Friday, April 24, 2026

മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണവും പ്രാർത്ഥനയും

മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണവും പ്രാർത്ഥനയും 

...................



ഇബ്ന് തൈമിയ്യ .

പറയുന്നു.


ഇബ്ന് തൈമിയ്യ .

 പറയുന്നു.



 സ്വദഖ പോലെയും അടിമ മോചനം പോലെയുള്ള 

സാമ്പത്തികമായ ആരാധനകൾ  മയ്യിത്തിലേക്ക് ചേരുമെന്നതിൽ അഹ് ലു  സ്സുന്ന:യുടെ പണ്ഡിതൻമാർക്ക് തർക്കമില്ല. അപ്രകാരം പ്രാർഥനകളും പൊറുക്കലിനെ തേടലും ജനാസ നിസ്കാരവും ഖബറിന്നരികെയുള്ള ദുആയും ചേരുമെന്നതിലും തർക്കമില്ല.


  ഖുർആൻ പാരായണം,നോമ്പ്   നിസ്കാരം പോലെയുള്ള "ബദനിയ്യായ" പുണ്യകർമങ്ങൾ ചേരുമോ എന്നതിൽ തർക്കമുണ്ട്.


*ശരിയായ അഭിപ്രായം എല്ലാം ചേരുമെന്നാണ്*.


ഇത് തെന്നയാണ് ഇമാം അഹമദ് (റ ) അബൂഹനീഫ (റ) എന്നിവരും മാലിക് (റ )ശാഫിഈ(റ) എന്നിവരുടെവരുടെ  അനുയായികളും  അഭിപ്രായപെട്ടത് .

(ഫതാവ ഇബ്നുതൈമിയ്യ . 368)

فصل : وأما " القراءة والصدقة " وغيرهما من أعمال البر فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية كالصدقة والعتق كما يصل إليه أيضا الدعاء والاستغفار والصلاة عليه صلاة الجنازة والدعاء عند قبره . 

وتنازعوا في وصول الأعمال البدنية : كالصوم والصلاة والقراءة ....وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي .

فتاوي ابن تيمية

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t

നബി ﷺ യുടെ വിവാഹം വിശമം ഇല്ലാതിരിക്കാനോ ?*

 *നബി ﷺ യുടെ വിവാഹം വിശമം ഇല്ലാതിരിക്കാനോ ?*

بسم الله الرحمن الرحيم الحمدلله 


സൂറത്തുൽ അഹ്സാബിൽ അങ്ങയുടെ മേൽ വിശമം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അങ്ങ് മഹ്റ് കൊടുത്ത ഭാര്യാ മാരെയും മഹ്റ് നൽകാതെ സ്ത്രീകളെ  വിവാഹം ചെയ്യാനും അനുവദിച്ചത് എന്ന് പറഞ്ഞതിന്റെ ഉദ്ധേശ മെന്ത്?


 മറുപടി


ഇമാം ഖുർത്വുബി തഫ്സീറിൽ പറയുന്നു.

ഇവിടെ ഉദ്ധേശം 

ഇത്തരം വിവാഹങ്ങൾ അനുവദനീയമാണന്ന് വിവരിച്ചു തരുന്നത് ഇവരെ വിവാഹം ചെയ്യുന്നതിലൂടെ റബ്ബിന്റെ അടുക്കൽ ഞാൻ കുറ്റക്കാരനാവുമോ എന്ന ആശങ്കയാൽ ഉള്ള പ്രയാസം അങ്ങയുടെ മേൽ ഇല്ലാതിരിക്കാൻ വേണ്ടിയാണ് - എന്നാണ് തഫ്സീറുൽ (ഖുർത്വുബി പേ 424 അഹ്സാബ്)


പൗരാണിക മുഫസ്സിറായ ഇമാം ത്വബരി തഫ്സീറി മേൽ വചനത്തെ വിവരിച്ചു പറയുന്നു.


അങ്ങയ്ക്ക് ഇവരെ വിവാഹം ചെയ്യാൻ അനുവദിച്ചത്

അങ്ങ് ഇവരിൽ ആരെയെങ്കിലും വിവാഹം ചെയ്യുമ്പോൾ നിനക്കു പാപമോ ബുദ്ധിമുട്ടോ ഉണ്ടാകാതിരിക്കാനാണ്.’”


(തഫ്സീറു ത്വബ്രി 424 )


പ്രധാന ആശയം:

حرج = ضيق وإثم → ബുദ്ധിമുട്ട് + പാപം

നബിക്ക് (ﷺ) ചില പ്രത്യേക ഇളവുകൾ നൽകിയിരിക്കുന്നു

അതിലൂടെ നബിക്ക് കുറ്റബോധമോ പ്രയാസമോ ഉണ്ടാകാതിരിക്കുക എന്നതാണ് ലക്ഷ്യം


👉 “നീ വിവാഹം ചെയ്യുന്ന കാര്യത്തിൽ നിനക്കു പാപമോ ബുദ്ധിമുട്ടോ വരാതിരിക്കാനായി ഈ അനുമതി നൽകിയതാണ്.


“لكيلا يكون عليك حرج” എന്നതിന്റെ ആഴത്തിലുള്ള അർത്ഥം

👉 ഇവിടെ حرج (ഹറജ്) എന്നത്:

പാപം (ഇസ്മ്)

മനസ്സിലെ സംശയം

ബുദ്ധിമുട്ട് / കുറ്റബോധം

ഇവയെല്ലാം ഉൾപ്പെടുന്നു.

🔹 എന്തിനാണ് ഈ അനുമതി?

👉 നബിക്ക് (ﷺ):

സമൂഹത്തെ നയിക്കേണ്ട വലിയ ഉത്തരവാദിത്വം ഉണ്ടായിരുന്നു

വിവിധ ഗോത്രങ്ങളുമായി ബന്ധം ഉറപ്പിക്കേണ്ടിരുന്നു

ചില വിവാഹങ്ങൾ സാമൂഹിക/ദൗത്യ ആവശ്യങ്ങൾക്കായിരിന്നു

👉 അതിനാൽ,

“ഇത് നിനക്കു കുറ്റമല്ല, ബുദ്ധിമുട്ടില്ല” എന്ന് അല്ലാഹു വ്യക്തമായി പറഞ്ഞു

التاسع عشر : لكيلا يكون عليك حرج أي ضيق في أمر أنت فيه محتاج إلى السعة ، أي بينا هذا البيان وشرحنا هذا الشرح لكيلا يكون عليك حرج . ف ( لكيلا ) متعلق بقوله : إنا أحللنا أزواجك أي فلا يضيق قلبك حتى يظهر منك أنك قد أثمت عند ربك في شيء 

تفسير القرطبي ٤٢٤


وقوله ( لِكَيْلا يَكُونَ عَلَيْكَ حَرَجٌ وَكَانَ اللَّهُ غَفُورًا رَحِيمًا ) يقول تعالى ذكره: إنا أحللنا لك يا محمد أزواجك اللواتي ذكرنا في هذه الآية، وامرأة مؤمنة إن وهبت نفسها للنبي، إن أراد النبي أن يستنكحها؛ لكيلا يكون عليك إثم وضيق في نكاح من نكحت من هؤلاء الأصناف التي أبحت لك نكاحهن من المسميات في هذه الآية،

تفسير الطبري

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

മുടി കളഞ്ഞാൽ സ്വർണ്ണമാ വെള്ളിയോ ?

 മുടി കളഞ്ഞാൽ സ്വർണ്ണമാ വെള്ളിയോ ?


“കുഞ്ഞ് ജനിച്ചപ്പോൾ തലമുടി മുറിച്ച ശേഷം,

അതിന്റെ തൂക്കത്തിന് തുല്യമായി സ്വർണ്ണമോ വെള്ളിയോ ദാനം ചെയ്യുന്നത് സുന്നത്താണ്

(ഫത്ഹുൽ മുഈൻ )


ഇതിന് തെളിവായി ഹദീസ് ഉണ്ട്:

നബി  صلى الله عليه وسلم

അവർ ഫത്വിമയോട് 

ഹുസൈൻ رضي الله عنه

യുടെ തലമുടി തൂക്കി, അതിന്റെ തൂക്കത്തിന് തുല്യമായ വെള്ളി ദാനം ചെയ്യാൻ പറഞ്ഞു.


അവർ അങ്ങനെ ചെയ്തപ്പോൾ, അത് ഏകദേശം ഒരു ദിർഹം (അല്ലെങ്കിൽ അതിൽ കുറച്ച് കുറവ്) തൂക്കമായിരുന്നു.”


കൂടുതൽ വിശദീകരണം:

“شرح الروض”

 എന്ന ഗ്രന്ഥത്തിൽ പറയുന്നു:


👉 സ്വർണം (Gold)ദാനം ചെയ്യാൻ വെള്ളിയേക്കാൾ മികച്ചതാണ് .

പക്ഷേ ഹദീസിൽ വെള്ളി പറഞ്ഞത് എന്തുകൊണ്ട്?

👉 അന്ന് എളുപ്പത്തിൽ ലഭ്യമായത് വെള്ളിയായിരുന്നു, അതിനാലാണ് അത് ഉപയോഗിച്ചത്.

(ഇആനത്തുത്വാലിബീൻ)


ويتصدق بزنته ذهبا، أو فضة 

(فتح المعين )

(قوله: ويتصدق بزنته الخ) أي وسن أن يتصدق بوزن الشعر ذهبا أو فضة، لخبر أنه - صلى الله عليه وسلم -: أمر فاطمة أن تزن شعر الحسين وتتصدق بوزنه فضة، ففعلت ذلك، فوجدته عادل درهما أو درهما إلا شيئا.


قال في شرح الروض: ولا ريب أن الذهب أفضل من الفضة، وإن ثبت بالقياس عليها.

والخبر محمول على أنها كانت هي المتيسرة إذ ذاك.


اعانة الطالبين


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

സുന്നികളെ കാഫിറാക്കുന്ന വഹാബി

 പേരോട്  ഉസ്താദിന്റെ പ്രഭാഷണവും ചില സോഷ്യല്‍ വര്‍ക്കര്‍മാരുടെ വേവലാതിയും !!

==== 

പതിറ്റാണ്ടുകളായി സുന്നത്ത് ജമാഅത്തിന്റെ ആശയാ ദര്‍ശങ്ങള്‍ എഴുതുകയും പഠിപ്പിക്കുകയും പ്രസംഗിക്കു കയും ചെയ്തു കൊണ്ടിരിക്കുന്ന പണ്ഡിതനാണ് വന്ദ്യരാ യ പേരോട് അബ്ദുല്‍ റഹ്,മാന്‍ സഖാഫി. ഈ അടുത്താ യി ഏതോ ഒരു പരിപാടിയില്‍ വെച്ച് സുന്നത്ത് ജമാഅ ത്തിന്റെ ആളുകളോടായി "സുന്നിയല്ലാത്ത വ്യക്തി കള്‍ക്ക് സുന്നി പെണ്‍കുട്ടികളെ വിഹാഹം ചെയ്തു കൊടുക്കരുതെന്ന്" പേരോട് ഉസ്താദ് പറയുകയുണ്ടായി. അക്കാര്യം പതിണ്ടാണ്ടുകളായി പേരോടുസ്താദും സുന്നി പണ്ഡിതന്മാര്‍ മുഴുവനും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യവുമാണ്, അത് അവര്‍ സ്വന്തം അഭിപ്രായം പറയു ന്നതല്ല. മറിച്ച് പൂര്‍,വ്വീകരായ വിശുദ്ധ ഇസ്,ലാമിലെ ഇമാമു കള്‍ അവരുടെ ഗ്രന്ഥങ്ങളിലും അവര്‍ അക്കാ ര്യം നബി(സ്വ)യുടെ തിരുസുന്നത്തുകളില്‍ നിന്നും ഉദ്ധരിച്ച് പഠിപ്പിക്കുന്നതാണ്. ഇസ്,ലാമിലെ അവാന്തര വിഭാഗങ്ങളായ പുത്തനാശയക്കാരോട് ഒരു മുസ്,ലിം എങ്ങിനെ ഇടപഴകണമെന്നും എങ്ങിനെയാണ് അവരു മായുള്ള ബന്ധ ങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതെന്നും ലക്ഷക്ക ണക്കിനു ഹദീസുകള്‍ മന:പ്പാഠമുള്ളവരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും കര്‍മ്മശാസ്ത്ര പണ്ഡിത ന്മാരുമായ ഇമാമുകള്‍ ലോകത്തെ പഠിപ്പിച്ചിട്ടുള്ളതാണ്, ആ ഒരു നിയമം പേരോട് ഉസ്താദ് തന്റെ പ്രഭാഷണത്തില്‍ തന്റെ മുന്നിലിരിക്കുന്ന തന്നെ അംഗീകരിക്കുന്ന ആളുകളോട് പറഞ്ഞതിനു, ഇസ്,ലാമിനെ കുറിച്ച് ഒരു ധാരണയുമില്ലാ ത്തയാളുകള്‍ എന്തിനു വിലപിക്കണം. ഒന്നുകില്‍ അങ്ങിനെയുള്ളവര്‍ ഇസ്,ലാമിനെ കുറിച്ചും ഇസ്,ലാമി ലെ അവാന്തര വിഭാഗങ്ങളെ കുറിച്ചും അറിയുന്നവരും ധാരണയുള്ളവരുമായിരിക്കണം. ഒന്നുമറിയാതെ സോഷ്യല്‍ മീഡിയകളില്‍ ആളാവാനും റീച്ചും ലൈക്കും കിട്ടാനും വേണ്ടി പണിയെടുക്കുന്നത് കാണു മ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍. 

ഇനി നമുക്ക് പേരോട് ഉസ്താദ് പറഞ്ഞ പുത്തനാശയക്കാര്‍ ആരാണെന്ന് പരിശോധിക്കാം. മഹാനായ നബി(സ്വ) യുടെ കാലത്ത് അല്ലെങ്കില്‍ സ്വഹാബാക്കളുടെ കാല ത്ത് വിശുദ്ധ ഇസ്,ലാം കേരളത്തില്‍ എത്തുകയും പ്രചരിക്കപ്പെടുകയും സത്യവിശ്വാസികളൊക്കെ അംഗീകരിച്ചാ ചരിച്ച് ജീവിതം നയിച്ചു കൊണ്ടിരിക്കെ 1920.കള്‍ക്ക് ശേഷം നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു സംഘം ആളുകള്‍ ഉടലെടുക്കുകയും അന്നേ വരെ ജീവിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ പിഴച്ചവരാണെ ന്നും ഇസ്,ലാമിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചവരാ ണെന്നും വാദിച്ചു കൊണ്ട് "ഐക്യ സംഘം" എന്ന പേരില്‍ രംഗ പ്രവേശനം നടത്തുകയും അതു വരെ ജീവിച്ചു വന്ന ആളുകളൊക്കെ പിഴച്ചവരും ഇസ്,ലാമിനു വിരുദ്ധവുമാണെന്ന് വാദിക്കുകയും ചെയ്യുകയാണുണ്ടാ യത്, ശേഷം ആ ഐക്യ സംഘം പണിണാമത്തിലൂടെ വ്യത്യസ്ഥ പേരുകളിലായി വന്ന് ഇന്ന് മുജാഹിദ് പ്രസ്ഥാ നം എന്നും സലഫീ പ്രസ്ഥാനമെന്നും ഇസ്ലാഹീ പ്രസ്ഥാന മെന്ന പേരിലും മറ്റുമായി കേരളത്തിലെ 95.ശതമാനം വരുന്ന എന്നല്ല ലോകത്ത് തന്നെയുള്ള 95.ശതമാനം സത്യ വിശ്വാസികളെയും (സുന്നികളെ) ഇസ്,ലാമില്‍ നിന്നും പുറത്താക്കാനും ശിര്‍ക്കു ചെയ്യുന്നവരും മുശ്,രി ക്കുകളുമാണെന്ന് ചാപ്പ കുത്താനും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്, അതിനായി വിശുദ്ദ ഖുര്‍ആനി ലെ ആയത്തുകളും മറ്റു പ്രമാണങ്ങളും ദുര്‍വ്യാഖ്യാനം ചെയ്തും അടര്‍ത്തി മാറ്റിയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനു മുജാഹിദ് മൗലവിമാരുടെ പ്രഭാഷണങ്ങളും അവരുടെ ഔദ്യോഗി ക പത്ര മാസികളും തെളിവായി ധാരാളം നമ്മുടെ മുമ്പിലുണ്ട്. ഉദാഹരണത്തിനായി ചിലത് ഉദ്ധരിക്കാം

മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ പത്രങ്ങളിലൊന്നായ "അല്‍ഇസ്,ലാഹ് " അതിന്റെ അഞ്ചാം വാര്‍ഷിക പതിപ്പില്‍ എഴുതിയത് നമുക്ക് ഇങ്ങനെ വായിക്കാം "സമസ്ത ഒരു ബഹുദൈവ പ്രസ്ഥാനം" എന്ന തലക്കെട്ടില്‍ എഴുതുന്നു "മുസ്,ലിം നാമധേയത്തില്‍ ഉടലെടുത്ത പുതിയൊരു ബഹുദൈവത്വ പ്രസ്ഥാനമാണ് സമസ്ത. കേരളത്തില്‍ സുന്നി എന്ന ലേബളില്‍ അറിയപ്പെടുന്ന ഈ പ്രസ്ഥാനം നിലകൊള്ളു ന്നത് ബഹുദൈവത്വത്തി ലാണ്". (അല്‍ ഇസ്,ലാഹ് വാര്‍ഷിക പതിപ്പ്:പേജ്/22). ഇവിടെ മുജാഹിദ് വിഭാഗം എഴുതി വിട്ടിട്ടുള്ളത് സുന്നി കള്‍ മറ്റു മതസ്തരെ പോലെ അല്ലാഹു അല്ലാത്ത മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരാണെന്നാണ്! ഏറ്റവും വലിയ കളവും അപരാധവുമാണ് സുന്നികളുടെ മേലി ല്‍ മുജാഹിദ് വിഭാഗം ആരോപിക്കുന്നത്. ഇതിനെക്കാ ളും വലിയ സ്പര്‍ദ്ധയുണ്ടാക്കല്‍ വേറെ എന്താണ് ഉള്ളത്!? ഈ ആരോപണം സത്യ സന്ധമായാണ് മുജാഹിദുകള്‍ പറയുന്നതെങ്കില്‍ പിന്നെ എങ്ങിനെയാണ് സുന്നി പെണ്‍ കുട്ടി കളെ മുജാഹിദ് വിഭാഗത്തിലെ ആളുകള്‍ വിവാഹം കഴിക്കുക!! അന്യ മതസ്തരെ വിവാഹം ചെയ്യാന്‍ ഇസ്,ലാം അനുവദിക്കുന്നില്ലല്ലോ!!! സംഗതി ഇങ്ങനെയായിരിക്കെ പുത്തനാശയക്കാരെ വിവാഹം കഴിക്കരുതെന്ന് പേരോട് ഉസ്താദ് പറഞ്ഞതില്‍ എന്ത് അപാകതയാണ് ഉള്ളത്!!! സോഷ്യല്‍ മീഡിയകളില്‍ കിടന്ന് സ്പര്‍ദ്ധയും അനൈക്യവും പറഞ്ഞ് സുന്നീ പണ്ഡിതന്മാര്‍ക്കെതിരില്‍ അലറുന്നവര്‍ വ്യക്ത മാക്കേണ്ടതുണ്ട്. സുന്നികള്‍ ഒരിക്കലും ശിര്‍ക്ക് ചെയ്യു ന്നവരല്ല എന്ന് സുന്നികള്‍ക്ക് ഉറപ്പാണ്, അതു കൊണ്ട് തന്നെ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരും മുശ്,രിക്കു കളുമാണെന്ന് പറയുന്ന മുജാഹിദുകള്‍ക്ക് അറിഞ്ഞു കൊണ്ട് മക്കളെ കല്ല്യാണം ചെയ്തു കൊടുക്കുകയില്ല, സുന്നികളെ വഴി പിഴപ്പിക്കാന്‍ വേണ്ടി കൂടുതലൊന്നും വിവരമില്ലാത്ത സുന്നികളുടെ മക്കളെ കല്ല്യാണം കഴിച്ച് യഥാര്‍ത്ഥ പാതയില്‍ നിന്നും വഴി തെറ്റിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിഷയം പേരോട് ഉസ്താദ് ജനങ്ങളെ ഓര്‍മ്മപ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയ വര്‍ക്കര്‍ മാര്‍ എന്തിനു ശുണ്ടി പിടിക്കണം!!. 

ഇനി സുന്നി പണ്ഡിതന്മാരെ പേരെടുത്ത് പറഞ്ഞു കൊണ്ട് മുജാഹിദ് മതക്കാര്‍ കാഫിറാക്കുന്നത് നമുക്ക് ഇങ്ങനെ വായിക്കാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ.ഉമര്‍ മൗലവി യുടെ "സല്‍സബീല്‍ മാസിക"യില്‍ പറയുന്നു:"ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയറുക്കപ്പെട്ടതു തിന്നലും അല്ലാഹു ഹറാമാ ക്കി. എന്നാല്‍ ഇതു രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധ നം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതുപോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്,ലിയാര്‍, ഇ കെ.അബൂബക്കര്‍ മുസ്,ലിയാര്‍, കൂറ്റനാട് മുസ്,ലി യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലൊ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്,രിക്കുകള്‍ തന്നെ) എന്ന് അല്ലാഹു പറഞ്ഞിരിക്കു ന്നത് ശ്രദ്ധിക്കുക... (സല്‍സബീല്‍:1985. ഡിസമ്പര്‍-പുസ്തകം:2, ലക്കം:13). ഇവിടെ മുജാഹിദ് പ്രസ്ഥാന നേതാവ് ഉമര്‍ മൗലവി നേര്‍ച്ചയെന്നാല്‍ എന്താണെന്നോ നേര്‍ച്ച കൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണെന്നോ മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലായിട്ടും സുന്നിക ളെ കാഫിറക്കാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഉദ്ധരിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് സുന്നി പണ്ഡിത ന്മാരെയും സുന്നികള്‍ മൊത്തത്തെയും കാഫിറും മുശ്,രിക്കുമായി ചിത്രീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ സുന്നികളെ മാത്രമല്ല അല്ലാഹുവിന്റെ ഔലിയാക്കളില്‍ ഏറ്റവും വലിയ മഹാനാണെന്ന് മുജാഹിദ് പ്രസ്ഥാനക്കാര്‍ അവരുടെ അങ്ങേ തലയും ഏറ്റവും വലിയ നേതാവുമായി മുജാഹിദുകള്‍ കൊണ്ട് നടക്കുന്ന ഇബ്നു തൈമിയ്യ പോലും മഹത്വപ്പെടുത്തി പഠിപ്പിച്ചിട്ടുള്ള മഹാനായ ഖുത്ത്വുബുല്‍ അഖ്ത്ത്വാബ് അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ജീലാനീ(റ)വിനെ പോലും കാഫിറാണെന്ന് പറഞ്ഞ് മുജാഹിദ് പ്രസ്ഥാന ത്തിന്റെ ഔദ്യോഗിക മാസികയായ അല്‍മനാറില്‍ എഴുതിയത് നമുക്ക് ഉദ്ധരിക്കാം. അല്‍മനാറില്‍ പറയുന്നു: "ലോകത്തുള്ള സകല വിജ്ഞാനങ്ങളും കലകളും ബഗ്ദാദിലേക്കു ഒഴുകുന്ന കാലമായിരുന്നു അത്. ഇന്ത്യയില്‍ നിന്നും പല വിജ്ഞാനങ്ങളും തത്വശാസ്ത്രങ്ങളും അക്കൂട്ടത്തില്‍ ഒലിച്ചു വന്നതില്‍ وحدة الوجود (അദ്വൈതം) ശൈഖ് അബ്ദുല്‍ ഖാദിരിനെ വല്ലാതെ ആകര്‍ശിച്ചു. യാതൊന്നു കാണുവതു നാരായ ണ പ്രതിമ * യാതൊന്നു കേള്‍ക്കുവതു നാരായണ ശ്രുതി മ * യാതൊന്നു ചൊല്ലുവതു നാരായണായ നമ, وحدة الوجود ന്റെ ചെറിയ ഒരു നിര്‍വ്വചനം മേല്‍ കൊടുത്തതില്‍ നിന്ന് ലഭിക്കും. ശ്രീ ശങ്കരാചാര്യരുടെ ഈ തത്വ ശാസ്ത്രം ശൈഖിന്റെ ചിന്തയില്‍ സ്ഥലം പിടിച്ചു ..."എന്നു തുടങ്ങി "അറബിയുടെയും മലയാളത്തിന്റെ യും സങ്കരമായ (മുഹ്,യിത്തീന്‍) എന്ന പേരാണ് ശൈഖി നു തികച്ചും അനിയോജ്യമായിത്തോന്നുന്നത്"എന്ന് തുടങ്ങി മഹാനായ ശൈഖ് ജീലാനീ(റ)വിനെ പരിഹസി ക്കുകയും ഇസ്,ലാമില്‍ നിന്ന് പുറത്താക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനം ചെയ്തിട്ടുള്ളത്. (അല്‍മനാര്‍:1980. ജൂലായ്-പുസ്തകം:5, ലക്കം:26)ല്‍ ഒന്നിലധികം പേജുകളി ലായി എഴുതി വിട്ടത് ഇന്നു വരെ തിരുത്തപ്പെടാതെ നമുക്ക് കാണാവുന്നതാണ്.

ഇനിയും നമുക്ക് വായിക്കാം മുജാഹിദ് പ്രസ്ഥാനം സുന്നികളെ കാഫിറും മുശ്,രിക്കുമാക്കി മുദ്ര കുത്തു ന്നത്!, മുജാഹിദ് പ്രസ്ഥാനത്തി ന്റെ സംസ്ഥാന പ്രസിഡ ണ്ടായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച എ പി അബ്ദുല്‍ ഖാദിര്‍ മൗലവി എഴുതുന്നു:അറേബ്യന്‍ മുശ്,രിക്കുളെ പാര്‍ടൈം മുശ്,രിക്ക് എന്നു വിളിക്കാമെങ്കില്‍ നമ്മുടെ കാലഘട്ടത്തിലെ ഭൂരിപക്ഷം ഏകദൈവ വാദികളെയും ഫുള്‍ടൈം മുശ്,രിക്കുകള്‍ (ബഹുദൈവാരാധകര്‍) എന്ന് വിളിക്കേണ്ടി വരും...(ദൈവ വിശ്വാസം ഖുര്‍ആനില്‍: പേജ്/41-എ പി. അബ്ദുല്‍ ഖാദിര്‍ മൗലവി). ഈ രീതിയില്‍ സുന്നികളെ കാഫിറും മുശ്,രിക്കുമാക്കി മുദ്ര കുത്തുന്ന മുജാഹിദ് മതക്കാര്‍ക്ക് സുന്നികളുടെ മക്കളെ എങ്ങിനെ വിവാഹം ചെയ്തു കൊടുക്കും. കാഫിറും മുശ്,രിക്കുമായ ഒരു വിഭാഗത്തില്‍ നിന്ന് മുജാഹിദുകള്‍ എങ്ങിനെ കല്ല്യാണം കഴിക്കും!!. ബുദ്ധിയുള്ള ഓരോരുത്തരും ചിന്തിക്കുക. സുന്നികള്‍ മുശ്,രിക്കുകളാണെന്നും വിശുദ്ധ ഹജ്ജിനു വരുന്ന 25.ലക്ഷം ആളുകളില്‍ വെറും അഞ്ച് ലക്ഷം ആളുകള്‍ മാത്രമേ മുസ്,ലിംകള്‍ ഉള്ളൂ എന്നും ശേഷിക്കുന്ന 20. ലക്ഷം ആളുകളും ഇസ്,ലാമില്‍ നിന്നു പുറത്താണെന്നും പരസ്യമായി സ്റ്റേജ് കെട്ടി പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരി എന്ന മുജാഹിദ് മൗലവിയുടെയും മറ്റു മൗലവിമാരുടെയും വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇന്നും ലഭ്യമാണ്. 

സുന്നികള്‍ മുശ്,രിക്കുകളാണെന്ന് മുജാഹിദ് പ്രസ്ഥാനം എഴുതി വെച്ച ചില രേഖകളാണ് മുകളില്‍ ഉദ്ധരിച്ചത് എങ്കില്‍ ആ മുശ്,രിക്കു കളായ സുന്നികളുടെ മക്കളെ മുജാഹിദ് വിഭാഗത്തിനു വിവാഹം ചെയ്യാന്‍ പറ്റുമോ? മുജാഹിദ് പ്രസ്ഥാനം എന്ത് പറയുന്നു എന്നു കൂടി നമുക്ക് നോക്കാം:-

(അല്‍ മനാര്‍:1980. ജനുവരി ലക്കം-പേജ്/14)ല്‍ “ബന്ധങ്ങ ളുടെ വിധി” എന്ന തലക്കെട്ടില്‍ പറയുന്നു:"ശിര്‍ക്ക് ചെയ്യുന്നവരുമായുള്ള വിവാഹ ബന്ധവും അവരറുത്ത മാംസം ഭക്ഷിക്കലും അവര്‍ക്ക് മയ്യിത്ത് നിസ്ക്കരിക്ക ലും അവരെ തുടര്‍ന്ന് നിസ്ക്കരിക്കലും അനുവദനീയ മല്ല". മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖ പത്രമായ അല്‍മനാര്‍ മാസികയിലാണ് ഈ കല്പന വന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സുന്നി പണ്ഡി തന്മാരെ കുതിര കയറുന്ന ആളുകള്‍ ഇതേ കുറിച്ചും ഒന്നു പ്രതികരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. 

ഇനി നമുക്ക് പുത്തനാശയക്കാരുമായുള്ള ഇടപെടലു കളെ കുറിച്ചും നിയമ സംഹിതകളെ കുറിച്ചും ഇസ്,ലാ മിന്റെ പ്രമാണങ്ങളിലും പൂര്‍,വ്വീകരായ ഇമാമുകളുടെ ഗ്രന്ഥങ്ങളിലും എന്താണ് കല്പിച്ചിട്ടുള്ളതെന്ന് തുടര്‍ന്നു ള്ള കുറിപ്പുകളില്‍ വായിക്കാം..... 


NB:ഈ കുറിപ്പില്‍ ഉദ്ധരിച്ച അവലംബങ്ങളുടെ കോപ്പി കള്‍ക്ക് "വഹാബീ പുസ്തകങ്ങള്‍ പ്രൂഫ്" എന്ന എഫ് ബി പേജ് സന്ദര്‍ശിക്കാവു ന്നതാണ്

===== 

അബൂയാസീന്‍ അഹ്സനി

ചെറുശോല

ahsani313@gmail.com

പോസ്റ്റ്:24/04/2026 (വെള്ളി)

********

Wednesday, April 22, 2026

വിശ്വാസിയോടുള്ള സ്നേഹം

 


*വിശ്വാസിയോടുള്ള സ്നേഹം *

......................

ഇമാം ഗസാലി റ പറയുന്നു.


അബൂ ഇദ്രീസ് അൽഖൗലാനി (റ) മുആദ് റ യോട് പറഞ്ഞു:

“ഞാൻ നിന്നെ അല്ലാഹുവിനുവേണ്ടി സ്നേഹിക്കുന്നു” 


അപ്പോൾ അദ്ദേഹം പറഞ്ഞു:

“സന്തോഷിക്കൂ, സന്തോഷിക്കൂ (ഇത് വലിയ നേട്ടമാണ്).

ഞാൻ നബി (സ) യെ കേട്ടിട്ടുണ്ട്:

“ഖിയാമത്ത് ദിവസത്തിൽ ചില ആളുകൾക്ക് അല്ലാഹുവിന്റെ അർശിന് ചുറ്റും ഇരിക്കാൻ കസേരകൾ (മഹത്തായ സ്ഥാനങ്ങൾ) ഒരുക്കപ്പെടും.”

മറ്റൊരു ഹദീസിൽ:

“അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവർക്ക്

അല്ലാഹുവിന്റെ അർശിന്റെ നിഴലിൽ സ്ഥാനം ലഭിക്കും,

ആ ദിവസം അവന്റെ നിഴൽ ഒഴികെ മറ്റൊരു നിഴലുമില്ല.”

മറ്റൊരു റിവായത്തിൽ:

“അല്ലാഹുവിന്റെ മഹത്വത്തിനുവേണ്ടി സ്നേഹിക്കുന്നവർക്ക്

പ്രകാശം കൊണ്ടുള്ള മിമ്പറുകൾ (വേദികൾ) ഉണ്ടാകും.

അവരെ പ്രവാചകരും ഷഹീദുകളും പോലും അസൂയപ്പെടും (അവരുടെ ഉയർന്ന പദവി കാരണം).”


മറ്റൊരു ഹദീസ്:

“അല്ലാഹുവിന് ചില അടിയന്മാർ ഉണ്ടാകും.

അവർ പ്രവാചകരുമല്ല, ശഹീദുകളും അല്ല.

എങ്കിലും അവരുടെ പദവിയും അല്ലാഹുവിനോടുള്ള അടുപ്പവും കാരണം

പ്രവാചകരും ശഹീദുകളും അവരെ കണ്ടു വിസ്മയപ്പെടും.”

അതിന്റെ വിശദീകരണത്തിൽ:

“അവർ അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവരും,

അല്ലാഹുവിനുവേണ്ടി കൂടിച്ചേരുന്നവരുമാണ്.

ഖിയാമത്ത് ദിവസത്തിൽ

അവരുടെ മുഖവും വസ്ത്രവും പ്രകാശം നിറഞ്ഞതായിരിക്കും.

എല്ലാവരും പേടിക്കുന്ന ദിവസം അവർ പേടിക്കില്ല.

അവർ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരാണ്.

അവർക്കു ഭയവും ദുഃഖവും ഇല്ല.”


മറ്റൊരു ഹദീസിൽ:

“അർശിന് ചുറ്റും പ്രകാശത്തിന്റെ മിമ്പറുകളിൽ ഇരിക്കുന്നവർ ഉണ്ടാകും.

അവരുടെ വസ്ത്രവും മുഖവും പ്രകാശമാണ്.

അവർ പ്രവാചകരോ ശഹീദുകളോ അല്ല.

പക്ഷേ അവരെ പ്രവാചകരും ശഹീദുകളും അസൂയപ്പെടും.”

സഹാബികൾ ചോദിച്ചു: “അവർ ആരാണ്?”

നബി (സ) പറഞ്ഞു:

“അവർ അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവരും,

അല്ലാഹുവിനുവേണ്ടി കൂടിച്ചേരുന്നവരുമാണ്.”


ഇഹ്യാ ഉലൂമുദ്ധീൻ


✅ സാരാംശം:

അല്ലാഹുവിനുവേണ്ടി മാത്രം (സ്വാർത്ഥമില്ലാതെ) ഒരാളെ സ്നേഹിക്കുന്നവർക്കു

ഖിയാമത്ത് ദിവസം വളരെ ഉയർന്ന സ്ഥാനം ലഭിക്കും —

അർശിന്റെ നിഴൽ, പ്രകാശമി മ്പറുകൾ, ഭയമില്ലാത്ത അവസ്ഥ എന്നിവ ലഭിക്കും


قال أبو إدريس الخولاني لمعاذ إني أحبك في الله فقال أبشر ثم أبشر فإني سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يقول تنصب لطائفة من الناس كراسي حول العرش يوم القيامة

 الحديث أخرجه أحمد والحاكم في حديث طويل أن أبا إدريس قال قلت والله إني لأحبك في الله قال فإني سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يقول أن المتحابين بجلال الله في ظل عرشه يوم لا ظل إلا ظله


 قال الحاكم صحيح على شرط الشيخين وهو عند الترمذي من رواية أبي مسلم الخولاني 


عن معاذ بلفظ المتحابون في جلالى لهم منابر من نور يغبطهم النبيون والشهداء قال حديث حسن صحيح


 ولأحمد من حديث أبي مالك ألاشعري أن لله عبادا ليسوا بأنبياء ولا شهداء يغبطهم الأنبياء والشهداء على منازلهم وقربهم من الله الحديث 


{وفيه} تحابوا في الله وتصافوا به يضع الله لهم يوم القيامة منابر من نور فتجعل وجوههم نورا وثيابهم نورا يفزع الناس يوم القيامة ولا يفزعون وهم أولياء الله الذين لا خوف عليهم ولا هم يحزنون وفيه شهر بن حوشب مختلف فيه //


ورواه أبو هريرة رضي الله عنه وقال فيه إن حول العرش منابر من نور عليها قوم لباسهم نور ووجوههم نورا ليسوا بأنبياء ولا شهداء يغبطهم النبيون والشهداء فقالوا يا رسول الله صفهم لنا فقال هم المتحابون في الله والمتجالسون في الله

احياء علوم الدين


Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري الهندي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


കുൻ എന്ന് പറഞ്ഞാൽ ഉണ്ടാവും

 കുൻ എന്ന് പറഞ്ഞാൽ ഉണ്ടാവും

………...........


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )




ഔലിയാക്കൾ ഒരു കാര്യത്തെപ്പറ്റി നീ ഉണ്ടാകൂ  എന്ന് പറഞ്ഞാൽ അത് ഉണ്ടാകുമോ?അല്ലാഹുവിൻറെ ഔലിയാക്കൾ ഒരു കാര്യത്തോട് ഉണ്ടാവണമെന്ന് പറഞ്ഞാൽ അത് ഉണ്ടാവുമോ



ഇബിനു തൈമിയ്യ പറയുന്നു'


ചില റിപ്പോർട്ടുകൾ ഇങ്ങനെ

  വന്നിട്ടുണ്ട്.

അല്ലാഹു അടിമയോട് പറയും ' ഞാൻ ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു '

" നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .


ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല 'എങ്ങനെ അത് ഉണ്ടാവാതിരിക്കും' (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '

( . ഫതാവ

ഇബ്ന് തൈമി 4/ 377 )

 وقد جاء في الأثر : يا عبدي، أنا أقول للشيء كن فيكون أطمني أجعلك تقول للشيء كن فيكون ، يا عبدي أنا الحي الذي لا يموت ، أطعني أجملك حيا لا تموت

وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته 


ഔലിയാക്കൾ ഒരു കാര്യത്തോട് ഉണ്ടാവണമെന്ന് പറഞ്ഞാൽ അത് ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞ കെ എം മൗലവിയും

ഇബ് തൈമിയ്യ മുശ്രികാണോ ?


Aslam Kamil saquafi parappanangadi


തൗഹീദിനെ നിർവചനം*

  അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക ,, https://islamicglobalvoice.blogspot.in/?m=0 *തൗഹീദിനെ ...