Monday, December 2, 2024

ഖുനൂത്ത് ഒഹാബികളുടെ തെളിവിന് മറുപടി ഇമാം നവവി പറയുന്നു.

 ഖുനൂത്ത് ഒഹാബികളുടെ തെളിവിന് മറുപടി ഇമാം നവവി പറയുന്നു.



സഅദ് ബ്നു ത്വാരിഖ് റ പ റയുന്നു. ഞാൻ പിതാവിനോട് ചോദിച്ചു. എന്റെ പിതാവേ താങ്കൾ നബിപ്പയുടെ പിന്നിലും അബൂബക്കർ (റ) ഉമർ റ ഉസ്മാൻ റ അലി റ എന്നിവരുടെ പിനനിലും നിന്ന് നിസ്കരിച്ചിട്ടുണ്ടല്ലോ അവർ സ്വുബ്ഹിയിൽ ഖുനൂത്തോതിയിരുന്നോ?

പിതാവ് പ്രതിവചിച്ചു എന്റെ കുഞ്ഞി മോനെ അത് പുതിയ ആചാരമാണ് ( നസാഈ)


മറുപടി.


ഇമാം നവവി റ പറയുന്നു.


ﻭﺍﻟﺠﻮﺍﺏ ﻋﻦ ﺣﺪﻳﺚ ﺳﻌﺪ ﺑﻦ ﻃﺎﺭﻕ ﺃﻥ ﺭﻭﺍﻳﺔ ﺍﻟﺬﻳﻦ ﺍﺛﺒﺘﻮﺍ ﺍﻟﻘﻨﻮﺕ ﻣﻌﻬﻢ ﺯﻳﺎﺩﺓ ﻋﻠﻢ ﻭﻫﻢ ﺃﻛﺜﺮ ﻓﻮﺟﺐ ﺗﻘﺪﻳﻤﻬﻢ 


സഅദ് ബ്ന് ത്വാരിഖിന്റെ ഹദീസിനു മറുപടി (നമ്പർ 3 ) ഖുനൂത്തിനെ സ്ഥിരപ്പെടുത്തുന്നവരുടെ കൂടെയാണ് കൂടുതൽ വിവരമുള്ളത് അംഗബലവും അവർക്ക് തന്നെയാണ്. അതിനാൽ അതിന് പ്രാമുഖ്യം കൽപിച്ചേ മതിയാവു. (ശറഹുൽ മുഹദ്ധബ് നവവി റ 3.50 4 )



ഇമാം നവവി പറയുന്നു

ശർഹുൽ മുഹദ്ദബ്. 3/504)




 അനസ്(റ)വിന്റെ ഹദീസാണ് നമ്മുടെ

അസ്വഹാബ് പ്രമാണമായി സ്വീകരിച്ചിരി

ക്കുന്നത്. 'നബി(صلي الله عليه وسلم) തങ്ങൾ ഒരു മാസക്കാലം ശത്രുക്കൾക്കെതിരിൽ പ്രാർത്ഥിച്ച്ഖുനൂത്തോതുകയും പിന്നീടതുപേക്ഷിക്കുകയും ചെയ്തു. എന്നാൽ സുബ്ഹിൽ

നബി(صلي الله عليه وسلم) ഈ ലോകവുമായി വിട പറയുന്നതുവരെ ഖുനൂത്താതിയിരുന്നു',

ഇത് പ്രബലമായ ഹദീസാണ്. ഒരു കൂട്ടം

ഹാഫിളുകൾ അതുദ്ധരിക്കുകയും പ്രബ

ലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തി

രിക്കുന്നു. അൽ ഹാഫിള് അബൂഅബ്ദി

ല്ലാഹി മുഹമ്മദുബ്നു അലിയ്യിൽ ബൽഖി

(റ), ഹാകിം(റ), ബൈഹഖി(റ) തുടങ്ങിയ

ഹദീസുപണ്ഡിതന്മാർ അത് പ്രബലമാ

ണെന്ന് പ്രഖ്യാപിച്ചവരിൽ ചിലരാണ്. ദാറ 

ഖുത്നി(റ) പ്രബലമായ നിരവധി പരമ്പരകളിലൂടെ അത് നിവേദനം ചെയ്തിട്ടുണ്ട്.


അവാമ് ബ്നു ഹംസ റ വിൽ നിന്ന് നിവേദനം സുബ്ഹി ലെ ഖുനൂത്തിനെ പറ്റി അബൂ ഇസ്മാൻ റ നോട് ഞാൻ അന്യാഷിച്ചു .റുകൂഇന് ശേഷമാണന്ന് അദ്ധേഹം മറുപടി തന്നപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു  ആരെ ഉദ്ധരിച്ചാണ് നിങ്ങൾ പറയുന്നത്?. അദ്ദേഹം വിശദീകരിച്ചു. അബൂബ

കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരെ

ഉദ്ധരിച്ചാണ് ഞാൻ പറയുന്നത്. ഇത് ഇമാംബൈഹഖി(റ) നിവേദനം ചെയ്യുകയുംഅതിന്റെ നിവേദകപരമ്പര ഹസനാണെന്ന്

പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.


ഉമർ(റ)വിൽ നിന്നും വ്യത്യസ്ത പരമ്പര

കളിലൂടെ ഇമാം ബൈഹഖി(റ) അത് നിവേ

ദനം ചെയ്തിട്ടുണ്ട്. പ്രമുഖ താബിഈപണ്ഡിതൻ അബ്ദുല്ലാഹിബ്നു മഅ്ഖിൽ

(റ)വിൽ നിന്നു നിവേദനം. “അലി(റ)സുബ്ഹിയിൽ ഖുനൂത്തോതിയിരുന്നു'.

ബൈഹഖി(റ) അത് നിവേദനം ചെയ്യു

കയും അലി(റ)യിൽ നിന്ന് ശരിയായതും

പ്രസിദ്ധമായതുമായ അഭിപ്രായം അതാ

ണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കു

ന്നു. (ശർഹുൽ മുഹദ്ദബ്. 3/504)

ﻭﺍﺣﺘﺞ ﺍﺻﺤﺎﺑﻨﺎ ﺑﺤﺪﻳﺚ ﺍﻧﺲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ " ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺷﻬﺮﺍ ﻳﺪﻋﻮﺍ ﻋﻠﻴﻬﻢ ﺛﻢ ﺗﺮﻙ ﻓﺄﻣﺎ ﻓﻲ ﺍﻟﺼﺒﺢ ﻓﻠﻢ ﻳﺰﻝ ﻳﻘﻨﺖ ﺣﺘﻰ ﻓﺎﺭﻕ ﺍﻟﺪﻧﻴﺎ " ﺣﺪﻳﺚ ﺻﺤﻴﺢ ﺭﻭﺍﻩ ﺟﻤﺎﻋﺔ ﻣﻦ ﺍﻟﺤﻔﺎﻅ ﻭﺻﺤﺤﻮﻩ ﻭﻣﻤﻦ ﻧﺺ ﻋﻠﻲ ﺻﺤﺘﻪ ﺍﻟﺤﺎﻓﻆ ﺃﺑﻮ ﻋﺒﺪ ﺍﻟﻠﻪ ﻣﺤﻤﺪ ﺑﻦ ﻋﻠﻲ ﺍﻟﺒﻠﺨﻰ ﻭﺍﻟﺤﺎﻛﻢ ﺃﺑﻮ ﻋﺒﺪ ﺍﻟﻠﻪ ﻓﻲ ﻣﻮﺍﺿﻊ ﻣﻦ ﻛﺘﺒﻪ ﻭﺍﻟﺒﻴﻬﻘﻲ ﻭﺭﻭﺍﻩ ﺍﻟﺪﺍﺭ ﻗﻄﻨﻲ

‏( 3/504 ‏)

ﻣﻦ ﻃﺮﻕ ﺑﺄﺳﺎﻧﻴﺪ ﺻﺤﻴﺤﺔ ﻭﻋﻦ ﺍﻟﻌﻮﺍﻡ ﺑﻦ ﺣﻤﺰﺓ ﻗﺎﻝ " ﺳﺄﻟﺖ ﺃﺑﺎ ﻋﺜﻤﺎﻥ ﻋﻦ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﻗﺎﻝ ﺑﻌﺪ ﺍﻟﺮﻛﻮﻉ ﻗﻠﺖ ﻋﻤﻦ ﻗﺎﻝ ﻋﻦ ﺃﺑﻰ ﺑﻜﺮ ﻭﻋﻤﺮ ﻭﻋﺜﻤﺎﻥ ﺭﺿﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻨﻬﻢ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻲ ﻭﻗﺎﻝ ﻫﺬﺍ ﺇﺳﻨﺎﺩ ﺣﺴﻦ ﻭﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻋﻦ ﻋﻤﺮ ﺃﻳﻀﺎ ﻣﻦ ﻃﺮﻕ ﻭﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﻌﻘﻞ - ﺑﻔﺘﺢ ﺍﻟﻤﻴﻢ ﻭﺇﺳﻜﺎﻥ ﺍﻟﻌﻴﻦ ﺍﻟﻤﻬﻤﻠﺔ ﻭﻛﺴﺮ ﺍﻟﻘﺎﻑ - ﺍﻟﺘﺎﺑﻌﻲ ﻗﺎﻝ " ﻗﻨﺖ ﻋﻠﻲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﻔﺠﺮ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻭﻗﺎﻝ ﻫﺬﺍ ﻋﻦ ﻋﻠﻲ ﺻﺤﻴﺢ ﻣﺸﻬﻮﺭ ﻭﻋﻦ ﺍﻟﺒﺮﺍﺀ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ " ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻛﺎﻥ ﻳﻘﻨﺖ ﻓﻲ ﺍﻟﺼﺒﺢ ﻭﺍﻟﻤﻐﺮﺏ " ﺭﻭﺍﻩ ﻣﺴﻠﻢ ﻭﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ﻭﻟﻴﺲ ﻓﻲ ﺭﻭﺍﻳﺘﻪ ﺫﻛﺮ ﺍﻟﻤﻐﺮﺏ ﻭﻻ ﻳﻀﺮ ﺗﺮﻙ ﺍﻟﻨﺎﺱ ﺍﻟﻘﻨﻮﺕ ﻓﻲ ﺻﻼﺓ ﺍﻟﻤﻐﺮﺏ ﻻﻧﻪ ﻟﻴﺲ ﺑﻮﺍﺟﺐ ﺃﻭ ﺩﻝ ﺍﻻﺟﻤﺎﻉ ﻋﻠﻰ ﻧﺴﺨﻪ ﻓﻴﻬﺎ ( شرح المهذب504)



അത് പുതുതായതാണ് എന്ന അബുൽ അശ്ജഇ സഅദ്ബ്നു ത്വാരിക്കിന്റെ റിപ്പോർട്ട് കൊണ്ടുവരുന്നവർ ഉസൂലുൽ ഹദീസ് പോലും അറിയാത്തവരാണ്. കാരണം സുബ്ഹിയിൽ ഖുനൂത്തിനെ സ്ഥിരപ്പെടുത്തുന്ന ധാരാളം റിപ്പോർട്ടുകൾ ഉണ്ട് .അതിനെ നിഷേധിക്കുന്ന ഇദ്ദേഹത്തിൻറെ റിപ്പോർട്ട് സ്ഥിരപ്പെടുത്തുന്നറിപ്പോർട്ടുകൾക്കു മുമ്പിൽ മാറ്റിനിർത്തപ്പെടുന്നതാണ്.

സ്ഥിരപ്പെടുത്തുന്ന റിപ്പോർട്ടും നിഷേധിക്കുന്ന റിപ്പോർട്ടും വന്നാൽ സ്ഥിരപ്പെടുത്തുന്ന റിപ്പോർട്ടും മുൻതൂക്കം നൽകണമെന്ന് ഉസൂലുൽ ഹദീസിൽ ഒരു നിയമം ഉണ്ട് .


ഉസൂലുൽ  ബാലപാഠം പോലും അറിയാത്തവഹാബി കുഞ്ഞാടുകൾ മാത്രമേ

  ഇത്തരം റിപ്പോർട്ടുകൾ കൊണ്ടുവന്നു  തെളിവ് പിടിക്കുകയുള്ളൂ. വഹാബികൾക്ക് എന്ത് ഉസ്വൂലുൽ ഹദീസ് ? അതുകൊണ്ടാണ് ഇമാം നവവി അതിനു മറുപടി പറഞ്ഞപ്പോൾ സ്ഥിരപ്പെടുത്തുന്നത് ധാരാളം ഹദീസുകൾ ഉണ്ട് എന്നും അതിനെയാണ് മുൻതൂക്കം കൊടുക്കേണ്ടത് എന്നും പഠിപ്പിച്ചത്


ﻭﺍﻟﺠﻮﺍﺏ ﻋﻦ ﺣﺪﻳﺚ ﺳﻌﺪ ﺑﻦ ﻃﺎﺭﻕ ﺃﻥ ﺭﻭﺍﻳﺔ ﺍﻟﺬﻳﻦ ﺍﺛﺒﺘﻮﺍ ﺍﻟﻘﻨﻮﺕ ﻣﻌﻬﻢ ﺯﻳﺎﺩﺓ ﻋﻠﻢ ﻭﻫﻢ ﺃﻛﺜﺮ ﻓﻮﺟﺐ ﺗﻘﺪﻳﻤﻬﻢ 

شرح المهذب 3/504


Aslam Kamil Saquafi parappanangadi


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....