Tuesday, July 19, 2022

ആഢംബരം വെടിയൂ!അറിഞ്ഞു ജീവിക്കൂ!

 ആഢംബരം വെടിയൂ!അറിഞ്ഞു ജീവിക്കൂ!


*ദുബായ് യെ ഈ നിലയിൽ എത്തിച്ച ശൈഖ് റാഷിദ് ബിൻ അൽ മക്തൂം മിനോട് ഒരിക്കൽ ദുബായിയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ*


*എന്റെ പിതാമഹനും പിതാവും ഒട്ടകത്തിന്റെ പുറത്ത് ആണ് യാത്ര ചെയ്തിരുന്നത് ഇന്ന് ഞാൻ mercedes benz ലും എന്റെ മക്കളും കൊച്ചു മക്കളും land rover ലും യാത്ര ചെയ്യുന്നു എന്നാൽ അവരുടെ മക്കൾ വീണ്ടും ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്യേണ്ടി വരും* 


*അങ്ങിനെ എന്താണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു*


*ഞാൻ എന്റെ പിതാവിന്റെയും പിതാമഹന്റെയും കഷ്ടപ്പാടുകൾ കണ്ടിട്ടുണ്ട്*


*ആ അറിവാണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്*


*പക്ഷേ എന്റെ മക്കളും കൊച്ചു മക്കളും അത് കണ്ടിട്ടില്ല*


*കഷ്ടപ്പാടുകൾ മനുഷ്യനെ ബലവാനും ആരോഗ്യവാനും ആക്കുന്നു.അവന് ഏത് പരിതസ്ഥിതിയേയും നേരിടാൻ പ്രാപ്തൻ ആക്കുന്നു അവന് അസുഖങ്ങൾ കുറവായിരിക്കും*


*എന്നാൽ എന്റെ കൊച്ചുമക്കളെ പോലുള്ള സുഖലോലുപർക്ക് കഷ്ടപ്പാടുകളെ അതിജീവിക്കാൻ പ്രയാസം ആണ്*


*"അവർ പെട്ടെന്ന് തളർന്നു പോകും"*


*ഖാലിഖായ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്  കഷ്ടപ്പാടുകൾ കണ്ട് അതിജീവിക്കാൻ ആണ്*


*സുഖലോലുപർ കഷ്ടപ്പാടുകൾ വരുമ്പോൾ തളർന്നു പോകും*


*എന്റെ പേരക്കുട്ടികളുടേയും അത് തന്നെ ആയിരിക്കും*


*അപ്പോൾ അവർക്ക് വീണ്ടും ഒട്ടകത്തിൽ തന്നെ യാത്ര ചെയ്യേണ്ടി വരും*


✅🟢🟤🟣🟡🟠


No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...