Tuesday, February 27, 2018

പലിശ

*
പലിശ "
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഹറാമിലൂടെ വളർന്നു വരുന്ന ശരീരം നരകമല്ലാതെ അർഹിക്കുന്നില്ല.*
*_(ഹദീസ്)_*

_🔹NRI ലോൺ..._
_🔸ഗാർഹിക ലോൺ..._
_🔹വിദ്യാഭ്യാസ ലോൺ..._
_🔸വാഹന ലോൺ..._
_🔹വിവാഹ ലോൺ..._
_🔸ബൈക്ക് ലോൺ..._
_🔹സ്വർണ്ണം പണയപ്പലിശ..._
_🔸കൂട്ടു പലിശ..._

*❓❓❓ഫലമോ...*
_✈ബറക്കത്തില്ലാ പ്രവാസം..._
_🏡ബറക്കത്തില്ലാ വീട്..._
_🚗ബറക്കത്തില്ലാ വാഹനം..._
_(കാർ, ഓട്ടോ, ബൈക്ക് etc...)_
_🍚ബറക്കത്തില്ലാ ഭക്ഷണം..._
_⚙ബറകത്തില്ലാത്ത ജോലി..._
_💞ബറക്കത്തില്ലാ ദാമ്പത്യം..._
_👨‍👨‍👧‍👧ബറക്കത്തില്ലാ മക്കൾ..._

*😰പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം...*

_ഇനിയും ബേങ്ക് ലോണുകളുടെയും വാഹന, കൃഷി, ഹോം ലോണുകളുടെയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍....._

*🔥പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം..!*

*❓ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ..?*
*അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ...*
*❓പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട്...*

*🔥36 തവണ വ്യഭിചരിക്കുന്നതിനെക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും...*

*عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية*
_അബ്ദുല്ലാഹി ബ്നു ഹന്‍ള്വല(റ) പറയുന്നു:_
*മുത്ത്നബിﷺ പറഞ്ഞു:*
അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്.
(📗അഹ്‘മദ്)

*ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്...*
*പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനെക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം...*

*عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه*
_അബൂഹുറയ്റ(റ) നിവേദനം:_
*മുത്ത്നബിﷺ പറഞ്ഞു:*
പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ്.
(📘ബയ്ഹഖി)

*❓പക്ഷേ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു...*

നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം...

 അല്ലേ..!

❓ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും. എന്തുകൊണ്ട്...
❓വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട്...

❓തെറ്റുകളെയും അവയുടെ ഗൗരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ...

*ഇമാം മാലിക്(റ) പറയുന്നു:*
_അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയെക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല._

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകരും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല. എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു...

*അല്ലാഹു പറയുന്നു:*

*يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ۞*
*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ۞*
_സത്യവിശ്വാസികളെ.., നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്._
(📖അല്‍ബഖറ: 278, 279)

*പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് മുത്ത്നബിﷺയുടെ ഹദീസില്‍ കാണാം...*

*عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ*
_ജാബിര്‍ ബിന്‍ അബ്ദുല്ലാഹ്(റ) നിവേദനം:_
 മഹാൻ പറഞ്ഞു:
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും) അത് എഴുതി വെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവരെയും മുത്ത്നബിﷺ ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ്.
(📗മുസ്‘ലിം)

*നിറുത്താം ഈ ഏർപ്പാട്...*
*ഉള്ളതുകൊണ്ട് റബ്ബിന്റെ തൃപ്തിയോടെ ജീവിക്കാം...*

*❓താത്കാലിക ആയുസ്സല്ലെയുള്ളൂ...*
*❓പിന്നെന്തിനീ ആക്രാന്തം...*

തബ്‌ലീഗുംമുജാഹിദുംഎന്താണു വ്യത്യാസം

മുജാഹിദുംമുജാഹിദും തബ്‌ലീഗും എന്താണു വ്യത്യാസം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തബ്‌ലീഗുകാരുടെ വികല ആദർശങ്ങൾ അനവധിയാണ്. വഹാബിസത്തേക്കാൾ അബദ്ധമേറിയ പിഴച്ച ആശയങ്ങളാണ് പലപ്പോഴും ഇക്കൂട്ടർ വെച്ച് പുലർത്തുന്നത്. ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
ഇസ്തിഗാസ ശിർക്ക്
അവർ എഴുതി: ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ ഇവർ ചുമത്തുന്ന അപരാധത്തിന്റെ വലിപ്പം കാണുക. അദ്ദേഹം പറയുന്നതായി ഇവർ എഴുതി വിടുന്നു. ആരെങ്കിലും ആപത്ത് സമയത്ത് എന്നോട് ഇസ്തിഗാസ ചെയ്താൽ ആ വിപത്തിൽ നിന്നും നാം അവനൊരു തുറസ്സായ കവാടം തുറന്ന് കൊടുക്കും. ഒരു വലിയ വിഷമത്തിൽ എന്നെ വിളിച്ചാൽ അതിൽ നിന്നും അവനു ഞാൻ മുക്തി നൽകും. ഒരാവശ്യത്തിന് അല്ലാഹുവിലേക്ക് എന്നെ മുൻനിറുത്തി ഇടതേടിയാൽ ആ ആവശ്യം ഞാൻ നിറവേറ്റിക്കൊടുക്കും… ഇവരുടെ വ്യക്തമായ വിശ്വാസമാണ് മുകളിലെ വരികളിലൂടെ പ്രതിഫലിച്ചിരിക്കുന്നത്. ഖുർആനും ഹദീസും അല്ലാഹുവിനോടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കരുതെന്നും ഇബാദത്തുകൾ അവനു മാത്രമേ അർപ്പിക്കാവൂ എന്നും വളരെ സുന്ദരമായി നമ്മെ പഠിപ്പിക്കുമ്പോൾ ഇതിന് കടക വിരുദ്ധമായ വിശ്വാസങ്ങൾ വെച്ച് പുലർത്തി ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇവരാണ് അഹ്‌ലുസ്സുന്നത്തിന്റെ ആളുകളാണെന്ന് സ്വയം അഭിമാനിക്കുന്നത്…’ (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ: 153,154).
അല്ലാഹുവിന് മാത്രമേ ആരാധനയായ പ്രാർത്ഥന അർപ്പിക്കാവൂ, അവനെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്ത്. സഹായാർത്ഥനയും ആരാധനയും കൂട്ടിക്കലർത്തി വിശ്വാസികളുടെ പ്രവൃർത്തികളിൽ ശിർക്ക് ഉണ്ടാക്കിയെടുക്കാനാണ് തബ്‌ലീഗുകാർ ഈ വരികളിൽ ശ്രമിച്ചുനോക്കുന്നത്.
ഇസ്തിഗാസ ഫലം ചെയ്യുമെന്നത് സുന്നികൾ നിർമിച്ച് ശൈഖ് തങ്ങളുടെ മേൽ ചേർത്തിപ്പറയുകയാണെന്നാണ് ഇതിലെ മറ്റൊരാരോപണം. എന്നാൽ മഹാനായ ഗൗസുൽ അഅ്‌ളമിന്റെ പ്രഖ്യാപനങ്ങളും കവിതകളും ഫുതൂഹുൽ ഗൈബിലും അതിന്റെ തക്മിലയിലും ഉൾകൊള്ളിച്ചിട്ടുണ്ട്. അവയിൽ വ്യക്തമായിത്തന്നെ ഇസ്തിഗാസയുടെ ഫലസിദ്ധി സമർത്ഥിച്ചതു കാണാം.
തവസ്സുലും ഖബർ സിയാറതും
‘മഹാൻമാരെ മധ്യവർത്തികളാക്കി പ്രാർത്ഥിച്ചാലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന മൂഢവിശ്വാസം സുന്നി ബഹുജനങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ശിയാക്കൾ എത്രമാത്രം വിജയിച്ചു എന്ന് ആലോചിക്കുക.  സുന്നി അഖീദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെ ഒരാദർശം പഠിപ്പിക്കുന്നില്ല. പിന്നെ എങ്ങനെയാണത് അവരുടെ മുഖ്യചർച്ചാ വിഷയമായത്? പുണ്യം തേടി മാഹാൻമാരുടെ ഖബർ സന്ദർശിക്കുന്ന പരിപാടിയും ശിയാ സമ്പ്രദായമത്രെ… മുസ്‌ലിംകൾക്ക് നമസ്‌കരിക്കുമ്പോൾ തിരിഞ്ഞു നിൽക്കാനും ഹജ്ജ് കർമം അനുഷ്ഠിക്കാനും ഒരു ഖിബ്‌ലയാണുള്ളത്. പുണ്യം തേടി യാത്ര പോകാൻ മറ്റു രണ്ടു മസ്ജിദുകളും.  എന്നാൽ ശിയാക്കൾക്ക് ധാരാളം മഖാമുകളും മശ്ഹദുകളും മസാറുകളുമുണ്ട്. പുണ്യം തേടി അവർ അവിടെയെല്ലാം കറങ്ങി നടക്കുന്നു. കേരള മുസ്‌ലിംകൾ ഇത്തരം ശിയാ സമ്പ്രദായങ്ങളിൽ അകപ്പെട്ടത് കൊണ്ടോട്ടിയിലെ ശിയാ തങ്ങന്മാരുടെ സ്വാധീന ഫലമായിരുന്നു’ (പേ: 112).
ഇങ്ങനെ ഒരു വിശ്വാസം സുന്നികൾക്കുണ്ടോ? ഇല്ല. മഹാന്മാരെയും സൽകർമങ്ങളെയും തവസ്സുലാക്കുന്നത് പ്രാർത്ഥനയുടെ സ്വീകാര്യതക്ക് കാരണമാണെന്നും അതൊരു പുണ്യകർമമാണെന്നുമാണ് സുന്നീ വിശ്വാസം. തവസ്സുലാക്കാതെ പ്രാർത്ഥിക്കാനേ പാടില്ല എന്ന് സുന്നികളിൽ ആരും വിശ്വസിക്കുന്നില്ല. എങ്ങനെയെങ്കിലും ഇതൊക്കെ നിഷിദ്ധമാക്കിയെടുക്കേണ്ടേ? തവസ്സുലിനെയും ഖബർ സിയാറത്തിനെയും തബ്‌ലീഗുകാർ ശീഈ വൽകരിക്കുന്നതാണ് ഇവിടെ നാം കാണുന്നത്. മാത്രമല്ല, ഈ പുണ്യ കർമങ്ങളെ ശിർക്ക് ആരോപിക്കാനും ഈ വിഭാഗം ധാർഷ്ട്യം കാണിക്കുന്നു. പ്രസ്തുത പുസ്തകത്തിൽനിന്നു വായിക്കുക:
‘അല്ലാഹുവിന്റെ അടുത്ത ദാസന്മാർക്ക് അല്ലാഹുവിന്റെ സ്ഥാനം കൊടുക്കുകയും ആവശ്യങ്ങൾ അവരോട് ചോദിക്കുകയും കഷ്ടപ്പാടുകൾ ദൂരീകരിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്ന സമ്പ്രദായം. അങ്ങിനെ അവരെ തൃപ്തിപ്പെടുത്താൻ അവരുടെ ഖബറുകളിൽ സുജൂദും അവർക്ക് വേണ്ടിയുള്ള നേർച്ചവഴിപാടുകളും അനുസ്യൂതം തുടരുന്നു. ദീനീവിജ്ഞാന പാഠങ്ങൾ പൂർണമായും ലഭിക്കാതിരുന്ന ഒരു സമുദായം മഹാന്മാരോടുള്ള സ്‌നേഹത്തെ ആരാധനയായി പ്രകടിപ്പിച്ചു തുടങ്ങി. അവസാനം ഇത് പച്ചയായ ശിർക്കിൽ കൊണ്ടെത്തിച്ചു’ (പേ: 143).
മഹത്തുക്കളുടെ  ഖബറിങ്കൽ നിസ്‌കാരം, സുജൂദ്, ത്വവാഫ് പോലോത്ത കർമങ്ങൾ അനുവദനീയമല്ല. അത്‌കൊണ്ട് മഹത്തുക്കളുടെ ഖബറിങ്കൽ നടത്തപ്പെടുന്ന സകലകർമങ്ങളും തെറ്റാണെന്ന കണ്ടുപിടുത്തം മഹാ അസംബന്ധമാണ്. മഹാൻമാരെ തവസ്സുലാക്കുന്നതും അവരോട് സഹായം തേടുന്നതും മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും എല്ലാം ശിർക്കിലേക്ക് ചേർത്തെഴുതിയത് നദ്‌വത്തുകാരനോ ജമാഅത്തുകാരനോ അല്ല. സമൂഹത്തിന്റെ അംഗീകാരം നേടുന്നതിന് വേണ്ടി സിദ്ധ വേഷം സ്വീകരിച്ച് പാമരൻമാരെ ആത്മീയതയുടെ സത്യപാതയിൽനിന്നും അടർത്തിമാറ്റാൻ കോലംകെട്ടിയ തബ്‌ലീഗുകാരാണെന്ന് സമുദായത്തിന് തിരിച്ചറിവുണ്ട്. ഖബറിന് സുജൂദ് ചെയ്യുന്നതുൾപ്പടെയുള്ള ദുരാചാരങ്ങൾ വർജ്ജിക്കേണ്ടതാണ്. അതിൽ ആർക്കും സംശയമില്ല. പണ്ഡിതർ നേതൃത്വം നൽകുന്ന മഖ്ബറകളിലൊന്നും ഇവ നടക്കാറില്ലതാനും.
തിരുനബി(സ്വ)യെ അവഹേളിക്കുന്നവർ
എന്നാൽ ഇങ്ങനെയൊക്കെ തൗഹീദ് നാട്യം പ്രകടിപ്പിക്കുന്ന തബ്‌ലീഗുകാർക്ക് നബി(സ്വ)യെ അവഹേളിക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ലെന്നത് ശ്രദ്ധേയമാണ്. പറഞ്ഞവ തെറ്റായി എന്ന് സമ്മതിക്കുന്നതിന് പകരം വ്യാഖ്യാനിച്ച് വീണ്ടും അവർ അവഹേളിക്കും. അവർ പറയുന്നത് കാണുക: ഏത് വ്യക്തിക്കും-എത്രവലിയ മനുഷ്യനായാലും ഏറ്റവും അടുപ്പമുള്ള മലക്കായാലും-അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലേക്ക് ചേർത്തുമ്പോൾ ചെരുപ്പ് കുത്തിയേക്കാൾ നിന്ദ്യമാണെന്ന് നീ ഉറപ്പിക്കുക (തഖ്‌വിയതുൽ ഈമാൻ പേ.23). ഇതിന്റെ രചയിതാവായ ഇസ്മാഈൽ ദഹ്‌ലവി അല്ലാഹുവിന്റെ വലിയ്യും പ്രസ്തുത ഗ്രന്ഥം പഠിക്കലും പഠിപ്പിക്കലുമാണ് ഇസ്‌ലാം എന്നുമാണ് തബ്‌ലീഗുകാർ വിശ്വസിക്കുന്നത്.
തബ്‌ലീഗ് സ്ഥാപകനായ മുഹമ്മദ് ഇൽയാസ് തിരുനബി (സ്വ)യെ അവഹേളിക്കുന്നത് നമുക്കിങ്ങനെ വായിക്കാം:
പാപസുരക്ഷിതരും അല്ലാഹുവിൽ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കൾ.  എങ്കിലും ഈ പ്രബോധന വേളയിൽ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങൾ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളിൽ പതിക്കും. ഏകാന്തമായ ദൈവസ്മരണയിലൂടെയും ആരാധനയിലൂടെയുമാണ് അവർ ആ പൊടിപടലങ്ങൾ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്‌ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങൾ കണ്ടുമുട്ടുന്നവരുടെ  മ്ലേച്ഛതകൾ പ്രതിഫലിക്കുമെന്നതിനാൽ ആരാധനയിൽ മുഴുകേണ്ടതാണ് (മൽഫൂളാത്ത് പേജ് 90).
എന്തൊരു വിരോധാഭാസമാണ് ഈ പറയുന്നത്. അമ്പിയാക്കൾ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകൾ അവരുടെ ഹൃദയങ്ങളിൽ പതിക്കുകമൂലം അവ ശുദ്ധരല്ലാതെയാവുന്നു. പ്രവാചകന്മാരുടെ മഹത്ത്വം ഇകഴ്ത്തലല്ലാതെ മറ്റെന്താണ് ഇതിന്റെ താൽപര്യം?
അറിവ് കൂടുതൽ പിശാചിന്!
ഖലീൽ അഹ്മദ് അമ്പേട്ടവി പറയുന്നത് കാണുക: ചുരുക്കത്തിൽ, പിശാചിന്റെയും മലക്കുൽ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂൽ(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിർക്കല്ലെങ്കിൽ പിന്നെന്താണത്? ശൈത്വാനിനും മലക്കുൽ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി  നബി(സ്വ)ക്ക് വിശാലജ്ഞാനമുണ്ടെന്ന ശിർക്ക് സ്ഥാപിക്കാൻ പറ്റുന്ന ഏതു തെളിവാണുള്ളത്? (ബറാഹീനേ ഖാത്വിഅ, പേ.55). തബ്‌ലീഗുകാർക്ക് പിശാചിനോട് എന്താണിത്ര സ്‌നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് പറയുമ്പോൾ ശിർക്കും ഇബ്‌ലീസിനാണെങ്കിൽ തൗഹീദും. ഇതാണ് തബ്‌ലീഗുകാരുടെ വലിയൊരു കണ്ടെത്തൽ!
അത്തഹിയ്യാത്തും നബി(സ്വ)യുടെ കേൾവിയും
പ്രവാചക പ്രേമികൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നബി(സ്വ)യെ വിളിച്ച് സലാം ചൊല്ലുമ്പോൾ തിരുദൂതരോടുള്ള അമർഷവുമായി കഴിയുന്ന തബ്‌ലീഗ് സ്ഥാപകൻ എഴുതിയത് കാണുക: അത്തഹിയ്യാത്തിൽ അദൃശ്യജ്ഞാനം കൊണ്ട് നബി(സ്വ) അറിയുമെന്നാണ് വിശ്വാസമെങ്കിൽ അത് ശിർക്കാകുന്നതിന് എന്താണ് തടസ്സം? അതും ശിർക്കാകും (ബറാഹീനേ ഖാത്വിഅ പേ.28). റസൂലുല്ലാഹി(സ്വ) ഉമ്മത്തിന്റെ പ്രവർത്തനങ്ങൾ അറിയുമെന്നും സലാം പറയുന്നത് കേൾക്കുമെന്നും അത് മടക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നിട്ടും തബ്‌ലീഗുകാർക്ക് ഇത് ശിർക്കാവുന്നു.
നബിദിനാഘോഷം
വിശുദ്ധ റബീഇന്റെ പൊന്നമ്പിളി വാനിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളിൽ സന്തോഷത്തിന്റെ തളിരിലകൾ പൊട്ടിമുളക്കുകയായി. പക്ഷേ; പ്രവാചക സ്‌നേഹം ഹൃദയാന്തരങ്ങളിൽ ഇല്ലാത്തവരുടെ ഈർഷ്യത ശ്രദ്ധിക്കൂ: റബീഉൽ അവ്വലിൽ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സിൽ നബി(സ്വ)യുടെ ജന്മം പരാമർശിക്കപ്പെടുമ്പോൾ അവിടത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നിൽക്കുക. റബീഉൽ ആഖിർ പതിനൊന്ന് (ഗൗസുൽ അഅ്‌ളമിന്റെ ആണ്ട്) ആഘോഷിക്കുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ് (തഖ്‌വിയതുൽ ഈമാൻ പേ.92). സ്വാലിഹീങ്ങളായ സലഫുകളിലാരും പരിചയപ്പെടുത്തിയിട്ടില്ലാത്ത തിന്മയാണ് ഈ നബിദിനാഘോഷം (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ പേ.246).  ലോകപണ്ഡിതർ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവർക്ക് തിന്മയും ദീനീവിരുദ്ധവും.
മൗലിദ് വിരോധം
മൗലിദുകളെ വിമർശിക്കുന്നവരാണ് തബ്‌ലീഗുകാർ. അതിൽകെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് അത്തരം വിമർശനങ്ങളെന്ന് ചിലർ വിശദീകരിക്കാറുണ്ട്. എന്നാൽ ഇക്കാര്യം റശീദ് അഹ്മദ് ഗംഗോഹിയോട് ചോദിക്കുന്നത് കാണുക: ‘ചോദ്യം: മൗലിദിന്നിടയിൽ നിൽക്കാതെ സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം വായിച്ച്‌കൊണ്ടുള്ള മൗലിദിൽ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകൾ സംഘടിപ്പിക്കപ്പെടൽ വിരോധിക്കപ്പെട്ടതാണ് (ഫതാവാ റശീദിയ്യ പേ.130).
മറ്റൊരു ഫത്‌വ കാണുക: കെട്ട്കഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സിൽ പങ്കെടുക്കൽ പലകാരണങ്ങളാൽ അനുവദനീയമല്ല (ഫതാവാ റശീദിയ്യ പേ.131). തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവർക്ക് പരമപുച്ഛം. ഇതിനെന്ത് ന്യായീകരണമാണ് മൗലാനമാർക്ക് നൽകാനുള്ളതാവോ?
നബി(സ്വ)യെ ഓർക്കൽ
തിരുനബി(സ്വ)യോടുള്ള തബ്‌ലീഗുകാരുടെ അമർഷം അതിശക്തമായിത്തന്നെ വരച്ചുകാണിക്കുകയാണ് ഇസ്മാഈൽ ദഹ്‌ലവി. അദ്ദേഹം പറയുന്നത് നോക്കൂ: ‘ശൈഖിനെയോ മഹത്തുക്കളെയോ നിസ്‌കാരത്തിൽ ഓർക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ്-നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കിൽ പോലും-കഴുതയെയോ കാളയെയോ ഓർക്കുന്നത് ഇതിനേക്കാൾ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓർക്കൽ ശിർക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും (സ്വിറാതുൽ മുസ്തഖീം പേ.97). ഇവരാണത്രെ നിസ്‌കരിപ്പിക്കുന്നവരും പ്രബോധകരും! ബിദ്അത്തിന്റെ യഥാർത്ഥ സ്വരൂപമാണ് ഈ മതം.
താജുസ്വലാത്ത് മാരക വിഷം
സ്വലാത്തുകൾ  ഇല്ലാതെയാക്കാനും ജനങ്ങളെ അതിൽ നിന്നു പിന്തിരിപ്പിക്കാനും ഈ വിഭാഗം ആവത് ശ്രമിച്ചു. വളരെ പുണ്യമേറിയ താജുസ്വലാത്തിനെ മാരകവിഷവും ശിർക്കുമായി പരിചയപ്പെടുത്തുന്ന തബ്‌ലീഗ് ഫത്‌വ കാണുക:
‘ചോദ്യം: മതപണ്ഡിതരേ, സ്വലാതുത്താജിന്റെ ശ്രേഷ്ഠത, പ്രതിഫലം എന്നിവയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അതിലെ ചില പദങ്ങൾ, ഉദാഹരണമായി (ദാഫിഇൽ ബലാഇ വൽവബാഇ വൽഖഹ്തി വൽമറളി വൽഅലം) ബുദ്ധിമുട്ട്, മാറാവ്യാധി, ക്ഷാമം, രോഗം, വേദന എന്നിവ തടയുന്നവരെന്ന് റസൂൽ(സ്വ)യെ വിശേഷിപ്പിച്ച് പറയുന്നുണ്ട്. അതു ചൊല്ലുന്നതും അതിനു ശ്രേഷ്ഠതയും പ്രതിഫലവുമുണ്ടെന്ന് വിശ്വസിക്കുന്നതും  പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതും അനുവദനീയവുമാണോ? അതോ ശിർക്കും ബിദ്അത്തുമാണോ?
ഉത്തരം: ഈ സ്വലാത്തിന്റെ ശ്രേഷ്ഠതകൾ തീർത്തും തെറ്റാണ്. അതിന്റെ സ്ഥാനം നബി തിരുമേനി(സ്വ)യുടെ വിവരണത്തിൽ നിന്നല്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല. നൂറിലേറെ വർഷങ്ങൾ കഴിഞ്ഞാണ് ഈ സ്വലാത്ത് രചിക്കപ്പെട്ടിട്ടുള്ളത്. എന്നിരിക്കെ ഹദീസിൽ വന്ന വചനങ്ങൾ മാറ്റിവെച്ച് ഇതിനു പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതെങ്ങനെ? ഇതിൽ ധാരാളം പ്രതിഫലമുണ്ടെന്നു ധരിച്ച് പതിവാക്കൽ പിഴച്ചബിദ്അത്താണ്. ശിർക്കിന്റെ വാചകങ്ങളുള്ളതിനാൽ സാധാരണക്കാരുടെ വിശ്വാസം തന്നെ പിഴക്കാൻ സാധ്യതയുണ്ട്. അത്‌കൊണ്ട്  അതു ചൊല്ലൽ നിഷിദ്ധമാണ്.  കൂടാതെ സ്വലാതുത്താജ് പഠിപ്പിച്ചു കൊടുക്കൽ സാധാരണക്കാർക്കു മാരക വിഷം നൽകുന്നതുപോലെയാണ്. കാരണം അതുമൂലം നൂറു കണക്കിനാളുകൾ ശിർക്കിൽ അകപ്പെടുകയും അവരുടെ നാശത്തിന്റെ കാരണമായി അതു മാറുകയും ചെയ്യുന്നു (ഫതാവാ റശീദിയ്യ പേ 164).
പുണ്യനബി(സ്വ)യോട് പ്രിയമുള്ളവർ തിരുദർശനം ലക്ഷ്യം വെച്ചാണ് ഇത് പതിവാക്കാറുള്ളത്. പക്ഷേ, അതിനെയും വെട്ടിമാറ്റുകയാണ് തബ്‌ലീഗ് മൗലാനകൾ. ഇനിയും തബ്‌ലീഗിന്റെ കുഴപ്പം അന്വേഷിക്കേണ്ടതുണ്ടോ?
ബഹുദൈവ വിശ്വാസികൾ
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്‌ലീഗുകാർ വിശേഷിപ്പിച്ച ഇസ്മാഈൽ ദഹ്‌ലവി പറയുന്നു: ‘ഇന്ത്യയിലെ ബഹുദൈവാരാധകർ അവരുടെ ദേവൻമാരോട് വെച്ചുപുലർത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ… എന്നിവരോട് മുസ്‌ലിംകൾ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂർണമായും പിന്തുടർന്നു (രിസാലതുത്തൗഹീദ് പേ.51).
ദേവിദേവൻമാർക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. സമൂഹത്തെ ഇവ്വിധം അപഹസിക്കാൻ മറ്റു ബിദ്അത്തുകാരാരും തയ്യാറായിട്ടില്ല. എന്നിട്ടും ഇവരുടെ വേഷംകെട്ട് നാടകങ്ങളിൽ വഞ്ചിതരാവുകയോ?
തെറ്റായ ചില പ്രവണതകൾ
ഇസ്മാഈൽ ദഹ്‌ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങൾ ഇനിയും അനവധിയുണ്ട്. ചിലതുമാത്രം ഹ്രസ്വമായി പരിചയപ്പെടാം: നബിദിനമാഘോഷിക്കുക, തിരുജന്മം പരാമർശിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, റബീഉൽ അവ്വൽ പതിനൊന്ന് (മുഹ്‌യിദ്ദീൻ ശൈഖിന്റെ ആണ്ട്) ആചരിക്കുക, മൂന്ന്, പത്ത്, നാൽപത്, ആറുമാസം മുതലായവ കൊണ്ടാടുക, ദുരെയുള്ള ഖബ്‌റുകൾ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്‌വൃത്തർക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്‌യ കൊണ്ട്‌പോവുക, നേർച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തിൽ ഒഴിക്കുക, ജനങ്ങൾക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവർക്ക് വേണ്ടി കൊണ്ടുപോവുക തുടങ്ങി അനേകായിരം കാര്യങ്ങൾ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്‌വിയതുൽ ഈമാൻ പേ.92,93, രിസാലതുത്തൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാറശീദിയ്യ പേ.135, 146, 147, 228, 230, 244, 248).
തബ്‌ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്രമേൽ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയുമ്പോൾ ഇതൊന്നും അറിയാതെ അല്ല, അറിയിക്കാതെ നിസ്‌കരിപ്പിക്കാനെന്ന തേൻകെണിയിൽ വീണ് തബ്‌ലീഗിൽ പെട്ടുപോയ കുറേനല്ല മനുഷ്യരെ ഓർമവരുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ. ഇനിയും തബ്‌ലീഗുകാരുടെ മതിവിരുദ്ധ ആദർശങ്ങളെ തിരിച്ചറിയാതെ പോകരുത്. ആത്മീയതയുടെ കപട വേഷമണിഞ്ഞ് വിശ്വാസ ജീർണത സൃഷ്ടിക്കുന്ന ഈ പുത്തൻ പ്രസ്ഥാനത്തെ ബഹുദൂരം അകറ്റി നിർത്തുകയും വിചാരണ ചെയ്യുകയും വേണം. അത് നമ്മുടെ മതപരമായ ബാധ്യതയാണെന്നു തിരിച്ചറിഞ്ഞേ പറ്റൂ. ഇനി പറയൂ; തബ്‌ലീഗിന് എന്തു കുഴപ്പമാണ് കുറവുള്ളത്?

 ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉലപ്പെടുത്തുക.

ഇസ്തിഗാസ: മഹാത്മാക്കളോട്


                     1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അ-ഊദു ബി.കലിമാതില്ലാഹിത്താമ്മാതി മിന്‍ ശറ്രിമാ ഖലഖ’ (സ്ര്ഷ്ടികളുടെ ശറ്രില്‍ നിന്ന് അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോട് ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന ദിക്-റില്‍ ‘അല്ലാഹുവിന്‍റെ കലിമതുകള്‍’ എന്നത് ആരാണെന്ന് ഇമാം റാസി(റ)   വിശദീകരിക്കുന്നു. അതിനു പ്രധാനമായ രണ്ട് തഫ്-സീറുകള്‍ പറഞ്ഞ ഇമാം റാസി(റ) ഒരു തഫ്സീറില്‍ കലിമാതുല്ല എന്നത് മഹാത്മാക്കളാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് പറഞ്ഞപ്പോള്‍, ഇമാം റാസി(റ)യുടെ ഈ തഫ്സീറ് പിഴച്ച ഫിലോസഫിക്കാരെടേതാണെന്ന് റഷീദ് കിടഞ്ഞിയെന്ന മനുഷ്യന്‍ ഒരുളുപ്പുമില്ലാതെ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ തഫ്-സീര്‍ ഞാനിവിടെ വീണ്ടും ആവര്‍ത്തിക്കുന്നു.


وأيضاً ثبت في علم المعقولات أن عالم الأرواح مستولٍ على عالم الأجسام، وإنما هي المدبرات لأمور هذا العالم آما قال تعالى: { فَٱلْمُدَبّرٰتِ
أَمْراً [النازعات: 5]

വ ഐളന്‍ സബത ഫീ ഇല്‍മില്‍ മ-അകൂലാതി അന്ന ആലമല്‍ അര്‍വാഹി മുസ്തവില്ലുന്‍ അലാ ആലമില്‍ അജ്-സാമി വ – ഇന്നമാ ഹിയല്‍ മുദബ്ബിറാതു ലി ഉമൂരി ഹാദല്‍ ആലമി കമാ ഖാല ത-ആല, (ഫല്‍ മുദബ്ബിറാതി അം-റന്‍)


ഇവിടെ ആദ്യം കുന്‍ എന്ന ഒരു തഫ്-സീര്‍ പറഞ്ഞതിനു ശേഷം
വ ഐളന്‍ (വീണ്ടും) എന്ന് പറഞ്ഞ് ഇമാം റാസി(റ) തുടങ്ങിയത് തന്നെ രണ്ടാമതൊരു തഫിസീറായതിനാലാണെന്ന് അറബി ഭാഷയുടെ ബാലപാഠമറിയുന്നവര്‍ക്ക് മനസ്സിലാകും. അല്ലെങ്കില്‍, റഷീദ് സാഹിബിന്‍റെ ദുര്‍വ്യഖ്യാനപ്രകാരം ഇമാം റാസി ‘വീണ്ടും’ എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം രണ്ട് തഫ്-സീറുകളും ഫിലോസഫിക്കാരുടെ പിഴച്ച വാദമാണെന്ന് പറയേണ്ടി വരും.  അല്ലെങ്കിലും ബുദ്ധിജീവികള്‍ എന്നാല്‍ പിഴച്ച ഫിലോസഫിക്കാര്‍ ആണെന്ന് ആരാണീ സാഹിബിനു അര്‍ത്ഥം പറഞ്ഞ്കൊടുത്തത് എന്നറിയില്ല. ബുദ്ധി ജീവികള്‍ക്കിടയില്‍ സ്ഥിരപ്പെട്ടുവെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയം എന്താണു – ലോകത്ത് അര്‍വാഹുകളാണു അജ്സാമുകളേക്കാള്‍ കൂടുതല്‍ എന്നതാണു. അതവിടെ കഴിഞ്ഞു. തുടര്‍ന്ന് ഇമാം തന്‍റെ രണ്ടാമത്തെ തഫ്-സീര്‍ പറയുന്നത് കാണുക.

فقوله: (أعوذ بكلمات الله التامات) استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور
الأرواح الخبيثة الظلمانية الكدرة، فالمراد بكلمات الله التامات تلك الأرواح العالية الطاهرة

അപ്പോള്‍ (അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന വാക്ക് അക്രമകാരികളായ ദുശിച്ച ആത്മാക്കളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും നല്ല പരിശുദ്ധരായ മഹാത്മാക്കളോട് ചെയ്യുന്ന സഹായാര്‍ത്ഥനയാണു. അതുകൊണ്ട്, അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ വിശുദ്ധാത്മാക്കളാണു.

ഇതാണു തഫ്സീര്‍. ഇതിനെ പിഴച്ച ഫിലോസഫിക്കാരുടെ തലയിലിട്ട് മഹാനായ ഇമാം റാസി(റ)യെ ശിര്‍ക്ക് പ്രചരിപ്പിക്കുന്ന ആളാക്കി മാറ്റാനാണു മുജാഹിദ് സാഹിബിന്‍റെ ശ്രമം. നടക്കില്ല സാഹിബേ… ഞങ്ങളുടെ ഇമാമിനെ അങ്ങിനെ പിച്ചിച്ചീന്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഈ തഫ്സീര്‍ മറ്റാരുടേതുമല്ല, ഇമാം റാസി(റ)യുടെത് തന്നെയാണെന്ന് കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന മുജാഹിദ് മൌലവിമാര്‍ അംഗീകരിക്കുന്ന രേഖ കാണിച്ചാല്‍ താങ്കള്‍ ഈ വായനക്കാരോട് ക്ഷമ ചോദിക്കുമൊ?


സാമാന്യ ബുദ്ധിയുള്ളവര്‍ക്കായി ഒന്നു കൂടി പറയട്ടെ. ഇമാം റാസി(റ)ഒരു തഫ്സീറ് പറഞ്ഞ് കഴിഞ്ഞ് ‘വീണ്ടും’ എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം എന്താണു? മറ്റൊന്ന് എന്നല്ലെ? അതല്ല, പിഴച്ച്പോയ ആരുടെയെങ്കിലും വാദമാണു ഇമാം റാസി ഉദ്ദരിക്കുന്നതെങ്കില്‍, ‘ചില ആളുകള്‍ വാദിക്കാറുണ്ട്…’ എന്ന് പോലെയുള്ള വാക്കുകളിലല്ലേ തുടങ്ങുക. എന്നിട്ട് അത് തെറ്റാണെന്ന് വ്യക്തമായി പറയുകയും ചെയ്യില്ലേ! എന്നാല്‍ ഇവിടെ ഈ തഫ്സീറിന്‍റെ അവസാനത്തില്‍ ഇമാം റാസി(റ) എന്താണു പറഞ്ഞത്.


ഫല്‍ മുറാദു ബി കലിമാതില്ലഹിത്താമ്മാതി തില്‍കല്‍ അര്‍വാഹുല്‍ ആലിയതുത്ത്വാഹിറഹ്.
അതുകൊണ്ട്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ (മുന്നില്‍ പറഞ്ഞ) മഹാത്മാക്കളാണു. ഇമാം റാസി(റ) പറഞ്ഞതിന്‍റെ ചുരുക്കമിതാണു


‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാതി മിന്‍ ശറ്രി മാ ഖലഖ’ (മുഴുവന്‍ ബുദ്ധിമുട്ടുകളില്‍ നിന്നും ഞാന്‍ അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും കാവലിനെ ചോദിക്കുന്നു) എന്ന് ഒരാള്‍ പറഞ്ഞാല്‍ ദുഷിച്ച ആത്മാക്കളുടെ ശറ്രില്‍ നിന്നും അവന്‍ മഹാത്മാക്കളോട് കാവലിനെ ചോദിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം.

മലയാളമറിയുന്നവര്‍ വിഷയം പഠിച്ചുകഴിഞ്ഞു സാഹിബേ… താങ്കള്‍ക്ക് ഇത് മനസ്സിലാകില്ലെന്നെനിക്കറിയാം. താങ്കള്‍ക്ക് മനസ്സിലാകാന്‍ എന്‍റെ വെല്ലുവിളി ഞാനാവര്‍ത്തിക്കുന്നു.

മുകളില്‍ ഞാന്‍ വിശദീകരിച്ച ഇമാം റാസി(റ)യുടെ തഫ്-സീര്‍ ഇമാം റാസി (റ)ടെ തന്നെയാണെന്ന് കേരളത്തിലെ ജീവിച്ചിരിക്കുന്ന മുജാഹിദ് മൌലവിമാര്‍ അംഗീകരിക്കുന്ന രേഖ കാണിച്ചാല്‍ താങ്കള്‍ ഈ വായനക്കാരോട് മാപ്പ് പറയുമോ?

ശാദുലീ റാത്തീബി

 ശാദുലീ റാത്തീബിനെ പരിഹസിക്കുന്നവരോട്..!!
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ശൈഖ് ശാദുലി(റ) യെയും അദ്ധേഹത്തിൻ്റെ ത്വരീഖത്തിനെയും കുറിച്ച് കേൾക്കാത്ത മുസ്ലിംകൾ ഉണ്ടാവില്ല.

ഇമാം  അബുല്‍ ഹസന്‍ അലി ശാദുലിയാണ് ശാദുലിയ്യ ത്വരീഖത്തിന്റെ സ്ഥാപകന്‍.
അതിന്റെ ശാഖയായ ഫാസ്സിയ്യാത്തു ശാദുലിയ്യ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായ ത്വരീഖത്താണ്. കായല്‍ പട്ടണത്ത് ശൈഖ് അബൂബക്കര്‍ മിസ്‌കീനും ശൈഖ് മീര്‍ അഹ്മദ് ഇബ്രാഹീമും ഇതിന്റെ വക്താക്കളായിരുന്നു. കേരളത്തിലും ശാദുലിയ്യ ത്വരീഖത്തിന് വേരുകളുണ്ടായിരുന്നു. തിരൂരിലെ മച്ചിങ്ങപാറയിലെ ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലിയും, കോഴിക്കോട് വടകരയിലെ ശൈഖ് മുഹമ്മദ് ഹാജി തങ്ങള്‍ ശാദുലിയും അതിന്റെ വക്താക്കളായിരുന്നു.

ഇമാം ശാദുലിയെ കുറിച്ച് ഇബ്നു ബത്തുത്ത തന്റെ സഞ്ചാര ഡയറിയിൽ കുറിക്കുന്നു;
ഞാൻ യാഖൂത്തുൽ അർഷിയെ കണ്ടു അദ്ധേഹം പറഞ്ഞു: എന്റ ശൈഖ് എന്നോട് പറഞ്ഞു: ശൈഖ് ശാദുലി എല്ലാ വർഷവും ഹജ്ജിന് പോയിരുന്നു. ഒരു ഹജ്ജ്ത്രക്കൊരുങ്ങവേ മഹാൻ പറഞ്ഞു: നിങ്ങൾ ഒരു കൊടാലി വാഹനത്തിൽ വെക്കുക. സംശയം പ്രകടിപ്പിച്ച ശിഷ്യന്മാരോട് അത് ഇന്ന സ്ഥലത്തെത്തിയാൽ തിരിയുമെന്ന് മറുപടി പറഞ്ഞ് യാത്ര തുടങ്ങി വഴിമധ്യേ മഹാൻ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇറങ്ങി കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചു അവസാന സുജൂദിൽ ഈ ലോകത്തോട് വിടചൊല്ലി.

ഇമാം ശാദുലി റഹ്മത്തുള്ളാഹി അലൈഹി നിരവധി ഔറാദുകൾ തന്റെ മുരീദുമാർക്ക് സമർപ്പിച്ചിരുന്നു, ഹിസ്ബുൽ ബഹ്റും ശാദുലീ റാത്തീബും അതിൽ ചിലത് മാത്രമാണ്. ഇത് മുസ്ലിം ലോകത്ത് ഇന്നേ വരേ സർവ്വാംഗീകൃതമായി നിലനിന്ന് പോരുന്ന ആചാരമാണ്. കേദകരം
ഇന്നതിനെ പരിഹസിക്കാൻ ചില വിഢിക്കോലങ്ങൾ രംഗത്ത് വന്നിരിക്കുന്നു.
ബിദഈകൾ പടച്ച് വിടുന്ന കള്ളവാദങ്ങൾ യഥാർത്ഥ സുന്നികളിൽ പോലും സംശയവും പരിഹാസവും പടരാൻ കാരണമാകുന്നു.

യാഥാർത്ഥ്യം നാം തിരിച്ചറിയുക.
അല്ലാഹുവിൽ അനുരക്തരായി ദിഖ്റ് ചൊല്ലുമ്പോൾ ആടുന്നത് സ്വഹാബികൾ മുതൽ ഇന്നോളമുള്ള പണ്ഡിതർ ചെയ്തതും അംഗീകാരം നൽകിയതുമായ കാര്യമാണ്. ഹദീസിലും ഗ്രന്ഥങ്ങളിലും അതിന് നിരവധി തെളിവുകൾ കാണാം.


നബി ( സ) പറഞ്ഞു; നിങ്ങൾ ദിക്ർ ചൊല്ലുക നിങ്ങൾ ബ്രാന്തനെന്ന് വിളിക്കപ്പെടുന്നത് വരെ.

അലി (റ) പറഞ്ഞു; സ്വഹാബത്ത് ദിക്ർ ചൊല്ലിയാൽ ശക്തമായ കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ വലത്തോട്ടും ഇടത്തോട്ടും ആടുമായിരുന്നു. അവരുടെ കണ്ണുനീരുകൾ വസ്ത്രത്തിലൂടെ ഒഴുകാറുണ്ടായിരുന്നു.

അബൂ അറാകഃ(റ) പറയുന്നു. കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ സ്വഹാബികൾ ദിക്റ് ചൊല്ലുമ്പോൾ ആടിയിരുന്നു.

ഇമാം സുയൂത്തി (റ) തന്റെ ഹവിയിൽ പറയുന്നു;
ജഅ്ഫർ(റ) നബി തങ്ങൾക്ക് മുന്നിൽ ശരീരമിളക്കി ആടിയതിൽ സൂഫികൾ ദിഖ്ർ ചൊല്ലുമ്പോൾ ആടുന്നതിന് തെളിവുണ്ട്.
ദിഖ്റിന്റെ മജ്ലിസിൽ ആടുന്നതും നിൽക്കുന്നതുമൊക്കെ പൂർവ്വിക പണ്ഡിതരിൽ നിന്ന് സ്വഹീഹായി വന്ന കാര്യമാണ്. ശൈഖുൽ ഇസ്ലാം ഇസ്സുദ്ധീനുബ്നു അബ്ദിസ്സലാം അവരിൽപെടുന്നു.

ഇതിന് പുറമെ നിരവധി ഗ്രന്ധങ്ങളിൽ ഇത് സമ്പന്ധമായ പരാമർശങ്ങൾ കാണാം ഇമാം നവവി(റ)യുടെ അദ്കാർ സുയുത്തി(റ)യുടെ അൽ ഖസാഇസ് സുഹ്റവർദ്ധി(റ)യുടെ അവാരിഫുൽ മആരിഫ് എന്നിവ ഉദാഹരണം.

ചുരുക്കത്തിൽ
ശാദുലീ റാത്തീബ് നിരവധി കാലമായി മുസ്ലിം ലോകം ചെയ്തുവരുന്ന നല്ല കർമ്മമാണ്. ഔലിയാക്കളിൽ പ്രമുഖനായിരുന്ന ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ ഇജാസത്ത് പ്രകാരം അവരുടെ മുരീദുമാർ ഇന്നും അത് നിർവഹിച്ച് പോരുന്നു. വിമർശിക്കാനും പരിഹസിക്കാനും അതിൽ ഒന്നുമില്ല. അതിൽ പങ്കെടുക്കുന്നവരും കണ്ടു നിൽക്കുന്നവരും ആടുന്നതും ഇളകുന്നതും ഇസ്ലാമിൽ അടിസ്ഥാനമുള്ള കാര്യമാണ്. അതിനെ പരിരസിക്കുന്നത്  പിശാചിന്റെ ധർമം നിർവഹിക്കുന്ന ബിദഇകളും. റാത്തീബിനെ കുറിച്ച് വിവരമില്ലാത്തവരുമാണ്.
വിശ്വാസികൾ വഞ്ചിതരാവരുത്.
[24/02, 12:23 PM] ‪+91 97477 57580‬: ദിക്ർ ചെല്ലുമ്പോൾ സുന്നികൾ ആടുന്നതിനെ പരിഹസിച്ചുതള്ളുന്നവർ അറിവില്ലായ്മയോ അതോ അറിവില്ലായ്മ നടിക്കുകയോ .

മഹാനായ ഇമാം സുയൂഥി തന്റെ ഹാവിലിൽ ഫതാവയിൽ പറയുന്നു:ഞാൻ പറയുന്നു അള്ളാഹു പരിശുദ്ധ ഖുർആനിൽ പറയുന്നു الذين يذكرون الله قياماوقعوداوعلي جنوبهم മുഅ്‌മിനീങ്ങൾ നിന്നും കിടന്നും ഇരുന്നും അള്ളാഹു വിനെ ദിക്ർ ചെയ്യുന്നു ഈ സ്ഥിതിയിൽ എങ്ങനെയാണ് നിൽക്കുന്നവനായി ദിക്ർ ചെല്ലലും ദിക്ർ ചെല്ലുന്നവനായി നിൽക്കുന്നതും നിഷേധിക്കപ്പെടുക.മാത്രമല്ല ആയിഷ ബീവി പറയുന്നു നബി എല്ലാ അവസ്ഥയിലും ദിക്ർ ചെല്ലാറുണ്ടായിരുന്നു.

ഈ നിൽക്കുന്നതിലേക്ക് ആട്ടവും അത്പോലുള്ളതും ചേരുകയാണെങ്കിൽ അവരുടെ മേൽ ആക്ഷേപമില്ല.കാരണം അത് ശുഹൂദി(നേർക്കുനേർ റബ്ബിനെ കാണും പോലെ ലയിക്കുക)ൻെറ ആന്ദത്തിൽ നിന്നുള്ളതാണ്.ഹദീസിൽ നബിയുടെ മുന്നിൽ ജാഫർ ഇബ്നു അബീതാലിബ് ആനന്ദ നൃത്തം വന്നിട്ടുണ്ട്. നബി അവരോട് എൻെറയും നിങ്ങളുടെയും സൃഷ്ടിപ്പ് പരസ്പരം സാമ്യതയുണ്ട് എന്ന് പറഞ്ഞപ്പോൾ. നബി അതിനെ എതിർ ത്തില്ല അത് ഈ നബിയുടെ അഭിസംബോധനയുടെ ആനന്ദം ആയിരുന്നു. സൂഫികൾ ദിക്ർ ചെല്ലുമ്പോൾ ദൈവീക സ്നേഹത്തിന്റെ ആനന്ദത്തിനാൽ സൂഫികൾ ആടിഉലയുന്നതിൻെ്‌റ അടിസ്ഥാനം ഇതായിരിക്കുന്നു. വലിയ ഇമാമീങ്ങളിൽ പെട്ട കൂട്ടത്തെതൊട്ട് ദിക്ർ ഉദ്ബോധന മജ്ലിസുകളിൽ ആട്ടവും നിൽക്കലും സ്വഹീഹായി വന്നിട്ടുണ്ട്. അവരിൽ പെട്ടവരാണ് ശൈഖ് عز الدين ابن عبد السلام

الحاوي للفتاوي (الفتاوي المتعلقةبالتصوف جزء ٢)

നാരിയതു_സ്വലാത്തിന്റെ_പുണ്യം

#നാരിയതു_സ്വലാത്തിന്റെ_പുണ്യം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും നാരിയ്യ എന്നുമായി മാറിയതാണെന്ന വീക്ഷണവും പ്രമുഖരായ ഉലമാഅ' രേഖപ്പെടുത്തിയിട്ടുണ്ട്.

നബിതിരുമേനിയുടെ പൗത്രനായ ഹുസൈൻ റ.വിന്റെ പുത്രനായ സൈനുൽ ആബിദീൻ റ.വാണ് ആദ്യമായി ഈ സ്വലാതു ചൊല്ലിയത് എന്നു ചില മഹത്തുക്കൾ രേഖപ്പെടുത്തുന്നു. തന്റെ പിതാമഹനായ അലി റ.വിനെ സിയാറതു ചെയ്യാൻ വന്ന സമയത്തായിരുന്നത്രേ ഇത്. എന്നാൽ, പ്രബല വീക്ഷണമനുസരിച്ചു പ്രസിദ്ധ വലിയ്യും ഖുതുബുമായിരുന്ന ഇമാം അബുല്‍ ഹസന്‍ അലിയ്യു ശ്ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്സ്വലാത്. ദലാഇലുല്‍ ഖൈറാത്തിന്‍റെ അടിക്കുറിപ്പില്‍ ശൈഖ് ദിയാഉദ്ദീനില്‍ നിന്നു ഉദ്ധരിച്ചു മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഖുർത്വുബിയെ ഉദ്ധരിച്ചു ശയ്ഖ് മുഹമ്മദ് ഹഖ്ഖി ന്നാസിലിയുടെ ഖസീനതുൽ അസ്റാറിലും സയ്യിദ് യൂസുഫുന്നബഹാനിയുടെ സആദതു ദ്ദാറയ്നിയിലും ഇപ്രകാരം രേഖപ്പെടുത്തുന്നു:

من أراد تحصيل أمر مهم عظيم، أو دفع البلاء المقيم، فليقرأ هذه الصلاة التفريجية، وليتوسل بها إلى النبي ذي الخلق العظيم، 4444 مرة، فإن الله تعالى يوفق مراده ومطلوبه وعلى نيته، وكذا ذكره العلامة ابن حجر العسقلاني فى خواص هذا العدد، فإنه إكسير فى التاثير.

"സുപ്രധാനമായ എന്തെങ്കിലും സംഗതി നേടിയെടുക്കുന്നതിനും വിഷമസന്ധികളെ പ്രതിരോധിച്ചു നിർത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ 4444 തവണ സ്വലാതുത്തഫ്രീജിയ്യ ചൊല്ലി ഉന്നതസ്വഭാവത്തിന്നുടമയായ നബി തിരുമേനി സ്വ.യെ ഇടയാളനാക്കി പ്രാർഥിച്ചുകൊള്ളട്ടെ. അവന്റെ ഉദ്ദേശ്യവും തേട്ടവും അവന്റെ നിയ്യത്തു പ്രകാരം അല്ലാഹു നിറവേറ്റികൊടുക്കും. അല്ലാമാ ഇബ്നു ഹജറിൽ അസ്ഖലാനി റ.വും ഈ എണ്ണത്തിന്റെ സവിശേഷതകളെ പറ്റി പറഞ്ഞിട്ടുണ്ട്. കാര്യനിർവ്വഹണത്തിൽ ഒരു സഞ്ജീവനിയാണിത്."

അനേകം മഹത്തുക്കൾ ഈ സ്വലാതിന്റെ പുണ്യവും ശ്രേഷ്ഠതയും താളുകളോളം ഉപന്യസിച്ചിട്ടുണ്ട്. ചിലർക്ക് മൗലിക രചനകൾ തന്നെ ഉണ്ട്. അവയത്രയും ഈ കുറിപ്പിലേക്കു സംഗ്രഹിക്കുന്നത് ശ്രമകരമാണല്ലോ. ഇമാം ഖുർത്വുബിയെ തന്നെ ഹൃസ്വമായി ഉദ്ധരിച്ചു നിറുത്താം.

من داوم على هذه الصلاة كل يوم: 41 مرة، أو 100، أو زيادة، فرج الله همه وغمه، وكشف كربه وضره، ويسر أمره، ونور سره، وعلَى قدره، وحسن حاله، ووسع رزقه، وفتح عليه أبواب الخيرات والحسنات بالزيادة، ونفذت كلمته فى الرّاسيات، وآمنه من حوادث الدهر، وشر نكبات الجوع والفقر، وألقى له محبة في القلوب، ولا يسأل من الله حاجة إلا أعطاه، فلا تحصل هذه الفوائد إلا بالمداومة. وإن هذه الصلاة كنز من كنوز الله، وذكرها مفتاح خزائن الله، يفتح له إن داوم عليها من عباد الله، ويوصله بها إلى ما شاء الله.

ആരെങ്കിലും ദിനേന നാല്പത്തൊന്നോ നൂറോ അതിൽ കൂടുതലോ തവണ ഈ സ്വലാത്ത് പതിവാക്കിയാൽ അല്ലാഹു അവന്റെ ആധികളും വ്യാകുലതകളും പരിഹരിക്കും, ക്ലേശങ്ങളും പ്രയാസങ്ങളും അകറ്റും, കാര്യങ്ങൾ എളുപ്പമാക്കും, അധ്യാത്മികജീവിതം പ്രകാശമാനമാക്കും, പദവി ഉയർത്തും, അവസ്ഥ മനോഹരമാക്കും, ഉപജീവനം വിശാലമാക്കും, നന്മകളുടെയും വർധിച്ച സത്പ്രവൃത്തികളുടെയും കവാടങ്ങൾ തുറന്നിട്ടു നൽകും, അവന്റെ പ്രഖ്യാപനങ്ങൾ അചഞ്ചലമായി നടപ്പിൽ വരുത്തും, ദാരിദ്ര്യം, പട്ടിണി എന്നിങ്ങനെയുള്ള ദുരിതങ്ങളിൽ നിന്നും കാലവിപത്തുകളിൽ നിന്നും സംരക്ഷിക്കും, ജനമനസുകളിൽ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കും. അവൻ അല്ലാഹുവിനോടു ചോദിക്കുന്ന ആവശ്യങ്ങൾ അവൻ നൽകാതിരിക്കില്ല. സ്വലാത്ത് പതിവാക്കിയാലല്ലാതെ ഈ സദ്ഫലങ്ങൾ ലഭിക്കുകയില്ല. അല്ലാഹു നൽകുന്ന അമൂല്യനിധികളിലൊരു നിധിയാണീ സ്വലാത്. ഇതു ചൊല്ലൽ അല്ലാഹുവിന്റെ ഖജനാവുകളുടെ താക്കോലാണ്; തന്റെ അടിയങ്ങളിൽ നിന്ന് ഇതു പതിവാക്കുന്നവർക്ക് അവൻ അവ തുറന്നു കൊടുക്കും, അവനിച്ഛിക്കുന്ന ഉന്നത പദവികളിലേക്ക് അവനെ എത്തിക്കുകയും ചെയ്യും."

അല്ലാഹു നമ്മളെയെല്ലാവരെയും ആദരവായ മുത്തുനബിയുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ! അവർ വസ്വീലയായി നമ്മെ ഇരുലോകത്തും അഭിമാനം നിറഞ്ഞ പദവികളിലാക്കട്ടെ.

ശിയാ -വഹാബീ ഐക്യമെന്തിന്

ശിയാ -വഹാബീ ഐക്യമെന്തിന് ?
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
1 , മുത്തലാഖ് ബില്ലിനെ അനുകൂലിക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കളും വഹ്ഹാബികളും!
.
2, മഹാന്മാരായ ഔലിയാക്കളെയും അവരുടെ സ്ഥാനങ്ങളെയും അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.

3, 20 റക്അത്ത് തറാവീഹ് നമസ്കാരം ബിദ്അത്ത് എന്ന് പറയുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.
4 , ജുമുഅക്ക് രണ്ട് ബാങ്കിനെ ബിദ്അത്ത് എന്ന് ആക്ഷേപിക്കുന്ന രണ്ട് വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
..

5 , 4 മദ്ഹബിനെ തഖ്ലീദ്(പിൻപറ്റൽ) ചെയ്യുന്നതിനെ എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
...
...
6 , ഉമ്മഹാത്തുൽ മുഅ്മിനീൻ മഹ്ഫൂള് (പാപങ്ങളിൽ നിലകൊള്ളുന്നതിനെത്തൊട്ട് സംരക്ഷണം ഉള്ളവർ ) ആണ് എന്ന് അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
....
7 , അശ്അരീ മാതുരീദി സരണിയെയും സൂഫീ ത്വരീഖത്തുകളെയും എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ... ?
ശിയാക്കൾ , വഹ്ഹാബികൾ
.....!!:
8,തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) പേറുന്നത് വഹാബികൾ !
9,*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*
ഇങ്ങനെ ഒരുപാട് വിഷയങ്ങളിൽ ശിയാക്കളും വഹാബികളും തമ്മിൽ ശക്തമായ കൂട്ടായ്മയിലാണ്... പക്ഷേ സുന്നികളുടെ  നേരെ വഹാബികൾ ശിയായിസം ആരോപിക്കുന്നു എന്നതാണ് ബഹുരസം...! ആരോപണം ഉന്നയിച്ച് രക്ഷപെടാനുള്ള വ്യഗ്രത !എന്തു ചെയ്യാനാ മൗലവിമാരേ...... കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കുന്നിടത്തോളം കാലം- ഇത്തരം പുളിച്ച നമ്പറുകൾ സ്വന്തം ആലയത്തിൽ മാത്രമേ ഓടുകയുള്ളു !!!
            ✍ ഖുദ്സി

ഇസ്തിഗാസ : മുഹ്യ യദ്ധീൻ ശൈഖിന്റെ നിലപാട്



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

: ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:

عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )

ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)
: مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة

സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)
 أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي

توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي

أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة

مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)


സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....