*ഫർളു നിസ്കാരത്തിൻ്റെ കൂടെ റവാതിബ് കരുതാമോ?*
❓ഫർളു നിസ്കാരത്തിൻ്റെ നിയ്യത്തിൻ്റെ കൂടെ തഹിയ്യത്ത് പോലെയുള്ളത് കരുതാമെന്ന് വിവരിച്ചത് കണ്ടു. എന്നാൽ ഫർളിൻ്റെ കൂടെ റവാതിബ് സുന്നത്തു നിസ്കാരം കരുതാമോ?
✅ കരുതാവതല്ല, കരുതിയാൽ ഫർളും റവാത്തിബും ശരിയാവില്ല, രണ്ടും ലഭിക്കില്ല.
റവാത്തിബ് എന്നത് പ്രത്യേകം ഉദ്ദേശിക്കപ്പെട്ട നിസ്കാരമാണ്. അതു കൊണ്ട് തന്നെ ഫർളിൻ്റെ കൂടെ അതു കരുതാൻ പറ്റില്ല. (തുഹ്ഫ: 2/235, ജമൽ: 1/333)
റവാത്തിബ് പോലെ തന്നെ വിത്റും. ഫർളിൻ്റെ കൂടെ വിത്ർ കരുതാവതല്ല .
ﻭﺇﻧﻤﺎ ﺿﺮﺕ ﻧﻴﺔ ﻇﻬﺮ ﻭﺳﻨﺘﻪ ﻣﺜﻼ؛ ﻷﻧﻬﺎ ﻣﻘﺼﻮﺩﺓ ﻟﺬاﺗﻬﺎ ﺑﺨﻼﻑ اﻟﺘﺤﻴﺔ ( تحفة : ٢ / ٢٤٥) കോപ്പി
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
h
No comments:
Post a Comment