Thursday, March 13, 2025

ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*

 *ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*


❓ഫർളു നിസ്കാരത്തിൻ്റെ നിയ്യത്തിൻ്റെ കൂടെ തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാമോ? 


✅ അതേ, ഫർളു നിസ്കാരത്തിൻ്റെ കൂടെയോ മറ്റു സുന്നത്തു നിസ്കാരത്തിൻ്റെ കൂടെയോ തഹിയ്യത്ത് കരുതാം. രണ്ടു നിസ്കാരവും സ്വഹീഹാവുകയും രണ്ടിൻ്റെയും പ്രതിഫലം ലഭിക്കുന്നതുമാണ്. (തുഹ്ഫ: 2/235)


❓തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാതെ ഫർളു നിസ്കരിച്ചാൽ തഹിയ്യത്തിൻ്റെ പ്രതിഫലം ലഭിക്കുമെന്ന് ചിലർ പറയാറുണ്ട്. വസ്തുതയെന്ത്?


✅ നമ്മുടെ മദ്ഹബിൽ ഭിന്ന വീക്ഷണമുള്ള കാര്യമാണിത്. 

   ഇമാം റംലി (റ) , ഇമാം ഖത്വീബുശ്ശിർബീനി (റ), ഇമാം ബാജൂരി (റ) തുടങ്ങി നിരവധി ഇമാമുകളുടെ വീക്ഷണം

 '' തഹിയ്യത്ത് പോലെയുള്ള നിസ്കാരങ്ങളുടെ നിയ്യത്ത് ഇല്ലെങ്കിലും ഫർളിൻ്റെ കൂടെ പ്രസ്തുത നിസ്കാരങ്ങൾ ലഭിക്കുകയും പ്രതിഫലം കിട്ടുകയും ചെയ്യുമെന്നാണ് '' (ശർവാനി: 2/235)

   എന്നാൽ ഇമാം ഇബ്നു ഹജർ(റ) ഈ വീക്ഷണത്തോട് വിയോജിച്ചിട്ടുണ്ട്.

 '' നിയ്യത്തില്ലെങ്കിൽ പ്രതിഫലം കിട്ടുകയില്ല, നിസ്കാരത്തിൻ്റെ സുന്നത്തായ തേട്ടം ഒഴിവാകും'' എന്നാണ് ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം. ശൈഖ് സകരിയ്യൽ അൻസ്വാരീ (റ)വിൻ്റെ വീക്ഷണവും ഇതുതന്നെയാണ് ' (തുഹ്ഫ:  ശർവാനി: 2/235)

   അഭിപ്രായ ഭിന്നത നമുക്കൊരു അനുഗ്രഹമാണ്. 

   ഒരാൾ പള്ളിയിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ജമാഅത്തു നിസ്കാരം നടക്കുകയാണ്. എന്നാൽ ആ ഫർളിൽ പങ്കെടുത്താൽ 

ആ ഫർളും തഹിയ്യത്തും വുളൂഇൻ്റ രണ്ടു റക്അത്തുമെല്ലാം ലഭിക്കും. ( ബിഗ്'യ: പേജ്: 27)

    അതേ സമയം ഫർളിൻ്റെ കൂടെ റവാത്തിബ് നിസ്കാരം കരുതിയാൽ ഫർളും റവാത്തിബും ലഭിക്കില്ല, അതിൻ്റെ കാരണം ഇനി വിവരിക്കാം 

إن شاء الله

----------     --------   -----

 (ﻭﺗﺤﺼﻞ ﺑﻔﺮﺽ ﺃﻭ ﻧﻔﻞ ﺁﺧﺮ) ، ﻭﺇﻥ ﻟﻢ ﻳﻨﻮﻫﺎ ﻣﻌﻪ؛ ﻷﻧﻪ ﻟﻢ ﻳﻬﺘﻚ ﺣﺮﻣﺔ اﻟﻤﺴﺠﺪ اﻟﻤﻘﺼﻮﺩﺓ ﺃﻱ ﻳﺴﻘﻂ ﻃﻠﺒﻬﺎ ﺑﺬﻟﻚ ﺃﻣﺎ ﺣﺼﻮﻝ ﺛﻮاﺑﻬﺎ ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﻋﻠﻰ اﻟﻨﻴﺔ ﻟﺤﺪﻳﺚ «ﺇﻧﻤﺎ اﻷﻋﻤﺎﻝ ﺑﺎﻟﻨﻴﺎﺕ» ( تحفة: ٢ / ٢٣٥)


 (ﻗﻮﻟﻪ: ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﺇﻟﺦ) ﻭﻓﺎﻗﺎ ﻟﺸﻴﺦ اﻹﺳﻼﻡ ﻭﺧﻼﻓﺎ ﻟﻠﻨﻬﺎﻳﺔ، ﻭاﻟﻤﻐﻨﻲ ﻭاﻟﺰﻳﺎﺩﻱ ﻭﻭاﻓﻘﻬﻢ ﺷﻴﺨﻨﺎ ( 2/235 ) കോപ്പി

××××××××××××××××××××× 

No comments:

Post a Comment

ഖബറിൻമേൽ നിർമാണം വിരോധിചോ ?

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 ഖബറിൻമേൽ നിർമ...