Thursday, May 21, 2020

വിധിവിശ്വാസം സംശയങ്ങൾക്ക് മറുപടി



ISLAM REAL PATH
https://t.me/islamdeensathyamatham
 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7

*നന്മയും തിന്മയും അല്ലാഹു പണ്ടേ കണക്കാക്കിയതാങ്കിൽ പിന്നെ തിന്മ ചെയ്യുന്നവരെ സിക്ഷിക്കുന്നത് അനീതിയല്ലേ?*


ഖദ്റിലുള്ള വിശ്വാസം

 വിശ്വാസകാര്യങ്ങളിൽ ആറാമത്തത് ഖദ്റിലുള്ള വിശ്വാസമാണ് . നന്മയുടെയും തിന്മയുടെയും സ്രഷ്ടാവ് അല്ലാഹുതന്നെ യാണെന്നതാണ് അതിന്റെ ചുരുക്കം ,
ഏറെ തെറ്റിദ്ധാരണകൾക്കും സംശയങ്ങൾക്കും പാത്രമായ
ഒരു വിഷയമായതിനാൽ വിശ ദീകരണംഅധികപ്പറ്റാവുകയില്ലെന്നുമന സ്സിലാക്കി അൽപം വിശദീകരിക്കാം .
ഖദ്ർസംബന്ധമായതെറ്റിദ്ധാരണയും ഒരിക്കലും വിട്ടുമാറാത്ത സംശയവും ജനിക്കുന്നത്
 ഖദ്ർ - ഖളാഇന്റെ വിവക്ഷ ഇനി പ്പറയും വിധമാണെന്ന് മനസ്സിലാക്കിവെച്ച തിനാലാണ് . ഒരു വ്യക്തി ഇന്നതെല്ലാം ചെയ്യണമെന്ന് അല്ലാഹു ഖണ്ഡിതമായി മുന്നെ തീരുമാനിക്കുകയും ആ തീരുമാനം വ്യക്തിയുടെ പ്രവർത്തനങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു . അഥവാ അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാ നാവാതെ ചരടിൽ ബന്ധിച്ച് പാവയെ പ്പോലെ അവൻ ആടിക്കൊണ്ടിരിക്കുന്നു . എന്നാൽ ഖദ്ർ - ഖളാഇന്റെ വിവക്ഷ ഇതല്ല . അങ്ങനെയായിരുന്നുവെങ്കിൽ ഏതുകുറ്റകൃത്യം ചെയ്തവനും അല്ലാഹുവെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കാമായിരുന്നു . അവ്വിധമുള്ള വിധിക്ക് വിധേയനായി തെറ്റു കുറ്റങ്ങൾ പ്രവർത്തിക്കുന്നവനെ ശിക്ഷി ക്കുന്നതിൽ അർത്ഥവുമില്ല . 

“ നന്മയും തിന്മയും അല്ലാഹുവിൽനി ന്നുള്ളതാണ് ” എന്നതിനർത്ഥം എല്ലാ നന്മ തിന്മകളും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിനും അതനുസരിച്ചുള്ള ആസൂത്രണ ത്തിനും വിധേയമായി നടക്കുന്നു എന്നാണ് . അഥവാ വിശേഷ ബുദ്ധിയും ഇച്ഛാസ്വാതന്ത്യവും നൽകപ്പെട്ട വ്യക്തി അവന്റെ ഇച്ഛാസ്വാത്രന്ത്യം ഉപയോഗപ്പെടുത്തി എന്തായിരിക്കും പ്രവർ ത്തിക്കുക യെന്ന് അല്ലാഹു മുന്നേ അറിയുകയും ചില ആവശ്യങ്ങൾ കണക്കിലെടുത്ത് അവരേഖപ്പെടുത്തിവെക്കുകയും ചെയ്തുവെന്നാണ് ഖദ്ർ - ഖളാഇന്റെ ചുരുക്കം .
മുൻകൂട്ടിയുള്ള അല്ലാഹുവിന്റെ ആ അറിവും തദനുസരണമുള്ള കണക്കാക്കലും വ്യക്തി യുടെമേൽ സമ്മർദ്ദം ചെലുത്തുകയോ അവന്റെ വിവേചനാധികാരത്തെ ഹനിക്കുകയോ ചെയ്യുന്നില്ല . ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഉണ്ടാവാൻ പോകുന്നകാര്യം അല്ലാഹു രേഖ പെടുത്തിയതാണ് 'അല്ലാഹു മൂൻകൂട്ടി രേഖ പെടുത്തിയത് അതിന്റെ പേരിൽ ഉണ്ടാകുകയല്ല'

അല്ലാമ ഖത്താബി  റ യെ ഉദ്ധരിച്ച് ഇമാം നവവി ( റ ) എഴു തുന്നു : അല്ലാഹു വിധിക്കുകയും കണക്കാ ക്കുകയും ചെയ്ത കാര്യത്തിന്റെ മേൽ അടിമയെ അല്ലാഹു നിർബന്ധിക്കലാണ് ഖദ്ർ - ഖളാഇന്റെ വിവക്ഷയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് . എന്നാൽ അവർ ഊഹിക്കും പോലെയല്ല കാര്യമുള്ളത് . പ്രത്യുത അടിമ തന്റെ ഇച്ഛാസ്വാതന്ത്യം ഉപയോഗപ്പെടുത്തി എന്തുപ്രവർത്തിക്കുമെന്ന് അല്ലാഹു മുന്നേ അറിഞ്ഞിട്ടുണ്ടെന്നും അതിനനുസൃതമായി കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമുള്ള വിവരം പറഞ്ഞുതരൽ മാത്രമാണ് അതിന്റെ വിവക്ഷ . നന്മയും തിന്മയും അല്ലാഹു സൃഷ്ടിക്കുന്നതാണ് . ( ശർഹുമുസ്ലിം : 1/70 )

 ഇമാം നവവി ( റ ) എഴുതുന്നു :
ഖദ്ർ ഉണ്ടെന്നതാണ് സത്യത്തിന്റെ ആളുകളുടെ വീക്ഷണം . അല്ലാഹു തആലാ പണ്ടുതന്നെ കാര്യങ്ങൾ അറിയുകയും കണക്കാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അതിനർത്ഥം . നിശ്ചിതസമയത്തും നിശ്ചിത രൂപത്തിലും അവ സംഭവിക്കുമെന്ന് അല്ലാഹു മുന്നെ അറിയുകയും അതു പ്ര കാരം അവ സംഭവിക്കുന്നതു മാണ് . ( ശർഹുമുസ്ലിം , 1/70 )

 അല്ലാഹുവിന് ഭൂതകാലം , വർത്തമാന കാലം , ഭാവികാലം എന്നിങ്ങനെ മൂന്ന് കാലങ്ങളില്ല
. സൃഷ്ടികളെ അപേക്ഷിച്ചുള്ള പ്രസ്തുത മുന്ന് കാലങ്ങളും അല്ലാ ഹുവെ അപേക്ഷിച്ച് ഒരേസമയം ഹാജറാണ് . അതി നാൽ ഭാവിയിൽ അടിമ പ്രവർത്തിക്കാൻ പോകുന്നത് അതിനു മുമ്പ് തന്നെ അല്ലാഹു അറിയുന്നു . ഒരു മേശയുടെ മുകളിലൂടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നടന്ന് നീങ്ങുന്ന ഇറുമ്പിനെ നമുക്ക് സങ്കൽപ്പിക്കാം . അതിനെ അപേക്ഷിച്ച് നടന്നുകഴിഞ്ഞസ്ഥലം ഭൂതവും ഓരോ നിമിഷവും അതെത്തി നിൽക്കുന്ന സ്ഥലം വർത്തമാനവും നടക്കാനുള്ള സ്ഥലം ഭാവിയുമാണ് . എന്നാൽ ആ മേശയിലേക്ക് നോക്കിയിരിക്കുന്ന മനുഷ്യന് അവിടെ മൂന്ന് കാലങ്ങളില്ല . മേശയുടെ മുഴുവൻ ഭാഗങ്ങളും അവൻ ഒരേ സമയം നോക്കിക്കാണുന്നു . ഖദ്ർ - ഖളാഅ് ഒരു ഉദാഹരണത്തി ലൂടെ നമുക്കു മനസ്സിലാക്കാം . ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് പരീക്ഷ നിശ്ചയിച്ചു . പരീക്ഷയിൽ ഉന്നതവിജയം നേടുന്നവർക്ക് സമ്മാനങ്ങളും അല്ലാത്ത വർക്ക് ശിക്ഷാനടപടികളും പ്രഖ്യാപിച്ചു . അതോടൊപ്പം പഠനത്തിൽ വിദ്യാർത്ഥി കൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും നൽകി . അഥവാ പഠിക്കുന്നവരുടെ പഠനം മുടക്കാനോ പഠിക്കാത്തവരെ പഠിപ്പിക്കാനോ അധ്യാപകൻ ശ്രമിച്ചില്ല . പഠനസ്വാതന്ത്യം നൽകിയാൽ ചില വിദ്യാർത്ഥികൾ അതു ഉപയോഗപ്പെടുത്തി നല്ലപോലെ പഠിച്ച് പരീ ക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുമെന്നും മറ്റുചിലർ ആ സ്വാതന്ത്യം ദുരു പയോഗപ്പെടുത്തി പഠിക്കാൻ ശ്രമിക്കാതെ സുഖമായി വിലസുമെന്നും അധ്യാപകൻ മുൻകൂട്ടി അറിയുകയും അത് രേഖപ്പെടുത്തിവെക്കുകയും ചെയ്തുവെന്നു കരുതുക . അധ്യാപകന്റെ നിഗമനം തെറ്റിയില്ല . സ്റ്റഡി ലീവിൽ ചിലർ നല്ലപോലെ പഠിക്കു കയും ചിലർ സുഖമായി വിലസുകയും  ചെയ്തു . പഠനത്തിൽ വ്യാപൃതരായവർ ഉന്നതവിജയം നേടുകയും അല്ലാത്തവർ പരാജയപ്പെടുകയും ചെയ്തു . എങ്കിൽ സ്റ്റഡി ലീവിൽ നന്നായി പഠിച്ചവരുടെ പഠനത്തിലോ അല്ലാത്തവരുടെ വിശമ ത്തിലോ അധ്യാപകന്റെ മുന്നറിവും കണക്കാക്കലും സമ്മർദ്ദം ചെലു ത്തി യി ട്ടുണ്ടോ ?. ഒരിക്കലുമില്ല . അതേപോലെ അല്ലാഹുവിന്റെ മുന്നറിവും തദനുസരണ മുള്ള കണക്കാക്കലും അടിമയുടെ പ്രവർത്തനങ്ങളിലും സമ്മർദ്ദം ചെലുത്തുന്നില്ല . പക്ഷെ അല്ലാഹുവിന്റെ മുന്നറിവും അധ്യാപകന്റെ മുന്നറിവും തമ്മിൽ വ്യത്യാസമുണ്ട് . അല്ലാഹുവിന്റെ മുന്നറിവ് ഖണ്ഡിതവും മാറ്റം സംഭവിക്കാത്ത തുമാണ് . അധ്യാപകന്റെതു നിഗമനം മാത്രമാണ് . അതിനു മാറ്റം സംഭവിക്കാം . എന്നിരുന്നാലും അല്ലാഹുവിന്റെയും അധ്യാപക ന്റെയും മുന്നറിവ് അടിമ കളു ടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനത്തിൽ സമ്മർദ്ദം ചെലുത്തുന്നില്ല എന്ന വിഷയ ത്തിൽ രണ്ടും തുല്യമാണ് . ആ ഭാഗം മാത്രം അടിസ്ഥാനമാക്കിയുള്ള താണ് പ്രസ്തുത ഉദാഹരണം

 ഈ പ്രപഞ്ചം മുഴുക്കെ മനുഷ്യന് അനുഗ്രഹമായും ഉപകാരപ്രദമായുമാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് . അല്ലാഹു പറയുന്നു .

" നിങ്ങൾക്ക് ഉപകാരത്തിനുവേണ്ടി ഭൂമിയി ലുള്ളതുമുഴുവനും സൃഷ്ടിച്ചവനാകുന്നു അല്ലാഹു ' ( അൽബഖറഃ 29 ) അവയിൽ നന്മയേതാണെന്നും തിന്മ യേതാണെന്നും പ്രവാചകന്മാർ മുഖേന അല്ലാഹു അറിവു നൽകുകയും വിശേഷ ബുദ്ധിയാകുന്ന അതിമഹത്തായ അനുഗ്രഹം നൽകി ഇതര ജീവികളിൽ നിന്ന് മനുഷ്യനെ അല്ലാഹു വ്യതിരിക്തനാക്കുകയും ഇച്ഛാസ്വാതന്ത്യം അവനു നൽകു കയും ചെയ്തു . ഇനി ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ഉപകാരപ്രദമായത് തെരഞെഞ്ഞെടുത്ത് പ്രവർത്തിക്കലും ഉപദ്രവകരമാ യത് തിരിച്ചറിഞ്ഞ് വർജിക്കലും അവന്റെ കടമയാണ് .


 വിധിവിശ്വാസത്തിൽ വരുന്ന അബദ്ധങ്ങൾ ബഹുദൈവ വിശ്വാസത്തിലെത്തി ക്കാൻ സാധ്യതയുണ്ടെന്നതുകൊണ്ടാണ് വിശ്വാസത്തിന്റെ മുഖ്യഘടകമായി ഖദ്ർ -ഖളാഇലുള്ള വിശ്വാസത്തെ ഇസ്ലാം വിശദീകരിച്ചത് . ദയാലുവും കാരുണ്യ വാനും നീതിമാനുമായി നാം പരിചയപ്പെടുത്തുന്ന അല്ലാഹു മാറാവ്യാധികളും അപായങ്ങളും പ്രയാസങ്ങളും ഉണ്ടാവാൻ അവസരമുണ്ടാക്കുമോ ?. പട്ടിണിപ്പാവ ങ്ങളെ സൃഷ്ടിക്കുമോ ?. എങ്കിൽ ഇതിന്റെ പിന്നിൽ മറ്റാരോ ആയിരിക്കണം . ഇത്തരം സംശയ ങ്ങളും അതിൽ നിന്നുൽഭവിച്ച് അന്ധവിശ്വാസങ്ങളുമാണ് പൗരാണിക ഇറാനിലെ മജൂസികളെ അഗ്നിയാരാധക രായ ബഹുദൈവ വിശ്വാസികളാക്കിയത് . അതിന്റെ അടിസ്ഥാനത്തിൽ വൈരുദ്ധ്യങ്ങളായ നന്മയും തിന്മയും ഒരേ ദൈവത്തിൽ നിന്നുണ്ടാവുകയില്ലെന്ന് അവർ തീരുമാനിക്കുകയും നന്മയുടെ ഉറവിടമായി അല്ലാഹുവെയും തിന്മയുടെ ഉറവിടമായി പിശാ ചിനെയും അവർ സങ്കൽപ്പിക്കുകയും ചെയ്തു . അവർ സങ്കൽപ്പിച്ച് അല്ലാഹു വിനു " യസ് ദാൻ ' എന്നും പിശാചിന് " അഹ്രിമൻ ' എന്നും പേരിട്ട് രണ്ടു ദൈവ ങ്ങൾക്ക് അവർ പൂജിക്കാൻ തുടങ്ങി . നന്മ തിന്മകളുടെ പ്രതിരൂപം അഗ്നിയിലും സൂര്യനിലും ദർശിച്ച് ബാഹ്യമായപൂജാവിധികൾ
അഗ്നികുണ്ഡങ്ങൾക്കും സൂര്യ നക്ഷത്രങ്ങൾക്കും അവരർപ്പിക്കുകയും ചെയ്തു . സംരക്ഷിക്കുന്നവനായി വിഷ്ണുവി നെയും സംഹരിക്കുന്നവനായി ശിവനെ യും സങ്കൽപ്പിക്കുന്ന ഹൈന്ദവവിശ്വാസ ം മജൂസികളുടെ വിശ്വാസത്തോട്
സാമ്യത പുലർത്തുന്നതാണ് ഇതും ബഹുദൈവ വിശ്വാസത്തിലേക്കാണു എത്തി ചേരുന്നത്

 മുഹമ്മദ് നബി  പ്രവാചകരായി നിയോഗിക്കപ്പെടുമ്പോൾ ലോക ജനത യിൽ നല്ലൊരു വിഭാഗം ഇത്തരം അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരായി രുന്നു . അതിനാൽ ഇത്തരം അന്ധവിശ്വാ സങ്ങളെ ഒറ്റയടിക്ക് നിഷേധിച്ച് മുഹമ്മദ് നബി ( സ്വ) പ്രഖ്യാപിച്ചു .
നന്മയും തിന്മയും അല്ലാഹുവിൽ നിന്നു ള്ളതാണ് ( ബുഖാരി , മുസ്ലിം )

ഖദ്റിനെ അപ്പടി നിഷേധിക്കുന്ന ആളു കളെക്കുറിച്ച് '   അവർ ഈ സമുദായത്തിലെ മജൂസികളാണെന്ന നബി ( സ) യുടെ പ്രഖ്യാപനം ഈ വിഷയത്തിലെ വിശ്വാസ വൈ കല്യത്തിന്റെ അപകട ത്രീവ്രത പ്രകടമാക്കുന്നു . ചുരുക്കത്തിൽ വിധിവിശ്വാസം മനുഷ്യനെ നിഷ്ക്രിയനാക്കുന്നില്ല . മോക്ഷ ത്തിന്റെയും അപജയത്തിന്റെയും വിശാലമായ രണ്ടുവഴികൾ അല്ലാഹു നമുക്കു കാണിച്ചു തന്നിട്ടുണ്ട് . ഇഷ്ടമുള്ളത് തെര ഞെഞ്ഞെടുത്ത്പ്രവർത്തിക്കാനുള്ള ഇച്ഛാ സ്വാതന്ത്യവും വിശേ ഷബുദ്ധിയുംഅതോടൊപ്പം നൽകി 'നന്മ തെരഞ്ഞെടുത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന  ഐശര്യപൂർണമായ പാരത്രിക ലോക ജീവിതത്തെ വിവരിച്ചു തന്നു തിന്മയുടെ വഴി തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന ശാശ്വത മായ
 നരകശിക്ഷയെയും .



 ഇനിഎന്തുതെരഞ്ഞെടുക്കണമെന്ന് ബുദ്ധിക്കു തീരുമാനിക്കാം , നന്മതെരഞ്ഞ ടുത്താലും തിന്മ തെര 'ഞ്ഞെടു ത്താലും ഭൗതികലോകത്ത് സുഖവും ദുഃഖവും മാറിമാറി വരും . അത് ലോകത്തിന്റെ പൊതു നന്മക്കായുള്ള അല്ലാഹുവിന്റെ ഒരു വ്യവസ്ഥിതിയാണ് . സാധാരണ ഗതിയിൽ അതങ്ങനെ തുടരും , പക്ഷെ നന്മയുടെ
വഴി സ്വീകരിച്ചവർക്ക് ഏതവസ്ഥയിലും മനഃശാന്തിയും സംതൃപ്തിയും ഉണ്ടാകു മെന്നുമാത്രം . മനുഷ്യനെ തെറ്റു ചെയ്യാൻ നിർബന്ധിക്കുക എന്നൊന്ന് ഖദ്ർ - ഖളാ ഇന്റെ അർത്ഥത്തിലില്ലെന്ന് ഇതുവരെയുള്ള വിവരണത്തിൽ നിന്നു സുതരാം വ്യക്തമാണല്ലോ . ഇതിനു പുറമെ മാനസിക ടെൻഷൻ ഒഴിവാക്കാനും ഖദ്ർ - ഖളാഇലെ വിശ്വാസം സഹായിക്കുന്നു .



അവലംഭം
ഖുർആൻ പഠനം
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ മർകസ് മുദരിസ്

പകർത്തിയത്
അസ്ലം സഖാഫി പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....