Sunday, March 11, 2018

ഖബറുന്ന ബിയ്യ് :നബി സ്വയുടെ ഖബർ


റൗളയിലെ ഖില്ല മദീനയിൽ ഇപ്പോഴും ഉണ്ട്... മ്യൂസിയത്തിന്റെ അടുത്ത് ആണ്... പരിചയമുള്ളവർ ഉണ്ടെങ്കിലും കാണാൻ സാധിക്കും

ഫോട്ടോയിൽ കാണുന്ന കബർ റസൂലിന്റെയല്ല അങ്ങ് തുർകിയിലെ കോന്യ എന്ന സ്ഥലത്ത് മറപെട്ടു കിടക്കുന്ന സൂഫി ഗുരു ജലാലുധീൻ റൂമി യുടെതാണെന്ന്... അങ്ങനെ പല വാദങ്ങളും പറഞ്ഞു പലരും വരും .....
അൽ ഹംദുലില്ലാഹ് നിങ്ങൾ കാണുന്ന ഈ ഫോട്ടോയും മുത്ത് നബിയുടെ മദീനയെ കുറിച്ചുംവന്ന റിപ്പോർട്ട്  1997 ൽ സെപ്തെമ്ബെർ 26 നു സൌദിയിൽ നിന്നിറങ്ങുന്ന അൽ മുസ്ലിമൂൻ എന്ന പത്രത്തിൽ വന്നതാണ് ...അതിൽ ലെഖകൻ ഉമർ ബിന് മുഹ്സിൻ മിള്വാഹി  എഴുതുന്നു ...""ഞാൻ കണ്ടിരിക്കുന്നു മുത്ത് നബിയുടെയും അവിടുത്തെ അനുചരുടെയും ഖബർ ഷെരീഫ് ..അതിന്റെ മേൽ വിരിപ്പിട്ടതായും ,പ്രകാശം ചൊരിയുന്ന വിളക്കുകളും അവിടെയുണ്ട് ....""..ഈ ലെഖനതിൽ അദ്ദേഹം ഹുജ്രയുടെ  പ്രതേകതകളും  ചൂണ്ടി  കാണിക്കുന്നു ... ഇവിടെ പല ആളുകളും മനക്കോട്ട കെട്ടിയിരുന്നു ..ഇതൊക്കെ പോയി തച്ചു തകർക്കാൻ...ഈ പത്രം  സൗദി അറേബ്യയിൽ നിന്നുമിറങ്ങുന്നതാണ് എന്നോർത്താൽ നന്ന്  ...

വാശിയാവാം,എതിർപ്പുകൾ പ്രകടിപ്പിക്കാം,നില മറന്നു കൊണ്ടാവരുത് ...പലരെയും തൃപ്തിപ്പെടുത്താൻ വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഉൽപതിഷ്ണുക്കൾ ഇവിടെ സ്വന്തം മതത്തിന്റെ കടക്കലാണ് കത്തി വെക്കാൻ നോക്കുന്നത് ...
ഏതായാലും മുഹിബീങ്ങൾക്കു കുറച്ചു കൂടി മഹബതിനു ആക്കം കൂട്ടാൻ ഇത് സഹായിക്കുമെന്നുറപ്പാണ്...
അള്ളാഹു നമ്മെ മുത്ത് നബിയുടെ യഥാർത്ഥ മുഹിബീങ്ങളിൽ ഉള്പെടുതട്ടെ...ആമീൻ ..
ഈ പേപ്പർ കട്ടിംഗ് അയച്ചു സുഹ്രത്തിന് പ്രതേക നന്ദി അറിയിക്കുന്നു ....എന്ന് *മുഹമ്മദ് ശംവീൽ നൂറാനി*


മാല :രിഫാഈ മാല കഅബ ത്വവാഫ്

........രിഫാഈ മാല വഹാബിക്ക് ഗണ്ണനം......
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
 പ്രിയ കൂട്ടുകാരെ

അസ്സലാമു അലൈകും

✏രിഫാഈ മാലയിലെ ചില വരികള്‍ മുജഹാലുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു

✏അതിനാൽ ഒരു ചെറിയ ഗണ്ണനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....

✏ഈ വിഷയത്തിൽ

സഹായിച്ച ബഹുമാനപ്പെട്ട അസ്ലംസഖാഫി  ഉസ്താദിനോട് കടപ്പാട് അറിയിക്കുന്നു...


✏. ❌  വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുൻ ട്..

✏✅അതായത് ‍ അല്ലാഹു രിഫാഈ ഷൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ഷരിയാണ് അങ്ങനെ അല്ലാക്ക് അവൻ റ്റെ ഇഷ്ട്ട് ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വൻ ഗത്തവും, വിവരമില്ലായ്മയും ,
യുക്തിവദവുമാണ്...

👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഹ്ബ ചുറ്റുന്നത് നിർത്തിക്കാൻ വേൻ ടി രിഫാഈ ഷൈഖിനോട് അല്ലാഹു അങ്ങോട്ട്  ,,,ആവഷ്യപ്പെട്ടു എന്നതാണ്

👇.   പെരും നുണ 👆❌

സഭാഷ്!!!! നന്നായിട്ടുൻ ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....

✏ ഇതൊക്കെ വിഷ്വസിക്കാൻ മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ് ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്തമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ് ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....


✏എനി  വിഷയത്തിലേക്ക് വരാം

✏ആദ്യമായി

മാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ഷൈഖിന്ന് വേൻ ടി കഹ്ബ ചുറ്റുമൊ അൻ ഗനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽ

 ഷിർക്കും കുഫ്റും സംഭവിക്കുമൊ??

ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊ

എന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിഷ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ് വാസ് ഉൻ ടാക്കാനും
 വെൻ ടി ചെയ്ത് കൊൻ ടിരിക്കുന്നത്.....

എന്നാൽ താഴെ പറയുന്നത് വഹാബി അങ്ങീകരിക്കുമൊ ❓👇

✏  മഹാന്മാരുടെ മരണത്തിൽ
                അർഷ്  വിറച്ചു .
عن جابر رضي الله عنه سمعنا النبي صلي  الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه   وفي رواية اخري اهتز العرشا   الرحمان
(رواه البخاري ١-٥٣٦

           നബി (സ) പറയുന്നു.
സഅദു   ബ്നു  മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ്  വിറച്ചു .
 ( ബുഖാരി )

അർഷു  വിറക്കുമോ ?

കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നു

എന്നാൽ അർഷൊ അങ്ങനെയാണൊ വഹാബീ ?

ഈ എറ്റവും വലിയ അർഷ്, അല്ലാഹു ആധിപത്യം സ്താപിച്ച അർഷ്, അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസന്ന് വേൻ ടി കിലുങ്ങുക വിറക്കുക....

ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊവഹാബീ❓❓

✏ അടുത്തത് നോക്കൂ നബി സ ക്ക് വേൻ ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ വേൻ ടി സൂര്യൻ പിറകോട്ടെക്ക് വന്നു....

വഹാബീ എന്തെങ്കിലും സംഭവിച്ചൊ അതൊ നിൻ റ്റെ യുക്തി ഇതും തള്ളികളയുമോ ❓❓

✏ഇതേ അനുഭവം അലി റ വിൻ റ്റെ ചരിത്രത്തിലും കാണാവുന്നതാണ്

✏.   വീൻ ടും നോക്കൂ👇


 നബി സ ക്ക് വേൻ ടി ചന്ദ്രൻ രൻ ട് കഷ്ണമായി പിളർന്നില്ലേ

എന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചൊ 💥

✏ അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടിയാണല്ലൊ പ്രകാഷമെന്നത് ഒരു സെക്കെൻ റ്റിൽ എത്ര വേഗത്തിൽ പ്രകാഷത്തിന്ന് എത്ര ദൂരം  സഞ്ചരിക്കാൻ കഴിയുമെന്നത് എനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ

ആസഫുബ്നു ബർഖിയ് എന്ന മഹാൻ സുലൈമാൻ നബി അസ മിന്ന് വേൻ ടി കണ്ണടച്ച് തുറക്കും മുംബ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥

ഇത് പറയുന്നത്
ഖുർ ആനല്ലെ നിഷെധിക്കുമൊ ❓


✏.   ഇതൊക്കെ അങ്ങീകരിക്കാമെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് വേൻ ടി അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേൻ ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തായൊരിക്കും യുക്തി മതമാണല്ലൊ വഹാബിസം

എനി പാവപ്പെട്ട കുഞ്ഞാടുക ളെ വസ് വാസ് ഉൻ ടാക്കാൻ
👇
കൻ ടൊ കൻ ടൊ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓
👇
കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് എവിടെ എത്തുമോ ?❓
👇
സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓
👇
മഹാന്മാരെ  കഹ്ബ ഷരീഫ്  ചുറ്റുമെന്നൊ ?❓
🔰👇
എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄



മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്
ജൂതന്മാർക്ക്  ഉൾകൊള്ളാൻ  കഴിയില്ല .❌❌❌


.....💥

✏സുന്നികളുടെ വിഷ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സ്ര് ഷ്ട്ടികളിൽ നിന്നുമാണെന്ന വികല വിഷ്വാസക്കാരല്ല...

✏അല്ലാഹു അവൻ റ്റെ ഖുർ ആനിൽ പടിപ്പിക്കുന്നു..

"അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"

(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)

✏ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...

✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉൻ ടൊ വഹാബീ ❓❓

✏.അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ഷൈഖ് റ വിന്ന് വേൻ ടി കഹ്ബ ചുറ്റിക്കാനും,
 മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു...



അത് ഇസ്ലാം മതമല്ല ......

നബിദിനാഘോഷം ' ചോദ്യവും ഉത്തരവും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝



സഹോദരങ്ങളേ.... 🤝🏼
ഇന്ന് നാം താങ്ങി നടക്കുന്ന മൗലവിമാർ ആരും നാളെ വിചാരണയിൽ നമ്മുടെ കുടെയുണ്ടാകില്ല.
ഇത് മുഴുവൻ വായിക്കാൻ
ഒരു 5 മിനുട്ട് വേണ്ടിവരും
ചിലപ്പോൾ.
പക്ഷെ താങ്കൾക് ഒരു വലിയ സത്യം മനസ്സിലായേക്കാം
അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽
*🎈 🎋 🎉 നബിദിനം 🎉 🎋 🎈*
*ആവശ്യകത 📜 ആധികാരികത*
🔹〰️〰️〰️🔻📚🔻〰️〰️〰️🔹

*❓1. എന്താണ് നബിദിനം...?*

ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252)

ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു...

 *❓2. പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്‍പ്പിക്കുന്നതിനും, സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനും ഇസ്ലാമില്‍ അനുവാദമുണ്ടോ...?*

ഉ: ✅അതെ, ഇത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നലകാനും വിശ്വാസ ദൃഢത വരുത്താനും കാരണമാകുമെന്ന് ഖുർആൻ പറയുന്നു: ” തങ്ങളുടെ ഹ്രദയത്തിനു സ്ഥിരത നൽകുന്നതിന് പ്രവാചകന്മാരുടെ വൃത്താന്തങ്ങൾ നാം തങ്ങൾക്ക് കഥയായി പറഞ്ഞു തരുന്നു” (ഹൂദ്:120)
പ്രവാചകന്മാരുടെ ചരിത്ര കഥകൾ ഖുർആനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി (സ)യുടെ മനസ്സിന് കൂടുതൽ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോൾ നബി(സ)യുടെ ചരിത്ര കഥകൾ കേൾപ്പിക്കൽ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീർച്ചയാണല്ലോ...

*❓3. പ്രവാചകന്മാർ ജനിച്ച ദിവസത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ...?*
*ജന്മത്തിനല്ലല്ലോ പ്രാധാന്യം, കർമ്മത്തിനല്ലേ...?*

ഉ:✅ കർമ്മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കർമ്മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങൾ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്പെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
അബൂഖതാദ (റ)വിൽ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പെടുക്കുന്നതിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാൻ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുർആൻ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം)...

വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില് ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിർമുദി, മുവത്വ) ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നൽകപ്പെട്ടുവെന്നു വിശുദ്ധ ഖുർആൻ (മറിയം: 33) വ്യക്തമാക്കുന്നു...

*❓4. നബി (സ)യുടെ ആഗമനത്തിൽ നാം സന്തോഷം പ്രകടിപ്പിക്കേണ്ടതുണ്ടോ...?*

ഉ:✅അതെ, വിശുദ്ധ ഖുർആൻ പറയുന്നു: “നബിയെ പറയുക, അള്ളാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവർ സന്തോഷിക്കട്ടെ” (യുനസ്:58) അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാൽ നബി (സ)യാണെന്ന് സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു...

ഖുർആൻ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ് (റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമെന്നാൽ മുഹമ്മദ് നബി (സ) ആകുന്നു. (തഫ്സീര് ദുര്രില് മന്സൂര് 7/668 )

*❓5. നബി(സ)യുടെ ജനനത്തിൽ സന്തോഷം രേഖപ്പെടുത്താൻ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്...?*

ഉ:✅ബദര്‍ ദിനം അനുസ്മരിക്കുന്നത് ബദർ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത് ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങൾ ലോകമെമ്പാടും അനുസ്മരിക്കുന്നത് ആ സംഭവങ്ങൾ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തിൽ അനുസ്മരിക്കുന്നത് മനുഷ്യ മനസ്സുകളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സൽകർമ്മങ്ങൾ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉൽ അവ്വൽ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്...

*❓6. നബി (സ) തങ്ങളുമായി ബന്ധപ്പെട്ടു സന്തോഷം പ്രകടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തതിനു തെളിവുണ്ടോ...?*

ഉ:✅അതെ, നബി (സ) മക്കയിൽ നിന്ന് പാലായനം ചെയ്ത് മദീനയിൽ വന്നപ്പോൾ മദീന നിവാസികളായ സ്വഹാബികൾ ആഘോഷ പൂര്‍വ്വമാണ് നബി (സ) തങ്ങളെ വരവേറ്റതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അനസ് (റ)വിൽ നിന്നും നിവേദനം. നബി (സ) മദീനയിൽ വന്നപ്പോൾ തങ്ങളുടെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാർ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)

*❓7. ഇസ്ലാമിൽ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ...?*

ഉ:✅പ്രത്യേക ആരാധനാ കർമ്മങ്ങൾ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങൾ രണ്ടെണ്ണം മാത്രമാണ്. എന്നാൽ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങൾ ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാൾ ദിനത്തെക്കാൾ കൂടുതൽ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂർത്തങ്ങൾ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കർമ്മങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് മാത്രം...

നബി (സ) മദീനയിൽ വന്ന ദിവസം സ്വഹാബിമാർക്ക് പെരുന്നാൾ ദിനത്തേക്കാൾ കൂടുതൽ സന്തോഷമുള്ള ദിവസമായിരുന്നെന്ന് സ്വഹീഹുൽ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല് ബാരി 2/443).

*❓8. നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കർമ്മങ്ങളല്ലേ...?*

ഉ:✅അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കർമ്മങ്ങൾ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീർ ഉണ്ട്, മറ്റു പ്രത്യേക ആരാധന കർമ്മങ്ങൾ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കർമ്മങ്ങളില്ല...

*❓9. നബി (സ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചതിനാൽ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുവെന്ന് പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര് പറയുന്നു...?*

ഉ:✅ ആ പറയുന്നത് ശരിയല്ല. സ്വഹീഹുൽ ബുഖാരിയില് ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയില് പറയുന്നുണ്ട്.
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ് (റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ് (റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി (സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

*❓10. നബി (സ) ജനിച്ച മാസത്തിൽ പ്രത്യേക പരിപാടികൾ നടത്തുന്ന പതിവ് നബി (സ) യുടെയോ സ്വഹാബത്തിന്റെയോ കാലത്തില്ലെന്നു പറയുന്നുണ്ടല്ലോ, അപ്പോൾ അത് ബിദ്അത്തല്ലേ...?*

ഉ:✅ ഇസ്ലാം നിയമമാക്കിയ കാര്യങ്ങൾ പ്രാവരത്തികമാക്കാൻ പ്രത്യേക സമയവും രൂപവും നിർണ്ണയിച്ചു തന്നിട്ടില്ലെങ്കിൽ അതിനു പ്രത്യേക സമയവും രൂപവും നിർണ്ണയിക്കുന്നതിന് ഇസ്ലാമിൽ യാതൊരു വിലക്കുമില്ല. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്‌, ഖിയാസ് എന്നിവയ്ക്ക് എതിരായ വിധം പുതിയ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നതിനു മാത്രമേ ശറഇന്റെ ദൃഷ്ടിയിൽ ബിദ്അത്ത് (അനാചാരം) എന്ന് പറയൂ. (ഫത്ഹുല് ബാരി 13/253)...

*❓11. ഇപ്രകാരം എന്തെങ്കിലും പുതിയ കാര്യങ്ങൾ പ്രവാചകൻ (സ)ക്ക് ശേഷം സ്വഹാബത്തോ മറ്റോ ചെയ്തതായി പറയാൻ കഴിയുമോ...?*

ഉ:✅ഖുർആൻ ക്രോഡീകരണം നബി (സ) നടത്തിയിട്ടില്ല. നബി (സ) തങ്ങൾ അതിനു കല്പന നല്കിയിട്ടുമില്ല. തങ്ങൾ മൌനാനുവാദം നല്കിയിട്ടുമില്ല. ഖുർആൻ മുസ്ഹഫ് രൂപത്തില് ക്രോഡീകരിച്ചത് ഒരു പുതിയ കാര്യമാണ്...

*❓12. ഖുർആൻ ക്രോഡീകരണം സ്വഹാബത്ത് ചെയ്ത പുതിയ കാര്യമാണ്. പിൽക്കാലത്ത് നബി (സ) ചെയ്ത് മാതൃക കാണിച്ചു തരാത്ത എന്തെങ്കിലും പുതിയ നല്ല സംവിധാനങ്ങൾ നാം ചെയ്യുന്നുണ്ടോ...?*

ഉ: ✅ഉണ്ട്. ഇസ്ലാമിക പ്രബോധനാർത്ഥം നിശ്ചിത വർഷം കൂടുമ്പോൾ സംസ്ഥാന സമ്മേളനം കേരളത്തിലെ എല്ലാ മത സംഘടനകളും നടത്തി വരുന്നു. ഇതിൽ പ്രവാചകരുടെയോ അനുചരന്മാരുടെയോ താബിഉകളുടെയോ മദ്ഹബിന്റെ ഇമാമുകളുടെയോ മാതൃക അറിയപ്പെട്ടിട്ടില്ല. ഇത് ബിദ്അത്തും അനാചാരവുമാണെന്ന് ഇതുവരെ ആരും അഭിപ്രായപ്പെട്ടിട്ടുമില്ല ...

*❓13. പ്രമാണങ്ങൾക്കെതിരല്ലാത്ത പുതിയ കാര്യങ്ങൾ ഉണ്ടാക്കാമെന്നതിനു വല്ല തെളിവും ഉണ്ടോ...?*

ഉ:✅ അതെ, നബി(സ) പറഞ്ഞു: ഇസ്ലാമിൽ ഒരാൾ നല്ല മാതൃക ഉണ്ടാക്കിയാൽ അവനു അതിന്റെ പ്രതിഫലം ലഭിക്കും. പിൽക്കാലത്ത് അതനുസരിച്ച്‌ ആര് പ്രവർത്തിച്ചാലും അവരുടെ പ്രതിഫലം കുറയാതെ തത്തുല്യമായ പ്രതിഫലം ആദ്യം ആ മാതൃക സൃഷ്ടിച്ചവന് ലഭിക്കും. (മുസ്ലിം)
ഈ നബി വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) പറയുന്നു: നല്ല കാര്യങ്ങൾക്ക്‌ തുടക്കം കുറിക്കാനും നല്ല മാതൃകകള്‍ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നല്കുന്നു. (ശറഹു മുസ്ലിം 7/104)

*❓14. പുതുതായി ഏതു കാര്യമുണ്ടാക്കിയാലും അത് തള്ളപ്പെടണമെന്നു ബുഖാരിയിലുണ്ടെന്നു ചിലര് പറയുന്നുണ്ടല്ലോ, അത് ശരിയാണോ...?*

ഉ: ✅ശരിയല്ല. അങ്ങനെ ഒരു ഹദീസ് ഉണ്ടെന്നു നബിദിനത്തെ എതിർക്കുന്നവര് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആനുകാലികങ്ങളിൽ മാത്രമല്ല, ഈയിടെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിദ്ധീകരിച്ച ജന്മദിനാഘോഷം ഇസ്ലാമികമോ? എന്ന ലഘുലേഖയിലും ഇങ്ങനെ കണ്ടു. നബി (സ) ഉണർത്തി. നമ്മുടെ ഈ കാര്യത്തിൽ (മതത്തില്) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ) (ലഘുലേഖ പേ.2) ഈ അർത്ഥം വരുന്ന ഒരു ഹദീസ് ബഖാരിയിലോ മുസ്ലിമിലോ ഇല്ല. ഹദീസ് ഇപ്രകാരമാണ്. നമ്മുടെ കാര്യത്തിൽ (മതത്തില്) വല്ലവനും അതില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ).
നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. "മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് " എന്ന വാക്ക്. അപ്പോൾ മതത്തില് ഉള്‍പെടുന്ന കാര്യം പുതുതായി ഉണ്ടാക്കിയാല് തള്ളപ്പെടേണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചന നല്കുന്നു. എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടേണ്ടതാണ് എന്ന വ്യാജ അര്‍ത്ഥം നല്കി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ...

*❓15. നല്ലവരായ മുന്ഗാമികളിൽ ആരെങ്കിലും നബിദിനം നടത്തിയിട്ടുണ്ടോ...?*

ഉ:✅ നല്ലവരായ മുന്ഗാമികളിൽ പ്രമുഖരെല്ലാം നബി ദിനം നടത്തിയവരും പ്രോത്സാഹിപ്പിച്ചവരുമാണ്. ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ), ഇമാം ഇബ്നു കസീര് (റ), ഇമാം സുയൂത്വി (റ), ഇമാം സഖാവി(റ), ഇമാം ഇബ്നുല് ജൌസി (റ) തുടങ്ങിയവര് ഉദാഹരണം...

*❓16. ആധുനിക പണ്ഡിതന്മാർ നബിദിനാഘോഷം ശരി വെക്കുന്നുണ്ടോ...?*

ഉ:✅അബുല് ഹസ്സന് അലി നദവി, ഡോ.യുസുഫുൽ ഖര്ളാവി, കേരളത്തിലെ മുജാഹിദ് സ്ഥാപക കാല നേതാക്കളായ കെ.എം.മൌലവി, ഇ.കെ.മൌലവി തുടങ്ങിയവരൊക്കെ നബിദിന പരിപാടികൾ ശരിവെക്കുകയും നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. മുജാഹിദ് വിഭാഗത്തിലെ ഇരു ഗ്രൂപ്പുകളിലെ നേതാക്കളായ ഹുസൈൻ മടവൂരും, സുഹൈൽ ചുങ്കത്തറയും, ജമാഅത്ത് അമീര് ആരിഫലിയും, തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് കീഴില് റബീഉൽ അവ്വൽ ഒന്ന് മുതല് പന്ത്രണ്ടു വരെ നടന്ന മീലാദ് പ്രഭാഷണത്തില് പങ്കെടുത്തിട്ടുണ്ട്...

ഒരു വാക്ക് കൂടി...

*പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീർത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്ക്കുന്ന മൌലിദിന്റെ ഈരടികൾ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനാകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികൾ കേള്‍ക്കുമ്പോള്‍ ഏതൊരു മുഅ്മിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാൾ, മാതാപിതാക്കളേക്കാൾ, സർവ്വ ജനത്തേക്കാൾ, സ്വന്തത്തേക്കാൾ കൂടി നബി തിരുമേനി (സ)യെ സ്നേഹിക്കാൻ കഴിയാത്തവൻ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം...*

*പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കിൽ, ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകൻ തിരുമേനി (സ) യെ ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥൻ ഉള്‍പെടുത്തട്ടെ…* 
*ആമീന്‍ യാ റബ്ബൽ ആലമീന്‍☝️ ...* 

        *''☝️അള്ളാഹു അഅ്ലം☝️''*


🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

*📚അൽകിതാബുൽഇസ്ലാമിയ്യ📚*
*TO JOIN 9605796703*

   *👉🔴 ADMIN POST ONLY 🔴👈*
സത്യം മനസ്സിലാക്കി അത് ഉൾക്കൊണ്ട്‌ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🌷

മാല :മുഹ് യദ്ധീൻ മാല

✍🏻 Dr, ഫൈസല്‍ അഹ്സനി രണ്ടത്താണി
••••••••••••••••••••••••••••••

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
ഏറെ ആഘോഷിക്കപ്പെട്ട സാഹിത്യ രചനയാണ് മുഹ്‌യിദ്ദീന്‍ മാല. കേരള മുസ്‌ലിംകളുടെ വിശ്വാസപരവും അനുഷ്ഠാനപരവും ആത്മീയവും സാംസ്‌കാരികവുമായ ജീവിതവുമായി അത് ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. ഔലിയാക്കള്‍ എന്ന പുണ്യാത്മക്കളും അവരുടെ ജീവിതത്തില്‍ കാണപ്പെടുന്ന അത്ഭുത സിദ്ധികളും ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ അപദാനങ്ങള്‍ വാഴ്ത്തലും അവരെകൊണ്ട് ഇടതേടലും അവരുടെ ബറകത് ആഗ്രഹിക്കുന്നതുമൊക്കെ മുസ്‌ലിംകളുടെ അനുഷ്ഠാനപരമായ ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഈ ബന്ധങ്ങള്‍ ഭൗതികമായ ആവശ്യനിര്‍വഹണങ്ങള്‍ക്കപ്പുറം ഔലിയാക്കളുടെ ആത്മീയ ജീവിതവുമായി താദാത്മ്യപ്പെടാനുളള മാധ്യമമാവുമ്പോള്‍ അധ്യാത്മികമായ ഒരു തലം അതിനു കൈവരുന്നു. ഒരു സമുദായത്തിന്റെ വിശ്വാസവും അനുഷ്ഠാനവും ആത്മീയതയുമൊക്കെയാണ് അവരുടെ സാംസ്‌കാരിക ഈടുവെപ്പുകള്‍ പണിയുന്നത്. ഈ അര്‍ത്ഥത്തില്‍ നാനൂറ് കൊല്ലത്തിലേറെ പഴക്കമുളള മുഹ്‌യിദ്ദീന്‍ മാലക്ക് കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ചെറുതല്ലാത്ത ഇടമുണ്ട്. അമേരിക്കയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ കീലീ സൂട്ടന്‍ കേരളീയ ഇസ്‌ലാമിക ജീവിതത്തില്‍ ഈ കൃതിയുടെ സാംസ്‌കാരിക പ്രാധാന്യം മനസ്സിലാക്കി അതു പൂര്‍ണ്ണമായും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഇതിനുവേണ്ടി മാത്രം അഞ്ചു വര്‍ഷം മലയാളവും രണ്ടു വര്‍ഷം അറബിയും അവര്‍ പഠിച്ചുവത്രെ!

ഏറ്റവും പ്രധാനമായ കാര്യം, കര്‍മ്മശാസ്ത്ര വിശാരദനും, വിശുത്ര ഖാളിയും കവിയും വൈയാകരണനും,മഹാ പണ്ഡിതനും മുദരിസുമൊക്കെയായിരുന്ന ഖാളി മുഹമ്മദ് ആണ് ഇതിന്റെ രചയിതാവ് എന്നുളളതാണ്.ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട സാഹിത്യം കൂടിയാണ് മുഹ്‌യിദ്ദീന്‍ മാല. മാലയുടെ സര്‍ഗാത്മക സവിശേഷതകളെയോ സാഹിത്യമൂല്യത്തെയോ ഭാഷാ സൗന്ദര്യത്തെയോ ചമല്‍ക്കാരങ്ങളെയോ ഒന്നും ആരും വിമര്‍ശിച്ചതായി അറിവില്ല. അത്തരം ആസ്വാദനങ്ങള്‍ക്ക് ഇടം കൊടുക്കാത്ത വിധം അക്രമണോത്സുകമായ ഭര്‍ത്സനമാണ് മത നവീകരണവാദികള്‍ മാലക്കെതിരെ തൊടുത്തുവിട്ടത്.

ബഹുദൈവ വിശ്വാസപരമായ പരാമര്‍ശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്നതായിരുന്നു അതില്‍ ഏറ്റവും വലിയ ആരോപണം. ധാരാളം മതഗ്രന്ഥങ്ങള്‍ എഴുതുകയും ഒട്ടേറെ പ്രശ്‌നങ്ങളില്‍ മതപരമായ തീര്‍പ്പുകല്‍പ്പിക്കുകയും മുസ്‌ലിം ലോകം ഏറെ ആദരിക്കുകയും ചെയ്തിരുന്ന ഒരു പണ്ഡിതവരേണ്യന് ഇസ്‌ലാമിന്റെ ആണിക്കല്ലായ തൗഹീദിനെക്കുറിച്ച് ഒരു പിടിപാടുമില്ല എന്നും ഒരുവേള അദ്ദേഹം ബഹുദൈവ വിശ്വാസിയായിപ്പോയിരിക്കുന്നു എന്നുമൊക്കെ പറയുന്നതിന്റെ ഗൗരവം അവര്‍ ശ്രദ്ധിക്കാതെ പോയി. അഞ്ഞൂറ് കൊല്ലത്തെ കേരളീയ മുസ്‌ലിം മുഖ്യധാര മുച്ചൂടും ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരമാണ് നിലനിര്‍ത്തിയത് എന്ന് വരുത്തിത്തീര്‍ക്കുമ്പോഴും അവര്‍ക്ക് തെല്ലും അതിശയോക്തിയോ അസഹ്യതയോ അനുഭവപ്പെട്ടില്ല. എല്ലാ ഭാഷകളിലും വിശിഷ്യ കവിതകളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ട ആലങ്കാരിക പ്രയോഗങ്ങളില്‍ പിടിച്ചുകയറിയാണ് ഈ കാഫിറാക്കല്‍ യജ്ഞം കൊടുമ്പിരി കൊണ്ടത് എന്നത് മറ്റൊരു വസ്തുത. ശവത്തിന് ജീവന്‍ നല്‍കി, കോഴീടെ മുളളിനെ കൂകിപ്പാറിച്ചു, മനസ്സകത്തുളളത് അറിയുന്നു, മുരീദന്മാരുടെ വിളികേട്ട് അവരെ സഹായിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളാണത്രെ ബഹുദൈവ വിശ്വാസം വെളിപ്പെടുത്തുന്നത്.

ഒരു വിശ്വാസിയെ എങ്ങനെ അവിശ്വാസിയായി ചിത്രീകരിക്കാം എന്നല്ല അവരെ എങ്ങനെ വിശ്വാസിയായി പരിചയപ്പെടുത്താം എന്നതാണ് ഇസ്‌ലാമിലെ സ്വഭാവ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. മുസ്‌ലിമിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഏറെ മാരകമായ തെറ്റാണ്. അവരെ കാഫിറായി ചിത്രീകരിക്കുന്നത് ഇസ്‌ലാമില്‍ നിന്നുതന്നെ ഭ്രഷ്ടനാകാന്‍ നിമിത്തമാവുമെന്നാണ് തിരുവചനങ്ങള്‍ പഠിപ്പിക്കുന്നത്. കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരില്‍ അവരെ അവിശ്വാസിയായി വിധി പറയുന്നതും തുടര്‍ന്ന് തലവെട്ടുന്നതും കഴുത്തറുക്കുന്നതും ചുട്ടുകൊല്ലുന്നതുമൊക്കെയാണ് പുതിയ കാലത്തെ ഭീകരവാര്‍ത്തകള്‍. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത മതമാണത്. മുഹ്‌യിദ്ദീന്‍ മാലയെ ക്ഷുദ്രകൃതിയായി ചിത്രീകരിച്ച് അത് ചുട്ടെരിക്കാന്‍ പ്രചാരണം നടത്തുന്ന മതേതര ഇന്ത്യയിലെ ആദര്‍ശ ഭീകരതയും മഖ്ബറകള്‍ കാഫിര്‍ കേന്ദ്രങ്ങളായി ചിത്രീകരിച്ച് അവ മണ്ണുമാന്തിക്കിരയാക്കി മുസ്‌ലിംകളെ വെടിവെച്ചു കൊല്ലുന്ന ഇസില്‍ ഭീകരതയും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രം.

മുഹ്‌യിദ്ദീന്‍ മാലയില്‍ വിമര്‍ശകര്‍ ബഹുദൈവത്വം ആരോപിക്കുന്ന ചില വരികള്‍ പരിശോധിക്കുക.
കുഫീയകത്തുളള വസ്തുവിനെ ഫോലെ
കാണ്‍മാന്‍ ഞാന്‍ നിങ്ങടെ ഖല്‍ബകം എന്നോവര്‍

നിങ്ങളുടെ ഹൃദയങ്ങളില്‍ ഒളിച്ചുവെച്ചിരിക്കുന്ന കാര്യങ്ങള്‍ കുപ്പിക്കകത്തുളള വസ്തുവിനെ പോലെ എനിക്ക് വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് ഗുരു മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി തന്റെ പ്രേക്ഷകരോട് പറഞ്ഞതായാണ് ഈ വരികളില്‍ പറയുന്നത്. അങ്ങനെ പറയുന്നത് ദൈവീകമായ കഴിവുകള്‍ അവകാശപ്പെടലാണെന്നും അങ്ങനെ വിശ്വസിക്കുന്നവര്‍ കടുത്ത മുശ്‌രികുകളായി പോകുമെന്നുമാണ് മാലയുടെ വിരോധികള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

മനസ്സിലുളളത് അറിയുക എന്നത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണോ?(സൃഷ്ടികള്‍ക്കാര്‍ക്കും അല്ലാഹു അതിന് അവസരം നല്‍കാറില്ലേ?) അഥവാ അങ്ങനെ മറ്റാര്‍ക്കെങ്കിലും സംഭവിച്ചാല്‍ അയാള്‍ ദൈവത്തിന്റെ പദവിയിലേക്ക് ഉയരുമോ? പ്രമാണങ്ങളും അനുഭവ യാഥാര്‍ത്ഥ്യങ്ങളും വിശേഷ ബുദ്ധിയും ഇല്ലാ എന്നാണ് പറയുന്നത്. തിരുനബി തന്നെ പറഞ്ഞതായി ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഉണ്ടല്ലോ, നിങ്ങളുടെ റുകൂഉം സുജൂദും ഭയഭക്തിയും എനിക്ക് അവ്യക്തമല്ല. ഭയഭക്തി ഹൃദയത്തിലാണുളളതെന്ന് എല്ലാവര്‍ക്കുമറിയാം. ഹൃദയത്തിലേക്ക് ചൂണ്ടി ഒരിക്കല്‍ നബിയത് പഠിപ്പിച്ചിട്ടുമുണ്ട്. അപ്പോള്‍ ഹൃദയത്തിലുളളത് കാണുമെന്ന് ഒരു മനുഷ്യനെ കുറിച്ച് വിശ്വസിച്ചാല്‍ അയാള്‍ ബഹുദൈവ വിശ്വാസിയായിപ്പോവുമെങ്കില്‍ ഈ ഹദീസില്‍ വിശ്വസിക്കുന്നവര്‍ മുശ്‌രികാണെന്ന് പറയേണ്ടിവരും. നഊദുബില്ലാഹ്! അല്ലെങ്കില്‍ അല്ലാഹുവിന് മാത്രം ഉളള കാര്യം ചില മനുഷ്യരെ കുറിച്ച് വിശ്വസിച്ചാല്‍ ബഹുദൈവ വിശ്വാസവും മറ്റു ചിലരെ കുറിച്ചായാല്‍ ഏക ദൈവ വിശ്വാസവുമാണെന്ന് പറയേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ല. പറയാന്‍ പാടുമില്ല. ശിര്‍കില്‍ ഒരു തരത്തിലുളള നീക്കുപോക്കുകളും അല്ലാഹു അനുവദിച്ചിട്ടില്ല.

അമ്പിയാക്കള്‍ക്ക് അല്ലാഹു നല്‍കുന്ന അസാധാരണ സിദ്ധികള്‍ മുഅ്ജിസത്തുകള്‍ എന്നും ഔലിയാക്കള്‍ക്ക് നല്‍ക്കപ്പെടുന്നവ കറാമതുകള്‍ എന്നുമാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ വ്യവഹരിക്കപ്പെടുന്നത്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ കാര്യത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് ജീവിച്ച മഹോന്നതരായ പണ്ഡിതന്മാരില്‍ നിന്നുപോലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനുഭവ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്ന അതിവാദങ്ങള്‍ ഖുര്‍ആന്‍ നിഷേധത്തിലേക്ക് വരെ പൊതുജനത്തെ കൊണ്ടെത്തിക്കും. ലോകത്തുളള എല്ലാ മനുഷ്യരുടെയും മനസ്സകങ്ങളിലുളള മുഴുവന്‍ കാര്യങ്ങളും എല്ലാ സമയത്തും ശൈഖവര്‍കള്‍ അറിഞ്ഞുകൊണ്ടേയിരിക്കുന്നു എന്നൊന്നും മാലയില്‍ പറഞ്ഞിട്ടില്ല. ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ഒരാള്‍ അറിഞ്ഞുകൊണ്ടിരുന്നാല്‍ അത് അയാള്‍ക്കു തന്നെയും പ്രയാസകരമാവും. ഒളിഞ്ഞിരിക്കുന്ന പലതും കാണാനും അറിയാനും കൊളളുന്നതുമല്ലല്ലോ. തന്റെ മുരീദിന്റെ/ മുഹിബ്ബിന്റെ /പ്രേക്ഷകന്റെ /ശത്രുവിന്റെയൊക്കെ മനസ്സില്‍ ഇപ്പോള്‍ എന്താണുള്ളതെന്ന് അറിയണമെന്ന് ശൈഖ് ഉദ്ദേശിക്കുന്ന പക്ഷം അത് ഉടയ തമ്പുരാന്‍ നിവര്‍ത്തിയാക്കി കൊടുക്കും/ കൊടുക്കാറുണ്ട്.. തന്റെ ഈ അനുഭവമാണ് ശൈഖവര്‍കള്‍ വിളിച്ചുപറയുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിളിച്ചുപറയാന്‍ അല്ലാഹുതന്നെ അവന്റെ അടിമയോട് ആവശ്യപ്പെടുന്നുണ്ട്. സൂറത്തു ളുഹയില്‍.. അങ്ങനെ സംഭവിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. സാധാരണ ജനങ്ങള്‍ക്കില്ലാത്ത ഈ സിദ്ധിയെ കുറിച്ചാണ് മാലയില്‍ പരാമര്‍ശിക്കുന്നത്.
കോഴീടെ മുള്ളോട് കൂവെന്ന് ചൊന്നാരെ
കൂശാതെ കൂകിപ്പറപ്പിച്ച് വിട്ടോവര്‍..
ചത്ത ചകത്തിന്ന് ജീവനിടീച്ചോവര്‍
ചാകും കിലശത്തെ നന്നാക്കി ബിട്ടോവര്‍…
കനിയില്ലാ കാലം കനിയെ കൊടുത്തോവര്‍
കരിഞ്ഞ മരത്തിന്മേല്‍ കായ നിറച്ചോവര്‍..
എന്നിവയൊക്കെയാണ് ബഹുദൈവത്വം ആരോപിക്കാന്‍ കാരണമായ മറ്റു ചില വരികള്‍. സസ്യങ്ങളില്‍ പഴങ്ങള്‍ നിറക്കുന്നതും മരിച്ചവരെ ജീവിപ്പിക്കുന്നതുമൊക്കെ അല്ലാഹുവല്ലേ? അവന്‍ മാത്രമല്ലേ? അപ്പോള്‍ അതൊക്കെ ശൈഖിലേക്ക് ചേര്‍ത്തി പറയാമോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. പടപ്പുകളെ സൃഷ്ടിക്കുന്നതും അവക്ക് ജീവന്‍ നല്‍കുന്നതും അവയെ മരിപ്പിക്കുന്നതും അവക്ക് പുനര്‍ജന്മം നല്‍കുന്നതും യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ് എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല. യഥാര്‍ത്ഥത്തില്‍ അതൊക്കെ ചെയ്യുന്നത് അല്ലാഹുവായിരിക്കെതന്നെ അല്ലാഹുവല്ലാത്തവരിലേക്ക് അവയെ ചേര്‍ത്തി പറയാമോ എന്നതാണ് ചോദ്യം.

സസ്യങ്ങളെ മുളപ്പിക്കുന്നത് അല്ലാഹുവായിരിക്കെ വസന്തം സസ്യങ്ങളെ മുളപ്പിച്ചു എന്നു പറയാമോ എന്ന് ചോദിക്കുന്നത് പോലെയാണത്. തെഴിലാളികളാണ് കൊട്ടാരം പണിതതെന്നിരിക്കെ രാജാവ് കൊട്ടാരമുണ്ടാക്കി എന്നു പറയാമോ എന്ന് ചോദിക്കുന്നതുപോലെയുമാണത്. യഥാര്‍ത്ഥ കര്‍ത്താവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന കാരണത്താല്‍ ക്രിയയെ യഥാര്‍ത്ഥ കര്‍ത്താവ് അല്ലാത്തതിലേക്ക് ചേര്‍ത്തി ഉപയോഗിക്കുന്നതിന് അറബി സാഹിത്യത്തില്‍ മജാസ് അഖ്‌ലിയ്യ് എന്നാണ് പറയുന്നത്. കുറച്ചൊക്കെ സാഹിത്യത്തിന്റെ സാങ്കേതികതകള്‍ അറിയുന്നവരേ ഒരു സാഹിത്യ കൃതിയെ അവലോകനം ചെയ്യാവൂ.

മേല്‍ വരികളില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ചരിത്രസംഭവങ്ങളാണ്. എല്ലുകളോട് കൂവിപ്പറക്കാന്‍ പറഞ്ഞപ്പോള്‍ അവ ജീവനുള്ള കോഴിയായി ചിറകടിച്ച് പറന്നു. ശവത്തിനോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ അതെഴുന്നേറ്റു. ഇവിടെയെല്ലാം ജീവന്‍ നല്‍കിയത് യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണെങ്കിലും അതിന് കാരണമായി അല്ലാഹു നിശ്ചയിച്ചത് ശൈഖിന്റെ വാക്കാണ്. അപ്പോള്‍ ആ കാരണത്തിലേക്ക് ചേര്‍ത്തി ക്രിയയെ പറഞ്ഞു. എത്ര ലളിതം! ഇതാണത്രെ മുസ്‌ലിംകളെ ശിര്‍ക്കാരോപിക്കാന്‍ ഉപയോഗിക്കുന്ന ഉശിരന്‍ ഉമ്മാക്കി. ഖുര്‍ആനില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ കാണാം. ചത്ത ചകത്തിന് ഞാന്‍ ജീവനിടീക്കും എന്നു ഈസാ നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അന്ത്യ നാളില്‍ സര്‍വ്വനാശകാരിയായി വരുന്ന ദജ്ജാല്‍ മനുഷ്യനെ കൊല്ലുന്നതായും ശേഷം ജീവിപ്പിക്കുന്നതായും ഹദീസില്‍ കാണാം. ഖുര്‍ആനിലും ഹദീസിലും പറഞ്ഞാല്‍ ശിര്‍ക്കാകാത്ത കാര്യം മാലയില്‍ പറയുമ്പോള്‍ മാത്രം ശിര്‍ക്കാകുന്നതെങ്ങനെയാണ്?

തന്റെ സ്‌നേഹജനങ്ങള്‍ വല്ലേടത്തും കുടുങ്ങുമ്പോള്‍ തന്നെ സഹായത്തിനായി വിളിച്ചാല്‍ ഞാനവരെ സഹായിക്കുമെന്ന് പറഞ്ഞതാണ് മറ്റൊരു കടുത്ത അപരാധം. അല്ലാഹു തന്റെ സൃഷ്ടികളില്‍ പലര്‍ക്കും പല കഴിവുകളും കൊടുത്തിട്ടുണ്ടാകും. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ നീന്താന്‍ കഴിയും. വേറെ ചിലര്‍ക്ക് ഓടാന്‍.. ശ്രവണ ശേഷിയും ഘ്രാണ ശേഷിയും ചില ജീവികള്‍ക്ക് കൂടുതലാണ്. ചില സൃഷ്ടികള്‍ വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കുന്നു. മനുഷ്യര്‍ക്ക് ഇല്ലാത്ത കഴിവ് ജിന്നുകള്‍ക്ക് ഉണ്ടാകും. ജിന്നുകള്‍ക്കില്ലാത്ത കഴിവ് മലക്കുകള്‍ക്ക് ഉണ്ടാകാം. സാഹിത്യകാരന്മാര്‍ക്കില്ലാത്ത കഴിവ് ശാസ്ത്രജ്ഞര്‍ക്കുണ്ടാകും. ആശാരിക്കില്ലാത്ത കഴിവ് കവിക്കുണ്ടാകും. സാധാരണക്കാര്‍ക്കില്ലാത്ത കഴിവ് ആത്മീയ സിദ്ധി ലഭിച്ചവര്‍ക്കുണ്ടാകും.

ആത്മീയ ഔന്നത്യം പ്രാപിച്ചവരുടെ കഴിവിനെപ്പറ്റി പടച്ചവന്‍ തന്നെ പറഞ്ഞതാണ്. തന്റെ കാര്യത്തില്‍ ആത്മസമരം(മുജാഹദ)നടത്തുന്നവര്‍ക്ക് തന്റെ വഴികള്‍ തുറന്നുകൊടുക്കുമെന്ന് സൂറതുല്‍അന്‍കബൂതിന്റെ അവസാന ആയത്തില്‍ അല്ലാഹു പറയുന്നുണ്ട്. സുന്നത്തുകള്‍ ചെയ്ത് തന്നിലേക്കടുത്ത അടിമയുടെ ഇന്ദ്രിയങ്ങള്‍ക്കും അവയവങ്ങള്‍ക്കും ശേഷിയും സിദ്ധിയും വര്‍ദ്ധമാനമായ നിരക്കില്‍ നാം കൂട്ടിക്കൊടുക്കുമെന്ന് ബുഖാരി ഉദ്ധരിച്ച ഖുദ്‌സിയായ ഹദീസിലൂടെ അല്ലാഹു പഠിപ്പിക്കുന്നുമുണ്ട്.

തന്റെ ആത്മീയ ഔന്നത്യം നിമിത്തമായി തന്റെ സ്‌നേഹജനങ്ങളെ രക്ഷിക്കാന്‍ ശൈഖവര്‍കള്‍ക്ക് ഒരു സിദ്ധി നല്‍കുമ്പോള്‍ അല്ലാഹുവിന് വല്ല ചേതവുമുണ്ടോ? അങ്ങനെ ലഭിച്ച ഒരു അനുഗ്രഹത്തെ വെളിപ്പെടുത്തുന്നതില്‍ വല്ല തെറ്റുമുണ്ടോ? അല്ലാഹുവിന്റെ ഏകല്‍(ഉദ്ദേശ്യം)കൂടാതെ എനിക്കൊന്നും ചെയ്യാനാവില്ലെന്ന് ശൈഖ് കട്ടായം പറയുന്ന വിനീതമായ അടിമത്തം പഠിപ്പിക്കുന്ന മാലയിലെ ഏത് വരിയില്‍ നിന്നാണാവോ ബഹുദൈവങ്ങള്‍ കുതറിച്ചാടുന്നത്?

മറഞ്ഞ കാര്യം അറിയൽ -ഉമർ(റ) മുശ് രിക്കൊ

ഉമർ(റ) മുശ് രിക്കൊ..?
🔺🔺🔺🔺🔺🔺🔺🔺


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
വഹാബികളുടെ ആദർശപ്രകാരം കേരളത്തിലെ സുന്നികൾ മാത്രമല്ല സ്വഹാബികൾ വരെ മുശ് രിക്കുകളും വിഗ്രഹാരാധകരുമാണ്.

കെ.എൻ.എം മുഖപത്രമായ വിചിന്തനം വാരികയിൽ മൗലവിമാർ പഠിപ്പിക്കുന്നു:
ഇലാഹാണെന്ന് വിശ്വസിക്കാതെ അയാൾക്ക്(വലിയ്യിന്)അദൃശ്യമറിയുമെന്നും മക്കത്തു പോയ ഔലിയക്ക് മുക്കത്ത് നടക്കുന്ന സംഭവങ്ങൾ ടി.വി പോലുള്ള മാധ്യമങ്ങളില്ലാതെ കാണാൻ കഴിയുമെന്ന് വിശ്വസിച്ചാലും ശിർക്കാകും.
       
       വിചിന്തനം 2006
       മാർച്ച് 3,പേജ്11

സലാം സുല്ലമി എഴുതുന്നു:
"മനുഷ്യന്റെ കേൾവിശക്തിക്കും കാഴ്ചശക്തിക്കും പരിധികളുണ്ട്.
ഈ പരിധികൾക്ക് അപ്പുറം സ്ഥിതിചെയ്യുന്ന മനുഷ്യരെ ആധുനിക ഉപകരണങ്ങളും മറ്റും ഇല്ലാതെ വിളിച്ച് സഹായം തേടുന്നത് ഇസ്‌ലാം വിഗ്രഹാരാധനയായിക്കാണുന്നു."

       ഇസ്‌ലാം മൗലിക
       പഠനങ്ങൾ.പേജ്:178.

എന്നാൽ ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ തന്നെ നബി(സ)യും സ്വഹാബികളും മഹത്തു ക്കളും മറ്റുള്ളവരെ സഹായിചിട്ടുണ്ടെന്ന സത്യം മൗലവിമാർക്കറിയാഞ്ഞിട്ടല്ല.സത്യത്തെ മൂടി വെച്ച് അസത്യം പ്രചരിപ്പിക്കുക എന്ന് മാത്രം ഒപ്പം മഹാന്മാരെ നിസ്സാരപ്പെടുത്തലും.

മൂന്നാം ഖലീഫ ഉമർ(റ)ന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം മൗലവിമാർ തന്നെ രേഖപ്പെടുത്തിയത് നമുക്ക് വായിക്കാം.

കെ.എം മൗലവി എഴുതുന്നു:
"ഉമർ(റ)നെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു:അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച്ച ദിവസം ഖുതുബ ഒതുമ്പോൾ യാ..സാരിയാ.. അൽ ജബൽ(സാരിയതേ..ആ പാർവ്വത്തിന്മേൽ കയറുക) എന്ന് പറഞ്ഞു.ഉമർ(റ)വിന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്ന ശത്രുക്കളിൽ നിന്ന് തൽക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു.രക്ഷ പ്രാപിച്ചു. ഈ അസർ(സംഭവം)സ്വഹീഹായ രിവായത്(റിപ്പോർട്ട്)കൊണ്ട്
സുബൂത്തായി(സ്ഥിരപ്പെട്ടി)ട്ടുള്ളതാണ്."

അൽ വിലായ: വൽ കറാമ:
    കെ.എം.മൗലവി,പേജ് 32

പ്രസിദ്ധീകരണം;
കേരള ജം ഇയ്യത്തുൽഉലമ
(മുജാഹിദ് പണ്ഡിത സഭ)

ചിന്തിക്കുക, മൗലവിമാർ ആരെയൊക്കെയാണ് വിഗ്രഹാരാധാരാക്കിയതെന്ന് ?

✍🏻 aboohabeeb payyoli
▪▪🔺🔺🔸🔸🔹🔹
ഉടൻ പുറത്തിറങ്ങുന്നു..

വഹാബികളുടെ
        150
വൈരുധ്യങ്ങൾ

➖➖➖➖➖➖➖➖

തറാവീഹ് .മുജാഹിദിന്റെ തെളിവ്?

🖌 *Siddeequl Misbah*
🔷_____________🔽ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
*തറാവീഹ് റക്അത്തുകൾക്ക് തെളിവ് നൽകിയ മുജാഹിദ് മൗലവിമാരുടെ എല്ലാ വാദങ്ങളും വൈരുദ്ധ്യങ്ങൾ നിറഞ്ഞത് തന്നെ!!!*_________

*വിവരമില്ലാത്തവർ മതം പറഞ്ഞാൽ വൈരുദ്ധ്യം ഉറപ്പ്*
🔻
*സ്വഹാബത്തിന്റെ ഇജ്മാഹെന്ന തറാവീഹ് 20 റക്അത്തിന്ന് തുരങ്കം വെച്ചവർക്ക് പ്രമാണങ്ങളുടേയും ലോക മുസ്ലിമീങ്ങളുടെ ഇജ്മാഹിന്ന് മുന്നിലും പിടിച്ച് നിൽക്കാനാവില്ല*

*ഇപ്പോൾ ഉള്ള വാദം നബി (സ്വ) യുടെ  റമളാനിലും അല്ലാത്തപ്പോഴും രാത്രിയിലുള്ള നമസ്ക്കാരം 11 റക്അത്തിൽ കൂടിയിട്ടില്ല എന്ന് സ്വഹീഹുൽ ബുഖാരിയിൽ നിന്ന് ഉദ്ധരിച്ചു എന്നാൽ അതേ ബുഖാരിയിൽ തന്നെ* 👇🏻👇🏻 *നബി സ്വ യുടെ രാത്രി നമസ്ക്കാരങ്ങളുടെ ബാബിൽ കൊണ്ട് വരുന്നു*

*حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ  شُعْبَةَ، قَالَ حَدَّثَنِي أَبُو جَمْرَةَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ صَلاَةُ النَّبِيِّ صلى الله عليه وسلم ثَلاَثَ عَشْرَةَ رَكْعَةً‏.‏ يَعْنِي بِاللَّيْلِ‏.‏*
(Sahih al-Bukhari 1138)

*"ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം നബി (സ്വ) രാത്രിയിൽ 13 റകഅത്ത് നിസ്കരിക്കാറുണ്ടായിന്നു" ബുഖാരിയിൽ നിന്ന് 11 ൽ കൂടാറില്ലായിരുന്നു എന്ന വാദം സ്വഹീഹ് ബുഖാരി കൊണ്ട് തന്നെ  ഇതോടെ പൊളിഞ്ഞ് കഴിഞ്ഞു*

*എന്നാൽ ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിച്ച 13 റക്അത്തിനെതിരെ മൗലവി സാഹിബിന്റെ ദുർവ്യാഖ്യാനം അത് സുബ് ഹിയുടെ മുമ്പുള്ള രണ്ട് റക് അത്ത് സുന്നത്ത് നമസ്ക്കാരമത്രേ !!!*
👇🏻
*അപ്പോൾ മൗലവീ സുബ് ഹിക്ക് തൊട്ട് മുമ്പാണോ നബി (സ്വ) തറാവീഹ് നിസ്ക്കരിച്ചത് മണ്ടത്തരം വിളമ്പല്ലേ? !*

*നിങ്ങളുടെ വാദ പ്രകാരം നബി (സ്വ) രാത്രിയിൽ 11 ൽ അധികരിപ്പിച്ചിട്ടില്ല 13 ന്റെ ഹദീസ് കിട്ടിയപ്പോൾ 2 കൂടി അല്ലെ  അപ്പൊൾ ഈ ഹദീസും കൂടി കൂട്ടി 13 എന്ന് എന്ത് കൊണ്ട് പറയുന്നില്ല* ❓❓👇🏻 *രണ്ടും ബുഖാരിയിൽ നിന്നല്ലെ ഇനി മുതൽ 13 എന്നാക്കുമോ* ❓❓

*എന്നാൽ ബുഖാരിയിലെ ആയിഷാ (റ) യിൽ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസും കൂടി നോക്കൂ മൗലവീ അതിനെങ്ങനെ ദുർവ്യാഖ്യാനിക്കും?* 👇🏻👇🏻
*حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ أَخْبَرَنَا مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي بِاللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً، ثُمَّ يُصَلِّي إِذَا سَمِعَ النِّدَاءَ بِالصُّبْحِ رَكْعَتَيْنِ خَفِيفَتَيْنِ‏.‏*
(Sahih al-Bukhari 1164)
☝🏻
*ഈ ഹദീസിൽ നബി (സ്വ) രാത്രിയിൽ 13 റക് അത്ത് നിസ്ക്കരിക്കും സുബ്ഹി ബാങ്ക് കേട്ട് കഴിഞ്ഞാൽ രണ്ട് റക്അത്ത് നിസ്ക്കരിക്കും""               (ബുഖാരി)*

*അപ്പോൾ എത്രയായി മൗലവീ 13 റക്അത്ത് + നിങ്ങൾ തന്നെ ദുർവ്യാഖ്യാനിച്ച സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് 02 + സുബ്ഹിയുടെ ബാങ്ക് കൊടുത്ത ഉടനെ 02 റക് അത്തും കൂടി = 15 റക് അത്ത് ബുഖാരിയിൽ നിന്ന് തന്നെ കിട്ടി.  ഇനി വിത്റ് എത്രയാണ് ഏറ്റവും കുറഞ്ഞതും കൂടിയതും എന്ന് താഴെ കൊടുത്ത ആയിഷാ (റ) വിന്റെ ഹദീസിൽ നോക്കുക*

👇🏻 *അതിന്ന് മുമ്പ് മറ്റൊരു വൈരുദ്ധ്യം നോക്കണേ !  അതായത് മുജാഹിദുകൾ ഇതു വരെ വാദിച്ചു .,   " തറാവീഹ് 08 പിന്നെ 03 വിത്റ് 13 ന്റെ ഹദീസ് കൊടുത്തപ്പോൾ സുബ് ഹിയുടെ മുമ്പുള്ള സുന്നത്തും കൂടി 13 ആയി അപ്പോൾ നബി (സ്വ) തഹജ്ജുദ് നിസ്ക്കരിച്ചിട്ടില്ലെന്നാണോ മൗലവിമാരേ ?!  വിത്റ് ആകെ 03 റക് അത്തിൽ കൂട്ടിയിട്ടുമില്ല അല്ലെ? !  മൗലവിമാരെ ?! എന്താ ഒരു ഗവേഷണം അല്ലാന്റെ ദീന് ഇങ്ങനെ വികലമാക്കരുത് പ്ലീസ്*

*അത് പോലെ മറ്റൊരു ഹദീസും കൂടി നോക്കാം !     ""എല്ലാം മുജാഹിദ് മൗലവിമാരുടെ തറാവീഹിന്റെ വികല വാദങ്ങളുടെ മുനയൊടിക്കുന്നതാണ്*

*حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا شُعْبَةُ،‏.‏ وَحَدَّثَنِي سُلَيْمَانُ، قَالَ حَدَّثَنَا شُعْبَةُ، عَنْ أَبِي إِسْحَاقَ، عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ ـ رضى الله عنها ـ كَيْفَ صَلاَةُ النَّبِيِّ صلى الله عليه وسلم بِاللَّيْلِ قَالَتْ كَانَ يَنَامُ أَوَّلَهُ وَيَقُومُ آخِرَهُ، فَيُصَلِّي ثُمَّ يَرْجِعُ إِلَى فِرَاشِهِ، فَإِذَا أَذَّنَ الْمُؤَذِّنُ وَثَبَ، فَإِنْ كَانَ بِهِ حَاجَةٌ اغْتَسَلَ، وَإِلاَّ تَوَضَّأَ وَخَرَجَ‏.‏*
   (Sahih al-Bukhari 1146)

*"എങ്ങിനെയായിരുന്നു നബി (സ്വ) യുടെ രാത്രി നിസ്കാരം എന്ന് ആയിഷ (റ) യോട് ചോദിച്ചപ്പോൾ നബി (സ) നേരത്തേ കിടന്നുറങ്ങാറുണ്ടായിരുന്നു രാത്രിയുടെ അവസാന ഭാഗത്ത് നിസ്കാരത്തിന് (എഴുന്നേൽകാറുണ്ടായിരുന്നു പിന്നെ വീണ്ടും കിടക്കും "(ബുഖാരി)*
👆🏻
*റമളാനിൽ ഇങ്ങനെ നിസ്കരിക്കുമ്പോൾ 11 ൽ കുടിയില്ലേ* ⁉

 *എന്നാൽ 15 റക്അത്ത് കൊണ്ട് നിക്കുമോ ഒരിക്കലുമില്ല ! അടുത്ത ഹദീസും നോക്കിക്കൊളൂ ആയിഷ (റ) യിൽ നിന്ന് തന്നെ 15 എന്നത് 22 ലേക്ക് പോകും* 👇

ﺣﺪﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ، ﻭﻣﺤﻤﺪ ﺑﻦ
ﺳﻠﻤﺔ اﻟﻤﺮاﺩﻱ، ﻗﺎﻻ: ﺣﺪﺛﻨﺎ اﺑﻦ ﻭﻫﺐ، ﻋﻦ ﻣﻌﺎﻭﻳﺔ ﺑﻦ ﺻﺎﻟﺢ، ﻋﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﻴﺲ، ﻗﺎﻝ: ﻗﻠﺖ ﻟﻌﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ: ﺑﻜﻢ ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻮﺗﺮ؟ ﻗﺎﻟﺖ: «ﻛﺎﻥ §ﻳﻮﺗﺮ ﺑﺄﺭﺑﻊ ﻭﺛﻼﺙ، ﻭﺳﺖ ﻭﺛﻼﺙ، ﻭﺛﻤﺎﻥ ﻭﺛﻼﺙ، ﻭﻋﺸﺮ ﻭﺛﻼﺙ، ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺄﻧﻘﺺ ﻣﻦ ﺳﺒﻊ، ﻭﻻ ﺑﺄﻛﺜﺮ ﻣﻦ ﺛﻼﺙ ﻋﺸﺮﺓ» ، ﻗﺎﻝ ﺃﺑﻮ ﺩاﻭﺩ: ﺯاﺩ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ: ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺮﻛﻌﺘﻴﻦ ﻗﺒﻞ اﻟﻔﺠﺮ، ﻗﻠﺖ: ﻣﺎ ﻳﻮﺗﺮ؟ ﻗﺎﻟﺖ: ﻟﻢ ﻳﻜﻦ ﻳﺪﻉ ﺫﻟﻚ، ﻭﻟﻢ ﻳﺬﻛﺮ ﺃﺣﻤﺪ: ﻭﺳﺖ ﻭﺛﻼﺙ* __________ Kﺻﺤﻴﺢ
👆🏻
*മുകളിൽ കൊടുത്ത അബൂദാവൂദ് റ ഉദ്ദരിക്കുന്ന  ഹദീസിൽ ആയിഷ (റ) യൊട് നബി (സ്വ) യുടെ വിത്റ് നിസ്കാരത്തെ പറ്റി ചൊദിച്ചപ്പോൾ മഹതിയവർകള്‍ പറയുന്നത്*

*നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം*
👉 *എേഴിൽ കുറയുമായിരുന്നില്ല*
👉 *പതിമൂന്നിൽ അധികരിക്കാറുണ്ടാരുന്നില്ല*

*ഈ ഹദീസിൽ നിന്ന്  നേരത്തെ ബുഖാരിയിൽ നിന്ന് കിട്ടിയ 15  എന്നത് 22  ലേക്ക് കടക്കും കാരണം തൊട്ട് മുകളിൽ നൽകിയ ഹദീസും ആയിഷാ (റ) തന്നെ പറഞ്ഞ് തന്നതാണ് ഇപ്രകാരം 08 തറാവീഹും പിന്നെ 03 ആണ് വിത്റ് എന്നതും പൊളിയുന്നു കാരണം വിത്റ് ഏഴിൽ എന്തായാലും  കുറയുന്നില്ല എന്ന് ആയിഷാ (റ) തന്നെ പറഞ്ഞ് തരുന്നു* ☝🏻☝🏻

*അപ്പോൾ റക് അത്തുകൾ എത്രയായി പല വിഭാഗമായി തിരിയുന്നു*
🔽
*ഒന്നാം രൂപം*
==========
*നേരത്തെ ബുഖാരിയിൽ നിന്ന് കിട്ടിയ 15 റക് അത്തും ഇപ്പോൾ ആയിഷാ (റ) നൽകിയ വിത്റ് നമസ്ക്കാരവും കൂട്ടുമ്പോൾ 15 (ബുഖാരിയിൽ നിന്ന് കിട്ടിയത്) + 07 (വിത്റ് ഏറ്റവും കുറഞ്ഞത്) = 22
ഇനി വിത്റ് കൂടിയതാണ് എടുക്കുന്നതെങ്കിൽ 15 (ബുഖാരിയിൽ നിന്ന്) + 13 (വിത്റ് കൂടിയത്) TOTAL= 28 റക്അത്താകുന്നു*
🔽
*രണ്ടാം രൂപം*
==========

*08 തറാവീഹ് + 03 വിത്റ് എന്ന പഴയ വാദ പ്രകാരം  ഇതിന്ന് മുജാഹിദുകൾക്ക് രണ്ട് തെളിവ് ഒന്ന് ജാബിർ (റ) വിന്റെ ഹദീസും മറ്റൊന്ന് ആയിഷാ (റ) വിന്റെ 11 ന്റെ ഹദീസുമാകുന്നു.
ഇപ്രകാരം എത്ര റക്അത്ത് കിട്ടുമെന്ന് നോക്കാം

08 (തറാവീഹ്)  + 07 വിത്റ് (കുറഞ്ഞത്) + മൗലവി വാദമായ സുബ് ഹിയുടെ മുമ്പുള്ള സുന്നത്ത് 02 + സുബ്ഹി ബാങ്ക് കൊടുത്തയുടനെ 02 റക്അത്ത് TOTAL   = 19  റക് അത്തായല്ലോ !!!☝🏻☝🏻❓❓

ഇനി പുതിയ അപ്ഡേറ്റ് വെർഷനായ വെറും 11 റക്അത്താണ് വാദമെങ്കിൽ ഈ 11 പറഞ്ഞ് തന്ന ആയിഷ (റ) തന്നെ പഠിപ്പിക്കുന്നു 13 ൽ അധികരിപ്പിക്കില്ലായിരുന്നു ഇപ്രകാരം 13
+ 02  മൗലവി വാദമായ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് + സുബ്ഹി ബാങ്ക് കൊടുത്തയുടെനെ 02 = TOTAL = 17 റക്അത്ത് തന്നെ കിട്ടുന്നു
👆🏻
*11 ൽ കൂടാറില്ല എന്ന വാദം ഏത് രീതി നോക്കിയാലും  പൊളിയുന്നു* 👆🏻
🔻
*റമളാനിൽ നബി സ്വ തറാവീഹ് എത്രയാണ് നിസ്ക്കരിച്ചത് എന്ന് സ്വഹാബത്ത് ഒരു എതിർപ്പുമില്ലാതെ 20 റക് അത്താണെന്ന്  നമുക്ക് പറഞ്ഞ് തന്നത് അംഗീകരിച്ച് അമൽ ചെയ്താൽ ഈ പ്രശ്നങ്ങൾ വരുമായിരുന്നോ* ❓❓
🔻👍
*ചുരുക്കിപ്പറഞ്ഞാൽ നബി(സ്വ) വെറും 11 മാത്രമായിരുന്നില്ല രാത്രി നമസ്ക്കാരം‌ റമളാനിൽ തറാവീഹും വിത്റും, തഹജ്ജുദും , എല്ലാം വളരെ ഭംഗിയായിത്തന്നെ നടന്നിട്ടുണ്ട് ഓരോന്നിനും ഓരോ റക് അത്തുകളുടെ എണ്ണം ഉണ്ട് അല്ലാതെ എല്ലാം കൂടി ഒന്നാക്കി വികലമാക്കി അവതരിപ്പിക്കുന്ന മൗലവിമാർക്ക് പ്രമാണങ്ങളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ സാധ്യമല്ല*
🖌
*siddeequl misbah*________
*(Sunniknowledge.blogspot.com)*______🔷🔷🔷🔷

തല മറക്കൽ സുന്നത്ത് വഹാബി പഴയ മദ്ഹബും പുതിയതും അവരുടെ പുസ്തകം വായിക്കുക

തല മറക്കൽ 1950ൽ മുജാഹിദിന് സുന്നത്ത്

       മുജാഹിദ് മതക്കാരുടെ പുസ്തകമായ *അൽമനാർ* പഠിപ്പിക്കുന്നത് വായിക്കുക :

        "മുസ്ലിംങ്ങൾക്കു  തലമറക്കൽ തൊപ്പി കൊണ്ടോ തലപ്പാവ് കൊണ്ടോ എന്തായിരുന്നാലും വേണ്ടില്ല അത് *സുന്നത്താണ്*

✅ അൽമനാർ
✅ 1950
✅ പേജ് 4
✅ സെപ്റ്റംബർ 20.

     മുജാഹിദ്  മതത്തിൽ ഇല്ലാത്തതും മുസ്ലിം ങ്ങളിൽ ഉള്ളതുമായ ഒരു *സുന്നത്ത്* അൽമനാർ 👆🏻വ്യക്തമായി ചൂണ്ടി കാണിച്ചിരിക്കുന്നു.

പിന്നീട് ,തല മറക്കൽ സുന്നത്തില്ലെന്ന് നിങ്ങളുടെ ചെവിയിൽ സ്വകാര്യമായി വഹ് യിറങ്ങിയത്  എപ്പോഴാണ് മൗലവിമാരേ? ങ്ങള് ബല്ലാത്ത സംഭവാട്ടോ.....❗❗❗
ഇപ്പ ഒക്കെ ശെരിയായി❗ ഒരു സംശയം മാത്രം ..... 1950 ലെ മുജാഹിദിനാണോ ഇപ്പോഴത്തെ മുജാദിനാണോ  സ്വർഗത്തിലേക്കുള്ള നറുക്ക് കിട്ടിയത്❓ കഷ്ടം❗ ആകെ നാലെണ്ണവും പതിനാറ് തൗഹീദും❗ '









തല മറക്കൽ സുന്നത്താണെന്ന് മുജാഹിദുകളുടെ ഹീറോ സാക്കിർ നായിക്ക്!

 ദാണ്ടെ കെടക്കണു വഹാബിസവും  സാക്കിർ നായിക്കും! സാക്കിർ നായിക്ക് ആരാണ് എന്നത് ഇസ് ലാമിൽ വിഷയമല്ല. ഇദ്ധേഹം വഹാബിയാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ തലമറക്കുന്ന വിഷയത്തിൽ വഹാബികൾ തല കുത്തി വീണെന്നു തന്നെ പറയാം! ഒരു മൗലവിക്കത് സുന്നത്ത് ! മറ്റ് മൗലവിമാർക്കത് സുന്നത്തേ അല്ല !............ പിന്നെ .......?........ സുന്നത്താണെന്നു പറയുന്ന മൗലവിയെ തള്ളണോ സുന്നത്തല്ലെന്ന് പറയുന്ന മൗലവിയെ തള്ളണോ എന്നറിയാതെ അണികൾ അങ്കലാപ്പിൽ! തല മറക്കുന്ന വിഷയം പോലും തീരുമാനമാകാത്തവരാണത്രെ നവോത്ഥാനത്തിനിറങ്ങിയിരിക്കുന്നത്! കഷ്ടം! പെട്ടു പോയവർ ചിന്തിക്കുക!

https://youtu.be/BFgtgqiyKnw


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...