Saturday, March 10, 2018

പ്രാർഥന ശിർക്ക് ആരാധന



പ്രാർഥന ശിർക്ക് ആരാധന

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ . ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0




ശിര്‍ക്ക് വരുന്നതെങ്ങനെ?

ഏകനാക്കുക എന്ന തൗഹീദിന്‍റെ നേര്‍ വിപരീതമാണ് പങ്കുചേര്‍ക്കുക എന്നര്‍ത്ഥം വരുന്ന ശിര്‍ക്ക്. അഥവാ അല്ലാഹുവിനു തുല്യമായതോ കീഴിലുള്ളതോ ആയ മറ്റ് ഇലാഹോ ഇലാഹുകളോ ഉണ്ടെന്ന് വിശ്വസിക്കല്‍ എന്നാണിതിന്‍റെ സാങ്കേതികാര്‍ത്ഥം. ആരാധനക്കര്‍ഹന്‍ (ഇലാഹ്) ഒന്ന് മാത്രമേയുള്ളൂ എന്നത് തൗഹീദും ഒന്നിലധികം ഇലാഹ് (ആരാധനക്കര്‍ഹര്‍) ഉണ്ടെന്ന വിശ്വാസം ശിര്‍ക്കുമാണ്.

ആരാധന

തൗഹീദിന്‍റെയും ശിര്‍ക്കിന്‍റെയും അര്‍ത്ഥം ഗ്രഹിക്കാന്‍ ആരാധന (ഇബാദത്ത്) യുടെ അര്‍ത്ഥം അറിയല്‍ ആവശ്യമാണ്. പണ്ഡിതന്മാര്‍ അതിനു നല്‍കിയ നിര്‍വചനം ഇങ്ങനെയാണ്:


 അങ്ങേയറ്റത്തെ താഴ്മ. എല്ലാ താഴ്മയും ഇബാദത്തല്ല. ഉമ്മയോടും ഉസ്താദുമാരോടും താഴ്മ കാണിക്കേണ്ടവരാണ് നാം. അത് അവര്‍ക്ക് ഇബാദത്തല്ലല്ലോ. അപ്പോള്‍ താഴ്മ ഇബാദത്താവുന്നതും അല്ലാത്തതും ഉണ്ട്. താഴ്മ എപ്പോഴാണ് ആരാധന (ഇബാദത്ത്) ആവുകയെന്നതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം അല്‍മനാറില്‍ പറഞ്ഞത് ഇവിടെ കുറിക്കട്ടെ: അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരണമെങ്കില്‍ അതിന്‍റെ പിന്നില്‍ ദിവ്യത്വ സങ്കല്‍പ്പവും തദനുസാരമുള്ള വിശ്വാസവും കൂടി ഉണ്ടായിരിക്കണമെന്ന് വരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇത് നിബന്ധനയായി അംഗീകരിച്ചതായി കാണാം. (അല്‍ മനാര്‍ 1988 ജനു, പേ: 5).

ദിവ്യത്വ സങ്കല്‍പ്പം ഇബാദത്തിനു ഒരു നിബന്ധനയായി അംഗീകരിക്കുമ്പോള്‍ എന്താണ് ദിവ്യത്വം എന്നറിയേണ്ടതുണ്ട്. അമാനി മൗലവി അതിനു നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:


 ദിവ്യത്വം കല്‍പ്പിക്കപ്പെടുക അഥവാ ആ മഹാത്മാക്കളിലോ അല്ലെങ്കില്‍ ആ വസ്തുക്കളിലോ അല്ലാഹു അവതരിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അവന്‍റെ ഏതെങ്കിലും ഒരു ഗുണം അവതരിച്ചിട്ടുണ്ടെന്നും കരുതുക. (അമാനി പരിഭാഷ 3431). ഇവ്വിധം ദിവ്യത്വം കല്‍പ്പിച്ചാല്‍ മാത്രമാണ് വണക്കം, വിനയം ഒക്കെ ആരാധനയാവുക എന്നു സാരം.

പ്രാര്‍ത്ഥനയും സഹായാര്‍ത്ഥനയും

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നവരാണ് സുന്നികള്‍ എന്ന് പറയുന്നവരാണ് മൗലവിമാര്‍. ദുആ എന്നതിന്‍റെ ശരിയായ നിര്‍വചനം മനസ്സിലാക്കിയാല്‍ ഇതൊരു പച്ചയായ ആരോപണമാണെന്ന് ബോധ്യപ്പെടും. ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍ അല്‍ മനാറില്‍ തന്നെ വന്നിട്ടുണ്ട്. അതിങ്ങനെയാണ്:




പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30


തൗഹീദിന്‍റെ നവമാനം

അല്ലാഹു അല്ലാതെ ഇബാദത്തിന്നര്‍ഹനായി മറ്റാരുമില്ല. ഇതാണല്ലോ കലിമത്തുതൗഹീദ്. ഇത് പ്രത്യക്ഷത്തില്‍ മാറ്റം വരുത്താതെ ഇബാദത്ത് (ആരാധന) എന്ന സാങ്കേതിക പദത്തിന്‍റെ ഉദ്ദേശ്യത്തില്‍ മാറ്റം വരുത്തി. അതിങ്ങനെയാണ്. അദൃശ്യമായ മാര്‍ഗത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് താഴ്മ കാണിക്കല്‍ ആരാധനയാണ് (ഫാതിഹയുടെ തീരത്ത് 91)

ദുആ എന്ന സാങ്കേതിക പ്രയോഗത്തെ ഇങ്ങനെ തിരുത്തിയെഴുതി: മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ സഫലീകരിച്ചുതരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന എന്ന് പറയുന്നത്. (സ്വഭാവ പാഠങ്ങള്‍  മൂന്നാം ക്ലാസ്, കെ.എന്‍.എം).

ഈ പുതിയ നിര്‍വചനത്തിന്‍റെ അരികുപറ്റിയാണ് സുന്നികള്‍ ചെയ്തുവരുന്ന ഇസ്തിഗാസ പോലുള്ള കാര്യങ്ങള്‍ മൗലവിമാര്‍ തൗഹീദിനു വിരുദ്ധമായി എണ്ണിയത്. എന്നാല്‍ ഈ നിര്‍വചനം ആദ്യമായി പഠിപ്പിച്ചത് റശീദുരിളയാണെന്ന് മൗലവിമാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇബാദത്തിനു നിര്‍വചനമായി നാം പറയാറുള്ളത് ഇന്ന് പിളര്‍പ്പന്മാര്‍ക്ക് അസ്വീകാര്യനായ ഇമാം റശീദുരിളാ തന്‍റെ തഫ്സീറില്‍ പറഞ്ഞ അഭിപ്രായമാണ്. ഈ നിര്‍വചനം സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാന്‍ സാധ്യമല്ല. (അല്‍ ഇസ്വ്ലാഹ്)


ഇസ്തിഗാസ ദുർവ്യഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ

ഇസ്തിഗാസ ദുർവ്യഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


1
إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ (194
الاعراف

അ അറാഫ് സൂറത്ത്
194
വിവരിച്ചു ഇമാം ഖുർത്തുബി റ പറയുന്നു

: ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് ആരാധന ചെയ്തതിന്റെ പേരില് വിഗ്രഹാരാധകരായ മുശ്രിക്കുകളെ ആക്ഷേപിച്ചു അല്ലാഹു പറയുന്നു. ഏ മുശ്രിക്കുകളെ! അല്ലാഹുവേ കൂടാതെയുള്ള ഇലാഹുകളാനെന്ന നിലയിൽ അല്ലാഹുവിൽ അവിവിശ്വസിച്ചും പങ്ക് ചേർത്തും നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ നിങ്ങളെ പൊലൊഎ അല്ലാഹുവിന്റെ ഉടമയിൽ ഉള്ളവരാണ്. അവ ഉപകാരോപദ്രവങ്ങൾ വരുത്തുമെന്നും അവ നിങ്ങള്ക്ക് ഉപകാരം ചെയ്യുന്നതിന്റെ പേരിൽ നിങ്ങളുടെ ആരാധന അർഹിക്കുമെന്നുമുള്ള വാദത്തിൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവർ ഉത്തരം ചെയ്യട്ടെ.നിങ്ങളുടെ വിളി കേൾക്കാത്തത്കൊണ്ട് അവ നിങ്ങള്ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അവ ഉപകാരമോ ഉപദ്രവമോ വരുത്തുകയില്ലെന്നു നിങ്ങൾ ഉറപ്പിച്ചുകൊള്ളണം കാരണം ഉപകാരവും ഉപദ്രവവും വരുത്താൻ വിളിക്കുന്നവന്റെ വിളിയും ആവലാതിയും കേൾക്കെണ്ടാതുണ്ടല്ലോ.എന്നിട്ട് ശിക്ഷ അർഹിക്കുന്നവന് ഉപദ്രവവും അല്ലാത്തവർക്ക് ഉപകാരവും ചെയ്യുകയും വേണം(ജാമിഉൽ ബയാൻ :13/321)
قوله تعالى إن الذين تدعون من دون الله عباد أمثالكم فادعوهم فليستجيبوا لكم إن كنتم صادقين
قوله تعالى إن الذين تدعون من دون الله عباد أمثالكم حاجهم في عبادة الأصنام . تدعون : تعبدون . وقيل : تدعونها آلهة . " من دون الله " أي من غير الله . وسميت الأوثان عبادا لأنها مملوكة لله مسخرة . الحسن : المعنى أن الأصنام مخلوقة أمثالكم .
" فادعوهم " ولما اعتقد المشركون أن الأصنام تضر وتنفع أجراها مجرى الناس فقال : " فادعوهم " ولم يقل فادعوهن . وقال : " عباد " ، وقال : " إن الذين " ولم يقل إن التي . ومعنى " فادعوهم " أي فاطلبوا منهم النفع والضر .
فليستجيبوا لكم إن كنتم صادقين أن عبادة الأصنام تنفع . وقال ابن عباس : معنى فادعوهم فاعبدوهم
ജാമിഉൽ ബയാൻ :13/321)



നിർജീവവസ്തുക്കളും,കേൾവിഷക്തിയില്ലാതതുമായ വിഗ്രഹങ്ങൾക്ക് ബുദ്ദി ജീവികൾക്ക് പ്രയോഗിക്കുന്ന പദങ്ങൾ ഇവിടെ പ്രയോഗിച്ചതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


كيف يحسن وصفها بأنها عباد مع أنها جمادات؟ وجوابه من وجوه: الأول: أنالمشركين لماادعوا أنها تضر وتنفع، وجب أن يعتقدوا فيها كونها عاقلةفاهمة، فلا جرم وردت هذه الألفاظ على وفق معتقداتهم(التفسير لكبير : ٧\٣٣٥)



വിഗ്രഹങ്ങൾ അചേതന വസ്തുക്കലായിരിക്കെ "ഇബാദ്" എന്ന് അവയെ വിശേഷിപ്പിച്ചതിനു പലരൂപത്തിൽ ഉത്തരം പൂരിപ്പിക്കാവുന്നതാണ്.
ഒന്ന് : വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തമെന്ന് മുശ്രിക്കുകൾ വാദിക്കുമ്പോൾ അവ ബുദ്ദിയുള്ളതും ഗ്രാഹ്യ ശേഷി ഉള്ളതുമാനെന്നു അവർ വിശ്വസിക്കെണ്ടിവരുമല്ലോ.അതിനാൽഅവരുടെ വിശ്വാസം കണക്കിലെടുത്ത് അതോടു യോജിച്ച പദപ്രയോഗങ്ങൾ അള്ളാഹു നടത്തിയെന്ന് മനസ്സിലാക്കാം.(തഫ്സീർ റാസി: 7/335)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്. ആയതിന്റെ വിവക്ഷ വിഗ്രഹമാനെന്നു അതിന്റെ മുമ്പും പിമ്പും പരിശോദിച്ചാൽ തന്നെ വ്യക്തമാവും.



2----സൂറത് റഅദിലെ  പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു:


ثمقال تعالى : ( والذين يدعون من دونه ) يعني الآلهة الذين يدعونهم الكفار من دون الله : ( لا يستجيبون لهم بشيء ) مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم (التفسيرلكبير)



അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല. വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം  എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ  വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)

ഇമാം ത്വബ് രീ(റ) എഴുതുന്നു :

(والذين يدعون من دونه) يقول تعالى ذكره: والآلهة التي يَدْعونها المشركون أربابًا وآلهة(جامعالبيان 16/399)



റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)
[

 ഇമാം ബൈളവി(റ) എഴുതുന്നു :

وَالَّذِينَ يَدْعُونَ)أي والأصنامالّذين يدعوهم المشركون


മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/219)

അബുസ്സുഊദു(റ) എഴുതുന്നു :

وَالَّذِينَ يَدْعُونَ)أي والأصنام الّذين يدعوهم المشركون


മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/490)
ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.


3_____: ഫാത്വിർ പതിനാലാം വചനം വിശദീകരിച്ച് നസഫീ(റ) എഴുതുന്നു:

القرآن الكريم - تفسير نسفي - تفسير سورة فاطر - الآية


{إِن تَدْعُوهُمْ} أي الأصنام {لاَ يَسْمَعُواْ دُعَآءَكُمْ} لأنهم جماد {وَلَوْ سَمِعُواْ} على سبيل الفرض {مَا استجابوا لَكُمْ} لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها(تفسير نسفي


വിഗ്രഹങ്ങൾ നിർജീവികലായത്  കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിനഗ്ലുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون.


ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത  നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)

അല്ലാമാ ഇബ്നു കസീർ പറയുന്നു :
:

يعني:الآلهة التي تدعونها من دون الله لا يسمعون دعاءكم ؛ لأنها جماد لا أرواحفيها-ابن كثير
6/541


അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട്  നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)

م: അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട്  നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)

4___

നഹ്ല് സൂറയിലെ 20-21 വചനങ്ങൾ വിവരിച്ച് ഇമാം ഇബ്നുജരീർ (റ) എഴുതുന്നു:

وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق، فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا؟-جامع البيان 17/188


ജനങ്ങളെ! അല്ലാഹുവേ കൂടാതെ നിങ്ങൾ ഇലാഹുകലായി കരുതുന്ന വിഗ്രഹങ്ങൾ യാതൊന്നും സിർട്ടിക്കുകയില്ല. അവ സൃഷ്ട്ടികളുമാണ്. സ്വന്തത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കാത്ത സൃഷ്ട്ടിയും മറ്റൊരാളുടെ നിയന്ത്രനത്തിലുള്ളതും ആവുമ്പോൾ അവ എങ്ങനെ ഇലാഹാകും?(ജാമിഉൽ ബയാൻ :17/188)


[: ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.



5____

അഹഖാഫ് സൂറയിലെ അഞ്ചാം വചനം വിവരിച്ച് ഇബ്നുജരീർ (റ) എഴുതുന്നു :


وأيّ عبد أضلّ من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة: يقول: لا تُجيب دعاءه أبدا, لأنها حجر أو خشب أو نحو ذلك-جامع البيان 22/95



അന്ത്യനാൾവരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലഹുവേകൂടാതെ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ചവൻ ആരുണ്ട് . അള്ളാഹു പറയുന്നു. അവന്റെ വിളിക്ക്  ഒരിക്കലും  അവ ഉത്തരം നല്കുകയില്ല. കാരണം അവ കല്ലോ മരമോ അതുപോലെയുള്ള നിർജീവ വസ്തുക്കളോ ആണ്.(ജാമിഉൽ ബയാൻ: 22/95)
: ഇമാം റാസി(റ) എഴുതുന്നു :


والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون الله الأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصح منها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة -التفسير الكبير 14/43


അല്ലാഹുവേ വിട്ട് വിഗ്രഹങ്ങളെ വിളിക്കുകയും അവയെ ഇലാഹാക്കി ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ സത്യത്തിൽ നിന്ന് അകന്നതും അജ്ഞതയിലെക്ക് കൂടുതൽ അടുത്തതുമായ മറ്റൊരു കാര്യവും തന്നെയില്ല. അവയാകട്ടെ വിളി കേൾക്കുകയോ ഇപ്പോഴും ഭാവിയിലും ഉത്തരം നല്കുകയോ  ചെയ്യാൻ പറ്റാത്ത നിർജീവ വസ്തുക്കളാണ്. (റാസി: 14/43)

 അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട്  നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : ഇബ്നുജരീർ (റ) എഴുതുന്നു:

وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق، فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا؟-جامع البيان 17/188


ജനങ്ങളെ! അല്ലാഹുവേ കൂടാതെ നിങ്ങൾ ഇലാഹുകലായി കരുതുന്ന വിഗ്രഹങ്ങൾ യാതൊന്നും സിർട്ടിക്കുകയില്ല. അവ സൃഷ്ട്ടികളുമാണ്. സ്വന്തത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കാത്ത സൃഷ്ട്ടിയും മറ്റൊരാളുടെ നിയന്ത്രനത്തിലുള്ളതും ആവുമ്പോൾ അവ എങ്ങനെ ഇലാഹാകും?(ജാമിഉൽ ബയാൻ :17/188)

മൗദൂദിയുടെ പേനക്കും പുണ്യമുണ്ട്

*മൗദൂദിയുടെ പേനക്കും  പുണ്യമുണ്ട്*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


24 ലക്ഷം രൂപക്ക് മൗദൂദിയുടെ പേന ലേലം നടത്തിയന്ന റിപ്പോർട്ട്‌  മൗദൂദികളുടെ സ്വന്തം  'മാധ്യമ'മത്തിന്റെതാണ്, ജമാഅത്ത് ഇസ്ലാമിയുടെ പാക്കിസ്ഥാൻ സമ്മേളനത്തിലാണ്    പ്രസ്ഥാനതിന്റെ അമീർ ലേലം നിർവഹിച്ചതത്രെ,
(പത്ര കട്ടിംഗ് താഴെ),

അബുൽ അഅലാ മൗദൂദിയുടെ തിരുകരത്തിന്റെ! സ്പർശനമേറ്റ പേനക്ക് വലിയ ശ്രേഷ്ഠത ഉണ്ടെന്നും അത് ഭീമമായ തുകക്ക്  സ്വന്തമാക്കുന്നവർക്ക് ലൈഫ് ലോങ്ങ്‌ പുണ്യം (ബറകത്ത്) ലഭിക്കുമെന്നുമുള്ള വിശ്വാസവും പണക്കൊതിയുമായിരിക്കാം മൗദൂദിയുടെ പേന ലേലം ചെയ്യുന്ന "ആത്മീയ ചൂഷണത്തിലെക്ക്" മൗദൂദിമതക്കാർ ചുരുങ്ങികൂടിയത്,

അറബിയിൽ പറയത്തക്ക പഠിപ്പും യോഗ്യതയും  വശമില്ലാത്ത മൗദൂദി പരസഹായത്തോടെ ഉറുദുവിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ,ബുക്ക്‌ അടിച്ചുവിറ്റു കിട്ടുന്ന വരുമാനം മൗദൂദിക്കും കുടുംബത്തിനും ജീവിത മാർഗവും കൂടി അയിരുന്നു, ഇതിൽ പ്രധാനമായി മൗദൂദി മതക്കാർ അവതരിപ്പിക്കാറുള്ള ഉറുദു ഗ്രന്ഥമായ "തഫ്ഹീമുൽ ഖുർആൻ" എഴുതാൻ ഉപയോഗിച്ച പേന എന്നതാണത്രേ ആ ആസാർ 'മുബാറക്കിനുള്ള' (തിരു ശേഷിപ്പ്!!!) മഹത്തം.

ഇതര മുസ്ലിം വെക്തികളോ സ്ഥാപനങ്ങളോ  സംഘടനകളോ പുണ്യമോ പ്രീതിയോ പ്രതീക്ഷിച്ചു ചെയ്യുന്ന നന്മകളെ  രൂക്ഷമായി വിമർശിച്ച്‌ "ചൂഷണമായി" വ്യാഖ്യാനിച്ചു ബുദ്ധിജീവി ചമയുന്ന മൗദൂദികൾ തന്നെയാണ്‌ ഈ കൊടും കാപട്യം നടപ്പിലാക്കിയത് എന്നതും കൂട്ടിവായിക്കണം,

ഇരട്ടത്താപ്പിന്റെ ജീവിച്ചിരിക്കുന്ന മറ്റൊരു  ഉദാഹരണമാണല്ലോ അമേരിക്കയിൽ മരിച്ച മൗദൂദിയുടെ 'തിരു ശരീരത്തെ' വൻതുക ചെലവിട്ട് നാല് എയർപോർട്ടിൽ കയറ്റി ഇറക്കി മൂന്ന് രാജ്യങ്ങളിൽ ചുറ്റിക്കറക്കി കൊണ്ടുനടന്നു പള്ളിക്കും പൊതു സ്മശാനത്തിനും വിട്ടു കൊടുക്കാതെ ലാഹോറിലെ സ്വന്തം വീട്ടു വളപ്പിൽ മഖ്‌ബറ ഒരുക്കിയതും,

 പിന്നീട് മൗദൂദിയുടെ മയ്യത്ത് യാത്രയും, പ്രത്യേകം ഒരുക്കിയ മഖ്‌ബറയും പകർത്തി  'മൗദൂദിമൗലിദ് വീഡിയോ' ഇറക്കാനും ഇവർ മറന്നില്ല ഇതെല്ലാം സൂഷ്മമായി വിലയിരുത്തി  ചിന്തിക്കുന്നവർക്ക് ഓന്തിനെപോലെ നിറം മാറുന്ന മൗദൂദികളെ  ഗുണപാഠമുണ്ട്

അബുൽ അഅലാ  മൗദൂദിയെ കയ്യാലപ്പുറത്ത് കയറ്റിവെച്ച് 'തിരുമേനിയാക്കി'
പർവ്വതീകരിച്ചാൽ  പൊതുജനത്തിന്റെ ഹൃദയങ്ങളിൽ മൗദൂദിയെ കുടിയിരുത്താൻ കഴിയും എന്ന അറുവശളൻ അബദ്ധത്തിൽ നിന്നും  മുട്ടിട്ട തന്ത്രമാവാം ഈ വേഷംകെട്ടലുകൾക്ക് മൗദൂദീ ഭക്തരെ പ്രേരിപ്പിച്ചത്.

https://www.facebook.com/hameedkarad.oman

അല്ലാഹു ഇറങ്ങുകയോ: വഹാബികൾ മാറ്റി പറയുന്നു

വാഴക്കാട് ഖണ്ഡനം-രണ്ട് വഹാബി പണ്ഡിതർ ഖുറാഫിയായി!
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
🔽
➖➖➖➖➖➖➖➖
വാഴക്കാട് ഖണ്ഡനം അറിയാത്തവരുണ്ടാവില്ല.
വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ
1995 നവംബർ 14ന് വാഴക്കാട് വെച്ച് പേരോട് ഉസ്താദും മുജാഹിദ് പണ്ഡിതൻ അബ്ദുറഹ്മാൻ സലഫിയും തമ്മിൽ തുടങ്ങിയ ഖണ്ഡന പ്രഭാഷണം.
9 തവണ നടന്നപ്പോയേക്കും
സലഫിക്ക് രക്ഷപ്പെടാൻ ഒരു വഴിയുംഇല്ലാതായി.
അവസാനം ഒരു കിതാബ് വായിച്ചു.ആ കിതാബ് അവിടെ ഹാജറാക്കാനാവശ്യപ്പെട്ടപ്പോൾ അയാൾ കുടുങ്ങി,അങ്ങനെ ഒരു കിതാബ് അയാളും കണ്ടില്ലത്രെ.!
അങ്ങനെ ആ ഖണ്ഡനം അവസാനിച്ചു.പക്ഷെ
രണ്ടു പ്രഗൽഭ പണ്ഡിതർ അതോടെ കുറാഫിയായി.

അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ചായിരുന്നല്ലോ അന്നത്തെ പ്രധാനചർച്ച.

ആ വിഷയത്തിൽ ഉസ്താദിന്റെ നിലപാടാണ് ശരിയെന്ന് മുജാഹിദിന്റെ പണ്ഡിതസഭ വർക്കിങ് പ്രസിഡണ്ട് സി.പി ഉമർ സുല്ലമിയും പണ്ഡിതസഭ ഫത് വ ബോർഡ് അംഗം ഈയിടെ മരണപ്പെട്ട സലാം സുല്ലമിയും പിൽകാലത് അംഗീകരിച്ചു,
അതോടെയാണ് അവർ ഖുറാഫിയായത്.

ഏതായാലും
ഉസ്താദിന്റെ പ്രഭാഷണം  അവരുടെ പണ്ഡിത സഭയെ പോലും  ഇളക്കിച്ചിട്ടുണ്ട്.

വാഴക്കാട് ഖണ്ഡനത്തെ കുറിച്ച് മൗലവിമാർ എഴുതുന്നു:
"ഖുതുബ പരിഭാഷയും സ്ത്രീ ജുമുഅ ജമാഅത്തും തവസ്സുലും ഇസ്തിഗാസയുമെല്ലാം പേരിന് മാത്രം പരാമർശിച്ചുപോയ സഖാഫി ഏറെനേരവും തപ്പിതടഞ്ഞ് മിമിക്രി നടത്തിയത് അല്ലാഹുവിന്റെ സ്വിഫാത്തിനെ കുറിക്കുന്ന വാചനങ്ങൾക്കർത്ഥം പറഞ്ഞ് വഹാബികൾ
പിഴച്ചു പോയിരിക്കുന്നു എന്ന് സമർത്ഥിക്കാനായിരുന്നു.
അതിലൂടെ അല്ലാഹു ആകാശത്തിലാണെന്നോ,അവൻ ഇറങ്ങുമെന്നോ കയറുമെന്നോ അവൻ സിംഹാസനസ്ഥനാണന്നോ അവന്റെ കൈ,മുഖം എന്നോ അർത്ഥമുള്ള സൂക്തങ്ങൾക്ക് നേർക്ക് നേരെ അർത്ഥം പറഞ്ഞകൂടാ എന്ന മുൻകാല പണ്ഡിതന്മാർക്ക് പരിചയമില്ലാത്ത ഒരു വികല വീക്ഷണം വാഴക്കാട്ടവതരിപ്പിക്കുക വഴി ഇത് വരെ സുന്നി മുജാഹിദ് സ്റ്റേജുകളിൽ ചർച്ച ചെയ്യപ്പെടാത്ത ഒരു പുതിയ വിവാദത്തിന് സഖാഫിയിവിടെ തുടക്കം കുറിക്കുകയും ചെയ്തു."

    അൽ ഇസ്‌ലാഹ്
    1996 ജൂലൈ പേജ് 22.

അല്ലാഹുവിന്റെ സ്വിഫാത്തുകളെ നേർക്ക് നേർ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണം,വ്യാഖ്യാനിക്കാൻ പാടില്ലയെന്നായിരു ന്നല്ലോ മുജാഹിദ് വാദം.

ഖണ്ഡനാനന്തരം രണ്ട് സുല്ലമിമാർ ഈ വാദത്തിൽ നിന്നും മാറി.

സി.പി ഉമർ സുല്ലമി എഴുതുന്നു:
" വിശുദ്ധ ഖുർആനും തിരു സുന്നത്തുമെല്ലാം അറബി ഭാഷയിലാണ്.അറബി ഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾക്കൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ്.
അത് കൊണ്ട് തന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സ്വിഫാത്തുകൾ അംഗീകരിക്കലാണ് ഏറ്റവും ഉത്തമം.
സ്വാദ് 75ആം ആയതിൽ "എന്റെ ഇരു കൈകൾ(യദ്) കൊണ്ട് ഞാൻ സൃഷ്ടിച്ച ആദമിന് സുജൂദ് ചെയ്യാൻ നിനക്കെന്താണ് തടസ്സമുണ്ടായത്?." എന്ന് കാണാം.യദ് എന്ന് അറബി ഭാഷയിൽ ഇവിടെ ഉപയോഗിച്ചത് അല്ലാഹുവിന്റെ ഒരു സ്വിഫതാണ്.അവയവമല്ല.
'യദ്'എന്ന അറബി പദത്തിന് 25ഓളം അർഥങ്ങൾ സ്വഹീഹുൽ ബുഖാരിയുടെ വിവരണമായ ഫത്ഹുൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട്.മലയാളം പറയുമ്പോൾ അതിൽ ഏത് അർത്ഥമാണ് നാം പറയുക? കൈ എന്ന് സാധാരണ അർഥം പറഞ്ഞാൽ അത് ഒരു അവയവമായിടി മനസ്സിലാക്കുന്നു.ഇത്‌ അല്ലാഹുവിന് ഒരിക്കലും ഭൂഷണമല്ലാത്തതാണ്.
അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലഎന്ന് പ്രത്യേകം പറയേണ്ടതാണ്...
'യദ്' പോലെ തന്നെ വജ്ഹ്,സാഖ്,ഖദമ് എന്നിവയെല്ലാം ഭാഷാന്തരമില്ലാതെ തന്നെ സത്യമായി അംഗീകരിക്കുക എന്നതാണ് സലഫുകളുടെ മാർഗം.ഭാഷാന്തരം ഒരുനിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് വ്യാഖ്യാനമായി മാറുകയും ചെയ്യുന്നു."

    ശബാബ് വാരിക
    2009 ഒക്ടോ:23,പേജ്11

സലാം സുല്ലമി എഴുതി:
"അല്ലാഹുവിന്റെ കൈകൾ, അല്ലാഹുവിന്റെ ഇറക്കം, എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർ ഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറയൽ സലഫികൾ ഉൾക്കൊണ്ട തൗഹീദല്ല.പ്രത്യുത ഇത്‌ മുജസിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്."

       ശബാബ്. 2009
       ജൂലൈ 10 പേജ്:28

സുല്ലമിമാരുടെ ഈ മാറ്റത്തെ കുറിച്ച് കെ.എൻ.എം വിചിന്തനം വാരികയിൽ എഴുതുന്നു:

"സുല്ലമിയുടെ ജഹാലത് മറ്റൊരു രൂപത്തിൽ വാഴക്കാട് നടന്ന ഖണ്ഡന പ്രസംഗത്തിന്റെ കാലത്ത് പേരോട് സഖാഫിയും കൂട്ടരും ഉന്നയിച്ചതാണ്. മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് കാലുമാറിയ സുല്ലമി പേരോടിന്റെ ജഹാലത് മറ്റൊരു രൂപത്തിൽ ഇപ്പോൾ മുജാഹിദുകളോട് ആവർത്തിച്ചു എന്നേയുള്ളൂ."

       വിചിന്തനം 2010
       ഫെബ്രു:12,പേജ്:10

വീണ്ടും എഴുതുന്നു:
"അശ്അരിയ്യത്തും ഖുറാഫിയ്യത്തും തലയിലേറ്റിയ സി.പി ഉമർ സുല്ലമിയെപോലുള്ള ചില ആളുകൾ ഇപ്പോൾ അല്ലാഹുവിന്റെ കൈ,മുഖം എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർഥം പറയാൻ പാടില്ല എന്നും അത് സൃഷ്ടികളോട് താരതമ്യം ചെയ്യലായിപ്പോകുമെന്നും എഴുതിതുടങ്ങിയിരിക്കുന്നു.എടവണ്ണ സുല്ലമിയോടുള്ള ഭക്തി നിമിത്തം സലഫിയ്യത് തന്നെ നശിച്ചുപോയ ഇത്തരം വ്യതിയാനക്കാർക്കുള്ള മറുപടി കൂടി കെ.പി അൽമനാറിൽ എഴുതിയ വരികളിൽ അടങ്ങിയിട്ടുണ്ട്."
   
       വിചിന്തനം 2010
       ഏപ്രിൽ 9.പേജ്:12


ഇങ്ങനെ കുറേ വിമർശനങ്ങൾ വിചിന്തനത്തിൽ എഴുതിയത് കാണാം.
അതിന് അവർ നൽകിയ തല വാചകത്തിൽ ചിലത് ഇങ്ങനെയാണ്;
 "വാഴക്കാട് മുജാഹിദ് ഖണ്ഡനം സുല്ലമിയുടെ വ്യാഖ്യാന വാദങ്ങൾക്കെതിരെ."
     
        വിചിന്തനം 2009
        ആഗസ്ത് 7,പേജ് 10

"സുല്ലമിക്ക് പിടിപെട്ടത്
ജഹ് മിയ്യത്"
         
      വിചിന്തനം 2010
      മെയ് 14 പേജ് 10

പേരോട് ഉസ്താദിന്റെ പ്രഭാഷണങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് തെല്ലൊന്നുമല്ല പ്രായാസങ്ങൾ സൃഷിച്ചത്.
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ..

استغاثة دليل الوهابية وردهم


  قال قرطبي في تفسيره
استغاثة دليل الوهابية وردهم

ا

قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم في النوائب لا يسمعوا دعاءكم ; لأنها جمادات لا تبصر ولا تسمع . ولو سمعوا ما استجابوا لكم إذ ليس كل سامع ناطقا . وقال قتادة : المعنى لو سمعوا لم ينفعوكم . وقيل : أي لو جعلنا لهم عقولا وحياة فوسمعوا دعاءكم لكانوا أطوع لله منكم ، ولما استجابوا لكم على الكفر . ويوم القيامة يكفرون بشرككم أي يجحدون أنكم عبدتموهم ، ويتبرءون منكم . ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة . ولا ينبئك مثل خبير هو الله جل وعز ; أي لا أحد أخبر بخلق الله من الله ، فلا ينبئك مثله في عمله .







قال ابن كثير في تفسيره

ثم قال : ( إن تدعوهم لا يسمعوا دعاءكم ) يعني الآلهة التي تدعونها من دون الله لا يسمعون دعاءكم ; لأنها جماد لا أرواح فيها ( ولو سمعوا ما استجابوا لكم ) أي : لا يقدرون على ما تطلبون منها ، ( ويوم القيامة يكفرون بشرككم ) ، أي : يتبرءون منكم ، كما قال تعالى : ( ومن أضل ممن يدعو من دون الله من لا يستجيب له إلى يوم القيامة وهم عن دعائهم غافلون وإذا حشر الناس كانوا لهم أعداء وكانوا بعبادتهم كافرين ) [ الأحقاف : 5 ، 6 ] ، وقال : ( واتخذوا من دون الله آلهة ليكونوا لهم عزا كلا سيكفرون بعبادتهم ويكونون عليهم ضدا ) [ مريم : 81 ، 82 ] .

قال ابن جرير الطبري في تفسيره

القول في تأويل قوله تعالى : إِنْ تَدْعُوهُمْ لا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ (14)
قوله ( إِنْ تَدْعُوهُمْ لا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ )يقول تعالى ذكره: إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم؛ لأنها جماد لا تفهم عنكم ما تقولون ( وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ) يقول: ولو سمعوا دعاءكم إياهم، وفهموا عنكم أنها قولكم، بأن جعل لهم سمع يسمعون به، ما استجابوا لكم؛ لأنها ليست ناطقة، وليس كل سامع قولا متيسرًا له الجواب عنه، يقول تعالى ذكره للمشركين به الآلهة والأوثان: فكيف تعبدون من دون الله من هذه صفته، وهو لا نفع لكم عنده، ولا قدرة له على ضركم، وتدعون عبادة الذي بيده نفعكم وضركم، وهو الذي خلقكم وأنعم عليكم.
وبنحو الذي قلنا في ذلك قال أهل التأويل.
* ذكر من قال ذلك:
حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة قوله ( إِنْ تَدْعُوهُمْ لا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ )أي: ما قبلوا ذلك عنكم، ولا نفعوكم فيه.
وقوله ( وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ) يقول تعالى ذكره للمشركين من عبدة الأوثان: ويوم القيامة تتبرأ آلهتكم التي تعبدونها من دون الله من أن تكون كانت لله شريكًا في الدنيا.
كما حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة ( وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ) إياهم ولا يرضون ولا يقرون به.
وقوله (وَلا يُنَبِّئُكَ مِثْلُ خَبِيرٍ) يقول تعالى ذكره: ولا يخبرك يا محمد عن آلهة هؤلاء المشركين وما يكون من أمرها وأمر عَبَدَتها يوم القيامة؛ من تبرئها منهم، وكفرها بهم، مثل ذي خبرة بأمرها وأمرهم، وذلك الخبير هو الله الذي لا يخفى عليه شيء كان أو يكون سبحانه.
وبنحو الذي قلنا في ذلك قال أهل التأويل &; 20-454 &; .
* ذكر من قال ذلك:
حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة قوله ( وَلا يُنَبِّئُكَ مِثْلُ خَبِيرٍ ) والله هو الخبير أنه سيكون هذا منهم يوم القيامة.



 قال الرازي في تفسيره

ثم قال تعالى : ( إن تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير ) .

إبطالا لما كانوا يقولون : إن في عبادة الأصنام عزة من حيث القرب منها والنظر إليها وعرض الحوائج عليها ، والله لا يرى ولا يصل إليه أحد ، فقال هؤلاء : لا يسمعون دعاءكم والله يصعد إليه الكلم الطيب ، فيسمع ويقبل ، ثم نزل عن تلك الدرجة ، وقال : هب أنهم يسمعون كما يظنون ، فإنهم كانوا يقولون بأن الأصنام تسمع وتعلم ، ولكن ما كان يمكنهم أن يقولوا : إنهم يجيبون لأن ذلك إنكار للمحس به ، وعدم سماعهم إنكار للمعقول ، والنزاع وإن كان يقع في المعقول فلا يمكن وقوعه في المحس به ، ثم إنه تعالى قال : (ويوم القيامة يكفرون بشرككم ) لما بين عدم النفع فيهم في الدنيا بين عدم النفع منهم في الآخرة ، بل أشار إلى وجود الضرر منهم في الآخرة بقوله : ( ويوم القيامة يكفرون بشرككم ) أي بإشراككم بالله ، كما قال تعالى : (إن الشرك لظلم عظيم ) [ لقمان : 13 ] أي الإشراك ، وقوله : ( ولا ينبئك مثل خبير ) يحتمل وجهين :

أحدهما : أن يكون ذلك خطابا مع النبي صلى الله عليه وسلم ، ووجهه هو أن الله تعالى لما أخبر أن الخشب والحجر يوم القيامة ينطق ويكذب عابده ، وذلك أمر لا يعلم بالعقل المجرد لولا إخبار الله تعالى عنه أنهم يكفرون بهم يوم القيامة ، وهذا القول مع كون الخبر عنه أمرا عجيبا هو كما قال ؛ لأن المخبر عنه خبير .

وثانيهما : هو أن يكون ذلك خطابا غير مختص بأحد ، أي هذا الذي ذكر هو كما قال : ( ولا ينبئك ) أيها السامع كائنا من كنت ( مثل خبير ) .

قال في روح البيان في تفسيره

التوجه الى روحانية الانبياء والاولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب اليهم من حيث انهم مظاهر الحق ومجالى انواره ومرائى كمالاته وشفعاؤه فى الامور الظاهرة والباطنة له غايات جليلة وليس ذلك بشرك اصلا بل هو عين التوحيد ومطالعة الانوار من كطالعها ومكاشفة الاسرار من مصاحفها

ഈദ്‌ ഗാഹ് വിശദമായി

*ഈദ്‌ ഗാഹ് വിശദമായി*👇🏽👇🏽

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0

പെരുന്നാൾ നിസ്കാര സ്ഥലം. ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം. പെരുന്നാൾ നിസ്കരിക്കുന്ന മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.
    പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റം പുണ്യകരം എന്നാ വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.
     "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:

(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)
പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)         

മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:

وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)/
പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)
പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് :

Tuesday, March 6, 2018

മന്ത്രിക്കൽ-വഹാബിയുടെ ശിർക്കും തൗഹീദും

മന്ത്രിക്കൽ-വഹാബിയുടെ ശിർക്കും തൗഹീദും നേർക്കാഴ്ചയിലൂടെ!
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ശിര്‍ക്കാരോപണത്തിലും സമൂഹത്തെ ഇസ്ലാമിന്‍റെ ധവളിമയില്‍ നിന്ന് പുറത്താക്കുന്നതിലുമായിരുന്നു എക്കാലത്തും മുജാഹിദ് മൗലവിമാരുടെ തടിമിടുക്ക്. സാധാരണക്കാര്‍ മുതല്‍ മഹാപണ്ഡിതര്‍ വരെയും അവരുടെ ശിര്‍ക്കുലാബില്‍ പരീക്ഷിക്കപ്പെട്ടു. തൗഹീദിന്‍റെ ഒരംശംപോലും കണ്ടുകിട്ടാനാവാതെ വന്നതിനാല്‍ അവരുടെയും മുസ്‌ലിം ലോകത്തെ ആകമാനവും മൗലവിമാര്‍ തെമ്മാടിക്കുഴിയില്‍ വരവു ചേര്‍ത്തു. ഉറുക്ക്, മന്ത്രിച്ചൂതല്‍, സിഹ്റ്, മൗലിദ്, ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍സിയാറത്ത് തുടങ്ങി ആദരവും ബഹുമാനവുമടക്കം എല്ലാം ശിര്‍ക്കുവല്‍ക്കരണത്തിന് മതിയായ കാരണങ്ങളായി മുജാഹിദ് ഗവേഷണാലയത്തിലെ ശാസ്ത്ര പടുക്കള്‍ കണ്ടുപിടിച്ചുകളഞ്ഞു.

ഇതങ്ങനെ തുടരുന്നതിനിടയിലാണ് ചില ഗവേഷണങ്ങള്‍ക്ക് ഗതിമാറ്റം വരുന്നത്. ശിര്‍ക്കാന്‍ തേച്ചത് തൗഹീദായി തോന്നിയത്. എക്സറേ അടക്കം യാദൃച്ഛികമായുണ്ടായ ചില കണ്ടെത്തലുകളുണ്ടല്ലോ, അപ്രകാരം ശിര്‍ക്കുലാബില്‍ ജിന്നു കേറുന്നതും ഭൗതിക അഭൗതിക മാനദണ്ഡങ്ങള്‍ കീഴ്മേല്‍ മറിയുന്നതുമൊക്കെ ഇതിന്‍റെ അനുബന്ധമായുണ്ടായി. തൗഹീദിന്‍റെ നിര്‍വചനം പലയാവര്‍ത്തി വെട്ടിത്തിരുത്തി. തൗഹീദിനായധ്വാനിച്ചു മണ്‍മറഞ്ഞ പല മൗലവിമാരുടെയും ജീവിതം വൃഥാവിലായെന്നു മാത്രമല്ല, കടുകട്ടി ശിര്‍ക്കും പേറി ചരമം കൊണ്ട് ഭാഗ്യശൂന്യരുമായി അവര്‍. സിഹ്ര്‍ ഫലിക്കുന്നത് അഭൗതികമായും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായുമാകയാല്‍ തൗഹീദ് തലകുത്തി നിന്നു. ആകെ ഓടക്കാട്ടില്‍ ഒറ്റയാന്‍ കയറിയ പ്രതീതി. അങ്ങനെയാണ് മൗലവി ഗ്രൂപ്പും മടവൂര്‍ ഗ്രൂപ്പും ഉണ്ടായത്. ജിന്നൂരികളെന്ന് ഇരുകൂട്ടരും ഓമനിച്ചു വിളിച്ച സക്കരിയ്യ ഗ്രൂപ്പും ജനിച്ചു. പിന്നെയും ഗവേഷണം മുറുകിയപ്പോള്‍ മൂന്നാം മുന്നണിയുടെ നേതാവ് കളംചാടി.
മുജാഹിദ് പാളയത്തിലെ ഈ ജാതി കുത്തിമറിച്ചിലുകള്‍ കേട്ടും വായിച്ചും തലചുറ്റി ഓക്കാനം മുട്ടി നില്‍ക്കുന്ന കേരളക്കാര്‍ക്ക് പിന്നെയും ഇതോര്‍മപ്പെടുത്തിയത് മഹത്തായ ഒരു കരണംകുത്തി മറിയലിനുകൂടി ഈ ‘നവോത്ഥാന’ പ്രസ്ഥാനം വിധേയമായിരിക്കുന്നത് പരിചയപ്പെടുത്താനാണ്. മന്ത്രിച്ചൂതിയുള്ള ആത്മീയ ചികിത്സയാണ് ഇപ്പോള്‍ മുജാഹിദുകളുടെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വിറങ്ങലിച്ചു കിടക്കുന്നത്.
മതം ചികില്‍ത്സക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അത് ഭൗതിക-ആത്മീയ രീതികളിലൊക്കെയാവാം. വേറിട്ടും സംയുക്തമായും ചെയ്യാം. അന്യത്ര വിശദീകരിക്കപ്പെട്ടതാകയാല്‍ അതിന്‍റെ ആധികാരികതയും പ്രാമാണികതയുമൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. മതം അനുവദിച്ച, റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ച, പില്‍ക്കാല പണ്ഡിതരൊക്കെയും നടത്തിക്കാണിച്ച മന്ത്രിച്ചൂത്ത് ചികിത്സ കേരളത്തില്‍ നടന്നു വന്നിരുന്നു; ഇപ്പോഴും വ്യാപകമായി നിലകൊള്ളുന്നു. മുസ്‌ലിം സമൂഹത്തിന് ഈ കാര്യത്തില്‍ അല്‍പമാത്ര സന്ദേഹം പോലുമുണ്ടായിരുന്നില്ല.
വിഷം തീണ്ടി മരണാസന്നനായ ഒരു ഗോത്ര തലവനെ അബൂസഈദിനില്‍ ഖുദ്രി(റ) മന്ത്രിച്ചൂതി സുഖപ്പെടുത്തിയതും പ്രതിഫലമായി ലഭിച്ച മുപ്പത് ആടുകളെ തിരുനബി (സ്വ) അംഗീകരിച്ചതുമടക്കം നിരവധി പ്രമാണങ്ങള്‍ അവര്‍ക്ക് മുമ്പിലുണ്ടല്ലോ. മന്ത്രിച്ചൂത്ത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ  ഭാഗമാവാം, തിരുനബി(സ്വ) പ്രതിഫലമായി ലഭിച്ച ആടുകളില്‍ നിന്ന് വിഹിതമാവശ്യപ്പെടുക പോലുമുണ്ടായി.
പിന്നെയും ഇക്കാര്യത്തില്‍ ശങ്കിക്കുക നബി(സ്വ)യുടെ ദര്‍ശനങ്ങളില്‍ തരിമ്പും താല്‍പര്യമില്ലാത്ത ഇടമറുകാദികള്‍ മാത്രം. പക്ഷേ, മുജാഹിദുകള്‍ ഈ രംഗത്ത് ഇടമറുകിനെയും ചാള്‍സ് ഡിക്കന്‍സിനെയും സാക്ഷാല്‍ ബര്‍ണഡ് റസ്സലിനെയും കടത്തി വെട്ടി. നബി  (സ്വ) ചെയ്താലും അംഗീകരിച്ചാലും ലോക മുസ്‌ലിംകളഖിലം അനുവര്‍ത്തിച്ചാലുമൊന്നും മന്ത്രിച്ചൂത്ത് പറ്റില്ലെന്ന് അവര്‍ വാശിപിടിച്ചു. കാരണം ലളിതം, ശിര്‍ക്കോഫോബിയ! മന്ത്രിച്ച വെള്ളം കുടിച്ച് രോഗം മാറിയാല്‍ അത് അഭൗതിക രീതിയാണ്, കാര്യകാരണബന്ധങ്ങള്‍ക്കതീതമാണ്. ഇതിനപ്പുറം ശിര്‍ക്കെന്ത്? മുജാഹിദ് പുറംപോക്കിലെ ഓരോ അംഗവും  ഈ ആവശ്യാര്‍ത്ഥം തൊണ്ട കീറി. ലേഖനങ്ങളും പുസ്തകങ്ങളും പിറന്നു. അവര്‍ നിര്‍മാര്‍ജനം ചെയ്ത മഹാ ദ്രോഹങ്ങളില്‍ മുഖ്യമായി ഇതിനെ എണ്ണി. ചില പഴംപുരാണങ്ങള്‍ വായിക്കുക:
‘നൂല്, മന്ത്രം, പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതിയ വെള്ളം, മൗലൂദ്… എന്നിവ ചികിത്സാരീതികളായി സ്വീകരിക്കുന്ന ശിര്‍ക്കന്‍ വിശ്വാസം (അവിഭക്ത കെ.എന്‍.എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന കൃതി പേജ് : 161)  നബി(സ്വ) പോലും ചെയ്ത മന്ത്രിച്ചൂതല്‍ ശിര്‍ക്കാണെന്ന്!
അല്‍ ഇസ്വ്ലാഹ് മാസികയിലെ നിറസാന്നിധ്യം എസ്.എസ് ചങ്ങലീരി എഴുതിയതിപ്രകാരം: ‘എന്നാല്‍ മന്ത്രത്തോടൊപ്പം എന്തെങ്കിലും ഊതിക്കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാന്‍ പാടില്ലെന്നും അത് ശിര്‍ക്കും കുഫ്റുമാണെന്നും വ്യക്തമായി’ (ആദര്‍ശ ഡയറി, പേ 57).
മറ്റ് നിരവധി പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇക്കാര്യം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
മന്ത്രിക്കലും വെള്ളത്തില്‍ ഊതിക്കുടിക്കലുമൊക്കെ തനിശിര്‍ക്കും അന്ധവിശ്വാസവും പരമാബദ്ധവും ആയി കൂവി നടന്നവര്‍ ഹദീസും ആയത്തും പഠിച്ച് കുറച്ച് ‘വെളിവ്വെച്ചു’ തുടങ്ങിയപ്പോള്‍ ആകെ മാറിയ കൗതുകമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ തൗഹീദിന്‍റെ കടുകട്ടിയാണത്രെ! ഇപ്പോള്‍ തുപ്പല്‍ തെറിപ്പിച്ച് വരേെ ഊതി ചികിത്സിക്കാമത്രെ മുജാഹിദുകള്‍ക്ക്!
അല്‍ ഇസ്വ്ലാഹ് മാസിക 2015 മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ച മന്ത്രങ്ങളുടെ രീതികള്‍ എന്ന ദീര്‍ഘ ലേഖനത്തിന്‍റെ ചില വരികള്‍ കാണുക:
‘മന്ത്രത്തിന്‍റെ രൂപങ്ങള്‍ വിവിധ രീതികളില്‍ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക:
ആയിശ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അവര്‍ പറഞ്ഞു: ‘തന്‍റെ കുടുംബത്തിലാരെങ്കിലും രോഗിയായാല്‍ അവിടുന്ന് മുഅവ്വിദാത്ത് (സൂറ:നാസ്, ഫലക്വ്) ഓതി ഊതാറുണ്ടായിരുന്നു. നബി(സ്വ) വഫാത്തായ രോഗത്തിലായപ്പോള്‍ ഞാന്‍ അവിടുത്തെ മേല്‍ ഊതുകയും അവിടുത്തെ കൈകൊണ്ട് തന്നെ തടവുകയും ചെയ്തു കൊണ്ടിരുന്നു. എന്‍റെ കൈകളേക്കാള്‍ അവിടുത്തെ കൈകള്‍ക്ക് ബറകത്ത് ഉള്ളതു കൊണ്ടാണ് (അവിടുത്തെ കൈകള്‍ കൊണ്ടു തന്നെ തടവിയത്’ (ബുഖാരി. ഖുര്‍ആനിന്‍റെ സവിശേഷതകള്‍).
അബൂ സഈദ്(റ)വിന്‍റെ ഹദീസില്‍ വന്നിട്ടുള്ള പാമ്പുകടിയേറ്റവന്‍റെ കഥയില്‍ പറഞ്ഞ സംഭവം…. പിന്നെ അദ്ദേഹം പോയി തുപ്പല്‍ തെറിപ്പിച്ച് ഊതാന്‍ തുടങ്ങി, സൂറത്തുല്‍ ഫാതിഹ ഓതികൊണ്ടായിരുന്നു. ആ കാര്യം പിന്നീട് നബി(സ്വ) അംഗീകരിച്ചു കൊടുത്തു (ബുഖാരി).
മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടിലുള്ളത്, ‘അദേഹം ഉമ്മുല്‍ ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. തന്‍റെ ഉമിനീര്‍ കൂട്ടിവെച്ചു കൊണ്ട് ഊതുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ആ മനുഷ്യന്‍ വിഷമത്തില്‍ നിന്ന് മോചിതനായി’ എന്നാണ് (സ്വഹീഹ് മുസ്‌ലിം).
മന്ത്രത്തില്‍ ‘നഫ്സും’ ‘തഫ്ലും’ (ഊത്തും തുപ്പലും-ലേ) ആകാം എന്ന് ഈ ഹദീസുകളില്‍ നിന്ന് തെളിയുന്നു. അപ്രകാരമാണ് സ്വഹാബത്തിലെ ഒരു സംഘം പറഞ്ഞത്. പണ്ഡിതന്‍മാരില്‍ മഹാഭൂരിപക്ഷവും ഈ വീക്ഷണക്കാരാണ് (പേ:33).
മന്ത്രത്തിന്‍റെ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളും അതേപോലെ നഫ്ഥ്-തഫ്ല് എന്നിവ പരാമര്‍ശിക്കപ്പെട്ട നസ്സ്വുകളും വിശകലന വിധേയമാക്കിയാല്‍ ക്വിറാഅത്തിന് മുന്നേയും പിന്നേയും ഒപ്പവുമൊക്കെ ഊത്ത് നടത്തപ്പെട്ടതായി മനസ്സിലാക്കാം. ഈ പറഞ്ഞ മൂന്ന് രീതിയും അനുവദനീയമാണെന്ന് ഹദീസുകളില്‍ നിന്ന് കിട്ടും (പേജ്:34).
ഈ മന്ത്രത്തിന്‍റെ രീതി ഇപ്രകാരമാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങള്‍ ചൊല്ലി അതില്‍ ഊതുക. അതിന് ശേഷം രോഗി അത് കൊണ്ട് കുളിക്കുകയോ കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അത് (ഒഴിച്ച്)കൊണ്ട് തടവുകയോ ചെയ്യുക (പേജ്:35).
അഹമദ് പറഞ്ഞു-അദ്ദേഹം (ഥാബിത്) രോഗിയായിരുന്നു. അപ്പോള്‍ നബി(സ്വ)… ഒരല്‍പ്പം മണ്ണെടുത്തു. പിന്നെ അതൊരു പാത്രത്തിലാക്കി. പിന്നെ അതില്‍ വെള്ളത്തില്‍ ഊതി അദ്ദേഹത്തിന്‍റെ മേല്‍ ഒഴിച്ചു (സുനനു അബീദാവൂദ്).
ലൈഥ്ബ്നു അബീസുലൈമില്‍നിന്ന്. അദ്ദേഹം പറഞ്ഞു: ഈ ആയത്തുകള്‍ ഒരു പാത്രത്തിലെ വെള്ളത്തില്‍ ഓതി സിഹ്റ് ബാധിതന്‍റെ ശരീരത്തില്‍ ഒഴിച്ചാല്‍ ശമനം കിട്ടും (ഇബ്നു അബീ ഹാതിമിന്‍റെ തഫ്സീര്‍). ഇമാം അഹ്മദിന്‍റെ മകന്‍ സ്വാലിഹ് പറഞ്ഞു. ഞാന്‍ ചിലപ്പോഴൊക്കെ വയ്യാത്തവനാവും. അപ്പോള്‍ എന്‍റെ പിതാവ് ഒരു പാത്രം വെള്ളമെടുത്ത് അതില്‍ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയ്യും കഴുകാനും പറഞ്ഞിരുന്നു (പേജ്:36). ഇബ്നു തൈമിയ്യ പറഞ്ഞു. ഖുര്‍ആനില്‍ നിന്നോ മറ്റു ദിക്റുകളില്‍ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് (മജ്മഉല്‍ ഫതാവാ) (പേജ്:37).
മന്ത്രത്തിന്‍റെ ആധികാരികത ഇത്ര ആവേശത്തില്‍ സമര്‍ഥിച്ച് ഞെളിഞ്ഞിരിക്കുന്ന നവ മുജാഹിദുകളോട് ചില ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് സൂചിപ്പിക്കട്ടെ. പ്രധാനമായും ഇത് പറഞ്ഞായിരുന്നു ലോക മുസ്‌ലിംകളെ നിങ്ങള്‍ മുശ്രിക്കുകള്‍ ആക്കിയത്. അടിയന്തരമായി അവരോട് ക്ഷമ ചോദിക്കുക. മുശ്രികല്ലാത്തവരെ ശിര്‍ക്ക് ആരോപിക്കുമ്പോള്‍ അത് തിരിഞ്ഞ് കുത്തുമെന്ന് ഉറപ്പ്, അത്കൊണ്ട് ശഹാദത്ത് പുതുക്കുക. അനേകം മുജാഹിദുകള്‍ ഇങ്ങനെയാണ് ചരമമടഞ്ഞത്-അവരുടെ ആഖിറത്തെ കുറിച്ച് വിശദീകരിക്കുക, എന്തായാലും നിങ്ങളുടെ പഠനം തുടരണം. എങ്കില്‍ സമീപ ഭാവിയില്‍ ഇസ്തിഗാസയും തവസ്സുലുമൊക്കെ പ്രാമാണികമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവും.

ചുരുക്കത്തിൽ- 1920 കളിൽ ശിർക്കായത് 2015 മാർച്ചിൽ- സലഫി സെന്ററിലിറങ്ങിയ വിശുദ്ധ വെളിപാടിലൂടെ തൗഹീദായി! പ്രസ്തുത തൗഹീദ് ശിർക്കാക്കി മരണപ്പെട്ട പഴയ കാല വഹാബീ ശുജായികളുടെ പരലോക കാര്യത്തിൽ വല്ല തീരുമാനവുമായോ മൗലവിമാരേ? നിങ്ങളെ വിശ്വസിച്ച് മുജാഹിദായ ആ പാവങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടുള്ള വെളിപാട് സലഫി സെന്ററിലിറങ്ങാൻ ഇനി എത്ര പതിറ്റാണ്ട് കാത്തിരിക്കേണ്ടി വരും.....?... ഏതായാലും വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം വേണം....... അതും അങ്ങേ ലോകത്തേക്ക്.....!നിങ്ങളെ വിശ്വസിച്ച് കാലഗതിയടഞ്ഞ പാവങ്ങളെയെങ്കിലും കൈ വിടരുത്..... ജീവിച്ചിരിക്കുന്നവരുടെ കാര്യമേതായാലും- എട്ടു ഗ്രൂപ്പും പതിനാറ് തൗഹീദുമായി - കട്ടപ്പുക....... സാരമില്ല.... അത് തിരുത്താനിനിയും സമയമുണ്ട്!... പക്ഷേ മരിച്ചു പോയവരുടെ കാര്യമങ്ങിനെയല്ലല്ലോ!!!😀😀😀
                 ✍ ഖുദ്സി

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...