*മരിച്ചുപോയ മഹാന്മാരെ ഇടയാളരാക്കി പ്രാർത്ഥിക്കുന്നതിന് വല്ല തെളിവുമുണ്ടോ.?*
`മുഫ്തി താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ സ്വദഖതുള്ള മൗലവി(റ)`
*ചോദ്യം:* റസൂലോ(സ്വ) സ്വഹാബാക്കളോ ഔലിയാക്കന്മാരോട് നേരിട്ടു സഹായം ചോദിക്കുകയോ അവരെക്കൊണ്ട് ഇടതേടുകയോ ചെയ്തിരുന്നതായി ഖുർആനിലോ ഹദീസിലോ വല്ല തെളിവുമുണ്ടോ.?
*ഉത്തരം:* തെളിവുണ്ട്. റസൂലും(സ്വ) സ്വഹാബത്തും മഹാത്മാക്കളെക്കൊണ്ട് ഇടതേടിയതായി ഹദീസുകളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.
ഫാത്വിമഃ ബിൻതുഅസദ്(റ) ഹ: അലി(റ)യുടെ മാതാവ് മരണമടഞ്ഞശേഷം റസൂൽ തിരുമേനി(സ്വ) മഹതിക്കുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ‘അള്ളാഹുവേ, നിന്റെ പ്രവാചകനായ എന്റേയും എനിക്കുമുമ്പ് കഴിഞ്ഞുപോയ ഇതര പ്രവാചകൻ മാരുടേയും ഹഖ്ഖുകൊണ്ട് എന്റെ മാതാവിനു ശേഷം എന്നെ വളർത്തിയ എന്റെ വളർത്തുമ്മയുടെ (ഫാതിമഃ ബിൻതു അസദ്) പാപങ്ങളെ നീ പൊറുക്കുകയും അവരുടെ ഖബ്റിനെ നീ വിശാലമാക്കുകയും ചെയ്യേണമേ’ എന്ന്. ഈ ഹദീസ് ത്വബ്റാനി, ഇബ്നുഹിബ്ബാൽ, ഹാകിം മുതലായവർ സ്വഹീഹായ സനദുകൊണ്ട് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഉമറി(റ)ൻ്റെ കാലത്ത് ക്ഷാമം നേരിട്ടപ്പോൾ ഉമർ(റ) അബ്ബാസി(റ)നെക്കൊണ്ട് ഇടതേടിയ ചരിത്രം സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. പ്രസ്തുത ചരിത്രത്തിൽ സ്വഹാബത്ത്(റ) റസൂലി(സ്വ)നെക്കൊണ്ട് ഇടതേടിയിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു റസൂലി(സ്വ)ന്റെ വഫാത്തിൻ്റെ ശേഷമാണെന്നു തീർച്ചയാണ്. കാരണം, റസൂലി(സ്വ)ൻ്റെ ജീവിതകാലത്ത് റസൂലി(സ്വ)നെക്കൊണ്ട് ഇടതേടേണ്ടുന്ന ആവശ്യമില്ലല്ലോ. ആ കാര്യം റസൂൽ(സ്വ) തന്നെ നിർവ്വഹിക്കുകയില്ലേ.
ചുരുക്കത്തിൽ ഈ രണ്ടു ഹദീസുകളിൽ നിന്ന് റസൂൽ(സ്വ) തിരുമേനിയും സ്വഹാബാക്കളും മരിച്ചുപോയ മഹാത്മാക്കളെക്കൊണ്ട് ഇടതേടിയിരുന്നതായി വ്യക്തമായി. ജീവിക്കുന്നവരെക്കൊണ്ട് ഇടതേടുകയോ നേരിട്ടു ചോദിക്കകയോ ചെയ്യുന്നതിൽ ആർക്കും തർക്കവുമില്ലല്ലോ.
അമ്പിയാഅ്, ഔലിയാഅ് മതലായ മഹാത്മാക്കളോട് നേരിട്ടു സഹായമർത്തിക്കൽ(ഇസ്‌തിഗാസഃ) അവരെകൊണ്ട് ഇടതേടുന്ന(തവസ്സുൽ)തിന്റെ അർതഥത്തിലാണെന്ന് ഇമാം ഇബ്നു ഹജർ(റ) ഹാശിയത്തുൽ ഈളാഹിൽ പറഞ്ഞിട്ടുണ്ട്.(പേ: 218)
*സമ്പൂർണ്ണ ഫതാവാ പേ: 238, 239*
No comments:
Post a Comment