Thursday, January 4, 2024

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദ് നേതാവോ ?*53

 

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 53/313

➖➖➖➖➖➖➖➖➖➖➖➖

✍️ aslam saquafi payyoli


*മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദ് നേതാവോ ?*


ജനങ്ങളുടെയിടയിൽ മതിപ്പുണ്ടാക്കാൻ വേണ്ടി മത - രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവമായവരെ വഹാബി നേതാവാക്കി പരിചയപ്പെടുത്തുന്ന ശൈലി ആധുനിക മൗലവിമാർ സ്വീകരിച്ചിട്ടുണ്ട്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ഇസ്‌ലാഹി നായകന്മാരായി പരിചയപ്പെടുത്തപ്പെട്ടത് 

അങ്ങനെയാണ്. 


"ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ഉന്നത ശീർഷനായ ഒരു ഇസ്‌ലാഹി പ്രവർത്തകനായിരുന്നു. "

(മുജാഹിദ് സംസ്ഥാന സമ്മേളനം.

2002 സുവനീർ പേ: 66)


സത്യത്തിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വഫാത്തായി മൂന്നുവർഷം കഴിഞ്ഞതിനുശേഷമാണ് വഹാബി പ്രസ്ഥാനം കേരളത്തിൽ ഉടലെടുത്തത് തന്നെ.(വിശദമായി മുമ്പ് പരാമർശിച്ചിട്ടുണ്ട് ) അദ്ദേഹം വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചവരായതുകൊണ്ട് അവരൊക്കെ മുജാഹിദായിരുന്നു എന്ന് വരുത്തിതീർത്താൽ മുജാഹിദ് പ്രസ്ഥാനം വിമർശിക്കപ്പെടേണ്ടതല്ലെന്ന ഒരു ധാരണ പൊതു സമൂഹത്തിനിടയിൽ ഉണ്ടായിത്തീരും. അതാണ് മൗലവിമാർ ലക്ഷ്യം വെക്കുന്നത്. 


കെ പി സി സി അധ്യക്ഷനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദാണെന്ന് പ്രചരിപ്പിക്കുന്നതിന്റെ പിന്നിലും ഇതുതന്നെയായിരുന്നു ലക്ഷ്യം. 


സമ്മേളന സുവനീറുകളിലൊക്കെ ഇസ്‌ലാഹി നേതാക്കളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരും കാണാം.


എന്നാൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുസ്‌ലിം ഐക്യ സംഘത്തിൽ മെമ്പറായിരുന്നില്ലെന്ന് ഇ. മൊയ്തു മൗലവി എൻ്റെ കൂട്ടുകാരൻ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.


"പരേതപുരുഷൻ ഐക്യ സംഘത്തിൽ മെമ്പറായി ഒരിക്കലും ചേർന്നിട്ടില്ല. അതിൻെറ സമ്മേളനങ്ങളിൽ എപ്പോഴും പങ്കെടുക്കാറുണ്ടായിരുന്നു. നല്ല ആദർശങ്ങളോട് യോജിക്കുകയും ഇഷ്ടപ്പെടാത്തതിനെ മുഖം നോക്കാതെ കർശനമായി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുവിൽ സംഘത്തിൻെറ പ്രവർത്തനം 'കൈപ്പുകൊണ്ടിറക്കാനും മധുരം കൊണ്ട് തുപ്പാനും വയ്യാത്ത സ്ഥിതിയിലായി 'രുന്നുവെങ്കിലും  വഴിപിരിയാതെ പോന്നു. "

(എന്റെ കൂട്ടുകാരൻ

പേജ് 198 199)


എന്നാൽ പലിശ അനുവദനീയമാക്കി  

' രിസാലതുൻ ഫിൽ ബങ്കി ' എന്ന പുസ്തകം കെ.എം മൗലവി എഴുതി ഐക്യസംഘം പ്രസിദ്ധീകരിച്ചതോടെ  അതിനെതിരെ ശക്തമായി ശബ്ദിച്ചതും ആ പ്രസ്ഥാനം തന്നെ തരിപ്പണമാവാൻ ഹേതുവായതും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രവർത്തനമായിരുന്നു.


കെ എം സീതി സാഹിബിന്റെയും കെഎം മൗലവിയുടെയും ഈ കുതന്ത്രത്തെ മുളയിലെ നുള്ളി കളഞ്ഞതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് അനല്പമായ പങ്കുണ്ട്. ഇക്കാരണത്താൽ മരണം വരെ കെഎം സീതി സാഹിബ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനോട് ശത്രുത വെച്ചു പോന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ മുജാഹിദ് നേതാവായി പരിചയപ്പെടുത്തുന്ന ആധുനിക മൗലവിമാരുടെ തൊലിക്കട്ടി സമ്മതിക്കുക തന്നെ വേണം.

മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ* വൈരുദ്ധ്യം 1 അല്ലാഹുവിന്ന് ഭാഗം

 



*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 1


അല്ലാഹുവിനു ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്റാണ്


അല്ലാഹുവിനു ഭാഗം, സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാ മിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്നതാണ്. കെ.എൻ. എം. മുഖപത്രമായ "അൽമനാർ' എഴുതുന്നു: “അല്ലാഹുവിനു ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വ സിക്കുക, മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹര ണമായെടുക്കാം.” (അൽ മനാർ 1952 ജനുവരി 20)


അല്ലാഹുവിന് ഭാഗമുണ്ട്


അല്ലാഹുവിനു രണ്ട് ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം. "അൽമനാർ' എഴുതുന്നു: “അല്ലാഹുവിന്റെ ഇരു കൈകളും (ഇരുഭാഗവും) വലതുഭാഗമാണ്.” (അൽമനാർ 2004 ഡിസംബർ, പേജ് 36) 1952ലെ കുഫ്റ് 2004ൽ തൗഹീദാകുന്നു.


ചോദ്യം: 1952ൽ അല്ലാഹുവിനു ഭാഗം ഉണ്ടെന്ന്


വിശ്വസിക്കൽ കുഫ്റാണെന്നതിനും 2004ൽ അല്ലാഹുവിന് 2 ഭാഗമുണ്ടെന്നും രണ്ടും വലതു ഭാഗമാണെന്നും വിശ്വസിക്കലാണ് തൗഹീദ് എന്നതിനും ഖുർആനിൽ രേഖയുണ്ടോ? കാലപ്പഴക്കം കൊണ്ട് ദൈവ വിശ്വാസത്തിൽ മാറ്റം വരുമോ? മാറ്റം വന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് മൗലവിമാരുടെ അഖീദ ശരിയല്ലെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ?


Ahlussunna

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Tuesday, January 2, 2024

അന്യ സ്ത്രീകളുടെ ഫോട്ടോ പുരുഷൻ നോക്കുന്നതും

 *മൊബൈൽ സ്ക്രീൻ മറ്റു സ്ക്രീൻ ഉപയോഗിച്ചോ കണ്ണാടിയിലൂടെയോ മറ്റൊ അന്യ സ്ത്രീകളുടെ ഫോട്ടോ പുരുഷൻ നോക്കുന്നതും അന്യപുരുഷൻറെ  ഫോട്ടോ സ്ത്രീ നോക്കുന്നതിന്റെയും വിധി എന്ത് ?*


മറുപടി


*വികാരത്തോടെയോ ആനന്ദത്തോടെയോ ആണങ്കിൽ ഹറാമാണ്* 


ഇല്ലങ്കിൽ ഹറാമില്ല.


قوله: لا في نحو مرآة) أي لا يحرم نظره لها في نحو مرآة كماء وذلك لأنه لم يرها فيها وإنما رأى مثالها.


ويؤيده قولهم لو علق طلاقها برؤيتها لم يحنث برؤية خيالها والمرأة مثله فلا يحرم نظرها له في ذلك.


قال في التحفة: ومحل ذلك، كما هو ظاهر، حيص لم يخش فتنة ولا شهوة.

اعانة الطالبين

ا

Aslam Kamil Saquafi parappanangadi

Wednesday, December 27, 2023

ഗർഭപാത്രം വാടകക്കു വാങ്ങിയാൽ

 🌹👇🌹👇🌹👇ഗർഭപാത്രം വാടകക്കു വാങ്ങിയാൽ

ചോദ്യം🌹👇🌹👇    

 എന്റെയും എന്റെ ഭാര്യയുടെയും ബീജം(ഭ്രൂണം) എടുത്ത് അത് ഒരന്യ സ്ത്രീയുടെ ഗർഭപാത്രം വാ .ടകക്ക് വാങ്ങി അതിൽ നിക്ഷേപിക്കുകയും തന്മൂലം ഗർഭണിയായ സ്ത്രീ പ്രസവിക്കുകയും ചെയ്തു. ഈ കുട്ടിക്ക് ഞാൻ പിതാവും എന്റെ ഭാര്യ മാതാവുമാകുമോ? ഇങ്ങനെ ഒരു പുരുഷന്റെ ബീജം ഒരു സ്ത്രീയിൽ നിക്ഷേപിക്കുന്നതിന്റെ വിധിയെന്ത്?


മറുപടി🌹👇🌹👇

 താങ്കൾ ആ കുട്ടിയുടെ പിതാവല്ല. സ്ഖലന വേളയിലും നിക്ഷേപ വേളയിലും 'മുഹ്തറമായ' (ശറഇല്‍ സ്ഥാനം കൽപിക്കപ്പെടുന്നത്) ബീജം നിഷേപിച്ചതിൽ ജനിച്ച കുഞ്ഞിനു മാത്രമേ ആ ബീജത്തിന്റെ ഉടമ പിതാവാകുകയുള്ളൂ. തുഹ്ഫ: 8-231. താങ്കളുടെ ബീജം നിക്ഷേപിച്ചത് ഭാര്യയല്ലാത്ത പരസ്ത്രീയിൽ ബോധപൂർവ്വ മാണല്ലോ. ആ ബീജം മുഹറമല്ല.


താങ്കളുടെ ഭാര്യ പ്രസ്തുത കുഞ്ഞിനെ പ്രസവിക്കാത്തതിനാൽ ആ കുട്ടിയുടെ മാതാവുമല്ല. വാടകക്കായാലും കുട്ടിയെ പ്രസവിച്ചുവെന്ന് സ്ഥിരപ്പെട്ടവളാണ് കുട്ടിയുടെ മാതാവ്. തുഹ്ഫ: 6-361. അന്യ പുരുഷന്റെ ശുക്ലം അഥവാ ബീജം 'ശുബ്ഹത്ത്' കൂടാതെ അന്യ സ്ത്രീയിൽ നിക്ഷേപിക്കുന്നത് ഹറാമാണ്. ശർവാനി 7-303 ഇബ്നു ഖാസിം 8-231 നോക്കുക.


 (എന്റെ അഭിവന്ദ്യ ശൈഖുനാ N K ഉസ്താദ് ന : മ :)🌹👇🌹 PAM മുണ്ടം പറമ്പ്👇

Tuesday, December 26, 2023

കറാമത്ത് ഉദ്ധേശ പ്രകാരം

 വിഷയം:*കറാമത്ത്* (ചോദ്യവും മറുപടിയും)



✍🏻

അൽത്വാഫ് ജസ്‌രി,വള്ളക്കടവ്


*ചോദ്യം*:  അല്ലാഹുവിൻെറ ഔലിയാക്കൾ അവർ വിചാരിക്കുമ്പോൾ കറാമത്ത് കാണിക്കാൻ കഴിയുമെന്ന വിഷയത്തിൽ വാദപ്രതിവാദം നടത്തുന്നതിൽ വല്ല ഗുണവുമുണ്ടോ ?


*മറുപടി* അല്ലാഹുവിന്റെ ഔലിയാക്കൾ അനേകായിരം കറാമത്തുകൾ ലോകത്ത് കാണിച്ചവരും അതെല്ലാം സംഭവിച്ച്‌ കഴിഞ്ഞതുമാണ്. സംഭവിച്ചു കഴിഞ്ഞ  ഒരു കാര്യത്തെപ്പറ്റായുള്ള ചർച്ച അസംഭവ്യമാണ്‌. 


*ചോദ്യം* :ശരി,എന്നാൽ തെളിവിനുവേണ്ടി ഔലിയാക്കൾ വിചാരിക്കുമ്പോൾ അവർക്ക് കറാമത്ത് പ്രകടപ്പിക്കാൻ കഴിയും എന്നതിന് തെളിവ് പറയാമോ?


*മറുപടി*: നടന്നുകഴിഞ്ഞ ഒരു കാര്യം ശേഷവും നടക്കുമെന്നാണ്. ആയതിനാൽ ഔലിയാക്കൾ ഉദേശിക്കുമ്പോൾ കറാമത്ത് അവർക്ക് പ്രകടപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യം തന്നെ അടിസ്ഥാനത്തരഹിതമാണ്. 


*ചോദ്യം*:താങ്കൾ ഇബ്നുതൈമിയ്യയുടെ ഗ്രന്ഥം കൊണ്ടാണല്ലോ ഇത് വരേയും വിഷയങ്ങൾ സ്ഥിരപ്പെടുത്തിയത്. എന്നാൽ മുകളിൽ നാം പരാമർശിച്ച ചോദ്യത്തിൽ ഇബ്നുതൈമിയ്യ വല്ലതും പറഞ്ഞിട്ടുണ്ടോ ?


*മറുപടി*:പറഞ്ഞിട്ടുണ്ട്. അദ്ദേഹം അൽഫുർഖാനിന്റെ   പേജ്:129-ൽ എഴുതുന്നു.


*ومما ينبغي أن يعرف أن الكرامات قدتكون بحسب حاجة الرجل فإذا احتياج إليها الضعيف الإيمان أوالمحتاج أتاه منها ما يقوي إيمانه ويسد حاجته*


ഒരുവ്യക്തിയുടെ ആവശ്യം പരിഹരിക്കാനോ ദുർബലവിശ്വാസിയുടെ ഈമാൻ(ശക്തിപ്പെടുത്താൻ)ആവശ്യമായതിനുവേണ്ടിയോ അല്ലെങ്കിൽ   ആവശ്യം പരിഹരിക്കാൻ വേണ്ടിയോ   ഔലിയാക്കൾ കറാമത്ത് കാണിക്കുന്നതും ഈമാൻ ശക്തിപ്പെടുത്തുന്നതും ആവശ്യം പരിഹച്ചുനൽകുന്നതുമാണെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യവുമായ ഒന്നാണ്.

~~~~~~~~~~~~~~~~~~~~(തുടരും..)

Sunday, December 24, 2023

സ്വപ്നവും. ഇമാം ശാഫിഈ(റ)യും സ്വപ്നവും الرؤيا

 ഇമാം ശാഫിഈ(റ)യും സ്വപ്നവും


بسم الله الرحمن الرحيم الحمدلله والصلوة والسلام على النبي صلى الله عليه وسلم وعلى اله وصحبه واتباعه أجمعين أما بعد


*ഇമാം ശാഫിഈ(റ)യും സ്വപ്നവും*



അമ്പിയാക്കളൊഴിച്ചുള്ളവരുടെ സ്വപ്നങ്ങൾ ഇസ്ലാമിൽ രേഖയല്ല. തദടിസ്ഥാനമാക്കി ശറഇൽ ഒരു നിയമം സ്ഥിരപ്പെടില്ലെന്ന് ചുരുക്കം. ഇസലാമിക വിധികൾ കർമ്മശാസ്ത്ര നിദാനങ്ങളിൽ വാജിബ്, സുന്നത്ത്, ഞാൻ കറാഹത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. ഒരു കാര്യം വാജിബെന്നൊ സുന്നത്തെന്നൊ മറ്റൊ തീരുമാനിക്കുന്നതിലുള്ള 

രേഘയായി സ്വപ്നം അവലംബിച്ചു കൂട. എന്നാൽ അമ്പിയാക്കളുടെ സ്വപ്ന ദർശനം രേഖയായി പരിഗണിക്കുന്നതാണ്.


സ്വഹാബിയുടെ സ്വപ്നവും രേഖയായി പരിഗണിക്കപ്പെടില്ല. അബ്ദുല്ലാഹിബ്നു സൈദ് (റ)ന്റെ സ്വപ്നം മാത്രം വാങ്കിന് തെളിവായി പ ഡിതന്മാർ അംഗീകരിക്കാതിരിക്കാൻ ഇതാണ് കാരണം. അവിടെ സ്വപ്നത്തോട് യോജിച്ച് കൊണ്ട് വന്ന "വഹ് യാ'ണ് വാസ്തവത്തിൽ തെളിവാ കുന്നത്. ഈ വിഷയകമായുള്ള സംശയം ഇതോടെ തീർന്നു. (മുഗ്നി : വാ: 1. 2. 133 നിഹായ വാ: 1 പേ: 400 എന്നിവ നോക്കുക).


വിധി സിപരപ്പെടാൻ സ്വപ്നം പര്യാപ്തമല്ലെങ്കിലും സ്വപ്നത്തെ കേവലം മിഥ്യയായി അവഗണിച്ചുകൂട. സ്വപ്നങ്ങളിൽ യാഥാർത്ഥ്യമുള്ള സാക്ഷാൽകരിക്കപ്പെടുന്നതുമായ ധാരാളമുണ്ട്. നുബുവ്വത് ലഭിക്കുന്നതി മുമ്പ് പ്രവാചന്മാർക്കുണ്ടാകുന്ന സ്വപ്നങ്ങൾ ഈ ഇനത്തിൽ പെട്ടതാണ് . നബി  സ്വ തന്നെ പ്രവാചകത്വ ലബ്ധിക്ക് മുമ്പ് നല്ല സ്വപ്നങ്ങൾ കണ്ട

തായും പ്രഭാതം പൊട്ടിവിടരും പോലെ അവ സാക്ഷാീകരിക്കപ്പെട്ടതായും ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് സുജൂദ്ചെയ്യുന്നതായി കുട്ടിക്കാലത്തെ യൂസുഫ് നബി (അ) സ്വപ്നം കണ്ടതും അതിന്റെ  വ്യാഖ്യാനം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ “ ഇതേ സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണെന്ന് അവിടുന്ന് പറഞ്ഞതും ഖുർ ആൻ വ്യക്തമാക്കി


ജയിൽ വാസികളുടെയും രാജാവിന്റെയും സ്വപ്നത്തിന് യൂസുഫ് നബി (അ) വ്യാഖ്യാനം പറഞ്ഞത് സൂറതു യൂസുഫിൽ തന്നെ കാണാൻ കഴിയും. ഇവയെല്ലാം പ്രവാചക ലബ്ദിക്ക് മുമ്പുള്ളതായതിനാൽ അവ വഹ്യിന്റെ ഭാഗമായി പരിഗണിക്കപ്പെടില്ല. അതിനാൽ ശറഇയ്യായ വിധി സ്ഥിരീകരിക്കാൻ ഇവ കൊണ്ട് പറ്റില്ലെങ്കിലും യാഥാർത്ഥ്യവും സാക്ഷാൽ കരിക്കപ്പെടുന്നതുമായ സ്വപ്നങ്ങൾ തന്നെ ആയിരുന്നു അവ. സ്വപ്ന

 വ്യാഖ്യാനമെന്ന ഒരു വിജ്ഞാന ശാഖ തന്നെ വളർന്ന് വരാൻ ഇതാണ് കാരണം. യൂസുഫ് നബി (അ) ഈ വിജ്ഞാനത്തിൽ നൈപുണ്യം നേടിയിരുന്നു.


യൂസുഫ് സൂറത്തിലെ മുപ്പത്തി ആറാം സൂക്തം വ്യാഖ്യാനിച്ച് കൊണ്ട് ഇമാം റാസി (റ) എഴുതുന്നു. ഖുർആനും വ്യക്തമായ തെളിവും സ്വപ്ന വ്യാഖ്യാനത്തെ ശരിവെക്കുന്നുണ്ട്. ഉധ്യത സൂക്തം (ഈ വിഷയകമായി ) ഖുർആനിക രേഖയാണ്, എന്നാൽ വ്യക്തമായ മറ്റൊരു തെളിവ് ഇപ്രകാരമാണ്. “തീർച്ചയായും മനുഷ്യാത്മാവ് സൃഷ്ടിക്കപ്പെട്ടത്. അദൃശ്യ ലേകാവുമായി ബന്ധപ്പെടാനും (സൃടിലോകത്തിന്റെ പൂർണമായ ആ ണം രേഖപ്പെടുത്തപ്പെട്ട 'ലൗഹുൽ മഹ്ഫൂള് പാരായണം ചെയ്യാനും സാധ്യമാകും വിധമാണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. പക്ഷേ പ്രസ്തുത കാര്യം നിർവ്വഹിക്കുന്നതിന്ന് ആത്മാവിന് തടസ്സമാകുന്നത്. അത് ശരീര നിയന്ത്ര ണത്തിലേർപ്പെടുന്നു എന്നതാണ്. ശാരീരിക ലോകവുമായുള്ള അതിൻറ അഭേദ്യമായ ബന്ധം മേൽ പറഞ്ഞ കാര്യങ്ങൾക്ക് തടസ്സമാകുന്നു. വെന്ന് സാരം  എന്നാൽ മനുഷ്യൻ ഉറക്കിലാകുമ്പോൾ ശരീരത്തിന്റെ നി യന്ത്രണത്തിൽ ആത്മാവിന്റെ സ്വാധീനം ഗണ്യമായി കുറയുകയും (ഭൗതിക ലോകത്ത് സ്ഥിതി ചെയ്യുന്ന) 'ലൗഫൽ മഹ്ഫൂള് പാരായണം ചെയ്യാൻ ആത്മാവ് ശക്തിയാർജിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ആത്മാവാകുമ്പോൾ പ്രസ്തുത പരായണത്തിൽ നിന്ന് ആത്മീയ ശൈലിയിൽ കാര്യങ്ങൾ ഉൾക്കൊള്ളാൻ  ചില ലക്ഷണങ്ങൾ നമ്മുടെ മനോമണ്ഡലത്തിൽ ആത്മാവ് കൊണ്ട് വരുന്നു. ഈ ലക്ഷണങ്ങളെയാണ് സ്വപ്ന വ്യാഖ്യാതാവ് അവലംബിക്കുന്നത്. നിദ്രാവേളയിൽ ആത്മാവ് പ്രസ്തുത പാരായണത്തിലൂടെ ഗ്രഹിച്ചത് ഇന്നതാണെന്ന് മുകളിൽ പറഞ്ഞ ലക്ഷണങ്ങളെ കൊണ്ട് വ്യാഖ്യാതാവ് അനുമാനിക്കുന്നു.



ഇതെല്ലാം സ്വപ്ന വ്യാഖാനത്തെ കുറിച്ചുള്ള പൊതുവായ വിശദീ കരണമാണ്, ബൗദ്ധികമായ കാര്യങ്ങൾ അപഗ്രഥിക്കുന്ന ഗ്രന്ഥങ്ങളിൽ ഇവ യുടെ പൂർണ്ണ രൂപത്തിലുള്ള വിശദീകരണം കാണാം. ശരീഅത്തിന്റെ പിന്തുണയും ഇതിനുണ്ട്.


നബി (സ) പറഞ്ഞതായി ഇപ്രാകാരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. "സ്വപ്നങ്ങൾ മൂന്ന് വിധമാണ്.


(1) മനുഷ്യാത്മാവ് അവനോട് സംസാരിക്കുക.


(2) പൈശാചിക ദുർബോധനങ്ങൾ.


(3) സത്യസന്ധമായ സ്വപ്നങ്ങൾ. ഹദീസിൽ വന്ന ഈ വിഭജനം ബൗദ്ധിക വിജ്ഞാന ശാഖയും സ്വീകരിക്കുന്നു.


നബി (സ) പറയുന്നു. “ സൽവൃത്തർ കാണുന്ന സ്വപ്നങ്ങൾ നുബുവ്വത്തിന്റെ നാൽപത്തി ആർ അംശയങ്ങളിൽ പെട്ട ഒന്നാണ്” (തഫ്സീറു റാസി: : 18, : 135)()



(1) اما القرآن فهو هذه الاية واما البرهان فهو انه قد ثبت انه سبحانه خلق جوهر النفس الناطقة بحيث يمكنها الصعود الى عالم


الافلات ومطالعة اللوح المحفوظ والمانع لها من ذلك اشتغالها بتدبير البدن وفي وقت النوم يقل هذا التشاغل فتقوى على هذه المطالعة لماذا وقعت الروح على حالة من الاحوال تركت آثارا مخصوصة مناسبة لذلك الادراك الروحانى الى عالم الخيال فالمعبر يستدل بتلك الآثار الخيالية على تلك الادراكات العقلية فهذا كلام مجمل وتفصيله مذكور في الكتب العقلية والشريعة مؤكدة له روى من النبي صلي الله عليه وسلم أنه قال الرؤيا ثلاثة رؤيا ما يحدث به الرجل نفسه و رؤيا تحدث من الشيطان ورؤيا التى هى الرؤيا الصادقة حقة . وهذا تقسيم صحيح في العلوم العقلية وقال عليه السلام رؤيا الرجل الصالح جزء من سنة واربعين جزاً من النبوة اهـ (رازی ۱۸ م (۱۲۰) -


ഹിജ്റ: 827 -ൽ വഫാത്തായ ഇമാം കർദരി (റ) എഴുതുന്നു. “എല്ലാ സ്വപ്നങ്ങളും മിഥ്യയാണെന്ന വാദം യാഥാർത്ഥ്യമറിയാത്ത പാമരന്റതാണ്. ഹദീസ് പണ്ഡിതന്മാരെല്ലാം പറയുന്നതിപ്രകാരമാണ്. ഉണർവ്വിലുള്ളവൻ ബോധ മനസ്സിൽ സൃഷ്ടിക്കുന്നത് പ്രകാരം ഉറങ്ങുന്നവന്റെ ഉപബോമനസ്സിൽ അല്ലാഹു ചില വിശ്വാസങ്ങളെ സൃഷ്ടിക്കുന്നു. അല്ലാഹു ഉദ്ദേ

ശിക്കുന്നവയെല്ലാം അവൻ സൃഷ്ടിക്കും. ഉറക്കവും ഉണർച്ചയും അവന്ന് തടസ്സമല്ല. ഉറങ്ങുന്നവന്റെ ഉപബോധ മനസ്സിൽ സൃഷ്ടിക്കപ്പെട്ട വിശ്വാസ ങ്ങളെ  സംഭവിച്ചതൊ സംഭവിക്കാനിരിക്കുന്നതൊ ആയ കാര്യ ത്തെ കുറിക്കുന്ന ഒരടയാളമാക്കിയിരിക്കുന്നു. മഴ വർഷിക്കുന്നതിന്ന് മേഘം അടയാളമായത് പ്രകാരം. നല്ല സ്വപ്നങ്ങൾ 'റുഅയാ' എന്നും അല്ലാത്തവ "ഹുൽമ്" എന്നും അറിയപ്പെടുന്നു. എല്ലാം അല്ലാഹുവിന്റെ സൃഷ്ടി തന്നെ. പക്ഷേ ചീത്ത സ്വപ്നത്തിൽ മാത്രം പിശാചിന്റെ സ്വാധീനമുണ്ടാകും. ഹദീ സിൽ അവ പിശാചിലേക്ക് ചേർക്കപ്പെടാൻ അതാണ് കാരണം, നല്ല സ്വപ്നങ്ങളുടെ ചിത്രങ്ങളുടെ സാധുത  കുറിക്കാനാണ് അവ അല്ലാഹുവിലേക്ക് ചേർത്തി യത്. (മനാഖിബു അബി ഹനീഫ: വാ: 2, പേ: 40)


അബൂഖതാദ (റ)യിൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം. നബി (സ) പറഞ്ഞു. “നല്ലസ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. പിഴച്ചവ പിശാചിൽ നിന്നുള്ളതും. അത് കൊണ്ട് ആരെങ്കിലും പാഴ്കിനാവ് കണ്ടാൽ പിശാചിൽ നിന്ന് കാവൽ തേടുകയും ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്തു കൊള്ളട്ടെ. എന്നാൽ അതവന്ന് കേടായി ഭവിക്കില്ല.


ഇമാം ബുഖാരി (റ) അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. നുബുവ്വത്തിൽ നിന്ന് സന്തോഷ വാർത്തകളില്ലാത്ത  മറ്റൊന്നും ബാക്കിയില്ല. അവർ ചോദിച്ചു. “എന്താണ് സന്തോഷ വാർത്തകൾ നബി (സ) പറഞ്ഞു. അത് നല്ല സ്വപ്നങ്ങളാകുന്നു. ഈ ഹദീസിന്റെ വ്യാഖാനത്തിൽ ഇബ്നു ഹജർ (റ) എഴുതുന്നു.


“ഐഹിക ജീവിതത്തിൽ തന്നെ അവർക്ക് സന്തോഷമുണ്ടെന്ന

ഖുർആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അതു നല്ല സ്വപ്നങ്ങളാണ് എന്ന് ഉബാദതി (റ)ൽ നിന്ന് ഇമാം ഹാകിം (റ), തിർമുദി (റ) ഇബ്നു മാജ (റ) തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ട്. (ഫത്ഹുൽ ബാരി വാ: 1, പേ: 375)


(2) وأما قوله الرؤيا اضفات احلام قلنا هذا كلام من الجاهل بحقيقة الرؤيا والذي عليه المحدثون أن الله تعالى يخلق في قلب النائم اعتقادات كما يخلق في قلب اليقظان فالله سبحانه وتعالى يخلق ما يشاء لا يمنعه نوم لا يقظة فاذا خلق هذه الاعتقادات فكانه جعلها علما على أمر يقع في الخارج او واقع كما جعل الغيم على المطر والرؤيا الخير والعلم الشر كلها يخلق الله تعالى لكن في الشر يحضر الشيطان لا في الخير فاضيف الحلم الى الشيطان في الحديث (في صحيح مسلم أنه عليه السلام قال الرؤيا من الله والحلم من الشيطان) ويجوز ان يكون اضافة الرؤيا الخير الله الله للتشريف وان كان الكل يخلق الله تعالي وتقديره اهـ (مناقب أبي حنيفة للكردري ٢ ص ٤٠)



ധാരാളം സ്വപ്നങ്ങൾക്ക് നബി (സ) തന്നെ വ്യാഖ്യാനം പറഞ്ഞതായി- കിതാബുത്തഅബീർ എന്ന അദ്ധ്യായത്തിൽ ഇമാം ബുഖാരി (റ)  ഹദീസുകളിലൂടെ സ്ഥിരപ്പെടുത്തിയത് കാണാം.


മൗലവി ധരിച്ച് വശായ പോലെ എല്ലാ സ്വപ്നവും മിഥ്യയല്ല. ഈ വിധികൾ സ്ഥിരപ്പെടാൻ പര്യാപ്തമായ തെളിവല്ലെങ്കിലും നടന്നതോ നടക്കാനിരിക്കുന്നതോ ആയ കാര്യങ്ങൾ ഗ്രഹിക്കാൻ സ്വപ്നം അവലംബമാക്കാ എന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. ഈ അടിസ്ഥാനത്തിലായിരുന്നു നുബുവ്വത് ലഭിക്കുന്നതിനു മുമ്പ് തന്നെ യൂസുഫ് നബി (അ) സ്വപ്നന വ്യഖ്യാനത്തിലൂടെ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് പ്രവചിച്ചത്.


സ്വപ്നങ്ങൾക്കൊന്നും തീരെ യാഥാർത്ഥ്യമില്ലെന്ന വാദം ബിദ്അത്ത് പ്രസ്ഥാനക്കാരിൽ നിന്നുള്ള ചിലരുടെ ഒറ്റപ്പെട്ട വാദമാണെന്ന് ഫത്ഹുൽ ബാരി വാ:12, പേ: 384 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പെട്ടവനായിരിക്കാം ഈ മൗലവിയും അയാൾ എഴുതുന്നത് കാണുക.


“ഒരു മനുഷ്യൻ ഉറക്കിൽ നബി (സ) യെ സ്വപ്നം കാണുകയും ശേഷം നബി (സ) ഉറക്കിൽ തന്നോട് ചിലത് നിർദ്ദേശിക്കുകയും ചെയ്താൽ പോലും അത് മതത്തിൽ തെളിവായി ഉദ്ധരിക്കാൻ പാടില്ലായെന്ന് ശാഫിഈ ഹബിലെ പണ്ഡിതന്മാർ വ്യക്തമാക്കുന്നുണ്ട്. നബി (സ)യെ അഭിമുഖമായി ദർശിച്ച സ്വഹാബി വര്യന്മാർക്ക് മാത്രമെ താൻ ദർശിച്ചത് നബി (സ) യെ തന്നെയാണെന്ന് ഖണ്ഡിതമായി പറയുവാൻ സാധിക്കുകയുള്ളു. മറ്റ് രൂപ ങ്ങളിൽ നബി (സ) യാണെന്നവകാശപ്പെട്ട് കൊണ്ട് പിശാച് നമുക്ക് പ്രത്യക്ഷപ്പെടാം . (വഹാബി പുസ്തകം പേ: 64) 

നേരിട്ട് ദർശിക്കാത്തവൻ സ്വപ്നത്തിലൂടെ നബി (സ)യെ കണ്ടാൽ  യാതൊരു വിലയുമില്ലെന്ന് വരുത്താനുള്ള ശ്രമമാ

ണ് മൗലവി നടത്തുന്നത്. താൻ നബി (സ)യാണെന്നവകാശപ്പെട്ട് കൊണ്ട് മറ്റ് രൂപങ്ങളിൽ പിശാച് പ്രത്യക്ഷപ്പെടാമെന്ന സാധ്യതയാണ് അതിന്ന് കാ രണമായി മൗലവി എഴുന്നള്ളിച്ചിരിക്കുന്നത്. ഈ ന്യായപ്രകാരം നേരിട്ട് ദർശിച്ച വ്യക്തിക്കു പോലും നബി (സ)യെ സ്വപ്നം കണ്ടാൽ അത് നബി (സ) തന്നെയാണെന്ന് എങ്ങനെ ഖണ്ഡിതമായി പറയാൻ കഴിയും? ജനങ്ങളെ 

പിഴപ്പിക്കാൻ പ്രതിജ്ഞയെടുത്തവനാണല്ലോ പിശാച്. അതിന് വേണ്ടി താൻ നബിയാണെന്ന് വാദിച്ച് കൊണ്ട് ഇതര രൂപത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയുന്ന പിശാചിന് എന്തുകൊണ്ട് നബി (സ) യെ നേരിൽ കണ്ട മനുഷ്യൻറ ഹൃദയത്തിൽ നിന്ന് അവിടുത്തെ യഥാർത്ഥ രൂപം എടുത്തു കളഞ്ഞ ശേഷം മറ്റൊരു രൂപത്തെ പ്രകടമാക്കി ഇത് തന്നെയായിരുന്നു താൻ പണ്ട് കണ്ട രൂപമെന്ന് തോന്നിപ്പിക്കാൻ കഴിഞ്ഞ് കൂട ഇതനുസരിച്ച് നബി (സ്വ)യ നേരിൽ ദർശിച്ചവനും അല്ലാത്തവനുമൊക്കെ താൻ കണ്ടത് നബി (സ)യ തന്നെയാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരും. അങ്ങനെ വരുമ്പോൾ സ്വഹീഹുൽ ബുഖാരിയിൽ തന്നെ നിരവധി നിവേദന പരമ്പരയിലൂടെ വന്ന ഹദീസ് തള്ളാൻ നാം നിർബന്ധിതരാകും. ഇതായിരിക്കാം മൗലവി യുടെ ഉള്ളിലിരുപ്പ്. പക്ഷേ, ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഹദീസ് അങ്ങനെ പരസ്യമായി അവഗണിക്കാൻ വഹാബികൾക്കു പോലും കഴിയില്ല.


(3) وقد ورد في قوله تعالي لهم البشرى في الحيرة الدنيا هي الرؤيا الصالحة أخرجه الترمذي وابن ماجه وصححه الحاكم - اهـ (فتح الباري


ا (٣٧٥) 


(4) وشد بعض القدرية فقال الرؤيا لاحقيقة لها اصلا - أهـ (فتح


അത് കൊണ്ടാണ് ഒരു അഴകുഴമ്പൻ ശൈലിയിൽ ഹദീസിന്റെ ആശയം ഉദ്ധരിച്ച് മൗലവി രക്ഷപ്പെടാൻ കാരണം. ഹദീസിൽ ഇങ്ങനെ പറയുന്നുവെങ്കിലും അതത്ര സ്വീകാര്യമല്ലെന്ന ധ്വനിയാണ് അയാൾ പ്രകടിപ്പിക്കുന്നത്. മൗലവിയുടെ വരികൾ കാണുക. എന്നാൽ നബി (സ)യുടെ  ഥാർത്ഥ രൂപത്തിൽ പിശാച് പ്രത്യക്ഷപ്പെടില്ലെന്നാണ് ഹദീസുകളിൽ പറയുന്നത് (വഹാബി പുസ്തകം, പേ: 64)


ഹദീസുകളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് മൗലവി ഇവിടെ ശ്രമിക്കുന്നത്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണെന്നൊ അതിനാൽ ഈ ആശയം അംഗീകാരമുള്ളതാണെന്നോ മാലവി പറഞ്ഞില്ല. എന്നാൽ ഇമാം ബുഖാരി(റ) അടക്കമുള്ളവർ ഉദ്ധരിച്ച ഹദീസിലുള്ളത് ഇപ്രകാരമാണ്. “ആരെങ്കിലും സ്വപ്നത്തിൽ എന്നെ 

കണ്ടാൽ നിശ്ചയം അവൻ എന്നെ തന്നെയാണ് കണ്ടത്. കാരണം പിശാചി ഒരിക്കലും എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടില്ല.


ഇമാം ഖുർതുബി (റ) എഴുതുന്നു. “ദുൻയാവിലെ അവസ്ഥക്ക് 

വ്യതസ്തമായതും നബി (സ) യോട് അനുയോജ്യമായതുമായ അവസ്ഥയിൽ നബി (സ)യെ സ്വപ്നത്തിൽ കാണാമെന്നത് ഏവർക്കും അറിയാവുന്നതാ ണ്. പ്രസ്തുത സ്വപ്നം സത്യവുമാണ്. മേൽ ഹദീസിന്റെ വ്യാഖ്യാനത്തിൽ സ്വഹീഹായ അഭിപ്രായം ഇപ്രകാരമാണ്. നബി (സ) യെ സ്വപ്നത്തിൽ കാ ണുന്നത് ഒരിക്കലും പാഴ് സ്വപ്നമൊ അവാസ്തവമൊ ആകില്ല. പ്രത്യുത

അത് എപ്പോഴും യഥാർത്ഥം തന്നെ. നബി (സ) യഥാർത്ഥ രൂപത്തിലല്ലാതെ കാണപ്പെടുന്നത് പിശാചിന്റെ സാന്നിദ്ധ്യത്താലല്ല. അതും അല്ലാഹുവിൽ നിന്നുള്ളതാണ്”. (ഫത്ഹുൽ ബാരി, വാ: 12, പേ: 384)


ഇമാം മാസൂരി (റ) പറയുന്നു.


“ഉധ്യത ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ ചുമത്തിയിരിക്കയാണ് ഒരു വിഭാഗം പണ്ഡിതന്മാർ . അപ്പോൾ നബി (സ) യെ സ്വപ്നത്തിൽ കണ്ടവൻ നബിയെ തന്നെയാണ് കണ്ടതെന്ന് വിവക്ഷ. മനുഷ്യ ബുദ്ധി ഇതിനെ അസംഭവ്യമായി എണ്ണുകയോ ഇങ്ങനെ സംഭവിക്കുന്നതിന് തടസ്സമൊ ആകുന്നില്ല. അപ്പോൾ മാത്രമെ ബാഹ്യാർത്ഥത്തിൽ നിന്ന് തെറ്റിക്കേണ്ടതുള്ളു. അപ്പോൾ നബി (സ) യുടെ യഥാർത്ഥ വിശേഷണങ്ങളി ലൂടെ അല്ലാതെ കാണപ്പെടുന്നത് ദർശന സമയത്ത് പിശക് സംഭവിച്ചതോ അങ്ങനെയാണെന്ന് ഭാവനയിൽ വന്നതോ ആണ്. ചിലപ്പോൾ ഭാവനയിലുള്ള വസ്തുക്കൾ കണ്ടതായി തോന്നൽ സാധാരണയാണ്. അപ്പോൾ നബി (സ)യുടെ ശരീരം കണ്ടതും കാണപ്പെടാത്ത ഗുണങ്ങൾ കണ്ടതായി ഭാവനയിൽ സംഭവിച്ചതുമാകാം”. (ഫത്ഹുൽ ബാരി: വാ: 12, പേ: 386)


ഇമാം നവവി (റ) പറയുന്നു. “നബി (സ) അറിയപ്പെട്ട ഗുണങ്ങളിലൂടയോ അല്ലാതെയോ സ്വപ്നത്തിൽ ദർശിക്കപ്പെട്ടാലും നബി(സ)യെ തന്നയാണ് കണ്ടിട്ടുള്ളതെന്ന അഭിപ്രായമാണ് ശരിയായിട്ടുള്ളത്. ഇത് 

തന്നെയാണ് മസൂരി (റ) പറഞ്ഞിട്ടുള്ളതും" (ഫത്ഹുൽ ബാരി: വാ: 12, പേ 386) 


(5) ومن المعلوم أنه يرى في النوم على حالة تخالف حالته في الدنيا من الاحوال اللائقة به وتقع تلك الرؤيا حقا والصحيح في تأويل هذا الحديث ان مقصوده ان رئيته في كل حالة ليست باطلة ولا اضفاثا بل هي حق في نفسها ولو رؤى علي غير صورته فتصور تلك الصورة ليست من الشيطان بل هو من قبل الله - اهـ (فتح الباري : ١٢ م ٣٨٤ بحذف)


(6) ثم قال المازرى وقال آخرون بل الحديث محمول على ظاهره والمراد


ان من رأه فقد ادركه ولا مانع يمنع من ذلك ولا عقل يحيله حتى


يحتاج الي صرف الكلام عن ظاهره وأما كونه قد يرى على غير صفته


مكانين مختلفين معا فان ذلك غلط في صفته وتخيل لها


علي غير ما هي عليه وقد يظن بعض الخيالات مرايات لكون ما

يتخيل مرتبطا بما يري في العادة فتكون ذاته صلى الله عليه وسلم

مرئية وصفاته مخيلة غير مرتبة - اهـ (فتح الباري : ١٢ ص (٢٨٦).


ജീവിത കാലത്ത് നബി (സ)യെ നേരിൽ ദർശിച്ച വ്യക്തി സ്വപ്നത്തിൽ നബി (സ)യെ കണ്ടാൽ അത് യഥാർത്ഥ രൂപത്തിലല്ലെങ്കിൽ കൂടി കാണപ്പെട്ടത് നബി (സ)യാണെന്നും യഥാർത്ഥ രൂപത്തിലും ഗുണത്തിലുമല്ലാ തെ കണ്ടത് ഭാവനയിൽ വന്ന പിശകാണെന്നും മേൽ വിശദീകരണത്തിൽ നിന്നും വ്യക്തമായി. അപ്പോൾ യഥാർത്ഥ രൂപത്തിലല്ല കണ്ടതെന്ന് ഉറപ്പായിട്ടും കാണപ്പെട്ട വ്യക്തി നബി (സ) തന്നെയാണെന്ന് വരുന്നു. ഇതനുസരി ച്ച് നബി (സ) യെ അഭിമുഖമായി ദർശിക്കാത്ത വ്യക്തിക്ക് താൻ കണ്ടത് നബി (സ) യുടെ രൂപമല്ലെന്ന് ഖണ്ഡിതമായി പറയാൻ കഴിയാതെ വരുമ്പോൾ കാണപ്പെട്ട വ്യക്തി നബി (സ) അല്ലെന്ന് എങ്ങനെ പറയാനാകും. നബി (സ) യെ നേരിൽ കണ്ടവർക്കെ അവിടുത്തെ യഥാർത്ഥ രൂപം തിരിച്ചറി യാൻ കഴിയൂ എന്ന മൗലവി ജൽപനം ഇതോടെ തകരുന്നു.



(7) وقال النووى بل الصحيح انه يريه علي صفته المعروفة وغيرها


كما ذكره المازري - اهـ (فتح الباری : ۱۲ ص ٣۸۷




പൊൻമള ഉസ്താദിന്റെ ശാഫിഈ മദ്ഹബ് എന്ന പുസ്തകത്തിൽ നിന്നും


പകർത്തിയതത്

Aslam Kamil Saquafi parappanangadi

Thursday, December 21, 2023

ഖബറിന്ന് മേൽ പേര് എഴുതൽ

 *ഖബറിന്ന് മേൽ പേര് എഴുതൽ*



⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎

 الحمدلله والصلوة والسلام على سيدنا محمد و علي اله وصحبه واتباعه أجمعين أما بعد

ചോദ്യം


മഹാന്മാരുടെ ഖബറിന്റെ മുകളിൽ സിയാറത്ത് ചെയ്യുന്നവർക്ക് അവരെ അറിയാൻ വേണ്ടിയും അവരെ സ്മരണ നിലനിർത്താൻ വേണ്ടിയും പേരെഴുതുന്നത് പാടില്ല എന്ന് ചിലർ പറയുന്നു യഥാർത്ഥ മെന്ത് ?


മറുപടി



ഉത്തരം:


⬛ ആവശ്യമില്ലാതെ ഖബറിന് മുകളിൽ എഴുതൽ ശാഫിഈ മദ്ഹബിൽ കറാഹത്താണ്.

ഖുർആനെഴുതൽ ഹറാമുമാണ്.


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം റംലി റ  നിഹായയിൽ പറയുന്നു.


എന്നാൽ

സിയാറത്ത് ചെയ്യുമ്പോൾ ഇതാണ് മയ്യത്ത് എന്ന്  എഴുതുന്നത് അറിയാൻ വേണ്ടി  എഴുതുന്നതിലേക്ക്  

ആവശ്യമാണെങ്കിൽ എഴുതൽ ആവശ്യത്തിനുവേണ്ടി സുന്നത്താണെന്ന്  ഖബറിനെ അറിയുന്ന അടയാളം വെക്കൽ സുന്നത്താണ് എന്ന് പണ്ഡിതന്മാർ പറഞ്ഞതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

പ്രത്യേകിച്ച് ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും കബറുകൾ .കാരണം വർഷങ്ങൾ ദീർഘമാകുമ്പോൾ ഇത്തരം അടയാളങ്ങളെ കൊണ്ടല്ലാതെ ഖബർ അറിയാൻ സാധിക്കുകയില്ല. 


(നിഹായ 2/ 140)

وفي نهاية المحتاج


نعم يؤخذ من قولهم إنه يستحب وضع ما يعرف به القبور أنه لو احتاج إلى كتابة اسم الميت لمعرفته للزيارة كان مستحبا بقدر الحاجة، لا سيما قبور الأولياء والصالحين فإنها لا تعرف إلا بذلك عند تطاول السنين، 


ഇമാം ഇബ്നു ഹജർ റ  പറയുന്നു.


وفي التحفة3/197

 نعم بحث الأذرعي حرمة كتابة القرآن لتعريضه للامتهان بالدوس والتنجيس بصديد الموتى عند تكرار الدفن ووقوع المطر


وندب كتابة اسمه لمجرد التعريف به على طول السنين لا سيما لقبور الأنبياء والصالحين لأنه طريق للإعلام المستحب

(تحفة المحتاج3/197)


എന്നാൽ കബർ തിരിച്ചറിയാൻ വേണ്ടി മാത്രം എഴുതുന്നത്(നമ്മുടെ നാടുകളിൽ ചെയുന്നത് പോലെ) സുന്നത്താണ്. പ്രത്യേഗിച്ച് അമ്പിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടേത്. കാരണം അതൊരു സുന്നത്തിലേക്കുള്ള മാർഗമാണ്. തുഹ്ഫ 3/197


 

ഖബറിന്റെ മുകളിൽ എഴുതൽ കറാഹത്താണ് എന്ന് പണ്ഡിതന്മാരുടെ വാചകത്തെ വിവരിച്ചുകൊണ്ട് .

ഇമാം ഇബ്നു ഹജർ റ ഫതാവയിൽ  പറയുന്നു.

وقال ابن حجر الهيتمي (المتوفى: 974هـ): "

وبحث السبكي والأذرعي تقييد ذلك بالقدر الزائد عما يحصل به الإعلام بالميت، وعبارة السبكي: وسيأتي قريبًا أنَّ وضعَ شيء يُعرف به القبر مستحب، فإذا كانت الكتابة طريقًا فيه فينبغي ألَّا تكره إذا كتب بقدر الحاجة إلى الإعلام.


ഇമാം സുബിക്കി റ യും ഇമാം അദ്റഇ റ യും പറഞ്ഞു


ഖബറിന്ന് മേൽ  എഴുതൽ

 മയ്യത്തിനെ അറിയാൻ ആവശ്യമായ അളവിൽ മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് പറഞ്ഞു.

ഇമാം ഇമാം സുബികി റ യുടെവാചകം ഇങ്ങനെയാണ്.

ഖബറിന് അറിയപ്പെടുന്ന വല്ല വസ്തുവും വെക്കൽ സുന്നത്താണ് .അതുകൊണ്ടുതന്നെ ഖബർ അറിയാൻ എഴുത്ത് ഒരു വഴിയാകുമെങ്കിൽ അറിയാൻ വേണ്ടി ആവശ്യത്തിന്റെ അളവിൽ എഴുതുന്നത് കറാഹത്ത് ആവുകയില്ല.


ഇമാം  അദ്റഇ റ യുടെ വാചകം ഇങ്ങനെയാണ്.


മയ്യത്തിന്റെ പേരാണെങ്കിലും ഖബറിന് മുകളിൽ എഴുതൽ കറാഹത്താണ് എന്ന് പല പണ്ഡിതന്മാർ പറഞ്ഞങ്കിലും

ഏതാണ് ഖബർ എന്ന് അറിയാൻ വേണ്ടി അടയാളം വെക്കൽ സുന്നത്താണെന്ന് അവർ തന്നെ പറഞ്ഞതിൽ നിന്നും

ഖബറിന്മേൽ പേരെഴുതിയാൽ ഖബർ അറിയാനുള്ള വഴി ആവുമെങ്കിൽആവശ്യത്തിന്റെ അളവിൽ എഴുതലും സുന്നത്താണ് എന്ന് മനസ്സിലാക്കാം.അപ്പോൾ കറാഹത്തില്ല.

 പ്രത്യേഗിച്ച് അമ്പിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടേത്. 

കാരണം കാലങ്ങൾ ദീർഘമാകുമ്പോൾ എഴുതിയാൽ അല്ലാതെ ഖബർ അറിയാൻ സാധിക്കുകയില്ല.

ശേഷം ഇമാം ഹാകിം റ അതുമായി ബന്ധപ്പെട്ട് പറഞ്ഞ വാചകം  ഇമാം അദ്റ ഈ  റ ഉദ്ധരിക്കുന്നു.

ശേഷം അദ്ദേഹം പറയുന്നു. ഖബർ അറിയാൻ വേണ്ടി എഴുതുന്നത് വിരോധമില്ല എന്നാണ് ഇമാം ഹാകിം ഉദ്ദേശിക്കുന്നതെങ്കിൽ അത് വളരെ വ്യക്തമാണ്.

അപ്പോൾ ഹദീസിൽ എഴുതൽ പാടില്ല എന്ന് പറഞ്ഞത് ദുരഭിമാനത്തിനോ അഹംഭാവത്തിനോ  വേണ്ടിയോ ആഡംബരത്തിനു വേണ്ടിയോഎഴുതുന്നതിനെപ്പറ്റിയും കള്ളമായ വിശേഷണങ്ങൾ എഴുതുന്നതിനെപ്പറ്റിയും അല്ലങ്കിൽ ഖുർആൻ എഴുതുകയോ ചെയ്യുന്നതിനെപ്പറ്റിയുമാണ്.

 ഇതെല്ലാം ഇമാം അദ്‌റഈ റ   പറഞ്ഞതാണ്.

(ഇബ്നു ഹജർ റ തുടരുന്നു )


 ഖബർ അറിയാൻ വേണ്ടി മയ്യത്തിന്റെ പേര് എഴുതുന്നത് കറാഹത്തില്ല എന്ന് ഇമാം സുബ്കി  റ  പറഞ്ഞും 

അത് സുന്നത്താണന്ന് ഇമാം അദ്റ ഈ റ പറഞ്ഞും വളരെ വെക്തമാണ്.


 പേരെഴുതിയാൽ അല്ലാതെ ഖബർ വേർതിരിക്കാൻ പ്രയാസമാവുകയും പേരെഴുതപ്പെട്ടത് പണ്ഡിതനോ സാലിഹോ ആവുകയും പേര് എഴുതിയിട്ടില്ലെങ്കിൽ കാലങ്ങൾ ദീർഘമാകുമ്പോൾ ഖബർ തേഞ്ഞു മാഞ്ഞു പോവാനും അറിയപ്പെടാതിരിക്കാനും സാധ്യതയുണ്ടെങ്കിൽ ആണിത് . 

 .നിരോധിച്ച ഹദീസുകൾ ഇതല്ലാത്തതിനെ  പറ്റിയാണെന്ന് മനസ്സിലാക്കേണ്ടതാണ്.കാരണം ഖുർആനിൽ നിന്ന് ഹദീസിൽ നിന്നും വ്യക്തമായി പറഞ്ഞതിൽ നിന്നും   പ്രത്തേകാർത്ഥം  നൽകുന്ന ചില ആശയങ്ങൾ കണ്ടെത്താവുന്നതാണ്.അത് ഇവിടെ ഖബറ് വേർതിരിച്ചു മനസ്സിലാക്കുക എന്ന ആവശ്യമാണ്.

ഖബറിനെ അറിയുന്ന അടയാളങ്ങൾ സുന്നത്താണ്

എന്ന് വ്യക്തമായി പറഞ്ഞതിന്മേൽ  ഖിയാസ് ആക്കി കൊണ്ടാണിത്.

എന്നല്ല അടയാളം വെക്കൽ സുന്നത്താണ് എന്ന് പറഞ്ഞതിൽ തന്നെ ഇത് ഉൾക്കൊള്ളുകയും പ്രവേശിക്കുന്നതുമാണ്.

ഖബറ്സിയാറത്ത് ചെയ്യുന്നവന്റെ മേലിൽ മരണപ്പെട്ട മഹാന്റെ ബർക്കത്ത് എത്തിച്ചേരലും അദ്ധേഹത്തിന്റെ  സ്മരണ നിലനിർത്തുക എന്ന് ആവശ്യവും കൂടി ഇതിലുണ്ട്.

ഫതാവൽ കുബ്റാ 24/2


وعبارة الأذرعي: وأما الكتابة فمكروهة، ,سواء كان المكتوب اسم الميت على لوح عند رأسه أو غيره، هكذا أطلقوه، والقياس الظاهر تحريم كتابة القرآن سواء في ذلك جميع جوانبه؛ لما فيه من تعريضه للأذى بالدوس والنجاسة، والتلويث بصديد الموتى عند تكرار النبش في المقبرة المسبلة، وأما غيره من النظم والنثر، فيحتمل الكراهة والتحريم للنهي، وأما كتابة اسم الميت فقد قالوا: إن وضع ما يُعرف به القبور مستحب، فإذا كان ذلك طريقًا في ذلك فيظهر استحبابه بقدر الحاجة إلى الإعلام بلا كراهة، ولا سيما قبور الأولياء والصالحين فإنها لا تعرف إلا بذلك عند تطاول السنين، ثم ذكر ما مرَّ عن الحاكم، وقال عقبه: فإن أراد كتابة اسم الميت للتعريف فظاهر، ويحمل النهي على ما قصد به المباهاة والزينة والصفات الكاذبة، أو كتابة القرآن وغير ذلك؛ ا.هـ.

وما بحثه السبكي من عدم الكراهة في كتابة اسم الميت للتعريف، والأذرعي من استحبابها ظاهرٌ إن تعذر تمييزه إلا بها، لو كان عالمًا أو صالحًا، وخُشِيَ من طول السنين اندراسُ قبره والجهل به لو لم يكتب اسمه على قبره، 


ويُحمل النهي على غير ذلك؛ لأنه يجوز أن يُستنبط من النص معنى يخصصه، وهو هنا الحاجة إلى التمييز، فهو بالقياس على ندب وضع شيء يُعرف به القبر، بل هو داخل فيه أو إلى بقاء ذكر هذا العالم أو الصالح؛ ليكثر الترحم عليه أو عود بركته على من زاره.


( الفتاوي الكبري )

ഹനഫി കർമശാസ്ത്ര ഗ്രന്തം അദുറുൽ മുഖ്താറിൽ പറയുന്നു.

ബദറിന്റെ അടയാളം പോവാതിരിക്കാനും നിസ്സാരപ്പെടുത്താതിരിക്കാനും എഴുത്തിലേക്ക് ആവശ്യമായാൽ എഴുതുന്നത് യാതൊരു വിരോധവും ഇല്ല .

(അദുറുൽ മുഖ്താർ 123 )


وفي الدر المختار123

لا بأس بالكتابة إن احتيج

إليها حتى لا يذهب الاثر ولا يمتهن

ദുററുൽ ൽ മുഖ്താറിന്റെ ഹാശിയിൽ ഇബ്നു ആബിദീൻ റ പറയുന്നു.


ഖബറിന്മേൽ എഴുതുന്നതിന്ന് വിരോധമില്ല.

 ലോകത്തിൻറെ എല്ലാ ഭാഗത്തെ പ്രവർത്തനവും കബറിന്മേൽ എഴുതലാണ്.

വിരോധിച്ച ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ഹാകിം പറഞ്ഞു . ഈ ഹദീസ് സ്വഹീഹാണങ്കിലും ലോക മുസ്ലിമീങ്ങളുടെ പ്രവർത്തനം ഇങ്ങനെയല്ല.കാരണം കിഴക്കും പാടിഞ്ഞാറുമുള്ള . മുസ്ലിമീങ്ങളുടെ ഇമാമുമാരുടെ കബറിന് മുകളിൽ എഴുതപ്പെട്ടിട്ടുണ്ട്.

ഇത് സലഫുകളിൽ നിന്നും പിൻഗാമികൾ പാരമ്പര്യമായി തുടർന്ന് പോരുന്നതാണ് ,

ഇത്രയും ഇമാം  ഹാക്കിം  പറഞ്ഞതാണ്.


وفي حاشية أبن عابدين257/2


قوله: (لا بأس بالكتابة الخ) لان النهي عنها وإن صح فقد وجد الاجماع العملي بها، فقد أخرج الحاكم النهي عنها من طرق، ثم قال: هذه الأسانيد صحيحة وليس العمل عليها، فإن أئمة المسلمين من المشرق والمغرب مكتوب على قبورهم وهو عمل أخذ به الخلف عن السلف اه‍. ويتقوى بما أخرجه أبو داود بإسناد جيد أن رسول الله (ص) حمل حجرا فوضعها عند رأس عثمان بن مظعون وقال: أتعلم بها قبر أخي وأدفن إليه من تاب من أهلي فإن الكتابة طريق إلى تعرف القبر بها،


ഇമാം ഇബ്നു ആബിദീൻ തുടരുന്നു.


നബി صلى الله عليه وسلم

ഉസ്മാന് ബ്നു മള്ഊൻ റ  ന്റെ  ഖബറിന്മേൽ അടയാളം വെച്ചപ്പോൾ അവിടന്ന് പറഞ്ഞു. ഞാൻ എന്റെ സഹോദരന്റെ ഖബറ് ഇത് കൊണ്ട് അടയാളം വെക്കുകയാണ് .

ഇമാം അബൂദാവൂദ് നല്ല പരമ്പരയോട് റിപ്പോർട്ട് ചെയ്ത ഹദീസ്  എഴുതാൻ പറ്റും എന്നതിന് ശക്തി നൽകുന്നുണ്ട്.കാരണം ഖബർ അറിയപ്പെടലിലേക്ക് എഴുത്തും കാരണമാണല്ലോ.


പക്ഷേ സലഫുകളിൽ നിന്നും ഈ പരമ്പരമായി വന്ന ഏകോപനം ഇജ്മാഅ്  എഴുതാൻ ആവശ്യമായ സമയത്താൽ ആവശ്യമായ സമയത്താണ് ,

അത് മുഹീത്ത് എന്ന ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതിൽ പറയുന്നു അടയാളം നഷ്ടപ്പെടാതിരിക്കാനും നിസ്സാരപ്പെടുത്തപ്പെടാതിരിക്കാനും എഴുതലിലേക്ക് അടയാളം നഷ്ടപ്പെടാതിരിക്കാനും നിസ്സാരപ്പെടുത്തപ്പെടാതിരിക്കാനും എഴുതലിലേക്ക് ആവശ്യമായാൽ എഴുത്തിനെ ആദരവിരോധവും ഇല്ല ,ഒരു കാരണവുമില്ലാതെ എഴുതുന്നത് പാടില്ല.

(ഹാശിയതു ഇബ്നു ആബിദീൻ 2 / 237)

 فيها ما إذا كانت الحاجة داعية إليه في الجملة كما أشار إليه في المحيط بقوله: وإن احتيج إلى الكتابة، حتى لا يذهب الأثر ولا يمتهن فلا بأس به، فأما الكتابة بغير عذر فلا اه‍. حتى أنه يكره كتابة شئ عليه من القرآن أو الشعر أو اطراء مدح له ونحو ذلك. حلية ملخصا.. 

 فالأحسن التمسك بما يفيد حمل النهي على عدم الحاجة، كما مر. حاشية أبن عابدين

27] الدر المختار وحاشية ابن عابدين (رد المحتار) (2/ 237).


ഇമാം ഹാകിം റ മരണം 405


 ലോക മുസ്ലിമീങ്ങളുടെ പ്രവർത്തനം എഴുതലല്ല.കാരണം കിഴക്കും പാടിഞ്ഞാറുമുള്ള . മുസ്ലിമീങ്ങളുടെ ഇമാമുമാരുടെ കബറിന് മുകളിൽ എഴുതപ്പെട്ടിട്ടുണ്ട്.

ഇത് സലഫുകളിൽ നിന്നും പിൻഗാമികൾ പാരമ്പര്യമായി തുടർന്ന് പോരുന്നതാണ് ,

മുസ്തദ്റക് 1/525


وقال الحاكم (المتوفى: 405ه) عقب حديث جابر السابق: "هذه الأسانيد صحيحة، وليس العمل عليها؛ فإن أئمة المسلمين من الشرق إلى الغرب مكتوب على قبورهم، وهو عمل أخذ به الخلف عن السلف"[

 المستدرك على الصحيحين للحاكم (1/ 525).

വഹാബി നേതാവ്

ശൗകാനി പറയുന്നു.

ഖബറിന്മേൽ എഴുതലിനെ വിരോധിച്ച ഹദീസിൽ നിന്നും ആഡംബരത്തിനു വേണ്ടി അല്ലാതെ പേരെഴുതുന്നതിന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ പേരഴുതൽ അനു വദനീയമാണ്. അത് ഒഴിവാക്കാനുള്ള തെളിവ് ഉസ്മാൻ ബ്ന് മള്ഊൻ റ എന്നവരുടെ ഖബറിനു മുകളിൽ തിരുനബി കല്ല് വെച്ച ഹദീസ് ആണ് . വിരോധിച്ച  ഹദീസിനെ പ്ര ത്തേകാർത്ഥം ഈ ഹദീസ് കൊണ്ട് നൽകേണ്ടതാണ് . അങ്ങനെ ഭൂരിപക്ഷ പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഇതൊരിക്കലും വ്യക്തമായ ഹദീസിനെതിരെ ഖിയാസ് എടുക്കൽ അല്ല .അത് പകൽവെളിച്ചം പോലെ വ്യക്തമാണ്. നൈലുൽ ഔതാർ 4/104


وقال الشوكاني (المتوفى: 1250هـ): "قوله: ((وأن يُكتب عليها)) فيه تحريم الكتابة على القبور، وظاهره عدم الفرق بين كتابة اسم الميت على القبر وغيرها، وقد استثنت الهادوية رسم الاسم فجوَّزوه لا على وجه الزخرفة؛ قياسًا على وضعه صلى الله عليه وسلم الحجر على قبر عثمان كما تقدم، وهو من التخصيص بالقياس، وقد قال به الجمهور، لا أنه قياس في مقابلة النص كما قال: في ضوء النهار، ولكن الشأن في صحة هذا القياس"[

 نيل الأوطار (4/ 104).


ബഹുമാനപെട്ട ഇബ്ൻ നജീം رحمه الله

പറയുന്നു


ളഹീറ എന്ന കിതാബിൽ  ഇങ്ങനെയുണ്ട്.

ഖബറിന്ന് മുകളിൽ എഴുതിയാൽ  യാതൊരു വിരോധവും ഇല്ല എന്ന് പല പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് -

(ഇബ്ൻ നജീം പറയുന്നു )

എന്നാൽ ഹദീസ് എഴുത്തിനെ തടയുന്നുണ്ടങ്കിൽ അത് അവലംബിക്കേണ്ടതാണ്.പക്ഷേ മുഹീത്വ  എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വിശദീകരിച്ചു.

കബറിന്റെ അടയാളങ്ങൾ പോവാതിരിക്കാനും നിസ്സാരമാക്കപ്പെടാതിരിക്കാനും എഴുത്തിലേക്ക് ആവശ്യമായാൽഎഴുതാവുന്നതാണ് -കാരണമില്ലാതെ പാടില്ല (അപ്പോൾ ഹദീസിലെ വിരോധം കാരണമില്ലാത്ത ഘട്ടത്തിലാണ് )

അൽ ബഹ്റു റാഇഖ് 2 / 209


قال ابن نجيم (المتوفى: 970هـ):


 "وفي الظهيرية: ولو وضع عليه شيء من الأشجار أو كُتب عليه شيء فلا بأس به عند البعض؛ ا.هـ، والحديث المتقدم يمنع الكتابة، فليكن المعول عليه، لكن فصل في المحيط فقال: وإن احتيج إلى الكتابة حتى لا يذهب الأثر ولا يمتهن، ، فأما الكتابة من غير عذر فلا؛ ا.هـ"]

19] البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري (2/ 209).

 

ഇമാം സൈലഗി  റ പറയുന്നു


وقال الزيلعي (المتوفى: 743 هـ): "لا بأس بالكتابة أو وضع الحجر؛ ليكون علامة"

تبيين الحقائق شرح كنز الدقائق وحاشية الشلبي (1/ 246).

 ഖബറിന്മേൽ അടയാളത്തിനു വേണ്ടി എഴുതുകയോ കല്ല് വെക്കുകയോ ചെയ്യുന്നത് വിരോധമില്ല.

തബ് യീനുൽ ഹഖാഇഖ് 1/246


ഇമാം ഐനി പറയുന്നു:

ഖാളി ഖാനിൽ ഇങ്ങനെയുണ്ട് അടയാളത്തിന് വേണ്ടി വല്ലതും എഴുതുകയോ കല്ലുവെക്കുകയോ ചെയ്യുന്നത് വിരോധമില്ല ,

കാരണം ഉണ്ടെങ്കിൽ എഴുതുന്നതിന് വിരോധമില്ലെന്ന് മുഹീത്തിൽ ഉണ്ട് 

അൽ ബിനായ ശറഹുൽ ഹിദായ 3/259

وقال العيني: "وفي (قاضي خان): ولا بأس بكتابة شيء، أو بوضع الأحجار؛ ليكون علامة، وفي (المحيط): لا بأس بالكتابة عند العذر"

  البناية شرح الهداية (3/ 259).


ഹസനുബ്നുഅമ്മാർ റ പറയുന്നു .അടയാളങ്ങൾ പോകാതിരിക്കാനും നിസ്സാരമാക്കപ്പെടാതിരിക്കാനും ഖബറിന്മേൽ എഴുതുന്നതിന് വിരോധമില്ല

മറാഖിൽ ഫലാഹ് 226


وقال حسن بن عمار (المتوفى: 1069هـ): "ولا بأس بالكتابة عليه لئلا يذهب الأثر ولا يمتهن.

 مراقي الفلاح شرح نور الإيضاح (ص: 226).

അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

💎💎💎💎💎💎💎💎💎

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....