറഹുല്‍ വറഖാത്ത്, പ്രാഥമിക പഠനത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശൈഖ് അഹ്മദുദ്ദിംയാത്വി(റ)യുടെ ഹാശിയ അച്ചടിയിലുള്ള ഗ്രന്ഥമാണ്. ശൈഖ് മുഹമ്മദു സിന്‍ബാത്വി(റ), ശൈഖ് മുഹമ്മദുല്‍ അദവി(റ), ശൈഖ് ശിഹാബുദ്ദീനില്‍ ഖല്‍യൂബി തുടങ്ങിയവരും ഹാശിയകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇമാം നവവി(റ)യുടെ മിന്‍ഹാജിന് ഇമാം മഹല്ലി തയ്യാറാക്കിയ ശറഹാണ് കിതാബുല്‍ മഹല്ലി എന്നു വിളിക്കപ്പെടുന്ന കന്‍സുര്‍റാഗിബീന്‍. അമീറ(റ)യും ഖല്‍യൂബി(റ)യും ഇതിന് ഹാശിയ എഴുതിയിട്ടുണ്ട്. ഈ രണ്ട് ഹാശിയകള്‍ ശറഹുല്‍ മഹല്ലിയോട് ചേര്‍ത്തി പ്രിന്‍റ് ചെയ്താണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. മിന്‍ഹാജിന്റെ ശറഹുകളില്‍ മഹല്ലിക്കുള്ള സ്ഥാനത്തെക്കുറിച്ച് ഇമാം റംലി(റ) എഴുതുന്നു: പദ്യഗദ്യങ്ങളില്‍ വിരചിതമായ എല്ലാ വിജ്ഞാനത്തിലും നിസ്തുലനും നിരുപമനും സംശോധകനുമായ മഹാ പണ്ഡിതന്‍, ഇസ്‌ലാമിലെ ഗുരുനാഥന്മാരുടെ ഗുരുനാഥന്‍, മഹാശയന്മാരായ പണ്ഡിത നേതാക്കളുടെ നെടുനായകനായ ജലാലുദ്ദീന്‍ മഹല്ലി(റ) നവവി ഇമാമിന്റെ മിന്‍ഹാജിനു ശര്‍ഹ് എഴുതി. ആ ശറഹ് കൊണ്ട് അതിനെ മൂടിക്കിടന്നിരുന്ന മറ പൊളിച്ചു ഇമാം വെളിച്ചം കടത്തിവിട്ടു. അതിലേക്കുള്ള അടക്കപ്പെട്ട കവാടങ്ങള്‍ തുറന്ന് പഠിതാക്കള്‍ക്ക് ഉള്ളറകളില്‍ പ്രവേശനം എളുപ്പമാക്കി. കാതുകള്‍ക്കും കണ്ണുകള്‍ക്കും നിറവ് നല്‍കുന്നതും വിധി പറഞ്ഞവരുടെ വാചകങ്ങളെ സംശോധിക്കുന്നതുമായ വിവരങ്ങളതില്‍ ഉള്‍ക്കൊള്ളിച്ചു. ആദ്യം വരുന്നവര്‍ പിന്നീട് വരുന്നവര്‍ക്ക് എത്രയാണ് ബാക്കി വെച്ചത്. പക്ഷേ, അതൊക്കെ വിവരിക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. അനിവാര്യമായ മരണം വന്നെത്തിയേക്കുമോ എന്ന ഭയം ദീര്‍ഘമായ വിശദീകരിക്കുന്നതില്‍ നിന്നദ്ദേഹത്തെ തടഞ്ഞു. അതിനാല്‍ തന്നെ വേഗത്തില്‍ മനസ്സിലാക്കാന്‍ പ്രയാസകമായ ഒരവസ്ഥ അതിനുണ്ട്. അത്രയും സംക്ഷിപ്തമാണത് (നിഹായ).
മരണത്തിന് മുമ്പ് തീര്‍ക്കണമെന്ന വിചാരത്താല്‍ വളരെ സംക്ഷിപ്തമാക്കിയാണ് മഹല്ലി ഇമാം മിന്‍ഹാജിന്റെ ശറഹ് പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നാണ് ഇമാം റംലി(റ) പറയുന്നത്. 860ല്‍ ശറഹിന്റെ രചന പൂര്‍ത്തിയായി നാലു വര്‍ഷത്തിനുള്ളില്‍ ഇമാം വഫാത്താവുകയുണ്ടായി. അതിനിടക്കാണ് തഫ്സീറുല്‍ ജലാലൈനി രചിക്കുന്നത്. അത് തീരുന്നതിന് മുമ്പ് മരണം സംഭവിച്ചു.
പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതും പൂര്‍ണമായതും അല്ലാത്തതുമായ ഗ്രന്ഥങ്ങള്‍ ഇനിയുമുണ്ട്. ഇമാം ബൂസ്വീരി(റ)യുടെ ബുര്‍ദയുടെ സംക്ഷിപ്ത വ്യാഖ്യാനം, ത്വിബ്ബുന്നബവി, കിതാബുന്‍ ഫില്‍ മനാസിക്, കിതാബുന്‍ ഫില്‍ ജിഹാദ്, അല്‍ ഖൗലുല്‍ മുഫീദ്, അല്‍ അന്‍വാറുല്‍ മുളിയ്യ തുടങ്ങിയവ പൂര്‍ണമായതാണ്. ഒരായുഷ്കാലത്തെ നിത്യസ്മരണീയമാക്കാനും യുഗാന്തരങ്ങളില്‍ ഗുണങ്ങളും നന്മകളും പ്രദാനിക്കാനും ആ മഹാനുഭാവന് സാധിച്ചുവെന്നത് തന്നെ അദ്ദേഹത്തിന്റെ കറാമത്തായി വിലയിരുത്തപ്പെടുന്നു.
ജനസേവകന്‍
ദര്‍സ് നടത്തുന്നതിനോടൊപ്പം ജനസേവനത്തിനും അദ്ദേഹമവസരം കണ്ടിരുന്നു. ഇമാം ശഅ്റാനി(റ) മഹാന്റെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:
“ജലാലുദ്ദീന്‍ മഹല്ലി(റ) തന്റെ പ്രദേശത്തെ വൃദ്ധന്മാര്‍ക്കും സേവനം ചെയ്തിരുന്നു. അങ്ങാടിയില്‍ നിന്നും അവര്‍ക്കാവശ്യമായ വസ്തുക്കള്‍ വാങ്ങിക്കൊണ്ടു വരും. ദര്‍സിനിടയില്‍ ആരെങ്കിലും വന്ന് വല്ല സഹായവും ആവശ്യപ്പെട്ടാല്‍ അധ്യാപനം നിര്‍ത്തി ആ കാര്യം നിര്‍വഹിക്കാന്‍ പോവും. ഒരിക്കല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെ ഒരു വൃദ്ധ വന്ന് അല്‍പം എണ്ണ തരാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഉടനെ എഴുന്നേറ്റു. അപ്പോള്‍ പഠിതാക്കള്‍ ചോദിച്ചു: ഒരു വൃദ്ധ വന്നു പറഞ്ഞതിനാണോ ഗുരുനാഥന്‍ ദര്‍സ് നിര്‍ത്തിവെക്കുന്നത്? അദ്ദേഹം പറഞ്ഞു: അതേ. അവരുടെ ആവശ്യമാണ് നിങ്ങളുടെ ആവശ്യത്തേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നത്.’
നാട്ടിലെ വൃദ്ധര്‍ക്ക് സേവനം ചെയ്യാന്‍ പോവുമ്പോള്‍ നഗ്നപാദനായാണ് അദ്ദേഹം സഞ്ചരിക്കുക. ഭൂമി ശുദ്ധമാണല്ലോ എന്നദ്ദേഹം പറയുകയും ചെയ്യും. മഴയും നല്ല തണുപ്പുമുള്ള രാത്രികളില്‍ അദ്ദേഹം പുറത്തിറങ്ങും. എന്നിട്ട് വീടുകള്‍ക്കരികെ ചെന്ന് വിളിച്ചു ചോദിക്കും: ആര്‍ക്കെങ്കിലും തീ വേണോ, ഞാന്‍ കൊണ്ടുതരാം. വൃദ്ധര്‍ താമസിക്കുന്ന ഓരോ വീടരികിലും ഇങ്ങനെ ചുറ്റിക്കറങ്ങും.
ശിഷ്യന്മാരായ ശൈഖ് മഖ്ദിസിയും ശൈഖ് ജൗജരിയും ഒരിക്കല്‍ ഉസ്താദിനോട് ചോദിച്ചു: എണ്ണ വാങ്ങലിനും തീ കൊണ്ടുകൊടുക്കുന്നതിനും ഞങ്ങള്‍ ഇല്‍മ് പകര്‍ന്നു തരുന്നതിനേക്കാള്‍ നിങ്ങളെങ്ങനെയാണ് മുന്‍ഗണന നല്‍കുക? ഉടന്‍ വന്നു ഇമാമിന്റെ മറുപടി: പതിതരെ തുണക്കുന്നതിലാണ് സംതൃപ്തി. ആവശ്യക്കാരന്റെ ആഗ്രഹം നിറവേറ്റുമ്പോള്‍ സന്തോഷമുണ്ടാവും. ആ സന്തോഷം നമ്മിലേക്കു കൂടി പ്രസരിക്കും. അത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞാന്‍ പഠിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതാണ്.
ഒരു വൃദ്ധക്ക് റൊട്ടിക്ക് മാവ് പാകപ്പെടുത്തിക്കൊടുക്കുന്ന മഹല്ലി(റ)നെ കണ്ടപ്പോള്‍ ശിഷ്യന്‍ അതേക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ഇമാമിന്റെ മറുപടി: നാം നമ്മുടെ ആയുസ്സ് മുഴുവനും ഇല്‍മില്‍ വ്യാപരിച്ചുതീര്‍ത്തു. എന്നാല്‍ അതില്‍ അപകസാധ്യതയേറെയാണ്. അറിവ് കൊണ്ടുള്ള അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ വിരളം. മരണാനന്തരം സ്വപ്നത്തില്‍ കണ്ട പണ്ഡിതരില്‍ തന്റെ ഇല്‍മ് കാരണമായി പാപമോചനം ലഭിച്ചു എന്നു പറഞ്ഞവര്‍ വളരെ കുറച്ചേയുള്ളൂ. കാരണം ഇല്‍മില്‍ ലോകമാന്യം, പ്രശസ്തിമോഹം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വരാമല്ലോ. പക്ഷേ, ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളില്‍ അതത്രതന്നെ വരില്ല. ഒരുപക്ഷേ, ഇതുകാരണമാവും അല്ലാഹു നമുക്ക് പൊറുത്തു തരിക (ലവാഖിഹുല്‍ അന്‍വാറില്‍ ഖുദ്സിയ്യ ഫില്‍ ഉഹൂദില്‍ മുഹമ്മദിയ്യ).
വ്യാപാരിയായ പണ്ഡിതന്‍
ഉപജീവനത്തിനായി കച്ചവടം നടത്തുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു അദ്ദേഹം. നബി(സ്വ)യുടെ നിര്‍ദേശം പോലെ വ്യാപാരത്തെ ക്രമീകരിച്ചു. അധ്യാപനത്തിനിടയിലും പ്രഭാതങ്ങളില്‍ വ്യാപാരത്തിന് സമയം നിശ്ചയിച്ചത് നബി(സ്വ)യുടെ, ഭക്ഷണം തേടുന്നതില്‍ നിങ്ങള്‍ പ്രഭാത്തിലേ ഏര്‍പ്പെടുക, കാരണം പ്രഭാതങ്ങളില്‍ ചെയ്യുന്ന കൃത്യങ്ങളില്‍ ബറകത്തും വിജയവുമുണ്ട്ത്വബ്റാനി എന്ന ഹദീസിന്റെയടിസ്ഥാനത്തിലായിരുന്നുവെന്ന് ഇമാം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇമാം ശഅ്റാനി(റ) എഴുതുന്നു: ഇമാം തന്‍രെ കച്ചവടപീടിക വെളുപ്പാന്‍ കാലത്തേ തുറക്കും. എന്നിട്ട് തുണി വില്‍പന നടത്തും. ഇത്ര നേരത്തെ കട തുറക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നവരോടദ്ദേഹം പറയും: ഞാന്‍ പ്രഭാതത്തിലേ വില്‍പന നടത്തുന്നത് നബി(സ്വ)യുടെ പ്രാര്‍ത്ഥനയുടെ ഫലം എനിക്കും ലഭിക്കണമെന്ന നിലയിലാണ്. ഭക്ഷണാന്വേഷണം രാവിലെയാക്കുന്നവര്‍ക്ക് വേണ്ടി പ്രവാചകര്‍(സ്വ) ദുആ ചെയ്തിട്ടുണ്ട്. അവിടുത്തെ ദുആ സ്വീകരിക്കപ്പെടാതിരിക്കില്ല. അങ്ങനെ ഉച്ചവരെ വില്‍പന നടത്തും. പിന്നെ കട അടച്ച് മദ്റസതുല്‍ മുഅയ്യിദിയ്യയിലും മറ്റും ദര്‍സ് നടത്താന്‍ പോവും (ലവാഖിഹുല്‍ അന്‍വാര്‍).
ജ്ഞാനം നേടി മഹാനാവുകയും അത് വിതരണം ചെയ്തു കൂടുതല്‍ ധന്യനാവുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠരാണ് ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ). സ്വ ജീവിതത്തെ ഇസ്‌ലാമിന്റെ പാഠങ്ങള്‍ക്കൊത്ത് കൃത്യമായി ക്രമപ്പെടുത്തി വിജയിച്ച ജ്ഞാനസേവകന്‍. 73ാം വയസ്സില്‍ ഹിജ്റ 864ല്‍ മുഹര്‍റം ഒന്നിന് ഉദര രോഗത്തെത്തുടര്‍ന്നാണ് വഫാത്ത് സംഭവിക്കുന്നത്. പൂര്‍വികരെയെല്ലാം മറവ് ചെയ്ത കുടുംബ ശ്മശാനത്തിലാണ് ഖബര്‍. അന്ത്യകര്‍മങ്ങളില്‍ വന്‍ജനാവലിതന്നെ സംബന്ധിച്ചു. ഈജിപ്തില്‍ ഉദയം ചെയ്ത് ലോകമാകെ പ്രഭ പരത്തിയ പണ്ഡിത തേജസ്വിയുടെ ഓര്‍മകള്‍കൂടി മുസ്‌ലിം പുതുവര്‍ഷപ്പുലരി പങ്കുവെക്കുന്നു.
അലവിക്കുട്ടി ഫൈസി എടക്കര

ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും● 0 COMMENTS

രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്‌ലാം പാപമായാണ് കാണുന്നത്. രോഗമേതിനും ചികിത്സയുണ്ടെങ്കിലും അതറിഞ്ഞു പ്രയോഗിക്കണമെന്നാണ് പണ്ഡിത നിര്‍ദേശം. രോഗത്തിനനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ചികിത്സകനും ചില യോഗ്യത വേണം. ചികിത്സയിലുണ്ടാവുന്ന പരാജയങ്ങള്‍ ഏറെയാണ്. എന്നാല്‍ അതെല്ലാം ചികിത്സാ രീതിയുടെ കുഴപ്പമാകണമെന്നില്ല. അനുപാദം പോലെ മരുന്ന് പ്രയോഗം നടത്തുന്നതില്‍ വന്ന പിഴവുമാകാം പ്രത്യക്ഷത്തില്‍ പരാജയകാരണം.

അതേസമയം ചികിത്സാ വിജയവും രോഗി സുഖജീവിതത്തിലേക്ക് തിരിച്ചുവന്നതും പരിഗണിച്ചു മാത്രം ചികിത്സകന്‍ യോഗ്യനാണെന്നു മാനദണ്ഡമാക്കാനും പറ്റില്ല. കാരണം വ്യാജന്മാര്‍ പലപ്പോഴും ഫലപ്രദമായ ചികിത്സകള്‍ നടത്തി പിടിച്ചുനില്‍ക്കാറുണ്ടല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട് വിവേചനപൂര്‍വമുള്ള നിലപാട് അനിവാര്യമാണെന്ന് ചുരുക്കം. ഒരാളുടെ ന്യൂനതയെ ആ വിഭാഗത്തെ മുഴുവന്‍ പഴിക്കുന്നതിന് ഉപാധിയാക്കുന്നത് നീതിയല്ലെന്ന് മാത്രം. അതിനാല്‍ ചികിത്സ പരാജയപ്പെടുന്നിടത്തല്ല വ്യാജ വിലാസം കാണേണ്ടത്. പ്രത്യുത ചികിത്സ യഥാതഥമാണോ പ്രമാണവിരുദ്ധമാണോ എന്നതിലാണ്.

ഇത്രയും പറയേണ്ടി വന്നത്, ഈയിടെ ആത്മീയ ചികിത്സയുടെ മറവില്‍ നടന്ന രണ്ട് ദാരുണ സംഭവങ്ങള്‍ മുന്നില്‍ വെച്ച് ആ ചികിത്സാ ശാഖ പൂര്‍ണമായി തെറ്റാണെന്നു വരുത്താനുള്ള ചില കൊണ്ടുപിടിച്ച ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിലര്‍ ആത്മീയ ചികിത്സ മതത്തിനും മനുഷ്യനുമെതിരാണെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ആ രണ്ട് സംഭവങ്ങളിലും ചികിത്സയുടെ പേരിലുള്ള ശാരീരിക മര്‍ദനം മൂലം രോഗികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരവും നിയമനടപടികള്‍ അര്‍ഹിക്കുന്നതുമാണ്. ഇനി വിഷയത്തിലേക്ക് വരാം.

നിര്‍ദ്ദിഷ്ടവും അനുവദനീയവുമായ ചികിത്സാ മാര്‍ഗം കൃത്യമായി അറിയാതെ കൈകാര്യം ചെയ്യുന്നത് ആതുര ശുശ്രൂഷാ രംഗത്ത് ഒരര്‍ത്ഥത്തിലും ശരിയല്ല. ധര്‍മവിചാരത്തിന്റെയും ആത്മീയ ബോധത്തിന്റെയും അഭാവമോ കുറവോ ആണ് യഥാര്‍ത്ഥത്തില്‍ വ്യാജന്മാരെ സൃഷ്ടിക്കുന്നത്. നിപുണനായ ചികിത്സകന് തന്നെ ചിലപ്പോള്‍ അപാകം സംഭവിച്ചേക്കാം. ഏതെങ്കിലുമൊരു ചികിത്സാ ശാഖയില്‍ സ്പ്യെലൈസ് ചെയ്തിട്ടുള്ള ഡോക്ടറില്‍ നിന്ന് തന്നെ ഇത്തരം കേസുകള്‍ ഉണ്ടായേക്കാം. എങ്കിലും തന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളും രോഗിയുടെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കുന്ന സമ്മതപത്രവും അയാളെ രക്ഷിക്കാന്‍ മതിയാവും. അതിനാല്‍ തന്നെ പരാജയപ്പെട്ട ചികിത്സയുടെ പേരില്‍ ആ ഡോക്ടര്‍ വ്യാജനാവുന്നില്ല. അലോപ്പതിയെ അംഗീകരിക്കാത്ത ഒരാള്‍ ഇതിന്റെ പേരില്‍ കലാപം നയിക്കുന്നതിലര്‍ത്ഥവുമില്ല.

രോഗം അടിസ്ഥാന പരമായി മാനുഷികമായ അവസ്ഥകളെ ചൊല്ലിയുള്ളതാണ്. അത് മാനസികമാവാം, ശാരീരികവും ആത്മീയവുമാവാം. അതിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധി നടപ്പാക്കുകയാണ് ചികിത്സകന്‍ ചെയ്യുന്നത്. അതിനായി അയാള്‍ നടത്തുന്ന ഇടപെടലാണ് ചികിത്സ.

ചികിത്സകനും മനുഷ്യനാണ് എന്നതിനാല്‍ യോഗ്യനെങ്കിലും ദൗര്‍ബല്യങ്ങളും കൈപ്പിഴകളും സ്വാഭാവികം. അയാള്‍ക്ക് മനസാക്ഷിയും മനുഷ്യപ്പറ്റുമുണ്ട് എന്ന ബോധ്യം രോഗിക്കും ബന്ധുക്കള്‍ക്കും വേണ്ടതുണ്ട്. ആത്മീയബോധവും സേവനമനസ്ഥിതിയും പരിരക്ഷിക്കുവാന്‍ ചികിത്സകനും ബാധ്യതയുണ്ട്. വ്യാജ ചികിത്സാരിയെ ന്യായീകരിക്കാന്‍ പാടില്ലാത്തതുപോലെ ഇത്തരം കേന്ദ്രങ്ങളില്‍ ചെല്ലുന്നവരെ വെള്ള പൂശാനുമാകില്ല.

ചികിത്സാ മുറകള്‍

അലോപ്പതി വ്യൈശാഖയില്‍ ലളിതവും സങ്കീര്‍ണവുമായ ചികിത്സാമുറകള്‍ കാണാം. വെറും മരുന്ന് സേവ ലളിതമാണെങ്കില്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. ശരീരപ്രകൃതത്തിനു അന്യമായതിനെ അകറ്റാനാണിത് കൂടുതലായും ഉപയോഗിക്കുന്നത്. അത് നിര്‍വഹിക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ അടിസ്ഥാനപരമായി വേണ്ടതുണ്ട്. അവയെല്ലാം ഒത്തിണങ്ങിയാല്‍ സര്‍ജനായ ഡോക്ടര്‍ ആത്മവിശ്വാസത്തോടെ കൃത്യം ചെയ്തത് വിജയിക്കുകയാണ് പതിവ്. മുറിവാക്കിയോ പഴുതാക്കിയോ നടത്തുന്ന ഈ ക്രിയയില്‍ ഉപയോഗിക്കുന്ന വിവിധ മെഡിക്കല്‍ ഉപകരണങ്ങളുണ്ട്. ഡോക്ടറല്ലാത്ത ഒരാള്‍ ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ആരിലെങ്കിലും പരീക്ഷണം നടത്തുന്നുവെങ്കില്‍ അത് കുറ്റകരമാണെന്നതില്‍ തര്‍ക്കമില്ല.

ഇത് അലോപ്പതിയുടെ മാത്രം പ്രശ്നമല്ല. വിരുദ്ധഫലം വേഗത്തില്‍ പ്രകടമാകുന്നതാണ് അലോപ്പതിയെന്നതിനാല്‍ ഔഷധമാറ്റങ്ങളും പ്രശ്നകാരണമാണ്. മറ്റു പല ചികിത്സാ രീതികളിലും ഇതുണ്ട്, താരതമ്യേന കുറവാണെങ്കിലും. ചില ഔഷധങ്ങളുടെ പ്രവര്‍ത്തനവും അതിനാലുണ്ടാവുന്ന പ്രതിപ്രവര്‍ത്തനവും ആരോഗ്യപരമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഔഷധങ്ങളും അവയുടെ ഗുണദോഷങ്ങളും കൃത്യമായി നിശ്ചയമില്ലാത്തവന്‍ ചികിത്സിച്ചാല്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുക സ്വാഭാവികം.

എല്ലാ രോഗങ്ങള്‍ക്കും ഒരു ചികിത്സാ സന്പ്രദായത്തില്‍ മരുന്നുണ്ടാവണമെന്നില്ല. അപ്പോള്‍ അനുയോജ്യമായ മറ്റു ചികിത്സാ ശാഖയെ അവലംബിക്കേണ്ടിവരും. ആ മേഖലയെക്കുറിച്ചറിയാത്തവര്‍ വിമര്‍ശിച്ചാലും പരിഹാരം അവിടെ നിന്നു ലഭിച്ചെന്നിരിക്കും. ആ സമയത്തും തമ്പോരിമയില്‍ ഊറ്റംകൊള്ളുന്നത് നാശമേ വരുത്തൂ. താരതമ്യേന പാര്‍ശ്വഫലങ്ങളില്ലാത്തവ അവലംബിക്കുന്നത് മഠയത്തമൊന്നുമല്ല. ശരിയായ ആത്മീയ ചികിത്സ ഇത്തരത്തിലുള്ളതാണ്.

അറിയാതെ നടത്തുന്ന ചികിത്സ കൊണ്ടുണ്ടാവുന്ന നഷ്ടത്തിന് ചികിത്സകന്‍ ഉത്തരവാദിയായിരിക്കുമെന്നാണ് ഇസ്ലാമിക പാഠം. സമീപനത്തിന്റെ സ്ഥിതിയും സാഹചര്യവും പോലെ പ്രായശ്ചിത്തമോ പ്രതിക്രിയയോ ശിക്ഷയായി ലഭിക്കുകയും ചെയ്യും.

നബി(സ്വ)യുടെ പാഠങ്ങളില്‍ നിന്ന് അവയിലടങ്ങിയ ആരോഗ്യ ചികിത്സാ വശങ്ങളെ വേര്‍തിരിച്ചെടുത്ത് വിവരിച്ച പണ്ഡിതര്‍ അവരുടെ കൃതികളില്‍ ചികിത്സകനുണ്ടായിരിക്കേണ്ട യോഗ്യതകളും ഗുണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.

രോഗത്തിന് വ്യത്യസ്ത അവസ്ഥകളുള്ള പോലെ രോഗകാരണങ്ങള്‍ക്കും അതുണ്ടാകും. ശരീരവും മനസ്സും രോഗത്തിനടിപ്പെടാം. അപ്പോള്‍ രണ്ടിനും അനുയോജ്യമായ ചികിത്സകളാണ് ലഭിക്കേണ്ടത്. രോഗ കാരണം ഭൗതികമാണെന്നു വിധിച്ച് അത്തരത്തിലുള്ള ചികിത്സ എല്ലാറ്റിലും നടക്കണമെന്നില്ല. ഭൗതിക സംവിധാനങ്ങള്‍ക്ക് വിധേയപ്പെടാത്ത രോഗങ്ങളും രോഗഹേതുകങ്ങളും ഉണ്ടെന്നതാണ് കാരണം. അവക്ക് ആത്മീയ ചികിത്സ തന്നെ വേണ്ടിവരും. മറ്റുള്ളവ ഭാഗിക/താത്ക്കാലിക ശമനമേ നല്‍കൂ.

മാനസികമായ രോഗങ്ങള്‍ക്കും അസന്തുലിതാവസ്ഥക്കും കാരണമാവുന്ന ശാരീരിക പ്രശ്നങ്ങളെ ഭൗതിക ഔഷധങ്ങള്‍ കൊണ്ട് സുഖപ്പെടുത്താന്‍ സംവിധാനങ്ങളുണ്ട്. മനസ്സിനെ തന്നെ കേന്ദ്രീകരിച്ച് മരുന്നില്ലാത്ത ഭൗതിക ചികിത്സാ രീതികളും നടപ്പിലുണ്ട്. മനഃശാസ്ത്ര ചികിത്സകള്‍ ഉദാഹരണം. ചില ദുശ്ശീലങ്ങളെയും ദൗര്‍ബല്യങ്ങളെയും മാറ്റിയെടുക്കാന്‍ അത്തരം മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നത് ശരിയുമാണ്. എന്നാല്‍ എല്ലാവിധ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമല്ല.

ആത്മീയ ചികിത്സ

ആത്മീയ ചികിത്സയെക്കുറിച്ച് ചിലര്‍ക്ക് കേള്‍ക്കാനിഷ്ടമില്ല. അത്യാവശ്യഘട്ടത്തില്‍ രഹസ്യമായി അത് സ്വീകരിക്കുന്നവര്‍ തന്നെയും പരസ്യമായി അതിനെ അംഗീകരിക്കാതിരിക്കാന്‍ പണിപ്പെടുന്നു. ഖുര്‍ആന്‍, പ്രാര്‍ത്ഥന, ദിക്റ്, സ്വലാത്ത് തുടങ്ങിയ മന്ത്രങ്ങള്‍, മന്ത്രിച്ചൂതല്‍, എഴുതി മായ്ച്ച് വെള്ളം കുടിക്കല്‍, എഴുതിക്കെട്ടല്‍ തുടങ്ങിയ രീതികള്‍ ആത്മീയ ചികിത്സയില്‍പ്പെടുന്നു. ചില അടിസ്ഥാനയോഗ്യതകള്‍ ചേരുമ്പോള്‍ ഇവ കൂടുതല്‍ ഫലപ്രദമായിത്തീരും. ഓരോ വിജ്ഞാനശാഖക്കും അതിന്റെതായ ആദാനപ്രദാന രീതികളുണ്ടാവും. അതുവഴി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന് ഗുണ ചോരണം സംഭവിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ ഗുണമാവുകയാണുണ്ടാവുക.

മനുഷ്യന്റെ പ്രവര്‍ത്തനത്തിന്റെയും ജീവിതശൈലിയുടെയും ഫലമായി രോഗങ്ങള്‍ വന്നുചേരാറുണ്ട്. വൈറസുകളോ മറ്റു രോഗാണുക്കളോ കാരണമായി രോഗമുണ്ടാവും. പിശാചുക്കള്‍, ഭൂത വര്‍ഗം, മാലാഖമാര്‍, ആത്മാക്കള്‍ തുടങ്ങിയവ മനുഷ്യനില്‍ ഇടപെടാന്‍ സാധിക്കുന്ന സൃഷ്ടികളാണ്. മാലാഖമാരും ശുദ്ധാത്മാക്കളും മനുഷ്യന് ഗുണം വരുത്തുന്നുവെങ്കില്‍ പിശാച് മനുഷ്യന്റെ ആത്യന്തിക ശത്രുത മുഖമുദ്രയാക്കിയവനാണ്. അവന്റെ സാന്നിധ്യം ശാരീരികവും മാനസികവുമായി ചിലരെ പ്രയാസപ്പെടുത്തും, രോഗികളാക്കും. വലിയൊരു വിഭാഗത്തെ ഭൗതിക പ്രമത്തതയുടെ പിടിയിലൊതുക്കും.

മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിന്റെയും യഥാര്‍ത്ഥ ഗുണവശങ്ങളെ നിര്‍വീര്യമാക്കുകയും പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമോ കുറ്റകരമോ ആക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് അവന്റെ പ്രധാന ജോലി. ജീവിതാവശ്യങ്ങളെയും ശീലങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും എല്ലാം അവന്‍ തന്റെ ഇടപാടിലൂടെ നാശമാക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റില്‍ നിന്നും മോചനത്തിനുള്ള ആത്മസംരക്ഷണോപാധികളായി മന്ത്രങ്ങളും കര്‍മകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കൃത്യമായ രീതികളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ആത്മരക്ഷാ മാര്‍ഗങ്ങള്‍ ആത്മീയ ചികിത്സയുടെ പരിധിയില്‍ വരുന്നതിന് മുമ്പ് ചികിത്സ വേണ്ടി വരുന്ന രോഗാവസ്ഥയെ തന്നെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ്.

അല്ലാഹുവിന്റെ അടിമ എന്ന മേല്‍വിലാസം അംഗീകരിക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എന്തായിരുന്നാലും പിശാചിനെ കീഴ്പ്പെടുത്താന്‍ ശക്തി നല്‍കപ്പെട്ടവനായിരിക്കും. ഖുര്‍ആന്‍ പറയുന്നു: “നിശ്ചയം എന്റെ അടിമകള്‍, നിനക്ക് അവരുടെ മേല്‍ യാതൊരധികാരവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലല്ലാതെ” (അല്‍ ഹിജ്ര്‍ 42).

പിശാചിന്റെയും അവിശുദ്ധാത്മാക്കളുടെയും ഇടപെടല്‍ മനുഷ്യനെ ശാരീരികമായും മാനസികമായും ആത്മീയമായും രോഗിയാക്കും. പിശാച് ബാധ എന്നത് നിഷേധിക്കാന്‍ ഒരു വാചകം മതിയാവും. പക്ഷേ പ്രമാണങ്ങളെയും ചില അനുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും തള്ളിക്കളയാന്‍ വാക്കുകള്‍ മതിയാവില്ല എന്നതാണ് പരമാര്‍ത്ഥം. ശാരീരികമോ മാനസികമോ ആയി അനുഭവപ്പെടുന്ന തകരാറുകള്‍ ഉപരിസൂചിത ആത്മീയ ചികിത്സാ രീതികള്‍ മൂലം ഫലപ്രദമായിട്ടുള്ളതും അനുഭവമാണ്.

ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ) ഭൂതവര്‍ഗത്തില്‍പ്പെട്ട ശുദ്ധരുടെയും അശുദ്ധരുടെയും പ്രവര്‍ത്തനങ്ങളിലും ശേഷികളിലും സുന്നി വിശ്വാസമെന്താണെന്ന് വിവരിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവിധ മസ്അലകളുമായി ബന്ധപ്പെട്ട് ഭൂതവര്‍ഗത്തിന്റെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട് വരുന്ന മതവിധികളും അവരുടെ ലോകം കേന്ദ്രീകരിച്ച് ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളും വിലയിരുത്തുന്ന ഗ്രന്ഥങ്ങള്‍ പോലും വിരചിതമായിട്ടുണ്ട്. ഖാളി ബദ്റുദ്ദീനിശ്ശിബ്ലി(റ)യുടെ ആകാമുല്‍ മര്‍ജാന്‍ ഈ വിഷയത്തില്‍ പ്രധാനമാണ്. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. സ്വാലിഹുര്‍റഖബ് ജിന്ന് പിശാച് ബാധയെ കുറിച്ച് പൂര്‍വികരും ആധുനികരുമായ പണ്ഡിതരടക്കം അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഭാഗം ക്രോഡീകരിച്ചു കാണാം.

സ്വന്തമായി ദുരനുഭവമോ മനസ്സിലാക്കാനുള്ള അവസരമോ ഇല്ലാത്തവരാണ് നിഷേധികളില്‍ പലരും. അനുഭവത്തെ കണ്ണടച്ച് നിഷേധിക്കുന്നവരുമുണ്ട്. അഹ്ലുസ്സുന്നയെ സംബന്ധിച്ചിടത്തോളം പിശാച് മിഥ്യല്ല, സത്യമാണ്. അവന്‍ ധിക്കാരിയും മനുഷ്യവര്‍ഗത്തിന്റെ ആത്യന്തിക ശത്രുവുമാണ്. അതിനാല്‍ തന്നെ മനുഷ്യനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനായിരിക്കും. അത്യാകര്‍ഷകവും പ്രത്യക്ഷാനന്ദകരവുമായ പലതും അതിനായവന്‍ ഉപയോഗിക്കുകയും ചെയ്യും. ആ സാഹചര്യങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കുപരിയായി ചില ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നേക്കും. ചില രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നത് പോലെ, ചില പൈശാചിക ബാധകള്‍ ഇല്ലാതാക്കാന്‍ കൈക്രിയയും ആവശ്യമാകും. പക്ഷേ, യോഗ്യര്‍ നിശ്ചിത വിധം നടത്തണമെന്നു മാത്രം.

നിശയുടെ മറവില്‍ ദുര്‍ബല വിശ്വാസികളെ കബളിപ്പിച്ച് നടത്തുന്ന ചികിത്സാ കേന്ദ്രങ്ങളെല്ലാം സുന്നി സംരംഭങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്, അതിലേറെ ദുരുപദിഷ്ടമാണ്. എല്ലാ കബളിപ്പിക്കലും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ അറിവും പരിചയവും പൊരുത്തവുമുള്ളവര്‍ കൃത്യമായും തഖ്വയോടെയും ധര്‍മ പ്രതിബദ്ധതയോടും കൂടി നടത്തുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കള്ള നാണയങ്ങള്‍ നടത്തുന്ന കബളിപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇരുലോകത്തും ശിക്ഷാര്‍ഹമാണ് താനും.

നിന്റെ സഹോദരന് ഒരു ഗുണം നല്‍കുവാന്‍ നിനക്ക് സാധിക്കുന്നുവെങ്കില്‍ അത് നീ ചെയ്യുക എന്നാണ് ചികിത്സയെ കുറിച്ച അന്വേഷണത്തിന് നബി(സ്വ) മറുപടി പറഞ്ഞത്.

അതിനാല്‍ ഒരു മേഖലയെ അന്ധമായി അവലംബിക്കുകയും മറ്റുള്ളവയെ അമാന്യമായി വിമര്‍ശിക്കുകയും ചെയ്യുകയല്ല വേണ്ടത്. രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയും അതിന് അവസരമുണ്ടാക്കുകയുമാണ്. യോഗ്യതയും അര്‍ഹതയും ഇല്ലാത്തവര്‍ ഇത്തരം മേഖലകളെ ജീവിതോപാധിയാക്കാതിരിക്കാന്‍ നാം ജാഗ്രത്താവുകയും വേണം. ആത്മീയ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാക്കാവുന്ന വ്യാജ ചരക്കുകളെയെല്ലാം മഹാന്‍മാരായ പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം സമീപിച്ചതായി കാണാം. മേഖലയിലെ ചൂഷണം കേവല ചൂഷണമായി കാണാനാവില്ലെന്നതാണ് കാരണം.

ആത്മീയ പ്രഭാവത്തില്‍ തട്ടിപ്പു ചികിത്സ നടത്തുന്നവര്‍ ഒരു തരം ആകര്‍ഷണസിദ്ധി(?) കൂടിയുള്ളവരായിരിക്കും. ആകര്‍ഷണതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യും. അവിടങ്ങളില്‍ ചികിത്സ തേടിച്ചെന്ന് ആത്മനാശം സംഭവിക്കുന്നത് വലിയ ദുരന്തമാണ്. ആത്മീയ ചികിത്സകനെ ചികിത്സകനായി കാണുന്നത് ശരിയായ രീതിയാണ്, എന്നാല്‍ അദ്ദേഹത്തെ ആത്മീയ ഗുരുവായി കാണുന്നത് തക്ക യോഗ്യതകളും ഗുണവിശേഷങ്ങളും അടിസ്ഥാനമാക്കിയേ പാടുള്ളൂ. ആത്മീയ സിദ്ധി വിശേഷങ്ങള്‍ക്ക് കാരണമാവുന്ന പ്രത്യക്ഷ അടയാളങ്ങളുള്ളവരെത്തന്നെ ചില കാരണങ്ങളാല്‍ വര്‍ജിക്കേണ്ടിവരും. എന്നാല്‍ പരമ്പരാഗതമായി സമൂഹത്തിന് ഗുണവും സേവനവും ചെയ്തുവരുന്ന തണല്‍ മരങ്ങള്‍ നല്‍കുന്ന ഉപകാരത്തെ അകാരണമായും അറിവില്ലാതെയും എതിര്‍ത്തുകൂടാത്തതാണ്.

അടി ചികിത്സ

പൈശാചിക ബാധക്കുള്ള ചികിത്സാ രീതി, രോഗാവസ്ഥയുടെ ഗൗരവത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ബാധയേറ്റവനെ ചികിത്സിക്കുന്ന ഘട്ടത്തില്‍ ചിലപ്പോള്‍ നിയന്ത്രിത രീതിയിലുള്ള അടി തന്നെ നടത്തേണ്ടി വരും. ശരിയായി പിശാച് ബാധയുള്ളവനാണെങ്കില്‍ അടിയുടെ ആഘാതം രോഗിയല്ല, പിശാചാണ് ഏല്‍ക്കുന്നത്. തത്സമയത്തെ ശബ്ദങ്ങളും അവന്‍റേതുതന്നെ. ഖാജാ ബദ്റുദ്ദീനിശ്ശിബ്ലി(റ) എഴുതുന്നു: “ചില ഘട്ടത്തില്‍ ബാധയേറ്റവനെ സുഖപ്പെടുത്തുന്നതിനും ഭൂതത്തെ അവനില്‍ നിന്ന് അകറ്റുന്നതിനും അടിക്കേണ്ടിവരും, നന്നായി തന്നെ പ്രഹരിക്കേണ്ടി വന്നേക്കും. അടി ഏല്‍ക്കുന്നത് ഭൂതമായിരിക്കും. ബാധിതന്‍ അതറിയുന്നു തന്നെയുണ്ടാവില്ല. താനൊന്നുമറിഞ്ഞില്ലെന്ന് ഭേദമായ ശേഷം അവന്‍ പറയുകയും ചെയ്യും. അവന്റെ ശരീരത്തില്‍ പ്രഹരത്തിന്റെ അടയാളവും ഉണ്ടാകാറില്ല” (ആകാമുല്‍ മര്‍ജാന്‍). ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നുതൈമിയ്യ വരെയും ഇതംഗീകരിച്ചിട്ടുണ്ട്.

ഈ കൃത്യം നിര്‍വഹിക്കുന്നവന്‍ ഭക്തനും സൂക്ഷ്മാലുവും പരിചയസമ്പന്നനുമായിരിക്കണമെന്ന് പണ്ഡിതര്‍ നിര്‍ദേശിച്ചു. ഈ അര്‍ത്ഥത്തില്‍ അടി ഒരു ചികിത്സാ മുറയാണ്. പക്ഷേ. അതറിയുന്നവര്‍ മാത്രമാണ് നടത്തേണ്ടത്. ഗള്‍ഫ് സലഫി പണ്ഡിതര്‍ വരെ ഇത്തരം പ്രഹര ചികിത്സ നടത്തിയത് മുജാഹിദ് പ്രസ്ഥാനത്തില്‍ ഇടക്കാലത്ത് വിവാദം സൃഷ്ടിച്ചിരുന്നല്ലോ. അവരില്‍ വലിയൊരു പക്ഷം ഇന്നും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും ബാധ ചികിത്സ പ്രമാണികമാണെന്നു തന്നെയാണ്. ആത്മീയ ചികിത്സയെ മന്ത്രവാദമാക്കുന്നത് ആടിനെ പട്ടിയാക്കലാണ്. എന്നിട്ട് അത് മതത്തിനും മനുഷ്യനും എതിരാണെന്ന് പ്രചരിപ്പിക്കുന്നത് മാന്യമായി പറഞ്ഞാല്‍ കടുത്ത വിവരമില്ലായ്മയും.

അലവിക്കുട്ടി ഫൈസി എടക്കര

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...