Thursday, March 13, 2025

മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫ്⁉️*

 *മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫ്⁉️*


❓ ഹാളിറായ മയ്യിത്ത് നിസ്കാരം നിർവഹിക്കപ്പെടുമ്പോൾ  മയ്യിത്തിന്റെ അടുത്ത കുടുംബക്കാർ മുന്നിലേക്ക് കടന്നുവരണമെന്ന് ചിലയിടത്ത് പറയാറുണ്ടല്ലോ. മറ്റുള്ളവർ ആദ്യം എത്തിയാലും ഒന്നാം സ്വഫ് മയ്യിത്തിൻ്റെ ബന്ധുക്കൾക്കായി  ഒഴിച്ചിടാറുണ്ട്. കൂടുതൽ ബന്ധുക്കൾ മുന്നിലേക്ക് വരുമ്പോൾ ആദ്യമേ സ്വഫ്ഫിൽ നിന്നവർ പിന്നിലെ സ്വഫ്ഫിലേക്ക് നിൽക്കാൻ നിർബന്ധിതരാകാറുമുണ്ട്. 

    ഈയടുത്ത കാലത്താണ് ഈ ഒരു ഏർപ്പാട് കണ്ടു തുടങ്ങിയത്. മുമ്പില്ല.

   മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫിൽ നിൽക്കാൻ പ്രത്യേക അധികാരം ഉണ്ടോ? ഉണ്ടെങ്കിൽ കഴിഞ്ഞ കാല ഉസ്താദുമാരൊന്നും അങ്ങനെ ഒരു അറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ട്?

ഈ വിഷയത്തിൽ സംശയം തീർത്തു തന്നാലും.

കെ. ശറഫുദ്ദീൻ മുസ്'ലിയാർ കൽപറ്റ

 

✅ മയ്യിത്തിൻ്റെ അടുത്ത ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫിൽ നിൽക്കാൻ പ്രത്യേകം അധികാരമൊന്നുമില്ല. സ്വഫ്ഫിൽ അണിനിരന്നവരെ - അവർ കൂട്ടികളാണെങ്കിൽ പോലും -  പിന്നിലേക്ക് ആക്കരുത് എന്നാണ് ഫുഖഹാക്കൾ പഠിപ്പിച്ചത്. 

*ولا يؤخر الصبيان للبالغين لاتحاد جنسهم* ( فتح المعين )

  സ്വഫ്ഫിൽ നിന്നവരെ അവിടെ നിന്നു മാറ്റി അവിടെ നിൽക്കൽ ഹറാമാണ്. ( നിഹായ :2/339)

*يحرم أن يقيم أحدا ليجلس مكانه* ( نهاية : ٢ / ٣٣٩ )

   ഇനി ഒരാൾ തൻ്റെ ഇഷ്ടപ്രകാരം താൻ നിന്നിരുന്ന സ്ഥലത്ത് മയ്യിത്തിൻ്റെ ബന്ധുവിനെ നിർത്തി പിന്നിലേക്ക് മാറി നിൽക്കലും ശരിയായ രീതിയല്ല . ആ രീതി കറാഹത്താണ്. 

ഒരാൾ മറ്റൊരാൾക്ക് വേണ്ടി സ്ഥലം മാറിക്കൊടുക്കുന്നത് അതേ പദവിയിലോ 

അതിനേക്കാൾ മുന്തിയ പദവിയിലോ നിൽക്കാൻ സാധിക്കുമ്പോൾ ആവണം .അല്ലാത്ത രീതി ശർഅ് അംഗീകരിച്ച കാരണം കൂടാതെ  കറാഹത്താണ്. 

അതേ സമയം ഇമാമിനു പിഴവു വന്നാൽ തീർക്കാൻ വേണ്ടി പണ്ഡിതൻ, ഖാരിഅ് എന്നിവരെ ഇമാമിൻ്റ അടുത്തേക്ക് തെരഞ്ഞെടുക്കൽ കറാഹത്തില്ല.( നിഹായ :2/339)


*പള്ളി ഇമാമിൻ്റെ പ്രഖ്യാപനം*


   ''ഒന്നാം സ്വഫ് അവിടെ ഒഴിച്ചിടണം. അവിടെ ആരും നിൽക്കരുത്. അതു മയ്യിത്തിൻ്റെ അടുത്ത ബന്ധുക്കൾക്ക് നിൽക്കാനുള്ളതാണ്. ആ സ്ഥലം അവർക്കു വേണ്ടി ഒഴിച്ചിടണം'' എന്ന മുന്നറിയിപ്പ് നൽകാൻ പള്ളി ഇമാമിന് അധികാരമില്ല. കമ്മിറ്റിക്കും മറ്റുള്ളവർക്കും അധികാരമില്ല പരിശുദ്ധ മതം പഠിപ്പിച്ചതിന് എതിരാണ് ആ അറിയിപ്പ് എന്നതാണ് അധികാരമില്ലാതിരിക്കാൻ കാരണം.


 ﻭﻳﺤﺮﻡ ﺃﻥ ﻳﻘﻴﻢ ﺃﺣﺪا ﻟﻴﺠﻠﺲ ﻣﻜﺎﻧﻪ ﺑﻞ ﻳﻘﻮﻝ ﺗﻔﺴﺤﻮا ﻟﻷﻣﺮ ﺑﻪ، ﻓﺈﻥ ﻗﺎﻡ اﻟﺠﺎﻟﺲ: ﺑﺎﺧﺘﻴﺎﺭﻩ ﻭﺃﺟﻠﺲ ﻏﻴﺮﻩ ﻓﻴﻪ ﻟﻢ ﻳﻜﺮﻩ ﻟﻠﺠﺎﻟﺲ ﻭﻻ ﻟﻤﻦ ﻗﺎﻡ ﻣﻨﻪ ﺇﻥ اﻧﺘﻘﻞ ﺇﻟﻰ ﻣﻜﺎﻥ ﺃﻗﺮﺏ ﺇﻟﻰ اﻹﻣﺎﻡ ﺃﻭ ﻣﺜﻠﻪ، ﻭﺇﻻ ﻛﺮﻩ ﺇﻥ ﻟﻢ ﻳﻜﻦ ﻋﺬﺭ ﻷﻥ اﻹﻳﺜﺎﺭ ﺑﺎﻟﻘﺮﺏ ﻣﻜﺮﻭﻩ... 

ﻭﻟﻮ ﺁﺛﺮ ﺷﺨﺼﺎ ﺃﺣﻖ ﺑﺬﻟﻚ اﻟﻤﺤﻞ ﻣﻨﻪ ﻟﻜﻮﻧﻪ ﻗﺎﺭﺋﺎ ﺃﻭ ﻋﺎﻟﻤﺎ ﻳﻠﻲ اﻹﻣﺎﻡ ﻟﻌﻠﻤﻪ ﺃﻭ ﻳﺮﺩ ﻋﻠﻴﻪ ﺇﺫا ﻏﻠﻂ ﻓﻬﻞ ﻳﻜﺮﻩ ﺃﻳﻀﺎ ﺃﻭ ﻻ ﻟﻜﻮﻧﻪ ﻣﺼﻠﺤﺔ ﻋﺎﻣﺔ؟ اﻷﻭﺟﻪ اﻟﺜﺎﻧﻲ ( نهاية : ٢ / ٣٣٩ )


ﻗﻮﻟﻪ: ﻭﻳﻜﺮﻩ ﺇﻳﺜﺎﺭ ﻏﻴﺮﻩ) ﺃﻱ ﻭﻳﻜﺮﻩ ﻟﻤﻦ ﺳﺒﻖ ﻓﻲ ﻣﻜﺎﻥ ﻣﻦ اﻟﺼﻒ اﻷﻭﻝ ﻣﺜﻼ ﺃﻥ ﻳﻘﻮﻡ ﻣﻨﻪ ﻭﻳﺠﻠﺲ ﻏﻴﺮﻩ ﻓﻴﻪ.

(ﻗﻮﻟﻪ: ﺇﻻ ﺇﻥ اﻧﺘﻘﻞ ﻟﻤﺜﻠﻪ) ﺃﻱ ﺇﻻ ﺇﻥ اﻧﺘﻘﻞ اﻟﻤﺆﺛﺮ ﻟﻤﻜﺎﻥ ﻣﺜﻞ اﻟﻤﻜﺎﻥ اﻟﺬﻱ ﺁﺛﺮ ﺑﻪ، ﻓﻼ ﻳﻜﺮﻩ اﻹﻳﺜﺎﺭ.

(ﻭﻗﻮﻟﻪ: ﺃﻭ ﺃﻗﺮﺏ ﻣﻨﻪ ﺇﻟﻰ اﻹﻣﺎﻡ) ﺃﻱ ﺃﻭ ﺇﻻ ﺃﻥ اﻧﺘﻘﻞ ﻟﻤﻜﺎﻥ ﺃﻗﺮﺏ ﺇﻟﻰ اﻹﻣﺎﻡ ﻣﻦ اﻟﻤﻜﺎﻥ اﻟﺬﻱ ﺁﺛﺮ ﺑﻪ، ﻓﻼ ﻳﻜﺮﻩ.

ﻓﺈﻥ اﻧﺘﻘﻞ ﻟﻤﻜﺎﻥ ﺃﺑﻌﺪ ﻣﻦ اﻟﺬﻱ ﺁﺛﺮ ﺑﻪ ﻛﺮﻩ ( اعانة : ٢ / ١٠٩ ) കോപ്പി 

-----------------------------------------

No comments:

Post a Comment

ഫത്വകൾ സാമ്പത്തികം 1

  ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്ന...