Skip to main content

Posts

വാഴക്കാട് ഖണ്ഡനത്തിന്* *മുപ്പത് വയസ്സ് തികയുന്നു*

 *വാഴക്കാട് ഖണ്ഡനത്തിന്*  *മുപ്പത് വയസ്സ് തികയുന്നു* ✍️ aslam saquafi payyol ➖➖➖➖➖➖➖➖➖➖➖➖ 1995 നവംബർ 14നാണ്  പേരോട് ഉസ്താദിൻ്റെ  ചരിത്രപ്രസിദ്ധമായ  വാഴക്കാട് ഖണ്ഡനം  ആരംഭിക്കുന്നത്. വാഴക്കാട് സുന്നി മുജാഹിദ് ഖണ്ഡനത്തെ കുറിച്ച് അറിയാത്ത, കേൾക്കാത്ത സുന്നികൾ വിരളമായിരിക്കും.  പ്രഭാഷണ ദിവസം വിവിധ ദിക്കുകളിൽ നിന്ന് കാൽനടയായും ചവിട്ട് സൈക്കിൾ ഉപയോഗിച്ചും ജീപ്പുകളിൽ തൂങ്ങിപ്പിടിച്ചും ആളുകൾ വാഴക്കാട്ടേക്ക് ഒഴുകിയെത്തുമായിരുന്നു.  മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ പിന്നെ സദസ്സ് ജനനിബിഡമാവും. ബഷീർ മാഷ് സ്വാഗതം പറയും.  പിന്നെ ചടങ്ങുകൾ ഒന്നുമില്ല, ഉസ്താദിൻ്റെ പ്രസംഗം ആരംഭിക്കും. മണിക്കൂറുകൾ നീളുന്ന പ്രസംഗം. ചിലപ്പോൾ സുബ്ഹിവരെ നീളുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബഷീർ മാഷ് ഓർക്കുന്നു.  എട്ടും ഒമ്പതും മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രസംഗത്തിന് ഇടവേളകളില്ല.  പറയുന്നതിനൊക്കെ പ്രമാണങ്ങൾ. മറുഭാഗത്തുനിന്ന് പ്രസംഗിക്കാൻ വരുന്ന അബ്ദുറഹ്മാൻ സലഫിയുടെ വാദങ്ങൾ ടേപ്പ് റികാർഡ് ചെയ്തു ചെറിയ വാക്ക്മാൻ സെറ്റിലൂടെ സദസ്യരെ കേൾപ്പിക്കും. പുറമേ മുജാഹിദ് പ്രസിദ്ധീകരണങ്ങൾ കൊണ...

കുറിയും പലിശയും ജല്ലറിയിലെ പലിശക്കുറിയും

 കുറിയും പലിശയും ജല്ലറിയിലെ പലിശക്കുറിയും ................. ഇന്ന് (14. നവമ്പർ ) ഞാൻ ജുമുഅക്ക് പോകുമ്പോഴും ജുമുഅ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും പരപ്പനങ്ങാടിയിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു ഫോൺകോൾ വന്നു. ഒരു കുറിയുണ്ട് മാസത്തിൽ 2000 രൂപ വീതം അടക്കണം ഒരു വർഷത്തെ കുറിയാണ് അതിൽ രണ്ട് മാസം 50,000 രൂപ അടിച്ചവർക്ക് ലഭിക്കും ബാക്കി മാസം 24000 രൂപ ലഭിക്കും കുറി അടിച്ചാൽ അടിച്ചത് മുതൽ പിന്നീട് അടവില്ല.   അടിക്കാത്തവർക്ക് 24000 രൂപയുടെ ഗോൾഡ് ലഭിക്കും. അതായത് 2000 അടച്ച ഒരാൾക്ക് കുറി അടിച്ചാൽ അമ്പതിനായിരം ലഭിക്കും : 4000 മോ 6000മോ 8000 അടച്ചവർക്ക് 24000 ലഭിക്കും. പിന്നീട് അടയ്ക്കേണ്ടതില്ല. അപ്പോൾ ഞാൻ ചോദിച്ചു ഇത് പലിശ ഇടപാട് ആണ് .പലിശ ഇടപാട് ഹറാമാണല്ലോ. മേൽ പറയപ്പെട്ട ജ്വല്ലറി മുസ്ലിമീങ്ങളുടെ ജല്ലറി അല്ലേ അവർ പലിശടപാട് എങ്ങനെ നടത്തും. അപ്പോൾ ഇത് പലിശയല്ല ഇത് കുറി യാണ് എന്ന് പറഞ്ഞു. പലിശക്ക് കുറി എന്ന് പേരിട്ടാൽ പലിശ ഇടപാട് ആവാതിരിക്കുമോ .? ബാങ്കിൽ പോയി നിബന്ധന വെച്ച് ആയിരം രൂപ വാങ്ങുകയും 1500 രൂപ തിരിച്ചടക്കുകയും ചെയ്യുന്നത് പലിശയുടെ പാടാണല്ലോ അപ്രകാരം ഇതും പലിശയ  തന്നെ. അത് ഇസ്ലാം നിരോധ...

വിജ്ഞാനത്തിൽ മുഴുകൽ ഏറ്റവും വലിയ ആനന്ദം

   *വിജ്ഞാനത്തിൽ മുഴുകൽ ഏറ്റവും വലിയ ആനന്ദം* ജംഉൽ ജവാമിഇന്റെ മുസ്വന്നി ഫ് താജ്ദ്ദീൻ സുബ്കി”റ ലേക്ക് ചേർക്കപ്പെട്ട - അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ഉള്ള കവിത - *വിജ്ഞാനം പഠിക്കുന്നതിന്റെ ആനന്ദം വിവരിക്കുന്നു.* > سَهَري لتنقيحِ العلومِ أَذلُّ لي من وصلِ غانيةٍ وطيبِ عِناقِ ഞാൻ വിജ്ഞാനങ്ങൾ വെച്ചപ്പെടുത്തനായി  രാത്രിയിൽ ഉണർന്നിരിക്കുന്നത് — മനോഹരികളുമായി സമയം ചെലവഴിക്കുന്നതിലും, അവരുടെ സ്നേഹത്തിൽ ആനന്ദിക്കുന്നതിലും — എനിക്കു കൂടുതൽ മധുരമാണ്. وصَريرُ أقلامي على أوراقِها أَحلَى من الدُّوكاءِ والعُشَّاقِ എന്റെ പേനയുടെ ശബ്ദം, പ്രണയികളുടെ സംഗീതത്തേക്കാൾ മധുരമുള്ളതാണ്. وألذُّ من نقرِ الفتاةِ لدفِّها نَقري ولا أَلقى الرِّمالَ عن الأوراقِ പ്രശ്നങ്ങൾ പരിഹരിച്ച് പഠനത്തിൽ ആനന്ദം കണ്ടെത്തുന്നത് — മദ്യപാനത്തേക്കാൾ രസകരമാണ്. وتمايُلي طربًا لحلِّ عويصةٍ في الدَّرسِ أَشهى من مُدامةِ ساقي ഞാൻ രാത്രിയിലൊട്ടാകെ ഉണർന്നിരിക്കുമ്പോൾ, നീ ഉറങ്ങുന്നു — പിന്നെ രാവിലെ എനിക്കു തുല്യനാകാൻ ആഗ്രഹിക്കുന്നു!” وأَبيتُ سهرانَ الدُّجى وتبيتُهُ نومًا وتَبغي بعدَ ذاكَ لحاقي Aslam Kamil parappanangadi

കുറി, ലേലക്കുറി, ഭാഗ്യക്കുറി

 *കുറി, ലേലക്കുറി, ഭാഗ്യക്കുറി* ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ മാണോ? കുറെ ആളുകളിൽ നിന്ന് 500 വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ഭൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ? ഉത്തരം: ഇസ്ല‌ാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ പറയുന്നു; സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും അല്ലാഹുവിൻ്റെ ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ  തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി.ഖു. 5-90-91) ഭാഗ്യ പരീക്ഷണത്തിന്റെയും അനിശ്ചിതത്വത്തി ൻ്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും  ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു  ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് ലാഭമുണ്...

ലോട്ടറി - ചൂതാട്ടം - കൂപ്പണുകൾ

 *ലോട്ടറി - ചൂതാട്ടം - കൂപ്പണുകൾ*- ചോദ്യം:  ഭാഗ്യക്കുറിയിൽ (ലോട്ടറി പോലെ ) നിന്ന് ലഭിക്കുന്ന പണം നിഷിദ്ധമാണോ ? ചോദ്യം: കൂപ്പണുകൾ നറുക്കിട്ടെടുത്ത് സമ്മാനങ്ങൾ സ്വീകരിക്കുന്നതിന്റെ വിധിയെന്താണ് ? നിശ്ചിത വസ്തുക്കൾ വിലക്ക് വാങ്ങുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണുകൾ നറുക്കിട്ടെടുത്ത് സ്ഥാപനം നൽകുന്ന സമ്മാനം പണം സ്വീകരിക്കാമോ ? ഉത്തരം : നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് പണം ലാഭമുണ്ടാ വുകയും ചെയ്യുന്ന വിധം  അനിശ്ചിതത്വത്തിൻറെയും ബെറ്റി ൻ്റെയും സ്വഭാവമുള്ള നറുക്കെടുപ്പുകളെല്ലാം ഇസ്‌ലാം വിരോധിച്ച ചൂതാട്ടത്തിൻ്റെ വകഭേദങ്ങളിൽ പെട്ടതാണ്. ഇത്തരം നറുക്കെടുപ്പിൽ പങ്കെടുക്കുന്നതും അതിലൂടെ ലഭിക്കുന്ന സമ്പത്ത് സ്വീകരിക്കുന്നതും ഹറാമാണ്. ഓരോരുത്തർക്കും ലാഭമുണ്ടാകാനും നഷ്ടമുണ്ടാകാനും സാധ്യതയുള്ള അനിശ്ചിതത്വത്തിന്റെ സ്വഭാവമുള്ള ഏർപ്പാടുകളെല്ലാം നിഷിദ്ധമായ ചൂതാട്ട ത്തിൽ പെട്ടതാണെന്ന് അല്ലാമാ ഇബ്‌നു ഹജർ (റ) ന്റെ തുഹ്ഫതുൽ മുഹ്‌താജ് 9-402,10-207 പേജുകളിൽ നിന്ന് മനസ്സിലാകുന്നതാണ്.  ഇസ്ലാം വളരെ ശക്തമായി നിരോധിച്ചതാണ് ചൂതാട്ടം. "സത്യവിശ്വാസികളേ മദ്യം, ചൂതാട്ടം, ...

കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം അനുവദനീയമാവുക?

  ചോദ്യം: കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം അനുവദനീയമാവുക? ഉദാഹരണമായി നൂറ് രൂപക്ക് വാങ്ങിയ വസ്തു വിൽക്കുമ്പോൾ എത്ര രൂപക്ക് വിൽക്കാം? ഒരു വസ്തു വിദേശത്ത് നിന്ന് കൊണ്ട് വന്നു വിൽക്കുമ്പോളും ഒരു ഉൽപന്നം നിർമ്മിച്ചു വിൽക്കുകയാ ണെങ്കിലുമെല്ലാം ചെലവിൻ്റെ എത്ര ശതമാനം ലാഭമെ ടുക്കാം? എത്ര ശതമാനമാകുമ്പോഴാണ് കൊള്ള ലാഭം ഹറാമുമാകുന്നത് ? ഉത്തരം: വിൽപ്പന നടക്കുന്ന പ്രദേശത്ത് കച്ചവടക്കാർ സാധാരണ ആ വസ്‌തുവിൽ എത്രയാണോ ലാഭം എടുക്കാറുള്ളത് അത്രയും ലാഭം മാത്രം സ്വീകരിക്കുക എന്നതാണ് ഏറ്റവും ഉത്തമം. നൂറ് രൂപക്ക് വാങ്ങിയ രൂപ മാത്രം ലാഭം വസ്‌തു വിൽക്കുമ്പോൾ പ്രദേശത്തെ കച്ചവടക്കാർ 105 രൂപക്കാണ് സാധാരണ വിൽക്കാറുള്ളതെങ്കിൽ അഞ്ച് സ്വീകരിച്ച് അതിൽ കൂടുതൽ വാങ്ങാതെ വിൽക്കലാണ് ഏറ്റവും ഉത്തമം. വസ്‌തുക്കൾ നിർമ്മിച്ച് വിൽക്കുന്നതിലും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലുമെല്ലാം ഇത് തന്നെയാണ് ഏറെ ഉത്തമം. പ്രദേശത്തെ ബിസിനസ്സുകാർ സാധാരണ ആ വസ്‌തുവിൻ്റെ വിൽപ്പനയിൽ സ്വീകരിക്കാ റുള്ള ലാഭം മാത്രം സ്വീകരിക്കുക, അതിലേറെ ലാഭം നൽകാൻ ഒരാൾ തയ്യാറാണെങ്കിൽ പോലും അധിക ലാഭം വേണ്ടെന്ന് വെക്കുക ഇതാണ് ഏറ്റവും നല്ല രീതി. ഉത്തമം. ...

മർഹബൻ ബി ഹബീബീ വ ഖുർറതി അയ്‌നീ മുഹമ്മദ് ബ്നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം"

 ചോദ്യം: ബാങ്കിൽ അശ്ഹദു അന്ന മുഹമ്മദർ റസൂലു ല്ലാഹ് എന്ന് കേൾക്കുമ്പോൾ ചിലർ സ്വലാതും മറ്റേതോ ദിക്റും ചൊല്ലി വിരലിൽ ഊതി കണ്ണുകൾ തടവുന്നതായി കാണാറുണ്ട്. ഇത് എന്താണ് ? ഇതിന്റെ അടിസ്ഥാന മെന്താണ്? സഈദ് മാട്ടൂൽ ഉത്തരം: ബാങ്കിൽ "അശ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്" എന്നു കേൾക്കുമ്പോൾ "മർഹബൻ ബി ഹബീബീ വ ഖുർറതി അയ്‌നീ മുഹമ്മദ് ബ്നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്നു ചൊല്ലി രണ്ടു തള്ളവിരലുകളിൽ ചുംബിച്ച് അവ കണ്ണുകൾക്ക് മുകളിൽ വെച്ചാൽ അന്ധതയും കണ്ണ് രോഗവും ബാധിക്കുക യില്ലെന്ന് സയ്യിദുൽ ബക്‌രി (റ) ഇആനത്ത് (1-281) ൽ ഉദ്ധരിച്ചിട്ടുണ്ട്. ബാങ്കിൽ നബി(സ്വ)യുടെ ശറഫാക്കപ്പെട്ട പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലേണ്ടതാണ്. ബാങ്കിൽ ഒന്നാം പ്രാവശ്യം അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് കേൾക്കുമ്പോൾ - സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ് - എന്നും രണ്ടാം പ്രാവശ്യം അത് കേൾക്കു മ്പോൾ ഖുർറതു അയ്നീ ബിക യാ റസൂലല്ലാഹ് എന്നും അതിനു ശേഷം രണ്ടു തള്ള വിരലുകളുടെ നഖം രണ്ടു കണ്ണുകൾക്ക് മുകളിൽ വെച്ച് കൊണ്ട് - അല്ലാഹു മ്മ മത്തിഅ്നീ ബിസ്സംഇ വൽ ബസ്വരി - എന്നും പറയേണ്ടതാണെന്ന് ഖഹസ്‌താനി ശറഹുൽ കബീറിൽ ഉദ്ധരി ച്ച...