*പ്രായം തികയാത്ത ഹാഫിളിനെ ഇമാമാക്കൽ*⁉️
❓ഞങ്ങളുടെ നാട്ടിലെ നിസ്കാര പള്ളിയിൽ നല്ല ഖിറാഅത്തുള്ള ഒരു ഹാഫിള് കുട്ടിയെ തറാവീഹിന് ഇമാമാക്കാൻ കമ്മിറ്റിക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളെ തുടർന്നു നിസ്കരിക്കൽ കറാഹത്താണെന്നും ജമാഅത്തിൻ്റെ പ്രതിഫലം ലഭിക്കില്ലന്നും ചിലർ പറയുന്നു. വസ്തുത വിവരിക്കാമോ?
= സൈനുൽ ആബിദ് കുറുപ്പത്ത്
✅ വിവരിക്കാം. കുട്ടികളെ തുടർന്നു നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാകുമെങ്കിലും അവരെ തുടർന്നു നിസ്കരിക്കൽ കറാഹത്താണ്. (തുഹ്ഫ: 2/ 288, നിഹായ : 2/174, മുഗ്'നി: 1/483) തുടർച്ച കറാഹത്തായത് കൊണ്ട് തന്നെ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടും.( ഹാശിയത്തുന്നി ഹായ: 2/ 174)
ﻭتصح قدوة اﻟﻜﺎﻣﻞ) ﺃﻱ اﻟﺒﺎﻟﻎ اﻟﺤﺮ (ﺑﺎﻟﺼﺒﻲ) اﻟﻤﻤﻴﺰ ﻭﻟﻮ ﻓﻲ ﻓﺮﺽ ﻟﺨﺒﺮ اﻟﺒﺨﺎﺭﻱ «ﺃﻥ ﻋﻤﺮﻭ ﺑﻦ ﺳﻠﻤﺔ ﺑﻜﺴﺮ اﻟﻻﻡ ﻛﺎﻥ ﻳﺆﻡ ﻗﻮﻣﻪ ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ اﺑﻦ ﺳﺖ ﺃﻭ ﺳﺒﻊ» ﻧﻌﻢ اﻟﺒﺎﻟﻎ ﻭﻟﻮ ﻣﻔﻀﻮﻻ ﺃﻭ ﻗﻨﺎ ﺃﻭﻟﻰ ﻣﻨﻪ ﻟﻠﺨﻼﻑ ﻓﻲ ﺻﺤﺔ اﻻﻗﺘﺪاء ﺑﻪ *ﻭﻣﻦ ﺛﻢ ﻛﺮﻩ* ﻛﻤﺎ ﻓﻲ اﻟﺒﻮﻳﻄﻲ ( نحفة : 2/ 288)
اﻟﺒﺎﻟﻎ ﺃﻭﻟﻰ ﻣﻦ اﻟﺼﺒﻲ، ﻭﺇﻥ ﻛﺎﻥ اﻟﺼﺒﻲ ﺃﻗﺮﺃ ﺃﻭ ﺃﻓﻘﻪ ﻟﺼﺤﺔ اﻻﻗﺘﺪاء ﺑﻪ ﺑﺎﻹﺟﻤﺎﻉ ﺑﺨﻼﻑ اﻟﺼﺒﻲ، *ﻭﻟﻬﺬا ﻧﺺ ﻓﻲ اﻟﺒﻮﻳﻄﻲ ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ.* ( نهاية 2 / 174 )
*ﻗﻮﻟﻪ: ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ) ﻣﻌﺘﻤﺪ: ﺃﻱ ﻭﺣﻴﺚ ﻛﺎﻧﺖ ﻣﻜﺮﻭﻫﺔ ﻻ ﺛﻮاﺏ ﻓﻴﻬﺎ* ( حاشية النهاية : 2/174)
ഖുർആൻ മന:പാഠമാക്കി എന്നത് കൊണ്ട് തുടർച്ച കറാഹത്തുള്ള കുട്ടിയെ പളളിയിൽ ഇമാമാക്കുക എന്ന തീരുമാനം ഭൂഷണമല്ല.
ഇമാമിൻ്റെ റുകൂഅ് എത്തിച്ചാൽ മസ്ബൂഖിന് റക്അത്ത് ലഭിച്ചല്ലോ. ഫാതിഹ ഇമാം വഹിച്ചു. ഇങ്ങനെ റക്അത്ത് ലഭിക്കണമെങ്കിൽ ഇമാം കുട്ടിയാവാതിരിക്കണമെന്ന് ഇമാം الزركشي ( റ ) വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ)
കുട്ടിയെ തുടരൽ തന്നെ സ്വഹീഹല്ല എന്ന വീക്ഷണവും ഉണ്ട് (നിഹായ :2/ 174) (കോപ്പി)
<<<<<<<<<<<<<<<<<<<<<<<<<<<<<
No comments:
Post a Comment