Tuesday, March 11, 2025

ബറാഅത്തു രാവിൽ മൂന്നു യാസീൻ

 *ബറാഅത്തുരാവിലാണോ അതല്ല, അതിൻ്റെ അസ്വ്‌റിലാണോ 3 യാസീൻ ഓതേണ്ടത്.? അതിനു ദീനിൽ വല്ല തെളിവുമുണ്ടോ.?*



*ചോദ്യം:* ബറാഅത്തു രാവിൽ മൂന്നു യാസീൻ വിവിധ ഉദ്ദേശത്തോടെ ഓതുന്ന പതിവുണ്ടല്ലോ. എന്നാൽ, ചിലയാളുകൾ ഇതു ബറാഅത്തു രാവിൽ മഗ്‌രിബ്-ഇശാഅ് എന്നിവക്കിടയിലാണെന്നും മറ്റു ചിലർ അസ്വ്‌റിനു ശേഷമാണെന്നും പറയുന്നു. അസ്വ്‌റിനു ശേഷമാണെങ്കിൽ ബറാഅത്തുരാവു കഴിഞ്ഞു വരുന്ന പകലിലെ അസ്വ്‌റിനു ശേഷമോ അതല്ല, ബറാഅത്തുരാവിന്റെ തൊട്ടുമുമ്പ് വരുന്ന അസ്വ്‌റിനു ശേഷമോ ഓതേണ്ടത്.? പ്രസ്തുത യാസീൻ ഓതുന്നതിനു ശർഇൽ വല്ല അടിസ്ഥാനവുമുണ്ടോ.? തെളിവുസഹിതം മറുപടി പ്രതീക്ഷിക്കുന്നു.


*ഉത്തരം:*

ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ നിശ്ചിത കാര്യങ്ങൾ ഉദ്ദേശിച്ചുകൊണ്ടു മൂന്നുപ്രാവശ്യം യാസീനോതുന്നത് ആ മൂന്നു കാര്യങ്ങൾ ലഭിക്കുവാൻ ഫലപ്രദമാണെന്ന് ആരിഫീങ്ങളിൽ-ആത്മജ്ഞാനികളിൽ- ചിലർ പറഞ്ഞതായി ഇത്ഹാഫ്, മുജർറബാത്ത് പോലുള്ള കിതാബുകളിലുദ്ധരിച്ചിട്ടുണ്ട്. ആ രാവിന്റെ മുമ്പോ പിമ്പോ ഉള്ള പകലിൽ അസ്വ്‌റിൻ്റെ ശേഷമാണു ഇതു ഓതേണ്ടതെന്ന് എവിടെയും ഉദ്ധരിച്ചു കണ്ടിട്ടില്ല. അള്ളാഹു ഇസ്‌ലാമും ആത്മജ്ഞാനവും കൊണ്ടനുഗ്രഹിച്ചവരുടെ വഴിയാണു സത്യസരണിയെന്നും ചൊവ്വായ മാർഗ്ഗമെന്നും അതിൽ ചേർക്കാനാണു നാം സദാ പ്രാർത്ഥിച്ചു കൊണ്ടിരിക്കേണ്ടതെന്നും ഫാതിഹഃ സൂറത്തിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇതിൽപരമെന്തിനാണു തെളിവ്.!


_✍️ മുഫ്തി ഹുജ്ജത്തുൽ ഉലമാ മൗലാനാ  നജീബുസ്താദ്_




ഔലിയാക്കന്മാരോട് നേരിട്ടു സഹായം ചോദിക്കുകയോ അവരെക്കൊണ്ട് ഇടതേടുകയോ ചെയ്തിരുന്നതായി ഖുർആനിലോ

 *മരിച്ചുപോയ മഹാന്മാരെ ഇടയാളരാക്കി പ്രാർത്ഥിക്കുന്നതിന് വല്ല തെളിവുമുണ്ടോ.?*


`മുഫ്തി താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ സ്വദഖതുള്ള മൗലവി(റ)`



*ചോദ്യം:* റസൂലോ(സ്വ) സ്വഹാബാക്കളോ ഔലിയാക്കന്മാരോട് നേരിട്ടു സഹായം ചോദിക്കുകയോ അവരെക്കൊണ്ട് ഇടതേടുകയോ ചെയ്തിരുന്നതായി ഖുർആനിലോ ഹദീസിലോ വല്ല തെളിവുമുണ്ടോ.?


*ഉത്തരം:* തെളിവുണ്ട്. റസൂലും(സ്വ) സ്വഹാബത്തും മഹാത്മാക്കളെക്കൊണ്ട് ഇടതേടിയതായി ഹദീസുകളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.


    ഫാത്വിമഃ ബിൻതുഅസദ്(റ) ഹ: അലി(റ)യുടെ മാതാവ് മരണമടഞ്ഞശേഷം റസൂൽ തിരുമേനി(സ്വ) മഹതിക്കുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ‘അള്ളാഹുവേ, നിന്റെ പ്രവാചകനായ എന്റേയും എനിക്കുമുമ്പ് കഴിഞ്ഞുപോയ ഇതര പ്രവാചകൻ മാരുടേയും ഹഖ്ഖുകൊണ്ട് എന്റെ മാതാവിനു ശേഷം എന്നെ വളർത്തിയ എന്റെ വളർത്തുമ്മയുടെ (ഫാതിമഃ ബിൻതു അസദ്) പാപങ്ങളെ നീ പൊറുക്കുകയും അവരുടെ ഖബ്റിനെ നീ വിശാലമാക്കുകയും ചെയ്യേണമേ’ എന്ന്. ഈ ഹദീസ് ത്വബ്റാനി, ഇബ്നുഹിബ്ബാൽ, ഹാകിം മുതലായവർ സ്വഹീഹായ സനദുകൊണ്ട് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.


    ഉമറി(റ)ൻ്റെ കാലത്ത് ക്ഷാമം നേരിട്ടപ്പോൾ ഉമർ(റ) അബ്ബാസി(റ)നെക്കൊണ്ട് ഇടതേടിയ ചരിത്രം സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. പ്രസ്തുത ചരിത്രത്തിൽ സ്വഹാബത്ത്(റ) റസൂലി(സ്വ)നെക്കൊണ്ട് ഇടതേടിയിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു റസൂലി(സ്വ)ന്റെ വഫാത്തിൻ്റെ ശേഷമാണെന്നു തീർച്ചയാണ്. കാരണം, റസൂലി(സ്വ)ൻ്റെ ജീവിതകാലത്ത് റസൂലി(സ്വ)നെക്കൊണ്ട് ഇടതേടേണ്ടുന്ന ആവശ്യമില്ലല്ലോ. ആ കാര്യം റസൂൽ(സ്വ) തന്നെ നിർവ്വഹിക്കുകയില്ലേ.


   ചുരുക്കത്തിൽ ഈ രണ്ടു ഹദീസുകളിൽ നിന്ന് റസൂൽ(സ്വ) തിരുമേനിയും സ്വഹാബാക്കളും മരിച്ചുപോയ മഹാത്മാക്കളെക്കൊണ്ട് ഇടതേടിയിരുന്നതായി വ്യക്തമായി. ജീവിക്കുന്നവരെക്കൊണ്ട് ഇടതേടുകയോ നേരിട്ടു ചോദിക്കകയോ ചെയ്യുന്നതിൽ ആർക്കും തർക്കവുമില്ലല്ലോ.


   അമ്പിയാഅ്‌, ഔലിയാഅ്‌ മതലായ മഹാത്മാക്കളോട് നേരിട്ടു സഹായമർത്തിക്കൽ(ഇസ്‌തിഗാസഃ) അവരെകൊണ്ട് ഇടതേടുന്ന(തവസ്സുൽ)തിന്റെ അർതഥത്തിലാണെന്ന് ഇമാം ഇബ്നു‌ ഹജർ(റ) ഹാശിയത്തുൽ ഈളാഹിൽ പറഞ്ഞിട്ടുണ്ട്.(പേ: 218)


*സമ്പൂർണ്ണ ഫതാവാ പേ: 238, 239*



മുഖം തിരിക്കലും ബാങ്കു വിളിക്കുന്നവർക്ക് സുന്നത്താണല്ലോ. എന്നാൽ, ഇഖാമത്തിൽ അതു രണ്ടും സുന്നത്തുണ്ടോ.

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓രണ്ടു കൈവിരൽ ചെവിയിൽ വെക്കലും ഇടവും വലവും മുഖം തിരിക്കലും ബാങ്കു വിളിക്കുന്നവർക്ക് സുന്നത്താണല്ലോ. എന്നാൽ, ഇഖാമത്തിൽ അതു രണ്ടും സുന്നത്തുണ്ടോ. 


🟰 കൈവിരൽ ചെവിയിൽ വെക്കൽ ബാങ്കിൽ മാത്രം സുന്നത്താണ്. ഇഖാമത്തിൽ സുന്നത്തില്ല. രണ്ടു ഹയ്യഅലകളിൽ വലഭാഗത്തേക്കും ഇടഭാഗത്തേക്കും മുഖം തിരിക്കൽ ബാങ്കിലും ഇഖാമത്തിലും സുന്നത്താണ്.(തുഹ്ഫഃ 1–469)


*മസ്അല 2️⃣2️⃣4️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



മുസ്‌ലിം യുവാവ് ഒരമുസ്‌ലിം സ്ത്രീയെ രജിസ്റ്റർവിവാഹം ചെയ്തു

 *മുസ്‌ലിമും അമുസ്‌ലിമും തമ്മിലുള്ള രജിസ്റ്റർ വിവാഹവും അവരിൽ ജനിക്കുന്ന കുട്ടിയും*


`മുഫ്തി താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ സ്വദഖതുള്ള മൗലവി(റ)`



*ചോദ്യം:* ഒരു മുസ്‌ലിം യുവാവ് ഒരമുസ്‌ലിം സ്ത്രീയെ രജിസ്റ്റർവിവാഹം ചെയ്തു. അതിൽ ജനിക്കുന്ന കുട്ടിയെ മുസ്‌ലിമായിട്ടാണോ കണക്കാക്കേണ്ടത്.? ഇനി ഇതിന്റെ വിപരീതമായാൽ (ഒരമുസ്‌ലിം യുവാവ് മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തതിൽ ജനിച്ച കുട്ടി) വിധി വ്യത്യാസമുണ്ടോ.? പ്രസ്തുത വധുവോ വരനോ പിന്നീടു മുസ്‌ലിമായാൽ നികാഹ് പുതുക്കേണ്ടതുണ്ടോ.?


*ഉത്തരം:* ഇന്നു നടത്താറുള്ള രജിസ്റ്റർ വിവാഹം മതദൃഷ്ട്യാ വിവാഹമായി ഗണിക്കപ്പെടുകയില്ല. അതിനാൽ ഒരു മുസ്‌ലിം യുവാവ് രജിസ്റ്റർവിവാഹം നടത്തിയ അമുസ്‌ലിം യുവതിയിൽ ജനിച്ച കുട്ടി ജാരസന്താനമത്രെ. അപ്പോൾ കുട്ടിയെ അവളിലേക്കാണു ചേർക്കപ്പെടുക. അതുകൊണ്ട് മുസ്‌ലിമല്ലാത്ത ആ സ്ത്രീയുടെ കുട്ടിയും മുസ്‌ലിമല്ല. അമുസ്‌ലിം യുവാവിന് മുസ്‌ലിം സ്ത്രീയിൽ ജനിച്ച കുട്ടി മുസ്‌ലിമായിരിക്കും. പ്രസ്‌തുത വധുവും വരനും പിന്നീടു മുസ്‌ലിമായാൽ അവർ ഭാര്യ ഭർത്താക്കൻമാരായി ജീവിക്കണമെന്നുണ്ടെങ്കിൽ ഇസ്‌ലാം മതപ്രകാരമുള്ള നികാഹു നടത്തേണ്ടതാണ്.


*സമ്പൂർണ്ണ ഫതാവാ പേ: 226*


അത്തഹിയ്യാത്ത്, റുകൂഅ്, സുജൂദുകളിലെ തസ്ബീഹ് മുതലായ കാര്യങ്ങൾ ചിലർ ഉച്ചത്തിൽ ചൊല്ലിക്കേൾക്കുന്നു

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓അത്തഹിയ്യാത്ത്, റുകൂഅ്, സുജൂദുകളിലെ തസ്ബീഹ് മുതലായ കാര്യങ്ങൾ ചിലർ ഉച്ചത്തിൽ ചൊല്ലിക്കേൾക്കുന്നു. അതു സുന്നത്തുണ്ടോ.


🟰 ഉച്ചത്തിൽ പറയണമെന്നു ശാസനയില്ലാത്ത കാര്യങ്ങൾ ഉച്ചത്തിൽ പറയൽ സുന്നത്തില്ല. എന്നു മാത്രമല്ല, നമസ്കരിക്കുന്ന ഏതൊരാൾക്കും അത്തരം ദിക്റുകൾ ഉച്ചത്തിൽ പറയൽ കറാഹത്താണെന്ന് ശറഹുബാഫളൽ 1–260ൽ പ്രസ്താവിച്ചിട്ടുണ്ട്. 


*മസ്അല 2️⃣2️⃣5️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



വെള്ളിയാഴ്ച കൂടുതലായും ഖബ്റുസിയാറത്തു നടത്തപ്പെടുന്നതായി കാണുന്നു

 *💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓മറ്റു ദിവസങ്ങളെയപേക്ഷിച്ച് വെള്ളിയാഴ്ച കൂടുതലായും ഖബ്റുസിയാറത്തു നടത്തപ്പെടുന്നതായി കാണുന്നു. ഇതിനു പ്രത്യേകമായ വല്ല ലക്ഷ്യവും ന്യായവുമുണ്ടോ.


🟰 ന്യായമുണ്ട്. മരണപ്പെട്ടവരുടെ റൂഹുകൾ വ്യാഴാഴ്ച മുതൽ ശനിയാഴ്ച സൂര്യോദയം വരെ പ്രത്യേകം ഖബ്റിൽ ഹാജറാകുമെന്നതാണു ആ ന്യായം.(ശർവാനി 3–200)


*മസ്അല 2️⃣2️⃣6️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



വുളൂഇൻ്റെ സുന്നത്തു നമസ്കാരം വുളൂഅ് മുറിയുന്നതിനു മുമ്പ്

*💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓വുളൂഇൻ്റെ സുന്നത്തു നമസ്കാരം വുളൂഅ് മുറിയുന്നതിനു മുമ്പ് എപ്പോഴെങ്കിലും നിർവഹിച്ചാൽ മതിയാകുമോ.


🟰 മതിയാകില്ല. വുളൂഅ് ചെയ്തശേഷം അധികം താമസിയാതെ വുളുവിന്റെ സുന്നത്തു നമസ്കാരം നിർവഹിക്കേണ്ടതാണ്. വുളൂഅ് മുറിയുന്നതിനു മുമ്പ് എപ്പോഴെങ്കിലും നമസ്കരിച്ചാൽ മതിയെന്ന അഭിപ്രായം അപ്രബലമാണ്. (തുഹ്ഫഃ 2–237)


*മസ്അല 2️⃣2️⃣7️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...