Wednesday, December 4, 2024

ദൈവവിശ്വാസ പരിണാമങ്ങൾ-32` *അരക്കെട്ട് (ഊര)*

 https://www.facebook.com/share/1Aryxojirt/

1️⃣7️⃣9️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖➖

`ദൈവവിശ്വാസ പരിണാമങ്ങൾ-32`


 *അരക്കെട്ട് (ഊര)*


അല്ലാഹുവിന് അരക്കെട്ടുണ്ടെന്ന് വിശ്വസിക്കണമെന്നാണ് മുജാഹിദുകളുടെ പുതിയ വിശ്വാസം.

അല്ലാഹുവിന് അരക്കെട്ട് അഥവാ ഊരയുണ്ടോ എന്ന വിഷയത്തിൽ മൗലവിമാർക്കിടയിൽ വലിയ തർക്കം നടന്നിരുന്നു. 


അല്ലാഹുവിന്റെ അരക്കെട്ട് എന്ന് ബാഹ്യാർത്ഥം വരാവുന്ന ഹദീസിലെ ഒരു പദത്തെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിശ്വസിക്കാതെ വ്യാഖ്യാനാർത്ഥം നൽകി എന്നതിനാൽ അബ്ദുസ്സലാം സുല്ലമിയെ കാഫിറാണെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം രംഗത്ത് വന്നു(വാഴക്കാട് ഖണ്ഡനത്തിനുശേഷം സുല്ലമിക്കുണ്ടായ മാറ്റം നമ്മൾ നേരത്തെ വ്യക്തമാക്കിയിരുന്നല്ലോ).


അബ്ദുസ്സലാം സുല്ലമിയുടെ 'അരക്കെട്ട്' നിഷേധത്തെക്കുറിച്ച് 

ഇസ്‌ലാഹ് മാസിക എഴുതുന്നു :


"ഈ ഹദീസിൽ വന്ന ഹഖ് വു റഹ്മാൻ (അല്ലാഹുവിന്റെ ഊര) എന്നത് അവന്റെ ഒരു വിശേഷണം ആണ് അതപ്പടി അംഗീകരിക്കലാണ് സലഫുകളുടെ രീതി. അതിനെ വ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ഇല്ല. എന്നാൽ മുഅതസിലത്തും ജഹമിയത്തും ആദർശമായി സ്വീകരിച്ച മടവൂരികൾ ഈ സിഫത്തിനെ അപ്പടി നിഷേധിച്ചിരിക്കുകയാണ്.

ഈ ഹദീസ് വിശദീകരിച്ച് മടവൂരികൾ എഴുതുന്നത് കാണുക : 

ഒരു മഹത്തായ തത്വം അലങ്കാരപ്രയോഗത്തിലൂടെ അവതരിപ്പിക്കുകയാണ്. ഖുർആനിലും ഈ ശൈലി കാണാം. അല്ലാഹുവിന് ഊരയും ചന്തിയും ഉണ്ടെന്ന് ഉദ്ദേശമില്ല. (അബ്ദുസ്സലാം സുല്ലമിയുടെ ബുഖാരി പരിഭാഷ 3/480)

നോക്കൂ, നബി(സ)പഠിപ്പിച്ച അല്ലാഹുവിന്റെ വിശേഷണം(സ്വിഫത്)ആണിവിടെ പച്ചയായി മടവൂരികൾ നിഷേധിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ സിഫത്തുകളെ നിഷേധിക്കുന്നവരെ കുറിച്ച് നമ്മുടെ പൂർവികർ എത്ര ശക്തമായാണ് പ്രതികരിച്ചിട്ടുള്ളത് എന്നറിയാൻ ഇമാം ബുഖാരി(റ)യുടെ ഉസ്താദായ നുഐമി ബ്നു ഹമ്മാദ്(റ)ന്റെ വരികൾ മാത്രം മതിയാവുന്നതാണ്. അദ്ദേഹം പറയുന്നു ആരെങ്കിലും അള്ളാഹുവിനെ അവന്റെ ഏതെങ്കിലും ഒരു സൃഷ്ടിയുമായി സാദൃശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. അതുപോലെ അല്ലാഹു അവനെ സംബന്ധിച്ച് സ്വയം വിശേഷിപ്പിച്ച ഏതെങ്കിലും വിശേഷണങ്ങൾ തള്ളിപ്പറഞ്ഞാലും അവൻ കാഫിറായി.... "

(ഇസ്‌ലാഹ് മാസിക 2009 ഏപ്രിൽ പേജ് 39)


അല്ലാഹുവിന് അരക്കെട്ട് എന്ന അവയവമില്ല അത് ആലങ്കാരിക പ്രയോഗമാണെന്ന് സലാം സുല്ലമി എഴുതിയതിനാണ് അയാൾ സ്വിഫത്ത് നിഷേധിയാണെന്നും അത് കൊണ്ട് കാഫിറായെന്നും മൗലവിമാർ എഴുതി പ്രചരിപ്പിച്ചത്. 


ഇതിന് മറുപടിയായി അബ്ദുസലാം സുല്ലമി  ശബാബിൽ എഴുതുന്നു:


 "അല്ലാഹുവിന്റെ ഊര എന്ന് ഹദീസിൽ പറഞ്ഞത് വിവക്ഷിതം അല്ലാഹുവിന്റെ ഒരു അവയവമാണ്. ഹദീസിൽ പറഞ്ഞതിന്റെ ബാഹ്യാർത്ഥം തന്നെ സ്വീകരിക്കണം. എന്നാൽ അവന്റെ ഊര മനുഷ്യരുടെ പോലെയാണോ എന്ന് നമുക്ക് അറിയുകയില്ല. ഇപ്രകാരമാണ് പിഴച്ച കക്ഷികളായ മുജസ്സിമത്തും കറാമിയ്യത്തും മുശബ്ബിഹതും പറയുന്നത്. ഇവരുടെ വാദം അല്ലാഹുവിന്റെ വിശേഷണം എന്ന് ജല്പിച്ചുകൊണ്ട് നവ യാഥാസ്ഥിതികർ (കെ എൻ എം) സലഫികളുടെ മേൽ വെച്ചുകെട്ടുകയാണ് ചെയ്യുന്നത്. അവയവമായി കണക്കാക്കരുതെന്ന് സലഫുകൾ മുസ്‌ലിം സമൂഹത്തെ ഉണർത്തിയത് പോലെ ഇവർ ഇവിടെയും ഉണർത്തുന്നില്ല. വിശേഷണം എന്നു പറഞ്ഞ് അല്ലാഹുവിന് അവയവം സ്ഥാപിക്കുകയാണിവർ ചെയ്യുന്നത്. അങ്ങനെ മുസ്‌ലിംകളെ തൗഹീദുൽ ഉലൂഹിയത്തിൽ നിന്ന് വഴിതെറ്റിച്ചത് പോലെ തൗഹീദ് റബൂബിയത്തിൽ നിന്നും തെറ്റിക്കുകയാണ് ഇവർ ചെയ്യുന്നത്.

(ശബാബ് വാരിക 2009

ജൂലൈ 24പേജ് 36)


മൗലവി തുടരുന്നു :

"ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഖാളി ഇയാള് (റ)പറഞ്ഞത് ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ(റ) ഉദ്ധരിച്ച് അംഗീകരിച്ചത് ഞാനും എന്റെ പരിഭാഷയിൽ എടുത്തു കാണിച്ചതാണ്. ശേഷം ഇബ്നു ഹജർ(റ)എഴുതുന്നു :

 ഈ ആശയം ശരിയാണ്. അല്ലാഹു അവയവങ്ങളിൽ നിന്ന് പരിശുദ്ധനാണെന്ന് വിശ്വസിച്ചു കൊണ്ട്.

ഇമാം ത്വയ്യിബി(റ)പറയുന്നു :

 ഒരു ആശയത്തെ രൂപപ്പെടുത്തി അവതരിപ്പിക്കുന്ന സാഹിത്യ ശൈലിയിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ആശയം. 

(ഫത്ഹുൽ ബാരി 10/ 651 )

(ശബാബ് വാരിക 2009

ജൂലൈ 24 പേജ് 36)


ഹദീസിൽ വന്ന "ഹഖ് വുർറഹ്മാൻ" 

പ്രയോഗത്തെ വ്യാഖ്യാനിച്ചതിനാൽ സലാം സുല്ലമിക്കെതിരെ കെ എൻ എം ആരോപിച്ച കുഫ്റാരോപണം യഥാർത്ഥത്തിൽ ചെന്നെത്തുന്നത് ഫത്ഹുൽ ബാരിയുടെ മുസന്നിഫായ  ഇബ്നുഹജർ തങ്ങളിലേക്കാകുന്നു. 

(നഊദു ബില്ലാഹ്)

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-32` *അരക്കെട്ട് (ഊര)*

 https://www.facebook.com/share/1Aryxojirt/ 1️⃣7️⃣9️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...