Tuesday, March 11, 2025

മൗലിദു യോഗങ്ങൾ മറ്റു ആരാധനാസദസ്സുകൾ തുടങ്ങിയവയിൽ അമുസ്‌ലിമീങ്ങളെ ആദരപൂർവ്വം പങ്കെടുപ്പിക്കുന്നത്

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓മുസ്‌ലിമീങ്ങൾ ത്വാഅത്തെന്ന(പുണ്യകർമ്മം) നിലക്കു ചെയ്യുന്ന മീലാദു പരിപാടികൾ, മൗലിദു യോഗങ്ങൾ മറ്റു ആരാധനാസദസ്സുകൾ തുടങ്ങിയവയിൽ അമുസ്‌ലിമീങ്ങളെ ആദരപൂർവ്വം പങ്കെടുപ്പിക്കുന്നത് മുസ്‌ലിമീങ്ങൾക്കനുയോജ്യമാണോ.


🟰 അനുയോജ്യമല്ല. ബഹുമാനാദരവുകളും നേതൃത്വവും മുസ്‌ലിമീങ്ങളുടെ പ്രത്യേക സദസ്സിൽ അമുസ്‌ലിമീങ്ങൾക്കു നൽകിക്കൂടായെന്ന് തുഹ്ഫഃ 9–299ൽ പ്രസ്താവിച്ചിട്ടുണ്ട്. സുന്നികളുടെ യോഗങ്ങളിൽ വഹ്ഹാബികൾ തുടങ്ങിയ മുബ്തദിഈങ്ങളെ പങ്കെടുപ്പിക്കുന്നതിനും ഇതു ബാധകമാണെന്ന് 300–ാം പേജിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. ആദരവോടുകൂടിയല്ലെങ്കിലും മുസ്‌ലിമീങ്ങളുടെ ആരാധനാസദസ്സിൽ അമുസ്‌ലിമീങ്ങളെ പങ്കെടുപ്പിച്ചുകൂടെന്ന് തുഹ്ഫഃ 3–75ൽ വ്യക്തമാക്കിയിട്ടുണ്ട്.


*മസ്അല 2️⃣2️⃣1️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



ടെർലിൽ, ടെട്രോൺ ഇവ പട്ടുവസ്ത്രത്തിൽ പെടുമോ

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓പുരുഷന്മാർക്കു പട്ടുവസ്ത്രം ഹറാമാണല്ലോ. എന്നാൽ, ഇന്ന് പൊതുവായി ഉപയോഗിക്കാറുള്ള ടെർലിൽ, ടെട്രോൺ ഇവ പട്ടുവസ്ത്രത്തിൽ പെടുമോ. അവ ഉപയോഗിക്കുന്നതിനു ശറഇൽ വിരോധമുണ്ടോ.


🟰 ടെർലിനും ടെട്രോണും പട്ടുവസ്ത്രത്തിൽ പെട്ടതല്ല. പ്രത്യേകം ഒരുതരം പുഴുവിൽ നിന്നുത്ഭവിക്കുന്നതാണു പട്ട്. അവ അങ്ങനെയല്ല. ഉപയോഗിക്കുന്നതിനു വിരോധവുമില്ല.(മജ്മൂഅതു ഫതാവാ ലിഖുദ്‌വതിൽ മുഹഖ്ഖിഖീൻ പേ: 80)


*മസ്അല 2️⃣2️⃣2️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



ശഅ്ബാൻ 15ന് ഒരു സ്പെഷ്യൽ നോമ്പുണ്ടോ.?*

 *ശഅ്ബാൻ 15ന് ഒരു സ്പെഷ്യൽ നോമ്പുണ്ടോ.?*



*ചോദ്യം:* എല്ലാ അറബുമാസത്തിലും 13,14,15 എന്നീ ദിവസങ്ങളിൽ നോമ്പു പിടിക്കൽ സുന്നത്താണല്ലോ. ഈ സുന്നത്തിനു പുറമെ ശഅ്ബാൻ പതിനഞ്ചിനു മാത്രം മിക്ക ആളുകളും നോമ്പു പിടിക്കുന്നതായി കാണുന്നു. ആ ദിവസം മാത്രം നോമ്പു പിടിക്കുന്നതിനു വല്ല ശ്രേഷ്ഠതയും പ്രത്യേകമായുണ്ടോ.?


*ഉത്തരം:* ശഅ്ബാൻ 15ന്റെ നാൾ എന്ന നിലക്കു തന്നെ ആ ദിവസം നോമ്പു പിടിക്കൽ സുന്നത്താണെന്നു ചില പണ്ഡിതൻമാർക്കഭിപ്രായമുണ്ട്. അന്നു നോമ്പനുഷ്ഠിക്കാൻ നിർദ്ദേശിക്കുന്ന ചില ഹദീസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാകാം മറ്റു മാസങ്ങളിലെ 13,14 ദിനങ്ങളിലെപ്പോലെ പതിനഞ്ചിനും സുന്നത്തായ നോമ്പനുഷ്ഠിക്കാത്തവരും ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പു പിടിക്കുന്നത്. ഇതിൽ അരുതായ്മകളൊന്നുമില്ലല്ലോ.


(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം 2, പേജ്: 150)


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



പക്ഷികളെ കൂട്ടിലിട്ടു വളർത്തുന്നതായി കാണാം

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓ഇന്നു പലരും തത്തപോലുള്ള പക്ഷികളെ കൂട്ടിലിട്ടു വളർത്തുന്നതായി കാണാം. വെറും കാഴ്ചയുടേയും ശബ്ദം കേൾക്കുന്നതിന്റേയും ഹരത്തിനായി മാത്രം അവയെ ഇങ്ങനെ കൂട്ടിലിട്ടു ബന്ധിക്കാമോ.


🟰 പ്രസ്തുത പക്ഷികളുടെ ജീവിതം നിലനിൽക്കാനാവശ്യമായ പരിപാലനം നൽകിക്കൊണ്ടാണെങ്കിൽ അങ്ങനെ കൂട്ടിലിട്ടു വളർത്തൽ ജാഇസാണ്.(തർശീഹ് പേ: 392) 


*മസ്അല 2️⃣2️⃣3️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



ബറാഅത്തു രാവിൽ മൂന്നു യാസീൻ

 *ബറാഅത്തുരാവിലാണോ അതല്ല, അതിൻ്റെ അസ്വ്‌റിലാണോ 3 യാസീൻ ഓതേണ്ടത്.? അതിനു ദീനിൽ വല്ല തെളിവുമുണ്ടോ.?*



*ചോദ്യം:* ബറാഅത്തു രാവിൽ മൂന്നു യാസീൻ വിവിധ ഉദ്ദേശത്തോടെ ഓതുന്ന പതിവുണ്ടല്ലോ. എന്നാൽ, ചിലയാളുകൾ ഇതു ബറാഅത്തു രാവിൽ മഗ്‌രിബ്-ഇശാഅ് എന്നിവക്കിടയിലാണെന്നും മറ്റു ചിലർ അസ്വ്‌റിനു ശേഷമാണെന്നും പറയുന്നു. അസ്വ്‌റിനു ശേഷമാണെങ്കിൽ ബറാഅത്തുരാവു കഴിഞ്ഞു വരുന്ന പകലിലെ അസ്വ്‌റിനു ശേഷമോ അതല്ല, ബറാഅത്തുരാവിന്റെ തൊട്ടുമുമ്പ് വരുന്ന അസ്വ്‌റിനു ശേഷമോ ഓതേണ്ടത്.? പ്രസ്തുത യാസീൻ ഓതുന്നതിനു ശർഇൽ വല്ല അടിസ്ഥാനവുമുണ്ടോ.? തെളിവുസഹിതം മറുപടി പ്രതീക്ഷിക്കുന്നു.


*ഉത്തരം:*

ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ നിശ്ചിത കാര്യങ്ങൾ ഉദ്ദേശിച്ചുകൊണ്ടു മൂന്നുപ്രാവശ്യം യാസീനോതുന്നത് ആ മൂന്നു കാര്യങ്ങൾ ലഭിക്കുവാൻ ഫലപ്രദമാണെന്ന് ആരിഫീങ്ങളിൽ-ആത്മജ്ഞാനികളിൽ- ചിലർ പറഞ്ഞതായി ഇത്ഹാഫ്, മുജർറബാത്ത് പോലുള്ള കിതാബുകളിലുദ്ധരിച്ചിട്ടുണ്ട്. ആ രാവിന്റെ മുമ്പോ പിമ്പോ ഉള്ള പകലിൽ അസ്വ്‌റിൻ്റെ ശേഷമാണു ഇതു ഓതേണ്ടതെന്ന് എവിടെയും ഉദ്ധരിച്ചു കണ്ടിട്ടില്ല. അള്ളാഹു ഇസ്‌ലാമും ആത്മജ്ഞാനവും കൊണ്ടനുഗ്രഹിച്ചവരുടെ വഴിയാണു സത്യസരണിയെന്നും ചൊവ്വായ മാർഗ്ഗമെന്നും അതിൽ ചേർക്കാനാണു നാം സദാ പ്രാർത്ഥിച്ചു കൊണ്ടിരിക്കേണ്ടതെന്നും ഫാതിഹഃ സൂറത്തിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇതിൽപരമെന്തിനാണു തെളിവ്.!


_✍️ മുഫ്തി ഹുജ്ജത്തുൽ ഉലമാ മൗലാനാ  നജീബുസ്താദ്_




ഔലിയാക്കന്മാരോട് നേരിട്ടു സഹായം ചോദിക്കുകയോ അവരെക്കൊണ്ട് ഇടതേടുകയോ ചെയ്തിരുന്നതായി ഖുർആനിലോ

 *മരിച്ചുപോയ മഹാന്മാരെ ഇടയാളരാക്കി പ്രാർത്ഥിക്കുന്നതിന് വല്ല തെളിവുമുണ്ടോ.?*


`മുഫ്തി താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ സ്വദഖതുള്ള മൗലവി(റ)`



*ചോദ്യം:* റസൂലോ(സ്വ) സ്വഹാബാക്കളോ ഔലിയാക്കന്മാരോട് നേരിട്ടു സഹായം ചോദിക്കുകയോ അവരെക്കൊണ്ട് ഇടതേടുകയോ ചെയ്തിരുന്നതായി ഖുർആനിലോ ഹദീസിലോ വല്ല തെളിവുമുണ്ടോ.?


*ഉത്തരം:* തെളിവുണ്ട്. റസൂലും(സ്വ) സ്വഹാബത്തും മഹാത്മാക്കളെക്കൊണ്ട് ഇടതേടിയതായി ഹദീസുകളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.


    ഫാത്വിമഃ ബിൻതുഅസദ്(റ) ഹ: അലി(റ)യുടെ മാതാവ് മരണമടഞ്ഞശേഷം റസൂൽ തിരുമേനി(സ്വ) മഹതിക്കുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ‘അള്ളാഹുവേ, നിന്റെ പ്രവാചകനായ എന്റേയും എനിക്കുമുമ്പ് കഴിഞ്ഞുപോയ ഇതര പ്രവാചകൻ മാരുടേയും ഹഖ്ഖുകൊണ്ട് എന്റെ മാതാവിനു ശേഷം എന്നെ വളർത്തിയ എന്റെ വളർത്തുമ്മയുടെ (ഫാതിമഃ ബിൻതു അസദ്) പാപങ്ങളെ നീ പൊറുക്കുകയും അവരുടെ ഖബ്റിനെ നീ വിശാലമാക്കുകയും ചെയ്യേണമേ’ എന്ന്. ഈ ഹദീസ് ത്വബ്റാനി, ഇബ്നുഹിബ്ബാൽ, ഹാകിം മുതലായവർ സ്വഹീഹായ സനദുകൊണ്ട് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.


    ഉമറി(റ)ൻ്റെ കാലത്ത് ക്ഷാമം നേരിട്ടപ്പോൾ ഉമർ(റ) അബ്ബാസി(റ)നെക്കൊണ്ട് ഇടതേടിയ ചരിത്രം സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. പ്രസ്തുത ചരിത്രത്തിൽ സ്വഹാബത്ത്(റ) റസൂലി(സ്വ)നെക്കൊണ്ട് ഇടതേടിയിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു റസൂലി(സ്വ)ന്റെ വഫാത്തിൻ്റെ ശേഷമാണെന്നു തീർച്ചയാണ്. കാരണം, റസൂലി(സ്വ)ൻ്റെ ജീവിതകാലത്ത് റസൂലി(സ്വ)നെക്കൊണ്ട് ഇടതേടേണ്ടുന്ന ആവശ്യമില്ലല്ലോ. ആ കാര്യം റസൂൽ(സ്വ) തന്നെ നിർവ്വഹിക്കുകയില്ലേ.


   ചുരുക്കത്തിൽ ഈ രണ്ടു ഹദീസുകളിൽ നിന്ന് റസൂൽ(സ്വ) തിരുമേനിയും സ്വഹാബാക്കളും മരിച്ചുപോയ മഹാത്മാക്കളെക്കൊണ്ട് ഇടതേടിയിരുന്നതായി വ്യക്തമായി. ജീവിക്കുന്നവരെക്കൊണ്ട് ഇടതേടുകയോ നേരിട്ടു ചോദിക്കകയോ ചെയ്യുന്നതിൽ ആർക്കും തർക്കവുമില്ലല്ലോ.


   അമ്പിയാഅ്‌, ഔലിയാഅ്‌ മതലായ മഹാത്മാക്കളോട് നേരിട്ടു സഹായമർത്തിക്കൽ(ഇസ്‌തിഗാസഃ) അവരെകൊണ്ട് ഇടതേടുന്ന(തവസ്സുൽ)തിന്റെ അർതഥത്തിലാണെന്ന് ഇമാം ഇബ്നു‌ ഹജർ(റ) ഹാശിയത്തുൽ ഈളാഹിൽ പറഞ്ഞിട്ടുണ്ട്.(പേ: 218)


*സമ്പൂർണ്ണ ഫതാവാ പേ: 238, 239*



മുഖം തിരിക്കലും ബാങ്കു വിളിക്കുന്നവർക്ക് സുന്നത്താണല്ലോ. എന്നാൽ, ഇഖാമത്തിൽ അതു രണ്ടും സുന്നത്തുണ്ടോ.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓രണ്ടു കൈവിരൽ ചെവിയിൽ വെക്കലും ഇടവും വലവും മുഖം തിരിക്കലും ബാങ്കു വിളിക്കുന്നവർക്ക് സുന്നത്താണല്ലോ. എന്നാൽ, ഇഖാമത്തിൽ അതു രണ്ടും സുന്നത്തുണ്ടോ. 


🟰 കൈവിരൽ ചെവിയിൽ വെക്കൽ ബാങ്കിൽ മാത്രം സുന്നത്താണ്. ഇഖാമത്തിൽ സുന്നത്തില്ല. രണ്ടു ഹയ്യഅലകളിൽ വലഭാഗത്തേക്കും ഇടഭാഗത്തേക്കും മുഖം തിരിക്കൽ ബാങ്കിലും ഇഖാമത്തിലും സുന്നത്താണ്.(തുഹ്ഫഃ 1–469)


*മസ്അല 2️⃣2️⃣4️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓 സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*  🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്.   🔹 ഗ്രഹണ ന...