Tuesday, February 4, 2025

സ്ത്രീകൾ പുരുഷന്മാരോട് കൂടെ കൂടിക്കലരാമോ ?

 സ്ത്രീകൾ പുരുഷന്മാരോട് കൂടെ കൂടിക്കലരാമോ ?

https://youtu.be/7HVNnTS_gUk?si=SQQUpvv0LKE2XrQ0


Aslam Kamil Saquafi parappanangadi


വിശുദ്ധ ഖുർആൻ പറയുന്നു 


وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا


നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുക ആദ്യത്തെ 'ജാഹിലിയ്യത്തി'ന്‍റെ [അജ്ഞാനകാലത്തെ] സൗന്ദര്യപ്രദര്‍ശനം (പോലെ) നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും അരുത്. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, 'സകാത്ത്' കൊടുക്കുകയും ചെയ്യണം. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക.


അബുസഈദിൽ അൻസാരി റ  പറയുന്നു.

ഒരിക്കൽ വഴിയിൽ സ്ത്രീകളും പുരുഷന്മാരും കൂടി കലർന്നപ്പോൾ

നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ സ്ത്രീകളോട് പറഞ്ഞു നിങ്ങൾ പിന്നോട്ട് നിൽക്കൂ നിങ്ങൾ  വഴിയുടെ മധ്യത്തിലേക്ക് നിൽക്കാൻ പാടില്ല. നിങ്ങൾ വഴിയിലൂടെ സൈഡിലൂടെ നടക്കു.

പിന്നീട് സ്ത്രീകൾ മതിലിനോട് ചേർന്നായിരുന്നു നടന്നിരുന്നത് അവരുടെ വസ്ത്രം ചുമരിതിലേക്കു തട്ടിയിരുന്നു. അബൂദാവൂദ്

رواه أبو داود (5272) عن أبي أسيد الأنصاري رضي الله عنه أنه سَمِعَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ وَهُوَ خَارِجٌ مِنْ الْمَسْجِدِ فَاخْتَلَطَ الرِّجَالُ مَعَ النِّسَاءِ فِي الطَّرِيقِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِلنِّسَاءِ : (اسْتَأْخِرْنَ ، فَإِنَّهُ لَيْسَ لَكُنَّ أَنْ تَحْقُقْنَ الطَّرِيقَ ، عَلَيْكُنَّ بِحَافَّاتِ الطَّرِيقِ) فَكَانَتْ الْمَرْأَةُ تَلْتَصِقُ بِالْجِدَارِ ، حَتَّى إِنَّ ثَوْبَهَا لَيَتَعَلَّقُ بِالْجِدَارِ مِنْ لُصُوقِهَا بِهِ . 


മേൽഹദീസിൽ നിന്നും വഴിയിൽ നടക്കുമ്പോൾ വരെ സ്ത്രീകളും പുരുഷന്മാരും കൂടി കലർന്ന നടക്കുന്നത് ഉപേക്ഷിക്കേണ്ടതാണ് എന്ന് മനസ്സിലാക്കാം


 ഇബ്നുഹജർ പറയുന്നു


 സ്ത്രീകൾ വഴികളിൽ പുരുഷന്മാരോട് കൂടിക്കലരാൻ പാടില്ല എന്ന് ഹദീസിൽ നിന്നും മനസ്സിലാക്കാം വീടുകളിലും അങ്ങനെ തന്നെയാണ് വേണ്ടത്.

 

: "وَفِيهِ اِجْتِنَاب مَوَاضِع التُّهَم ، وَكَرَاهَة مُخَالَطَة الرِّجَال لِلنِّسَاءِ فِي الطُّرُقَات فَضْلًا عَنْ الْبُيُوت" انتهى من "فتح الباري" (2/336) .


*ഷാഫിഈ മദ്ഹബ്*


ഇമാം ശീറാസി

 പറയുന്നു.

തിരുനബി  صلي الله عليه وسلم

പറഞ്ഞു.

 അല്ലാഹുവിന് അന്ത്യനാളിലും വിശ്വസിക്കുന്നവരാണ് എങ്കിൽ ജുമുഅയിൽ പങ്കെടുക്കണം സ്ത്രീ, യാത്രക്കാർ, അടിമ, രോഗി, ഒഴികെ 

ഇവിടെ സ്ത്രീയെ ഒഴിവാക്കാൻ കാരണം

 അവർ പുരുഷന്മാരോട് ഇട കലരൽ അനുവദനീയമല്ല എന്നതുകൊണ്ടാണ്.

 മജ്മൂ 4/350

المذهب الشافعي :


قال أبو إسحاق الشيرازي (من مدينة شيراز بإيران ت: 476هـ) :"وَلَا تَجِبُ عَلَى الْمَرْأَةِ [يعني : صلاة الجمعة] لِمَا رَوَى جَابِرٌ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (مَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَعَلَيْهِ الْجُمُعَةُ إلَّا عَلَى امْرَأَةٍ أَوْ مُسَافِرٍ أَوْ عَبْدٍ أَوْ مَرِيضٍ) وَلِأَنَّهَا تَخْتَلِطُ بِالرَّجُلِ ، وَذَلِكَ لَا يَجُوزُ " انتهى من "المهذب مع المجموع" (4/350) .


ഇമാം ശീറാസി റ യുടെ മേൽ വാക്ക് ഉദ്ധരിച്ചതിനുശേഷം ഇബ്നു ഹജർ അൽ ഹൈതമി റ പറയുന്നു.

നീ ചിന്തിച്ചു നോക്കൂ ഇമാം ശിറാസി റ യുടെ വാക്കിൽ നിന്നും സ്ത്രീ പുരുഷന്മാർ കൂടിച്ചേരൽ ഹറാമാണെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.അത് അങ്ങനെ തന്നെയാണ് കാരണം  അത് നാശത്തിന് കാരണമാണ് (അൽ ഫതാവ 1/ 203)

وقال ابن حجر الهيتمي (مصري ت:974هـ) بعد نقل كلام الشيرازي : "فتأمله تجده صريحا في حرمة الاختلاط ، وهو كذلك ، لأنه مظنة الفتنة" انتهى من "الفتاوى الفقهية لابن حجر" (1/203) .


പുരുഷന്മാരാണ് ജനാസ ചുമക്കേണ്ടത് സ്ത്രീകളല്ല എന്ന സ്വഹീഹുൽ ബുഖാരിയുടെ അധ്യായം വിവരിച്ച് ഇമാം ഇബ്നു ഹജറു ൽ  അസ്ഖലാനി റ  പറയുന്നു.

ഇമാം നവവി റ പറഞ്ഞു സ്ത്രീകൾ ജനാസയെ ചുമക്കുമ്പോൾ സ്ത്രീപുരുഷന്മാർ കൂടിക്കലരിലേക്ക് മാർഗ്ഗമായി വരും അത് നാശത്തിലേക്ക് ചേർക്കും (ഫത്ഹുൽ ബാരി 3/182)


وقال ابن حجر العسقلاني (أصله من عسقلان بفلسطين وعاش بالقاهرة ت : 852هـ) في شرحه لصحيح البخاري في "بَاب حَمْل الرِّجَال الْجِنَازَة دُون النِّسَاء" : "وَنَقَلَ النَّوَوِيّ فِي "شَرْح الْمُهَذَّب" أَنَّهُ لَا خِلَاف فِي هَذِهِ الْمَسْأَلَة بَيْن الْعُلَمَاء ، وَالسَّبَب فِيهِ مَا تَقَدَّمَ ، وَلِأَنَّ الْجِنَازَة لَا بُدّ أَنْ يُشَيِّعهَا الرِّجَال فَلَوْ حَمَلَهَا النِّسَاء لَكَانَ ذَلِكَ ذَرِيعَة إِلَى اِخْتِلَاطهنَّ بِالرِّجَالِ فَيُفْضِي إِلَى الْفِتْنَة" انتهى من "فتح الباري" (3/182) .


Aslam Kamil Saquafi parappanangadi

CM Al RASHIDA online dars

Monday, February 3, 2025

മുസ്ലിം സ്ത്രീകളുടെ പ്രസവ ശുശ്രൂഷക്ക് ( എണ്ണതേക്കാനും കുളിപ്പിക്കാനും മറ്റും) അമുസ്ലിം സ്ത്രീകളെ നിർത്തുന്നതിന്റെ വിധി എന്ത് ?

 മുസ്ലിം സ്ത്രീകളുടെ

പ്രസവ ശുശ്രൂഷക്ക് ( എണ്ണതേക്കാനും കുളിപ്പിക്കാനും മറ്റും) അമുസ്ലിം  സ്ത്രീകളെ നിർത്തുന്നതിന്റെ വിധി എന്ത് ?



മറുപടി


അമുസ്ലിം സ്ത്രീകളിലേക്ക് ചേർത്തി നോക്കി മുസ്ലിം സ്ത്രീകളുടെ ഔറത്ത് .

ജോലി ചെയ്യുമ്പോൾ സാധാരണ ദൃശ്യം ആവാത്ത ഭാഗങ്ങൾ 


അതായത് കൈത്തണ്ട കാൽപാദം തുടങ്ങിയവ അല്ലാത്തതല്ലാം ഔറത്താണ് .


സ്ത്രീകൾ ജോലി ചെയ്യുമ്പോൾ സാധാരണ ദൃശ്യം ആകാത്ത ഭാഗങ്ങൾ മുസ്ലിം സ്ത്രീകളുടെ മുന്നിൽ മറച്ചിരിക്കൽ നിർബന്ധമാണ് അവ അമുസ്ലിം സ്ത്രീകളുടെ മുന്നിൽ പ്രദർശിപ്പിക്കൽ ഹറാമാണ്.

അതുകൊണ്ടുതന്നെ

പ്രസവ ശുശ്രൂഷക്ക് അതായത് എണ്ണ തേക്കുക കുളിപ്പിക്കുക തുടങ്ങിയവക്ക് വേണ്ടി അമുസ്ലിം സ്ത്രീകളെ നിർത്തുമ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളും അവർക്കു മുന്നിൽ പ്രദർശിപ്പിക്കേണ്ടി വരും .അത്തരം കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് ഹറാമാകുന്നു.

അമുസ്ലിം സ്ത്രീകൾക്കു മുന്നിൽ ജോലി ചെയ്യുമ്പോൾ വെളിവാകാത്ത  എല്ലാ ഭാഗങ്ങളും മുസ്ലിം സ്ത്രീകൾ മറിച്ചിരിക്കേണ്ടതാണ്


Aslam Kamil Saquafi parappanangadi

Saturday, February 1, 2025

നബി ﷺ യെ സ്വപ്നം കണ്ടാൽ എങ്ങിനെ ഉറപ്പിക്കാം

 നബി ﷺ യെ സ്വപ്നം കണ്ടാൽ എങ്ങിനെ ഉറപ്പിക്കാം


മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ


"എന്നെ ആരെങ്കിലും സ്വപ്നത്തിൽ കണ്ടാൽ അവൻ എന്നെ തന്നെയാണ് കണ്ടതെന്നും പിശാചിന് എന്റെ രൂപം പ്രാപിക്കാൻ കഴിയില്ല "എന്നും തിരുനബി ﷺ പ്രസ്താവിക്കുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ സംബന്ധിച്ച് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായി  കാണാം.

ഇമാം അസ്ഖലാനി ﵀ രേഖപ്പെടുത്തുന്നു:



وقالَ القاضِي عِياضٌ يَحْتَمِلُ أنْ يَكُونَ مَعْنى الحَدِيثِ إذا رَآهُ عَلى الصِّفَةِ الَّتِي كانَ عَلَيْها فِي حَياتِهِ لا عَلى صفة مضادة لحاله فَإن رؤى عَلى غَيْرِها كانَتْ رُؤْيا تَأْوِيلٍ لا رُؤْيا حَقِيقَةٍ فَإنَّ مِنَ الرُّؤْيا ما يُخَرَّجُ عَلى وجْهِهِ ومِنها ما يَحْتاجُ إلى تَأْوِيلٍ وقالَ النَّوَوِيُّ هَذا الَّذِي قالَهُ القاضِي ضَعِيفٌ بَلِ الصَّحِيح أنه يراهُ حَقِيقَة سَواء كانَت عَلى صِفَتِهِ المَعْرُوفَةِ أوْ غَيْرِها كَما ذَكَرَهُ المازِرِيُّ وهَذا الَّذِي رَدَّهُ الشَّيْخُ تَقَدَّمَ عَنْ مُحَمَّدِ بْنِ سِيرِينَ إمامِ المُعَبِّرِينَ اعْتِبارُهُ والَّذِي قالَهُ القاضِي تَوَسُّطٌ حَسَنٌ  ،فتح الباري 12/386

 


"ഖാളി ഇയാള് ﵀ പറയുന്നു: ഹദീസിന്റെ വിവക്ഷ 'തിരുനബി ﷺ യുടെ ജീവിതകാലത്തുള്ള അതേ രൂപത്തിൽ നബി ﷺ യെ കണ്ടാൽ' എന്നാവാൻ സാധ്യതയുണ്ട്. ജീവിതകാലത്തുള്ള രൂപത്തിലല്ലാതെയാണ് കാണുന്നതെങ്കിൽ യഥാർത്ഥത്തിൽ നബിയെയാണ് കണ്ടതെന്ന് ഉറപ്പിക്കാവതല്ല, പ്രസ്തുത സ്വപ്നം വ്യാഖ്യാന വിധേയമാണ്. കാരണം, സ്വപ്നങ്ങളുടെ കൂട്ടത്തിൽ യാഥാർത്ഥ്യത്തിന്മേൽ ചുമത്തേണ്ടതും വ്യാഖ്യാനിക്കേണ്ടവയുമുണ്ട്. എന്നാൽ ഇമാം നവവി ﵀ പറയുന്നത് തിരുനബിയുടെ അറിയപ്പെട്ട രൂപത്തിലോ അല്ലാത്ത രൂപത്തിലോ കണ്ടാലും നബി ﷺ യെ തന്നെയാണ് കണ്ടത് എന്നാണ്.  ഇമാം നവവി ﵀ ഖണ്ഡിച്ച, ഖാളീ ഇയാളിന്റെ ﵀ അതേ അഭിപ്രായമാണ് സ്വപ്ന വ്യാഖ്യാതാക്കളുടെ നേതാവ് ഇബ്നു സീരീൻ ﵀ രേഖപ്പെടുത്തിയത്. ഈ വിഷയത്തിലെ മധ്യമ നിലപാടും അതാണ്."

ഈ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് ഇമാം അസ്ഖലാനി ﵀ തുടർന്നെഴുതുന്നു:



قُلْتُ وَيَظْهَرُ لِي فِي التَّوْفِيقِ بَيْنَ جَمِيعِ مَا ذَكَرُوهُ أَنَّ مَنْ رَآهُ عَلَى صِفَةٍ أَوْ أَكْثَرَ مِمَّا يَخْتَصُّ بِهِ فَقَدْ رَآهُ وَلَوْ كَانَتْ سَائِرُ الصِّفَاتِ مُخَالِفَةً وَعَلَى ذَلِكَ فَتَتَفَاوَتُ رُؤْيَا مَنْ رَآهُ فَمَنْ رَآهُ عَلَى هَيْئَتِهِ الْكَامِلَةِ فَرُؤْيَاهُ الْحَقُّ الَّذِي لَا يَحْتَاجُ إِلَى تَعْبِيرٍ وَعَلَيْهَا يَتَنَزَّلُ قَوْلُهُ فَقَدْ رَأَى الْحَقَّ وَمَهْمَا نَقَصَ مِنْ صِفَاتِهِ فَيَدْخُلُ التَّأْوِيلُ بِحَسَبِ ذَلِكَ وَيَصِحُّ إِطْلَاقُ أَنَّ كُلَّ مَنْ رَآهُ فِي أَيِّ حَالَةٍ كَانَتْ مِنْ ذَلِكَ فَقَدْ رَآهُ حَقِيقَةً

      ،فتح الباري 12/387



"ഈ വിഷയവുമായി വന്ന വ്യത്യസ്ത അഭിപ്രായങ്ങളെ ഇങ്ങനെ സംയോജിപ്പിക്കാം എന്നാണ് എനിക്ക് വ്യക്തമാവുന്നത്: തിരുനബിക്ക് മാത്രം പ്രത്യേകമായ ഒന്നോ അതിലധികമോ ഗുണങ്ങളോട് കൂടിയാണ് സ്വപ്നം കണ്ടെതെങ്കിൽ നബിയെ തന്നെയാണ് അവൻ കണ്ടത്, നബിയുടെ മറ്റു വിശേഷണങ്ങളോട് യോജിച്ചില്ലെങ്കിൽ കൂടിയും. ഇതനുസരിച്ച് നബിദർശനം വ്യത്യസ്ത കാറ്റഗറിയുണ്ട്; നബിയുടെ പൂർണ്ണമായ വിശേഷണങ്ങളോടെ സ്വപ്നം കണ്ടാൽ വ്യാഖ്യാനത്തിന് ആവശ്യമില്ലാത്ത വിധം നബിയെ തന്നെയാണ് കണ്ടെതെന്ന് ഉറപ്പിക്കാം. നബിയുടെ ഏതെങ്കിലും വിശേഷണങ്ങൾ ഇല്ലാതെയാണ് കണ്ടതെങ്കിൽ പ്രസ്തുത സ്വപ്നം വ്യാഖ്യാന വിധേയമാണ്. ഈ രണ്ട് വിധത്തിൽ ഏതാണെങ്കിലും നബിയെ തന്നെയാണ് സ്വപ്നം കണ്ടതെന്ന് പറയാം."

 


നബി ﷺ യാണെന്ന് പറഞ്ഞ് സ്വപ്നത്തിൽ പിശാച് പ്രത്യക്ഷപ്പെടാമോ?



ഇമാം ഹാഫിളുൽ മുനാവി ﵀ ശൈഖുൽ ഇമാം സക്കരിയൽ അൻസാരി ﵀ യെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു:

"സ്വപ്നത്തിൽ നബി കൽപ്പിച്ചു എന്നതിന്റെ പേരിൽ ഒരാൾക്ക് നോമ്പോ മറ്റ് ആരാധന കർമ്മങ്ങളോ നിർബന്ധമോ സുന്നത്തോ ആവുന്നില്ല. ചിലപ്പോൾ അത് കറാഹത്തോ ഹറാമോ ആയെന്നു വരാം. എന്നാൽ ശറഇന് വിരുദ്ധമല്ലാത്ത കാര്യങ്ങളാണ് കൽപ്പിച്ചതെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാമെങ്കിലും സ്വപ്നം മുഖേന ഒരു ഇസ്ലാമിക വിധി സ്ഥിരപ്പെടുന്നതല്ല. അതേസമയം, സ്വപ്നത്തിൽ കണ്ടതിന്റെ പേരിൽ നബി ഇന്ന കാര്യം കൽപ്പിച്ചു എന്ന് നിരുപാധികം പറയൽ ഹറാമാണ്. മറിച്ച് തന്റെ അവലംബ സഹിതമാണ് അവൻ പറയേണ്ടത്. കാരണം, പിശാച് നബിയുടെ പേരിൽ സ്വന്തത്തെ പരിചയപ്പെടുത്തുകയും ഉറങ്ങുന്നയാളോട് താൻ നബിയാണെന്ന് പറയുകയും ഏതെങ്കിലും ആരാധനാമുറകൾ കൊണ്ട് കൽപ്പിക്കുകയും ചെയ്യാമെന്നതിന് ബുദ്ധിപരമായി  യാതൊരു തടസ്സവുമില്ല. ഹറാമായതോ അസംഭവ്യമായതോ ആയ കാര്യങ്ങൾ അമ്പിയാക്കൾ കൽപിച്ചു എന്ന തരത്തിലുള്ള സ്വപ്നങ്ങൾ പൈശാചികമാണ്."



لا يجب على أحد الصوم ولا غيره من الأحكام بما ذكر ولا مندوب بل قد يكره أو يحرم لكن إن غلب على الظن صدق الرؤية فله العمل بما دلت عليه ما لم يكن فيه تغيير حكم شرعي ولا يثبت بها شيء من الأحكام لعدم ضبط الرؤية لا للشك في الرؤية ويحرم على الشخص أن يقول أمركم النبي صلى الله عليه وسلم بكذا فيما ذكر بل يأتي بما يدل على مستنده من الرؤية إذ لا يمتنع عقلا أن يتسمى إبليس باسم النبي صلى الله عليه وسلم ليقول للنائم إنه النبي ويأمره بالطاعة والرؤية الصادقة هي الخالصة من الأضغاث والأضغاث أنواع: الأول تلاعب الشيطان ليحزن الرائي كأنه يرى أنه قطع رأسه الثاني أن يرى أن بعض الأنبياء يأمره بمحرم أو محال. الثالث ما تتحدث به النفس في اليقظة تمنيا فيراه كما هو في المنام , فيض القدير 6/132

 


നബി ﷺ യെ കണ്ടു എന്ന വിശ്വാസം



ഇമാം മുനാവി ﵀ പറയുന്നു,

"ഇവിടെ  പൂർവ്വികരായ സൂഫിയാക്കൾ പറഞ്ഞ ശ്രദ്ധേയമായ ഒരു മാനദണ്ഡമുണ്ട്. അതിപ്രകാരമാണ് സഹീഹായ ഹദീസിലൂടെ സ്ഥിരപ്പെട്ട നബിയുടെ യഥാർത്ഥ രൂപത്തിലൂടെ കാണുന്നതാണ് യഥാർത്ഥ സ്വപ്നം, അതിനെതിരായി നബിയെ നീളമുള്ളവരായോ നീളം കുറഞ്ഞ വരായോ പ്രായാധിക്യത്തിലോ കണ്ടാൽ അവൻ നബി ﷺ യെ കണ്ടിട്ടില്ല. തന്റെ മനസ്സിൽ നബിയെ കണ്ടു എന്ന ഉറച്ച വിശ്വാസം ഒരു പ്രമാണമല്ല"



ولسلفنا الصوفية ما يوافق معناه ذلك وإن اختلف اللفظ حيث قالوا هنا ميزان يجب التنبيه له وهو أن الرؤية الصحيحة أن يرى بصورته الثابتة بالنقل الصحيح فإن رآه بغيرها كطويل أو قصير أو شيخ أو شديد السمرة لم يكن رآه وحصول الجزم في نفس الرائي بأنه رأى النبي صلى الله عليه وسلم غير حجة بل ذلك المرئي صورة الشرع بالنسبة لاعتقاد الرائي أو خياله أو صفته أو حكم من أحكام الإسلام أو بالنسبة للمحل الذي رأى فيه تلك الصورة  ,فيض القدير 6/131 زرقاني على المواهب 7/281 

 


മേൽ വിശദീകരണങ്ങളിൽ നിന്നും നബിയുടെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ പിശാചിന് കഴിയില്ലെന്നും എന്നാൽ ഏത് രൂപത്തിൽ കണ്ടാലും അത് നബിയാണെന്ന് ഉറപ്പിച്ച് കൂടാ എന്നും വ്യക്തമായി.


വഹാബി /മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്?ഇ.കെ അബൂബക്കർ മുസ്‌ലിയാർ

 സയ്യിദ് മുഹമ്മദ് കോയ തങ്ങൾ 

ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ 


ഹള്റത്തിലേക്ക്, 


താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു. 


1, അടുത്ത കാലത്തായി ഉടലെടുത്ത വഹാബി /മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്? 


2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ? 


3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?


അൽജവാബ്-


1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്. 


ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത് 

(അദ്കാർ 206)


2, അവർ മരിച്ചാൽ അവരുടെ മേൽ #മയ്യിത്ത് #നമസ്കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ #പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് 

(ഗുൻയത്ത് 89-90/1)


3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്. 


എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ. 

ഒപ്പ്

Friday, January 31, 2025

സംഘടിതസകാതും ബൈതുസ്സകാതും മതവിരുദ്ധം!*

 *ആധുനിക സംഘടിതസകാതും ബൈതുസ്സകാതും മതവിരുദ്ധം!*


✒️ *ഹുസൈൻ കാമിൽ ഒമച്ചപ്പുഴ*


ജമാഅത്തെ ഇസ്‌ ലാമിയുടെ കീഴിൽ മുസ്ലിം പൊതുജനങ്ങളിൽനിന്ന് സകാത് സംഭരിച്ചു പ്രസ്ഥാനപ്രവർത്തനങ്ങൾ (പത്രവും ചാനലും "മാധ്യമ ജിഹാദ്"എന്ന രീതിയിൽ വഖ്ഫിന്റെയും സകാത്തിന്റെയും പണം ഉപയോഗിച്ചു ആവിഷ്കരിക്കപ്പെട്ടതാണെന്നു അതിന്റെ ഒരു പ്രമുഖനേതാവ് തന്നെ  ഓഡിയോ ക്ലിപ്പ് വഴി പ്രചരിപ്പിച്ചത് എല്ലാവരും കേട്ടിട്ടുള്ളതാണല്ലോ)ഊർജ്ജിതമാക്കാൻ ലക്ഷ്യംവെച്ചു ആവിഷ്ക്കരിക്കപ്പെട്ട "ബൈത്തുസ്സകാത് ക്യാമ്പയിനി"ന്റെ സംസ്ഥാനതല ഉദ്ഘാടനം 31/01/2025 ന് കണ്ണൂരിൽ വെച്ചു മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ്‌ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ നിര്വഹിക്കുമെന്ന പരസ്യം കാണാനിടയായി,ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം നേരത്തെ തന്നെ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും ബൈതുസ്സകാത് എന്ന സംഘടിതസകാത് പദ്ധതിയെ എല്ലാവരും സഹായിക്കണമെന്ന് അഭ്യാർതിച്ചുകൊണ്ട് വീഡിയോ ഇറക്കുകയും ചെയ്തിട്ടുണ്ടായിരുന്നു,തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ഈ സമീപനത്തിന്റെ മത കാഴ്ചപ്പാട് ചൂണ്ടിക്കാണിക്കുക എന്ന ധർമ്മ നിർവഹണാർത്ഥവും ലീഗിന്റെ സമുന്നത നേതാവും പാണക്കാട്ടെ കുട്ടിത്തങ്ങന്മാരും ഇതിന്റെ പ്രചാരകാരവുക വഴി ഇത് മതപരമായി സാധുതയുള്ളതാണെന്നു പാമരന്മാർ തെറ്റിദ്ധരിക്കാനും വഞ്ചിക്കപ്പെടാനും സാധ്യതയുള്ളതിനാലുമാണ് ഈ കുറിപ്പ് പബ്ലിഷ് ചെയ്യുന്നത്.



സുന്നിവിരുദ്ധർ അവരുടെ അഭിനവ മതത്തിൽ സൃഷ്ടിച്ചുണ്ടാക്കിയ അടിസ്ഥാനമില്ലാത്തതും നിയമവിരുദ്ധമായതുമായ ഒരു പുതിയ ആചാരമാണ് സകാത് വിതരണം കമ്മറ്റി മുഖേന നടത്തുകയെന്നത്. “സകാത് വാങ്ങാൻ അർഹരായവർക്ക് സകാത് വിഹിതം ശാസ്ത്രീയമായി എത്തിക്കാനുള്ള സംവിധാനം എന്നതാ ണിതിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ദുർന്യായം,സകാത് ശേഖരി ക്കാൻ കമ്മറ്റി രൂപീകരിച്ച് അതിനു ഇസ്ലാമിക പാരമ്പര്യം ചാർത്തി“ബൈതുൽ മാലി'ൻ്റെ പവറിലേക്കുയർത്താനും ചിലപ്പോഴൊക്കെ അവർ ശ്രമിക്കാറുണ്ട്. ഈ കമ്മറ്റി മെമ്പർമാർക്ക് “ആമി ലീങ്ങൾ” (ഉദ്യോഗസ്ഥർ) എന്ന ഓമനപ്പേർ നല്കി അവകാശികൾക്ക് നൽകേണ്ട ഒരു വിഹിതം കമ്മറ്റി പ്രവർത്തകർ മുഖേന സ്വന്തം പ്രസ്ഥാന ഫണ്ടിലേക്ക് തിരിക്കുന്ന കുത്സിത ശ്രമം കൂടെ ഇതിനുള്ളിൽ നടക്കുന്നുണ്ട്. ഇങ്ങിനെ കൃത്രിമങ്ങൾ കാണിച്ചു സ്വർഗ്ഗം നേടാൻ ശ്രമിക്കുന്നതിലുപരി സകാതിന്റെ സമ്പത്ത് ലാഭിച്ചു നരകത്തിലേക്ക് പോവാൻ ഒരുങ്ങുന്നതാണ് കരണീയം. മതം പറയുന്ന ലക്ഷ്യവും മാർഗവും സ്വീകരിക്കാൻ മനസ്സില്ലാത്തവർ “മുസ്‌ലിം ഐഡന്റിറ്റി" ഒഴിവാക്കുന്നതാണുചിതം. മതശാസനകൾ ധിക്കരിച്ചു അനുഷ്ഠിക്കുന്ന കർമങ്ങളെല്ലാം നിഷ്‌ഫലമാണ്. എല്ലാം നിയമാനുസൃതമായിരിക്കണമെന്ന നിർബന്ധനിബന്ധനയുമുണ്ട്. ശരീഅത്ത് പാലിക്കാത്ത സകാത്ത് വിതരണം നഷ്‌ടം വരുത്തുന്ന ഏർപ്പാട് മാത്രമാണ്.


*കമ്മറ്റിയുടെ പോരായ്മ‌കൾ*


സകാത് വിതരണത്തിനു ഇസ്‌ലാമിൽ മൂന്ന് രീതി മാത്രമാണുള്ളത്. ഒന്ന് ഇസ്ലാമിക ഭരണമുള്ള രാജ്യത്ത് അവിടുത്തെ ഇമാമിനെ ഏല്പിക്കുക. രണ്ട്: സ്വയം വിതരണം ചെയ്യുക. മൂന്ന്: അർഹതയുള്ളവനെ “വകാലത്താ''ക്കുക എന്നിവയാണവ ,നമ്മുടെ രാജ്യത്ത് ഇസ്ലാമിക ഭരണ മില്ലാത്തതിനാൽ വിതരണത്തിനു രണ്ടു രീതി മാത്രമേയുള്ളൂ. എന്നാൽ: ഈ മൂന്ന് വകുപ്പിലും അഭിനവ കമ്മിറ്റികൾക്ക് ഒരു പ്രവേശനവുമില്ല. 


വിവിധ തസ്തികകളുള്ള ഒരു സംവിധാനത്തിനാണ് കമ്മറ്റിയെന്നു പറയുന്നത്. പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ,മെമ്പർ തുടങ്ങിയ പോസ്റ്റുകളുള്ള കമ്മറ്റിയെ സകാത് ഏല്പ്‌പിച്ചാൽ മറ്റുള്ള എല്ലാവരെയും നിഷ്പ്രഭമാക്കാൻ പ്രസിഡന്റിനു കഴിയും. സെക്രട്ടറിയുടെ അധികാരം മെമ്പർമാർക്കില്ല. ഇങ്ങനെ വ്യത്യസ്ഥ തരത്തിലായി അധികാരങ്ങളുള്ള ഒരു "കൂട്ടുകമ്പനി'യെ വകാലത്താക്കാൻ പോലും വകുപ്പില്ല. വകാലത്തിൻ്റെ മറപിടിച്ചാണ് ചില കമ്മറ്റിക്കാർ രംഗപ്രവേശം ചെയ്യാറുള്ളത്. വ്യത്യസ്ത പവറുള്ള ഒരു കൂട്ടത്തെ വകാലത്താക്കപ്പെട്ട വസ്തുവിലും ഓരോരുത്തർക്കും വ്യത്യസ്ഥ അധികാരങ്ങളാണുണ്ടാവുക. അവിടെ അരി കൊടുക്കാൻ കമ്മറ്റിയോഗം ചേർന്നാൽ, ഒരു നിശ്ചിത ഫഖീറിനു അരി കൊടുക്കണമെന്ന് ഒരു മെമ്പർ അഭിപ്രായപ്പെടുമ്പോൾ മറ്റുള്ളവർ അതിനെ എതിർക്കാം.അയാളുടെ അഭിപ്രായത്തിനു ഭൂരിപക്ഷ പിന്തുണയില്ലാതിരുന്നാൽ അയാളുടെ വകാലത്ത് പവർ നഷ്ടപ്പട്ടു. ഇങ്ങനെ വിടവാങ്ങുന്നതല്ല "വകാലത്ത് അധികാരം' അതിനാൽ;കമ്മറ്റിക്ക് വകാലത്തിന്റെ പവർ നല്കാൻ ഇസ്ലാമിക ഫിഖ്ഹിൽ ഒരു പഴുതും കാണുന്നില്ല. ചിലപ്പോൾ ഫഖീറിന്റെ യോഗ്യത തീരുമാനിക്കാൻ കമ്മറ്റിയിലെ ഭൂരിഭാഗം പരിശോധിക്കേണ്ടതായും വരും. ഇത്തരുണത്തിലുള്ള പലതരം പ്രശ്‌ന-പ്രതിസന്ധികൾ കമ്മറ്റിയിലുണ്ടാവു ന്നതിനാൽ രൂപീകരിച്ച കമ്മറ്റിയിലെ ഒരംഗത്തെ കമ്മറ്റി മെമ്പർമാർ എന്ന നിലയ്ക്ക് വകാലത്താക്കുന്നതും ക്ഷന്തവ്യമല്ല.


*ആന്തരിക സ്വത്തും ബാഹ്യസ്വത്തും*


ഇസ്‌ലാമിക രാജ്യത്തെ ഇമാമിനു ചില ഘട്ടങ്ങളിൽ സകാത് പിരിച്ചെടുക്കാനുള്ള പവറുണ്ടായതിനാൽ അതിന്റെ മറപിടിച്ചും സകാത് കമ്മറ്റിക്ക് പരി ശുദ്ധി കല്പിക്കാൻ നൂതന വാദികൾ ശ്രമിക്കാറുണ്ട്. എന്നാൽ; ഫിത്വർ സകാത് പോലുള്ളവ ഇമാമിനു തന്നെ പൂർണ്ണാർത്ഥത്തിൽ പിരിച്ചെടുക്കാൻ അവകാശമില്ലെന്നതാണ് വസ്‌തുത. സകാതിനെ "ആന്തരികസ്വത്തിന്റെ സകാത്" "ബാഹ്യസ്വത്തിൻ്റെ സകാത്"എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നതു

സംബന്ധമായുള്ള വിവരണം കാണുക:


أن المال الباطن النقد وعرض التجارة والركاز وزكاة الفطر والمال الظاهر المواشى والزروع والثمار والمعادن (نهاية 3/136 ، شروانی3/ ٣٤٤)


“ഒന്ന് : ആന്തരികമായ സ്വത്തിൻ്റെ സകാത്. സ്വർണ - വെള്ളി നാണയങ്ങൾ, നിധി, കച്ചവട ചരക്കുകൾ തുടങ്ങിയവയുടെ സകാത്തും ഫിത്വർ സകാത്തുമാണവ. രണ്ട് : ബാഹ്യധനത്തിന്റെ സകാത്ത്. കൃഷികൾ, ആട്, മാട്, ഒട്ടകം, പഴവർഗ്ഗങ്ങൾ, ലോഹങ്ങൾ എന്നിവയുടെ സകാത്താണവ."(നിഹായ : 3/136) (ശർവാനി : 3/344).


ഇവയിൽ ആന്തരിക ഇനത്തിൽപെട്ട സകാത്ത് മുസ്ലീം ഭരണാധികാരിയിലേക്ക് തിരിക്കൽ കൊണ്ട് ബാധ്യത ഒഴിവായിക്കിട്ടു മെങ്കിലും പ്രത്യേക നിർദ്ദേശ മടിസ്ഥാനത്തിൽ ജനങ്ങളോടാവശ്യ പ്പെടാനോ പിരിച്ചെടുക്കാനോ അദ്ദേഹത്തിനു പോലും അവകാശമില്ലെന്നാണ് പണ്ഡിതർ വിവരിച്ചിട്ടുള്ളത്. തുഹ്ഫ: നിഹായ: മുഗ്നി എന്നീ ഗ്രന്ഥങ്ങൾ അവ വിവരിച്ചു രേഖപ്പെടുത്തിയ ലിഖിതം ഇങ്ങിനെ

വായിക്കാം: 


وله أن يؤدي بنفسه 

زكاة المال الباطن ) وليس للإمام أن يطلبها إجماعا ...... نعم يلزمه إذا علم أوظن أن المالك لا يزكي أن يقول له ما يأتي (تحفة3/ ٣٤٤) (نهاية3/ ١٣٦) (مغنى1/ ٤١٣)


ഇമാമിനു ഇതിന് അർഹതയില്ലെന്നതിനുള്ള ന്യായം പണ്ഡിതർ സമർത്ഥിക്കുന്നതിങ്ങനെ വായിക്കാം:


وأما الأموال الباطنة فقال الماوردي ليس للولاة نظر في زكاتها بل أصحاب الأموال أحق بتفرقتها فإن بذلوها طوعا قبلها الإمام منهم ( شرح المهذب ج 6/ ص ١٦٦)


“ആന്തരിക ധനത്തിൻ്റെ സകാത് ഭരണകർത്താക്കളുടെ നി യന്ത്രണ പരിധിയിൽ വരുന്നില്ലെന്ന് ഇമാം മാവറദി(റ) പ്രസ്താവി ച്ചിട്ടുണ്ട്. അതിനാൽ, അവ വിതരണം ചെയ്യേണ്ട ബാധ്യത മുതലുടമക്കാണ്. അഥവാ ഭരണാധികാരി ജനങ്ങളിൽ നിന്ന് സകാത് ആവശ്യപ്പെടാതെ മുതലുടമകൾ തന്നെ ഇഷ്ടാനുസൃതം ഇമാമിലേക്കു തിരിച്ചാൽ ബാധ്യത വീടുന്നതാണ്". (ശറഹുൽ മുഹദ്ദബ്: 6/166, അലിയ്യുശ്ശബ്‌റാമുല്ലസി: 3/136,ശർവാണി 3/344).


*ആരാണ് ഇമാം ?*


കമ്മറ്റിക്കാർ ഇമാമിൻ്റെ റോളിൽ അവതരിച്ചു സകാത്ത് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മതം വ്യക്തമായി പരിചയപ്പെടുത്തിയ എന്ത് യോഗ്യതയാണ് കമ്മറ്റിക്കുള്ളത്? ആരാണ് മേൽ അധികാരങ്ങൾ നിക്ഷിപ്തമായ ഇമാമെന്നു പരിചയപ്പെടുക:


يجوز دفع الزكاة للسلطان ..... إذا أخذها بنية الزكاة وقد صحت ولايته وقويت شوكته وانعقدت إمامته باستخلاف أو بيعة أو تغلب لكن التفريق بنفسه أو بوكيله أولى ( بغية ١٠٤

“പ്രാതിനിധ്യം, ഉടമ്പടി. ഭൂരിപക്ഷത്തിൻ്റെ പിന്തുണയാർജ്ജിക്കൽ എന്നിവ മുഖേന സ്ഥിരപ്പെട്ട ഇമാമത്തും ശക്തമായ അധികാരവും ഭരണ സാധുതയുമുള്ളവനാണ് ഇമാം." (ബിഗ് യ: 104)


രൂപീകരിക്കപ്പെടുന്നതും ആജീവാനന്തമായി നിയമിക്കപ്പെടുന്നതുമായ ഒരു കമ്മറ്റിക്കും ഇമാമിനു പറയപ്പെട്ട ഒരു യോഗ്യതയു മില്ലാത്തതിനാൽ കമ്മറ്റിയെ ഇമാമിനോടു താരതമ്യം ചെയ്യാൻ ശ്ര മിക്കുന്നത് തന്നെ അജ്ഞതയോ കടുത്ത ധിക്കാരമോ ആണ്. അതുകൊണ്ട് തന്നെ കമ്മറ്റിയോ സമിതികളോ ഇമാമല്ല എന്ന കാര്യം വ്യക്തമാണ്. മേൽ പവറുള്ള ഇമാമിനു പോലും ഫിത്വർസകാത് പോലുള്ളവ ചോദിച്ചു വാങ്ങാൻ അർഹതയില്ലെന്നിരിക്കെ ഇമാമിന്റെ സ്ഥാനത്തവതരിച്ചതാണെന്നവകാശപ്പെടുന്ന കമ്മ റ്റിക്ക് പിരിവുനടത്താൻ ഏത് മതമാണ് അധികാരം നൽകുന്നതെന്നറിയേണ്ടതുണ്ട്. ഇമാമിനു ഇത്തരുണത്തിൽ സകാത് ചോദിക്കൽ ഹറാമാണെന്നാണ് നിയമമെന്ന രേഖ നോക്കുക: 


قوله ليس للولاة ) أي يحرم عليهم ( قليوبي ج ٢ ص ٤٣) 


“ഭരണാധികാരികൾ ഉടമകളിൽ നിന്ന് സകാത് സംഭരിക്കൽ നിഷിദ്ധവുമാണ്' (ഖൽയൂബി: 2/43)


فإن بذلوها طوعا قبلها الوالى ( كنز الراغبين ج ٢ ص ٤٢ )


"ഫിത്വർ സകാത് ഉൾപ്പെടെയുള്ള ആന്തരിക സമ്പത്തുക്കളുടെ സകാത് സ്വാഷ്ടപ്രകാരം ഭരണാധികാരികളെ ഏൽപ്പിച്ചാൽ അവർക്കത് സ്വീകരിക്കാമെന്നു മാത്രം."( കൻസൂർ റാഗിബീൻ:2/42)


ഫിത്വർ സകാത് ഉൾപ്പെടെയുള്ള ആന്തരിക സമ്പത്തുക്കളുടെ സകാതിനെപറ്റി ഭരണാധികാരികൾ പോലും "വേവലാതിപ്പെടേണ്ടതില്ലെന്നും നിർബന്ധിച്ചു അടപിക്കാൻ വാളും പരിചയും എടുക്കേണ്ടതില്ലെന്നും വ്യക്തം.


നിസ്ക‌രിക്കുക, നോമ്പനുഷ്ഠിക്കുക, സകാത് നൽകുക തു ടങ്ങിയ മതനിർദ്ദേശങ്ങൾ വ്യക്തികളോട് സ്പെഷ്യലായിട്ടായതിനാലും പ്രസ്തുത നിർദ്ദേശം ഭരണകൂടങ്ങളോടല്ലാത്തതിനാലും വ്യക്തികൾ തന്നെ അതു നൽകുകയാണ് വേണ്ടത്. പക്ഷെ; വാ ങ്ങാൻ അർഹതയുള്ളവരെ സംബന്ധിച്ച് വ്യക്തികളെക്കാൾ ജ്ഞാനം ഗവൺമെന്റിനാകയാൽ ഉടമകൾക്ക് തങ്ങളുടെ സകാത്ത് ഇസ്ലാമിക ഗവൺമെന്റിനെ ഏല്പിക്കാമെന്നു മാത്രം. എന്നാൽ; ഇസ്ലാമിക ഗവൺമെന്റുകളില്ലാത്തതിനാൽ ഓരോ പ്രദേശത്തു മുള്ള മുസ്ലീംകൾ - ഗ്രാമം, താലൂക്ക്, ജില്ല, സംസ്ഥാനം, എന്നിവ അടിസ്ഥാനമാക്കി സകാത്ത് സംഘടിപ്പിച്ച് വിതരണം ചെയ്യാമെന്ന വാദം ശരിവെക്കാൻ ഒരു നിർവ്വാഹവുമില്ല. ഇത്തരുണത്തിൽ വിതരണം ചെയ്യപ്പെടുന്നവ സൗജന്യമായി നൽകപ്പെട്ടത് പോലെയായ തുകൊണ്ട് സകാതിന്റെ ബാധ്യത വീടണമെങ്കിൽ വേറെ നൽകുകയും കഴിഞ്ഞകാലങ്ങൾക്ക് വേണ്ടിയുള്ള സകാതുകൾ വേറെ തന്നെ കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാണ്.


*വിരുതന്മാരെ പിടികൂടണം*


ഇസ് ലാമിക ഭരണാധികാരിക്ക് സകാത് വിഹിതം ചോദിച്ചു വാങ്ങാൻ അവകാശമില്ലെങ്കിലും നിയമത്തിന്റെ മറവിൽ വല്ല വിരുതൻമാരും രക്ഷപ്പെടാൻ ശ്രമിക്കുന്നു വെങ്കിൽ അവരെ പിടികൂടാൻ ഇമാമിനു അവകാശം നൽകപ്പെടുന്നുണ്ട്. കുതന്ത്രം പ്രയോഗിച്ചു നിയമത്തിൽ നിന്ന് ഒളിച്ചോടുന്നവരെ പിടിച്ചു കെട്ടാനുള്ള സ്പെഷ്യൽ ഓർഡറാണത്. നിർദ്ദേശമിതാ


فيلزمه إذا ظن من إنسان عدم إخراجها أن يقول له أدها والآفادفعها لي لأفرقها لانه إزالة منكر (تحفة :3/345 ) (شرح المهذب: 6/166) (نهاية: 3/136) “


ഒരാൾ സകാത്

 നൽകിയിട്ടില്ലെന്ന് ഭരണാധികാരിക്ക് ബോ ധ്യമായാൽ സ്വന്തം നൽകണമെന്നോ അല്ലെങ്കിൽ, തന്നെ ഏല്പി ക്കണമെന്നോ നിർദ്ദേശിക്കാൻ ഭരണാധികാരിക്ക് അവകാശമുണ്ടെന്നു മാത്രമല്ല അത് നിർബന്ധവുമാണ്.” (ശറഹുൽ മുഹദ്ദബ് 6/166 , തുഹ്ഫ : 3/344, നിഹായ: 3/136)


പക്ഷേ, ഇങ്ങനെ ആവശ്യപ്പെടാൻ ഇമാമിനു മാത്രമേ അർഹതയുള്ളു. ഒറ്റപ്പെട്ട വ്യക്തികൾക്ക് അവകാശമില്ല. ഇക്കാര്യം വിവരിച്ച് പണ്ഡ‌ിതർ രേഖപ്പെടുത്തിയതിങ്ങനെ വായിക്കാം:


قوله نعم يلزمه ومثل الإمام فى ذلك الآحاد لكن في الأمر بالدفع لا فى الطلب ع ش ) شروانی ج ٣ ص ٣٤٤)


“പ്രസ്തുത വിഷയത്തിൽ മറ്റു വ്യക്തികളും ഇമാമിനു സമമാണ്. പക്ഷെ; ഇത് സകാത് നൽകാൻ നിർദ്ദേശിക്കുന്ന വിഷയ ത്തിൽ മാത്രമാണ്. വ്യക്തികളെ ഏല്പ‌ിക്കാൻ ആവശ്യപ്പെടുന്ന വി ഷയത്തിലല്ല”. (ശരവാനി: 3/344)


മേൽ ഉദ്ധരണിയടിസ്ഥാനത്തിൽ വ്യക്തികൾക്ക് ഒരു സാഹ ചര്യത്തിലും സകാത് ചോദിച്ചു വാങ്ങാൻ വകുപ്പില്ലെന്നാണ് വ്യ ക്തമാവുന്നത്. അതിനാൽ, ഫിത്വർ സകാത് സമാഹരിക്കുന്നതിനു വേണ്ടി കമ്മറ്റി രൂപീകരിക്കുന്നതിനും ആ കമ്മറ്റികൾ വഴി ജനങ്ങ ളിൽ നിന്ന് സകാതിന്റെ ഓഹരികൾ പിരിച്ചെടുക്കുന്നതിനും ഇസ്ലാമികമായി ഒരു മാനവും ന്യായവുമില്ലെന്നു സുതാരം വ്യക്തമായി.


*കമ്മറ്റി മെമ്പറെ വകീലാക്കിയാൽ .....?*


ഒരു പ്രദേശത്ത് രൂപം കൊണ്ട കമ്മറ്റിയിലെ ഒരംഗത്തെ വകാലത്താക്കിക്കൂടെ എന്ന ചോദ്യമുയരാറുണ്ട് അയാൾ കമ്മറ്റി മെമ്പറായി എന്ന പരിഗണന വെച്ചാണ് അയാളെ വകാലത്താക്കുന്നതെ ങ്കിൽ അത് ഗതകാല കീഴ് വഴക്കങ്ങൾക്കെതിരാണ്. അത്തരത്തിലുള്ള ഒരാൾ വകീലാവാനുള്ള സർവ്വ നിബന്ധനകളും യഥോചിതം പാലിച്ചിട്ടുണ്ടെന്ന് ഉടമക്ക് ബോധ്യമുണ്ടെങ്കിൽ മാത്രമേ വിതരണത്തിന് അദ്ദേഹത്തേ ഏൽപിച്ച ഉടമയുടെ ബാധ്യത വീടുകയുള്ളുവെന്നാണ് ഇമാം നവവി(റ)യുടെ ഭാഷ്യം. ശറഹുൽ മുഹദ്ദബിൽ അതിങ്ങനെ വായിക്കാവുന്നതാണ്:


. قال أصحابنا : تفريقه بنفسه أفضل من التوكيل بلاخلاف لأنه على ثقة من تفريقه بخلاف الوكيل وعلى تقديرخيانة الوكيل

لايسقط الفرض عن المالك لأن يده كيده فما لم يصل المال الى المستحقين لا يبرأ ذمة المالك بخلاف دفعها إلى الإمام فإنه بمجرد قبضه تسقط

الزكاة عن المالك ( شرح المهذب ج 6 ص ١٦٥) "


നമ്മുടെ അസ്ഹാബിമാർ പറഞ്ഞു: സകാത് വകാലത്താക്കുന്നതിനേക്കാൾ ശ്രേഷ്‌ഠം സ്വന്തം വിതരണമാണ്. കാരണം സ്വന്തം വിതരണത്തിൽ ഉറപ്പും വകീലിനെ ഏല്‌പിക്കുന്നതിൽ സംശയവുമാണുള്ളത്. വകീൽ വഞ്ചന കാണിക്കാൻ സാധ്യതയുണ്ടെങ്കിൽ ഉടമയുടെ ബാധ്യത വീടുകയില്ല. അവ അവകാശികൾക്കെ ത്തിയിട്ടില്ലെങ്കിലും വിധി ഇതു തന്നെ. എന്നാൽ, ഇമാമിലേക്ക് ഏല്പിക്കുന്ന തോടെ ഉടമയുടെ ബാധ്യത വീടുന്നതാണ്.” (ശറഹുൽ മുഹദ്ധബ് : 6/165)


നാട്ടിലെ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിനേക്കാളും വകീലിനെ ഇറക്കി വിതരണം നടത്തുന്നതിനേക്കാളും അത്യുത്തമം സ്വയം വിതരണം ചെയ്യലാണ്. എനി, സ്വയം വിതരണത്തിനു സാ ധ്യമല്ലാത്തിടത്തെ ഇമാം അക്രമി കൂടിയാണെങ്കിൽ മാത്രമേ വകീലിനെ സമീപിക്കുന്നതിൽ ഔചത്യമുള്ളൂവെന്ന് വിവരിച്ചു ഇമാം റംലി(റ) രേഖപ്പെടുത്തുന്നു.


فتفريق المالك بنفسه أفضل من التسليم إليه كما أن ذلك أفضل من التسليم لوكيله . لأنه على يقين من فعل نفسه وفي شك من فعل غيره والتسليم للوكيل أفضل منه إلى الجائر لظهور خيانته (نهاية :3/136) 


ഇമാമിലേക്ക് ഏല്പിക്കുന്നതിനേക്കാളും വകീലിനെ ഏല്പി ക്കുന്നതിനേക്കാളും അത്യുത്തമം ഉടമ തന്നെ വിതരണം ചെയ്യലാണ്. സ്വന്തം വിതരണത്തിൽ ഉറപ്പും മറ്റുള്ളവരുടേതിൽ സംശയവുമുണ്ടെന്നതാണ് കാരണം. അക്രമിയായ ഭരണാധികാരിയിലേക്ക് ഏല്പിക്കുന്നതിലേറെ നല്ലത് വകീലിലേക്ക് ഏല്പിക്ക ലാണ്. (നിഹായ: 3/136)


ഒരു പ്രദേശത്ത് സകാത് സമാഹരിക്കാൻ വേണ്ടി രൂപം കൊണ്ട കമ്മറ്റി ജനങ്ങളിൽ നിന്ന് തീരെ സകാത് ആവശ്യപ്പെടാതെ കമ്മറ്റിയെ ഏല്പിക്കുന്നവ മാത്രം സ്വരൂപിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിലും ആ കമ്മറ്റിയിലും അടക്കാൻ പാടില്ല. കാരണം കമ്മറ്റിക്ക് സകാതിൻ്റെ വകാലത്ത് വ്യവസ്ഥ പാലിക്കാനുള്ള ഒരർഹതയുമില്ലെന്നതു തന്നെ. പ്രത്യുത,“സംഘടിത സകാത് കമ്മറ്റി യുണ്ടാക്കുക" എന്ന നിഷിദ്ധമായ പ്രവർത്തനം ശരിവെക്കുന്നതും അതിനു പ്രോത്സാഹനം നൽകുന്നതുമാണിതെന്നതിനാൽ പരമാവധി ഈ കമ്മറ്റിയിൽപെട്ട അംഗങ്ങളെപ്പോലും വകാലത്ത് ഏൽപിക്കാ തിരിക്കുന്നതാണ് കൂടുതൽ ഗുണകരമെന്നുണർത്തുന്നു.


തോന്നുന്ന രീതിയിൽ സകാത് വിതരണം ചെയ്യാൻ ഉദ്യമിക്കുന്ന സുന്നി വിരുദ്ധരായ ശരീ അത്തിന്റെ ശത്രുക്കൾ ഇവ്വിഷയകമായും മതത്തിനു ഭീഷണിയാണ്. മതം പറഞ്ഞ ലക്ഷ്യവും മാ ർഗ്ഗവും അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളാൻ താത്പര്യമില്ലാത്തവർ ഇസ്ലാമിനു നേട്ടമുണ്ടക്കാൻ വേണ്ടി മതത്തിൽ അണിനിരന്നവരല്ല. ഇതര മതങ്ങളിൽ മതവിധികൾ തോന്നുന്നതു പോലെ വളച്ചൊടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം മതത്തിനകത്തു തന്നെ യുണ്ടെന്നതിനാൽ വർഷത്തിനിടയിൽ ഒരു നിയമത്തെ തന്നെ പല തവണ പൊളിച്ചെഴുതാനുള്ള അവസരം ലഭിക്കുന്നതാണ്. മതം പൊളിച്ചെഴുതണമെന്നാ ഗ്രഹിക്കുന്നവർ ഇസ്ലാമിനെ വെറുതെ വിട്ട് അത്തരം സംരംഭങ്ങളിൽ സ്ഥാനം നേടുന്നതായിരിക്കും ഉചിതം? മആദല്ലാ.......


✒️ *ഹുസൈൻ കാമിൽ ഒമച്ചപ്പുഴ*

Wednesday, January 29, 2025

സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*

 📚

*സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*



✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________


ഇമാം നവവി(റ)യുടെ ജീവിതചരിത്രത്തിൽ നിന്നും വായിക്കാം:


മരണം വരെ ശാം പ്രവിശ്യയിലെ പഴങ്ങൾ ഒരെണ്ണം പോലും മഹാൻ കഴിച്ചിരുന്നില്ല. കാരണമറിയുമോ ? അന്നാട്ടിലെ ഏതോ ഒരാൾ, തന്നെ ഏൽപിക്കപ്പെട്ട യതീമിൻ്റെ തോട്ടത്തിൽ നിന്നും പഴങ്ങൾ അന്യായമായി വിൽപ്പന നടത്തിയെന്ന് വിവരം ലഭിച്ചു. അതിന് ശേഷം, താൻ തിന്നുന്നത് ആ പഴമാകുമോ എന്ന ഭയം കൊണ്ട് പഴങ്ങൾ തിന്നുന്നത് മഹാൻ നിർത്തി.


എന്നാൽ, ഇതിനിടെ ഒരു അടിമ കുറച്ച് ആപ്പിളുമായി മഹാനെ സമീപിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "ഇതിൽ നിന്ന് വല്ലതും താങ്കൾ സ്വീകരിച്ചാൽ സ്വതന്ത്രനാക്കാമെന്ന് എന്റെ യജമാനൻ പറഞ്ഞിരിക്കുന്നു.."

ഒരാളുടെ ജീവിതാഭിലാശം തകരരുതല്ലോ എന്ന് കരുതി, അതിലൊരെണ്ണം മാത്രം മഹാൻ സ്വീകരിച്ചു. പക്ഷെ, പിന്നീട് ഈ ആപ്പിൾ, മഹാനരുടെ വഫാതിന് ശേഷം കിതാബുകൾ വെക്കുന്ന അലമാരയിൽ നിന്നും കണ്ടുകിട്ടി. അത് ഉണങ്ങിയ പരുവത്തിലായിരുന്നു !


ومما بلغنا من ورعه أنه لم يأكل من فاكهة الشام حتى مات؛ لما بلغه أن بعض الأوصياء على الأيتام باع ثمرة بستان يتيم بغير الحظ والمصلحة، وقد علق شخص عتق عبده على قبول الشيخ تفاحة من تفاح أرسله مع العبد، وقال له سيده: إن قبل الشيخ شيئًا منه فأنت حر لوجه الله ، فقبل رحمه الله منه تفاحة واحدة لأجل صحة العتق ، فلما مات رحمه الله وجدوها يابسة وراء الكتب بعد موته. اه‍ ( الدرر واللمع للإمام للشعراني - ٤٦،٤٧)


കേൾക്കുമ്പോൾ ഉള്ളകം കോരിത്തരിക്കുന്ന ഇത്തരം അനേകം ചരിത്രങ്ങൾ ഉള്ളതോടൊപ്പം, മേൽ പറഞ്ഞ സംഭവത്തിലെ ഫിഖ്ഹിൻ്റെ ഹുക്മ്, മഹാൻ പറഞ്ഞത് കൂടി കേൾക്കണം. ഹറാമും ഹലാലും കലർത്തപ്പെട്ട സ്വത്തിൽ നിന്നും ഇടപാട് നടത്തുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാണ്, അഥവാ, കറാഹതുണ്ടെങ്കിലും ഹറാമല്ല. ഇത് പറഞ്ഞെന്ന് മാത്രമല്ല, അത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്നും സ്വീകരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞ ഇമാം ഗസ്സാലീ(റ)വിൻ്റെ വീക്ഷണത്തെ ശക്തിയുക്തം വിമർശിക്കുക കൂടി ചെയ്തിട്ടുണ്ട് (മജ്മൂഅ് - 9/349).


നോക്കൂ, ഇമാം ജീവിച്ചു കാണിച്ച സൂക്ഷ്മതയോട് ഏറ്റവും കൂടുതൽ യോജിക്കുന്നത് ഹറാമാണെന്ന നിയമമാണ്. ഇമാം ഗസ്സാലീ(റ)യുടെ ഈ വീക്ഷണത്തെ എതിർക്കുന്നതിന് പകരം, സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ജനങ്ങളെല്ലാം ഇത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്ന് അകന്ന് നിൽക്കുമായിരുന്നില്ലേ ? എന്നിട്ടും മഹാൻ, ആ വിധിയെ ലഘൂകരിച്ച് കറാഹതേയുള്ളൂ എന്നാണ് ജനതക്ക് മുമ്പിൽ വിളിച്ചു പറഞ്ഞത്.


തമ്മിൽ വിരോധാഭാസമൊന്നും ഇല്ല. ഒന്ന് വ്യക്തി ജീവിതത്തിലെ സൂക്ഷ്മതയും മറ്റൊന്ന് ഫിഖ്ഹുമാണ്. ഫിഖ്ഹിനെ വിവരിക്കുമ്പോൾ, അതിലെ ഉസ്വൂലുകളും നിയമവശങ്ങളും അനുസരിച്ചേ പറ്റൂ. സൂക്ഷ്മത കിട്ടട്ടേ എന്ന് കരുതി, ഫിഖ്ഹിലെ ഹുക്മിനെ, അഥവാ, അല്ലാഹുവിൻ്റെ നിയമങ്ങളെ മാറ്റിപ്പറയാൻ നമുക്ക് അവകാശമില്ല. ഈ തിരിച്ചറിവാണ് ഇമാം നവവി(റ)വിൻ്റെ ജീവിതത്തിൽ നിന്നും ഫിഖ്ഹിൽ നിന്നും നാം ശ്രദ്ധിക്കേണ്ടത്.


മറ്റൊരിക്കൽ, മഹാനരുടെ തലപ്പാവ് ഒരാൾ മോഷ്ടിച്ചു. കള്ളൻ്റെ പിന്നാലെ മഹാനും ഓടി. തിരിച്ചു വാങ്ങാനല്ല. ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു: "താങ്കൾക്ക് ഞാനത് പൊരുത്തപ്പെട്ടു തന്നിരിക്കുന്നു. 'സ്വീകരിച്ചു' എന്ന് പറഞ്ഞേക്കൂ.." കാര്യം തിരിയാത്ത മോഷ്ടാവ് തന്നെ പിന്തുടരുന്നത് കണ്ട് ഓട്ടത്തിന്  വേഗത കൂട്ടുകയും ചെയ്യുന്നു!


وبلغني أن الشيخ الإمام النووي - رحمه الله تعالى - خطف سارق عمامته وهرب، فتبعه الشيخ يعدو خلفه ويقول له: "ملكتك إياها، قل قبلت". والسارق ما عنده خبر من ذلك. اه‍

(روض الرياحين للإمام اليافعي- رقم الحكاية: ٤٨٢)


ഇക്കാര്യത്തിലെ ഫിഖ്ഹ് നിയമം എന്താണെന്ന് നോക്കാം. മോഷ്ടാവ് കൈക്കലാക്കുന്ന സമയത്ത്, നിഷിദ്ധമായ സ്വത്തായിരുന്നുവെങ്കിലും, ഉടമസ്ഥൻ അത് പൊരുത്തപ്പെട്ട് നൽകലോടെ, അത് മോഷ്ടാവിന് അനുവദനീയമായി. ഇക്കാര്യം മോഷ്ടാവ് അറിയണമെന്നില്ല. പക്ഷെ, ഇത് നിഷിദ്ധമായ സ്വത്താണ് എന്ന ചിന്തയോടെ ഉപയോഗിക്കുന്നതിൽ നന്മയുടെ അംശം കുറവാണല്ലോ. അതെല്ലാം പാടേ നീക്കി, അനുവദനീയമാണെന്നെ നല്ല ചിന്തയോടെ ഉപയോഗിക്കട്ടെ എന്ന് കരുതിയായിരിക്കാം ഇമാം പിന്തുടർന്ന് ഓടിയത്. ഖബൂലിൻ്റെ വാചകവും ചൊല്ലി ഇടപാട് പരിപൂർണ്ണമാക്കാനുമായിരിക്കണം. الله أعلم 


ഉപയോഗിക്കും നേരം ചിന്ത നന്നാക്കുന്നത് കൂടുതൽ പ്രതിഫലാർഹമാണെന്ന് ഇമാം സുബ്കീ(റ)യുടെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം:


(وَزِيَادَةُ الْأَجْرِ  عِنْدَ قَصْدِ الِامْتِثَالِ لِأَجْلِهَا) لِزِيَادَةِ النَّشَاطِ فِيهِ حِينَئِذٍ بِقُوَّةِ الْإِذْعَانِ لِقَبُولِ مَعْلُولِهَا. اه‍ (جمع الجوامع: ٢/٢٤٢)


മനസ്സിനകത്തെ ചിന്തകൾക്ക് ആക്കം കൂട്ടിയുള്ള തിരുനബി(സ്വ) തങ്ങളുടെ ഹജ്ജ് യാത്രയെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. തിരുനബി(സ്വ)യോടും മഹാന്മാരോടും മഹബ്ബതുള്ളവർക്ക് മാത്രം ബോധ്യപ്പെടുന്ന ചില ബോധ്യങ്ങളുണ്ട്. ഇതിനോട് ചേർത്ത് വായിക്കുന്നത് നന്നായിരിക്കും.


മുതഫർരിദിൽ, നിസ്കാരത്തിൽ തിരിഞ്ഞു നോക്കുന്നത് ഹറാമാണെന്ന ഇമാം ഹലീമീ(റ), ഇമാം മുതവല്ലീ(റ) എന്നിവരുടെ വീക്ഷണം പറഞ്ഞതും, ഇർശാദുൽ ഇബാദിലെ ഹീലതുർരിബാ ഹറാമാണെന്ന് ഇമാം മാലിക്(റ), ഇമാം അഹ്‌മദ്(റ) ഇവരെ ഉദ്ധരിച്ച് പറഞ്ഞതും അവകളനുസരിച്ച് സൂക്ഷ്മത നിറഞ്ഞ ജീവിതം നയിക്കാനാണ്. അവ രണ്ടും കറാഹതാണെന്ന് ഫത്ഹുൽ മുഈനിൽ വ്യക്തമാക്കിയത് മേൽ കിതാബുകളെ തിരുത്തുകയല്ല, മറിച്ച് മദ്ഹബിലെ തീരുമാനവും ഫിഖ്ഹിലെ നിയമവും പഠിപ്പിക്കുകയാണ്.  


സകാതിൽ നിന്നും രക്ഷപ്പെടാൻ, ഉടമസ്ഥാവകാശം ഭാര്യക്ക് കൈമാറി, തിരിച്ചു വാങ്ങുന്ന അറുവശളൻ ഏർപ്പാടിനെക്കുറിച്ച് കറാഹതാണെന്ന് നിയമം പറയുന്നു. അതോടൊപ്പം, നിഷിദ്ധമാണെന്ന ഉദ്ധരണികൾ വലിയ ഇമാമുകളിലേക്ക് ചേർത്തിപ്പറഞ്ഞ് അതനുസരിച്ച് ജീവിക്കാൻ പ്രോത്സാഹനവും നൽകുന്ന ഫത്ഹുൽ മുഈനിൻ്റെ ശൈലി ശ്രദ്ധേയമാണ്:


وكره أن يزيل ملكه ببيع أو مبادلة عما تجب فيه الزكاة لحيلة بأن يقصد به دفع وجوب  الزكاة لأنه فرار من القربة وفي الوجيز: يحرم. وزاد في الإحياء: ولا يبرئ الذمة باطنا وأن هذا من الفقه الضار. وقال ابن الصلاح: يأثم بقصده لا بفعله. اه‍

 (فتح المعين: ١٦٦)


ഇമാം മഹല്ലീ(റ)വിൻ്റെ ശറഹുൽ മിൻഹാജിലെ വീക്ഷണങ്ങളിലെല്ലാം സൂക്ഷ്മതയോടൊപ്പം നിലകൊള്ളണം. അതായത്, അസ്വഹ്ഹിനെ പ്രബലമായി മനസ്സിലാക്കുകയും മറ്റു വജ്ഹുകളയും കൂടി മാനിച്ചുള്ള അമലുകൾ പ്രാവർത്തികമാക്കുകയും ചെയ്യണം. അല്ലാഹു തൗഫീഖ് നൽകട്ടെ - ആമീൻ.


💫

Tuesday, January 28, 2025

വിവാഹം

 വിവാഹം -



വിവാഹം സുന്നത്തുള്ളവർ


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ള മഹ്റ് വസ്ത്രം മറ്റു ചിലവുകൾക്ക് കഴിവുള്ള പുരുഷനും


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ളവൾക്കും ഭർത്താവിൽ നിന്ന് ജീവിതോപാധി നേടിയെടുക്കേണ്ട വർക്കും ദുർവൃത്തരിൽ നിന്ന് അഹിതം ഭയക്കുന്ന സ്ത്രീക്കും വിവാഹം സുന്നത്താണ്. (തുഹ്‌ഫഃ 7/187)


വിവാഹം നിർബന്ധം -


*വ്യഭിചാരത്തിൽ നിന്ന് മാറി നിൽക്കുവാൻ വിവാഹം വഴിമാത്രമേ സാധ്യ മാകൂ എന്നുറപ്പായാൽ വിവാഹം നിർബന്ധമാണ്. (തുഹ്ഫ 7/188) 


കറാഹത്ത്


വിവാഹത്തിലേക്ക് ആവശ്യമില്ലാത്തതോടൊപ്പം ആരാധനയിൽ മുഴുകുന്നവൾക്ക് വിവാഹം കഴിക്കൽ കറാഹത്താണ്. (മുഗ്‌നീ)


ഹറാം


വിവാഹം നിമിത്തം നിർബന്ധ ആരാധന മുടങ്ങുമെന്നു ഭയന്നാൽ വിവാഹം ഹറാമാണ്. (നിഹായഃ)


ഭർത്താവിനു ചെയ്തുകൊടുക്കേണ്ട ബാധ്യതകൾ നിറവേറ്റുവാൻ തനിക്കാവില്ലെന്ന് ബോധ്യപ്പെട്ടവൾ വിവാഹം ആവശ്യമില്ലാത്ത ഘട്ടത്തിൽ അതിന് തുനിയുന്നത് ഹറാമാണ്. (തുഹ്ഫഃ 7/188)


ഭർത്താവിനു ചെയ്‌തുകൊടുക്കേണ്ട ബാധ്യത എന്നാൽ ഭർത്താവ് ആവശ്യപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കുക, വ്യത്യസ്‌ത അലങ്കാര വസ്‌തുക്കൾ ഉപയോഗിച്ച് ഭംഗിയാവുക,  തുടങ്ങിയവയാണ്. 


എന്നാൽ ഭർത്താവിനുവേണ്ടി ഭക്ഷണം പോലെയുള്ളവ തയ്യാർ ചെയ്യൽ നമുക്കിടയിൽ പതിവുണ്ടെങ്കിലും അത് ഭാര്യയുടെ മേൽ നിർബന്ധബാ ധ്യതയായി ഇസ്ല‌ാം ഗണിക്കുന്നില്ല.


CM Al RASHIDA online dars

Aslam Kamil


ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...