Saturday, March 10, 2018

പ്രാർഥന ശിർക്ക് ആരാധന



പ്രാർഥന ശിർക്ക് ആരാധന

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ . ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0




ശിര്‍ക്ക് വരുന്നതെങ്ങനെ?

ഏകനാക്കുക എന്ന തൗഹീദിന്‍റെ നേര്‍ വിപരീതമാണ് പങ്കുചേര്‍ക്കുക എന്നര്‍ത്ഥം വരുന്ന ശിര്‍ക്ക്. അഥവാ അല്ലാഹുവിനു തുല്യമായതോ കീഴിലുള്ളതോ ആയ മറ്റ് ഇലാഹോ ഇലാഹുകളോ ഉണ്ടെന്ന് വിശ്വസിക്കല്‍ എന്നാണിതിന്‍റെ സാങ്കേതികാര്‍ത്ഥം. ആരാധനക്കര്‍ഹന്‍ (ഇലാഹ്) ഒന്ന് മാത്രമേയുള്ളൂ എന്നത് തൗഹീദും ഒന്നിലധികം ഇലാഹ് (ആരാധനക്കര്‍ഹര്‍) ഉണ്ടെന്ന വിശ്വാസം ശിര്‍ക്കുമാണ്.

ആരാധന

തൗഹീദിന്‍റെയും ശിര്‍ക്കിന്‍റെയും അര്‍ത്ഥം ഗ്രഹിക്കാന്‍ ആരാധന (ഇബാദത്ത്) യുടെ അര്‍ത്ഥം അറിയല്‍ ആവശ്യമാണ്. പണ്ഡിതന്മാര്‍ അതിനു നല്‍കിയ നിര്‍വചനം ഇങ്ങനെയാണ്:


 അങ്ങേയറ്റത്തെ താഴ്മ. എല്ലാ താഴ്മയും ഇബാദത്തല്ല. ഉമ്മയോടും ഉസ്താദുമാരോടും താഴ്മ കാണിക്കേണ്ടവരാണ് നാം. അത് അവര്‍ക്ക് ഇബാദത്തല്ലല്ലോ. അപ്പോള്‍ താഴ്മ ഇബാദത്താവുന്നതും അല്ലാത്തതും ഉണ്ട്. താഴ്മ എപ്പോഴാണ് ആരാധന (ഇബാദത്ത്) ആവുകയെന്നതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം അല്‍മനാറില്‍ പറഞ്ഞത് ഇവിടെ കുറിക്കട്ടെ: അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരണമെങ്കില്‍ അതിന്‍റെ പിന്നില്‍ ദിവ്യത്വ സങ്കല്‍പ്പവും തദനുസാരമുള്ള വിശ്വാസവും കൂടി ഉണ്ടായിരിക്കണമെന്ന് വരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇത് നിബന്ധനയായി അംഗീകരിച്ചതായി കാണാം. (അല്‍ മനാര്‍ 1988 ജനു, പേ: 5).

ദിവ്യത്വ സങ്കല്‍പ്പം ഇബാദത്തിനു ഒരു നിബന്ധനയായി അംഗീകരിക്കുമ്പോള്‍ എന്താണ് ദിവ്യത്വം എന്നറിയേണ്ടതുണ്ട്. അമാനി മൗലവി അതിനു നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:


 ദിവ്യത്വം കല്‍പ്പിക്കപ്പെടുക അഥവാ ആ മഹാത്മാക്കളിലോ അല്ലെങ്കില്‍ ആ വസ്തുക്കളിലോ അല്ലാഹു അവതരിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അവന്‍റെ ഏതെങ്കിലും ഒരു ഗുണം അവതരിച്ചിട്ടുണ്ടെന്നും കരുതുക. (അമാനി പരിഭാഷ 3431). ഇവ്വിധം ദിവ്യത്വം കല്‍പ്പിച്ചാല്‍ മാത്രമാണ് വണക്കം, വിനയം ഒക്കെ ആരാധനയാവുക എന്നു സാരം.

പ്രാര്‍ത്ഥനയും സഹായാര്‍ത്ഥനയും

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നവരാണ് സുന്നികള്‍ എന്ന് പറയുന്നവരാണ് മൗലവിമാര്‍. ദുആ എന്നതിന്‍റെ ശരിയായ നിര്‍വചനം മനസ്സിലാക്കിയാല്‍ ഇതൊരു പച്ചയായ ആരോപണമാണെന്ന് ബോധ്യപ്പെടും. ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍ അല്‍ മനാറില്‍ തന്നെ വന്നിട്ടുണ്ട്. അതിങ്ങനെയാണ്:




പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30


തൗഹീദിന്‍റെ നവമാനം

അല്ലാഹു അല്ലാതെ ഇബാദത്തിന്നര്‍ഹനായി മറ്റാരുമില്ല. ഇതാണല്ലോ കലിമത്തുതൗഹീദ്. ഇത് പ്രത്യക്ഷത്തില്‍ മാറ്റം വരുത്താതെ ഇബാദത്ത് (ആരാധന) എന്ന സാങ്കേതിക പദത്തിന്‍റെ ഉദ്ദേശ്യത്തില്‍ മാറ്റം വരുത്തി. അതിങ്ങനെയാണ്. അദൃശ്യമായ മാര്‍ഗത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് താഴ്മ കാണിക്കല്‍ ആരാധനയാണ് (ഫാതിഹയുടെ തീരത്ത് 91)

ദുആ എന്ന സാങ്കേതിക പ്രയോഗത്തെ ഇങ്ങനെ തിരുത്തിയെഴുതി: മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ സഫലീകരിച്ചുതരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന എന്ന് പറയുന്നത്. (സ്വഭാവ പാഠങ്ങള്‍  മൂന്നാം ക്ലാസ്, കെ.എന്‍.എം).

ഈ പുതിയ നിര്‍വചനത്തിന്‍റെ അരികുപറ്റിയാണ് സുന്നികള്‍ ചെയ്തുവരുന്ന ഇസ്തിഗാസ പോലുള്ള കാര്യങ്ങള്‍ മൗലവിമാര്‍ തൗഹീദിനു വിരുദ്ധമായി എണ്ണിയത്. എന്നാല്‍ ഈ നിര്‍വചനം ആദ്യമായി പഠിപ്പിച്ചത് റശീദുരിളയാണെന്ന് മൗലവിമാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇബാദത്തിനു നിര്‍വചനമായി നാം പറയാറുള്ളത് ഇന്ന് പിളര്‍പ്പന്മാര്‍ക്ക് അസ്വീകാര്യനായ ഇമാം റശീദുരിളാ തന്‍റെ തഫ്സീറില്‍ പറഞ്ഞ അഭിപ്രായമാണ്. ഈ നിര്‍വചനം സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാന്‍ സാധ്യമല്ല. (അല്‍ ഇസ്വ്ലാഹ്)


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....