Monday, December 2, 2024

ദൈവ വിശ്വാസപരനാമങ്ങൾ-30` *കാൽ പാദവും* *കൈ വിരലുകളും*

 https://www.facebook.com/share/p/1Aa3FfWk7E/

1️⃣7️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

`ദൈവ വിശ്വാസപരനാമങ്ങൾ-30`


*കാൽ പാദവും*

*കൈ വിരലുകളും*


അല്ലാഹുവിന് കാൽപാദവും കൈവിരലുകളും ഉണ്ടെന്ന് വിശ്വസിക്കൽ വഹാബികൾക്ക് നിർബന്ധമാണ്. ഹദീസിന്റെ ബാഹ്യാർത്ഥമാണ് ഇതിനൊക്കെ അടിസ്ഥാനമായി സ്വീകരിക്കുന്നത്. 


അൽമനാർ എഴുതുന്നു :

 അല്ലാഹുവിന്റെ പാദം. നബി(സ)പറഞ്ഞു: നരകം പറഞ്ഞുകൊണ്ടിരിക്കും ഇനിയുമുണ്ടോ എന്ന്. അങ്ങനെ റബ്ബുൽ ഇസ്സത്ത് അവന്റെ പാദം അതിൽ വെക്കുമ്പോൾ നരകം പറയും നിന്റെ പ്രതാപം തന്നെയാണ് മതി മതി. നരകം ഒന്ന് പുളയും.(ഹദീസ്)

(അൽമനാർ 25 ജനുവരി 

പേജ്: 20)


പണ്ഡിതന്മാർ ഇത്തരം ഹദീസുകൾക്ക് പറഞ്ഞ വിശദീകരണങ്ങൾ മൂടി വെച്ച് വിശ്വാസികളെ കബളിപ്പിക്കുകയാണ് മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ഹദീസുകളുടെ ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്ന് ഇമാമീങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്.


ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി(റ)പറയുന്നു:

ഇത്തരം ഹദീസുകൾക്ക് ഇമാമുകളുടെ ഇടയിൽ രണ്ടു പക്ഷമുണ്ട്. ഒന്ന്: ബാഹ്യാർത്ഥം ഉദ്ദേശിക്കാതെ ഇതിനോട് യോജിച്ച ഒരു അർത്ഥം ഉണ്ടെന്ന് കരുതി ആ പറഞ്ഞത് ഹഖാണെന്ന് വിശ്വസിക്കുക. അതിന്റെ ബാഹ്യാർത്ഥം വിശ്വസിക്കാനോ അതിനെ വ്യാഖ്യാനിക്കാനോ പാടില്ല. സലഫിൽ ഭൂരിപക്ഷവും ഈ അഭിപ്രായക്കാരാണ്. രണ്ടാമത്തെ പക്ഷം : അനുയോജ്യമായ നിലയിൽ ഇതിനെ വ്യാഖ്യാനിക്കലാണ്. ഇത് പറഞ്ഞുകൊണ്ട് ഇമാം നവവി(റ) ഇതിന് നൽകുന്ന വ്യാഖ്യാനങ്ങൾ ശ്രദ്ധിക്കുക :

ഖാളി ഇയാള്(റ)പറയുന്നു:

വ്യാഖ്യാനങ്ങളിൽ ഏറ്റവും വ്യക്തമായത് നരകത്തിന് അവകാശപ്പെട്ട ഒരു സംഘം എന്നതാണ്. കാൽപാദം എന്ന ബാഹ്യമായ അർത്ഥത്തിൽ നിന്നും ഇതിനെ ഒഴിവാക്കൽ അനിവാര്യമാണ്. കാരണം ഖണ്ഡിതവും ബുദ്ധിപരവുമായ തെളിവുകൾ കൊണ്ട് അല്ലാഹുവിനെ അവയവങ്ങൾ ഉണ്ടാവുക എന്നത് അസംഭവമാണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.

(ശർഹു മുസ്‌ലിം 17/ 138)


ഇബ്നു ഹജർ അൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ എഴുതുന്നു: 

അറിവുള്ള ധാരാളം ആളുകൾ ഈ ഹദീസിനെ വ്യാഖ്യാനിച്ചിരിക്കുന്നു. അവർ പറഞ്ഞു: ഇതിന്റെ ഉദ്ദേശ്യം നരകത്തെ അല്ലാഹു കീഴ്പ്പെടുത്തും എന്നതാണ്. യഥാർത്ഥ അർത്ഥമല്ല കാൽപാദം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അറബികൾ അവയവങ്ങളെ കുറിക്കുന്ന പദങ്ങൾ ഒരുതരം അലങ്കാര പ്രയോഗികമായി ഉപയോഗിക്കാറുണ്ട്. എന്നാൽ അവർ അതുകൊണ്ട് ഉദ്ദേശിക്കുന്നത് അവയവമായിരിക്കുകയില്ല. അവന്റെ മൂക്ക് മണ്ണിലായി. അവന്റെ കയ്യിൽ നിന്ന് അത് വീണു എന്നെല്ലാം പറയുന്നതുപോലെ. മുൻ കടന്ന സംഘം എന്നും വ്യാഖ്യാനിക്കുന്നു. അതായത് അല്ലാഹു ശിക്ഷ വിധിച്ച ഒരു സംഘത്തെ വെക്കുന്നതുവരെ എന്ന് ഉദ്ദേശ്യം. "

(ഫത്ഹുൽ ബാരി.10/676)


നരകത്തിന്റെ അവകാശികളായ ഒരു സംഘത്തെ അല്ലാഹു നരകത്തിലേക്കിട്ടു എന്ന് പണ്ഡിതന്മാർ വ്യാഖ്യാനിച്ച ഹദീസിനെയാണ് ബാഹ്യാർത്ഥം പറഞ്ഞ് അല്ലാഹുവിന് 'കാൽപാദം' ഉണ്ടെന്ന് സ്ഥിരപ്പെടുത്താൻ മൗലവിമാർ തെളിവായി കൊണ്ടുവരുന്നത്.


*വിരലുകൾ*

അല്ലാഹുവിന് വിരലുകൾ ഉണ്ടെന്ന് വിശ്വസിക്കൽ വഹാബികൾക്ക് നിർബന്ധമാണ്. 


അൽമനാർ എഴുതുന്നു :

 അല്ലാഹുവിന്റെ വിരലുകൾ. ഒരു ജൂതൻ നബിയുടെ അടുത്ത് വന്നു പറഞ്ഞു : മുഹമ്മദ് അല്ലാഹു ആകാശങ്ങളെ ഒരു വിരലിന്മേലും ഭൂമിയെ ഒരു വിരലിന്മേലും പർവതങ്ങളെ ഒരു വിരലിന്മേലും മരങ്ങളെ ഒരു വിരലിന്മേലും സൃഷ്ടികളെ ഒരു വിരൽ മേലും പിടിച്ചിരിക്കുന്നു.. 

. "(മുസ്‌ലിം).

ഇത്തരം ഹദീസുകളുടെ ബാഹ്യാർത്ഥമാണ് മൗലവിമാർ സ്വീകരിക്കുക. ഇതാവട്ടെ പിഴച്ച കക്ഷികളുടെ മാർഗവുമാണ്. 


ഈ ഹദീസിന് ഇമാം നവവി(റ)

നൽകുന്ന വിശദീകരണം നോക്കുക : 

ഒന്നുകിൽ സലഫിന്റെ അഭിപ്രായം സ്വീകരിക്കുക. അല്ലെങ്കിൽ അല്ലാഹു തആല ഇവകളെയെല്ലാം ഒരു പ്രയാസവും മടുപ്പുമില്ലാതെ സൃഷ്ടിച്ചു എന്നതാണ് ഇതിന്റെ വ്യാഖ്യാനം. ജനങ്ങൾ സാധാരണയിൽ നിസ്സാരവൽക്കരിച്ചു പറയും എന്റെ ഒരു വിരലുകൊണ്ട് ഞാൻ അവനെ നശിപ്പിച്ചുവെന്ന്. അഥവാ അവനെ നശിപ്പിക്കൽ എനിക്ക് നിഷ്പ്രയാസമാണ്.

(ശർഹു മുസ്‌ലിം 17/97)


'നീ എന്നെ മൂക്കിൽ വലിക്കുമോ' എന്ന് സാധാരണ മലയാളികൾ ചോദിക്കാറുണ്ട്. ഇവിടെ ഒരിക്കലും ബാഹ്യാർത്ഥം ഉദ്ദേശിക്കാറില്ല. ഇതുപോലുള്ള പ്രയോഗങ്ങളെ അതിനു ബാഹ്യാർത്ഥം നൽകി അല്ലാഹുവിനെ കാൽ പാദവും കൈ വിരലുകളും ഉണ്ടെന്ന് വിശ്വസിക്കൽ നിർബന്ധമാണെന്ന് പറഞ്ഞ് വിശ്വാസികളിൽ ഒരു ബിംബാരാധന തരപ്പെടുത്താനാണ് മൗലവിമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....