Saturday, February 1, 2025

നബി ﷺ യെ സ്വപ്നം കണ്ടാൽ എങ്ങിനെ ഉറപ്പിക്കാം

 നബി ﷺ യെ സ്വപ്നം കണ്ടാൽ എങ്ങിനെ ഉറപ്പിക്കാം


മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ


"എന്നെ ആരെങ്കിലും സ്വപ്നത്തിൽ കണ്ടാൽ അവൻ എന്നെ തന്നെയാണ് കണ്ടതെന്നും പിശാചിന് എന്റെ രൂപം പ്രാപിക്കാൻ കഴിയില്ല "എന്നും തിരുനബി ﷺ പ്രസ്താവിക്കുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ സംബന്ധിച്ച് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായി  കാണാം.

ഇമാം അസ്ഖലാനി ﵀ രേഖപ്പെടുത്തുന്നു:



وقالَ القاضِي عِياضٌ يَحْتَمِلُ أنْ يَكُونَ مَعْنى الحَدِيثِ إذا رَآهُ عَلى الصِّفَةِ الَّتِي كانَ عَلَيْها فِي حَياتِهِ لا عَلى صفة مضادة لحاله فَإن رؤى عَلى غَيْرِها كانَتْ رُؤْيا تَأْوِيلٍ لا رُؤْيا حَقِيقَةٍ فَإنَّ مِنَ الرُّؤْيا ما يُخَرَّجُ عَلى وجْهِهِ ومِنها ما يَحْتاجُ إلى تَأْوِيلٍ وقالَ النَّوَوِيُّ هَذا الَّذِي قالَهُ القاضِي ضَعِيفٌ بَلِ الصَّحِيح أنه يراهُ حَقِيقَة سَواء كانَت عَلى صِفَتِهِ المَعْرُوفَةِ أوْ غَيْرِها كَما ذَكَرَهُ المازِرِيُّ وهَذا الَّذِي رَدَّهُ الشَّيْخُ تَقَدَّمَ عَنْ مُحَمَّدِ بْنِ سِيرِينَ إمامِ المُعَبِّرِينَ اعْتِبارُهُ والَّذِي قالَهُ القاضِي تَوَسُّطٌ حَسَنٌ  ،فتح الباري 12/386

 


"ഖാളി ഇയാള് ﵀ പറയുന്നു: ഹദീസിന്റെ വിവക്ഷ 'തിരുനബി ﷺ യുടെ ജീവിതകാലത്തുള്ള അതേ രൂപത്തിൽ നബി ﷺ യെ കണ്ടാൽ' എന്നാവാൻ സാധ്യതയുണ്ട്. ജീവിതകാലത്തുള്ള രൂപത്തിലല്ലാതെയാണ് കാണുന്നതെങ്കിൽ യഥാർത്ഥത്തിൽ നബിയെയാണ് കണ്ടതെന്ന് ഉറപ്പിക്കാവതല്ല, പ്രസ്തുത സ്വപ്നം വ്യാഖ്യാന വിധേയമാണ്. കാരണം, സ്വപ്നങ്ങളുടെ കൂട്ടത്തിൽ യാഥാർത്ഥ്യത്തിന്മേൽ ചുമത്തേണ്ടതും വ്യാഖ്യാനിക്കേണ്ടവയുമുണ്ട്. എന്നാൽ ഇമാം നവവി ﵀ പറയുന്നത് തിരുനബിയുടെ അറിയപ്പെട്ട രൂപത്തിലോ അല്ലാത്ത രൂപത്തിലോ കണ്ടാലും നബി ﷺ യെ തന്നെയാണ് കണ്ടത് എന്നാണ്.  ഇമാം നവവി ﵀ ഖണ്ഡിച്ച, ഖാളീ ഇയാളിന്റെ ﵀ അതേ അഭിപ്രായമാണ് സ്വപ്ന വ്യാഖ്യാതാക്കളുടെ നേതാവ് ഇബ്നു സീരീൻ ﵀ രേഖപ്പെടുത്തിയത്. ഈ വിഷയത്തിലെ മധ്യമ നിലപാടും അതാണ്."

ഈ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് ഇമാം അസ്ഖലാനി ﵀ തുടർന്നെഴുതുന്നു:



قُلْتُ وَيَظْهَرُ لِي فِي التَّوْفِيقِ بَيْنَ جَمِيعِ مَا ذَكَرُوهُ أَنَّ مَنْ رَآهُ عَلَى صِفَةٍ أَوْ أَكْثَرَ مِمَّا يَخْتَصُّ بِهِ فَقَدْ رَآهُ وَلَوْ كَانَتْ سَائِرُ الصِّفَاتِ مُخَالِفَةً وَعَلَى ذَلِكَ فَتَتَفَاوَتُ رُؤْيَا مَنْ رَآهُ فَمَنْ رَآهُ عَلَى هَيْئَتِهِ الْكَامِلَةِ فَرُؤْيَاهُ الْحَقُّ الَّذِي لَا يَحْتَاجُ إِلَى تَعْبِيرٍ وَعَلَيْهَا يَتَنَزَّلُ قَوْلُهُ فَقَدْ رَأَى الْحَقَّ وَمَهْمَا نَقَصَ مِنْ صِفَاتِهِ فَيَدْخُلُ التَّأْوِيلُ بِحَسَبِ ذَلِكَ وَيَصِحُّ إِطْلَاقُ أَنَّ كُلَّ مَنْ رَآهُ فِي أَيِّ حَالَةٍ كَانَتْ مِنْ ذَلِكَ فَقَدْ رَآهُ حَقِيقَةً

      ،فتح الباري 12/387



"ഈ വിഷയവുമായി വന്ന വ്യത്യസ്ത അഭിപ്രായങ്ങളെ ഇങ്ങനെ സംയോജിപ്പിക്കാം എന്നാണ് എനിക്ക് വ്യക്തമാവുന്നത്: തിരുനബിക്ക് മാത്രം പ്രത്യേകമായ ഒന്നോ അതിലധികമോ ഗുണങ്ങളോട് കൂടിയാണ് സ്വപ്നം കണ്ടെതെങ്കിൽ നബിയെ തന്നെയാണ് അവൻ കണ്ടത്, നബിയുടെ മറ്റു വിശേഷണങ്ങളോട് യോജിച്ചില്ലെങ്കിൽ കൂടിയും. ഇതനുസരിച്ച് നബിദർശനം വ്യത്യസ്ത കാറ്റഗറിയുണ്ട്; നബിയുടെ പൂർണ്ണമായ വിശേഷണങ്ങളോടെ സ്വപ്നം കണ്ടാൽ വ്യാഖ്യാനത്തിന് ആവശ്യമില്ലാത്ത വിധം നബിയെ തന്നെയാണ് കണ്ടെതെന്ന് ഉറപ്പിക്കാം. നബിയുടെ ഏതെങ്കിലും വിശേഷണങ്ങൾ ഇല്ലാതെയാണ് കണ്ടതെങ്കിൽ പ്രസ്തുത സ്വപ്നം വ്യാഖ്യാന വിധേയമാണ്. ഈ രണ്ട് വിധത്തിൽ ഏതാണെങ്കിലും നബിയെ തന്നെയാണ് സ്വപ്നം കണ്ടതെന്ന് പറയാം."

 


നബി ﷺ യാണെന്ന് പറഞ്ഞ് സ്വപ്നത്തിൽ പിശാച് പ്രത്യക്ഷപ്പെടാമോ?



ഇമാം ഹാഫിളുൽ മുനാവി ﵀ ശൈഖുൽ ഇമാം സക്കരിയൽ അൻസാരി ﵀ യെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു:

"സ്വപ്നത്തിൽ നബി കൽപ്പിച്ചു എന്നതിന്റെ പേരിൽ ഒരാൾക്ക് നോമ്പോ മറ്റ് ആരാധന കർമ്മങ്ങളോ നിർബന്ധമോ സുന്നത്തോ ആവുന്നില്ല. ചിലപ്പോൾ അത് കറാഹത്തോ ഹറാമോ ആയെന്നു വരാം. എന്നാൽ ശറഇന് വിരുദ്ധമല്ലാത്ത കാര്യങ്ങളാണ് കൽപ്പിച്ചതെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാമെങ്കിലും സ്വപ്നം മുഖേന ഒരു ഇസ്ലാമിക വിധി സ്ഥിരപ്പെടുന്നതല്ല. അതേസമയം, സ്വപ്നത്തിൽ കണ്ടതിന്റെ പേരിൽ നബി ഇന്ന കാര്യം കൽപ്പിച്ചു എന്ന് നിരുപാധികം പറയൽ ഹറാമാണ്. മറിച്ച് തന്റെ അവലംബ സഹിതമാണ് അവൻ പറയേണ്ടത്. കാരണം, പിശാച് നബിയുടെ പേരിൽ സ്വന്തത്തെ പരിചയപ്പെടുത്തുകയും ഉറങ്ങുന്നയാളോട് താൻ നബിയാണെന്ന് പറയുകയും ഏതെങ്കിലും ആരാധനാമുറകൾ കൊണ്ട് കൽപ്പിക്കുകയും ചെയ്യാമെന്നതിന് ബുദ്ധിപരമായി  യാതൊരു തടസ്സവുമില്ല. ഹറാമായതോ അസംഭവ്യമായതോ ആയ കാര്യങ്ങൾ അമ്പിയാക്കൾ കൽപിച്ചു എന്ന തരത്തിലുള്ള സ്വപ്നങ്ങൾ പൈശാചികമാണ്."



لا يجب على أحد الصوم ولا غيره من الأحكام بما ذكر ولا مندوب بل قد يكره أو يحرم لكن إن غلب على الظن صدق الرؤية فله العمل بما دلت عليه ما لم يكن فيه تغيير حكم شرعي ولا يثبت بها شيء من الأحكام لعدم ضبط الرؤية لا للشك في الرؤية ويحرم على الشخص أن يقول أمركم النبي صلى الله عليه وسلم بكذا فيما ذكر بل يأتي بما يدل على مستنده من الرؤية إذ لا يمتنع عقلا أن يتسمى إبليس باسم النبي صلى الله عليه وسلم ليقول للنائم إنه النبي ويأمره بالطاعة والرؤية الصادقة هي الخالصة من الأضغاث والأضغاث أنواع: الأول تلاعب الشيطان ليحزن الرائي كأنه يرى أنه قطع رأسه الثاني أن يرى أن بعض الأنبياء يأمره بمحرم أو محال. الثالث ما تتحدث به النفس في اليقظة تمنيا فيراه كما هو في المنام , فيض القدير 6/132

 


നബി ﷺ യെ കണ്ടു എന്ന വിശ്വാസം



ഇമാം മുനാവി ﵀ പറയുന്നു,

"ഇവിടെ  പൂർവ്വികരായ സൂഫിയാക്കൾ പറഞ്ഞ ശ്രദ്ധേയമായ ഒരു മാനദണ്ഡമുണ്ട്. അതിപ്രകാരമാണ് സഹീഹായ ഹദീസിലൂടെ സ്ഥിരപ്പെട്ട നബിയുടെ യഥാർത്ഥ രൂപത്തിലൂടെ കാണുന്നതാണ് യഥാർത്ഥ സ്വപ്നം, അതിനെതിരായി നബിയെ നീളമുള്ളവരായോ നീളം കുറഞ്ഞ വരായോ പ്രായാധിക്യത്തിലോ കണ്ടാൽ അവൻ നബി ﷺ യെ കണ്ടിട്ടില്ല. തന്റെ മനസ്സിൽ നബിയെ കണ്ടു എന്ന ഉറച്ച വിശ്വാസം ഒരു പ്രമാണമല്ല"



ولسلفنا الصوفية ما يوافق معناه ذلك وإن اختلف اللفظ حيث قالوا هنا ميزان يجب التنبيه له وهو أن الرؤية الصحيحة أن يرى بصورته الثابتة بالنقل الصحيح فإن رآه بغيرها كطويل أو قصير أو شيخ أو شديد السمرة لم يكن رآه وحصول الجزم في نفس الرائي بأنه رأى النبي صلى الله عليه وسلم غير حجة بل ذلك المرئي صورة الشرع بالنسبة لاعتقاد الرائي أو خياله أو صفته أو حكم من أحكام الإسلام أو بالنسبة للمحل الذي رأى فيه تلك الصورة  ,فيض القدير 6/131 زرقاني على المواهب 7/281 

 


മേൽ വിശദീകരണങ്ങളിൽ നിന്നും നബിയുടെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ പിശാചിന് കഴിയില്ലെന്നും എന്നാൽ ഏത് രൂപത്തിൽ കണ്ടാലും അത് നബിയാണെന്ന് ഉറപ്പിച്ച് കൂടാ എന്നും വ്യക്തമായി.


No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...