*ഇമാം ഷാഫിഈ റ സൂഫിയാക്കളെ ആക്ഷേപിച്ചോ*
Aslam Kamil Saquafi parappanangadi
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
ഇമാം ഷാഫിഈ റ സൂഫിയാക്കളെ ആക്ഷേപിച്ചു പറഞ്ഞതായി ഇമാം ബൈഹബിയുടെ മനാഖിബുൽ ഇമാമിശ്ശാഫിഇ എന്ന ഗ്രന്തത്തിൽ ഉണ്ട് എന്ന് ചില വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നു ഇത് ശരിയാണോ ?
മറുപടി
ഷാഫി ഇമാമിന്റെ പേരിൽ ഇമാം ബൈഹഖിയുടെ മനാഖിയിൽ ഉദ്ധരിച്ച ഒരു ഉദ്ധരണിയാണ് വഹാബികൾ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവരുന്നത് ഉദ്ധരണിയുടെ ശേഷം കൃത്യമായിട്ട് അതിൻറെ വിശദീകരണവും ഇമാം ബൈഹഖി റ പറയുന്നുണ്ട് അതെല്ലാം വഹാബി പുരോഹിത വർഗ്ഗം കട്ട് വച്ചിരിക്കുകയാണ് അത് നമുക്ക് പരിശോധിക്കാം
കള്ള സൂഫികളെ സംബന്ധിച്ച് പറഞ്ഞാൽ വാചകം ആണ് ഇവർ ഔലിയാക്കളായ സൂഫികളെ പറ്റി പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുന്നത്.
ഇമാം ബൈഹഖി റ മനാഖി ബിൽ2/207
പറയുന്നു:
ഇമാം ഷാഫി പറഞ്ഞു. ഒരാൾ പകലിന്റെ ആദ്യത്തിൽ തസവ്വുഫ് കാരനായാൽ ളുഹ്റ് ആവുമ്പോഴേക്കും അവൻ വിഡ്ഢിയാവും
فهرس الكتاب ٥٥ - باب ما يستدل به على تمكن الشافعي، رحمه الله، من عقله، وما يؤثر عنه في الآداب
أخبرنا أبو عبد الله الحافظ قال: سمعت أبا محمد: جعفر بن محمد بن الحارث يقول: سمعت أبا عبد الله: الحسين (١) بن محمد بن بحر يقول: سمعت يونس بن عبد الأعلى يقول:
سمعت الشافعي يقول: لو أن رجلا تصوف من أول النهار لم يأت عليه الظهر إلا وجدته أحمق.
وأخبرنا أبو عبد الرحمن السلمي قال: سمعت جعفر بن محمد المراغي (٢) يقول: سمعت الحسين بن بحر يقول. فذكره.
أخبرنا محمد بن عبد الله قال: سمعت أبا زرعة الرازي يقول: سمعت أحمد بن محمد بن السندي يقول: سمعت الربيع بن سليمان يقول:
سمعت الشافعي يقول: ما رأيت صوفيا قط إلا مسلم الخواص.
മറ്റൊരിക്കൽ ഷാഫി ഇമാം പറഞ്ഞു .മുസ്ലീമുൽഖവാസ് എന്നവരെ അല്ലാതെ ഞാൻ സൂഫിയായി കാണുന്നില്ല.
ഷാഫി ഇമാമിന്റെ മേൽ വാചകം ഉദ്ധരിച്ചതിനുശേഷം ഇമാം ബൈഹഖി അതിനെ വിവരിക്കുന്നത് കാണുക
ഞാൻ പറയുന്നു (ഇമാം ബൈഹഖി റ )
മേൽ വാചകം കൊണ്ട് ഇമാം ഷാഫി ഉദ്ദേശിച്ചത് പേരുകൊണ്ട് മാത്രം സൂഫിയായി ചമയുന്നവനെയാണ് : ആശയത്തിലോ യഥാർത്ഥത്തിലോ അവൻ സൂഫിയ്യത്തിൽ കടന്നിട്ടില്ല.
അവൻ തൊഴിലെല്ലാം ഉപേക്ഷിച്ച് അവന്റെ ചെലവ് മുസ്ലിമീങ്ങളുടെ മേലിൽ വെച്ചുകെട്ടി മുസ്ലിമീങ്ങൾക്ക് ഒരു വിലയും നൽകാതെ അവരുടെ ബാധ്യതകൾ സംരക്ഷിക്കാതെ വിജ്ഞാനമോ ഇബാദത്ത് കൊണ്ട് ജോലി ആകാതെ നടക്കുന്ന ചില കള്ള സൂഫികളെയാണ് .ഇമാം ഷാഫി തന്നെ ഈ വിഷയം മറ്റൊരു സ്ഥലത്ത് വിവരിച്ചിട്ടുണ്ട്.
ഇമാം ഷാഫി പറഞ്ഞു.
നാല് കാര്യമുള്ളവൻ യഥാർത്ഥ സൂഫിയല്ല
മടിയും ധാരാളംതീറ്റയും അധികമുറക്കും അനാവശ്യ കാര്യങ്ങളും .
ഇത്തരം കാര്യങ്ങൾ ഉള്ള കള്ള സൂഫികളെയാണ് ഇമാം ഷാഫി ആക്ഷേപിക്കൽ കൊണ്ട് ഉദ്ദേശിച്ചത്.
قلت: وإنما أراد به من دخل في الصوفية واكتفى بالاسم عن (٣) المعنى، وبالرسم عن الحقيقة، وقعد (٤) عن الكسب، وألقى مؤنته على المسلمين، ولم يبال بهم، ولم يرع حقوقهم، ولم يشتغل بعلم ولا عبادة، كما وصفه في موضع آخر. وذلك فيما أخبرنا أبو عبد الرحمن السلمي قال: سمعت أبا عبد الله الرازي يقول:
سمعت إبراهيم بن المولد يحكي عن الشافعي أنه قال: لا يكون الصوفي صوفيا حتى يكون فيه أربع خصال: كسول أكول، نئوم، كثير الفضول.
وإنما أراد به ذم من يكون منهم بهذه الصفة،
അല്ലാഹുവിൻറെ മേലിൽ സത്യസന്ധമായ തവക്കുല് കൊണ്ടും ശരീഅത്തിൻറെ ആദാബുകൾ പാലിച്ച് അല്ലാഹുവിനോട് കൂടെയുള്ള ഇബാദത്തിൽ മുഴുകുകയും ജനങ്ങളുമായുള്ള ഇടപാടുകൾ നന്നാക്കുകയും ചെയ്ത തെളിച്ചമുള്ള സൂഫികൾ ആണെങ്കിൽഅവരുമായി ഇമാം ഷാഫി ബന്ധപ്പെടുകയും അവരിൽ നിന്നുംസ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
فأما من صفا منهم
في الصوفية بصدق التوكل على الله عز وجل، واستعمال آداب الشريعة في معاملته مع الله عز وجل في العبادة، ومعاملته مع الناس في العشرة - فقد حكي عنه أنه عاشرهم وأخذ عنهم.
ഇമാം ഷാഫി ഇങ്ങനെ പറഞ്ഞു: ഞാൻ പത്ത് വർഷം സൂഫിയാക്കളോട് സഹവസിച്ചു .അവരിൽ നിന്നും പ്രധാനമായി രണ്ട് കാര്യങ്ങൾ ഞാൻ മനസ്സിലാക്കി .
സൂഫിയാക്കളുടെ പേര് പറഞ്ഞു നടക്കുന്ന ചിലർ വെറുക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന്ഇമാം ഷാഫി കാണുകയുണ്ടായി അപ്പോൾ അത്തരക്കാരെ ആക്ഷേപിച്ചു കൊണ്ടാണ് ഇമാം ഷാഫി റ യുടെ ആക്ഷേപ വാചകങ്ങൾ ഉണ്ടായത് .
അതിൽ പെട്ട ഒരു കള്ള സൂഫി പള്ളിയിൽ നജസ് പുരട്ടുകയും അശു നിയോട്കൂടെ നിസ്കരിക്കുകയും ചെയ്തപ്പോൾ ഷാഫി ഇമാം റ അയാളെ പുറത്താക്കുകയും ചെയ്തു, മനാഖിബുൽ ഇമാമു ശാഫിഈ 2 /
وذلك فيما أخبرنا أبو عبد الرحمن السلمي قال: سمعت عبد الله بن الحسين ابن موسى السلامي يقول: سمعت علي بن أحمد يقول: سمعت أيوب بن سليمان يقول: سمعت محمد بن محمد (١) بن إدريس الشافعي يقول: سمعت أبي يقول:
صحبت الصوفية عشر سنين ما استفدت منهم إلا هذين الحرفين: الوقت سيف، ومن العصمة أن لا تقدر (٢).
وبلغني أنه رأى من بعض من تسمى باسم الصوفية ما كره، فخرج قوله في ذم أمثاله.
وذلك فيما قرأته من كتاب أبي الحسن العاصمي: أخبرني الزبير ابن عبد الواحد قال: حدثني سعيد بن عبد الله بن سهل أبو عثمان البغدادي، بمصر، قال سمعت علي بن بحر الوراق يقول
كان الشافعي، رحمه الله، رجلا عطرا: وذلك أنه كان به باسور، وكان يجيء غلامه كل غداة بغالية فيمسح بها الاسطوانة التي يجلس عليها. وكان إلى جنبه إنسان من الصوفية، وكان يسمى الشافعي «البطال» يقول: هذا البطال وهذا البطال قال: فلما كان ذات يوم عمد إلى شاربه فوضع [فيه] (٣) قذرا، ثم جاء إلى حلقة الشافعي، فلما شم الشافعي الرائحة أنكر فقال: فتشوا نعالكم، فقالوا: ما نرى شيئا يا أبا عبد الله. قال: فيشم بعضكم بعضا، فوجدوا ذلك الرجل، فقالوا: يا أبا عبد الله، هذا. فقال له: ما حملك على هذا؟ قال:
رأيت تجبرك فأردت أن أتواضع لله. قال: خذوه فاذهبوا به إلى «عبد الواحد» - وكان على الشرطة - فقولوا له: يقول (١) لك أبو عبد الله: اعتقل هذا إلى أن ينصرف (٢). قال: فلما خرج الشافعي دخل عليه فدعا به فضربه ثلاثين درة أو أربعين درة، فقال: هذا بما تخطيت المسجد بالقذر، وصليت على غير الطهارة. مناقب الأمام الشافعي
ചുരുക്കത്തിൽ ഇമാം ബൈഹഖിയുടെ മനാഖിബ് ഉദ്ധരിച്ചുകൊണ്ട് ഷാഫി ഇമാം സൂഫിയാക്കളെ ആക്ഷേപിച്ചു എന്ന് പറയുന്നവർ ബൈഹഖി ഇമാം റ അതിനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്തത് കട്ട് വെക്കുകയും മറച്ചുവെക്കുകയും ചെയ്തിരിക്കുകയാണ്
ഈ വഹാബി പുരോഹിത വർഗ്ഗം. മതഗ്രന്ഥങ്ങളുടെ വാലും മുന്നും കട്ട് കൊണ്ട് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിത വർഗ്ഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ ഏത് ഉദ്ധരണി നാം പരിശോധിച്ചാലും അതിനുമുന്നുംപിന്നും കട്ട് കള്ള അർത്ഥങ്ങൾ നൽകിയതായി കാണാവുന്നതാണ് .ഇവർ ഖുർആനും സുന്നത്തും ദുർവ്യാഖ്യാനിക്കുന്നത് എത്രയാണ് എണ്ണി തീർക്കാൻ സാധ്യമല്ല.
വഹാബികൾ പറയുന്നതെല്ലാം തെള്ള തൊടാതെ വിഴുങ്ങുന്ന വഹാബീസത്തിൽ പെട്ടുപോയ സാധാരണക്കാർ ഇതൊന്ന് ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
https://t.me/ahlussnnavaljama
No comments:
Post a Comment