Tuesday, March 11, 2025

മുസ്‌ലിം യുവാവ് ഒരമുസ്‌ലിം സ്ത്രീയെ രജിസ്റ്റർവിവാഹം ചെയ്തു

 *മുസ്‌ലിമും അമുസ്‌ലിമും തമ്മിലുള്ള രജിസ്റ്റർ വിവാഹവും അവരിൽ ജനിക്കുന്ന കുട്ടിയും*


`മുഫ്തി താജുൽ ഉലമാ ഖുദ്‌വതുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ സ്വദഖതുള്ള മൗലവി(റ)`



*ചോദ്യം:* ഒരു മുസ്‌ലിം യുവാവ് ഒരമുസ്‌ലിം സ്ത്രീയെ രജിസ്റ്റർവിവാഹം ചെയ്തു. അതിൽ ജനിക്കുന്ന കുട്ടിയെ മുസ്‌ലിമായിട്ടാണോ കണക്കാക്കേണ്ടത്.? ഇനി ഇതിന്റെ വിപരീതമായാൽ (ഒരമുസ്‌ലിം യുവാവ് മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തതിൽ ജനിച്ച കുട്ടി) വിധി വ്യത്യാസമുണ്ടോ.? പ്രസ്തുത വധുവോ വരനോ പിന്നീടു മുസ്‌ലിമായാൽ നികാഹ് പുതുക്കേണ്ടതുണ്ടോ.?


*ഉത്തരം:* ഇന്നു നടത്താറുള്ള രജിസ്റ്റർ വിവാഹം മതദൃഷ്ട്യാ വിവാഹമായി ഗണിക്കപ്പെടുകയില്ല. അതിനാൽ ഒരു മുസ്‌ലിം യുവാവ് രജിസ്റ്റർവിവാഹം നടത്തിയ അമുസ്‌ലിം യുവതിയിൽ ജനിച്ച കുട്ടി ജാരസന്താനമത്രെ. അപ്പോൾ കുട്ടിയെ അവളിലേക്കാണു ചേർക്കപ്പെടുക. അതുകൊണ്ട് മുസ്‌ലിമല്ലാത്ത ആ സ്ത്രീയുടെ കുട്ടിയും മുസ്‌ലിമല്ല. അമുസ്‌ലിം യുവാവിന് മുസ്‌ലിം സ്ത്രീയിൽ ജനിച്ച കുട്ടി മുസ്‌ലിമായിരിക്കും. പ്രസ്‌തുത വധുവും വരനും പിന്നീടു മുസ്‌ലിമായാൽ അവർ ഭാര്യ ഭർത്താക്കൻമാരായി ജീവിക്കണമെന്നുണ്ടെങ്കിൽ ഇസ്‌ലാം മതപ്രകാരമുള്ള നികാഹു നടത്തേണ്ടതാണ്.


*സമ്പൂർണ്ണ ഫതാവാ പേ: 226*


No comments:

Post a Comment

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`    മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ...