*ബറാഅത്തുരാവിലാണോ അതല്ല, അതിൻ്റെ അസ്വ്‌റിലാണോ 3 യാസീൻ ഓതേണ്ടത്.? അതിനു ദീനിൽ വല്ല തെളിവുമുണ്ടോ.?*
*ചോദ്യം:* ബറാഅത്തു രാവിൽ മൂന്നു യാസീൻ വിവിധ ഉദ്ദേശത്തോടെ ഓതുന്ന പതിവുണ്ടല്ലോ. എന്നാൽ, ചിലയാളുകൾ ഇതു ബറാഅത്തു രാവിൽ മഗ്‌രിബ്-ഇശാഅ് എന്നിവക്കിടയിലാണെന്നും മറ്റു ചിലർ അസ്വ്‌റിനു ശേഷമാണെന്നും പറയുന്നു. അസ്വ്‌റിനു ശേഷമാണെങ്കിൽ ബറാഅത്തുരാവു കഴിഞ്ഞു വരുന്ന പകലിലെ അസ്വ്‌റിനു ശേഷമോ അതല്ല, ബറാഅത്തുരാവിന്റെ തൊട്ടുമുമ്പ് വരുന്ന അസ്വ്‌റിനു ശേഷമോ ഓതേണ്ടത്.? പ്രസ്തുത യാസീൻ ഓതുന്നതിനു ശർഇൽ വല്ല അടിസ്ഥാനവുമുണ്ടോ.? തെളിവുസഹിതം മറുപടി പ്രതീക്ഷിക്കുന്നു.
*ഉത്തരം:*
ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ നിശ്ചിത കാര്യങ്ങൾ ഉദ്ദേശിച്ചുകൊണ്ടു മൂന്നുപ്രാവശ്യം യാസീനോതുന്നത് ആ മൂന്നു കാര്യങ്ങൾ ലഭിക്കുവാൻ ഫലപ്രദമാണെന്ന് ആരിഫീങ്ങളിൽ-ആത്മജ്ഞാനികളിൽ- ചിലർ പറഞ്ഞതായി ഇത്ഹാഫ്, മുജർറബാത്ത് പോലുള്ള കിതാബുകളിലുദ്ധരിച്ചിട്ടുണ്ട്. ആ രാവിന്റെ മുമ്പോ പിമ്പോ ഉള്ള പകലിൽ അസ്വ്‌റിൻ്റെ ശേഷമാണു ഇതു ഓതേണ്ടതെന്ന് എവിടെയും ഉദ്ധരിച്ചു കണ്ടിട്ടില്ല. അള്ളാഹു ഇസ്‌ലാമും ആത്മജ്ഞാനവും കൊണ്ടനുഗ്രഹിച്ചവരുടെ വഴിയാണു സത്യസരണിയെന്നും ചൊവ്വായ മാർഗ്ഗമെന്നും അതിൽ ചേർക്കാനാണു നാം സദാ പ്രാർത്ഥിച്ചു കൊണ്ടിരിക്കേണ്ടതെന്നും ഫാതിഹഃ സൂറത്തിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇതിൽപരമെന്തിനാണു തെളിവ്.!
_✍️ മുഫ്തി ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബുസ്താദ്_
No comments:
Post a Comment