Wednesday, March 20, 2019

ബിദ് അത്തെല്ലാം നരഗത്തിലേക്കോ ??? സ്വഹാബാക്കൾ ബിദ് അത് ചെയ്യുമോ ??

*"ബിദ് അത്തെല്ലാം നരഗത്തിലേക്കോ ??? സ്വഹാബാക്കൾ ബിദ് അത് ചെയ്യുമോ ???*

🔽
പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ് അത്തെന്ന് പറയുമെങ്കിലും ഇസ്ലാമിക ചതുർ പ്രമാണങ്ങൾക്ക് വിരുദ്ധമായ പുതുതായി ദീനിൽ ഉണ്ടാക്കിയ അനാചാരങ്ങളാണ് ളലാലത്തായ ബിദ് അത്ത് അല്ലാത്തവ നല്ല ബിദ് അത്തുകളാണ് . നല്ല ബിദ് അത്തുകൾ സ്വഹാബത്തിന്റെ ചര്യയിൽ തന്നെ ധാരാളം തന്നെയുണ്ട് കൂടാതെ നബി (സ്വ) അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

മൗലിദാഘോഷത്തിന്ന് മാത്രമായി നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ ? എന്ന പുതിയ ഉസൂലിന്റെ ചോദ്യവുമായി വന്ന് മൗലിദാഘോഷത്തെ ബിദ് അത്താരോപിക്കുന്ന മുജാഹിദുകൾ തന്നെ ഇന്ന് ഇബാദത്തിന്റെ പേരിൽ ചെയ്യുന്ന ഖുതുബ പരിഭാഷ , തറാവീഹ് ആദ്യം 20 പിന്നെ 08 പിന്നെ 11 പിന്നെ 11 ൽ കൂടുതൽ ബിദ് അത് , പിന്നെ തറാവീഹ് ഇല്ല (ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഇബാദത്ത്) , അത് പോലെ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മങ്ങളായ ,സലഫി പള്ളികളിൽ നടക്കുന്ന ഖുർ ആൻ ഹദീസ് ക്യാമ്പയിൻ, ഇസ്ലാഹീ മദ്രസകൾ , മുജാഹിദ് ശരീഅത്ത് സ്ഥാപനങ്ങൾ , വാർഷിക സമ്മേളനങ്ങൾ , പ്രസിദ്ധീകരണങ്ങൾ പോലുള്ളവക്കൊന്നും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടും ചെയ്തിട്ടുണ്ടോ എന്ന് എന്ത് കൊണ്ട് ബാധകമല്ല ??? അങ്ങനെ വരുമ്പോൾ സത്യത്തിൽ ബിദ് അത്ത് ഇക്കൂട്ടരല്ലേ കൂടുതൽ ചെയ്യുന്നത് ???

ഇസ്ലാമിൽ ഒരമൽ ചെയ്യാനുള്ള മാനദണ്ടം ചതുർ പ്രമാണങ്ങളിലേതെങ്കിലും ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ തന്നെ മതി അല്ലാതെ ഖിയാമത്ത് നാൾ വരെയുള്ള വരാനിരിക്കുന്നതുമായ എല്ലാ പുണ്യ പരമായ പുതുതായ കാര്യങ്ങളൊക്കെ നബി (സ്വ) യും , സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നില്ല !

പ്രധാനമായും പുതുതായി ഉണ്ടാക്കിയതൊക്കെ തള്ളപ്പെടണമെന്ന് പറയാൻ പ്രസ്തുത താഴെ കൊടുത്ത ഹദീസാണ് അർത്ഥം മാറ്റി ആരോപകർ കൊടുക്കാറുള്ളത് എന്നാൽ യാത്ഥാർത്ത്യം നോക്കാം
"من أحدث في أمرنا هذا ما ليس منه فهو رد"
"നമ്മുടെ കാര്യത്തിൽ വല്ലവനും 'മത വിരുദ്ധമായ'തിനെ 'പുതുതാക്കി'യാൽ അതു തള്ളപ്പെടേണ്ടതാണ്" ( ബുഖാരി ). ഇതാണ് ശരിയായ അർത്ഥം !!!!!

അതായത് മതവിരുദ്ധമായതിനെ (ചതുർ പ്രമാണങ്ങൾക്കെതിരായത്) പുതുതായി കൊണ്ട് വരുക എന്നാണ് അപ്പോൾ മതത്തിൽ അടിസ്ഥാനം സ്ഥിരപ്പെട്ട കാര്യങ്ങൾ മതവിരുദ്ധമല്ലാത്ത രീതിയിൽ പുതുക്കാമെന്നും കൂടി ഈ ഹദീസിന്റെ മഫ് ഹൂം (മറുപുറം) കൊണ്ട് സ്ഥിരപ്പെടും"

ഉദാഹരണം : "മദ്രസ പഠനം". പ്രത്യേക സിലബസ്, സമയം, നിബന്ധന, പരീക്ഷ, കാലയളവ്, പ്രായം എന്നിങ്ങനെ നിശ്ചയിച്ചു ഖുർആനും മതവും പഠിക്കൽ എന്ന മദ്രസ പഠനം പിൽക്കാലത്തു വന്ന സമ്പ്രദായമാണ്. പക്ഷേ പ്രമാണ വിരുദ്ധമല്ലാത്തതിനാൽ അതു അനാചാര ബിദ്അത്തല്ല. അത് പോലെ ഹബീബായ (സ്വ) യെ കൊണ്ടുള്ള സ്നേഹ പ്രകടനം , സന്തോഷ പ്രകടനം , മദ് ഹ് ചെയ്യൽ ഇതൊക്കെ നബി (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നു ഇനി ഇതിനെ രാജകീയ പ്രൗഡിയോട് കൂടി മുളഫർ രാജാവ് പുതുക്കിയത് പോലെയോ അല്ലാതെയോ ശരീഅത്തിന്റെ വ്യാപ്തിയിൽ നമുക്കും പുതുക്കാം വിപുലീകരിക്കാം !

ഇബാദത്തിൽ വരെ നബി (സ്വ) കാണിച്ച് തരാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ തന്നെ സ്വഹാബത്ത് പുതുതായി കൊണ്ട് വരുകയും നബി (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് , അത് പോലെ പുതുതായി കൊണ്ട് വന്ന ഇബാദത്തിനെ പറ്റി സ്വഹാബാക്കളൊട് ചോദിച്ച സമയത്ത് ഇത് നല്ല ബിദ് അത്താണെന്ന് തന്നെ മറുപടി പറഞ്ഞിട്ടും ഉണ്ട് ! എല്ലാ ബിദ് അത്തും നരഗത്തിലേക്കെന്ന് പറയുമ്പോൾ ആദ്യം അത് സ്വഹാബത്തിലേക്കായിരിക്കും മടങ്ങുക !!!!

*മതപരമായ നല്ല ബിദ് അത്തുകൾ*
🔽
*(01) :- ളുഹാ നമസ്ക്കാരം :-*

ബുഖാരി ഹദീസ് നമ്പർ - 1775

١٧٧٥ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ مُجَاهِدٍ، قَالَ: دَخَلْتُ أَنَا [ص: ٣] وَعُرْوَةُ بْنُ الزُّبَيْرِ المَسْجِدَ، فَإِذَا عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا، جَالِسٌ إِلَى حُجْرَةِ عَائِشَةَ، وَإِذَا نَاسٌ يُصَلُّونَ فِيالمَسْجِدِ صَلاَةَ الضُّحَى، قَالَ: فَسَأَلْنَاهُ عَنْ صَلاَتِهِمْ، فَقَالَ: بِدْعَةٌ "
"മുജാഹിദ് (റ) തൊട്ട് ഉദ്ധരിക്കുന്നു മഹാനവർകൾ പറഞ്ഞു ഞാനും ഉർവതു ബ്നു സുബൈർ (റ) പള്ളിയിൽ പ്രവേശിച്ച സമയത്ത് അബ്ദുള്ളാഹി ബ്നു ഉമർ (റ) ആയിഷാ ബീവി (റ) വിന്റെ റൂമിന്റ ഭാഗത്ത് ഇരിക്കുകയായിരുന്നു ,ആ സമയത്ത് ജനങ്ങൾ ളുഹാ നമസ്ക്കരിക്കുകയായിരുന്നു ഈ നിസ്ക്കാരത്തെ പ്പറ്റി അബ്ദുള്ളാഹി ബ്നു ഉമർ (റ) ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു അത് ബിദ് അത്താണ് " (നിഹ്മതായ ബിദ് അത്)
(ബുഖാരി ഹദീസ് നമ്പർ - 1775)

(قَوْلُهُ بَابُ صَلَاةِ الضُّحَى فِي السَّفَرِ)
പ്രസ്തുത ളുഹാ നമസ്ക്കാരത്തിന്റെ ബാബിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് ഹുൽ ബാരിയിൽ 3/52 ൽ നിന്നും വായിക്കാം

 فَرَوَى سَعِيدُ بْنُ مَنْصُورٍ بِإِسْنَادٍ صَحِيحٍ عَنْ مُجَاهِدٍ عَن بن عُمَرَ أَنَّهُ قَالَ إِنَّهَا مُحْدَثَةٌ وَإِنَّهَا لَمِنْ أَحْسِنِ مَا أَحْدَثُوا

"സ്വഹീഹായ സനദോട് കൂടി സഈദ് ബിൻ മൻസ്വൂർ (റ) രിവായത് ചെയ്യുന്നു നിശ്ചയം ഇബ്നു ഉമർ (റ) പറഞ്ഞു " ളുഹാ നമസ്ക്കാരം പുതുതായി ഉണ്ടാക്കിയതാണ് , ഇതാകട്ടെ പുതുതായി ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ലതുമാണ്"

وروى بن أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ عَنِ الْحَكَمِ بْنِ الْأَعْرَج عَن الْأَعْرَج قَالَ سَأَلت بن عُمَرَ عَنْ صَلَاةِ الضُّحَى فَقَالَ بِدْعَةٌ وَنِعْمَتِ الْبِدْعَةُ
"സ്വഹീഹായ സനദോട് കൂടി ഇബ്നു അബീ ശൈബ (റ) രിവായത്ത് ചെയ്യുന്നു " ളുഹാ നമസ്ക്കാരത്തെ പറ്റി ഇബ്നു ഉമർ (റ) വിനോട് ചോദിച്ചു മഹാനവർകൾ പറഞ്ഞു ഇത് ബിദ് അത്താണ് നിഹ്മത്തായ ബിദ് അത്ത്"

(ഫത് ഹുൽ ബാരി 3/52)

*(02 :- റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിലുള്ള തറാവീഹ് ജമാ അത്ത് :-*

(ബുഖാരി ഹദീസ് നമ്പർ 2010) - അബ്ദുറഹ്മാൻബ്നു ഖാരിഅ (റ) പറഞ്ഞു "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ  അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദൃഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങൾ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ചു: " نعمت البدعة هذه " ഇത് നല്ല ബിദ്അത്താണ്. (ബുഖാരി 2010)

*(03) ഇഹ്തിദാലിൽ സ്വഹാബിവര്യന്റെ പ്രത്യേക ദുആഹ് -*

ഹദീസ് നമ്പർ 799 - ബുഖാരി
بَابُ فَضْلِ اللَّهُمَّ رَبَّنَا لَكَ الحَمْدُ -

 عَنْ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، قَالَ: " كُنَّا يَوْمًا نُصَلِّي وَرَاءَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا رَفَعَ رَأْسَهُ مِنَ الرَّكْعَةِ قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ "، قَالَ رَجُلٌ وَرَاءَهُ: رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، فَلَمَّا انْصَرَفَ، قَالَ: «مَنِ المُتَكَلِّمُ» قَالَ: أَنَا، قَالَ: «رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا أَيُّهُمْ يَكْتُبُهَا أَوَّلُ»

"രിഫാ അത ബ്നി റാഫിഹി സ്സുറഖിയ്യ് (റ) പറഞ്ഞു ഒരു ദിവസം ഞങ്ങൾ നബി (സ്വ) യുടെ കൂടെ നിസ്ക്കരിക്കുകയായിരുന്നു റുകൂ ഇൽ നിന്ന് തല ഉയർത്തി ഇഹ്തിദാലിലേക്ക് വരുന്ന സമയത്ത് سَمِعَ اللَّهُ لِمَنْ حَمِدَهُ "، എന്ന് പറഞ്ഞു ആ സമയത്ത് പുറകിൽ നിന്നൊരാൾ
رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،
എന്ന ദുആഹ് അധികമായി നടത്തി
നിസ്ക്കാര ശേഷം നബി (സ്വ) ചോദിച്ചു ആരാണ് അത് പറഞ്ഞത് ഞാനാണെന്ന് അദ്ദേഹം നബിതങ്ങളോട് പറഞ്ഞു ! അപ്പോൾ നബി (സ്വ) പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് (അധികമായി ചൊല്ലിയ ദിക്റ്) ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. (ബുഖാരി 757)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.

"നബി (സ്വ) യിൽ നിന്നും വന്നതല്ലാത്ത ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു "'(ഫത്ഹുൽ ബാരി 3/188)

*(04) എല്ലാ വുളൂഇന്ന് ശേഷവും ബിലാൽ (റ) വിന്റെ രണ്ട് റക് അത്ത് നമസ്ക്കാരം:-*

നല്ല ബിദ് അത്ത് പഠിപ്പിക്കുന്ന ബാബിൽ ഇമാം അബൂ ശാമ (റ) പഠിപ്പിക്കുന്നു

قلت وَمن هَذَا الْبَاب اقراره صلى الله عَلَيْهِ وَسلم بِلَالًا رضى الله عَنهُ على صلَاته رَكْعَتَيْنِ بعد كل وضوء وان كَانَ هُوَ صلى الله عَلَيْهِ وَسلم لم يشرع خُصُوصِيَّة ذَلِك بقول وَلَا فعل وَذَلِكَ لِأَن بَاب التَّطَوُّع بِالصَّلَاةِ مَفْتُوح إِلَّا فِي الْأَوْقَات المكروهه

എല്ലാ വുളൂഇന്ന് ശേഷം രണ്ട് റക് അത്ത് നമസ്ക്കാരം നബി (സ്വ) പ്രത്യേകമായി ഷറ ആക്കുകയോ, പ്രവർത്തിക്കുകയോ , പറയുകയോ ചെയ്യാത്ത ഒരു കാര്യമാണ് ബിലാൽ (റ) ചെയ്തത് . ഇതിന്ന് നബി (സ്വ) അംഗീകരം കൊടുക്കുകയും ചെയ്തു. ഈയടിസ്ഥാനത്തിൽ കറാഹത്തല്ലാത്ത സമയങ്ങളിലൊക്കെ സുന്നത്ത് നമസ്ക്കരിക്കാം എന്ന് സ്ഥിരപ്പെടുന്നു. (കിതാബുൽ ബാഇസ്)

*(05) :- നബി (സ്വ) തങ്ങൾ ചെയ്യാത്ത ഖുർ ആൻ ക്രോഡീകരണം:-*

നബി(സ്വ) ഖുര്‍ആന്‍ ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞപ്പോൾ സ്വിദ്ധീഖ് (റ) പറഞ്ഞ മറുപടി
«كَيْفَ أَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ?<<
"നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യും" ഇത് കേട്ട ഉമർ (റ) നൽകിയ മറുപടി
فَقَالَ عُمَرُ: هُوَ وَاللَّهِ خَيْرٌ
"അള്ളാഹുവാണെ സത്യം അത് (ക്രോഡീകരിക്കലാണ്) ഖൈറ്"

പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി.രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ് (റ) പറഞ്ഞത്?
: «كَيْفَ تَفْعَلاَنِ شَيْئًا لَمْ يَفْعَلْهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟»
"നബി (സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍ രണ്ടു പേരും എങ്ങനെയാണ് ചെയ്യുക?"
فَقَالَ أَبُو بَكْرٍ: هُوَ وَاللَّهِ خَيْرٌ،
ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ ഇന്ന് നമുക്ക് ഖുര്‍ആന്‍ ലഭിക്കുമായിരുന്നോ? ഇല്ല മറിച്ച് അബൂബക്കർ (റ) ആദ്യം ഉമർ (റ) പറഞ്ഞ പ്രകാരം "തീർചയായും അത് ഖൈറാണെന്ന് മറുപടി നൽകി" പുതിയ കാര്യം ചെയ്യുകയായിരുന്നു. (ബുഖാരി - 4679 - 6/81)

*(06) :- ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ "ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്ക്":-*

സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇഖാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരിഗണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

*(07) :- എല്ലാ റക് അത്തുകളിലും സൂറത് ഇഖ് ലാസ്വ്:-*

ബുഖാരി ഹദീസ് നമ്പർ - 7375

 عَنْ عَائِشَةَ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ رَجُلًا عَلَى سَرِيَّةٍ، وَكَانَ يَقْرَأُ لِأَصْحَابِهِ فِيصَلاَتِهِمْ فَيَخْتِمُ بِقُلْ هُوَ اللَّهُ أَحَدٌ، فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ؟»، فَسَأَلُوهُ، فَقَالَ: لِأَنَّهَا صِفَةُ الرَّحْمَنِ، وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ
"എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട് സ്വഹാബത്ത് നബി (സ്വ) യുടെ ശ്രദ്ധയിൽ പെടുത്തി ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമന്വേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്നും അതൊക്കെ "ബിദ് അത്ത്" എന്ന് പറഞ്ഞ് ഒഴിവാക്കുകയല്ലെന്നുമാണ് നബി (സ്വ) യുടെ അംഗീകാരത്തിൽ  നിന്ന് തന്നെ മനസ്സിലാകുന്നത്."

*(08) :-* നബി (സ്വ) റബീഉൽ അവ്വൽ 12 ന്ന് മദീനയിൽ ഹിജ്റ എത്തിയപ്പോൾ സ്വഹാബത്ത് ദഫ്ഫ് മുട്ടി മദ് ഹ് ഗാനം (ത്വല അൽ ബദ് റു അലൈനാ) പാടിയതും, രണ്ട് പെരുന്നാൾ ദിനത്തേക്കാൾ അവരന്ന് സന്തോഷിച്ചതും നബി (സ്വ) മുൻ കൂട്ടി പഠിപ്പിച്ച കാര്യങ്ങൾ ചെയ്ത് കൊണ്ടല്ല ! മറിച്ച് അവരുടെ തിരു നബി (സ്വ) യോടുള്ള സ്നേഹ പ്രകടനങ്ങൾ പ്രകടിപ്പിച്ചതാണ് ഈ പ്രകടനങ്ങൾ പുതുതായിട്ട് കൂടി (ബിദ് അത്ത്) ഹബീബ് (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയാണ് ചെയ്തത് , സ്വഹാബത്തിന്റെ സ്നേഹ പ്രകടനങ്ങൾ ശരീഅത്തിന്റെ കോലിൽ അളക്കാൻ സാധിക്കുമായിരുന്നില്ല!!!!

"സ്നേഹപ്രകടനം ഏത് രൂപമാണെങ്കിലും അത് പിഴച്ച ബിദ് അത്തല്ല ! അതിന്റെ രൂപം ശരീഅത്തിന്ന് വിരുദ്ധമാകാതിരുന്നാൽ മതി എന്നതാണ് !!"

*(09) - വധിക്കപ്പെടുന്നതിന്ന് മുമ്പുള്ള രണ്ട് റക് അത് നമസ്ക്കാരം :-*

فإن أول من سن هذه السنة هو الصحابي الجليل خبيب بن عدي رضي الله عنه ، لما في الصحيحين أن أبا هريرة رضي الله عنه قال: "إن خبيب بن عدي الصحابي رضي الله عنه ، حين أخرجه الكفار ليقتلوه في زمن النبي صلى الله عليه وسلم قال: دعوني أصلي ركعتين ، فكان أول من صلى الركعتين عند القتل".
والله أعلم.

കാഫിരീങ്ങൾ ഹുബൈബ് ബ്നു അദ് യ് (റ) വിനെ തൂക്കു മരത്തിലേറ്റുന്നതിന്ന് മുമ്പ് മഹാനവർകൾ ശത്രുക്കളോട് രണ്ട് റക് അത്ത് നിസ്ക്കരിക്കാനാവശ്യപ്പെട്ടു , ഈ നിസ്ക്കാരം സുന്നത്തിൽ ആദ്യമായി പ്രവൃത്തിപഥത്തിൽ കൊണ്ട് വന്നത് മഹാനായ ഈ സ്വഹാബിവര്യനായിരുന്നു

(പ്രസ്തുത ഹദീസ് ബുഖാരി മുസ്ലിമിൽ കാണാൻ സാധിക്കും)

മുകളിൽ നൽകിയ തെളിവുകളിലൂടെ ആർക്കും മനസ്സിലാക്കാം എല്ലാ ബിദ് അത്തും നരഗത്തിലേക്കല്ല സ്വഹാബത്ത് പുതുതായി കൊണ്ട് വന്നതിനെ നബി (സ്വ) അംഗീകരിച്ച് കൊടുത്തു. ഹബീബ് (സ്വ) യുടെ വഫാതിന്ന് ശേഷവും സ്വഹാബത്ത് നല്ല ബിദ് അത്തുകൾ കൊണ്ട് വന്നു. അപ്പോൾ കാര്യം വ്യക്തം പുതുതായ കാര്യങ്ങൾ പിന്നീടുണ്ടാവും അത് നാലാലൊരു പ്രമാണബദ്ധമായിരിക്കണമെന്നതാണ് മാനദണ്ഡം.

*നല്ല ബിദ് അത്തുകൾ ജാഹിസിന്റെ പരിധിയിൽ വരുന്നതും സുന്നത്താണെന്നും പണ്ഡിതർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്നത് ഇമാം നവവി (റ) വിന്റെ ശൈഖായ അബൂ ശാമ (റ) വിന്റെ അനാചാരങ്ങൾ പഠിപിക്കുന്ന കിതാബുൽ ബാഇസിൽ കാണാൻ പറ്റും.*

فالبدع الْحَسَنَة مُتَّفق على جَوَاز فعلهَا والآستحباب لَهَا ورجاء الثَّوَاب لمن حسنت نِيَّته فِيهَا

(കിതാബുൽ ബാഹിസ് - അബൂശാമ (റ) 1/22)_____________

*✍ Siddeequl Misbah -

Tuesday, March 19, 2019

തവസ്സുൽ. ഹഖ് കൊണ്ടുള്ള തവസ്സുൽ ഇബ്നു തൈമിയ അങ്ങീകരിക്കുന്നു


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഹഖ് കൊണ്ടുള്ള തവസ്സുൽ ഇബ്നു തൈമിയ അങ്ങീകരിക്കുന്നു '


ആദം നബി അലൈസലാം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അതുകൊണ്ട് തവസ്സുൽ ചെയ്ത് ദുആ ചെയ്തത് ഇബ്നു തൈമിയ്യ തന്നെ അദ്ദേഹത്തിൻറെ ഫതാവയിൽ അംഗീകരിച്ചിട്ടുണ്ട്

روي ابو نعيمالحافظ في كتاب دلائل النبوه ومن طريق الشيخ ابي الفرح حدثنا سليمان بن احمد ثنا أحمد بن رشدين ثنا أحمد بن سعيد الفهري


تا عبد الله بن إسماعيل المدني عن عبد الرحمن بن زيد بن أسلم عن أبيه عن عمر
ابن الخطاب قال قال رسول الله صلى الله عليه وسلم «لما أصاب آدم الخطيئة
رفع رأسه فقال يارب بحق محمد إلا غفرت لي ، فأوحى إليه وما محمد؟ ومن محمد؟
فقال يارب إنك لما أتمت خلق رفعت رأسي إلى عرشك فإذا عليه مكتوب
لا إله إلا الله محمد رسول الله ، فعلمت أنه أكرم خلقك عليك ، إذ قرنت اسمه مع
اسمك فقال نعم ، قد غفرت لك وهو آخر الأنبياء من ذريتك ولولاه
ما خلقتك ، فهذا الحديث يؤيد الذي قبله و هما كالتفسير للأحاديث الصحيحة


فتاوي ابن تيمية 150




ഇബ്നു തൈമിയ്യ

 പറയുന്നു


ഉമർ റ യിൽ നിന്നും റിപ്പോർട്ട്


ആദം നബി പ്രാർത്ഥിച്ചു
എൻറെ റബ്ബേ മുഹമ്മദ് നബി صلي الله عليه وسلم
യുടെ  ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ

അപ്പോൾ അല്ലാഹു ചോദിച്ചു ആരാണ് മുഹമ്മദ് നബി
അപ്പോൾ ആദം നബി പറഞ്ഞു എൻറെ റബ്ബേ നീ എന്നെ സൃഷ്ടിച്ച് പൂർത്തിയാക്കിയപ്പോൾ ഞാൻ മേല്പോട്ട്  നിന്റെ അർശിലേക്ക് തലഉയർത്തി

 അപ്പോൾ അതിൽ
لا إله إلا الله محمد رسول الله

എന്ന് എഴുതിയത് കണ്ടു.
 അപ്പോൾ ഞാൻ മനസ്സിലാക്കി മുഹമ്മദ് നബി നിന്റെ സൃഷ്ടികളിൽ  ഏറ്റവും ഉത്തമമാണ് 'നിൻറെ പേരിൻറെ കൂടെ അവരുടെ  പേരും നീ ചേർത്തിരിക്കുന്നു '

 അപ്പോൾ അല്ലാഹു പറഞ്ഞു ഞാൻ നിങ്ങൾക്ക് പൊറുത്തു തന്നു '

അവർ  നിൻറെ സന്താനങ്ങളിൽ അവസാന പ്രവാചകനാണ്
അദ്ദേഹം ഇല്ലെങ്കിൽ ഞാൻ നിന്നെ സൃഷ്ടിക്കുകയില്ല



 ഈ ഹദീസ് മുമ്പ് പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നതും സ്വഹീഹായ ഹദീസുകളുടെ വിവരണവുമാണ്

(ഫതാവ  തൈമിയ്യ 150 )

ഇതിൽ നിന്ന് ഈ ഹദീസ് ഇബ്നുതൈമിയ്യ അംഗീകരിക്കുന്നുണ്ടെന്ന് അയാൾ മുമ്പ് പറഞ്ഞത് ശക്തിപ്പെടുത്തുന്നതും സ്വഹീഹായ ഹദീസുകൾക്ക് വിവരണവും ആണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു അതുകൊണ്ട് ഇബ്ന് തൈമിയ്യയുടെ അനുയായികൾക്ക് ഈ ഹദീസ് ഒരിക്കലും തള്ളിക്കളയാൻ സാധ്യമല്ല


അസ്ലം സഖാഫി
പരപ്പനങ്ങാടി

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ

അസ്ലം സഖാഫി പരപ്പനങ്ങാടി


https://youtu.be/30zz14bL4Zg
വീഡിയോ കാണുക

Monday, March 18, 2019

ഭീകരതയും വഹാബിസവും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*ന്യൂസിലാന്റ്_പള്ളിയിലെ_കൊലപാതകങ്ങളും*
*മുസ്ലിംകളെ_കൊന്നൊടുക്കുക_എന്ന_വഹാബീ_ലക്ഷ്യ_മാതൃകകളും !*

വെടിയേറ്റ് വീണ് കിടക്കുന്നവരുടെ അടുത്ത് ചെന്ന്, പോയിന്റ് റെയിഞ്ചിനുള്ളിൽ നിന്ന് ട്രിഗറിൽ വിരലമർത്തിയപ്പോൾ- നിലത്ത് കിടക്കുന്നവർ വേദന കൊണ്ടൊന്നു പുളഞ്ഞ ആ ഭയാനക രംഗം മനുഷ്യ മനസാക്ഷിയുടെ ഫ്രെയിമിൽ നിന്ന് മായുന്നില്ല. അത്രക്കും ഭീകരമായിരുന്നു ആ കാഴ്ചകൾ,,,അത് എഫ് ബി ലൈവിൽ ഷൂട്ട് ചെയ്ത് ലോകം മുഴുവനറിയിച്ചപ്പോൾ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരു മനസും കരയാതിരുന്നില്ല.15-03-2019 ന് ന്യൂസിലാന്റിൽ നടന്ന അതി ഭീകരമായ മുസ്ലിം തേർവാഴ്ച,,, പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു കൂസലുമില്ല. സലഫികളെന്നു പറയുന്ന വഹാബീ ഭീകരർ മുസ്ലിം കൊലപാതകത്തിൽ അവർക്ക് ,ഉദാത്തമായ മാതൃകകളും, മുസ്ലിംകളെ കൊന്നൊടുക്കുക എന്ന ഒരേ ലക്ഷ്യവുമായി മുന്നിലുണ്ട്.പിന്നെന്തിന് മനപ്രയാസം !

2017 നവംബർ 24 വെള്ളിയാഴ്ച ഈജിപ്തിലെ സിനായിൽ അൽ റൗദ പള്ളിയിൽ ജുമുഅക്ക് എത്തിയ 305 മുസ്ലിംകളെ 40 ഓളം വരുന്ന സലഫി വഹാബി ഭീകര വാദികൾ പള്ളി വളഞ്ഞ് ബോംബെറിഞ്ഞും വെടിവെച്ചും കൊലപ്പെടുത്തിയ സംഭവം നാമാരും മറന്നിട്ടില്ല. ലോകതലത്തിൽ ഈ സംഭവത്തിന്റെ വേദന മാറും മുൻപാണ് ,ന്യൂസിലാന്റിലെ പള്ളിയിൽ കയറി - ''കൊന്ന് കൊലവിളിക്കാമെന്ന'' വഹാബീ  ഭീകര ആശയം പേറിയ കൃസ്ത്യൻ സലഫികൾ ജുമുഅ ദിവസം പള്ളി ആക്രമിച്ച് 49 മുസ്ലിംകളെ കൊന്നത്. സലഫികളായാലും ക്രിസ്ത്യൻ വംശീയ ഭീകരരായാലും ഭീകരരായാലും രണ്ട് അക്രമങ്ങളും തുല്യവും ഒരുപോലെ അപലപനീയവുമാണ്.

ഐ.എസ്, അല്‍ഖാഇദ, ത്വാലിബാന്‍, തഹ്‌രീകേ താലിബാന്‍, ബൊക്കൊഹറം, അല്‍ശബാബ് തുടങ്ങിയ മുഴുവന്‍ ഭീകര സംഘങ്ങളും വഹാബീ പ്രസ്ഥാനത്തിന്റെ ഭാഗങ്ങളാണെന്ന് അവകാശപ്പെടുന്നവരാണ്. കേരളത്തിലെ മുജാഹിദ് യുവജന വിഭാഗം പ്രസിദ്ധീകരിക്കുന്ന വാരിക തന്നെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്: ‘വഹാബിസം അത് സ്വീകരിച്ച ജനതയുടെയും രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് പ്രകൃതത്തില്‍ വരുന്നതായി കാണാം. ഗോത്രമേധാവിത്വമുള്ള സമൂഹങ്ങളിലാണ് വഹാബിസം ഏറ്റവും കര്‍ക്കശവും തീവ്രവുമായ രൂപം പ്രാപിക്കുന്നത്. അഫ്ഗാനിസ്താനിലെ താലിബാന്‍, പാക്‌സിതാനിലെ തെഹ്‌രീകേ താലിബാന്‍, നൈജീരിയയിലെ ബൊക്കോഹറാം, ഇറാഖിലെ ഐ.എസ്, സഊദിയിലെ അല്‍ഖാഇദ തുടങ്ങിയ വഹാബികള്‍ എന്നവകാശപ്പെടുന്ന സംഘടനകള്‍ അതിന് ഉദാഹരണമാണ്’ (ശബാബ് 2015 ജനു. 15).

പള്ളികളിലെ അക്രമം  മാത്രമല്ല ധാരാളം മഖ്ബറകളും ഇടിച്ച് നിരത്തിയും ബോംബ് വച്ച് തകർത്തും ഇസ്ലാമിന്റെ ശത്രുക്കൾക്കെന്നും മാതൃകയാണീ വഹാബീ സലഫികൾ...!

നേർച്ച നേരുന്ന മുസ്ലിംകൾ  അവിശ്വാസിയും മുശ്രിക്കും ആയിരിക്കുമെന്നും അവനെ കൊല്ലൽ നിർബന്ധമാണെന്നുമുള്ള ലോക വഹാബീ ആശയം 1981 ഒക്ടോബറിലെ അൽമനാറിൽ പച്ച മലയാളത്തിലെഴുതി ശാന്ത സുന്ദരമായ കേരളക്കരയിൽ പോലും മുസ്ലിം കൊലപാതകങ്ങൾക്ക് പ്രേരണ നൽകുന്നവർ, മുസ്ലിം വിരുദ്ധർക്കെന്നും മാതൃകയാണ്. കലാപകലുഷിതമായ മുസ്ലിം രാജ്യങ്ങളിൽ മുസ്ലിംകൾ മാത്രം കൊല്ലപ്പെടുന്നതിന്റെ കാരണം തപ്പി അധികമൊന്നും അലയേണ്ടതില്ല.വഹാബീ വിശ്വാസവും മുൻ കാല കർമങ്ങളും മാത്രം പരിശോധിച്ചാൽ മതിയാകും.

മക്കയിലും മദീനയിലും ത്വാഇഫിലും കര്‍ബലയിലും ഭീകരതാണ്ഡവമാടുകയും ഇസ്ലാമിക ചരിത്രത്തിലെ തിരുശേഷിപ്പുകള്‍, പൈതൃകസ്മാരകങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്ത്  സലഫികള്‍ ലോക മുസ്ലിം വിരുദ്ധ ശക്തികൾക്കെന്നും പ്രചോദനവും മാതൃകയുമാണ്.

ദി റോഡ് ടു മക്ക എന്ന പുസ്തകത്തില്‍ മുഹമ്മദ് അസദ് ,മുസ്ലിംകളോടുള്ള വഹാബീ ക്രൂരത  വിശദമായി പ്രതിപാതിക്കുന്നുണ്ട്. മക്കയും മദീനയും ഉള്‍പ്പെട്ട പഴയ ഹിജാസിലെ ഭരണാധികാരി ആയിരുന്ന ശരീഫ് ഗാലിബ് അഫന്ദിയുമായി അന്‍പതിലധികം തവണ ഏറ്റുമുട്ടാന്‍ സലഫികള്‍ മുന്നോട്ടുവന്നു. ഹിജ്‌റ 1212ല്‍ മക്ക ആക്രമിക്കുകയും രണ്ടായിരം പേരെ കൊന്നൊടുക്കുകയും ചെയ്തു. 1215-ല്‍ സലഫികള്‍ വീണ്ടും ആക്രമണം നടത്തി. ത്വാഇഫിലെ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരങ്ങളെ കൊന്നൊടുക്കി. വീടുകള്‍ കൊള്ളയടിച്ചു.  

ത്വാഇഫിലെ കൂട്ടക്കൊല അവസാനിച്ചപ്പോള്‍ അവിടെ ബാക്കിയായത് മൂന്ന് കോപ്പി ഖുര്‍ആനും ഒരു കോപ്പി സ്വഹീഹുല്‍ ബുഖാരിയും മാത്രം. ഈ ചരിത്രം ഹുസൈന്‍ ഹില്‍മിഹ എഴുതിയ ‘Advices for the Vahabis’ എന്ന പുസ്തകത്തില്‍ വിശദമായി വായിക്കാം.

സൈനി ദഹലാന്‍ രചിച്ച ഖുലാസതുല്‍ കലാം എന്ന പഠനത്തില്‍ ഫിത്‌നത്തുല്‍ വഹാബിയ്യ എന്ന നീണ്ട അധ്യായമുണ്ട്. മസ്ജിദുകള്‍ കൈയേറി നിസ്‌കരിക്കുന്ന മുസ്ലിംകളെ കശാപ്പ് ചെയ്ത സലഫികളുടെ വിശദവിവരങ്ങള്‍ അതിലുണ്ട്. ഹിജ്‌റ 1217-ല്‍ സലഫികള്‍ വീണ്ടും വിശുദ്ധ മക്ക ആക്രമിക്കുകയും അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ)ന്റെ മഖ്ബറ തകര്‍ക്കുകയും ചെയ്തു. 1218-ല്‍ ഹറം പരിസരത്തെ ഇസ്ലാമിക ചിഹ്നങ്ങള്‍ നശിപ്പിച്ചു. മുഹമ്മദ് നബി(സ) ജനിച്ച വീടും അതില്‍ പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യപ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ,ഇരു ഹറമുകളും കൊള്ളയടിച്ച സലഫീ ഭീകരത - ഇ മൊയ്തു മൗലവി തന്നെ  തുറന്നെഴുതുന്നുണ്ട്.
വഹാബികൾ തന്നെ രചിച്ച താരീഖ് നജ്ദിലുണ്ട് ഹംഫറുടെ മക്കളുടെ ക്രൂര പരാക്രമങ്ങൾ

സിറിയയിലെ വഹാബി ഐസിസ് കൊലപ്പെടുത്തിയ  ശഹീദ് ശൈഖ് ബൂത്വി (റ) വരെ നീളുന്നു ആ കൊലപാതക  പരമ്പര... മുസ്ലിം രക്തത്തിനായി ദാഹിക്കുന്ന മുസ്ലിം വിരുദ്ധ ചേരിക്ക് പ്രചോദനവും പ്രോത്സാഹനവുമായി... വിശുദ്ധ കഅബയിൽ അക്രമം നടത്താൻ ആരെങ്കിലും തുനിഞ്ഞാൽ ... അതിലും മാതൃക ഞങ്ങളായിരുന്നല്ലോ എന്നോർത്ത് ,ഇരു കൂട്ടർക്കും ഒരേ ലക്ഷ്യമാണല്ലോ എന്നോർത്ത് ഓരോ വഹാബിക്കും അഭിമാനിക്കാം !

ഖുദ്സി
16-03-2019

Sunday, March 17, 2019

പാപസുരക്ഷിതവും:അംമ്പിയാക്കളും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



🌷സുന്നത്ത് ജമാഅത്ത്, വിഷയം:അംമ്പിയാക്കളും പാപസുരക്ഷിതവും🌷

ചോദ്യം:അംമ്പിയാക്കൾ പാപസുരക്ഷിതരാണോ?
ഉ:അതെ,സാധാരണ നാം മറ്റുള്ളവെരെ ഉപദേശിച്ചാൽ ഉപദേശം കൈക്കൊള്ളുന്നവൻ നാം നല്ലവരാണെന്ന് ബോധ്യപ്പെടണം. അല്ലെങ്കിൽ നമ്മുടെ സാരോപദേശം സ്വീകരിക്കണമെന്നില്ല.ഇത് നമ്മുടെ അവസ്ഥയാണെങ്കിൽ... ലോകജനതയെ സത്യത്തിന്റെ പാതയിൽ വഴിനടത്താൻ വന്ന അംമ്പിയാക്കളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?
ചോദ്യം:അംമ്പിയായിനെക്കുറിച്ച് ചെറിയൊരു വിവരണം നൽക്കാമോ?
ഉ: *അംമ്പിയാക്കൾ എന്ന്പറയുന്നത്,അവരിൽ നിന്ന് അറിഞ്ഞോ അറിയാതെയോ അവരുടെ ചെറുപ്പക്കാലത്ത് ഔദ്യോഗികമായി അല്ലാഹു അവർക്ക് മനുഷ്യരാശിയേ ഉൽബോധനം നടത്താൻ അനുമതി നൽകുന്നതിന് മുമ്പ് പോലും അവരിൽ നിന്ന് ഒരുതെറ്റ് പോലും സംഭവിക്കുകയില്ലെന്നാണ് നാം വിശ്വാസിക്കേണ്ടത്,കാരണം അവർ പരിശുദ്ധാത്മക്കളാണ്. അങ്ങനെയാണ് അല്ലാഹു അവരെ വളർത്തികൊണ്ട് വരുന്നത്.*
ചോദ്യം:സൽസബീലിൽ(മുജാഹിദിദ് പ്രസ്ഥാനത്തിന്റെ മാസിക)നബി(സ്വല്ലള്ളാഹു അലൈഹിവസല്ലം)തെറ്റ് ചെയ്യകയും അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പറയുനുണ്ടല്ലോ?
ഉ:സൽസബീൽ ഇസ് ലാമിക മതഗ്രന്ഥങ്ങളിലൊന്നായി മതം പടിപ്പിച്ചിട്ടില്ലാത്തതിനാൽ അത് തള്ളപ്പെടേണ്ടതാണ്.മുത്തു നബി തങ്ങൾ പറഞ്ഞു:ജനങ്ങളിൽവെച്ച് ഏറ്റവും അല്ലാഹുവിനെ സൂക്ഷിക്കുന്നവൻ ഞാനാണ്,മറ്റൊരു ഹദീസിൽകാണാം,നിശ്ചയം ഞാൻ അല്ലാഹുവിന്റെ ദൂതനാണ്.ഞാൻ അവന് എതിർപ്രവർത്തിക്കുകയില്ല...
ചോദ്യം:ശരി,അംമ്പിയാക്കൾ പാപസുരക്ഷിതരാണെന്നതിന് പണ്ഡിതന്മാരുടെ വീക്ഷണം പറയാമോ?
ഉ:"അൽഇശാദു അലാ ഖവാത്വിഇൽ അധില്ലത്തി ഫീ ഉസൂലിൽ ഇഅ്‌തിഖാദ്"എന്ന ഗ്രന്ഥത്തിൽ പറയുന്നു:അംമ്പിയാക്കൾ മഅ്‌സൂമിങ്ങളാണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രയാക്കാരാണ്...കാരണം തുടരുന്നവൻ തുടരപ്പെടുന്നവർക്ക് ദീൻ കുറഞ്ഞവരും വീഴ്ച വരുന്നവരുമായാൽ അവർ മഅ്‌സൂമിങ്ങളാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?
ചോദ്യം:നബിസ്വല്ലള്ളാഹു അലൈഹിവസല്ലം തങ്ങൾക്ക് ശേഷം ഒരു നബി ലോക്കത്തുണ്ടാകില്ലാ എന്നാണല്ലോ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം. മുസൈലിമത്തുൽ കദ്ദാബിനെയും,അസ് വദുൽ അൻസിയെ പോലെ കള്ള പ്രവാചകൻമാർ വന്നാൽ അത്തരക്കാരുടെ വിധി എങ്ങനെയാണ്?
ഉ:മുത്തുനബി അവസാന നബിയും റസൂലുമാണെന്ന് കൊച്ചു കുട്ടികൾക്കുപോലുമറിയാം!അത്തരം വ്യജൻന്മാർ ഞാൻ നബിയണെന്ന് വാധിച്ചു വന്നാൽ അതിനെന്താ തെളിവ് എന്ന് ചോദിക്കുന്നവൻ ഇസ് ലാമിൽ നിന്ന് പുറത്താണെന്ന് ചിന്തിക്കെണ്ടതാണ്. കിത്താബു ശിഫ വാല്ല്യം/2 പേജ്:247ൽ പറയുന്നു: *അപ്രകാരം വല്ലവരും എനിക്ക് വഹി നൽകപ്പെടുന്നുവെന്നോ അവൻ നുബുവ്വത്ത് വാധിച്ചിട്ടില്ലെങ്കിലും ശരി,അകാശത്ത് കയറിപ്പോവുകയും സ്വർഗ്ഗത്തിൽ കടന്നുവെന്നും സ്വർഗ്ഗത്തിലെ ഫലങ്ങൾ ഭക്ഷിച്ചുവെന്നും സ്വർഗ്ഗിയ തരുണീമണികളുമായി ബന്ധപ്പെട്ടുവെന്നും വല്ലവനും വാധിച്ചാൽ അത്തരം കക്ഷികൾ കാഫിറും, മുഹമ്മദുറസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളെ കൊണ്ട്  നിഷേധിച്ചവരുമാണ്."ഞാൻ അവസാനത്തെ നബിയാണെന്നും ഇനി ഒരു നബി വരില്ലെന്നുമാണ്.*"
🌷🌷🌷🌷🌷🌷🌷🌷

✍അൽത്വാഫ് മുസ്‌ലിയാർ വള്ളക്കടവ്.

Saturday, March 16, 2019

ളഈഫായ ഹദീസെന്ന് പറഞ്ഞാൽ കള്ളഹദീസുകൾ എന്നാണർത്ഥം അതെല്ലാം തള്ളിക്കളയേണ്ടതാണ് എന്ന്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ചോദ്യം


ളഈഫായ ഹദീസെന്ന് പറഞ്ഞാൽ കള്ളഹദീസുകൾ എന്നാണർത്ഥം അതെല്ലാം തള്ളിക്കളയേണ്ടതാണ് എന്ന് ചില വഹാബി പുരോഹിതന്മാർ വാദിക്കുന്നു  ഇത് ശരിയാണോ? യഥാർത്ഥത്യമെന്ത്?

ഉത്തരം
ഹാഫിള് ഇബ്നുഹജർ( റ )പറയുന്നു
വിജ്ഞാനമുള്ള പണ്ഡിതന്മാർ  പുണ്യകർമ്മങ്ങളിൽ  ന്യൂനതയുള്ള ഹദീസാണങ്കിൽ പോലും അത് നിർമ്മിക്കപ്പെട്ടതല്ലെങ്കിൽ അതിനെ കൊണ്ടുവരുന്നതിൽ അവർ ഇളവ് നൽകിയിരിക്കുന്നു എന്നത് പ്രശസ്തമാണ്
(തബ് യീൻ 1/10 )
10- قال الحافظ ابن حجر العسقلاني في تبيين العجب بما ورد في فضل رجب :
" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة"
(تبيين العجب بما ورد في فضل رجب (23-26 ))


ഇബ്ന് ഹജർ (റ) നുകത്തിൽ പറയുന്നു
ഹദീസ് നിരൂപകനും ഹദീസ് ഹുഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ (റ) അവരുടെ കിത്താബിൽ (  ഭയാനുൽ വഹം) മിൽ' വ്യക്തമായി പറഞ്ഞത് ന്യൂനതള്ള( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയ ഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും
  തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്
ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും
ഹറാം ഹലാൽ പോലെയുള്ള )വിധികളിലും
തെളിവാക്കാവുന്നതാണ്) അബുൽ ഹസൻ ( റ ) പറഞ്ഞ മേൽ കാര്യം വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരും തന്നെ അതിനെ എതിർക്കുകയില്ല
(അന്നുകത് 243/1)



11- قال الحافظ ابن حجر العسقلاني رحمه الله تعالى في
( النكت على مقدمة ابن الصلاح ) ما نصه:

(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى
( النكت على مقدمة ابن الصلاح ج1ص243)


ഹാഫിൽ ഇബനു റജബിൽ ഹമ്പലി പറയുന്നു
പുണ്യങ്ങൾ പറയുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇമാമുമാർ ഇളവ് നൽകിയിരിക്കുന്നു  ഇമാം അഹമ്മദുബ്ന് ഹമ്പൽ  ( റ )ഇബ്ന് മഹ്ദി  (റ )എന്നിവർ മേൽപ്പറഞ്ഞവരിൽ പെട്ടവരാണ് (ശറഹു ഇലലിതുർമുദി 72/1)
12- ذكر الحافظ ابن رجب الحنبلي في كتابه
" قد رخَّص كثير من الأئمة في رواية أحاديث الرقاق ونحوها عن الضعفاء ، منهم ابن مهدي ، وأحمد بن حنبل ".
( شرح علل الترمذي م1 ص 72 طبعة دار الفلاح)

അൽ ഹാഫിള് ഇബ്നു സ്വലാഹ്(റ)
പറയുന്നു
ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നൂന്യതയുള്ള ഹദീസുകളുടെ എല്ലാ ഇനങ്ങളെയും അവയുടെ ന്യൂനത വിവരിക്കാതെതന്നെ അത് റിപ്പോർട്ട് ചെയ്യുന്നതിലും ഗൗരവം കാണിക്കാതിരിക്കുന്നതിലും അനുവദനീയം ആക്കിയിട്ടുണ്ട്

ഹറാം ഹലാൽ പോലെയുള്ള ശരീഅത്തിന്റെ  വിധികളിലും അല്ലാഹുവിൻറെ സിഫാത്തു കളിലും അല്ലാത്തതിൽ ആണ് ഈ പറഞ്ഞത്
മേൽപ്പറഞ്ഞഇളവ് നൽകിയത് ഉപദേശങ്ങൾ ചരിത്രങ്ങൾ പുണ്യകർമ്മങ്ങൾ നന്മയെ പ്രേരിപ്പിക്കുകയോ തിന്മയെ തടയുകയും ചെയ്യുന്ന മറ്റു വിഷയങ്ങൾ ( ഹറാം ഹലാൽ പോലെയുള്ള ) വിധികളുമായി ബന്ധപ്പെട്ടതും വിശ്വാസവുമായി ബന്തപെട്ടതുമല്ലാത്ത വിഷയങ്ങളിലാണ് '

 ഇങ്ങനെ ഇളവുണ്ട് എന്ന് വ്യക്തമായി പറഞ്ഞവരിൽ  ഇമാം അഹ്മദ് ബ്നു ഹമ്പൽ  (റ )അബ്ദുറഹ്മാനുബ്ന് മഹ്ദി (റ) എന്നിവർ ഉണ്ട്
 ' (മുഖദ്ധിമ 60)
13- قال الحافظ ابن الصلاح في مقدمته:
" الثاني : يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الأحاديث الضعيفة من غير اهتمام ببيان ضعفها فيما سوى صفات الله تعالى وأحكام الشريعة من الحلال والحرام وغيرهما . وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وسائر ما لا تعلق له بالأحكام والعقائد وممن روينا عنه التنصيص على التساهل في نحو ذلك : ( عبد الرحمن بن مهدي ) و ( أحمد بن حنبل ) رضي الله عنهما ."اهـ
(مقدمة ابن الصلاح ص 60 طبعة مكتبة الفارابي الطبعة الأولى 1984 م )


ഇമാം നവവി( റ) ' പറയുന്നു
നന്മ പ്രേരിപ്പിക്കുകയോ തിന്മയെ ഭയപ്പെടുത്തുകയോ ചെയ്യുന്നവ പുണ്യകർമ്മങ്ങൾ ചരിത്രങ്ങൾ ഭൗതിക ത്യാഗത്തെ പറ്റിയുള്ള ഹദീസുകൾ സൽസ്വഭാവങ്ങൾ പോലെയുള്ള ഹലാൽ ഹറാം തുടങ്ങി ഹുക്മുകളുമായി ബന്ധമില്ലാത്ത ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്യുമ്പോൾ ളഈഫയ  (ന്യൂനതയുള്ള ) റിപ്പോർട്ടർമാരെ   തൊട്ടുള്ള ഹദീസുകൾ  റിപ്പോർട്ട് ചെയ്യുന്നതിൽ   ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റ് പണ്ഡിതന്മാരുടെ അടുക്കലും അതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്
നിർമ്മിക്കപ്പെട്ടതല്ലാത്ത ഹദീസ് റിപ്പോർട്ട് ചെയ്യലും അതുകൊണ്ട് അമൽ ചെയ്യലും അവർ ഇളവ് നൽകിയിട്ടുണ്ട് കാരണം അടിസ്ഥാനതത്വങ്ങൾ സ്ഥിരപ്പെട്ടതും അറിയപ്പെട്ടതാണ് ശറഹുമുസ്ലിം 1 / 125

14- قال الإمام النووي في شرح مسلم :
"الرابع : أنهم قد يروون عنهم أحاديث الترغيب والترهيب ، وفضائل الأعمال ، والقصص ، وأحاديث الزهد ، ومكارم الأخلاق ، ونحو ذلك مما لا يتعلق بالحلال والحرام وسائر الأحكام ، وهذا الضرب من الحديث يجوز عند أهل الحديث وغيرهم التساهل فيه .
ورواية ما سوى الموضوع منه والعمل به ، لأن أصول ذلك صحيحة مقررة في الشرع معروفة عند أهله ." اهـ
(شرح صحيح مسلم للنووي ( 1 / 125 طبعة دار إحياء التراث العربي – بيروت الطبعة الطبعة الثانية ، 139))

ഇമാം നവവി(റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു
ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നിർമ്മിക്കപ്പെട്ടതല്ലാത്ത  ളഈഫായ( ന്യൂനത യുള്ള )ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദിന്റെ ദുർബലത വിവരിക്കാതെതന്നെ അതുകൊണ്ട് പ്രവർത്തനം ചെയ്യുന്നതിലും  ഇളവ് നൽകിയിട്ടുണ്ട്

(അത്തഖ് രീബ് 1/502)

15- وقال الامام النووي في كتابه التقريب
"ويجوز عند أهل الحديث وغيرهم التساهل في الأسانيد ، ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى ، والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام ". اهـ
((التقريب) ج1ص502 )
لاحظ قوله (( والعمل به من غير بيان ضعفه ))



ഇത് വിവരിച്ചുകൊണ്ട്  അൽ ഹാഫിളു സുയൂത്വി (റ  )പറയുന്നു
ഇത് അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ അഹമ്മദ് ബനു ഹമ്പൽ (റ) ഇബ്നു മഹ്ദി ( റ )ഇബ്നുൽ മുബാറക് ( റ )എന്നിവർ ഉൾപ്പെടുന്നതാണ്
അവരെല്ലാം പറയുന്നത്
ഹലാലിലും ഹറാമിലും നാം റിപ്പോർട്ട് ചെയ്താൽ ആ റിപ്പോർട്ടിൽ നാം ശക്തിയായ നിലപാട് സ്വീകരിക്കും പുണ്യ കർമ്മങ്ങളിൽ നാം റിപ്പോർട്ട് ചെയ്താൽ നാം ഇളവ് നൽകും

തദ് രീബ് 1/503

16- قال الحافظ السيوطي رحمه الله تعالى في (التدريب)
معلقاً على هذا الكلام ما نصه:" وممن نُقل عنه ذلك: ابن حنبل ، وابن مهدي ، وابن المبارك ،
قالوا: إذا روينا في الحلال والحرام شدَّدنا ، وإذا روينا في الفضائل ونحوها تساهلنا"
((التدريب) ج1ص503)

ഇമാം നവവി (റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു
നിർമ്മിക്കപ്പെട്ടതല്ലങ്കിൽ
ന്യൂനതയുള്ള എല്ലായിനം ഹദീസുകളും അതിന്റെ  ന്യൂനത വിവരിക്കാതെതന്നെ  റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദുകൾ ഗൗരവം കാണിക്കുന്നതിലും ഹദീസ് പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും അനുവദിച്ചിട്ടുണ്ട്
ന്യൂനതയുളളഹദീസുകളെ കൊണ്ട് ഹറാം ഹലാൽ പോലെയുള്ള  വിധികളും അല്ലാഹുവിൻറെ സിഫാത്തുകളും അല്ലാത്തതിൽ  അമൽ ( കർമ്മം) ചെയ്യാവുന്നതാണ്

ഉപദേശം  പറയുക,
ചരിത്രം
പുണ്യകർമ്മങ്ങൾ ,  നന്മപ്രേരിപ്പിക്കുനനത് തിന്മ തടയുന്നത് മറ്റുവിഷയങ്ങൾ
വിധികളുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലാത്തവ ഇവക്കെല്ലാം
ന്യൂനതയുളള ഹദീസുകൾ പറ്റുന്നതാണ്
അൽ ഇർശാദ് 1/270

17- وقال الإمام النووي رحمه الله في كتابه الإرشاد
" يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الضعيف من غير اهتمام ببيان ضعفها ، ويجوز العمل بها فيما سوى صفات الله وأحكام الشرع من الحلال والحرام وغيرها ، وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وما لا تعلق له بالأحكام والعقائد"(الإرشاد م1 ص270 طبعة مكتبة الإيمان المدينة المنورة)

ഇമാം നവവി( റ)വീണ്ടും പറയുന്നു
നിർമ്മിക്കപ്പെട്ടത് അല്ലാത്തപ്പോൾ ന്യൂനതയുള്ള (ളഈഫ്) ഹദീസ് കൊണ്ട് പുണ്യകർമ്മത്തിൽ അമൽ ചെയ്യലും നന്മയെ പ്രേരിപ്പിക്കലും
 തിന്മയെ തടയലും പുണ്യമാണെന്നും അനുവദനീയമാണെന്നും ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ്പണ്ഡിതന്മാരും മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്

(അൽ അദ്കാർ 36 )

18- وقال الإمام النووي في كتابه الأذكار :
(( وقال العلماء من المحدثين والفقهاء وغيرهم : يجوز ويستحب العمل في الفضائل والترغيب والترهيب بالحديث الضعيف مالم يكن موضوعاً ))
(الأذكار ص36طبعة دار المنهاج)



ഹമ്പലി മദ്ഹബ് കാരൻ ഇബ്നു ഖുദാമ (റ)  പറയുന്നു പുണ്യകർമ്മങ്ങൾക്കും നവാഫിലുകൾക്കും സ്വഹീഹായ ഹദീസ് തന്നെ വേണമെന്ന് നിബന്ധനയില്ല
(മുഗ്നി 1/437)
19-قال ابن قدامة المقدسي الحنبلي في المغني :
"النوافل والفضائل لا يشترط صحة الحديث لها".
المغني (1/437-438)

തസ്ബീഹ് നിസ്കാരവുമായി ബന്ധപ്പെട്ട്
ഇബ്നു ഖുദാമ( റ)പറയുന്നു പുണ്യകർമ്മങ്ങൾക്ക് ഹദീസ് സ്വഹീഹാവണമെന്ന് നിബന്ധനയില്ല
മുഗ്നി 2 /98
20- قال ابن قدامة المقدسي الحنبلي في المغني
" فِي صَلاةِ التَّسْبِيحِ: "الْفَضَائِلُ لا يُشْتَرَطُ لَهَا صِحَّةُ الْخَبَرِ"، وَاسْتَحَبَّهَا جَمَاعَةٌ لَيْلَةَ الْعِيدِ.
فَدَلَّ عَلَى التَّفْرِقَةِ بَيْنَ الشِّعَارِ وَغَيْرِهِ. . (المغني 2/ 98)
മാലികി മദ്ഹബ് കാരൻ
ഇബ്ന്അബ്ദിൽ ബർറ്( റ)  പറയുന്നു
പുണ്യകർമ്മങ്ങളുടെ ഹദീസുകൾ ഹുജ്ജതിന്ന് പറ്റുന്നവരുടേതാവണമെന്നില്ല

അത്തംഹീദ് 6/39

21-وقال ابن عبد البر المالكي في التمهيد :
أما حديث علي فإنه يدور على دينار أبي عمرو عن ابن الحنفية وليس دينار ممن يحتج به وحديث عمرو بن شعيب ليس دون عمرو من يحتج به فيه ثم قال: وأحاديث الفضائل لا يحتاج فيها إلى من يحتج به .
"التمهيد" 6/39
 ഖത്തീബുൽ ബഗ്ദാദി (റ)പറയുന്നു സ്വാലിഹീങ്ങളുടെ ചരിത്രങ്ങളും ഹികായത്തുകളും ചരിത്രങ്ങളും ആയത്തുകളും മഹാന്മാരുടെ ഉപദേശങ്ങളും പറയുന്നതിൽ അത് സ്വീകരിക്കാൻ സനദുണ്ടായിരിക്കൽ നിബന്ധനയില്ല
അത് ഉണ്ടായിരിക്കൽ ഒരു ഭംഗിമാത്രമാണ്

ഇമാം അബ്ദു റഹ്മാനുബ്നു മഹ്ദി ( റ) പറയുന്നു
പ്രതിഫലത്തിലോ ശിക്ഷയിലോ പുണ്യകർമ്മങ്ങളിലോ റിപ്പോർട്ട് ചെയ്യുമ്പോൾ നാം സനദിൽ നാം ഇളവ് നൽകുന്നതാണ്  ഹലാലോ ഹറാമോ അതുപോലെയുള്ള വിധികൾ റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ടറെ കാര്യത്തിൽ നാം ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ്
അൽജാമിഉ 91/2
واما اخبار الصالحين وحكايات الزهاد والمتعبدين ومواعظ البلغاء وحكم الأدباء فالأسانيد زينة لها وليست شرطا في تأديتها


وثبت عن الإمام عبد الرحمن بن مهدي أنَّه قال :
"إذا روينا في الثواب والعقاب وفضائل الأعمال تساهلنا في الأسانيد ، وإذا روينا في الحلال والحرام والأحكام تشددنا في الرجال"
(انظر الجامع لأخلاق الرواي للخطيب البغدادي2/ 91)



ഇമാം അഹമ്മദ് (റ) യുടെ  മുസ്നദിന്ന്  എതിരെ
അതിലെ ഹദീസുകൾ നിർമ്മിക്കപ്പെട്ടതാണ് എന്ന്
ഇബ്നുൽ ജൗസി(റ) യുടെ   ആരോപണത്തിന്  മറുപടി പറഞ്ഞുകൊണ്ട് ഹാഫിള് ഇബ്ന് ഹജർഅസ്കലാനി (റ )പറയുന്നു '

അദ്ദേഹം കൊണ്ടുവന്ന ഒമ്പത്ഹദീസുകളിലെ ആരോപണത്തിന് മറുപടി
 ആദ്യമായി പൊതുവായ നിലക്ക് മറുപടി പറഞ്ഞാൽ ഹദീസുകളിൽ ഒരിടത്തും
ഹലാൽ ഹറാമുമായി ബന്ധപ്പെട്ട് വിധികൾ ഉൾക്കൊള്ളുന്നതല്ല മേൽഹദീഥുകൾ
ഇങ്ങനെയുള്ള ഹദീസുകൾ അതിൻറെ അവസ്ഥ    വിവരിക്കാതെതന്നെ കൊണ്ടുവരുന്നതിൽ ഇളവ് ഉണ്ടാവൽ വ്യാപകമാണ് '
ഇമാം അഹ്മദിൽ ( റ) നിന്നും മറ്റു ഇമാമുമാരിൽ നിന്നും സ്ഥിരപ്പെട്ട കാര്യമാണ് അവരെല്ലാം പറയുന്നത് '
ഹലാൽ ഹറാമുമായി ബന്ധപ്പെട്ട് വിധികളിൽനാം ഒരു റിപ്പോർട്ട് കൊണ്ടുവന്നാൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ്
പുണ്യകർമങ്ങളിലും അതുപോലെയുള്ളവയും റിപ്പോർട്ട് ചെയ്താൽ ഇളവ് നൽകുന്നതാണ് ചെയ്യുന്നതാണ്


(അൽ ഖൗലുൽ മുസദ്ധദ് 1/11)



1- قال الحافظ ابن حجر العسقلاني


"ثم نشرع الآن في الجواب عن الأحاديث التسعة التي أوردها واقتصر عليها ونجيب عنها أولا من طريق الإجمال بأن الأحاديث التي ذكرها ليس فيها شيء من أحاديث الأحكام في الحلال والحرام والتساهل في إبرادها مع ترك البيان بحالها شائع وقد ثبت عن الإمام أحمد وغيره من الأئمة أنهم قالوا إذا روينا في الحلال والحرام شددنا وإذا روينا في الفضائل ونحوها تساهلنا" انتهى
(القول المسدد في الذب عن مسند أحمد ج1/ص11)


ഇമാം അഹ്മദ്( റ)പറയുന്നു

ഹലാൽ ഹറാമിൽ നിന്നും നാം ഒരു ഹദീസ് റിപ്പോർട്ട് ചെയ്താൽ അതിൽ നാം ശക്തമായ നിലപാട് സ്വീകരിക്കും
പുണ്യകർമ്മങ്ങളിലോ വിധിയെ ഇല്ലാതാക്കുകയോ ഉയർത്തുകയും ചെയ്യാത്ത കാര്യത്തിൽ നബിയി(സ്വ)യിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്താൽ നാം ഇളവ് അനുവദിക്കും
അൽ കിഫായ 134
അൽ മുസവ്വദ 273

2- قَالَ الإمام احمد بن حنبل:
"إذَا رَوَيْنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْحَلالِ وَالْحَرَامِ شَدَّدْنَا فِي الأَسَانِيدِ.
وَإِذَا رَوَيْنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي فَضَائِلِ الأَعْمَالِ، وَمَا لا يَضَعُ حُكْمًا وَلا يَرْفَعُهُ تَسَاهَلْنَا فِي الأَسَانِيدِ"
(رواه الخطيب بسنده في "الكفاية ص 134)
(ورواه النوفلي عن أحمد انظر: المسودة ص 273)



ഇമാം ബൈഹഖി (റ)റിപ്പോർട്ട് ചെയ്യുന്നു ഇബ്നു മഹ്ദി ( റ)പറഞ്ഞു
ഹലാൽ ഹറാമിൽ നിന്നും നാം ഒരു ഹദീസ് റിപ്പോർട്ട് ചെയ്താൽ അതിൽ നാംശക്തമായ നിലപാട് സ്വീകരിക്കും
പുണ്യകർമ്മങ്ങളിലോ ശിക്ഷയിലോ പ്രതിഫലത്തിലോ നബിയി (സ്വ) ൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്താൽ നാം ഇളവ് അനുവദിക്കും(അൽ കിഫായ)

3- قال ابن مهدي كما أخرجه البيهقي في "المَدخل":

"إذا رَوَيْنا عن النبي صلي الله عليه وسلم في الحلال والحرام والأحكام، شدَّدنا في الأسانيد، وانتقدنا في الرجال. وإذا روَينا في الفضائل والثواب والعقاب، سهّلنا في الأسانيد وتسامحنا في الرجال. 
وقال أبو عبد الله النوفلي: سمعت أحمد بن حنبل يقول: «إذا روينا عن رسول الله صلي الله عليه وسلم في الحلال والحرام والسنن والأحكام، تشدّدنا في الأسانيد. وإذا روينا عن النبي صلي الله عليه وسلم في فضائل الأعمال وما لا يضع حكماً ولا يرفعه، تساهلنا في الأسانيد». وقال‎ ‎الميموني: سمعت أبا عبد الله يقول: «أحاديث الرقاق يحتمل أن يتساهل فيها، حتى يجيء شيء فيه حُكْم".
(وتجد غير هذه الأقوال في الكفاية في علم الرواية (1--134))

ഇനിയും ധാരാളം ഉദ്ധരണികള് വിഷയത്തിൽ കാണാം


4- َقَالَ الْخَلاَّلُ:

"مَذْهَبُهُ - يَعْنِي: الإِمَامَ أَحْمَدَ - أَنَّ الْحَدِيثَ الضَّعِيفَ إذَا لَمْ يَكُنْ لَهُ مُعَارِضٌ قَالَ بِهِ
(المدخل إلى مذهب أحمد 97)

5- وفي شرح الكوكب المنير قال الخلال:
" ومذهبه ــ أي الإمام أحمد ــ أن الحديث الضعيف إذا لم يكن له معارض قال به
شرح الكوكب المنير (2/573)

6- ذكر عن الإمام أحمد وغيره من الأئمة:
"إذا روينا في الحلال والحرام شدَّدنا، وإذا روينا في الفضائل ونحوها تساهلنا"
(الأجوبة الفاضلة للإمام محمد عبد الحي اللكنوي، تحقيق الشيخ عبد الفتاح أبو غدة ص36.)

7- وثبت عن الإمام أحمد أنَّه قال :
"إذا روينا عن رسول الله صلى الله عليه وسلم في الحلال والحرام والسنن والاحكام تشددنا ، وإذا روينا عن النبي صلى الله عليه وسلم في فضائل الأعمال وما لا يضع حكماً ولا يرفعه تساهلنا في الأسانيد"
(انظر الكفاية للخطيب البغدادي ص135-)
(وابن رجب الحنبلي في طبقات الحنابلة1/ 95)


ഹമ്പലി കാരനായ ഇബ്നു മുഫ്ലിഹ് എന്നവർ  പറയുന്നു ഹദീസ് വിജ്ഞാനത്തിൽ ഗ്രന്ഥരചന നടത്തിയ ധാരാളം പണ്ഡിതന്മാർ ഉറപ്പിച്ചുപറഞ്ഞത് പുണ്യകർമ്മത്തിൽ നൂന്യത (ളഈഫ്    ) ഉള്ള ഹദീസുകൾ കൊണ്ട് അമൽ ചെയ്യാവുന്നതാണ് (അൽ അദാബ്)


8- وقال ابن مفلح الحنبلي في الآداب الشرعية:
"والذي قطع به غير واحد ممن صنف في علوم الحديث حكاية عن العلماء أنه يعمل بالحديث الضعيف

ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ

قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعم ()شرح المهذب كتاب الطهلرة )

🔹ضعيف🔹 موقوف 🔹 مرسل

ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു
(ശറഹുൽ മുഹദ്ദബ്)


ഇബ്നുൽ ഹുമാം(  റ) പറയുന്നു,

 നിർമ്മിക്കപ്പെട്ടതല്ലാത്ത ന്യൂനത യുള്ള ഹദീസുകൾ കൊണ്ട്   പുണ്യമുണ്ടാവൽ ( പ്രതിഫലാർഹമുള്ളതാവൽ )
 സ്ഥിര പെടുന്നതാണ്
(ഫത്ഹുൽ ഖദീർ )

وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع


ഇബ്നു ഹജർ( റ )ഫത്ഹുൽ മുബീനിൽ പറയുന്നു
(ളഈഫ് ) ന്യൂനതയുള്ള ഹദീസ് കൊണ്ട് പുണ്യകർമ്മങ്ങളിൽ അമൽ ചെയ്യൽ പറ്റുമെന്ന് പണ്ഡിതന്മാർഏകോപിച്ചിരിക്കുന്നു.
(ഫത്ഹുൽ മുബീൻ)
“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع


ഇനിയും ധാരാളം ഉദ്ധരണികൾ ഹദീസ് പണ്ഡിതന്മാരുടെ വാചകങ്ങളും മറ്റു പണ്ഡിതന്മാരുടെ ഉദ്ധരണികളും ഇതിന് തെളിവായി പറയാൻ സാധിക്കും

 ഇത്രയും പറഞ്ഞതിൽ നിന്നും ഒരു പുണ്യകർമം നാം ചെയ്യുമ്പോൾ സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട്
ഹദീസ് നിദാന ശാസ്ത്രത്തിലെ ബാലപാഠം പോലും അറിയാത്ത കാലിനടിയിലെ ചുവപ്പ് മാറാത്ത ചില വഹാബി പയ്യന്മാർ ഊരുചുറ്റുന്നതിന്റെ വിവരക്കേട് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും


ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുംമറ്റു എല്ലാ പണ്ഡിതന്മാരും ഏകോപിച്ച് ഒരു സത്യത്തിനെതിരെ ജനങ്ങളിൽനിന്നും മറച്ചുവച്ച് സാധാരണക്കാരായ ആളുകളെ
കബളിപ്പിക്കുന്ന വഹാബി പുരോഹിത വർഗ്ഗം


 ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ എല്ലാം തള്ളേണ്ടത് ആണെന്നും അവയെല്ലാം കള്ള ഹദീസുകൾ ആണെന്നും വ്യാജമാണെന്നും പറഞ്ഞുകൊണ്ട് ഹദീസ് നിദാനശാസ്ത്രം അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ കൊണ്ട് പുണ്യകർമ്മത്തിൽ പ്രവർത്തികൾ പുണ്യമാണെന്നും
ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ
 വിവിധ സനദുകളിലൂടെ വന്നാൽ ഹലാൽ ഹറാം തുടങ്ങി എല്ലാ വകുപ്പുകൾക്കും പര്യാപ്തമാണെന്നും എല്ലാ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്

ഇബ്ന് ഹജർ (റ) നുകത്തിൽ പറയുന്നു


ഹദീസ് നിരൂപകനും ഹദീസ് ഹു ഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ റ അവരുടെ കിത്താബിൽ (  ഭയാനുൽ വഹ്ം) ' വ്യക്തമായി പറഞ്ഞത്

 ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '



ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും
  തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്

(ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും
ഹറാം ഹലാൽ പോലെയുള്ള )വിധികളിലും
തെളിവാക്കാവുന്നതാണ്)


അബുൽ ഹസൻ (റ ) പറഞ്ഞ മേൽ കാര്യം വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരും തന്നെ അതിനെ എതിർക്കുകയില്ല
(അന്നുകത് 243/1)



11- قال الحافظ ابن حجر العسقلاني رحمه الله تعالى في
( النكت على مقدمة ابن الصلاح ) ما نصه:

(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى
( النكت على مقدمة ابن الصلاح ج1ص243)


  ഇത് തിരിച്ചറിയാത്ത വഹാബികൾ എല്ലാ വിഷയത്തിനും സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചു പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇത് ഹദീസ് പണ്ഡിതന്മാർ പഠിപ്പിച്ച ആശയത്തിന് വിരുദ്ധമാണെന്നും എല്ലാവരും മനസ്സിലാക്കുക


അസ്ലം സഖാഫി
പരപ്പനങ്ങാടി
والله أعلم بالصوابا

ശീഈ സവും അബൂബകർ റൂം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ഖിലാഫത്തും ശീഈ ആരോപണങ്ങളും● അബൂസുമയ്യ പാടന്തറ 0 COMMENTS
qilafath and sheeie- Malayalam
തിരുനബി(സ്വ)യുടെ ജീവിതകാലത്ത്തന്നെ തനിക്ക് ശേഷമുള്ള ഖിലാഫത്ത് (പ്രതിനിധാനം) സംബന്ധിച്ച് വ്യക്തമായും സൂചനാപരമായുമുള്ള പ്രവചനങ്ങൾ അവിടുന്ന് നടത്തിയിട്ടുണ്ട്. നിഷേധിക്കാനും നിരസിക്കാനും കഴിയാത്ത പ്രസിദ്ധമായ തിരുവചനങ്ങൾ അവ സംബന്ധിയായുണ്ട്. തിരുനബിക്ക് ശേഷം സിദ്ദീഖ്(റ)വിന്റെ ഖിലാഫത്ത് മുസ്‌ലിം ഉമ്മത്തിന്റെ ഏകാഭിപ്രായമാണ്. സുബൈറുബ്‌നു മുത്വ്ഇമിൽ നിന്ന് ഉദ്ധരണം: ഒരു സ്ത്രീ നബി(സ്വ)യുടെ അരികിലെത്തി. അവർ തിരികെ പോകുമ്പോൾ വീണ്ടും വരണമെന്ന് നബിതിരുമേനി പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: നബിയേ, ഞാൻ വരുമ്പോൾ നിങ്ങളെ കണ്ടില്ലെങ്കിലോ (അഥവാ അവിടുന്ന് വഫാത്തായാലോ)? നബി(സ്വ) പറഞ്ഞു: എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ അബൂബക്കർ(റ)വിനെ സമീപിക്കുക (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്‌നുഹജർ(റ) എഴുതി: നബി(സ്വ)യുടെ ഇത്തരം ഉണർത്തലുകൾ ഖിലാഫത്ത് ആര് ഏറ്റെടുക്കണം എന്നതിലേക്കുള്ള കൃത്യ ബോധനമാണ്. അലി, അബ്ബാസ്(റ) എന്നിവരാണ് തിരുനബിക്ക് ശേഷം ഖിലാഫത്ത് നിർവഹിക്കേണ്ടതെന്ന ശിയാവാദത്തിന് വ്യക്തമായ ഖണ്ഡനവുമാണിത് (ഫത്ഹുൽബാരി).

ആഇശ(റ) പറഞ്ഞു: പ്രവാചകർ(സ്വ) അവിടുത്തെ രോഗഘട്ടത്തിൽ എന്നോട് പറഞ്ഞു: നിന്റെ പിതാവ് അബൂബക്കർ(റ)വിനെയും നിന്റെ സഹോദരനെയും വിളിക്കുക. ഒരെഴുത്ത് എഴുതിവെക്കണം. പലരും ഞാനാണ് ഖിലാഫത്തിന് ഏറ്റവും ബന്ധപ്പെട്ടവരെന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു (മുസ്‌ലിം). നബി(സ്വ)യുടെ വഫാത്തിന് ശേഷം സംഭവിക്കുന്ന തർക്കങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരണം ഈ വചനത്തിലുണ്ട്. മഹാനായ സിദ്ദീഖ്(റ)വിന്റെ മഹത്ത്വത്തെ കുറിച്ചിടുകയും ചെയ്തു. നബി(സ്വ)യുടെ രോഗാവസ്ഥയിൽ നിസ്‌കാരത്തിന് നേതൃത്വം നൽകാൻ സിദ്ദീഖ്(റ)വിനെ അധികാരപ്പെടുത്തിയത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണ്. ഇശാഅ് നിസ്‌കാരത്തിനായി പള്ളിയിലെത്താൻ വുളൂ ചെയ്ത് തിരുനബി(സ്വ) ഒരുങ്ങിപ്പുറപ്പെട്ടുവെങ്കിലും ബോധക്ഷയത്തിലായത് കാരണം  കഴിഞ്ഞില്ല. സ്വഹാബത്ത് പള്ളിയിൽ നബിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. കഴിയാതെ വന്നപ്പോൾ നബി(സ്വ) ഒരാളെ സിദ്ദീഖ്(റ)വിന്റെ അരികിലേക്കയച്ചു. നിസ്‌കാരത്തിന് നേതൃത്വം നൽകാൻ നിർദേശിച്ചു. നിർമല ഹൃദയനായ സിദ്ദീഖ്(റ) ഉമർ(റ)നോട് ഇമാമത്ത് നിൽക്കാൻ അപേക്ഷിച്ചു. ഇത്‌കേട്ട ഉമർ(റ) പറഞ്ഞു: താങ്കളാണ് അതിന് ഏറ്റവും അർഹൻ. അങ്ങനെ നബിയുടെ രോഗദിനങ്ങളിൽ സിദ്ദീഖ്(റ) നിസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി. ചെറിയൊരു ആശ്വാസമുണ്ടായപ്പോൾ ഒരു ളുഹ്ർ നിസ്‌കാരത്തിനായി നബി(സ്വ) പള്ളിയിലെത്തി. സിദ്ദീഖ്(റ) നേതൃത്വത്തിൽ നിസ്‌കാരം നടക്കുകയാണ്. നബി(സ്വ)യുടെ വരവ് കണ്ട് സിദ്ദീഖ്(റ) പിന്നോട്ട് മാറാനൊരുങ്ങി. പിൻമാറാതെ നിസ്‌കാരം തുടരാൻ അവിടുന്ന് നിർദേശിച്ചു. സിദ്ദീഖ്(റ)വിന്റെ അരികിൽ നബിയെ ഇരുത്തി. ഇരുന്ന് നിസ്‌കരിക്കുന്ന നബിയുടെ നിസ്‌കാരം അനുകരിച്ച് സിദ്ദീഖ്(റ)വും നിന്ന് നിസ്‌കരിക്കുന്ന സിദ്ദീഖ്(റ)വിനെ അനുകരിച്ച് സ്വഹാബത്തും നിസ്‌കരിച്ചു. നിരവധി ആശയങ്ങൾ ഉൾക്കൊള്ളുന്ന തിരുവചനമാണിത്. 1. സിദ്ദീഖ്(റ)ന് മറ്റ് സ്വഹാബത്തിനേക്കാൾ പ്രാമുഖ്യം നൽകപ്പെട്ടത്തന്നെ തിരുമേനിയെ പ്രതിനിധാനം ചെയ്യാൻ തികച്ചും അനുയോജ്യൻ സിദ്ദീഖ്(റ)ആണെന്ന് ബോധ്യപ്പെടുത്തുന്നു. 2. ജമാഅത്തിന് പങ്കെടുക്കാൻ ഇമാമിന് തടസ്സം നേരിടുമ്പോൾ പകരക്കാരനെ നിശ്ചയിക്കണം. ഏറ്റവും ഉത്തമരെയാണ് പകരക്കാരനാക്കേണ്ടത്. തിരുനബിയുടെ നിർദേശം സിദ്ദീഖ്(റ)വിനാണ് അവിടുത്തെ പ്രതിനിധീകരിക്കാനുള്ള അർഹത എന്ന് തെളിയിക്കുന്നു. 3. സിദ്ദീഖ്(റ)വിന് ശേഷം ഉമർ(റ)വാണ് യോഗ്യൻ. സിദ്ദീഖ്(റ) ആവശ്യപ്പെട്ടത് ഉമർ(റ) ഇമാമത്ത് നിൽക്കാനായിരുന്നുവല്ലോ.



ഇമാം നവവി(റ) മേൽ ഹദീസിലെ പാഠങ്ങൾ കൂടുതൽ വിശദീകരിച്ചിട്ടുണ്ട്. നിസ്‌കാരത്തിന് ഇമാമത്ത് നിൽക്കാൻ സിദ്ദീഖ്(റ) തിരഞ്ഞെടുത്തത് സംബന്ധമായി ഇമാം അബുൽഹസൻ അശ്അരി(റ) പറഞ്ഞു: തിരുനബി(സ്വ)യുടെ നിലപാട് ഇസ്‌ലാമിൽ പ്രകടമായ തീരുമാനമാണ്. സിദ്ദീഖ്(റ)നെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെയും ഖുർആൻ പാരായണത്തിന്റെയും മികവ് ബോധ്യപ്പെടുത്തുന്നുണ്ട്. കാരണം റസൂൽ(സ്വ) പറഞ്ഞത് അല്ലാഹുവിന്റെ കിതാബ് നന്നായി ഓതാനറിയുന്നവരാണ് ഇമാമത്ത് നിൽക്കേണ്ടതെന്നാണ്. എല്ലാവരും ഒരുപോലെ അറിയുന്നവരാണെങ്കിൽ തിരുചര്യ കൂടുതൽ അറിയുന്നവർ ഇമാമത്ത് നിൽക്കണം. തിരുചര്യ അറിയുന്ന വിഷയത്തിൽ എല്ലാവരും ഒരുപോലെയാണെങ്കിൽ കൂടുതൽ പ്രായമുള്ളവരാണ് ഇമാമത്ത് നിൽക്കേണ്ടത്. പ്രായത്തിലും എല്ലാവരും സമൻമാരാണങ്കിൽ ആദ്യം ഇസ്‌ലാമിൽ എത്തിയവനാണ് അർഹൻ.

ഇബ്‌നു കസീർ എഴുതി: അശ്അരിയുടെ ഈ വാക്കുകൾ സ്വർണലിപിയിൽ എഴുതേണ്ടവയാണ്. സിദ്ദീഖ്(റ) മേൽ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയയാളാണ് (അൽബിദായത്തു വന്നിഹായ 5/265).

നിരവധി സംഭവങ്ങളിൽ തിരുനബി(സ്വ)യുടെ നിലപാടുകളിലും ഈ താൽപര്യം പ്രകടമാണ്. സ്വഹാബത്ത് ഒറ്റക്കെട്ടായി സിദ്ദീഖ്(റ)ന്റെ ഖിലാഫത്തിൽ ഉറച്ച് നിന്നതും അദ്ദേഹത്തെ ബൈഅത്ത് ചെയ്യുന്ന സദസ്സിൽ ഉമർ(റ) നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിലെ വരികളും അത് കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. മുഹാജിറുകളും അൻസ്വാറുകളുമടങ്ങുന്ന നിറഞ്ഞ സദസ്സിലാണ് ഉമർ(റ)വിന്റെ പ്രസംഗം: ‘നിങ്ങളുടെ കൂട്ടത്തിൽ പിരടികൾ താഴ്ത്തികീഴ്‌പ്പെടുന്നയാളായി സിദ്ദീഖ്(റ)വിനെ പോലെ വേറൊരാളില്ല.’ സ്വഹാബത്തടക്കമുള്ള സലഫിന്റെ നിലപാട് ഇതായിരുന്നു. ഒരാളിൽ നിന്ന് പോലും മറ്റൊരഭിപ്രായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.



ഖത്വീബുൽ ബഗ്ദാദി(റ) പറഞ്ഞു: മുഹാജിറുകളും അൻസ്വാറുകളുമായ മുഴുവൻ സ്വഹാബാക്കളും അബൂബക്കർ(റ)വിന്റെ ഖിലാഫത്ത് ഏകോപിതമായി അംഗീകരിച്ച കാര്യമാണ്. സ്വഹാബികൾ മുഴുവൻ അബൂബക്കർ(റ)നെ സംബോധന ചെയ്തിരുന്നത് തന്നെ ‘യാ ഖലീഫത റസൂലില്ലാഹ്’ (അല്ലാഹുവിന്റെ റസൂലിന്റെ പ്രതിനിധിയേ) എന്നായിരുന്നു. അദ്ദേഹത്തിന്റെ ഖിലാഫത്ത് മുഴുവൻ സ്വഹാബികളും അംഗീകരിക്കുകയും തൃപ്തിപ്പെടുകയും ചെയ്തതാണ് (താരിഖു ബഗ്ദാദ്). സമാന വീക്ഷണം അബുൽ ഹസനുൽ അശ്അരി(റ) അഭിപ്രായപ്പെട്ടത് അൽഇബാന അൻ ഉസ്വൂലിദ്ദിയാന പേജ് അറുപത്തി ആറിലും കാണാം. ബൈഅത്തിൽ നിന്ന് അലി(റ) വിട്ടുനിന്നു എന്ന് ചിലർ ആരോപണം ഉന്നയിക്കാറുണ്ട്. ചരിത്രപരമായും വസ്തുതാപരമായും അത് ശരിയല്ല. ബൈഅത്തിന്റെ ആരംഭത്തിൽ അലി(റ), സുബൈർ(റ) എന്നിവർ വേദിയിലുണ്ടായിരുന്നില്ലെന്നതു ശരിയാണ്. അബൂസഈദിൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: തിരുനബി(സ്വ) വഫാത്തായ ദിവസം ഖിലാഫത്തിന്റെ ബൈഅത്ത് സ്വീകരിക്കാനായി മിമ്പറിൽ കയറിയിരുന്ന സിദ്ദീഖ്(റ) സ്വഹാബത്തിനിടയിൽ അലി(റ)വിനെ കാണാതെ വന്നപ്പോൾ അദ്ദേഹം എവിടെയെന്നന്വേഷിച്ചു. അൻസ്വാറുകളായ കുറച്ച് പേർ അലി(റ)വിനെ കൂട്ടിക്കൊണ്ടുവന്നു. അബൂബക്കർ(റ) ചോദിച്ചു: ‘തിരുനബിയുടെ പിതൃസഹോദര പുത്രനും അവിടുത്തെ മരുമകനുമായ അലീ, എന്താണ് നിങ്ങളെ കാണാനില്ലല്ലോ… മുസ്‌ലിംകളെ ഐക്യത്തോടെ കൊണ്ടുപോവുകയല്ലേ.’ അലി(റ)പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരുടെ ഖലീഫാ, സന്തോഷം!’ അങ്ങനെ അലി(റ) സിദ്ദീഖ്(റ)നെ ബൈഅത്ത് ചെയ്തു. ഇതേപ്രകാരം സുബൈറുബ്‌നുൽ അവ്വാം(റ)വിനെയും സിദ്ദീഖ്(റ) അന്വേഷിച്ചു. അദ്ദേഹവും അവിടെയെത്തി ഖലീഫയെ ബൈഅത്ത് ചെയ്തു (മുസ്തദ്‌റക് 76/3, സുനനുൽ കുബ്‌റ143/8).



ഈ മഹാന്മാർ അൽപം വൈകിയത് സ്വിദ്ദീഖ്(റ)ന്റെ ഖിലാഫത്തിൽ എതിർപ്പുണ്ടായതുകൊണ്ടല്ലായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ഇരുവരും ബൈഅത്ത് നടത്തുകയും ചെയ്തു.

ഇമാം മുസ്‌ലിം ഈ ഹദീസ് സംബന്ധിച്ച തന്റെ ഗുരുവര്യർ ഇബ്‌നു ഖുസൈമ(റ)യോട് ചോദിച്ചു: മഹാനായ ഇബ്‌നു ഖുസൈമ(റ) ഈ ഹദീസ് ഇമാം മുസ്‌ലിമിന് എഴുതിക്കൊടുക്കുകയും പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇമാം മുസ്‌ലിം(റ) ചോദിച്ചു: ‘ഈ ഹദീസ് ഒരു ഒട്ടകത്തിന്റെ മൂല്യമുള്ള ഹദീസാണല്ലോ.’ ഇബ്‌നു ഖുസൈമ(റ) പറഞ്ഞു: ‘ഈ ഹദീസിന് ഒരു ഒട്ടകത്തിന്റെ മൂല്യമല്ല. പതിനായിരം ദിർഹമിലേറെ മൂല്യമുണ്ട്.’ ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്‌നുകസീർ എഴുതി: ആദ്യസമയത്ത്തന്നെ സിദ്ദീഖ്(റ)നെ അലി(റ) ബൈഅത്ത് ചെയ്തിട്ടുണ്ടെന്നതാണ് സത്യം. സിദ്ദീഖ്(റ)വുമായി ഒരു സമയവും അലി(റ) വേർപിരിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പിന്നിലുള്ള ഒരു നിസ്‌കാരത്തിൽ നിന്നും അലി(റ) വിട്ടുനിന്നിട്ടുമില്ല (അൽബിദായത്തു വന്നിഹായ 239/5).

റസൂൽ(സ്വ)യ്ക്കുശേഷം ഖിലാഫത്ത് വഹിക്കേണ്ടതാരെന്നതിൽ സ്വഹാബികൾക്കിടയിൽ ചില ചർച്ചകൾ നടന്നിരുന്നു. ഒരു തീരുമാനത്തിലെത്താതെ അത് തുടർന്നാൽ പലരും പലരെയും ഖലീഫയാക്കി വാഴിക്കുമെന്നും അങ്ങനെ ഇസ്‌ലാമിക സമൂഹം ഭിന്നിക്കുമെന്നു തിരിച്ചറിഞ്ഞ സ്വഹാബി പ്രമുഖർ കൂടുതൽ കൂടിയാലോചനക്കുള്ള അവസരത്തിനു കാത്തുനിൽക്കാതെ റസൂൽ(സ്വ)യുടെ ഏറ്റവും അടുപ്പക്കാരനായ അനുചരനും ഹിജ്‌റയിലെയും ഗാർ സൗറിലെയും സഹചരനും ഒന്നാമത്തെ വിശ്വാസിയുമായ സ്വിദ്ദീഖ്(റ)നെ ഭരണച്ചുമതല ഏൽപ്പിക്കുകയാണുണ്ടായത്. ഉമർ(റ) പറയുന്നു: അഭിപ്രായങ്ങൽ ഉയരുകയും ചർച്ച മുറുകുകയും ചെയ്തപ്പോൾ ഞാൻ പറഞ്ഞു: അബൂബക്കർ, കൈനീട്ടിയാലും. അദ്ദേഹം കൈനീട്ടി. ഞാനും മുഹാജിറുകളും അൻസ്വാറുകളും അദ്ദേഹത്തെ ബൈഅത്തു ചെയ്തു. ഞാൻ പറഞ്ഞു: അല്ലാഹുവാണ, നാം ഇവിടെ ഒരുമിച്ചു കൂടിയതിന് അബൂബക്കർ(റ)നെ ബൈഅത്തു ചെയ്യുന്നതിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരു ലക്ഷ്യവുമില്ല. നാമത് നിർവഹിക്കാതെ പിരിഞ്ഞുപോയാൽ മറ്റാരെങ്കിലും ബൈഅത്ത് നിർവഹിച്ചേക്കാം. അത് അനിഷ്ടത്തോടെ അംഗീകരിക്കാനോ വിരുദ്ധരായി നിലകൊള്ളാനോ നാം നിർബന്ധിതരാവും. അത് പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. അറിയുക, അബൂബക്കറെക്കാൾ ശ്രേഷ്ഠനായ ഒരാൾ



ഇന്ന് ജീവിച്ചിരിക്കുന്നില്ല (സ്വഹീഹുബ്‌നു ഹിബ്ബാൻ – സംഗ്രഹം 2/157).

ഇങ്ങനെ ഒരു സാഹചര്യത്തിൽ അധിക കൂടിയാലോചനക്ക് സ്വഹാബത്ത് നിന്നില്ല. സ്വഹാബികളിൽ പ്രമുഖരും പല നിലയിൽ നബി(സ്വ)യോടു ബന്ധമുള്ളവരായിട്ടും അവരുമായി കൂടിയാലോചിച്ചില്ലല്ലോ എന്നതു മാത്രമായിരുന്നു അലി(റ), സുബൈർ(റ) എന്നിവരുടെ പ്രശ്‌നം. ‘കാര്യം കൂടിയാലോചനയിലൂടെയാണ് തീരുമാനിക്കേണ്ടത്’ എന്ന ഖുർആൻ വാക്യം അവരെ പ്രചോദിപ്പിച്ചിട്ടുണ്ടാവണം. ഇസ്‌ലമാലി#െ ഈ രീതി നിലനിർത്താൻ സമൂഹത്തിനു ബാധ്യതയുള്ളതിനാൽ അതെക്കുറിച്ച് അവരെ ബോധവൽക്കരിക്കേണ്ടതുമുണ്ടായിരുന്നു.

വേദിയിൽ വെച്ച് ഇവർ നടത്തിയ ചെറുപ്രഭാഷണം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നു. ഇമാം ബുഖാരി(റ), മുസ്‌ലിം(റ0 എന്നിവരുടെ നിബന്ധനയൊത്ത പരമ്പരയിലൂടെ ഇബ്‌നു അസാകിർ(റ) ഉദ്ധരിക്കുന്നു; അവർ പറഞ്ഞു: കൂടിയാലോചനയിൽ ഞങ്ങൾ പിന്തിപ്പിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് (വൈകിയത്); അല്ലാതെ അങ്ങയോട് ഞങ്ങൾക്ക് യാതൊരു താൽപര്യക്കുറവുമില്ല. നബിക്കുശേഷം ഖിലാഫത്തിന് ഏറ്റവും അർഹൻ അബൂബക്കർ(റ) ആണെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം ഗാർസൗറിലെ സഹയാത്രികനാണ് (ഖുർആൻ പുകഴ്ത്തിയ) രണ്ടാളിലെ ദ്വിതീയനാണ്. അവിടുത്തെ ശ്രേഷ്ഠതയും പരിചയസമ്പത്തും ഞങ്ങൾക്കറിയാം. നബി(സ്വ) ജീവിച്ചിരിക്കെ അദ്ദേഹത്തെയാണ് നിസ്‌കാര നേതൃത്വം ഏൽപിച്ചത് (മുസ്തദ്‌റക് 3/66).

ഇതാണ് വസ്തുത. അലി(റ) തന്നെ അബൂബക്കർ(റ)വുമായുള്ള തന്റെ ബന്ധം വിശദീകരിച്ചിട്ടും അതിനുവിരുദ്ധമായി മഹാൻ ഒന്നാം ഖലീഫയെ എതിർത്തുവെന്ന് പ്രചരിപ്പിക്കുന്നവർ, സത്യത്തിന്റെ ശത്രുക്കൾ മാത്രം. ശിയാ വിഘടനവാദികളുമായി അലി(റ) ഒരു ബന്ധവുമില്ലെന്ന് ഈ സംഭവവും തെളിയിക്കുന്നു.

തിരുശരീരം മറവ് ചെയ്യുന്നതിന് മുമ്പ്തന്നെ ഖലീഫയെ തിരഞ്ഞെടുക്കാൻ ധൃതികാണിച്ചത് ചില അധികാരക്കൊതിയൻമാരുടെ ദുഷ്ടലാക്കാണെന്നാണ് ശിയാക്കളുടെ പ്രധാന വാദങ്ങളിലൊന്ന്. അവരുടെ ഗ്രന്ഥങ്ങളിലെല്ലാം അതീവഗൗരവത്തോടെ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. അസൂയാലുക്കൾ, അഹങ്കാരികൾ എന്നൊക്കെയാണ് ഖിലാഫത്ത് ബൈഅത്തിൽ സംബന്ധിച്ച മഹത്തുക്കളെ ഇവർ പരിചയപ്പെടുത്താറുള്ളത്. ഖിലാഫത്തിന്റെ താൽപര്യം എന്താണെന്ന തിരിച്ചറിവില്ലാത്തതാണ് അതിന് കാരണം. പ്രമുഖ ചരിത്രകാരൻ ഇബ്‌നു ഖൽദൂൻ ഖിലാഫത്തിനെ നിർവചിക്കുന്നു: ഭൗതികവും അഭൗതികവുമായ മുഴുനൻമകളെയും മതവീക്ഷണപ്രകാരമുള്ള നിർവഹണമാണ് ഖിലാഫത്ത്. അഭൗതിക ലോകത്തിന്റെ നന്മകളെ പരിഗണിച്ച് കൊണ്ടായിരിക്കണം ഭൗതിക കാര്യങ്ങളെ ക്രമീകരിക്കേണ്ടതെന്നാണ് അല്ലാഹുവിന്റെ നിയമമുള്ളത്. അപ്പോൾ സത്യത്തിൽ ഖിലാഫത്ത് മതത്തെ കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ പ്രതിനിധാനമാണ്. മതസംരക്ഷണത്തിനും ഭൗതിക സുരക്ഷക്കുമെല്ലാം ഖിലാഫത്ത് സഹായകമാണ്(മുഖദ്ദിമ).



തിരുശരീരം മറവ് ചെയ്യുന്നതിന് മുമ്പ്തന്നെ ഖലീഫയുടെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത് ഉത്തമരും മഹത്തുക്കളുമായ സ്വഹാബാക്കളാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന് ഒരു ഇമാമിന്റെ  സാന്നിധ്യം നിർബന്ധമാണെന്നാണ് ഖുർആനും സുന്നത്തും നൽകുന്ന പാഠം. സ്വഹാബത്തിന്റെ ഈ നിലപാടിന് കാരണവും അത് തന്നെയത്രെ. ”തിരുനബിയുടെ പ്രതിനിധിയാവുന്നതിനുള്ള മുഴുസവിശേഷതകളും സമ്മേളിച്ച വ്യക്തിത്വമായിരുന്നു സിദ്ദീഖ്(റ)വിന്റേത്. നീണ്ടകാലം തിരുമേനിയുമായുള്ള സുദൃഢബന്ധവും അതിപ്രധാന മതകാര്യങ്ങൾക്കും മുഖ്യചർച്ചകൾക്കുമെല്ലാം സിദ്ദീഖ്(റ)വിനെ ചുമതലപ്പെടുത്തിയതും ചരിത്രത്തിൽ പ്രകടമായ കാര്യമാണ്. മതത്തിന്റെ അകക്കാമ്പ് അടുത്തറിയാനും വിശ്വാസത്തിന്റെ മാധുര്യം കൂടുതൽ അനുഭവിക്കാനും മഹാഭാഗ്യം ലഭിച്ച വ്യക്തിയാണ് സിദ്ദീഖ്(റ). തിളച്ച് മറിയുന്ന പരീക്ഷണങ്ങൾക്ക് മുന്നിലും പതറാതെ പിടിച്ച് നിന്ന അവിടുത്തെ സ്ഥൈര്യം പ്രസിന്ധമാണ്. തിരുജീവിതത്തെ അടുത്തറിയാനും അനുഭവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പോരാട്ടത്തിലും ഏകതയിലും കൂട്ടത്തിലും പട്ടിണിയിലും സുഭിക്ഷതയിലുമെല്ലാം തിരുമേനിയെ അടുത്തറിഞ്ഞു. സിദ്ദീഖ്(റ)വിന്റെ ഭൗതിക പരിത്യാഗം പ്രസിദ്ധമാണ്. സ്ഥാനമോഹമോ അധികാര ലബ്ധിയോ സാമ്പത്തിക നേട്ടമോ ഒന്നും സിദ്ദീഖ്(റ)വിന്റെ അജണ്ടയിലില്ല. നിയമനിർമാണത്തിനും നിർവഹണത്തിനും അദ്ദേഹം കാണിച്ച സമ്പന്ന മാതൃകകൾ എമ്പാടും ചരിത്രത്തിൽ കാണാനാകും. മതകീയ ചിഹ്നങ്ങൾ അതേപടി നിലനിർത്തുന്നതിൽ സ്വകുടുംബത്തെപ്പോലും വകവെക്കാത്ത പ്രകൃതമായിരുന്നു സിദ്ദീഖ്(റ)വിന്റേത്. സൗർ ഗുഹയും ഹിജ്‌റയുമെല്ലാം പറഞ്ഞ് തരുന്ന വിവരണങ്ങളുടെ മൂർച്ച എത്രയാണ്? തിരുജീവിതകാലത്ത് പ്രതിനിധിയായി കാര്യനിർവഹണം നടത്തിയ സിദ്ദീഖ്(റ) തന്നെയാണ് വഫാത്തിന് ശേഷവും അത് നിർവഹിക്കേണ്ടതെന്ന് ഏത് നിർമല ബുദ്ധിക്കും ബോധ്യപ്പെടുന്നതാണ്.’ – പിൽകാല പണ്ഡിതരുടെ ഇതു സംബന്ധ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം.

അബൂബക്കർ, ഉമർ(റ) എന്നിവരെ പുകഴ്ത്തി കൂഫയിലെ മിമ്പറിൽവച്ച് അലി(റ) പറഞ്ഞു: മുസ്‌ലിംകൾ പൂർണമായും അവരെ രണ്ട് പേരെയും അനുസരിച്ചു, ബൈഅത്ത് ചെയ്തു. അബ്ദുൽ മുത്വലിബിന്റെ മക്കളിൽ ആദ്യമായി ബൈഅത്ത് ചെയ്തത് ഞാനാണ് (ഉസ്ദുൽഗാബ 6667/4). പ്രധാന കാര്യങ്ങളിലെല്ലാം സിദ്ദീഖ്(റ)നോട് കൂടിയാലോചിച്ച് നീങ്ങുന്നതായിരുന്നു അലി(റ)വിന്റെ പ്രകൃതം. ഒന്നാം ബൈഅത്തിന് പുറമെ ആറ് മാസത്തിന് ശേഷം (ഫാത്വിമ ബീവിയുടെ വഫാത്തിന് ശേഷം) അലി(റ) ബൈഅത്ത് പുതുക്കുകയുണ്ടായി. നിരവധി പരമ്പരകളിലൂടെ ഇത് ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാം ബൈഅത്തിനെ കുറിച്ച് ചിലർ ധരിച്ചത് ആദ്യം അദ്ദേഹം ബൈഅത്ത് ചെയ്യാത്തത് കൊണ്ടാണെന്നാണ്. എന്നാൽ സാധൂകരിക്കപ്പെട്ട പരമ്പരകളിലൂടെ സ്ഥിരപ്പെട്ടതാണ് ഒന്നാം ബൈഅത്ത്. ഇബ്‌നു കസീർ(അൽബിദായത്തു വന്നിഹായ 5/219) ഇത് സലക്ഷ്യം സമർത്ഥിക്കുന്നതു കാണാം. മതപരിത്യാഗികളോടും സകാത്ത് നിഷേധികളോടുമുള്ള പോരാട്ടത്തിൽ അബൂബക്കർ(റ)വിന്റെ നയത്തോടും നിലപാടിനോടും പൂർണമായി ഒട്ടിനിന്ന്‌കൊണ്ടാണ് അലി(റ) നീങ്ങിയത്. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം ഇത് പ്രകടമാണ്. അലി(റ) പറയുകയുണ്ടായി: ‘നബിക്ക് ശേഷം ഏറ്റവും ഉത്തമൻ ആരാണെന്ന് ഞാൻ പറഞ്ഞ് തരട്ടെ, അബൂബക്കർ(റ) ആണ്. അബൂബക്കർ(റ)ന് ശേഷം ആരാണ് ഉമ്മത്തിലെ ഏറ്റവും ഉത്തമൻ എന്ന് ഞാൻ പറയട്ടെ, ഉമർ(റ) ആണ് (മുസ്‌നദ് അഹ്മദ്).



അല്ലാമാ ഖുർതുബി എഴുതി: സിദ്ദീഖ്(റ)ന്റെയും അലി(റ)ന്റെയും ഇടയിൽ സ്‌നേഹസമ്പന്നമായ ബന്ധമാണ് ഉണ്ടായിരുന്നത്. പരസ്പരം അംഗീകരിച്ചുകൊണ്ടാണ് അവർ ഇടപഴകിയതും ജീവിച്ചതും. പ്രകൃത്യാ രണ്ട് പേർക്കുമിടയിൽ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും അന്യോന്യം സഹകരിച്ചാണ് അവർ ജീവിച്ചത് (ഫത്ഹുൽബാരി 495/7). അബൂബക്കർ, ഉമർ(റ) എന്നിവരേക്കാൾ മഹത്ത്വമോ പദവിയോ ഒരിക്കലും അലി(റ) അവകാശപ്പെട്ടിട്ടില്ല. എനിക്കാണ് ഖിലാഫത്ത് ലഭിക്കേണ്ടത് എന്നും പറഞ്ഞിട്ടില്ല. അബൂബക്കർ(റ)നെയല്ലാതെ ഒരാളെയും അഭിപ്രായപ്പെട്ടിട്ടുമില്ല. ജാഹിലിയ്യത്തിന്റെ ചിന്തയുണ്ടായിരുന്ന ചിലരാണ് ചില പ്രചാരണങ്ങൾ നടത്തിയത്. അവർ ജൽപിച്ചു: നബിയുടെ കുടുംബമാണ് അധികാരത്തിന്റെ അവകാശികൾ. കാരണം ജാഹിലിയ്യത്തിന്റെ സമ്പ്രദായം അങ്ങനെയായിരുന്നു. പേർഷ്യക്കാരുടെ സംസ്‌കാരവും അതായിരുന്നു. ഇത്തരക്കാരാണ് അനാവശ്യ പ്രചരണങ്ങൾ നടത്തിയത്.

സിദ്ദീഖ്(റ)വിന്റെ സ്ഥൈര്യവും ധീരതയുമെല്ലാം എടുത്തുപറഞ്ഞ് അലി(റ) നടത്തിയ പ്രസംഗം പ്രസിദ്ധം. ‘ബദ്‌റിൽ നബിക്ക് പന്തൽ നിർമിച്ച് കൊടുത്ത് കാവൽ നിന്നതും കഅ്ബ ശരീഫിനടുത്ത്‌വച്ച് നബിയെ വളഞ്ഞ് പരിഹസിച്ച ഖുറൈശികളെ പ്രതിരോധിക്കാൻ എടുത്ത് ചാടിയതുമടക്കമുള്ള നിരവധി ഗുണങ്ങളുള്ളയാളാണ് അബൂബക്കർ(റ). സ്വന്തത്തെ അല്ലാഹുവിന് വേണ്ടി സമർപ്പിച്ചയാൾ. ആകാശത്ത് നിന്ന് അല്ലാഹു സമ്മാനിച്ച നാമമാണ് സിദ്ദീഖ് എന്നത്. ഏറ്റവും ധീരനാണദ്ദേഹം. തിരുനബിക്ക് ശേഷം ഏറ്റവും ഉത്തമർ. അദ്ദേഹത്തെക്കാൾ എനിക്ക് മഹത്ത്വമുണ്ടെന്ന് പറയുന്നവർക്ക് കളവ് പ്രചരിപ്പിക്കുന്നവർക്കുള്ള അടിയാണ് ഞാൻ വിധിക്കുക. ഫിർഔനിൽ നിന്ന് ഈമാൻ മറച്ച്‌വച്ച് ജീവിച്ച വിശ്വാസിയേക്കാൾ മഹത്തരമാണ് സിദ്ദീഖ്(റ)വിന്റെ ഒരു ദിവസം. മുസ്ഹഫുകളുടെ മുഴുപ്രതിഫലവും സംഭരിക്കുന്നു അദ്ദേഹം. കാരണം രണ്ട് ചട്ടകൾക്കുള്ളിൽ മുസ്ഹഫിനെ സമാഹരിച്ചത് അബൂബക്കർ(റ)വാണ്.’ സിദ്ദീഖ്(റ)വിനെ സംബന്ധിച്ച് അലി(റ) പ്രകടിപ്പിച്ച ഇത്തരം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രമാണിക രചനകളിൽ സുലഭമായി കാണാം.

അലി(റ)ന് ലഭിക്കേണ്ട അധികാരം തട്ടിയെടുക്കുകയായിരുന്നു ആദ്യ മൂന്ന് ഖലീഫമാരെന്ന ശിയാ ദുർവാദങ്ങൾക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ലെന്ന് ചുരുക്കം. സ്വഹാബത്തിന്റെ വിശ്വാസ്യതയിലും നീതിനിഷ്ഠയിലും തർക്കവും സന്ദേഹവുമുള്ളവർക്കേ ഇത്തരം അപവാദങ്ങളുടെ പിന്നാലെ പോകാനാവൂ എന്നാണ് ചരിത്രത്തിന്റെ പാഠം.

ഇസ്തിഗാസയെ കുറിച്ച് ഇമാമുമാർ എഴുതുന്നു മുജാഹിദിന് മറുപടി

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.

ഇസ്തിഗാസയെ കുറിച്ച് ഇമാമുമാർ എഴുതുന്നു❗*

⛔റാസി(റ) അവിടുത്തെ തഫ്സീറുൽ കബീറിൽ സൂറത്തു യൂനുസ്:18 ന്റെ വിശദീകരണത്തിൽ
എഴുതുന്നു:

ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)

ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്പിയാക്കളുടെയും മഹാൻമാരുടെയും  രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതിൽ മുഴുകിയാൽ ആ മഹാൻമാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. *ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം,  സൃഷ്ടികളിൽ അതിക പേരും മഹാൻമാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപൃതരാണ്.* അവരുടെ ഖബറുകളെ ആദരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)


മറുപടി

ഇതിൽ എവിടെയാണ് പുരോഹിതാ അഭൗതികമായ നിലക്ക് മഹാന്മാരോട് സു ബാർശതേsലും ഇസ്തിഗാസ ചെയ്യലും ശിർക്കാണന്ന് പറഞ്ഞത്


ഖബറിനെ ആരാധിക്കാൻ പാടില്ലാ എന്നും
ഖബറ് ആരാധിച്ചു കൊണ്ട് ള്ള ബഹുമാനം പാടില്ലാ എന്നുമാണ് റാസി റ പറയുന്നത്
അങ്ങനെ ആരാധിക്കൽ വിഗ്രഹം വെക്കാതെയാണങ്കിലും പാടില്ലാത്തതാണ് '
ആരാധിക്കുന്നവർ ഖബറാളി അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ തന്നെ ആരാധിക്കുന്നവർക്ക് സുബാർശ ചെയ്യുമെന്ന് വിശ്വസിച്ച് കൊണ്ട്  ചിലർ ചെയ്യുന്ന പ്രവർത്തിയെയാണ് ഇമാം റാസി റവിമർശിക്കുന്നത്
✅മഹാന്മാരുടെ കബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഇമാം റാസി(റ) അവരുടെഅല്‍ മത്വാലിബുല്‍ ആലിയ 7/276 എന്ന  ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

മഹാന്മാരേ സിയാറത്ത്‌ ചെയ്യുന്ന വ്യക്തി കബറിന്‍റെ അരികില്‍ അല്‍പ സമയം നില്‍ക്കണം.
താന്‍ നില്‍ക്കുന്ന മണ്ണില്‍ നിന്ന് അവന്‍റെ മനസ്സ് സ്വാധീനം നേടുകയും വേണം. ഈ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലാണ് താന്‍ നില്‍ക്കുന്നത് എന്നാ വിചാരമുണ്ടാവുമ്പോള്‍
ആ കബറില്‍ ഉള്ളവരും സിയാറത്തിനു എത്തിയവരും തമ്മില്‍ ആത്മീയമായി തന്നെ ബന്ധമുണ്ടാവുന്നു. കബറടക്കപ്പെട്ട വ്യക്തിക്കുള്ള പൂര്‍ണത ശക്തമായ സ്വാധീനം , പ്രഭ ഇവയില്‍ നിന്നും സന്ദര്‍ശകന്‍റെ ആത്മാവിലേക്കും
തിരിച്ചു ലഭിക്കുന്നതാണ്. അത് മുഖേനെ ഈ സന്ദര്‍ശകന് ഏറ്റവും വലിയ ഉപകാരവും , ഔനിത്യവും കരസ്ഥമാക്കാന്‍ കാരണമാവുന്നതാണ്..
സിയാറത്തിനെ  അടിസ്ഥാനപരമായി ശര്‍ആകാനുള്ള കാരണവും ഇതാണ് (അല്‍മത്വാലിബുല്‍ ആലിയ 7/276 ഇമാം റാസി).
قال الإمام فخر الدين الرازي في المطالب في الفصل الثالث عشر في بيان كيفية الانتفاع بزيارة القبور والموتى    : إن الإنسان إذاذهب إلى قبر إنسان قوي النفس كامل الجوهر ووقف هناك ساعة حصل تأثير في نفسه من تعلقه بزيارة تلك التربة ولا يخفى أن لنفس ذلك الميت تعلقا بتلك التربة ايضا فحينئذ يحصل لنفس الزائر الحي ولنفس ذلك الإنسان الميت ملاقاة بسبب اجتماعهما على تلك التربة فصارت هاتان النفسان شبيهتين صقيلتين متقابلتين بحيث ينعكس الشعاع من كل واحدة منهما إلى الأخرى فكل ما حصل في نفس هذا الزائر الحي من المعارف والبراهين والعلوم الكسبية والأخلاق الفاضلة من الخشوع لله تعالى والرضا بقضاء الله تعالى ينعكس منه نور إلى روح ذلك الإنسان الميت من العلوم المشرقة والآثار القوية الكاملة فينعكس منه نور إلى روح هذا الحي الزائر وبهذه الطريقة تصير تلك الزيارة سببا لحصول المنفعة الكبرى والبهجة العظمة لروح هذا الزائر فهذا هو السبب والأصل في مشروعية الزيارة ولا يبعد أن يحصل منها أسرار أخرى أدق وأخفى مما ذكرنا وتمام الحقائق ليس إلا عند الله تعالى .
             المطالب

ഇപ്രകാരം എഴുതുന്ന ഇമാം റാസി(റ) ഇതിഗാസക്കെതിരില്‍ പേന ചെലിപ്പിക്കുമെന്ന് വിചാരികാന്‍ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് ഒരിക്കലും സാധ്യമല്ല.
കടുത്ത ദുര്‍വ്യാഖ്യാനമാണ് ഇവിടെ വഹാബികള്‍ നടത്തിയിരിക്കുന്നത്.
ഇവിടെ മുസ്ലിമീങ്ങള്‍ എന്ന് ഇമാം റാസി(റ) പറഞ്ഞത് കാണിക്കാന്‍ ഒരു വാഹാബിക്കും സാധ്യമല്ല.
അമ്പിയാക്കള്‍ , ഔലിയാക്കളുടെ കബര്‍ എന്നും അതിലില്ല.
മറിച്ച് , ഉള്ളത് ചില സൃഷ്ട്ടികള്‍ ഇക്കാലത്ത് അവരുടെ നേതാക്കളുടെ കബര്‍ ബഹുമാനിക്കുന്നത് വിഗ്രഹാരധകരോട് തുല്യമായാണ് എന്നാണ്.
നേതാക്കള്‍ എന്നതിന് അകാബിര്‍ എന്നാണ് ഉപയോഗിച്ചത്.
അകാബിര്‍ എന്ന് അവിശ്വാസികളുടെ  നേതാക്കള്‍ എന്ന് ഖുറാനില്‍
6/123 പ്രയോഗിച്ചതായി കാണാം.✅
വിഗ്രഹം വച്ച് ആരാധിക്കുന്നതിന് തുല്യമാണ്. വിഗ്രഹമില്ലാതെ ചില സൃഷ്ട്ടികള്‍ അവരുടെ നേതക്കളുടെ കബറിനെ ബഹുമാനിക്കല്‍  ഈ കാലഘട്ടത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ ഉദ്ദേശം.
അതായത് ആരാധന സ്വഭാവമുള്ള ബഹുമാനമാണ് വിരോധിക്കപ്പെട്ടത്‌.


✅ഇമാം റാസി(റ) ആദ്യം പറഞ്ഞ വിഗ്രഹം വച്ചുള്ള ആരാധനയോട് തുല്യമാവനമെങ്കില്‍ വെറും ബഹുമാനം പോര,
ആരാധനയാവുന്ന ബഹുമാനം വേണം.

ചുരുക്കത്തില്‍ ഏതോ പടപ്പുകള്‍ ആരാധനയുടെ പരിധിയില്‍പ്പെട്ട രൂപത്തില്‍ ബഹുമാനിക്കുന്നതിനെ കുറിച്ചാണ്  ഇമാം റാസി(റ) പറഞ്ഞത്, ആരാധനയുടെ പരിധിയില്‍ പെടാത്തതല്ല.

✅ഇമാം റാസി(റ) തന്നെ ശുഹദാക്കളുടെ കബറുകള്‍ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
അവിടുന്ന് പറയുന്നു.
" ജനങ്ങള്‍ ശുഹദാക്കളുടെ ഖബറുകളളെ സന്ദര്‍ശിക്കുകയും , ബഹുമാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് നാം പറഞ്ഞതിന് രേഖയാണ്." ( തഫ്സീര്‍ റാസി 4/133.)
وسادسها : أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه.   رازي

🔴ഇവിടെ ശുപാര്‍ശകരാണെന്ന് വിശ്വസിച്ചതാണ് പാടില്ലാത്തത് എന്ന് ചിലര്‍ തട്ടി വിടുന്നുണ്ട്.
എന്നാല്‍ ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിക്കല്‍ എതിര്‍ക്കുന്നില്ല.

അലം നഷ്റഹ് സൂറത്തില്‍ തങ്ങളെ സ്മരണ അല്ലാഹു ഉയര്‍ത്തി എന്നാ ആയത്ത് വിവരിച്ചു ഇമാം റാസി(റ)വിവരിക്കുന്നത് കാണുക.

പണ്ഡിതന്‍മാരും രാജാക്കന്മാരും തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വേണ്ടി എത്തി ചേരുന്നു. തങ്ങളുടെ കവാടത്തിന് പിന്നില്‍ അവര്‍ സലാം ചൊല്ലുന്നു.
അവര്‍ തങ്ങളുടെ റൌളയുടെ മണ്ണില്‍ മുഖം തടവുന്നു.

തങ്ങളുടെ ശുപാര്‍ശയെ അവര്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് തങ്ങളുടെ മഹത്വം എന്നും ശേഷിക്കുന്നതാണ്.( തഫ്സീറുല്‍ കബീര്‍, സൂറത്ത് ശറഹ് ) ، فالقراء يحفظون ألفاظ منشورك ، والمفسرون يفسرون معاني فرقانك ، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة .
     تفسير الكبير للامام الرازي                                  ബഹുമാനപ്പെട്ട ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിച്ച് നബി(സ)യുടെ ഖബറിന്‍റെ അരികില്‍ വരല്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

.........
......................................
ഒഹാബി പുരോഹിതൻ എഴുതുന്നു.


⛔ശാഫിഈ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രീസി പറയുന്നത് കാണുക:

والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.
الكتاب: تجريد التوحيد المفيد (1/20)
المقريزي (766 - 845 هـ = 1365 - 1441 م)

ഈ വിഷയത്തില്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ ജനങ്ങളിൽ 3 വിഭാഗം ആണുള്ളത്:
ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുആ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.
ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്ഥിക്കും. അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.   

മറുപടി

ഇദ്ധേഹത്തിന്റെ ഗ്രന്തത്തി തിരിമറിയോ കടത്തി കൂട്ടലുകളോ നടന്നിട്ടില്ലന്ന് സമ്മദിച്ചാൽ തെന്നെ
ഇതിൽ ആരാധനയാവുന്ന പ്രാർഥന അല്ലാഹു അല്ലാത്തവരോട് നടത്തൽ നെയാണ് വിമർശിക്കുന്നത്

അല്ലാഹു അല്ലാത്തവരോട് ആരാധനയാവുന്ന പ്രാർഥനയും ദുആയും പാടില്ല എന്നതിൽ ഇവിടെ ആർക്കും തർക്കമില്ല.




⛔ശാഫിഈ മദ്ഹബിലെ പ്രമുഖ  പണ്ഡിതനായ ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അല്‍ അംറുബിന്‍ ഇത്തിബാഇല്‍ പറയുന്നു

والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

"നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും *വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട്  നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ?* അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

അതിനാല്‍ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവാനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല.”
(അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)





മറുപടി

ഇത് ഇബ്ന് തൈമിയയുടെ ഇഖ്തിളാ ഉ സിറാ തുൽ മുസ്തഖീം എന്ന ഗ്രന്തത്തിൽ നിന്നും സുയൂതി ഇമാമിന്റെതാണന്ന് പറയപ്പെടുന്ന ഗ്രന്തത്തിലേക്ക് ഏതോ തിരിമറി വീരൻ കടത്തി കൂട്ടുകയും കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തതാണ്

കാരണം
മേൽ വാജകവും അതിന് നൽകിയ ഹെഡിംഗ് അടക്കം ഇബ്ന് തൈമിയയുടെ ഇഖ്തിളാ ഉ സിറാ തുൽ മുസ്തഖീം എന്ന ഗ്രന്തത്തിൽ ഉണ്ട്

ധാരാളം മതഗ്രന്തങ്ങളിൽ  തിരിമറി നടത്തിയതായി പിടിക്കപ്പെട്ടിട്ടുണ്ട്

ഇത് ഇബ്ന് തൈമിയയുടെ മേൽ ഗ്രന്തത്തിൽ നിന്നും കോപ്പി ചെയ്തതാണന്ന്
(അല്‍ അംറു ബിന്‍ ഇത്തിബാഅ് എന്ന ഗ്രന്തത്തിന് അടിക്കുറിപ്പ് എഴുതിയ വെക്തിതന്നെ പറഞ്ഞിട്ടുണ്ട്

ഇമാം സുയൂത്വി അവരുടെ അൽഹാവി അടക്കമുള്ള ധാരാളം  ഗ്രന്തങ്ങളിൽ ഇസ്താഗാസയെ അങ്ങീകരിക്കുകയും സ്തിരീകരിക്കുകയും ചെയ്തിട്ടുണ്ട്

അത് വഹാബികളുടെ ഏറ്റവും വലിയ തട്ടിപ്പാണ് മതഗ്രന്ഥങ്ങളില്‍ ഇവർ എങ്ങിനെയാണ് തിരുമറി നടത്തുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലെറെ തെളിവ് വേണ്ട
ഇമാം സുയൂത്വി(റ) വിന്റെ ധാരാളം ഗ്രന്ഥങ്ങളിൽ ഇസ്തിഗാസയെയും തവസ്സുലിനെയും അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട് .
നബി(സ)യുടെ മാതാപിതാക്കൾ നരഗവാസികളാണെന്ന് പറയുന്നവരെ ശക്തമായി ഗണ്ണിക്കുകയും നബിദിനത്തിന്റെ തെളിവുകൾ വെക്തമായി പറഞ്ഞുതരുകയും മറ്റു സുന്നത്ത് ജമാഅത്തിന്റെ ശക്തമായ പടവാളായ ഇമാം സുയൂത്വീ(റ) വിന്റെ പേരില്‍ വരെ ഇത്രയും വലിയ കളവുകള്‍ നടത്തിക്കൂട്ടുന്നവർ ജൂത ഏജന്റുകള്‍ തന്നെയാണ്

*📚ഇമാം സുയൂത്വീ(റ) ഇസ്തിഗാസയെ അനുകൂലിച്ച ചില സ്ഥലങ്ങൾ കാണുക👇*

عن ابن النعمان قال : سمعت يوسف بن على الزنانى يحكي عن امرأة هاشمية كانت مجاورة بالمدينة وكان بعض الخدام يؤذيها قالت : فاستعيثت بالنبى صلى اﻷه عليه وسلم فمسمعت قائلا من المروضة يقول أمالك في أسوة؟فاصبري كما صبرت-أو نحو هذا-قالت فزال عني ماكنت فيه ومات الخدام الثلاثة الذين كانوا يؤذونني (الحاوي للفتاوى للسيوطي: 2/261)

*ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.*

മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടിവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
*(അല്‍ഹാവീ ലില്‍ ഫതാവ : 2/261)*



،،****************************************
ഒഹാബി പുരോഹിതൻ പറയുന്നു.

⛔ശാഫിഈ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇബ്നു  ഹജര്‍ അസ്കലാനി (റ) തന്റെ ഫത്ഹുൽ ബാരിയില്‍ പറയുന്നു:

قَالَ الْخَطَّابِيُّ كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ.

ഇബ്ൻ ഹജർ (റ) പറയുന്നു : ഖതാബി (റ) വിവരിക്കുന്നു. "ഇമാം അഹ്മദ് (റ)ഈ ഹദീസിനെ
(اعوذ بكلمات الله تامات) അല്ലാഹു വിന്റെ കലാം സൃഷ്ടി  അല്ല എന്നതിന് തെളിവെടുത്തിരന്നു. കാരണം. *നബി (സ) ഒരു സൃഷ്ടിയെ കൊണ്ടും സഹായം തേടില്ല*
(ഇബ്ൻ ഹജർ (റ) ഫത് ഉല്‍ ബാരി - 6/410)


മറുപടി


അഭൗതികമായ നിലക്ക് മഹാത്മാരോട് ഇസ്തിഗാസ ചെയ്യൽ ശിർക്കാണന്ന് അസ്ഖലാനി ഇമാം ഇവിടെ പറയുന്നില്ല

അങ്ങനെയുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിത കൊണ്ട് വരേണ്ടത്


നബി സ്വ ഉന്നതമായ സ്ഥാനത്തായത് കൊണ്ട്  ഒരു സൃഷ്ടിയോടും കാവൽ തേടുകയില്ല എന്നാണ് ആ പറഞ്ഞത്
അതിൽ ഭൗതികവും അഭൗതികവും ഉൾപെടും

ഇവിടെ അഭൗതികം എന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് പുരോഹിതൻ കൊണ്ട് വരേണ്ടത് '

ഇല്ല എങ്കിൽ എല്ലാ സൃഷ്ടിയോടും ഭൗതികവും അഭൗതികവുമായ സഹായം തേടൽ ശിർക്കാണന്ന് പുരോഹിതന്മാർക്ക് വാധമുണ്ടോ
+++++++++++++++++++++++++++++

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ മഹാനായ ആലൂസി (റ) അവിടുത്തെ തഫ്സീറിൽ  പറയുന്നു:

وايا ما كان فالآية دالة على ان المشركين لا يدعون غيره تعالى في تلك الحال وانت خبير بان الناس اليوم اذا اعتر اهـم امر خطير وخطب جسيم في براو بحر دعوا من لا يضر ولا ينفع ولا يرى ولا يسمع فمنهـم من يدعو الخضر والياس ومنهـم من ينادي ابا الخميس والعباس ومنهـم من يستغيث باحد الأئمة ومنهـم من يتضرع الى شيخ من مشائخ الأمة
الكتاب: روح المعاني في تفسير القرآن (6/93)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

ആയത്തിന്റെ അവതരണകാരണം എന്തായിരുന്നാലും ശരി.വിപത്തിന്റെ അവസരങ്ങളിൽ നിശ്ചയം മുശ്രിക്കുകൾ അല്ലാഹുവിനെ മാത്രമെ വിളിച്ചു തേടിയിരുന്നുള്ളുവെന്നു ഈ ആയത്ത്‌ അറിയിക്കുന്നുണ്ട്‌, എന്നാൽ ഇന്നത്തെ ജനങ്ങളുടെ അവസ്ത എന്താണെന്നു നീ തന്നെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്‌ അവർക്ക്‌ കരയിലൊ കടലിലൊ വെച്ചു വലിയ നാശമൊ വിപത്തൊ നേരിട്ടാൽ യാതൊരു ഉപകാരമൊ ഉപദ്രവമൊ ചെയ്യാത്തവരെ  കാണുകയൊ കേൾക്കുകയൊ ചെയ്യാത്തവരെ വിളിച്ചു തേടുന്നു അങ്ങിനെ അവരിൽ ചിലർ ഖിള്ർ നബിയെ വിളിക്കുന്നു മറ്റു ചിലർ ഇല്യാസ്‌ നബിയെ വിളിക്കുന്നു അബ്ബാസിനെയും അബുൽഖമീസിനെയും വിളിക്കുന്നവരും അവരിലുണ്ട്‌. *ഇമാമുകളെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്നവരുമുണ്ട്‌* സമുദായത്തിലെ ശൈഖന്മാരിലേക്ക്‌ തളറുഹ്‌ ആക്കുന്നവരുമുണ്ട്‌
(തഫ്സീർ റൂഹുൽ മആനി)


മറുപടി

ഈ ആലൂസി എന്നയാൾ ഇവിടെ അടുത്ത കാലത്ത് ജീവിച്ച യാളും  തീമി ബാധയേറ്റയാളുമാണന്നാണ് പല പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുള്ളത്

ഇത്തരം ആളുകളുകളുടെ പുസ്തകത്തിൽ നിന്ന് തെളിവ് കൊണ്ട് വരുകയാണങ്കിൽ അതിലേറെ നല്ലത് കെ എം മൗലവിയുടെ പുസ്തകവും സകരിയാ സ്വലാഹിയേയും തെളിവാക്കലായിരിക്കും
തെളിവില്ലാത്തവന്ന് കച്ചി തുരുപ്പും തെളിവാകുമല്ലോ


*++-+++++*****************+++++++++++


ഒഹാബി പുരോഹിതൻ എഴുതുന്നു


⛔ഇമാം ത്വഹാവി പറയുന്നത്‌ കാണുക:

ولهـذا قال ابو حنيفة و صاحبه (ر) يكره ان يقول الداعي اسئلك بحق فلان او بحق انبيائك ورسلك ........ لو كان هـاذا هـو التوسل الذى كان الصحابة يفعلونه فى حياة النبي لفعلوه بعد موته وإنما كانوا يتوسلون فى حياته بدعائه يطلبون منه ان يدعولهـم وهـم يؤمنون على دعائه فى الاستسقاء و غيره ولما مات(ص) قال عمر(ر) لما خرجوا يستسقون اللهـم انا كنا اذا جدبنا نتوسل إليك بنبينا فتسقينا و انا نتوسل إليك بعم نبينا معناه بدعائه
(شرح العقيدة الطحاوية)

ഇതുകൊണ്ടാണു ഇമാം അബുഹനീഫയും അദ്ധേഹത്തിന്റെ രണ്ടു സ്നേഹിതന്മാരും (അബുയൂസുഫ്‌,മുഹമ്മദ്‌) അല്ലാഹുവിനോട്‌ തേടുന്നവൻ ഇന്നവന്റെ ഹഖ്‌, അല്ലങ്കിൽ നിന്റെ പ്രവാചകന്മാരുടെ ഹഖ്‌ എന്നിങ്ങനെ പറയുന്നതിനെ വെറുക്കുന്നത്‌. *ഇതാണു സ്വഹാബത്ത്‌ നബിയുടെ കാലത്ത്‌ ചെയിത തവസ്സുലെങ്കിൽ നിശ്ചയം നബിയുടെ മരണശേഷവും അവർ അതു ചെയ്യുമായിരുന്നു.* എന്നാൽ തിരു പ്രവാചകൻ ജിവിച്ചിരുന്ന കാലത്ത്‌ അവിടത്തെ പ്രാർത്ഥനകൊണ്ടാണു അവർ തവസ്സുലാക്കിയിരുന്നത്‌ അവർ നബി(സ)യോട്‌ പ്രാർത്ഥിക്കുവാൻ പറയും അപ്പോൾ നബി(സ) പ്രാർത്ഥിക്കുകയും അവർ ആമീൻ പറയുകയും ചെയ്യും മഴക്കു വേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ട സന്ദർഭത്തിൽ പറഞ്ഞു അല്ലാഹുവേ.. ഞങ്ങൾക്ക്‌ വരൾച്ച ബാധിക്കുന്ന സന്ദർഭത്തിൽ നിന്റെ  പ്രവാചകനെ കൊണ്ടായിരുന്നു ഞങ്ങൾ തവസ്സുൽ ചെയിതിരുന്നത്‌ അപ്പോൾ നീ ഞങ്ങൾക്ക്‌ മഴ വർഷിപ്പിച്ചുതരാറുണ്ട്‌ എന്നാൽ ഇപ്പോൾ (നബിയുടെ വഫാതിനുശേഷം) നിന്റെ പ്രവാചകന്റെ പിതൃവ്യനെ കൊണ്ട്‌ ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. ഇതിന്റെ അർത്ഥം അദ്ധേഹത്തിന്റെ പ്രാർത്ഥന കൊണ്ട്‌ എന്നാണ്.
(ശറഹുൽ അഖീദ ഇമാം ത്വഹാവി)

മറുപടി

നേരത്തെ മഹാത്മാരെ കൊണ്ട് ഞാൻ ചോദിക്കുന്നു. എന്ന് പറയൽ മുശ്രികാവുമെന്ന് മഖ് രീസിയുടെ വാക്ക് കൊണ്ട് ദുർവ്യാഖ്യാനം ചെയ്ത് പറഞ പുരോഹിതൻ ഇപ്പോൾ അബൂഹനീഫ ഇമാമിന്റെ വാക്ക് കൊണ്ട് വന്നു കറാഹത്താണ്ണ് പറയുന്നു'

പാവം അരണ ബുദ്ധിയാണൊ
ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ഇങ്ങനെയാണ്

മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ശിർക്കനാണന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല.
അങ്ങനെ തെളിയിക്കാനും സാദ്യമല്ല.

നിർബന്ത ബാദ്യത എന്ന അർത്തത്തിന് ഹഖ് എന്ന് ഉപയോഗിക്കാറുണ്ട് '
അല്ലാഹു വിന്റെ മേൽ ഒന്നും നിർബന്ത ബാദ്യതയില്ല.
എല്ലാം അല്ലാഹു വിന്റെ  ഫള് ലു കൊണ്ടാണ് ലഭിക്കുന്നത് .
അപ്പോൾ നിർബന്ത ബാദ്യത എന്ന അർത്തത്തിനുള്ള വാക്ക് ഉപയോഗിക്കരുത് എന്നതാണ് അവർ പറയുന്നത് '

അല്ലാഹു വിന്റെ ഔദാര്യമായി ചെയ്തു തരും എന്ന അർത്തത്തിൽ ഹഖ് ഉപയോഗിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല -
അങ്ങനെ ഖുർ ആനിലും ഒരു ഹദീസിലും ഇല്ല .
സലഫുകൾ ആരും പറഞ്ഞിട്ടില്ല '

നിർബന്തബാദ്യത എന്ന അർത്തത്തിൽ ഉള്ള ഹഖ് എന്ന പദം ഒഴിവാക്കണം എന്നാണ് അത് കൊണ്ട് ഉദ്ധേഷം എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇമാം കാ സാനി റ യുടെ ശേഷമുള്ള വാജകം
لأنه لاحق لأحد علي الله سبحانه وتعالي جل     
شأنه{بدائع الصنائع للكاساني11/3}
അല്ലാഹു വിന്റ മേൽ ഒരാൾക്കും
ഒരു അവകാശവും (നിർബന്ത ഹഖ് ) ഇല്ല എന്നതിന് വേണ്ടിയാണ് ഹഖ് കൊണ്ട് ചോദിക്കൽ കറാഹത്തായത്

(ബദാഇഉസ്വനഇഉ)

ഇതിൽ നിന്നും നിർബന്ത ബാദ്യത ഏന്ന അർത്തത്തിന് ഉള്ള ഹഖ് ഉപയോഗിക്കരുത് എന്നാണ് പണ്ഡിതന്മാർ പറഞ്ഞത് എന്ന് മനസ്സിലാക്കാം .

അല്ലാഹു വിന്റെ ഔദാര്യം കൊണ്ടുള്ള ഹഖ് ഉദ്ധേശിച്ചാൽ പാടില്ല എന്ന് ഇവിടെ പറഞ്ഞിട്ടില്ല .
മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ഇബ്ന് തൈമിയ്യ വരുന്നതു വരെ ഒരാളും എതിർത്തിട്ടില്ല എന്ന് ശിഫാഉസഖാമിൽ പറഞ്ഞിട്ടുണ്ട്
وقال السبكي يحسن التوسل بالنبي الي ربه ولم ينكر أحد من السلف ولا الخلف الا ابن تيمية فابتدع مالم يقله عالم قبله شفاء السقام
മഹാമാരെ സനേഹിക്കുക എന്നത് നമ്മുടെ ബാദ്യതയാണ് -
മഹാന്മാരുടെ ഹഖ് കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് പറഞ്ഞാൽ മേൽ ബാദ്യത എന്ന അർത്തം നൽകിയാൽ യാതൊരു കുഴപ്പവും ഇല്ല' മറ്റു അനുവദനീയമായ അർത്തവും അവിടെ വെക്കാവുന്നതാണ് .
അല്ലാഹു ചെയ്യേണ്ട നിർബന്ത ബാദ്യത എന്ന അർത്തം വെക്കാൻ പാടില്ല'

ഇനി ഹനഫി മദ്ഹബിലെ ഡസൻ കണക്കിന് പണ്ഡിതന്മാർ മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ചെയ്തതും അനുവദിച്ചതും പുണ്യമാക്കിയതുമായ ഉദ്ധരണികളും കിതാബുകളിൽ കാണാവുന്നതാണ്


നിർബന്തകടമ എന്ന നിലക്ക് ഹഖ് കൊണ്ട് എന്ന് പറയരുത് എന്നാണ് അവിടെ പറയുന്നത്


കാരണം
അല്ലാത്ത അർഥത്തിൽ ഹഖ് കൊണ്ട് ചോദിക്കാമെന്ന് ധാരാളം പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്

ഇബ്ന് അബ്ദുൽ വഹാബ് വരെ പറഞ്ഞിട്ടുണ്ട്
ഇബ്നു അബ്ദുൽ വഹാബ് മഹാൽ മാരുടെ ഹഖ്  കൊണ്ടുള്ള തവസ്സുൽ അംഗീകരിക്കുന്നു


അദ്ദേഹത്തിന്റെ
കിതാബ് ആദാ ബുൽ മശയ് ഇല സ്വലാ

? എന്ന ഗ്രന്ഥത്തിൽ മൂന്നാം വാള്യത്തിൽ പറയുന്നു


كتاب آداب المشي إلى الصلاة
تأليف: الشيخ محمد بن عبد الوهاب رحمه الله تعالى
بسم الله الرحمن الرحيم
باب آداب المشي إلى الصلاة
يسن الخروج إليها متطهرا بخشوع لقوله صلى الله عليه وسلم: "إذا توضأ أحدكم فأحسن وضوءه، ثم خرج عامدا إلى المسجد، فلا يشبكن بين أصابعه فإنه في صلاة" 1 وأن يقول إذا خرج من بيته - ولو لغير الصلاة-: (بسم الله آمنت بالله، اعتصمت بالله، توكلت على الله ولا حول ولا قوة إلا بالله، اللهم إني أعوذ بك أن أضل أو أضل أو أزل أو أزل أو أظلم أو أظلم أو أجهل أو يجهل علي) .
وأن يمشي إليها بسكينة ووقار لقوله صلى الله عليه وسلم: "وإذا سمعتم الإقامة فامشوا وعليكم السكينة، فما أدركتم فصلوا وما فاتكم فاقضوا" 2 وأن يقارب بين خطاه ويقول: اللهم إني أسألك بحق 3 السائلين عليك وبحق ممشاي هذا فإني لم أخرج أشراً ولا بطرا ولا رياء ولا سمعة، خرجت اتقاء سخطك وابتغاء مرضاتك، أسألك أن تنقذني

നിസ്കാരത്തിലേക്ക്  നടക്കുന്നവന്റെ മര്യാദകൾ

ഭക്തിയോടെ ശുദ്ധിയായി പുറപ്പെടലും

അല്ലാഹുവേ നിന്നോട് ചോദിക്കുന്നവരുടെ ഹഖ്  കൊണ്ടും എന്റെ ഈ നടത്തത്തിന്റെ വിഖ് കൊണ്ടും നിന്നോട് ഞാൻ ചോദിക്കുന്നു എന്ന് തുടങ്ങുന്ന ദുആ ചെയ്യൽ പുണ്യമാണ് സുന്നത്താണ് കിതാബ് ആദാ ബുൽ മശയ് ഇല സ്വലാ ഇബ്ന് അബദുൽ വഹാബ് 3 / 2

(വിചിന്തനം 2005 ഫെബ്രുവരി 25 )
ൽ പറയുന്നു.


ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു  അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ്

https://www.facebook.com/777959305671074/posts/783267228473615/



🌴🌴🌴🌴🌴🌴🌴


മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

ഇബ്നു അബ്ദുൽ വഹാബ്

''... - .... - ...


ഇബ്നു അബ്ദുൽ വഹാബ് പറയുന്നു

العاشر قولهم في الاستقاء لا بأس في التوسل با الصالحين وقول احمد يختص با النبي صلى الله عليه وسلم خاصة مع قولهم لا يستغاث بمخلوق
فا الفرق ظاهر جدا  فكون بعض يرخص بالتوسل با الصالحين وبعضهم يخص با النبي صلى الله عليه وسلم واكثرهم ينهي عن ذلك ويكرهه  فهذه المسألة من مساءل الفقه وان كان الصواب عندنا قول الجمهور أنه مكروه فلا ننكره علي من فعله فلا إنكار في مساءل الاجتهاد (  فتاوي ومساءل٢٨لان عبد الوهاب)
മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

അത് കർമശാസത്ര പരമായ വിഷയമാണ് (വിശ്വാസപരമല്ല)
ഇത്തരം ഘവേശണപരമായ എതിർക്കാൻ ആക്ഷേപിക്കാനോ പാടില്ല പണ്ഡിതന്മാർ സ്വാലിഹീങ്ങളെ കൊണ്ടുള്ള തവസ്സുൽ പറ്റുമെന്ന് മഴയെ തേടുന്ന അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.

ഇമാം അഹമ്മദ് ഹമ്പലി നബിസല്ലല്ലാഹു കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് '

ചില പണ്ഡിതന്മാർ എല്ലാ സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുൽ ചെയ്യൽ അനുവദിക്കുകയും

ചിലർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തവസ്സുൽ ചെയ്യൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പലരും അത് കറാഹത്താണെന്ന പറഞ്ഞിട്ടുണ്ടെങ്കിലും എൻറെ വീക്ഷണത്തിൽ അത് ശരിയാണെങ്കിലും തവസ്സുൽ ചെയ്യുന്നവരെ ഒരിക്കലും തന്നെ ആക്ഷേപിക്കാനോ എതിർക്കാനോ പാടില്ല '

കാരണം അത് ഗവേഷണപരമായ വിഷയം മാത്രമാണ് കർമ്മപരമായ വിഷയത്തിൽ ആക്ഷേപിക്കാൻ പാടില്ല പാടില്ല. (ഫതാവ വമസാഇൽ 28  ഇബ്നു അബ്ദുൽ വഹാബ്)


വഹാബി നേതാവ് ഇവൻ അബ്ദുൽ വഹാബിന്റെ മേൽ വാചകത്തിൽ നിന്നും കർമ്മപരമായ വിഷയങ്ങളാണ് തവസ്സുൽ എന്നും അത് വിശ്വാസപരമല്ല എന്നും വ്യക്തമാണ് '

അതൊരിക്കലും  ശിർക്കോ ഹറാമോ ആയ കാര്യം ആ കാര്യമല്ലെന്ന്  അബ്ദുൽ വഹാബ് തന്നെ വ്യക്തമാക്കുകയാണ്.

'ഇത്തരം കർമശാസ്ത്രപരമായ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ എതിർക്കാനോ
ആക്ഷേപിക്കാനോ
പാടില്ല  എന്ന് മനസ്സിലാക്കാം



ഉദാഹരണം കുനൂത്ത് പോലെ അതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞാൽ അത് പ്രവർത്തിക്കുന്നവരെ എതിർക്കുക എന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം

സുന്നികൾ ഖുനൂത്ത് ഓതുമ്പോഴും തവസ്സുൽ ചെയ്യുമ്പോഴും അതിനെ എതിർക്കുന്നവരും ബിദ്അത്തായി ചിത്രീകരിക്കുന്ന വരും സ്വന്തം നേതാവിനെ വാക്ക് അനുസരിച്ച് എങ്കിൽ എത്ര നന്നായിരുന്നു


&&&&&&&&&&&&&&&----__------_-_--------

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔മഹാനായ ഇബ്നുൽ ഹാദി (റ) പറയുന്നു:

ولو جاء إنسان الى سرير الميت يدعوه من دون الله و يستغيث به كان هـذا شركا محرما باجماع المسلمين
الكتاب: الصَّارِمُ المُنْكِي في الرَّدِّ عَلَى السُّبْكِي  (1/325)
ابن عبد الهادي (705 - 744 هـ = 1305 - 1343 م)
ഒരു മനുഷ്യൻ മയ്യത്തിന്‍റെ കട്ടിലിനെ സമീപിച്ചു അല്ലാഹുവിനു പുറമെ അവനെ വിളിച്ചു തേടുകയും *അവനോട്‌ ഇസ്തിഗാസ ചെയ്യുകയും ചെയ്താൽ* അതു . മുസ്ലിമീങ്ങളുടെ ഇജ്മാഇന്‍റെ അടിസ്ഥാനത്തിൽ തന്നെ നിഷിദ്ധമായ ശിർക്ക്‌ ആണു. (അൽസ്വാരിം 325)

മറുപടി

ഇയാൾ ഒരു തീമി ബാധ ബാധിച്ച ഒരു പുരോഹിതനാണ്

ഇയാളുടെ പുസ്തകം തെളിവാക്കുകയാണങ്കിൽ അതിനേക്കാൾ ബേദം  മുജാഹിദ് ബാലുശേരിയുടേതും കെ എം മൗലവിയുടേതു മായിരുന്നു

അഹ് ലുസുന്നയുടെ ഒരു പണ്ഡിതന്റെ ഉദ്ധരണിയും ഇവർക്ക് പ്രാമാണമായി ഇല്ല  എന്ന് മനസ്സിലായി


ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ഇമാം കാസാനി (റ) പറയുന്നു :

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ
الكتاب: بدائع الصنائع في ترتيب الشرائع (5/126)
الكاشاني (000 - 587 هـ = 1191 000 م )

ഒരാൾ പ്രാര്‍ത്ഥനയില്‍ അല്ലാഹുവിന്റെ അമ്പിയാക്കളുടെയോ  റസൂലിന്റെയോ ഹഖ് കൊണ്ട് എന്ന് പറയുന്നത് വെറുക്കപെട്ടതാണ്. കാരണം ആര്‍ക്കും അല്ലാഹുവിന്റെ മുകളില്‍ യാതൊരു ഹഖും ഇല്ല.

മറുപടി


നിർബന്തകടമ എന്ന നിലക്ക് ഹഖ് കൊണ്ട് എന്ന് പറയരുത് എന്നാണ് അവിടെ പറയുന്നത്



കാരണം

لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ

ആല്ലാഹു വിന്റെ മേൽ ഒരാൾക്ക് നിർബന്തബാദ്യതയില്ല എന്ന് അവർ ശേഷം പറയുന്ന കാരണം
ഇവിടെ ഹഖ് കൊണ്ടുള്ള ഉദ്ധേശം
അല്ലാഹു ചെയ്തു തരേണ്ട ബാധ്യത എന്ന അർഥത്തിനാണ് എന്ന് മനസ്സിലാക്കാം

അല്ലാഹു വിന്റെ മേൽ നമുക്ക് ചെയ്തു തരേണ്ട ഒരു ബാധ്യതയുമില്ല.

എല്ലാം അല്ലാഹു വിന്റെ ഔദാര്യമാണ്

അല്ലാഹു വിന്റെ ഔദാര്യമായി ചെയ്തു തരുന്ന ഹഖാണ് വിശ്വാസികളെ സഹായിക്കൽ  وكان حقا علينا نصر المؤمنين

മഹാൻമാരുടെ ഹഖ് കൊണ്ട് എന്ന് പറയുമ്പോൾ അവരെ സനേഡിക്കൽ നമ്മുടെ ഹഖാണ് അപ്പോൾ ആ ഹഖ് കൊണ്ട് ചോദിക്കുന്ന എന്ന അർഥം വെച്ചാലും തെറ്റ് വരില്ല. എന്ന് എല്ലാവരും അംഗീകരിക്കുന്നു.


ചുരുക്കത്തിൽ ആല്ലാഹു വിന്റെ മേൽ ഒരാൾക്ക് നിർബന്തബാദ്യത എന്നതല്ലാത്ത അർഥത്തിൽ ഹഖ് കൊണ്ട് ചോദിക്കാമെന്ന് ധാരാളം പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്

ഇബ്ന് അബ്ദുൽ വഹാബ് വരെ പറഞ്ഞിട്ടുണ്ട്

:::::::::::::::::::::::::::::'''::':&'&

ഒഹാബി പുരോഹിതൻ എഴുതുന്നു


⛔ഇമാം ബുഖാരി തന്റെ ഹാലിഖ് അഫ്അല്‍ ഇബാദ എന്ന ഗ്രന്ഥത്തില്‍ പറയുന്നു :

باب ما كان النبي صلى االله علیھ و سلم یستعیذ بكلمات االله لا بكلام غیره
وقال نعیم لا یستعاذ بالمخلوق ولا بكلام العباد والجن والإنس والملائكة وفي ھذا دلیل أن كلام
االله غیر مخلوق وأن سواه مخلوق
البُخاري، أبو عبد الله (194 - 256هـ ، 810 - 870م).
الكتاب: خلق أفعال العباد(96)
നബി (സ) അല്ലാഹുവിന്റെ കലിമാത്തുകളെ കൊണ്ടാണ് കാവലിനെ തേടിയത്, അല്ലാഹു അല്ലാത്തവരുടെ കലാം കൊണ്ടല്ല. നയീം പറഞ്ഞു " ഒരു സൃഷ്ട്ടികളോടും (നബി (സ)) സഹായം തേടിയിട്ടില്ല. അതുപോലെ തന്നെ അടിമകളുടെ കലാം കൊണ്ടും സഹായം തേടിയിട്ടില്ല, ജിന്നിനെ കൊണ്ടും, മനുഷ്യരെകൊണ്ടും, മലക്കുകളെകൊണ്ടും കാവലിനെ തേടിയിട്ടില്ല. തീര്‍ച്ചയായും ഇതില്‍ തെളിവ് ഉണ്ട്  അല്ലാഹുവിന്റെ കലാം സൃഷ്ട്ടി അല്ല എന്നതിന്. അവനല്ലാത്തത് മുഴുവനും സൃഷ്ടികളാണ് താനും.
( ഇമാം ബുഖാരി - ഹാലിഖ് അഫ്അല്‍ ഇബാദ - 96)


മറുപടി

അഭൗതികമായ നിലക്ക് മഹാത്മാരോട് ഇസ്തിഗാസ ചെയ്യൽ ശിർക്കാണന്ന് ഇമാം ഇവിടെ പറയുന്നില്ല

അങ്ങനെയുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിത കൊണ്ട് വരേണ്ടത്


നബി സ്വ ഉന്നതമായ സ്ഥാനത്തായത് കൊണ്ട്  ഒരു സൃഷ്ടിയോടും കാവൽ തേടുകയില്ല എന്നാണ് ആ പറഞ്ഞത്
അതിൽ ഭൗതികവും അഭൗതികവും ഉൾപെടും

ഇവിടെ അഭൗതികം എന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് പുരോഹിതൻ കൊണ്ട് വരേണ്ടത് '

ഇല്ല എങ്കിൽ എല്ലാ സൃഷ്ടിയോടും ഭൗതികവും അഭൗതികവുമായ സഹായം തേടൽ ശിർക്കാണന്ന് പുരോഹിതന്മാർക്ക് വാധമുണ്ടോ



::::::::::::::::::::::::::::::::::::::::::::::::::::

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ഇബ്ന്‍ ഖുസയ്മ തന്റെ അത്തൗഹീദില്‍ ഉദ്ധരിക്കുന്നു:

قَالَ أَبُو بَكْرٍ: أَفَلَيْسَ الْعِلْمُ مُحِيطًا يَا ذَوِي الْحِجَا؟ أَنَّهُ غَيْرُ جَائِزٍ أَنْ يَأْمُرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالتَّعَوُّذِ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ؟ هَلْ سَمِعْتُمْ عَالِمًا يُجِيزُ، أَنْ يَقُولَ الدَّاعِي: أَعُوذُ بِالْكَعْبَةِ مِنْ شَرِّ خَلْقِ اللَّهِ؟ [ص:402] أَوْ يُجِيزُ أَنْ يَقُولَ: أَعُوذُ بِالصَّفَا وَالْمَرْوَةِ، أَوْ أَعُوذُ بِعَرَفَاتٍ وَمِنًى مِنْ شَرِّ مَا خَلَقَ اللَّهُ، هَذَا لَا يَقُولُهُ وَلَا يُجِيزُ الْقَوْلَ بِهِ مُسْلِمٌ يَعْرِفُ دِينَ اللَّهِ، مُحَالٌ أَنْ يَسْتَعِيذَ مُسْلِمٌ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ
ابن خُزَيْمةَ، أبو بكر (223 - 311هـ، 838 - 923م).
)الكتاب: كتاب التوحيد وإثبات صفات الرب عز وجل(1/401)

നിങ്ങള്‍ ഏതെങ്കിലും പണ്ടിതര്‍ ഒരാളെ ഇങ്ങനെ പറയാന്‍ വേണ്ടി സമ്മതം കൊടുത്തതായി കേട്ടിട്ടുണ്ടോ? : "ഞാന്‍ എല്ലാ ശറില്‍ നിന്ന് കഅബയോട് ശരണം തേടുന്നു".  ദീന്‍ അറിയാവുന്ന ഒരു മുസ്ലിമും അല്ലാഹുവല്ലാത്ത ഒരാളോടും സൃഷ്ടികളുടെ ശറില്‍ നിന്ന് അഭയം തേടാം എന്ന് പറയില്ല.


മറുപടി

അഭൗതികമായ നിലക്ക് മഹാത്മാരോട് ഇസ്തിഗാസ ചെയ്യൽ ശിർക്കാണന്ന്  ഇമാം ഇവിടെ പറയുന്നില്ല

അങ്ങനെയുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിതൻ കൊണ്ട് വരേണ്ടത്

ഇവിടെ കഅബാ ശരീഫ് പോലേയുള്ള സൃഷ്ടികളോട് ശരണം തേടില്ല എന്നാണ് പറഞ്ഞത്

ഇവിടെ അഭൗതികം എന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് പുരോഹിതൻ കൊണ്ട് വരേണ്ടത് '

ഇല്ല എങ്കിൽ എല്ലാ സൃഷ്ടിയോടും ഭൗതികവും അഭൗതികവുമായ സഹായം തേടൽ ശിർക്കാണന്ന് പുരോഹിതന്മാർക്ക് വാധമുണ്ടോ

:::::::::::::::::::::::::::::::::::::::::::::

ഒഹാബി പുരോഹിതൻ എഴുതുന്നു

⛔ഇബ്ന്‍ ജവ്സീ (റ) :

قال ابن عقيل لما التكاليف على الجهال والضغام عدلوا عن أوضاع الشرع إلى تعظيم أوضاع وضعوها لأنفسهم فسهلت عليهم إذ لم يدخلوا بها تحت أمر غيرهم قال وهم كفار عندي بهذه الأوضاع مثل تعظيم القبور وإكرامها بما نهى الشرع عنه من إيقاد النيران وتقبيلها وتخليفها وخطاب الموتى بالألواح وكتب الرقاع فيها يا مولاي أفعل بي كذا وكذا وأخذ التراب تبركا وإفاضة الطيب على القبور وشد الرحال اليها وإلقاء الخرق على الشجر أقتداء بمن عبد اللات والعزى
الكتاب: تلبيس إبليس(354)
ابن الجوزي، أبو الفرج (508هـ - 597، 1116 - 1201؟م).

ഇബ്ന്‍ അഖീല്‍ പറയുന്നു: അറിവില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അവര്‍ ശരീഅത്തില്‍നിന്ന് വ്യതിചലിക്കുകയും അവര്‍ അവരുടെ ഇഛകളെ പിന്തുടരുകയും ചെയ്യും, ഇതിൽ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നുകയില്ല. കാരണം അവര്‍ അവരുടെ സ്വന്തം ഇഛകളെയല്ലാതെ പിന്തുടരില്ല. അദ്ദേഹം പറഞ്ഞു : ഖബര്‍ വന്ദിക്കുകയും, അതുപോലെ തന്നെ ശരീഅത്തില്‍ വിരുദ്ധമായി വിളക്ക് കൊളുത്തുകയും, ചുംബിക്കുകയും, ' *മരിച്ചവരോട്  ആവശ്യത്തിനു വേണ്ടി യാ മൗലാ* എനിക്ക് ഇന്ന ഇന്ന ആവശ്യങ്ങള്‍ ചെയ്തു തരാന്‍ ആവശ്യപ്പെട്ടു കൊണ്ട് പറയുകയും എഴുതുകയും, അവിടെയുള്ള മണ്ണ് തബറുക്കിന്നു വേണ്ടി എടുക്കുകയും സുഗന്ധ ദ്രവ്യങ്ങള്‍ ഖബറിന്മേല്‍ ഒഴിക്കുകയും, ലാത്തയോടും ഉസ്സയോടും പിന്തുടർന്നതായി ഇത്തരം സംരക്ഷണം തേടുകയും ചെയ്യുന്നവരെ ഞാന്‍ കാഫിറായിട്ടു തന്നെ കരുതുന്നു.

മറുപടി


ലാത്തയോടും ഉസ്സയോടും പിന്തുടർന്നതായി ഇത്തരം സംരക്ഷണം തേടുകയും ചെയ്യുന്നവരെയും ഇത്തരം പ്രവർത്തനങ്ങൾ ശറഉവിരോധിച്ച നിലക്ക്
ചെയ്യുന്നതിനെയാണ് ഇവിടെയും എത്രിക്കുന്നത്

ലാത്തയോടും ഉസ്സയോടും പിന്തുടർന്നതായി അല്ലാതെ ശറഇ വിരോധിക്കത്ത നിലക്ക് ചെയ്യുന്നതിനെ ഇദ്ധേഹവും എത്രിക്കുന്നില്ല.


::::::::::::::::::::::::::::::::::::::::::::::::::::::::::

⛔ ഇമാം ശാത്വിബി (റ) പറയുന്നു :  

الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ بَعْدَ موته صلّى الله عليه وسلّم لَمْ يَقَعْ مِنْ أَحد مِنْهُمْ شَيْءٌ مِنْ ذَلِكَ بِالنِّسْبَةِ إِلى مَنْ خَلَّفَهُ، إِذ لَمْ يَتْرُكِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعْدَهُ فِي الأُمة أَفضلَ مِنْ أَبي بَكْرٍ الصِّدِّيقِ (8) رَضِيَ اللَّهُ عَنْهُ، فَهُوَ كَانَ خليفتَه، وَلَمْ يُفعل بِهِ شَيْءٌ مِنْ ذَلِكَ (9)، وَلَا عُمَرَ بن الخطاب (10)، وهو كان أَفضلَ الأُمة بعده، ثم كذلك عثمان بن عفان (11)، ثم عليّ بن أبي طالب (12)، ثُمَّ (13) سَائِرُ (14) الصَّحَابَةِ الَّذِينَ لَا أَحد أَفضل مِنْهُمْ فِي الأُمة، ثُمَّ (15) لَمْ يَثْبُتْ لِوَاحِدٍ مِنْهُمْ مَنْ طَرِيقٍ صَحِيحٍ مَعْرُوفٍ أَن متبرِّكاً تَبَرَّكَ بِهِ عَلَى أَحد تِلْكَ الْوُجُوهِ أَو نَحْوِهَا، بَلِ اقْتَصَرُوا فِيهِمْ عَلَى الاقتداءِ بالأَفعال والأَقوال والسِّيَر التي اتّبعوا
فِيهَا النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَهُوَ إِذاً إِجماع مِنْهُمْ عَلَى تَرْكِ تِلْكَ الأَشياء كُلِّهَا.
الكتاب: الاعْتِصَام   (2/302)
الشاطبي (000 - 790 هـ = 000 - 1388 م)

ശാത്വിബി (റ) പറയുന്നു : മഹാന്മാരായ സഹാബികള്‍ റസൂല്‍(സ) യുടെ മരണ ശേഷം അവരില്‍ നിന്ന് ഒരാളില്‍ നിന്നും (ബര്‍ക്കത്ത് എടുക്കല്‍ )സംഭവിച്ചിട്ടില്ല.  അവര്‍ക്ക് ശേഷം വരുന്നവരിലേക്ക് ബന്ധപ്പെടുത്തി മുന്‍പ് ഉള്ള ആളുകളില്‍ നിന്ന് പിറകില്‍ വരുന്ന ആളുകള്‍ ബര്‍ക്കത്ത് എടുക്കുന്ന രീതി പ്രവാചകനില്‍ നിന്ന് അല്ലാതെ ഒരു സഹാബത്തും ചെയ്ത മാതൃക ഇല്ല. അബുബക്കര്‍ സിദ്ധീക്ക് (റ) കാളും ശ്രേഷ്ടനായി ഒരാളും ഇല്ല എന്നിരിക്കെ തന്നെ സിദ്ധീക്ക് (റ) വില്‍ നിന്ന് പോലും രസൂലിന്നു ശേഷം ഒരാളും നബിയുടെ സമുദായത്തില്‍ ബര്‍ക്കത്ത് എടുത്തിട്ടില്ല അദ്ദേഹം ഈ ഉമ്മത്തിന്റെ ഖലീഫ ആയിട്ട് പോലും. അദ്ദേഹത്തില്‍ നിന്ന് ഇപ്രകാരം ബര്‍ക്കത്ത് എടുക്കുന്ന സമ്പ്രദായം ഉണ്ടായിട്ടില്ല. ഉമര്‍ (റ) വില്‍ നിന്നും ഇതുപോലെ സംഭവിച്ചിട്ടില്ല. പ്രവാചകന്നും, അബുബക്കര്‍ സിദ്ധീക്ക് (റ) വിന്നും ശേഷം ഏറ്റവും ശ്രേഷട്ടമുള്ള വ്യക്തിയല്ലേ ഉമര്‍ (റ) അവരില്‍ നിന്നും ഇത് സംഭവിച്ചിട്ടില്ല. അതുപോലെ ഉസ്മാന്‍, അലി (റ) ഈ ഉമ്മത്തില്‍ ശേഷം വന്ന ഒരാളും ഇതുപോലെ തബരരുക് എടുത്തിട്ടില്ല. ഒരു സഹീഹു ആയ ഉദ്ധരണിയിലൂടെയും വന്നിട്ടില്ല. ഈ രൂപത്തില്‍ ഒരു ബര്‍ക്കത്ത് എടുക്കുന്ന രീതി സംഭവിച്ചിട്ടില്ല. അതല്ലാത്ത രൂപത്തിലൂടെയും വന്നിട്ടില്ല. നീ മതിയാക്കുക അവരുടെ പ്രവര്‍ത്തനങ്ങളിലും, വാക്കുകളിലും, പ്രവാചകനെ അവര്‍ തുടര്‍ന്ന മാര്‍ഗ്ഗത്തിലും. അവര്‍ എടുത്തതും ഉപേക്ഷിച്ചതുമായ എല്ലാ കാര്യത്തിലും ഇത്തിഫാഖ് ആയി നീ അംഗീകരിക്കുക, അതാണ് നിനക്ക് നല്ല മാര്‍ഗ്ഗം. അല്ലാത്തത് സ്വീകരിക്കല്‍ വഴികെടാണ്...




മറുപടി


തിരുകേശം കൊണ്ട് ബറകത്ത്


നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ  തിരുകേശം കൊണ്ട് സഹാബത്ത് ബറകത്ത് എടുത്തിരുന്നതായി തെളിഞ്ഞതാണ്



ഹജ്ജത്തുൽ വദാഇൽ വച്ച് നബിസല്ലല്ലാഹു അലൈഹി വസല്ലമ മുടി കളഞ്ഞപ്പോൾ അത് സഹാബത്തിനെ ഇടയിൽ വിതരണം ചെയ്യുകയും അതിൽ നിന്ന് ലഭിച്ചവർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും അതുകൊണ്ട്  ബറകത്ത് എടുക്കുകയും രോഗശമനം തേടുകയും ചെയ്തിരുന്നു'

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം കൊണ്ട് രോഗശമനം തേടുന്നതിനെ ഒരിക്കലും ഭൗതിക ചികിത്സാരീതിയായി കാണാൻ പറ്റില്ല


അഭൗതിക മാർഗത്തിലൂടെ ഉപകാരം
പ്രതീക്ഷിക്കൽ ശിർക്കാണെന്ന
പുത്തൻ പ്രസ്ഥാനക്കാരുടെ വാദം ഇവിടെ തകർന്നു തരിപ്പണമാകുന്നു


ഇമാം മുസ്ലിം  റ നിവേദനം അനസ് റ  വിൽ നിന്ന് നിവേദനം:

നബി സല്ലല്ലാഹു  മിനയിൽ ചെന്ന് ജംറയെ എറിഞ്ഞ ശേഷം എറിഞ്ഞ ശേഷം മിനയിലെ താമസസ്ഥലത്ത് വന്നു അറവ് നടത്തി '

പിന്നീട് മുടി കളയുന്ന വ്യക്തിയോട് അവിടുന്ന് പറഞ്ഞു  നീ എടുക്കൂ

വലതുഭാഗത്തേക്കും പിന്നീട് ഇടതു ഭാഗത്തേക്കും അവിടുന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു


പിന്നീട് നബി അത് ജനങ്ങൾക്ക്  അത് നൽകാൻ തുടങ്ങി മുസ്ലിം 22 98


ഈ ഹദീസ് വിവരിച്ച ഇമാം നവവി റളിയള്ളാഹുഅന്ഹു എഴുതുന്നു

നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം കൊണ്ട് ബറകത്തെടുക്കലും ബറക്കത്ത് എടുക്കാൻ ആയി അത് സൂക്ഷിച്ച് വെക്കലും അനുവദനീയമാണെന്ന് ഈ ഹദീസ് നമുക്ക് പകർന്നുനൽകുന്ന പാടങ്ങളിൽ പെട്ടതാണ്


ശറഹു മുസ്ലിം 4/433



നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം കൊണ്ട് സഹാബത്ത് എന്തായിരുന്നു പ്രവർത്തിച്ചിരുന്നത് ഇനിപറയുന്ന ഹദീസിൽ വ്യക്തമാണ്


ഉസ്മാന് ബ്നു അബ്ദുല്ല റ നിവേദനം

എന്റെ വീട്ടുകാർ ഒരു വെള്ളപ്പാത്രവുമായി എന്നെ ഉമ്മസലമയുടെ സമീപത്തേക്ക് അയച്ചു '

ഞാൻ ചെന്നപ്പോൾ മഹതിയായ ഉമ്മുസലമ റ നബിസല്ലല്ലാഹു അലൈഹി വസല്ലമ  യുടെ ഏതാനും കേശങ്ങൾ സൂക്ഷിച്ചിരുന്ന വെള്ളിപൂശിയ പാത്രവുമായി വന്നു


വല്ലവർക്കും വല്ല കണ്ണേ റോ മറ്റൊ ബാധിച്ചാൽ വെള്ളപ്പാത്രവുമായി ഉമ്മു സലമ റ യുടെ സമീപം പറഞ്ഞ എക്കൽ ആയിരുന്നു അന്നത്തെ ജനങ്ങളുടെ പതിവ് 'ഉസ്മാൻ റ പറയുന്നു

ഞാന്  അപാത്രത്തിലേക്ക് എത്തി നോക്കിയപ്പോൾ ചുവപ്പ് നിറത്തിലുള്ള ഏതാനും കേശങ്ങൾ ഞാൻ അതിൽ കണ്ടു (ബുഖാരി54 46 )


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ എഴുതുന്നു '

ജനങ്ങളിൽ വല്ലവർക്കും വല്ല രോഗവും വന്നാൽ വെള്ള പാത്രവുമായി ഉമ്മുസലമയുടെ സമീപത്തേക്ക് അവർ പറഞ്ഞയക്കും ആരെങ്കിലും വന്നാൽ ഉമ്മുസലമ അവർ കൊണ്ടുവന്ന പാത്രത്തിൽ പ്രസ്തുത കേശങ്ങൾ കഴുകുകയും പാത്രം തിരിച്ചു നൽകുകയും ചെയ്യും

തുടർന്ന് പാത്രം കൊടുത്തയച്ച് വ്യക്തി രോഗശമനത്തിനായി അത് കുടിക്കുകയോ അതുകൊണ്ട് കുളിക്കുകയോ ചെയ്യും അപ്പോൾ അതിന്റെ ബറകത്ത് അയാൾക്ക് ലഭിക്കും

ഫത്ഹുൽ ബാരി 16 488




ജുബ്ബ കൊണ്ട് സഹാബത്ത് ബറക്കത്ത് എടുക്കുന്നു


നബി സല്ലല്ലാഹു ജീവിത കാലത്ത് ധരിച്ചിരുന്ന  ജുബ്ബ കുപ്പായം കൊണ്ട് നബി സ്വ യുടെ വിയോഗശേഷം സ്വഹാബത്ത് ബറക്കത്ത് എടുത്തിരുന്നതായി  പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്


ഇമാം മുസ്ലിം റ നിവേദനം ചെയ്യുന്നു


അസ്മാ റ പറഞ്ഞു '
ഇത് നബിസല്ലല്ലാഹു വസല്ലമയുടെ ജുബ്ബ യാണ് '

തുടർന്ന് പേർഷ്യൻ നിർമ്മിതമായ ഒരു ജുബ്ബ എനിക്ക് അവർ കാണിച്ചുതന്നു
അതിൻറെ മാറിൽ പട്ടിക്കുറ ചെറുകഷ്ണം പിടിപ്പിച്ചിട്ടുണ്ട് അതിൻറെ മാറുകൾ പട്ടുകൊണ്ട് ബന്തിപ്പിച്ചതായും ഞാൻ കണ്ടു  

എന്നിട്ട് അസ്മാ റളിയള്ളാഹു അൻഹു വിശദീകരിച്ചു ' ആയിഷ ബീവി  റ വഫാത്ത് ആകുന്നതുവരെ ഇത് അവരുടെ കൈവശമായിരുന്നു വഫാത്തായപ്പോൾ ഇത് ഞാൻ കൈവശപ്പെടുത്തി നബി സ്വ ഇത് ധരിക്കാറുണ്ടായിരുന്നു

രോഗശമനം തേടി രോഗികൾക്ക് അത് കഴുകി ഞങ്ങൾ നൽകാറുണ്ട് ( മുസ്ലിം 38 55)

ഇതിനെ വിവരിച്ചു
ഖാളി ഇയാള് റ റയുന്നു.
സൽവൃദ്ധരുടെ ആസാറ് കൊണ്ടും വസ്ത്രങ്ങൾ കൊണ്ടും ബർക്കത്തെടുക്കൽ സുന്നത്താണെന്നതിന് പ്രമാണമാണ്  ഈ ഹദീസ്'
ശറഹു മുസ്ലിം 7/145)


മേൽ ഹദീസ് വിവരിച്ച
  ഇമാം നവവി എഴുതുന്നു സ്വാലിഹീങ്ങളുടെ ആസാർ കൊണ്ട് ബറക്കത്തെടുക്കൽ സുന്നത്താണെന്നതിന് ഈ ഹദീസ്
രേഖയാണ് (ശറഹു മുസ്ലിം 7/145)



സ്ഥലം കൊണ്ടുള്ള ബറകത്ത്

സ്ഥലം കൊണ്ട് ബറക്കത്തെടുക്കൽ സഹാബത്തിനെ മാതൃകയാണ് അതിന് ധാരാളം തെളിവുകൾ കാണാവുന്നതാണ്


ബദ്രീങ്ങളിൽ പെട്ട ഇത് ബാൻ    റ നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു


അല്ലാഹുവിനെൽ റസലേ, എന്റെ
കിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ എൻറെ ജനതക്ക് ഇമാമായി
നിസ്കരിക്കുന്നയാളാണ്. മഴ പെയ്താൽ
വെള്ളം കാരണം അവരുടെ പള്ളിയിൽ
ചെന്ന് അവർക്ക്  ഇമാമായി നിസ്കരിക്കാൻ
എനിക്കു സാധിക്കുകയില്ല.

അതിനാൽതാങ്കൾ എന്റെ വീട്ടിൽ വന്ന് നിസ്കരിക്കാൻ ഞാനാഗ്രഹിക്കുന്നു. ആ സ്ഥലം
ഞാൻ നിസ്കാരസ്ഥലമാക്കും”. അപ്പോൾ
നബി(സ്വ1) ഇൻശാഅല്ലാഹ് ഞാൻ അങ്ങ
നെ ചെയ്യാമെന്നു പറഞ്ഞു. ഇത്ബാൻ(റ)
പറയുന്നു. അങ്ങനെ രാവിലെ സൂര്യൻ ഉദി
ച്ചുയർന്നപ്പോൾ നബി(സ്വ)യും സ്വിദ്ദീഖും
(റ) എന്റെ വീട്ടിൽ വന്ന് അനുവാദം തേടി.
ഞാനവർക്ക് വീട്ടിൽ പ്രവേശിക്കാൻ അനു
വാദം നൽകി. തുടർന്ന് നബി(സ) അദ്ദേഹത്തോട്ചോദിച്ചു

താങ്കളുടെ വീടിന്റെ
ഏതുസ്ഥലത്തുവെച്ച് ഞാൻ നിസ്ക്കരിക്കാ
. നാണ് താങ്കളിഷ്ടപ്പെടുന്നത്. ഇത്ബാൻ
(റ) പറയുന്നു. അപ്പോൾ ഒരു സ്ഥലം നബി
സ്വ ക് ഞാൻ ചൂണ്ടികാണിച്ചുകൊടുത്തു.

അപ്പോൾ അവിടെ നിന്ന് നബി സ്വ തക്
ബീർ ചൊല്ലി. നബി സ്വ യുടെ പിന്നിൽ
അണിയായി ഞങ്ങൾ നിന്നു. അങ്ങനെ
അവിടുന്ന് രണ്ട് റക്അത്ത് നിസ്കരിച്ചു.

ഈ ഹദീസ് അധികരിച്ച് ഇബ്ന്
ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു

وفيه االتبرك بالمواضع التي صلى فيها النبي أو وطؤها ،
هويستفاد منه أن من دعي من الصالحين ليتبرك به أنه  يجيب اذا أمن الفتنة فتح الباري145/2


നബി നിസ്കരിക്കുകയോ ചവിട്ടു
കയോ ചെയ്തസ്ഥലങ്ങൾ കൊണ്ട് ബറകത്തെടുക്കുന്നതിന് ഇൗ ഹദീസ് രേഖയാണ് ബറക്കത്തെടുക്കാനായി സ്വാലിഹീങ്ങളിൽപെട്ട ഒരാളെ ക്ഷണിക്കപ്പെട്ടാൽ
നാശം ഭയപെടാത്തപ്പോൾ അവൻ ക്ഷണം
സ്വീകരിക്കണമെന്ന് ഈഹദീസിൽ
നിന്ന് വായിച്ചെടുക്കാം. (ഫത്ഹുൽബാരി 145 / 2

ഇതേ ഹദീസ് വിശദീകരിച്ച് മറ്റൊരി
ടത്ത് ഇബ്നുഹജറുൽ അസ്ഖലാനി(റ)
എഴുതുന്നു:

وقد تقدم حديث عتبان و سواله الی أن یصلی في بيته
ليتخذه مصلي، وإجابة النبي  صلى الله عليه وسلم إلى ذلك، فهو حجة في التبرك
بآثار الصالحين (فتح الباري: ۲۴۵/۲)

നബി(s) വന്ന് നിസ്കരിക്കുന്ന സ്ഥലം
നിസ്കരിക്കാനുള്ള സ്ഥലമാക്കാൻ വേണ്ടി ഇത്ബാൻ(റ) നബി( )യോട് വീട്ടിൽ വന്ന് നിസ്കരിക്കാനാവശ്യപ്പെട്ടതും നബിصل
അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതും
പരാമർശിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞു
പോയിട്ടുണ്ട്. അത് സ്വാലിഹീങ്ങളുടെ
ആസാറുകൾകൊണ്ട് ബറകത്തെടുക്കു
ന്നതിനു പ്രമാണമാണ്. (ഫത്ഹുൽബാരി,

2/235)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാംനവവി(റ) പറയുന്നു.

أي موضعا أجعل صلاتي فيه متبرکا بآثارك (شرح مسلم)

എനിക്ക് ഒരു സ്ഥലം താങ്കൾ നിർണ്യിച്ചു തരണമെന്നതിന്റെ വിവക്ഷ താങ്ക
ളുടെ ആസാറുകൊണ്ട് ബറക്കത്തെടുത്ത്
ആ സ്ഥലത്തുവെച്ചുതന്നെ ഞാൻ നിസ
രിക്കരുതെന്നാണ്. (ശർഹ് മുസ്ലിം 1/110)


മഹാനായ മുത്തബിഉസ്സുന്ന അബ്ദുല്ലാ
ഹിബ്നു ഉമർ റ  നബി നിസ്കരിച്ചതും
അവിടുന്ന് സ്പർശിച്ചതുമായ എല്ലാ സ്ഥല
അഴും തിരഞ്ഞുപിടിച്ച് ബറകത്തെടുക്കാ
റുണ്ടായിരുന്നുവെന്ന് പ്രബലമായ ഹദീസു
കൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. മഹാന
വർകളെ "മുത്തബിഉസ്സുന്ന' എന്ന് വിളിക്കുന്നതും അതുകൊണ്ടുതന്നെ '

പിതാവിനെ പിന്തുടർന്ന് അവരുടെ മകൻ സാലി(റ)മും അപ്രകാരം ചെയ്തിരുന്നതായി ഹദീസിൽ
കാണാം. ഇമാം ബുഖാരി(റ) നിവേദനം
ചെയ്യുന്നു.

قال موسى بن عقبة: رأیت سالم بن عبد الله يتحرى أماكن من الطريق، فيصلي فيها، ويحدث أن أباه كان يصلي فيها، وانه
رأى النبي يصلي في تلك الأمكنة. (بخاري 431)

മൂസബ്ഉഖ്ബ(റ) പറയുന്നു: “വഴി
യിൽ നിന്നുള്ള ചില സ്ഥലങ്ങൾ പ്രത്യേകം
പരിഗണിച്ച് അവിടങ്ങളിൽ അബ്ദുല്ല(റ)
യുടെ മകൻ സാലിം(റ) നിസ്കരിക്കുന്നത്
ഞാൻ കണ്ടു. തന്റെ പിതാവ് അവിടങ്ങ
ളിൽ നിസ്കരിക്കാറുണ്ടായിരുന്നുവെന്ന്
അവിടുന്ന് പറയുകയും ചെയ്യും. നബി ص
അവിടങ്ങളിൽ നിസ്കരിച്ചിരുന്നുവെന്ന്
പിതാവ് പറഞ്ഞിരുന്നുവെന്നും അദ്ദേഹം
പറയും" (ബുഖാരി 401)


പ്രസ്തുത ഹദീസിന്റെ വിവരണത്തിൽ
ഇബ്നുഹജർ(റ) എഴുതുന്നു:


ومحصل ذلك أن ابن عمر كان يتبرك بتلك الأماكن وتشدده
في الإتباع مشهور (۲۳۵/۲)

ആ സ്ഥലങ്ങൾ കൊണ്ട് ഇവനൊനന പങ്കെടുത്തിരുന്നു എന്ന് ചുരുക്കം സലമയുടെ പിന്തുടരുന്നതിൽ വിഷയത്തിൽ ഇബ്ന് ഉമർ സ്വീകരിച്ചിരുന്ന കർക്കശ നിലപാട് പ്രസിദ്ധമാണ് (ഫത്തഹുൽ 2 /255)




ചുരുക്കത്തിൽ ഇങ്ങനെ ധാരാളം തെളിവുകൾ കൊണ്ട് മഹാന്മാരുടെ തിരുശേഷിപ്പുകൾ കൊണ്ട് ബറകത്തെടുക്കൽ എന്ന് തെളിഞ്ഞതാണ് ഇതിനെതിരെ ശബ്ദിക്കുന്ന വർ ഒറ്റപ്പെട്ട അഭിപ്രായക്കാർ മാത്രമാണ്

ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മുമ്പിൽ വിലപ്പോവില്ല എന്ന് അറിയിക്കുന്നു


അസ്ലം സഖാഫി
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....