Monday, October 31, 2022

بناء القبةതബ്ലീഗ് ജമാഅത്തിന്റെ അബദ്ധം . മഹത്തുക്കളുടെ ഖബറിന്മേൽ ഖുബ്ബ നിർമ്മിക്കൽ

 *തബ്ലീഗീ ജമാഅത്തിന്റെ ആത്മീയ നേതാവ്*

*മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ* *പ്രൗഡ ഗംഭീര ജാറത്തിനെതിരെ*


✍🏻


മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ തേജസ്സുറ്റതും ശോഭനീയവുമായ മദീനാ ശരീഫിലെ പരിശുദ്ധ ജാറമടക്കം മുഴുവൻ ജാറങ്ങളും പിഴച്ച ബിദ്അത്താണെന്നും, ഖുർആൻ സുന്നത്തുകളെ കൊണ്ട് ഇവയെ എതിർക്കണമെന്നും ഉദ്ഘോഷിക്കുന്ന ഫത്‌വ നൽകിയത് തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ ഇൽയാസ് ദഹ്ലവിയുംടെ ശൈഖും ദേവ്ബന്ദികളുടെ ചീഫ് മുഫ്തിയുമായ റശീദ് ഗങ്കോഹിയാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.


ചോദ്യം?:


നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുഗ്രഹീത ജാറം പ്രതാപത്തിലും പ്രൗഢിയിലുമായി ദൃഢമായി നിർമ്മിക്കപ്പെട്ടതിന്റെയും വെളിച്ചം സംവിധാനിച്ചതിന്റെയും കാരണം എന്താണ് ?


സ്വഹാബത്തിന്റെയും ഇമാമുമാരുടേയും നിർമ്മിക്കപ്പെട്ടിട്ടുണ്ടല്ലോ ?


ഇത്തരം കാര്യങ്ങളിൽ മതപരമോ ഭൗതികമോ ആയ വല്ല നന്മയും പ്രത്യേകതയും ഉണ്ടോ"  ?


ഖബറുകളെ ദൃഡീകരിക്കുക. മുകളിൽ കെട്ടിടം നിർമ്മിക്കുക. ഖുബ്ബ നിർമ്മിക്കുക. വെളിച്ചം സംവിധാനിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർ

അമ്പിയാക്കൾ സ്വഹാബാക്കൾ മുജ്തഹിദുകളായ ഇമാമുമാർ

വിശിഷ്യാ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജാറവും രേഖയായി അവതരിപ്പിക്കുന്നു.


ഇത്തരം കാര്യങ്ങളെ

അറേബ്യൻ പണ്ഡിതരും 

ഹറമൈനി പണ്ഡിതരും

എതിർക്കുന്നില്ല എന്നത്

അനുവദനീയമാകുന്നതി

ന്ന് രേഖയാക്കാൻ പറ്റുമോ'' ?


ഉത്തരം:


ഈ മുഴുവൻ കാര്യങ്ങളും അനുവദനീയമല്ലാത്തതും 

നിയമ വിരുദ്ധവുമാകുന്നു .


എവിടെയായാലും സ്വീകാര്യരായ പണ്ഡിതരല്ല നിർമിച്ചത് , മറിച്ച് പൊതുജനങ്ങളും സമ്പന്നരും സുൽത്വാൻമാരുമാണ് നിർമ്മിച്ചത്.


ഇത്തരം കാര്യങ്ങളെ തടയുന്ന ഹദീസുകൾ വന്നിരിക്കെ ആരുടെ പ്രവർത്തനം കൊണ്ടും ഇവ അനുവദനീയമാവില്ല.


ഖുർആനിന്നും സുന്നത്തിനുമെതിരിൽ ആര് ചെയ്താലും അത് അനുവദനീയമല്ലാത്തതും

തെളിവിന്ന് യോഗ്യമല്ലാത്തതുമാണ്.

 ഖുർആനും ഹദീസും മുജ്തഹിദുകളുടെ വാക്കുമാണ് പരിഗണിക്കേണ്ടത്.


ശറഇൽ സ്വീകാര്യമല്ലാത്തൊരു കാര്യം അറേബ്യയിലോ ഹറമൈനിയിലോ പ്രചരിക്കപ്പെട്ടത് കൊണ്ട് അനുവദിക്കപ്പെടില്ല.


ഇത്തരം ബിദ്അത്തുകളെ

അവിടെ ആരും തടയുന്നില്ല എന്നതും അനുവദനീയമാകുന്നതിന്ന് രേഖയല്ല. ഈ വിഷയത്തിൽ മൗനം പാലിക്കാൻ യാതൊരു ന്യായവുമില്ല.

ഖുർആനും സുന്നത്തും കൊണ്ട് 

റദ്ദ് ചെയ്യേണ്ടതും

വിമർശിക്കേണ്ടതുമാണ്".


[ആശയം,ഫതാവാറശീദിയ്യ:പേജ്: 142, 143]


വ്യത്യസ്തമായ രണ്ട് ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങളും അവക്കുള്ള ഉത്തരത്തിന്റെ

ആശയ വിവർത്തനവുമാണ്

മുകളിൽ നാം വായിച്ചത്.


ദേവ്ബന്ദീ പണ്ഡിതരും,ത ബ്ലീഗികളും

അഹ് ലുസ്സുന്ന: യാണെന്നും 

മാതുരീതിയ്യ:/ അശ്അരിയ്യ:യെ അനുഗമിക്കുന്നവരുമാണെന്നുമുള്ള വാദങ്ങളെല്ലാം തനി ബാലിശവും,വ്യാജമായ വാദങ്ങളാണെന്നും വ്യക്തമായല്ലോ.


മക്ക മദീന: യിലെ മഖ്ബറകൾ

തകർക്കപ്പെടുന്നതിന്ന് മുമ്പ്

നൽകിയ ഫത് വയാണ് ഇതെങ്കിൽ

തകർക്കപ്പെട്ടതിന്ന് ശേഷം


തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ ഇല്ല്യാസിന്റെ ഉസ്താദും, കാപട്യത്തിന്റെ പുസ്തകമായ അൽ മുഹന്നതിന്റെ കർത്താവുമായ ഖലീൽ അമ്പേട്ടവിയുടെ

വരികൾ കൂടി വായിക്കൂ.


⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️


 "ഈ കാലഘട്ടത്തെ പരിഗണിച്ച് വളരെയധികം മതാധിഷ്ഠിത ഭരണകൂടമാണ് ഈ ഭരണകൂടമെന്ന് ഞാൻ വിശ്വസിക്കുന്നു.


സുൽത്വാൻ ഇബ്നു സഊദ് വളരെയധികം ബുദ്ധിമാനും മതനിഷ്ടയുള്ളവനും സഹനശീലമുള്ളവനുമാണ്.....

ആർക്കും ഒരു പരാതിയുമുണ്ടായിട്ടില്ല.


ജാഹിലീങ്ങൾ റാഫിളുകളുമായി

കൂടിചേർന്ന് സംയുക്തമായി ദീനും

ഈമാനുമാക്കി മാറ്റിയ  ഖുബ്ബകൾ (മഖ്ബറകൾ )

പൊളിക്കുന്നതിനെ അടിസ്ഥാനമാക്കി പരാതികൾ വരുന്നു.


എന്റെ അഭിപ്രായമനുസരിച്ച് ഇവ കളെ

(ജാറങ്ങളെ) തകർക്കൽ

 നിശ്ചയം വാജിബാകുന്നു."


میرےنزديک انکا انھدام 

يقیینا واجب ہے


(മഖ്ബറകളെ പൊളിക്കൽ നിർബന്ധമാകുന്നു.)


*മക്തൂബ് ١٣٤٥ റബീഉസ്സാനി*


ദേവ്ബന്ദീ പണ്ഡിതനായ ഖലീൽ അമ്പേട്ടവി

ദേവ്ബന്ദീ മുഫ്തിയായ റശീദ് ഗങ്കോഹിയുടെ നവാസെ യാക്കൂബ്

സാഹിബിന്ന് 1345 ൽ എഴുതിയ കത്തിലെ ചില ഭാഗങ്ങളാണ് മുകളിൽ എഴുതിയത്.


*........................................................*

*മുഹമ്മദ് ഇസ്മാഈൽ അംജദി*

*മഹാരാഷ്ട്ര 9819631650*


💙____________________________💙

Friday, October 14, 2022

തബറുക് മീലാദ് സ്വഹാബ . ഒഹാബികളുടെ വൈരുദ്ധ്യം

 🌹🌹🌹

*നബിദിനാഘോഷം :*

*സ്വഹാബികൾ*

*മുജാഹിദുകൾക്ക്*

*സ്വീകാര്യമാവുമോ..?*

➖➖➖➖➖➖➖➖➖

സ്വഹാബികൾ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേട്ടാൽ തോന്നും സ്വാഹാബികൾ ചെയ്‌താൽ വഹാബി അംഗീകരിക്കുമെന്ന്.!

എന്നാൽ വഹാബികളെക്കാൾ സ്വഹാബികളെ തള്ളുകയും വിമർശിക്കുകയും ചെയ്തവർ  മാറ്റാരുമുണ്ടാവില്ല.


മുജാഹിദ് വിശ്വാസപ്രകാരം സ്വാഹാബികൾ  ശിർക്കും ബിദ്അതും ചെയ്തവരും നബി(സ) അതിന് അംഗീകാരം കൊടുത്തവരുമാണ്, ഒരുദാഹരണം പറയാം.


നബി(സ)യുടെ വിയർപ്പ് പോലുള്ള ആസാർ കൊണ്ട് ബർക്കത്ത് എടുക്കൽ മുജാഹിദു വിശ്വാസപ്രകാരം  ശിർക്കാണ്.

ഇക്കാര്യം അവർ പരസ്യമായി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


ശബാബ് വാരികയിൽ നിന്ന് :

"അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )."

(ശബാബ് വാരിക 2011

ഏപ്രിൽ 1 പേജ് : 22)


എന്നാൽ സ്വാഹാബികൾ നബി(സ)യുടെ വസ്ത്രം, വിയർപ്പ്, കേശം തുടങ്ങിയ ആസാറുകൾ കൊണ്ട് ബർകത് എടുത്തിരു ന്നുവെന്നും നബി(സ) അത് അംഗീകരിച്ചിരുന്നുവെന്നതും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.

ഇക്കാര്യം മൗലവിമാർക്കും സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.


ശബാബ് വാരികയിൽ നിന്ന് തന്നെ വായിക്കുക:

"നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർക്കത്ത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നബി(സ)ഒരിക്കൽ ഉമ്മുസുലൈമിന്റെ(റ)വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി. അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോൾ നബി(സ)നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവർ ചെന്ന് നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി(സ) ചോദിച്ചു : ഉമ്മുസുലൈം, എന്താണ് നീ ചെയ്യുന്നത്?

അവർ പറഞ്ഞു : അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഹ്രഹിക്കുന്നു. നബി(സ)പറഞ്ഞു :ശരി. (ബുഖാരി)"

(ശബാബ് വാരിക 2010

നവംബർ 12 പേജ് : 31)


ചിന്തിക്കുക,

സ്വാഹാബികൾ ചെയ്തതും നബി(സ)അംഗീകരിച്ചതുമായ ഇമാം ബുഖാരി(റ)റിപ്പോർട്ട് ചെയ്ത കാര്യം ശിർക്കും കുഫ്റുമാണ് എന്ന് പഠിപ്പിച്ചവരാണ്

ഇപ്പോൾ നബി(സ)യുടെയും സ്വാഹാബികളുടെയും സ്വന്തക്കാരായി

രംഗത്ത് വരുന്നത്.

സ്വഹാബത്തിന്റെ പ്രവർത്തനത്തിലും

നബി(സ)യുടെ അംഗീകാരത്തിലും

ശിർക്കും കുഫ്റും ആരോപിച്ച

ഈ വഞ്ചകരെ കരുതിയിരിക്കുക.


*aboohabeeb payyoli*

   9048 171 939

🌹🌹🌹🌹🌹🌹🌹🌹🌹

ഇസ്തിഗാസ.ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ?

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


📚🔎___________________🔍📚



ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ?


മറുപടി


ഇമാം ഇസ്വബഹാനി റ യുടെ അൽ ഹുജ്ജ ഫിൽ മഹജ്ജ എന്ന ഗ്രത്തിൽ നിന്നാണ് ഒഹാബി പുരോഹിതർ തെറ്റിദ്ധരിപ്പിക്കുന്നത്. അവിടെ തർക്കഅത്തിലിരിക്കുന്ന മഹാൻമാരോട് അഭൗതിക സഹായം തേടൽ എന്ന ഇസ്തിഗാസയെ പറ്റി പറഞ്ഞിട്ടേയില്ല. 

മറിച്ചു അതിൽ പറയുന്നത് . അല്ലാഹുവിന്റെ നാമങ്ങളെ പറ്റിയുള്ള ചർച്ചയാണ്. 

ഇമാം ഇസ്ബഹാനി റ 

 (ഭൗതികവും അഭൗതികവുമായ )

എല്ലാം  നൽകുന്നവൻ എന്ന നാമം അല്ലാഹുവിനുണ്ട് .

(ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകാൻ മറ്റൊരാൾക്കും കഴിയില്ല. അവനാണ്

(ഭൗതികവും അഭൗതികവുമായ )

 ശക്തി നൽക്കുന്നത് 

ശക്തി നൽകാൻ ഒരു സ്രഷ്ടിക്കും സ്വയം കഴിവില്ല. നീ പറയേണ്ടത് എന്റെ റബ്ബേ എനിക്ക് (ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകണേ അത് മറ്റൊരു (ദ്രശ്യത്തിലോ അദ്രശ്യത്തിലോ ആവട്ടെ ) ആളോടും ചോദിക്കരുത് നീ സ്രഷ്ടിയോട് അത് ചോദിച്ചാൽ അവന്ന് അതിന്മേൽ സ്വയം കഴിവില്ല. നീ ദുർബലമാവുമ്പോൾ പറയുക എന്റെ റബ്ബേ നീ എനിക്ക് ശക്തി നൽകണേ ഒരു സ്രഷ്ടിയും യാതൊ ശക്തി നൽകാനും കഴിവുള്ളവരല്ല.

കിതാബുൽ ഹുജ്ജ

ومن أسمائه: الوهاب: يهب العافية، ولا يقدر المخلوق أن يهبها. ويهب القوة ولا يقدر المخلوق أن يهبها، تقول: يا رب هب لي العافية ولا تسأل مخلوقا ذلك، وإن سألته لم يقدر عليه، وتقول عند ضعفك: يا رب هب لي قوة، والمخلوق لا يقدر على ذلك" 




ഇതാണ് ഇമാം ഇസ് ബഹാനി റ പറഞ്ഞത് .ഇതിൽ മഹാനവറുകൾ ഒരിക്കലും മഹാന്മാരോട് മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടൽ ശിർക്കാണന്ന്  പറയുന്നില്ല . അല്ലങ്കിൽ അഭൗതികമായ നിലക്ക് സഹായം തേടൽ ശിർക്കാണന്ന് പറയുന്നില്ല. അങ്ങനെ ഏതങ്കിലും ഒരു പണ്ഡിതൻ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് മൗലവീസ് തെളിയിക്കേണ്ടത് .


 മറിച്ച് ഇമാം   ഇസ്ബഹാനി റ അല്ലാഹുവിന്റ സ്വിഫതായ   വഹാബ് (ഭൗതികവുംഭൗതികവുമായ എല്ലാ കാര്യങ്ങളും നൽകുന്നവൻ )എന്ന ഇസ്മിന്റെ ആശയ തലങ്ങൾ വിവരിക്കുകയാണ്  

വിശുദ്ധ ഖുർആനിൽ 

أن القوة لله جميعا

 وما النصر الا من عند الله


എല്ലാ കഴിവും അല്ലാഹുവിന്ന്

സഹയം അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല.

ഹദീസിൽ 


لا حول ولا قوة الا با الله


അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവും തെറ്റലും ഇല്ല . എന്നും 

لأنك تقدر ولا اقدر

നിക്ഷയം നീ ആണ് കഴിവുള്ളവൻ ഞാൻ കഴിവില്ല. 

وتعلم ولا اعلم

നീയാണ് അറിയുന്നവൻ ഞാൻ അറിയില്ല. 

എന്ന് തിരുനബി സ്വ പഠിപ്പിച്ച ഇസ്തിഗാറത്തിന്റെ ദുആ ഇലും കാണാം



ഇത്തരംവചനങ്ങളിലൂടെ  ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും ശക്തിയും സഹായവും യഥാർത്ഥത്തിൽ അല്ലാഹുവാണ് ചെയ്യുന്നത് എന്നും . ആര് എന്ത് സഹായം ചെയ്തു തന്നാലും ആരോട് എന്ത് ചോദിക്കുന്നുണ്ടങ്കിലും അതിന്റെ യഥാര്ത്ഥ ഉടമസ്തൻ അല്ലാഹു ആണ് അവന്റെ കഴിവ് കൊണ്ടല്ലാതെ ഒരു കഴിവോ ആഫിയത്തോ ഇല്ല എന്നും  അത് കൊണ്ട്  ഭൗതികവും അഭൗതികവുമായ കാര്യങ്ങൾ  യഥാര്ഥ ഉടമസ്ഥനന്ന നിലക്ക് അല്ലാഹു തആല യോട് മാത്രമെ ചോദിക്കാൻ പാടുള്ളു എന്നാണ് മഹാനവറുകൾ പറയുന്നത് .

അല്ലാതെ ഭൗതികം സ്രഷ്ടികളോടും അഭൗതികം സ്രഷ്ടാവിനോടും എന്ന ഒരു ആശയം ഒരു ആയത്തിലും ഒരു ഹദീസിലും ഒരു സലഫുകളും പണ്ഡിതനും പറഞ്ഞതായി തെളിയിക്കാൻ സാധ്യമല്ല . അതുണ്ടങ്കിൽ അതാണ് മൗലവീസ് തെളിയിക്കേണ്ടത്.

ഇമാം ഇസ്ഫഹാനിയും അങ്ങനെ പറഞ്ഞിട്ടില്ല.


എല്ലാ ശക്തിയും ആരോഗ്യവും യഥാര്ഥത്തിൽ നൽകുന്നത് അല്ലാഹുവാണന്നും അര് എന്ത് സഹായം നൽകിയാലും   അതല്ലാം അല്ലാഹുവിന്റെ സഹായമാണന്ന തൗഹീദിന്റെ സത്തയാണ് അവർ വിവരിക്കുന്നത് . അല്ലാഹു നിക്ഷയിച്ച കാരണമെന്ന നിലക്ക് ഭൗതിക കാര്യങ്ങളോ അഭൗതിക കാര്യങ്ങളോ മറ്റൊരാളോടും ചോദിക്കാൻ പാടില്ല എന്നോ അഭൗതിക സഹായം അല്ലാഹു  അല്ലാതെ മറ്റൊരാളോടും ചോതിക്കരുത് എന്നോ ഇമാം ഇസ്ബഹാനി റ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിതർ തെളിയിക്കേണ്ടത് .അത് ഖിയാമത്ത് നാള് വരെ സാധ്യമല്ല താനും 


*അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


Thursday, October 13, 2022

നബി സ്വ യുടെ ജന്മത്തിൽ സന്തോഷിച്ചവർ

 നബി സ്വ യുടെ ജന്മത്തിൽ സന്തോഷിച്ചവർ


✅=Ok 

❎=No


അല്ലാഹു  ✅

മുഹമ്മദ് നബിﷺ✅

മലക്കുകൾ✅

സ്വഹാബികൾ✅

ആമിന റ✅

അബ്ദുൽ മുത്വലിബ്✅

അബൂ ത്വാലിബ്✅

അബൂബകർ റ ✅

ഉമർ റ ✅

ഉസ്മാൻ റ ✅

അലിയ്യ് റ✅

ഇമാം മാലിക് റ ✅

ഇമാം ശാഫിഈ റ ✅

ഇമാം അബൂഹനീഫ റ ✅

ഇമാം അഹമ്മദ് റ ✅

താബിഉകൾ റ ✅

തബഉത്താബിഉകൾ റ✅

ഇമംബുഖാരി റ ✅

ഇമാം മുസ്ലിം റ ✅

ഇമാം അബൂദാവൂദ് റ✅

ഇമാം തിർമിദി റ✅

ഇമാം നസാഈ✅

ഇമാം അബൂശാമ റ✅

ഇമാം നവവി റ ✅

ഇമാം സഖാവി റ ✅

ഇമാം ഇബ്ൻ ഹജർ ✅ അസ്ഖലാനി റ✅

ഇമാം ഇബ്ൻ ഹജർ✅ ഹൈതമി റ✅

ഇമാം സുയൂത്വി റ✅

ഇമാം ഇബ്നുൽ ഹാജ് റ✅

ഇമാം ഇബ്നു ദിഹ് യ റ✅

ഇമാം ഖസ്ത്വല്ലാനി റ✅

ഇമാം സർഖാനി റ✅

മറ്റു എല്ലാ പണ്ഡിതന്മാരും✅

رضي الله عنهم وعنا

നബി  ﷺയുടെ ജന്മത്തിൽ സന്തോഷിക്കരുതെന്ന് പറയു ന്നവർ / ദുഖിച്ചവർ

1 ഇബ് ലീസ്❎

2 ഒഹാബികൾ❎



Aslam parappanangadi

നബി ദിനം :സംഘടന ബിദ്അതല്ലേ? എന്ന ചോദ്യത്തിന് മൗലവിമാർ നൽകിയ മറുപടി മാത്രം മതി നബിദിനാഘോഷം ബിദ്അതല്ല എന്ന് മനസ്സിലാക്കാൻ.

 🌹🌹

*നബിദിനാഘോഷം*

➖➖➖➖➖➖➖➖➖

*മുജാഹിദിന്റെ ഈ മറുപടി ഒന്ന് ശ്രദ്ധിക്കൂ ...*


സംഘടന ബിദ്അതല്ലേ? എന്ന ചോദ്യത്തിന് മൗലവിമാർ നൽകിയ മറുപടി മാത്രം മതി നബിദിനാഘോഷം ബിദ്അതല്ല എന്ന് മനസ്സിലാക്കാൻ.


ദഅവത്തിനു വേണ്ടി സംഘടിക്കാമോ?

സ്വാഹാബികൾ സംഘടന

ഉണ്ടാക്കിയോ?

ഇല്ലങ്കിൽ നിങ്ങൾ സംഘടന ഉണ്ടാക്കുന്നത് ബിദ്അതാവില്ലേ..?


ഈ ചോദ്യത്തിന് മൗലവിമാരുടെ മറുപടി ഇങ്ങനെയാണ് :

"തങ്ങൾ ദഅവത്തിന് വേണ്ടി വ്യക്തിപരമായ ശ്രമങ്ങൾ നടത്തിയത് സംഘടിത ദഅവത്തിന് നബി(സ) അനുമതി നൽകാത്തത് കൊണ്ടാണെന്ന് സ്വാഹാബികളാരും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ സംഘടിതമായി ദഅവത് നടത്താൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല."

(ശബാബ് 2009 ജനുവരി 30 പേജ് :27)


നല്ല ലളിതമായ മറുപടി.


ഇനി ഇതേ രൂപത്തിൽ

നബിദിനത്തെ കുറിച്ച് ആലോചിച്ചു നോക്കൂ....


നബിസ്നേഹത്തിന്റെ ഭാഗമായി 

സ്വാഹാബികൾ

റാബീഉൽഅവ്വൽ 12

നബിദിനമായി ആഘോഷിക്കാതിരുന്നത്

നബി(സ)അനുമതി നൽകാത്തത് കൊണ്ടാണെന്ന് സ്വാഹാബികളാരും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ നബിദിനം ആഘോഷിക്കാൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല.


അപ്പോൾ നബിദിനാഘോഷം

ബിദ്അതാണെന്ന് പറയാൻ നിങ്ങൾ എന്ത് കാരണമാണോ പറയുന്നത് അതൊക്കെ സംഘടന ബിദ്അതാണ് എന്ന് പറയാനും കാരണമാണ്.

സംഘടന ബിദ്അത് അല്ലെങ്കിൽ നബിദിനാഘോഷവും ബിദ്അതല്ല തന്നെ.


*✍️aboohabeeb payyoli*

🌹

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....