Friday, July 18, 2025

ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*الطلاق

 *ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi

ഇന്ന് പലരും  പിണങ്ങുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുമ്പോഴും തമാശക്കും ഇന്ന് പലരും ത്വലാഖിന്റെ വാചകം പറയുകയും അത് കൊണ്ട് ത്വലാഖ് സംഭവിച്ചിട്ടും

ഭാര്യയുമായി കൂടെ ജീവിക്കുകയും ബന്ധങ്ങൾ മുറപോലെ നടക്കുകയും ചെയ്യുന്നു.

ദേഷ്യം പിടിച്ച സമയത്തോ തമാശയിലോ അല്ലാത്ത സമയത്തോ ഞാൻ നിന്നെ ത്വലാഖ് ചൊല്ലി എന്നോ ഞാൻ നിന്നെ വേർപെടുത്തിയെന്നോ നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ് എന്നോ പറഞ്ഞാൽ ത്വലാഖ് പോകുന്നതാണ്.

അല്ലെങ്കിൽ ത്വലാഖ് കരുതി കൊണ്ട് എനിക്ക് നിന്നെ ആവശ്യമില്ല നീ വേറെ വിവാഹം ചെയ്യു തുടങ്ങി വാചകങ്ങൾ കൊണ്ടും ത്വലാഖ് സംഭവിക്കും.

പക്ഷേ മേൽ വാചകത്തോടുകൂടി ത്വലാഖ് സംഭവിക്കുകയും കൂടെ ഭാര്യ ഭാര്യയല്ലാതെയായി തീരുകയും നോക്കലും തൊടലും മറ്റു ബന്ധങ്ങളെല്ലാം അന്യസ്ത്രീയുമായി ബന്ധം പോലെ ആവുകയും ചെയ്യും

എന്നാൽ ഇവിടെ മൂന്നു ത്വലാഖ് സംഭവിക്കാത്തിടത്ത് അതായത് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയ സ്ഥലത്ത് ഇദ്ധ കഴിയുന്നതിനു മുമ്പ് ആണെങ്കിൽ ഞാൻ അവളെ മടക്കിയെടുത്ത് എന്ന് പറഞ്ഞു കൊണ്ടോ വിത്ത് കഴിഞ്ഞതിനുശേഷം നിക്കാഹ് ചെയ്തുണ്ടോ ഭാര്യയാക്കിയാൽ മാത്രമേ നോക്കാനോ തൊടാനോ മറ്റു ബന്ധങ്ങളോ പാടുള്ളൂ .അല്ലെങ്കിൽ അന്യസ്ത്രീയപോലെ ആവുകയും കടുത്ത വ്യഭിചാരമായി മാറുകയും ചെയ്യും .അതിൽ നിന്നുണ്ടാവുന്ന സന്താനങ്ങൾ ചാര സന്താനമായി മാറുകയും ചെയ്യും .

ഞാൻ നിന്നെ മൂന്നു ത്വലാഖ് ചൊല്ലിഎന്നാണ് പറഞ്ഞതെങ്കിൽ അവിടെ പൂർണ്ണമായ വേർപ്പെടൽ ഉണ്ടാവുകയും പിന്നീട് മറ്റൊരു ഭർത്താവ് വിവാഹം ചെയ്തു  ശരിയായ ബന്ധം നടന്നതിനുശേഷം ഇദ്ദ കഴിഞ്ഞാൽ അല്ലാതെ അവളെ പുതിയ നിക്കാഹിലൂടെ മടക്കി എടുക്കാൻ പോലും സാധ്യമല്ല.

ദേശീയ സമയത്തും തമാശ സമയത്തും അല്ലാതെയും ത്വലാഖി വാചകം പറഞ്ഞു

ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നാം നമ്മുടെ ജീവിതം അന്യസ്ത്രീയുമായി ഹറാമിലൂടെ കഴിഞ്ഞു കൂടുകയാണ് എന്ന് മനസ്സിലാക്കണം

ത്വലാഖുമായി ബന്ധപ്പെട്ട് ചില സംശയങ്ങളും മറുപടിയും താഴെ ശ്രദ്ധിക്കുക.

ചോ 1 :എന്താണ് ത്വലാഖ് ?

ഉ : നിശ്ചിത വാചകങ്ങളെക്കൊണ്ട്  കൊണ്ട് നികാഹിന്റെ കെട്ട് അഴിക്കുക

ചോ 2:കാരണമില്ലാതെ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ഹലാലിന്റെ കൂട്ടത്തിൽ ഏറ്റവും എനിക്ക് വെറുപ്പുള്ളത് ത്വലാഖാണ്.എന്ന് അല്ലാഹു തആല പറഞ്ഞിട്ടുണ്ട്.

ചോ 3:ആർത്തവ സമയത്ത് ത്വലാഖ്

ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 4:.ബന്ധപെട്ട ശുദ്ധിയിൽ ത്വലാഖ് ചൊല്ലുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 5:ത്വലാഖ് ഹറാമായ മറ്റു സന്ദർഭങ്ങൾ ഏവ ?

ഉ : ഒന്നിൽ കൂടുതൽ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ അതിൽ ഒരുത്തിയുടെ ഓഹരി പൂർത്തിയാക്കാതെ ത്വലാഖ് ചൊല്ലൽ ഹറാമാണ്.

أو حرام كالبدعي وهو طلاق مدخول بها في نحو حيض بلا عوض منها أو في طهر جامعها فيه وكطلاق من لم يستوف دورها من القسم وكطلاق المريض بقصد الحرمان من الإرث ولا يحرم جمع ثلاث طلقات بل يسن الاقتصار على واحدة فتح المعين.

4.ഭാര്യയുടെ സ്വഭാവ ദൂശ്യം സഹിക്കാൻ കഴിയാത്തതിന്റെ പേരിൽ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :സുന്നത്ത്

ചോ : ത്വലാഖ് സുന്നത്തുള്ള മറ്റു സന്ദർഭങ്ങൾ ഏത് ?

ഉ : 1ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകൾ 

വീട്ടാൻ അശക്തനായാൽ

2 ഭാര്യ ചാരിത്ര

 ശുദ്ധിയില്ലാത്തവളായാൽ 

أو مندوب: كأن يعجز عن القيام بحقوقها ولو لعدم الميل إليها أو تكون غير عفيفة ما لم يخش الفجور بها أو سيئة الخلق: أي بحيث لا يصبر على عشرتها عادة فيما استظهره شيخنا 

ചോ :ഭ്രാന്തനായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ്പോകുമോ ?

ഉ :പോവില്ല

ചോ :കള്ള് കുടിച്ച് മസ്തായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?

ഉ :പോവും


ചോ :കോപിച്ച സമയത്ത് ത്വലാഖ്

ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?


ഉ :പോവും


ചോ :ദേഷ്യം പിടിച്ച സമയത്ത് നിന്റെ മൂന്ന് ത്വലാഖ്

 ഞാൻ ചൊല്ലി എന്ന് ഭർത്താവ് പറഞ്ഞാൽ   അവളുമായി വീണ്ടും ബന്ധം തുടരുന്നത് അനുവദനീയമാണോ?


ഉ :പാടില്ല . കടുത്ത ഹറാം- ഭാര്യ പതവി നീങ്ങിയതു കൊണ്ട് എല്ലാ ബന്ധങ്ങളും ഹറാം


ചോ :ത്വലാഖ് എത്ര ഇനം ? ഏതല്ലാം

ഉ : രണ്ട് ഇനം

1  വ്യക്തപദം

2 അവ്യക്തപദം

ചോ :വ്യക്തപദത്തിന്റേയും വ്യക്തപദത്തിന്റെയും വ്യത്യാസം എന്ത് ?

ഉ : വ്യക്തപദത്തിൽ ത്വലാഖിന്റെ പദം മൊഴിഞ്ഞാൽ തന്നെ ത്വലാഖ് സംഭവിക്കുന്നതാണ്.

ഉദാഹരണം : *നിന്നെ ഞാൻ

ത്വലാഖ് ചെയ്തു* -

*നിന്നെ ഞാൻ വേർപ്പെടുത്തി*.

*നീ ത്വലാഖ് ചെയ്യപ്പെട്ടവളാണ്*.

*നീ വേർപെടുത്തപ്പെട്ടവളാണ്*

 അതുപോലെയുള്ള വ്യക്തപദത്തിൽ ത്വലാഖിനെ  *കരുതാതെ പറഞ്ഞാലും* കരുതി പറഞ്ഞാലും  സംഭവിക്കുന്നതാണ്.

അതായത് ആ വാചകം മൊഴിയലോടുകൂടെ ത്വലാഖ് സംഭവിക്കും.

ചോ:അവ്യക്ത പദത്തിൻറെ പ്രത്യേകത എന്ത് ?

ഉ :ത്വലാഖിനെ

കരുതി പറഞ്ഞാൽ മാത്രമേ ത്വലാഖ് സംഭവിക്കുകയുള്ളൂ.

 തലാക്കിനെ കരുതാതെ പറഞ്ഞാൽ ത്വലാഖ് സംഭവിക്കുകയില്ല.

ചോ :എനിക്ക് നിന്നിൽ ആവശ്യമില്ല എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നിന്നെ ഞാൻ ഉപേക്ഷിച്ചു എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നീ സ്വതന്ത്രയാണ്

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

8.നീ പോയി വിവാഹം കഴിക്കൂ

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖിനെ കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ!ത്വലാഖിനെ കരുതി പറഞ്ഞാൽ മാത്രം ത്വലാഖ് സംഭവിക്കുന്ന അവ്യക്ത പദത്തിന് ഉദാഹരണങ്ങൾ പറയാമോ ?

ഉ : 1.നിന്റെ  ത്വലാഖ് നീ

പിടിച്ചോ

2.നീ എൻറെ ഭാര്യയല്ല

3:നിന്റെ  ത്വലാഖ് വീണു

4.നീ ഇദ്ധ ഇരിക്കൂ

5,നീ എനിക്ക് ഹറാമാണ്

6.ഞാൻ നിന്നെ ഹറാമാക്കി

7.നീ ഭർത്താവിൽ നിന്നും ഒഴിവാണ്

8.നീ എൻറെ ഉമ്മയെ പോലെയാണ്

9:നിൻറെ നിക്കാഹിന് ഞാൻ മുറിച്ചു

10:നിന്നെ ഞാൻ നീക്കി

11.നിന്നെ ഞാൻ ഭർത്താക്കന്മാർക്ക് ഹലാൽ ആക്കി

12.നിന്നെ ഞാൻ മോചിപ്പിച്ചു

13.നീ പോയി വിവാഹം കഴിക്കൂ

14.നീ ഞാൻ അല്ലാത്തവർക്ക് ഹലാലാണ്.

ചോ :നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ ഇദ്ധ ഉണ്ടോ* ?

ഉ : *ഇദ്ദഇല്ല*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ മഹ്റ് ആർക്ക്?

ഉ :*പകുതി ഭാര്യക്ക് - പകുതി ഭർത്തവിന്*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് ശേഷം ത്വലാഖ് നടന്നാൽ 

മഹ്റ് ആർക്ക്* ?

ഉ : *മുഴുവൻ ഭാര്യക്ക്*

ചോ :ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ *ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം ?

ഉ :പുതിയ നികാഹ് വേണ്ട

*ഞാൻ അവളെ മടക്കി എടുത്തു* എന്ന് പറഞ്ഞാൽ മതി.

ചോ:*ബന്ധത്തിന് മുമ്പ് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* ഇദ്ദ കഴിയുന്നതിന് മുമ്പ് അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം.

ഉ :അവൾക്ക് ഇദ്ദയില്ല - *പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* *ഇദ്ദ കഴിഞ്ഞതിന് ശേഷം* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം

ചോ :*പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളുടെ *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ വിധി എന്ത് ?

ചോ :  *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ നിർബന്ധം

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_c


https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL

നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ

 *നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi


വിശുദ്ദ ഖുർആനിൽ അല്ലാഹു പറയുന്നു.


قد أفلح المؤمنون الذين هم في صلاتهم خاشعون 

നമസ്കാരത്തിൽ ഭയഭക്തിയുള്ള വിശ്വാസികൾ വിജയിച്ചു.


1.രാജാധിരാജനായ ലോകം മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന ലോകരക്ഷിതാവായ അല്ലാഹുവിൻറെ സാന്നിധ്യത്തിൽ *ധാരാളം തെറ്റുകുറ്റങ്ങൾ ചെയ്ത പാപി മാപ്പ് ചോദിച്ചുകൊണ്ട് വന്നിരിക്കുകയാണ്* എന്ന് ചിന്തിക്കുക


2.അല്ലാഹു അക്ബർ മുതൽ സലാം വരെയുള്ള ഓരോ ദിക്റുകളും *അർത്ഥം അറിഞ്ഞ് അർത്ഥം ചിന്തിച്ച് ഓതുക*.

3 .ഫാത്തിഹയിലെ അൽഹംദുലില്ല മുതൽ റുകൂഉം സുജൂദ് ഇഅത്തിദാൽ അത്തഹിയാത്ത് തുടങ്ങി *ഓരോ ദിക്റും* *അല്ലാഹുവിനെ സ്തുതിക്കുകയാണ്* എനിക്ക് *എല്ലാ അനുഗ്രഹങ്ങളും നൽകിയ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും നിന്നെ ഞാൻ പരിശുദ്ധനാകുന്നു* എന്ന ആശയമാണ് ഉൾക്കൊള്ളുന്നത് എന്ന് ചിന്തിച്ച് നിസ്കരിക്കുക.


4.*റുകുകളും സുജൂദുകളും ധീർഘിപ്പിക്കുക*


5.റുകൂഇലെ ദിക്റ് 

سبحن ربي 

*മൂന്ന് വട്ടം ചൊല്ലുന്നതിന് പകരം 5 7 9 11 ഇങ്ങനെ വർദ്ധിപ്പിക്കുക* 

അത് പ്രത്യേകം സുന്നത്താണ്.


6.*സുജൂദിൽ അറിയുന്ന  അറബിയിലുള്ള ദുആകൾ ആവർത്തിക്കുക*


ഉദാഹരണത്തിന് 

اللهم اغفرلي اللهم ارحمني 

അല്ലാഹുവേ എനിക്ക് പൊറുക്കണേ എനിക്ക് അനുഗ്രഹങ്ങൾ നൽകണേ

اللهم أني اسالك الجنة واعوذبك من النار 

അല്ലാഹുവേ ഞാൻ നിന്നോട് സ്വർഗം തേടുന്നു നരകത്തിൽ നിന്നും കാവൽ തേടുകയും ചെയ്യുന്നു


7.*റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോൾ രാജാധിരാജനായ ലോക രക്ഷിതാവായ അല്ലാഹുവിനെ വേണ്ടി എൻറെ അവയവങ്ങൾ കുനിഞ്ഞുകൊണ്ട് ഞാൻ വണങ്ങുകയാണ്* എന്ന് ചിന്തിക്കുക


8 :*ധാരാളം പാപങ്ങൾ ചെയ്ത ഒരു അടിമ* യജമാനനായ റബ്ബിനോട് പാപമോചനത്തിന് വന്നതാണ് അവൻ *സർവ്വചരാചരങ്ങളും ആകാശഭൂമികളും ഗോളങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം സൃഷ്ടിച്ചവൻ* ആണ് അവനാണ് *ഞാൻ വണങ്ങുന്നതും സ്തുതിക്കുന്നതും പ്രകീർത്തിക്കുന്നതും പരിശുദ്ധമാക്കുന്നതും* എന്ന് ചിന്തിക്കുക


9.ഇത് *എൻറെ ജീവിതത്തിലെ അവസാന നമസ്കാരമാവാം* ഈ നിസ്കാരത്തിൽ ഞാൻ ചെയ്തുകൂട്ടിയ സർവ്വ പാപങ്ങളും പൊറുത്തു തന്നില്ലെങ്കിൽ എനിക്ക് സ്വർഗ്ഗം ഇതോടുകൂടെ ലഭിച്ചില്ലെങ്കിൽ *ഇത് കഴിഞ്ഞാൽ ഞാൻ മരണപ്പെട്ടു പോയാൽ ഞാൻ നരകവാസി ആകുമല്ലോ അതിൽ നിന്നും അല്ലാഹുവേ എന്നെ രക്ഷപ്പെടുത്തണം എന്ന് ചിന്തിക്കുക*


10 *നിസ്കാരത്തിൽ അർത്ഥം ചിന്തിക്കുക*


*ഫാത്തിഹയിൽ*

*അനുഗ്രഹങ്ങൾ ചൊരിയുന്ന അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു* *ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും* *അവൻ പ്രതിഫല നാളിന്റെ ഉടമസ്ഥനാണ്* നിനക്ക് മാത്രം ഞാൻ ആരാധിക്കുന്നു നിന്നോട് തന്നെ ഞാൻ സഹായം തേടുന്നു. നീ അനുഗ്രഹം ചെയ്ത *മഹത്തുക്കളുടെ മാർഗത്തിലേക്ക് എന്നെ നയിക്കണമേ*

 എന്ന അർത്ഥമാണെന്നും അതിലെല്ലാം എനിക്ക് സർവ്വ അനുഗ്രഹങ്ങളും സമാധാനങ്ങളും നൽകുന്ന ലോകം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും ചിന്തിക്കുക


 *റുകൂഇൽ*

 سبحن ربي العظيم وبحمده 

എന്നാൽ

മഹത്തായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണന്ന് ചിന്തിക്കുക


*റുകൂഇൽ നിന്നും എഴുന്നേറ്റാൽ*

ربنا لك الحمد ملء السماوات..........

എന്ന ദിക്റിൽ 

ആകാശഭൂമികൾ നിറയെ *സർവ്വ വസ്തുക്കൾ നിറയെ നിനക്കാണ് സർവ്വസ്തുതിയും* ഞങ്ങളുടെ രക്ഷിതാവേ

എന്നാണ്

سبحن ربي الاعلي وبحمده 

ഉന്നതനായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണ്


*സുജൂദിനിടയിലെ ഇരുത്തത്തിൽ*

 എൻ്റെ *റബ്ബേ എനിക്ക് പൊറുക്കണേ എനിക്ക് സമാധാനം തരണേ* നിനക്ക് അനുഗ്രഹം ചൊരിയണേ എന്ന പ്രാർത്ഥനയാണ്.


*അത്തഹിയ്യാത്തിൽ*

التحيات.....

*എല്ലാ മഹത്വങ്ങളും അല്ലാഹുവിനാണ്- .

السلام عليك.....

*മുത്ത് നബിക്ക് എൻ്റെ സലാം 

എല്ലാ മഹാന്മാർക്കും സലാം*


اشهد ان لا اله الا الله.....

അല്ലാഹു അല്ലാതെ ഒരു ആരാധനക്കർഹമില്ല.

 എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. 

 *മുഹമ്മദ് നബി അല്ലാഹുവിൻറെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.*

اللهم صل على سيدنا محمد 

 *മുഹമ്മദ് നബിക്ക് അനുഗ്രഹങ്ങൾ സ്വലാത്തുകൾ ചൊരിയണേ*

اللهم اغفرلي ما قدمت....

-*എനിക്ക് സർവ്വ തെറ്റുകളും പൊറുക്കണേ*

اللهم أني اعوذ بك 

 *ഖബറിലെ ശിക്ഷയിൽ നിന്നും നരകത്തിന്റെ ശിക്ഷയിൽ നിന്നും എന്നെ കാക്കണേ*

 എന്നിങ്ങനെ അർത്ഥം ചിന്തിക്കുകയും മനസ്സിൽ ഭയഭക്തിയോടെ ചൊല്ലുകയും ചെയ്യുക


 11.*എൻറെ വലതുഭാഗത്ത് സ്വർഗ്ഗം ഉണ്ടെന്നും രണ്ട് ഇടതുഭാഗത്ത് നരകം ഉണ്ടെന്നും സങ്കൽപ്പിക്കുക*


ഞാൻ ഈ നിസ്കാരം ഭക്തിയോടെ നിർവഹിച്ച്  അല്ലാഹു സ്വീകരിക്കുകയും പൊറുത്തുതരികയും ചെയ്തെങ്കിൽ മാത്രമേ എനിക്ക്  സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.

അല്ലാ എങ്കിൽ ഞാൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.

 എന്ന് ചിന്തിക്കുക


12.*സർവ്വചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ എല്ലാം അറിയുന്നവൻ എൻറെ ഈ നിസ്കാരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്* എന്ന് ഉറപ്പിക്കുക


13.തഹജ്ജുദ് നിസ്കാരത്തിലും മറ്റുസുന്നത്ത് നിസ്കാരങ്ങളിലും മറ്റും ചെറിയ സൂറത്തുകൾക്ക് പകരം ഇടക്ക് *യാസീൻ പോലെയുള്ള വലിയ സൂറത്തുകൾ തെറ്റാതെ ഓതാൻ ശ്രമിക്കുക*

അല്ലാഹുവിൻറെ റസൂൽ ദീർഘ സൂറത്തുകൾ ഓതിയിരുന്നു.


14.നിസ്കാരത്തിൽ അവയവങ്ങൾ *നിസ്കാരമല്ലാത്ത മറ്റു പ്രവർത്തികൾ ഇളക്കങ്ങൾ ചൊറിയൽ എന്നിവ ഉപേക്ഷിക്കുക*


15 .നിസ്കാരത്തിലും മറ്റ് എബാദത്തുകളിലും *ഭയഭക്തി ഉണ്ടാവാൻ വേണ്ടി അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുക.*


16.നിസ്കാരത്തിൽ നിർത്തത്തിലും റുകൂഇലും സുജൂദിലും ദോഷം പൊറുക്കാൻ വേണ്ടി അല്ലാഹുവിനോട് കണ്ണുനീർ വാർത്ത് പ്രാർത്ഥിച്ച ധാരാളം മഹാന്മാർ ഉണ്ടായിരുന്നു എന്ന് ആലോചിക്കുക


17.നിസ്കാരത്തിൽ ഭക്തി ഉണ്ടാക്കുന്ന മഹാന്മാരുടെ ചരിത്രങ്ങളും പുസ്തകങ്ങളും ധാരാളം വായിക്കുക


18.നിസ്കാരത്തിൽ ഭക്തി കുറയുന്നുണ്ട് എന്ന് മനസ്സിലായാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും വായിക്കുക


19.മേൽ കാര്യങ്ങൾ ഇടയ്ക്കിടെ വായിച്ചു കൊണ്ടിരിക്കുക


*Aslam Kamil Saquafi* parappanangadi

*CM ALRASHIDA* online DARS*


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c

Thursday, July 17, 2025

സയ്യിദുൽ ഇസ്തിഗ്ഫാർ*

 


*സയ്യിദുൽ ഇസ്തിഗ്ഫാർ*


*രാവിലെയും വൈകുന്നേരവും ചൊല്ലുകയും അന്ന് മരിക്കുകയും ചെയതൽ

അവൻ സ്വർഗത്തിൽ കടക്കും*


اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي وأبوء لك بذنبي فاغفر لي فإنه لا يغفر الذنوب إلا أنت 



പുണ്യം:  നബി (ﷺ) പറഞ്ഞു: "പാപമോചനത്തിന് ഏറ്റവും നല്ല പ്രാർത്ഥന (സയ്യിദ്-ഉൽ-ഇസ്തിഗ്ഫാർ) ആണ്

ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *പകൽ* സമയത്ത് ഇത് ഓതുകയും അതേ ദിവസം *വൈകുന്നേരത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ, അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും* ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *രാത്രിയിൽ ഇത് ഓതുകയും പ്രഭാതത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും.*


അർത്ഥം:  അല്ലാഹുവേ, നീ എന്റെ രക്ഷിതാവാണ്, നീയല്ലാതെ ആരാധനയ്ക്ക് അർഹതയുള്ള മറ്റാരുമില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസനാണ്, നിന്റെ കരാറും വാഗ്ദാനവും ഞാൻ പാലിക്കുന്നു, എനിക്ക് കഴിയുന്നത്രയും ഞാൻ അത് പാലിക്കുന്നു, ഞാൻ ചെയ്ത തിന്മയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, നീ എനിക്ക് നൽകിയ അനുഗ്രഹം ഞാൻ അംഗീകരിക്കുന്നു, എന്റെ പാപം ഞാൻ അംഗീകരിക്കുന്നു, അതിനാൽ എനിക്ക് പൊറുത്തുതരേണമേ, കാരണം നീയല്ലാതെ മറ്റാർക്കും പാപങ്ങൾ പൊറുക്കാൻ കഴിയില്ല.


അവലംബം:  സ്വഹീഹുൽ ബുഖാരി 6306


Aslam Kamil Saquafi parappanangadi

CM ALRASHIDA DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c

യമനിലെ കൊല, ഗുണപാഠങ്ങൾ

 *യമനിലെ കൊല, ഗുണപാഠങ്ങൾ*


                  *ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി*



  *വിഷയങ്ങൾ*

               *മനുഷ്യ ജീവന്റെ വില,കൊലപാതകത്തിന്റെ ഭയാനകത,വിട്ടുവീഴ്ചയുടെ മഹത്വം,ഇസ്ലാമിക ശിക്ഷകളുടെ മാനവികത,പണ്ഡിതന്മാരുടെ സ്വാധീനം, ഉമറുൽ ഫാറൂഖിന്റെ കാലത്ത് നടന്ന സമാന സംഭവം*


                  തന്നോട് അക്രമം കാണിച്ചവന് പൊറുത്തു കൊടുക്കാൻ കഴിയുക എന്നതാണ് മനുഷ്യന്റെ ഏറ്റവും ഉന്നതമായ സ്വഭാവം. പ്രത്യേകിച്ച്, പ്രതികാരം ചെയ്യാൻ സാധിക്കുമ്പോൾ. വിട്ടു വീഴ്ച ചെയ്യാൻ ബലഹീനന്മാർക്ക് കഴിയില്ല.അതീവശക്തനായ വ്യക്തിക്കേ കഴിയൂ.


* സത്യവിശ്വാസികളുടെ ഏറ്റവും ഉന്നതമായ സ്വഭാവം.

قال الحسنُ: "أفضل أخلاق المؤمن العفو

* മനുഷ്യത്വത്തിന്റെ അർത്ഥമാണ്.

- (قيل للأحنَفِ: ما الإنسانيَّةُ؟ قال: التَّواضُعُ عِندَ الرِّفعةِ، والعَفْوُ عِندَ القُدرةِ، والعَطاءُ بغيرِ منَّةٍ)

* പ്രവാചകന്മാരുടെ സ്വഭാവം.

             നബി(സ)യും അനുയായികളും മക്കയിൽ ഭീകരമായ പീഡനം അനുഭവിച്ചു. തീയിൽകരിച്ചു. വെള്ളത്തിൽ മുക്കിയും, പട്ടിണികിട്ടും,നാട്ടിൽ നിന്നും ഓടിച്ചു.

         മക്കം ഫതഹിന്റെ അന്ന് ആ കൊടിയ പീഡകരായ മക്കക്കാരും നബി(സ)യും തമ്മിലുള്ള സംസാരം ശ്രദ്ധേയമാണ്.

روى الأزرقي في "أخبار مكة" (2/ 121) من طريق مُسْلِم بْن خَالِدٍ، عَنْ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي حُسَيْنٍ، عَنْ عَطَاءِ بْنِ أَبِي رَبَاحٍ، وَالْحَسَنِ بْنِ أَبِي الْحَسَنِ، وَطَاوُسٍ،  أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ يَوْمَ الْفَتْحِ الْبَيْتَ، فَصَلَّى فِيهِ رَكْعَتَيْنِ ثُمَّ خَرَجَ، وَقَدْ لُبِطَ بِالنَّاسِ حَوْلَ الْكَعْبَةِ، فَأَخَذَ بِعِضَادَتَيِ الْبَابِ، فَقَالَ:  الْحَمْدُ لِلَّهِ الَّذِي صَدَقَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ، مَاذَا تَقُولُونَ وَمَاذَا تَظُنُّونَ ؟  قَالُوا: نَقُولُ خَيْرًا وَنَظُنُّ خَيْرًا، أَخٌ كَرِيمٌ، وَابْنُ أَخٍ كَرِيمٍ، وَقَدْ قَدَرْتَ فَأَسْجِحْ قَالَ:   فَإِنِّي أَقُولُ كَمَا قَالَ أَخِي يُوسُفُ:  لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ وَهُوَ أَرْحَمُ الرَّاحِمِينَ

 യൂസഫ് നബി(അ) തന്റെ ചെറുപ്രായത്തിൽ കിണറ്റിലിട്ട് കൊല്ലാൻ ശ്രമിച്ച സ്വന്തം രക്തമായ സഹോദരന്മാർ തന്റെ രാജാധികാരത്തിന്റെ മുന്നിൽ തലകുനിച്ചു നിന്നപ്പോൾ ഇനി പ്രതികാരം ഇല്ല എന്ന് പറഞ്ഞത്.


           നബി(സ)യുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദിനമാണ് ഉഹദ് യുദ്ധം. അന്ന് നബി(സ)ക്ക് ഉണ്ടായ ഏറ്റവും വലിയ ദുഃഖം തന്റെ പിതൃവ്യനും ഉമ്മത്തിന്റെ നായകനുമായ ഹംസ(റ)ന്റെ ശഹാദത്താണ്.

             ഹംസ (റ)ന്റെ പിച്ചിച്ചീന്തപ്പെട്ട ശരീരം കണ്ടപ്പോൾ നബി(സ)യും  അതുപോലെ ശത്രുക്കളെ ചെയ്യണം എന്ന് വിചാരിച്ചു പക്ഷേ ജിബ്‌രീൽ (അ)അത് തിരുത്തി.

وأخرج ابن مردويه ، عن قيس بن سعد بن عبادة قال : لما نظر رسول الله صلى الله عليه وسلم إلى حمزة بن عبد المطلب قال : "والله لأمثلن بسبعين منهم " . فجاءه جبريل بهذه الآية : خذ العفو وأمر بالعرف وأعرض عن الجاهلين . فقال : "يا جبريل ، ما هذا ؟ قال : لا أدري ، ثم عاد فقال : إن الله يأمرك أن تعفو عمن ظلمك ، وتصل من قطعك ، وتعطي من حرمك .


* അല്ലാഹുവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പാപം ശിർക്കാണ്.


  *ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാപം കൊലയാണ്.

 നബി(സ) പറയുന്നു.

كُلُّ ذَنْبٍ عَسَى اللهُ أَنْ يَغْفِرَهُ، إِلا الرَّجُلُ يَمُوتُ كَافِرًا، أَوْ الرَّجُلُ يَقْتُلُ مُؤْمِنًا مُتَعَمِّدًا) رواه الإمام أحمد

* ഒരു വാക്കു കൊണ്ടു പോലും കൊലപാതകത്തെ സഹായിക്കുന്നതും വലിയ കുറ്റം.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَعلى آلِهِ وَصَحْبِهِ وَسَلَّمَ: ( مَنْ أَعَانَ عَلَى قَتْلِ مُؤْمِنٍ بِشَطْرِ كَلِمَةٍ، لَقِيَ اللهَ عَزَّ وَجَلَّ مَكْتُوبٌ بَيْنَ عَيْنَيْهِ: آيِسٌ مِنْ رَحْمَةِ اللهِ).

* കൊലപാതകിക്ക് 5 ശിക്ഷകൾ ഉണ്ട്.

ഖുർആൻ പറയുന്നു.

{وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا

 സംഘം ചേർന്ന് ഒരാളെ കൊന്നാൽ എല്ലാവർക്കും വധശിക്ഷ നൽകും.

 ഉമർ (റ)ന്റെ കാലത്ത് യമനിലെ സൻ ആയിൽ ഒരു കുട്ടി കൊലചെയ്യപ്പെട്ടു. ഒരു പെണ്ണും ആ പെണ്ണിന്റെ കാമുകന്മാരും ആയിരുന്നു കൊല ചെയ്തത്.

        ഭർത്താവ് നാടുവിട്ടുപോയ ആ പെണ്ണിന് കുറെ കാമുകന്മാർ ഉണ്ടായിരുന്നു. കുട്ടി ജീവിച്ചിരിക്കുന്നത് തങ്ങ ൾക്ക് തടസ്സമാണ് എന്ന് കണ്ട അവർ കുഞ്ഞിനെ കൊന്നു കഷണങ്ങളാക്കി മുറിച്ച്,ഒരു തുണിസഞ്ചിയിൽ ആക്കി ഒരു പൊട്ടക്കിണറ്റിൽ കൊണ്ടിട്ടു.എന്നാൽ ആ കിണറ്റിൽ നിന്നും പച്ചനിറത്തിലുള്ള ഈച്ചകൾ വരുന്നത് കണ്ടു. അങ്ങനെ അന്വേഷിച്ചപ്പോൾ കുഞ്ഞിനെ കണ്ടെത്തി. അതോടെ ആ പെണ്ണും, കൂട്ടാളികളും കുറ്റം സമ്മതിച്ചു. എല്ലാവരെയും ഖിസാസ് എന്ന നിലക്ക് കൊന്നു. അതിനെക്കുറിച്ച് ഉമർ (റ)പറഞ്ഞു.

- عبيد اللَّه (خ) (١)، عن نافع، عن ابن عمر: "أن غلامًا قتل غيلة فقال عمر: لو اشترك فيه أهل صنعاء لقتلتهم". زاد أبو عبيد, عن القطان، عنه في هذا: "أن صبيًا قتل بصنعاء غيلة فقتل عمر سبعة".


     എന്നാൽ കൊലയ്ക്ക് കൊലയാണ് ശിക്ഷ എങ്കിലും, കൊലചെയ്യപ്പെട്ട ആളുകളുടെ ബന്ധുക്കൾക്ക് ഒന്നും വാങ്ങാതെ മാപ്പ് നൽകാനും,100 ഒട്ടകം വാങ്ങി ഖിസാസ് ഒഴിവാക്കാനും അനുവാദമുണ്ട്.

      എന്നാലും പൊറുത്തു കൊടുക്കുന്നത് വലിയ പുണ്യമുള്ള കാര്യ വുമാണ്.

ഖുർആൻ പറയുന്നു (ബഖറ 178)

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُتِبَ عَلَیۡكُمُ ٱلۡقِصَاصُ فِی ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِیَ لَهُۥ مِنۡ أَخِیهِ شَیۡءࣱ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَاۤءٌ إِلَیۡهِ بِإِحۡسَـٰنࣲۗ ذَ ٰ⁠لِكَ تَخۡفِیفࣱ مِّن رَّبِّكُمۡ وَرَحۡمَةࣱۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَ ٰ⁠لِكَ فَلَهُۥ عَذَابٌ أَلِیمࣱ﴾ [البقرة ١٧٨]

 ഈ ഉമ്മത്തിനുള്ള ലഘൂകരണമാണത്.

﴿ذلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ﴾ لِأَنَّ أَهْلَ التَّوْرَاةِ كَانَ لَهُمُ الْقَتْلُ وَلَمْ يَكُنْ لَهُمْ غَيْرَ ذَلِكَ، وَأَهْلَ الْإِنْجِيلِ كَانَ لَهُمُ الْعَفْوُ وَلَمْ يَكُنْ لَهُمْ قَوَدٌ وَلَا دِيَةٌ، فَجَعَلَ اللَّهُ تَعَالَى ذَلِكَ تَخْفِيفًا لِهَذِهِ الْأُمَّةِ، فَمَنْ شَاءَ قَتَلَ، وَمَنْ شَاءَ أَخَذَ الدِّيَةَ، وَمَنْ شَاءَ عَفَا

 അങ്ങനെ വിട്ടുവീഴ്ച ചെയ്യാൻ വേണ്ടി ശുപാർശ ചെയ്യാവുന്നതാണ്. നബി(സ) അങ്ങനെ ചെയ്തിട്ടുണ്ട്.

أن وائل بن حجر قال: كنت عند النبي - صلى الله عليه وسلم - إذ جيء برجل قاتل في عنقه نسعة، قال: فدعا ولي المقتول، فقال: (أتعفو؟) قال: لا. فقال: (أتأخذ الدية؟) قال: لا. قال: (أتقتل؟) قال: نعم. قال: (اذهب به) فلما ولى، قال: (أتعفو؟) قال: لا. قال: (أفتأخذ الدية؟) قال: لا. قال: (أفتقتل؟) قال: نعم. قال: (اذهب به)، فلما كان في الرابعة قال: (أما إنك إن عفوت عنه يبوء بإثمه وإثم صاحبه) قال: فعفا عنه.

    

       ഈ സംഭവങ്ങളുടെ ഗുണപാഠങ്ങൾ

* മനുഷ്യ ജീവന്റെ വില, അത് പ്രധാനമാണ്.

* ഇസ്ലാമിന്റെ ശിക്ഷാവിധികൾ വളരെ യുക്തിഭദ്രവും നീതിയും ആണ്.

* എത്ര കഠിനമായ പ്രയാസം ഉണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യൽ നല്ലതാണ്.

* നിമിഷപ്രിയ കൊടും കുറ്റവാളിയാണ്. എങ്കിലും ഇസ്ലാമിന്റെ ശിക്ഷകളുടെ മാനവികത അവർക്കും ഗുണം ഉണ്ടാകുന്നു.

* പണ്ഡിതന്മാർക്ക് സമൂഹത്തിലെ വില ഒന്നുകൂടി വ്യക്തമാക്കാൻ ഈ സംഭവം ഉപകരിച്ചു.

* ജീവിതത്തിൽ വിട്ടുവീഴ്ച ഉള്ളവരാകണം.

Wednesday, July 16, 2025

അടിമയും ഇസ്ലലാമും മാരിയതുൽ ഖിബ്ത്വിയ്യ - പ്രവാചകന്റെ വിവാഹം -

 


അടിമ


യുദ്ധത്തിൽ അകാരണമായി സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വരുകയോ  മുസ്ലിമീങ്ങളിൽ പെട്ട ആരെയെങ്കിലും കൊല്ലുകയോ ചെയ്താൽ അതിന്റെ പ്രതികാരം ആയി സ്ത്രീ കൊല്ലപ്പെടുന്നതാണ്.

അപ്രകാരം ശത്രുക്കൾ സ്ത്രീകളെ പരിചയമാക്കുകയും ഇങ്ങോട്ട് ആക്രമിക്കുകയും ചെയ്യുമ്പോൾ അങ്ങോട്ട് ആക്രമണം ചെയ്യണമെങ്കിൽ സ്ത്രീകൾക്ക് പരിക്ക് പറ്റുമെങ്കിൽ ഈ നിർബന്ധിത സാഹചര്യത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ അതിലും കുറ്റമില്ല.

അല്ലാത്ത ഘട്ടത്തിൽ പ്രായപൂർത്തിയായ പുരുഷന്മാരായ അക്രമികളെ മാത്രമേ യുദ്ധത്തിൽ കൊലചെയ്യപ്പെടുകയുള്ളൂ.


സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നതാണ്.അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ

അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ അവരെ അടിമയാക്കപ്പെടുകയോ മോചിപ്പിച്ചു വിട്ടയക്കപ്പെടുകയോ ചെയ്യുന്നതാണ്.



അടിമയാക്കപ്പെട്ടവൻ

യജമാനന്റെ വീട്ടിലെ ജോലികൾ നിർവഹിക്കേണ്ടതാണ്.

യജമാനൻ ധരിക്കുന്ന വസ്ത്രം അടിമക്കും ധരിപ്പിക്കണം യജമാനൻ ഭക്ഷിക്കുന്ന ഭക്ഷണം അടിമക്കും നൽകണം പ്രയാസകരമായ ജോലി ഏൽപ്പിക്കപ്പെടാൻ പാടില്ല. ജോലിയിൽ അടിമയെ സഹായിക്കണം.

അക്രമമായി അടിമകളെ അടിക്കാനോ പ്രയാസപ്പെടുത്താനോ പാടില്ല.ഇതെല്ലാം തിരുവചനങ്ങളിൽ കാണാവുന്നതാണ്.

യജമാനന് അടിമയെ മോചിപ്പിക്കാവുന്നതും വിവാഹം ചെയ്യിപ്പിക്കാവുന്നതുമാണ്.



*സ്ത്രീകളെ അടിമയാക്കപ്പെട്ടാൽ*


അടിമയാക്കപ്പെട്ടവൻ സ്ത്രീയാണെങ്കിൽ അവളുടെ

ലൈംഗിക ആവശ്യങ്ങൾ വിട്ടാൻ വേണ്ടി 

അവളെ മറ്റൊരുത്തൻക്ക് വിവാഹം ചെയ്തു കൊടുക്കാവുന്നതാണ്. യജമാനന്

വിവാഹം ചെയ്യുന്നില്ലങ്കിൽ മിൽക്കുൽ യമീൻ എന്ന അധികാരം ഉപയോഗിച്ച് യജമാനന് മാത്രം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്നതാണ്.


യജമാനൻ അല്ലാത്ത മറ്റാരുമായും വ്യഭിചാരം നടത്താനോ? അതിനുവേണ്ടി പ്രേരിപ്പിക്കാനോ പാടില്ല അത് കടുത്ത തിന്മയാണ് ഖുർആനിൽ തന്നെ അത് വിരോധിച്ചിട്ടുണ്ട്.


യജമാനൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സന്താനം ഉണ്ടായാൽ ആ സന്താനം സ്വതന്ത്രൻ ആയിരിക്കും.യജമാനന്റെ മരണത്തോടെ അടിമസ്ത്രീ സ്വതന്ത്ര ആവുകയും ചെയ്യും.


തിരുനബിയുടെ അടിമ സ്ത്രീയായിരുന്നു മാരിയത്തുൽ ഖിബ്ത്വിയ്യ

അവരെ തിരുനബി صلي الله عليه وسلم

 മിൽ കുൽ യമീൻ എന്ന അധികാരത്തിൽ ബന്ധപ്പെടൽ അനുവദനീയമായതുകൊണ്ട് ബന്ധപ്പെടാറുണ്ടായിരുന്നു.

അത് വ്യഭിചാരമായി എണ്ണേണ്ടതില്ല. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ അനുവദനീയമായതുപോലെ

യജമാനന് മാത്രം അടിമ സ്ത്രീയുമായും ബന്ധം അനുവദനീയമാണ്  .



ഒരിക്കൽ തിരുനബി സ്വ അവിടുത്തെ ഭാര്യ ഹഫ്സ ബീവിയുടെ റൂമിൽ വച്ച് മാരിയത്തുമായി ബന്ധപ്പെട്ട ഒരു സംഭവം ചില ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം

അത് സ്വഹീഹാണോ അല്ലേ എന്നതിൽ പണ്ഡിതന്മാർക്ക് തർക്കമുണ്ട് .

ഈസംബവം സ്വഹീഹാണെന്ന് സങ്കൽപ്പിച്ചാൽ പോലും .ഇതൊരിക്കലും വ്യഭിചാരമോ തിന്മയോ അല്ല.


താൻ മറ്റൊരു സ്ഥലത്തേക്ക് പോയ സമയത്ത് തൻറെ വീട്ടിൽ വച്ച്   ബന്ധപ്പെട്ടത് അറിഞ്ഞപ്പോൾ

 ഹഫ്സ ബീവിക്ക് വിഷമം വന്നു. 

ഹഫ്സ ബീവി അതിൽ തിരുനബിയോട് നീരസം പ്രകടിപ്പിച്ചു.

തൻറെ ഭാര്യയുടെ നീരസത്തിന്റെ പേരിൽ തിരുനബി ഇനിമുതൽ ബാ മാരിയത്തുമായി ബന്ധപ്പെടില്ലെന്ന് പറഞ്ഞു.

അപ്പോൾ ഖുർആനിൽ അല്ലാഹു പറഞ്ഞു.അല്ലാഹു ആക്കിയത് അങ്ങയുടെ ഭാര്യമാരുടെ തൃപ്തികാംക്ഷിച്ചതിനുവേണ്ടി അങ്ങ് എന്തിന് ഹറാമാക്കണം 

 

ഈ സംഭവം സ്വഹീഹാണെന്ന്

സങ്കൽപ്പിച്ചാൽ പോലും ഇതിൽ പ്രവാചകത്വത്തോട് യോജിക്കാത്ത ഒന്നും തന്നെ അവിടുന്ന് ചെയ്തിട്ടില്ല.

എന്നാൽ മേൽ ഖുർആൻ വചനം ഇറങ്ങിയത് തേനുമായുള്ള കാര്യത്തിലാണ് എന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.


മാരിയത്തിന്റെ സംഭവം വ്യഭിചാരമായി ചിത്രീകരിക്കാൻ പല വിമർശകരും ശ്രമിക്കാറുണ്ട് ഒരിക്കലും ഇത് വ്യഭിചാരമല്ല

യജമാനന്ക്ക് അടിമ സ്ത്രീയുമായി ബന്ധപ്പെടൽ ഇസ്ലാം അനുവദിച്ചതാണ്.

അതുമായി ബന്ധം സ്ഥാപിക്കാൻ ഹഫ്സയെ തന്റെ വീട്ടിലേക്ക് തിരുനബി പറഞ്ഞുവിട്ടത് ആയിരുന്നു എന്ന് ചിലർ തട്ടി വിടാറുണ്ട്. അങ്ങനെ ഹദീസിൽ തെളിയിക്കാൻ സാധ്യമല്ല. സംഭവത്തെ പൊലിപ്പിക്കാനും തിരുനബിയെ ഇകഴ്ത്താനും ചില പിശാചുക്കൾ തട്ടി വിടുന്ന കാര്യമാണത്.


*തിരുനബിയുടെ വിവാഹത്തെ വിമർശിക്കുന്നവരോട്*


സമ്മതമുണ്ടെങ്കിൽ ഏത് അന്യന്റെ ഭാര്യയുമായും സ്ത്രീകളുമായും എത്രയും ലൈംഗിക ബന്ധം പറ്റും എന്ന് പറയുന്ന പിശാച് വലയത്തിൽപ്പെട്ട വിമർശകർ

തിരുനബി ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം കഴിച്ചതിന് വിമർശിക്കുന്നതായി കാണാം.ഇത്ര ഭാര്യമാരെ മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ അതിൽ കൂടുതൽ പാടില്ല എന്നതിന് ഈ ഡിങ്കൻ മാർക്ക് എന്ത് യുക്തിയാണുള്ളത് എന്ന് പറഞ്ഞാൽ നന്നായിരുന്നു.

സമ്മതമുണ്ടെങ്കിൽ അന്യന്റെ ഭാര്യമാരെയും കണ്ട സ്ത്രീകളെയും എത്രയും ബന്ധപ്പെടാം എന്ന് പറയുന്നവർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതിന് വിമർശിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത് ?

ഒരാൾക്ക് ഒരു ഭാര്യ ഉണ്ടാവുകയും എത്രയും സ്ത്രീകളുമായി തോന്നിയതുപോലെ ബന്ധസ്ഥാപിക്കുകയും ചെയ്യാം എന്നതിന് എന്ത് യുക്തിയാണുള്ളത് ?


അസ് ലം കാമിൽ പരപ്പനങ്ങാട

Tuesday, July 15, 2025

യസീദിനെ ശപിക്കാമോ*? *യസീദ് തൗബ ചെയ്തോ*?

 *യസീദിനെ ശപിക്കാമോ*?

*യസീദ് തൗബ ചെയ്തോ*?

Aslam Kamil Saquafi parappanangadi


ഇമാം ഗസാലി റ ഇഹ്യയിൽ പറയുന്നു.


യസീദിനെ ശപിക്കൽ അനുവദനീയമാണോ? കാരണം അദ്ദേഹം ഹുസൈൻ رضي الله عنه

 എന്നവരെ കൊല്ലുകയോ കൊല്ലാൻ കൽപ്പിക്കുകയോ ചെയ്തവൻ അല്ലേ ? എന്ന് നീ ചോദിച്ചാൽ


നമുക്ക് മറുപടി പറയാനുള്ളത്


അത് ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെ   സ്ഥിരപ്പെടാത്ത കാലത്തോളം അദ്ദേഹം ഹുസൈൻ റ എന്നവരെ കൊന്നു എന്നോ കൽപ്പിച്ചു എന്നോ പറയാൻ പാടില്ല.

പ്രത്യേകിച്ച് ശപിക്കാൻ പാടില്ല.കാരണം ഉറപ്പു കിട്ടാതെ ഒരു മുസ്ലിമിനെയും വൻകുറ്റം ആരോപിക്കുന്നത് അനുവദനീയമല്ല.

പക്ഷേ ഇബ്നു മുൽജിം അലി റ യെ കൊന്നു എന്ന് പറയാം

അബൂ ലുഉലുഅത്ത് ഉമർ

رضي الله عنهما

എന്നവരെ കൊന്നു എന്നും പറയാം കാരണം അത് അനിഷേധ്യമായി സ്ഥിരപ്പെട്ടതാണ്

അതുകൊണ്ട് ഒരു മുസ്ലിമിനെയും കുഫ്ര് കൊണ്ടോ ഫിസ്ഖ് കൊണ്ടോ ആരോപിക്കാൻ പാടില്ല.

നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ഒരാളും മറ്റൊരാളെ കുഫ്റ് കൊണ്ട് ആരോപിക്കരുത് ഫിസ്ഖ് കൊണ്ടും ആരോപിക്കരുത്

ആ കൂട്ടുകാരൻ അങ്ങനെയല്ലെങ്കിൽ ആ ആരോപണം ആരോപിച്ചവനിലേക്ക് തന്നെ മടങ്ങും.


فإن قيل : هل يجوز لعن يزيد لأنه قاتل الحسين  أو آمر به قلنا : 


 : هذا لم يثبت أصلا فلا يجوز أن يقال : إنه قتله ، أو أمر به ، ما لم يثبت فضلا عن اللعنة ; لأنه لا تجوز نسبة مسلم إلى كبيرة من غير تحقيق نعم ، يجوز أن يقال : قتل ابن ملجم عليا وقتل أبو لؤلؤة عمر رضي الله عنهما فإن ذلك ثبت متواترا فلا يجوز أن يرمى مسلم بفسق أو كفر من غير تحقيق قال صلى الله عليه وسلم : لا يرمى رجل رجلا بالكفر ، ولا يرميه بالفسق إلا ارتدت عليه إن لم يكن صاحبه كذلك .


നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞു.ഒരാൾ മറ്റൊരാളുടെ മേലിൽ അവിശ്വാസം കൊണ്ട് സാക്ഷി നിന്നാൽ അത് രണ്ടാലൊരാളിലേക്ക് മടങ്ങും .ആരോപിക്കപ്പെട്ടയാൾ അവിശ്വാസിയാണെങ്കിൽ അവൻ പറഞ്ഞത് ശരിയാണ് ആരോപിക്കപ്പെട്ടയാൾ അവിശ്വാസി അല്ലെങ്കിൽ അവനെ അവിശ്വാസിയാക്കൽ കൊണ്ട് ആരോപിച്ചവൻ അവിശ്വാസിയായി.


ഇതിൻറെ ഉദ്ദേശം മുസ്ലിമാണ് എന്ന് അറിയുന്നയാളെ അവിശ്വാസം ആരോപിക്കുന്നതാണ്.

അവൻറെ പുത്തൻ വാദം കൊണ്ടോ മറ്റോ അവിശ്വാസിയാണെന്ന് ഭാവിച്ചതിന്റെ പേരിൽ ആരോപണം പറഞ്ഞാൽ അവനും തെറ്റുകാരൻ തന്നെയാണ്.അവിശ്വാസിയാവുകയില്ല.


മുആദ് റ പറയുന്നു എന്നോട് തിരുനബിصلى الله عليه وسلم 

 പറഞ്ഞു.നീ ഒരു മുസ്ലിമിന് ചീത്ത പറയലോ നീതിമാനായ ഭരണാധികാരിയെ എതിരി ചെയ്യല്ലോ നിന്നെ ഞാൻ വിരോധിക്കുന്നു.

وقال صلى الله عليه وسلم : ما شهد رجل على رجل بالكفر إلا باء به أحدهما ، إن كان كافرا فهو كما قال ، وإن لم يكن كافرا فقد كفر بتكفيره إياه وهذا معناه أن يكفره وهو يعلم أنه مسلم ، فإن ظن أنه كافر ببدعة أو غيرها كان مخطئا ، لا كافرا وقال معاذ قال لي رسول الله صلى الله عليه وسلم : أنهاك أن تشتم مسلما أو تعصي إماما عادلا .


മരണപ്പെട്ടവരിലേക്ക് ആക്ഷേപങ്ങൾ പറയൽ ശക്തമായ വിരോധമുണ്ട്.

മസ്റൂഖ് പറയുന്നു.ഞാൻ ആയിഷ ബീവിയുടെ അരികിലേക്ക് വന്നു.ഇപ്പോൾ ആയിഷ ബീവി  പറഞ്ഞു .

ഇന്നയാൾക്ക് അല്ലാഹുവിൻറെ ശാപം ഉണ്ടാവട്ടെ. അയാൾ എന്താണ് പ്രവർത്തിക്കപ്പെട്ടത്.ഞാൻ പറഞ്ഞു അയാൾ മരണപ്പെട്ടു. അപ്പോൾ ആയിഷ ഉമ്മ പറഞ്ഞു, അയാൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ .

ഞാൻ ചോദിച്ചു.ഇതെങ്ങനെയാണ് ? അവർ പറഞ്ഞു.അല്ലാഹുവിൻറെ റസൂൽ صلى الله عليه وسلم

പറഞ്ഞിട്ടുണ്ട്.

നിങ്ങൾ മരണപ്പെട്ടവരെ ചീത്ത പറയരുത് അവർ മുന്തിച്ചതിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു

നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു .നിങ്ങൾ മരണപ്പെട്ടവരെ ചീത്ത പറയരുത് അതുകൊണ്ട് നിങ്ങൾ ജീവിച്ചിരിക്കുന്നവരെ പ്രയാസപ്പെടുത്തുന്നു.

നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു .ജനങ്ങളെ : എൻറെ സ്വഹാബികളിലും എൻറെ സുഹൃത്തുക്കളിലും എൻറെ കുടുംബത്തിലും നിങ്ങളെന്നെ സൂക്ഷിക്കുക നിങ്ങൾ അവരെയൊന്നും ചീത്ത പറയരുത്. 

ജനങ്ങളെ : ഒരാൾ മരിച്ചാൽ നിങ്ങൾ അയാളുടെ നന്മ പറയുക.


والتعرض للأموات  أشد ، 


قال مسروق دخلت على عائشة رضي الله عنها فقالت : ما فعل فلان لعنه الله . قلت توفى : . قالت : رحمه الله . قلت : وكيف هذا ؟ قالت : قال رسول الله صلى الله عليه وسلم : لا تسبوا الأموات ؛ فإنهم قد أفضوا إلى ما قدموا وقال صلى الله عليه وسلم : لا تسبوا الأموات ، فتؤذوا به الأحياء وقال صلى الله عليه وسلم : أيها الناس ، احفظوني في أصحابي وإخواني وأصهاري ، ولا تسبوهم ، أيها الناس ، إذا مات الميت فاذكروا منه خيرا .


*ഹുസൈൻ رضي الله عنه

എന്നവരെ വധിച്ചവനെ അല്ലെങ്കിൽ വധിക്കാൻ കൽപ്പിച്ചവനെ അല്ലാഹു ശപിക്കട്ടെ

എന്നിങ്ങനെ പറയാൻ പറ്റുമോ* ? എന്ന് നീ ചോദിച്ചാൽ

ഞാൻ പറയും

ശരിയായ രീതി ഇങ്ങനെ പറയലാണ്.

 ഹുസൈൻ റ എന്നവരുടെ കൊലയാളി തൗബക്ക് മുമ്പ് 

 മരണപ്പെട്ടിട്ടുണ്ട് എങ്കിൽ

അല്ലാഹു അയാളെ ശപിക്കട്ടെ എന്ന് .


*കാരണം ഹുസൈൻ എന്നവരുടെ കൊലയാളി തൗബക്ക് ശേഷം മരണപ്പെടാനും സാധ്യതയുണ്ട്.*


കാരണം തിരുനബിയുടെ പിതൃവ്യൻ ഹംസ റ  എന്നവരെ വധിച്ച വഹ്ശി അവിശ്വാസത്തിൽ നിന്നും കൊലയിൽ നിന്നും തൗബ ചെയ്തു മടങ്ങുകയുണ്ടായി.

 ശാപവാക്കുകൾ പറയൽ അനുവദനീയമല്ല.കൊല 

വൻ കുറ്റമാണെങ്കിലും അവിശ്വാസത്തിന്റെ പദവിയിലേക്ക്  എത്തുകയില്ല

തൗബക്ക് മുമ്പ് എന്ന നിബന്ധന പറയാതെ *ഹുസൈൻ എന്നിവരുടെ കൊന്നവരെ അല്ലാഹു ശപിക്കട്ടെ എന്ന് നിരുപാധികം പറയൽ അതിൽ അപകടമുണ്ട്.*

*മൗനം പാലിക്കുന്നതിൽ ഒരു അപകടവുമില്ല. അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമം*.

ഇതിനെയെല്ലാം നാം ഇവിടെ വിവരിച്ചത് ശാപം വാക്കുകൾ പറഞ്ഞാൽ കൊണ്ടും ശാപ വാക്ക് കൊണ്ട് നാക്കിനെ ഉച്ചരിക്കൽ കൊണ്ടും കുറെ ആളുകൾ ഗൗരവമായി കാണാതെയായിക്കുന്നുണ്ട്

*വിശ്വാസി ഒരിക്കലും ശപിക്കുകയില്ല അവിശ്വാസത്തിന്റെ മേൽ മരണപ്പെട്ടു എന്ന് ഉറപ്പുള്ളവരെ ഒഴികെ*

 അല്ലെങ്കിൽ കൃത്യമായ വ്യക്തികളെ പറയാതെ വിശേഷണങ്ങൾ കൊണ്ട് അറിയപ്പെട്ട വർഗ്ഗങ്ങളുടെ മേലിൽ അല്ലാതെ

 

*അതുകൊണ്ട് അല്ലാഹുവിന് ദിക്റ് കൊണ്ട് ജോലി ആവലാണ് ഏറ്റവും നല്ലത്.അവനത് ചെയ്യുന്നില്ലെങ്കിൽ മൗനത്തിലാണ് സുരക്ഷിതത്വം.*

ഇഹ് യാഉലൂമുദ്ധീൻ ഗസ്സാലി 7/488

فإن قيل : فهل يجوز أن يقال : قاتل الحسين لعنه الله ، أو الآمر بقتله لعنه الله ؟  قلنا : الصواب أن يقال : قاتل الحسين إن مات قبل التوبة لعنه الله ; لأنه يحتمل أن يموت بعد التوبة فإن وحشيا قاتل حمزة عم رسول الله قتله وهو كافر ، ثم تاب عن الكفر والقتل جميعا ولا يجوز أن يلعن والقتل كبيرة ، ولا تنتهي إلى رتبة الكفر ، فإذا لم يقيد بالتوبة وأطلق ، كان فيه خطر وليس في السكوت خطر ، فهو أولى .


وإنما أوردنا هذا لتهاون الناس باللعنة وإطلاق اللسان بها والمؤمن ليس بلعان فلا ينبغي أن يطلق اللسان باللعنة إلا على من مات على الكفر أو على الأجناس المعروفين بأوصافهم دون الأشخاص المعينين فالاشتغال بذكر الله أولى فإن لم يكن ، ففي السكوت سلامة .احيا علوم الدين 7/488

അല്ലാമാ ഇബ്നു മുഫ്‌ലിഹ് പറയുന്നു.

ഇമാം അഹ്മദ് എന്നവരോട് 

യസീദിനെ അല്ലാഹു ശാപം നൽകട്ടെ എന്ന് പറയുന്നവനെ പറ്റി  ചോദിച്ചപ്പോൾ ഇമാം പറഞ്ഞത് .ഇതിൽ നീ സംസാരിക്കരുത് മൗനം പാലിക്കലാണ് എനിക്കേറ്റവും ഇഷ്ടം . (അൽ ആദാബു ശ്ശർ ഇയ്യ 1/286)


قال العلامة ابن مفلح في الآداب الشرعية ٢٨٦/١ : وذكر في رواية أبي طالب سألت أحمد بن حنبل عن من قال: لعن الله يزيد بن معاوية؟ فقال: لا تكلم في هذا، الإمساك أحب إلي.

ا.هـ

ഷാഫി മദ്ഹബ് കാരൻ ഇമാം റംലി റ പറയുന്നു.

യസീദിനെ ശപിക്കൽ അനുവദനീയമല്ല .ഒരു സംഘം പണ്ഡിതന്മാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അൻവാറിൽ ഇങ്ങനെ പറഞ്ഞു .യസീദിനെ ശപിക്കലോ കാഫിറാക്കലോ പാടില്ല.

കാരണം അയാൾ വിശ്വാസികളിൽ പെട്ടയാളാണ്. അല്ലാഹു ഉദ്ദേശിച്ചാൽ അയാൾക്ക് അല്ലാഹു റഹ്മത്ത് ചെയ്യും അവൻ ഉദ്ദേശിച്ചാൽ ശിക്ഷിക്കും

 അൽ ഫതാവ 4/333


وقال الرملي الشافعي في الفتاوى ٣٣٣/٤ : لا يجوز لعن يزيد بن معاوية كما صرح به جماعة. اهـ .



وقال أيضاً قال في الأنوار: لا يجوز لعن يزيد ولا تكفيره، فإنه من جملة المؤمنين، إن شاء الله رحمه، وإن شاء عذبه. ا.هـ وقال ابن حجر في الزواجر: فالمعين لا يجوز لعنه وإن ان فاسقاً كيزيد بن معاوية. ا.هـ

ഇബ്നു ഹജർഹൈതമി റ സവാജറിൽ പറയുന്നു.കൃത്യമായ ഒരാളെ അവൻ ഫാസിഖ് ആണെങ്കിലും ശപിക്കാൻ പാടില്ല യസീദ് നെ പോലെ .


ഇബ്നു ഹജർഹൈതമി റ പറയുന്നു.

ഇമാം ഇബ്നു സ്വലാഹ് റ പറഞ്ഞു .

യസീദിനെ ചീത്ത പറയലും ശപിക്കലും വിശ്വാസിയുടെ പ്രവർത്തിയിൽ പെട്ടതല്ല.

പണ്ഡിതന്മാർ വ്യക്തമായി പറഞ്ഞതാണ് കൃത്യമായ ഒരു മുസ്ലിമിന് അവൻ ഫാസിഖ് ആണെങ്കിലും ശപിക്കാൻ പാടില്ല എന്ന് നീ അറിഞ്ഞാൽ യസീദിനെ ശപിക്കാൻ പാടില്ല എന്ന് നീ അറിയും അദ്ദേഹം ഫാസിഖ് ആണെങ്കിലും ശരി.


മേൽപ്പറഞ്ഞതിൽ നിന്നും വളരെ വ്യക്തമാകുന്നത് അത് അനുവദനീയമല്ല. കാരണം കഅബിലയിലേക്ക് മുന്നിടുന്ന കൃത്യമായ ഒരാളെ ശപിക്കുന്നത് അനുവദനീയമല്ല .കാരണം ശാപം എന്ന് പറഞ്ഞാൽ അല്ലാഹുവിൻറെ റഹ്മത്തിൽ നിന്നും ആട്ടലാണ്.കൃത്യമായ ഒരാൾക്ക് ശാപം നിർബന്ധമാക്കുന്നതിന് മേലിലായി അവൻ മരണപ്പെട്ടാൽ അല്ലാതെ ഞാൻ സാധ്യമല്ല.

 (അസ്വ വാഇഖുൽ മുഹ്രിഖ 639 )

وقال الامام ابن حجر الهيتمي في الصواعق المحرقة : ٦٣٩ : نقلاً عن ابن الصلاح الشافعي وأما سب يزيد ولعنه، فليس ذلك من شأن المؤمنين. ا.هـ


وقال أيضاً: وصرحوا أيضاً بأنه لا يجوز لعن فاسق مسلم معين، وإذا علمت أنهم صرحوا بذلك علمت بأنهم مصرحون بأنه لا يجوز لعن يزيد، وإن كان فاسقاً خبيثاً. ا.هـ ومما تقدم يتبين أن لعن يزيد لا يجوز، لأنه لا يجوز لعن المعين من أهل القبلة ولا من غيرهم على الراجح، لأن اللعن هو الطرد من رحمة الله، وذلك لا يُعلم إلا إذا مات الشخص على ما يستوجب لعنه بعينه، كمن يموت على اليهودية أو النصرانية، أما في حالة حياته، فإنه وإن كان فاسقاً أو كافراً، فإننا لا ندري هل يتوب الله عليه أم لا؟ ولا ندري ما يختم له به؟ ومع هذا، فإننا نقول إن يزيداً لا ينبغي الترحم عليه، ولا الدعاء له بالمغفرة، لأنه فعل أموراً عظاماً. انتهى .


Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_c


കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും പറയൽ

 *_ചോദ്യോത്തരം: ശാഫിഈ_*  


*ഉസ്താദ്,ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി*

 _(സുന്നത്ത് മാസിക - ഒക്ടോബര്‍ 2023)_ 


📌 *ചോദ്യം:* 

ഇക്കഴിഞ്ഞ മുഹര്‍റം മാസത്തില്‍ കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും നമ്മുടെ ചില സ്റ്റേജുകളിലും ആലപിക്കപ്പെട്ടിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇത് പാടില്ലെന്ന് ചിലര്‍ പറയുന്നു. എന്താണ് പ്രശ്‌നം? മറുപടി പ്രതീക്ഷിക്കുന്നു. 


 📍 *ഉത്തരം:* 


ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട പാട്ടുകളുടെയും നശീദകളുടെയും ഉള്ളടക്കം എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പൊതുവെ കര്‍ബലയും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യങ്ങളും അതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട വിവരണങ്ങളും സദസ്സുകളില്‍ പറയുന്നത് ശരിയല്ല. അതൊഴിവാക്കപ്പെടേണ്ടതാണ്. ഇവ്വിഷയകമായി പ്രാമാണിക ഇമാമുകളുടെ വിശദീകരണം കാണുക: 'അല്ലാമ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: 'മുഹര്‍റമിന്റെ ആദ്യദിവസങ്ങളിലും ആശൂറാഇലും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യം പാരായണം ചെയ്യുന്നവര്‍ റാഫിളുകളോട് സാമ്യമാവുകയാണ്; ശ്രോതാക്കളില്‍ ദുഖമുണ്ടാക്കാനായി ആദരവിന് കോട്ടം തട്ടുന്ന വിധത്തിലാകുമ്പോള്‍ വിശേഷിച്ചും. ഹുസൈന്‍(റ) കൊല്ലപ്പെട്ടത് വിശദീകരിക്കുന്നുവെങ്കില്‍ മറ്റു പലസ്വഹാബികളും കൊലചെയ്യപ്പെട്ടതും വിശദീകരിക്കേണ്ടതല്ലേ? അതില്ലാതെ ഇതുമാത്രം പറയുന്നത് റവാഫിളുകളുടെ രീതിയാണ്. ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായതുകളും പറയല്‍ ഹറാമാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.' (തഫ്‌സീര്‍ റൂഹുല്‍ബയാന്‍-4:143)


ഇമാം അര്‍ദബീലി(റ) എഴുതുന്നു: 'ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ റിപ്പോര്‍ട്ടുകളും സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ വഅള് പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഹറാമാണെന്ന് ഇമാം ഗസ്സാലിയും മറ്റും പറഞ്ഞിരിക്കുന്നു.' (അന്‍വാര്‍-1:348) 


മുആവിയ(റ)നെ ആക്ഷേപിക്കലും അവരുടെ പുത്രന്‍ യസീദിനെ ലഅ്‌നത്ത് ചെയ്യലും ഹുസൈന്‍(റ) കൊല്ലപ്പെട്ട രംഗവും സ്വഹാബികള്‍ക്കിടയിലുണ്ടായ വിവാദങ്ങളും വിവരിക്കലും ഹറാമാണെന്ന് 'ഉബാബില്‍' പറഞ്ഞിട്ടുണ്ട്.(ഹാശിയതുല്‍ ജമല്‍-5:114, ഹാശിയതുന്നിഹായ-7:403)


 ഇമാം ഇബ്‌നുഹജര്‍(റ) എഴുതി: 'പ്രഭാഷകരും മറ്റും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ ഹികായതുകളും സ്വഹാബത്തിനിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ ഹറാമാണെന്ന് ഗസ്സാലി(റ)യും മറ്റും പറഞ്ഞിട്ടുണ്ട്. ദീനിന്റെ നേതൃത്വമായ സ്വഹാബത്തിനെ ആക്ഷേപിക്കാന്‍ അത് കാരണമായേക്കും. എന്നാല്‍ ഇമാം ഗസ്സാലിയുടെ പ്രസ്തുത പ്രസ്താവന എന്റെ ഈ ഗ്രന്ഥത്തിലുള്ള വിശദീകരണത്തിന് എതിരല്ല. കാരണം, സ്വഹാബത്തിന്റെ മഹ്വത്വവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായി വിശ്വസിക്കേണ്ടതായ ശരിയായ നിലപാടാണ് ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ശരിയായ അറിവില്ലാത്ത പ്രഭാഷകര്‍ തെറ്റായ ചില വിവരണങ്ങള്‍ പറയുകയും ശരിയായ വ്യാഖ്യാനങ്ങള്‍ വിശദീകരിക്കാതിരിക്കുകയും നിര്‍ബന്ധമായും വിശ്വസിക്കേണ്ടതായ സത്യം വ്യക്തമാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ സ്വഹാബികളെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും അത് കാരണമായേക്കും' (അസ്സവാഇഖുല്‍ മുഹ്‌രിഖ- 640) 


ഹുസൈന്‍(റ) ഉള്‍പ്പെടെയുള്ള മഹത്തുക്കളുടെ മദ്ഹ് പറയല്‍ പുണ്യകര്‍മ്മമാണ്. എങ്കിലും കര്‍ബലയും ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായത്തുകളും പാടുന്നതിലും പറയുന്നതിലും അപകടമുണ്ടെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആശൂറാഇനോടനുബദ്ധിച്ച് ശിയാക്കള്‍ നടത്തുന്ന ആചാരങ്ങളോട് അകലം പാലിക്കേണ്ടതുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സൂക്ഷ്മശാലികളായ പൂര്‍വ്വിക പണ്ഡിതരുടെ രീതികള്‍ തന്നെയാണ് അഭികാമ്യം.


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

Friday, July 11, 2025

മുആവിയ (റ) മഹാൻമാരായ സ്വഹാബികളിലും നീതിമാൻമാരിലും പെട്ടവരാണ്.

 ഇമാം നവവി(റ) പറയുന്നു.

മുആവിയ (റ) മഹാൻമാരായ  സ്വഹാബികളിലും നീതിമാൻമാരിലും പെട്ടവരാണ്.


وأما معاوية رضي الله عنه فهو من العدول الفضلاء ، والصحابة النجباء رضي الله عنه وأما الحروب التي جرت فكانت لكل طائفة شبهة اعتقدت تصويب أنفسها بسببها ، وكلهم عدول رضي الله عنهم ، ومتأولون في حروبهم وغيرها ، ولم يخرج شيء من ذلك أحدا منهم عن العدالة ؛ لأنهم مجتهدون اختلفوا في مسائل من محل الاجتهاد كما يختلف المجتهدون بعدهم في مسائل من الدماء وغيرها ، ولا يلزم من ذلك نقص أحد منهم .


واعلم أن سبب تلك الحروب أن القضايا كانت مشتبهة ، فلشدة اشتباهها اختلف اجتهادهم ، وصاروا ثلاثة أقسام : قسم ظهر بالاجتهاد أن الحق في هذا الطرف ، وأن مخالفه باغ ، فوجب عليهم نصرته ، وقتال الباغي عليه فيما اعتقدوه ، ففعلوا ذلك ، ولم يكن يحل لمن هذه صفته التأخر عن مساعدة إمام العدل في قتال البغاة في اعتقاد .


وقسم عكس هؤلاء ، ظهر لهم بالاجتهاد أن الحق في الطرف الآخر ، فوجب عليهم مساعدته ، وقتال الباغي عليه .


وقسم ثالث اشتبهت عليهم القضية ، وتحيروا فيها ، ولم يظهر لهم ترجيح أحد الطرفين ، فاعتزلوا الفريقين ، وكان هذا الاعتزال هو الواجب في حقهم ، لأنه لا يحل الإقدام على قتال مسلم حتى يظهر أنه مستحق لذلك ، ولو ظهر لهؤلاء رجحان أحد الطرفين ، وأن الحق معه ، لما جاز لهم التأخر عن نصرته في قتال البغاة عليه .


فكلهم معذورون رضي الله عنهم ، ولهذا اتفق أهل الحق ومن يعتد به في الإجماع على قبول شهاداتهم ورواياتهم ، وكمال عدالتهم رضي الله عنهم أجمعين .


 شرح مسلم


മുആവിയ (റ) വിശ്വസ്തരും സദ്‌വൃത്തരുമായ വ്യക്തികളിൽ പെട്ട ഒരാളായിരുന്നു, മഹാൻമാരായ സ്വഹാബികളിൽ (റ) ഒരാൾ.


നടന്ന യുദ്ധങ്ങളെ സംബന്ധിച്ചിടത്തോളം, ഓരോ വിഭാഗത്തിനും ന്യായമായ സംശയങ്ങൾ (ശുബ്ഹ) ഉണ്ടായിരുന്നു, അത് തങ്ങളാണ് ശരി എന്ന് വിശ്വസിക്കാൻ അവരെ പ്രേരിപ്പിച്ചു. അവരെല്ലാം വിശ്വസ്തരും നീതിമാന്മാരുമായിരുന്നു (അദൂൽ), അല്ലാഹു അവരിൽ പ്രീതിപ്പെടട്ടെ. അവർ യുദ്ധത്തിലായാലും മറ്റ് കാര്യങ്ങളിലായാലും അവരുടെ വ്യാഖ്യാനത്തെ (തഅ്‌വീൽ) അടിസ്ഥാനമാക്കിയാണ് പ്രവർത്തിച്ചത്.

അതൊന്നും ആരെയും നീതിമാന്മാരുടെ നിരയിൽ നിന്ന് പുറത്താക്കിയില്ല, കാരണം അവർ ഇജ്തിഹാദിന് (സ്വതന്ത്രമായ ഗവേഷണം) വിധേയമായ കാര്യങ്ങളിൽ ഭിന്നിച്ച മുജ്തഹിദുകൾ (യോഗ്യതയുള്ള കർമ്മശാസ്ത്രജ്ഞർ) ആയിരുന്നു—പിന്നീടുള്ള കർമ്മശാസ്ത്രജ്ഞർ രക്തച്ചൊരിച്ചിലും മറ്റ് വിഷയങ്ങളിലും വ്യത്യാസപ്പെടുന്നതുപോലെ. അത്തരം വിയോജിപ്പുകൾ അവരിൽ ആർക്കും ഒരു കുറവും വരുത്തുന്നില്ല.


ആ യുദ്ധങ്ങൾക്ക് കാരണം വിഷയങ്ങളിലെ അവ്യക്തതയായിരുന്നു എന്ന് മനസ്സിലാക്കുക. കടുത്ത ആശയക്കുഴപ്പം കാരണം, അവരുടെ സ്വതന്ത്രമായ ഗവേഷണം വ്യത്യസ്ത നിഗമനങ്ങളിലേക്ക് അവരെ നയിച്ചു,


 അവർ മൂന്ന് വിഭാഗങ്ങളായി മാറി:

ഒരു വിഭാഗം, തങ്ങളുടെ ഇജ്തിഹാദിലൂടെ, സത്യം ഒരു ഭാഗത്താണെന്നും മറ്റേ ഭാഗം അതിക്രമകാരി (ബാഗി) ആണെന്നും വിശ്വസിച്ചു. അതിനാൽ, ശരിയായ ഭാഗത്തെ പിന്തുണയ്ക്കുകയും തങ്ങൾ അതിക്രമകാരിയായി കണക്കാക്കുന്നവരുമായി യുദ്ധം ചെയ്യുകയും ചെയ്യുന്നത് നിർബന്ധമാണെന്ന് അവർ വിശ്വസിച്ചു. അതിനനുസരിച്ച് അവർ പ്രവർത്തിച്ചു. ഈ നിലയിലുള്ള ഒരാൾക്ക്, അവരുടെ ധാരണയനുസരിച്ച്, വിമതരുമായി യുദ്ധം ചെയ്യുന്നതിൽ നീതിമാനായ നേതാവിനെ സഹായിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അനുവാദമുണ്ടായിരുന്നില്ല.

രണ്ടാമത്തെ വിഭാഗം ആദ്യത്തേതിന് വിപരീതമായിരുന്നു. തങ്ങളുടെ ഇജ്തിഹാദ് അവരെ നയിച്ചത് സത്യം മറുവശത്താണെന്ന് വിശ്വസിക്കാനായിരുന്നു, അതിനാൽ ആ ഭാഗത്തെ പിന്തുണയ്ക്കുകയും തങ്ങൾ അതിക്രമകാരികളായി കാണുന്നവരുമായി യുദ്ധം ചെയ്യുകയും ചെയ്യുന്നത് നിർബന്ധമാണെന്ന് അവർ കണ്ടു.

മൂന്നാമത്തെ വിഭാഗത്തിന് വിഷയം ആശയക്കുഴപ്പമുണ്ടാക്കുന്നതും അവ്യക്തവുമായിരുന്നു, ഏത് പക്ഷമാണ് കൂടുതൽ ശരിയെന്ന് നിർണ്ണയിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ ഒരു ഭാഗത്തും ചേരുന്നതിൽ നിന്ന് വിട്ടുനിന്നു. അവരെ സംബന്ധിച്ചിടത്തോളം, ഈ വിട്ടുനിൽക്കൽ ശരിയായതും നിർബന്ധവുമായ നിലപാടായിരുന്നു, കാരണം ഒരു മുസ്ലിമിനോട് യുദ്ധം ചെയ്യുന്നത് അയാൾ യുദ്ധം അർഹിക്കുന്നു എന്ന് വ്യക്തമായാൽ മാത്രമേ അനുവദനീയമാകൂ. ഒരു പക്ഷത്തിന് ശക്തമായ നിലപാടുണ്ടെന്നും സത്യം അതിനോടൊപ്പമാണെന്നും അവർക്ക് വ്യക്തമായിരുന്നെങ്കിൽ, ആ പക്ഷത്തെ അതിന്റെ എതിരാളികളുമായി യുദ്ധം ചെയ്യുന്നതിൽ പിന്തുണയ്ക്കുന്നതിൽ അവർക്ക് കാലതാമസം വരുത്താൻ അനുവാദമുണ്ടാകുമായിരുന്നില്ല.

അതിനാൽ അവരെല്ലാം മാപ്പ് അർഹിക്കുന്നു, അല്ലാഹു അവരിൽ പ്രീതിപ്പെടട്ടെ. ഇതുകൊണ്ടാണ് സത്യത്തിന്റെ ആളുകളും അവരുടെ അഭിപ്രായ സമന്വയം ആധികാരികമായി കണക്കാക്കപ്പെടുന്നവരും അവരുടെ സാക്ഷ്യങ്ങളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും, അവരുടെ സത്യസന്ധതയും നീതിയും (അദാല) പൂർണ്ണമാണെന്നും സമ്മതിച്ചത്, അല്ലാഹു അവരെല്ലാവരെയും  പ്രീതിപ്പെടട്ടെ.

Tuesday, July 8, 2025

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

 



മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?


Aslam Kamil Saquafi parappanangadi


بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد

ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ?


*✅ഉത്തരം👇🏻👇🏻*


മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.*


*സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)*


*"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് - ത്വാ ഊസ് എന്നവർ താബിഈ പണ്ഡിതനാണ് (അല്‍ ഹാവീലില്‍ ഫതാവാ 216 / 2)*


الوجه الأول : رجال الإسناد الأول رجال الصحيح ، وطاوس من كبار التابعين

*[ان سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام*


قال الحافظ أبو نعيم في " الحلية " : حدثنا أبو بكر بن مالك ، ثنا عبد الله بن أحمد بن حنبل ، ثنا أبي ، ثنا هاشم ، ثنا الأشجعي ، عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .


വേറെയും റിപ്പോർട്ടിലും ഇത് പറഞ്ഞിട്ടുണ്ട് -


അൽ ഹാവി എന്ന ഗ്രന്തത്തിൽ പറയുന്നു.

സ്വഹാബത്ത് ഏഴ് ദിവസങ്ങളിൽ മരണപ്പെട്ടവർക്ക് വേണ്ടി  അന്നധാനം ചെയ്തിരുന്ന എന്ന ഹദീസുകൾ വെക്തമാക്കുന്നത് അവരുടെ കാലത്ത് അത് അറിയപ്പെട്ടതാണന്നാണ്.

ഈ  ദിവസങ്ങളിൽ ഖബറിലെ പരീക്ഷണ ഘട്ടത്തിൽ ഖബറാളിക്ക് സ്ഥിരത ലഭിക്കാൻ  അവർ ഭക്ഷണ വിതരണം നടത്തിയിരുന്നു.

സ്വഹാബത്തിന്റെ കാലത്ത് അത് അറിയപ്പെട്ടതാണങ്കിൽ തിരുനബിയിൽ നിന്ന് ലഭിച്ചത് കൊണ്ട് തന്നെയാണ്. അത് കൊണ്ട് ഹദീസ് നബി صلي الله عليه وسلم

യിലേക്ക് ചേർന്നതാണ്. (അൽ ഹാവി )

لأن الإخبار عن الصحابة بأنهم كانوا يستحبون الإطعام عن الموتى تلك الأيام السبعة صريح في أن ذلك كان معلوما عندهم ، وأنهم كانوا يفعلون ذلك لقصد التثبيت عند الفتنة في تلك الأيام ، وإن كان معلوما عند الصحابة كان ناشئا عن التوقيف كما تقدم تقريره ، وحينئذ يكون الحديث من باب المرفوع المتصل 


ഇവിടെ ഭക്ഷണം നൽകൽ നിയമമായത് അത് ഖബറാളിയുടെ തെറ്റുകൾ പൊറുക്കാൻ കാണണമാവുന്നതാണ്. (അൽ ഹാവി )

وشرع الإطعام لأنه قد يكون له ذنوب يحتاج إلى ما يكفرها من صدقة ونحوها ، فكان في الصدقة عنه معونة له على تخفيف الذنوب ؛ ليخفف عنه هول السؤال ، وصعوبة خطاب الملكين ، وإغلاظهما وانتهارهما .


*📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തി فيൽ പറയുന്നു:"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*


ذكر الرواية المسندة عن طاوس : قال الإمام أحمد بن حنبل رضي الله عنه في " كتاب الزهد " له : حدثنا هاشم بن القاسم قال : ثنا الأشجعي ، عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .


*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 



ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*


എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).

ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.


*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*

രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.


*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.

أن سنة الإطعام  سبعة أيام ، بلغني أنها مستمرة إلى الآن بمكة والمدينة ، فالظاهر أنها لم تترك من عهد الصحابة إلى الآن ، وأنهم أخذوها خلفا عن سلف إلى الصدر الأول . [ ورأيت ] في التواريخ كثيرا في تراجم الأئمة يقولون : وأقام الناس على قبره سبعة أيام يقرءون القرآن ، وأخرج الحافظ الكبير أبو القاسم بن عساكر في كتابه المسمى " تبيين كذب المفتري فيما نسب إلى الإمام أبي الحسن الأشعري " : سمعت الشيخ الفقيه أبا الفتح نصر الله بن محمد بن عبد القوي المصيصي يقول : توفي الشيخ نصر بن إبراهيم المقدسي في يوم الثلاثاء التاسع من المحرم سنة تسعين وأربعمائة بدمشق ، وأقمنا على قبره سبع ليال نقرأ كل ليلة عشرين ختمة .


*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.

അപ്രകാരം ഈ ഏഴ് ദിവസം അവർ  മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്തിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്

(ഹാവി: 2/375)📚*


ويكون الحديث اشتمل على أمرين ، أحدهما أصل اعتقادي ، وهو فتنة الموتى سبعة أيام ، والثاني حكم شرعي فرعي ، وهو استحباب التصدق والإطعام عليهم مدة تلك الأيام السبعة

ഇമാം സുയൂത്വി വിവരിക്കുന്നു

മേൽ ഹദീസ് രണ്ട് കാര്യങ്ങൾ ഉൾകൊള്ളിക്കുന്നു

ഒന്ന് വിശ്വാസ കാര്യം

അതായത് ഏഴ് ദിവസം ഖബറ്റൽ പരീക്ഷണമുണ്ട്.

രണ്ട് . ഫിഖ്ഹിയും ശറഇയ്യുമായ കാര്യം ഈ ഏഴ് ദിവസം മയ്യത്തിന്റേ മേലിൽ ഭക്ഷണം നൽകലും സ്വദഖ ചെയ്യലും പുണ്യമാണ് എന്നത്


*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.

മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.

صُنْعُ الطَّعَامِ لأَجْلِ التَّرَحمِ بِالدُّعَاءِ لِلْمَيِّتِ وَالتَّرَحُمِ عَلَيْهِ، فَهُوَ مَقْصِدٌ حَسَنٌ، وَإِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَهُوَ أَصْلٌ مِنَ الْأُصُولِ الْمُعْتَمَدَة في الأَقْوَالِ وَالْأَفْعَالِ، وَلَا يَكُونُ بِدْعَةً،

*നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;*

*رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335*

*നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.നബിസ്വ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)*


*📚ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട് വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)📚*


ഇവിടെ നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


അദ്ദേഹംപറയുന്നു


*📚നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട്‌ പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*


മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.


👇🏻👇🏻


*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ളാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.*


🔺🔺🔺🔺🔺🔺🔺🔺🔺🔺

അടിയന്തിരം വിശദമായി


അത്യാവശ്യമായി നടക്കേണ്ടകാര്യം, ആചാരമനുസരിച്ച് നടക്കേണ്ട വിശേഷച്ചടങ്ങ്‌, എന്നൊക്കെയാണ് അടിയന്തിരം എന്നതിന്റെ ഭാഷാർത്ഥം. മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം. ഇത്തരമൊരു ചടങ്ങ് മരണശേഷം ഏതുദിവസവും ആകാവുന്നതാണ്. മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ!" എന്ന് പ്രാർത്ഥിക്കുന്നവരാണ് സത്യവിശ്വാസികളെന്നു  ഖുർആൻ പരിചയപ്പെടുത്തുന്നു.


അടിയന്തിരത്തിന്റെ പ്രമാണങ്ങൾ 

ഇമാം ബുഖാരി(റ)യും മുസ്ലിമും (റ) യും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.


أَنَّ سَعْدَ بْنَ عُبَادَةَ رضي الله عنه تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ : يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا ، أينفعنا شيئ؟ إن تصدقت عنها ؟ قال : نعم قال : فإني أشهدك أن حائطي المخراف صدقة عليها. (البخاري: ٢٥٥٦، مسلم: ٣٤٠٨)


സഅദുബ്നു ഉബാദ(റ) സ്ഥലത്തില്ലാത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. നബി(സ)യെ സമീപിച്ച് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലെ! ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എന്റെ ഉമ്മ മരണപ്പെട്ടു, അവരുടെ പേരിൽ ഞാൻ വല്ലതും സ്വദഖ ചെയ്താൽ അതവർക്ക് ഫലം ചെയ്യുമോ?" നബി(സ) പറഞ്ഞു: "അതെ" . അപ്പോൾ സഅദ്(റ) പ്രഖ്യാപിച്ചു: 'താങ്കള് സാക്ഷി. നിശ്ചയം എന്റെ മിഖ്റാഫ് തോട്ടം അവരുടെ പേരിൽ സ്വദഖയാണ്'. (ബുഖാരി: നമ്പർ: 2556, മുസ്ലിം: 4308)


ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:


وفي هذا الحديث : أن الصدقة عن الميت تنفع الميت ويصله ثوابها ، وهو كذلك بإجماع العلماء .(شرح النووي على مسلم: ٤٤٤/٣)



മയ്യിത്തിന്റെ പേരിൽ ചെയ്യുന്ന സ്വദഖ മയ്യിത്തിനു ഫലം ചെയ്യുമെന്നും അതിന്റെ പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ അഭിപ്രായവും അതുതന്നെയാണ്. (ശർഹു മുസ്ലിം: 4/444)


ഇബ്നു ഹജർ അസ്ഖലാനി(റ) എഴുതുന്നു:


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ ദാനധർമ്മം നടത്തൽ അനുവദനീയമാണെന്നും സ്വദഖയുടെ പ്രതിഫലം അവനിലേക്കെത്തുക വഴി അത് അവന്നു ഫലം ചെയ്യുമെന്നും ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിന്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താനമാണെങ്കിൽ വിശേഷിച്ചും. "മനുഷ്യന്ന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല" എന്നർത്ഥം വരുന്ന ആയാത്തിന്റെ വ്യാപകാർത്ഥത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി: 8/331)  


മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തൽ സ്വദഖയാണെന്നും അവനു വേണ്ടി സ്വദഖ ചെയ്യൽ സുന്നത്താണെന്നത് "ഇജ്മാഅ" കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ഇബ്നു ഹജർ ഹൈതമി(റ) "ഫതാവൽ കുബ്റാ" യിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:



ഏഴു ദിവസം മയ്യിത്ത് ഖബ്റിൽ പരീക്ഷണം നേരിടുന്നതിന്റെ പേരിലാണല്ലോ ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തുന്നത്. അപ്പോൾ തൽഖീനും ഏഴുദിവസം ആവർത്തിക്കെണ്ടതല്ലേ എന്ന സംശയത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അന്നദാനത്തിന്റെ ഗുണം മറ്റുള്ളവരിലേക്ക് വിട്ടുകടക്കുന്നതും  അതു മുഖേന മയ്യിത്തിനു ലഭിക്കുന്നനേട്ടം ഉന്നതവുമാണ്. കാരണം മയ്യിത്തിന്റെ പേരിലുള്ള അന്നദാനം സ്വദഖയാണ്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ സുന്നത്താണെന്ന കാര്യം ഇജ്മാഅ (ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്. (ഫതാവൽ കുബ്റ: 3/193)  


അന്നദാനം സ്വദഖയുടെ പരിധിയിൽ വരില്ലെന്ന് പറയാൻ ഏതെങ്കിലും പുത്തൻ വാദി ധൈര്യം കാണിക്കുമെന്നു തോന്നുന്നില്ല. കാരണം ഇസ്ലാം കാര്യങ്ങളിൽ ഏറ്റവും ഉത്തമമായ കാര്യങ്ങലിലൊന്നായാണ് പ്രബലമായ ഹദീസുകളിൽ അന്നദാനത്തെ എണ്ണിയിരിക്കുന്നത്. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:  



ഇസ്ലാമിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് ഒരാള് നബി(സ) യോട് ചോദിക്കുകയുണ്ടായി. അന്നദാനവും പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണെന്നും അവിടുന്ന് മറുവടി നൽകി(ബുഖാരി: 11)  


പുത്തൻവാദം 


വസ്വിയ്യത്ത് ചെയ്യാൻ അവസരം കിട്ടാതെ മരണപ്പെട്ടവർക്ക് മാത്രം ബാധകമാണ് മേൽ ഹദീസെന്നാണ് പുത്തൻ വാദികൾ ജൽപിക്കുന്നത്. അവരുടെ ഈ ജല്പനം തികച്ചും ബാലിശമാണെന്ന് പണ്ഡിത പ്രസ്താവനകൾ വ്യക്തമാക്കുന്നു. വസ്വിയ്യത്തിന്റെ അധ്യായത്തിൽ ഉദ്ദരിച്ചത് കൊണ്ട് ഹദീസ് കാണിക്കുന്ന ആശയത്തെ അതിൽ മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇമാം അസ്ഖലാനി(റ) യുടെ വാക്കുകൾ ശ്രദ്ദിക്കുക.


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ അനുവാനീയമാണ്. അതിന്റെ പ്രതിഫലം അവനെത്തുന്നതും അതിന്റെ നേട്ടം അവനു ലഭിക്കുന്നതു



*ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)*


മയ്യത്തിന് വേണ്ടി ഏഴു ദിവസം സ്വദഖയായി ഭക്ഷണവിതരണം ചെയ്യുന്നതിനേയും മയ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളെയും എതിർക്കാൻ വേണ്ടി

 വഹാബികൾ ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഇത്.


അപ്രകാരം ചില പണ്ഡിതവചനങ്ങളിൽ ലജ്ജക്ക് വേണ്ടിയും ദുഃഖചാരണത്തിന്റെ  ഭാഗമായും മരിച്ച വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെ എതിർത്ത ചില വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ചിലർ തെറ്റിദ്ധരിപ്പിക്കാറുണ്ട്.


 അതല്ലാം

 ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും ചെയ്യുന്ന ഒരു രീതിയാണിത്.


അതിനെ വിശദീകരിച്ച് ഇമാം അലിയ്യുൽ ഖാരി റ മിർ ഖാതിൽ പറയുന്നു.

فينبغي أن يقيد كلامهم بنوع خاص من اجتماع يوجب استحياء أهل بيت الميت ، فيطعمونهم كرها ، أو يحمل على كون بعض الورثة صغيرا أو غائبا ، أو لم يعرف رضاه ، أو لم يكن الطعام من عند أحد معين من مال نفسه لا من مال الميت قبل قسمته ونحو ذلك . وعليه مجمل قول قاضي خان : يكره اتخاذ الضيافة في أيام المصيبة ; لأنها أيام تأسف ، فلا يليق بها ما يكون للسرور ، وإن اتخذ طعاما للفقراء كان حسنا ،

مرقاة المشكوة5/486


 അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*


ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്*


ഇവിടെ ഒരു ഗ്രന്തങ്ങളിലും മയിത്തിന് വേണ്ടി സ്വദഖ യായി ഭക്ഷണ വിതരണം ചെയ്യൽ തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല ഉണ്ടങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്


മരിച്ചതിന്റെ പേരിൽ ദുഖ ദുഃഖപ്രകടനാമായി  നടത്തുന്ന ഒരാചാരത്തെയാണ് എതിർത്തിട്ടുള്ളത് എന്ന്

ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം തുഹ്ഫയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട്

ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن تحفة المحتاج

അതിനെ നിയാഹത്തിൽ എണ്ണാൻ കാരണം ദു:ഖ പ്രകടിപ്പിക്കൽ കൊണ്ട്

ശക്തിയാക്കൽ ഉള്ളത് കൊണ്ടാണ്

(തുഹ്ഫ)


മയ്യിത്തിന് സ്വദഖയായി നടത്തുന്നതല്ല തെറ്റ് എന്നും ദു:ഖം പ്രകടിപ്പിച്ച് നടത്തുന്നതാണ് തെറ്റ് എന്നും മനസ്സിലാക്കാം 


തുഹ്ഫതുൽ മുഹ്താജിൽ ഇബ്നു ഹജർ റ പറയുന്നു.

تحفة المحتاج

ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن ومن ثم كره لاجتماع أهل الميت ليقصدوا بالعزاء قال الأئمة بل ينبغي أن ينصرفوا في حوائجهم فمن صادفهم عزاهم وأخذ جمع من هذا ومن بطلان الوصية بالمكروه وبطلانها بإطعام المعزين لكراهته لأنه متضمن للجلوس للتعزية وزيادة وبه صرح في الأنوار نعم إن فعل لأهل الميت مع العلم بأنهم يطعمون من حضرهم لم يكره [ ص: 208 ] وفيه نظر ودعوى ذلك التضمن ممنوعة ومن ثم خالف ذلك بعضهم فأفتى بصحة الوصية بإطعام المعزين وأنه ينفذ من الثلث وبالغ فنقله عن الأئمة وعليه فالتقييد باليوم والليلة في كلامهم لعله للأفضل فيسن فعله لهم أطعموا من حضرهم من المعزين أم لا أمر ما داموا مجتمعين ومشغولين لا لشدة الاهتمام بأمر الحزن تحفة المحتاج


മയ്യത്തിന്റെ വീട്ടുകാർക്ക് തയ്യാറാക്കപെടുന്ന ഭക്ഷണം അവിടെ ഹാജറാവുന്നവർ ഭക്ഷിപിക്കുന്നത് കറാഹത്തല്ല. അത് പാടില്ല എന്ന് പറഞ്ഞത് ശരിയല്ല.


സമാധാനിപ്പിക്കാൻ വേണ്ടി വരുന്നവർക്ക്  ഭക്ഷണം നൽ കാൻ വസ്വിയത്ത് ചെയ്യൽ സ്വഹീഹാണന്ന്   ചില മഹാൻമാർഫത്വ വ നൽകിയിട്ടുണ്ട്  അത് അനന്തര സ്വത്തിന്റെ മൂന്നിലൊന്നിൽ നിന്നും നടപ്പാവും -മറ്റു ഇമാമുമാരും അത് പറഞ്ഞിട്ടുണ്ട്


ശക്തമായ ദുഖാചാരണഭാകമായിട്ടല്ലാതെ സമാധാനിപ്പിക്കാൻ വരുന്നവർ ഭക്ഷണം കഴിച്ചാലും ഭക്ഷണമുണ്ടാക്കൽ സുന്നത്താണ് (തുഹ്ഫ )


*അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. 


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Saturday, July 5, 2025

മൗദൂദിയും ജനാധിപത്യവും

 2021ൽ ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ പുസ്തകത്തിൽ പറയുന്നു,

"മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം 

ഞാനിതാ അവരോട് തുറന്നു പ്രസ്ഥാവിക്കു ന്നു :ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈ 

മാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ 

മുമ്പിൽ സർവത്മനാ തലകുനിക്കുകയാണെ

ങ്കിൽ നിങ്ങളുടെ വിശുദ്ദഖുർആനെ പുറകോ

ട്ട് വലിച്ചെറിയാലായിരിക്കും. നിങ്ങളതിന്റെ 

സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കു കയാണങ്കിൽ നിങ്ങളുടെ തിരുദൂദരോട് ചെയ്യു

ന്ന കടുത്ത വഞ്ചനയായിരിക്കും.

നിങ്ങളത്തിന്റെ കൊടിപിടിക്കുകയാ

ണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ 

രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും "

(മതേതരത്വംദേശീയത്വം ജനാതിപത്യംപേജ്:25അബുൽ അഅലാമൗദൂദി2021.ഡിസംബർ )


2019 ലാണ് മൗദൂദിയെ അന്നത്തെ കേരളാഅ

മീർ ആരിഫലിയും സംഘവുംതള്ളിപ്പറഞ്ഞു

എന്നു പറയുന്നത്.2021ഡിസംബറിൽ iph വീണ്ടും മൗദൂദിയുടെ അതെപുസ്തകം പുറത്തിറക്കുന്നു.ഇപ്പോഴുംഅത് വിൽക്കുന്നു.ജമാഅത് നേതാക്കളുടെ

തള്ളിപ്പറയൽ വെറുംകാപട്യമാണെന്ന് പറയുന്നവരെനോക്കി അവർ കൊഞ്ഞനം കുത്തുന്നു. അവരുടെ ദൈവത്തെ മാത്രമല്ല അണികളെയും നാട്ടുകാരെയുംകൂടിയാണ് വഞ്ചിക്കുന്നത്.!


ജമാഅത്തെ ഇസ്ലാമിക്കാർക്ക് ഇപ്പോൾ 

ഈ ജനാധിപത്യം ഇസ്‌ലാമിനും ഈമാനിനും അനുകൂലമാണോ?. ആണെങ്കിൽ അതിന്റെ പ്രമാണമെന്താണ്?.

ഇപ്പോൾ ജമാഅത്തെഇസ്ലാമിക്കാർ 

തങ്ങളുടെ ദൈവത്തോട് കാണിക്കുന്നത് 

വഞ്ചനയല്ലേ? ഈ കൊടിപിടിക്കുന്നത് ദൈവ 

തിനെതിരെയുള്ള കൊടിപിടിക്കലല്ലേ?

അല്ലങ്കിൽ ഇതും സമാനമായ പുസ്തകങ്ങ

ളും നിങ്ങൾ പിൻവലിച്ചു സമുദായത്തോടും 

രാഷ്ട്രത്തോടും മാപ്പ്പറഞ്ഞോ?.

ഇതൊക്കെയായിരുന്നു നിലമ്പൂരിലെ വിശദീകരണ സമ്മേളനങ്ങളിൽ നിന്നും ജനാധിപത്യ മതേതരത്വവാദികൾ പ്രതീക്ഷിച്ചി

രുന്നത്.ഏതെങ്കിലും  സിറ്റികളിലെ കച്ചടവടക്കാരുടെ വരവും ചെലവും പറഞ്ഞു വിരട്ടാൻമാത്രം ആശയദാരിദ്ര്യം ജമാഅത്തെ

ഇസ്ലാമിക്കാർക്കുണ്ടായി എന്നതൊഴിച്ചാൽ വിശദീകരിക്കപ്പെടേണ്ടതൊക്കെ അവിടെ

ത്തന്നെകിടക്കുന്നു.


Rahmathulla saqafi elamaram.

Tuesday, July 1, 2025

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*.

ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക


اللَّهُمَّ فَارِجَ الْهَمِّ ، كَاشِفَ الْغَمِّ ، مُجِيبَ دَعْوَةِ

المُضطَرِّينَ ، رَحْمنَ الدُّنْيَا وَالآخِرَةِ وَرَحِيمَهُمَا أَنْتَ

تَرْحَمُني فَارْحَمْنِي بِرَحْمَةٍ تُغْنِيني بِهَا عَنْ رَحْمَةِ مَنْ

سِوَاكَ

ബീവി ആയിഷ  റ പറയുന്നു.

എൻറെ അടുത്തേക്ക് അബൂബക്കർ റ കടന്നുവന്നു

എന്നിട്ട് പറഞ്ഞു.തിരുനബി എനിക്ക് പഠിപ്പിച്ചു തന്ന ഒരു ദുആ അത് ഞാൻ നബിയിൽ നിന്നും കേട്ടിട്ടുണ്ട്.

ഞാൻ ചോദിച്ചു അത് ഏതാണ് ?

അപ്പോൾ പറഞ്ഞു.മറിയമിന്റെ പുത്രൻ ഈ സ അലൈഹിസലാം

അനുയായികൾക്ക് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്ന ഒരു പ്രാർത്ഥനയാണത്.നിങ്ങളിൽ ഒരുത്തന് സ്വർണത്തിന്റെ പർവ്വതത്തിന്റെ അത്രയും കടം ഉണ്ടെങ്കിലും ഈ ദുആ കൊണ്ട് പ്രാർത്ഥിച്ചാൽ അള്ളാഹു അവൻറെ കടം വീട്ടുന്നതാണ്.

അത് താഴെപ്പറയുന്ന പ്രാർത്ഥനയാണ്

*اللهم ‌فارج ‌الهم، كاشف الغم، مجيب دعوة المضطرين. رحمن الدنيا والآخرة ورحيمهما، أنت ترحمني فارحمني برحمة تغنيني بها عن رحمة من سواك.*


അല്ലാഹുവേ

ദുഃഖങ്ങൾ അകറ്റുന്നവനേ

 മുഷിപ്പുകൾ നീക്കുന്നവനേ

പ്രയാസമുള്ളവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനേ

ദുനിയാവിലും ആഖിറത്തിലും അനുഗ്രഹം ചൊരിയുന്നവനേ നീ എനിക്ക് അനുഗ്രഹം ചൊരിയണേ 


നീയല്ലാത്ത മറ്റൊരാളുടെയും അനുഗ്രഹത്തെ തൊട്ട്   എനിക്ക് അതുകൊണ്ട്

ഐശ്വര്യം ലഭിക്കുന്ന അനുഗ്രഹം കൊണ്ട് നീ എന്നെ നീ അനുഗ്രഹിക്കണേ .



وعن عائشة رضي الله عنها قالت: دخل علي أبو بكر، فقال سمعت من رسول الله صلى الله عليه وسلم دعاءا علمنيه، قلت: ما هو؟ قال: كان عيسى ابن مريم يعلم أصحابه. قال: لو كان على أحدكم جبل ذهب دينا فدعا الله بذلك لقضاه الله عنه: ‌

*اللهم ‌فارج ‌الهم، كاشف الغم، مجيب دعوة المضطرين. رحمن الدنيا والآخرة ورحيمهما، أنت ترحمني فارحمني برحمة تغنيني بها عن رحمة من سواك.*


/الترغيب والترهيب من الحديث الشريف

Aslam Kamil Saquafi parappanangadi

AL RASHIDA ONLINE DARS

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

صلى الله علي محمد صلى الله عليه وسلم

Saturday, June 28, 2025

സജസ് ശുദ്ധിയാക്കൽ

 


*സജസ് ശുദ്ധിയാക്കൽ*


ചോദ്യം :

ലഘുവായ നജസ് ഏത് ?

ചെറിയ ആൺകുട്ടികളുടെ മൂത്ര മായ വസ്തു ശുദ്ധിയാക്കൽ എങ്ങനെ ?


ഉത്തരം:

രണ്ടു വയസ് തികയാത്ത പാലല്ലാത്ത ഭക്ഷിക്കാത്ത ചെറിയ ആൺകുട്ടികളുടെ മൂത്രം ശുദ്ധിയാക്കേണ്ട രൂപം

ആദ്യമായി വസ്ത്രത്തിൽ നിന്നും  മൂത്രം പിഴിഞ്ഞ് ഒഴിവാക്കുക 

തറയിൽ മൂത്രം കെട്ടി നിൽക്കുന്നുണ്ടങ്കിൽ അത് തുടച്ചുനീക്കുക ശേഷം

 മൂത്രമായ എല്ലാ സ്ഥലത്തും എത്തുന്ന വിധത്തിൽ ഒരു തവണ വെള്ളം തെളിക്കുക

ഒലിപ്പിക്കൽ നിർബന്ധമില്ല.

മറ്റു നജസുകൾ നീക്കും പോലെ രുചി നിറം വാസന എന്നിവ നീങ്ങുന്നത് വരെ ഒലിപ്പിച്ച്  കഴുകലും നിർബന്ധമില്ല.

രണ്ടു വയസ്സ് തികയാത്ത പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടികളെ മൂത്രം ലഘുവായ നജസ് ആയതുകൊണ്ടാണ് ഇങ്ങനെ ഇളവ് നൽകപ്പെട്ടത്

ഒരിക്കൽ തിരുനബിയുടെ അരികിലേക്ക് ഉമ്മു ഖൈസ് എന്ന സ്ത്രീ തൻറെ ചെറിയ

പാലല്ലാതെ 

 ഭക്ഷണം കഴിക്കാത്ത  ആൺകുട്ടിയുമായി വന്നു.

അല്ലാഹുവിൻറെ റസൂൽ ആ കുഞ്ഞിനെ തൻറെ മടിയിൽ ഇരുത്തി.കുഞ്ഞ് അവിടത്തെ മടിയിൽ മൂത്രമൊഴിച്ചു തിരുനബി വെള്ളം കൊണ്ടുവരാൻ പറഞ്ഞു മൂത്രമായ സ്ഥലത്ത് വെള്ളംചേർത്തു മറ്റു വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കും പോലെ കഴുകി വൃത്തിയാക്കിയില്ല.


പാലല്ലാത്ത മറ്റു ഭക്ഷണം ഭക്ഷിക്കുന്ന ആൺകുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് ശേഷമുള്ള കുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് മുമ്പാണങ്കിലും പെൺകുട്ടിയുടെ മൂത്രം കൊണ്ടും നജസായ  വസ്തു

മറ്റു നജസുകൾ വൃത്തിയാക്കും പോലെ തന്നെ വൃത്തിയാക്കേണ്ടതാണ്.


ചോദ്യം : മറ്റു  നജസായ വസ്തു എങ്ങനെയാണ് വൃത്തിയാക്കേണ്ടത് ?


പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടിയുടെ മൂത്രം കൊണ്ടും നായ പന്നി എന്നിവ കൊണ്ടും  നജസായ വസ്തുവും വൃത്തിയാക്കേണ്ട രൂപം താഴെ വിവരിക്കുന്നു -


ആദ്യമായി നജസിന്റെ തടി നീക്കം ചെയ്യേണ്ടതാണ്.

അതായത് വസ്ത്രത്തിൽ മൂത്രമായി കഴിഞ്ഞാൽ  മൂത്രത്തിന്റെ തടി പിഴിഞ്ഞ് ഒഴിവാക്കേണ്ടതാണ്.

തറയിലോ മറ്റോ കെട്ടിനിൽക്കുന്ന മൂത്രമുണ്ടങ്കിൽ തുടച്ചു കൊണ്ടോ മറ്റോ മൂത്രം നീക്കേണ്ടതാണ്.

 കാഷ്ടമോ മറ്റോ ആണങ്കിൽ ആ തടി അവിടെനിന്ന് നീക്കം ചെയ്യേണ്ടതാണ്.

ശേഷം അതിൻറെ മൂന്ന് വിശേഷണങ്ങൾ അതായത് നിറം വാസന രുചി എന്നിവ നീങ്ങുന്നത് വരെ കഴുകി വൃത്തിയാക്കേണ്ടതാണ്.

സോപ്പോ മറ്റോ ഉപയോഗിക്കേണ്ടി വന്നാൽ അത് ഉപയോഗിക്കേണ്ടതാണ്.

നജസായ വസ്തുവിനെ നിറം നീക്കാൻ പ്രയാസമാണെങ്കിൽ രുചിയും വാസനയും മാത്രം നീക്കിയാലും മതിയാകുന്നതാണ്.

ഉദാഹരണത്തിന് രക്തം പോലെയുള്ളതിന്റെ നിറം നീക്കം ചെയ്യൽ പ്രയാസകരമായാൽ വാസനയും രുചിയും നീക്കിയാൽ മതിയാകുന്നതാണ്.

അപ്രകാരം നീക്കൽ പ്രയാസമായ വാസന ബാക്കിയാവുകയും നിറവും രുചിയും നീക്കുകയും ചെയ്താൽ മതിയാവുന്നതാണ്.

ഉദാഹരണത്തിന് ചില നജസുകൾ എത്ര നീക്കിയാലും വാസന പോയി കിട്ടുകയില്ല എങ്കിൽ നിറവും രുചിയും നീക്കി മതിയാക്കാവുന്നതാണ്.

എന്നാൽ  രുചി  ഒരു എത്ര പ്രയാസമുണ്ടെങ്കിലും നീക്കൽ നിർബന്ധമാണ് .അപ്പോൾ ശേഷിക്കുകയും നിറവും വാസനയും നീക്കുകയും ചെയ്താലും ശുദ്ധിയാവുകയില്ല.

പ്രയാസകരമായ നിറമോ അല്ലെങ്കിൽ വാസനയോ ഏതെങ്കിലും ഒന്ന് ബാക്കിയാവുന്നത് മാത്രമേ മാപ്പ് ഉള്ളൂ. നിറവും വാസനയും രണ്ടും കൂടി ബാക്കിയാവുകയും രുചി നീക്കുകയും ചെയ്താൽ സ്ഥലം ശുദ്ധിയാവുകയില്ല



വസ്ത്രം പോലോത്ത കഴുകുമ്പോൾ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


കുളം പുഴ പോലെയുള്ള രണ്ട് ഖുല്ലത്ത്  (191 ലിറ്റർ)വെള്ളം ഉണ്ടെങ്കിൽനജസായ വസ്തു അതിൽ ഇട്ടു കഴുകാവുന്നതാണ്.


എന്നാൽ രണ്ട് ഖുല്ലത്തിന് താഴെയുള്ള  (1 91 ലിറ്റർ ന് താഴെയുള്ള  )  വെള്ളത്തിൽ നജസായ വസ്തു ഇട്ടു കഴുകിയാൽ വെള്ളം മുഴുവനും നജസ് ആകുന്നതാണ് : ഉദാഹരണം 191ലിറ്റർ താഴെയുള്ള ഒരു പാത്രത്തിൽ നജസായ വസ്തു ഇട്ടാൽ വെള്ളം മുഴുവനും നജസ് ആയി മാറുന്നതാണ് .

ഒരിക്കലും ആ വസ്തു അതുകൊണ്ട് ശുദ്ധിയാവുകയില്ല.

മറിച്ച് വെള്ളം നജസായ വസ്തുവിലേക്ക് ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


നമ്മുടെ വീടിന്റെയും മറ്റോ നിലം നജസ് ആയി കഴിഞ്ഞാൽ അത് മൂത്രം പോലെയുള്ള നജസ് ആണെങ്കിൽ അത് വറ്റിയിട്ടില്ലെങ്കിൽ ആ നിലത്തു നിന്ന് മൂത്രം തുടച്ചെടുക്കുകയോ മറ്റു മാർഗ്ഗത്തിലൂടെ നീക്കം ചെയ്യുകയോ ചെയ്യുക അതിനുശേഷം നിറവും വാസനയും രുചിയും നീങ്ങുന്നത് വരെ വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.

ഷീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം സ്ഥലം വൃത്തിയാവുകയില്ല.

നജസ് ആയ വസ്തു തുടച്ച ശീല ചെറിയ ബക്കറ്റിലുള്ള വെള്ളത്തിൽ കഴുകിയാൽ

ശീല ഒരിക്കലും വൃത്തിയാവുകയില്ല.

 ആ ബക്കറ്റിലെ വെള്ളം മുഴുവനും നജസ് ആവുകയും ചെയ്യും.

നജസ്സായ ശീല ബക്കറ്റിലിട്ട് കഴുകിയതിന് ശേഷം ആ ശീല കൊണ്ട് വീണ്ടും നിലം തുടച്ചാൽ നിലം മുഴുവനും നജസായി മാറും .ആ നിലം ഉണങ്ങിയാലും അവിടെ നജസ് ഉണ്ട് .വെള്ളമൊഴിച്ച് വൃത്തിയാക്കിയാലല്ലാതെ അത് ശുദ്ധിയാവുകയില്ല.ഉണങ്ങിയ നജസുള്ള നിലത്തിലൂടെ നനഞ്ഞ കാലുകൊണ്ട് നടന്നാൽ കാലും നജസായി മാറും. അങ്ങനെ നജസായ കാലുകൾ വൃത്തിയാക്കാതെ നിസ്കരിച്ചാൽ നിസ്കാരം ബാത്വിലാണ് .നജസ്സായ കാല് മുസ്വല്ലയിൽ ചവിട്ടിയാൽ മുസ്വല്ല നജസായി മാറും. ഇത്തരം കാര്യങ്ങളൊക്കെ പലപ്പോഴും അശ്രദ്ധയായി സംഭവിക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടായിരിക്കണം നാം കർമ്മങ്ങൾ ചെയ്യുന്നത്.അല്ലാ എങ്കിൽ നമ്മുടെ ഇബാദത്തുകൾ എല്ലാം ബാത്വിലായി പോകും.

അതുകൊണ്ട് ചെറിയ കുട്ടികളുള്ള വീട്ടിലും മറ്റും നജസ് ആയാൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.

നമ്മുടെ വീടും നിലവും എല്ലാം കഴുകി വൃത്തിയാകേണ്ടതാണ്.

നജസ് ഉണ്ടെങ്കിൽ ശീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം വൃത്തിയാവുകയില്ല.


മൂത്രമായ വസ്തു ഉണങ്ങുകയും നിറമോ വാസനയോ രുചിയോ ഇല്ലാതിരിക്കുകയും ചെയ്താൽ അവിടെ വെള്ളം ഒഴിക്കൽ കൊണ്ട് അത് വൃത്തിയാക്കുന്നതാണ്.


നജസ്സായ വസ്തുവിന്റെ മേൽ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമായതുകൊണ്ടാണ് വസ്ത്രം അലക്കുമ്പോൾ മേൽവെള്ളം പാരാൻ ശ്രദ്ധിക്കണം എന്ന് മുൻഗാമികൾ പറയുന്നത്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm



Friday, June 27, 2025

മുഹറം ശ്രേഷ്ടതകൾ*

 *മുഹറം ശ്രേഷ്ടതകൾ*


 നബി 

صلى الله عليه وسلم

പറഞ്ഞു: മുഹറമിൽ നീ നോമ്പനുഷ്ടിക്കുക അത് അല്ലാഹുവിൻറെ മാസമാണ് ഒരു ജനതയ്ക്ക് അല്ലാഹു ആ മാസത്തിൽ തൗബ സ്വീകരിച്ചിട്ടുണ്ട് മറ്റു ധാരാളം പേർക്ക് തൗബ സ്വീകരിക്കുകയും ചെയ്യും .ഇമാം അഹ്മദ് തിർമതി റ


നബി 

صلى الله عليه وسلم

റമദാനിനു ശേഷം നോമ്പനുഷ്ഠിക്കൽ ഏറ്റവും ശ്രേഷ്ഠതമുള്ള മാസം മുഹറമാണ്.

ഫർള് നിസ്കാരത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം രാത്രിയിലെ നിസ്കാരം ആണ് .

(മുസ്ലിം)

قال صلى الله عليه وسلم: فصم المحرم شهر الله، وفيه يوم تاب فيه على قوم، ويتاب فيه على آخرين. رواه أحمد والترمذي وحسنه.

قال صلى الله عليه وسلم: أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل. رواه مسلم وأحمد وغيرهما.

Aslam Kamil Saquafi parappanangadi


പലിശ മഹാ പാതകം

 📚

*പലിശ മഹാ പാതകം*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________



'പോത്ത്' ഭക്ഷ്യയോഗ്യമാണ് - എന്നത് കൊണ്ട് 'ചെമ്പോത്ത്' തിന്നാൻ പറ്റുമെന്ന് പറയാൻ പാടില്ല. രണ്ടും ഒരേ വർഗ്ഗമാണെന്ന്, കേട്ടാൽ തോന്നുമെങ്കിലും ചേർത്ത് പറയാനാവാത്ത വിധം വ്യത്യാസമുണ്ട്. ഈ രണ്ടിനെയും വേർതിരിച്ച് അറിഞ്ഞിട്ട് മാത്രമേ നിയമം പറയാവൂ. ഇസ്‌ലാമിൻ്റെ നിയമങ്ങൾ അല്ലാഹുവിൻ്റെ നിയമങ്ങളാണ്. അവ തെറ്റിച്ച് പറഞ്ഞാൽ അത് അല്ലാഹുവിൻ്റെ മേൽ കളവ് പറഞ്ഞ അപരാധമാണുണ്ടാവുക. ഇങ്ങനെ കർമ്മ കാര്യങ്ങളിലെ വിധി പ്രസ്താവ്യം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും വേണമെന്ന് ഖുർആൻ അധ്യാപനത്തിൽ നിന്ന് തന്നെ വായിക്കാം:


{  وَلا تَقولوا لِما تَصِفُ أَلسِنَتُكُمُ الكَذِبَ هذا حَلالٌ وَهذا حَرامٌ لِتَفتَروا عَلَى اللَّهِ الكَذِبَ إِنَّ الَّذينَ يَفتَرونَ عَلَى اللَّهِ الكَذِبَ لا يُفلِحونَ }[ النحل:  ١١٦ ]


പറഞ്ഞു വരുന്നത്, പലിശ എന്ന മഹാപാപത്തെ സംബന്ധിച്ചാണ്. ജനങ്ങൾ പറഞ്ഞു വരുന്നതെല്ലാം ഇസ്‌ലാമിലെ പലിശയാവില്ലെന്നും, പൊതുവെ മിക്കപേരും അശ്രദ്ധരായ, ഇസ്‌ലാമിലെ പലിശയുടെ ഇനങ്ങളെക്കുറിച്ചും കൃത്യമായി ബോധവൽക്കരണം അത്യാവശ്യമാണ്. വിശ്വാസികൾ, പേരിലും കാര്യത്തിൻ്റെ കൃത്യതയിലും ശ്രദ്ധിച്ചേ മതിയാവൂ എന്നതിനാണ് 'പോത്തും' 'ചെമ്പോത്തും' ഉദാഹരിച്ചത്. ഇസ്‌ലാമിൽ പലിശയാവാത്തത് പലിശയാണെന്ന് തെറ്റിദ്ധരിക്കുന്നതിലെ അപകടവുമാണ് ഉണർത്തിയത്. അതിനാൽ രിബാ ഹറാമാണ് എന്ന് പഠിക്കുന്ന പോലെ, എന്താണ് രിബാ, ഏതൊക്കെയാണ് ഇവയിൽ ഉൾപെടുക എന്നും കൃത്യമാക്കേണ്ടതുണ്ട്.


ഉമർ(റ) പറയാറുണ്ടായിരുന്നു:


  لَا يَتَّجِرْ فِي سُوقِنَا إلَّا مَنْ فَقِهَ أَكْلَ الرِّبَا. اهـ


"പലിശയുടെ നിയമങ്ങൾ അറിഞ്ഞിട്ടല്ലാതെ  കച്ചവടത്തിനിറങ്ങരുത്."


അലി (റ) പറഞ്ഞതിങ്ങനെ:


 مَنْ اتَّجَرَ قَبْلَ أَنْ يَتَفَقَّهَ ارْتَطَمَ فِي الرِّبَا ثُمَّ ارْتَطَمَ ثُمَّ ارْتَطَمَ أَيْ وَقَعَ وَارْتَبَكَ وَنَشَبَ. اهـ


" ഇസ്‌ലാമിലെ ഇടപാടു സംബന്ധിച്ച നിയമങ്ങൾ അറിയാതിരുന്നാൽ പലിശയിൽ ചെന്ന് വീഴും. അത് ആവർത്തിച്ച് ഗൗരവമേറിയ തെറ്റുകളിൽ പെട്ടുപോകാൻ കാരണമാകും "


*പലിശയുടെ ഗൗരവം*


വിശുദ്ധ ഖുർആനിൽ, അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ച ഒരേയൊരു വിഭാഗം പലിശക്കാരാണ്.


{ فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ(٢٧٨)  فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ }[البقرة:  ٢٧٨ - ٢٧٩ ]


അല്ലാഹുവിൻ്റെ ഔലിയാക്കളെ വേദനിപ്പിച്ചും മറ്റും ബുദ്ധിമുട്ടാക്കുന്നവരോടും യുദ്ധം ചെയ്യുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. വഫാതായ മഹാന്മാരെ പ്രയാസപ്പെടുത്തുന്നതും ഈ ശിക്ഷയർഹിക്കുമെന്ന് ഇമാമുകൾ പറയുന്നു. ഇതിന്റെ ഭവിഷത്ത് മരണസമയത്തെ അപകടാവസ്ഥയാണെന്നും, അത് പലിശക്കാരുടെ മേൽ കൂടുതൽ സാധ്യതയുണ്ടെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മുൻ കഴിഞ്ഞ ഒരു സമുദായത്തിലും പലിശ അനുവദിച്ചു നൽകിയിട്ടില്ല. മാനവ കുലത്തിൽ തന്നെ തെറ്റായ കാര്യമാണിതെന്ന് സാരം.

( തുഹ്ഫഃ, ശർവാനി സഹിതം - 4/272 )


ഇമാം മാലിക്(റ) പറഞ്ഞു: കള്ള് അകത്താകുന്നതിനേക്കാൾ അപകടമാണ് പലിശ മുഖേന തിന്നുന്നത്. (മുഗ്‌നി - 2/ 364)


*ഇസ്‌ലാമിലെ പലിശ*


ഖുത്വുബഃ ഒരു പ്രസംഗമാണെങ്കിലും എല്ലാ പ്രസംഗവും ഖുത്വുബഃയാവുന്നില്ല. നോമ്പ്, ഭക്ഷണം കഴിക്കാതിരിക്കലാണെങ്കിലും എല്ലാ പട്ടിണിയും നോമ്പാവുന്നില്ല. ഇനി, എല്ലാവരും ഉപയോഗിക്കുന്ന 'കളക്ടർ' എന്ന വാക്കിനർത്ഥം, ശേഖരിക്കുന്നവൻ, സ്വരൂപിക്കുന്നവൻ എന്നാണ്. ഇത് ആക്രി പെറുക്കുന്നവന് വെച്ച് കൊടുത്താലോ ?  അഥവാ, പദത്തിന് ഭാഷാർത്ഥമുണ്ടെങ്കിലും സാങ്കേതികമായി ഉപയോഗിക്കുമ്പോൾ അതിന് പ്രത്യേകമായ നിർവ്വചനവും കണ്ടീഷനുകളും വരുന്നു. തൽഫലം ഭാഷാർത്ഥത്തേക്കാൾ സങ്കുചിതമായ പ്രത്യേക അർത്ഥം ലഭിക്കുന്നു. ഇത് സാങ്കേതിക നാമങ്ങളുടെ പ്രത്യേകതയാണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട്: 


شَأْنُ الْمُصْطَلَحَاتِ الْعُرْفِيَّةِ مُخَالَفَتُهَا لِلْحَقَائِقِ اللُّغَوِيَّةِ  وَكَوْنُهَا أَخَصَّ مِنْهَا كَالْحَمْدِ وَالصَّلَاةِ عُرْفًا. اه‍ـ (تحفة: ١/١٨)


വളരെ വ്യക്തമായ ഇക്കാര്യം, പലിശയുടെ കാര്യത്തിലുമുണ്ട്. ഇതിനെ ശരീഅതിലെ ഒരു സാങ്കേതിക പദമായിട്ട് തന്നെ കാണണം.


കടം നൽകിയ വ്യക്തി, സ്വത്ത് തിരിച്ചു തരുന്നതിന് പുറമെ, തനിക്ക് എന്തെങ്കിലും ഒരു ഉപകാരം നിബന്ധന വെക്കുന്നത് പലിശയാണ്. ആ ഇടപാട് നിഷിദ്ധവും, ആ ഉപകാരം സ്വീകരിക്കുന്നത് പലിശ വാങ്ങലുമാണ്. 'കടപ്പലിശ' എന്ന പേരിലുള്ള ഈ ഒരെണ്ണം മാത്രമേ പലരും മനസ്സിലാക്കിയിട്ടുള്ളൂ. പലിശയെക്കുറിച്ച് പ്രത്യേകം ഹെഡ്ഡിംഗ് നൽകി വിവരിച്ചത് വേറെയുണ്ട്. നോക്കാം:


*പലിശകൾ മൂന്ന് തരം*


രിബാ നസാഅ്‌

രിബാ യദ്

രിബാ ഫള്ല്


സ്വർണ്ണം - വെള്ളി - ഭക്ഷ്യവസ്തുക്കൾ; ഈ മൂന്ന് കാര്യങ്ങളിൽ ഇടപാട് നടത്തുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട കണ്ടീഷനുകളുണ്ട്. അവ പാലിക്കാതെ ഇടപാട് നടത്തുമ്പോൾ വരുന്നതാണ് മേൽ പറഞ്ഞ പലിശകൾ. 


സ്വർണ്ണം, വെള്ളി, ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, ഈത്തപ്പഴം, മുന്തിരി, ഉപ്പ്, മാംസം, വെള്ളം, മരുന്ന് തുടങ്ങിയവ പരസ്പരം കൈമാറ്റം ചെയ്യുന്നു, ഇരു ഭാഗത്തും ഒരേ ഇനങ്ങളുമാണ് (ഉദാ: സ്വർണ്ണം സ്വർണ്ണത്തിന് പകരം, അരി അരിക്ക് പകരം) എങ്കിൽ

 നിർബന്ധമായും പാലിക്കേണ്ട ശർത്വുകൾ മൂന്നെണ്ണമാണ്:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

مماثلة 

അളവിൽ തുല്യമായിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.

ഇവ ഇടപാടിൻ്റെ നേരത്ത് (സ്വുൽബുൽ അഖ്ദിൽ) പാലിക്കാനാണ് നിർദേശം. തത്സമയത്ത് ഇവ വ്യത്യാസപ്പെടുത്തിയാൽ പലിശയായി. അഥവാ, അവധി പറഞ്ഞാൽ 'രിബാ നസാഅ്‌', അളവിൽ വ്യത്യാസം വന്നാൽ 'രിബാ ഫള്ല്', സ്ഥലത്ത് നിന്ന് വസ്തു കൈപറ്റാതെ പോയാൽ 'രിബാ യദ്‌'. 

'കടപ്പലിശ' യഥാർത്ഥത്തിൽ അളവിൽ വ്യത്യാസം വരുത്തുന്നു എന്നതിനാൽ അവയെ 'രിബാ ഫള്ലി'ൽ ചേർത്തിയാണ് പറയുക. 


ഇനി മേൽ പറഞ്ഞവയിൽ, ഇനം വ്യത്യാസപ്പെട്ട് കൈമാറ്റം ചെയ്യുമ്പോൾ ( ഉദാ: സ്വർണ്ണം വെള്ളിക്ക് പകരം, അരി ഗോതമ്പിന് പകരം ) മേൽ പറഞ്ഞ രണ്ട് നിബന്ധനകളേ ഇടപാടിൻ്റെ നേരത്ത് പാലിക്കേണ്ടതുള്ളൂ:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.


ഇവയിൽ വ്യത്യാസപ്പെടുത്തിയാൽ മേൽ പറഞ്ഞ പലിശ വരികയും ഇടപാട് നിഷിദ്ധമാവുകയും ചെയ്യും. എന്നാൽ, സ്വർണ്ണം / വെള്ളി ഇവയും, മറ്റു ഭക്ഷ്യ വസ്തുക്കളും തമ്മിൽ കൈമാറ്റം ചെയ്യുമ്പോൾ ഈ മൂന്ന് കണ്ടീഷനുകളും ബാധകമല്ല. പലിശ വരുന്നതുമല്ല. ഇടപാടുകൾ ഹറാമാകുന്ന ചതി, വഞ്ചന, സ്വന്തം ഉടമസ്ഥയിലില്ലാത്തത് വിൽക്കുക, അളവും തൂക്കവും നിർണ്ണയിക്കാതിരിക്കുക തുടങ്ങിയ എല്ലാ കച്ചവടങ്ങൾക്കുമുള്ള കണ്ടീഷനുകൾ ശ്രദ്ധിക്കണമെന്ന് മാത്രം.


_അവധി നിശ്ചയിക്കൽ_


ഇടപാടിൻ്റെ നേരത്ത് കുറഞ്ഞ സമയത്തിനാണെങ്കിൽ പോലും അവധി പറയാൻ പറ്റില്ല. ഇരുവരും സദസ്സ് പിരിയും മുമ്പ് കൈമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിന് മുമ്പ് അവധി നിശ്ചയിച്ചത് പ്രശ്നമാകും.

ഉദാ: A സ്വർണ്ണം B ക്ക് വിൽക്കുന്നു, B പകരം നൽകുന്ന സ്വർണ്ണം / വെള്ളി അഞ്ച് മിനിറ്റ് കഴിഞ്ഞേ തരികയുള്ളൂ എന്ന് പറയുന്നു. ഈ സമയം നിശ്ചയിക്കൽ പ്രശ്നമാണ്. അത് പരിഗണിക്കാതെ, ഉടനെ തന്നെ B തരാമെന്നേറ്റ സ്വർണ്ണം / വെള്ളി നൽകിയാലും, 

حلول

എന്ന കണ്ടീഷൻ തെറ്റിച്ചതിനാൽ പലിശ വരുന്നു.


_അളവിൽ തുല്യമാവൽ_


സ്വർണ്ണവും വെള്ളിയും തൂക്കത്തിലും, ഭക്ഷ്യവസ്തുക്കൾ ലിറ്റർ അളവിലുമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ഇക്കാലത്ത് ഭക്ഷണ സാധനങ്ങളെല്ലാം തൂക്കം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നുവെങ്കിലും അത് തെറ്റല്ല. പലിശ വരുമോ ഇല്ലേ എന്നതിലെ അടിസ്ഥാനം നിർണ്ണയിക്കപ്പെട്ട അളവുകളായിരിക്കണം. മൂല്യം, പണിക്കൂലി എന്നിവ മേൽ അളവിനോടൊപ്പം പരിഗണിക്കുകയില്ല. സ്വർണത്തിലും വെള്ളിയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണിത് (തുഹ്ഫഃ - 4/279)


ചെറു വിവരണമേ ഉദ്ദേശിച്ചുള്ളൂ. വിശദീകരണം വേണ്ടവർ അറിവുള്ളവരെ സമീപിച്ച് പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


അല്ലാഹു അവന്റെ ഇഷ്ടക്കാരിൽ നമ്മെ ചേർക്കട്ടെ - ആമീൻ.

 

💫

Wednesday, June 25, 2025

തൽഖീൻ ചൊല്ലിക്കൊടുക്കൽ

 തൽഖീൻ ചൊല്ലിക്കൊടുക്കൽ 🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 സുന്നത്താണ്.

ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു

മയ്യത്ത് മറമാടിയ ഉടനെ

തൽ ഖീൻ ചൊല്ലൽ 

നമ്മുടെ പണ്ഡിതന്മാരിൽ പെട്ടവർ സുന്നത്താണെന്ന് പറഞ്ഞു. ::::

അപ്പോൾ ഈ തൽ ഖീൻ സുന്നത്താണ് .


 

(الرَّابِعَةُ) قَالَ جَمَاعَاتٌ مِنْ أَصْحَابِنَا يُسْتَحَبُّ تَلْقِينُ

الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ ابن أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةَ أَنْ لا اله وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وأن البعث حق وأن الساعة آتية لاريب فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا زَادَ الشَّيْخُ نَصْرٌ ربي الله لا إله الا هو عله تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ فَهَذَا التَّلْقِينُ عندهم مستحب 

അത് സുന്നത്താണെന്ന് ഇമാം ഖാളി ഹുസൈൻ ഇമാം മുതവല്ലി ഇമാം ശൈഖ് നസ്വര് ഇമാം റാഫിഇ എന്നിവരും മറ്റും رضي الله عنهم

വെക്തമായി പറഞ്ഞിട്ടുണ്ട് -

ശൈഖ് ഇമാം ഇബ്നു സ്വലാഹ്رَحِمَهُ اللَّهُ عَنْهُ

എന്നവരോട് തൽഖീനിനെ പറ്റിചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ചെല്ലണമെന്ന് തന്നെയാണ് നാം പ്രബലപ്പെടുത്തുന്നതും പ്രവർത്തിക്കുന്നതും.

ആ വിഷയത്തിൽ അബൂ ജമാമ എന്നവരുടെ ഹദീസ് ഉണ്ട് ആ ഹദീസിന് വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട് പഴയ കാലം മുതൽ ശ്യാമ കാരുടെ പ്രവർത്തനവും അതിന് ശക്തി നൽകുന്നുണ്ട്.അതുകൊണ്ട് ഹദീസിന്റെ ന്യൂനത പരിഹരിക്കുന്നതാണ് ഇതല്ലാംഇമാം ഇബ്നു സലാഹ് റ പറഞ്ഞതാണ് .



ممن نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا وَسُئِلَ الشَّيْخُ أَبُو عَمْرِو بْنُ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ قَالَ وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ لَكِنْ اُعْتُضِدَ بِشَوَاهِدَ وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو

ഞാൻ (ഇമാം നവവി )

പറയുന്നു അബുമാമയുടെ ഹദീസ് ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ഹദീസ് ചെറിയ ന്യൂനത ഉണ്ടെങ്കിലും തെളിവിന് അവലംബിക്കാവുന്നതാണ്.പുണ്യ കർമ്മങ്ങളിലും നന്മയെ പ്രേരിപ്പിക്കുന്നതിലും തിന്മയെ തടയുന്നതിലും ഉള്ള ഹദീസുകളിൽ (നൂന്യത ഉണ്ടങ്കിലും)വിട്ടുവീഴ്ച ഉണ്ട് എന്ന് മുഹദ്ദിസുകളും മറ്റുമായ എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ഈ ഹദീസിൽ വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട്.



 قُلْت حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ وَلَفْظُهُ عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ " شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ثُمَّ لِيَقُلْ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ثُمَّ يَقُولُ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْتَوِي قَاعِدًا ثُمَّ يَقُولُ يا فلان ابن فُلَانَةَ فَإِنَّهُ يَقُولُ أَرْشِدْنَا رَحِمَك اللَّهُ وَلَكِنْ لا تشعرون فَلْيَقُلْ اُذْكُرْ مَا خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ نَبِيًّا وَبِالْقُرْآنِ إمَامًا فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ كُلُّ وَاحِدٍ مِنْهُمَا بِيَدِ صَاحِبِهِ وَيَقُولُ انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ لُقِّنَ حُجَّتَهُ فَقَالَ رَجُلٌ يَا رَسُولَ اللَّهِ فَإِنْ لَمْ نَعْرِفْ أُمَّهُ قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانَ ابْنَ حَوَّاءَ " قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ 

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*الطلاق

 *ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* Aslam Kamil Saquafi parappanangadi ഇന്ന് പലരും  പിണങ്ങുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുമ്പോഴും തമ...