Thursday, March 13, 2025

ഖതീബുമാരുടെ അശ്രദ്ധ ജുമുഅ നിശ്ഫലമാക്കും*

 *ഖതീബുമാരുടെ അശ്രദ്ധ ജുമുഅ നിശ്ഫലമാക്കും*


      ❓ ചില ഖത്വീബുമാർ വെള്ളിയാഴ്ച ജുമുഅ: യുടെ ഇഖാമത്തിനു ശേഷം പ്രാർത്ഥന നിർവ്വഹിക്കുകയും തുണി ഞെരിയാണിക്ക് മീതെ എടുക്കാനും മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാനുമൊക്കെ ഉപദേശിച്ച് സമയം ദീർഘമാക്കുന്നു. അവരെക്കുറിച്ച് എന്തു പറയുന്നു.                                         = സ്വാലിഹ് പുത്തൻ പള്ളി                                              :                                                                        ✅   ജുമുഅ: നഷ്ടപ്പെടുത്തുന്ന ഖതീബുമാർ എന്നു പറയാം.                                    ജുമുഅ: ഖുത്ബയുടെ അവസാനത്തിന്റെയും ഇമാം ജുമുഅ:നിസ്കാരത്തിൽ പ്രവേശിക്കുന്നതിന്റെയും ഇടയിൽ മുവാലാത് (തുടർച്ച) നിർബന്ധമാണ്. അതായത്  ഏറ്റവും ചുരുങ്ങിയ രൂപത്തിൽ (ഫർളു മാത്രം എടുത്ത് ) രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമായ ഇടവേള( ഏകദേശം ഒന്നര മിനിറ്റ് ) വരാൻ പാടില്ല .വന്നാൽ മുവാലാത്ത് നഷ്ടപ്പെടും. അപ്പോൾ ജുമുഅ: നഷ്ടപ്പെടും. അതിനുമുമ്പ് ഇമാം ജുമുഅ:  നിസ്കാരത്തിൽ പ്രവേശിക്കൽ നിർബന്ധമാണ്.                                      ഇഖാമത് അവസാനിക്കലോടു കൂടി ഖതീബ് മിഹ്റാബിൽ എത്തി ഉടനെ ജുമുഅ: നിസ്കാരത്തിൽ പ്രവേശിക്കണമെന്ന് ഇമാമുകൾ വ്യക്കമാക്കിയിട്ടുണ്ട്.

      ഇടവേള നഷ്ടപ്പെടരുതെന്നു കരുതി ജാഗ്രതയുടെ ഭാഗമായി  വെള്ളിയാഴ്ച ജുമുഅയുടെ ഇമാമിനു ഇഖാമതിനു ശേഷമുള്ള സ്വലാത്തും സലാമും പ്രാർത്ഥനയും സ്വഫ് നേരെയാക്കൽ കൊണ്ടുള്ള കൽപ്പനയും  സുന്നത്തില്ലന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.   (അധിക വായനക്ക് തുഹ്ഫ : 1/ 476 , ഖൽയൂബി : 1/ 148, നിഹായത്തു സൈൻ: 1/97.,അൽ ഫതാവൽ മുഅ്തമദ: പേജ് 89 - 97 നോക്കുക )

   

----- 

والحاصل أن الامام في الجمعة لا يسن له الدعاء المذكور وكذا الصلاة والسلام على النبي صلى الله تعالى عليه وسلم  عقب الإقامة *بل يشرع  فورا في الصلاةواما المؤموم فان كان يمكنه الاتيان بذلك مع تحرمه عقب تحرم الامام فيسن له ذلك وإلا فلا* (الفتاوى المعتمدة١/٩٤ للعلامة حبيب بن يوسف تلميذ الشرواني رحمهم الله تعالى )കോപ്പി 

~~~~~~~~~~~~~~~~~~~~


No comments:

Post a Comment

ഖബറിൻമേൽ നിർമാണം വിരോധിചോ ?

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 ഖബറിൻമേൽ നിർമ...