Monday, July 1, 2019

യുക്തിവാദി :സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ്


സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ് 0 COMMENTS
Antony Raclif -Malayalam
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് യുക്തിവാദ വഴികളിലൂടെ ഏറെക്കാലം സഞ്ചരിച്ച് ഇസ്ലാമിന്‍റെ തീരമണഞ്ഞയാളാണ് ആന്‍റണി റാക്ലിഫ്. എസ്ഒഎല്‍എസില്‍ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസറായും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്ട്രേലിയയിലും കാംബ്രിജ് മുസ്ലിം കോളേജില്‍ ഇസ്ലാമിക് സ്റ്റഡീസിലും പ്രവര്‍ത്തിച്ചു. തന്‍റെ ജീവിതാനുഭവങ്ങളും പഠനയാത്രയും അദ്ദേഹം പങ്കുവെക്കുന്നു.


‘വടക്കന്‍ ഇംഗ്ലണ്ടിലെ അനേകം മുസ്ലിംകളടങ്ങുന്ന സൗത്തേഷ്യന്‍ കുടിയേറ്റക്കാര്‍ക്ക് അടുത്ത കാലങ്ങളിലായി അഭയം നല്‍കിയ പ്രദേശത്താണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ വ്യത്യസ്ത സംസ്കാരങ്ങളുടെ മേളനങ്ങള്‍ ആവോളം അനുഭവിക്കാനായി. ഇവര്‍ക്കിടയില്‍ പൊതുവായി കാണാന്‍ കഴിഞ്ഞത് രക്ഷിതാക്കളെ അനുസരിക്കുന്നതില്‍ നിഷ്കര്‍ശത പുലര്‍ത്തുന്ന കുട്ടികളെയായിരുന്നു. ജ്ഞാനസ്നാനം ചെയ്യുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തിലെ പതിവു പള്ളി സന്ദര്‍ശകരായിരുന്നു എന്‍റെ അച്ഛനമ്മമാര്‍. പ്രതിമകളും പ്രതിഷ്ഠകളേതുമില്ലാത്ത വളരെ ലളിതമായ ഒരു പള്ളിയായിരുന്നു അത്. സ്നാപക യോഹന്നാ(യഹ്യ)ന്‍റെ ആചാരമായി വിശ്വസിച്ചുപോന്നിരുന്ന ജ്ഞാനസ്നാനമാണ് ഇവരും ആചരിച്ചുപോന്നത്. ജനങ്ങളെ പാപമുക്തമാക്കാനും ക്രിസ്ത്യാനിയായി ഒരു പുതിയ ജന്മം വരിക്കാനുമാണ് ഇതവര്‍ നടപ്പാക്കുന്നതത്രെ.

ഒരുപാട് ചോദ്യങ്ങള്‍ സ്വയം ഉന്നയിക്കുന്ന ചിന്താനിമഗ്നനനായ കുട്ടിയായിരുന്നു ഞാന്‍. എന്നിരുന്നാലും ചര്‍ച്ചിലെ ആസ്വാദ്യകരമായ ആത്മീയ ഗാനങ്ങളും സുവിശേഷങ്ങളിലെ ക്രിസ്തുവിന്‍റെ അര്‍ത്ഥവത്തായ അധ്യാപനങ്ങളും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു.

ഇതര പ്രവാചകന്മാരെ കുറിച്ചറിയാനുള്ള അടങ്ങാത്ത ആഗ്രഹം സണ്‍ഡേ സ്കൂളുകളില്‍ എന്നെ പിടിച്ചിരുത്തി. ഏകദേശം കൗമാരപ്രായത്തിന്‍റെ തുടക്കം വരെ ഞാനത് തുടര്‍ന്നു; കൂടുതല്‍ ആവേശത്തോടെ തന്നെ. ഈ ത്വര ഇവിടംകൊണ്ടു തീര്‍ന്നില്ല. ബൈബിള്‍ ആദ്യാവസാനം വായിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെയും ഞാന്‍ എന്തുകൊണ്ടോ പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ ഇസ്ലാമികമായി പ്രശ്നമുള്ള ‘യേശുവേ’ , ‘പിതാവേ’ വിളികള്‍ക്ക് പകരം ദൈവമേ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്.

ആയിടക്ക് ഒരു മതപഠന ക്ലാസില്‍ പങ്കെടുക്കേണ്ടിവന്നു. സദസ്യര്‍ ഓരോരുത്തരും മനസ്സിലാക്കിയത് പോലെ ദൈവത്തെ ചിത്രീകരിക്കാന്‍ ട്യൂട്ടര്‍ ആവശ്യപ്പെടുന്നു. ശ്രോതാക്കള്‍ തലപുകഞ്ഞു. വ്യത്യസ്ത കോലം കെട്ടിയ ദൈവങ്ങളേറെ ഈറ്റെടുക്കപ്പെട്ടു. എനിക്കേറെ ചിന്തിക്കേണ്ടി വന്നില്ല. കയ്യിലുള്ള കടലാസിനെ ശൂന്യതയിലേക്ക് വിട്ട് ഞാന്‍ വെറുതെയിരുന്നു. കാരണം ഉറച്ചതായിരുന്നു. ദൈവം ഒരുതരം തേജസ്സായതുകൊണ്ട് തന്നെ ചിത്രീകരണം അസാധ്യമാണെന്നതായിരുന്നു എന്‍റെ മനസ്സിലെ ചിത്രം.

ഈയിടക്കാണ് അവിചാരിതമായി ഞങ്ങളുടെ കുടുംബത്തിന് ആസ്ത്രേലിയയിലേക്ക് താമസം മാറേണ്ടിവന്നത്. അതോടെ കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യവും അച്ഛനും അമ്മക്കും ഒരേ പള്ളിയില്‍ തന്നെ ഒരുമിക്കാന്‍ കഴിയാതിരുന്നതും എന്‍റെ സണ്‍ഡേ ക്ലാസ് താളം തെറ്റാന്‍ കാരണമായി. അപ്പോഴെല്ലാം ഞാന്‍ യേശുവോടും പരിശുദ്ധാത്മാവിനോടും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു ‘എന്‍റെ ഹൃദയത്തിലേക്ക് പ്രവേശിക്കേണമേ’ എന്ന്. ക്രിസ്ത്യാനിറ്റിയിലെ വൈവിധ്യങ്ങളെ ഇവിടെ നിന്ന് അടുത്തറിയാനായി. അതോടെ കൂടുതല്‍ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ തുടങ്ങി. ഞാനൊരു ആംഗ്ലിക്കന്‍ ഹൈസ്കൂളില്‍ പഠനമാരംഭിച്ചു. മരംകൊണ്ടുള്ള ബെഞ്ചുകളും കാറ്റില്‍ ഉലഞ്ഞാടുന്ന മണ്ണണ്ണ വിളക്കുകളും മതാചാര്യന്മാരുമടങ്ങുന്ന പരമ്പരാഗത മാതൃകയില്‍ നിലനില്‍ക്കുന്ന ഒരു വിദ്യാനിലയം. പഠനസപര്യക്കിടയിലെ ബോറടികള്‍ ഇല്ലാതാക്കുന്ന കുട്ടികളുടെ പാട്ടുകള്‍ പതിവ് ചര്യയാണ്. ഈ കച്ചേരിപ്പെയ്ത്തിലെ അനര്‍ഘ നിമിഷങ്ങള്‍ ആവോളം ആവാഹിച്ച് പാട്ടുപാടല്‍ ഒരു ആരാധനയായിരുന്നെങ്കില്‍ എന്ന് ഏറെ കൊതിക്കാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ബ്രിട്ടനില്‍ ക്രിസ്ത്യന്‍ സുവിശേഷാനുസാരം ഒരു ടെലിവിഷന്‍ ചാനല്‍ കൊണ്ടുനടക്കുന്ന എന്‍റെ അമ്മാവന്‍റെ യൂട്യൂബ് ക്ലിപ്പ് ശ്രദ്ധയില്‍ പെട്ടു. അറിയപ്പെട്ട പരിണാമ ജന്തുശാസ്ത്രജ്ഞനും യുക്തിവാദിയുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിനെ അദ്ദേഹം വിശിഷ്ടാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയാരംഭിക്കുന്നത് സൃഷ്ടിവാദത്തില്‍ നിന്നാണെങ്കിലും ക്രൈസ്തവ മതത്തിലെ ആദിപാപം, രക്താഭിഷേകം തുടങ്ങി പല അടിസ്ഥാന തത്ത്വങ്ങളെയും ഖണ്ഡിക്കുന്നതിലേക്ക് ഡോക്കിന്‍സ് പെട്ടെന്ന് തിരിയുകയായിരുന്നു. അദ്ദേഹം കുറച്ച് വിദ്വേഷത്തോടു കൂടിയാണിവ അവതരിപ്പിച്ചതെങ്കിലും ക്രിസ്ത്യാനിറ്റിയുമായി ബന്ധപ്പെട്ട എന്‍റെ മിഥ്യാധാരണകള്‍ തിരുത്തിയതിന്‍റെ സര്‍വ ക്രെഡിറ്റും അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ചെയ്ത പാപത്തിന് സര്‍വ ശക്തനായ ദൈവത്തിന് ബലിദാനം ചെയ്യേണ്ടിവരുന്നതിലുള്ള നിരര്‍ത്ഥകത അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിനിര്‍വഹണത്തിന്‍റെ ഭാഗമായി കുരിശേറ്റത്തെ നിരൂപിക്കുകയാണെങ്കില്‍ പിന്നെ യേശു ഏകദൈവമാകാന്‍ ഇടയില്ല.

വിശാല വായനക്കിടയിലൊരിക്കല്‍ ലൈബ്രറിയില്‍ വച്ച് പ്ലാറ്റോയുടെ ‘റിപ്പബ്ലികി’ല്‍ കണ്ണുടക്കി. അതെടുത്ത് ഒന്നൊടിച്ചു വായിച്ചു. അതില്‍ ക്ലാസിക്കല്‍ ഫിലോസഫിയെ അത്യാകര്‍ഷക രീതിയില്‍ വര്‍ണിച്ചിരിക്കുന്നു. ഹാ, എത്ര സുന്ദരം! ഒരു പുതുവഴി കണ്ടെത്തിയതില്‍ ഞാന്‍ ഹര്‍ഷോന്മത്തനായി. പിന്നീട് ഈ പ്ലാറ്റോണിക് ദൈവ സങ്കല്‍പത്തില്‍ വിശ്വസിച്ച് പോന്നു. അതേസമയം, യൂണിവേഴ്സിറ്റിയില്‍ ഭൂമിശാസ്ത്ര പഠനമാരംഭിച്ച ഞാന്‍ ബൈബിള്‍ പറയുന്നതിനേക്കാളെത്രയോ പഴക്കം ഭൂമിക്കുണ്ട് എന്നതിനുള്ള തെളിവുകള്‍ പഠിച്ചെടുത്തു. അതിഭൗതികതയില്‍(Metaphysics)ഒരു സുരക്ഷിത സ്ഥാനം ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്‍റെ തത്ത്വചിന്തകള്‍ സഹായകമായി. വര്‍ത്തമാന കാലത്ത് പലരെയും ബാധിച്ചു കൊണ്ടിരിക്കുന്ന Agnosticism (അജ്ഞേയവാദം), Logical positivism (അനുഭവസത്താവാദം), Reductionist Materialism തുടങ്ങിയ പിഴച്ച ചിന്താവൈവിധ്യങ്ങളുടെ പടുകുഴിയില്‍ അകപ്പെടാതിരിക്കാന്‍ പ്ലാറ്റോയിലൂടെ പക്വമാവുകയായിരുന്നു ഞാന്‍. അപ്പോഴും പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും പാടെ ഒഴിവാക്കിയില്ല. പക്ഷേ, അതിലെ മിത്തില്‍ വാര്‍ത്തെടുത്ത ‘ചരിത്ര വസ്തുത’കളോട് നിരന്തര പോരാട്ടത്തിലായിത്തന്നെ നിലകൊണ്ടുപോന്നു. നൂറ്റാണ്ടുകളിലായി നടന്ന ബൈബിള്‍ സമാഹരണത്തെക്കുറിച്ച് കൂടുതല്‍ കണ്ടെത്താന്‍ അന്ന് ഞാനൊരു ഓണ്‍ലൈന്‍ പഠന പരമ്പരയും വീക്ഷിച്ചിരുന്നു.

എന്‍റെ അന്വേഷണങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ പുതിയ ലോകത്തേക്ക് വഴികള്‍ തുറന്നിട്ടത് യൂണിവേഴ്സിറ്റിയാണ്. ഏഷ്യനാഫ്രിക്കന്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദേശികളും സ്വദേശികളുമായ ഒരുപാട് സുഹൃത്തുക്കള്‍ക്കൊപ്പം സിംഗപ്പൂരില്‍ നിന്നുള്ള ഒരു മുസ്ലിം യുവതിയും ഓണ്‍ലൈന്‍ വഴി നെയ്ത ഈ സൗഹൃദ വലയത്തിലെ കണ്ണികളായി. ഞങ്ങളുടെ സംഭാഷണങ്ങള്‍ അറിവിന്‍റെ കൈമാറ്റങ്ങളായിരുന്നു. ഇതൊരു പുത്തന്‍ കിഴക്കന്‍ പരിപ്രേക്ഷ്യം എനിക്ക് സമ്മാനിച്ചു. ചില സേവന പ്രവര്‍ത്തനങ്ങള്‍ക്കും വഴിക്ക് വച്ച് അവളെ സന്ദര്‍ശിക്കുന്നതിനുമായി വേനലവധിക്ക് തെക്കു-കിഴക്കന്‍ ഏഷ്യയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തു. അവിടെ പോയപ്പോള്‍ അറബ് സ്ട്രീറ്റില്‍ നിന്ന് ഖുര്‍ആന്‍റെ ഇംഗ്ലീഷ് പരിഭാഷ വാങ്ങി കയ്യില്‍ വച്ചിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ സാവധാനം വായിച്ച് തുടങ്ങി. വായിച്ചു കഴിഞ്ഞപ്പോള്‍ ദൈവിക ഗ്രന്ഥമാണോ അത് എന്ന് എനിക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളിലെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ കൂട്ടുകാരിയുടെ ആമുഖം മതിയായിരുന്നു.

തുടര്‍ന്ന് Anthropomorphic വിശുദ്ധ സങ്കല്‍പങ്ങള്‍ (ദൈവത്തിന് മനുഷ്യരെ പോലെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‍പം) ഒരു യൂണിവേഴ്സലിസ്റ്റ് രീതിയില്‍ വ്യാഖ്യാനിക്കാനുള്ള മറുവിചാരം മനസ്സില്‍ രൂഢമൂലമായിക്കൊണ്ടിരുന്നു. പിന്നീട് ഒരുതരം Lay-monasticsim (പുരോഹിതരില്ലാതെയുള്ള ആശ്രമ ജീവിത സമ്പ്രദായം) ഇസ്ലാമിനൊരു പുനര്‍വ്യാഖ്യാനമായി കണ്ടു. ജനങ്ങളെ ജോലിയിലും കുടുംബ ജീവിതത്തിലുമായി തുടരാനനുവദിക്കുന്ന അധ്യാത്മിക ശുദ്ധീകരണത്തിന്‍റെ സാത്വികമായ മാര്‍ഗം.

പെര്‍ത്തിലാണ് ഞാന്‍ ആദ്യ ജുമുഅ കൂടിയത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇസ്ലാമിലെ മാനുഷിക പാഠങ്ങളഖിലവും കാറ്റില്‍ പറത്തി ജൂതന്മാരുടെ ദുഷ്ചെയ്തികളെ കുറിച്ച് പൊട്ടിത്തെറിച്ച് പ്രസംഗിക്കുന്ന ജുമുഅക്ക് നേതൃത്വം നല്‍കിയ സൗദിക്കാരനെയാണ് അവിടെ അനുഗമിക്കേണ്ടി വന്നത്. ഇസ്ലാമിന്‍റെ അടിസ്ഥാന ചട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാരെ അനുഭവിക്കുമ്പോള്‍ മനസ്സിന്‍റെ ഏതോ കോണില്‍ വിള്ളല്‍ വീഴുന്നതായി തോന്നി. പള്ളിയില്‍ കടന്ന ഉടനെ ഷര്‍ട്ടിലെ ടക്കും പാന്‍റ്സിന്‍റെ കഫുകളും മേലോട്ട് കയറ്റി വെക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.

‘ഇസ്ലാം’ എന്ന് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ ജനിപ്പിക്കുന്ന ഇത്തരം മതപ്രഭാഷകരുടെ വീഡിയോകളിലോ അവരുടെ വെബ്സൈറ്റുകളിലോ ചെന്നെത്താറുണ്ട്. ചിലപ്പോഴൊക്കെ ഒട്ടും മൂല്യമില്ലാത്ത ഇസ്ലാം വിരുദ്ധ പ്രഭാഷണങ്ങളും റിസള്‍ട്ടായി കാണിക്കും. ഇസ്ലാം ഒരു സത്യസന്ദേശമായിട്ടും അനുയായികള്‍ പലരും അതിനെ ഒരു മോശമായ പ്രത്യയശാസ്ത്രമാക്കി മാറ്റിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.

ഒരിക്കല്‍ നാട്ടിന്‍ പുറത്തൊരു പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഒരു യുവാവിനെ യാദൃച്ഛികമായി കണ്ടുമുട്ടാനിടയായി. പല പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും ഞാന്‍ അദ്ദേഹത്തെ സ്വാമി എന്നാണ് വിളിച്ചിരുന്നത്. എന്നെപ്പോലെത്തന്നെ സ്വന്തമായ ഒരു കാഴ്ചപ്പാട് രൂപപ്പെട്ടുവരുന്നേയുള്ളൂവെങ്കിലും ബോസ്നിയയിലെയും ഫിജിയിലെയും മുസ്ലിം ദമ്പതികള്‍ക്ക് ജനിച്ച സ്വാമി ഇപ്പോഴും ഇടക്കൊക്കെ പള്ളിയില്‍ വരും. അതാത് ദിനങ്ങളില്‍ താല്‍പര്യം തോന്നുന്ന മതാചാരങ്ങള്‍ പരീക്ഷണാര്‍ത്ഥം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന് സാര്‍വലൗകികതക്ക് യുക്തിപരമായ ഒരു മാനം കാണുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ അനുകൂലിച്ച് ഞാനും കൂടെക്കൂടി. ഒരു ദിവസം ടിബറ്റണ്‍ ബുദ്ധധ്യാനനിഷ്ഠനായിരിക്കും, അടുത്ത ദിവസം ഹിന്ദു മതത്തിലെ ക്രിയായോഗയിലേര്‍പ്പെടും, മറ്റു ചില ദിവസങ്ങളില്‍ ചര്‍ച്ചില്‍ പോകും. സിറ്റി സെന്‍ററിലെ കോഫി ടൈമുകളില്‍ അദ്ദേഹവുമായുള്ള ദാര്‍ശനിക ചര്‍ച്ചകളില്‍ ഞാന്‍ അനുഭൂതി കണ്ടിരുന്നു. ഒരിക്കല്‍, ഒരു ഡാനിഷ് ബുദ്ധന്‍ നല്‍കിയ ഉപദേശത്തില്‍ സ്വാമിയാകെ സംഭ്രാന്തനായതറിഞ്ഞ് ഞാന്‍ അസ്വസ്ഥനായി. അത്യന്തം ‘പിഴച്ച മതമായി’ ഇസ്ലാമിനെ പൈശാചികവല്‍ക്കരിക്കുകയായിരുന്നു അയാള്‍. സ്വാമിയോട് അതേകുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇസ്ലാമും ഒരുപക്ഷേ ജൂതമതവും ഒഴിച്ച് എല്ലാ ആത്മീയ സരണികളും സാധുവായതാണ് എന്നാണ് എനിക്ക് തോന്നുന്നത്’. പിന്നീട് മാനസിക തളര്‍ച്ച ബാധിച്ച നിലക്ക് സ്വാമിയെ പള്ളിയില്‍ വച്ച് കാണാനിടയായി. കുറച്ചുകാലം മാനസികാരോഗ്യ കേന്ദ്രത്തിലും അയാള്‍ ചെലവഴിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, കക്ഷി എന്നില്‍ അഭിലഷിച്ച് നടക്കുന്നത് സ്വവര്‍ഗപ്രേമിയെ(Homo-sexual) യാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അത് മൂലം അയാളില്‍ നിന്ന് അകലം പാലിച്ചു.

ഡിഗ്രി പഠനത്തിന്‍റെ അവസാന ഘട്ടത്തിലാണ് സത്യം തേടിയുള്ള എന്‍റെ കര്‍മോദ്യുക്ത പരിശ്രമങ്ങള്‍ അത്യന്തം പ്രതിസന്ധിയിലെത്തിയത്. അതിന് നിമിത്തമായത് എന്‍റെ സിംഗപ്പൂരി കൂട്ടുകാരിയുടെ സന്ദേശമാണ്. ഏതൊരു മതത്തിലായാണോ ഞാന്‍ പിറന്ന് വീണത്, അതില്‍ തന്നെ തുടരാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചിരിക്കണം എന്നാണ് ഞങ്ങളുടെ ബന്ധം മുറിയുന്നതിന്‍റെ മുമ്പ് അവസാനമായി അവള്‍ അയച്ച സന്ദേശം.

മൂക്കറ്റം കുടിച്ച് നടക്കുന്ന ചങ്ങാതിമാരായിരുന്നു എന്‍റെ നേരംപോക്ക്. അവരോട് യോജിച്ച് പോവാനാണ് പിന്നെ ഞാന്‍ ശ്രമിച്ചത്. അവര്‍ ഉപയോഗിച്ചിരുന്ന ലഹരി വസ്തുക്കള്‍ എന്‍റെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിച്ച് കൊണ്ടിരുന്നു. അതേസമയം കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍ ഉയര്‍ന്ന ഒരു ഷെല്‍ഫില്‍ സൂക്ഷിച്ച് ലോകമതങ്ങളെ കുറിച്ചുള്ള പര്യവേക്ഷണം തുടര്‍ന്നു. അങ്ങനെ ഭഗവത് ഗീതയും ധര്‍മപാഠവുമെല്ലാം വായിച്ചു. ഇടക്ക്, എന്‍റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാന്‍ ലഹരി ഉപയോഗം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന തിരിച്ചറിവിലെത്തി. കൂടാതെ ഒരു സംവത്സരക്കാലം ഇന്‍റേണ്‍ഷിപ്പിനായി ഇന്തോനേഷ്യയിലും മലേഷ്യയിലും ചുറ്റി നടന്നു. അവിടുത്തെ ജീവിത വൈവിധ്യങ്ങളെക്കുറിച്ച് മുമ്പേ മനസ്സിലാക്കിയിരുന്നു. വീണ്ടും അവിടെത്തന്നെ പോകാന്‍ പ്രേരകമായത് ആധികാരികമായി ലോകമതങ്ങളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള തൃഷ്ണയായിരുന്നു.

തൈപൂസമിലെത്തിയപ്പോള്‍ കണ്ട ഹംഗ്രിഗോസ്റ്റ് ഫെസ്റ്റിവലും മറ്റും ഭാരതീയ മതങ്ങളിലെ പൈശാചികവും രസകരവുമല്ലാത്ത സങ്കല്‍പ്പങ്ങളായാണ് ഞാന്‍ വീക്ഷിച്ചത്. പടിഞ്ഞാറില്‍ ഇവ സമാധാനത്തിന്‍റെയും ദാക്ഷിണ്യത്തിന്‍റെയും ഭാവങ്ങളായിട്ടാണ് കമ്പോളം ചെയ്യപ്പെടുന്നത്. ഇബ്റാഹീമിയ്യ മതങ്ങളുടെ കൂട്ടത്തില്‍ ജൂതായിസത്തെ ഞാന്‍ പരിഗണിച്ചിരുന്നില്ല. കാരണം, യേശു അവര്‍ക്കിടയില്‍ സ്വീകാര്യനല്ല എന്നത് തന്നെ. മാത്രമല്ല, പ്രത്യേക വംശക്കാര്‍ക്ക് പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ് ജൂതമതം. എന്നാല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന സംജ്ഞയാണ് ക്രിസ്ത്യാനിറ്റി. ഇതെല്ലാം ഒരു ദൈവിക പരീക്ഷണമായിരിക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. എന്‍റെ ധിഷണക്കെതിരാണെങ്കിലും അന്ധമായ വിശ്വാസം വച്ച് യേശുവിനെ തന്നെ ‘രക്ഷിതാവ്’ ആയി സ്വീകരിച്ചാലോ?

ഒടുവില്‍ വടക്കന്‍ മലേഷ്യയില്‍ ഒരു കമ്മ്യൂണിറ്റി സെന്‍റര്‍ നടത്തിപ്പു ചുമതല എന്നില്‍ അര്‍പ്പിതമായി. കൂടുതല്‍ സമയവും സ്വതന്ത്രമായി വിഹരിക്കാമായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതോടൊപ്പം മലായ് ഭാഷയും അവിടുത്തെ പ്രാദേശികാചാരങ്ങളും പഠിച്ചെടുക്കുന്നതില്‍ വ്യാപൃതനായി. റമളാനായപ്പോള്‍ നാട്ടുകാരായ എന്‍റെ സഹപ്രവര്‍ത്തകരെ പ്രത്യക്ഷത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനായി ഏകദേശം മാസം മുഴുവന്‍ വ്രതമനുഷ്ഠിച്ചു. പരിശുദ്ധ മാസത്തിന്‍റെ ആത്മാവിനോടുള്ള അവരുടെ ഉദാസീനത എനിക്ക് വലിയ പാഠമായി. മുസ്ലികള്‍ക്ക് എന്ത് കൊണ്ട് അവരുടെ ആദര്‍ശം അപര്യാപ്തമായി തോന്നുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അതിനിടെ ഈജിപ്തുകാരനായ ഒരാളുമായി ഞാന്‍ ചങ്ങാത്തത്തിലായി. ‘തസ്വവ്വുഫ്’ എന്ന ആശയവും ശൈഖ് ഹംസ യൂസുഫിനെ പോലോത്ത പണ്ഡിതരെയും പരിചയപ്പെടുത്തിത്തന്നത് അദ്ദേഹമായിരുന്നു. പുതിയ കൂട്ടുകാരന് പോലും തന്‍റെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഞാന്‍ പ്രചോദനമാകുകയായിരുന്നു എന്ന് റമളാന്‍ കഴിഞ്ഞിട്ടാണ് മനസ്സിലാക്കാനായത്. മതത്തിന്‍റെ ഉപബോധകമായ സ്വീകാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ചിലരുടെ വൈകാരികമായ നിലപാടുകള്‍ ന്യായീകരിക്കാന്‍ മുസ്ലിം പണ്ഡിതന്മാര്‍ ബലമേറിയ തെളിവുകള്‍ നിരൂപിക്കാറുണ്ടെങ്കിലും സുനിശ്ചിതമായ വഴങ്ങിക്കൊടുക്കലും ആവശ്യമാണ്. മന:ശാസ്ത്രപരമായൊരു കാര്യമാണിത്. സത്യാന്വേഷണത്തിനൊരവസാനമെന്നോന്നം 2015 ഓഗസ്റ്റ് ആദ്യവാരം ഒരു ചെറിയ ഗ്രാമീണ മസ്ജിദില്‍ വച്ച് അവിടുത്തെ ഇമാമില്‍ നിന്ന് ഞാന്‍ കലിമ ഏറ്റുചൊല്ലി. ഹംദന്‍ ലക യാ റഹ്മാന്‍…! അനന്തമായ ഇസ്ലാമിക പഠനം തുടരുന്നതിനായി പിന്നീട് ഈജിപ്തിലേക്കും യുകെയിലേക്കും യാത്രയായി.

വിവ: അബ്ദുല്‍ ഹയ്യ് മാണൂര്‍

യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും● ജുനൈദ് ഖലീല്‍ സഖാഫി 0 COMMENTS
Yukthivadam - Malayalam
കേരളത്തില്‍ യുക്തിവാദ/നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ വിത്ത് പാകിയത് 19, 20 നൂറ്റാണ്ടുകളിലെ ജാതീയതയുടെയും ചാതുര്‍വര്‍ണ്യത്തിന്‍റെയും ഫലപുഷ്ടിയുള്ള മണ്ണിലായിരുന്നു. താഴ്ന്ന ജാതിക്കാരായ ശൂദ്രര്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കാത്ത രൂപത്തിലായിരുന്നു ചാതുര്‍വര്‍ണ്യ നിയമങ്ങളുണ്ടായിരുന്നത്.

കെ. ദാമോദരന്‍ എഴുതുന്നു: ‘സമുദായത്തിലെ ഏറ്റവും താഴ്ന്ന പടിയിലായിരുന്നു ശൂദ്രന്മാര്‍. കന്നുകാലികള്‍, അധ്വാനോപകരണങ്ങള്‍, വീട്ടുസാമഗ്രികള്‍ മുതലായവയെപ്പോലെ തന്നെ അവരും ധനിക വര്‍ഗക്കാരുടെ സ്വകാര്യ സ്വത്തായിട്ടാണ് കണക്കാക്കപ്പെട്ടത്. കഠിനാധ്വാനം ചെയ്ത് ഉയര്‍ന്ന വര്‍ഗക്കാരെ പരിചരിക്കുക എന്നതായിരുന്നു അവരുടെ സ്വധര്‍മം. വേദങ്ങള്‍ പഠിക്കാനോ സ്വത്തു സമ്പാദിക്കാനോ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. വല്ല സ്വത്തും അവരുടെ കയ്യില്‍ പെട്ടുപോയാല്‍ അത് സങ്കോചമന്യേ പിടിച്ചെടുത്തു സ്വന്തമാക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമുണ്ടായിരുന്നു (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേജ്: 89).


‘വര്‍ണം നോക്കിയാണ് കുറ്റങ്ങളുടെ കാഠിന്യം നിര്‍ണയിക്കേണ്ടത് എന്ന് മനുസ്മൃതി ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്, ക്ഷത്രിയന്‍ ബ്രാഹ്മണനെ ചീത്ത പറഞ്ഞാല്‍ നൂറു പണം പിഴയടക്കണം. അതേ കുറ്റം വൈശ്യന്‍ ചെയ്താല്‍ നൂറ്റമ്പതോ ഇരുന്നൂറോ പണമാണ് പിഴ. എന്നാല്‍ ബ്രാഹ്മണനെ ചീത്ത പറയുന്ന ശൂദ്രന് കുരടാവുക്കൊണ്ടുള്ള അടിയാണ് ശിക്ഷ. ബ്രാഹ്മണന്‍ ക്ഷത്രിയനെ ആക്ഷേപിച്ചാല്‍ അമ്പതു പണം പിഴ അടക്കണം. ആക്ഷേപിക്കുന്നത് വൈശ്യനെയാണെങ്കില്‍ ഇരുപത്തഞ്ചു പണം കൊടുത്താല്‍ മതി. ശൂദ്രനെയാണെങ്കില്‍ വെറും പന്ത്രണ്ടു പണം. ശൂദ്രന്‍ ബ്രാഹ്മണനെ അപമാനിച്ചാല്‍ അവന്‍റെ നാവു മുറിച്ചുക്കളയണം. താഴ്ന്ന വര്‍ണത്തില്‍ ജനിച്ച ഒരാള്‍ ഉയര്‍ന്ന വര്‍ണത്തില്‍ ജനിച്ചവനെ കയ്യേറ്റം ചെയ്താല്‍ ഏത് അവയവം കൊണ്ടാണോ അത് ചെയ്തത് ആ അവയവം ഛേദിച്ചുകളയണം. കയ്യോ വടിയോ ഓങ്ങിയാല്‍ കൈ മുറിച്ചുകളയണം. ചവിട്ടിയാല്‍ കാല്‍ മുറിച്ചുകളയണം. കുറ്റം ചെയ്യുന്ന ശൂദ്രന്‍റെ അവയവങ്ങള്‍ ഛേദിച്ചുകളയാന്‍ മാത്രമല്ല, അവനെ കൊല്ലാന്‍ പോലും വ്യവസ്ഥയുണ്ടായിരുന്നു. പക്ഷേ, എന്തുതന്നെ കുറ്റം ചെയ്താലും ബ്രാഹ്മണനു വധശിക്ഷയില്ല. കാരണം ഭൂമിയിലെ ദൈവമാണ് ബ്രാഹ്മണന്‍. ശിക്ഷകളുടെ കാഠിന്യം വര്‍ണവ്യവസ്ഥയിലെ വര്‍ഗസംഘര്‍ഷം എത്ര രൂക്ഷമായിരുന്നു എന്നാണ് കാണിക്കുന്നത് (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേ: 90).


മനുഷ്യത്വം മരവിച്ച ചാതുര്‍വര്‍ണ്യത്തിന്‍റെ നേര്‍ചിത്രമാണിത്. പിന്നീട് താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും അവര്‍ക്ക് മാനുഷിക അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും ജാതിവിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറി. ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തയായിരുന്നു നാരായണഗുരു.

യുക്തിവാദികളുടെ പാഠപുസ്തകം, അടിസ്ഥാനഗ്രന്ഥം എന്നീ പേരിലറിയപ്പെടുന്ന ‘യുക്തിദര്‍ശന’ത്തില്‍ കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രം പരാമര്‍ശിച്ച് പുതുപ്പള്ളി രാഘവന്‍, എം പ്രഭ, യു കലാനാഥന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തില്‍ 1888-ല്‍ അന്നോളം ബ്രാഹ്മണര്‍ക്കു മാത്രം, അതും ആഢ്യബ്രാഹ്മണര്‍ക്കു മാത്രം അട്ടിപ്പേറായി വിധിച്ചിരുന്ന അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് നാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തി. ‘ജാദിഭേദം മതവിദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരദ്വേന വാഴുന്ന’തിന് ആഹ്വാനം ചെയ്തു. നാരായണ ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠ കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മൂത്തുമുരടിച്ച യാഥാസ്ഥിതികത്വത്തിന്‍റെയും നാരായവേരുകള്‍ക്ക് കത്തിവെക്കുന്ന മഹത്തായ കര്‍മമായിരുന്നു. അദ്ദേഹം അതില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ജാതിവ്യത്യാസത്തിന്‍റെയും മറ്റു അനാചാരങ്ങളുടെയും നേര്‍ക്ക് അദ്ദേഹം ആഞ്ഞടിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നും അന്നത്തെ സ്ഥിതിക്ക് അത്യന്തം വിപ്ലവകരങ്ങളായ ആശയങ്ങള്‍, സന്ദേശങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു (യുക്തിദര്‍ശനം പേ: 763, 764).


ശ്രീനാരായണ ഗുരുവിന്‍റെ പാതയില്‍ നിന്നും ഊര്‍ജം നുകര്‍ന്ന് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ 1917 മെയ് 29-ാം തിയ്യതി ‘സഹോദര സംഘം’ എന്ന കൂട്ടായ്മ രൂപീകരിച്ചു. ‘മിശ്രഭോജനത്തിലൂടെ സംഘത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഈ സഹോദരസംഘത്തില്‍ നിന്നാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പിറവിയെടുത്തത്. യുക്തിദര്‍ശനത്തില്‍ ഇത് രേഖപ്പെടുത്തിയത് കാണാം: ‘ഇതോടടുത്ത കാലത്ത് തന്നെയാണ് ‘സഹോദരനും’ ‘മിതവാദിയും’ ‘കേരള കൗമുദി’യും യഥാക്രമം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ മൂന്ന് പത്രങ്ങളും സഹോദര സംഘവും ഒത്തുചേര്‍ന്ന് കേരളത്തില്‍ വിചാര വിപ്ലവത്തിന്‍റെ വിത്ത് ശരിക്കും വിതക്കുകതന്നെ ചെയ്തു. അതിന്‍റെ ഫലമോ? സ്വതന്ത്രചിന്ത, നിര്‍ജ്ജാതിത്വം, നിര്‍മതത്വം, നിരീശ്വരത്വം, മിശ്രഭോജനം, മിശ്രവിവാഹം, സ്വതന്ത്ര സമുദായ വാദം എന്നിങ്ങനെ കേരളീയ ജനതയെ ആവേശം കൊള്ളിച്ച പ്രവൃത്യുന്മാരാക്കിയ പുതിയ പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. അതേവിധത്തില്‍ തന്നെ മുള പൊട്ടിയതാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനവും (യുക്തിദര്‍ശനം പേ: 766-767).


ശ്രീനാരായണ ഗുരുവിന്‍റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ആശയത്തിനു പകരം അദ്ദേഹത്തിന്‍റെ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്ന പുതിയ ആശയം പ്രചരിപ്പിച്ചു. മേല്‍പറഞ്ഞ പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു നാസ്തികത പ്രചരിക്കപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് യുക്തിദര്‍ശനം പറയുന്നത് നോക്കൂ: ‘പത്രത്തിലൂടെ ആദ്യം വെളിച്ചം കണ്ട യുക്തിവാദ ലേഖനം എംപി വര്‍ക്കി എഴുതിയ ‘യഥാര്‍ത്ഥ ക്രിസ്തു’ എന്നതാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ചത് ‘സഹോദരന്‍’ പത്രത്തിലായിരുന്നു. ‘സഹോദരന്‍’ ആണ് ആദ്യമായി ലെനിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരിച്ചതും. എന്നു തന്നെയല്ല, ലോകപ്രശസ്ത അമേരിക്കന്‍ യുക്തിവാദിയായിരുന്ന ഇംഗര്‍ സോളിന്‍റെ ചിത്രവും ജീവചരിത്രവും പ്രസിദ്ധീകരിച്ചതിനു പുറമെ അദ്ദേഹത്തിന്‍റെ ‘മോസ്സസിന്‍റെ തെറ്റുകള്‍’,  ‘നരകം’, ‘ദൈവങ്ങള്‍’ തുടങ്ങിയ ചില ലേഖനങ്ങളും ‘സഹോദരനി’ലൂടെ അന്നു പ്രകാശിതമായി. കുസുമത്തിന്‍റെ ലേഖനങ്ങളും യുക്തിവാദ പ്രസ്ഥാനത്തിന് ഈടുറ്റ സമ്പത്താണ്. ഇന്നും ‘സയന്‍സ് ദശകം’, ‘ആള്‍ദൈവം’, ‘പരിണാമം’, ‘പരിവര്‍ത്തനം’, ‘യുക്തികാല ഓണപ്പാട്ട്, ‘വെളിപാടുകള്‍’, ‘പുരോഹിതജാലം’, ‘ഭാവി’ തുടങ്ങിയ സഹോദരനയ്യപ്പന്‍റെ കവിതകളും ലേഖനങ്ങളും ഒരു കാലത്ത് കേരളത്തിലെങ്ങും യുവജനമാനസങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തവയാണ് (യുക്തിദര്‍ശനം പേ: 767, 768).

കേരളത്തില്‍ യുക്തിവാദ ആശയങ്ങള്‍ പ്രചാരം തുടങ്ങിയപ്പോള്‍ ഇതിനു മാത്രമായി ഒരു പ്രസിദ്ധീകരണം വേണമെന്ന് കേരളത്തിലെ യുക്തിവാദികള്‍ തീരുമാനിച്ചു. ‘അങ്ങനെ കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍ കോഴിക്കോട്ട് മിതവാദി പത്രാധിപര്‍ സി കൃഷ്ണന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ സമ്മേളനമാണ് കേരളത്തിലെ യുക്തിവാദികളുടെ പ്രഥമ സമ്മേളനം. ഈ സമ്മേളനം ‘യുക്തിവാദി’ എന്നൊരു മാസിക തുടങ്ങുവാന്‍ തീരുമാനിച്ചു. 1107 ധനുവില്‍ (1927 ജനുവരി) മാസിക മിതവാദി പ്രസ്സില്‍ നിന്നും അടിച്ചു പ്രസിദ്ധീകരണം ആരംഭിക്കണമെന്നും കെ രാമവര്‍മ്മ തമ്പാന്‍, കെ അയ്യപ്പന്‍, സിവി കുഞ്ഞുരാമന്‍, സി കൃഷ്ണന്‍, എംസി ജോസഫ് എന്നിവര്‍ മാസികയുടെ പത്രാധിപന്മാരായിരിക്കണമെന്നും നിശ്ചയിച്ചു’ (യുക്തിദര്‍ശനം പേ: 768).


പക്ഷേ, നിശ്ചയിച്ചതനുസരിച്ച് യുക്തിവാദി മാസിക ഇറക്കാന്‍ സാധിച്ചില്ല. 1929 സെപ്തംബറില്‍ കൊച്ചിയിലെ സഹോദരന്‍ പ്രസ്സില്‍ നിന്നായിരുന്നു ‘യുക്തിവാദി’യുടെ പ്രഥമ ലക്കം ഇറങ്ങിയത്. ഏകദേശം 50 വര്‍ഷത്തിലധികം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ജാതിപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുതുടങ്ങി ഒടുവില്‍ മതനിഷേധത്തിലേക്ക് വഴിതെറ്റിയതാണ് കേരള യുക്തിവാദ പ്രസ്ഥാനങ്ങളെന്നു സാരം.


യുക്തിവാദി സംഘങ്ങള്‍ പിറവിയെടുക്കുന്നു

‘യുക്തിവാദി’ മാസികയുടെ പ്രസിദ്ധീകരണത്തോടെ യുക്തിവാദി സംഘവും നിലവില്‍വന്നു. ആദ്യകാല യുക്തിവാദി സംഘത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നത് നോക്കാം: ‘യുക്തിവാദി’യുടെ ആരംഭത്തോട് കൂടിത്തന്നെ 1935 നവംബര്‍ 11-ാം തിയ്യതി കൊച്ചി സംസ്ഥാനത്ത് യുക്തിവാദി സംഘവും റജിസ്റ്റര്‍ ചെയ്തു. ശ്രീ. രാമവര്‍മ്മ തമ്പാന്‍ പ്രസിഡന്‍റും എംസി ജോസഫ് സെക്രട്ടറിയും പനമ്പിള്ളി ഗോവിന്ദമേനോന്‍ ഖജാന്‍ജിയുമായിരുന്നു (യുക്തിദര്‍ശനം പേ: 774).

പക്ഷേ, ഈ സംഘടന അധികം നിലനിന്നില്ല. പ്രവര്‍ത്തനരഹിതമായി അത് ഇല്ലാതായി. എന്നാല്‍ ഒറ്റപ്പെട്ട പല യുക്തിവാദി ഗ്രൂപ്പുകളും പ്രസിദ്ധീകരണങ്ങളും പിറവിയെടുക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചകളും സമ്മേളനങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇടമറുക് ചില യുക്തിവാദി സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. യുക്തിവാദ പ്രചാരണത്തിനായി ‘ഇസ്ക്രാ’ എന്നൊരു മാസികയും അദ്ദേഹം സ്ഥാപിച്ചു. പക്ഷേ, അതും ഇടക്ക്വച്ച് നിര്‍ത്തലാക്കേണ്ടിവന്നു. 1946-ല്‍ അഖില കൊച്ചി മിശ്രവിവാഹ സംഘം എന്ന സംഘടന രൂപീകരിച്ചു. 1958-ല്‍ അതിന്‍റെ പേര് മാറ്റി കേരള മിശ്രവിവാഹ സംഘം എന്നാക്കി.


കേരള യുക്തിവാദി സംഘത്തിന്‍റെ പിറവി

കേരള യുക്തിവാദി സംഘ(KYS)ത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നതിങ്ങനെയാണ്: ‘24.12.67-ന് തൃശൂര്‍ റീജനല്‍ തിയ്യേറ്ററില്‍ നടന്ന യുക്തിവാദി സുഹൃദ്സമ്മേളനം കേരള യുക്തിവാദി സംഘം കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ പ്രസിഡന്‍റായി ശ്രീ. എംസി ജോസഫിനെയും വൈസ് പ്രസിഡന്‍റുമാരായി വിടി ഭട്ടതിരിപ്പാട്, കുറ്റിപ്പുറം കൃഷ്ണപ്പിള്ള എന്നിവരെയും ജനറല്‍ സെക്രട്ടറിയായി കെഎ സുബ്രഹ്മണ്യത്തിനെയും ജോയിന്‍റ് സെക്രട്ടറിമാരായി എവി ജോസ്, പിഎസ് രാമന്‍കുട്ടി എന്നിവരെയും ട്രഷററായി ജോസഫ് കുന്നത്തിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി മെമ്പര്‍മാരായി മറ്റു ചില പ്രമുഖ യുക്തിവാദികളെയും തിരഞ്ഞെടുക്കുകയുണ്ടായി. പക്ഷേ, ഈ കമ്മിറ്റിക്ക് കാര്യമായൊന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷം 1969 മെയ് 19, 20 തിയ്യതികളില്‍ കോഴിക്കോട്ട് വച്ച് യുക്തിവാദി സംഘത്തിന്‍റെ ഒന്നാം വാര്‍ഷികം നടന്നു. അന്നു എം പ്രഭയെ പ്രസിഡന്‍റായും ഇടമറുകിനെ വൈസ് പ്രസിഡന്‍റായും പിഎസ് രാമന്‍കുട്ടിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അതിനെ തുടര്‍ന്ന് കേരളത്തിന്‍റെ ചില പ്രദേശങ്ങളില്‍ യുക്തിവാദി സംഘത്തിന്‍റെ ശാഖകള്‍ രൂപം കൊള്ളാന്‍ തുടങ്ങി (യുക്തിദര്‍ശനം പേ: 783, 784).

കേരള യുക്തിവാദി സംഘത്തിന്‍റെ രൂപീകരണത്തിന് ശേഷം ഇതേ ആശയത്തില്‍ പല പ്രാദേശിക സംഘടനകളും രംഗത്തുവരികയുണ്ടായി. കോട്ടയം കേന്ദ്രമാക്കി സനല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് സ്റ്റുഡന്‍റ്സ് ഫോറവും തൃശൂര്‍ കേന്ദ്രമാക്കി ജോണ്‍സണ്‍ ഐരൂര്‍, നാസ്തികന്‍ സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് യൂത്ത് ഫോറവും ഇതിനുദാഹരണങ്ങളാണ്. പക്ഷേ, ഇത്തരം സംഘടനകളെല്ലാം പിന്നീട് നിര്‍ജീവമാവുകയാണുണ്ടായത്.


പിന്നീട് സംഘടനക്കുള്ളില്‍ രൂക്ഷമായ ഭിന്നിപ്പുകള്‍ ഉടലെടുക്കുകയുണ്ടായി. ഇതേക്കുറിച്ച് കേരളത്തിലെ നവനാസ്തികരുടെ വീരപുരുഷന്‍ സി രവിചന്ദ്രന്‍ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ എന്ന തന്‍റെ പുസ്തകത്തില്‍ തുറന്ന് സമ്മതിക്കുന്നതായി കാണാം: ‘സജീവമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സംഘടനക്കുള്ളില്‍ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്നു. മാര്‍ക്സിസത്തോടുള്ള സമീപനമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാര്‍ക്സിസത്തെയും വൈരുദ്ധ്യാഷ്ഠിത ഭൗതികവാദത്തെയും അംഗീകരിക്കുന്നവരും അല്ലാത്തവരുമായി രണ്ട് ചേരികള്‍ സംഘടനയില്‍ ഉണ്ടായിരുന്നു. കേരള യുക്തിവാദി സംഘത്തിന്‍റെ ഔദ്യോഗിക നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും മാര്‍ക്സിസത്തെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും അംഗീകരിച്ചപ്പോള്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തു. ഇതിനെ ചൊല്ലി പ്രസിദ്ധീകരണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പരസ്പരം വിമര്‍ശനം പതിവായി. വിമര്‍ശനങ്ങള്‍ പലപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് പോയി’ (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214).

യുക്തിവാദി സംഘടനക്കുള്ളിലെ ഭിന്നിപ്പിന്‍റെ ഒരു ഔദ്യോഗിക തുടക്കമായി നമുക്കിതിനെ കണക്കാക്കാം. പിന്നീട് തമ്മില്‍ തല്ലിന്‍റെയും ആദര്‍ശ വൈരുദ്ധ്യങ്ങളുടെയും മാലപ്പടക്കം തന്നെ അവര്‍ക്കിടയില്‍ അരങ്ങേറി. രവിചന്ദ്രന്‍ തന്നെ പറയട്ടെ: ‘മദ്രാസ് കേന്ദ്രമാക്കി 1949-ല്‍ രൂപീകരിച്ച അഖിലേന്ത്യാ സംഘടനയാണ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍. അവിടെ മന്ത്രിയായിരുന്ന എസ് രാമനാഥനായിരുന്നു സംഘടനയുടെ സ്ഥാപകന്‍. കേരള യുക്തിവാദി സംഘം ഈ സംഘടനയില്‍ അംഗമായിരുന്നു. കെവൈഎസിനുള്ളില്‍ ആശയപരമായ ആരോപണ പ്രത്യാരോപണങ്ങളും വ്യക്തിപരമായി സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും ഉണ്ടായതോടെ അവര്‍ കേന്ദ്ര സംഘടനയായ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷനില്‍ (IRA) നിന്നും അഫിലിയേഷന്‍ പിന്‍വലിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഐആര്‍എയുടെ സംസ്ഥാന ഘടകമായിരുന്നില്ല കേരളാ യുക്തിവാദി സംഘം. എങ്കിലും ദേശീയ നേതൃത്വത്തില്‍ നിന്നും പല കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ കേരളാ യുക്തിവാദി സംഘത്തിന്‍റെ സംസ്ഥാന കമ്മിറ്റി ഏതാണ്ട് ഒന്നടങ്കം എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ 1984-ല്‍ ഐആര്‍എയില്‍ നിന്നും കേരള യുക്തിവാദി സംഘം (കൈവൈഎസ്) പിന്‍മാറി (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214, 215).

ഐആര്‍എയില്‍ നിന്നും കൈവൈഎസിന്‍റെ പിന്മാറ്റം മറ്റൊരു ഭിന്നിപ്പിന്‍റെ തുടക്കമായിരുന്നു. രവിചന്ദ്രന്‍ തുടരുന്നു: 1985-ല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ കൊല്ലത്തുവച്ച് കേരള യുക്തിവാദി സംഘത്തിനു ബദലായി മാര്‍ക്സിസം, മാര്‍ക്സിയന്‍ ഭൗതികവാദം അംഗീകരിക്കാത്ത ഐആര്‍എ സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീനി പട്ടത്താനമായിരുന്നു ജനറല്‍ സെക്രട്ടറി. അബ്ദുല്ല മേപ്പയൂര്‍ പ്രസിഡന്‍റും. പില്‍ക്കാലത്ത് അഖിലേന്ത്യാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ശ്രീനി പട്ടത്താനവും കൂട്ടരും ഐആര്‍എ വിടുകയും 1997-ല്‍ ഭാരതീയ യുക്തിവാദി സംഘം രൂപീകരിക്കുകയും ചെയ്തു (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 215).


റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ പ്രശസ്ത ഗ്രന്ഥമായ ദിഗോഡ് ഡെല്യൂഷന്‍ (The God Delusion) എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയായ ‘നാസ്തികനായ ദൈവം’ രവിചന്ദ്രന്‍ സി എഴുതുന്നതോടെയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍, സാംഹാരിസ് ഡാനിയല്‍ തുടങ്ങിയവരുടെ ചിന്തയില്‍ നിന്നുതിര്‍ന്നുവീണ നവനാസ്തികതയുടെ വിത്ത് കേരള മണ്ണിലെത്തുന്നത്. ഈ പുസ്തകം പുറത്തിറങ്ങിയതോടെയാണ് രവിചന്ദ്രന്‍ യുക്തിവാദ പ്രസ്ഥാനങ്ങളോട് ബന്ധപ്പെടാന്‍ തുടങ്ങിയത്. ‘പച്ചക്കുതിര’ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറയുന്നതായി കാണാം: ‘2009 ഒക്ടോബറില്‍ നാസ്തികനായ ദൈവം പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിലെ പ്രമുഖ യുക്തിവാദികളെ നേരിട്ട് പരിചയപ്പെടുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ കേരളം ചുറ്റാന്‍ തുടങ്ങിയത് 2010 മുതലാണ് (പച്ചക്കുതിര 2018 ഏപ്രില്‍ പേ: 30).

ശാസ്ത്രത്തിന്‍റെ പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ കൂടി ശാസ്ത്ര കണ്ടെത്തലുകള്‍ മാത്രം സ്വീകരിച്ചുള്ള നവനാസ്തികതയുടെ പ്രചാരണം കൂടിയായിരുന്നു രവിചന്ദ്രന്‍ നിര്‍വഹിച്ചിരുന്നത്. കേവലം മതവിമര്‍ശനത്തിന് പുറമെ ശാസ്ത്രവിരുദ്ധമായതിനെ മുഴുവന്‍ എതിര്‍ക്കുക എന്ന പുതിയ ശൈലി രൂപപ്പെട്ടു. യുക്തിവാദികളിലുള്ള ശാസ്ത്രവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു. യുക്തിവാദികളിലെ ശാസ്ത്ര വിരുദ്ധരെക്കുറിച്ച് രവിചന്ദ്രന്‍ പറയുന്നതിപ്രകാരമാണ്: ‘ശാസ്ത്ര ചിന്തയോട് ആഴത്തില്‍ കലഹിക്കുന്നവര്‍ പോലും അവര്‍ക്കിടയിലുണ്ട്. കളിമണ്‍ ചികിത്സ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ തുടങ്ങിയ കപട ചികിത്സകളെ പിന്തുണയ്ക്കുന്നവരും അങ്ങിങ്ങുണ്ട്. എന്തിനേറെ, വാക്സിന്‍ വിരുദ്ധരെപോലും അവര്‍ക്കിടയില്‍ കാണാനാവും! (പച്ചക്കുതിര 2108 ഏപ്രില്‍ പേ: 31).

അധികാരമോഹങ്ങളും സംഘടനാ സങ്കുചിതത്വവും കേരള യുക്തിവാദ സംഘത്തിന്‍റെ മറ്റൊരു പിളര്‍പ്പ് കൂടിയുണ്ടാക്കി. ഈ പിളര്‍പ്പ് രവിചന്ദ്രന്‍ വിശദീകരിക്കുന്നതിപ്രകാരമാണ്: ‘2011-ല്‍ കേരള യുക്തിവാദത്തില്‍ പിളര്‍പ്പുണ്ടായി. മലപ്പുറം ജില്ലാ കമ്മറ്റി ഒന്നടങ്കം വിട്ടുപോയി. ഇഎ ജബ്ബാര്‍, മുഹമ്മദ് പാറയ്ക്കല്‍, പ്രൊഫ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘യുക്തിവാദി സംഘം’ എന്ന സംഘടന രൂപീകരിച്ചു (വെളിച്ചപ്പാടിന്‍റെ ഭാര്യ പേ: 216).

ഇഎ ജബ്ബാറും രവിചന്ദ്രനും തമ്മില്‍ നടന്ന അഭിമുഖത്തില്‍ ഈ പിളപ്പിനെക്കുറിച്ച് ഇഎ ജബ്ബാര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: ‘സംഘടന വന്നതിനുശേഷമാണ് സംഘടനാ മൗലികവാദം വരുന്നത്. ആശയപ്രചാരണത്തേക്കാള്‍ സംഘടനയുടെ ചട്ടക്കൂടും അതിന്‍റെ അച്ചടക്കവും അതിന്‍റെ അജണ്ടകളും പ്രധാനമായിത്തീര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അക്കാലഘട്ടത്തിലാണ് ഞാനും ഈ സംഘടനയിലേക്ക് വരുന്നത്. സംഘടനയ്ക്കകത്ത് വന്നുകഴിഞ്ഞാല്‍ മിക്കവാറും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലല്ല, സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് സമയം കളയുന്നത്. അതുകൊണ്ട് വലിയ പ്രയോജനം ഇല്ലായെന്ന് എനിക്ക് അനുഭവങ്ങളിലൂടെ തോന്നി. പലപ്പോഴും ഇത്തരം കമ്മിറ്റികളില്‍ പോയിരുന്നാല്‍ നമുക്കൊന്നും ചര്‍ച്ച ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. ഇത് പോരാ, ആശയം പ്രചരിപ്പിക്കലായിരിക്കണം പ്രധാനം. അതുപോലെ കാലം മാറുന്നതിനനുസരിച്ച് പുതിയ സങ്കേതങ്ങളും രീതികളുമൊക്കെ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന ആശയങ്ങള്‍ ഞാന്‍ സംഘടനക്കകത്ത് വച്ചിരുന്നു. പക്ഷേ, അതിനോടൊന്നും സംഘടനക്കകത്ത് പലര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. 2012-ലെ സ്വതന്ത്രലോകം ദേശീയ സെമിനാറോടു കൂടി ഞാന്‍ സംഘടനയുമായി ഔപചാരികമായി പിരിഞ്ഞു’ (പച്ചക്കുതിര, 2016 ഡിസംബര്‍ പേ: 27).


എന്നാല്‍ ഈ പിളപ്പിന് കാരണം ഇഎ ജബ്ബാറിന്‍റെ അധികാരമോഹമാണെന്നാണ് കേരള യുക്തിവാദി സംഘം (KYS) പ്രസിഡന്‍റായിരുന്ന യു കലാനാഥന്‍ പറയുന്നത്. 1796 മുതല്‍ ദീര്‍ഘകാലം കൈവൈഎസ് പ്രസിഡന്‍റായിരുന്ന യു കലാനാഥനും സംഘടനയില്‍ നിന്ന് പിരിഞ്ഞുപോവുകയാണുണ്ടായത്. യുക്തിവാദി പ്രസ്ഥാനത്തിന് മാര്‍ക്സിസം വേണോ വേണ്ടയോ എന്നതില്‍ വീണ്ടും അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകളെ എതിര്‍ക്കാനും വേണ്ടി മാര്‍ക്സിസത്തെ അനുകൂലിക്കാത്ത ചില യുക്തിവാദികളുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘടനയായ കേരളാ ഫ്രീ തിങ്കേഴ്സ് ഫോറം (KFTF) നിലവില്‍ വന്നു. യൂട്യൂബ് ചാനലും ഫേസ്ബുക്ക് കൂട്ടായ്മയുമായി മുന്നോട്ടു ഗമിച്ചു. ഡോ. വിശ്വനാഥന്‍, എഎ ജബ്ബാര്‍, രവിചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഫോറത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ‘യുക്തിയുഗം’ എന്ന മാസികയും ആരംഭിച്ചു. ഈ കൂട്ടായ്മയുടെ വാര്‍ഷിക സെമിനാറാണ് ‘സ്വതന്ത്രലോകം’. അതിനിടയില്‍ 2013 സ്വതന്ത്രലോകം സെമിനാറില്‍ രവിചന്ദ്രന്‍ വെളിച്ചപ്പാടിന്‍റെ ഭാര്യ എന്ന പ്രസന്‍റേഷന്‍ അവതരിപ്പിച്ചു. പക്ഷേ ഇതില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്നുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് യുക്തിവാദി സംഘത്തിന് ഫെമിനിസം വേണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകള്‍ അണികള്‍ക്കിടയില്‍ നടന്നു. ആ സമയത്ത് തന്‍റെയടുക്കല്‍ തെറ്റ് പറ്റിയെന്ന നിലപാടിലേക്ക് രവിചന്ദ്രന്‍ എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ 2016-ല്‍ തൃശൂരില്‍ വച്ച് ‘വെളിച്ചപ്പാടിന്‍റെ ഭാര്യ Reloaded’ എന്ന് വീണ്ടും അതേ വിഷയം രവിചന്ദ്രന്‍ അവതരിപ്പിച്ചതോടെ സംഘടനയില്‍ പിളര്‍പ്പുണ്ടായി. അങ്ങനെ തന്നെ അനുകൂലിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളിച്ച് 2016 ഒക്ടോബറില്‍ ‘എസ്സന്‍സ് ക്ലബ്’ എന്ന പുതിയ സംഘടന രവിചന്ദ്രന്‍ രൂപീകരിച്ചു. എന്നാല്‍ ഇത്തരം സംഘടനകളിലൊന്നും അദ്ദേഹം മെമ്പറാവുകയോ നേതൃസ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാതെ തന്‍റെ നിയന്ത്രണത്തിലാക്കുക എന്ന ശൈലിയാണ് സ്വീകരിച്ചത്. ഈ സംഘടനയെ രവിചന്ദ്രന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘സജീവന്‍ അന്തിക്കാട്, പ്രശാന്ത് രണ്ടേടത്ത്, പി സുശീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013 ഒക്ടോബറില്‍ രൂപംകൊണ്ട ആയിരത്തിലധികം അംഗങ്ങളുള്ള എസ്സെന്‍സ് എന്ന ഹ്യൂമനിസ്റ്റ് സൈബര്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം ശാസ്ത്ര-നാസ്തിക-മാനവികവാദ പ്രചാരണമാണ്. എസ്സന്‍സ് ഫ്രീ തിങ്കേഴ്സ് ഡയറി എന്ന ഓണ്‍ലൈന്‍ മാഗസിന്‍, യൂട്യൂബ് ചാനല്‍, ഓഡിയോ-ബ്രോഡ്കാസ്റ്റിങ് ചാനല്‍ തുടങ്ങിയവയും എസ്സെന്‍സ് നടത്തുന്നു. കൂടാതെ വിവിധ വിഷയങ്ങളില്‍ സംവാദ പരമ്പരകളും (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 226).

അതിനിടയിലാണ് സംവരണ വിഷയത്തില്‍ രവിചന്ദ്രന്‍ നടത്തിയ പ്രഭാഷണങ്ങള്‍ മറ്റൊരു വിവാദം സൃഷ്ടിച്ചത്. അതില്‍ സംവരണ വിരുദ്ധതയും ദളിത് വിരുദ്ധതയുമുണ്ടെന്ന് പറഞ്ഞ് ഇഎ ജബ്ബാര്‍, ഡോ. വിശ്വനാഥന്‍ തുടങ്ങിയവര്‍ പരസ്യമായി ഇതിനെതിരെ പ്രതികരിച്ചു രംഗത്തുവന്നു. ഈ വിഷയത്തില്‍ രവിചന്ദ്രന് മറുപടി പറഞ്ഞുകൊണ്ട് പ്രശസ്ത ദളിത് ചിന്തകനും യുക്തിവാദിയുമായ സണ്ണി എം കപിക്കാടിന്‍റെ വീഡിയോ പുറത്തിറങ്ങി. ഫ്രീ തിങ്കേഴ്സ് ഫോറം രവിചന്ദ്രന് ചുട്ട മറുപടിയുമായി രംഗത്ത് വന്നു. എന്നാല്‍ തന്‍റെ ആരാധകരെ ഉപയോഗിച്ച് കോപ്പിറൈറ്റ് ക്ലൈം ചെയ്ത് ഈ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്ത് രവിചന്ദ്രന്‍ തിരിച്ചടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തന്‍റെ സംഘടനയായ എസ്സന്‍സിലെ അണികള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടായി. ചോദ്യം ചെയ്തവരെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് എസ്സന്‍സില്‍ ഇരുചേരികള്‍ രൂപപ്പെട്ടു. ഒന്ന് രവിചന്ദ്രനെ ആരാധ്യനായി കാണുന്നവര്‍. മറ്റൊന്ന് രവിചന്ദ്രനെ ഇവ്വിധം അംഗീകരിക്കാത്തവരും. അങ്ങനെ 2018-ല്‍ രവിചന്ദ്രനെ ഫാനായി കാണുന്നവര്‍ എസ്സന്‍സ് ക്ലബ്ബ് വിടുകയും ‘എസ്സന്‍സ് ഗ്ലോബല്‍’ എന്ന പേരില്‍ മറ്റൊരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു.

എസ്സന്‍സ് ക്ലബ്ബിന്‍റെ വാര്‍ഷിക പരിപാടിയാണ് ‘എസന്‍ഷ്യ’. പിളര്‍പ്പിനുശേഷം തിരുവനന്തപുരം വിജെടി ഹാളില്‍വച്ച് 2018 ഒക്ടോബല്‍ 18,19 തിയ്യതികളില്‍ ‘എസന്‍ഷ്യ 18’ എസ്സന്‍സ് ക്ലബ്ബുകാര്‍ നടത്തുകയുണ്ടായി. എന്നാല്‍ എസ്സന്‍സ് ക്ലബ്ബില്‍ നിന്നു പിരിഞ്ഞുപോയ രവിചന്ദ്രനും കൂട്ടരും എസ്സന്‍സ് ക്ലബ് എന്ന പേരും രജിസ്റ്റര്‍ നമ്പറും വച്ച് എസ്സന്‍സ് ക്ലബ് വാര്‍ഷിക പരിപാടിയായ ‘എസന്‍ഷ്യ 2018’ എറണാകുളം ടൗണ്‍ഹാലില്‍ വച്ച് ഡിസംബര്‍ 25, 26 തിയ്യതികളില്‍ വേറെ നടത്തിയിരുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ എസ്സന്‍സ് ക്ലബുകള്‍ തങ്ങളുടെ സംഘടനയുടെ പേരും രജിസ്റ്റര്‍ നമ്പറും ഉപയോഗിക്കുന്നതിനെതിരെ രവിചന്ദ്രനെയും കൂട്ടരെയും പ്രതികളാക്കി കേസ് കൊടുക്കുകയും ചെയ്തു. ‘മതം ഉപേക്ഷിക്കൂ, മനുഷ്യരാകൂ’ എന്ന് ഉദ്ഘോഷിക്കുന്ന യുക്തന്മാരുടെ ലജ്ജിപ്പിക്കുന്ന തമ്മില്‍ തല്ലും അധികാരമോഹങ്ങളും കാണുമ്പോള്‍ മതവിമര്‍ശനവും ദൈവിനിഷേധവുമൊക്കെ അഴുക്കുചാലിലെങ്കിലും തിളങ്ങിനില്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.

ബറാഅത്ത് രാവിലെ ആരാധനകള്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ബറാഅത്ത് രാവിലെ ആരാധനകള്‍● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം 0 COMMENTS

‘തീര്‍ച്ചയായും നാമതിനെ ഒരനുഗ്രഹീത രാവില്‍ അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്. യുക്തിപൂര്‍ണമായ ഓരോ കാര്യവും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു’ (ദുഖാന്‍ 34).

മേല്‍ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ) വിവരിച്ചു: ‘ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ്  ബറാഅത്ത് രാവാണെന്ന് ഇക്രിമ(റ) അടക്കം നിവധി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (തഫ്സീര്‍ റാസി).


ഇമാം ഖുര്‍ത്വുബി(റ)ന്‍റെ വിശദീകരണം കാണുക: ‘ഇക്രിമ(റ) പറയുന്നത് ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ് ശഅ്ബാന്‍ പകുതിയുടെ രാവാണെന്നാണ്. പ്രസ്തുത രാവില്‍ ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരില്‍ നിന്ന് വേര്‍തിരിച്ച് ലിസ്റ്റ് തയ്യാറാക്കും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ ആരെല്ലാമെന്ന് നിര്‍ണയിക്കപ്പെടും. ഓരോ വകുപ്പിലും നിര്‍ണയിക്കപ്പെട്ടവരേക്കാള്‍ ഒരാളെ പോലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല. ഉസ്മാനുബ്നുല്‍ മുഗീറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി(സ്വ) പറഞ്ഞു: ഒരു ശഅ്ബാന്‍ മുതല്‍ അടുത്ത ശഅ്ബാന്‍ വരെയുള്ളവരുടെ ആയുസ്സ് തീരുമാനിക്കപ്പെടും (ഖുര്‍ത്വുബി).

‘യുക്തിപൂര്‍ണമായ കാര്യം’ എന്ന് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം മനുഷ്യരുടെ ആയുസ്സ്, ഭക്ഷണം, ജയാപചയങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഇമാം റാസി(റ) വിവരിക്കുന്നു: ‘ആയുസ്സ്, ഭക്ഷണം, വെള്ളം, ജയാപചയങ്ങള്‍’ എന്നിവ ഓരോരുത്തര്‍ക്കും വ്യത്യസ്ത അളവിലായിരിക്കും അല്ലാഹു അനുവദിച്ചത്. ഈ വ്യത്യസ്തതക്ക് പിന്നില്‍ അവന്‍റെ അതിമഹത്തായ ഹിക്മത്താണ്. അതിനാല്‍ ‘ഹകീം’ എന്ന അല്ലാഹുവിന്‍റെ വിശേഷണം ആലങ്കാരികമായി പ്രസ്തുത കാര്യങ്ങള്‍ക്ക് പ്രയോഗിച്ച് ‘അംറുന്‍ ഹകീം’ എന്നു പറഞ്ഞു (റാസി).


ഇമാം റാസി(റ), ഇമാം ഖുര്‍ത്വുബി(റ), ഇസ്മാ ഈലില്‍ ഹിഖീ(റ) തുടങ്ങിയവര്‍ ബറാഅത്ത് രാവിനെ കുറിച്ച് നല്‍കിയ ഒരു വിശദീകരണം കൂടി കാണാം: എല്ലാ വിവരങ്ങളുമടങ്ങിയ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പകര്‍ത്തിയെഴുതല്‍ ബറാഅത്ത് രാവില്‍ തുടങ്ങി ലൈലത്തുല്‍ ഖദ്റില്‍ പൂര്‍ത്തിയാക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. തുടര്‍ന്ന് ഓരോ വകുപ്പും അതാതിന്‍റെ ചുമതല വഹിക്കുന്ന മലക്കുകളെ ഏല്‍പ്പിക്കും. അതനുസരിച്ച് ഭക്ഷണത്തിന്‍റെ കാര്യം മീക്കാഇലീനെയും ഭൂകമ്പം പോലുള്ളവ ജിബ്രീലിനെയും ആപത്ത് മുസ്വീബത്തുകളുടെ ലിസ്റ്റുകള്‍ അസ്റാഈലിനെയും ഏല്‍പ്പിക്കും.

അറബി മാസം ശഅ്ബാന്‍ 14-ന് അസ്തമിച്ച രാത്രിയെയാണ് ബറാഅത്ത് രാവ് എന്ന് വിളി ക്കുന്നത്. മോചനം എന്നാണ് ബറാഅത്ത് എന്ന പദത്തിനര്‍ത്ഥം. നരകാവകാശികളായ നിരവധിയാളുകള്‍ക്ക് മോചനം ലഭ്യമാകുന്ന രാത്രിയായത് കൊണ്ടാണ് ആ പേര് വന്നത്. ലൈലതുന്‍ മുബാറക, ലൈലതുസ്സ്വക്ക്, ലൈലതുറഹ്മ എന്നീ പേരുകളിലും ഈ രാവ് അറിയപ്പെടുന്നു.


നിരവധി ഹദീസുകളിലൂടെ റസൂല്‍(സ്വ) ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠത തെര്യ പ്പെടുത്തുന്നുണ്ട്. അവയില്‍ ചിലത് നമുക്ക് മനസ്സിലാക്കാം: മുആദുബ്നു ജബല്‍(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘ശഅ്ബാന്‍ പകുതിയുടെ രാവില്‍ അവിശ്വാസിയും അക്രമിയുമല്ലാത്ത എല്ലാവര്‍ക്കും അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകയും അവര്‍ക്ക് അവന്‍ പൊറുക്കുകയും ചെയ്യും (ത്വബറാനി).

ആഇശ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ബറാഅത്ത് രാവില്‍ ജിബ്രീല്‍(അ) എന്‍റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു: ‘ഈ രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തോളം ആളുകള്‍ക്ക് അല്ലാഹു നരകമോചനം നല്‍കുന്നതാണ് (ബൈഹഖി). ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നുമാജ).

ആഇശ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ചോദിച്ചു: ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാവിനുള്ള മഹത്ത്വം അറിയാമോ? ബീവി അന്വേഷിച്ചപ്പോള്‍ നബി(സ്വ) വിശദീകരിച്ചു: ‘ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ എല്ലാ മനുഷ്യരെയും നിശ്ചയിക്കുന്നത് ആ രാവിലാണ്. അന്ന് മനുഷ്യരുടെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടും. അവരുടെ ഭക്ഷണം ഇറങ്ങുന്നതും അന്ന് തന്നെയാണ് (മിശ്ക്കാത്ത്).

അഞ്ച് സവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്.

യുക്തി പൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടുന്നു.
ബറാഅത്ത് രാവിലെ ആരാധനാകര്‍മങ്ങള്‍ക്ക് പ്രത്യേക ശ്രേഷ്ഠതകളുണ്ട്.
ആ രാവില്‍ അല്ലാഹു ധാരാളം അനുഗ്രഹം ചൊരിയും.
പ്രത്യേക പാപമോചനം നല്‍കപ്പെടുന്നു.
നബി(സ്വ) പറഞ്ഞു: ജ്യോത്സ്യന്‍, അക്രമി, സ്ഥിരമദ്യപാനി, മാതാപിതാക്കളെ വെറുപ്പി ക്കുന്നവന്‍, സ്ഥിരമായി വ്യഭിചരിക്കുന്നവന്‍ എന്നിവരല്ലാത്ത എല്ലാ വിശ്വാസികള്‍ക്കും ബറാഅത്ത് രാവില്‍ അല്ലാഹു പൊറുത്ത് കൊടുക്കും.

തിരുനബി(സ്വ)ക്ക് ശിപാര്‍ശ പറയാനുള്ള പൂര്‍ണാധികാരം നല്‍കപ്പെട്ടത് ഈ രാവിലാണ്. ശഅ്ബാന്‍ പതിമൂന്നാം രാവില്‍ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അധികാരം നബി(സ്വ) ചോദിച്ചപ്പോള്‍ മൂന്നിലൊന്ന് അല്ലാഹു നല്‍കി. പതിനാലാം രാവില്‍ ചോദിച്ചപ്പോള്‍ മൂന്നില്‍ രണ്ടും നല്‍കി. എന്നാല്‍ പതിനഞ്ചാം രാവില്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശിപാര്‍ശക്കുള്ള പൂര്‍ണാധികാരം നല്‍കുകയുണ്ടായി (റാസി).
ഇബ്നുതൈമിയ്യ തന്നെ പറയുന്നത് നോക്കൂ: ശഅ്ബാന്‍ പകുതിയുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന നിരവധി ഹദീസുകളും ആസാറുക ളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ പെട്ട ഒരു വിഭാഗം ആ രാവില്‍ പ്രത്യേകം നിസ്കാരം നിര്‍വഹിച്ചതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രസ്തുത രാവില്‍ ആരെങ്കിലും പ്രത്യേക നിസ്കാരം നിര്‍വഹിച്ചാല്‍ അതിന് മുന്‍ഗാമികളുടെ മാതൃകയും തെളിവുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

ബറാഅത്ത് രാവിലെ പ്രത്യേക നിസ്കാരത്തിന്‍റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അന്നത്തെ രാത്രിയില്‍ പ്രത്യേക 100 റക്അത്തിനെ കുറിച്ച് ഇമാം ഗസ്സാലി(റ) ഇഹ്യയില്‍ പരാമര്‍ശി ക്കുന്നു. എന്നാല്‍ പ്രസ്തുത നിസ്കാരം ബിദ്അത്താണെന്നാണ് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നത്. ഇബ്നു ഹജര്‍(റ) ഈ അഭിപ്രായാന്തരത്തിലെ തീരുമാനം പറയുന്നത് ഇപ്രകാരം: ‘റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ ഇശാ-മഗ്രിബിനിടയിലെ 12 റക്അത്ത് പ്രത്യേക നിസ്കാരവും ശഅ്ബാന്‍ പതിനഞ്ചാം രാവിലെ 100 റക്അത്ത് നിസ്കാരവും ബിദ്അത്താണെങ്കിലും അവ തടയപ്പെടേണ്ടതല്ലെന്നാണ് ഇബ്നു സ്വലാഹ്(റ)ന്‍റെ ഫത്വയില്‍ നിന്ന് മനസ്സിലാകുന്നത്. നിസ്കരിക്കാനുള്ള പൊതു ഉത്തരവിന്‍റെ കീഴില്‍ അവ രണ്ടും ഉള്‍പ്പെടുമെന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ് (ഫതാവല്‍ കുബ്റാ).


ശഅ്ബാന്‍ പതിനഞ്ചിന് (ബറാഅത്ത് ദിനം) പകല്‍ നോമ്പെടുക്കല്‍ സുന്നത്താണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാതെ ഇമാം റംലി(റ) വ്യക്തമാക്കിട്ടുണ്ട് (ഫതാവ റംലി).

ബറാഅത്ത് രാവില്‍ ഒരു പ്രാവശ്യം ദുഖാന്‍ സൂറത്തും മൂന്ന് പ്രാവശ്യം യാസീനും പാരായണം ചെയ്യുന്ന പതിവുണ്ട്. സച്ചരിതരായ പൂര്‍വികരില്‍ നിന്ന് പകര്‍ന്നുകിട്ടിയ നല്ല ആചാരമാണിത്. ഒന്നാം യാസീന്‍ ആയുസ്സില്‍ ബറകത്തുണ്ടാവാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ വിശാലതയുണ്ടാവാനും മൂന്നാമത്തേത് മരണവേളയിലെ നല്ല പര്യവസാനത്തിനും വേണ്ടിയാണ്. എന്തു ലക്ഷ്യം വച്ചാണോ യാസീന്‍ പാരായണം ചെയ്യുന്നത് അതു നിറവേറ്റപ്പെടും എന്ന ഹദീസ് ഇതിന് പ്രാമാണികത നല്‍കുന്നു.

അല്ലാമ മുര്‍തളാ സബീദി(റ) പറയുന്നു: ബറാഅത്ത് രാവ് ആരാധനകള്‍കൊണ്ട് സമ്പന്ന മാക്കുക എന്ന ആചാരം സച്ചരിതരായ മുന്‍ ഗാമികളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. അന്ന് മൂന്ന് യാസീന്‍ പാരായണം ചെയ്യുകയും ഓരോന്നിലും ക്രമപ്രകാരം ആയുസ്സിലെ ബറ കത്ത്, ഭക്ഷണത്തിലെ വിശാലത, ശുഭപര്യവസാനം എന്നിവ ലക്ഷ്യമാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വേണം (ഇത്ഹാഫു സാദത്തില്‍ മുത്തഖീന്‍).

ശഅ്ബാന്‍ പകുതിയുടെ രാവില്‍ ഇശാ-മഗ്രിബിനിടയില്‍ മൂന്ന് യാസീന്‍ തുടരെ പാരായണം ചെയ്യണം. അവയ്ക്കിടയില്‍ മറ്റു സംസാരം പാടില്ല. യാസീന്‍ കൊണ്ട് ആയുസ്സ് വര്‍ധനവ്, ഭക്ഷണ വിശാലത, വിജയികളില്‍ ഉള്‍പ്പെടുക എന്നിവ യഥാക്രമം ലക്ഷ്യംവെക്കണം (നിഹായത്തുല്‍ അമല്‍).

ഏതൊരു സമയത്തിനും ശ്രേഷ്ഠത ലഭിക്കുന്നത് ആ സമയം ഉള്‍ക്കൊള്ളുന്ന മഹത്തായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. വിശുദ്ധ റമളാന്‍ മാസങ്ങളുടെ നേതാവായത് അതില്‍ ഖുര്‍ആന്‍, അവതരിച്ചതിനാലാണ്. ആദം നബി(അ)ന്‍റെ ജന്മദിനം വെള്ളിയാഴ്ചയായതിനാല്‍ വെള്ളി ദിവസങ്ങളുടെ നേതാവായി. അതുപോലെ ബറാഅത്ത് രാവിന് ആ ശ്രേഷ്ഠത ലഭിച്ചതും അന്ന് സംഭവിച്ച മഹത്തായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. തിരുനബി(സ്വ) ഹിജ്റക്ക് ശേഷം 17 മാസക്കാലം നിസ്കരിച്ചത് ബൈത്തുല്‍ മുഖദ്ദസിലേക്കു തിരിഞ്ഞായിരുന്നു. എന്നാല്‍ ഇബ്റാഹീം നബി(അ)ന്‍റെ ഖിബ്ലയായ കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്കരിക്കലായിരുന്നു തിരുനബി(സ്വ)യുടെ ആഗ്രഹം. ഏറെക്കാലത്തെ പ്രവാചകാഭിലാഷം പൂവണിയിച്ചുകൊണ്ട് സൂറത്തുല്‍ ബഖറയുടെ 144-ാം ആയത്ത് ഇറങ്ങി ഖിബ്ല മാറ്റം സാധ്യമായത് ശഅ്ബാന്‍ പതിനഞ്ചിനായിരുന്നു. തിരുനബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ ആജ്ഞാപിക്കുന്ന സൂറത്ത് അഹ്സാബിലെ 56-ാം ആയത്ത് ഇറങ്ങുന്നതും അന്നേ ദിവസം തന്നെയാണ്. അപ്പോള്‍ ആ ദിനത്തിന്‍റെ രാവിനും പകലിനും ശ്രേഷ്ഠത ലഭിക്കുമെന്നത് തീര്‍ച്ചയാണല്ലോ.

ശഅ്ബാന്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ മാസമാണ്. ശഅ്ബാനിലെ അധിക ദിവസവും അവിടുന്ന് നോമ്പെടുക്കാറുണ്ടായിരുന്നു. നിര്‍ബന്ധമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടവരുമോ എന്ന ശങ്കയാണ് ശഅ്ബാന്‍  മുഴുവനായും തിരുനബി(സ്വ) നോമ്പനുഷ്ഠിക്കാതിരിക്കാനുള്ള കാരണം. റമളാന്‍ കഴിഞ്ഞാല്‍ നോമ്പെടുക്കാന്‍ ഏറ്റവും ഉത്തമമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളാണ്. ശഅ്ബാന്‍ പൂര്‍ണമായും നോമ്പെടുക്കല്‍ പ്രത്യേകം സുന്നത്താണ് (ശര്‍വാനി).

Sunday, June 30, 2019

വാഹാബികളുടെ 100 ബിദ്അത്തുകൾ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



നൂറ് ബിദ്അത്തുകളും നരകത്തിലെത്തിയ വഹാബിയും
🚫🚨🚫🚨🚫🚨🚫🚨🚫🚨🚫
എന്തെല്ലാമാണ് ബിദ്അത്തുകൾ ?
🚫🚨🚫🚨🚫🚨🚫🚨🚫🚨🚫
📜നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത് ആകുന്നു..എല്ലാ ബിദ്അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ " മുഹമ്മദ്‌ നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)📜
"كل بدعة ضلالة، وكل ضلالة في النار"
*വഹ്ഹാബികളിലെ പുത്തൻ വാദങ്ങൾ...*
1.. നിസ്കാരത്തിലെ നിയ്യത്ത് ആവിശ്യമില്ല  എന്ത് എന്ത് ചെയ്യുന്നുവോ അത് മനപ്പൂർവം ആയിരിക്കണം  എന്നു മാത്രം (കർമ ശാസ്ത്രം പേജ് 12.വഹ്ഹാബി പുസ്തകം )
2.കൈ കെട്ടൽ നെഞ്ചിൽ
(മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്രവിസകലനം  സലാംസുല്ലമി pege 15)
3.സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധം
(അൽ മുർഷിദ്  പുസ്തകം 2 pege 139)
4.സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത്  
(സല്സബീൽ പുസ്തകം 7.ലക്കം 9)
5.ഖുനൂത് ഓതുന്നതിനേക്കാൾ നല്ലത് വെഭിചാരമാണ് (ബാലുശ്ശേരി )
6. നിസ്കാര ഫർള്  പത്തര
(കർമ ശാസ്ത്രം 1983.പേജ് 33)
7.നിസ്കാര ഫർള്  ഒമ്പത് (കർമ ശാസ്ത്രം 1985.പേജ്. 28)
8.കോണകം ഉടുത്ത് പള്ളിയിൽ പോകാം (മുസ്ലിം സ്ത്രീകൾക്  അവകാശം ഉണ്ടോ M C C മൗലവി 1952 പേജ് 58)
9.അല്പം ബീജം പോയാൽ കുളിക്കേണ്ടതില്ല
( ജിഹാദ് 88.Pege 19)
10.ഖുർആനിൽ ഉണ്ടായിട്ട് കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല  
( ആധുനിക വഹ്ഹാബികൾ )
11.ഹദീസിൽ ഉണ്ടായിട്ടു കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല
( ആധുനിക വഹ്ഹാബികൾ )
12. ഉസ്മാൻ (റ )ഉണ്ടാക്കിയ വെള്ളിയാഴ്ച വാങ്ക് ബിദ്അത് (ഇസ്‌ലാം കര്മാനുഷ്ട്ടാന ങ്ങൾ  1997 പേജ് 434)
13. തറാവീഹ് നിസ്കാരം എട്ട്
(ചിലന്തി വല  ലെ കു ലേഖ 1982..പേജ് 2)
14. തറാവീഹ്  നിസ്കാരം 11
(വഹ്ഹാബി അമലിയ്യാത്ത് 1975 ജൂലായ് pege 31.32)
തറാവീഹ് എന്ന നിസ്കാരമേ ഇല്ല (ഇസ്‌ലാമിക് കർമ ശാശ്ത്രം 1985.പജ് 32.33)
15. നബി (സ ) സാദാരണക്കാരൻ
(ശബാബ്  88. ഫെബ്രവരി 12)
16. നബി (സ )തെറ്റ് ചെയ്ത ആൾ (സല്സബീൽ പുസ്തകം 1 പേജ് 3)
17. നബി (സ )ക്കു  സാദാരണ കേൾവി മാത്രമേ ഉള്ളോ
(ശബാബ്  88. ഫെബ്രവരി 12)
18. നബി (സ )ക് സാദാരണ കാഴ്ച ഉള്ളൂ
(ശബാബ്  88. ഫെബ്രവരി 12)
19. സഹാബത്തു ദീനിൽ തെളിവല്ല
(ജുമഅ ഖുതുബ മദ്ഹബുകളിൽ  പേജ് 84)
20. നബിദിനം ബിദ്അത്
(സല്സബീൽ 1977.പേജ് 2)
21. നബിദിനത്തിൽ മദ്ഹു പറയൽ (നബി പൊരുത്തം ആഗ്രഹിച്ചു മൗലിദ് ഓതൽ )ബിദ്അത് കാഫിറാകും
(സല്സബീൽ 1971 പേജ് 44)
22. നബിദിനത്തിൽ ഖുർആൻ ഓതൽ ബിദ്അത് (സല്സബീൽ 1980 പേജ് 30)
23. നബിദിനത്തിൽ ഭക്ഷണം സദഖ ചെയ്യൽ ബിദ്അത്
(സല്സബീൽ 1980 പേജ് 30)
24. തല മറക്കൽ സുന്നത്തില്ല മുസ്ലിം കളിലെ അനാചാരങ്ങൾ 1998.പേജ് 46.47)
25. കൂട്ട് പ്രാത്ഥന പാടില്ല എന്ന ബിദ്അത്
(സമ്പൂർണ നിസ്കാര ക്രമം 1982.Pege 67)
26. മയ്യത്തിന്  വേണ്ടി ദാന ധർമം ചെയ്യരുത് (ചാവടിയന്തിരം പേജ് 31)
26. കറാമതു നിഷേധിക്കുന്നു
(വിശ്വ ദർശനം 1995.പേജ് 577)
27. സുബ്ഹി വാങ്ക് കൊടുത്താലും പാത്രത്തിൽ ഉള്ളത് തീരും വരെ തിന്നാം
(ചിലന്തി വല 1982 പേജ് 2)
28. മാസം കാണാതെ നോമ്പ് നോല്‌കാം
(Shabab 1993 Pege 5
29. നിസ്കാരം ക ളാ ഹു  വീട്ടേണ്ടതില്ല ( ഇസ്‌ലാം മതത്തിലെ മൂല സിദ്ധാന്തങ്ങൾ പേജ് 47 ഉമർ മൗലവി )
30. ഖുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയില്ല (ഹദീസ് ദുര്ബലതയും വ്യാഖ്യാനങ്ങളും. 1993/Pege 32.സുല്ലമി )
31. അല്ലാഹുവിനു ഇടതു കയ്യുണ്ട് (അതൗഹീദ്  Pege124)
32. അല്ലാഹുവിന് ഇടത് കൈ ഇല്ല  രണ്ടും വലത്താണ് (അഹ്ലു സുന്നത്തി വൽ ജമാഅ പേജ് 25)
33. അല്ലാഹുവിന്  കണ്ണ് മൂക്ക് കണങ്കാൽ മുഖം  ഉണ്ട് (അൽമനാർ 2004ഡിസംബർ )
34. അള്ളാഹു ഒരു ഭാഗം ഇല്ലാത്തവൻ (അഹ്‌ലുസുന്ന പേജ് 25)
35. അല്ലാഹുവിന്റെ വലത്തേ കയ്യിൽ ആകാശം (അതൗഹീദ് പേജ് 124)
36. അല്ലാഹുവിന്റ ഇടത്തു കയ്യിൽ ഭൂമി ((അതൗഹീദ് പേജ് 124)
37. അല്ലാഹുന്റെ മുഖം അല്ലാത്തത് ഒക്കെ നശിച്ചു പോകും (M.M അക്‌ബർ )
38. മരണപ്പെട്ടവർ കേൾക്കുകില്ല
39. മരണപ്പെട്ടവർ അറിയില്ല
40. മരണപ്പെട്ടർ ഉത്തരം ചെയ്യില്ല
41. റസൂലിനോട് സലാം പറഞ്ഞാൽ റസൂൽ അറിയില്ല
42. റസൂലിനോട് സലാം പറഞ്ഞാൽ മടക്കി ഉത്തരം ചെയ്യില്ല
43. അബൗതിക മാർഘത്തിൽ സഹായം പ്രതീക്ഷികൾ ശിർക്
കാര്യാ കാരണ ബന്ധത്തിന് അപ്പുറം ഉള്ളത് ചോദിക്കൽ ശിർക്
44. മരണപെട്ടവരോട് സഹായം  ചോദിക്കൽ ശിർക്
45. ജീവിച്ചിരിക്കുന്നവരോട്  ദുആ ചെയ്യാം
46. ജീവിച്ചിരിക്കുന്നവർക് സ്വന്തം കഴിവുണ്ട്
47. ഇയ്യാക നാസ്തഹീൻ  എന്ന വിശ്വാസത്തിൽ ജീവിച്ചിരിക്കുന്ന ആരോട് സഹായം തേടിയാലും ശിർക്കില്ല
48. മക്ക മുശ്രിക്കുകൾ ശിർക് ചെയ്തിട്ടില്ല
49. മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവർ ആണ്
50. മക്കാ മുശ്രിക്കുകൾ അല്ലാഹുവിനു ഇബാദത് എടുത്തിട്ടുണ്ട്
51. സുന്നികൾ മുശ്രിക്കാണ് (സല്സബീൽ 1974 പേജ് 9 ആഗസ്ത് 20)
52. സുന്നികൾ കാഫിർ ആണ് (സല്സബീൽ പുസ്തകം 1ലക്കം  4)
53. ശിർക് ചെയ്യുന്ന വരെ തുടർന്ന് നിസ്കരിക്കാം
54. ശിർക് ചെയ്യുന്നവർ അറുത്ത ത്  ഭക്ഷിക്കാം
55. ശിർക് ചെയ്യുന്നവരെ തുടർന്ന് നിസ്കരിക്കാം
56. ശിർക് ചെയ്യുന്നവരുടെ മയ്യത്ത് നിസ്കരിക്കാം
57.പിൻ ദ്വാരത്തിൽ കൂടി കാറ്റ് പോയാൽ വുളു മുറിയണം എങ്കിൽ നാറ്റം വേണം
58.പിൻ ദ്വാരത്തിൽ കൂടി കാറ്റ് പോയാൽ വുളു മുറിയണം എങ്കിൽ പൊട്ടി തെറി ക്കണം
59.നായ നജസ് അല്ല
60.മനോഹരം ചെയ്ത ശേഷം തുണിയിൽ മൂത്രം ആയാൽ നജസ് അല്ല
61.ഔറത് മറക്കൽ നിസ്കാരത്തിൽ ശർ ത്ത്  അല്ല
62.മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു തെളിവില്ല
63.കരുതി കൂട്ടി കളാ ഹു  ആക്കിയ നിസ്കാരം നിസ്കരിക്കാൻ ഹറാം
64.നിസ്കാരത്തിൽ ഉള്ള അനിര്ണിത വാചകങ്ങൾ അനറബി ഭാഷയിൽ ആക്കാം
65.സുജൂദിൽ അവനവന്റെ ഭാഷയിൽ പ്രാർത്ഥിക്കാം
66.ഖുതുബ തിരിയുന്ന ഭാഷയിൽ ആവാം
67.ഖുതുബക് ശർത്തും ഫർളും ഇല്ല
68.ഖുതുബ ജുമുഅ നിസ്കാരത്തിൽ  പെട്ടതല്ല
69.പെരുന്നാളിന് ഒരു ഖുതുബ മതി
70.ഹിന്തുക്കൾക് സകാത് കൊടുക്കാം
71.ലോകത്തുള്ള എല്ലാസാദനകൾക്കും സകാത് നിർബന്ധം
72.ഫിത്ർ സകാത് പണമായി കൊടുക്കാം
73.നോമ്പിന്  നിയ്യത്ത് വേണ്ട
74.ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നോമ്പ് മുറിയില്ല
75.സൂര്യോ ദയം മുതൽ ആണ് നോമ്പ് ആരംഭിക്കുന്നത്
76.നാലാലൊരു മദ്ഹബ് സ്വീകരിച്ചാൽ കാഫിർ
77.മലക്കുകൾ എന്നാൽ കാളവണ്ടി എന്നാണു
78.50.യാസീൻ ഓതുക എന്നത് 50രൂപ കൊടുക്കു  പോലെ യാണ്
79.അള്ളാഹു പറഞ്ഞാലേ ഒരാൾ വലിയ്യാണെന്നു അംഗീകരിക്കാൻ പറ്റൂ
80.വഫാത്തായ റസൂൽ സുബാ ർഷ ചെയ്യും എന്നു വിശ്വസിക്കാൻ പാടില്ല
81.സലാത്ത് കൂട്ടമായി ചൊല്ലാൻ പാടില്ല
82.ദിക്ർ മജ്ലിസ് ഉണ്ടാക്കാൻ പാടില്ല
83.ശുഹദാക്കളുടെ പേര് കേൾക്കുമ്പോൾ  റളിയള്ളാഹു അന്ഹു എന്നു പറയരുത്
84.ഔലിയാക്കളെ പേര് കേൾക്കുമ്പോൾ റളിയള്ളാഹു അന്ഹു എന്നു പറയരുത്
85.വുളൂഹിന്റെ ശർ ത്ത്  4
86. വുളൂഹിന്റെ ശർ ത്ത്  2
87.ചേലാ കർമം ചെയ്യാൻ പാടില്ല
88.സ്ത്രീ കല്ക് സ്വപ്ന സ്കലനം ഉണ്ടായാൽ കുളിക്കേണ്ടതില്ല
89.സ്ത്രീകൾക് ആർത്തവരക്തം  7 ദിവസം മതി
90.സ്ത്രീകൾക് പ്രസവ
രക്തം  40 ദിവസം വരെ
91.അന്യ സ്ത്രീകളെ ബൈക്കി ൽ കൊണ്ട് പോകാം
92.അന്യ സ്ത്രീ പുരുഷന്മാർ ഒരു രാത്രിയും പകലും ദീർഘ യാത്ര അനുവദിനീയമാണ്
93. മൂന്ന് തലക്കും ചൊല്ലി എന്നു പറഞ്ഞാൽ ഒരു തലാഖ് ആകുകയുള്ളു
94. എല്ലാ പ്രവാചകൻ മാരും സാദാരണ മനുഷ്യർ
95. ഹജ്ജിന്റെയും ഉംറയുടെയും അവസരത്തിൽ നബി  (സ )യുടെ ഖബർ സിയാറത് ചെയ്യൽ ശിർക് (സല്സബീൽ 1989 ഒക്ടോബർ 4 പേജ് 50)
96. പെരുന്നാളും ജുമുഅ യും ഒരുമിച്ചു വന്നാൽ ജുമുഅ ഒഴിവാക്കാം
97. നബിയുടെ ആസാറുകൾക് ബർക്കത്തില്ല
98. ജം ഹും  ഖസ്‌റും ആക്കാൻ യാത്ര ദൂരം പരിധി നിക്ഷയിച്ചില്ല
99. ഭാര്യയുമായി സംയോഗം ചെയ്‌താൽ സ്കലനം നടന്നില്ല എങ്കിൽ കുളിക്കേണ്ടതില്ല (ഇസ്ലാമിക അനുഷ്ട്ടാന കർമങ്ങൾ 1996 പേജ് 566)
100. തറാവീഹ് തഹജ്ജുദ് വിത്ർ  ഇതെല്ലാം ഒരു നിസ്കാരം തന്നെയാണ്( ഇസ്ലാമിക കർമ ശാത്രം പേജ്  32.33.1985)
*പുത്തൻ വാദങ്ങൾ അവസാനിക്കുന്നില്ല  ഇനിയും വന്നു കൊണ്ടേ ഇരിക്കും..*