🔰🔰🔰🔰🔰🔰
.........സ്വയം മികച്ചതാണെന്ന് കരുതരുത്.
*ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയിൽ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി ഉൾപ്പെടുത്തി....*
*എന്നാൽ ഓട്ടം തുടങ്ങിയപ്പോൾ ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും മത്സരിക്കുന്നതും നിശബ്ദമായി നോക്കി ഇരന്നു...*
*മത്സരം അവസാനിച്ചു.അതിൽ ഒരു നായ വിജയിച്ചു. വിജയിച്ച നായ ചീറ്റയോട് തമാശ രൂപേണെ ചോദിച്ചു,...നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്..*
*ചീറ്റ പറഞ്ഞു...നിങ്ങളോടൊപ്പം ഓടിയാൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങൾക്കും കാണുന്നവർക്കും ഇത് നടത്തുന്നവർക്കും അറിയാം...*
*അത് എനിക്ക് (അല്ലാഹു)പ്രകൃതി നൽകിയ കഴിവാണ്...*
*എന്നിട്ടും ഞാൻ നിങ്ങളോടൊപ്പം പങ്കെടുത്താൽ അത് സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് പോലെയാകും, അത് അപമാനകരമാണ്....*
*എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല....നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക....അല്ലെങ്കിൽ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.....*
*ചിലർ ബോധപൂർവ്വം നമ്മള കുറ്റപ്പെടുത്താനും...താഴ്ത്തിക്കെട്ടാനും ശ്രമിക്കും...അവരെയൊക്കെ ആ രീതിയിൽ തന്നെ കണ്ട് തഴഞ്ഞേക്കുക...*
*അവരേക്കൾ നമ്മൾ വലുതാകുമോ,നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുക...*
*നമ്മേയും, നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവർ അറിയുന്നുണ്ട്,വിലയിരുത്തുന്നുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക...*
*ആ ബോദ്ധ്യത്തിൽ നമ്മുടെ പ്രവർത്തന മേഖലകളിൽ നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ കൂടുതൽ കൂടുതൽ മികവ് പുലർത്തുക ......*
🏮🏮🏮🏮🏮🏮
No comments:
Post a Comment