Tuesday, May 10, 2022

ഉസ്താദുമാർക്ക് പെൺകുട്ടികളെ പഠിപ്പിക്കാം പക്ഷെ, വേദിയിൽ കയറ്റി ഒരു സർട്ടിഫിക്കറ്റ് കൈമാറാൻ പറ്റില്ല” എന്തുകൊണ്ട്?

 




“ഉസ്താദുമാർക്ക് പെൺകുട്ടികളെ പഠിപ്പിക്കാം പക്ഷെ, വേദിയിൽ കയറ്റി ഒരു സർട്ടിഫിക്കറ്റ് കൈമാറാൻ പറ്റില്ല” എന്തുകൊണ്ട്?


അബൂത്വാഹിർ ഫൈസി മാനന്തവാടി



ഇസ്ലാമിക നിയമങ്ങൾ ആരുടെ മുന്നിലും പറയാൻ പറ്റുന്നതാണ്. യുക്തിവാദികളും ഇതര വിശ്വാസികളും ട്രോളും എന്ന് കരുതി മുത്ത് നബി(സ) തങ്ങൾ എവിടെയും ഇസ്ലാമിക നിയമം പറയാതിരുന്നിട്ടില്ല.

തിരുമേനിയുടെ ആകാശാരോഹണത്തെ യുക്തി കൊണ്ട് അളന്ന് പരിഹസിച്ച കാട്ടറബികൾക്ക് മുന്നിൽ വിശ്വാസത്തിന്റെ കാരിരുമ്പ് കരുത്തുമായി സിദ്ധീഖ് തങ്ങളുടെ നിര നിലയുറപ്പിച്ചപ്പോഴാണ് ഈ മതം ഇവിടെ എത്തിയത്.


നിരവധി പരിഹാസങ്ങൾ നബിയും അനുയായികളും ഏറ്റുവാങ്ങി, പിന്നീട് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചപ്പോൾ പരിഹസിച്ചവരിൽ പലരും ഇസ്ലാം പുൽകി. ഇസ്ലാം തുറന്നുപറഞ്ഞാൽ ജബ്രകൾ സൃഷ്ടിക്കപ്പെടുമെന്ന പുതിയ കണ്ട് പിടുത്തം വിവരമില്ലായ്മ മാത്രമാണ്.


അന്യ സ്ത്രീകൾ പരപുരുഷന്മാരുമായി വേദി പങ്കിടുക, പരസ്പരം കാണുക ഇടപഴകുക, തനിച്ചാവുക തുടങ്ങിയ കാര്യങ്ങൾ ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. മതം പഠിപ്പിക്കുക, സാക്ഷി പറയുക, കച്ചവടം തുടങ്ങിയ അനിവാര്യ ഘട്ടങ്ങളിൽ ഈ നിയമത്തിൽ ഇസ്ലാം ഇളവ് നൽകിയിട്ടുണ്ട്.



വെറുതെയല്ല അസ്കർ അലി യുക്തിവാദി ആയത്!. പക്ഷേ, ഇത് നമ്മളിലെ ഇത്തരക്കാർക്ക് ഉള്ള മുന്നറിയിപ്പ് ആണ്?


‘ഉസ്താദുമാർക്ക് പെൺകുട്ടികളെ പഠിപ്പിക്കാം എങ്കിൽ വേദിയിലും കയറ്റി ഒരു സർട്ടിഫിക്കറ്റ് കൈമാറുന്നതിൽ എന്താണ് തെറ്റ്?’ എന്ന് ചോദിക്കുന്ന നിഷ്കളങ്കരായ ചിലരെ കണ്ടു.

ഉസ്താദുമാർക്ക് പെൺകുട്ടികളെ പഠിപ്പിക്കുന്ന സമയത്തുമാത്രം അവരെ കാണാനും പറയാനും അനുവാദമുണ്ടെന്നത് ശരിയാണ്. എന്നാൽ പൊതുവേദിയിൽ ആരുടെ മുന്നിലൊക്കെയാണ് പ്രദർശിപ്പിക്കപ്പെടുന്നത്?

രണ്ടും തമ്മിലെ വ്യത്യാസം മനസ്സിലായല്ലോ.?!


ഇത് ഇസ്ലാമിൽ വിശ്വസിക്കുന്നവർക്ക് മുന്നിൽ പറയാൻ ആരെയും പേടിക്കേണ്ടതില്ല. മറ്റുള്ളവർക്ക് ഇതിനെ പരിഹസിക്കാനും വകുപ്പില്ല. എല്ലാവർക്കും അവരവരുടെ വിശ്വാസത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവർ ‘യുക്തിവാദികൾ’ എന്ന പേരിന് പോലും അർഹരല്ല.


അബൂ ത്വാഹിർ ഫൈസി മാനന്തവാടി


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....