Friday, October 14, 2022

തബറുക് മീലാദ് സ്വഹാബ . ഒഹാബികളുടെ വൈരുദ്ധ്യം

 🌹🌹🌹

*നബിദിനാഘോഷം :*

*സ്വഹാബികൾ*

*മുജാഹിദുകൾക്ക്*

*സ്വീകാര്യമാവുമോ..?*

➖➖➖➖➖➖➖➖➖

സ്വഹാബികൾ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേട്ടാൽ തോന്നും സ്വാഹാബികൾ ചെയ്‌താൽ വഹാബി അംഗീകരിക്കുമെന്ന്.!

എന്നാൽ വഹാബികളെക്കാൾ സ്വഹാബികളെ തള്ളുകയും വിമർശിക്കുകയും ചെയ്തവർ  മാറ്റാരുമുണ്ടാവില്ല.


മുജാഹിദ് വിശ്വാസപ്രകാരം സ്വാഹാബികൾ  ശിർക്കും ബിദ്അതും ചെയ്തവരും നബി(സ) അതിന് അംഗീകാരം കൊടുത്തവരുമാണ്, ഒരുദാഹരണം പറയാം.


നബി(സ)യുടെ വിയർപ്പ് പോലുള്ള ആസാർ കൊണ്ട് ബർക്കത്ത് എടുക്കൽ മുജാഹിദു വിശ്വാസപ്രകാരം  ശിർക്കാണ്.

ഇക്കാര്യം അവർ പരസ്യമായി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


ശബാബ് വാരികയിൽ നിന്ന് :

"അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )."

(ശബാബ് വാരിക 2011

ഏപ്രിൽ 1 പേജ് : 22)


എന്നാൽ സ്വാഹാബികൾ നബി(സ)യുടെ വസ്ത്രം, വിയർപ്പ്, കേശം തുടങ്ങിയ ആസാറുകൾ കൊണ്ട് ബർകത് എടുത്തിരു ന്നുവെന്നും നബി(സ) അത് അംഗീകരിച്ചിരുന്നുവെന്നതും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.

ഇക്കാര്യം മൗലവിമാർക്കും സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.


ശബാബ് വാരികയിൽ നിന്ന് തന്നെ വായിക്കുക:

"നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർക്കത്ത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നബി(സ)ഒരിക്കൽ ഉമ്മുസുലൈമിന്റെ(റ)വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി. അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോൾ നബി(സ)നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവർ ചെന്ന് നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി(സ) ചോദിച്ചു : ഉമ്മുസുലൈം, എന്താണ് നീ ചെയ്യുന്നത്?

അവർ പറഞ്ഞു : അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഹ്രഹിക്കുന്നു. നബി(സ)പറഞ്ഞു :ശരി. (ബുഖാരി)"

(ശബാബ് വാരിക 2010

നവംബർ 12 പേജ് : 31)


ചിന്തിക്കുക,

സ്വാഹാബികൾ ചെയ്തതും നബി(സ)അംഗീകരിച്ചതുമായ ഇമാം ബുഖാരി(റ)റിപ്പോർട്ട് ചെയ്ത കാര്യം ശിർക്കും കുഫ്റുമാണ് എന്ന് പഠിപ്പിച്ചവരാണ്

ഇപ്പോൾ നബി(സ)യുടെയും സ്വാഹാബികളുടെയും സ്വന്തക്കാരായി

രംഗത്ത് വരുന്നത്.

സ്വഹാബത്തിന്റെ പ്രവർത്തനത്തിലും

നബി(സ)യുടെ അംഗീകാരത്തിലും

ശിർക്കും കുഫ്റും ആരോപിച്ച

ഈ വഞ്ചകരെ കരുതിയിരിക്കുക.


*aboohabeeb payyoli*

   9048 171 939

🌹🌹🌹🌹🌹🌹🌹🌹🌹

1 comment:

  1. ഈ കാരൃം നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല. പിന്നെ ഇതിനെ എതിർകേൺട ആവശൃം ഒരു വിശ്വാസി ക്കും ഇല്ല.

    മൗലൂദിൻടെ കോപ്റായങൾ എതിർകുന്നത്, അതിന് സ്വഹാബികളിൽ നിന്ന് മാത്റ്ക ഇല്ലാഞിട്ടാണ്.
    നബിയുടെ (സ്വല്ലള്ളാഹു അലൈഹി വ വല്ലം) ജന്മം ദിനവുമായി ബന്ധപ്പെട്ട് ഹദീസ്, തിന്കളാഴ്ച എൻടെ ജന്മം ദിവസമായത് കൊൺട് ഞാൻ (റസൂൽ) തിന്നോകളാഴ്മ്പ്ചകളിൽ നോമ്പ് നോക്കുന്നു. 13 കിതാബു സിയാം, , അധ്യായം36 ഹദീസ് 1162ബി
    https://sunnah.com/muslim:1162b

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....