Friday, August 30, 2019

അദ്രശ്യം ഒഹാബിക്ക് മറുപടി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.



സഹോദരങ്ങളെ

അഭൗതികമായ.അറിവും.
കഴിവും.സൃഷ്ടികൾക്ക് ആർക്കും ഇല്ലാ

അത്‌ പ്രപഞ്ചാ തീതനായ
സ്രഷ്ട്ടാവായ അല്ലാഹുവിന്ന് മാത്രം ഉള്ളഅറിവും കഴിവുമാണ്.

അതു കൊണ്ടാണ് ഖുർആനിൽ അള്ളാഹു  പറയുന്നത്
ഗൈബ്  ആകാശ ഭൂമികളിലുള്ള ഒരു സൃഷ്ട്ടികൾക്കും
അറിയില്ലാ എന്നത്.

മറുപടി


നബിമാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യജ്ഞാനമുണ്ടെന്ന നിരവധി തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമായുണ്ടായിട്ടും മഹത്തുക്കളുടെ അദൃശ്യജ്ഞാനത്തെ പല ദുര്‍വാദങ്ങള്‍ ഉന്നയിച്ച് നിഷേധിക്കുകയാണ് ബിദ്അത്തുകാര്‍. “അദൃശ്യജ്ഞാനത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെയടുത്താണുള്ളത്. അവനല്ലാതെ അതറിയുകയില്ല” (സൂറത്തുല്‍ അന്‍ആം/59). അല്ലാഹു അല്ലാതെ ആകാശ ഭൂമിയിലുള്ള ആരും അദൃശ്യമറിയുകയില്ല (സൂറത്തുന്നംല്/65). തീര്‍ച്ചയായും അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമുള്ളതാണ് (സൂറത്തു യൂനുസ്/20). തുടങ്ങിയ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ബിദഇകള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇവയാകട്ടെ, സ്വതന്ത്രവും സ്വയം പര്യാപ്തമായും ആര്‍ക്കും ഒരറിവും കിട്ടുകയില്ല എന്നറിയിക്കുന്ന സൂക്തങ്ങളാണ്.

ഇതു സംബന്ധമായുള്ള സംശയത്തിന് വ്യക്തവും സ്പഷ്ടവുമായ മറുപടി ഇമാം നവവി (റ) നല്‍കുന്നുണ്ട്. ഭാവി സംബന്ധമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ശൈലി അമ്പിയാക്കളുടെ മുഅ്ജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും വന്നിട്ടുണ്ടെന്നിരിക്കെ, “അല്ലാഹു അല്ലാത്ത ആകാശ ഭൂമിയിലെ ഒരാളും അദൃശ്യങ്ങളറിയില്ല”തുടങ്ങിയ ആയത്തുകളുടെയും “നാളെ എന്താണുണ്ടാവുന്നതെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല”തുടങ്ങിയ ഹദീസുകളുടെയും അര്‍ത്ഥമെന്താണെന്നാണ് ചോദ്യം. ഇമാം നവവി(റ)യുടെ മറുപടി ഇങ്ങനെ: “സ്വതന്ത്രമായുള്ളതും എല്ലാ ജ്ഞാനങ്ങളെയുമുള്‍ക്കൊള്ളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അതേ സമയം, മുഅ്ജിസത്ത്, കറാമത്ത് മുഖേന ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു പ്രവാചകര്‍ക്കും ഔലിയാക്കള്‍ക്കും അറിയിച്ച് കൊടുക്കുന്നത് കൊണ്ട് കിട്ടുന്നതാണ്. അവ സ്വതന്ത്രവും സ്വയം പര്യാപ്തവുമല്ല” (ഫതാവന്നവവി/241).

സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ ആരെങ്കിലും അദൃശ്യങ്ങളറിയുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഇവിടെ നിരാകരിക്കുന്നത്. അല്ലാഹു അല്ലാത്തവര്‍ അദൃശ്യജ്ഞാനമറിയില്ലെന്നതിന്റെ ഉദ്ദ്യേം സ്വയം പര്യപ്തമായ വിധത്തില്‍ അറിയില്ലെന്നും, അറിയുമെന്ന് പറയുന്നതിന്റെ താല്‍പര്യം അല്ലാഹു നല്‍കുന്നതു കൊണ്ട് അറിയുമെന്നുമാണ്.





മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിന്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും നിഷേധമാണ്. അതിമാനുഷികവും അനിതര സാധാരണവുമായ കാര്യങ്ങളാണല്ലോ മുഅ്ജിസത്തും കറാമത്തും. അവയില്‍പെട്ടതു തന്നെയാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാമെന്ന വിശ്വാസവും.

അദൃശ്യജ്ഞാനമുള്ളവന്‍ എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. എന്നാല്‍ മറ്റു ചിലര്‍ക്കും അവന്റെ അനുമതി പ്രകാരം അദൃശ്യങ്ങളറിയാന്‍ കഴിയുമെന്നാണ് ഇസ്ലാമിക വിശ്വാസം. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. “വിശുദ്ധരില്‍ നിന്നും അശുദ്ധരെ വേര്‍തിരിക്കാതെ ഈ സ്ഥിതിയില്‍ അല്ലാഹു നിങ്ങളെ വിടുകയില്ല. മറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയുമില്ല. പക്ഷേ, തന്റെ ദൂതരില്‍ നിന്നും താനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) അല്ലാഹു തെരഞ്ഞെടുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിക്കുവീന്‍. വിശ്വസിക്കുകയും സൂക്ഷ്മത കൈവരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് വലിയ പ്രതിഫലമുണ്ട്” (വിശുദ്ധ ഖുര്‍ആന്‍ 3/179).

അദൃശ്യജ്ഞാനം അല്ലാഹു ചിലര്‍ക്കു നല്‍കുമെന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ എഴുതുന്നു: “അതായത്, അല്ലാഹു പ്രവാചകമാരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ഖാസിം 1/308). അല്ലാഹു അറിയിച്ചു കൊടുക്കുന്നത് കൊണ്ട് അവര്‍ക്ക് അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു (നസഫി). അദൃശ്യങ്ങള്‍ അറിയിച്ചു കൊടുത്തു കൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകത നല്‍കുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ്). അല്ലാഹു നല്‍കുന്ന കഴിവു കൊണ്ട് അവനുദ്ദേശിക്കുന്ന പ്രവാചകര്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

വഹ്യ്, സ്വപ്നം, ഇല്‍ഹാം, സവിശേഷസിദ്ധി തുടങ്ങിയവ മുഖേനയാണ് അല്ലാഹു മഹത്തുക്കള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയിച്ചു കൊടുക്കുക. നാം ദൃശ്യമായ കാര്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയല്ല എന്നതുപോലെ, മഹാന്മാര്‍ അദൃശ്യമായ കാര്യങ്ങള്‍ അറിയുന്നതും സ്വയം പര്യാപ്തതയോടെയല്ല. സ്വയം പര്യാപ്തതയിലധിഷ്ഠിതമായ അറിവാകട്ടെ  ദൃശ്യവും അദൃശ്യവും അല്ലാഹുവിന് മാത്രമുള്ളതത്രെ. അതേ സമയം, അല്ലാഹു അവനു താല്‍പര്യമുള്ള മറ്റുള്ളവര്‍ക്ക് അദൃശ്യങ്ങള്‍ അറിയിച്ചു കൊടുക്കുമെന്നത് അനിഷ്യേവുമാണ്. ഇമാം ഖുര്‍ത്വുബി(റ) ഇക്കാര്യം വിശകലനം ചെയ്യുന്നത് കാണുക: അല്ലാഹു ഉദ്ദേശിക്കുന്ന അദൃശ്യ കാര്യങ്ങള്‍ പ്രവാചകമാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. കാരണം അവര്‍ അമാനുഷിക കാര്യങ്ങള്‍ കൊണ്ട് ശക്തി നല്‍കപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളില്‍ പെട്ടതു തന്നെയാണ് അദൃശ്യ കാര്യങ്ങള്‍ പറയലും (തഫ്സീറുല്‍ ഖുര്‍ത്വുബി).

അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാന ചരിതങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രവാചകന്മാരും മഹത്തുക്കളും അദൃശ്യകാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍! ഈസാ നബി(അ) അവകാശപ്പെടുന്നത് കാണുക: “നിങ്ങളുടെ നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്. അതായത്, നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം പോലെ ഞാന്‍ ഉണ്ടാക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യും. അപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് പക്ഷിയായിത്തീരും. ഞാന്‍ അല്ലാഹുവിന്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കുകയും അന്ധനെയും കുഷ്ഠ രോഗിയെയും സുഖപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (ഖുര്‍ആന്‍ 3/49).

ഈസാ നബി (അ)ന് അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നുവെന്നത് ഈ സൂക്തത്തില്‍ നിന്ന് സ്പഷ്ടമാണ്. “നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും”എന്ന പ്രയോഗം വിശേഷിച്ചും. ഈസാ നബി(അ) കുട്ടികളോട് അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി വീട്ടിലെടുത്തുവെച്ച സാധനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ കുട്ടികള്‍ വീട്ടില്‍ ചെന്ന് അതന്വേഷിക്കുകയും കിട്ടുന്നത് വരെ കരയുകയും ചെയ്തിരുന്നു. ഗതി മുട്ടിയ മാതാപിതാക്കള്‍ ആ”മാരണക്കാരനോ”ട് കൂടെ നിങ്ങള്‍ കളിക്കാന്‍ പോകരുതെന്ന് വരെ പറയുമായിരുന്നു (റാസി 3/229).

സുലൈമാന്‍ നബി(അ) അദൃശ്യങ്ങളറിഞ്ഞിരുന്നുവെന്ന് കുറിക്കുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം: അങ്ങനെ അവര്‍ ഉറുന്പുകളുടെ താഴ്വരയില്‍ എത്തിയപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: “ഉറുന്പുകളേ, നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാന്‍ നബിയും അദ്ദേഹത്തിന്റെ സൈന്യങ്ങളും അറിയാത്തവിധം നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെ”. അതിന്റെ വാക്ക് കേട്ട് അദ്ദേഹം ചിരിച്ചു (27/1719). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ഇവിടെ സുലൈമാന്‍ നബി(അ) ചിരിച്ചത് രണ്ടു കാരണത്താലാണ്. ഒന്ന്, ഇതില്‍ അത്ഭുതം പൂണ്ട്. മറ്റൊന്ന്, ഉറുമ്പിന്റെ സംസാരം കേള്‍ക്കുകയും അതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുകയെന്ന, മറ്റാര്‍ക്കും നല്‍കപ്പെടാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിലുള്ള സന്തോഷം കൊണ്ട് (റാസി 8/549). ഇതില്‍ നിന്നും സുലൈമാന്‍ നബി (അ) ഉറുമ്പിന്റെ സംസാരം കേട്ടതും മനസ്സിലാക്കിയതും അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനമുള്ളതു കൊണ്ടാണെന്ന് വ്യക്തം.

യൂസുഫ് നബി(അ)യുടെ വസ്ത്രം എത്തുന്നതിന് മുമ്പ് തന്നെ അതിന്റെ വാസന യഅ്ഖൂബ് നബി(അ)ക്കെത്തിയ വിവരണവും ഖുര്‍ആനിലുണ്ട്. നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുകയും എന്റെ പിതാവിന്റെ മുഖത്ത് അത് ചാര്‍ത്തുകയും ചെയ്യുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനാകും. നിങ്ങളെല്ലാവരും കുടുംബസമേതം എന്റെയടുത്ത് വരികയും ചെയ്യുക. യാത്രാ സംഘം പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: തീര്‍ച്ച, യൂസുഫിന്റെ ഗന്ധം എനിക്കനുഭവപ്പെടുന്നു. നിങ്ങളെന്നെ പടുവിഡ്ഢിയാക്കുന്നില്ലെങ്കില്‍ നന്നായിരുന്നു” (12/9394).

എട്ടോ പത്തോ ദിവസത്തെ യാത്രാവഴിദൂരമുള്ള സ്ഥലത്ത് നിന്നാണ് യഅ്ഖൂബ് (അ)ന് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധമെത്തിയത് (അദ്ദുര്‍റുല്‍ മന്‍സൂര്‍). അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ട് 77 വര്‍ഷവുമായിരുന്നു (തഫ്സീറു ബഹ്റില്‍ മുഹീത്വ്). അദൃശ്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടായത് കൊണ്ടാണ് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധം ദിവസങ്ങളോളം വഴിദൂരമുള്ള സ്ഥലത്തിനപ്പുറത്തു നിന്നും യഅ്ഖൂബ് നബി(അ)ക്ക് അനുഭവപ്പെട്ടത്.

അല്ലാഹു ഇബ്റാഹിം നബി(അ)ക്ക് അദൃശ്യ ലോകത്തെ അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തതും ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്: “അപ്രകാരം ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥയും നാം ഇബ്റാഹീമിന് കാണിച്ചു കൊടുത്തു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെടാന്‍ വേണ്ടി” (6/75). ഇബ്റാഹീമുന്നഖ്ഈ (റ) വില്‍ നിന്ന് നിവേദനം: “ഇബ്റാഹിം നബിക്ക് അല്ലാഹു ഏഴ് ആകാശങ്ങളും തുറന്നുകൊടുത്തു. അങ്ങനെ അദ്ദേഹം അര്‍ശ് വരെ കണ്ടു. അതാണ് അന്‍കബൂത് സൂറത്തിലെ “ഇബ്റാഹിം നബിക്ക് തന്റെ പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ നാം നല്‍കി”യെന്നതിന്റെ വിവക്ഷ (ഖുര്‍തുബി).

ഇമാം റാസി(റ) എഴുതുന്നു: “ഈ സൂക്തത്തില്‍ പ്രസ്താവിച്ച കാഴ്ചയെ പറ്റി രണ്ട് വ്യാഖ്യാനമുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അല്ലാഹു ഇബ്റാഹിം നബിക്ക് ആകാശഭൂമികളെ തുറന്നുകൊടുത്തു. അദ്ദേഹം അര്‍ശും കുര്‍സും അതിലുള്ള മറ്റു അത്യപൂര്‍വവും അത്ഭുതകരവുമായ കാഴ്ചകളും കണ്ടു (തഫ്സീറു റാസി) ആകാശഭൂമികളിലെ ഇത്തരം അപൂര്‍വ കാഴ്ചകളെല്ലാം അല്ലാഹു ഇബ്റാഹിം നബി(അ) കാണിച്ചു കൊടുത്തുവെന്നാല്‍ നമുക്ക് അദൃശ്യമായ പലതും അറിയിച്ചുവെന്നര്‍ത്ഥം.

ഖിള്ര്‍ നബി(അ)യും മൂസ നബി(അ)യും നടത്തിയ കപ്പല്‍ യാത്രക്കിടയില്‍ നല്ല കപ്പലുകള്‍ പിടിച്ചെടുക്കുന്ന രാജാവിന്റെ കൈകളില്‍ നിന്ന് പാവപ്പെട്ടവരുടെ കപ്പലിനെ രക്ഷിക്കാന്‍ വേണ്ടി ഖിള്ര്‍ നബി(അ) കപ്പലില്‍ ദ്വാരമുണ്ടാക്കിയതും സത്യവിശ്വാസികളായ മാതാപിതാക്കളെ ഭാവിയില്‍ അക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിക്കുന്ന ബാലനെ കൊലപ്പെടുത്തിയതും പൊളിഞ്ഞു കിടക്കുന്ന മതിലിന് താഴെ സദ്വൃത്തനായ ഒരു പിതാവിന്റെ രണ്ട് അനാഥ മക്കള്‍ക്കുള്ള നിധിയുണ്ടെന്ന് മനസ്സിലാക്കിയതു കൊണ്ട്, തങ്ങള്‍ക്ക് അന്നവും വെള്ളവും നല്‍കാതിരുന്നിട്ടും ആ നാട്ടുകാരുടെ മതില്‍ നിര്‍മിച്ചു നല്‍കാന്‍ സന്മനസ്സ് കാട്ടിയതുമായ വിവരണം വിശുദ്ധ ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ കഹ്ഫ്/7182). പ്രവാചകനായ മൂസ(അ) ഖിള്ര്‍(അ)നോട് കൂടെ നടത്തിയ ഈ യാത്രയിലെ മൂന്ന് കാര്യങ്ങളും ഖിള്ര്‍(അ)ന് ലഭിച്ച അദൃശ്യജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ്. ഇവ ഓരോന്നിലും ഭാവി മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള ധീരമായ ഇടപെടലുകളാണ് ഖിള്ര്‍(അ) നടത്തിയിട്ടുള്ളതെന്ന് തീര്‍ച്ച.

ഇങ്ങനെ അല്ലാഹു നല്‍കുന്ന സവിശേഷ സിദ്ധി കൊണ്ട് സൃഷ്ടികളില്‍ പലരും അദൃശ്യങ്ങളറിയും. ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നു: “അവന്‍ അദൃശ്യ കാര്യങ്ങള്‍ അറിയുന്നവനാണ്. എന്നാല്‍ തന്റെ അദൃശ്യജ്ഞാനം അവന്‍ ഇഷ്ടപ്പെട്ട റസൂലിനല്ലാതെ അത് വെളിപ്പെടുത്തുകയില്ല” (73/2627).

പ്രസ്തുത സൂക്തങ്ങളിലെല്ലാം അല്ലാഹുവിന്റെ റസൂല്‍ അദൃശ്യങ്ങളറിയുമെന്നാണ് പരാമര്‍ശമെങ്കിലും നബിയെ പിമ്പറ്റുന്ന ഔലിയാക്കളും ഈ ആയത്തിന്റ പരിധിയില്‍ പെടുമെന്നാണ് ഇസ്ലാമിക പ്രമാണ പക്ഷം. റസൂലല്ലാത്ത ഇഷ്ട ദാസന്മാര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നതായി ഖുര്‍ആന്‍ തന്നെ വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഇമാം ഗസ്സാലി(റ) എഴുതുന്നു: “പ്രവാചകന്മാരും അവരുടെ പന്ഥാവിനെ സത്യസന്ധമായി അനുധാവനം ചെയ്യുന്നവരും അദൃശ്യം അറിയുമെന്നതാണ് സൂറത്തുല്‍ ജിന്നിലെ 27ാമത്തെ സൂക്തത്തിന്റെ വിവക്ഷ. കാരണം അതിന് ശരിയായ മതദര്‍ശനങ്ങള്‍ തെളിവുണ്ട് (ഇംലാഅ്). ദുല്‍ഖര്‍നൈനി(റ), ഖിള്ര്‍(അ), ആസ്വഫ്(റ), സ്വിദ്ദീഖ് (റ) തുടങ്ങി പലരും അദൃശ്യ കാര്യങ്ങളറിഞ്ഞിരുന്നുവെന്ന് തെളിവായി ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകന്‍മാരും ഔലിയാക്കളും അദൃശ്യങ്ങള്‍ അറിയുമെന്നും അവര്‍ തമ്മില്‍ ഇവ്വിഷയത്തിലുള്ള പ്രധാന വ്യത്യാസം പ്രവാചകന്മാര്‍ അത് അറിയുന്നത് വഹ്യിന്റെ വിവിധയിനങ്ങള്‍ മുഖേനയും ഔലിയാക്കള്‍ അറിയുന്നത് സ്വപ്നം, ഇല്‍ഹാം എന്നീ മാര്‍ഗങ്ങളിലൂടെയാണെന്നതാണെന്നും ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുള്ളത് (ഫത്ഹുല്‍ ബാരി 13/803). മാത്രമല്ല, റസൂല്‍ എന്ന പരാമര്‍ശമായതു കൊണ്ട് മറ്റു ഇഷ്ട ദാസന്മാര്‍ പെടില്ലെന്ന വാദത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ യാതൊരു പിന്തുണയുമില്ല. ഇബ്റാഹീം നബി (അ)ന് ആകാശ ഭൂമികളുടെ ഭരണവ്യവസ്ഥ കാണിച്ചു കൊടുത്തുവെന്ന സൂറത്തുല്‍ അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: “ഇത്തരം അദൃശ്യകാര്യങ്ങളെ ഈ വിധത്തില്‍ കാണിച്ചു കൊടുക്കല്‍ അല്ലാഹുവിന്റെ രീതിയാണ്. അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു അത് കാണിച്ചു കൊടുക്കും (തഫ്സീര്‍ റൂഹുല്‍ ബയാന്‍).

പ്രവാചകന്മാരല്ലാത്ത മറ്റാര്‍ക്കും അദൃശ്യമറിയിച്ചു കൊടുക്കുകയില്ലെന്നത് ഈ ആയത്തിന്റെ ഉദ്ദ്യേം തന്നെയല്ലെന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതാണെന്ന് ഇമാം റാസി(റ)യും (തഫ്സീറുര്‍റാസി) ഔലിയാക്കള്‍ അദൃശ്യമറിയുന്നതുമായി ബന്ധപ്പെട്ട കറാമത്തിനെ നിഷേധിക്കുന്ന യാതൊന്നും ഇതിലില്ലെന്ന് ഇമാം അബുസ്സുഊദ്(റ)വും (തഫ്സീറു അബുസ്സുഊദ്) രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനാ പള്ളിയിലെ മിമ്പറില്‍ നിന്ന് നേതൃത്വം നല്‍കുന്ന ഉമര്‍(റ)ന്റെ സംഭവം വിവരിക്കുന്നതിലൂടെ പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കു പോലും സുസമ്മതനായ ഇബ്നു തൈമിയ്യ പോലും പ്രവാചകന്മാര്‍ മാത്രമല്ല, ഔലിയാക്കളും മറഞ്ഞ കാര്യങ്ങള്‍ മൂലമുള്ള കറാമത്തുകള്‍ പ്രകടിപ്പിക്കുമെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

ഇമാം ബുഖാരി( റ) റിപ്പോർട്ട് ചെയ്യുന്നു
നബി (സ്വ )പറയുന്നു :അല്ലാഹു തആലാ പറഞ്ഞു

وما يزال يتقرب الي بالنوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( صحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)


ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു തആലാ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു തആലാ അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈ ആയാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)

✏ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ (സ ) സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:
✏✏

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)


ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകൻ (സ )ക്ക് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് (സ്വ)ക്ക് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)


ഇബ്നു ഹജർ(റ) തുടരുന്നു: 

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകൻ ( സ്വ) ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്യശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451) 


ഇത്തരം കഴിവുകൾ നബിമാർക്കുണ്ടന്ന് വിശ്വസിക്കുന്നത് നബിമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്റോ അല്ല.

അമ്പിയാക്കൾക്ക് മുഅജിസത്തായി ഉണ്ടായ അത്ഭുതങ്ങൾ ഔലിയാക്കൾക്ക് കറാമത്തായി ഉണ്ടാവുമെന്ന് മഹത്തുക്കൾ പടിപ്പിച്ചിട്ടുണ്ട്

ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകയല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊക്കെ ഇൽഹം ലഭിച്ചത് ഖുർ‌ആനിലുണ്ട്
✏😃👇

ഇബ്നു തൈമിയ്യ ലൗഹുൽ മഹ്‌ഫൂളിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തെ ക്കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു

أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490


“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും ചെയ്യും അവർക്ക് സഹായം ഉറപ്പാണെന്നും 70പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കേണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂളിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”



അതേ സമയം, അമ്പിയാക്കളും ഔലിയാക്കളും സദാസമയവും എല്ലാ അദൃശ്യങ്ങളും അറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന വാദം ഇസ്ലാമിലില്ല. കാരണം, കേള്‍വി ശക്തിയുള്ള നാം തന്നെ പലപ്പോഴും നമ്മുടെ തൊട്ട് മുന്നില്‍ വെച്ച് പറയുന്ന പല കാര്യങ്ങളും കേള്‍ക്കാറില്ല. കാഴ്ച ശക്തിയുള്ള രണ്ട് കണ്ണുകളുണ്ടായിട്ടും പലപ്പോഴും കണ്‍മുന്നിലുള്ളതു പോലും കാണാറുമില്ല. അതിന്റെ പേരില്‍ നമ്മെ ആരും ബധിരനെന്നോ അന്ധനെന്നോ മുദ്ര കുത്താറുമില്ല. ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മറ്റേതു വിട്ടു പോകുന്നത് സ്വാഭാവികമാണ്. സ്വഹാബികളുടെ ജീവിതത്തില്‍ പോലും ഇതു ദൃശ്യമാണ്.

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: “നബി(സ്വ)യുടെ വഫാത്ത് സ്വഹാബികളെ ഏറെ ദുഃഖത്തിലാഴ്ത്തി. അതു പലരെയും ആശയ കുഴപ്പത്തിലാക്കി. അക്കൂട്ടത്തിലായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഒരു കോട്ടയുടെ തണലില്‍ ഇരിക്കവെ, ഉമര്‍(റ) എന്റെ അരികിലൂടെ നടന്നു പോയി. എന്നോട് സലാം പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം നടന്നു പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞില്ല. എന്നാല്‍ ഉമര്‍(റ) ഈ വിവരം അബൂബക്കര്‍(റ)നോട് ചെന്ന് പറഞ്ഞു. “ഇതെന്ത് അതിശയം? ഞാന്‍ ഉസ്മാന്‍(റ)ന്റെ അരികിലൂടെ നടന്നു പോകുമ്പോള്‍ സലാം പറഞ്ഞിട്ടും അദ്ദേഹം മടക്കിയില്ല”. അങ്ങനെ ഇരുവരും എന്റെ അടുത്ത് വന്ന് സലാം പറഞ്ഞു. ശേഷം അബൂബക്കര്‍(റ) പറഞ്ഞു: “നിങ്ങളുടെ സുഹൃത്ത് എന്റെയടുക്കല്‍ വന്ന് പറഞ്ഞു. അദ്ദേഹം നിങ്ങളുടെയരികിലൂടെ നടന്ന് പോകുമ്പോള്‍ സലാം ചൊല്ലിയിട്ടും താങ്കള്‍ മടക്കിയില്ലെന്ന്. എന്താണതിന് കാരണം? ഉടനെ ഉസ്മാന്‍(റ) അതു തിരുത്തി: ഞാനതു ചെയ്തിട്ടില്ല.”അല്ലാഹുവാണ, നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നായി ഉമര്‍(റ). അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അല്ലാഹു തന്നെ സത്യം, താങ്കള്‍ എന്റെയരികിലൂടെ നടന്ന് പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞിട്ടേയില്ല. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: ഉസ്മാന്‍(റ) പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ മറ്റൊരു പ്രധാന കാര്യം വ്യാപൃതനാക്കിയിരിക്കുന്നു” (മുസ്നദു അഹ്മദ്).

കണ്ണും ചെവിയുമുണ്ടായിട്ടും ഉസ്മാന്‍(റ), ഉമര്‍(റ)ന്റെ നടത്തം കാണുകയോ സലാം കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്നു കരുതി ഉസ്മാന്‍ (റ) അന്ധനും ബധിരനുമാണെന്ന് വിധി പറയാന്‍ പറ്റുമോ? ഇതു തന്നെയാണ് അദൃശ്യജ്ഞാനത്തിന്റെ കാര്യവും. അമ്പിയാക്കളും ഔലിയാക്കളും ചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു വിഷയങ്ങള്‍ അവര്‍ ശ്രദ്ധിച്ചില്ലെന്ന് വരാം. ചിലപ്പോള്‍ വഹ്യോ ഇല്‍ഹാമോ ഇല്ലാത്തതു കൊണ്ട് അവര്‍ അറിഞ്ഞില്ലെന്നും വരാം. മാത്രമല്ല, നാം തന്നെ ചില വിഷയങ്ങളുടെ ഗുണവശങ്ങള്‍ പരിഗണിച്ച് പല കാര്യങ്ങളും വെളിപ്പെടുത്താറില്ല. എന്നുവെച്ച്, നാം പറയാത്തതെല്ലാം നമുക്ക് അറിയാത്തതാണെന്ന് വിധി പറയുന്നതും ബുദ്ധിയല്ലല്ലോ. അതു പോലെത്തന്നെയാണ് മഹത്തുക്കളും. ഗുണവശങ്ങള്‍ കണക്കിലെടുത്ത് അറിഞ്ഞകാര്യം തന്നെ അവര്‍ പറയാതിരിക്കുകയും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാം. അതവര്‍ക്ക് അദൃശ്യജ്ഞാനമില്ലെന്നതിന്റെ തെളിവല്ല.

ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ മറ്റോ വല്ലപ്പോഴും അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നു കരുതി അദൃശ്യജ്ഞാന കഴിവിനെ പാടേ നിഷേധിക്കുന്നത് ഭൂഷണമല്ല. മറിച്ച് അവരുടെ ജീവിതത്തില്‍ തീരെ അതുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ സാധിക്കുമ്പോഴാണ് നിഷേധത്തിനു പ്രസക്തിയുണ്ടാവുന്നത്. അതാവട്ടെ പ്രമാണങ്ങള്‍ സാക്ഷിയായുള്ള കാലം അസാധ്യവുമാണ്. ചുരുക്കത്തില്‍ അല്ലാഹു അല്ലാത്തവര്‍, അമ്പിയാക്കളായാലും ഔലിയാക്കളായാലും, അദൃശ്യമറിയുമെന്ന് സമര്‍ത്ഥിക്കുന്ന അസംഖ്യം പ്രമാണങ്ങളെ അവഗണിച്ചും മൂടിവെച്ചും ഒറ്റപ്പെട്ട ചില സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അല്ലാഹു അല്ലാത്ത ആരും അദൃശ്യമറിയില്ലെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നവീന വാദികള്‍ മതപ്രമാണങ്ങള്‍ മൂടിവെക്കുകയാണ്. സത്യം അവര്‍ക്ക് എന്നും അരോചകമാണല്ലോ.

അസ് ലം സഖാഫി
പരപ്പനങ്ങാടി




ശിർക് എന്താണന്ന് തിതിയാതെ നട്ടം തിരിയുന്ന ഒഹാബി ഖുറാഫികൾ


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



*ശിർക് എന്താണന്ന് തിതിയാതെ   നട്ടം തിരിയുന്ന ഒഹാബി ഖുറാഫികൾ*


*മക്കാ മുശ്രിക്കുകളുടെ ശിർക്കെന്ത്?*


*മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാതെ ഉറക്ക് കിട്ടാത്തവരാണ് 'ഒഹാബി പുരോഹിതർ*

*ലോക മുസ്ലിമീങ്ങൾ തൗഹീദിൽ പിഴച്ചു ശിർക്ക് ചെയ്യുന്നവരാണ് എന്ന്  ആരോപിച്ചു  കൊണ്ട് വന്നവർ അവസാനം  തൗഹീദും ശിർക്കും തിരിയാതെ പരസ്പരം ശിർക്കും കുഫ്റുമാരോപിച്ച് ചിന്നി ചിതറി
വയക്ക് കൂടി കൊണ്ടിരിക്കുകയാണ് ഒഹാബി പാതിരിമാർ* '

*എന്നിട്ട് ഇപ്പോഴും ലോക മുസ് ലിമീങ്ങളെ ശിർക്കാരോപിക്കും ഇപ്പോഴും നിർത്തിയിട്ടില്ല.*

എന്താണ് ശിർക്കും തൗഹീദും എന്ന്  ഇവർക്കറിയില്ല.


മക്കാ മുശ്രിക്കുകളുടെ ശിർക്കും ഇവർക്ക് അറിയില്ല

*മക്കാ മുശ്രിക്കുകളുടെ ശിർക്ക് ശരിക്ക് മനസ്സിലാക്കിയാൽ മാത്രമേ യഥാർത്ത ശിർക്ക് ഗ്രഹിക്കുകയുള്ളു.*


.*അല്ലാഹുവിന്റെഅനുവാദവും ഉദ്ദേശ്യവും വേണ്ടുകയും കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാനുംസമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിത്തരാനും കഴിവുള്ള ഇലാഹുകലുണ്ടെന്നുവിശോസിച്ച മക്ക മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയ സഹായർതനയുംഇബാദത്തുകളും അവർ വിശ്വസിച്ച ശിർക്കും എന്താണന്ന്
ഖുർആനിൽ വെക്തമാക്കിയിട്ടുണ്ട്
പൂർവ്വകാലമുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങളും അവയുടെ മുമ്പും ശേഷവുമുള്ളവചനങ്ങളും പരിശോദിച്ചാൽ തന്നെ ഈ യാതാർത്ഥ്യം ബോധ്യപ്പെടുന്നതാണ്.*



 *മുഅജിസത്ത് കറാമത്തിലുടെഅൻബിയ-ഔലിയാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ സത്യാ വിശ്വാസികൾഅവരോടു നടത്തുന്ന സഹയാർതനയല്ല അവരുടെ ശിർക്കും ഇബാദത്തും *'


ശിർക്കിന്റെ അർത്ഥം
..........

തൗഹീദിനെ വിപരീത പദമാണ് ശിർക്ക് 'ഇരുട്ടും വെളിച്ചവും പോലെ പരസ്പരവിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങളാണ് ' വൈരുദ്ധ്യങ്ങൾ ഒരുമിച്ചു കൂടുക ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരു അവസരം ഉണ്ടാവുക എന്നത് അസംഭവ്യമാണ്' അപ്രകാരംതന്നെ തൗഹീദും ശിർക്കും രണ്ട് വിരുദ്ധ വിശ്വാസങ്ങൾ ഒരേ അവസരത്തിൽ ഒരാളിലൂടെ നിലനിൽക്കുകയില്ല'

ഒരു മുവഹിദിനെ മുശ്രിക് എന്നോ ഒരു മുശ്രികിനെ
മുവഹിദ് എന്നോ
  വിളിക്കാൻ സാധ്യമല്ല '
 ഒരാളുടെ ഹൃദയത്തിൽ ശിർക്ക് കടന്നുകൂടിയാൽ തൗഹീദും
തൗഹീദ് കടന്നുകൂടിയാൽ ശിർക്കും തകർന്നുവീഴുന്നു '
ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നു

പങ്ക് ചേർക്കുക എന്നത്രേ ശിർക്ക് എന്ന പദത്തിൻറെ ഭാഷാർത്ഥം അർത്ഥം ഇസ്ലാമിക വീക്ഷണത്തിൽ അതിനു നൽകുന്ന നിർവചനം


, അല്ലാഹുവിന് തുല്യമായതോ , കീഴിലുള്ളതോ ആയ മറ്റു ഇലാഹോ ഇലാഹുകളോ   ഉണ്ടെന്ന് വിശ്വസിക്കൽ "

ഇത് തൗഹീദിന്റെ
  നിർവചനത്തിൽ നിന്ന് തന്നെ ഗ്രഹിക്കാവുന്നതാണ്

ഇത് തന്നെയാണ് വിശുദ്ധഖുർആൻ വ്യക്തമാക്കുന്നത്
ചില ആയത്തുകൾ ഉദ്ധരിക്കാം

 അതിൽ നിന്നും മുശ്രിക്കുകളുടെ വിശ്വാസം എന്താണന്ന് വെക്തമായി മനസ്സിലാക്കാം
ഖുർആൻ പറയുന്നു'

أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ (19) انعام

 " നിശ്ചയം അല്ലാഹുവോടൊപ്പം മറ്റുവല്ല ഇലാഹുകളുണ്ടെന്ന നിങ്ങൾ സാക്ഷ്യം വഹിക്കുന്നുവോ , തങ്ങൾ അവരോട് പറയുക , ഞാൻ സാക്ഷ്യം വഹിക്കുന്നില്ല , പറയുക , നിശ്ചയം അവൻ എക ഇലാഹ് മാത്രമാണ് നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്നും ഞാൻ വിമുക്തനാണ് . "


 ഒന്നിലധികം ഇവാഹകമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന
മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെയാണ് ഇവിടെ ശിർക്ക് എന്ന് വിവരിക്കുന്നത് .
 അത്തരം ശിർക്കിൽ നിന്ന് നബി തങ്ങൾ صلى الله عليه وسلم
മുക്തനാണെന്നും
 അല്ലാഹു ഏകൻ മാത്രമാണെന്ന് തൗഹീദിന്റെ വ്യക്തമായ പ്രക്യാപനവുമാണ് ഈ ആയത്തിലൂടെ അല്ലാഹു നടത്തിയിരിക്കുന്നത് '

അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകൾ ഉണ്ട് എന്ന് തന്നെയായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം . അവരുടെ ജീവിത ചരിത്രം പരിശോധിച്ചാൽ  അക്കാര്യം വ്യക്തമാവുന്നതാണ് , ഈ ശിർക്കിനെയാണ് ഖുർആൻ നഖശിഖാന്തം എതിർത്തതും

ام لهم إله غير الله سبحان الله عما يشركون ( 43
 (  അല്ലാഹു അല്ലാത്ത മറ്റ് ഇലാഹ് അവർക്കുണ്ടാ , നാം അവർ പങ്കുചേർക്കുന്നതിന് തൊട്ട് പരിശുദ്ധനായിരിക്കുന്നു .
 . എന്ന് വാക്കും  അല്ലാഹു അല്ലാത്ത ഇലാഹുകളിൽ അവർ വിശ്വസിച്ചിരുന്നു എന്നും  ആ വിശ്വാസമാണ് ശിർക്കന്നുമാണ് തെളിയിക്കുന്നത് '

ബഹു ദൈവവിശ്വാസമായിരുന്നു ജാഹിലിയ്യാ മുശ്ക്കുകൾ വെച്ചു പുലർത്തിയിരുന്നശിർക്കന്ന് വീണ്ടും ഖുർആൻ വ്യക്തമാക്കുന്നു .

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
 അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സൃഷ്ടിച്ചു , അവ ഒന്നിനെയും സൃഷ്ടിക്കുകയില്ല . പ്രത്യുത അവർ സ്യഷ്ടിക്കപ്പെടുകയാണ് ഫുർഖാൻ 24)

أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ

. " അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ ഉണ്ടാക്കിയോ: നിങ്ങളുടെ ലക്ഷ്യം കൊണ്ടുവരുക എന്ന് താങ്കൾ അവരോട് പറയുക (ഫുർഖാൻ 24)


. ' അല്ലാഹു അല്ലാ ഇലാഹുകളിൽ വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല ആ ഇലാഹുകൾ അല്ലാ എവിന്റെ കീഴിൽ ഉളവയാണെന്നുകൂടിയായിരുന്നു അവരുടെ വിശ്വാസമെന് മേല് അയത്തുകളിൽ നിന്ന് ഗ്രഹിക്കാം .


  അല്ലാഹുവിന്റെ കീഴിൽ അവർ ഇലാഹുകളെ സ്ഥാപിച്ചു '

 എന്ന ഖുർ ആനിക പ്രയാഗം ഇതാണ് വ്യക്തമാക്കുന്നത് . ദൂന എന്ന അറബി പദത്തിനു താഴെ ' എന്നാണ് അസൽ ' അർത്ഥമെന്ന് ഇമാം ബൈളാവി തന്റെ തഫ്സ റിൽ ( പേജ്45 )
 വിവരിച്ചിട്ടുണ്ട് .

അപ്പോൾ അല്ലാഹുവിന്റെ താഴെയുള്ള കുറെ ദൈവങ്ങളിൽ വിശ്വസിക്കുക എന്ന കൊടും ശിർക്കായിരുന്നു മക്കാ മുശ്രിക്കുകൾക്കുണ്ടായിരുന്നത് എന്ന് വ്യക്തമായല്ലോ . .

 അല്ലാഹു അല്ലാത്ത വസ്തുക്കളെ ഇലാഹാക്കുക എന്ന നിലക്കും ശിർക്ക് ജാഹിലിയ്യാ അറബികൾ വെച്ച് പുലർത്തിയിരുന്നില്ലെന്നും ഇലാഹ് ഏകനാണെന്നുള്ള വിശ്വാസത്തോടെ ചില തെറ്റായ പ്രവർത്തനങ്ങൾക്ക് പല ഇലാഹുകളെ ആക്കിയതുപോലെയായിരിക്കുകയാണ് അറബികളെന്നുമുള്ള
 ചിലരുടെ വാദം അപ്രസക്തമാണ് .

 ആലങ്കാരികമായി അവരുടെ മേൽ ശിര്ക്കു വെച്ചുകെട്ടുകയോ ചില തെറ്റായ പ്രവർത്തനങ്ങൾ കാരണമായി മറ്റു ഇലാ ഹുകളിൽ വിശ്വസിക്കുന്ന മുശ്രിക്കുകളാണെന്ന് വാദമുന്നയിക്കുകയോ പുണ്യ വാളന്മാരെയും സുകൃതരെയും ഇലാഹീ സാമിപ്യം കരസ്ഥമാക്കിയവരെന്ന നിലയിൽ ആദരിക്കുന്നതിന്റെ പേരിൽ അവരെ ഇലാഹാക്കി ശിർക്കു വെച്ച് പുലർത്തി എന്നു പ്രസ്താവിക്കുകയോ അല്ല ഖുർആൻ ചെയ്തത് .

പ്രത്യുത ഒന്നിലധികം ഇലാഹുകൾ ഉണ്ട് എന്ന അവരുടെ യഥാർത്ഥ വിശ്വാസത്തെ തന്നെയാണ് ഖുർആൻ ഖണ്ഡിച്ചിരിക്കുന്നത് . ഈ ബഹു ദൈവത്വം അവരി അംഗീകരിക്കുകയും അത് സ്ഥാപിക്കാൻ വിഫലശ്രമം നടത്തുകയുമായിരുന്നു ഖുറൈശികൾ ചെയ്തിരുന്നത് . അവരുടെ തന്നെ വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക .

)أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ (5)وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ (6) مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ (7

 - ഇലാഹുകളെയെല്ലാം കൂടി മുഹമ്മദ് ഒറ്റ ഇലാഹാക്കിയോ ' നിശ്ചയം ഇതൊരു വിസ്മയാവഹമായ കാര്യം തന്നെ !
നബിയുടെ സദസ്സിൽ നിന്ന്  അവരുടെ പ്രധാനികൾ പിരിഞ്ഞുപോയി . അവർ പരസ്പരം പറഞ്ഞു നി നടന്നു കൊള്ളുവിൻ . നിങ്ങളുടെ ഇലാഹുകളുടെ വിശ്വാസത്തിൻറമൽ സ്ഥിര ചിത്തിരാകുവിൻ , നിശ്ചയം ഇത് പ്രതിക്ഷിക്കപ്പെട്ടത് തന്നെയാണ് പൂർവ്വ കാല മതങ്ങളിൽ ഈ തൗഹീദ് നാം ശ്രവിച്ചിട്ടില്ല . ഇതൊരു നിർമ്മിതവാദം   ന്മാത്രമാണ് . -
(സ്വാദ്)

 തിരുനബി ( സ ) അവതരിപ്പിച്ച തൗഹീദ് പല ഇലാഹുകളെ ഒന്നിൽ ലയിപ്പിച്ചുകൊണ്ടാണെന്നും ഒരു ഇലാഹ് എന്ന വാദം മുൻമതങ്ങളിൽ നിന്നും കേട്ടിട്ടില്ലെന്നുമാണവർ വാദിച്ചത് . ഏക ഇലാഹ് എന്ന സിദ്ധാന്തം അവർക്ക് അവിശ്വസനീയവും , വിസ്മയാവഹവുമായിത്തോന്നി . എന്നിട്ട് നബി ( സ ) യുടെ സദസ്സിൽ നിന്നിറങ്ങിപ്പോരുകയും ബഹുദൈവങ്ങളിലുള്ള വിശ്വാസത്തിൽ തുടരാനും ആ മാർഗ്ഗത്തിൽ ത്യാഗങ്ങൾ സഹിക്കാനും അവർ അനുയായി കൾക്ക് ആഹ്വാനവും നൽകി . ഖുറൈശി പ്രമുഖരുടെ ഈ നിലപാട് ഇതര ഇലാഹുകളെ അവർ ഇലാഹാണെന്ന് വിശ്വസിച്ചിരുന്നത് സ്വബോധത്തോടുകൂടെ തന്നെയായിരുന്നെന്നും ആ വിശ്വാസത്തിൽ അവർ ദൃഢചിത്തരായിരുന്നു എന്നും വ്യക്തമാക്കുകയാണ് .

 അതിന്നെതിരിലുള്ള തൗഹീദ്  വാദത്തെ നിർമ്മിതവാദമാക്കി അഗണ്യകോടിയിലേക്കു തള്ളാനായിരുന്നു അവർ ആഹ്വാനം ചെയ്തിരുന്നത് .

 ശിർക്കിന്റെ തനതായ ചിത്രം അല്ലാഹു ഖുർആനിൽ ഉദാഹരണ സഹിതം വരച്ചുകാട്ടുന്നത് കാണുക .
ضرَبَ اللَّهُ مَثَلًا رَّجُلًا فِيهِ شُرَكَاءُ مُتَشَاكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ (29


 അല്ലാഹു ശിർക്കിനും തൗഹീദിനും ഒരു ഉപമ വിവരിച്ചിരിക്കുന്നു . പരസ്പരം ശണ്ഠകൂടുന്ന പലരും പങ്കാളികളായ ഒരടിമയും
 ഒരാൾക്ക് സമ്പൂർണ്ണാധികാരമുള്ള ഒരടിമയും അവരിരുവരും താരതമ്യത്തിൽ തുല്യരാണാ ! സർവ്വ ഹംദും അല്ലാഹുവിന്നുള്ളതാകുന്നു . പക്ഷെ , അവരിൽ മിക്കവരും അജ്ഞരാണ് . ” സുമർ 29

 - ഒരടിമക്ക് ഒരു ഉടമസ്ഥൻ മാത്രമുണ്ടാകുന്ന അവസ്ഥയോട് ഈ പ്രപ ഞ്ചത്തിന് ഒരു നാഥൻ മാത്രമെയുള്ളുവെന്നതിനെയും ഒന്നിലധികം ഉടമ കൾ ഒരടിമക്കുണ്ടായിരിക്കുന്ന അവസ്ഥയോട് പ്രപഞ്ചത്തിന് ഒന്നിലധികം നാഥരുണ്ടെന്നതിനെയും ഉപമിച്ചിരിക്കുകയാണിവിടെ . അപ്പോൾ പ്രപഞ്ച ത്തിന് ഉടമസ്ഥനായ നാഥൻ ഒന്നേയുള്ളൂ എന്ന് വിശ്വാസം തൗഹീദായും ഒന്നിലധികമുണ്ടെന്ന വിശ്വാസത്തെ ശിർക്കായുമാണ് അല്ലാഹു ഇവിടെ ചിത്രീ കരിച്ചിരിക്കുന്നത് .

 ചുരുക്കത്തിൽ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വിശ്വാസത്തിന്നാണ് തൗഹീദ് എന്നും അവനെ കൂടാതെ വേറെ ഇലാഹുണ്ടെന്ന വിശ്വാസത്തി ന്നാണ് ശിർക്ക് എന്നും പറയപ്പെടുന്നത് . സഅ്ദുദ്ദീനുത്തഫ്താസാനി പറ ഞ്ഞതും ഇതേ അർത്ഥത്തിലേക്കു മടങ്ങുന്നതാണ് . .
 الاشراك هر اثبات الشريك في الألوهية على وجوب الوجود
او بمعني استحقاق العيادة كما لعبدة الأصنام ( شرح العقائد ص 97 (

-  " ശിർക്ക് എന്നാൽ മജൂസികൾക്കുള്ളതുപോലെ അസ്തിത്വം നിർബ ന്ധമാണെന്ന് അർത്ഥത്തിലോ ബിംബാരാധകർക്കുള്ളതുപോലെ ഇബാദത്തി നർഹൻ എന്ന അർത്ഥത്തിലോ ഉള്ള ഉലൂഹിയത്തിൽ പങ്കുകാരനെ സ്ഥാപി ക്കലാണ് ” ( ശറഹുൽ അഖാഈദ് 97 ) .


അസ്തിത്വം നിർബന്ധമായ രണ്ട് ഇലാഹുകളുണ്ടെന്നാണ് മജൂസികൾ വിശ്വസിക്കുന്നത് .

 ദൈവിക ഗുണങ്ങളുടെ അവതാരമായതുകൊണ്ട് ബിംബം , യേശു മറിയം മുതലായവർ ഇബാദത്തിനർഹരാണെന്ന് അറബികളും ക്രിസ്ത്യാനികളും മറ്റും വാദിക്കുന്നു .

ഈ ഒരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല.




(അള്ളാഹു പറയുന്നു

 :فَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ  فَتَكُونَ مِنَ الْمُعَذَّبِينَ ﴿الشعراء:٢١٣﴾



ആകയാല് അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്ത്ഥിക്കരുത് എങ്കില് നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുംز

,,,,,,,,,,,,,,,,,,,,,,,,,
فَلَا تَدْعُوا مَعَ اللَّـهِ أَحَدًا- أي فلا تعبدوا معه غيره-4/338

അല്ലാഹുവിനെ കൂടാതെ മറ്റാരെയും ആരാധിക്കരുത്  എന്നർത്ഥം.(അന്നുകത്ത് വൽ ഉയൂൻ:3/338)


ബൈളവി എഴുതുന്നു

:وَأَنَّ الْمَسَاجِدَ لِلَّـهِ-مختصَّة به-فَلَا تَدْعُوا مَعَ اللَّـهِ أَحَدًا فلا تعبدوا فيها غيرهز)بيضوي: ٥/٣٣٥(

നിശ്ചയം പള്ളികൾ അല്ലാഹുവിനു മാത്രമുള്ളതാണ് അതിനാൽ പള്ളികളിൽ വെച്ച്  അള്ളാഹു അല്ലാത്തവർക്ക് നിങ്ങൾ ആരാധന ചെയ്യരുത്.(ബൈളവി: 5/335)ഈ ആയതിന്റെ അവതരണ പശ്ചാത്തലം വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു


:عن قتادة، قوله: ) وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ( كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده.--جامع البيان : ٢٣/٦٦٥


ഖതാദ(റ) യിൽ നിന്ന് നിവേദനം: ജൂത ക്രൈസ്തവർ  അവരുടെ ചർച്ചുകളിലെക്കും പള്ളികളിലെക്കും പ്രവേശിച്ചാൽ അല്ലഹുവേകൊണ്ട് പങ്ക് ചേർക്കുമായിരുന്നു. അതിനാൽ പള്ളിയിൽ പ്രവേശിച്ചാൽ  അല്ലാഹുവേ മാത്രം ആരാധിക്കാൻ നബി(സ) ക്ക് അള്ളാഹു നിർദ്ദേശം നല്കി(ജാമി ഉൽ ബയാൻ: 23/665)


 '
..........

സൂറത് റഅദിലെ  പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു


:ثم قال تعالى : ) والذين يدعون من دونه ( يعني الآلهة الذين يدعونهم الكفار من دون الله : ) لا يستجيبون لهم بشيء( مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم )التفسيرلكبير(


അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല.വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം  എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)



ഇമാം ത്വബ് രീ(റ) എഴുതുന്നു

:)والذين يدعون من دونه( يقول تعالى ذكره: والآلهة التي يَدْعونها المشركون أربابًا وآلهة)جامعالبيان 16/399


(റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)


ഇമാം ബൈളവി(റ) എഴുതുന്നു

 :وَالَّذِينَ يَدْعُونَ(أي والأصنامالّذين يدعوهم

വിളിക്കുന്ന വിഗ്രഹങ്ങൾ
 എന്നാണ് വിവക്ഷ(ബൈളവി: 3/219)


അബുസ്സുഊദു(റ) എഴുതുന്നു :

وَالَّذِينَ يَدْعُونَ(أي والأصنام الّذين يدعوهم المشركون

മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/490)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.


ഇതിൽ നിന്നും മുശ്രിക്കുകൾ ധാരളം ദൈവങ്ങളേയും ഇലാഹുകളേയുമാണ് ആരാധ്യന്മാരുമാണന്ന വിശ്വാസത്തിലാണ് ആരാധനയർപ്പിച്ചിരുന്നത് എന്ന് മനസ്സിലാക്കാം.
.................
ഫാത്വിർ പതിനാലാം വചനം വിശദീകരിച്ച് നസഫീ(റ) എഴുതുന്നു:

القرآن الكريم - تفسير نسفي - تفسير سورة فاطر- الآية}إِن تَدْعُوهُمْ{ أي الأصنام }لاَ يَسْمَعُواْ دُعَآءَكُمْ{ لأنهم جماد }وَلَوْ سَمِعُواْ{ على سبيل الفرض }مَا استجابوا لَكُمْ{ لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها)تفسير نسفي


വിഗ്രഹങ്ങൾ നിർജീവികലായത്  കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിനഗ്ലുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها مندون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون
.ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത  നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)



അല്ലാമാ ഇബ്നു കസീർ പറയുന്നു :

يعني:الآلهة التي تدعونها من دون الله لا يسمعوندعاءكم ؛ لأنها جماد لا أرواحفيها-ابن كثير6/541

അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട്  നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)


നഹ്ല് സൂറയിലെ 20-21 വചനങ്ങൾ വിവരിച്ച് ഇമാം ഇബ്നുജരീർ (റ) എഴുതുന്നു:

وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق، فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا؟-جامع البيان 17/188

ജനങ്ങളെ! അല്ലാഹുവേ കൂടാതെ നിങ്ങൾ ഇലാഹുകലായി കരുതുന്നവിഗ്രഹങ്ങൾ യാതൊന്നും സിർട്ടിക്കുകയില്ല. അവ സൃഷ്ട്ടികളുമാണ്. സ്വന്തത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കാത്ത സൃഷ്ട്ടിയും മറ്റൊരാളുടെ നിയന്ത്രനത്തിലുള്ളതും ആവുമ്പോൾ അവ എങ്ങനെ ഇലാഹാകും?(ജാമിഉൽ ബയാൻ :17/188)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.അഹഖാഫ് സൂറയിലെ അഞ്ചാം വചനം വിവരിച്ച് ഇബ്നുജരീർ (റ) എഴുതുന്നു :

وأيّ عبد أضلّ من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة: يقول: لا تُجيب دعاءه أبدا, لأنها حجر أو خشب أو نحو ذلك-جامع البيان 22/95

അന്ത്യനാൾവരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലഹുവേകൂടാതെ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ചവൻ ആരുണ്ട് . അള്ളാഹു പറയുന്നു. അവന്റെ വിളിക്ക്  ഒരിക്കലും അവ ഉത്തരം നല്കുകയില്ല. കാരണം അവ കല്ലോ മരമോഅതുപോലെയുള്ള നിർജീവ വസ്തുക്കളോ ആണ്.(ജാമിഉൽ ബയാൻ: 22/95)


ഇമാം റാസി(റ) എഴുതുന്നു :

والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون اللهالأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصحمنها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة -التفسير الكبير 14/43

അല്ലാഹുവേ വിട്ട് വിഗ്രഹങ്ങളെ വിളിക്കുകയും അവയെ ഇലാഹാക്കി ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ സത്യത്തിൽ നിന്ന് അകന്നതും അജ്ഞതയിലെക്ക് കൂടുതൽ അടുത്തതുമായ മറ്റൊരു കാര്യവും തന്നെയില്ല. അവയാകട്ടെ വിളി കേൾക്കുകയോ ഇപ്പോഴും ഭാവിയിലും ഉത്തരം നല്കുകയോ  ചെയ്യാൻ പറ്റാത്ത നിർജീവ വസ്തുക്കളാണ്. (റാസി: 14/43)


ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ അല്ലാഹുവോട് കൂടെ ഒരാളെയും വിളിക്കരുത് എന്നതിനർത്ഥം മറ്റൊരു ഇലാഹിനെ ആരാധിക്കരുത് എന്നാണ്.ഇമാം  മാവർദി (റ)(ഹി:364-450) എഴുതുന്നു


:
ഇമാം മാവർദി (റ) എഴുതുന്നു :

مَاحكَاهُ أبو جعفرِ محمد بن علِيِّ: أنّ الخمس من مشركي أهلِ مكّة وهم كنانة وعامر وقريشّ كانوا يلبّون حول البيت: لبّيك اللهمّ لبّيك،لبّيك لاشريك لك،إلاّ شريكا هولك،تملكه وما ملك،فأنزل الله هذه الآية نهيا أن يجعل لله شريكا)٤/٣٣٨(


അബു ജഅഫർ(റ) ഉദ്ദരിക്കുന്നു : മക്ക മുശ്രിക്കുകളിൽ നിന്നുള്ള കിനാന ,ആമിർ,ഖുറൈശികൾ, എന്നിവർ കഅബയുടെ പരിസരത്ത് വെച്ച് നിന്റെ ഉടമയിലുള്ള  ഒരു പങ്കാളിയല്ലാതെ മറ്റൊരു പങ്കാളിയും നിനക്കില്ല എന്നർത്ഥം കാണിക്കുന്ന തല്ബിയത് ചോല്ലാരുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിനു പങ്കാളിയെ സ്ഥാപിക്കുന്നത്  വിലക്കികൊണ്ട് അള്ളാഹു പ്രസ്തുത വചനം അവതരിപ്പിച്ചു.(അന്നുകത്ത് വൽ ഉയുൻ: 4/338)


അപ്പോൾ ദൈവപുത്രനാനെന്ന വീക്ഷണത്തോടെ ക്രൈസ്തവർ ഈസാ നബി (അ സ)യെയും ജൂതന്മാർ ഉസൈർ (അ സ ) നെയും കീഴ് ദൈവങ്ങളും അല്ലാഹുവിന്റെ പുത്രിമാരുമാനെന്ന വീക്ഷണത്തോടെ മക്ക മുശ്രിക്കുകൾ അവരുടെ ആരാധ്യവസ്തുക്കളെയും വിളിച്ചിരുന്നതിനെ വിലക്കിയാണ് പ്രസ്തുത വചനം അവതരിച്ചതെന്നു സാരം. അതിനാല അത്തരം വീക്ഷനങ്ങലോടെ അള്ളാഹു അല്ലാത്തവരെ വിളിക്കുന്നതിനു മാത്രമേ മേല സൂക്തം ബാധകമാവൂ.അല്ലാതെ മാതാവിനെയോ പിതാവിനെയോ സ്നേഹിതന്മാരെയോ അമ്ബിയാക്കളെയോ ഔലിയാക്കളേയോ വിളിക്കുന്നതിനും അവരോട അവരവർക്ക്‌ കഴിയുന്ന സഹായങ്ങൾ ചോദിക്കുന്നതിനും മേല സൂക്തം ബാധകമല്ല.ഇക്കാര്യം ഇനി പറയുന്ന ആയത്തുകളിൽ നിന്നും മറ്റും വ്യക്തമാണ്.അള്ളാഹു പറയുന്നു :



وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ  ۘ لَا إِلَـٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْ جَعُونَ ﴿ ٨٨ :القصص﴾


അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യരുത് . അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ് . അവന്നുള്ളതാണ് വിധികര്ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള് മടക്കപ്പെടുകയും ചെയ്യും.)ഖസ്വസ്: 88




അള്ളാഹു പറയുന്നു

 :وَرَ بَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَ بُّنَا رَ بُّ السَّمَاوَاتِ وَالْأَرْ ضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿الكهف:١٤﴾

ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള് പ്രാര്ത്ഥിക്കുന്നതേയല്ല, എങ്കില് )അങ്ങനെ ഞങ്ങള് ചെയ്യുന്ന പക്ഷം( തീര്ച്ചയായും ഞങ്ങള് അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര് എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്ഭത്തില് അവരുടെ ഹൃദയങ്ങള്ക്കു നാം കെട്ടുറപ്പ് നല്കുകയും ചെയ്തു.അപ്പോൾ അല്ലാഹുവിനു പുറമേ മറ്റു ഇലാഹുകളെ വിളിക്കലാണ് തെറ്റും ശിർക്കുമായി തീരുന്നത്. വിശുദ്ദ ഖുർആനിൽ ഒരു വിഷയം ഒരു സ്ഥലത്ത് നിരുപാധികമായും(മുത്ലഖ്) മറ്റൊരു സ്ഥലത്ത് സോപാധിക(മുഖയ്യദ്) മായും പരമാർഷിച്ചാൽ സോപാധികമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിരുപാധികമായി പറഞ്ഞതിനെയും വിലയിരുത്തനമെന്നാണ് നിദാനശാസ്ത്രം. അതനുസരിച്ച് അല്ലാഹുവിന്റെ പുറമേ മറ്റു ഇലാഹുകളെ വിളിക്കുന്നതിനെ പറ്റിയാണ് അല്ലാഹുവിന്റെ കൂടെ ഒരാളെയും വിളിക്കരുതെന്നു ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ പറഞ്ഞതിന്റെ വിവക്ഷഎന്ന് മനസ്സിലാക്കാം.


ജിന്ന് സൂറത്തിലെ ഇരുപതാം വചനം വിശദീകരിച്ച് അബുസ്സുഊദ്(ര) എഴുതുന്നു


:قُلْ إِنَّمَا أَدْعُو--أي أعبد--رَ بِّي وَلَا أُشْرِ كُ بِهِ--بربّي في العبادة- أَحَدًا--فليس ذالك بيدع ولا مستكر يوجب التّعجّب أو الإطباق علي عداوتي--أبو السعود:٦/٣٩٤﴿


എന്റെ രക്ഷിതാവിനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ. ആരാധനയുടെ വിഷയത്തിൽ അവനോടു ഒരാളെയും ഞാൻ പങ്ക് ചെർക്കുകയില്ല. ഇത് അല്ഭുതജനകമായ ഒന്നോ ഒറ്റക്കെട്ടായി എന്നോട് ശത്രുത കാണിക്കാൻ വകുപ്പുള്ള ഒരു നവീനാഷയമോ അല്ല.(അബുസ്സുഊദു: 6/394)


ഇതേ വിവരണം മറ്റു തഫ്സീറുകളിലും  കാണാം.സൂറത്ത് സുമറിലെ 36 ആം വചനം എടുത്ത്വച്ച് പുത്തൻ വാദികൾ പറയുന്നത് അഭൌതികമായ സഹായം നല്കാൻ അള്ളാഹു പോരെഎന്നാണല്ലോ. എന്നാൽ ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട്  ചോദിക്കാമെന്നു പറയുന്നത് അള്ളാഹു മതിയാവാത്തദ് കൊണ്ടാണോ? രോഗം സുഖപ്പെടുത്താൻ അള്ളാഹു മതിയാവത്തതിനാലാണോ ഡോക്ടറെ സമീപ്പിക്കുന്നത്. ഈ ആയത്തിന് ഇത്തരമൊരു ഉപാധിവേക്കാൻ ഇവർക്കെന്തു പ്രമാണമാണുള്ളത്?.എന്നാൽ ഭൗതികവും അഭൗതികവുമായ മുഴുവൻ കാര്യങ്ങല്ക്കും അടിമക്ക് അള്ളാഹു മതിയെന്നാണ് സുന്നികളുടെ വിശ്വാസം. അതുകൊണ്ടാണ് അള്ളാഹു അനുവദിച്ചവരോട് മാത്രം അവർ സഹായം തേടുന്നത്. അവ രണ്ടിലുമിടക്ക്  വ്യത്യാസപ്പെടുത്തുന്നതിനു യാതൊരു പ്രമാണവുമില്ല എന്നതാണ് വസ്തുത


*അസ് ലം സഖാഫി
പരപ്പനങ്ങാടി*
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക




,,,,,,,,,

Thursday, August 29, 2019

വിമർശനം* 5⃣ -മൻഖുസ് മൗലിദിൽ പറയുന്നു: ارتكبت على الخطا غير حصر وعدد

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0


*വിമർശനം* 5⃣

-മൻഖുസ് മൗലിദിൽ പറയുന്നു:

ارتكبت على الخطا غير حصر وعدد
لك أشكو فيه ياسيدي خير النبي

“എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം
ദോഷങ്ങളുടെ (കൂമ്പാരങ്ങൾക്കു) മുകളിൽ ഞാൻ കയറിയിരിക്കുന്നു. അങ്ങയോടാണ് അതിൽ ഞാൻ വേവലാതി പറയുന്നത്. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ എന്റെ അഭയകേന്ദ്രമേ”.

പാപം പൊറുക്കാൻ പറയേണ്ടത് അല്ലാഹുവോടാണ്. അക്കാര്യം ഇവിടെ മുഹമ്മദ് നബി(s)യോടാണ് പറയുന്നത്. അതിനാൽ അത് ശിർക്കാണ്.


മറുപടി:

*ഈ വാദം അബദ്ധവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം പരലോകത്ത് ശുപാർശ ചെയ്യാനുള്ള അധികാരം
നബി (s)ക്ക് ഉണ്ടെന്നതിൽ തർക്കമില്ലല്ലോ.
അവയിലൊന്ന് വിചാരണ വേഗത്തിൽ തുടങ്ങാനുള്ളതാണ്. ഇത് മുഹമ്മദ് നബി(s)ക്ക് മാത്രം അവകാശപ്പെട്ടതാണ്.*

* വിചാരണ കൂടാതെ ചിലരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാനുള്ളതാണ് മറ്റൊന്ന്. ഇതും നമ്മുടെ നബി(s)ക്കുള്ളതാണ്.
നരകംഅർഹിക്കുന്നവർക്ക് നരകത്തിൽ പോകാതെ സ്വർഗ്ഗത്തിലേക്കു പോകാൻ പ്രവാചകന്മാർ നടത്തുന്ന ശുപാർശയാണ് മറ്റൊന്ന്. ഇത് മുഹമ്മദ് നബി(s)യും അല്ലാഹു ഉദ്ദേശിക്കുന്നവരും നടത്തും.*

 *നരകത്തിലെത്തിപ്പെട്ട പാപികളെ നരകത്തിൽ നിന്ന്കയറ്റുന്നതിനുള്ളതാണ് മറ്റൊന്ന്. ഇക്കാര്യം നമ്മുടെ നബി(സ്വ)യും മറ്റു പ്രവാചകന്മാരും മലക്കുകളും വിശ്വാസികളും നിർവ്വഹിക്കുമെന്ന് ഹദീസുകളിൽ വന്നതാണ്.*

*സ്വർഗ്ഗാവകാശികളുടെ സ്ഥാനം ഉയർത്തി
കിട്ടുന്നതിനുള്ള ശുപാർശയാണ് മറ്റൊന്ന്.
(ശർഹു മുസ്ലിം: 1/ 325)*

*ആദ്യമായി മഹ്ശറയിൽ ശുപാർശ പറയുന്നതും സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കുമെന്ന് നബി(s) പ്രസ്താവിച്ചതായി പ്രബലമായ നിരവധി ഹദീസുകളിൽ വന്നിട്ടുള്ളതാണ്. (തുർമുദി: 3549,
ഇബ്നുമാജ: 4298, മുസ് നദു അഹദ്: 10564)4*
*ഏതൊരു വിഷയത്തിലും ശുപാർശ
പറയുന്നവരോട്, താഴ്മയോടെ വേവലാതികൾ പറയുന്നതും നിങ്ങളല്ലാതെ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്നതുമൊക്കെ
സർവ്വസാധാരണമാണല്ലോ. ഈശൈലിസ്വീകരിച്ചാണ് മൗലിദിൽ'ലക അശ്കൂ'
എന്ന് പറയുന്നത്. ഇവിടെ 'ലക'എന്നത്
മുന്തിച്ച് പറയുന്നത് നബിയേ അങ്ങയെയാണ് ഈ വിഷയത്തിൽ ഞാൻ പ്രത്യേകംപരിഗണിക്കുന്നതെന്ന് വരുത്താനാണ്.*

*അതിനാൽ അവിടുന്ന് ഇടപെട്ട് എന്റെ
പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടത് ചെയ്യണമെന്ന് താൽപര്യം.
ഇപ്പറഞ്ഞതാണ് മൗലിദ് ഓതുന്നവരുടെ ലക്ഷ്യം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യം
അവർക്കില്ല. “നിശ്ചയം കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത് നിയ്യത്തുകൾക്കനുസരിച്ചാണ്” എന്ന നബിവചനം ഇവിടെ പ്രസ്താവ്യമാണ്*

*അല്ലാതെ 'പാപം പൊറുക്കുന്നവൻ'
എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ
കൈ കടത്തി താങ്കളെ ഞങ്ങൾ അല്ലാഹുവോട്പങ്കാളിയാക്കുന്നുവെന്ന് ആരുംകരുതാറില്ല. അറബി ഭാഷാനിയമങ്ങളും
ശൈലികളും അറിയുന്ന ഏതൊരാൾക്കും
ഇക്കാര്യം വളരെ സ്പഷ്ടമായി മനസ്സിലാക്കാവുന്നതാണ്.
ഇത്തരം പ്രയോഗങ്ങൾ നബി(s)യോട് സ്വഹാബിമാർ തന്നെ നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ കാണാം. അംറുബ്നുൽ ആസ്(റ) പറയുന്നു:*

قلت يا رسول الله أبايعك على أن تغفر لي ما تقدم من ذنبي ( مسند احمد)


*“എന്റെ കഴിഞ്ഞുപോയ പാപങ്ങൾ
താങ്കൾ എനിക്ക് പൊറുത്തുതരണമെന്ന
വ്യവസ്ഥയിൽ ഞാൻ താങ്കളോട് ബൈഅത്ത് ചെയ്യുന്നു. (മുസ്നദു അഹ്മദ്: 17145)*

*മഹതിയായ ബീവി ആഇഷ(റ) ഒരിക്കൽ ഇപ്രകാരം പറഞ്ഞു:*

فقلت يا رسول الله أتوب إلى الله وإلى رسوله (بخاري: 1963, مسلم 3941)

*“ഞാൻ അല്ലാഹുവിലേക്കും അവന്റെ
തിരുദൂതരിലേക്കും തൗബ ചെയ്തു മടങ്ങുന്നു". (ബുഖാരി: 1963, 4783, 6604, മുസ്ലിം: 3941)*

*ഇതിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു:*

وفي إعادة إلى دلالة على استقلال الرجوع إلى كل منهما  مرقاة ٤/٤٨٨

*ഇവിടെ 'ഇലാ' എന്ന അക്ഷരം ആവർത്തിച്ചതിൽ നിന്ന് അല്ലാഹുവിലേക്കും
റസൂലിലേക്കും വെവ്വേറെ തൗബ ചെയ്ത് 
മടങ്ങുന്നുവെന്ന അർത്ഥം ലഭിക്കുന്നു. (മിർഖാത്തുൽ മഫാത്തീഹ്: 4/ 488)*

*ഇവിടെ 'തവ്വാബ്' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ മഹതിയായ ആഇഷ(റ) കൈകടത്തിയെന്നും പ്രസ്തുത
വിശേഷണത്തിൽ അല്ലാഹുവോട് നബി (S)യെ പങ്കു ചേർത്തുവെന്നും പറയാൻ
പറ്റുമോ?. ഒരിക്കലുമില്ല. മറിച്ച് ഒരുകാര്യം
അല്ലാഹുവിലേക്ക് ചേർത്തുമ്പോൾഉള്ള
വിവക്ഷയല്ല അതേകാര്യം ഒരുസൃഷ്ടിയി
ലേക്ക് ചേർത്തുമ്പോൾ ഉണ്ടാവുക. ഒരുദാഹരണം പറയാം. നാം അല്ലാഹുവിനോട് പറയുന്നു:*

ربنا لا تؤاخذنا إن نسينا أو أخطأنا ربنا ولا تحمل علينا اصرا
كما حملته على الذين من قبلنا (البقرة: ۲۸۹)

“ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നു
പോവുകയോ, ഞങ്ങൾക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ, ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽനീ ചുമത്തരുതേ” (അൽബഖറ: 286)

*മഹാനായ മൂസാനബി(അ) ഖളിർ (അ)
മിനോട് പറയുന്നു:

لا تؤاخذني بما نسيت ولا ترهقي من أمري عسرا(الكهف: ۷۳)

*“ഞാൻ മറന്നുപോയതിന്റെ പേരിൽ
നിങ്ങളെന്നെ ശിക്ഷിക്കരുതേ, എന്റെ കാര്യത്തിൽ വിഷമകരമായ യാതൊന്നും താങ്കൾ എന്ന നിർബന്ധിക്കുകയും ചെയ്യരുതേ"(അൽകഹ്ഫ്: 73)
നാം അല്ലാഹുവിനോട് പറയുന്ന കാര്യം അതേശൈലിയിലും രൂപത്തിലുമാണ്
മഹാനായ മൂസാനബി(അ) ഖളിർ (അ)
മിനോട് പറയുന്നത്. ഇത് രണ്ടും രണ്ട് വീക്ഷണത്തിലാണെന്നുറപ്പാണല്ലോ. ഇതുപോലെ വേണം മൗലിദിലെ പരാമർശങ്ങളെയും വിലയിരുത്താൻ.
പാപികൾ നബി(s)യെ സമീപിച്ച് പാപം പൊറുക്കുന്നതിനുവേണ്ടി ശുപാർശപറയാൻ നിസാഅ് സൂറയിലെ 64-ാം വചനത്തിലുടെ വിശുദ്ധ ഖുർആൻ നിർദേശിച്ചകാര്യമാണ്*. 

🔸🔸🔸🔸🔸🔸🔸
*വിശ്വാസകോശം*
അബദുൽ അസീസ് സഖാഫി

പകർത്തി എഴുതി
K K M A പരപ്പനങ്ങാടി

*വിമർശനം* 4⃣ ഇബ്റാഹീം നബി(അ) തീയിൽ എറിയപ്പെട്ടപ്പോൾ നബി(ﷺ)യുടെ പ്രകാശം

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,


*വിമർശനം*  4⃣

ഇബ്റാഹീം നബി(അ) തീയിൽ എറിയപ്പെട്ടപ്പോൾ നബി(ﷺ)യുടെ പ്രകാശം
ഇബ്റാഹീം നബി(അ)യുടെ മുതുകിലു
ണ്ടായിരുന്നുവെന്നും അതുകാരണമാണ്
ഇബ്റാഹീം നബി(അ) രക്ഷപ്പെട്ടതെന്നും
മൻഖുസ് മൗലിദിൽ പറയുന്നു. ഇതും
ഖുർആനിനെതിരാണ്. തീയിനോട് തണുപ്പും രക്ഷയുമാകാൻ അല്ലാഹു നിർദേശിച്ചുവെന്നാണ് ഖുർആൻ പറയുന്നത്.


മറുപടി:


ഇത് തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുത്ത വിമർശനമാണ്. നബി (ﷺ)യുടെ പ്രകാശം പ്രവാചകന്മാരുടെ മുതുകിലൂടെ കൈമാറി വന്നാണ് അബ്ദുല്ലയുടെ മുതു
കിലെത്തിയതെന്ന് വിശുദ്ധ ഖുർആനും
ഹദീസുകളും വ്യക്തമാക്കിയ കാര്യമാണ്.
അല്ലാഹു പറയുന്നു:

وتقلبك في الساجدين شعراء ٢١٩
സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും കാണുന്നവൻ
ശുഅറാഉ 219

മേൽ ആയത്ത് വിവരിച്ചു ഇമാം സുയൂത്വി (റ) പറയുന്നു.


عن ابن عباس في قوله وتقلبك في الساجدين 
قال ما زال النبي صلى الله عليه وسلم يتقلب في اصلاب الانبياء حتى ولدته امه



ഇമാം ഇബ്നു അബീഹിത്വിം (റ) ഇബ്നു മർദ വൈഹി (റ) അബൂ നുഅയ്മ് 
ദലാഇലിലും

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും
” എന്ന ആയത്ത് വിശദീകരിച്ച് അദ്ദേഹം പറയുന്നു: “നബി(ﷺ)യെ ഉമ്മ പ്രസവിക്കുന്നതുവരെ അമ്പിയാക്കളുടെ മുതുകുകളിലൂടെ നബി(ﷺ) കൈമാറി വന്നുകൊണ്ടിരുന്നു" (അദുർറുൽ മൻസൂർ: 7/418)


ഇമാം സുയൂത്വി(റ) എഴുതുന്നു:

وأخرج ابن مردويه عن ابن عباس قال: سألت رسول الله  صلى الله عليه وسلم 
فقلت: بأبي أنت وأمي، اين گنت و آدم في الجنة؟ فتبسم حتی بدت تواجده، ثم قال: «إني كنت في صلبه، وهبط إلى الأرض
وأنا في صلبه، وركبت السفينة في ضنب أبي نوح، وقذفت
في النار في صلب أبي إبراهيم، ولم يلتق أبواي قط على سفاح، لم يزل الله ينقلني من الأصلاب الطيبة، إلى الأرحام
الطاهرة، مصفی مهذبا، لا تتشعب شعبتان إلأ كنت في خيرهما
ദുററുൽ മൻസൂർ 7 / 418


ഇബ്മർദവൈഹി(റ) ഇബ്നു അബ്ബാ
സി(റ)നെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു:
"നബി(ﷺ)യോട് ഞാനിങ്ങനെ ചോദിച്ചു:
എന്റെ പിതാവിനേയും മാതാവിനേയും
അങ്ങയ്ക്കുവേണ്ടി സമർപ്പിക്കാൻ ഞാ
നൊരുക്കമാണ്. ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കൾ എവിടെയായിരുന്നു. ഇതുകേട്ടപ്പോൾ അണപ്പല്ലുകൾ വെളിവാകുന്ന രൂപത്തിൽ പുഞ്ചിരിച്ച് അവിടുന്ന് വിശദീകരിച്ചു: “ഞാൻ ആദമി(അ)ന്റെ മുതുകിലുണ്ടായിരുന്നു. ഞാൻ ആദമി(അ)ന്റെ മുതുകിലുണ്ടായിരിക്കെയാണ്
അദ്ദേഹത്തെ ഭൂമിയിലേക്കിറപ്പെട്ടത്.
 എന്റെപിതാവ് നൂഹ് നബി(അ)യുടെ മുതുകിലായി ഞാൻ കപ്പലിൽ കയറി. എന്റെ പിതാവ്ഇബ്റാഹീമി(അ)ന്റെ മുതുകിലായി എന്നെതീയിൽ എറിയപ്പെട്ടു. എന്റെ മാതാപിതാക്കൾ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ല.
സംശുദ്ധമായ മുതുകുകളിൽ നിന്ന് പരിശുദ്ധമായ ഗർഭാശയങ്ങളിലേക്ക് ശുദ്ധീകരിക്കപ്പെട്ടതായി അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. എന്റെ പിതൃപരമ്പര രണ്ട് ശാഖകളായി തിരിയുമ്പോൾ അവയിൽ
ഉത്തമമായ ശാഖയിലായിരുന്നു ഞാൻ.
(അർറുൽ മൻസൂർ: 7/418)
അന്ത്യപ്രവാചകരായ മുഹമ്മദ് നബി
(ﷺ)യുടെ പ്രകാശം മുതുകിലുള്ളപ്പോൾ
തീയിലിട്ടതുകൊണ്ടോ മറ്റോ യാതൊരു
അപായവും സംഭവിക്കുകയില്ലെന്ന കാര്യം
തീർച്ചയാണ്. അതിനാൽ നബി(ﷺ)യുടെ
ഒളിയുടെ സഹായം കൊണ്ടാണ് അവർ
രക്ഷപ്പെട്ടതെന്ന് പറയുന്നതിൽ യാതൊരു
തകരാറുമില്ല. നബി(ﷺ)യുടെ പ്രകാശം
ഇബ്റാഹീം നബി(അ)യുടെ മുതുകിലുണ്ടായതു കൊണ്ടാണ് തീയിനോട് തണുപ്പും രക്ഷയുമാകാൻ അല്ലാഹു നിർദേശിച്ചതെന്നും പറയാമല്ലോ. അതിനാൽ ഇതൊരിക്കലും ഖുർആനിനെതിരല്ല.
പ്രത്യുത ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നുംവ്യക്തമായ കാര്യമാണ്.

🔸🔸🔸🔸🔸🔸🔸🔸🔸🔸
*വിശ്വാസകോശം*
അബദുൽ അസീസ് സഖാഫി

പകർത്തി എഴുതി
K K M A പരപ്പനങ്ങാടി

മൗലിദ് ' *നൂഹ് നബി(അ) മുഹമ്മദ് നബി (ﷺ)യോട് സഹാർത്ഥന നടത്തിയതായും

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,

*വിമർശനം* 3⃣

*നൂഹ് നബി(അ) മുഹമ്മദ് നബി (ﷺ)യോട് സഹാർത്ഥന നടത്തിയതായും തദ്ഫലമായി നൂഹ് നബി(അ) അപകടത്തിൽ
നിന്ന് രക്ഷപ്പെട്ടതായും മൻഖൂസ് മൗലിദിൽ പറയുന്നു. ഇത് ഖുർആനിനെതിരാണ്. കാരണം ഖുർആനിൽ പറയുന്നത്. നൂഹ് നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി
എന്നാണ് -*

മറുപടി.

*ശത്രുക്കൾ ബുദ്ധിമുട്ടിച്ചപ്പോൾ നൂഹ് നബി(അ) ഇപ്രകാരം പ്രാർത്ഥിച്ചു.*

إلهي اسالك أن تنصرني عليهم بنور حبيبك محمد الذي في صلبي.

*“നാഥാ എന്റെ മുതുകിൽ നിലകൊള്ളുന്ന നിന്റെ ഹബീബായ മുഹമ്മദ് നബി
(ﷺ)യുടെ പ്രകാശത്തിന്റെ ബറകത്ത് കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ! (തുഹ്ഫത്തുൽ മുസ്താഖീൻ: പേ: 17)*


*മഹാനായ അബുൽബറകാത്ത് മുഹമ്മദുബ്നുഅഹ്മദുബ്നു ഇ യാസ്(റ) പറയുന്നു:*

فلما خرج إليهم نوح وقف على تل عال ورفع رأسه إلى السماء
وقال: إلهي أسألك أن تنصرني عليهم بنور محمد (بدائع الزهور في وقائع الدهور لأبي البركات محمد بن أحمد بن إياس
الحنفي (۸٥۲-۹۳۰ ه) പേ: 65)

*നൂഹ് നബി(അ) വിഗ്രഹാരാധകരായ
തന്റെ സമുദായത്തിലേക്ക് വന്ന് ഒരു
ഉയർന്ന കുന്നിൽ കയറി നിന്ന് ആകാശ
ത്തേക്ക് കൈ ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: “ഇലാഹീ മുഹമ്മദ് നബി(ﷺ)യുടെ പ്രകാശം കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കണമേ!”. (ബദാഇഉസ്സു
ഹൂർ: പേ: 65)*

*ആദ്യസൃഷ്ടി നബി(ﷺ)യുടെ ഒളിയാണെന്നും പ്രസ്തുത ഒളി ആദം നബി(അ)യിലുടെയും അവിടുത്തെ സന്താന പരമ്പരയിലൂടെയും കൈമാറി വന്നാണ് അബ്ദുല്ലയിൽ എത്തിയതെന്നും പ്രമാണങ്ങൾ
കൊണ്ട് സ്ഥിരപ്പെട്ടതാണ്. വിശദ വിവരത്തിന് 'ഒളി' കാണുക: (വിശ്വാസകോശം:
1/485-490)*
*നൂഹ് നബി(അ)യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയെന്ന്
ഖുർആനിൽ പറയുന്നത് ഇതിനെതിരല്ല.
കാരണം തവസ്സുലും ഇസ്തിഗാസയും അല്ലാഹുവിന്റെ സഹായം ലഭിക്കാനുള്ള നിമിത്തമാണല്ലോ. യഥാർത്ഥത്തിൽ സഹായിക്കുന്നവൻ അല്ലാഹുവാണെന്നും തവസ്സുലും ഇസ്തിഗാസയും അതിനുള്ള നിമിത്തം മാത്രമാണെന്നുമാണ് അഹസ്സുന്ന
യുടെ വീക്ഷണം.* 

*ഇക്കാര്യം പ്രമാണ് ബദ്ധമായി നേരത്തെ വിവരിച്ചതാണ്. (ഇസ്തി
ഗാസ, തവസ്സുൽ കാണുക)*.

*വിശ്വാസകോശം അബദുൽ അസീസ് സഖാഫി*
*പകർത്തി എഴുതിയത് K K M A പരപ്പനങ്ങാടി*

ﷺﷺﷺﷺﷺﷺﷺﷺﷺ


തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക


📙📘📗📓📕📙📘📗📓📚📗📓📘

*മൗലിദും വിമർശകരും *നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിക്കുന്നത് നബി (ﷺ)യോടുള്ള ആരാധന ആവുമോ?*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0

*മൗലിദും വിമർശകരും*
***************************

🔸 *ചോദ്യം* 1⃣
*നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിക്കുന്നത് നബി (ﷺ)യോടുള്ള ആരാധന ആവുമോ?*

*മൗലിദിനെ വിമർശിക്കുന്നവർ അതിന്ന് കാരണം പറയുന്നത് അതിൽ നബി (ﷺ) യുടെ പൊരുത്തം ആഗ്രഹിക്കുന്നു എന്നതാണ്,*
*കാരണം അത് നബി (ﷺ)ക്കുള്ള ആരാധനയാണ് അത് ശിർക്കാണ് എന്നാണ് വിമർശകരുടെ വാദം.*
*ഈ വാദം തനിച്ച വിവരക്കേടും പ്രമാണ വിരുദ്ധവുമാണ് നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിച്ചാൽ അത് നബി (ﷺ)ക്കുള്ള ആരാധനയാവുമെന്ന്* *നബി (ﷺ)യിൽ നിന്ന് തൗഹീദും ശിർക്കും പഠിച്ച സഹാബിമാരോ അവരുടെ ശിഷ്യമാരായ താബിഉകളോ മനസ്സിലാക്കിയിരുന്നില്ല.*

*ഏതാനും പ്രമാണങ്ങൾ കാണുക. അല്ലാഹു പറയുന്നു;*

*يحلفون بالله لكم ليرضوكم* *والله ورسوله أحق أن يرضوه إن*
*كانوا مؤمنين (التوبة: ۹۲)*
*"നിങ്ങളെ ത്യപ്തിപ്പെടുത്താൻ വേണ്ടി നിങ്ങളോടവർ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാൽ അവർ സത്യവിശ്വാസികളാണെങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഏറ്റവും അവകാശപ്പെട്ടവർ അല്ലാഹുവും അവന്റെ റസൂലുമാണ്. (തൗബ: 62)*
*അല്ലാഹുവിന്റെയും റസൂലിന്റെയും പൊരുത്തമാണ് വിശ്വാസികൾ കരസ്ഥമാക്കേണ്ടതെന്ന് മേൽവചനം പഠിപ്പിക്കുന്നു.*
*അല്ലാഹു പറയുന്നു:*

*ومن يقنت منكن الله ورسوله* *وتعمل صالحا توتها أجرها مرتين*
*وأعتدنا لها رزقا كريما ا.لأحزاب: ۳۱)*

*“നിങ്ങളിൽ ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും താഴ്മ കാണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അവൾക്ക് അവളുടെ 
പ്രതിഫലം രണ്ടു മടങ്ങായി നാം നൽകന്നതാണ്. അവൾക്കുവേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു".(അഹ്സാബ്: 31)*

മേൽസൂക്തം വിവരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:

مرة على الطاعة، ومرة على طلبهن رضا النبي ، بالقناعة
وحسن المعاشرة (بيضاوي: ۰/۱۱)

രണ്ടുമടങ്ങായി പ്രതിഫലം നൽകുമെന്ന് പറഞ്ഞത് ഒന്ന് വഴിപ്പെട്ടതിനും മറ്റൊന്ന്
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടും നല്ലനിലയി
ൽ വർത്തിച്ചും നബി(ﷺ)യുടെ പൊരുത്തം
ഭാര്യമാർ തേടിയതിനുമാകുന്നു. (ബൈളാവി: 5/ 11, അൽബഹ്ൽമദീദ്: 5/ 84)


ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ വായിക്കാം.

സൗദാ ബീവി അവരുടെ രാവും പകലും നബി (ﷺ)യുടെ പൊരുത്തം ആഗ്രഹിച്ച് തന്റെ ഊഴം
മഹതിയായി ആഇഷാബീവി(റ)ക്ക് നൽകിയിരുന്നു. (ബുഖാരി)
ഇത് ശിർക്കാണെന്ന് പറയാൻ ഇവർ ധൈര്യം കാണിക്കുമോ?
പ്രമുഖ താബിഈ പണ്ഡിതൻ മഹാനായ ആബൂഹനീഫ(റ) ചൊല്ലിയ 53 വരികളുള്ള “അൽഖസ്വീദത്തുന്നുഅ്മാനിയ്യയിലെ ഏതാനും വരികൾ കാണുക.

ياسيددالسادات جءتك قاصدا ارجو رضاك وأحتمي بحماك
     ياسيدي كن شافعي في فاقة إني فقير في الورى لغناك
يا اكرم الثقلین یا گنز الورى جذلي بجودك ارضنی برضاك
أنا طامع بالجود منك ولم يكن لأبي حنيفة في الأنام سواك
فعساك تشفع  فيه عند شفاعة فلقد غدا متمسكا بعراك
فلانت اكرم شافع ومشفع ومن التجی بحماك نال وفاك
فاجعل قراك شفاعة لي في غد فعسی اكن في الحشر تحت لواك

സാരം: നേതാക്കളിൽ നേതാവായവരെ അങ്ങയുടെ പൊരുത്തവും കാവലും
ആഗ്രഹിച്ച് ഞാനിതാ വന്നിരിക്കുന്നു. മനു
ഷ്യ-ഭൂതവർഗ്ഗത്തിൽവെച്ച് ഏറ്റം ആദരണീയരായവരേ! അങ്ങയുടെ ധർമ്മവും പ്രിതിയും എനിക്കുവേണം. 
എന്റെ ഹൃദയം അങ്ങയെയല്ലാതെ മറ്റാരെയും തേടുകയില്ല. അവിടുത്തെ ധർമ്മതതിനായി ഞാൻ അതിയായ ആഗ്രഹമുള്ളവനാണ്, മഹ്ശ
റയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ് അബുഹനീഫക്കുള്ളത്. അതിനാൽ അങ്ങയുടെ പിടിവളളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു. താങ്കൾ ആദരണീയരായ ശുപാർശകനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക് ലഭിക്കണം.
മഹ്ശറയിൽ അങ്ങയുടെ കൊടിക്കീഴിൽ
ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

(അൽഖസ്വീദത്തുന്നുഅ്മാനിയ്യ)
"അൽഖയ്റാത്തുൽ ഹിസാൻ എന്ന
ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം
ഇമാം അബൂഹനീഫ(റ)യുടേതായി മഹാ
നായ ഇബ്നുഹജറുൽ ഹൈതമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ അൽഖസ്വീദത്തുന്നു ഉമാനിയ്യഃ ഇമാം അബൂഹനീഫ(റ)യുടേതാണന്നും ഹി: 1288-ൽ ഖുസ്തുൽത്വീനിയ്യയിൽ വച്ച് അത് പ്രസിദ്ധീകരിച്ചതായും
"ഇതിഫാഉൽഖനുഅ് ബിമാഹുവ മത്
ബൂഉ"എന്ന ഗ്രന്ഥത്തിന്റെ (1/49)ൽ പരാമർശിച്ചിട്ടുണ്ട്.
 അതുപോലെ "മുഅ് ജമുൽമത് ബൂആത്ത്
 1/303-ലും “മുഅ്ജമുൽ മുഅല്ലിഫീൻ"  1/30-ലും “ഈളാഹുൽമക് നൂൽ ഫിദ്ദയ്ലി അലാകശ്ഫിൽ ളുനൂൻ” 
2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ)യുടേതാണെന്ന പരാമർശമുണ്ട്.
നബി(ﷺ) അംഗീകരിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്ത ഒന്നാണല്ലോ അവിടുത്തെ മദ്ഹ് പറയുന്നത്.
കഅ്ബ്(റ)വിന് നബി(ﷺ)യുടെ മദ്ഹ് പാടിയതിന്റെ പേരിൽ നബി(ﷺ) അവിടുത്തെ
പുതപ്പ് സമ്മാനിച്ചതും ഹസ്സാനുബ്നുസാ
ബിതി(റ)ന് നബി( ﷺ )യുടെ മദ്ഹ് പറയാൻ
പളളിയിൽ മിമ്പർ സ്ഥാപിച്ചു കൊടുത്തതും അതിന്റെ ഭാഗമായിരുന്നുവല്ലോ. എന്നിരിക്ക നബി(ﷺ)യുടെ പൊരുത്തം ആഗ്രഹിച്ച് അവിടുത്തെ മദ്ഹ് പറയുന്നത് എങ്ങ നെയാണ് ശിർക്കാകുന്നത്?!!.

*വിശ്വാസകോശം അബദുൽ അസീസ് സഖാഫി*
*പകർത്തി എഴുതിയത് K K M A പരപ്പനങ്ങാടി*

ﷺﷺﷺﷺﷺﷺﷺﷺﷺ


തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക


📙📘📗📓📕📙📘📗📓📚📗📓📘

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....