Thursday, March 13, 2025

കുട്ടി പിടിച്ചാൽ ഉമ്മയുടെ നിസ്കാരം ബാത്വിലാകുമോ⁉️*

 *കുട്ടി  പിടിച്ചാൽ  ഉമ്മയുടെ നിസ്കാരം ബാത്വിലാകുമോ⁉️*


  ❓ചേലാകർമം ചെയ്യപ്പെടാത്ത ആൺകുട്ടി നിസ്കരിക്കുന്നവന്റെ വസ്ത്രത്തിലോ ശരീരത്തിലോ പിടിച്ചാൽ  നിസ്കാരം ബാത്വിലാകുമോ? അങ്ങനെ ഒരു ഉസ്താദ് ക്ലാസ് എടുത്തത് കേട്ടു. വസ്തുതയെന്ത്?

=


✅ ആ ഉസ്താദ് പറഞ്ഞതാണ് വാസ്തവം.

    ചേലാകർമം ചെയ്യപ്പെടാത്ത കുട്ടിയുടെ ലിംഗത്തിനുള്ളിൽ നജസുണ്ടാകും, അതുറപ്പാണ്. ആ നജസുള്ളവൻ പിടിച്ചതുകൊണ്ടാണ് നിസ്കാരം ബാത്വിലായത്. ചേലാകർമം ചെയ്യപ്പെടാത്തതുകൊണ്ട് ലിംഗത്തിന്റെ ഉള്ളായി തോന്നുകയാണ്. യഥാർത്ഥത്തിൽ ഖുൽഫയുടെ ഉൾഭാഗം ഭാഹ്യഭാഗമാണ്. 

     ഇമാം നവവി(റ)

പ്രസ്താവിക്കുന്നു: കല്ലുകൊണ്ട് ശൗച്യം ചെയ്തവനെ നിസ്കാരത്തിൽ ചുമന്നാൽ നിസ്കാരം ബാത്വിലാകുന്നതാണ്. [ മിൻഹാജ് , തുഹ്ഫ: ശർവാനി:2/128,129]   

    ഇമാം ഖൽയൂബി (റ) വിവരിക്കുന്നു: നിസ്കരിക്കുന്നവൻ അവൻ്റെ കൈയ്യിലോ വസ്ത്രത്തിലോ പിടിച്ചാലും നിസ്കരിക്കുന്നവനെ അവൻ പിടിച്ചാലും നിസ്കാരം ബാത്വിലാകുന്നതാണ്. - ശരീരത്തിലോ വസ്ത്രത്തിലോ നജസുള്ള കുട്ടിയുടെ മസ്അലയും ഇങ്ങനെ തന്നെ -   ആ കുട്ടി നിസ്കരിക്കുന്നവനെ പിടിച്ചാലും നിസ്കരിക്കുന്നവൻ ആ കുട്ടിയെ പിടിച്ചാലും (കേവലം തൊട്ടാലല്ല ) നിസ്കാരം ബാത്വിലാകും[  ഖൽയൂബി: 1/208 നോക്കുക)

 (ﻭﻟﻮ ﺣﻤﻞ ﻣﺴﺘﺠﻤﺮا) ﻓﻲ اﻟﺼﻼﺓ (ﺑﻄﻠﺖ ﻓﻲ اﻷﺻﺢ) [ منهاج ]


 ﻭﻛﺬا ﻟﻮ ﺣﻤﻞ ﺣﺎﻣﻠﻪ ﻭﻛﺎلحمل اﻟﻘﺎﺑﺾ ﻋﻠﻰ ﺛﻮﺑﻪ ﺃﻭ ﻳﺪﻩ ﺃﻭ ﻋﻜﺴﻪ ﻭﻛﺎﻟﻤﺴﺘﺠﻤﺮ ﻛﻞ ﺫﻱ ﻧﺠﺎﺳﺔ [ حاشية القليوبي : 1/208 ]

(Copy )

©©©©©©©©©©©©©©©©©©©©

പ്രായം തികയാത്ത ഹാഫിളിനെ ഇമാമാക്കൽ*⁉️

 *പ്രായം തികയാത്ത ഹാഫിളിനെ ഇമാമാക്കൽ*⁉️


❓ഞങ്ങളുടെ നാട്ടിലെ നിസ്കാര പള്ളിയിൽ  നല്ല ഖിറാഅത്തുള്ള ഒരു ഹാഫിള് കുട്ടിയെ തറാവീഹിന് ഇമാമാക്കാൻ കമ്മിറ്റിക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളെ തുടർന്നു നിസ്കരിക്കൽ കറാഹത്താണെന്നും ജമാഅത്തിൻ്റെ പ്രതിഫലം ലഭിക്കില്ലന്നും ചിലർ പറയുന്നു. വസ്തുത വിവരിക്കാമോ?

= സൈനുൽ ആബിദ് കുറുപ്പത്ത്


✅ വിവരിക്കാം. കുട്ടികളെ തുടർന്നു നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാകുമെങ്കിലും അവരെ തുടർന്നു നിസ്കരിക്കൽ കറാഹത്താണ്. (തുഹ്ഫ: 2/ 288, നിഹായ : 2/174, മുഗ്'നി: 1/483) തുടർച്ച കറാഹത്തായത് കൊണ്ട് തന്നെ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടും.( ഹാശിയത്തുന്നി ഹായ: 2/ 174)

 ﻭتصح قدوة اﻟﻜﺎﻣﻞ) ﺃﻱ اﻟﺒﺎﻟﻎ اﻟﺤﺮ (ﺑﺎﻟﺼﺒﻲ) اﻟﻤﻤﻴﺰ ﻭﻟﻮ ﻓﻲ ﻓﺮﺽ ﻟﺨﺒﺮ اﻟﺒﺨﺎﺭﻱ «ﺃﻥ ﻋﻤﺮﻭ ﺑﻦ ﺳﻠﻤﺔ ﺑﻜﺴﺮ اﻟﻻﻡ ﻛﺎﻥ ﻳﺆﻡ ﻗﻮﻣﻪ ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ اﺑﻦ ﺳﺖ ﺃﻭ ﺳﺒﻊ» ﻧﻌﻢ اﻟﺒﺎﻟﻎ ﻭﻟﻮ ﻣﻔﻀﻮﻻ ﺃﻭ ﻗﻨﺎ ﺃﻭﻟﻰ ﻣﻨﻪ ﻟﻠﺨﻼﻑ ﻓﻲ ﺻﺤﺔ اﻻﻗﺘﺪاء ﺑﻪ *ﻭﻣﻦ ﺛﻢ ﻛﺮﻩ* ﻛﻤﺎ ﻓﻲ اﻟﺒﻮﻳﻄﻲ ( نحفة : 2/ 288)


اﻟﺒﺎﻟﻎ ﺃﻭﻟﻰ ﻣﻦ اﻟﺼﺒﻲ، ﻭﺇﻥ ﻛﺎﻥ اﻟﺼﺒﻲ ﺃﻗﺮﺃ ﺃﻭ ﺃﻓﻘﻪ ﻟﺼﺤﺔ اﻻﻗﺘﺪاء ﺑﻪ ﺑﺎﻹﺟﻤﺎﻉ ﺑﺨﻼﻑ اﻟﺼﺒﻲ، *ﻭﻟﻬﺬا ﻧﺺ ﻓﻲ اﻟﺒﻮﻳﻄﻲ ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ.* ( نهاية 2 / 174 )


*ﻗﻮﻟﻪ: ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ) ﻣﻌﺘﻤﺪ: ﺃﻱ ﻭﺣﻴﺚ ﻛﺎﻧﺖ ﻣﻜﺮﻭﻫﺔ ﻻ ﺛﻮاﺏ ﻓﻴﻬﺎ* ( حاشية النهاية : 2/174)


  ഖുർആൻ മന:പാഠമാക്കി എന്നത് കൊണ്ട് തുടർച്ച കറാഹത്തുള്ള കുട്ടിയെ പളളിയിൽ ഇമാമാക്കുക എന്ന തീരുമാനം ഭൂഷണമല്ല.

    ഇമാമിൻ്റെ  റുകൂഅ് എത്തിച്ചാൽ മസ്ബൂഖിന് റക്അത്ത് ലഭിച്ചല്ലോ. ഫാതിഹ ഇമാം വഹിച്ചു. ഇങ്ങനെ റക്അത്ത്  ലഭിക്കണമെങ്കിൽ ഇമാം കുട്ടിയാവാതിരിക്കണമെന്ന് ഇമാം الزركشي ( റ ) വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ)

    കുട്ടിയെ തുടരൽ തന്നെ സ്വഹീഹല്ല എന്ന വീക്ഷണവും ഉണ്ട് (നിഹായ :2/ 174) (കോപ്പി)

<<<<<<<<<<<<<<<<<<<<<<<<<<<<<

ശഅ്ബാൻ പതിനഞ്ചിനു ശേഷം ഏതെല്ലാം നോമ്പ് ഹറാം* ⁉️

 *ശഅ്ബാൻ പതിനഞ്ചിനു ശേഷം ഏതെല്ലാം നോമ്പ് ഹറാം* ⁉️


  ❓ശഅ്ബാൻ പതിനഞ്ചിനു ശേഷം പ്രസ്തുത മാസത്തിൽ നോമ്പ് ഖളാ വീട്ടൽ ഹറാമാണോ?


✅ അല്ല , ഹറാമല്ല, ഖളാഅ് വീട്ടേണ്ട നോമ്പ് ഖളാ വീട്ടൽ നിർബന്ധമാണ്. 

    ശഅ്ബാൻ പതിനഞ്ചിനു ശേഷം  കേവലം സുന്നത്ത് നോമ്പ് മാത്രമാണ് നിഷിദ്ധമായത്. 

      ഫർളു നോമ്പ് ഖളാ വീട്ടൽ ,സുന്നത്ത് നോമ്പ് ഖളാ വീട്ടൽ , നേർച്ച നോമ്പ് അനുഷ്ഠിക്കൽ ,

കഫ്ഫാറത്തിൻ്റ നോമ്പ് പിടിക്കൽ , പതിവുള്ള സുന്നത്തു നോമ്പ് (ഉദാ: തിങ്കൾ , വ്യാഴം)  അനുഷ്ഠിക്കൽ എന്നിവയൊന്നും ശഅ്ബാൻ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. 

     ശഅ്ബാൻ പതിനഞ്ചിനു നോമ്പനുഷ്ഠിച്ചാൽ തുടർന്നു ബാക്കിയുള്ള  ദിവസങ്ങളിൽ തുടരെ ശഅ്ബാൻ അവസാനം വരെ 

 - സുന്നത്ത് -  നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. നിഷിദ്ധമല്ല. (ഇആനത്ത് :2/267) ഇടക്ക് നോമ്പ് ഒഴിവാക്കിയാൽ പിന്നീട് കേവലം സുന്നത്ത് നോമ്പ് ഹറാമാകും (ജമൽ 2/326 )

       ശഅ്ബാൻ പതിനഞ്ചിനു ശേഷം നോമ്പ് ഖളാ വീട്ടൽ ഹറാമാണെന്ന ചിലരുടെ ധാരണ തിരുത്തപ്പെടേണ്ടതാണ്.

.....      ......      .....

 *ﻳﺤﺮﻡ اﻟﺼﻮﻡ ﺑﻌﺪ ﻧﺼﻒ ﺷﻌﺒﺎﻥ ﻟﻤﺎ ﺻﺢ ﻣﻦ ﻗﻮﻟﻪ -* *ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: ﺇﺫا اﻧﺘﺼﻒ ﺷﻌﺒﺎﻥ ﻓﻼ ﺗﺼﻮﻣﻮا.*

*(ﻗﻮﻟﻪ: ﻣﺎ ﻟﻢ ﻳﺼﻠﻪ ﺑﻤﺎ ﻗﺒﻠﻪ)* *ﺃﻱ ﻣﺤﻞ اﻟﺤﺮﻣﺔ ﻣﺎ ﻟﻢ ﻳﺼﻞ ﺻﻮﻡ ﻣﺎ ﺑﻌﺪ اﻟﻨﺼﻒ ﺑﻤﺎ ﻗﺒﻠﻪ، ﻓﺈﻥ ﻭﺻﻠﻪ ﺑﻪ ﻭﻟﻮ ﺑﻴﻮﻡ اﻟﻨﺼﻒ، ﺑﺄﻥ ﺻﺎﻡ ﺧﺎﻣﺲ ﻋﺸﺮﻩ ﻭﺗﺎﻟﻴﻴﻪ ﻭاﺳﺘﻤﺮ ﺇﻟﻰ ﺁﺧﺮ اﻟﺸﻬﺮ، ﻓﻼ ﺣﺮﻣﺔ.*

*(ﻗﻮﻟﻪ: ﺃﻭ ﻟﻢ ﻳﻮاﻓﻖ ﻋﺎﺩﺗﻪ) ﺃﻱ ﻭﻣﺤﻞ اﻟﺤﺮﻣﺔ ﺃﻳﻀﺎ ﻣﺎ ﻟﻢ ﻳﻮاﻓﻖ ﺻﻮﻣﻪ ﻋﺎﺩﺓ ﻟﻪ ﻓﻲ اﻟﺼﻮﻡ، ﻓﺈﻥ ﻭاﻓﻘﻬﺎ - ﻛﺄﻥ ﻛﺎﻥ ﻳﻌﺘﺎﺩ ﺻﻮﻡ ﻳﻮﻡ ﻣﻌﻴﻦ ﻛﺎﻻﺛﻨﻴﻦ ﻭاﻟﺨﻤﻴﺲ - ﻓﻼ ﺣﺮﻣﺔ.*

*(ﻗﻮﻟﻪ: ﺃﻭ ﻟﻢ ﻳﻜﻦ ﻋﻦ ﻧﺬﺭ اﻟﺦ) ﺃﻱ: ﻭﻣﺤﻞ اﻟﺤﺮﻣﺔ ﺃﻳﻀﺎ: ﻣﺎ ﻟﻢ ﻳﻜﻦ ﺻﻮﻣﻪ ﻋﻦ ﻧﺬﺭ ﻣﺴﺘﻘﺮ ﻓﻲ ﺫﻣﺘﻪ، ﺃﻭ ﻗﻀﺎء، ﻭﻟﻮ ﻛﺎﻥ اﻟﻘﻀﺎء ﻟﻨﻔﻞ، ﺃﻭ ﻛﻔﺎﺭﺓ، ﻓﺈﻥ ﻛﺎﻥ ﻛﺬﻟﻚ، ﻓﻼ ﺣﺮﻣﺔ، ﻭﺫﻟﻚ ﻟﺨﺒﺮ* *اﻟﺼﺤﻴﺤﻴﻦ: ﻻ ﺗﻘﺪﻣﻮا - ﺃﻱ ﻻ ﺗﺘﻘﺪﻣﻮا -* *ﺭﻣﻀﺎﻥ ﺑﺼﻮﻡ ﻳﻮﻡ ﺃﻭ ﻳﻮﻣﻴﻦ ﺇﻻ ﺭﺟﻞ ﻛﺎﻥ ﻳﺼﻮﻡ ﻳﻮﻣﺎ ﻭﻳﻔﻄﺮ ﻳﻮﻣﺎ ﻓﻠﻴﺼﻤﻪ.*

*ﻭﻗﻴﺲ ﺑﻤﺎ ﻓﻲ اﻟﺤﺪﻳﺚ ﻣﻦ اﻟﻌﺎﺩﺓ: اﻟﻨﺬﺭ، ﻭاﻟﻘﻀﺎء، ﻭاﻟﻜﻔﺎﺭﺓ - ﺑﺠﺎﻣﻊ اﻟﺴﺒﺐ -.*

إعانة الطالبين: ٢ / ٣٠٩) (കോപ്പി )

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


ത്വലാഖിൻ്റെ ഇദ്ദയിൽ ഭർത്താവിൻ്റെ മരണം !?*

 *ത്വലാഖിൻ്റെ ഇദ്ദയിൽ ഭർത്താവിൻ്റെ മരണം !?*


❓ ഒരാൾ തൻ്റെ ഭാര്യയെ ഒരു ത്വലാഖ് ചൊല്ലി. അതിൻ്റെ പേരിൽ അവൾ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കേ ഭർത്താവ് മരണപ്പെട്ടാൽ അവൾക്ക് ഭർത്താവിൻ്റെ സ്വത്തിൽ അവകാശമുണ്ടാകുമോ? അവളുടെ കുടുംബം ഭാര്യയുടെ അവകാശം കിട്ടണമെന്ന് വാദിക്കുന്നു. എന്നാൽ ത്വലാഖ് ചൊല്ലപ്പെട്ടത് കൊണ്ട് ഭാര്യയല്ലന്നും അനന്തര സ്വത്തിന് അവൾ അർഹതയല്ലന്നും ഭർത്താവിൻ്റെ കുടുംബം വാദിക്കുന്നു, ആരുടെ വാദമാണ് ശരി ?

= സകരിയ്യ: പുറത്തിയിൽ


✅ ഭാര്യയുടെ കുടുംബത്തിൻ്റെ വാദമാണ് ശരി. 

    ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടതിൻ്റെ പേരിൽ ഇദ്ദ നിർബന്ധമായവൾക്ക് അവളുടെ ഇദ്ദയുടെ കാലത്ത് ഭർത്താവ് മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ അനന്തര സ്വത്തിൽ അവൾക്ക് അവകാശം ഉണ്ട്. സ്വത്ത് ലഭിക്കുന്ന വിഷയത്തിൽ അവൾ ഭാര്യയെ പോലെയാണ്.( ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/342 )

   ഭർത്താവിന് മക്കളില്ലെങ്കിൽ നാലിലൊന്നും ഭർത്താവിന് മക്കളുണ്ടെങ്കിൽ എട്ടിലൊന്നുമാണ് ഭാര്യയുടെ അവകാശം. 

   അപ്പോൾ പ്രസ്തുത ഭാര്യക്ക് ഭർത്താവിൻ്റെ കുടുംബം അവകാശം കൊടുക്കണം.

   ഇനി , ഈ മസ്അലയിൽ ഇദ്ദക്കാലത്ത് ഭാര്യയാണ് മരിച്ചതെങ്കിൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്. ഭാര്യക്ക് മക്കളില്ലെങ്കിൽ സ്വത്തിൻ്റെ പകുതിയും മക്കളുണ്ടെങ്കിൽ നാലിലൊന്നുമാണ് ഭർത്താവിൻ്റെ അവകാശം .

*സംഗ്രഹം*

1) ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടവളുടെ ഭർത്താവ് അവളുടെ ഇദ്ദ കാലത്ത് മരണപ്പെട്ടാൽ ഭർത്താവിൻ്റെ സമ്പത്തിൽ അവൾക്ക് അവകാശമുണ്ട്.

2) അവളുടെ ഇദ്ദ കാലത്ത് അവൾ മരിച്ചാൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്.


 ﻭﻫﻲ [ الرجعية ] ﻛﺎﻟﺰﻭﺟﺔ، ﺑﺪﻟﻴﻞ ﺻﺤﺔ اﻟﺘﻮاﺭﺙ ﺑﻴﻨﻬﻤﺎ ﻟﻮ ﻣﺎﺕ ﺃﺣﺪﻫﻤﺎ ﻓﻲ ﻫﺬﻩ اﻟﻌﺪﺓ [ اعانة الطالبين 3/342) copy

*************************************

മൂന്നാം റക്അത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നു

 *ഇമാമിൻ്റെ സുജൂദ്, പള്ളിയിൽ പ്രശ്നമായി*


❓ഞങ്ങളുടെ നാട്ടിൽ ഇന്നലെ അസ്ർ നിസ്കാരത്തിൽ ഇമാം  നാലാം റക്അത്താണെന്ന് ധരിച്ച്, മൂന്നാം റക്അത്തിൽ  അവസാനത്തെ അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നു. അപ്പോൾ തന്നെ പിന്നിൽ നിന്നു മഅ്മൂം 'സുബ്ഹാനല്ലാഹ്' ചൊല്ലിയപ്പോൾ ഇമാം എഴുന്നേറ്റ് ഒരു റക്അത്ത് നിസ്കരിച്ചു. പിന്നെ സഹ്'വിൻ്റെ സുജൂദ് ചെയ്തു സലാം വീട്ടി, നിസ്കാര ശേഷം ചില മഅ്മൂമുകൾ സഹ്'വിൻ്റെ സുജൂദിൻ്റെ ആവശ്യമില്ലെന്നും മറ്റു ചിലർ സഹ്'വിൻ്റെ സുജൂദ് സുന്നത്തുണ്ടെന്നും വാദിച്ചു. അങ്ങനെ അതൊരു സംസാര വിഷയമായി. ഈ വിഷയത്തിലെ മസ്അല എന്താണ്?

= നബീൽ മണ്ണാർക്കാട്


✅ ഈ മസ്അലമിൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തില്ല. ഇവിടെ റക്അത്ത് കൂടുതലാകാൻ ഒരു സാധ്യതയും ഇല്ലല്ലോ. അല്പസമയം സംശയത്തിലായി എന്നത് പ്രശ്നമല്ല. [ ഫത്ഹുൽ മുഈൻ ]

*ﻭﺃﻣﺎ ﻻ ﻳﺤﺘﻤﻞ ﺯﻳﺎﺩﺓ ﻛﺄﻥ ﺷﻚ ﻓﻲ ﺭﻛﻌﺔ ﻣﻦ ﺭﺑﺎﻋﻴﺔ ﺃﻫﻲ ﺛﺎﻟﺜﺔ ﺃﻡ ﺭاﺑﻌﺔ؟ ﻓﺘﺬﻛﺮ ﻗﺒﻞ اﻟﻘﻴﺎﻡ ﻟﻠﺮاﺑﻌﺔ ﺃﻧﻬﺎ ﺛﺎﻟﺜﺔ ﻓﻼ ﻳﺴﺠﺪ ﻻﻥ ﻣﺎ ﻓﻌﻠﻪ ﻣﻨﻬﺎ ﻣﻊ اﻟﺘﺮﺩﺩ ﻻ ﺑﺪ ﻣﻨﻪ ﺑﻜﻞ ﺗﻘﺪﻳﺮ* [ فتح المعين ] (കോപ്പി )

•••••••••••••••••••••••••••••••••••••••••••••


റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ

 *റമളാൻ : സുപ്രധാന മസ്അലകൾ*


*നോമ്പിൻ്റെ നിയ്യത്ത് റമളാനിൻ്റെ ആദ്യരാത്രി മാത്രം*⁉️


            *ചോദ്യം* ഒന്ന്:

            ....................................


    റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ?


          *ഉത്തരം*

          ,,,,,,,,,,,,,,,,,,,,,,,

 

     *ഇല്ല ,എല്ലാ രാത്രിയും നിയ്യത്തു ചെയ്യൽ നിർബന്ധമാണ്.( ഇതാണു നമ്മുടെ, ശാഫിഈ മദ്ഹബിലെ നിയമം.) നിയ്യത്ത്   കരുതൽ നിർബന്ധവും ഉച്ചരിക്കൽ സുന്നത്തുമാണ്. മഗ്'രിബ് മുതൽ സുബ്ഹ് വരെയാണ് നിയ്യത്തിൻ്റെ സമയം .(തുഹ്ഫ: ശർവാനി: 3/386)* 


     *എന്നാൽ , ഈ റമളാൻ മാസം മുഴുവനും ഫർളായ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,എന്നു മൊത്തത്തിൽ റമളാനിൻ്റെ ആദ്യരാത്രി നിയ്യത്തു ചെയ്യൽ നമ്മുടെ മദ്ഹബിൽ സുന്നത്തുണ്ട്.* *(ഫത്ഹുൽ മുഈൻ: പേജ്: 133)*

  

              *ചോദ്യം* രണ്ട്:


        റമളാൻ ആദ്യ രാത്രിയിലെ ആ സുന്നത്തായ നിയ്യത്തു കൊണ്ടുള്ള പ്രയോജനമെന്ത്?

              

          *ഉത്തരം*

         ,,,,,,,,,,,,,,,,,,,,,,


      *ഏതെങ്കിലും ദിവസം രാത്രി നിയ്യത്തു മറന്നാൽ ഇമാം മാലിക് (റ)വിൻ്റെ വീക്ഷണത്തിൽ നോമ്പ് ലഭിക്കുമെന്നതാണ് പ്രയോജനം.(മാലികീ മദ്ഹബിൽ ആദ്യരാത്രി മാത്രമേ നിയ്യത്ത് നിർബന്ധമുള്ളൂ. ഒരു മാസത്തിനു മുഴുവനായുള്ള നിയ്യത്ത്)  (ഫത്ഹുൽ മുഈൻ) ഈ നിയ്യത്തുണ്ടായാൽ റമളാൻ നോമ്പ് നഷ്ടപ്പെടില്ലല്ലോ.*


         *ചോദ്യം* 

മൂന്ന്:

        ................


    മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കുന്നമെങ്കിൽ മാലിക് (റ)വിനെ തഖ്ലീദ് ചെയ്യണ്ടെയോ?


         *ഉത്തരം*

       ,,,,,,,,,,,,,,,,,,,,,,,,


   *അതേ, നിയ്യത്തിൻ്റെ വേളയിൽ തഖ്ലീദ് വേണം. പ്രസ്തുത നിയ്യത്ത് മാലികി വീക്ഷണത്തിലാണ് എന്ന അറിവ് മതി. അതാണു തഖ്ലീദ്. അല്ലാതെ തഖ്ലീദ് ഉണ്ടാകാൻ പുതിയ നിയ്യത്തൊന്നും വേണ്ട.(തർശീഹ്: 136 നോക്കുക)*


   *ചോദ്യം:* 

നാല്

..................


   മാലികി മദ്ഹബിലെ പ്രസ്തുത നിയമം കൊണ്ടുള്ള അറിവ് റമളാനിൻ്റെ പ്രഥമ രാത്രി നിയ്യത്തു ചെയ്യുമ്പോൾ തന്നെ വേണോ?


         *ഉത്തരം*

       ,,,,,,,,,,,,,,,,,,,,,,,,,,,,,


 *അതേ , അതാണു പ്രബല വീക്ഷണം. എന്നാൽ  , അങ്ങനെ വേണമെന്നില്ല. കർമത്തിനു ശേഷം തഖ്ലീദ് ഉണ്ടായാലും മതി എന്നു വിവരിച്ച ഫുഖഹാക്കളുണ്ട്. അതു നമുക്ക് വലിയ അനുഗ്രഹമാണ്.(തർശീഹ് പേജ്: 136 നോക്കുക)*

   ( ഒരു മാസത്തിന് മൊത്തത്തിലായി റമളാനിൻ്റെ ആദ്യരാത്രി നിയ്യത്ത് ചെയ്യൽ സുന്നത്താണെന്ന നമ്മുടെ മദ്ഹബിലെ നിയമപ്രകാരം ഒരാൾ നിയ്യത്ത് ചെയ്തു. അങ്ങനെ ഒരു രാത്രി നിയ്യത്ത് മറന്നു. അന്നു പകലിൽ നോമ്പുകാരനെ പോലെ നിന്നു. പിന്നീടാണ് ആ നോമ്പ് മാലികി മദ്ഹബിൽ സ്വഹീഹാണെന്ന് അറിഞ്ഞത്. അമലിൻ്റെ ശേഷമുള്ള തഖ്ലീദിൻ്റെ ഒരു ഉദാഹരണമാണിത് . അവനും മാലികീ വീക്ഷണത്തിൽ നോമ്പ് ലഭിക്കും)


  *പ്രത്യേക ശ്രദ്ധയ്ക്ക്*

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


   *മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ ഉണ്ടാകാൻ പാടില്ല. അവ മാലികി വീക്ഷണത്തിൽ നോമ്പ് ബാത്വിലാകുന്നതും നമ്മുടെ മദ്ഹബിൽ നോമ്പ് ബാത്വിലാകാത്തതുമാണ്.*

   

1) *മദ്'യ് (വികാരത്തിൻ്റെ പ്രഥമ ഘട്ടത്തിൽ പുറപ്പെടുന്ന മദജലം) പുറപ്പെടൽ. (ഫത്ഹുൽ മുഈൻ പേജ്: 135)*


2) *കണ്ണിൽ സുറുമ ഇടൽ (ഖൽയൂബി :2/72)*


3) *മറന്നു ഭക്ഷണം കഴിക്കൽ (അത്താജ് വൽ ഇഖ്ലീൽ: 3/350 )*


   *റമളാനിൻ്റെ പ്രഥമ രാവിൽ ഒരു മാസത്തെ നിയ്യത്ത് ഒരുമിച്ചു ചെയ്യുക . പിന്നെ എന്നും രാത്രി നിയ്യത്ത് ചെയ്യുക*. 

     

*ചോദ്യം:* 

അഞ്ച്

...... .....


 റമളാനിൻ്റെ ആദ്യരാത്രി ഒരു മാസത്തിനു മുഴുവനായി മൊത്തത്തിൽ നിയ്യത്ത് വെക്കാൻ മറന്ന ഒരാൾ ഏതെങ്കിലും രാത്രി നിയ്യത്ത് മറന്നാൽ അവനു നോമ്പ് ലഭിക്കാൻ മാർഗമുണ്ടോ?


    *ഉത്തരം*

  ,,,,,,,,,,,,,,,,,,,,,,,,,,,,,,,


 *ഉണ്ട് ,അവൻ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തു അന്നു പകലിൻ്റെ ആദ്യത്തിൽ (ഉച്ചയ്ക്കു മുമ്പ്)  നിയ്യത്ത് ചെയ്താൽ മതി. എന്നാൽ അവനു നോമ്പ് ലഭിക്കും. (ഫത്ഹുൽ മുഈൻ: പേജ്: 133)  നോമ്പ് മുറിയുന്ന കാര്യത്തിൽ നമ്മുടെ മദ്ഹബ് പോലെ തന്നെയാണ് ഹനഫീ മദ്ഹബും (ഫിഖ്ഹുൽ ഹനഫീ)* (കോപ്പി)

============================


റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ

 *റമളാൻ : സുപ്രധാന മസ്അലകൾ*

........................................

*റമളാനിലെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതൽ⁉️*


❓ റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ടോ? 


✅ പ്രത്യേക സുന്നത്തുള്ളതായി നമ്മുടെ ഫുഖഹാഅ് വിധി പറഞ്ഞത് കണ്ടിട്ടില്ല. അതേ സമയം പ്രസ്തുത രാത്രി പ്രസ്തുത സൂറത്ത് ഓതിയാൽ ചില നേട്ടങ്ങൾ ആരിഫീങ്ങൾ വിവരിച്ചിട്ടുണ്ട്.

   അതു വിവരിക്കാം. 

ذخائر الإخوان في مواعظ شهر رمضان

എന്ന ഗ്രന്ഥത്തിൽ ശൈഖ് അഹ് മദുൽ പൊന്നാനി (റ) വിവരിക്കുന്നു:

 قال بعض العارفين *''من قرأ سورة الفتح عند رؤية هلال رمضان في أول ليلته وسَّع الله رزقه في ذلك العام* الي آخره 

(ذخائر الإخوان في مواعظ شهر رمضان :صفحة :٦١)

ആരിഫീങ്ങളിൽ ചിലർ പറയുന്നു:

      ആരെങ്കിലും റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതിയാൽ ആ വർഷം അവസാനം വരെ അവൻ്റ റിസ്ഖ് അല്ലാഹു വിശാലമാക്കിക്കൊടുക്കും. (ദഖാഇഖുൽ ഇഖ് വാൻ: പേജ്: 61)

    റമളാൻ പ്രഥമ രാത്രി സുന്നത്ത് നിസ്കാരത്തിൽ സൂറത്ത് ഫത്ഹ് ഓതിയാലുള്ള പോരിശയും പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. 

  ശൈഖ് അഹ്മദ് മഖ്ദൂം (റ) വിവരിക്കുന്നു: 

 *قال ابن مسعود رضي الله عنه بلغني عن النبي صلى الله عليه وسلم أنه قال  ''من قرأ سورة الفتح في أول ليلة من رمضان في صلاة التطوع حفظه الله تعالي ذلك العام ومن الله العون''* 

ٰ(ذخائر الإخوان في مواعظ شهر رمضان :  صفحة: ٦١)

റമളാനിൻ്റെ പ്രഥമ രാവിൽ  സുന്നത്തു നിസ്കാരത്തിൽ സൂറത്തുൽ ഫത്ഹ് ഓതുന്നവന് ആ വർഷം അല്ലാഹു സംരക്ഷണം നൽകും .സഹായം അല്ലാഹുവിൽ നിന്നാണ്. (ദഖാഇറുൽ ഇഖ് വാൻ: പേജ് 61)

  ഇമാം ഖുർത്വുബി(റ)വിൻ്റെ തഫ്സീർ ഖുർത്വുബി ,(16/260 ) ശൈഖ് ഇസ്മാഈലുൽ ഹിഖി(റ)വിൻ്റെ റൂഹുൽ ബയാൻ ,(9/61)  ആലൂസിയുടെ  റൂഹുൽ മആനീ, ഇമാം സുയൂത്വി (റ)വിൻ്റെ ദുർറുൽ മൻസൂർ, (7/512)  മുഗ്നിയുടെ രചയിതാവായ ഇമാം ഖത്വീബുശ്ശിർബീനീ (റ)വിൻ്റെ അസ്സിറാജുൽ മുനീർ (7/90) എന്നീ തഫ്സീർ ഗ്രന്ഥങ്ങളിലും കൻസുന്നജാഹ് (പേജ് 189, നുസ്ഹത്തുൽ മജാലിസ് (1/164 ) എന്നിവയിലും മറ്റും റമളാൻ പ്രഥമ രാവിലെ സൂറത്തുൽ ഫത്ഹിൻ്റ പാരായണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 

*പ്രത്യേക ശ്രദ്ധയ്ക്ക്*

   റമളാനിൻ്റെ പ്രഥമ രാത്രിയിലെ സാധാ സുന്നത്ത് നിസ്കാരത്തിൻ്റെ (ഉദാ: തറാവീഹ് , വിത്ർ) മഹത്വമൊന്നും  സൂറത്തുൽ ഫത്ഹ് ഓതിക്കൊണ്ടുള്ള പ്രത്യേക നിസ്കാരത്തിനില്ല .കാരണം ,തറാവീഹും വിത്റുമെല്ലാം മഹത്വം വിവരിച്ച് ഫുഖഹാഅ് സുന്നത്തെന്ന് വിധി പ്രഖ്യാപിച്ച നിസ്കാരങ്ങളാണ്. മറ്റേത് അങ്ങനെയുള്ളതല്ല.

(കോപ്പി)

•••••••••••••••••••••••••••••••••••••••••••••••••


സന്താന പരിപാലനം കുട്ടികളോടുള്ള പെരുമാറ്റം*🌿ضرب الاولاد

 *സന്താന പരിപാലനം കുട്ടികളോടുള്ള പെരുമാറ്റം*🌿 കുട്ടികൾ സമൂഹത്തിന്റെ നാളെയുടെ പാറക്കല്ലുകളാണ്. അവരുടെ മനസ്സുകളിൽ സ്നേഹവും കരുണയും നിറച്ചാൽ മ...