Saturday, March 10, 2018

ചേലാകർമ്മം

*🌿 ചേലാകർമ്മം 🌿*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
🔽
             
     👨‍👩‍👧‍👦 _മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിന് കൃത്യവും സന്തുലിതവുമായ വീക്ഷണമുണ്ട്. അത്തരത്തില്‍ *ദീന്‍ നിര്‍ണയിച്ചു തന്നതാണ് ചേലാകര്‍മ്മം...*_

   🧑🏻 _പുരുഷ ലിംഗാഗ്രത്തെ ചര്‍മ്മവും, സ്ത്രീയുടെ യോനിക്കു മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്..._ 👩🏻

         ✂ _ചേലാകര്‍മ്മം *പ്രവാചകന്‍ ഇബ്‌റാഹീം നബി (അ) യുടെയും മുഹമ്മദ് നബി (സ) യുടെയും ചര്യയായിരുന്നു* എന്നതാണ് എടുത്തുപറയേണ്ട സംഗതി._

     🖐🏻 *മുഹമ്മദ് നബി (സ) പറഞ്ഞു  :* _പ്രകൃതിപരമായ കാര്യങ്ങള്‍ അഞ്ചെണ്ണമാണ്._

*1* ചേലാകര്‍മം
*2* ഗുഹ്യ രോമങ്ങള്‍ വെട്ടല്‍
*3* നഖം വെട്ടല്‍
*4* കക്ഷത്തിലെ രോമം വടിക്കല്‍
*5* മീശ വെട്ടല്‍

   📚  _ഇതു പരിഗണിച്ചു കൊണ്ട് *ഇമാം അബൂ ഹനീഫ(റ), ഇമാം മാലിക്(റ)* തുടങ്ങിയവരൊക്കെത്തന്നെ ഇതിനെ സ്ഥിരപ്പെട്ട *സുന്നത്തായിട്ടാണ്* കണ്ടിട്ടുള്ളത്. എന്നാല്‍ *ഇമാം ശാഫിയും (റ) ഇമാം അഹ്മദ്ബ്‌നു ഹന്‍ബലും (റ)* ചേലാകര്‍മം *നിര്‍ബന്ധചര്യയാണ്* എന്ന് അഭിപ്രായപ്പെടുന്നവരാണ്. _
   👩🏻  ഭൂരിപക്ഷം സ്ത്രീക്ക് സുന്നത്താണെന്ന അഭിപ്രായമാണ്.
            *(തുഹ്ഫ)*

  🕺🏻 _പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുന്നതെങ്കിലും *പ്രസവിച്ചതിന്റെ ഏഴാം നാള്‍ തന്നെ നിർവ്വഹിക്കല്‍ സുന്നത്താണ്.* പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. എന്നാല്‍ *പേരിടല്‍ , അഖീഖ അറവ്, മുടികളയല്‍* എന്നിവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണ്._
                    *( തുഹ്ഫ )*
    🚫 _ഏഴ് ദിവസം ആകുന്നതിനു മുമ്പ് ചേലാകര്‍മ്മം *കറാഹത്താണ്.*_

    🔐 _ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത്_   
         *( തുഹ്ഫ 9 / 200 )*

      📚 _ചേലാകര്‍മ്മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. *ഇബ്‌റാഹിം നബി (അ)* യെ തന്റെ *എണ്‍പതാം വയസ്സില്‍* ചേലാകര്‍മ്മം ചെയ്യപ്പെട്ടിട്ടുണ്ട്_
         *ഇമാം ബുഖാരി (6 / 388)*
_നൂറ്റി ഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്_
   📚  _പുരുഷന്മാരുടെയാണെങ്കിൽ പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും *സുന്നത്തുണ്ട്.* സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് *രഹസ്യമാക്കുകയാണ് വേണ്ടത്.* സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല_
              *( ശര്‍വാനി )*

    📚 _ഒരാള്‍ക്ക് ഉപയോഗ പ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മ്മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി_
                      *(തുഹ്ഫ)*

*🌿 ചേലാകര്‍മ്മത്തിന്റെ ശാസ്ത്രീയ ഗുണങ്ങള്‍ ഇൻ ശാ അള്ളാഹ് ...*
‬: *🌿 ചേലാകർമ്മം 🌿*
*🔬ശാസ്ത്രീയ ഗുണങ്ങള്‍🔬*

         💇🏻‍♂ _വ്യക്തി ശുചിത്വത്തിനും ആരോഗ്യത്തിനും ഇസ്‌ലാം അതിയായ പ്രാധാന്യം നല്‍കുന്നതായി കാണാം. അതിൽ ആഗോളതലത്തില്‍ സാര്‍വത്രികമായി ചെയ്തു പോരുന്ന ഒരു സമ്പ്രദായമാണ് *ചേലാകര്‍മ്മം.*_

🧐 _ചേലാകര്‍മ്മം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കായ കുട്ടികളില്‍ നടത്തിയ *പഠനത്തില്‍* പറയുന്നത്..._

1⃣ _ചേലാകര്‍മ്മം ചെയ്തവരെ അപേക്ഷിച്ച് ചെയ്യാത്തവർക്ക് മൂത്രസംബന്ധിയായ രോഗങ്ങള്‍ കൂടുതൽ കാണപ്പെടുന്നു..._

2⃣ _ചേലാകര്‍മ്മം വൈകും തോറും യൂറിനറി ഇന്‍ഫക്ഷന്‍സ് കൂടി വരുന്നു..._

3⃣ _ലിംഗാഗ്ര ചര്‍മം വീര്‍ത്ത് അതിനു ചുരുങ്ങാന്‍ കഴിയാതെ ആവുന്നു..._

4⃣ _ബാക്റ്റീരിയകള്‍ക്ക് വളരാനുള്ള സാഹചര്യം കൂടുന്നു..._

5⃣ _അണുബാധയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു..._

6⃣ _തൊലിയുടെയും ലിംഗ മുകുളത്തിന്റെ ചുവട്ടിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തൊലിയുടെ സാന്നിധ്യത്താല്‍ പുറത്തു പോകാതാകുന്നു. ഇതു കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കുന്നു..._

7⃣ _സെക്സ് പരമായി സുഖം കുറയുന്നു. അണുക്കൾ ഉള്ളിൽ കടക്കാൻ സാധ്യത കൂടുന്നു..._

8⃣ _ചിലര്‍ക്ക് ഫിമോസിസ് (ലിംഗാഗ്രത്തില്‍ നിന്നും തൊലി പിന്നിലേക്ക് മാറ്റാനാകാത്ത അവസ്ഥ)  ചേലാകര്‍മ്മം അനിവാര്യമാക്കാറുണ്ട്. ചേലാകര്‍മ്മം വളരെ ചെറുപ്പത്തിലേ ചെയ്യുന്നത് അത്തരം രോഗ സാധ്യതകള്‍ ഇല്ലാതാക്കും..._

9⃣ _ചേലാകര്‍മ്മം വൈകും തോറും *യൂറിനറി ഇന്‍ഫക്ഷന്‍സ് കൂടി വരുന്നതായും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചര്‍മം വീര്‍ത്ത്* അതിനു ചുരുങ്ങാന്‍ കഴിയാതിരിക്കുമ്പോഴാണ് സാധാരണയായി ഇന്‍ഫക്ഷന്‍ ബാധിക്കുക..._

🔟 _*എച് . ഐ . വി എയ്ഡ്സ് ,* പുരുഷ ലിംഗത്തിലെയും സ്ത്രീകളിലെ ഗര്‍ഭാശയ ഗളത്തിലെയും *കാന്‍സര്‍, ഹെര്‍പിസ്, ഹൂമന്‍ പാപ്പിലോമ്മ വൈറസ്* എന്നീ രോഗങ്ങള്‍ക്കെതിരെയെല്ലാം ചേലാകര്‍മ്മം പ്രതിരോധമാണ്..._

1⃣1⃣  _ചേലാകര്‍മ്മം ചെയ്യാത്ത ഒരാണിന് ജീവിതകാലത്ത് *HIV രോഗം 12 ശതമാനവും HPV രോഗം 29 ശതമാനവും ഹെര്‍പിസ് 20* ശതമാനവും വരെ കൂടുതല്‍ ഉണ്ടാവാം..._

       🚿 _ലിംഗം കഴുകി വൃത്തിയായി സൂക്ഷിക്കുന്നത് രോഗ സംക്രമണം തടയാന്‍ ഒരു പരിധി വരെ സഹായിക്കും. എന്നാല്‍ കൊച്ചു കുട്ടികളുടെ കാര്യത്തില്‍ ഇത് വേണ്ടത്ര *പ്രായോഗികമല്ല.* അതിനാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് *ചേലാകര്‍മം തന്നെ.* ലിംഗാഗ്രം ചേദിക്കാത്ത കുട്ടികളില്‍ കണ്ടുവരുന്ന *യുറിനറി ഇന്‍ഫെക്ഷന്റെ* കാരണമെന്തെന്ന് ഇന്നും കൃത്യമായി കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ഇസ്‌ലാമിന്റെ ചേലാകര്‍മം എന്തായിരുന്നാലും അത്തരത്തിലുള്ള രോഗ സാധ്യതയെ കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്ന കാര്യത്തില്‍ സംശയമില്ല..._

🌏 _മറ്റൊന്ന് നാം മനസ്സിലാക്കേണ്ട പ്രധാന സംഗതി ചേലാകര്‍മ്മം മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം അനുവര്‍ത്തിക്കുന്ന ഒന്നല്ലയെന്നതാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരീശ്വര വാദികളും ചേലാകര്‍മം നടത്തുന്നുണ്ട്._
🇳🇿 _*ഉദാഹരണത്തിന്* അമേരിക്കയില്‍ വര്‍ഷം തോറും ഒരു മില്യണിലധികം ആണ്‍കുട്ടികള്‍ ചേലാ കര്‍മ്മത്തിന് വിധേയരാകുന്നുണ്ട്..._

വഹാബികൾ:പുത്തൻ വാദികൾ

പുത്തൻ വാദികൾ ആരാണ്❓❓❓❓
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
🔽
❗പുത്തൻ വാദം ഒഴിവാക്കി മഹാന്മാർ കാണിച്ച് തന്ന വഴിയിൽ ജീവിച്ച് മുഅമിനായി മരിക്കുക

👉ഉമർ മാല
👉അനറബി ഭാഷയിലുള്ള ഖുതുബ
👉സലഫി നഗർ
👉സ്വർണ്ണം കൊടുത്ത് സ്വർഗ്ഗം വാങ്ങൽ
👉കൈ,കാൽ വാദം
👉8 റകഹത് തറാവീഹ്
👉സ്ത്രീ ജുമുഅ ജമാഅത്ത്
👉മഹാന്മാരെ അനാദരിക്കൽ
👉 മരിച്ച വീട്ടിൽ മാതൃഭൂമി,മനോരമ വായിക്കണം
👉കള്ള്കുടി കുറക്കണം
👉കൊഴുപ്പ് കൂടുതലുള്ള പന്നിയിറച്ചി കുറക്കണം
👉ജിന്ന് ചികിത്സയുടെ പേരിൽ ലൈംഗീക ചൂഷണം
👉ജുമുഅക്ക് ഒരു ബാങ്ക്
👉ഒരു ഡോക്ടറുടെ അടുക്കൽ രണ്ട് പ്രാവശ്യം പോയാൽ ശിർക്ക്
👉അഡാർ ലൗ
👉ജുമുഅക്ക് പുരുഷന്റെ ഇടയിൽ വന്ന് സ്ത്രീ പിരിവ്
👉ഖുർആനിലെ ആയത് നിഷേധിക്കൽ
👉നുണ പറയൽ മത്സരം
👉പ്രഛന്ന വേഷം
👉അള്ളാഹു മലയാളിയല്ല അറബിയാണെന്ന വാദം
👉പലിശ കിട്ടാത്തതിൽ കേസ് കൊടുക്കൽ
👉ജിന്നെന്നാൽ ബാക്ടീരിയ,ഫംഗസ് ആണെന്ന വാദം
👉കുട്ടികൾക്ക് വാക്സിനേഷൻ കൊടുത്താൽ ഷിർക്ക്
👉ഗർഭിണിയായ സ്ത്രീ ഡോക്ടറെ കാണിച്ചാൽ ശിർക്ക്
👉പൈസാക്ക് വേണ്ടി തൗഹീദ് ഗാനങ്ങൾ CD ഇറക്കൽ
👉മ്യൂസിക്കിനെപ്പറ്റി ഹറാം എന്ന് പറയുന്നില്ല
👉ബുർദ്ദയുടെ രണ്ട് വരി സ്വീകാര്യമാണ്
👉നബി ചെയ്ത കാര്യത്തെപ്പറ്റി ചോദ്യം ചെയ്യണം
👉സംസം വെള്ളം മഴവെള്ളം പോലെ
👉നബിയുടെയും മഹാന്മാരുടെയും മഖ്ബറ തകർക്കണം
👉ജിന്ന് സിനിമ
👉ബലൂൺ പൊട്ടിക്കൽ മത്സരം
👉കൂട്ടുപ്രാർത്ഥനാ വ്യഭിചാരത്തെക്കാൾ  വലിയ കുറ്റം
👉ഖുനൂതും അങ്ങനെത്തന്നെ

❗❗❗ഇത് വായിക്കുന്ന നിങ്ങൾ തീരുമാനിക്കു വഹാബി ആകണോന്ന്❗❗❗❗

മറഞ്ഞ കാര്യം അറിയൽ:കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ

_*🌹കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ🌹*_
➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



*താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം*

_-عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله_

https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM


https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
_“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല,_ *നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”*
*പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന* *ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا*
*“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “*
കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽ‌പ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.

അതാണ് മഹാനാ‍യ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.



*فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات*



*“തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.*




ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു


*أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490*



*“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “* *താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “* *സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ* *എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”.*
*ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :*

*أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا*



*“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും* *കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട്* *പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു* *പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും* *വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത്* *കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത്* *ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”*
*അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്*


*‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ*
*കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “*



അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും

തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിന്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻ‌തഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല.
🌹🌹🌹🌹🌹

തലപ്പാവ്

*⭕തലപ്പാവ്⭕*
➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി(സ) നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.
https://chat.whatsapp.com/ErueWH2jr9Y1xH2U

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്താൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമാറക്കൽ സുന്നത്തില്ലെന്നും നബി(സ) തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്. കാരണം,അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൽക്കെന്ത് പ്രസക്തി?. ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ.പ്രമാണങ്ങൾ പരിശോദിച്ചാൽ നിസ്കാരസംയാത്തും അല്ലാത്തപ്പോഴും നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും.അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ.


عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩)


(1) ജാബിർ(റ) ൽ നിവേദനം: "മക്കാവിജയദിവസം നബി(സ) മക്കയിൽ പ്രവേശിച്ചപ്പോൾ നബി(സ) കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു". (മുസ്ലിം 2419).

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠)


(2) ജഅഫറുബ്നുഅംറുബ്നുഹുറൈസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) ജനങ്ങളോട് ഖുത്വുബ ഓതി നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവു ഉണ്ടായിരുന്നു". (മുസ്ലിം 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)


(3)  ജഅഫറുബ്നുഅംറുബ്നു ഉമയ്യ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദിവരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു". (ബുഖാരി: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩)


(4) ഇബ്നുൽ മുഗീറ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി(സ) രണ്ട് ഖുഫ്ഫകൽക്കുമുകളിലും തലയുടെ മുഭാഗത്തും അവിടത്ഹെ തലപ്പാവിന്റെ മുകളിലും തടവി". (മുസ്ലിം 411- അബുദാവൂദ്- 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)


(5) ബിലാൽ(റ) വിൽ നിന്ന് നിവേദനം: "നബി(സ) തന്റെ ആവശ്യംനിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബി(സ) യെ സമീപിക്കും. അപ്പോൾ നബി(സ) വുളു എടുക്കുകയും തലപ്പാവിനുമുകളിൽ തടവുകയും ചെയ്യും." (അബുദാവൂദ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)


(6) സൈദുബ്നു അസ് ലമി(റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ(റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിൻറെ വസ്ത്രങ്ങൾ മഞ്ഞവർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി(സ) മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി(സ)ക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബി(സ)യുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് ചായം മുക്കുമായിരുന്നു". (അബുദാവൂദ് 3542).

നബി(സ) ഇപ്പോഴും തലപ്പാവ് ധരിച്ചിരുന്നുവെന്നു അറിയിക്കുന്ന ഹദീസുകൾ ഇനിയും ധാരാളം കാണാവുന്നതാണ്.

*തലപ്പാവും വാലും*

നബി(സ) തലപ്പാവിന് വാല് വെച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം(റ) നിവേദനം:

عن جعفر بن عمرو بن حريث عن أبيه ، قال : كأني أنظر إلى رسول الله صلى الله عليه وسلم على المنبر وعليه عمامة سوداء ، قد أرخى طرفيها بين كتفيه(مسلم: ٢٤٢١)


(1) ജഅഫറുബ്നുഅംറുബ്നുൽഹുവൈരിസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "മിമ്പറിനുമുകളിൽ നബി(സ)യെ ഞാൻ നോക്കിക്കാണുന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു.നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവുണ്ട്. അതിന്റെ രണ്ടറ്റങ്ങൾ നബി(സ) രണ്ട് ചുമലുകൽക്കിടയിലൂടെ താഴ്ത്തി ഇട്ടിരിക്കുന്നു".(സ്വഹീഹു മുസ്ലിം 2421)

ഇമാം തുർമുദി(റ) നിവേദനം:

عن ابن عمر قال كان النبي صلى الله عليه وسلم إذا اعتم سدل عمامته بين كتفيه قال نافع وكان ابن عمر يسدل عمامته بين كتفيه(سنن الترمذي: ١٦٥٨)


(2) ഇബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: "നബി(സ) തലപ്പാവണിയുമ്പോൾ അവിടത്തെ രണ്ട് ചുമലുകൾക്കിടയിൽ അതിനെ താഴ്ത്തിയിടുമായിരുന്നു". നാഫിഅ(റ) പറയുന്നു: "ഇബ്നു ഉമർ(റ) തന്റെ തലപ്പാവ് അവരുടെ രണ്ട് ചുമലുകൾക്കിടയിൽ താഴ്ത്തിയിടുമായിരുന്നു". (തുർമുദി 1658)

തലപ്പാവിന്റെ വാൽ രണ്ട് ചുമലുകൽക്കിടയിലൂടെ നബി(സ) താഴ്ത്തിയിട്ടിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ പരമാര്ശിച്ചുവല്ലോ. ഇതേ ആശയം ഹസനുബ്നുഅലി(റ) യിൽ നിന്ന് ഇമാം അബുദാവൂദ്(റ)  സുനനിൽ (നമ്പർ 3555) നിവേദനം ചെയ്തിട്ടുണ്ട്.

അബുനുഐം(റ) 'മഅരിഫത്തുസ്സ്വഹാബ'യിൽ അബ്ദുൽ അഅലബ്നുഅദിയ്യി(റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.   ഖുമ്മിലെ വെള്ളത്തടാകത്തിന്റെ അടുത്തവെച്ച് നടന്ന യുദ്ദത്തിന്റെ ദിവസം നബി(സ) അലി(റ) യെ വിളിച്ച് അദ്ദേഹത്തിനു തലപ്പാവ് കെട്ടിക്കൊടുത്തു. തലപ്പാവിന്റെ വാൽ പിന്നിലേക്ക്‌ താഴ്ത്തിയിടുകയും അപ്രകാരം തലപ്പാവ് ധരിക്കാൻ അവിടന്ന് നിർദ്ദേശിക്കുകയും ചെയ്തു.

അബ്ദുല്ലാഹിബ്നുയാസിർ(റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. നബി(സ) അലി(റ) യെ ഖൈബറിലെക്കു പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനു കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് കേട്ടിക്കൊടുക്കുകയും അതിനെ പിന്നിലൂടെ താഴ്ത്തിയിടുകയും ചെയ്തു. അല്ലെങ്കിൽ ഇടതു ചുമലിലൂടെ എന്നാണദ്ദേഹം പറഞ്ഞത്.

ഇബ്നുഅദിയ്യ്(റ) ജാബിർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: "രണ്ട് പെരുന്നാലുകളിൽ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് നബി(സ)ക്കുണ്ടായിരുന്നു. അത് പിന്നിലൂടെ നബി(സ) താഴ്ത്തിയിടുമായിരുന്നു".

അബുമൂസ(റ) യിൽ നിന്ന് ഇമാം ത്വബ്രാനി(റ) നിവേദനം ചെയ്യുന്നു: "കറുത്ത തലപ്പാവ് ധരിച്ച ജിബ്രീൽ(അ) നബി(സ) യെ സമീപിച്ച് അതിന്റെ വാൽ പിന്നിലൂടെ താഴ്ത്തിയിട്ടിരുന്നു".

അബ്ദുറഹ്മാനുബ്നുഔഫ്‌(റ) വിൽ നിന്ന് അബുദാവൂദ്(റ) നിവേദനം  ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. "നബി(സ) എനിക്ക് തലപ്പാവ് കെട്ടിത്തന്നു. അതിനെ എന്റെ മുന്നിലേക്കും പിന്നിലേക്കും അവിടന്ന് താഴ്ത്തിയിട്ടു".

ഇബ്നുഅബീശൈബ(റ) ആഇഷ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "നബി(സ) അബ്ദുറഹ്മാനുബ്നുഔഫ്‌(റ) നു പരുത്തിയാലുള്ള ഒരു കറുത്ത തലപ്പാവ് കെട്ടിക്കൊടുത്തു. മുന്നിലൂടെ ഇതുപോലുള്ള വാൽ തൂക്കിയിട്ടു". 
                                                          

നാരിയത് സ്വലാത്: മഹത്വവും ഗുണങ്ങളും

*⭕നാരിയത് സ്വലാത്: മഹത്വവും ഗുണങ്ങളും🌹*
➖➖➖➖➖

*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


നാരിയത് സ്വലാത് എന്ന പേരില്‍ അറിയപ്പെടുന്ന അസ്സ്വലാതുത്തഫ്‌രീജിയ്യതുല്‍ ഖുര്‍ത്വുബിയ്യ (الصلاة التفريجية القرطبية) വളരെ ശ്രേഷ്ഠമായ സ്വലാത്തുകളില്‍ ഒന്നാണ്. ഈ സ്വലാത്തിന്‍റെ സവിശേഷതകള്‍ വിവരിക്കുന്നിടത്ത് ബഹുമാനപ്പെട്ട അശ്ശൈഖ് അല്‍ആരിഫ് മുഹമ്മദ് ഹഖീ അഫ്നദി അന്നാസിലീ (الشيخ السيد العارف محمد حقي أفندي النازلي)  ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ച് പറയുന്നു: “ആരെങ്കിലും പ്രധാനമായ ഒരു സംഗതി നേടിയെടുക്കാനോ അല്ലെങ്കില്‍ ഒരു വലിയ വിപത്ത് തടയാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ സ്വലാത്ത് 4444 പ്രാവശ്യം ഓതിയിട്ട് റസൂല്‍ (സ)യിലേക്ക് തവസ്സുല്‍ ചെയ്യട്ടെ. അവന്റെ നിയ്യത്തിനനുസൃതമായി അവന്‍റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്. ഇപ്രകാരം തന്നെ ഈ എണ്ണത്തിന്റെ പ്രത്യേകത അസ്ഖലാനി(റ)വും പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിഫലന കാര്യത്തില്‍ ഇതൊരു ഇക്സീര്‍ ആണ്.” (അസാമാന്യ ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു രാസ വസ്തുവാണു ഇക്സീര്‍.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

 തത്വജ്ഞാനികളുടെ കല്ല് എന്നും ഇത് അറിയപ്പെട്ടിരുന്നു.) (ഖസീനതുല്‍ അസ്റാര്‍ – خزينة الأسرار)
ശൈഖ് യൂസുഫ് അന്നബ്ഹാനി(റ)യും തന്‍റെ أفضل الصلوات على سيد السادات എന്ന കിതാബിലും سعادة الدارين എന്ന കിതാബിലും മേല്‍പറഞ്ഞവ ഉദ്ധരിച്ചിട്ടുണ്ട്.
അഗ്നി വേഗതയില്‍ ഫലപൂര്‍ത്തി ലഭിക്കുന്നതിനാലാണ് ഇതിന് الصلاة النارية എന്നു പേരു വന്നത്. സൂഫികള്‍ക്കിടയില്‍ ഈ സ്വലാത് അറിയപ്പെടുന്നത് مفتاح الكنز المحيط لنيل مراد العبيد എന്ന പേരിലാണ്.
സ്വലാതുകളെ പൊതുവേ നാലായിരത്തില്‍ പരം ഇനങ്ങളായി തിരിക്കാം. പല സ്വഹാബാക്കളും പണ്ഡിതന്മാരും പലരീതികളിലുള്ള സ്വലാതുകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്വലാത്തുകളില്‍ വളരെ ശ്രേഷ്ടമായതാണ് നാരിയത്ത് സ്വലാത്ത്. അശ്ശൈഖ് നാസിലീ (റ) ഈ സ്വലാത്തിനെ കുറിച്ച് വിശദീകരിക്കാനായി മാത്രം തന്റെ ഗ്രന്ഥത്തിലെ നാലു പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൊറോക്കക്കാരനായ ശൈഖ് മുഹമ്മദ് അത്തൂനുസിയും ശൈഖ് സയ്യിദ് മക്കിയും അദ്ദേഹത്തിന് ഈ സ്വലാത്തിനുള്ള ഇജാസത് (പ്രത്യേക അനുമതി) നല്‍കിയിരുന്നു. മാത്രമല്ല, മദീന മുനവ്വറയില്‍ വെച്ച് ഹി 1261 ല്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശൈഖ് മുസ്ഥഫാ ഹിന്ദിയും ഇതിനുള്ള ഇജാസത് നല്‍കുകയും ഇതിന്റെ സനദ് പറഞ്ഞു കൊടുക്കുകയും ചെയ്തു. പഠനം കഴിഞ്ഞ് മദീന വിട്ടു പോകുന്നതിനു മുമ്പായി തന്റെ പ്രസ്തുത ശൈഖിനോട് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സാമീപ്യവും ജ്ഞാനങ്ങളിലേക്കുള്ള തെളിച്ചവും ലഭിക്കാനുതകുന്ന എന്തെങ്കിലും പ്രത്യേക ദിക്റുകള്‍ പറഞ്ഞു തരണമെന്ന് അഭ്യര്‍ഥിച്ചു. ആയതുല്‍കുര്‍സിയ്യും നാരിയതുസ്സ്വലാതും പഠിപ്പിച്ചു കൊടുത്തിട്ട് ശൈഖ് മുസ്ഥഫാ തന്റെ ശിഷ്യനായ ശൈഖ് ഹഖീ നാസിലീയോട് പറഞ്ഞു: “ഈ സ്വലാത് നീ പതിവാക്കിയാല്‍ നിനക്ക് പ്രത്യേക ജ്ഞാനനങ്ങളും രഹസ്യങ്ങളും വ്യക്തമാവും. റസൂല്‍(സ)യുടെ ആത്മീയ പരിപാലനം ലഭ്യമാകും. ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.” അങ്ങനെ വിജയം കണ്ട പലരുടെയും പേരുകള്‍ പറഞ്ഞു കൊടുത്തു. ശൈഖ് ഹഖീ നാസിലീ പറയുന്നു: “ഞാന്‍ അദ്ദേഹത്തിന്റെ കൈ മുത്തി. അദ്ദേഹം എനിക്കു ബര്‍കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ രാത്രിയില്‍ തന്നെ ഈ സ്വലാത് ചൊല്ലാന്‍ തുടങ്ങി. ആദ്യമായി നൂറു പ്രാവശ്യം ചൊല്ലിത്തീര്‍ത്തു. അന്നു സ്വപ്നത്തില്‍ റസൂല്‍(സ)യെ കണ്ടു. നിനക്കും നിന്റെ മാതാപിതാക്കള്‍ക്കും നിന്റെ സഹോദരങ്ങള്‍ക്കും ശഫാഅത്തുണ്ടെന്നു റസൂല്‍(സ) അരുള്‍ ചെയ്തു. നിങ്ങള്‍ക്കും എനിക്കും ഈ സന്തോഷ വാര്‍ത്ത ആവര്‍ത്തിതമായി ലഭിക്കാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ. പിന്നീട് അല്ലാഹുവിന്റെ മഹത്തായ കഴിവു കൊണ്ട് എന്റെ ശൈഖ് പറഞ്ഞതൊക്കെയും എനിക്ക് അനുഭവവേദ്യമായി. ഞാനെന്റെ പല സഹോദരങ്ങള്‍ക്കും ഇതു പഠിപ്പിച്ചു കൊടുത്തു. അവര്‍ക്കെല്ലാം എനിക്കു ലഭ്യമായതെല്ലാം ലഭിച്ചു. എനിക്ക് അല്ലാഹു അവന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും റസൂല്‍(സ) അവിടന്നു ഇജാസത് നല്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് ഈ സ്വലാത് നീ പതിവാക്കിയേക്കൂ – രാത്രിയിലും പകലിലും”
ശൈഖ് മുഹമ്മദ് തൂനുസി(റ) പറഞ്ഞു: ആരെങ്കിലും നാരിയത് സ്വലാത് ദിവസവും പതിനൊന്നു പ്രാവശ്യം ഓതിയാല്‍ അവന് റിസ്ഖ് ആകാശത്ത് നിന്നു വര്‍ഷിക്കുകയും ഭൂമിയില്‍ നിന്ന് മുളച്ചു വരികയും ചെയ്യുന്നതു പോലെയാണ്.
ഇമാം ദൈനൂരി (റ) പറയുന്നു:
“ആരെങ്കിലും നിസ്കാര ശേഷം പതിനൊന്നു പ്രാവശ്യം ഈ സ്വലാതു ചൊല്ലുകയും മുറിഞ്ഞു പോകാതെ ഒരു വിര്‍ദ് ആയി പതിവാക്കുകയും ചെയ്താല്‍ ഉന്നതമായ സ്ഥാനങ്ങളും ഐശ്വര്യമുള്ള അധികാരങ്ങളും വന്നെത്തുന്നതാണ്.
എല്ലാ ദിവസവും സുബ്ഹിനു ശേഷം ഇത് നാല്പത്തൊന്നു പ്രാവശ്യം പതിവാക്കുന്നവരുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതാണ്.
എല്ലാ ദിവസവും നൂറു പ്രാവശ്യം ഇത് പതിവാക്കുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഉദ്ദേശിച്ചിലുപരിയായി ലക്ഷ്യം കൈവരിക്കുകയും ചെയ്യും.
ആരെങ്കിലും ഈ സ്വലാതിനെ മുര്‍സലീങ്ങളുടെ എണ്ണം കണക്കെ – അഥവാ മൂന്നൂറ്റി പതിമൂന്നു പ്രാവശ്യം പതിവാക്കിയാല്‍ അവനു രഹസ്യങ്ങള്‍ വെളിപ്പെടുകയും അവനുദ്ദേശിക്കുന്നതില്‍ നിന്നെല്ലാം മുക്തി നേടുകയും ചെയ്യും.
എല്ലാ ദിവസവും ആയിരം പ്രാവശ്യം ചൊല്ലിയാല്‍ അവനു വിശേഷണങ്ങള്‍ക്കതീതമായതു ലഭിക്കും. ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരു മനുഷ്യമനസ്സും നിനക്കാത്ത സൌഭാഗ്യങ്ങള്‍ക്ക് ഉടമയാകും.”
ഇമാം ഖുര്‍ത്വുബീ(റ) പറയുന്നു:
“ആരെങ്കിലും ഈ സ്വലാത് ദിവസവും നാല്‍പത്തൊന്നു പ്രാവശ്യം അല്ലെങ്കില്‍ നൂറു പ്രാവശ്യം അല്ലെങ്കില്‍ അതില്‍കൂടുതല്‍ പ്രവാശ്യം പതിവാക്കിയാല്‍ അല്ലാഹു അവന്റെ ആധികളും ദുഃഖങ്ങളും ശമിപ്പിക്കുകയും ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം നല്‍കുകയും അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയും അവന്റെ ആത്മാവിനു ശോഭ നല്‍കുകയും അവന്റെ അവസ്ഥ നന്നാക്കുകയും അവന്റെ റിസ്ഖ് വിശാലമാക്കുകയും നന്മകളുടെ കവാടങ്ങള്‍ അവനു വേണ്ടി തുറന്നിടുകയും അവന്റെ വാക്കുകള്‍ ഫലിക്കുകയും അവനെ ദുരന്തങ്ങളില്‍ നിന്നും വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയങ്ങളില്‍ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കുകയും ചെയ്യും. അല്ലാഹു അവന് ചോദിച്ചതെല്ലാം നല്‍കുന്നു. ഈ പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇതു പതിവാക്കുക തന്നെ വേണം. സിര്‍റുല്‍അസ്രാറിലും അപ്രകാരമുണ്ട്. അറിയുക (അല്ലാഹുവിലേക്ക് നിങ്ങള്‍ തവസ്സുല്‍ ചെയ്യുക) എന്ന് സൂറതുല്‍ മാഇദയില്‍ പറഞ്ഞതു പ്രകാരം ഈ സ്വലാത് അല്ലാഹുവിലേക്ക് റസൂല്‍ (സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യലാണ്. ഇതിലെ ഏഴു സര്‍വ്വ നാമങ്ങള്‍ (ളമീറുകള്‍) റസൂല്‍(സ)യിലേക്കാണു മടങ്ങുന്നത്. മാത്രമല്ല റസൂല്‍(സ)യുടെ ഏറ്റവും ഉത്തമമായ (മുഹമ്മദ്) എന്ന നാമം കൂടിയാവുന്പോള്‍ എട്ടു പ്രാവശ്യമാകും. എന്നാല്‍ മറ്റു സ്വലാത്തുകള്‍ അങ്ങനയല്ല. ഈ സ്വലാത് അല്ലാഹുവിന്റെ നിധികളിലെ ഒരു നിധിയാകുന്നു. ഇതു ചൊല്ലുന്നത് അല്ലാഹുവിന്റെ ഖജനാവിലേക്കുള്ള താക്കോലാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ ഇതു പതിവാക്കുന്നവര്‍ക്ക് അവനതു തുറന്നു കൊടുക്കും. ഇതു കാരണമായി അവനെ അല്ലാഹു ഉദ്ദേശിക്കുന്നിടത്തേക്കു എത്തിക്കുകയും ചെയ്യും.”
ശൈഖ് ഹഖീ നാസിലീ സ്വലാതു ചൊല്ലുന്പോഴുണ്ടാകേണ്ട ആറു മര്യാദകള്‍ വിശദീകരിച്ച ശേഷം പറയുന്നു: ഈ അദബുകള്‍ മുഴുവന്‍ സമ്മേളിച്ച ഒരു സ്വലാത്താകുന്നു അസ്സ്വലാതുന്നാരിയ്യ.
സ്വലാത്-സലാം എന്നിവ അല്ലാഹുവിലേക്കു ചേര്‍ത്തിപ്പറയുക, ഇസ്മുല്‍അഅ്ളമായ (അല്ലാഹു) എന്നു പറയുക, റസൂലി(സ)ന്റെ ഏറ്റവും വിശിഷ്ടമായ (മുഹമ്മദ്) എന്ന നാമം ഉച്ചരിക്കുക, ആലിനെയും സ്വഹ്ബിനെയും പരാമര്‍ശിക്കുക, അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം കണക്കെ എന്നുണ്ടാവുക. ആവര്‍ത്തിച്ചുരുവിടുക തുടങ്ങിയവയാണാ ആറു മര്യാദകള്‍.
റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ ബത്റാഅ് ആയ (ബര്‍കത് കുറഞ്ഞ രീതിയിലുള്ള) സ്വലാത് ചൊല്ലരുത്.” സ്വഹാബത് ചോദിച്ചു: “എന്താണീ ബത്റാഅ് ആയ സ്വലാത്?” റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ اللهم صل على محمد  എന്നു പറഞ്ഞു നിര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ പറയേണ്ടത് اللهم صل على محمد وعلى آل محمد എന്നാകുന്നു.” (الصواعق المحرقة على أهل الضلال والزندقة – لابن حجر الهيتمي، الحاوي للماوردي)
ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ(റ) നാലായിരം ഈത്തപ്പഴക്കുരുകള്‍ തസ്ബീഹിനു എണ്ണം പിടിക്കാനായി ശേഖരിച്ചു. അപ്പോഴാണ് നബി(സ) അവരുടെ തലയുടെ അടുത്ത് വന്ന് നിന്നിട്ട് പറഞ്ഞത്: നിന്റെ തലയുടെ ഭാഗത്ത് ഞാന്‍ നിന്നു കൊണ്ട് ഇതിലേറെ എണ്ണം തസ്ബീഹ് ചൊല്ലി. എന്റെ നാവു ചുരുക്കപ്പെടുകയോ സമയം വിശാലമാക്കിത്തരികയോ ചെയ്തിട്ടില്ല. സ്വഫിയ്യ(റ) ചോദിച്ചു കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ എണ്ണം തസ്ബീഹ് ചൊല്ലുന്നത് പഠിപ്പിച്ചു തരൂ റസൂലേ. റസൂല്‍(സ) പറഞ്ഞു നീ പറയുക – سبحان الله عدد خلقه – അല്ലാഹുവിന്റെ സൃഷ്ടികളുടെ കണക്കനുസരിച്ച് സുബ്ഹാനല്ലാഹ് (ത്വബ്റാനി, തിര്‍മുദി).
നാരിയതുസ്സ്വലാതിന്റെ വലിയ പ്രചാരകരായിരുന്ന ശൈഖ് ഇബ്റാഹീം അന്നാസിയിലേക്ക് ചേര്‍ത്ത് സ്വലാതുന്നാസിയ എന്നായിരുന്നു ഇതു അറിയപ്പെട്ടിരുന്നതെന്നും പിന്നീട് ലോപിച്ച് നാരിയ്യ ആയതാണെന്നും ബഹുമാനപ്പെട്ട നബ്ഹാനി തങ്ങള്‍ നിരീക്ഷിക്കുന്നു.
ഈ സ്വലാത് ആദ്യമായി ചൊല്ലിയത് നബി(സ) തങ്ങളുടെ പേരക്കിടാവായ ഹുസൈന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റ) ആണെന്നു് അഭിപ്രയാമുണ്ട്. നജ്ഫില്‍ മറമാടപ്പെട്ട തങ്ങളുടെ വലിയുപ്പ അലി(റ)വിന്റെ ഖബ്റ് സന്ദര്‍ശിക്കുന്ന വേളയിലായിരുന്നുവത്രെ അത്.
നാരിയ്യതുസ്സ്വലാതിനെ എതിര്‍ക്കുകയും അതിനെ ശിര്‍ക്കും ബിദ്അതുമായി ആരോപിക്കുകയും ചെയ്യുന്നവരുടെ വാദങ്ങള്‍ കൂടി പരിശോധിക്കാം.
(ഇങ്ങനെയൊരു സ്വലാത് നബി(സ)മയില്‍ നിന്ന് റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. നബി(സ)യില്‍ നിന്നു സ്വഹീഹായി റിപോര്‍ട്ടു ചെയ്യപ്പെട്ടത് ഇബ്റാഹീമിയ്യ സ്വലാത് മാത്രമാണ്.) ഇതാണൊരു ആക്ഷേപം.
ചില ദിക്റുകള്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവയില്‍ നിക്ഷിപ്തിമാണ്. അതല്ലാതെ മറ്റൊന്നു കൊണ്ടും സാദുവാകുകയില്ല. ഉദാഹരണത്തിനു നിസ്കാരത്തിലെ തക്ബീറതുല്‍ ഇഹ്റാം, ഫാതിഹ, അത്തഹിയ്യാത് (തശഹ്ഹുദ്), സലാം എന്നിവ. എന്നാല്‍ ചില സ്ഥലങ്ങളില്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവ ഉത്തമമാണ്. മറിച്ചുളളവ ചില നിബന്ധനകളോടെ അനുവദനീയവുമാണ്. ഉദാഹരണത്തിനു നിസ്കാരത്തില്‍ ഫാതിഹക്കു ശേഷം ഓതുന്ന സൂറതുകള്‍. ഖുര്‍ആനിലെ ഏതു ആയത്തുകളും ഓതാവുന്നതാണ്. അങ്ങനെ ഓതിയാല്‍ സൂറത് ഓതി എന്ന സുന്നത്ത് നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതുമായിരിക്കും. ഖുര്‍ആനിലെ ആ ഭാഗം റസൂല്‍(സ) പ്രസ്തുത നിസ്കാരത്തിലോ, മറ്റേതെങ്കിലും നിസ്കാരങ്ങളിലോ ഓതുകയോ ഓതാന്‍ കല്‍പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു ഉറപ്പു വരുത്തേണ്ടതില്ല. റസൂല്‍(സ) പ്രത്യേകമായി ഓതുകയോ ഓതാന്‍ കല്‍പ്പിക്കുകയോ ചെയ്ത സൂറതുകള്‍ ഓതുന്നത് കൂടുതല്‍ ശ്രേഷ്ടകരമാണ്. മറ്റൊരു ഉദാഹരണം ഖുനൂത്. അറബിയില്‍ ഏതു ദുആ ചെയ്താലും ഖുനൂതായി പരിഗണിക്കപ്പെടും. റസൂലുല്ലാഹ്(സ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതായാല്‍ അത് ഏറെ സവിശേഷമായി. ഹറമുകളില്‍ റമദാനിലെ വിത്റിലുള്ള ഖുനൂത് വളരെ ദീര്‍ഘമുള്ളതും ധാരാളം പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചതുമാണല്ലോ. പക്ഷേ, അത്തരമൊരു ഖുനൂത് നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാവാതല്ല. അതു പോലെ തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതും റസൂല്‍(സ) ചെയ്തതായി ചരിത്രമില്ല. ഇങ്ങനെയെല്ലാമായിട്ടും ഒരു വഹാബിയും (ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ടപോലെ നിങ്ങളും നിസ്കരിക്കുവീന്‍) എന്ന ഹദീസിനു് ഇത് എതിരാണെന്നും ഇത് ബിദ്അത് ആണെന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.
എന്നാല്‍ ജുമുഅ ഖുതുബ പോലെയുള്ളതില്‍ അതിന്റെ നിബന്ധനകള്‍ ഒത്താല്‍ മാത്രം മതി. റസൂല്‍(സ) പ്രസംഗിച്ച അതേ വാക്കുകള് അപ്പടി പ്രയോഗിക്കുന്നത് പ്രത്യേക സുന്നതായി പോലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ല.
ഈ ഗണത്തിലാണ് നബി(സ)തങ്ങളുടെ മേലുള്ള സ്വലാത് ഉള്‍പ്പെടുന്നത്.
(അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക) എന്ന ആയത്തിന്‍റെ വിശദീകരണത്തില്‍ തഫ്സീര്‍ ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു സംഭവം ഉദ്ധരിച്ചാണ് ഉല്‍പതിഷ്ണുക്കള്‍ ഇതിനെ എതിര്‍ക്കാറുള്ളത്. എന്നാല്‍ പ്രസ്തുത ഹദീസുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും മനസ്സിലാകും അത് നിസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും ഇബ്റാഹീമിയ്യ സ്വലാത് നിസ്കാരത്തില്‍ ചൊല്ലേണ്ടുന്ന സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപമാണെന്നും.
അത്തഹിയ്യാത് വളരെ കൃത്യതയോടെ റസൂല്‍(സ) സ്വഹാബതിനെ പഠിപ്പിച്ചു. അതില്‍ റസൂല്‍(സ)യുടെ മേല്‍ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്നു വ്യക്തമായി സലാമുമുണ്ട്. ആ സാഹചര്യത്തിലാണ് സ്വഹാബത് ചോദിക്കുന്നത് – അങ്ങെയുടെ മേല്‍ സലാം ചൊല്ലേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ പഠിച്ചു. ഇനി സ്വലാത് എങ്ങനെയാണ് ചൊല്ലേണ്ടത്? അപ്പോള്‍ നബി(സ) അവര്‍ക്ക് ഇബ്റാഹീമിയ്യ സ്വലാത് പഠിപ്പിച്ചു കൊടുത്തു. ഇതാണ് ആ സംഭവം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വലാത്, ഇബ്റാഹീമിയ്യയില്‍ മാത്രം നിക്ഷിപ്തമാണെന്നു വാദിക്കുകയും നാരിയ്യതുസ്സ്വലാത് ബിദ്അത് ആണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ നാം സാധാരണ പറയാറുള്ള صلى الله عليه وسلم ، صلى الله على محمد صلى الله عليه وسلم  തുടങ്ങിയവയെ കുറിച്ചു എന്തു പറയുന്നു. അതു പോലെ പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും തുടക്കത്തിലുണ്ടാകാറുള്ള സ്വലാതുകളെ കുറിച്ചു എന്തു പറയുന്നു. അവയെല്ലാം ബിദ്അത് ആണോ. ഇവയെല്ലാം എല്ലാ വഹാബി നേതാക്കളും അനുവര്‍ത്തിക്കുന്നണ്ടല്ലോ. ഇത് വ്യക്തമായ പക്ഷപാതിത്വം തന്നെയാണ്.
മാത്രമല്ല പ്രസ്തുത ആയത്തില്‍ സ്വലാതും സലാമും ചൊല്ലാനുള്ള കല്‍പനയുള്ളതിനാല്‍ സ്വലാത് മാത്രം ചൊല്ലുന്നത് കറാഹത്താണെന്ന് ഇമാം നവവി തങ്ങള്‍(റ) അദ്കാറില്‍ പറഞ്ഞിട്ടുണ്ട്. ഇതു സൂചിപിക്കുന്നത് സലാമില്ലാതെ സ്വലാതു മാത്രമുള്ള ഇബ്റാഹീമിയ്യ സ്വലാത് അതിവിശിഷ്ടമാകുന്നത് നിസ്കാരത്തിലാണ്. ഇതിനു പുറമെ സ്വഹാബതും ശേഷമുള്ള മഹാന്മാരായ പണ്ഡിതന്മാരും സ്വാലീഹീങ്ങളും അവര്‍ക്കുതകും വിധത്തില്‍ സ്വലാത്തിനു പ്രത്യേക പദങ്ങള്‍ ഉപയോഗിച്ചതായി ചരിത്രങ്ങളും അവരുടെ ഗ്രന്ഥങ്ങളും തെളിവാണ്. ദീനിലെ ഇത്തരം കാര്യങ്ങള്‍ അതിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നു കൊണ്ട് അതു നിര്‍വഹിക്കേണ്ട മാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ ബിദ്അത് എന്നു പറയാവതല്ല. ഖുര്‍ആനിനെ മുസ്വ്‌ഹഫിലായി ക്രോഡീകരിച്ചതും അറബികളല്ലാത്തവര്‍ക്ക് ഓതല്‍ ലളിതമാകുംവിധം അക്ഷരങ്ങള്‍ക്ക് പുള്ളിയും ഹര്‍കതുകളും നല്‍കിയതും തജ്‌വീദ് നിയമങ്ങളറിയാനുള്ള അടയാളങ്ങള്‍ നല്‍കിയതും അതിനെ ജുസ്ഉകളും, റുകൂഉകളും, ഹിസ്ബുകളുമായി തരംതിരച്ചതും ഈ ഗണത്തില്‍ പെടുന്ന പരിഷ്കാരങ്ങളാണ്. ഇവയൊന്നും ബിദ്അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതു പോലെ നാരിയ്യതു സ്വലാതും ബിദ്അത് അല്ല. അടിസ്ഥാന ആശയങ്ങള്‍ റസൂല്‍(സ) തന്നെ വ്യക്തമാക്കി തന്നിരിക്കേ, ഇത്തരം മാര്‍ഗങ്ങളിലും ആവിഷ്കാരങ്ങളിലും വരുന്ന മാറ്റങ്ങളും പരിഷ്കരണങ്ങളും اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا എന്ന  ആയത്തിനു എതിരാകുകയില്ല.
(മറ്റൊരു ആക്ഷേപം – ഈ സ്വലാതില്‍ ശിര്‍ക്കിന്റെ ചില പദങ്ങള്‍ വിന്നിട്ടുണ്ട്.) റസൂല്‍(സ)കാരണമായി കുരുക്കുകള്‍ അഴിയുന്നു. പ്രയാസങ്ങള്‍ ദൂരീകൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. ആഗ്രഹങ്ങള്‍ സഫലമാകുന്നു. നല്ല അന്ത്യവും കരഗതമാകുന്നു. മേഘം മഴവര്‍ഷിപ്പിക്കുന്നു തുടങ്ങിയ പദങ്ങളിലൂടെ അല്ലാഹുവിന്റെ സവിശേഷ പ്രവൃത്തികള്‍ റസൂല്‍(സ)യിലേക്ക് ചേര്‍ത്തിപ്പറഞ്ഞു എന്നതാണ് ആക്ഷേപം.
ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ ഇങ്ങനെ ഒരു ആരോപണത്തില്‍ കഴന്പില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ഖുര്‍ആനിലും ഹദീസിലും റസൂലി(സ)ലേക്ക് ചേര്‍ത്തിപ്പറഞ്ഞതാണെന്നും കാണാം.
സൂറതുല്‍ അന്ബിയാഅിലെ 107-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ (ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്.) കാരുണ്യ കടാക്ഷമായ റസൂല്‍(സ) തീര്‍ച്ചയായും ലോകരുടെ പ്രയാസങ്ങള്‍ അകറ്റുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ പിന്നെ കാരുണ്യമെന്നതിന്റെ വിവക്ഷയെന്താണ്.
നബി(സ)യെ വിശേഷിപ്പിച്ചു കൊണ്ട് സൂറതുല്‍ അഅ്റാഫില്‍ 157-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു  وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ – അവരുടെ (വിശ്വാസികളുടെ) ഭാരങ്ങളും അവരുടെ മേലുള്ള ചങ്ങലകളും ഇറക്കി വെക്കുന്നവരായി (നബിയെ അവര്‍ക്ക്  കണ്ടെത്താം)
ഇവിടെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നവന്‍ അഥവാ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവന്‍ റസൂല്‍(സ)ആണെന്നു പറയുന്നുവല്ലോ. ഖുര്‍ആനിലും ശിര്‍ക്കു വന്നുവെന്നു ആക്ഷേപിക്കുമോ അതോ ഇതിനര്‍ത്ഥം പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ റസൂലി(സ)ക്കു അല്ലാഹുവിനെപ്പോലെ കഴിവുണ്ടന്നല്ല മറിച്ചു അല്ലാഹുവിന്റെ കഴിവും അറിവും ഉദ്ദേശ്യവും പ്രകാരം പ്രയാസങ്ങളകറ്റാന്‍ റസൂല്‍(സ)ക്ക് അല്ലാഹു അവസരം നല്കി എന്നു മനസ്സിലാക്കുമോ. രണ്ടാമതു പറഞ്ഞ അതേ ആശയ വ്യാപ്തിയേ നാരിയതുസ്വലാതിലേ പ്രസ്തുത പദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ അവിടെ ശിര്‍കിന്റെ ലാഞ്ചന പോലുമില്ലെന്നു മാത്രമല്ല, തൌഹീദിന്റെ അരക്കെട്ടിട്ടുറപ്പിക്കല്‍ കൂടിയാണ്.
അല്‍പം ഹദീസുകളും പരിശോധിക്കാം.
“എന്റെ പ്രാര്‍ത്ഥന മുഴുവനും അങ്ങയുടെ മേലുള്ള സ്വലാത്താക്കിയിതിനെ കുറിച്ചു അങ്ങെന്തു പറയുന്നു?” എന്ന ഉബയ്യ്(റ)വിന്റെ ചോദ്യത്തിനു മറുപടിയായി റസൂല്‍(സ) പറഞ്ഞത്: إذن يكفيك الله ما أهمك من دنياك وآخرتك  - നിന്റെ ദുന്‌യാവിലെയും ആഖിറത്തിലെയും സകല ഉല്‍കണ്ഠകളും അല്ലാഹു മതിയാക്കിത്തരുന്നതാണ്. (അഹ്മദ്, തിര്‍മുദി, ഹാകിം, ബൈഹഖി)
നബി(സ) തങ്ങളുടെ മേലുള്ള സ്വലാത്ത് സകല വ്യഥകള്‍ക്കും പരിഹാരമെങ്കില്‍ ഈ പരിഹാരത്തിന്റെ ഹേതു റസൂല്‍(സ) ആണെന്നു പറയുന്നതില്‍ എന്തുണ്ട് തെറ്റ്.
നബി(സ) പറയുന്നു
أكثروا من الصلاة علي فإنها تحل العقد وتفرج الكروب
(എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)
القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)
തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.
بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.
من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال
“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാതുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുന്പുള്ള സ്വലാതും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാതും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”
നബി(സ) തങ്ങളെ തവസ്സുല്‍ ചെയ്തു ദുആ ചെയ്തപ്പോള്‍ മഴലഭിച്ചിരുന്ന സംഭവം സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.
നാരിയത് സ്വലാത് യഥാര്‍ത്ഥത്തില്‍ റസൂല്‍(സ)യെ തവസ്സുല്‍ ചെയ്യലാണ്. തവസ്സുല്‍-ഇസ്തിഗാസയുടെ തൌഹീദീ മാനം മനസ്സിലാക്കാന്‍ ഈ സൈറ്റില്‍ തന്നെയുള്ള വിശ്വാസങ്ങള്‍ എന്ന ഭാഗം നോക്കാവുന്നതാണ്.
(ഈ സ്വലാത്തിനെ ആക്ഷേപിക്കുന്നവരുടെ മറ്റൊരു വാദം ഇത് സൂഫികളില്‍ വ്യാപകമായ ഒരു സ്വലാതാകുന്നു. അവര്‍ വഴിപിഴച്ചവരും ബിദ്അതുകാരുമാകുന്നു.)
സത്യത്തില്‍ ദീനിന്റെ യഥാര്‍ത്ഥ സരണിയിലൂടെ സഞ്ചരിക്കുന്ന സച്ചരിതരായ അടിമകളാണ് സൂഫികള്‍. മദ്ഹബിന്റെ നാലു ഇമാമുമാരും പ്രസിദ്ധരായ മറ്റു പണ്ഡിത മഹത്തുക്കളും തസവ്വുഫിന്റെ വക്താക്കളും പ്രചാരകരുമായിരുന്നു.
ചുരുക്കത്തില്‍ എന്തു കൊണ്ടും സവിശേഷമായ ഒന്നാണ് നാരിയത് സ്വലാത്. അത് പതിവാക്കുവാനും പ്രചരിപ്പിക്കുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ… ആമീന്‍.

നബിﷺ തങ്ങളുടെ ഉറക്കം*_ ➖➖➖➖➖

_*നബിﷺ തങ്ങളുടെ ഉറക്കം*_
➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നബി ﷺതങ്ങളുടെ കിടത്തവും ഉറക്കുവുമായി ബന്ധപ്പെട്ട് പ്രാമാണികഗ്രന്ഥങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പില്‍

നബിﷺതങ്ങള്‍ ഇശാഇന് മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)ഇരുട്ടുള്ള വീട്ടില്‍ ‍വിളക്ക് കത്തിച്ച ശേഷം മാത്രമെ നബിﷺതങ്ങള്‍ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.കിടന്നാല്‍ രണ്ടു കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)നബിﷺതങ്ങള്‍ക്ക് ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു. (സുബുലുല്‍ഹുദാ)വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കലായിരുന്നു പതിവ്.

 (അഹ്മദ്, അബൂദാവൂദ്)ഖിബലക്ക് തിരിഞ്ഞായിരുന്നു നബിﷺയുടെ ഉറക്കം (സുബുലുല്‍ഹുദാ 7:397)മലര്‍ന്ന് കിടന്ന് ഒരു കാല്‍ മറ്റേകാലിനുമേല്‍ ‍വെച്ച് കിടന്നതായും ഹദീസുകളില്‍ പരമാര്‍ശമുണ്ട്. (ബുഖാരി, മസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, അഹ്മദ്)കൂര്‍ക്കം വലി കേട്ട്, നബിﷺതങ്ങള്‍ ‍ഉറങ്ങിയെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള് ‍വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി)നബിﷺതങ്ങള് ‍ഉറങ്ങുമ്പോള്‍ വലതുകൈ വലതുകവിളിന് താഴെ വെക്കാറുണ്ടായിരുന്നു. (ബുഖാരി, അബൂദാവൂദ്, തുര്‍മുദി)കമിഴ്ന്നു കിടന്നിരുന്ന ഒരാളെ കാലുകൊണ്ട് തട്ടിയുണര്‍ത്തുകയും നരകത്തിലെ കിടത്താമണതെന്ന് പറയുകയും ചെയ്തു. (ബുഖാരി)കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യമണമെന്ന് നബിﷺതങ്ങള് കല്‍പിച്ചിരുന്നു. (തുര്‍മുദി)പാത്രം മൂടിവെക്കാന് ‍കല്‍പിച്ചുവെന്നും കാണാം. (തുര്‍മുദി)

*കിടക്കുന്ന സമയത്തെ ശുദ്ധീകരണം*
ഉറങ്ങാനുദ്ദേശിച്ചാല്‍ നബിﷺതങ്ങള്‍ വുദൂ ചെയ്യുമായിരുന്നു. (ഇബ്നുമാജ)വലിയ അശുദ്ധി ഉണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി)കിടക്കുന്നതിന് മുന്നെ വിരിപ്പ് തട്ടിക്കൊട്ടണമെന്ന് ഹദീസുകളില്‍ ‍വന്നിട്ടുണ്ട്.ഉറങ്ങാന് ‍കിടക്കുമ്പോള്‍ *നബിﷺതങ്ങള്‍ ഓതിയിരുന്ന സൂറത്തുകള്‍*

സൂറത്തുസ്സജ്ദയും സൂറത്തുതബാറകയും ഓതിയേ ഉറങ്ങാറുണ്ടായരിന്നുള്ളൂ. (തുര്‍മുദി)സുമര്‍ , ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന്‍ ‍നേരത്ത് ഓതാറുണ്ടായിരുന്നു. (തുര്‍മുദി)ഹദീദ്, ഹശര്‍ , സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅലാ എന്നീ സുറത്തുകളും ഓതിയല്ലാതെ ഉറങ്ങിയിരുന്നില്ല. (അബൂദാവൂദ്, തുര്‍മുദി, നസാഈ)സൂറത്തുല്‍ കാഫീറൂന്‍ ഓതിയിട്ടേ നബിﷺകിടക്കാറുണ്ടായിരുന്നുള്ളൂ. (ഥബ്റാനി)صلي الله علي محمد .صلي الله عليه وسلم
⭕⭕⭕⭕⭕⭕

_🌹ഖുർആൻ,ഹദീസ്&അഹ്‌ലുസ്സുന്ന🌹*_

തൌഹീദ് -ശിർക്ക്

*⭕തൌഹീദ് -ശിർക്ക് അറബിക് ഇബാറതോടെ⭕*
➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

_തൌഹീദ്_




_തൌഹീദ് എന്നാൽ_

_إفراد المعبود بالعبادة مع اعتقاد وحدته ذاتا وصفاتا وأفعالا_


*(സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹു ഏകനാണെന്നു സുദൃഢമായി ഉറച്ച് വിശ്വസിക്കുന്നതോട് കൂടി അവന്നു മാത്രം ഇബാദത്ത് / ആരാധന ചെയ്യുക ) എന്നതാണ്.*



_ശിർക്ക്_




_ശിർക്ക് വെക്കുക (അല്ലാഹുവിനോട് പങ്കുചേർക്കുക )എന്നാൽ_

_إثبات الشريك في الألوهية بمعنى وجوب الوجود كما للمجوس أو بمعنى استحقاق العبادة كما للوثنية_


*(ഇലാ‍ഹായിരിക്കുക എന്ന സ്ഥാനത്തിൽ അല്ലാഹുവിന്നു പങ്കാളിയെ സ്ഥാപിക്കുക.*

*ഇലാഹായിരിക്കുക എന്നതിന് രണ്ട് വിധം അർത്ഥമുണ്ട് (ഒന്ന്) ഉണ്ടായിരിക്കുക എന്നത് അനിവാര്യമായിരിക്കൽ. അതായത്* *ഉണ്ടാവാതിരിക്കുക എന്ന ഒരു അവസ്ഥ അല്ലാഹുവിൽ ഒരിക്കലും വരാൻ പാടില്ലാത്തപോലെ തന്നെ മറ്റ് ചിലതിന്നും ആ സ്ഥാനം കല്പിച്ചു കൊടുക്കുക.* *മജൂസികളുടെ (അഗ്നി ആരാധകരുടെ ) വിശ്വാസം അങ്ങിനെയാണ്.*

https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

(രണ്ട് ) ഇബാദത്ത് ചെയ്യപ്പെടുവാനുള്ള അർഹത അല്ലാഹുവിനു മാത്രമല്ല , മറ്റു ചില വസ്തുക്കളും അതിന്ന് അർഹതയുള്ളതാണ് എന്ന് വിശ്വസിക്കൽ .(ബിംബാരാധകരുടെ വിശ്വാസം ഇതാണ് )


അല്ലാഹു അല്ലാത്ത ആരെല്ലാം നമ്മെ സഹായിക്കുന്നുവെങ്കിലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ അത് ഉണ്ടാവുകയുള്ളൂ‍. അത് തടയാനും അല്ലാഹുവിന്ന് കഴിയും.


അല്ലാഹുവിന്റെ സഹായത്തിന് മറ്റാരുടെയും ഉദ്ദേശ്യം വേണ്ടതില്ല. ആർക്കും അത് തടയാ‍ൻ സാധ്യവുമല്ല. ഇതാണ് സ്വയം പര്യാപ്‌തത കൊണ്ടുള്ള വിവക്ഷ. ഇതാണ് അല്ലാഹുവിന്റെ പ്രത്യേക വിശേഷണം. ഈ പ്രത്യേകത മറ്റൊരാൾക്ക് വക വെച്ച് കൊടുക്കുമ്പോഴാണ് സൃഷ്ടിയെ ദൈവമാക്കലാകുന്നത്.


ഇബാദത്ത് അല്ലാഹുവിന്ന് മാത്രമാകണം. അല്ലാഹുവിന്നും മറ്റ് വസ്തുവിനും കൂടിയാവുമ്പോൾ ശിർക്ക് ആയി. മറ്റ് വസ്തുവിന്ന് മാത്രമാവുമ്പോൾ കുഫ്‌റും. ആർക്കും ഇബാദത്ത് ചെയ്യുന്നില്ലെങ്കിലും കുഫ്‌ർ തന്നെ. നിരീശ്വര , നിർമത വാദികളെപോലെ.


അല്ലാഹു ആദരിച്ചവരെ ആദരിക്കുന്നതിനും അവരിൽ നിന്നും അവരുമായി ബന്ധപ്പെട്ടവരിൽ നിന്നും അനുഗ്രഹം പ്രതീക്ഷിക്കുന്നതും അവർക്കുള്ള ഇബാദത്തല്ല. ആദരവ് മാത്രമാണ്. ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതും കഅബ പ്രദക്ഷിണം ചെയ്യുന്നതും അവയ്ക്ക് ഇബാദത്ത് ചെയ്യുന്നതല്ലാത്തത് പോലെ.

ഏറ്റവു വിധേയത്വവും വണക്കവും അല്ലാഹുവിനേ നൽകാവൂ. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മറ്റാർക്കും നൽകാൻ പാടില്ല. അത് ശിർക്കാണ്. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവർക്ക് ചെയ്യുന്ന ഇബാദത്തും തന്നിമിത്തം ശിർക്കുമാണെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ എന്ന വിത്യാസമില്ല അവിടെ. മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുന്നത് ശിർക്ക് തന്നെയാണ്.


ദൈവമാണെന്നതിന്റെ താത്പര്യം ഏറ്റവും വലിയ വണക്കവും വിധേയത്വവും അർപ്പിക്കപ്പെടാൻ അർഹൻ എന്നതാണ്. അപ്പോൾ ദൈവമായി പരിഗണിച്ചു കൊണ്ടുള്ള സഹായാർത്ഥനയും ദൈവീകതയുടെ ഭാഗമാണ്. ദൈവമാണെന്ന വിശ്വാസത്തോടെ അവർക്ക് മുന്നിൽ നിൽക്കലും പേരു വിളിക്കലും ശിർക്കാണ്. സഹായം ചോദിക്കലും വെറുതെ നിൽക്കലും ശിർക്കാകുന്നത് ദൈവമാണെന്ന വിശ്വാസത്തിന്റെ ഫലമായിട്ടാണ്. നാം അല്ലാഹുവിനോട് സഹായം ചോദിക്കുന്നതും അല്ലാഹുവിന്റെ പേർ വിളിക്കുന്നതും ഒന്നും മിണ്ടാതെ തന്നെ പള്ളിയിൽ താ‍മസിക്കുന്നതും (ഇഅ്തികാഫ് ) ഇബാദത്താണ്. കാരണം, അല്ലാഹു ദൈവമാണെന്ന വിശ്വാസത്തിന്റെ പരിണിതിയാണിതെല്ലാം. ദൈവമാണെന്ന വിശ്വാസം ഉണ്ടെങ്കിലേ ഏറ്റവും വലിയ വിധേയത്വവും വണാക്കവും അർപ്പിക്കാനാവൂ‍. ഒരു വസ്‌തു ദൈവമാണെന്ന വിശ്വാസത്തോടെ അതിനു വേണ്ടി ചെയ്യുന്നതും പറയുന്നതുമായ ഏതു കാര്യവും ഇബാദത്താണ്. അല്ലാഹു അല്ലാത്തവർക്കാ‍വുമ്പോൾ ശിർക്കും. ഇങ്ങിനെയാണെങ്കിൽ അല്ലാഹു ദൈവമാണെന്ന വിശ്വാസത്തോടെ ‘അല്ലാഹ്’ എന്ന വിളിയും, ലാത ദൈവ പുത്രിയാണെന്ന വിശ്വാസത്തോടെ ‘ലാതേ’ എന്ന വിളിയും വിളിക്കപ്പെട്ടവർക്കുള്ള ഇബാദത്ത് (ആരാധന) ആണ്.

നക്ഷത്രം, സൂര്യൻ, ചന്ദ്രൻ എന്നിവയെ നോക്കി ഇത് എന്റെ റബ്ബാണെന്ന് ഇബ്‌റാഹിം നബി عليه السلام പറഞ്ഞു. (അൽ-അൻ ആം : 76,77,78 ). അറുത്തു കഷണങ്ങളാക്കിയ പറന്നു വരാൻ ഇബ്‌റാഹിം നബി عليه السلامവിളിച്ചാവശ്യപ്പെട്ടു. (അൽ-ബഖറ : 260 ). ഹജറുൽ അസ്‌വദ് ചുംബിക്കാനും കൈകൊണ്ട് തൊട്ട് മുത്താനും ഇസ്‌ലാം നിർദ്ദേശിച്ചു. (ബുഖാരി (റ)). മാതാപിതാക്കളും സഹോദരന്മാരും യൂസുഫ് നബി عليه السلام ന് സുജൂദ് ചെയ്ത് വന്ദിച്ചിട്ടുണ്ട്. ( യൂസുഫ് :100 ). നബി صلى الله عليه وسلم യുടെ വഫാത്തിനു ശേഷം റൌദയിൽ വന്ന് അവിടുത്തോട് മഴ ആവശ്യപ്പെട്ടത് രണ്ടാം ഖലീഫയായ ഉമർ رضي الله عنه ശരിവെച്ചു. (അൽ-ബിദായത്തു വന്നിഹായ) . തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾ ഖുർ ആൻ കൊണ്ടും പ്രബലമായ ഹദീസുകളെ കൊണ്ടും തെളിഞ്ഞതാണ്.

അല്ലാഹു ഒഴികെ ഒരു വസ്തുവെ (ഏതൊന്നിനെയും)ദൈവമാണെന്ന വിശ്വാസത്തോടെ സമീപിക്കുന്നതേ ശിർക്കാവൂ എന്നും ആ വിശ്വാസമല്ലാത്ത സ്ഥിതിക്ക് വിളിക്കുന്നതോ സഹായം തേടുന്നതോ വരാൻ ആവശ്യപ്പെടുന്നതോ ചുംബിച്ച് തലോടുന്നതോ ശിർക്കല്ലെന്നും ജീവിതമോ മരണമോ വിത്യാസമില്ലെന്നും ഇതിൽ നിന്നു വ്യക്തമാണ്. ഈ പറഞ്ഞ സംഭവങ്ങളിലൊന്നും തന്നെ ഏറ്റവും വലിയ വിധേയത്വവും വണക്കവും അല്ലാഹുവിനല്ലാതെ അർപ്പിക്കുന്നില്ല.

സഹായം പരമവും അല്ലാത്തതും ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. രോഗം സുഖമാക്കാൻ നാം ഡോക്ടറുടെ സഹായം തേടുന്നു. അയാൾ സഹായിക്കുന്നു, ചികിത്സിക്കുന്നു. ഇതു പോലെ അല്ലാഹുവിനോട് ആവശ്യപ്പെടുന്നു. രോഗം സുഖമാക്കുന്നു. രോഗത്തിന്റെ കാരണം കണ്ട് പിടിച്ചു മരുന്ന് നിർദ്ദേശിക്കുകയാണ് ഡോക്റ്റർ ചെയ്യുന്നത്. ഇതിലുപരി ഒന്നും ചെയ്യാൻ ഡോക്ടർക്ക് കഴിയില്ല. ചികിത്സ പരാജയപ്പെട്ടാൽ ഡോക്ടർ നിസഹായനാണ്. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള രോഗ ശമനം, രോഗി അർഹിക്കുന്നെങ്കിൽ പരമമാണ്. പരാജയം എന്ന പ്രശ്നമില്ല. ഡോക്ടർക്ക് മരുന്നിന്റെ സഹായം വേണം. അല്ലാഹുവിന് അതിന്റെ ആവശ്യമില്ല. അപ്പോൾ അല്ലാഹുവിന്റ് സഹായം പരമമാണ്. അതിനപ്പുറം മറ്റൊന്നില്ല.

മഹാത്മക്കളോട് സഹായം ചോദിക്കൽ അനുവദനീയമായാൽ തന്നെ അല്ലാഹുവിനോട് ചോദിക്കലല്ലേ ഏറ്റവും നല്ലതെന്ന് സംശയിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ മഹാത്മക്കളോട് ചോദിക്കുന്നതും അവർ നൽകുന്നതുമായ സഹായം അല്ലാഹുവിൽ നിന്ന് തന്നെയാണ്. ഇത് വിശ്വസിക്കുമ്പോൾ പിന്നെ ഏറ്റവും നല്ലത് ഏതെന്ന സംശയ പ്രശ്നം ഉദിക്കുന്നില്ല. ബദ്‌ർ യുദ്ധത്തിൽ സ്വഹാബത്തിനെ സഹായിക്കാൻ അല്ലാഹു മലക്കുകളെ അയച്ചു. അവർ സഹായിച്ചു യുദ്ധം ജയിച്ചു. ഈ സഹായം അല്ലാഹുവിന്റെ സഹായം മാത്രമാണെന്നാണ് ഖുർ ആൻ പറഞ്ഞത് (ആലു ഇംറാൻ : 126 )

നമുക്ക് രോഗമുണ്ടായാൽ നാം അല്ലാഹുവിനോടു പ്രാർത്ഥിക്കുന്നു. ‘പടച്ചവനേ എന്റെ രോഗം നീ സുഖപ്പെടുത്തേണമേ’. എന്നാൽ അല്ലാഹുവോട് ചോദിക്കലാണ് ഏറ്റവും നല്ലത് എന്ന് പറഞ്ഞു നാം ഡോക്ടറെ സമീപിക്കാതിരിക്കുമോ ?

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...