Tuesday, May 10, 2022

പൊതു സറ്റേജിലും വിവാഹ ആഘോഷങ്ങളിലും മറ്റും സ്ത്രീ പുരുഷന്മാർ പരസ്പരം മറയില്ലാതെ പ്രദർശനം നടത്തുന്നതിന്റെ വിധി എന്ത് ?*

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


ചോദ്യം


*പൊതു സറ്റേജിലും വിവാഹ ആഘോഷങ്ങളിലും മറ്റും  സ്ത്രീ പുരുഷന്മാർ പരസ്പരം മറയില്ലാതെ പ്രദർശനം നടത്തുന്നതിന്റെ 

വിധി എന്ത് ?* .. 


മറുപടി :

വിശുദ്ധഖുർആനിൽ അല്ലാഹു പറയുന്നു


 وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا


 നിങ്ങള്‍ അവരോടു വല്ല വസ്തുവും ചോദിക്കുന്നതായാല്‍ മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളണം. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും, അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ ശുദ്ധമായിട്ടുള്ളതത്രെ അത്. അല്ലാഹുവിന്‍റെ റസൂലിനു ശല്യമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു പാടുള്ളതുമല്ല. 

അഹ്സാബ്  - 33:53


ഇബ്ൻ കസീർ പറയുന്നു


സ്ത്രീകളിൽ നിന്ന് വല്ല ആവശ്യത്തിനും അവരുടെ അരികിലേക്ക് പോവേണ്ടി വന്നാൽ അവരെ നോക്കാൻ പാടില്ല .മറയുടെ പിന്നിൽ നിന്നല്ലാതെ അവരോട് ആവശ്യം ചോദിക്കരുത്

(തഫ്സീർ ഇബ്നുകസീർ 425 )

ثم قال تعالى : ( وإذا سألتموهن متاعا فاسألوهن من وراء حجاب ) أي : وكما نهيتكم عن الدخول عليهن ، كذلك لا تنظروا إليهن بالكلية ، ولو كان لأحدكم حاجة يريد تناولها منهن فلا ينظر إليهن ، ولا يسألهن حاجة إلا من وراء حجاب .

تفسير أبن كثير 425

ഇമാം ഖുർത്വുബി പറയുന്നു.

സ്ത്രീകളുമായി വല്ല ആവശ്യമോ മസ്അല ചോദിക്കാനോ ഉണ്ടങ്കിൽ മറയുടെ പിന്നിൽ നിന്നുള്ള സമ്മതം നൽകുകയാണ് അല്ലാഹു . ഇതിൽ എല്ലാ സ്ത്രീകളും ഉൾപ്പെടും.

ശരീഅത്തിന്റെ അടിസ്ഥാന തത്വം ഉൾകൊള്ളിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീ മുഴുവനും ഔറത്താണ് . 

രോഗ ചികിൽസ സാക്ഷി നിൽക്കൽ തുടങ്ങിയവക്ക് വേണ്ടിയല്ലാതെ മറ ഒഴിവാക്കാൻ പാടില്ല. (തഫ്സീറുൽ ഖുർത്വുബി 425 425 )


في هذه الآية دليل على أن الله تعالى أذن في مسألتهن من وراء حجاب في حاجة تعرض ، أو مسألة يستفتين فيها ، ويدخل في ذلك جميع النساء بالمعنى ، وبما تضمنته أصول الشريعة من أن المرأة كلها عورة ، بدنها وصوتها ، كما تقدم ، فلا يجوز كشف ذلك إلا لحاجة كالشهادة عليها ، أو داء يكون ببدنها ، أو سؤالها عما يعرض وتعين عندها .تفسير القرطبي425

തഫ്സീർ അൽ ഇസ്കാമിൽ (3/616 ) ഖാളി ഇബ്നുൽ അറബിയും പറയുന്നു.


وهذا يدل على أن الله أذن في مساءلتهن من وراء حجاب في حاجة تعرض أو مسألة يستفتى فيها ; والمرأة كلها عورة ; بدنها وصوتها ، فلا يجوز كشف ذلك إلا لضرورة أو لحاجة ، كالشهادة عليها ، أو داء يكون ببدنها ، أو سؤالها عما يعن ويعرض عندها) ( الأحكام لابن العربي3/616)


അൽ വാഹിദി പറയുന്നു. 

നബി(സ്വ)യുടെ ഭാര്യാമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോള്‍ അതു മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം,

(തഫ്സീറുഅൽ വഹീദ് 468)


وإذا سألتموهنَّ متاعاً فاسألوهنَّ من وراء حجاب﴾ إذا أردتم أن تخاطبوا أزواج النبي ﷺ في أمرٍ فخاطبوهنَّ من وراء حجابٍ وكانت النِّساء قبل نزول هذه الآية يبرزن للرِّجال فلمَّا نزلت هذه الآية ضرب عليهنَّ الحجاب فكانت هذا آية الحجاب بينهنَّ وبين الرِّجال ﴿ذلكم﴾ أَيْ: الحجاب ﴿أطهر لقلوبكم وقلوبهن﴾ فإنَّ كلَّ واحدٍ من الرَّجل والمرأة إذا لم ير الآخر لم يقع في قبله468 الوحيد للواحدي


ഒഹാബി പുരോഹിതൻ

അമാനി മൗലവി എഴുതുന്നു


നബി(സ്വ)യുടെ ഭാര്യാമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോള്‍ അതു മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം,


 അഥവാ അകത്തു കടന്നുചെന്നും മുഖത്തോടു മുഖമായും അവരോടു സംസാരിച്ചു കൂടാ. ഇതാണ് ആയത്തിലെ മറ്റൊരു കല്‍പന. ഇതിനു രണ്ടു കാരണവും അല്ലാഹു പറയുന്നു: ഇരുകൂട്ടരുടെയും ഹൃദയങ്ങളുടെ നിഷ്കളങ്കതക്കും, ശുദ്ധതക്കും അതാണ്‌ അനുയോജ്യമായത്; തിരുമേനി(സ്വ)യുടെ ഭാര്യമാരുടെ അന്തസ്സിനും, മാന്യതക്കും, നിരക്കാത്ത പെരുമാറ്റം തിരുമേനി(സ്വ)യെ ശല്യപ്പെടുത്തലുമാണ്. ഇതാണെങ്കില്‍ മഹാപാപവും! *നബി(സ്വ)യുടെ ഭാര്യമാരെ സംബന്ധിച്ചു മാത്രമല്ല അന്യസ്ത്രീകളെ സംബന്ധിച്ചു പൊതുവില്‍ ആചരിക്കേണ്ടുന്ന ഒരു മര്യാദയാണിത്‌. മാന്യതയിലും ശ്രഷ്ഠതയിലും ഉന്നത നിലവാരത്തിലുള്ളവരാകുമ്പോള്‍  വിശേഷിച്ചും*.

(അമാനിയുടെ പരിഭാഷ)


തിരുനബി പറയുന്നു.


സ്ത്രീ നഗ്നതയാണ് . " ( ത്വബ്റാനി )

 " നിങ്ങൾ ( സ്ത്രീകൾ ) സ്വഭവനങ്ങളിലൊതുങ്ങിയിരിക്കുക . " ( വി.ഖു. 33:33 ) " നിങ്ങൾ അവരോട് ( സ്ത്രീകളോട് ) വല്ലതും ചോദിക്കുന്നുവെങ്കിൽ മറ പിന്നിൽ നിന്ന് ചോദിക്കുക . " ( വി.ഖു .33 : 53 ) " നിങ്ങൾ ( സ്ത്രീകൾ മൃദുലമായി സംസാരിക്കരുത് ' ( വി.ഖു. 33:32 ) 


ഉമ്മു സലമയും റ മൈമൂന ബീവിയും റ തിരുനബിയുടെ അരികിലായപ്പോൾ അന്തനായ ഇബ് ന് ഉമമുമക്തൂം കടന്നുവന്നു. സംഭവം ഹിജാബിന് ശേഷമാണ്. അപ്പോൾ തിരുനബി صلى الله عليه وسلمപറഞ്ഞു നിങ്ങൾ രണ്ട് പേരും മറക്ക് അപ്പുറത്തേക്ക് മാറു

അപ്പോൾ ഉമ്മു സലമ ചോദിച്ചു അദ്ധേഹം അന്തനല്ലേ ഞങ്ങളെ കാണുകയോ അറിയുകയോ ഇല്ലല്ലോ. അപ്പോൾ തിരുനബി صلى الله عليه وسلم പറഞ്ഞു. നിങ്ങൾ രണ്ട് പേരും അന്തന്മാരാണോ ? നിങ്ങൾ അദ്ധേഹത്തെ കാണുകയില്ലേ

അബൂദാവൂദ് . തിർമിദി റ ,

തിർമിദി റ പറഞ്ഞു. ഹദീസ് ഹസനാണ്.

ഈ ഹദീസ് ഇമാം അഹമ്മദ് മുസ്നദിലും ബൈഹഖി, ഇബ്നു ഹിബ്ബാൻ ,നസാഈ رضي الله عنهمറിപ്പോർട്ട് ചെയ്തിട്ടുണ്ട്

رواه أبو داود والترمذي من حديث الزهري عن نبهان - مولى أم سلمة- أنه حدث أن أم سلمة حدثته: أنها كانت عند رسول الله صلى الله عليه وسلم وميمونة قالت: فبينما نحن عنده أقبل ابن أم مكتوم فدخل عليه، وذلك بعدما أمرنا بالحجاب، فقال رسول الله صلى الله عليه وسلم: "احتجبا منه" فقلت يا رسول الله: أليس هو أعمى لا يبصرنا ولا يعرفنا؟ فقال رسول الله صلى الله عليه وسلم: "أوعمياوان أنتما؟ ألستما تبصرانه" ثم قال الترمذي: هذا حديث حسن صحيح


. وقد روى هذا الحديث أيضاً أحمد في مسنده وأبو داود في سننه، والبيهقي في سننه، والنسائي في الكبرى، وأبويعلى في مسنده، وابن حبان في صحيحه. 


പഴയ കാലം മുതൽ വിവാഹ സദ്യകളിലും മറ്റും സ്ത്രീ പുരുഷന്മാർക്കിടയിൽ മറകെട്ടുമായിരുന്നു.


അന്യ പുരുഷന്മാരുള്ള സറ്റേജുകളിൽ സ്ത്രീകൾ പങ്കടുക്കുന്നത് പണ്ഡിതന്മാർ വിലക്കിയിരുന്നു.

അതല്ലാം മേൽ തെളിവുകളുടേയും മറ്റും അടിസ്ഥാനത്തിലാണ്.

ഇന്ന് പത്തൻ വാദികളായ ഒഹാബി മൗദൂദികളുടേയും ചില രാഷ്ട്രീയക്കാരുടേയും അരങ്ങേറ്റത്തോടെ അതല്ലാം എടുക്കപ്പെട്ടിരിക്കുന്നു. സൂക്ഷമതയും ദൈവഭയവും കുറഞ്ഞിരിക്കുന്നു.

ആധുനികവൽക്കരണവും മതം പഠിക്കാത്ത വിവരം കെട്ട യൂറ്റ്യൂബ് മുതലാളി മാർ അതിന് വേണ്ടി ഓശാന പാടുന്നത് വേറെയും


 إنَّ اللهَ لا يقبضُ العلمَ انتزاعًا ينتزعُهُ منَ النَّاسِ ، ولَكن يقبضُ العلمَ بقبضِ العُلماءِ ، حتَّى إذا لم يترُك عالمًا اتَّخذَ النَّاسُ رؤوسًا جُهَّالًا ، فسُئلوا فأفتوا بغيرِ عِلمٍ فضلُّوا وأضلُّوا


 : صحيح الترمذي | الصفحة أو الرقم : 2652 | خلاصة حكم المحدث : صحيح | التخريج : أخرجه البخاري (100)، ومسلم (2673) ب


തിരുനബി പറയുന്നു .

വലിയ പണ്ഡിതശ്രേഷ്ടരെ അല്ലാഹു മരിപ്പിച്ചു കളഞ്ഞു വിജ്ഞാനം അല്ലാഹു നീക്കം ചെയ്യുന്നതാണ് . അപ്പോൾ

 അറിവില്ലാത്തവരെ നേതാക്കളാക്കുകയും അവരോട് ചോദ്യം ചോദിക്കുകയും അവർ അറിവില്ലാതെ മറുപടി പറയുകയും പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുന്ന കാലമായിരിക്കും (ബുഖാരി 100

മുസ്ലിം 2673)


സ്ത്രീകളുടെ പൊതുരംഗപ്രവേശം ഇസ്ലാമിക നിയമത്തിന് കടകവിരുദ്ധമാണ് . സ്ത്രീകളുടെ അഴിഞ്ഞാട്ടം കുത്തഴിഞ്ഞ സാമൂഹ്യ ജീവിതത്തിന് വഴിതുറക്കും . സ്ത്രീകളെ പുറത്തിറക്കാൻ നടത്തുന്ന ശ്രമങ്ങൾ അത്യധികം ആപൽകരമാണ് . കവലകളിൽ അന്യപുരുഷന്മാരെ സംബോധന ചെയ്ത് പ്രസംഗിക്കുക , നടുറോഡിലൂടെ പ്രകടനം നടത്തുക , വാഹനത്തിൽ അനൗൺസ് ചെയ്ത് പോവുക ,അങ്ങാടികളിലിറങ്ങി പോസ്റ്റർ പതിക്കുക തുടങ്ങി പൊതുരംഗത്ത് പുരുഷൻചെയ്യുന്നതെന്തൊക്കെയോ അതെല്ലാം മുസ്ലിം വനിതകളും ചെയ്യണമെന്ന് പറയുന്നത് മതത്തിന്റെ പേരിലായാലും ന്യായീകരിക്കാവതല്ല . സ്ത്രീ പുരുഷ സമ്മിശ്ര സദസ്സുകൾ സംഘടിപ്പക്കുന്നതും സ്റ്റേജിൽ 

പോലും സ്ത്രീ പുരുഷൻമാർ മുട്ടിയുരുമ്മി ഇരിക്കുന്നതും ഇതേ രൂപത്തിലേ കാണാനാവൂ .


 അബുൽ അഅ്ലാ മൗദൂദി പോലും ഇത്തരം സമീപനങ്ങൾ മതവിരുദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട് . സമ്മിശ്ര സദസ്സുകൾ വിശുദ്ധ ഖുർആൻ 24 -ാം അധ്യായം 31 -ാം സൂക്തം വിശദീകരിച്ചു കൊണ്ട് മൗദൂദി പറയുന്നു : " സ്ത്രീ പുരുഷ സമ്മിശ്ര സദസ്സുകൾ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിമയങ്ങളിൽ നിന്ന് സ്വയം വ്യക്തമാണ് . പ്രാർത്ഥനാ വേളയിൽ ദിവ്യമന്ദിരത്തിൽ വെച്ചുപോലും സ്ത്രീ പുരുഷൻമാർ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന്  സങ്കൽപ്പിക്കും . മതേതര സർക്കാറിനു കീഴിൽ നടക്കുന്ന കോളേജുകളിലും അമുസ്ലിംകൾ നടത്തുന്ന  ക്ലബ്ബുകളിലും സ്ത്രീ പുരുഷന്മാർ ഇടകലരുന്നത് നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല . നാം മുസ്ലിംകൾ നേരിട്ട് നടത്തുന്ന സദസ്സുകളിലും സമ്മേളനങ്ങളിലും അതനുവദിക്കുന്നതിനെന്തുണ്ട് ന്യായീകരണം ? പ്രസംഗം അന്യപുരുഷൻമാരെ സംബോധന ചെയ്ത് സ്വതന്ത്രമായി പ്രസംഗിക്കാൻ സ്ത്രീകളെ ഇസ്ലാം എങ്ങനെ അനുവദിക്കും ? വിശുദ്ധ ഖുർആൻ 33 -ാം അധ്യായം 32 -ാം സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് മൗദൂദി തന്നെ പറയട്ടെ : " അല്ലാഹുവിന്റെ ഉദ്ദേശ്യം സ്ത്രീകൾ തങ്ങളുടെ സ്വരത്തിന്റെയോ സൗന്ദര്യത്തിന്റെയോ കിലുക്കം അന്യരെ കേൾപ്പിക്കരുതെന്നും അന്യപുരുഷൻമാരുമായി സംസാരിക്കേണ്ടതാവശ്യമായി വന്നാൽ തികഞ്ഞ അച്ചടക്കത്തോടെ സംസാരിക്കണമെന്നും ആണെന്ന് ഇതിൽനിന്നും സ്പഷ്ടമായി മനസ്സിലാക്കാം . ഈ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് അദാൻ ( ബാങ്കുവിളി വിലക്കപ്പെട്ടിരിക്കുന്നു . അതുപോലെ ജമാഅത്ത് നിസ്കാരത്തിൽ സ്ത്രീകൾ ഉണ്ടായിരിക്കെ ഇമാമിന് വല്ല പിശകും വന്നാൽ പുരുഷന്മാരെപ്പോലെ ' സുബ എന്നു പറയാൻ അവർക്ക് അനു ഇമാമിനെ ഓർമിപ്പിക്കുന്നതിനു വേണ്ടി കയ്യടിച്ച് ശബ്ദമുണ്ടാക്കുകയേ ചെയ്യാവൂ " .


ജാഹിലിയ്യത്ത മതപ്രബോധനത്തിന്റെ പേരിൽ നമ്മുടെ സ്ത്രീകളിൽ പ്രചരിപ്പിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല . ' ( മുസ്ലിം വനിതകളും ഇസ്ലാമിക പ്രബോധനവും , പേജ് : 36 )


 മുസ്ലിം സ്ത്രീകൾ വഅള് പറയുന്നത് ശറഇൽ അനുവദനീയമാണെന്ന് നിരവധി ശാഫിഈ ഗ്രന്ഥങ്ങളിലില്ലേ ? ഉദാ : തുഹ്ഫ 3/60 " മറുപടി : " മുസ്ലിം സ്ത്രീകൾ പുരുഷൻമാരോട് വഅള് പറയുന്നതിനെ കുറിച്ച് ഒരക്ഷരം പോലും അതിലില്ല . സ്ത്രീ , സ്ത്രീകളോട് വഅ്ള് പറയുന്നതിനെ കുറിച്ചാണ് അവിടെ പറഞ്ഞത് . ആ വാചകം ഇങ്ങനെ : " ഒരു സ്ത്രീ എഴുന്നേൽക്കുകയും സ്ത്രീകളോട് ഉപദേശിക്കുകയും ചെയ്യുകയാണെങ്കിൽ അതിൽ യാതൊരു തകരാറുമില്ല . " 2 ) " 


അസ് ലം സഖാഫി പരപ്പനങ്ങാടി



No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...