വീട് നൽകണമെന്ന വസ്വിയ്യത്തിൽ വീട്ടിലെ കട്ടിൽ, അലമാര, ഫ്രിഡ്‌ജ് തുടങ്ങിയ പെടുമോ?
ചോദ്യം: ഒരാൾ മരണത്തിനുശേഷം എൻന്റെ വീട് എന്റെ മകൾക്ക് നൽകണമെന്ന് വസ്വിയ്യത്ത് ചെയ്തു വെച്ചാൽ വീട്ടിലുള്ള കട്ടിൽ, അലമാര, ഫ്രിഡ്‌ജ് കമ്പ്യൂട്ടർ തുടങ്ങിയ ഫർണിച്ചറുകളെല്ലാം ആ വസ്വിയ്യത്തിൽ ഉൾപ്പെടുമോ?
ഉത്തരം: വീട് നൽകണമെന്ന വസ്വിയ്യത്തിൽ വീട്ടിലെ കട്ടിൽ, അലമാര, ഫ്രിഡ്‌ജ് തുടങ്ങിയ നീക്കം ചെയ്യപ്പെ ടുന്ന ഫർണിച്ചറുകളും ഉപകരണങ്ങളും ഉൾപ്പെടുകയില്ല. (ഫത്ഹുൽ മുഈൻ : 245)
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി
ചോദ്യം: വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും ഇപ്പോൾ ക്യാഷ്‌ലെസ് സാമ്പത്തിക ഇടപാടുകളാണ് പ്രോത്സാഹി പ്പിച്ചു കൊണ്ടിരിക്കുന്നത്. എടി.എം. കാർഡുകളുപയോ ഗിച്ച് പെട്രോൾ അടിക്കൽ മുതൽ ഷോപ്പിംഗ് വരെ നടത്തുന്നു. വൈദ്യുതിബിൽ, വെള്ളക്കരം, നികുതി.... എല്ലാം ഓൺലൈനായി അടക്കാനാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഇതിൽ പലയിടങ്ങളിലായി പലിശയും ബാങ്കുമായുള്ള ഇടപാടുകളും വരുന്നു. ആമ്മായ ബലാഅ് (വ്യാപകമായ പരീക്ഷണം) എന്ന നിലക്ക് ഇത് അനുവദനീയമാകുമോ? അതോ ഇതിൽ നിന്ന് വിശ്വാസികൾ കണിശമായി വിട്ടു നിൽക്കേണ്ടതുണ്ടോ? വിട്ടു നിന്നാൽ സ്വാഭാവികമായും പല നഷ്ടങ്ങളും സഹിക്കേണ്ടിവരും. അത് സഹിക്കണമെന്നാണോ? അതോ ആ നഷ്ടങ്ങൾ ഒരു ളറൂറത്താണെന്ന് വെച്ച് ഇതെല്ലാം ഉപയോഗപ്പെടുത്തുകയാണോ അഭികാമ്യം? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
ഉത്തരം:
വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇസ്ല്‌ലാം കർശനമായി നിരോധിച്ച പലിശ ഇടപാടുകൾ അനുവദനീയമാവു കയില്ല. ഗവൺമെൻ്റ് ആനുകൂല്യങ്ങളും സൗകര്യങ്ങളും സൗജന്യങ്ങളും നഷ്ടപ്പെടുമെന്നതും പലിശ ഇടപാടുകൾ അനുവദനീയമാക്കുകയില്ല. ബേങ്കുമായി ഇടപാടുകൾ ആവശ്യമായി വരുമ്പോൾ ഇസ്‌ലാം നിരോധിച്ച പലിശ ഇടപാടുകളല്ലാത്ത വിധത്തിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment